Saturday, February 29, 2020

*മുഹമ്മദ് നബി സ്വ യുടെ പ്രവജനങ്ങൾ*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m



*മുഹമ്മദ് നബി സ്വ യുടെ പ്രവജനങ്ങൾ*

1
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി യും, അദിയ്യുബ്‌നുഹാതിമും (റ) തമ്മില്‍ നടന്ന ഒരു സംഭാഷണത്തില്‍ അഹ്‌മദ്‌ (റ) ഇങ്ങിനെ ഉദ്ധരിച്ചിരിക്കുന്നു: ….തിരുമേനി പറഞ്ഞു: (അദിയ്യേ) താന്‍ പറയുമായിരിക്കും: ഇസ്‌ലാമിനെ പിന്‍പറ്റിയിരിക്കുന്നത്‌ ജനങ്ങളിലുള്ള ദുര്‍ബ്ബലരും കഴിവില്ലാത്തവരുമാണ്‌, അറബികള്‍ അവരെ എയ്‌തു (ആക്രമിച്ചു) കൊണ്ടിരിക്കുന്നുമുണ്ട്‌ എന്ന്‌. തനിക്ക്‌ ഹീറാഃ (حِيرَة) രാജ്യം (*) അറിയുമോ?’ ഞാന്‍ (അദിയ്യ്‌) പറഞ്ഞു: `ഞാന്‍ കണ്ടിട്ടില്ല-കേട്ടിട്ടുണ്ട്‌.’ തിരുമേനി പറഞ്ഞു: `എന്നാല്‍, എന്‍റെ ദേഹം യാതൊരുവന്‍റെ കയ്യിലാണോ അവന്‍ തന്നെ സത്യം! ഈ മതത്തെ അല്ലാഹു പൂര്‍ത്തിയാക്കുക തന്നെ ചെയ്യും. അങ്ങനെ യാത്രക്കാരിയായ ഒരു സ്‌ത്രീ ഹീറാഃയില്‍ നിന്ന്‌ഒരാളുടെയും രക്ഷ കൂടാതെ വന്നു കഅ്‌ബഃയെ ത്വവാഫ്‌ ചെയ്യുന്നതാണ്‌. (പേര്‍ഷ്യാ ചക്രവര്‍ത്തിയായ) ഹുര്‍മുസിന്‍റെ മകന്‍ കിസ്‌റായുടെ നിക്ഷേപങ്ങള്‍ ജയിച്ചടക്കപ്പെടുകതന്നെ ചെയ്യും.” ഞാന്‍ ചോദിച്ചു: ഹുര്‍മുസിന്‍റെ മകന്‍ കിസ്‌റായുടെയോ: തിരുമേനി പറഞ്ഞു: `അതെ, ഹുര്‍മുസിന്‍റെ മകന്‍ കിസ്‌റായുടെ തന്നെ. വാങ്ങുവാന്‍ ഒരാളും ഇല്ലാതിരിക്കത്തക്കവിധം ധനം വിതരണം ചെയ്യപ്പെടുകയും ചെയ്യും.’ (പിന്നീട്‌) അദിയ്യ്‌ (റ) പറയുകയാണ്‌: `ഇതാ! ഒരു യാത്രക്കാരി ആരുടെയും രക്ഷ കൂടാതെ വന്നു കഅ്‌ബഃ ത്വവാഫു ചെയ്യുന്നു. (ഇത്‌ ഞാന്‍ അനുഭവത്തില്‍ കണ്ടു) കിസ്‌റായുടെ നിക്ഷേപങ്ങള്‍ ജയിച്ചടക്കിയവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. എന്‍റെ ദേഹം യാതൊരുവന്‍റെ കയ്യിലാണോ അവന്‍ തന്നെ സത്യം! മൂന്നാമത്‌ പറഞ്ഞ കാര്യവും നിശ്ചയമായും ഉണ്ടാകുക തന്നെ ചെയ്യും. കാരണം, റസൂല്‍ അത്‌ പറഞ്ഞിരിക്കുന്നു.’ (അധികം താമസിയാതെതന്നെ, പേര്‍സ്യന്‍ വിജയങ്ങളും ഉത്തരാഫ്രിക്കന്‍ വിജയങ്ങളും നടന്ന കാലത്ത്‌ ഈ മൂന്നാമത്തെ കാര്യവും ധര്‍മം വാങ്ങുവാന്‍ ആവശ്യക്കാരില്ലാതെ വരുമാറ്‌ ധനവിതരണത്തിന്‍റെ ആധിക്യവും- സംഭവിച്ചതായി ഇസ്‌ലാമിക ചരിത്രഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ കാണാവുന്നതാണ്‌)

ഥൗബാന്‍ (റ) ഉദ്ധരിക്കുന്നു: നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: `ഭക്ഷണം കഴിക്കുന്നവന്‍ അവരുടെ ഭക്ഷണപ്പാത്രത്തിലേക്ക്‌ ചെന്നു വീഴുന്നതു (തിരക്കി കൈ നീട്ടുന്നതു)പോലെ, നിങ്ങളുടെ മേല്‍ സമുദായങ്ങള്‍ വന്നു വീഴുവാന്‍ കാലം അടുത്തുവരുന്നു. അപ്പോള്‍ ഒരാള്‍ ചോദിച്ചു: `ഞങ്ങള്‍ അന്ന്‌ കുറവായിരിക്കുന്നതുകൊണ്ടാണോ?’ തിരുമേനി പറഞ്ഞു: (അല്ല) പക്ഷേ, അന്ന്‌ നിങ്ങള്‍ അധികമുണ്ടായിരിക്കും. എങ്കിലും മലവെള്ളത്തിലെ ചവറുപോലെയുള്ളവരായിരിക്കും നിങ്ങള്‍. നിങ്ങളുടെ ശത്രുവിന്‍റെ മനസ്സുകളില്‍ നിന്ന്‌ നിങ്ങളെ സംബന്ധിച്ചുള്ള ഗൗരവം അല്ലാഹു നീക്കിക്കളയും. നിങ്ങളുടെ ഹൃദയങ്ങളില്‍ അവന്‍ ദൗര്‍ബ്ബല്യം ഇട്ടേക്കുകയും ചെയ്യും.’ ഒരാള്‍ ചോദിച്ചു: `റസൂലേ! എന്തായിരിക്കും ദൗര്‍ബ്ബല്യം? `തിരുമേനി പറഞ്ഞു: `ഇഹലോകത്തോടുള്ള സ്‌നേഹവും, മരണത്തെക്കുറിച്ചുള്ള വെറുപ്പും.’ (അബൂദാവൂദും, ബൈഹക്വീ- ദലാഇലിലും)
(*)ഇറാക്വിലെ ഒരു രാജ്യമാണ്‌ ഹീറഃ (حِيرَة) ഇറാക്വില്‍ മുസ്‌ലിംകള്‍ ആദ്യം ജയിച്ചടക്കിയ രാജ്യമാണിത്‌.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....