Friday, January 31, 2020

സ്ത്രീയു ജിഹാദും 'കാന്തപുരത്തിന്റെ നിലപാടും മൗദൂദിയുടെ പർദയും*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


*കാന്തപുരത്തിന്റെ നിലപാടും മൗദൂദിയുടെ പർദയും*

CAA സമരത്തിലെ മുസ്‌ലിം സ്ത്രീ പൊതു രംഗപ്രവേശത്തെ കുറിച്ച് കാന്തപുരത്തിന്റെ മെക്കിട്ട് കേറാൻ സുഹ്റതായേയും കൂട്ടി രംഗത്ത് വന്ന എല്ലാ മൗദൂദി സുഡാപ്പി സലഫി മതപരിഷ്കർത്താക്കളോടാണ് ചോദ്യം...

1.ഒരു ലക്ഷത്തി ഇരുപത്തി ഏഴായിരമോ രണ്ടു ലക്ഷത്തിഏഴായിരമോ പ്രവാചകൻമാർ ഭൂമിയിൽ ഉണ്ടായിരുന്നു എന്ന് ഇസ്‌ലാമിക ചരിത്രം.. അതിൽ എത്ര വനിതകൾ ഉണ്ടായിരുന്നു?

2. മുഹമ്മദ് നബി(സ)ക്ക് ശേഷം ഭരണം നിർവഹിച്ച ഖലീഫമാരിൽ എത്ര പേർ വനിതകൾ ഉണ്ടായിരുന്നു?

3. അതിനെ തുടർന്ന് വന്ന അമവിയ, അബ്ബാസിയ, ഫാത്തിമിയ തുടങ്ങി ഇസ്‌ലാമിക ഭരണങ്ങളിൽ എത്ര വനിതാ ഭരണാധികാരികൾ?

4. ഇസ്‌ലാമിക മദ്ഹബ് ഇമാമുമാരിൽ എത്ര വനിതകൾ?

5. സുന്നി ഷിയ വിഭാഗങ്ങളിൽ എത്ര ഇമാമുമാർ, ഖലീഫമാർ വനിതകൾ??

6. മുഹമ്മദ് നബി(സ)യുടെ കാലത്ത് നടന്ന ബദർ ഉഹ്ദ് ഖന്തക് പോലുള്ള യുദ്ധങ്ങളിലും പിന്നീട് ഖലീഫമാരുടെ കാലത്ത് നടന്ന ഖാദിസിയ, റോം ഉൾപ്പെടെ ഉള്ള പോരാട്ടങ്ങളിലും പങ്കെടുത്ത വനിതാ പടയാളികൾ ആരൊക്കെ? അതിൽ പങ്കെടുത്ത നബിയുടെ പെണ്മക്കൾ, ഭാര്യമാർ എന്നിവർ വല്ലവരും??
(അതൊന്നും പറയാൻ ഇല്ലാത്തതിനാൽ  ആണല്ലോ ആയിശ ബീവി ജമൽ യുദ്ധത്തിൽ പങ്കെടുത്തു എന്നത് പോലുള്ള കഥകൾ മെനഞ്ഞു ഉണ്ടാക്കുന്നത്?)

7.മുസ്ലിംകൾക്ക് പൗരത്വം നഷ്ടപ്പെടുന്നത് ചരിത്രത്തിൽ ഇത് ആദ്യമല്ല. യഥാർത്ഥത്തിൽ പൗരത്വം  നഷ്ടപ്പെട്ടിടത്തു നിന്നും സ്വന്തം രാജ്യത്ത് നിന്നും ആട്ടിയോടിക്കപ്പെട്ടിടത്തും നിന്നാണ് ഇസ്‌ലാമിക ചരിത്രം പോലും ആരംഭിക്കുന്നത്...
അക്കാലത്ത് സമരം നയിച്ച വനിതയുടെ പേര് പറയാമോ?

8. ഇനി ഇവിടെ സ്ത്രീ പൊതു പ്രവേശനത്തെ  പിന്തുണക്കുന്നവ രോട്...കേരളത്തിലുള്ള അവരുടെ പള്ളികളിൽ എത്ര വനിത ഇമാമുമാർ, എത്ര വനിത ഖത്തീബുമാർ, മുക്രിമാർ??

9. കാർകൂൻ, ഹൽഖ, ശൂറ എന്നിവയിലും ഫത്‌വ ബോഡിയിലും എത്ര വനിതകൾ? ജമാഅത്തെ ഇസ്‌ലാമിക്ക് അതിന്റെ ചരിത്രത്തിൽ എത്ര വനിതാ അമീറുമാർ?

ഇത് ഒക്കെ ഒന്ന് മറുപടി പറഞ്ഞാൽ തീരുന്നതേയുള്ളൂ കാന്തപുരത്തിന്റെ വായ അടക്കാൻ...

ഇതിനൊന്നും ഒരു വനിതയുടെ പേര് പോലും ഉദ്ധരിക്കാൻ ഒരുമ്മക്കും ഒരു ഉമ്മ പെറ്റ പെണ്കുട്ടിക്കും കഴിയില്ല..

അവിടെയാണ് കാന്തപുരം പ്രസക്തനാകുന്നത്. അദ്ദേഹം സംസാരിക്കുന്നത് ചരിത്രത്തിന്റെയും ഇസ്‌ലാമിക നിയമശാസ്ത്രത്തിന്റെയും പിൻബലത്തിൽ ആണ്..

നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാനോ ഇസ്‌ലാമിന്റെ തനത് കാഴ്ചപ്പാട് പ്രകാശിപ്പിക്കുന്നതിനോ അദ്ദേഹത്തിന്റെ ബന്ധങ്ങളോ ഇമേജോ തടസ്സമാകുന്നില്ല. അത് തന്നെയാണ് കാന്തപുരത്തെ വ്യത്യസ്തനാക്കുന്നത്. തിരുകേശമായാലും സ്ത്രീ പൊതുപ്രദർശനം ആയാലും കാന്തപുരം നിലപാട് പറയും. ചുറ്റുമുള്ളവർക്ക് സഹകരിക്കുകയോ  നിലപാട് മാറ്റുകയോ ചെയ്യാം..

ഹർത്താലും തലതിരിഞ്ഞ നയവും മൂലം പൊതുസമൂഹം ഒറ്റപ്പെടുത്തിയ ഹുകൂമത്തെ ഇലാഹീയുടെ തീവ്രവാദികൾ തിരിച്ചുവരവിന് വേണ്ടിയുള്ള പിടച്ചിലിൽ ആണ്..കാന്തപുരത്തിനെ അതിനുള്ള മാനദണ്ഡം ആക്കാനുള്ള ശ്രമം മാത്രമാണ് ഇപ്പോൾ നടക്കുന്നത്

*പുലിവാൽക്കഷ്ണം:*
അബുൽ അഅലാ മൗദൂദിയുടെ പർദ തർജ്ജമ ചെയ്താൽ തീരുന്നതേയുള്ളൂ മൗദൂദിസ്റ്റുകളുടെ ഇച്ഛാഭംഗം. അതൊന്ന് പ്രസിദ്ധീകരിക്കാൻ ആയിശ റെന്നയും ലദീദായും ഒക്കെ മുൻകൈ എടുക്കണം

അബ്ദുൽ ഹമീദ്‌
pvahamid@gmail.com

No comments:

Post a Comment

മുജാഹിദ് പ്രസ്ഥാനം;* *കുണ്ടുതോട് വ്യവസ്ഥക്ക്* *മുമ്പും ശേഷവും*

 https://www.facebook.com/share/p/uJ2DidVAW7WXhzXM/?mibextid=oFDknk *മുജാഹിദ് പ്രസ്ഥാനം;* *കുണ്ടുതോട് വ്യവസ്ഥക്ക്* *മുമ്പും ശേഷവും* ➖➖➖➖➖➖➖➖...