Sunday, September 1, 2019

അദ്രശ്യം അറിയൽ' കെ എം മൗവലി

🔵🔵🔵

*പ്രളയവും ഗൈബും*
➖➖➖➖➖➖➖➖➖
*ആധുനിക മൗലവിമാർ*
*കെ.എം മൗലവിയെ*
*വെല്ലുവിളിക്കുന്നു.*

പിളർന്ന് പിളർന്ന് പിന്നെയും പിളർന്ന്
വീണ്ടും വീണ്ടും പിളർന്ന്
പിളർപ്പിന്റെ പ്രളയത്തിൽപ്പെട്ട് അവശരായി
ഒരിടത്തടിഞ്ഞുകൂടികിടക്കുകയായിരുന്നു
മുജാഹിദുകൾ.

പ്രളയം വന്നു ,
ആളുകൾ അകലങ്ങൾ അവഗണിച്ച്
ആവുന്നത്ര ആശ്വാസങ്ങളും
ആത്മീയോപദേശങ്ങളും നൽകി
ദുരിതാശ്വാസ പ്രവർത്തനത്തിൽ
മുഴുകിയപ്പോൾ...

അവരതാ വരുന്നു ....

"മറഞ്ഞ കാര്യം അല്ലാഹു
ആർക്കും  അറിയിച്ചു കൊടുക്കില്ലെന്ന "
 ആ പഴകി പുളിച്ച വാദവുമായി.!

പാവങ്ങൾ അതൊരുമ്മിണിബല്യ വെല്ലുവിളിയായി
കെ.എൻ.എം മുഖപത്രത്തിൽ തന്നെ
അച്ചടിച്ചു വിടുകയും ചെയ്തിരിക്കുന്നു.!!

അതിങ്ങനെ വായിക്കാം.
" ഔലിയാക്കൾക്ക് മറഞ്ഞ കാര്യങ്ങളൊക്കെ
അറിയാനും പറയാനും കഴിയുമെന്ന
പൗരോഹിത്യത്തിന്റെ അവകാശവാദം
വയനാട് മേപ്പാടിയിൽ ഒരു പാട് പേരുടെ
മയ്യിത്ത് കാണാതെ തിരച്ചിൽ നടത്തുന്ന
സമയത്ത് പൊളിഞ്ഞു. വാട്സപ്പിലൂടെ
ഒരു പണ്ഡിതൻ ഇവരുടെ സകല ഔലിയാ
ക്കളെയും വെല്ലുവിളിച്ചു..... "

     വിചിന്തനം വാരിക
     കെ.എൻ.എം മുഖപത്രം
     2019 ആഗ: 30 പേ: 6

പക്ഷേ,
സാധുക്കളറയില്ല ഈ വെല്ലുവിളി
ആദ്യം ചെന്നെത്തുന്നത് കെ.എം മൗലവിയുടെ
ആത്മാവിലേക്കാണെന്ന്.

അമ്പിയാക്കാൾക്ക് പുറമെ ഔലിയാക്കളും
ഗൈബ് അറിയുമെന്ന് ആയത്തും ഹദീസും
അടിസ്ഥാനമാക്കി സ്ഥിരീകരിച്ച മൗലവി
യായിരുന്ന മുജാഹിദ് സ്ഥാപക നേതാക്കളിൽ
പ്രമുഖനായ കെ.എം.മൗലവി.

ഔലിയാക്കൾക്ക് മറഞ്ഞ കാര്യമറിയില്ലെന്ന
അന്ധവിശ്വാസത്തെ ഖണ്ഡിച്ചു കൊണ്ട്
മർയം ബീവി (റ) മറഞ്ഞകാര്യമറിഞ്ഞത്
ഖുർആനിലുണ്ടെന്നും മറിയംബീവി നബിയല്ല
വലിയ്യത്താണെന്നും രേഖപ്പെടുത്തിയ ശേഷം,

കെ.എം മൗലവി എഴുതി:
"അപ്പോൾ അമ്പിയാക്കൾ
അല്ലാത്തവർക്ക് തന്നെ ഗൈബിയ്യായ കാര്യം
അല്ലാഹു ചിലപ്പോൾ അറിയിച്ചു കൊടുക്കാറുണ്ടെ
ന്നുള്ളത് ഖുർആൻ കൊണ്ട് തന്നെ വെളിപ്പെട്ടു."

തുടർന്ന്, ഹദീസുകൾ
തെളിവുദ്ദരിച്ചുകൊണ്ട്
കെ.എം മൗലവി  എഴുതുന്നു:

"ജാബിർ(റ) ൽനിന്ന് അദ്ദേഹം പറയുന്നു:
ഉഹ്ദ് യുദ്ധം വന്നപ്പോൾ തന്റെ ബാപ്പ രാത്രിയിൽ
എന്നെ വിളിച്ച് ഇങ്ങനെ പറഞ്ഞു,
നബി(സ)യുടെ സ്വഹാബികളിൽ നിന്ന് ആദ്യമായി
കൊല്ലപ്പെടുന്നവരുടെ കൂട്ടത്തിൽ കൊല്ലപ്പെട്ടു പോകുന്നവനായിട്ടല്ലാതെ എന്നെ ഞാൻ കാണുന്നില്ല. നബി(സ)യൊയികെ നിന്നെക്കാൾ എനിക്ക് അധികം പ്രിയപ്പെട്ടവരായി ഞാൻ ആരെയും വിട്ടുപോകുന്നില്ല.
എന്റെ പേരിൽ ഒരു കടം ഉണ്ട്. നീ അത് വീട്ടണം
നിന്റെ സഹോദരങ്ങളുടെ കാര്യത്തിൽ എന്റെ വസിയ്യത്ത് നല്ല വിധത്തിൽ നീ സ്വീകരിക്കുകയും വേണം.
അങ്ങിനെ ഞങ്ങൾക്ക് നേരം വെളുത്തപ്പോൾ
ആദ്യമായി കൊല്ലപ്പെട്ട ആൾ
അദ്ദേഹം തന്നെയായി ഭവിച്ചു.
അദ്ദേഹത്തെ മറ്റൊരു ശരീരത്തോട് കൂടി
ഒരു ഖബറിൽ ഞാൻ മറവുചെയ്തു.... "

ശേഷം മൗലവിമാർ ഇപ്പോൾ ഉദ്ദരിക്കാറുള്ള
ഖുർആൻ സൂക്തങ്ങൾക്കുള്ള വിശദീകരണം
കെ.എം മൗലവി നൽകുന്നു:

"നിങ്ങളെ അദൃശ്യ കാര്യത്തിന്മേൽ വെളിപ്പെടുത്തുക എന്നത് അല്ലാഹുവിൻറെ ചട്ടമല. പക്ഷേ അല്ലാഹു അവന്റെ ദൂതന്മാരായി ഉദ്ദേശിക്കുന്നവരെ അവൻ തിരഞ്ഞെടുക്കുന്നു "
എന്ന (ആലു ഇംറാൻ - 179)വചനവും,
സൂറത്തുൽ ജിന്നിലെ "അപ്പോൾ അവന്റെ അദൃശ്യ കാര്യത്തിന്മേൽ അവൻ ദൂതനായി തൃപ്തിപ്പെട്ടവരെ അല്ലാതെ ആരെയും അവൻ വെളിപ്പെടുത്തുക ഇല്ല " എന്ന 25ആം ആയത്തും പ്രവാചകന്മാരല്ലാത്തവർക്ക്
ഒരു വിധത്തിലും ഗൈബിനെ അള്ളാഹു അറിയിക്കുകയില്ലെന്ന് പറയുന്നതായി ധരിക്കുന്നത്
തെറ്റിദ്ധാരണയാകുന്നു."
ഈ ആയത്തുകൾ കൊണ്ട് വെളിപ്പെടുന്നത് ഗൈബിയായ കാര്യം പൂർണമായും സ്പഷ്ടമായും നബിമാർക്ക് മാത്രമേ അല്ലാഹു അറിയിക്കുക യുള്ളൂ എന്നു മാത്രമാകുന്നു. അപ്പോൾ നബി മാരോട് യഥാർത്ഥമായി തുടർന്ന് ജീവിക്കുന്ന സ്വാലിഹീങ്ങൾക്ക് അവന്റെ യഥാർത്ഥ ഔലിയാക്കൾ ആയവർക്ക് അപൂർണ്ണവും അസ്പഷ്ടവും എന്ന് പറയത്തക്ക വിധത്തിൽ ചില ഗൈബിയായ കാര്യം അല്ലാഹു അറിയിക്കും എന്ന് പറയുന്നതിനെ ഈ ആയത്തുകൾ നിഷേധിക്കുന്നില്ല. അങ്ങിനെ ചില ഗൈബിയായ കാര്യങ്ങളെ നബിമാരല്ലാത്ത
സ്വാലിഹീങ്ങൾക്ക് (അല്ലാഹുവിൻറെ ഔലിയാഇന്ന്) അല്ലാഹു അറിയിക്കുന്നത് അവൻ അവർക്ക് നൽകുന്ന കറാമത്തുകളിൽ ഉൾപ്പെട്ടതുമാകുന്നു."


അൽ വിലായതു വൽ കറാമ:
കെ.എം.മൗലവി പേ :60 - 62.

*✍ AboohabeebpayyoIi*

No comments:

Post a Comment

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...