Thursday, August 29, 2019

കബറിന് മുകളിൽ ബിൽഡിംഗ് നിര്മിക്കൽ പാടില്ല എന്ന് ശാഫിഈ(റ) പറഞ്ഞിട്ടുണ്ടോ* ?

📙📘📓📒📔📕📗


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

*സംശയാ നിവാരണം ക്ലാസ്സ്റൂം*
➖➖➖🔷🔶➖➖➖
*വഹാബികളുടെ തട്ടിപ്പ്*

*വഹാബികളുടെ ചോദ്യം*
*✏ ചോദ്യം*❓❓

*മഹാന്മാരുടെ കബറിന് മുകളിൽ ബിൽഡിംഗ് നിര്മിക്കൽ പാടില്ല എന്ന് ശാഫിഈ(റ) പറഞ്ഞിട്ടുണ്ടോ* ?


*📚✍🏻ഉത്തരം*

  ഇല്ല .ഒരിക്കലുമില്ല അങ്ങനെ ഒരു വാജകം കാണിക്കാൻ സാധ്യമല്ല. പൊതുവെ ഖബറിനെ സംബന്ധിച്ച പറഞ്ഞ ചില വാജകങ്ങൾ മഹാന്മാരുടെ ഖബറിലേക്കും ബദകമാക്കുകയാണ് വഹാബികൾ ചെയുന്നത് .
          സാധാരണ ഖബറുകൾ കെട്ടിപോകുകയോ നിർമാണം നടത്തുകയോ ചെയ്യാറില്ല. സുന്നികളുടെ ഖബർസ്ഥാനിൽ നോക്കിയാൽ അത് മനസ്സിലാവും
      അതിനെ സംബന്ധിച്ചാണ് ഇമാമുമാർ പറഞ്ഞത്
    മഹാന്മാരുടെ കബറിന് മുകളിൽ ഗുബ്ബയുണ്ടാകുന്നത് നിരുപാധികം പാടില്ല എന്ന് ഒരു ഇമാമും പറഞ്ഞിട്ടില്ല . അത് പുണ്ണ്യമാണെന്നും അതിനു വേണ്ടി വാസിയ്യത് ചെയ്യൽ നന്മയാണെന്നും ഇബ്നുഹജർ തുഹ്ഫയിൽ തന്നെ വസിയത്തിന്റെ അദ്ധ്യായത്തിൽ പറഞ്ഞിട്ടുണ്ട്.
  *ഇമാം ശാഫിഈ(റ) വിന്റെ ഉമ്മിലെ വാചകം നമ്മുക്ക് പരിശോധിക്കാം*
   
📚 *ശാഫിഈ(റ) ഇമാം ഉമ്മിൽ പറയുന്നു*

അഹംഭാവത്തിനോടും ആഡംബരത്തിനോടും സാദൃശ്യമുള്ളതിനാൽ സാദാ കബറിന് കുമ്മായമിടതിരിക്കലും നിർമാണം നടത്തിരിക്കലും ഞാൻ ഇഷ്ടപെടുന്നു .കാരണം മരണം ഇവ രണ്ടിന്റെയും സ്ഥാനമല്ല
  📚 *അൽ ഉമ്മ്‌* وأحب أن لا يبنى ، ولا يجصص فإن ذلك يشبه الزينة والخيلاء ، وليس الموت موضع واحد منهما
     
    ഇമാം ശാഫിഈ ഇവിടെ മഹാന്മാർ എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതാണ് മൗലവിമാർ കൊണ്ട് വരേണ്ടത്.
അഹംഭാവത്തോടെയും ആഡംബരത്തിനും വേണ്ടി സാധരണക്കാരുടെ ഖബർ കെട്ടിപോകുന്നതിനെയാണ് ശാഫിഈ ഇമാം വിമർശിക്കുന്നത്.
  മഹാന്മാരുടെ ഖബർ അവരെ ബഹുമാനിച്ചു കൊണ്ടു നിർമാണം പാടില്ല എന്ന് ശാഫിഈ ഇമാം പറഞ്ഞിട്ടേയില്ല.
അത് പുണ്ണ്യമാണെന്ന് തുഹ്ഫയിൽ ഇബ്‌നു ഹജർ(റ) തന്നെ പറഞ്ഞിട്ടുണ്ട് صلي الله عليه: وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها: تحفة المحتاج
ഇന്ന് നമ്മുടെ നാട്ടിൽ മഹാന്മാരുടെ ഖബർ പൊതു സ്മശാനവുമായി ചേർന്ന് നിൽക്കുന്ന സ്വന്തം സ്ഥലത്താണ് ഉള്ളത് .നബി(സ)യുടെ കബറിന് മുകളിലെ ബിൽഡിംഗ് സ്വന്തം
സ്ഥലത്താണ് . ഇത് വരെ സ്വഹാബികളോ താബിഉകളോ തബിഉതാബിഉകളോ അത് പൊളിക്കണമെന്ന് ഒരാളും പറഞ്ഞിട്ടില്ല.

താബിഉകളുടെ കാലത്ത് അതിനു കേടുപാടുകൾ സംഭവിച്ചപ്പോൾ അവർ പുനർനിർമാണം നടത്തിയത് സ്വഹീഹുൽ ബുഖാരിയിൽ തന്നെ കാണാം .
കബറിന് മുകളിലെ നിർമാണം നിരുപാധികം തെറ്റായിരുന്നെങ്കിൽ മുത്ത് നബി(സ)യുടെ കബറിന് മുകളിലെ നിർമാണം അവർ തടയുമായിരുന്നു

    ഭരണാധികാരികൾ കബറിന്റെ മുകളിലെ നിർമാണം പൊളിച്ചത് വിവരിച്ച ശേഷം ഇമാം ശാഫിഈ(റ) പറഞ്ഞത് വഹാബി പാതിരിമാർ മറച്ചുവെക്കാരാണ് പതിവ്. ഇവരുടെ ലേഖനത്തിലും മറ്റും ആ ഭാഗം കത്രിക വച്ചിട്ടുണ്ട് .
അത് ഇങ്ങനെ വായിക്കാം
ജീവിത കാലത്തോ മരണശേഷം അന്തരവകാശികളോ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കബറിന് മുകളിലെ നിർമാണം പൊളിക്കപെടരുത്.
അനധികൃതമായി ഉടമാവകാശമില്ലാത്തിടത് നിർമിച്ചാലാണ് പൊളിക്കപ്പെടേണ്ടത്. ഇവിടെ പൊളിക്കണമെന്ന്‌ പറയാൻ പറയാൻ കാരണം മറ്റു ജനങ്ങൾക്ക് പ്രയാസമുണ്ടാകുന്ന വിധത്തിൽ കബറിന്റെ സ്ഥലം മറ്റുള്ളവരുടെ അവകാശം തടയപ്പെടുകയും അവരെ മറമാടാൻ കഴിയാതിരിക്കുന്നതും കൊണ്ടുമാണ്
  📚 *അൽ ഉമ്മ്‌*قال : فإن كانت القبور في الأرض يملكها الموتى في حياتهم أو ورثتهم بعدهم ، لم يهدم شيء أن يبنى منها ، وإنّما يُهدم إن هدم ، مالا يملكه أحد ، فهدمه لئلاّ يحجر على النّاس موضع القبر ، فلا يُدفن فيه أحد ، فيضيق ذلك بالنّاس  )كتاب الأم للشافعي : ج 2 ص 631( .

        മറ്റുള്ളവരുടെ അവകാശം കൈവശപ്പടുത്തി ഇതിൽ നിന്ന് അനധികൃതമായി നിര്മിക്കപ്പെട്ടത് കൊണ്ടാണ് പാടില്ല എന്നു പറഞ്ഞു എന്ന് മാനസ്സിലാകാം. അല്ലാതെ കബറിന് മുകളിൽ ഖുബ്ബയുണ്ടാക്കി എന്നതല്ല . അവകാശമുള്ള സ്ഥലത്ത് കുഴപ്പമില്ല എന്ന് ഇമാം ശാഫിഈ(റ) തന്നെ പറഞ്ഞ ഉദ്ധരണിയാണ് നാം കണ്ടത്.
   
                          ـ
  🌴🌴🌴🌴🌴🌴🌴

_*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*

  🔹🔹🔹🔹🔹🔹🔹
*

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....