Tuesday, July 23, 2019

ഖുത്വുബ സംശയനിവാരണം ഭാഗം 2.

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0


ഖുത്വുബ സംശയനിവാരണം ഭാഗം 2.
ഖുത്വുബ സംശയനിവാരണം   തുടരുന്നു...
(4 ). ചോ : അര്കാനുകൾ അല്ലാത്തവയിൽ പരിഭാഷ അനുവദനീയമാണെന്ന് ഇബ്നുഖാസിം(റ )വിനെ ഉദ്ദരിച്ച് അല്ലാമ ശിർബീനി(റ) ശർഹുൽ ബഹ്ജയിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ?.


മറുപടി: അതേ  കിതാബന്റെ അതെ പേജിൽ ബഹ്ജക്ക് ഇബ്നുഖാസിം(റ ) എഴുതിയ ശർഹുമുണ്ട്. ആ ശർഹിലോ ഇബ്നുഖാസിം(റ) വിന്റെ മറ്റു ഗ്രന്ധങ്ങളിലോ അത്തരമൊരു പരാമർശം കാണുന്നില്ല. അതിനാൽ ആ ഇബാറത്ത് ആളില്ലാത്തതും തെളിവാക്കാൻ പറ്റാത്തതുമാണ്. ഇനി അങ്ങനെയൊരു ഇബാറത്തുണ്ടെന്ന് സങ്കല്പിച്ചാൽ തന്നെ ഖുത്വുബ സാധുവാകുമെന്ന അർത്ഥത്തിലോ തുടർച്ചമുറിയുന്നത് കാരണമായുള്ള ഹറാമില്ലെന്ന അർത്ഥത്തിലോ അതിനെ വിലയിരുത്താവുന്നതാണ്.എന്നാൽ അത് തന്നെ അനറബിയിൽ കൊണ്ടുവരുന്ന അനുബന്ധങ്ങൾ ചുരുങ്ങിയ നിലയിൽ രണ്ട് റക്അത്ത്  സുന്നത്ത് നിസ്കരിക്കാനാവശ്യമായ സമയത്തേക്കാൾ അനറബിയിലുള്ള സംസാരം നീണ്ടുപോകാൻ പാടില്ലെന്ന് ഇബ്നുഖാസിം(റ) പ്രസ്താവിച്ചിട്ടുണ്ട്. അനറബിയിൽ കൊണ്ടുവരുന്ന അനുബന്ധങ്ങൾ നിഷ്ഫലമാണെന്നും അറബിഭാഷയിൽ കൊണ്ടുവരാൻ കഴിയുന്നതോടപ്പം അനറബിയിൽ കൊണ്ടുവന്നാൽ അത് മതിയാകുന്നതല്ലെന്നും ഇബ്നുഖാസിം(റ) വിനെ ഉദ്ദരിച്ച് ജമലും ബുജയ്‌രിമിയും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്.

    (5) ചോ: അനറബിഭാഷയിൽ ഖുത്വുബ നിർവ്വഹിക്കൽ അനുവദനീയമാണെന്ന് ഇമാം അബൂഹനീഫ(റ) അഭിപ്രായപ്പെടുന്നുണ്ടല്ലോ?.
    മറുപടി: ഇമാം അബൂഹനീഫ(റ) പറഞ്ഞ 'ജവാസി'ന്റെ
(അനുവദനീയത്തിന്റെ) വിവക്ഷ വിവരിച്ച് പ്രഗത്ഭ ഹനഫീ കർമ്മശാസ്ത്ര പണ്ഡിതൻ അബ്ദുൽഹയ്യ് ല്കനവീ(റ) എഴുതുന്നു.

     ഇവിടെ ജവാസിന്റെ വിവക്ഷ, നിസ്കാരത്തിന്റെ കാര്യത്തിൽ മാത്രമുള്ള ജവാസാണ്. അതായത് ജുമുഅയുടെ നിബന്ധന വീടാനും നിസ്കാരത്തിന്റെ സാധുതയ്ക്കും അത് മതിയാകുമെന്നർത്ഥം. നിരുപാധികം ഹലാലാണെന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ജവാസല്ല. കാരണം അനറബി ഭാഷയിൽ ഖുത്വുബ നിർവ്വഹിക്കുന്നത് നബി(സ)യിൽ നിന്നും സ്വഹാബത്തിൽ(റ) നിന്നും അന്തരമായി ലഭിച്ച ചര്യക്കെതിരാണെന്നതിൽ സംശയമില്ല. അതിനാൽ അത് ഹറാമിന്റെ കുറ്റമുള്ള കറാഹത്താകുന്നു. ഉംദത്തുൽ രിആയ: 1 / 200 )
'ആകാമുന്നഫാഇസ്' എന്ന ഗ്രന്ഥത്തിൽ അദ്ദേഹംപറയുന്നു:

    
ഇവിടെ (തഹ്‌രീമിന്റെ) കറാഹത്ത് സുന്നത്തിനോട് എതിരായതിന്റെ പേരിലാണ്. കാരണം നബി(സ)യും അവിടത്തെ അനുചരന്മാരും അറബിയിൽ മാത്രമാണ് സ്ഥിരമായി ഖുത്വുബ നിർവഹിച്ചിട്ടുള്ളത്. അവരിൽ ഏതെങ്കിലുമൊരാൾ ഏതെങ്കിലുമൊരു ഖുത്വുബ അനറബിഭാഷയിൽ നിർവ്വഹിച്ചതായി ഒരാളും ഉദ്ദരിക്കുന്നില്ല. (ആകാമുന്നഫാഇസ്: പേ: 66)

   ചുരുക്കത്തിൽ ഖുത്വുബ പേർഷ്യൻ ഭാഷയിൽ നിർവ്വഹിക്കാമെന്ന് ഇമാം അബൂഹനീഫ(റ)പറഞ്ഞത് അതിൽ കുറ്റമില്ല എന്ന അർത്ഥത്തിലല്ല.പ്രത്യുത ഖുത്വുബയുടെ സാധുതയ്ക്ക് അത് മതിയാകുമെന്ന അർത്ഥത്തിൽ മാത്രമാണ്. അതിനാൽ ഹനഫീ മദ്ഹബ് പ്രകാരവും അനറബി ഭാഷയിൽ ഖുത്വുബ നിർവ്വഹിക്കുന്നത് കുറ്റകരം തന്നെയാണ്,

   (6)ചോ:  ജുമുഅയുടെ സാധുതയ്ക്ക് അറബിഭാഷയിൽ ഖുത്വുബനിർവ്വഹിക്കൽ നിബന്ധനയില്ലെന്ന് ഇമാം അബൂഹനീഫ(റ) പറഞ്ഞിരിക്കെ അറബിഭാഷയിൽ ഖുത്വുബ നിർവഹിക്കുന്നതിൽ സലഫും  ഖലഫും ഏകോപിച്ചുവെന്ന് എങ്ങനെയാണ് പറയുക?.

മറുപടി: സലഫും ഖലഫും അറബിഭാഷയിൽ മാത്രമാണ് ഖുത്വുബ നിർവഹിച്ചിട്ടുള്ളത് എന്നാണു നാം പറയുന്നത്. ഖുത്വുബ അറബിഭാഷയിൽ നിർവ്വഹിക്കൽ ജുമുഅയുടെ സാധുതയ്ക്ക് നിബന്ധനയാണെന്ന് എല്ലാവരും പ്രസ്താവിച്ചിട്ടുണ്ട് എന്നല്ല. ക്രിസ്തുവർഷം 1920 വരെ ഹനഫീ-ശാഫിഈ-ഹമ്പലീ-മാലികീ എന്ന വ്യത്യാസമില്ലാതെ ലോക മുസ്ലിംകൾ ഒന്നടങ്കം അറബിഭാഷയിൽ മാത്രമാണ് എല്ലാ ഖുത്വുബകളും നിർവ്വഹിച്ചുവന്നിട്ടുള്ളത്. അതിനാൽ ഖുത്വുബ അറബിയിൽ നിർവ്വഹിക്കുകയെന്നതിൽ ലോകമുസ്ലിംകളുടെ പ്രവർത്തനം ഏകോപിച്ചിരിക്കുന്നു. അതിനാൽ അതിന്  മാറ്റം പ്രവർത്തിക്കുന്നത് കുറ്റകരമാണെന്ന് പ്രഗത്ഭ ഹനഫീ പണ്ഡിതൻ അബ്ദുൽ ഹയ്യ്(റ) പ്രസ്താവിച്ചത് നേരത്തെ നാം വായിച്ചതാണ്. അതിനാൽ പ്രവർത്തനത്തിൽ ഇജ്മാഉണ്ട്‍ എന്നാണു നാം പറയുന്നത്. എല്ലാവരും ഖുത്വുബയിൽ അറബിഭാഷ ശർത്വാണെന്ന് പ്രഖ്യാപിച്ചു എന്നല്ല. ഇതോടെ തത്തുല്യമായൊരു വിഷയം ഇമാം റാസി(റ) വിവരിക്കുന്നത് കാണുക.


നിസ്കാരത്തിൽ 'ഫാത്തിഹ' ഓതൽ  നിർബന്ധമാണോ എന്നതിൽ ഉമ്മത്തിന്‌ വീക്ഷണാന്തരമുണ്ടെങ്കിലും  'ഫാതിഹഃ' ഓതുന്ന പ്രവർത്തനത്തിൽ അവരെല്ലാവരും ഏകോപിച്ചിരിക്കുന്നു.കാരണം മശ്‌രിക്-മഗ്‌രിബിനിടയിൽ 'ഫാതിഹഃ' ഓതാതെ നിസ്കരിക്കുന്ന ഒരു മുസ്ലിമിനെയും കാണാൻ സാധ്യമല്ല. ഇതനുസരിച്ച് ഫാതിഹഃ  ഓതാതെ നിസ്കരിക്കുന്നവൻ സത്യവിശ്വാസികളുടെ മാർഗ്ഗം ഒഴിവാക്കിയവനും ഇനിപ്പറയുന്ന ആയത്തിന്റെ അർത്ഥ വ്യാപ്തിയിൽ കടന്നുവരുന്നവനുമാണ്.
               "തനിക്ക് സന്മാർഗ്ഗം വ്യക്തമായിക്കഴിഞ്ഞശേഷംവും ആരെങ്കിലും റസൂലുമായി എതിർത്തു നിൽക്കുകയും സത്യവിശ്വാസികളുടേതല്ലാത്ത മാർഗ്ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവൻ തിരിഞ്ഞ വഴിക്ക് തന്നെ നാമവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ടു നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പരുവസാനം"! (നിസാഅ്: 18 )
         ഫാതിഹഃ ഒത്താൽ നിർബന്ധമല്ലെന്ന് വിശ്വസിക്കുന്നവർ സുന്നത്താണെന്ന വിശ്വാസത്തോടെയാണല്ലോ ഫാതിഹഃ  ഓതുന്നത്. അതിനാൽ ഫാതിഹ ഓതൽ നിർബന്ധമാണെന്ന വിഷയത്തിൽ 'ഇജ്മാഅ്' ഉണ്ടായിട്ടില്ലല്ലോ. എന്ന സംശയത്തിന് ഇപ്രകാരം നിവാരണം കണ്ടെത്താവുന്നതാണ്. അവയവങ്ങളുടെ പ്രവർത്തനങ്ങളും ഹൃദയങ്ങളുടെ പ്രവർത്തനവും ഒന്നല്ല. ഫാത്തിഹ ഓതുന്നതിൽ എല്ലാവരും യോജിച്ചിരിക്കുന്നുവെന്ന് നാം വിശദീകരിച്ചുവല്ലോ. അതിനാൽ നിസ്കാരത്തിൽ ഫാതിഹ ഓതാത്തവൻ ഈ പ്രവർത്തനത്തിൽ സത്യവിശ്വാസികളുടെ മാർഗ്ഗം ഒഴിവാക്കിയവൻ തന്നെയാണ്. അതിനാൽ ആയത്തിൽപ്പറഞ്ഞ മുന്നറിയിപ്പ് അവനും ബാധകമാണ്. നമ്മുടെ വാദത്തിന്  പ്രമാണമായി ഇത്രേയും മതി. നമ്മുടെ വാദം സമർത്ഥിക്കാൻ നിസ്കാരത്തിൽ ഫാത്തിഹ ഓതൽ നിർബന്ധമാണെന്ന് വിശ്വസിക്കുന്നതിൽ എല്ലാവരും ഏകോപിച്ചിരിക്കുന്നുവെന്ന് വാദിക്കേണ്ട ആവശ്യം നമുക്കില്ല. (റാസി: 1 / 190 )
   ഇമാം റാസി(റ) സ്വീകരിച്ച അതേ ശൈലി സ്വീകരിച്ച് നമുക്കിങ്ങനെ പറയാവുന്നതാണ്. ജുമുഅയുടെ സാധുതയിലേക്ക് ചേർത്തി ഖുത്വുബ അറബിയിലാവൽ ശർത്വുണ്ടല്ലോ എന്നതിൽ മദ്ഹബിന്റെ നാല് ഇമാമുകളിൽ ഇമാം അബൂഹനീഫ(റ)ക്ക് വീക്ഷണാന്തരമുണ്ടെങ്കിലും അറബിയിൽ ഖുത്വുബ നിർവ്വഹിക്കുന്നതിൽ എല്ലാവരും ഏകോപിച്ചിരിക്കുന്നു.ഹിജ്‌റഃ  ഒന്നാം നൂറ്റാണ്ടുമുതൽ ക്രിസ്താബ്ദം 1920 വരെയുള്ള കാലയളവ് എടുത്തു പരിശോദിച്ചാൽ ലോകത്ത് ഒരാളും അനറബിഭാഷയിൽ ഖുത്വുബ നിർവ്വഹിച്ചിരുന്നതായി കാണാൻ സാധ്യമല്ല. ഇക്കാര്യം പുത്തൻവാദികളും സമ്മതിച്ചതാണ്. കെ. എം. മൗലവിയെ ഉദ്ദരിച്ച് നേരത്തെ ഭാഗം 1 ൽ വിവരിച്ചതാണ്. അതിനാൽ അനറബി ഭാഷയിൽ ഖുത്വുബ നിർവ്വഹിക്കുന്നവർ സത്യവിശ്വാസികളുടെ മാർഗ്ഗം ഒഴിവാക്കിയവരും മുകളിൽ വിവരിച്ച ആയത്തിന്റെ പരിധിയിൽ കടന്നുവരുന്നവരുമാണ്. നമ്മുടെ വാദം സമർത്ഥിക്കാൻ ഇത്രെയും മതി. ഖുത്വുബയുടെ സാധുതയ്ക്കു അറബിഭാഷ നിബന്ധനയാണെന്ന് പറയുന്നതിൽ എല്ലാവരും ഏകോപിച്ചുവെന്ന്  വാദിക്കേണ്ട ആവശ്യം നമുക്കില്ല.

    (7).ചോ: നബി(സ) ഖുത്വുബയിൽ ജനങ്ങൾക്ക് ഉൽബോധനം നടത്തിയിരുന്നതായി ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത ഹദീസിലുണ്ടല്ലോ?.

      മറുപടി: അറബിയിൽ നടത്തപ്പെടുന്ന ഖുത്വുബയും മൊത്തത്തിലുള്ള ഉൽബോധനമാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. ഖുത്വുബ ഒരു പ്രത്യേക ആരാധനയായതിനാൽ അതിൽ ഇത്തിബാഇനാണ് പ്രാമുഖ്യം കല്പിക്കേണ്ടത്. നബി(സ)യുടെ സദസ്സിൽ അനറബികളായ സ്വഹാബിമാർ ഉണ്ടായിട്ടുപോലും ഒരിക്കലെങ്കിലും അനറബിയിൽ നബി(സ) ഖുത്വുബ നിർവ്വഹിച്ചിട്ടില്ല. നബി(സ)ക്ക്  അനറബിയല്ലാത്ത ഭാഷ സംസാരിക്കാനറിയാത്തത്കൊണ്ടോ അനറിബികൾക്ക് അറബിഭാഷ അറിയുന്നതുകൊണ്ടോ ആവാം നബി(സ) അറബിയിൽ തന്നെ ഖുത്വുബ നിർവ്വഹിച്ചതെന്ന് അനുമാനിക്കാൻ ന്യായമില്ല. കാരണം നബി(സ) ഫാരിസി പോലുള്ള ഇതര ഭാഷകളിൽ സംസാരിക്കാറുണ്ടായിരുന്നുവെന്ന് ഹദീസുകൾകൊണ്ട് തെളിഞ്ഞിട്ടുണ്ട്. ഇതേപോലെ നബി(സ)യുടെ ഖുത്വുബാസദസ്സിൽ ഹാജറായിരുന്ന അനറബികൾ അധികവും അറബിഭാഷ തീരെ അറിയാത്തവരും ചിലർ മാത്രം അല്പമായി അറിയുന്നവരുമായിരുന്നുവെന്ന് ചരിത്ര ഗ്രന്ഥങ്ങളിൽ നിന്ന് തെളിഞ്ഞിട്ടുണ്ട്. മാത്രമല്ല വിവിധ ഭാഷകൾ കൈകാര്യം ചെയ്യാനറിയുന്ന സ്വഹാബികൾ അന്യരാജ്യങ്ങളിൽ പോയി ഖുത്വുബ നിർവ്വഹിക്കുമ്പോഴും അറബിയല്ലാത്ത ഭാഷ നിർവ്വഹിച്ചിട്ടേയില്ല. അതുപോലെ സ്വഹാബികൾക്ക് ശേഷം താബിഉകളോ അവരുടെ പിന്ഗാമികളോ ഇതര ഭാഷയിൽ ഖുത്വുബ നിർവ്വഹിച്ചിട്ടില്ല. മുസ്ലിംകൾ താമസിക്കുന്ന ധാരാളം നാടുകളിലും ഇതുതന്നെയായിരുന്നു പതിവ് . അതുകൊണ്ട് തന്നെ അനറബി ഭാഷയിലുള്ള ഖുത്വുബ ലോകമുസ്ലിംകളുടെ നിരന്തരമായ പ്രവർത്തനത്തിന് വിരുദ്ധമാണ്. അനറബികളോട് അറബിഭാഷയിൽ ഖുത്വുബ ഓതിയിട്ട് എന്തുകാര്യമാണുള്ളതെന്ന് മഹാനായ ഖാസീഹുസയ്ൻ(റ) വിനോട് ചോദ്യമുണ്ടായപ്പോൾ ഖുത്വുബ മൊത്തത്തിൽ ഒരു ഉപദേശമാണെന്ന് മനസ്സിലാക്കാൻ സാധിക്കുമല്ലോ എന്നാണ് അദ്ദേഹം മറുപടി നൽകിയത്.

അതിനെ അധികരിച്ച് ഇബ്നുഖാസിം (റ) ശർഹുൽ ബഹ്ജയിൽ എഴുതുന്നു.




മൊത്തത്തിൽ അതൊരു ഉപദേശമാണ് എന്ന അറിവ് മനുഷ്യന് വലിയ പ്രതിഫലനം സൃഷ്ടിക്കുമെന്നകാര്യം വ്യക്തമാണ്. അനുഭവം അതിനു സാക്ഷിയാണ്. (ശർഹുൽ ബഹ്ജ: 3 / 41 )
പുത്തൻ വാദികളുടെ നേതാവ് റഷീദ് രിള പറയുന്നു.


കാരണം അറബിഭാഷ തുർക്കികളിൽ സ്വാധീനം ചെലുത്തിയിരുന്നു. അറബിഭാഷയിലുള്ള ഖുത്വുബ പൂർണ്ണമായും അവർക്ക് ഗ്രാഹ്യമല്ലെങ്കിലും വളരെ ഭയഭക്തിയോടെ അവരത് ശ്രവിക്കുമായിരുന്നു.(തഫ്സീറുൽ മനാർ :9/ 313 )

ചുരുക്കത്തിൽ അനറിബികളോട് അറബിയിൽ ഖുത്വുബ നിർവ്വഹിച്ചാൽ അത് ഉല്ബോധനമാവില്ല എന്ന വാദം ശരിയല്ല. തന്നെയുമല്ല അറബി മുസ്ലിംകളുടെ ഔദ്യോഗിക ഭാഷയാണ്. അത് പടിക്കൽ മുസ്ലിംകളുടെ ബാധ്യതയാണ്. 'മനസ്സിലാവുക' എന്നതിനെ പേരിൽ ഇസ്‌ലാമിലെ പ്രധാന ആരാധനയായ ഖുത്വുബയിൽ നിന്ന് അതിനെ മാറ്റുന്നത് ചെരുപ്പിനൊത്ത് കാൽ മരിക്കുന്നതിന് തുല്യമാണ്.
പുത്തൻവാദികളുടെ  നേതാവ് കെ . ഉമർ മൗലവി തന്നെ പറയട്ടെ;
     "മുസ്ലിംകളുടെ മതഭാഷയാണ് അറബി. അതായത് മതത്തിന്റെ പ്രമാണമായ ഖുർആനും ഹദീസും  അറബിയിലാണ്.അതിനു പുറമെ ഏതൊരു സമുദായത്തിന്റെയും സംഘടന നിലനിർത്തിപ്പോരുവാൻ ഏറ്റവും സഹായിക്കുന്ന ഒന്നാണ് ഭാഷ. അതുകൊണ്ട് എല്ലാവരും അറബിഭാഷ പഠിക്കുകയും അവരുടെ സംസാരവും പ്രസംഗവുമെല്ലാം അറബിഭാഷയിലായിരിക്കുകയും ചെയ്യുക എന്നത് വളരെ ആവശ്യമാകുന്നു. ആദ്യകാലങ്ങളിൽ ഈ കാര്യത്തിൽ വളരെ ശ്രദ്ധയുണ്ടായിരുന്നു.  ബഹുമാനപ്പെട്ട ഇമാം ശാഫിഈ(റ) അവർകൾ അദ്ദേഹത്തിൻറെ 'റിസാല' യിൽ മുസ്ലിംകൾക്ക് അറബിഭാഷ പടിക്കൽ 'ഫർള്ഐനി' ആണെന്ന് ഇജ്മാഉണ്ടെന്ന് പറഞ്ഞിരിക്കുന്നു. മറ്റു ഇമാമുകൾക്കെതിരായി അദ്ദേഹം സ്വന്തം ഒരഭിപ്രായം പറഞ്ഞതല്ല ഇത്. എല്ലാ ഇമാമുകളും യോജിച്ച ഒരു മതവിധിയാണിത് എന്നാണു അദ്ദേഹം പറയുന്നത്. എന്നാൽ പിൽക്കാലത്ത് മറ്റു കാര്യങ്ങളിലെന്നപോലെ ഈ കാര്യത്തിലും വലിയ വീഴ്ചവന്നുപോയി. പേർഷ്യക്കാർ അവരുടെ ദേശീയ ലഹരിയാൽ അറബിഭാഷയെ അവരുടെ നാട്ടിൽ നിന്ന് ഓടിക്കുകയും പേർഷ്യൻ ഭാഷയെ സജീവമാക്കുകയും ചെയ്തു. മുസ്ത്വഫാകമാലിന്റെ ഭരണകാലത്ത് തുർക്കിയിൽ നിന്ന് അറബിഭാഷ എടുത്തെറിയപ്പെട്ടു. അറബി അക്ഷരങ്ങൾ നിരോധിക്കപ്പെട്ടു.
നമസ്കാരത്തിലെ അദാനിലും കൂടി അറബി ശബ്ദം പാടില്ലെന്നാക്കി.  

      ചുരുക്കത്തിൽ നാമെല്ലാവരും അറബിഭാഷയിൽ പ്രസംഗം കേട്ടാൽ ഒരുവിധമനസ്സിലാകത്തക്കവണ്ണം അറബിഭാഷ പഠിക്കണം.ഖത്വീബ് അറബിയിൽ നന്നായി പ്രസംഗിക്കുവാൻ കഴിയുന്ന ആളായിരിക്കുകയും വേണം. ഇതാണ് ഏറ്റവും ഉത്തമമായതും അല്ലാഹു തആലാക്ക് ഏറ്റവും പ്രിയപ്പെട്ടതുമായ രൂപം.എന്നാൽ അക്ഷരത്തിലും അർത്ഥത്തിലും നബി(സ)യെയും സ്വഹാബികളെയും പിന്പറ്റിയവരായി".(ഖുത്വുബത്തുൽജുമുഅഃ :പേ : 9)
     അതുകൊണ്ടുതന്നെയാണ് സലഫ് -ഖലഫിനോട് പിൻപറ്റാൻ ഖുത്വുബ അറബിഭാഷയിലായിരിക്കൽ നിർബന്ധമാണെന്നും പഠിക്കാൻ വീഴ്ചവരുത്തിയവർ കുറ്റക്കാരാണെന്നും അവർ ജുമുഅ നിസ്കരിക്കാൻ പാടില്ലെന്നും കർമ്മശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയത് ഇബ്നു ഹജറുൽ  ഹയ്തമി (റ) എഴുതുന്നു:


       
അറബിഭാഷ പഠിക്കാൻ സൗകര്യമുണ്ടെങ്കിൽ അത് പടിക്കൽ എല്ലാവർക്കും നിര്ബന്ധമാണ്. ഒരാൾക്ക് പഠിക്കാനുള്ള സമയം കഴിയുകയും അയ്യാൾ അത് പഠിക്കാതിരിക്കുകയും ചെയ്താൽ എല്ലാവരും കുറ്റക്കാരാകുന്നതാണ്. അവർക്ക് ജുമുഅയില്ല.പ്രത്യുത അവർ ളുഹ്ർ നിസ്കരിക്കുകയാണ് വേണ്ടത്.(തുഹ്ഫ: 2 / 450 )
       ചുരുക്കത്തിൽ ആരാധനാകർമ്മങ്ങളിൽ ഇസ്‌ലാം നിർദ്ദേശിച്ച ഭാഷാ ഐക്യം, 'മനസ്സിലാവുന്നില്ലെ' ന്നതിന്റെ പേരിൽ ഒഴിവാക്കുന്നത് ഒരിക്കലും ശരിയല്ല.
     (8). ചോ : കേരളത്തിലെ പലപണ്ഡിതന്മാരും പഴയകാലത്ത് ഖുത്വുബ പരിഭാഷപെടുത്തിയിരുന്നതായി പഴമക്കാർ പറയുന്നുണ്ടല്ലോ?.
     മറുപടി: മുമ്പ് നാം വിവരിച്ച തർജ്ജമയിലെ പരാമർശങ്ങൾ കണ്ടോ അനുബന്ധങ്ങൾ അറബിയിലാവൽ നിബന്ധനയില്ലെന്ന് പറഞ്ഞതിൽ നിന്നോ പുത്തൻവാദികളുടെ കുതന്ത്രങ്ങളാലോ തെറ്റിദ്ധരിച്ച ചിലർ പരിഭാഷപ്പെടുത്തിയിരുന്നു.എന്നാൽ മുഖ്യഘടകങ്ങൾ അവർ അറബിയിൽ  തന്നെ മടക്കുകയും ചെയ്തിരുന്നു. പിന്നീട് പണ്ഡിതന്മാർ അവർക്ക് കാര്യം മനസ്സിലാക്കിക്കൊടുത്തപ്പോൾ അവർ അതിൽ നിന്ന് മടങ്ങുകയും അറബിയിൽ മാത്രം ഖുത്വുബ നിർവ്വഹിക്കുകയും ചെയ്തു.എന്നുമാത്രമല്ല അത്തരക്കാരിൽ ചിലർ പിന്നീട് ഖുത്വുബ പരിഭാഷപ്പെടുത്തുന്നതിന്നെതിരായി പുസ്തകം എഴുതുക കൂടി ചെയ്തിട്ടുണ്ട്.

     (9). ചോ : ഖുത്വുബ പരിഭാഷ തെറ്റാണെന്ന് സമസ്ത പറഞ്ഞിട്ടില്ലെന്നും 'ഖിലാഫുൽ ഔലാ' (നല്ലതിനു മാറ്റം) എന്നാണ് സമസ്തയുടെ തീരുമാനമെന്നും ചിലർ പ്രചരിപ്പിക്കുന്നുണ്ടല്ലോ?.

      മറുപടി: തെറ്റിദ്ദാരണ സൃഷ്ട്ടിക്കാൻ ചിലർ മനപ്പൂർവ്വം നടത്തുന്ന പ്രചാരണമാണിത്. യഥാർത്ഥത്തിൽ സമസ്തയുടെ തീരുമാനം ഖുത്വുബ പരിഭാഷ ബിദ്അത്ത് മുൻകറത്ത് (നിഷിദ്ധമായ അനാചാരം) എന്നാണ്. ഖുത്വുബ പരിഭാഷയെന്ന തെറ്റായ പ്രവർത്തനത്തെ മൊത്തത്തിൽ തെറ്റായ ഒരാചാരമാണെന്ന് ജനങ്ങളെ ധരിപ്പിക്കുക മാത്രമായിരുന്നു പ്രസ്തുത തീരുമാനത്തിന്റെ താല്പര്യം.

       (10). ചോ: ഖുത്വുബ പരിഭാഷപ്പെടുത്തുന്നതിന്റെ വിധി എന്താണ്?.

       മറുപടി: നബി(സ)യുടെയും ലോകമുസ്ലിംകളുടെയും ചര്യക്ക് വിപരീതമാണിത്. അവരുടെ ചര്യക്ക് വിപരീതം ചെയ്യുന്നത് നിഷിദ്ധമാണെന്ന് ഖുർആൻ പ്രഖ്യാപിച്ചതാണ്. നിസാഅ്: 155) സത്യവിശ്വാസികൾ സ്വീകരിച്ചുവന്ന സമീപനത്തെ മറികടക്കൽ നിഷിദ്ധമാണെന്ന് പണ്ഡിതന്മാർ പ്രസ്താവിച്ചിട്ടുണ്ട്. ഇമാം സുബ്കി൯(റ) എഴുതുന്നു:


       
ഇജ്മാഇന് വിപരീതം പ്രവർത്തിക്കാൻ നിഷിദ്ദമാണ്. കാരണം നേരത്തെ വിവരിച്ച ആയത്തിൽ സത്യവിശ്വാസികളുടേതല്ലാത്ത മാർഗ്ഗം പിൻപറ്റുന്നതിന് ശക്തമായ മുന്നറിയിപ്പ് വന്നിട്ടുണ്ട്.(ജംഉൽജവാമിഅ്: 2 / 197 )

     അല്ലാമാ ബന്നാനി(റ) എഴുതുന്നു:

       
 സത്യവിശ്വാസികളുടേതല്ലാത്ത മാർഗ്ഗം പിന്തുടരുന്നതിനെക്കുറിച്ച് വിശുദ്ധ ഖുർആൻ പ്രത്യേകമായി മുന്നറിയിപ്പ് നൽകിയതിനാൽ അത് വാൻ കുറ്റങ്ങളിൽ പെട്ടതാണ്.( ബന്നാനി : 2 / 197 )
      
ഖുത്വുബ അറബിഭാഷയിൽ മാത്രം ഓതുന്നതിൽ എല്ലാവരും യോജിച്ചതായി നേരത്തെ വിവരിച്ചുവല്ലോ.
     
ഖുത്വുബ ഒരു ഇബാദത്താണല്ലോ.അതിന്റെ സാധുതയ്ക്ക്  അത് അറബിയിലാവൽ നിബന്ധനയുമാണ്. ഒരു ആരാധനാകർമ്മം അതിന്റെ നിബന്ധനയൊക്കാതെ നിർവ്വഹിക്കുന്നത് നിഷിദ്ധവുമാണ്. ഈ നിലക്ക് ചിന്തിക്കുമ്പോഴും ഖുത്വുബ പരിഭാഷ നിഷിദ്ധമാണെന്ന് കണ്ടെത്താൻ കഴിയും. ഇബ്നു ഹജർ(റ) എഴുതുന്നു:


 
ശർഅ് (മതം) നിര്ബന്ധമാക്കിയതിനെതിരായി ഒരു കാര്യം നിർവ്വഹിക്കുന്നത് നിഷിദ്ദമാണ്. (തുഹ്ഫ: 1 / 66 )
മഹാനായ ഇബ്നുദഖീഖുൽഈദ് (റ) പറയുന്നു:


നിബന്ധനയൊക്കാത്ത ഇബാദത്ത് അസാധുവും കുറ്റകരവുമാണ്. (ഇഹ്‌കാമുൽ അഹ്‌കാം :2 / 10 )
അപ്പോൾ അനറബിയിൽ നടത്തപ്പെടുന്ന ഖുത്വുബ അസാധുവും നിഷിദ്ധവുമാണെന്ന് വ്യക്തമായല്ലോ.
ഇനി അർകാനുകൾ മാത്രം അറബിയിലും അനുബന്ധങ്ങൾ നീണ്ടുപോവാത്ത വിധം അനറബിയിലും കൊണ്ടുവരുന്നതും നിഷിദ്ദം തന്നെയാണ്. കാരണംപ്രസ്തുത അനുബന്ധങ്ങൾ നിബന്ധനയൊക്കാത്തതിനാൽ ഖുത്വുബയായി അതിനെ പരിഗണിക്കുകയില്ല. അപ്പൊൽ ഖുത്വുബയുടെ ഭാഗം എന്ന നിലയിൽ അതിനെ കൊണ്ടുവരുന്നത് അസാധുവായഒരു ഇബാദത്തുമായി ബന്ധപ്പെടലാണ്. അത് നിഷിദ്ധവുമാണ്.

ഇബ്നു ഹജർ (റ) എഴുതുന്നു:


നിശ്ചയം അസാധുവായ ആരാധനയുമായി ബന്ധപ്പെടുന്നത് നിഷിദ്ദമാണ്. (ഫതാവൽ കുബ്റ: 1 / 209 )

ഖുത്വുബയുടെ മുഖ്യഘടകങ്ങൾ (അർകാൻ) ചുരുങ്ങിയ നിലയിൽ കൊണ്ടുവന്നാലും ദീർഘിപ്പിച്ചു കൊണ്ടുവന്നാലും അതിനെ റുക്‌നായി തന്നെയാണ് പരിഗണിക്കുന്നത്. ഉദാഹരണമായി തഖ്‌വകൊണ്ടുള്ള വസ്വിയ്യത്ത് (أوصيكم عباد الله بتقوى الله) 'ഊസീക്കും ഇബാദല്ലാഹി ബിതഖ്‌വള്ളാഹി' എന്നതിൽ  ചുരുക്കിയാലും 5 മിനിറ്റ നേരം നീട്ടിപ്പറഞ്ഞാലും തഖ്‌വകൊണ്ടുള്ള വസ്വിയ്യത്തായിത്തന്നെയാണ് അതിനെ പരിഗണിക്കുന്നത്.


മഹാനായ ഖത്വീബ് ശിർബീനി(റ) എഴുതുന്നു:



അപ്പോൾ നീണ്ടാലും ചുരുങ്ങിയാലും ഉപദേശത്തിന്റെ മേൽ അറിയിക്കുന്ന ഒന്ന് മതിയാകും.(മുഗ്നി )

       അപ്പോൾ ചുരുക്കിയും നീട്ടിയും നിർവ്വഹിക്കാവുന്ന ഒരു മുഖ്യഘടകത്തിന്റെ ചുരുക്കി നിർവഹിക്കപ്പെടുന്ന അളവ് കഴിഞ് ബാക്കിയുള്ളതിന് സുന്നത്തിന്റെ പ്രതിഫലമേയുള്ളുവെങ്കിലും മുഖ്യഘടകത്തിന്റെ എല്ലാ ഉപാധികളും അതിനുംബാധകമാണ്.
ഉദാഹരമായി നിസ്കാരത്തിലെ റുകൂഉം സുജൂദും നീണ്ടാലും ചുരുങ്ങിയാലും അവ മുഴുവൻ നിസ്കാരത്തിന്റെ മുഖ്യഘടകങ്ങളാണ്. ചുരുങ്ങിയ നിലയിൽ നിർവ്വഹിക്കുന്ന റുകൂഇന്റെയും സുജൂദിന്റെയും എല്ലാ ഉപാധികളും ദീർഘിച്ച റുകൂഇനും സുജൂദിനും ബാധകമാണ്. അതേപോലെ ഖുത്വുബയിൽ ചുരുങ്ങിയ ഉപദേശത്തിന്റെ മുഴുവൻ നിബന്ധനകളും ദീർഘിച്ചതിനും ബാധകമാണ്.അതിനാൽ ചുരുങ്ങിയ വസ്വിയ്യത്തിന്റെ അളവ് അറബിയിൽ നിർവ്വഹിച്ച്  ബാക്കി തുടർച്ചയെ പ്രതികൂലമായി ബാധിക്കാത്ത വിധം അനറബിഭാഷയിൽ നിർവ്വഹിച്ചാൽ ഖുത്വുബ സാധുവാകുമെങ്കിലും അസാധുവായി ഇബാദത്തുമായി ബന്ധപ്പെടുന്ന കുറ്റത്തിൽ നിന്നും സത്യവിശ്വാസികളുടെ മാർഗ്ഗം വഴിവാക്കിയ കുറ്റത്തിൽനിന്നും ഒഴിവാകുന്നതല്ല.

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...