🔷🔷🔷🔷🔷🔷🔷🔷
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ചോദ്യം ഏഴ്:
സൂറത്തുൽ അഹ്ഖാഫിലെ അഞ്ചാം വചനം സുന്നികൾ നടത്തുന്ന ഇസ്തിഗാസക്കെതിരിൽ പുത്തനാഷയക്കാർ ഉദ്ദരിക്കാറുണ്ടല്ലോ?
മറുവടി:
പ്രസ്തുത വചനവും വിഗ്രഹാരാധകരുടെ കാര്യത്തിൽ അവതരിച്ചിടുല്ലതാണ്. ഇക്കാര്യം മുഫസ്സിറുകൾ വ്യക്തമാക്കിയിട്ടുണ്ട്. നമുക്ക് പരിശോദിക്കാം:
وَمَنْ أَضَلُّ مِمَّن يَدْعُو مِن دُونِ اللَّـهِ مَن لَّا يَسْتَجِيبُ لَهُ إِلَىٰ يَوْمِ الْقِيَامَةِ وَهُمْ عَن دُعَائِهِمْ غَافِلُونَ*وَإِذَا حُشِرَ النَّاسُ كَانُوا لَهُمْ أَعْدَاءً وَكَانُوا بِعِبَادَتِهِمْ كَافِرِينَ(الأحقاف: ٥-٦)
അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു.*മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും.
ഇമാം ത്വബ് രി(റ) യുടെ വിശദീകരണം കാണുക.
يقول - تعالى ذكره - : وأي عبد أضل من عبد يدعو من دون الله آلهة لا تستجيب له إلى يوم القيامة : يقول : لا تجيب دعاءه أبدا ؛ لأنها حجر أو خشب أو نحو ذلك، وقوله : ( وهم عن دعائهم غافلون ) يقول - تعالى ذكره - : وآلهتهم التي يدعونهم عن دعائهم إياهم في غفلة ؛ لأنها لا تسمع ولا تنطق ، ولا تعقل.(تفسير الطبري: ٤/٢٦)
അല്ലാഹു തആല പറയുന്നു: അന്ത്യ നാൾ വരെ ഉത്തരം ചെയ്യാത്ത ഇലാഹുകളെ അല്ലാഹുവിനു പുറമേ വിളിക്കുന്ന അടിമയേക്കാൾ വഴിപിഴച്ച അടിമ ആരുണ്ട്? അല്ലാഹു പറയുന്നു: അവന്റെ വിളിക്ക് ഒരിക്കലും ആ ഇലാഹുകൾ ഉത്തരം ചെയ്യുകയില്ല. കാരണം അവ കല്ലോ മരമോ അതുപോലുള്ള അചേതന വസ്തുക്കളോ ആണ്. അല്ലാഹു പറയുന്നു: അവരുടെ ദൈവങ്ങൾ ഇവരുടെ വിളിയെ തൊട്ട് അശ്രദ്ദരാണ്. കാരണം അവ കേൾക്കുകയോ സംസാരിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ല. (ത്വബ് രി: 26/4)
ഇമാം റാസി(റ) എഴുതുന്നു:
اعلم أنه تعالى بين فيما سبق أن القول بعبادة الأصنام قول باطل ، من حيث إنها لا قدرة لها البتة على الخلق والفعل والإيجاد والإعدام والنفع والضر ، فأردفه بدليل آخر يدل على بطلان ذلك المذهب ، وهي أنها جمادات فلا تسمع دعاء الداعين ، ولا تعلم حاجات المحتاجين(التفسير الكبير: ٦/٢٨)
അറിയുക: വിഗ്രഹാരാധനയെന്ന ആശയം ബാലിശമായ ആശയമാണെന്ന് മുമ്പ് അല്ലാഹു വിശദീകരിച്ചു. കാരണം സൃഷ്ടിക്കുവാനോ പ്രവർത്തിക്കുവാനോ ഉണ്ടാക്കുവാനോ ഇല്ലാതെയാക്കുവാനോ ഉപകാരം ചെയ്യുവാനോ ഉപദ്രവം വരുത്തുവാനോ വിഗ്രഹങ്ങള്ക്ക് ഒരിക്കലും കഴിയുകയില്ലല്ലോ. ആ വീക്ഷണം ബാലിശമാണെന്ന് കാണിക്കുന്ന മറ്റൊരു പ്രമാണം അതിന്റെ ഉടനെ അല്ലാഹു പറഞ്ഞു. വിഗ്രഹങ്ങള അചേതന വസ്തുക്കൾ ആണെന്നും വിളിക്കുന്നവരുടെ വിളി അവ കേൾക്കുകയോ അവാശ്യക്കാരുടെ ആവശ്യങ്ങള അവ അറിയുകയോ ചെയ്യില്ലെന്നാണ് ആ പ്രമാണം.(റാസി:28/6)
ആയത്തിനെ വിശദീകരിച്ച് ഇമാം റാസി(റ) എഴുതുന്നു:
والمعنى : أنه لا امرأ أبعد عن الحق وأقرب إلى الجهل ممن يدعو من دون الله الأصنام ، فيتخذها آلهة ويعبدها ، وهي إذا دعيت لا تسمع ، ولا تصح منها الإجابة لا في الحال ولا بعد ذلك اليوم إلى يوم القيامة ، وإنما جعل ذلك لأن يوم القيامة قد قيل : إنه تعالى يحييها وتقع بينها وبين من يعبدها مخاطبة فلذلك جعله تعالى حدا ، وإذا قامت القيامة وحشر الناس فهذه الأصنام تعادي هؤلاء العابدين ، واختلفوا فيه فالأكثرون على أنه تعالى يحيي هذه الأصنام يوم القيامة وهي تظهر عداوة هؤلاء العابدين وتتبرأ منهم ، وقال بعضهم : بل المراد عبدة الملائكة وعيسى فإنهم في يوم القيامة يظهرون عداوة هؤلاء العابدين.(رازي: ٦/٢٨)
അല്ലാഹുവിനു പുറമേ വിഗ്രഹങ്ങളെ ദൈവങ്ങളായി സ്വീകരിച്ച് അവര്ക്ക് ആരാധിക്കുകയും അവരെ വിളിക്കുകയും ചെയ്യുന്നവരെക്കാൾ അജ്ഞതയിലെക്കു കൂടുതൽ അടുത്തവരായും സത്യവുമായി കൂടുതൽ അകന്നവരായും ആരും തന്നെയില്ലെന്നാണ് ആയത്തിനർത്ഥം. വിഗ്രഹങ്ങൾ വിളിച്ചാൽ വിളി കേൾക്കുകയോ മറുവടി നല്കാൻ പട്ടിയവരോ അല്ല. ഇപ്പോഴും അന്ത്യനാൾ വരെയും അവയുടെ സ്വഭാവം അതാണ്. അന്ത്യനാൾ വരെ എന്ന് പരിധി വെക്കാനുള്ള കാരണം അന്ത്യനാളിൽ അല്ലാഹു വിഗ്രഹങ്ങളെ ജീവിപ്പിക്കുകയും അവയ്ക്കും അവയെ ആരാധിച്ചവർക്കുമിടയിൽ സംഭാഷണം നടക്കുകയും ചെയ്യുമെന്നു അഭിപ്രായപ്പെട്ടവരുണ്ട്. അതുകൊണ്ടാണ് അന്ത്യനാൾ വരെ എന്ന് അല്ലാഹു പരിധി വെച്ചത്. അന്ത്യ നാൾ ആവുകയും ജനങ്ങൾ ഒരുമിച്ച് കൂട്ടപ്പെടുകയും ചെയ്യുമ്പോൾ ഈ വിഗ്രഹങ്ങൾ അവർക്ക് ആരാധിച്ചവരോട് ശത്രുത കാണിക്കും. ഈ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായാന്തരമുണ്ട്. അധിക പണ്ഡിതന്മാരുടെയും പക്ഷം അല്ലാഹു വിഗ്രഹങ്ങൾക്ക് ജീവന നൽകുമെന്നും അവയ്ക്ക് ആരാധിച്ചവരോട് വിഗ്രഹങ്ങൾ ശത്രുത കാണിക്കുമെന്നും അവരെ തൊട്ട് വിഗ്രഹങ്ങൾ ഒഴിഞ്ഞുമാറുമെന്നാണ്. ചില പണ്ഡിതന്മാർ പറയുന്നത് ഇവിടെ വിവക്ഷ മലക്കുകൾക്കും ഈസാ നബി(അ)ക്കും ആരാധിച്ചവരാണ് എന്നാണു. കാരണം അന്ത്യ ദിനത്തിൽ മലക്കുകളും ഈസാ നബി(അ) യും അവര്ക്ക് ആരാധിച്ചവരോട് ശത്രുത കാണിക്കും. (റാസി: 28/6)
അബൂഹയ്യാൻ(റ) എഴുതുന്നു:
ومن أضل ممن يعبد الأصنام، وهي جماد، لا قدرة لها على إجابة دعائهم(البحر المحيط :٥٥/٨)
വിഗ്രഹങ്ങൾക്ക് ഇബാദത്തെടുക്കുന്നവരേക്കാൾ വഴി പിഴച്ചവൻ ആരുണ്ട്. വിഗ്രഹങ്ങൾ അചേതന വസ്തുക്കളാണ്. അവരുടെ വിളിക്ക് ഉത്തരം ചെയ്യാൻ അവർക്ക് കഴിവില്ല.(അൽബഹ്റുൽ മുഹീത്വ്: 8/55)
ഇബ്നു കസീർ എഴുതുന്നു:
أي : لا أضل ممن يدعو أصناما ، ويطلب منها ما لا تستطيعه إلى يوم القيامة ، وهي غافلة عما يقول ، لا تسمع ولا تبصر ولا تبطش ; لأنها جماد حجارة صم .(تفسير ابن كثير: ١٥٥/٣)
അല്ലാഹുവിനു പുറമേ വിഗ്രഹങ്ങളെ വിളിക്കുകയും അന്ത്യനാൾ വരെ നിർവഹിച്ചുതരുവാൻ സാധിക്കാത്ത കാര്യങ്ങൾ അവയോടു ആവശ്യപ്പെടുകയും ചെയ്യുന്ന വരേക്കാൾ വഴി പിഴച്ചവർ ആരുണ്ട്?. അവൻ പറയുന്നതിൽ നിന്ന് അവ അശ്രദ്ദരാണ്. അവ കേൾക്കുകയോ കാണുകയോ പിടിക്കുകയോ ഇല്ല. കാരണം അവ നിർജീവമായ കല്ലാണ്. (ഇബ്നു കസീർ : 3/155).
അമ്പിയാ-ഔലിയാക്കൾ മുഅജിസത്ത്-കറാമത്തിന്റെ അടിസ്ഥാനത്തിൽ സഹായിക്കുമെന്ന വിശ്വാസത്തോടെ സുന്നികൾ അവരോട് സഹായം തേടുന്നതിന് മേൽ വചനങ്ങൾ ബാധകമാണെന്ന് പറയുന്നത് തികഞ്ഞ അജ്ഞതയാണെന്ന് മേൽ വിവരണത്തിൽ നിന്ന് സുതരാം വ്യക്തമാണല്ലോ.
ചോദ്യം എട്ട്
മേൽ വചനങ്ങളിൽ വിഗ്രഹങ്ങൾക്ക് പുറമേ മലക്കുകളും ഈസാനബി(അ)യും ഉസൈറും(അ) ഉൾപ്പെടുമെന്ന് മുഫസ്സിറുകൾ വിവരിക്കുന്നുണ്ടല്ലോ. ഇമാം റാസി(റ) എഴുതുന്നു:
وأيضا يجوز أن يريد كل معبود من دون الله من الملائكة وعيسى وعزير والأصنام إلا أنه غلب غير الأوثان على الأوثان . (رازي: ٦/٢٨)
അല്ലാഹുവിനു പുറമേ ആരാധിക്കപ്പെടുന്ന മലക്കുകൾ, ഈസാ(അ),ഉസൈർ(അ), വിഗ്രഹങ്ങൾ തുടങ്ങി എല്ലാവരെയും ഇവിടെ ഉദ്ദേശിക്കാം.പക്ഷെ അധിക പക്ഷവും വിഗ്രഹങ്ങളായത് കൊണ്ട് കേള്ക്കുകയില്ലെന്നും മറ്റും പറഞ്ഞതാണ്.(റാസി: 28/6).
മറുവടി:
ഇവിടെ ഉദ്ദേശിക്കുന്നത് അല്ലാഹുവിനു പുറമേ ആരാധിക്കപ്പെടുന്ന ആരാധ്യരാണെന്ന് ഇമാം റാസി(റ) തന്നെ വ്യക്തമാക്കിയല്ലോ.മലക്കുകൾ,ഈസാ(അ), ഉസൈർ(അ) എന്ന് എടുത്ത് പറഞ്ഞതിൽ നിന്ന് തന്നെ ഇക്കാര്യം മനസ്സിലാക്കാം.കാരണം മലക്കുകൾ അല്ലാഹുവിന്റെ പുത്രിമാരാണെന്ന വീക്ഷണത്തിലും ഈസാ(അ),ഉസൈർ (അ) എന്നിവർ അല്ലാഹുവിന്റെ പുത്രന്മാരാണെന്ന വീക്ഷണത്തിലും ആരാധിക്കപ്പെടുന്നവരാണ്.
അതേസമയം മഹാന്മാരോട് സഹായാര്ഥന നടത്തുന്ന സുന്നികൾ അവരെ ആരാധിക്കുന്നില്ല. ഉണ്ടെന്ന വീക്ഷണം ഇമാം റാസി(റ)ക്കുണ്ടായിരുന്നുവെങ്കിൽ ഉദാഹരണമായി ആദ്യം പറയേണ്ടിയിരുന്നത് മുഹമ്മദ് നബി(സ)യെയായിരുന്നു.കാരണം ഏറ്റവും കൂടുതൽ സഹായം ചോദിക്കപ്പെടുന്നവർ ആദം സന്തതികളുടെ അഭയകേന്ദ്രമായ മുഹമ്മദ് നബി(സ)യാണല്ലോ. സ്വഹാബത്ത് മുതൽ ഇന്നോളുമുള്ള മുസ്ലിംകൾ പല വിധേനയായി അവരോടു സഹായം ചോദിക്കുന്നുണ്ട്. അതിന്റെ പേരില് അവിടുന്ന് ഈസാ നബി(അ) യെ പോലെ ഉസൈറി(അ) നെ പോലെ 'മഅബൂദ്' ആയിട്ടുണ്ടെങ്കിൽ പ്രഥമമായി എന്നേണ്ടത് നബി(സ)യെ ആണല്ലോ.
മാത്രമല്ല മഅശറയിൽ വെച്ച് ശുപാർശപറയാനായി മുസ്ലിംകൾ ഈസാ നബി (അ) യെ സമീപിക്കുമ്പോൾ അദ്ദേഹം പറയുന്ന മറുവടിയിതാണ്:
إِنِّي عُبِدْتُ مِنْ دُونِ اللَّهِ وَلَكِنِ ائْتُوا مُحَمَّدًا صَلَّى اللَّهُ عَلَيْهِ، قال فَيَأْتُونِي
(ترمذي: ٣٠٧٣)
"നിശ്ചയം ഞാൻ അല്ലാഹുവിനു പുറമേ ആരാധിക്കപ്പെട്ട വ്യക്തിയാണ്.എങ്കിലും മുഹമ്മദ് നബി(സ)യെ നിങ്ങൾ സമീപിക്കുവീൻ". നബി(സ) പറയുന്നു: "അപ്പോൾ അവർ എന്നെ സമീപിക്കും".(തുർമുദി: 3073)
ഇമാം അഹ്മദിന്റെ(റ) ന്റെ റിപ്പോർട്ടിലുള്ള പരമാർശം ഇങ്ങനെയാണ്:
إني اتخذت إلها من دون الله(مسند أحمد: ٢٤١٥)
"നിശ്ചയം ഞാൻ അല്ലാഹുവിനു പുറമേ ഇലാഹാക്കപ്പെട്ടിരിക്കുന്നു".(മുസ്നദ് അഹ്മദ്:2415)
ഇതിനു പുറമേ ഈ ആയത്തുകളുടെ പരിധിയിൽ മുസ്ലിംകൾ അമ്പിയാ-ഔലിയാക്കളോട് നടത്തുന്ന ഇസ്തിഗാസയും ഉൾപ്പെടുമെന്ന് ലോകത്ത് ഒരു മുഫസ്സിറും പറഞ്ഞിട്ടില്ല.. ഉൾപ്പെടുകയില്ലെന്നു അല്ലാമ ഇസ്മാഈൽ ഹിഖീ(റ) വിവരിച്ചിട്ടുണ്ട്. അത് മുമ്പ് സുന്നിസോങ്കൽ ബ്ലോഗ്സിൽ വിശദീകരിച്ചത് കൊണ്ട് ആവർത്തിക്കുന്നില്ല.
No comments:
Post a Comment