അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
ലൗഡ് സ്പീക്കർ
എന്താണ് ലൗഡ് സ്പീക്കർ?
"ശ്രോതാക്കൾക്ക് വ്യക്തമായി കേൾക്കാൻ കഴിയത്തക്കവിധം ശബ്ദത്തെ ഉച്ചത്തിൽ ആക്കുന്ന വൈദ്യുതോപകരണം".
ഇനി ഞമ്മൾക്ക് ജുമുഅ ഖുതുബയിൽ ലൗഡ് സ്പീക്കർ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാം.
ജുമുഅ ഖുതുബയിൽ ലൗഡ് സ്പീക്കർ ഉപയോഗിക്കുന്നതിനു വിരോധമില്ലെന്നാണ് എന്റെ അഭിപ്രായം. കാരണം വിരോധമില്ലെന്നാണ് പ്രമാണങ്ങൾ വ്യക്തമാക്കുന്നത്. ലൗഡ് സ്പീക്കർ ഉപയോഗിച്ചാൽ ഖുതുബയുടെ സാധുതയെ ബാധിക്കുമെന്ന് പറയുന്നവർക്ക് പ്രമാണങ്ങളുടെ വെളിച്ചത്തിൽ അവരുടെ വാദം സമർത്ഥിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ലൗഡ്‌സ്‌പീക്കർ ഉപയോഗിച്ച് ലോകത്തെമ്പാടുമുള്ള മുസ്ലിംകൾ വാങ്കും ഖുതുബയും നിരാക്ഷേപം നിർവഹിച്ചു വരുന്നു. പണ്ഡിതന്മാരും സാദാത്തുക്കളും അത്തരം ജുമുഅകളിൽ പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്യുന്നു.
വിഷയത്തിലേക്കു പ്രവേശിക്കുന്നതിന് മുമ്പ് പരിശുദ്ധ മക്കയിലെ വിശ്രുത പണ്ഡിതനായിരുന്ന മർഹൂം സയ്യിദ് അലവി മാലിക്(റ) ലൗഡ്‌സ്‌പീക്കർ സംബന്ധമായി നൽകിയ ഫത്‍വ നമുക്ക് വായിക്കാം;
അർത്ഥം:
ഖുതുബയിലും ജമാഅത്ത് നിസ്കാരത്തിലും ലൗഡ്‌സ്‌പീക്കർ ഉപയോഗിക്കുന്നതിനെപ്പറ്റി വന്ന ചോദ്യത്തിന്റെ മറുപടി. പ്രാരംഭമുറകൾക്കുശേഷം.
ഖുത്വുബയും ഇമാമിന്റെ ഖുർആൻ പാരായണവും ശ്രവിക്കുന്നതിനായി പല തെളിവുകളുടെ അടിസ്ഥാനത്തിൽ ലൗഡ്‌സ്‌പീക്കർ ഉപയോഗിക്കാവുന്നതാണ്.
1 - ഇസ്‌ലാമിക ലോകത്തെ പണ്ഡിതന്മാർ ഹാജരാകുന്ന രണ്ട് ഹറം ശരീഫുകളിലും ലൗഡ്‌സ്‌പീക്കർ ഉപയോഗിച്ചിരുന്നു . പണ്ഡിതലോകം അത് അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. ഏറ്റവും പരിശുദ്ധമായ സ്ഥലങ്ങളിൽ പോലും പണ്ഡിതന്മാർ അതിനെ വിമര്ശിച്ചിട്ടില്ല. ഇമാം അഹ്മദ്(റ) മർഫൂആയും മൗഖൂഫായും ഇബ്നുമസ്ഊദി(റ)ൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം. ഹദീസ് മൗഖൂഫാണെന്നതാണ് ശരിയെങ്കിലും അതിന്റെ മാർഫൂഇന്റെ സ്ഥാനം തന്നെയാണുള്ളത്. കാരണത്തെ സ്വന്തം അഭിപ്രായം പറയാൻ വിഷയമല്ല അത്. "മുസ്ലിം ലോകം നല്ലതായി കാണുന്ന കാര്യം അല്ലാഹുവിന്റെ അടുക്കലും നല്ലതുതന്നെയാണ്". ഇതിന്റെ വെളിച്ചത്തിൽ ചിന്തിക്കുമ്പോൾ ഖുത്വുബയിലും ജമാഅത്ത് നിസ്കാരത്തിലും ലൗഡ്‌സ്‌പീക്കർ ഉപയോഗിക്കാമെന്നത് പണ്ഡിതന്മാർ ഏകോപിച്ച്പറഞ്ഞ സ്ഥാനത്തായി.
2 - മാധ്യമങ്ങൾക്ക് ലക്ഷ്യങ്ങളുടെ വിധി തന്നെയാണുള്ളത്. ലൗഡ്‌സ്‌പീക്കർ ഉപയോഗിക്കുന്നതിന്റെ ലക്‌ഷ്യം നല്ലതാണ്. ഖുത്വുബയും ഖിറാഅത്തും ശ്രവിക്കാനും ഇമാമിന്റെ നീക്കുപോക്കുകൾ കൃത്യമായി മനസ്സിലാക്കുവാനും അതുവഴി ഇമാമിനോടുള്ള തുടർച്ച സാധുവാക്കുവാനുമാണല്ലോ അതുപയോഗിക്കുന്നത്. എന്നുവരുമ്പോൾ അതും മതം അംഗീകരിക്കുന്ന ഒരു നല്ല കാര്യമായി തീരുന്നു. കാരണം ഖുത്വുബയും മറ്റും ശ്രദ്ദിച്ചുകേൾക്കാനായി മിണ്ടാതിരിക്കുകയെന്നത് മതം ആവശ്യപ്പെടുന്ന കാര്യമാണ്. ഹജ്ജത്തുൽ വദായിൽ വെച്ച് നബി(സ) ഇപ്രകാരം നിർദ്ദേശിച്ചുവല്ലോ: "ഓ ബിലാൽ, താങ്ങൾ ജനങ്ങളോട് മിണ്ടാതിരിക്കാൻ പറയൂ".
3 - ലൗഡ്‌സ്‌പീക്കർ ഉപയോഗിക്കുന്നതിനാൽ മതത്തിൽ വിരോധിക്കപ്പെട്ട വല്ല തകരാറും വന്നുചേരുകയോ മതത്തിന്റെ സ്ഥാപിത പൊതുതത്വങ്ങളിൽ ഏതെങ്കിലുമൊന്ന് ലംഘിക്കപ്പെടുകയോ ചെയ്യുന്നില്ല. പ്രത്യുത എല്ലാം നന്മ മാത്രമാണ്. നാശങ്ങൾ തട്ടിക്കളയുകയും നന്മകൾ സ്വീകരിക്കുകയും ചെയ്യുകയെന്ന അടിസ്ഥാന തത്വത്തിന്മേൽ സ്ഥാപിക്കപ്പെട്ടതാണ് മതം. ലൗഡ് സ്‌പീക്കറിന് വല്ല തകരാറും സംഭവിക്കുന്ന പക്ഷം അതിനാലുള്ള ലക്‌ഷ്യം സാക്ഷാൽക്കരിക്കപ്പെടാത്തതിനാൽ അത് ഓഫ്‌ഫാക്കൽ അനിവാര്യമാണെന്ന് നീ മനസ്സിലാക്കുന്നില്ലേ.
4 - നിഷിദ്ധമാണെന്ന് അറിയിക്കുന്ന പ്രമാണമില്ലാത്തപ്പോൾ ഏതിന്റെയും അടിസ്ഥാന നിയമം അത് ഹലാലാണെന്നതാണ്. ലൗഡ്‌സ്‌പീക്കർ ഉപയോഗിക്കൽ ഹറാമാണെന്ന് കാണിക്കുന്ന പ്രാമാണം ഇല്ല. അങ്ങനെ വല്ലവർക്കും വാദമുണ്ടെങ്കിൽ അത് തെളിയിക്കേണ്ടുന്ന ബാധ്യത അവർക്കുണ്ട്. (മജ്‌മൂഉൽ ഫതാവാ വറസാഇൽ: പേ: 174)
മേൽപ്പറഞ്ഞ പ്രമാണങ്ങൾ ശാഫിഈ കർമ്മശാസ്ത്ര ഗ്രൻഥങ്ങളിൽ നിന്നും സുലഭമായി ലഭിക്കുന്നതാണ്.
കഴിയുന്നത്ര ഉച്ചത്തിൽ ബാങ്ക് വിളിക്കാൻ ഇസ്‌ലാം കല്പിച്ചിട്ടുണ്ട്. അത് ഉയർന്ന മിനാരം പോലെയുള്ള സ്ഥലത്ത് വെച്ചായിരിക്കൽ സുന്നത്താണെന്ന് കർമ്മശാസ്ത്ര പൺഡിതന്മാർ വ്യക്തമാക്കിയതാണ്. (ഫത്ഹുൽ മുഈൻ: പേ: 94 )
ഇസ്‌ലാമിന്റെ മൗലിക സിദ്ധാന്തങ്ങൾ കൂടുതൽ ആളുകളെ കേൾപ്പിക്കാൻ വേണ്ടിയാണല്ലോ വിശുദ്ധ ഇസ്‌ലാം ഇപ്രകാരം നിർദ്ദേശിച്ചത്. ഇതുപോലെ നിസ്കാരത്തിൽ ഇമാം ഖുർആനും തക്ബീറും ഉച്ചത്തിൽ ചൊല്ലുന്നതും മഅമൂമുകളെ കേൾപ്പിക്കാൻ വേണ്ടിയാണല്ലോ. ഇമാമിന്റെ തക്ബീറുകളും നീക്കുപോക്കുകളും അറിയാൽ മഅമൂമിന് ആവശ്യമാണ്. ഇമാമിന്റെ ശബ്ദംകൊണ്ടു അതുണ്ടാവുന്നില്ലെങ്കിൽ ആവശ്യാനുസൃതം മുബല്ലിഗിനെ നിശ്ചയിക്കൽ സുന്നത്താണെന്ന് ശർഹുൽ മുഹദ്ദബ്: (3 / 398 )ൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതുപോലെ ഖുത്വുബ ഉറക്കെയാക്കുന്നതും മിമ്പർ പോലെയുള്ളവയിൽ നിന്ന് നിർവഹിക്കുന്നതും കൂടുതൽ പേരെ കേൾപ്പിക്കാൻ വേണ്ടിയാണല്ലോ. ഇവയിൽ സ്പീക്കർ ഉപയോഗിക്കുന്നതിന്റെ ലക്ഷ്യവും കൂടുതൽ ആളുകളെ കേൾപ്പിക്കാൻ തന്നെയാണ്.
നബി(സ)യോ സ്വഹാബികിറാമോ ഖുർആനോതുമ്പോഴോ ഖുത്വുബ നിർവ്വഹിക്കുമ്പോഴോ കണ്ണട ഉപയോഗിച്ചതായി അറിയില്ല. ഇന്ന് കാഴ്ച കുറവുള്ളവർ അതുപയോഗിക്കുന്നു. മുമ്പ് കുതിരയും വാളും പരിചയുമായിരുന്നു യുദ്ധത്തിൽ ഉപയോഗിച്ചിരുന്നത്. ഇന്ന് ആ സ്ഥാനത്ത് ആധുനിക ആയുധങ്ങൾ ഉപയോഗപ്പെടുത്തുന്നു. ഈ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോഴും ബാങ്ക്, നിസ്കാരം, ഖുത്വുബ തുടങ്ങിയവയിൽ ലൗഡ്‌സ്‌പീക്കർ ഉപയോഗിക്കാമെന്ന് മനസ്സിലാക്കാവുന്നതാണ്.
ലൗഡ്‌സ്‌പീക്കർ വിരോധികൾ പറയുന്നത്
ഖുത്വുബയിൽ ലൗഡ് സ്പീക്കർ ഉപയോഗിക്കാൻ പറ്റില്ലെന്ന് പറയുന്നവർ പ്രധാനമായും എടുത്തുപറയുന്നു ന്യായം ഇനിപ്പറയപ്പെടുന്നതാണ്.
ഖുത്വുബയുടെ അര്കാനുകൾ 40 പേരെ (ഇമാമടക്കം) കേൾപ്പിക്കാൻ നിബന്ധനയാണ്. ഖത്വീബ് തന്റെ ശബ്ദം ഉയർത്തി 40 പേരെ കേൾപ്പിക്കണമെന്ന് കർമശാസ്ത്ര പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. ലൗഡ്‌സ്‌പീക്കർ ഉപയോഗിച്ച ഖുത്വുബ നിർവ്വഹിക്കുമ്പോൾ ശബ്ദമുയർത്തുന്നത് സ്‌പീക്കറാണ്, ഖത്വീബല്ല. ജനങ്ങൾ കേൾക്കുന്നത് ഖത്വീബിന്റെ ശബ്ദമല്ല. മറിച്ച് അതിനോട് സാദൃശ്യമുള്ള മറ്റൊരു ശബ്ദമാണ്. അതിനാൽ ലൗഡ്‌സ്‌പീക്കറിലൂടെയുള്ള ഖുത്വുബയിൽ പ്രസ്തുത ഉപാധി പാലിക്കപ്പെടുന്നില്ല.
ഖണ്ഡനം
ജുമുഅയിൽ സാന്നിധ്യം അനിവാര്യമായ ഇമാമിനെക്കൂടാതെ 39 പുരുഷന്മാർ കേൾക്കുന്ന വിധം ശബ്ദമുയർത്തി ഖത്വീബ് ഖുത്വുബയുടെ മുഖ്യഘടകങ്ങൾ നിർവ്വഹിക്കൽ നിബന്ധനയാണെന്ന് കർമശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതിന്റെ വിവക്ഷ ലൗഡ് സ്പീക്കർ പോലുള്ള ശബ്ദമുയർത്താൻ പര്യാപ്തമായ ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നല്ല. പ്രത്യുത ഖുത്വുബ കേൾക്കാത്ത വിധം പതുക്കെ നിർവഹിച്ചാൽ പാട്ടുകയില്ലെന്നാണ്. ഇമാം റംലി(റ) എഴുതുന്നു.
അർത്ഥം:
അഞ്ചാമത്തെ നിബന്ധന പരിപൂർണ്ണരായ 40 പേരെ കേൾപ്പിക്കലാണ്. ഖത്വീബ് തന്റെ ശബ്ദമുയർത്തി രണ്ട് ഖുത്വുബയുടെ മുഖ്യഘടകങ്ങൾ അവനല്ലാത്ത 39 പേരെ കേൾപ്പിക്കണം. ഖുത്വുബയുടെ ലക്ഷ്യം (മൊത്തത്തിൽ) അവരെ ഉപദേശിക്കലുമാണല്ലോ. ശബ്ദമുയർത്താതെ അത് കരസ്ഥമാവുകയില്ലല്ലോ.... ആകയാൽ വാങ്കുപോലെ പതുക്കെ നിർവഹിച്ചാൽ മതിയാവുകയില്ല. (നിഹായ, മുഗ്‌നി : ശർവാനി: 2 / 452 )
ഖത്വീബ് ശബ്ദമുയർത്തലും ശ്രോതാക്കൾ കേൾക്കലും നിബന്ധനയാണെന്നാണ് ഇബ്നുഹജർ(റ) തുഹ്ഫയിൽ പ്രബലമാക്കിയിരിക്കുന്നത്. എന്നാൽ ഏതൊരു ഉപാധിയും കൂടാതെ കേൾക്കണമെന്ന് നിബന്ധനയാക്കിയിട്ടില്ല. മാസം കാണുന്നതിനെ സംബന്ധിച്ച് പറഞ്ഞ സ്ഥലങ്ങളിൽ ഉപകരണത്തിന്റെ കാര്യം ഫുകഹാഹ് വ്യക്തമാക്കുകയോ സൂചിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാൽ ഇവിടെ അതുണ്ടായിട്ടില്ല.
ഖത്വീബിന്റെയോ മറ്റോ ശബ്ദം യാതൊരു മാറ്റവും കൂടാതെ ശ്രാതാക്കളുടെ ചെവിയിൽ എത്തിക്കൽ ശർത്തോ ഫർളോ സുന്നത്തോ ആണെന്ന് ഖുർആനിലോ സുന്നത്തിലോ കര്മശാസ്ത്ര ഗ്രൻഥങ്ങളിലോ പറഞ്ഞിട്ടില്ല. ശുദ്ദിവരുത്താനുപയോഗിക്കുന്ന വെള്ളം മാറ്റങ്ങൾക്ക് വിധേയമാകുന്നത് സംബന്ധിച്ച് ഫുഖഹാക്കൾ ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ ഖത്വീബിന്റെ ശബ്ദം മാറ്റങ്ങൾക്ക് വിധേയമാവരുത് എന്ന് സൂചിപ്പിക്കുന്ന ഒരു വാചകം പോലും കര്മശാസ്ത്ര ഗ്രൻഥങ്ങളിൽ നിന്ന് ചൂണ്ടിക്കാണിക്കാൻ ആർക്കും സാധിച്ചിട്ടില്ല.
ലൗഡ് സ്‌പീക്കറിൽകൂടി കേൾക്കുന്നത് സംസാരിക്കുന്നവന്റെ ശബ്ദം തന്നെയോ അതല്ല തത്തുല്യമായ മറ്റു ശബ്ദമോ എന്നതിനെക്കുറിച്ച് പാകിസ്ഥാനിലെ ദാറുൽഉലും അറബി കോളേജ് പ്രിസിപ്പളും പാകിസ്ഥാനിലെ ചീഫ് മുഫ്തിയുമായ മൗലാനാ മുഫ്തി മുഹമ്മദ് ശരീഫ് ധാരാളം പഠനങ്ങൾ നടത്തിയിട്ടുണ്ട്. തന്റെ 'ആലാത്ത് ജദീദകെ ശർഈ അഹ്‌കാം' എന്ന ഗ്രൻഥത്തിൽ 112 പേജ് ലൗഡ്‌സ്‌പീക്കറിനെ കുറിച്ചാണ് ചർച്ച. അതേക്കുറിച്ച് ധാരാളം ശാസ്ത്രമതപണ്ഡിതന്മാരോട് അദ്ദേഹം ചോദിച്ച ചോദ്യവും അവരുടെ മറുപടിയും ആ ഗ്രൻഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം തന്റെ അന്തിമ തീരുമാനം രേഖപ്പെടുത്തിയതിപ്രകാരമാണ്.
"കൂലങ്കഷമായി ചിന്തിച്ചതിൽ നിന്നും സ്‌പീക്കറിൽകൂടി കേൾക്കുന്ന ശബ്ദം സംസാരിക്കുന്നവന്റെ ശബ്ദം തന്നെയാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. അതുപയോഗിക്കുന്നത് കൊണ്ട് നിസ്കാരത്തിനു യാതൊരു തകരാറും സംഭവിക്കുന്നതല്ല. ഇനി തത്തുല്യമായ മറ്റൊരു ശബ്ദമാണെങ്കിലും ദോഷമില്ല". (ആലാത്ത് : പേ :7 )
അലിഗർ യൂണിവേഴ്സിറ്റി സയൻസ് പ്രൊഫസ്സർ ഷബീർ അലി സാഹിബും കറാച്ചി കമ്മ്യൂണിക്കേഷൻ ആൻഡ് ഏവിയേഷൻ ഡെപ്യൂട്ടി ഡയറക്ടർ മസ്ഊദ് റഫീഉം മറ്റു വിദഗ്ദന്മാരും സ്‌പീക്കറിന്റെ ശബ്ദം യഥാർത്ഥ ശബ്ദം തന്നെയാണെന്നും ഗ്രാമഫോണിന്റെയും ടേപ്പിന്റെയോ ശബ്ദം പോലെ മറ്റൊരു ശബ്ദമല്ലെന്നും അഭിപ്രായപ്പെട്ടത് പാകിസ്ഥാൻ മുഫ്തി രേഖപ്പെടുത്തിയിട്ടുണ്ട്. (ആലാത്ത് ജദീദ : പേ:93 -95 )
ഇനി സ്‌പീക്കറിന്റെ ശബ്ദം അസ്സൽ ശബ്ദത്തോട് സാദൃശ്യമായ മറ്റൊന്നാണെന്ന് വെച്ചാൽ തന്നെ നമുക്ക് പ്രശ്‌നമില്ലെന്ന് നേരത്തെ വിവരിച്ചുവല്ലോ. ഇതിനു പുറമെ ഒരു വസ്തുവിനോട് സാദൃശ്യമുള്ള മറ്റൊന്നിനും ആ വസ്തുവിന്റെ വിധിയല്ലെന്ന് പറയുവക പക്ഷം, നിഷിദ്ധ്യമായ ഗാനം, ഏഷണി, പരദൂഷണം മുതലായവ സ്‌പീക്കറിൽ കൂടി കേൾക്കുന്നതിന് വിരോധമില്ലെന്ന് പറയേണ്ടിവരുമല്ലോ.
ചുരുക്കിപ്പറഞ്ഞാൽ ഖുത്വുബ നിർവഹിക്കുമ്പോൾ ലൗഡ്‌സ്‌പീക്കർ ഉപയോഗിക്കാൻ പാടില്ല എന്നതിന് ഫിഖ്ഹിന്റെ കിതാബുകളിൽ നിന്ന് തെളിവുദ്ധരിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. ഖത്വീബ് ഉയർത്തണമെന്ന് പറഞ്ഞത് പതുക്കെയാക്കാൻ പാറ്റുകയില്ലെന്നതിനാണ് തെളിവാകുന്നത്. ലൗഡ് സ്പീക്കർ ഉപയോഗിക്കാൻ പറ്റുകയില്ല എന്നതിനല്ല . 'ബിഅൻ യർഫഅൽ ഖത്വീബു സൗതഹു' എന്ന കർമ്മശാസ്ത്ര പണ്ഡിതന്മാരുടെ വിശദീകരണത്തിന്റെ താല്പര്യം ലൗഡ് സ്പീക്കർ പോലെയുള്ളത് ഉപയോഗിക്കാൻ പാടില്ലെന്നാണെന്ന് ഒരു കർമ്മശാസ്ത്ര പണ്ഡിതനും പറഞ്ഞിട്ടില്ല. ഖുത്വുബ നാൽപതാളെ കേൾപ്പിക്കൽ ശർത്വാണെന്ന് പറഞ്ഞപ്പോൾ സ്വാഭാവികമായും ശ്രോതാക്കളെ കേൾപ്പിക്കൽ ഖത്വീബിന്റെ കഴിവിൽപ്പെട്ടതല്ലേ .

No comments:
Post a Comment