Sunday, March 3, 2019

ജമാ അത്തേ ഇസ്ലാമി''അംബിയാക്കളെ സ്വന്തം യുക്തിക്കൊണ്ട് തരംതാഴ്ത്തിയ

അംബിയാക്കളെ സ്വന്തം യുക്തിക്കൊണ്ട് തരംതാഴ്ത്തിയ നമ്പർ ഒൺ മുനാഫിക്കാണ് മൗദൂദി എന്ന് തഫ്ഹീമുൽ ഖുർആൻ പറഞ്ഞ് തരുന്നുണ്ട്. ഏതാനും ഉദാഹരണങ്ങൾ താഴെ
 "ആദംനബി (അ)മിന്റെ നഫ്സെ ശരീർ (ദുർമന്ത്രകമനസ്)ന്റെ ബന്ധനം അയയുകയും അദ്ധേഹം അനുസരണമെന്ന ഉന്നത പദവിയിൽ നിന്നും 'മഹ്സ്വിയത്തി, ൽ ചെന്ന് പതിക്കുകയും ചെയ്തു ( തഹ്ഫീമുൽ ഖുർആൻ. 31-33).
നൂഹ് നബി (അ) ജാഹിലിയ്യത്തിൽ അകപ്പെട്ടു. പിന്നീട് ഉണർത്തപ്പെട്ടപ്പോൾ അദ്ധേഹം ഇസ്ലാമിന്റെ നേട്ടത്തിന്റെ ചിന്തയിലേക്ക് തിരിച്ച് വന്നു.( തഹ്ഫീമുൽ ഖുർആൻ. 3-133).
സത്യസന്ധമായി ഭരണം നടത്തുന്ന ഒരു അനുസരണയുള്ള അടിമക്ക് യോജിക്കാത്തതും സ്വന്തം ശരീരേച്ഛക്കനുസൃതമായതുമായ പ്രവർത്തനമാണ് ദാവൂദ്(അ)മിൽ നിന്നുണ്ടായത്.( തഹ്ഫീമുൽ ഖുർആൻ 2-327).
രിസാലത്തിന്റെ കടമ നിർവ്വഹിക്കുന്നതിൽ വലിയ തെറ്റ് യൂനുസ് (അ)മിൽ നിന്ന് സംഭവിച്ചിട്ടുണ്ട് ( തഹ്ഫീമുൽ ഖുർആൻ 2-312).
നബി ആയതിൻ ശേഷമുള്ള "ഇസ്വ്മത്ത് " നുബുവ്വത്തിനു മുമ്പുണ്ടാവുകയില്ല. നബി ആവുന്നതിന് മുമ്പ് മൂസാ(അ) വൻ കുറ്റം ചെയ്തിട്ടുണ്ട്. അഥവാ അയാൾ ഒരാളെ കൊന്നു കളഞ്ഞു.(രസാഇൽ വമസാഇൽ 1-25).
മൗദൂദിയുടെ അതേ വാദമാണ് ആധുനിക ജമാഅത്തുകാരും അവതരിപ്പിക്കുന്നത്.
 "പ്രവാചകന്മാർ മനുഷ്യരാണ്. തെറ്റുകൾ അവർക്കും സംഭവിക്കാം. സംഭവിച്ചാൽ ഉടനെ അല്ലാഹു തിരുത്തിക്കൊടുക്കും
(പ്രബോധനം നവ-ഡിസം-2008. പേജ്.68]

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....