Wednesday, March 20, 2019

അല്ലാഹുവിനു ഭാഗം ഉണ്ടെന്ന വിശ്വാസം കുഫാണ്


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


മുജാഹിദിന് തിരഞ്ഞെടുത്ത  വൈരുദ്ധ്യങ്ങൾ


 1'അല്ലാഹുവിനു ഭാഗം ഉണ്ടെന്ന വിശ്വാസം കുഫാണ്


അല്ലാഹുവിനു ഭാഗം, സ്ഥലം ഉണ്ടെന്ന വിശ്വാസം ഇസ്ലാ
മിൽ നിന്ന് പുറത്തുപോകാൻ കാരണമാകുന്നതാണ്. കെ.എസ്.
എം, മുഖപ്രതമായ "അൽമനാർ' എഴുതുന്നു:

 “അല്ലാഹുവിനു
ജഡം, രൂപം, ഭാഗം, സ്ഥലം മുതലായ വല്ലതും ഉണ്ടെന്നു വിശ്വ
സിക്കുക, മുഹമ്മദ് നബിക്ക് ശേഷം വല്ല പ്രവാചകനും
ഉണ്ടെന്നോ ഉണ്ടാകുമെന്നോ വിശ്വസിക്കുക. മുതലായ വല്ലതും
ചെയ്യുന്ന ആളെ ഇതിനു (കാഫിറായ അനാചാരി) ഉദാഹര
ണമായെടുക്കാം." (അൽ മനാർ 1952 ജനുവരി 20)


അല്ലാഹുവിന് ഭാഗമുണ്ട്

അല്ലാഹുവിനു രണ്ട് ഭാഗമുണ്ടെന്നും രണ്ടു ഭാഗവും ഒരു
ഭാഗത്താണ് എന്നും വിശ്വസിക്കണമെന്നാണ് പുതിയ ഗവേഷണം
അൽമനാർ' എഴുതുന്നു:


അല്ലാഹുവിന്റെ ഇരു കൈകളും
(ഇരുഭാഗവും) വലതുഭാഗമാണ്," (അൽമനാർ 2004"
ഡിസംബർ, പേജ് 36)

1952ലെ കുഫ്റ് 2004ൽ തൗഹീദാകുന്നു.



ഒഹാബി പുരോഹിതർ മറുപടി പറയുമോ

...........
ചോദ്യ:

 1952-ൽ അല്ലാഹുവിനു ഭാഗം ഉണ്ടെന്ന്
വിശ്വസിക്കൽ കുഫാണെന്നതിനും 2004ൽ അല്ലാഹുവിന് 2
ഭാഗമുണ്ടെന്നും രണ്ടും വലതു ഭാഗമാണെന്നും
വിശ്വസിക്കലാണ് തൗഹീദ് എന്നതിനും ഖുർആനിൽ
രേഖയുണ്ടോ?

കാലപ്പഴക്കം കൊണ്ട് ദൈവ വിശ്വാസത്തിൽ
മാറ്റം വരുമോ? മാറ്റം വന്നുവെന്ന് വ്യക്തമായ സ്ഥിതിക്ക്
മൗലവിമാരുടെ അഖീദ ശരിയല്ലെന്ന് മനസ്സിലാക്കാൻ വല്ല
പ്രയാസവുമുണ്ടോ?



അസ് ലം സഖാഫി

No comments:

Post a Comment

സുന്നി അല്ലാത്ത പുത്തൻ വാദികളോട് നിസ്സഹകരണം* التَّحْذِيرُ عَنِ الْمُبْتَدِعَةِ ഭാഗം : 2

  *സുന്നി അല്ലാത്ത പുത്തൻ വാദികളോട് നിസ്സഹകരണം* التَّحْذِيرُ عَنِ الْمُبْتَدِعَةِ ഭാഗം : 2 Aslam Kamil saquafi parappanangadi ______________...