Wednesday, February 13, 2019

ഖുതുബ പരിഭാഷ* പരിഭാഷക്ക് തെളിവായി ഒരു വഹാബി മൗലവി ലേഖനവും അതിനു മറുപടിയും

ഖുതുബ പരിഭാഷ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

*ഖുതുബ പരിഭാഷ*

പരിഭാഷക്ക് തെളിവായി ഒരു വഹാബി മൗലവി ലേഖനവും അതിനു മറുപടിയും

ഒഹാബി വാദം ഒന്ന്

ജുമുഅ ഖുതുബയെ കുറിച്ച്‌ ഖുർആനിൽ സൂചനകളുണ്ടോ?

അതെ, ഖുർആൻ പറയുന്നു:

يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّـهِ وَذَرُوا الْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ ﴿٩﴾
﴿سورة الجمعة﴾

“സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍. (62:9)

ഇവിടെ “ദിക്‌റുല്ലാഹി” എന്നതിന്ന്‌ പല മുഫസ്സിറുകളും ഇമാമിന്റെ ഉപദേശമെന്നാണ്‌ അർത്ഥം പറഞ്ഞത്‌.

സുന്നി മറുപടി

ഇമാമിൻറെ ഉപദേശമാണ് ഇവിടെ ദിക്റ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞതുകൊണ്ട് ഖുത്വുബ അനറബി ഭാഷയിൽ നിർവഹിക്കണമെന്ന ഒരിക്കലും വരില്ല'

 ഖുതുബ കേവലം ഉപദേശമല്ല മറിച്ച് പ്രത്യേക  ദിക്റുകളും ആരാധനയുമാണ് ഖുതുബയുടെ അർകാനിൽ അതായത് ഘടകങ്ങളിൽ ഉപദേശമുണ്ട്  എന്ന് മാത്രമാണ് അതിനർത്ഥം '

ഘടകങ്ങളെല്ലാം അറബി ഭാഷയിൽ തന്നെയാവണമെന്ന് എല്ലാ പണ്ഡിതന്മാരും പഠിപ്പിച്ചതാണ് ഘടകങ്ങളിൽ ഉപദേശവും ഉൾപ്പെടുന്നതാണ് അപ്പോൾ അതെല്ലാം അറബിയിൽ തന്നെയാവണമെന്ന് സ്ഥിരപ്പെട്ടു '

ഇതോടെ വഹാബി പുരോഹിതന്റെ വാദം പൊളിഞ്ഞു പോകുന്നു '

 ഖുത്തുബയുടെ റുക്നായ ഉപദേശം  അനറബി ഭാഷയിൽ ആവണമെന്ന്  ഏതെങ്കിലും പണ്ഡിതർ പറഞ്ഞിട്ടുണ്ടെങ്കിൽ അതാണ് മൗലവി പുരോഹിതൻ തെളിയിക്കേണ്ടത് '

പരിശുദ്ധ ഖുര്‍ആന്‍ ഖുത്വുബയെ പരിചയപ്പെടുത്തുന്നത് ഖുത്വുബ ഒരു ദിക്‌റാണ് എന്ന നിലക്കാണ്.

ഖുര്‍ആന്‍ പറയുന്നു:
يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِنْ يَوْمِ الْجُمُعَةِ فَاسْعَوْا إِلَى ذِكْرِ اللَّهِ وَذَرُوا الْبَيْعَ ذَلِكُمْ خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ ( الجمعة )
വെള്ളിയാഴ്ച ദിവസം നിങ്ങളെ വിളിക്കപ്പെട്ടാല്‍ (ബാങ്ക് വിളിച്ചാല്‍) നിങ്ങള്‍ അല്ലാഹുവിന്റെ ദിക്‌റിലേക്ക് വേഗം പോകുക. (ജുമുഅഃ)

അതുപോലെ പരിശുദ്ധമായ ഹദീസിലുംഉണ്ട്  നബി (സ) പറയുന്നു:
فَإِذَا خَرَجَ الإِمَامُ حَضَرَتِ الْمَلاَئِكَةُ يَسْتَمِعُونَ الذِّكْرَ (البخاري)
ഖത്വീബ് മിംബറിലേക്ക് പുറപ്പെട്ടാല്‍ ദിക്‌റ് കേള്‍ക്കാന്‍ മലക്കുകള്‍ തങ്ങളുടെ ഏടുകളെ ചുരുട്ടും. (ബുഖാരി)

മാത്രമല്ല മുന്‍കാല പണ്ഡിതന്മാര്‍ പഠിപ്പിച്ചതും ഖുത്വുബ ദിക്‌റാണെന്നാണ്. ഇമാം നവവി(റ) പറയുന്നു:
يشترط لانه ذكر مفروض فشرط فيه العربية كالتشهد وتكبيرة الاحرام مع قوله صلى الله عليه وسلم " صلوا كما رأيتموني اصلي " وكان يخطب بالعربية (شرح مهذب)
നിശ്ചയം ഖുത്വുബ അത്തഹിയാത്ത് തക് ബീറത്തുല്‍ ഇഹ്‌റാം എന്നിവ പോലെ നിര്‍ബന്ധമായ ഒരു ദിക്‌റാണ്. അതിനാല്‍ അത് അറ ബിയിലായിരിക്കല്‍ ശര്‍ത്വാക്കപ്പെട്ടു. (ശറഹുല്‍ മുഹദ്ദബ്)

ഖുത്തുബ ഒരു ദികർ ആണെന്ന് ഖുർആനിലും ഹദീസിലും പഠിപ്പിച്ചത് കൊണ്ട് അതിൽ മറ്റു ദിക്റുകൾ പോലെ അറബിഭാഷയിൽ നിബന്ധനയാണ് ലോക പണ്ഡിതന്മാർ പഠിപ്പിക്കുന്നത് '

 അല്ലാതെ അറബിഭാഷയിൽ ആവണമെന്ന് കണ്ടുപിടുത്തം ഏതെങ്കിലും ഒരു പണ്ഡിതൻ പറഞ്ഞിട്ടുണ്ടെങ്കിൽ അത് പുരോഹിതർ തെളിയിക്കേണ്ടത് '

 ചുരുക്കത്തില്‍ ഖുത്വുബ ഒരു ദിക്‌റാണ്. അതുകൊണ്ടാണ് അത് ഇബാദത്താണെന്ന് പറയുന്നത്. മാത്രമല്ല, അസുന്നികള്‍ പറയുന്നതുപോലെ അത് ഒരു ഉപദേശം മാത്രമോ, കേവലം ഒരു പ്രസംഗമോ അല്ല.

അതുകൊണ്ടാണ് അതി ന് ചില ശര്‍ത്വുകളും ഫര്‍ളുകളും ഉണ്ടായത്. അത് എല്ലാവരും അംഗീകരിക്കുന്നതുമാണല്ലോ പ്രത്യേകമായി ശര്‍ത്വുകളും ഫര്‍ളുകളും പാലിച്ച് നടത്തുന്ന ഖുത്വുബ അറബിയില്‍ തന്നെ ആകണമെന്ന് എല്ലാ കാലത്തുമുള്ള പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്.

 അടുത്ത കാലത്ത് കെ.എം മൗലവി അല്‍ ഇര്‍ശാദ് മാസികയില്‍ എഴുതിയതും അതാണ്. 'നിശ്ചയം നബി(സ) മുന്‍കാലക്കാരായ സജ്ജനങ്ങളും നിയമമാക്കപ്പെട്ട ഖുത്വുബ അഥവാ അതിന്റെ ഫര്‍ളുകളും തവാബിഉകളും മുഴുവന്‍ അറബിയിലാണ് ഓതിയിരുന്നത്. (അല്‍ ഇര്‍ശാദ് 1926 ജുലൈ) ഇതാണ് ലോക മുസ്‌ലിംകളുടെ മാതൃക. ഇതിനെ സ്വീകരിക്കുന്നവര്‍ക്കാണ് അഹ്‌ലുസുന്നത്തി വല്‍ ജമാഅഃ എന്ന് പറയുന്നത്
:
::::, ' .......
ഒഹാബി വാദം രണ്ട്

നബി ﷺ ഖുത്തുബ നിർവഹിച്ചത്‌ എങ്ങനെയായിരുന്നു?

ഈ ഹദീസ്‌ കാണുക.

عَنْ جَابِرِ بْنِ سَمُرَةَ ، قَالَ : « كَانَتْ لِلنَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ خُطْبَتَانِ ، يَجْلِسُ بَيْنَهُمَا يَقْرَأُ الْقُرْآنَ ، وَيُذَكِّرُ النَّاسَ» .(مسلم)

ജാബിറുബ്‌നു സമുറയിൽ നിന്ന്‌ നബി ﷺക്ക്‌ രണ്ട്‌ ഖുതുബയുണ്ടായിരുന്നു. അവക്കിടയിൽ അദ്ദേഹം ഇരിക്കുകയും ഖുർആൻ ഓതി ജനങ്ങളെ ഉൽബോധിപ്പിക്കുകയും ചെയ്യുമായിരുന്നു. (മുസ്‌ലിം, അബൂദാവൂദ്‌, നസാഇ, ഇബ്‌നുമാജ)

അപ്പോൾ വെള്ളിയാഴ്ച ജുമുഅക്ക്‌ എത്തുന്നവർക്ക്‌ നൽകപ്പെട്ട ഉദ്ബോധനമായിരുന്നു പ്രവാചകൻ ﷺയുടെ ഖുതുബ എന്നത്‌ വ്യക്തമായി. അതായത്‌ നബി ﷺ?

മറുപടി

നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ ഖുത്തുബയിൽ ഉൽബോധനം ഉൾപ്പെടുത്തിയിരുന്നു എന്നതുകൊണ്ട് അത് അനറബി ഭാഷയിൽ ആവണമെന്ന് ഒരു പണ്ഡിതനും പഠിപ്പിച്ചിട്ടില്ല ഖുതുബയുടെ  ഘടകങ്ങളിൽ പെട്ട ഉൽബോധനങ്ങൾ അടക്കം (അതായത് റുക്ന്) എല്ലാം അറബിയിൽ തന്നെയാവണമെന്ന് ലോക പണ്ഡിതന്മാർ എല്ലാവരും രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ ഹദീസിനെ അടിസ്ഥാനത്തിലാണ് ഖുതുബയിൽ ഉദ്ബോധനം ഉണ്ടാവണമെന്നും ഉൽബോധനം എന്നത് ഖുതുബയുടെ റുക്ന് കളിൽ ഘടകങ്ങളിൽ പെട്ടതാണെന്നും റുക്നുകളെല്ലാം അറബിയിൽ തന്നെയാവണമെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയത് '

ഖുത്വുബ മുഴുവനും അറബിയിലായിരിക്കല്‍ നിബന്ധനയാണ്. ജനങ്ങള്‍ ഇക്കാലം വരെ അനുഷ്ഠിച്ചുവന്നതിനുവേണ്ടി” (മഹല്ലി 1/278).

“ജനങ്ങള്‍ക്ക് ഖുത്വുബയില്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലായില്ലെങ്കിലും ഇങ്ങനെ ത ന്നെയാണ് ചെയ്യേണ്ടത്. ഒരാളെങ്കിലും അവിടെ അറബി ഉച്ചരിക്കാന്‍ കഴിയുന്നവനായുണ്ടായിരിക്കെ അനറബിയില്‍ നിര്‍വഹിക്കപ്പെട്ടാല്‍ ഖുത്വുബയായി പരിഗണിക്കപ്പെടുകയില്ല” (ഖല്‍യൂബി 1/278).

“ഖുത്വുബ അറബിയിലായിരിക്കല്‍ ശര്‍ത്വാണെന്ന് പണ്ഢിതന്മാര്‍ വ്യക്തമാക്കിയിരിക്കുന്നു. ജനങ്ങള്‍ക്ക് അതിന്റെ അര്‍ഥം തിരിഞ്ഞിട്ടില്ലെങ്കിലും ശരി. ഖത്വീബിന് പോലും അതിന്റെ ഘടകങ്ങള്‍ മനസ്സിലാകണമെന്നില്ല” (ഫതാവല്‍ കുര്‍ദി, പേജ് 67).

.........................................
ഒഹാബി വാദം മൂന്ന്

ഖുതുബ പഠനാർഹവും ഉദ്ബോധനം ലഭ്യമാകുന്നതും ആയിരിക്കണമെന്ന്‌ ഈ ഹദീഥിന്റെ അടിസ്ഥാനത്തിൽ മുൻഗാമികൾ പഠിപ്പിച്ചിട്ടുണ്ടോ?

മുൻ പറഞ്ഞ ഈ ഹദീഥിന്റെ വിശദീകരണത്തിൽ ഇമാം നവവി എഴുതുന്നു.

( يَقْرَأُ الْقُرْآنَ وَيُذَكِّرُ النَّاسَ ) فِيهِ دَلِيلٌ لِلشَّافِعَيِّ فِي أَنَّهُ يُشْتَرَطُ فِي الْخُطْبَةِ الْوَعْظُ وَالْقِرَاءَةُ . قَالَ الشَّافِعِيُّ : لَا يَصِحُّ الْخُطْبَتَانِ إِلَّا بِحَمْدِ اللهِ تَعَالَى وَالصَّلَاةِ عَلَى رَسُولِ اللهِ - صَلَّى اللهُ عَلَيْهِ وَسَلَّمَ - فِيهِمَا وَالْوَعْظِ وَهَذِهِ الثَّلَاثَةُ وَاجِبَاتٌ فِي الْخُطْبَتَيْنِ ، ......... . وَقَالَ مَالِكٌ وَأَبُو حَنِيفَةَ وَالْجُمْهُورُ : يَكْفِي مِنَ الْخُطْبَةِ مَا يَقَعُ عَلَيْهِ الِاسْمُ .

“(ഖുർആൻ ഓതി ജനങ്ങളെ ഉൽബോധിപ്പിക്കും) എന്ന്‌ പറഞ്ഞതിൽ ഖുതുബയിൽ വഅളും ഖുർആൻ പാരായണവും ശർത്താക്കപ്പെടും എന്നതിന്‌ ശാഫിഈ ഇമാമിന്ന്‌ തെളിവുണ്ട്‌. ശാഫിഈ ഇമാം പറഞ്ഞിരിക്കുന്നു അല്ലാഹുവിനെ സ്തുതിക്കുകയും റസൂൽ ﷺ പേരിൽ സ്വലാത്തും ഉപദേശവും ഇല്ലാതെ രണ്ട്‌ ഖുതുബയും സ്വഹീഹാവില്ല......എന്നാൽ മാലിക്കീ ഇമാമും അബൂ ഹനീഫയും ഭൂരിപക്ഷം പണ്ഡിതന്മാരും പറഞ്ഞത്‌ ഖുതുബ എന്ന പേർ വരുന്ന എന്തും മതിയാകും എന്നാണ്‌” (ശറഹു മുസ്‌ലിം 3/415).

അപ്പോൾ ഖുതുബയിൽ വേണ്ടത്‌ ഖുർആൻ പാരായണവും ജനങ്ങളോടുള്ള ഉപദേശവുമാണ്‌. അതാണ്‌ നബി ﷺയുടെ മാതൃക.

മറുപടി

ഖുത്തുബയുടെ റുക്നുകൾ ഉൽബോധനവും ഖുർആൻ പാരായണവും ഹംദും സ്വലാത്തും ഉൾപ്പെടുമെന്നും

റുക്നുകളെല്ലാം അറബി ഭാഷയിൽ തന്നെ ആവണം എന്നും ഇമാം നവവി തന്നെ വ്യക്തമാക്കിയിട്ടുണ്ട് '

അത് അറബിഭാഷയിൽ തന്നെയാവണമെന്ന് പറഞ്ഞത് കട്ടു വച്ച് മുറിച്ചുമാറ്റിയിരിക്കുകയാണ്.

 പണ്ഡിതന്മാരുടെ ഉദ്ധരണികൾ കത്രിക വയ്ക്കാതെ ഇവർക്ക് ജീവിക്കാൻ സാധ്യമല്ല പിടിച്ചുനിൽക്കാൻ സാധിക്കുകയില്ല എന്നേ ഒന്നു കൂടി തെളിയിച്ചിരിക്കുകയാണ്  മൗലവി പുരോഹിതൻ '

ഉൽബോധനം ഖുത്തുബയിൽ ഉൾപ്പെടുമെന്ന് വഹാബികൾ ഉദ്ധരിക്കാറുള്ള ഹദീസ് തന്നെ ഇമാം നവവി തെളിവായി പറഞ്ഞിരിക്കുകയാണ് അതേ ഇമാം നവവി ഉപദേശം അടക്കമുള്ള എല്ലാ ഘടകങ്ങളും അറബിയിൽ തന്നെ ആവണമെന്നും പഠിപ്പിച്ചിട്ടുണ്ട് അതെ വഹാബി പുരോഹിതന്മാർ മറച്ചു വച്ചിരിക്കുകയാണ്.

ഇമാം നവവി(റ) പറയുന്നു:
يشترط لانه ذكر مفروض فشرط فيه العربية كالتشهد وتكبيرة الاحرام مع قوله صلى الله عليه وسلم " صلوا كما رأيتموني اصلي " وكان يخطب بالعربية (شرح مهذب)
നിശ്ചയം ഖുത്വുബ അത്തഹിയാത്ത് തക് ബീറത്തുല്‍ ഇഹ്‌റാം എന്നിവ പോലെ നിര്‍ബന്ധമായ ഒരു ദിക്‌റാണ്. അതിനാല്‍ അത് അറ ബിയിലായിരിക്കല്‍ ശര്‍ത്വാക്കപ്പെട്ടു. (ശറഹുല്‍ മുഹദ്ദബ്)

മൗലവി പുരോഹിതൻ വീണ്ടും

സദസ്യരുടെ ഭാഷയിലായിരുന്നു നബി ﷺയുടെ ഖുതുബ. ജനങ്ങൾക്ക്‌ മനസ്സിലാകാത്ത ഉപദേശം കൊണ്ട്‌ ഫലമില്ലല്ലോ.

സുന്നി മറുപടി

ഇമാം നവവി റ യുടെ ഉദ്ധരണി കൊണ്ടുവന്നു അറബി ഭാഷയിൽ ഖുതുബ ഇമാംനിബന്ധനയുണ്ട്  എന്ന് പറഞ്ഞത് മറച്ചുവെച്ചു സ്വന്തം വക സദസ്യരുടെ ഭാഷയിലാവണം ഖുതുബ  എന്നു തട്ടിവിട്ടു ജനങ്ങളെ കബളിപ്പിക്കുകയാണ് മൗലവി ചെയ്യുന്നത് '
 മേല്പറഞ്ഞ അടിസ്ഥാനത്തിൽ ഖുതുബ അനറബി ഭാഷയിൽ ആവണമെന്ന്  എന്ന് ഇമാം നവവി യോ മറ്റു പണ്ഡിതന്മാരോ  പറയുകയോ മാതൃകയാക്കി കാണിച്ചുതരുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതാണ് മൗലവി പുരോഹിതർ കൊണ്ടുവരേണ്ടത് '

ഒഹാബി പുരോഹിത വാദം നാല്

കേരളത്തിൽ പള്ളിമിമ്പറുകളിൽ വെച്ച്‌ ഇമാം നോക്കി വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം പ്രവാചകൻ ﷺയുടെ ഖുതുബകളൊന്നുമല്ല. തിരുനബി ﷺയുടെ ഖുതുബകൾ ഒന്നും ക്രോഡീകരിക്കപ്പെട്ടിട്ടുമില്ല.

സുന്നി മറുപടി

നബി സല്ലല്ലാഹു അലിവസല്ല യും സഹാബത്തും ഉപയോഗിച്ച അതേ പദങ്ങളും വാക്കുകളും തന്നെയാവണം കുത്തുബ എന്ന് ഒരാളും പഠിപ്പിച്ചിട്ടില്ല ഖുതുബ അറബിയിൽ തന്നെയാവണമെന്ന്  നിഷ്കർഷത പാലിച്ച് അവർ എല്ലാ പദങ്ങളും ഇതിനായി ചെയ്തിട്ടില്ല അവർക്കുശേഷം താബിഉകളും അവരുടെ ശേഷം അങ്ങനെതന്നെയാണ് തുടർന്നുവന്നത്
വഹാബി പുരോഹിതർ കെ എം മൗലവിയുടെ ഫത് വ എങ്കിലും ഒന്നുകൂടി വായിച്ചു പഠിക്കുക '

വഹാബി പുരോഹിത വാദം അഞ്ച്

 എന്നാൽ മിമ്പറുകളിൽ ഇമാമുമാർ പാരായണം ചെയ്യുന്ന പ്രസ്തുത ഖുതുബാ സമാഹാരം ഹിജ്‌റ 768ൽ മരണമടഞ്ഞ ഇബ്‌നു നബാത്തതുൽ മിസ്‌രി എന്ന പണ്ഡിതൻ സമകാലികമായി നടത്തിയ ഖുതുബകളുടെ ക്രോഡീകരണമാണ്‌.

സുന്നി മറുപടി

ഓരോ അറബി മാസങ്ങളുടെയും പ്രത്യേകതകളും അവയിൽ ചെയ്തുതീർക്കേണ്ട കടമകളും വിവരിക്കുക പരലോക ചിന്തയും ബോധവും ഉണ്ടാക്കുന്ന ഉപദേശങ്ങളാണ് നബാത്തി ഖുതുബയിൽ ഉള്ളത് '

അത് ഓരോ മാസത്തേയും സന്ദർഭം നോക്കിക്കൊണ്ട് തന്നെ വിവരിക്കാൻ കഴിയുന്നതാണ് തീർച്ചയാണ് '

വഹാബി ഖുത്തുബ യെ പോലെ അങ്ങാടിയിലെ തക്കാളി, വെണ്ടക്ക വിലയും പറയുകയും തൗഹീദിൽ പോലും തീരുമാനമാകാതെ പരസ്പരം ശിർക്കാരോപിച്ചു തെരുവു തെരുവു സംസാരങ്ങളുടെ വേദിയാക്കി  വെള്ളിയാഴ്ച ദിനത്തിൽ പള്ളി മിമ്പറുകൾ മലീമസമാക്കുന്ന ഖുതുബ അല്ല സുന്നികളുടെ ഖുത്തുബ '

വഹാബി പുരോഹിത വാദം ആറ്

സദസ്സിനെയും സാഹചര്യങ്ങളെയും ശ്രോതാവിനെയും പരിഗണിച്ചാണോ നബി ﷺ ഖുതുബ നിർവഹിച്ചത്‌?

അതെ, നബി ﷺ തന്റെ ഖുതുബയിൽ ജനങ്ങൾക്കാവശ്യമുള്ള കാര്യങ്ങൾ പഠിപ്പിക്കലായിരുന്നു പതിവ്‌.

മറുപടി

ഖുത്തുബയുടെ ഘടകങ്ങളിൽ പെട്ട ഉപദേശം ഓരോ മാസത്തിലേയും സാഹചര്യങ്ങളും പുണ്യങ്ങളും കർമ്മങ്ങളും വിവരിക്കുകയും ആത്മീയ ഉപദേശം നൽകുകയും പാരത്രിക വിജയത്തിന് ആവശ്യമായ കാര്യങ്ങൾ പറയുകയും അറബി ഭാഷയിൽ തന്നെ നിർവഹിക്കാറുണ്ട് '

കാരണം അങ്ങനെതന്നെ ചെയ്യണമെന്നാണ് പണ്ഡിതലോകം പഠിപ്പിച്ചത് '
ഖുത്തുബ യെ സ്വഹാബികളോ താബിഉകളോ
സലഫുസ്സ്വാലിഹുകളോ ഖലഫുകളോ ( പിൻഗാമികൾ) എല്ലാവരും അറബിയിൽ മാത്രമായിരുന്നു നിർവഹിച്ചിരുന്നത് എന്ന് ലോക പണ്ഡിതന്മാർ എല്ലാവരും വ്യക്തമാക്കിയിട്ടുണ്ട് '

അവരാരും സന്ദർഭത്തിനനുസരിച്ച് എന്ന ന്യായം പറഞ്ഞ്
അനറബി ഭാഷയിൽ  ഖുതുബ നിർവ്വഹിച്ചത് ചരിത്രത്തിൽ  എവിടെയും കാണാൻ സാധ്യമല്ല

ജനങ്ങളെ ബോധവൽക്കരിക്കൽ വളരെ ആവശ്യമായയും
ഇന്നത്തെപോലെ പഠിക്കാനുള്ള സാഹചര്യങ്ങൾ വളരെ കുറവുള്ളതുമായ
കാലഘട്ടത്തിൽപോലും അറബിയല്ലാത്ത ഭാഷയിൽ അവർ നിർവഹിച്ചിട്ടില്ല

ഉണ്ടെങ്കിൽ അതാണ് മൗലവി പുരോഹിതന്മാർ തെളിയിക്കേണ്ടത്

ചില പ്രസ്താവനകള്‍ വായിക്കുക.

ويشترط كونها كلها عربية كما جرى عليه الناس ( محلي1/278)

“ഖുത്വുബ മുഴുവന്‍ അറബിയിലായിരിക്കല്‍ നിബന്ധനയാണ്. മുന്‍ഗാമികളും (സലഫ്) പിന്‍ഗാമികളും (ഖലഫ്) ഇപ്രകാരമാണ് പ്രവര്‍ത്തിച്ചത്” (മഹല്ലി, 1/278)

انه شرط اتباعا لما جرى عليه الناس ( شرح الكبير 4/589)

“ജനങ്ങള്‍ ആ രീതി തുടര്‍ന്നതുകൊണ്ട്.” (ശര്‍ഹുല്‍കബീര്‍ 4/579)

ويشترط كونها عربية لإتباع السلف والخلف (نهاية 2/317)
“മുന്‍ഗാമികളെയും പിന്‍ഗാമിക ളെയും പിന്തുടരാന്‍ വേണ്ടി” (ഫത്ഹുല്‍ മുഈന്‍, പേ. 141, നിഹായഃ 2/317).



 ഒരിക്കൽ നബി ﷺ വെള്ളിയാഴ്ച ഖുതുബ നിർവ്വഹിക്കുമ്പോൾ കയറി വന്ന സ്വഹാബിയോട്‌ രണ്ട്‌ റകഅത്ത്‌ നമസ്കരിക്കാൻ കൽപിച്ചു. (ബുഖാരി) ഹദീഥിന്റെ വിശദീകരണത്തിൽ ഇബ്‌നുഹജറുൽ അസ്ക്കലാനി പറയുന്നു:

وَأَنَّ لِلْخَطِيبِ أَنْ يَأْمُرَ فِي خُطْبَتِهِ وَيَنْهَى وَيُبَيِّنَ الْأَحْكَامَ الْمُحْتَاجَ إِلَيْهَا ، وَلَا يَقْطَعُ ذَلِكَ التَّوَالِي الْمُشْتَرَطَ فِيهَا ، بَلْ لِقَائِلٍ أَنْ يَقُولَ : كُلَّ ذَلِكَ يُعَدُّ مِنَ الْخُطْبَةِ .
മൗലവി പുരോഹിതൻ വാദം ഏഴ്

“ഖതീബിന്‌ തന്റെ ഖുതുബയിൽ ആവശ്യമായ കാര്യങ്ങൾ കൽപിക്കലും വിരോധിക്കലും ആവശ്യമായ വിധി വിലക്കുകൾ  വിശദീകരിച്ചു കൊടുക്കലും അനുവദനീയമാണ്‌. ഇതൊന്നും ഖുതുബയിൽ നിബന്ധനയായ തുടർച്ചക്ക്‌ ഭംഗം വരുത്തുന്നതല്ല. എന്നു മാത്രമല്ല അതെല്ലാം ഖുതുബയിൽപെട്ടതാണെന്ന്‌ പറയാവുന്നതുമാണ്.” (ഫത്‌ഹുൽ ബാരി 3:450)

മറുപടി

ഇവിടെയും ഖുത്തുബ അറബി ഭാഷയിൽ ആവണമെന്ന് ഖുത്തുബ അറബി അല്ലാത്ത ഭാഷയിൽ നിർവഹിക്കണമെന്നും പറഞ്ഞിട്ടുണ്ടെങ്കിൽ അതാണ് വഹാബി പുരോഹിതന്മാർ തെളിയിക്കേണ്ടത് '

മൗലവി പുരോഹിതൻ വാദം എട്ട്

പ്രവാചകൻ ﷺ ചില സന്ദർഭങ്ങളിൽ ശബ്ദം ഉയർത്തിയിരുന്നുവെന്നും സൈനികർക്കു നിർദ്ദേശം നൽകുന്ന സർവ സൈന്യാധിപന്റെ സ്വരത്തിൽ സംസാരിച്ചിരുന്നുവെന്നും ഹദീഥുകളിൽ കാണാം. ഇതിൽ നിന്നും ജുമുഅ ഖുതുബ എന്നത്‌ ജീവനുള്ള, ഹൃദയ ഭാഷയിലുള്ള സാരോപദേശമാണെന്ന്‌ നമുക്ക്‌ വ്യക്തമാകുന്നു.

മറുപടി

ഇവിടെയും ഖുത്തുബ അറബി ഭാഷയിൽ നിർവഹിച്ചു എന്ന് കാണിക്കാൻ സാധ്യമല്ല.

 അങ്ങനെ ഒരു പണ്ഡിതനും പഠിപ്പിച്ചിട്ടുമില്ല

അറബിഭാഷയിലുള്ള ഖുത്തുബയുടെ ഘടകമായ ഉപദേശം ഗൗരവ പെടേണ്ട സമയത്ത് ഗൗരവത്തിലും മയത്തിലും പറയേണ്ട രംഗത്ത് മയത്തിലും പറയേണ്ടതാണ് എന്നെ അതിൽ നിന്നും വരുകയുള്ളൂ '

അനറബി ഭാഷയിൽ ഖുതുബ നിർവഹിക്കാൻ വ്യക്തമായ ഒരു തെളിവും
ലഭിക്കാതിരിക്കുമ്പോൾ തെളിവുണ്ടാക്കാൻ ഉള്ള കഷ്ടപ്പാട് എത്ര ദയനീയം' പാവം വഹാബി കുഞ്ഞാടുകൾ

മൗലവി പുരോഹിതൻ വാദം ഒമ്പത്

അപ്പോൾ ഏടിൽ നോക്കിയുള്ള ഓതിത്തീർക്കൽ കൊണ്ട്‌ പ്രവാചകൻ ﷺയുടെ ഖുതുബയുടെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടില്ല എന്ന്‌ നമുക്ക്‌ മനസ്സിലാകും.

മറുപടി

അനറബിഭാഷയിലുള്ള ഖുതുബക്ക് വ്യക്തമായ യാതൊരു തെളിവുമില്ലെന്ന് ഇതോടെ വളരെ വ്യക്തമായി '

നോക്കി എന്നതുകൊണ്ട് ഖുത്തുബയുടെ ലക്ഷ്യം  സാക്ഷാൽകരിക്കാതിരി ക്കുകയില്ല '
കാരണം ഖുത്തുബ എന്നത് കേവലം പ്രഭാഷണം അല്ല അത്   ചില ദിക്റുകൾ ആണ് ' അല്ലാഹുവിനെ സ്തുതികൾ സ്വലാത്ത് ചൊല്ലൽ പ്രാർത്ഥിക്കൽ ഖുർആൻപാരായണം വസ്വിയ്യത്ത് തുടങ്ങി ചില ദിക്റുകൾ ആണ്

അതിലുള്ള ഉപദേശം
 നോക്കി എന്നതിനാൽ ലക്ഷ്യസാക്ഷാത്കാരത്തിന് ഒരു പോറലുമേൽ കുകയില്ല

ഏടിൽ  നോക്കി ഖുർആൻ പാരായണം ചെയ്തു എന്നതിനാൽ ഖുർആൻ ഉപദേശമാണ് എന്ന നിയമത്തിന് ഒരു പോറലുമേൽക്കാത്തത് പോലെ

മൗലവി പുരോഹിതൻ വാദം ഒമ്പത്

ഖുതുബ അറബി ഭാഷയിൽ മാത്രമേ നിർവഹിക്കാവൂ എന്നാണോ ശാഫീ മദ്‌ഹബിന്റെ അഭിപ്രായം?

ഒരിക്കലുമല്ല. ഇമാം ശാഫി‌ؒ പറയുന്നു:

إِنَّمَا كَانَتِ الْخُطْبَةُ تَذْكِيرًا

ഖുതുബ ഒരു ഉൽബോധനം മാത്രമായിരുന്നു. (അൽ ഉമ്മ്‌ 1/203)

ഇമാം നവവി‌ؒ പറയുന്നു:

وَمَقْصُودُ الْخُطْبَةِ الْوَعْظُ ، وَهَذَا نَصُّهُ فِي الْإِمْلَاءِ

ഖുതുബയുടെ ഉദ്ദേശം ഉപദേശമാണ്‌. ഇത്‌ ശാഫിഈ ഇമാം വ്യക്തമായി പറഞ്ഞതാണ്‌ (ശറഹുൽ മുഹദ്ദബ്‌ 4/521)

മറുപടി

ഇതിലെവിടെയാണ് മൗലവി പുരോഹിത ഖുത്തുബ അറബി ഭാഷയിൽ ആവണമെന്ന് ?

ഖുതുബയുടെ ഘടകമായ ഉപദേശം ഖുത്വുബയുടെ ലക്ഷ്യമാണ് എന്ന് പറഞ്ഞതുകൊണ്ട് അത് അനറബി ഭാഷയിൽ ആവണമെന്ന് എവിടുന്ന് ലഭിക്കും ?

എല്ലാ ഘടകങ്ങളും അറബിയിൽ തന്നെയാവണമെന്നും ശാഫിഈ മദ്ഹബ് വിവരിച്ചുകൊണ്ട് സർവ്വ പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട് '

ഇത് മൗലവിയും ഈ ലേഖനത്തിലെ അവസാനം സമ്മതിക്കുന്നുണ്ട് '

മൗലവിയുടെ ലേഖനത്തിലെ അവസാന ഭാഗം കാണുക മൗലവി എഴുതുന്നു
,,ഖൽയൂബി വിശദീകരിക്കുന്നു.

أي الخطبة أي كل أركانها في الخطبتين ، ولا يضر غير العربية في غير الأركان وإن عرفها .

അതായത് ഖുതുബയുടെ അർകാനുകൾ മുഴുവൻ അറബിയിലാവണമെന്നതാണ് (ഉദ്ധേശം). ,,

ഇതോടെ മൗലവിക്ക് യാതൊരു തെളിവുമില്ലെന്ന് വായനക്കാർക്ക് മനസിലായി

മൗലവി പുരോഹിതൻ വാദം പത്ത്

അപ്പോൾ ഖുതുബ കൊണ്ടുള്ള ഉദ്ദേശം പൂർത്തിയാകണമെങ്കിൽ അത്‌ ജനങ്ങൾക്ക്‌ മനസ്സിലാകുന്ന രൂപത്തിലായിരിക്കണം. അതു കൊണ്ട്‌ തന്നെ അത്‌ ജനങ്ങൾക്ക്‌ മനസ്സിലാകുന്ന ഭാഷയിലുമായിരിക്കണം.

മറുപടി

അറബി ഭാഷയില് ആവണമെന്ന് നിബന്ധനയുള്ളതാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയ ഖുതുബയുടെ ഘടകങ്ങളിൽ പെട്ട അതായത് റുക്നുകളിൽ പെട്ട ഉപദേശം ഖുത്തുബയുടെ ഉദ്ദേശത്തിൽ പെട്ടതാണ് എന്ന് പറഞ്ഞതുകൊണ്ട് ലോകത്ത് ഒരു പണ്ഡിതൻ പോലും അതിൽ നിന്നും അനറബി ഭാഷയിൽ ആയിരിക്കണം എന്നെ മനസ്സിലാക്കിയില്ല '

അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതാണ് പുരോഹിതന്മാർ തെളിയിക്കേണ്ടത് '

 ഒരൊറ്റ തെളിവും ഈ ലേഖനത്തിൽ ഇവർക്ക് കൊണ്ടുവരാൻ സാധിച്ചിട്ടില്ല പാവം മൗലവിസുകൾ ഇബിലീസ് യൻ സിദ്ധാന്തം തലയിലേറ്റിയവർ
കിടന്ന് ഉരുളുന്ന കാണുമ്പോഴുള്ള ദയനീയാവസ്ഥ വളരെ പരിതാപകരം തന്നെ.

ഒഹാബി മൗലവി പുരോഹിതൻ വാദം പതിനൊന്ന്

ഇമാം നവവി‌ؒ പറയുന്നു.

قَالَ الْمُتَوَلِّي : وَيُكْرَهُ الْكَلِمَاتُ الْمُشْتَرَكَةُ وَالْبَعِيدَةُ عَنْ الْأَفْهَامِ . وَمَا يَكْرَهُ عُقُولُ الْحَاضِرِينَ ، وَاحْتَجَّ بِقَوْلِ عَلِيِّ بْنِ أَبِي طَالِبٍ رَضِيَ اللهُ عَنْهُ « حَدِّثُوا النَّاسَ بِمَا يَعْرِفُونَ أَتُحِبُّونَ أَنْ يُكَذَّبَ اللهُ وَرَسُولُهُ ؟ (شرح المهذب)

“മുതവല്ലി ഇമാം പറഞ്ഞിരിക്കുന്നു. വിവിധ അർത്ഥമുള്ളതും സദസ്യർക്ക്‌ മനസ്സിലാക്കാൻ വിഷമമുള്ളതും സദസ്യരുടെ ബുദ്ധിക്ക്‌ അപരിചിതമായതുമായ പദപ്രയോഗങ്ങൾ വെറുക്കപ്പെടും. ശ്രോതാക്കൾക്കറിയുന്ന വിധത്തിൽ അവരോട്‌ സംസാരിക്കുക. അല്ലാഹുവിനെയും റസൂലിനെയും കളവാക്കുന്നതിനെ നിങ്ങൾ ഇഷ്ടപ്പെടുന്നുവോ എന്ന അലി‌ؓൽ നിന്ന്‌ ബുഖാരി ഉദ്ധരിച്ച ഹദീഥാണ്‌ അദ്ദേഹം തെളിവാക്കിയത്‌” (ശറഹുൽ മുഹദ്ദബ്‌ 4/528)

മറുപടി

ഇതിലെവിടെയാണ് പുരോഹിതാ ഖുതുബ അനറബി ഭാഷയിൽ ആവണമെന്ന് ശറഹുൽ മുഹദ്ദബ് ഇമാം നവവി എഴുതിയത് ? അതുണ്ടെങ്കിൽ അതാണ് മൗലവി തെളിയിക്കേണ്ടത് ?
പാവം മൗലവി !

ഇമാം നവവി തന്നെ ഖുത്തുബ അറബി ഭാഷയിൽ തന്നെ യാവൽ നിബന്ധനയുണ്ട് എന്ന് എഴുതിയിട്ടുണ്ട് അത് നേരത്തെ ഉദ്ധരിച്ചതാണ് വേണമെങ്കിൽ ഒന്നു കൂടി കേൾക്കുക

ഇമാം നവവി(റ) പറയുന്നു:
يشترط لانه ذكر مفروض فشرط فيه العربية كالتشهد وتكبيرة الاحرام مع قوله صلى الله عليه وسلم " صلوا كما رأيتموني اصلي " وكان يخطب بالعربية (شرح مهذب)
നിശ്ചയം ഖുത്വുബ അത്തഹിയാത്ത് തക്ബീറത്തുല്‍ ഇഹ്‌റാം എന്നിവ പോലെ നിര്‍ബന്ധമായ ഒരു ദിക്‌റാണ്. അതിനാല്‍ അത് അറ ബിയിലായിരിക്കല്‍ ശര്‍ത്വാക്കപ്പെട്ടു. (ശറഹുല്‍ മുഹദ്ദബ്)

കുത്തുബ  അറബിയിലാകൽ നിബന്ധനയാണ് ഇമാം നവവി  റൗളയിലും മിൻഹാജി ലും  ഇപ്രകാരം വ്യക്തമാക്കി പഠിപ്പിച്ചിട്ടുണ്ട്

ഇങ്ങനെ വ്യക്തമാക്കി പറഞ്ഞ ഇമാം നവവിയുടെ പേരിൽ അവരുടെ  മറ്റൊരു വിശയത്തിൽ പറക്ക ഉദ്ധരണി കൊണ്ടുവന്ന്

 ഖുതുബ അറബി ഭാഷയിൽ ആവണമെന്ന് അവരുടെ ഉദ്ധരണിയിൽ നിന്ന് ഗ്രഹിക്കാം തട്ടിവിട്ടു ജനങ്ങളെ കബളിപ്പിക്കുകയാണ് പുരോഹിതവർഗ്ഗം

 ധാരാളം
കബളിപ്പിക്കുന്ന കളവ് പറയുന്ന ദജ്ജാലുകൾ കദ്ധാബുകൾ വരുമെന്ന് നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞത് സത്യമായി പുലർന്നിരിക്കുന്നു '

അവിടന്ന് അല്ലാഹുവിൻറെ പ്രവാചകർ തന്നെയാണ് എന്നതിന് ഏറ്റവും വലിയ തെളിവാണ് ഈ പുരോഹിതന്മാരുടെ കള്ളൻ കള്ളത്തരങ്ങളും കബളിപ്പിക്കലും അതായത് വഹാബി പ്രസ്ഥാനം

 അറബി ഭാഷയിൽ നിബന്ധനയാണ് അവിടത്തെ റൗളയിലെ മീൻ ഹാജിലും ശറഹുൽ മുഹദ്ദബ് ലും വ്യക്തമായി പറഞ്ഞത് മറച്ചുവെച്ച് അവിടത്തെ മറ്റൊരു ഉദ്ധരണി കൊണ്ടുവന്ന ജനങ്ങളെ കബളിപ്പിക്കുകയാണ് ഈ കള്ളൻമാർ

 ഇവർ ജൂത ഏജന്റെ മാർ' ഇവർ ജൂത
ഏജന്റെ മാർ' അല്ലെങ്കിൽ പിന്നെ ആരാണ് ജൂത  ഏജന്റെ മാർ

ജൂതന്മാരെകാൾ കടത്തിവെട്ടിയിരിക്കുന്നു ഇവരുടെ ദുർവ്യാഖ്യാനങ്ങൾ

ഇവർ ജൂതന്മാരിൽ നിന്നും പറ്റിയ അച്ചാരം തിരിച്ചു നൽകുന്നത് വരെ നാം ഇവരുടെ കള്ളത്തരങ്ങൾ വെളിച്ചത്തു കൊണ്ടുവരിക തന്നെ ചെയ്യും അല്ലാഹു തൗഫീഖ് ചെയ്യുകയും സ്വീകരിക്കുകയും ചെയ്യട്ടെ ആമീൻ

എന്നാൽ
അറബി ഭാഷയിൽ തന്നെ നിർവഹിക്കപ്പെടുന്ന ഖുതുബയിൽ അറബി പദങ്ങൾ അറബി അറിയുന്നവർക്ക് ഗ്രഹിക്കാൻ കഴിയാത്തതും വിവിധ അർഥങ്ങൾ ഉള്ള പദങ്ങളും ജനങ്ങൾ വെറുക്കുന്ന പദങ്ങളും  കൊണ്ടുവരൽ കറാഹത്ത് ആവുന്നതാണ് എന്നാണ് ഇമാം അവർകൾ പഠിപ്പിക്കുന്നത്

وَيُكْرَهُ الْكَلِمَاتُ الْمُشْتَرَكَةُ وَالْبَعِيدَةُ عَنْ الْأَفْهَامِ . وَمَا يَكْرَهُ عُقُولُ الْحَاضِرِينَ

അല്ലാതെ അനറബി ഭാഷയിൽ നിർവഹിക്കണമെന്ന് പഠിപ്പിച്ചിട്ടില്ല

ഖുതുബ അറബിയിൽ ആവണം എന്ന് വിവിധ ഗ്രന്ഥങ്ങളിൽ  വ്യക്തമായി പഠിപ്പിച്ച ഇമാം നവവിയുടെ പേരിൽ അനറബി ഭാഷയിൽ ഖുതുബ നിർവഹിക്കണം എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം അന്തമില്ലാത്ത വഹാബികൾക്ക് മുമ്പിൽ മാത്രമേ വിലപ്പോവുക യുള്ളൂ ബുദ്ധിയുള്ളവരുടെ മുന്നിൽ വിലപ്പോവുകയില്ല

ഒഹാബി മൗലവി പുരോഹിതൻ വാദം പന്ത്രണ്ട്

يسن أن تَكُون الخُطبَةُ مَفهُومَة أي قَرِيبَة مِنَ الاَفهَامِ لاَ غَرِيبةً وحشِيَةً  فَإِنَّهَا لاَ يَنتَفِعُ بِهَا أكثَرُ النَاسِ

ഖുതുബ ജനങ്ങൾക്ക്‌ മനസ്സിലാകുന്നതായിരിക്കൽ സുന്നത്താണ്‌. അതായത്‌ വേഗത്തിൽ മനസ്സിലാവുന്നതായിരിക്കണം. അപരിചിതമോ പ്രാകൃതമോ ആയിരിക്കരുത്‌. കാരണം ഭൂരിപക്ഷം ആളുകൾക്കും അത്‌ ഉപകാരപ്പെടുകയില്ല (മഹല്ലി 1/287)

മറുപടി

ഇതിൽ എവിടെയാണ് മൗലവി അനറബി ഭാഷയിൽ ഖുതുബ നിർവഹിക്കണമെന്ന്?

 പാവം മൗലവി അവസാന ഘട്ടത്തിൽ പോലും ഒരു തെളിവും ലഭിച്ചില്ല

 ഖുത്തുബ എല്ലാം അറബി ഭാഷയിൽ  ആവൽ  നിബന്ധനയാണ് എന്ന്  എന്ന് പഠിപ്പിച്ച ഇമാം മഹല്ലി റ മറ്റൊരു സ്ഥലത്ത് അനറബി ഭാഷയിൽ ആവൽ സുന്നത്താണെന്ന് പറയുമെന്ന് ഊഹിക്കുന്നവർ എന്തോ മാനസികം ഉണ്ട് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്

ഇമാം മഹല്ലി യുടെ ഗ്രന്ഥത്തിൽനിന്നും ഇവർകട്ടു വെച്ച ഭാഗം ഒന്നുകൂടി വായിക്കുക
ويشترط كونها كلها عربية كما جرى عليه الناس ( محلي1/278)

“ഖുത്വുബ മുഴുവന്‍ അറബിയിലായിരിക്കല്‍ നിബന്ധനയാണ്. മുന്‍ഗാമികളും (സലഫ്) പിന്‍ഗാമികളും (ഖലഫ്) ഇപ്രകാരമാണ് പ്രവര്‍ത്തിച്ചത്” (മഹല്ലി, 1/278)

വഹാബി സത്തിൽ പെട്ടുപോയവർ ഗാഡമായി ചിന്തിക്കുക ' ഈ പുരോഹിതന്മാരുടെ കബളിപ്പിക്കൽ എത്ര വലുതാണ്,

 എന്നാൽ ഇമാം മഹല്ലി റഹിമഹുല്ലാഹ് പറയുന്നത്

يسن أن تَكُون الخُطبَةُ مَفهُومَة أي قَرِيبَة مِنَ الاَفهَامِ لاَ غَرِيبةً وحشِيَةً  فَإِنَّهَا لاَ يَنتَفِعُ بِهَا أكثَرُ النَاسِ

 അറബി ഭാഷയിൽ ഓതൽ നിബന്നയുള്ള ഖുതുബ യുടെ അറബി പദങ്ങൾ അറബി അറിയുന്നവർക്ക് വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നത് പദങ്ങൾ കൊണ്ടാവൽ സുന്നത്താണെന്നും അപരിചിതമോ പ്രാകൃതമോ ആയിരിക്കരുത് എന്നും അങ്ങനെയായാൽ അറബി അറിയുന്ന ജനങ്ങൾക്ക് ഉപകാരം ഉണ്ടാവുകയില്ല എന്നുമാണ് '
അല്ലാതെ അറബിയിലാകൽ നിബന്ധനയാണ് പറഞ്ഞ ഇമാം മഹല്ലി അനറബി ഭാഷയിൽ ആവണമെന്ന് പറയുകയില്ല

ഖുത്തുബ അറബി ഭാഷയിൽ ആവൽ നിബന്ധനയാണ് എന്ന് പറഞ്ഞ് ഇമാം മഹല്ലി (റ) യുടെ പേരിൽ  തന്നെ ഖുത്വുബ അനറബി ഭാഷയിൽ ആവൽ സുന്നതാണന്ന് അവർ പറയുന്നത് എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം കള്ളത്തരവും മണ്ടത്തരവും  മാത്രമാണ്

ഒഹാബി മൗലവി പുരോഹിതൻ വാദം പതിമൂന്ന്

ഖുതുബ അറബിയിലാവണമെന്ന്‌  ചില ശാഫീ ഗ്രന്ഥങ്ങളിൽ കാണുന്നുണ്ടല്ലോ?

മറുപടി

ചില ഗ്രന്ഥങ്ങൾ മാത്രമല്ല ശാഫിഈ മദ്ഹബിലെ എല്ലാ ഗ്രന്ഥങ്ങളിലും അത് വ്യക്തമാക്കി പറഞ്ഞതാണ്

ഒഹാബി മൗലവി പുരോഹിതൻ വാദം പതിമൂന്ന്

ശാഫിഈ മദ്ഹബിൽ ഖുതുബ അറബിയിലായിരിക്കൽ ശർത്താണെന്ന്‌ പറഞ്ഞത്‌ ഫർളുകളിൽ മാത്രമാണ്‌.

ശാഫിഈ മദ്‌ഹബിലെ പ്രാമാണിക ഗ്രന്ഥങ്ങളിലെല്ലാം അത്‌ പറഞ്ഞിട്ടുണ്ട്‌

( وَيُشْتَرَطُ كَوْنُهَا ) أَيْ الْأَرْكَانِ دُونَ مَا عَدَاهَا ( عَرَبِيَّةً )

ഖുതുബ അറബിയിലാവൽ ശർത്വാണ് എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം നിർബന്ധ ഘടകങ്ങൾ (റുക്‌നുകൾ) അറബിയിലാവണമെന്നാണ്. മറ്റു ഭാഗങ്ങൾ അല്ല.
മഹല്ലിയിൽ ഖുതുബ അറബിയിലായിരിക്കൽ ശർത്താണെന്ന്‌ പറഞ്ഞതിനെ ഖൽയൂബി വിശദീകരിക്കുന്നു.

أي الخطبة أي كل أركانها في الخطبتين ، ولا يضر غير العربية في غير الأركان وإن عرفها .

അതായത് ഖുതുബയുടെ അർകാനുകൾ മുഴുവൻ അറബിയിലാവണമെന്നതാണ് (ഉദ്ധേശം). അറബി അറിയുമെങ്കിൽ പോലും അർകാനുകൾ അല്ലാത്തത് അറബിയല്ലാത്ത ഭാഷയിൽ നിർവഹിച്ചാൽ യാതൊരു പ്രശ്നവുമില്ല

മറുപടി

ഖുതുബ എന്താണെന്ന് ആദ്യം പഠിച്ചിരിക്കണം.*

وَهِيَ الْكَلَامُ الْمُفْتَتَحُ بِحَمْدِ اللَّهِ وَالسَّلَامِ عَلَى رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - الْمُخْتَتَمِ بِالْوَصِيَّةِ وَالدُّعَاءِ

_അല്ലാഹുവിനെ സ്തുതിച്ചും നബി സ്വ യുടെ മേൽ സ്വലാത്ത് ചൊല്ലിയും ആരംഭിച്ചു വസ്വിയ്യത്ത് , ദുആഅ് , എന്നിവയാൽ അവസാനിക്കപ്പെടുന്ന സംസാരം…._

_📙ഷാഫിഈ ഇമാമിന്റെ അൽ ഉമ്മ് എന്ന ഗ്രന്ദത്തിലും താത്വികമായ വിശദീകരണം കാണാവുന്നതാണ് ( വാള്യം 1/179)_

*📌ആദ്യമായി ഒരു കാര്യം മനസ്സിലാക്കുക ഖുതുബ എന്നത്  അഞ്ച് ഘടകം ( റുക്നുകൾ) അടങ്ങിയതാകുന്നു*

ഖുത്തുബയുടെ അർകാനുകളിൽ ഉപദേശം ഉൾപ്പെട്ടതാണ് അർകാനുകൾ '

അർകാനുകൾ എല്ലാം അറബിയിൽ ആവണമെന്ന് പറഞ്ഞാൽ ഉപദേശവും അറബിയിൽ ആവണമെന്ന് ലഭിക്കുന്നതാണ് '

ഒരു വസ്തുവിനെ ഘടകങ്ങൾ എന്ന് പറഞ്ഞാൽ അതാണ് ആ വസ്തു ഘടകങ്ങൾക്ക് പുറത്തുള്ളത് വസ്തു അല്ല '

അപ്പോൾ ഖുത്തുബയുടെ അർകാനുകൾ എന്നുപറയുന്നതാണ് ഖുത്തുബ ' അതല്ലാത്തത്  ഖുതുബ അല്ല ' അതല്ലാത്തത് പറയൽ  ഖുതുബയുടെ  ഭാഗവുമല്ല 'അത് നിർബന്ധവുമില്ല'

 ഉപദേശം  ഏതു പദം കൊണ്ടായാലും  ചുരുങ്ങിയത് ആവട്ടെ നീണ്ടത് ആവട്ടെ  ഖുതുബയുടെ മുഖ്യ ഘടകം തന്നെയാണ്

 ഇമാം നവവി പറയുന്നു '
 ഉപദേശം ഇന്ന് പദങ്ങളിൽ ആകണമെന്ന് നിബന്ധനയില്ല  (മിൻഹാജ് )

فيكفي ما دل علي الموعظة  طويلا كان أو قصيرا . مغني
അപ്പോൾ നീണ്ടാലും ചുരുങ്ങിയാൽ ഉപദേശത്തിൽ മേൽ അറിയിക്കുന്നത് ആയാൽ മതി (മുഗ്നി )

ഖുത്തുബയുടെ മുഖ്യ ഘടകങ്ങൾ അറബിയിലാകൽ ഷർഥ് ആണെന്ന് സമ്മതിക്കുന്ന ചിലർ തന്നെ ഖുതുബയിലെ ഉപദേശം മാതൃഭാഷയിൽ ആകാമെന്ന് പറയുന്നത് ശുദ്ധ വിവരക്കേടാണ്  '
കാരണം ഉപദേശം ഖുത്തുബയുടെ മൂന്നാമത്തെ മുഖ്യഘടകമാണ് ' ഒന്നാമത്തെ മുഖ്യഘടകമായ അല്ലാഹുവിനെ സ്തുതിക്കൽ അറബിയിലാവൽ ശർഥാണ്

 അറബിയിൽ അല്ലാതെ നിർവഹിച്ചാൽ അസാധുവാക്കുകയില്ലെന്നർത്ഥം.
 മാത്രമല്ല  ഫാസിസായ മതിയാകാത്ത ആ സ്തുതിവചനം തെറ്റുമാണ് '

 ഇതേപ്രകാരം വസിയ്യത്തും ബിത്തഖ്‌വ (അല്ലാഹുവിനെ വഴിപ്പെടൽ കൊണ്ടുള്ള ഉപദേശം) അറബിയിലായിരിക്കണം എന്ന് പറഞ്ഞാൽ  അറബിയല്ലാത്ത നിർവഹിച്ചാൽ അസാധുവാകുന്നതാണ്

ഉപദേശം അടക്കമുള്ള ഖുതുബയുടെ ഘടകങ്ങൾ മുഴുവനും കുത്തുബ തന്നെയാണ് '
അതല്ലാത്തവ ഖുത്തുബയിൽ പെട്ടതല്ല.
 ഖുത്തുബയുടെ ഭാഗവുമല്ല ' ഖുത്തുബയുടെ പാകമല്ലാത്തവയും ഖുത്തുബയിൽ പെടാത്തതും പറയൽ തന്നെ നിബന്ധനയില്ല'

ഖുത്തുബയുടെ തുടർച്ചക്ക് ഭംഗം വരാത്ത നിലക്ക് ഖുത്തുബയിൽ പെടാത്തവ കൊണ്ടുവന്നാൽ അത് ഖുത്തുബ എന്നനിലക്ക് അതിൽ അറബിഭാഷയിലാവലും നിബന്ധനയില്ല'

 പക്ഷേ ഖുതുബ കിടയിൽ തുടർച്ചയെ മുറിക്കാതിരിക്കൽ ഖുതുബയുടെ നിബന്ധനകളിൽ പെട്ടതാണ് അപ്പോൾ തുടർച്ചക്ക് ഭംഗം വരുത്തുന്ന നിലക്ക് വല്ലതും അറബിയല്ലാത്ത ഭാഷയിൽ പറഞ്ഞാൽ ബാത്വിലാകുന്നതാണ് '

അർകാനല്ലാത്തവ കൊണ്ടുവരാൻ ഖുത്വുബയുടെ സാധുതയ്ക്കു നിർബന്ധമില്ലെങ്കിലും ഒരാൾ അവ കൊണ്ടുവരികയാണെങ്കിൽ ഖുത്വുബയുടെ ഭാഗമായി അതിനെ പരിഗണിക്കണമെങ്കിൽ അതും അറബിയിലായിരിക്കൽ നിര്ബന്ധമാണ്. ഇക്കാര്യം കർമ്മശാസ്ത്ര പണ്ഡിതന്മാർ തന്നെ വ്യക്തമാക്കിയതാണ്;

മുഹമ്മദ് റംലി(റ) പറയുന്നു: അനുബന്ധങ്ങൾ അനറബിയിലായാൽ 'മുവാലാത്തിനെ(അര്കാനുകൾ തുടരെ കൊണ്ടുവരൽ) അത് തടസ്സം സൃഷ്ട്ടിക്കുകയില്ലെന്ന് പറയുന്നത് അനറബിഭാഷ നീണ്ടുപോവാതിരിക്കുമ്പോൾ മാത്രമാണ്. നീണ്ടുപോവുന്ന പക്ഷം അത് മുവാലാത്തിനെ തകരാറാക്കുന്നതിനാൽ പ്രശ്നം സൃഷ്ടിക്കുകതന്നെ ചെയ്യും. അർക്കാനുകൾക്കിടയിൽ മൗനം ദീക്ഷിക്കുന്നത് നീണ്ടുപോയാൽ അത് പ്രശ്‌നംസൃഷ്ട്ടിക്കുമല്ലോ.അതേ പോലെ വേണം ഇതിനെയും കാണാൻ. കാരണം അനറബി ഭാഷ 'ല്ഗവ്' (നിഷ്ഫലം) ആണ്. അതിനെ പരിഗണിക്കുകയില്ല. കാരണം അറബിയിൽ പറയാൻ കഴിയുന്നതോടപ്പം  അറബേതരഭാഷകളിൽ പറഞ്ഞാൽ അത് മതിയാവുകയില്ല. അതിനാൽ അത് നിഷ്ഫലമാണ്. (ബുജൈരിമി. 1 / 389 )

അപ്പോൾ അർകാനിന്റെ അനുബന്ധങ്ങൾ ഖുത്വുബയുടെ ഭാഗമായി പരിഗണിക്കാനും പ്രതിഫലാർഹമായ തീരാനും അത് അറബിയിൽ തന്നെ കൊണ്ടുവരൽ നിര്ബന്ധമാണ്. അല്ലാത്തപക്ഷം ഖുത്വുബയുടെ അർകാനുകൾക്കിടയിൽ അന്യകാര്യങ്ങൾ സംസാരിക്കുന്നതായി മാത്രമേ അതിനെ പരിഗണിക്കുകയുള്ളൂ. അത്തരം സംസാരം ചുരുങ്ങിയ നിലയിൽ രണ്ട് റക്അത്ത് നിസ്കരിക്കാനാവശ്യമായ സമയം ഉണ്ടായാൽ അര്കാനുകളുടെ തുടർച്ചയെ അത് നഷ്ടപ്പെടുത്തുന്നതും അതിനാൽ ഖുത്വുബതന്നെ ബാത്വിലാകുന്നതുമാണ്.

ഖുത്വുബഃ പരിഭാഷാ വാദിയായ കെ.എം മൌലവി ഇക്കാര്യം കുറച്ചുകൂടി വ്യക്ത മായി വിശദീകരിക്കുന്നുണ്ട്:

ولكن هاهنا شيء آخر ينبغي الإلتفاف إليه وهو أنا لم نجد في كتاب من الكتب أن السلف الصالح من الصحابة والتابعين وتابعيهم رضي الله عنهم كانوا في البلاد العجم حين ما يخطبون الخطب المشروعة يذكرون التوابع بلغة أهل البﻻد ويترجمون بها عقب ذكرها بالعربية بل نعلم أن النبي صلى الله عليه وسلم والصالحين من السلف كانوا يخطبون الخطب المشروعة أركانها و توابعها كلها بالعربية وأيضا ان العربية لغة الإسلام الواجبة على جميع المسلمين فيلزمهم نشرها لأن نشر الإسلام ﻻ يحصل إلا به ويلزمهم المحافظة على جميع الوسائل الموجبة لإنتشارها ومن تلك الوسائل كون جميع خطبهم ومحاورتهم بالعربية (الإرشاد جوﻻي 1926)

“അനിവാര്യമായും ശ്രദ്ധിച്ചിരിക്കേണ്ട ഒരു വസ്തുത ഇവിടെയുണ്ട്. തീര്‍ച്ചയായും സല ഫുസ്സ്വാലിഹുകള്‍, അഥവാ സ്വഹാബികളോ താബിഉകളോ താബിഉത്താബിഉകളോ മത പരമായ ഖുത്വുബഃ നിര്‍വഹിക്കുമ്പോള്‍ അതിന്റെ അനുബന്ധങ്ങള്‍ പോലും പ്രാദേശിക ഭാഷയില്‍ പറയുന്നതായോ അര്‍കാനുകള്‍ അറബിയില്‍ പറഞ്ഞശേഷം പരിഭാഷപ്പെടു ത്തുന്നതായോ ഏതെങ്കിലും ഒരു കിതാബിലുള്ളതായി ഞാന്‍ കണ്ടിട്ടില്ല. നബി (സ്വ) യും സ്വലഫുസ്സ്വാലിഹുകളും ദീനിയായ ഖുത്വുബകള്‍ അതിന്റെ റുക്നുകള്‍, തവാ ബിഉകള്‍ ഉള്‍പ്പെടെ അറബിഭാഷയിലായിരുന്നു നിര്‍വഹിച്ചിരുന്നത് കാരണം മുസ്ലിം കള്‍ക്കെല്ലാവര്‍ക്കും പഠിക്കല്‍ നിര്‍ബന്ധമായ ഇസ്ലാമിന്റെ ഭാഷയാണ് അറബി. അതിനാല്‍ മതപരമായ എല്ലാ ഖുത്വുബകളും അറബിയിലായിരിക്കല്‍ അനിവാര്യമാണ്” (അല്‍ ഇര്‍ശാദ് മാസിക, 1926 ജൂലൈ)

അസ് ലം സഖാഫി
പരപ്പനങ്ങാടി

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....