Saturday, January 26, 2019

മണ്ണ് ഭക്ഷിക്കാത്ത ശരീരങ്ങൾ*

    
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglഈഈobalvoice.blogspot.in/?m=0
To

🌴🌴🌴🌴🌴🌴🌴
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ നിർവ്വഹിച്ചു  വരുന്ന സേവനം ഇഷ്ടപ്പെട്ടവർ  താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/


*മണ്ണ് ഭക്ഷിക്കാത്ത ശരീരങ്ങൾ*

ﻋَﻦْ ﺃَﺑِﻲ ﻫُﺮَﻳْﺮَﺓَ، ﺃَﻥَّ ﺭَﺳُﻮﻝَ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ، ﻗَﺎﻝَ: «ﻛُﻞُّ اﺑْﻦِ ﺁﺩَﻡَ ﻳَﺄْﻛُﻠُﻪُ اﻟﺘُّﺮَاﺏُ، ﺇِﻻَّ ﻋَﺠْﺐَ اﻟﺬَّﻧَﺐِ ﻣِﻨْﻪُ، ﺧُﻠِﻖَ ﻭَﻓِﻴﻪِ ﻳُﺮَﻛَّﺐُ.
(صحيح مسلم:٢٩٥٥ )
☘☘☘☘☘☘☘☘☘☘☘

അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: നബിﷺ പറഞ്ഞു: എല്ലാ ആദംസന്തതികളേയും മണ്ണ് ഭക്ഷിക്കും അവന്റെ മുതുകെല്ലിന്‍റെ അടിഭാഗം(tail bone)ഒഴികെ. അതിൽ നിന്നാണ് (മനുഷ്യനെ) പടക്കപ്പെട്ടതും അതിൽ നിന്നാണ് ഒരുമിച്ച് കൂട്ടപ്പെടുന്നതും.
(സ്വഹീഹ് മുസ്ലിം :2955)
〰〰〰〰〰〰
ഈ ആശയമുള്ള ഹദീസ് വിശദീകരിച്ച് കൊണ്ട് മുല്ലാ അലിയ്യുൽഖാരി(റ) പറയുന്നു:

ﻭﻛﺬا ﻣﻦ ﻓﻲ ﻣﻌﻨﺎﻫﻢ ﻣﻦ اﻟﺸﻬﺪاء ﻭاﻷﻭﻟﻴﺎء، ﺑﻞ ﻗﻴﻞ: ﻭﻣﻨﻬﻢ اﻟﻤﺆﺫﻧﻮﻥ اﻟﻤﺤﺘﺴﺒﻮﻥ ﻓﺈﻧﻬﻢ ﻣﻦ ﻗﺒﻮﺭﻫﻢ ﺃﺣﻴﺎء ﺃﻭ ﻛﺎﻷﺣﻴﺎء،(مرقات )
ഇതിൽ നിന്ന് അമ്പിയാക്കളുടെ ശരീരങ്ങൾ ഒഴിവാണ്. അമ്പിയാക്കളുടെ ശരീരങ്ങൾ മണ്ണ് ഭക്ഷിക്കുകയില്ലെന്ന് ഹദീസിൽ വന്നിട്ടുണ്ട്. അതേപോലെ ശുഹദാക്കളുടെയും, ഔലിയാക്കളുടേയും ശരീരങ്ങളും മണ്ണ് ഭക്ഷിക്കുകയില്ല.(മിർഖാത്ത്)

ഇമാം മുനാവി(റ)പറയുന്നു:
ﺧﺺ ﻣﻨﻪ ﻧﺤﻮ ﻋﺸﺮﺓ ﺃﺻﻨﺎﻑ ﻛﺎﻷﻧﺒﻴﺎء ﻭاﻟﺸﻬﺪاء ﻭاﻟﺼﺪﻳﻘﻴﻦ ﻭاﻟﻌﻠﻤﺎء اﻟﻌﺎﻣﻠﻴﻦ ﻭاﻟﻤﺆﺫﻥ اﻟﻤﺤﺘﺴﺐ ﻭﺣﺎﻣﻞ اﻟﻘﺮﺁﻥ (فيض القدير )

മണ്ണ് ഭക്ഷിക്കും എന്ന് പറഞ്ഞതിൽ നിന്ന് പത്ത് വിഭാഗം ഒഴിവാണ്. ആ പത്ത് വിഭാഗത്തിൽ പെട്ടവരാണ് അമ്പിയാക്കൾ, ശുഹദാക്കൾ, സിദ്ദീഖീങ്ങൾ, അറിഞ്ഞകാര്യങ്ങൾ പ്രവർത്തിയിൽ കൊണ്ടുവരുന്ന ആലിമീങ്ങൾ, അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് ബാങ്ക് കൊടുക്കുന്നവർ, ഖുർആനിന്റെ വാഹകർ.
(ഫൈളുൽ ഖദീർ)

ഏതാനും മഹാന്മാരുടെ മണ്ണ് ഭക്ഷണമാക്കാത്ത ശരീരങ്ങളെ കാണുക.

👉 *ഉമർ (റ)*

ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നു

والله ما هي  قدم النبي صلي الله عليه و سلم ما هي الا قدم عمر  رضي الله عنه
(صحيح البخاري١٣٠٣)

ഉര്‍വത്ത് (റ)വില്‍ നിന്ന് നിവേദനം :വലീദിബ്നു അബ്ദില്‍ മലിക്കിന്റെ ഭരണകാലത്ത് ഹുജ്റയുടെ ചുമര്‍ പൊളിഞ്ഞ് വീണപ്പോള്‍ അവര്‍ അത് പുതുക്കിപ്പണിയാനാരംഭിച്ചു. അപ്പോള്‍ ഒരു കാല്‍പ്പാദം വെളിവായതിനെ തുടര്‍ന്ന് അത് നബി (സ്വ) യുടെ കാല്‍പാദമാണെന്ന് ധരിച്ച്  അവര്‍ ഭയവിഹ്വലരായി. അതറിയുന്ന ഒരാളെയും അവര്‍ എത്തിച്ചില്ല. അങ്ങനെ ഉര്‍വത്ത് (റ)അവരോട് ഇപ്രകാരം പറഞ്ഞു :- *അല്ലാഹുവാണ് സത്യം,അത് നബി (സ്വ) യുടെ കാല്‍പ്പാദം അല്ല. അത് ഉമര്‍ (റ)ന്റെ കാല്‍പാദമാണ്.*

👉 *ത്വൽഹ(റ)*

 ﻗﺎﻝ اﻟﺮاﻭﻱ ﻛﺄﻧﻲ ﺃﻧﻈﺮ ﺇﻟﻰ اﻟﻜﺎﻓﻮﺭ ﻓﻲ ﻋﻴﻨﻴﻪ ﻟﻢ ﻳﺘﻐﻴﺮ ﺇﻻ ﻋﻘﻴﺼﺘﻪ ﻓﻤﺎﻟﺖ ﻋﻦ ﻣﻮﺿﻌﻬﺎ ﻭاﺧﻀﺮ ﺷﻘﻪ اﻟﺬﻱ ﻳﻠﻲ اﻟﻨﺰ
(شرح المهذب-٥/٣٠٣)

ത്വൽഹ (റ)നെ ഖബറടക്കം ചെയ്യപ്പെട്ട് മുപ്പതു വർഷം കഴിഞ്ഞപ്പോൾ മകൾ ആയിഷ(റ) പിതാവിനെ  സ്വപ്നം കണ്ടു. ഖബ്റിൽ വെള്ളത്തിന്റെ ശല്യമുണ്ടെന്ന് അദ്ദേഹം പരാതിപ്പെട്ടു.മകളുടെ നിർദ്ദേശപ്രകാരം മയ്യിത്ത് പുറത്തെടുത്തു. വീട്ടിൽ മറവു ചെയ്തു. ഇതുദ്ധരിച്ചയാൾ പറയുന്നു: അദ്ദേഹത്തിന്റെ കണ്ണിന്റെ ഭാഗത്തെ കർപ്പൂരത്തിനു പോലും യാതൊരു മാറ്റവുമില്ല. മുടിക്കെട്ട് അൽപ്പം നീങ്ങിയിട്ടുണ്ടെന്നു മാത്രം. വെള്ളം തട്ടിയ ഭാഗത്ത് പച്ച നിറം വന്നിട്ടുണ്ട് (ശറഹുൽ മുഹദ്ദബ് -5/303)

👉 *അഹ്മദിബ്നു ഹമ്പൽ(റ)*

ﻭﻛﺸﻒ ﻟﻤﺎ ﺩﻓﻦ ﺑﺠﻨﺒﻪ ﺑﻌﺾ اﻷﺷﺮاﻑ ﺑﻌﺪ ﻣﻮﺗﻪ ﺑﻤﺎﺋﺘﻴﻦ ﻭﺛﻼﺛﻴﻦ ﺳﻨﺔ ﻓﻮﺟﺪ ﻛﻔﻨﻪ ﺻﺤﻴﺤﺎ ﻟﻢ ﻳﺒﻞ، ﻭﺟﺜﺘﻪ ﻟﻢ ﺗﺘﻐﻴﺮ
(مرقات -١/٢٤)

ഇമാംഅഹ്മദ്(റ)മരണപ്പെട്ട് 230 വർഷത്തിനുശേഷം അവിടത്തെ ഖബ്റിനു സമീപം എന്തോ ആവശ്യത്തിനു കിളച്ചപ്പോൾ ഖബ്റ് വെളിച്ചത്തായി. ഇമാമിന്റെ കഫൻപുടയ്ക്ക് നനവു പറ്റുകയോ ശരീരം ജീർണ്ണിക്കുകയോ ചെയ്തിട്ടില്ലായിരുന്നു.
(മിർഖാത്ത്)

*ജന്നതുൽമിന്ന ബിദഈഖണ്ഡനസഹായിഗ്രൂപ്പ്*

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....