ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
വഹാബിബന്ധുക്കൾ പറയൂ ; ഈ ഫത്‌വകൾ എന്തുചെയ്യണം?● അബ്ദുറഹ്്മാൻ ദാരിമി സീഫോർത്ത് 0 COMMENTS
article about vahabism- malayalam
തർക്കുൽ മുവാലാത്ത്(ബന്ധ വിഛേദം) സമസ്തയുടെ പ്രസിദ്ധവും ആധികാരികവുമായ പ്രമേയമാണ്. സമസ്തയുടെ പ്രമേയങ്ങളിൽ തർക്കുൽ മുവാലാത്തിനോളം ശ്രദ്ധേയമായ മറ്റൊന്നില്ലെന്ന് പറയുന്നതാവും ശരി. ബിദഈ കക്ഷികളെ പ്രകോപിപ്പിച്ചതും ഭൗതിക-രാഷ്ട്രീയ താൽപര്യക്കാരെ അലോസരപ്പെടുത്തിയതും പ്രസ്തുത പ്രമേയത്തിന്റെ പ്രതിഫലനങ്ങളായിരുന്നു. എന്തായിരുന്നു ഇത്തരമൊരു പ്രമേയത്തിന്റെ പശ്ചാത്തലം? മുസ്‌ലിംകളിൽ നിരാക്ഷേപം ശിർക്കും കുഫ്‌റും ആരോപിച്ച്, നിഷ്‌കാസനത്തിന് ആഹ്വാനം ചെയ്ത്, സമുദായത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രംഗത്ത് വന്ന പുത്തൻ വാദികൾ ഉണ്ടാക്കി വെച്ച വിനകൾ ചെറുതല്ല. ഒറ്റ മനസ്സോടെ ഐക്യത്തിൽ ജീവിച്ച് പോന്ന മുസ്‌ലിം വിശ്വാസികൾക്കിടയിൽ അനൈക്യത്തിന്റെ വിത്തുകൾ പാകിയാണ് ഇവരുടെ രംഗപ്രവേശം. കുടുംബ ബന്ധങ്ങൾ ചിന്നിച്ചിതറി, മഹല്ലുകൾ താറുമാറായി, സൗഹൃദാന്തരീക്ഷത്തിന് മങ്ങലേറ്റു, പള്ളികൾ കയ്യേറിയും മഹത്തുക്കളുടെ മഖ്ബറകൾ തച്ചുടച്ചും ബിദഈ കാപാലികർ ഉറഞ്ഞു തുള്ളി. ഖുർആൻ വളച്ചൊടിച്ചും ഹദീസുകൾ ദുർവ്യാഖ്യാനം ചെയ്തും പുതിയ ഗവേഷണങ്ങൾ പുറത്ത് വന്ന് കൊണ്ടിരുന്നു. പതിമൂന്ന് നൂറ്റാണ്ടുകളായി കേരള മുസ്‌ലിംകൾ അറിഞ്ഞും അനുഭവിച്ചും വരുന്ന ഇസ്‌ലാമിനെ കുഴിച്ച് മൂടാനായിരുന്നു ബിദഇകളുടെ പുറപ്പാട്. ഭൂരിപക്ഷം വരുന്ന മുസ്‌ലിംകൾ മാത്രമല്ല, അവരുടെ മുൻഗാമികളുമെല്ലാം മതവൃത്തത്തിൽ നിന്ന് പുറത്താണെന്ന് വിളിച്ച് കൂവാൻ ഒരു മടിയും ഇവർക്കുണ്ടായില്ല. ശിർക്ക് ആരോപിക്കുക മാത്രമല്ല, ഓരോ സുന്നികളും ശിർക്കിന്റെ ഹോൾസെയിൽ ഏജന്റുമാരാണെന്നും മഹത്തുക്കളുടെ മഖാമുകൾ ശിർക്കിന്റെ കേന്ദ്രങ്ങളാണെന്നും എഴുതിയും പ്രസംഗിച്ചും അവർ ചുറ്റിക്കറങ്ങി. സുന്നികളെ കൊല്ലൽ നിർബന്ധമാണെന്ന് വരെ എഴുതി പിടിപ്പിച്ചു. ഇത്തരമൊരു സാഹചര്യത്തിലാണ് പല ഘട്ടങ്ങളിലായി മഹാന്മാരായ പണ്ഡിതന്മാർ ബിദഇകളെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. ഇത് മതപരമായ കൃത്യനിർവ്വഹണമായിരുന്നു. പണ്ഡിത ദൗത്യമായിരുന്നു. ദീനിനെ വക്രീകരിക്കാൻ ഇറങ്ങി തിരിച്ചവരെ തിരിച്ചറിയാനുള്ള ഐഡന്റിറ്റിയായിരുന്നു. കഴിഞ്ഞ കാല പണ്ഡിത മഹത്തുക്കളുടെ ശക്തമായ ചെറുത്ത് നിൽപ്പാണ് ബിദ്അത്തുകാരുമായി അകലം പാലിക്കാൻ മുസ്‌ലിംകളെ പ്രചോദിപ്പിച്ചത്. ശക്തവും കാർക്കശ്യവുമുള്ള നയനിലപാടുകളാണ് മുൻഗാമികൾ ബിദ്അത്തുകാരോട് സ്വീകരിച്ചത്. പതിയുടെയും ഹസൻ മുസ്‌ലിയാരുടെയും മറ്റും പ്രസംഗങ്ങളിൽ ആകൃഷ്ടരായി ഭാര്യമാരെ ത്വലാഖ് ചൊല്ലി പിരിച്ചവരും കുടുംബത്തിൽ നിന്ന് തെറ്റി പിരിഞ്ഞവരും ബിദ്അത്തിനെതിരെ കടുത്ത നയനിലപാടുകളിൽ ഉറച്ച് നിന്ന് നാട് വിട്ട് താമസം മാറ്റിയവരും വരെ കേരളത്തിലുണ്ടായിട്ടുണ്ട്.
സാത്വികരും സൂക്ഷ്മ ജ്ഞാനികളുമായ പണ്ഡിതന്മാരാണ് തർക്കുൽ മുവാലാത്തിന്റെ മുഫ്തിമാർ. അവർ ചില്ലറക്കാരായിരുന്നില്ല. പ്രസ്തുത ഫത്‌വകൾ ഏതെങ്കിലും ഒരു വ്യക്തിക്കോ പ്രത്യേക സാഹചര്യത്തിലേക്കോ പരിമിതമായിരുന്നില്ല. സജ്‌റിന്ന്(വിട്ട് നിൽക്കാൻ) വേണ്ടി മാത്രവുമായിരുന്നില്ല. കാര്യകാരണ സഹിതം അവർ നൽകിയ ഫത്‌വകൾ അതിന്ന് സാക്ഷ്യമാണ്. “അഇമ്മത്തിന്റെ കിതാബുകളിൽ സ്ഥിരപ്പെടുത്തിയ ഹുക്മുകളെ റദ്ദാക്കിയവരും അതിനെതിരായി പല വാദങ്ങളുമുന്നയിച്ച് ജനങ്ങളെ വഴിപിഴപ്പിക്കുന്നവരും ആയതിനാൽ അവർ സംശയം തീർന്ന മുബ്തദിഈങ്ങളും മുഫ്‌സിദീങ്ങളും ആയത് കൊണ്ട് അവരുമായി മുബ്തദിഈങ്ങളുമായി പെരുമാറേണ്ട നിലയിൽ പെരുമാറൽ നിർബന്ധമാണെന്നതിൽ സംശയമില്ല” ഇതാണ് കേരളത്തിലെ പ്രധാനപ്പെട്ട എട്ട് ആലിമീങ്ങൾ 1953 മാർച്ച് മാസത്തിൽ നൽകിയ ഫത്‌വ. കാര്യവും കാരണവും ന്യായവും സൂക്ഷ്മതയും എല്ലാം ഇതിലുണ്ട്. അബുസ്സഅദാത്ത് അഹ്്മദ് കോയ മുസ്്‌ലിയാർ, പുതിയാപ്പിള അബ്ദുറഹ്്മാൻ മുസ്്‌ലിയാർ, കെ.കെ സദഖത്തുല്ല മുസ്്‌ലിയാർ, ഖുത്ബി മുഹമ്മദ് മുസ്്‌ലിയാർ, മൊയ്തീൻ ഹാജി മുസ്്‌ലിയാർ(ഖാസി കരുവാരക്കുണ്ട്), പി. കുഞ്ഞലവി മുസ്്‌ലിയാർ(മുദരിസ്. താഴെക്കോട്), കെ. ഹൈദർ മുസ്്‌ലിയാർ(മുദരിസ്. കുന്നപ്പള്ളി), അമാനത്ത് ഹസൻ കുട്ടി മുസ്്‌ലിയാർ(ഖാസി. പട്ടിക്കാട്) എന്നീ മഹാപണ്ഡിതരായ എട്ട് പേരാണ് ഈ ഫത്‌വയുടെ വക്താക്കൾ. 1930-ൽ മണ്ണാർക്കാട് മഅ്ദനുൽ ഉലൂം മദ്‌റസയിൽ വെച്ച് ചേർന്ന സമസ്തയുടെ നാലാം വാർഷിക സമ്മേളനത്തിൽ പാസ്സാക്കിയ നാലാം പ്രമേയം വളരെ പ്രസിദ്ധമാണ്. “അവരോടുള്ള കൂട്ടുകെട്ടും സുന്നീ മുസ്്‌ലിംകൾക്ക് കേവലം പാടുള്ളതല്ലെന്ന് ഈ യോഗം തീർച്ചപ്പെടുത്തുന്നു” എന്നാണ് ഈ പ്രമേയത്തിന്റെ അവസാനത്തിലുള്ളത്. കാപ്പിൽ വെള്ളേങ്ങര മുഹമ്മദ് മുസ്്‌ലിയാരായിരുന്നു അധ്യക്ഷൻ. അഹ്്മദ് കോയ അശ്ശാലിയാത്തിയായിരുന്നു അവതാരകൻ. തെന്നിന്ത്യൻ മുഫ്തി ശൈഖ് ആദം ഹസ്‌റത്തും റശീദുദ്ദീൻ മൂസ മുസ്്‌ല്യാരുമായിരുന്നു അനുവാദകർ. ഫറോക്കിൽ നടന്ന ചരിത്രപ്രസിദ്ധമായ 6-ാം വാർഷികത്തിൽ എട്ടാം പ്രമേയമായും ഇത് പാസ്സാക്കിയിട്ടുണ്ട്. പതിനേഴാം വാർഷികത്തിലും ഇത് ആവർത്തിച്ചിട്ടുണ്ട്.
“തവസ്സുൽ-ഇസ്തിഗാസ ദീനിൽ അനുവദിക്കാത്തതാണെന്നും അത് ചെയ്യുന്നവർ മുശ്‌രിക്കീങ്ങളാണെന്നും മറ്റും ജൽപ്പിക്കുന്ന വഹാബികളുമായും സുന്നത്ത് ജമാഅത്തിൽ ഉറച്ച് വിശ്വസിക്കുന്ന മുസ്്‌ലിംകൾ പെരുമാറേണ്ടത് ആ രണ്ട് സംഘക്കാരുടെയും നില അനുസരിച്ച് മുശ്‌രിക്കീങ്ങളും മുസ്‌ലിംകളുമായുള്ള പെരുമാറ്റം പോലെതന്നെയാണെന്ന് എല്ലാവർക്കും മനസ്സിലാകുന്ന സംഗതിയാണെന്നതിൽ സംശയമില്ല” എന്നിങ്ങനെയാണ് അൽ-ആലിമുൽ അല്ലാമാ അഹ്മദ് കോയ അശ്ശാലിയാത്തിയുടെ ഫത്‌വയിലുള്ളത്. നാല് മദ്ഹബിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അല്ലാമാ ശാലിയാത്തി ശൈഖ് ജീലാനിയുടെ ഗുൻയത്ത് ആണ് അവലംബമായി ഉദ്ധരിച്ചിട്ടുള്ളത്. ഗുൻയത്ത് തസ്വവ്വുഫ് ഗ്രന്ഥമാണെന്നും കർമ്മശാസ്ത്ര ഗ്രന്ഥമല്ല എന്ന് പറയുന്നവരും ബിദ്അത്ത്കാരോടുള്ള സമീപനത്തിന്റെ ഹുക്മ്(നിയമം) ശൈഖ് ജീലാനി പറഞ്ഞിട്ടില്ലെന്ന് തട്ടിവിടുന്നവരും ശാലിയാത്തിയെ തിരുത്തുകയാണോ? മുബ്തദിഉകൾ മരിച്ചാൽ അവർക്ക് നിങ്ങൾ നിസ്‌കരിക്കരുതെന്ന’ഹദീസ് വചനത്തിൽ നിയമം പഠിപ്പിക്കപ്പെടുന്നില്ല എന്ന് ജൽപ്പിക്കുന്നവർ നിയമ വിധികളുടെ സ്രോതസ്സുകളിൽ രണ്ടാം പ്രമാണമാണ് ഹദീസെന്നത് മറന്നതാണോ? മാത്രമല്ല, യജിബു, യുസ്തഹബ്ബു, യഹ്‌റുമു, യുക്‌റഹു എന്നിങ്ങനെയല്ലല്ലോ തിരുനബി നിയമങ്ങൾ പഠിപ്പിച്ചിട്ടുള്ളത്. തികച്ചും വികൃതമായ ദുരർത്ഥങ്ങളാണ് ഇവിടെയൊക്കെ ചിലർ നൽകിക്കൊണ്ടിരിക്കുന്നത്. നഹ്‌യിന്റെ(വിരോധത്തിന്റെ) മർത്തബയിൽ ഏറ്റവും താഴ്ന്ന മർത്തബ കറാഹത്താണ്. മുബ്തദിഉകളുടെ പേരിൽ മയ്യിത്ത് നിസ്‌കരിക്കുന്നത് കറാഹത്തെങ്കിലും ആകാതെ തരമില്ല. മുബ്തദിഉകളെ തുടരൽ കറാഹത്താണെന്ന് ഫിഖ്ഹിന്റെ കിതാബുകളിൽ വിവരിച്ച സ്ഥലത്ത് ഖൈറിന്റേയും സ്വലാഹിന്റേയും അഹ്്‌ലുകാർ അവരെ(മുബ്തദിഉകളെ) തുടർന്ന് നിസ്‌കരിക്കുന്നത് ഹറാമാണെന്ന് പറഞ്ഞിട്ടുണ്ട്. സാധാരണ ജനങ്ങൾക്ക് അവരോട് നല്ല വിചാരം ഉണ്ടാക്കി തീർക്കുന്നതാണെന്നാണ് അതിന് കാരണമായി പറയുന്നത് ”മർഹൂം ടി. കുഞ്ഞായിൻ മുസ്്‌ലിയാരുടെ ഫത്‌വയിലെ വരികളാണിത്. മുബ്തദിഉകളുടെ മേൽ മയ്യിത്ത് നിസ്‌കരിക്കുന്നത് സാധാരണക്കാർക്ക് കറാഹത്തും പണ്ഡിതന്മാർക്ക് ഹറാമുമാണെന്ന് ആർക്കെങ്കിലും തെളിയിക്കാനാകുമോ എന്ന വെല്ലുവിളിയും ശാഫിഈ മദ്ഹബിൽ അങ്ങനെയൊരു നിയമമില്ല എന്ന നിരീക്ഷണവും നടത്തുന്നവർ ഇതൊക്കെ ഒന്ന് ആദ്യം കാണണം. സമസ്തയുടെ പ്രധാന മുഫ്തിയും വൈസ് പ്രസിഡണ്ടും ആയിരുന്ന അദ്ദേഹം ആഴമുള്ള ജ്ഞാനിയായിരുന്നു. ഒരു ദുർവ്യാഖ്യാനത്തിനും സാധ്യമല്ലാത്ത വരികൾ. ഹുക്മും കാരണവും ന്യായവുമെല്ലാം സുഭദ്രം. കേരളത്തിലെ പ്രധാനപ്പെട്ട ആലിമീങ്ങൾ മൗദൂദിയുടെ പ്രസിദ്ധീകരണങ്ങളും മറ്റും പരിശോധിച്ച് അവരെ സംബന്ധിച്ച് കടുത്ത മുബ്തദിഈങ്ങളാണെന്ന് തീർപ്പ് ചെയ്തിരിക്കുന്നു. മുബ്തദിഈങ്ങളെ എല്ലാ വിധത്തിലും വർജ്ജിക്കേണ്ടതാണെന്ന ഹുക്മ് പ്രസിദ്ധവുമാണല്ലോ… മേൽ വിവരിച്ച വസ്തുതകളിൽ നിന്ന് മൂന്നാമതായി പറയപ്പെട്ട മുദരിസ് പോലുള്ളവരെ പിരിച്ച് വിടേണ്ടതാണെന്നും അവർ ള്വാല്ലും മുളില്ലുമാണെന്നും (പിഴച്ചവരും പിഴപ്പിക്കുന്നവരും) വ്യക്തമാവുന്നതാണ് ശംസുൽ ഉലമ ഇ.കെ യുടെ ഫത്‌വയിലെ ചില വരികളാണിത്. ഗുൻയത്ത് തന്നെയാണ് ശംസുൽ ഉലമയും അവലംബമാക്കിയിട്ടുള്ളത്. ഈ വരികളും പുതിയ ദുർവ്യാഖ്യാന കമ്പനികളെ കറക്കുന്നതാണ്. അതിനാൽ സാധാരണ മുസ്്‌ലിംകളോട് പെരുമാറുന്ന വിധത്തിൽ അവരോട് പെരുമാറാൻ പാടില്ലാത്തതാണ്. മേൽ സംഗതികളിൽ മരണകാലവും അല്ലാത്ത കാലവും തമ്മിൽ വ്യത്യാസമില്ല.” മഹാനായ കണ്ണിയത്ത് ഉസ്്താദിന്റെ ഫത്‌വയിലെ അവസാന വരികളാണിത്. ഇതിനുമപ്പുറം ഇനി എന്ത് തെളിവുകളാണ് ഇവരെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞുനടക്കുന്നവർക്കെങ്കിലും ആവശ്യമുള്ളത്.
ജമാഅത്തെ ഇസ്്‌ലാമിയെ കുറിച്ച് വെല്ലൂർ ബാഖിയാത്തിലെ പ്രിൻസിപ്പിളും മുഫ്തിയും കേരളക്കരയിലെ തലയെടുപ്പുള്ള പല പണ്ഡിതന്മാരുടേയും ഉസ്താദുമായിരുന്ന ശൈഖ് ആദം ഹസ്‌റത്ത് അടക്കമുള്ള എട്ട് പണ്ഡിത മഹത്തുക്കൾ നൽകിയ ദീർഘമായ ഒരു ഫത്‌വയുണ്ട്. അവരുടെ മേൽ സുന്നികൾക്ക് മയ്യിത്ത് നിസ്‌കരിക്കാൻ പറ്റുമോ എന്നാണ് ചോദ്യങ്ങളിൽ ഒന്ന്. ജമാഅത്തെ ഇസ്‌ലാമിയുടെ പിഴച്ച വാദങ്ങൾ വിശദമായി വിവരിച്ച ശേഷം മുബ്തദിഉകളുടെ മേൽ മയ്യിത്ത് നിസ്‌കരിക്കരുത് എന്ന ശൈഖ് ജീലാനിയുടെ അഭിപ്രായവും ഉമറുബ്‌നു അബ്ദിൽ അസീസ്(റ), ഔസാഇ(റ) തുടങ്ങിയ മഹാന്മാർ നിസ്‌കരിക്കാതെയാണ് അവരെ മറമാടേണ്ടത് എന്ന പറഞ്ഞതുമടക്കം നിരവധി ലക്ഷ്യങ്ങൾ നിരത്തിയാണ് ഫത്‌വ അവസാനിപ്പിക്കുന്നത്. ശൈഖ് ആദം ഹസ്‌റത്തിന് പുറമേ മർഹൂം ശൈഖ് ഹസൻ ഹസ്‌റത്ത്, മുഹമ്മദ് അബൂബക്കർ ഹസ്‌റത്ത്, മുഹമ്മദ് മീരാൻ ഹസ്‌റത്ത്, അബ്ദുൽ അസീസ് ഹസ്‌റത്ത്, അബ്ദുൽ വഹാബ് ഹസ്‌റത്ത്, സയ്യിദ് മുഹമ്മദ് ഹസ്‌റത്ത്, അബ്ദുൽ ജബ്ബാർ ഹസ്‌റത്ത് എന്നിവരാണ് മേൽ ഫത്‌വയിൽ ഒപ്പ് വെച്ചിട്ടുള്ളത്. മൗദൂദി പ്രസ്ഥാനത്തിന്റെ പ്രസിദ്ധീകരണങ്ങൾ മുമ്പിൽ വെച്ച് ഇ.കെ. അബൂബക്കർ മുസ്‌ലിയാർ ദിവസങ്ങളോളം നടത്തിയ ഖണ്ഡന പ്രസംഗത്തെ കുറിച്ച് ഹിദായത്തുൽ മുഅ്മിനീൻ മാസിക പു.3- ലക്കം 3 ൽ പരാമർശിക്കുന്നുണ്ട്. പ്രസ്തുത ഖണ്ഡന പ്രസംഗത്തിന്റെ സമാപനമെന്നോണം 30-12-52(ചൊവ്വാഴ്ച) ബഹു. കണ്ണിയത്ത് ഉസ്താദിന്റെ അധ്യക്ഷതയിൽ ചേർന്ന് കൂട്ടമായെടുത്ത തീരുമാനത്തിൽ ഇങ്ങനെ കാണാം: ‘മേപ്പടി സംഘക്കാരുമായി വിവാഹം, മരണം മുതലായവയിൽ കൂടുവാനോ അവരുമായി നികാഹ് ബന്ധങ്ങൾ നടത്തുവാനോ പാടില്ലെന്നും സലാം ചൊല്ലൽ, മടക്കൽ, തുടർന്ന് നിസ്‌കരിക്കൽ മറ്റുള്ള എല്ലാ വക കൂടിക്കാഴ്ചകളും ഉപേക്ഷിക്കേണ്ടതാണെന്നും ഇവിടെയുള്ള സുന്നികൾ തീരുമാനിക്കുകയും മേപ്പടി സംഗതികൾ സമാധാനപരമായ നിലയിൽ നടത്തുവാൻ സന്നദ്ധരാവുകയും ചെയ്തിരിക്കുന്നു’ ഇത് യോഗത്തിൽ വായിച്ച് കേൾപ്പിച്ച് സമ്മതത്തിന്റെ അടയാളമായി എല്ലാവരും മൂന്ന് സ്വലാത്ത് ഉച്ചത്തിൽ ചൊല്ലുവാൻ ആവശ്യപ്പെട്ടതനുസരിച്ച് സർവ്വരും സ്വലാത്ത് ചൊല്ലിയതോട് കൂടി സർവ്വ സമ്മതമായി പാസ്സാക്കി. സമസ്തയുടെ 19-ാം വാർഷിക സമ്മേളനത്തിന്റെ അവലോകനത്തിൽ ബാഫഖി തങ്ങൾ ഇങ്ങനെ പറഞ്ഞു: “ഇസ്്‌ലാമിൽ പുതിയ വാദങ്ങൾ കൊണ്ട് വരുന്നത് ചില അറിവില്ലാത്ത ആളുകളാണ്. അവരെ നാം അനുകരിക്കരുത്. നമുക്ക് വിശ്വാസ യോഗ്യരായ ആലിമീങ്ങളാണ് സമസ്തയിലുള്ളത്. നാം അവരുടെ ഉപദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കേണ്ടതാണ്.”തർക്കുൽ മുവാലാത്ത് സംബന്ധിയായി വടകര സ്വദേശിയായ ജനാബ് ഈച്ചൽ മൂസ സാഹിബിന്റെ ചോദ്യത്തിന് മറുപടി കൂടി ഉൾപ്പെടുത്തി പതി അബ്ദുൽ ഖാദിർ മുസ്‌ലിയാർ പ്രസംഗിച്ചു. ‘നാം അവരെ മുബ്തദിഈങ്ങൾ(അനാചാര വാദികൾ) ആയി കരുതേണ്ടതാണ്. അനാചാരികളുമായി പെരുമാറേണ്ടുന്ന വിധം നബി(സ) നമ്മെ പഠിപ്പിച്ചത് ഇപ്രകാരമാണ്. അവരുടെ കൂടെ സഹകരിക്കരുത്. അവർക്ക് സലാം ചൊല്ലുകയും മടക്കുകയും അരുത്. അവരുടെ രോഗം സന്ദർശിക്കാൻ പോകരുത്. ജനാസയിൽ പങ്കെടുക്കരുത്’”(ഹിദായത്തുൽ മുഅ്മിനീൻ മാസിക. 1951- ജൂൺ-1. -പു.1- ല.8).
അഹ്‌ലുസ്സുന്നയുടെ നിപുണരായ പണ്ഡിതന്മാർ നൽകിയ ഫത്‌വകളെ കൊഞ്ഞനം കാട്ടിയും ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിലെ ഇബാറത്തുകളെ ദുർവ്യാഖ്യാനം നടത്തിയും സുന്നികളാണെന്നവകാശപ്പെടുന്ന ചിലർ തർക്കുൽ മുവാലാത്തിന്റെ നിയമ വിധികൾ ചോദ്യം ചെയ്യുന്നതാണ് സമീപ കാലത്ത് കണ്ട് കൊണ്ടിരിക്കുന്നത്. ‘ഉത്തരവാദിത്തപ്പെട്ടവർ’ തന്നെ മുബ്തദിഇന്ന് മയ്യിത്ത് നിസ്‌കരിക്കാൻ ഇമാമായി ഓടിയെത്തുന്നത് ‘ചിലർ’’കണ്ടില്ലെന്ന് നടിക്കുകയാണ്. ഭൗതിക-രാഷ്ട്രീയ രംഗത്ത് നേതൃത്വം നൽകുന്നവർക്ക് അങ്ങനെയല്ലാതെ കഴിയില്ലെന്ന് ന്യായം പറയുന്നവരുണ്ട്. ഏത് രംഗത്ത് പ്രവർത്തിച്ചാലും ഇത്തരം ഇമാമത്ത് ജോലിക്കാർക്ക് ഒരു അഖീദയില്ലേ? താൻ മുസ്്‌ലിമാണെന്ന് പോലും അംഗീകരിക്കാത്തവരുടെ മയ്യിത്തിനരികിൽ പാഞ്ഞെത്തി ഇമാമാകുന്നതിന്ന് എന്ത് ന്യായമാണുള്ളത്? മുശ്‌രിക്കിന്റെ നിസ്‌കാരത്തിന്റെ വിധിയെന്താണ്? ഫർള് കിഫായത്ത് വീടാനാണെന്നാണ് വേറെ ഒരു കൂട്ടരുടെ കണ്ടുപിടുത്തം. ഫർള് വീടാൻ മുബ്തദിഇന്ന് മറ്റൊരു മുബ്തദിഅ് നിസ്‌കരിച്ചാൽ മതിയല്ലോ! പിന്നെ എന്തിനാണ് ഈ മസിൽ പിടുത്തം. നടേ സൂചിപ്പിച്ച ഫത്‌വകൾ പുറപ്പെടുവിച്ച കാലത്തെ പോലെയല്ല ഇന്നത്തെ മുബ്തദിഉകളുടെ അവസ്ഥകളുള്ളത്. വളരെ ആപൽക്കരമായ വിശ്വാസധാരയാണ് അവരുടേത്. അവരുടെ തന്നെ മുൻഗാമികൾ ന്യൂ ജനറേഷൻ മുബ്തദിഇന്റെ വീക്ഷണത്തിൽ മുശ്‌രിക്കുകളാണ്. പിന്നെ സുന്നികളുടെ കാര്യം പറയണോ? തർക്കുൽ മുവാലാത്തിനെ അവമതിച്ചും പരിഹസിച്ചും ഇറങ്ങിയിട്ടുള്ള ആധുനിക ഗവേഷകർ ഉത്തരം കണ്ടെത്തേണ്ട നിരവധി യാഥാർത്ഥ്യങ്ങളുണ്ട്. മേൽ ഫത്‌വകളുടെ ഇന്നത്തെ പ്രസക്തി എന്താണ്? പ്രസ്തുത ഫത്‌വകൾക്ക് മൂല്യ ശോഷണം സംഭവിച്ചോ? കാലാഹരണപ്പെട്ടോ? മുബ്തദിഇന്ന് മയ്യിത്ത് നിസ്‌കരിക്കൽ കറാഹത്തില്ല, പണ്ഡിതന്മാർക്ക് ഹറാമില്ല എന്ന് പറയുന്നവർ പിന്നെ എന്താണ് അതിന്റെ വിധി എന്നുകൂടി പറയേണ്ടതല്ലേ?
ഫിഖ്ഹ് ആവണമെങ്കിൽ ഫിഖ്ഹിന്റെ ഗ്രന്ഥങ്ങൾ തന്നെ പറയണമെന്നാണ് ഒരു ജൽപ്പനം. ശൈഖ് ജീലാനിയുടെ ഗുൻയത്ത് തസ്വവ്വുഫിന്റെ ഗ്രന്ഥമാണത്രെ. അതിൽ പറയുന്നത് നിയമമല്ല. അവർ മരിച്ചാൽ അവരുടെ മേൽ നിസ്‌കരിക്കരുത് എന്ന നബിവചനത്തിലും നിയമ വിധി പരാമർശിച്ചിട്ടില്ല എന്ന് വരെ നീളുന്നു ദുർന്യായങ്ങൾ! ഹദീസ് വചനങ്ങളിൽ നിന്ന് ഉത്തരവാദിത്തപ്പെട്ടവർ നിയമങ്ങൾ കണ്ടെത്തുന്നതാണ് മതവിധി. ആ നിലക്ക് മേൽ ഹദീസിൽ നിയമ വിധിയുണ്ട്. ജീലാനി(റ)യുടെ ഗുൻയത്തിലും ഉണ്ട്. മേൽ ഫത്‌വകൾ നൽകിയ മുഫ്തിമാർ ഗുൻയത്തിനെ അവലംബിക്കാൻ കാരണവും അതാണ്. ഇമാം ഗസ്സാലി(റ)യുടെ ഇഹ്‌യ, ഇമാം നവവിയുടെ അദ്കാർ, രിയാളു സ്വാലിഹീൻ, ശറഹു മുസ്്‌ലിം, ഇബ്‌നു ഹജർ(റ) വിന്റെ അസ്സ്വവാഇഖുൽ മുഹ്‌രിഖ, അബ്ദുൽ ഖാഹിരിൽ ബഗ്ദാദിയുടെ അൽ ഫർഖു ബൈനൽ ഫിറഖ്, ഇമാം സുബ്കിയുടെ ത്വബഖാത്ത്, അസ്ഖലാനിയുടെ ഫത്ഹുൽ ബാരി അടക്കമുള്ള ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്ന ഫ്ഖ്ഹ് നിയമങ്ങൾ എത്രയുണ്ട്? അവയൊന്നും അവലംബിക്കാൻ പാടില്ലെന്ന് പറയുന്നത് ചെറിയ വിവരക്കേടല്ല.
മതത്തിന്റെ പ്രമാണങ്ങളാണ് മേൽ ഫത്‌വകളുടെ ആധാരം. ബന്ധവും ബന്ധ വിഛേദവും ഉൾക്കൊള്ളുന്നതാണ് ദീൻ. അച്ചടക്കരാഹിത്യം നടത്തുന്നവർക്കുള്ള പ്രഹരമാണ് ബന്ധവിഛേദം. ഖുർആനും സുന്നത്തും അതിന്ന് സാക്ഷ്യമാണ്. മുസ്‌ലിംകൾ ഇന്ത്യാ രാജ്യത്ത് പീഡനമനുഭവിക്കുമ്പോൾ ഇതൊന്നും വേണ്ടതില്ല എന്ന് ആശ്വാസം പറയുന്നവർ ആദർശ ശത്രുക്കളുടെ സുന്നികളോടുള്ള സമീപനം ഒന്നാലോചിക്കുന്നത് നന്ന്. ആ വിഷയത്തിൽ മുബ്തദിഉകളുടെ പത്ര-വാരിക-മാസികകളും പ്രസംഗങ്ങളുമെല്ലാം ഇവിടെ സുലഭമായി ഇന്നും ലഭ്യമാണ്. അല്ലാഹുവിന്റെ ദീനിനെ വക്രീകരിച്ചവരാണ് കേരളത്തിലെ വഹാബി-മൗദൂദികൾ. അവരെ സന്തോഷിപ്പിക്കാൻ ഇറങ്ങി തിരിക്കുമ്പോൾ ഇവിടെ നശിക്കുന്നത് ദീനിന്റെ അസ്ഥിവാരമാണെന്ന് ഓർക്കണം. കാരണം മയ്യിത്ത് നിസ്‌കരിക്കാനും വിവാഹബന്ധം നടത്താനും സമ്മേളനത്തിൽ പങ്കെടുത്ത് വിജയിപ്പിച്ച് കൊടുക്കാനുമെല്ലാം പറ്റുന്നവരാണ് മുബ്തദിഉകൾ എങ്കിൽ അവർക്കെന്താണ് കുഴപ്പം എന്നാണ് സാധാരണക്കാരന്റെ ചോദ്യം. തർക്കുൽ മുവാലാത്ത് സുന്നത്തിനും ബിദ്അത്തിനും ഇടയിലുള്ള നിയന്ത്രണ രേഖയാണ്. അത് ഭേദിക്കപ്പെട്ടാൽ എല്ലാം തകർന്നു. പിന്നെ സമസ്തക്ക് പ്രസക്തിയില്ല. സുന്നി ആദർശം പറയേണ്ടതില്ല. ദീനിനെ സ്‌നേഹിക്കുന്നവർക്കേ ഇത് ബോധ്യപ്പെടുകയുള്ളൂ; ‘മുസ്‌ലിം ഐക്യ’യോഗങ്ങളിലെ ബിരിയാണിയാണ് പ്രധാന സംഗതിയെങ്കിൽ അതുമായി അവർക്കഭിരമിക്കാം.

No comments:
Post a Comment