Thursday, January 17, 2019

ഇസ്തിഗാസ :യാ ഇബാദല്ലാاستغاثة يا عباد الله

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ഇസ്തിഗാസ :യാ ഇബാദല്ലാ


പുത്തൻ വാദികൾ സാധാരണ ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും


(1) ചോദ്യം: അഭൌതികമായ മാർഗത്തിലൂടെ മഹാന്മാരോട് സഹായം തേടാൻ ഹദീസിൽ വല്ല നിർദ്ദേശങ്ങളുമുണ്ടോ ?
മറുവടി : ഉണ്ട്. ഇമാം ത്വബ്റാനി(റ) അൽമുഅജമുൽകബീർ(13737) നിവിടനം ചെയ്യുന്നു. നബി(സ) പറഞ്ഞു:
ﺇﺫﺍ ﺃﺿﻞ ﺃﺣﺪﻛﻢ ﺷﻴﺌﺎ ، ﺃﻭ ﺃﺭﺍﺩ ﻋﻮﻧﺎ ، ﻭﻫﻮ ﺑﺄﺭﺽ ﻟﻴﺲ ﺑﻬﺎ ﺃﻧﻴﺲ ﻓﻠﻴﻘﻞ : ﻳﺎ ﻋﺒﺎﺩ ﺍﻟﻠﻪ ، ﺃﻏﻴﺜﻮﻧﻲ ; ﻓﺈﻥ ﻟﻠﻪ ﻋﺒﺎﺩﺍ ﻻ ﻧﺮﺍﻫﻢ ” . ﻭﻗﺪ ﺟﺮﺏ ﺫﻟﻚ . ‏( ﺍﻟﻤﻌﺠﻢ : ١٣٧٣٧ )
നിങ്ങൾ മനുഷ്യരാരുമില്ലാത്ത വിജനമായ സ്ഥലത്താകുമ്പോൾ നിങ്ങളുടെ വല്ല വസ്തുവും നഷ്ടപ്പെടുകയോ നിങ്ങളിൽ ആരെങ്കിലും വല്ല സഹായവും ഉദ്ദെഷിക്കുകയൊ ചെയ്താൽ “അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കു”. “അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കു” എന്നവൻ പറഞ്ഞുകൊള്ളണം. നിശ്ചയം അല്ലാഹുവിനു നാം കാണാത്ത അടിമകളുണ്ട്. ഇത് പരീക്ഷിച്ച് നോക്കിയിട്ടുണ്ട്. (ത്വബ്റാനി : 13737)
ഈ ഹദീസ് വിശദീകരിച്ച് ശൌകാനി എഴുതുന്നു:
ﻭﻓﻲ ﺍﻟﺤﺪﻳﺚ ﺩﻟﻴﻞ ﻋﻠﻰ ﺟﻮﺍﺯ ﺍﻻﺳﺘﻌﺎﻧﺔ ﺑﻤﻦ ﻻ ﻳﺮﺍﻫﻢ ﺍﻹﻧﺴﺎﻥ ﻣﻦ ﻋﺒﺎﺩ ﺍﻟﻠﻪ ﻣﻦ ﺍﻟﻤﻼﺋﻜﺔ ﻭﺻﺎﻟﺤﻲ ﺍﻟﺠﻦ ﻭﻟﻴﺲ ﻓﻲ ﺫﻟﻚ ﺑﺄﺱ ﻛﻤﺎ ﻳﺠﻮﺯ ﻟﻺﻧﺴﺎﻥ ﺃﻥ ﻳﺴﺘﻌﻴﻦ ﺑﺒﻨﻲ ﺁﺩﻡ ﺇﺫﺍ ﻋﺜﺮﺕ ﺩﺍﺑﺘﻪ ﺃﻭ ﺍﻧﻔﻠﺘﺖ ‏( ﺗﺤﻔﺔ ﺍﻟﺬﺍﻛﺮﻳﻦ : ٢٣٧ )
നല്ല ജിന്നുകൾ, മലക്കുകൾ, തുടങ്ങി മനുഷ്യൻ കാനാത്തവരോട് സഹായം തേടാമെന്നതിനു ഹദീസ് രേഖയാണ്.അതിൽ യാതൊരു വിരോധവുമില്ല. മ്രഗം വഴി തെറ്റിപോകുകയോ വഴുതിപോകുകയോ ചെയ്താൽ മനുഷ്യരോട് സഹായം തേടാമല്ലോ. അതേപോലെ വേണം ഇതിനെയും കാണാൻ. (തുഹ്ഫത്തുദ്ദാകിരീൻ: 238).
ഇമാം ത്വബ്റാനി(റ)യുടെ മറ്റൊരു രിവായത്തിലുള്ളതിങ്ങനെയാണ്,
ﻋﻦ ﺍﺑﻦ ﻋﺒﺎﺱ ﺃﻥ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﺎﻝ : ‏( ﺇﻥ ﻟﻠﻪ ﻋﺰ ﻭ ﺟﻞ ﻣﻼﺋﻜﺔ ﺳﻮﻯ ﺍﻟﺤﻔﻈﺔ ﻳﻜﺘﺒﻮﻥ ﻣﺎ ﺳﻘﻂ ﻣﻦ ﻭﺭﻕ ﺍﻟﺸﺠﺮ ﻓﺈﺫﺍ ﺃﺻﺎﺏ ﺃﺣﺪﻛﻢ ﻋﺮﺟﺔ ﺑﺄﺭﺽ ﻓﻼﺓ ﻓﻠﻴﻨﺎﺩ ﺃﻋﻴﻨﻮﺍ ﻋﺒﺎﺩ ﺍﻟﻠﻪ، ﺭﻭﺍﻩ ﺍﻟﻄّﺒﺮﺍﻧﻲّ، ﻭﺭﺟﺎﻟﻪ ﺛﻘﺎﺕ .
ഇബ്നു അബ്ബാസ്(റ) യിൽ നിന്ന് നിവേദനം: റസൂലുല്ലാഹി (സ) പറഞ്ഞു: “നിശ്ചയം അല്ലാഹുവിനു ഭൂമിയിൽ(അടിമകളുടെ) സംരക്ഷകരല്ലാത്ത ചില മലക്കുകളുണ്ട്.കൊഴിഞ്ഞുവീഴുന്ന വൃക്ഷങ്ങളുടെ ഇലകൾ അവർ രേഖപ്പെടുത്തി വെക്കും. അതിനാല വിജനമായ സ്ഥലത്തുവെച്ച് നിങ്ങളിൽ വല്ലവർക്കും വല്ല പ്രയാസവും നേരിട്ടാൽ “അല്ലാഹുവിന്റെ അടിമകളേ സഹായിക്കൂ” എന്നവൻ വിളിച്ചു പറയട്ടെ”. ഇതിന്റെ നിവേദക പരമ്പരയിൽ വന്നവര വിശ്വാസയോഗ്യരാണ്.(മജ്മഉസ്സവാഇദ് : 4/401)
മറ്റൊരു രിവായത്തിൽ ഇപ്രകാരം കാണാം;
ﻋﻦ ﻋﺒﺪ ﺍﻟﻠﻪ ﺑﻦ ﻣﺴﻌﻮﺩ ﻗﺎﻝ : ﻗﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ ‏» ﺇﺫﺍ ﺍﻧﻔﻠﺘﺖ ﺩﺍﺑﺔ ﺃﺣﺪﻛﻢ ﺑﺄﺭﺽ ﻓﻼﺓ ﻓﻠﻴﻨﺎﺩ : ﻳﺎ ﻋﺒﺎﺩ ﺍﻟﻠﻪ ﺍﺣﺒﺴﻮﺍ ﻋﻠﻲ، ﻳﺎ ﻋﺒﺎﺩ ﺍﻟﻠﻪ ﺍﺣﺒﺴﻮﺍ ﻋﻠﻲ، ﻓﺈﻥ ﻟﻠﻪ ﻓﻲ ﺍﻷﺭﺽ ﺳﻴﺤﺒﺴﻪ، ﺭﻭﺍﻩ ﺃﺑﻮ ﻳﻌﻠﻰ ﻭﺍﻟﻄّﺎﺑﺮﺍﻧﻰّ ‏( ﻣﺠﻤﻊ ﺍﻟﺰﻭﺍﺋﺪ : ٤١ /٤ )
അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: “വിജനമായ സ്ഥലത്തുവെച്ച് നിങ്ങളി ആരുടെയെങ്കിലും മ്രഗം വഴി തെറ്റിപ്പോയാൽ അല്ലാഹുവിന്റെ അടിമകളേ നിങ്ങൾ തടഞ്ഞുവെക്കൂ എന്നവൻ വിളിച്ചു പറയട്ടെ. നിശ്ചയം അതിനെ പിടിച്ചു വെക്കാൻ അല്ലാഹുവിനു ഭൂമിയിൽ ആളുണ്ട്”. അബൂയഅല(റ) യും ത്വബ്റാനി(റ) യും ഇതുദ്ദരിചിട്ടുണ്ട്. (മജ്മഉസ്സവാഇദ്: 4/401)
മഹാനായ ഇമാം നവവി(റ) യും മറ്റും ഈ നിർദ്ദേശം പരിശോധിച്ചതായും ഉടൻ വഴി തെറ്റിപോയ മ്രഗം നിന്നുപോയതായും ശർഹുൽ മുഹദ്ദബിലും അദ്കാറിലും വിവരിച്ചിട്ടുണ്ട്. ശർഹുൽ മുഹദ്ദബിൽ നിന്നു വായിക്കുക;
ﻭﺇﺫﺍ ﺍﻧﻔﻠﺘﺖ ﺩﺍﺑﺘﻪ ﻧﺎﺩﻯ : ﻳﺎ ﻋﺒﺎﺩ ﺍﻟﻠﻪ ﺍﺣﺒﺴﻮﺍ ﻣﺮﺗﻴﻦ ﺃﻭ ﺛﻼﺛﺎ ﻓﻘﺪ ﺟﺎﺀ ﻓﻴﻬﺎ ﺁﺛﺎﺭ ﺃﻭﺿﺤﺘﻬﺎ ﻓﻲ ﻛﺘﺎﺏ ﺍﻷﺫﻛﺎﺭ ﻭﺟﺮﺑﺖ ﺃﻧﺎ ﻫﺬﺍ ﺍﻟﺜﺎﻧﻲ ﻓﻲ ﺩﺍﺑﺔ ﺍﻧﻔﻠﺘﺖ ﻣﻨﺎ ﻭﻛﻨﺎ ﺟﻤﺎﻋﺔ ﻋﺠﺰﻭﺍ ﻋﻨﻬﺎ ﻓﺬﻛﺮﺕ ﺃﻧﺎ ﻫﺬﺍ ﻓﻘﻠﺖ : ﻳﺎ ﻋﺒﺎﺩ ﺍﻟﻠﻪ ﺍﺣﺒﺴﻮﺍ . ﻓﻮﻗﻔﺖ ﺑﻤﺠﺮﺩ ﺫﻟﻚ . ﻭﺣﻜﻰ ﻟﻲ ﺷﻴﺨﻨﺎ ﺃﺑﻮ ﻣﺤﻤﺪ ﺃﺑﻲ ﺍﻟﻴﺴﺮ ﺭﺣﻤﻪ ﺍﻟﻠﻪ ﺃﻧﻪ ﺟﺮﺑﻪ ﻓﻘﺎﻝ ﻓﻲ ﺑﻐﻠﺔ ﺍﻧﻔﻠﺘﺖ ﻓﻮﻗﻔﺖ ﻓﻲ ﺍﻟﺤﺎﻝ .
ഒരാളുടെ മ്രഗം കൂട്ടം തെറ്റിപോയാൽ രണ്ടോ മൂന്നോ പ്രാവശ്യം “അല്ലാഹുവിന്റെ അടിമകളേ! (എന്റെ മ്രഗത്തെ) നിങ്ങൾ പിടിച്ചു വെക്കൂ” ( ﻳﺎ ﻋﺒﺎﺩ ﺍﻟﻠﻪ ﺍﺣﺒﺴﻮﺍ ) എന്നവൻ വിളിച്ചു പറയണം. തൽ വിഷയകമായി വന്ന ആസാറുകൾ അദ്കാറിൽ ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങളിൽ നിന്നു തെറ്റിപോയ ഒരു മ്രഗത്തിന്റെ കാര്യത്തിൽ ഞാനിത് പരിശോദിച്ച് നോക്കിയിട്ടുണ്ട്. ഞങ്ങൾ ഒരു കൂട്ടമാളുകളുണ്ടായിരുന്നുവെങ്കിലും മ്രഗത്തെ പിടികൂടാൻ ഞങ്ങൾക്കായില്ല. അപ്പോൾ ഇക്കാര്യമോർത്ത് “അല്ലാഹുവിന്റെ അടിമകളേ! നിങ്ങൾ തടഞ്ഞു വെക്കൂ” എന്ന് ഞാൻ വിളിച്ചു പറഞ്ഞു. അതിന്റെ പേരിൽ മാത്രം ആ മ്രഗം നിന്നു. നമ്മുടെ ഷൈഖ് അബുൽയുസ്ർ(റ) അങ്ങനെ പരിശോദിച്ചതായി എന്നോട് പറഞ്ഞിട്ടുണ്ട്. തെറ്റിപോയ ഒരു കോവർകഴുതയുടെ കാര്യത്തിൽ അപ്രകാരം വിളിച്ചു പറഞ്ഞപ്പോൾ ഉടനെ മ്രഗം നിന്നു. (ശർഹുൽ മുഹദ്ദബ്: 3/284).
ഇതേ വിവരണം അദ്കാർ 201-ലും ഈളാഹ് 489- ലും കാണാം.

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...