Saturday, December 22, 2018

നബി ദിനം


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

റബീഉല്‍ അവ്വല്‍ 12ന് സ്വഹാബത്ത് മൗലിദ് ആഘോഷിച്ചിട്ടുണ്ടോ...?

ഒരു ലക്ഷം ഹദീസ് മനഃപ്പാഠം ഉള്ള ഹിജ്റ ആറാം നൂറ്റാണ്ട് കാരനായ മഹാന്‍ ഹാഫിള് അബുല്‍ ഖത്താബ് ഇബ്നു ദിഹ്‌യ (റ) അവിടുത്തെ അത്തന്‍വീര്‍ ഫീ മൗലിദില്‍ ബശീരിന്നദീര്‍ എന്ന ഗ്രന്ഥത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു :~

അബുദ്ദര്‍ദാഅ് (റ) പറയുന്നു:~ ഞാനും നബി (സ്വ) തങ്ങളും ആമിറുല്‍ അന്‍സാരി (റ) എന്ന സ്വഹാബിയുടെ വീട്ടിലേക്ക് പോയി. ആ സമയത്ത് ആമിറുല്‍ അന്‍സാരി (റ) അവിടുത്തെ മക്കളെയും കുടുംബത്തെയും ഒരുമിച്ചു കൂട്ടിയിരുത്തി നബി (സ്വ) തങ്ങളുടെ ജനന സമയത്തുണ്ടായ അത്ഭുതങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരുന്നു. ''ഈ ദിവസാമായിരുന്നു അത്... ഈ ദിവസമായിരുന്നു അത്...'' ( അതായത് റബീഉല്‍ അവ്വല്‍ 12 ന്) എന്ന്  മഹാനവര്‍കള്‍ പറയുന്നുണ്ടായിരുന്നു. ഇത് കേട്ട മുത്ത് നബി (സ്വ) ആമിറുല്‍ അന്‍സാരി (റ)നോട് പറഞ്ഞു :~ ``തീര്‍ച്ചയായിട്ടും അല്ലാഹു തആല നിങ്ങള്‍ക്ക് റഹ്മത്തിന്റെ വാതിലുകള്‍ തുറന്ന് തന്നിരിക്കുന്നു.മലക്കുകള്‍ മുഴുവനും നിങ്ങള്‍ക്ക് വേണ്ടി പൊറുക്കലിനെ തേടുന്നു. ആരൊക്കെ നിങ്ങള്‍ ഈ ചെയ്തത് പോലെ ചെയ്യുന്നുണ്ടോ അതായത്, (റബീഉല്‍ അവ്വല്‍ 12ന്) വീട്ടില്‍ മൗലിദ് ഓതുന്നുണ്ടോ, നിങ്ങള്‍ രക്ഷപ്പെട്ടത് പോലെ അവരും രക്ഷ പെടുന്നതാണ്." (അസ്സില്‍ക്കുല്‍ മുഅള്ളം 79, റൈഹാനത്തുല്‍ മഖാസ്വിദ് 12 )

ഈ ഹദീസ് യൂസുഫുന്നബ്ഹാനി (റ) അവിടുത്തെ ജവാഹിറുല്‍ ബിഹാര്‍ എന്ന ഗ്രന്ഥത്തിലും ഉദ്ധരിച്ചിട്ടുണ്ട്.

No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...