Tuesday, August 7, 2018

ജമാ അത്തെ ഇസ്ലാമി

"നിരവധി സംവത്സരങ്ങൾ അശ്രാന്ത പരിശ്രമം നടത്തി , സൂക്ഷ്മമായ പരിചിന്തനങ്ങളും , നിരീക്ഷണ - ഗവേഷണങ്ങളും വഴി ഫിഖ്ഹ് ക്രോഡീകരിച്ച പണ്ഡിത കേസരികളായ മഹാത്മാക്കളോട് മുസ് ലിം ലോകം എന്നെന്നും കടപ്പെട്ടവരാണ്.

കോടിക്കണക്കായ മുസ് ലിംകൾക്ക് ഒട്ടും വിഷമിക്കാതെ ശരീഅത്തിനെ അനുഗമിക്കാൻ ഇന്നു കഴിയുന്നുവെങ്കിൽ , ദൈവത്തിന്റയും ,
ദൈവദൂതന്റെയും ആജ്ഞകൾ അവർക്ക് നിഷ്പ്രയാസം ഗ്രഹിക്കാൻ സാധിക്കുന്നുവെങ്കിൽ അത് പ്രസ്തുത മഹാത്മാക്കളുടെ അതിമഹത്തായ പരിശ്രമ ഫലങ്ങൾ മാത്രമാണ്.

പ്രാരംഭത്തിൽ എത്രയോ മഹാത്മാക്കൾ തങ്ങളുടെ പ്രത്യേക പരിചിന്തന മാർഗ്ഗമനുസരിച്ചു ഫിഖ്ഹ് രചിച്ചിട്ടുണ്ടായിരുന്നുവെങ്കിലും , കാലാന്തരത്തിൽ
നാല് ഫിഖ്ഹുകളാണ് ലോകത്തവശേഷിച്ചത്. ഇന്ന് ഭൂരിപക്ഷം മുസ് ലിംകളും ആ നാല് ഫിഖ്ഹുകളിലൊ
ന്നിനെ അനുഗമിക്കുന്നവരാണ്."

[ ഇസ് ലാം മതം  പേജ്: 171 , മൗദൂദി , ഐ.പി.എഛ് ]

എന്നിട്ടും ,

മൗദൂദി പറയുകയാണ്................

" ഫിഖ്ഹിലും , ഇൽമുൽ കലാമിലും എനിക്ക് സ്വന്തമായൊരു സരണിയുണ്ട് . സ്വന്തം പഠന - ഗവേഷണങ്ങളുടെ ഫലമായി ഞാൻ സ്വീകരിച്ചതാണത്  . "

[ ജമാഅത്തെ ഇസ്ലാമി ലഘുപരിചയം  , പേ: 50
  ശൈഖ് മുഹമ്മദ് കാരക്കുന്ന് , IPH]

വൈരുദ്ധ്യാധിഷ്ഠിത മൗദൂദിസം  നോക്കി കാണുക

മുഹമ്മദ് സാനി നെട്ടൂർ
9567785655




No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....