Monday, August 13, 2018

ആണ്ടും ഹജ്ജും

◻◽🔹◻◽◻◽◽◻◻◻
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0




ഹജ്ജ് ; ഇബ്റാഹിം
നബി(അ)ന്റെ  ആണ്ട്.
➖➖➖➖➖➖➖➖➖➖➖
നാദാപുരം ഖണ്ഡനം നടക്കുന്ന കാലം,
ഹുസൈൻ സലഫി ആണ്ട് കഴിക്കുന്നതിന് തെളിവ് ചോദിച്ചു.
ബഹു: പേരോട് ഉസ്താദ് ആർക്കും മനസ്സിലാകുന്ന ഒരു തെളിവ് പറഞ്ഞു. ഹജ്ജ് സംഗമം. അത് വർഷത്തിലൊരിക്കൽ ഹസ്റത് ഇബ്റാഹിം നബി(അ)നെയും കുടുംബത്തെയും അനുസ്മരിച്ചു കൊണ്ടുള്ള അനുസ്മരണ മഹാസമ്മേളനമാണ്. വർഷത്തിലൊരിക്കൽ നടത്തുന്നതിനാണല്ലോ ആണ്ട് എന്ന് പറയാറുള്ളത്. ഈ അവതരണം നല്ല ഫിറ്റായി, സലഫിക്ക് വ്യക്തമായി അതിനെ ഖണ്ഡിക്കാനും കഴിഞ്ഞില്ല.കുറച്ച് പരിഹസിക്കുക മാത്രം ചെയ്തു മൗലവി സ്ഥലം വിട്ടു.
എന്നാൽ ഉസ്താദ് പറഞ്ഞ വസ്തുത മുമ്പൊരു മൗലവി അംഗീകരിച്ചെഴുതിയത് പിന്നീടാണ് എനിക്ക് കാണാൻ
കഴിഞ്ഞത്.

കെ.എൻ.എം പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ എം.എം.നദ് വിയുടെ ഹജ്ജ് - ഉംറ കർമ്മ രീതിയും കഅബാലയ ചരിത്രവും എന്ന പുസ്തകത്തിൽ എഴുതുന്നു:
"ഹജ്ജിന്റെ അടിസ്ഥാനപരമായ ഉദ്ദേശ്യങ്ങൾ പലതാണ്. അതിൽ അതിപ്രധാനമായ ഒന്ന് ഈ സമുദായത്തിന്റെ നേതാവും സ്ഥാപകനുമായ ഖലീലുളളാഹി ഇബ്റാഹിം (അ)നോടുള്ള ബന്ധം പുതുക്കലാണ്. അദ്ദേഹത്തിൽ നിന്നും യുഗാന്തരങ്ങളിലൂടെ കൈവന്ന പൈതൃകസ്വത്ത് കേടുവരാതെ സൂക്ഷിക്കുക. നമ്മുടെയും അദ്ദേഹത്തിന്റെയും ജീവിതകാലത്തെ ഒരു താരതമ്യപം നത്തിന് വിധേയമാക്കുക;അങ്ങനെ ലോക മുസ്ലിംകളുടെ ജീവിതത്തിൽ കടന്നു കൂടിയ കോട്ടങ്ങളും വ്യതിയാനങ്ങളും ഏതെല്ലാമെന്ന് മനസ്സിലാക്കുക.അതിനെ ശരിപ്പെടുത്തി യഥാർത്ഥ ഉറവിടത്തിലേക്ക് മടക്കി കൊണ്ട് വരിക. കാരണം ഹജ്ജ് ലോക മുസ്ലിംകളുടെ ജീവിതത്തെയും സ്ഥിതിഗതികളെയും വിലയിരുത്തുന്ന ഒരു പ്രത്യേക രൂപത്തിലുള്ള വാർഷിക സമ്മേളനം കൂടിയാണ്.( പേജ്: 98)
മൗലവി തുടരുന്നു,
"അല്ലാഹുവിന്റെ അനുഗ്രഹത്തിന് പാത്രീഭൂതരായ പ്രവാചകന്മാർ, സത്യവാന്മാർ, സച്ചരിതർ, രക്ത സാക്ഷികൾ, തുടങ്ങിയ ശിഷsജനങ്ങളുടെ ജീവിത കഥകൾ അയവിറക്കിക്കൊണ്ട് ഒരു സ്ഥലത്തും കാലത്തും ഒരു വമ്പിച്ച സജ്ജന സമൂഹം തടിച്ചുകൂടലാണ് ഹജ്ജ് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. (പേജ്: 97)

സത്യത്തിൽ ബദ് രീങ്ങളെ ആണ്ട് , ജീലാനി അനുസ്മരണം
രിഫാഈ ശൈഖിന്റെ ആണ്ട്...
എല്ലാം മേൽ ഉദ്ദേശ്യങ്ങൾ ലക്ഷ്യം വെച്ചു കൊണ്ടല്ലേ നടത്തപ്പെടുന്നത്. പിന്നെന്താണാവോ മൗലവിമാർക്കിതിനെ എതിർക്കാനുള്ള മാനദണ്ഡം ? മഹത്തുക്കളുടെ ജീവിതം പുതുതലമുറക്ക് പകർന്ന് നൽകേണ്ടതല്ലേ ? ഹജ്ജ് അതിന് നമ്മേ പ്രേരിപ്പിക്കുന്നില്ലേ ?


✍🏻 Aboohabeeb payyoli
▪▫▪▫▪▫▪▫▪▫▪

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...