Sunday, August 12, 2018

ഇസ്തിഗാസ:സുയൂത്വി (റ) വിന്റെ അത്യുഗ്രനും , അവിസ്മരണീയവുമായ ഇസ്തിഗാസ:-

*ആദർശ പഠനത്തിനായി ക്ലിക്ക് ചെയ്യൂ -*🔻
 http://sunniknowledge.blogspot.com/?m=0

✍ - Siddeequl Misbah - 09/08/18

*"ഇമാം സുയൂത്വി (റ) വിന്റെ അത്യുഗ്രനും , അവിസ്മരണീയവുമായ ഇസ്തിഗാസ:- കിതാബ് :- معترك الأقران للإمام السیوطي"*

കേരളത്തിലെ സുന്നികൾക്ക് അഭിമാനമാണ് മഹാനായ സുയൂത്വി (റ) , കാരണം കേരളത്തിലെ ഉലമാക്കളുടെ പരമ്പര ചെന്നെത്തുന്ന പൊന്നാനി  സൈനുദ്ധീൻ മഖ്ദൂം അൽ കബീർ (റ ) അൽ അസ് ഹർ ഈജിപ്തിൽ പഠിക്കുന്ന കാലത്ത് അവിടത്തെ ഉസ്താദുമാരിൽ പെട്ട ഒരാളാണ്  ഹാഫിള് സുയൂതി (റ) , അത് കൊണ്ട് തന്നെ കേരളത്തിലെ നമ്മുടെ ഉസ്താദുമാരുടെ പരമ്പര സുയൂതി ഇമാമിലൂടെ  ഇമാം ശാഫിഈ റ വിലേക്കും ,  അബുൽ ഹസൻ അശ് അരി (റ) വിലേക്കും അവിടന്ന് ഹബീബ് സ്വ യിലേക്കും എത്തുന്ന വ്യക്തമായ  പരമ്പരയുണ്ട് , ഇങ്ങനെയാണല്ലോ ദീൻ നമുക്ക് കൈവന്നിട്ടുള്ളതും അൽഹംദുലില്ലാഹ്!!

800 ലധികം ഗ്രന്ഥങ്ങളുടെ രചന നടത്തിയിട്ടുണ്ട് ഇമാം സുയൂതി റ , ഇസ്തിഗാസ ഷിർക്കൻ വാദങ്ങൾക്ക് തെളിവില്ലാതെ ഇരുട്ടിൽ തപ്പി നടക്കുന്ന വഹാബികൾ ഇപ്പോൾ ഇമാം സുയൂത്വി (റ) വിന്റെ പേരിൽ സ്വന്തം നേതാവായ ഇബ്നു തയ്മിയ്യയുടെ ആശയങ്ങൾ കടത്തിക്കൂട്ടി സുയൂതി ഇമാമിന്റെ പേരിൽ തട്ടിക്കൂട്ടി വ്യാജ ഗ്രന്ഥമുണ്ടാക്കി പ്രചരിക്കുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നു... നഊദുബില്ലാഹ്!!! അള്ളാഹു കാക്കട്ടെ

*താഴെ കൊടുത്ത സുയൂതി ഇമാമിന്റെ അത്യുഗ്രനും അവിസ്മരണീയവുമായ ഇസ്തിഗാസ ഉദ്ധരണി വായിക്കുന്ന ഒരാളും  വഹാബിയൻ വഞ്ചനയിലകപ്പെടുകയില്ല തീർച*✍♦

 أنْتَ یا عبد الله - ഓ അള്ളാഹുവിന്റെ അടിമേ

، إذا أذنبتَ
നീ ദോഷം  ചെയ്താൽ

 وأتیتَ معترفاً لرسولك الذي  أرسل إلیك  متضرعاً وجِلا،
തെറ്റ് ചെയ്തവനായി അംഗീകരിച്ച് കൊണ്ട് വളരെ താഴ്മയോട് കൂടി നിന്റെ മേൽ അയക്കപ്പെട്ട  ഹബീബായ സ്വ യുടെ അടുത്തേക്ക് നീ  പോകുകയും ചെയ്താൽ

 فإنه یستغفر لك،
 തീർച്ചയായും ഹബീബ് (സ്വ) നിനക്ക് പൊറുത്ത് തരും

ویشفعُ فیك،
നിന്റെ വിഷയത്തിൽ ആ മുത്ത് നബി (സ്വ) ശുപാർഷ തേടും.

لأن الله أمره بالاستغفار لك،
കാരണം നിനക്ക് വേണ്ടി പൊറുക്കൽനെ തേടാൻ   അള്ളാഹു ത ആല ഹബീബ് (സ്വ) യോട് കൽപ്പിച്ചിട്ടുണ്ട്

 وأذن له في الشفاعة فیك.
 നിന്റെ വിഷയത്തിൽ ശഫാ അത്ത് തേടാൻ അള്ളാഹു ഹബീബ് (സ്വ) ക്ക് സമ്മതം കൊടുത്തിട്ടുണ്ട്
وكیف لا
പിന്നെങ്ങനെയാണ് നിനക്ക് ശഫാ അത്ത് ലഭിക്കാതിരിക്കുക

وھو أكرم الْخَلْق علیه!
അള്ളാഹുവിന്റടുത്ത് ആ മുത്ത് നബി (സ്വ) സൃഷ്ടികളിൽ വെച്ച് ഏറ്റവും ബഹുമാന്യരാണ്,

وقد وعدنا بذلك في قوله:
അത് അള്ളാഹുവിന്റെ വാക്കാൽ നമ്മോട് വാഗ്ദാനം ചെയ്തിട്ടുള്ളതുമാണ്

(وَلَوْ أَنَّھُمْ إِذْ ظَلَمُوا أَنْفُسَھُمْ جَاءُوكَ فَاسْتَغْفَرُوا اللهََّ وَاسْتَغْفَرَ لَھُمُ الرَّسُولُ لَوَجَدُوا اللهََّ تَوَّابًا رَحِیمًا).
"അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്‍റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു”

وإني قد مُنعت یا سید الأولین والآخرین
ഓ അവ്വലീങ്ങളുടെയും ആഖിരീങ്ങളുടേയും നേതാവായ റസൂലള്ളാഹ് (സ്വ) തീർചയായും എന്നെവിരോധിക്കപ്പെട്ടിരിക്കുന്നു നബിയേ......

  عن الإتیان إلیكَ بذنوب جَنَیْتها على نفسي
 
 എന്റെ നഫ്സിന്റെ മേലിൽ ഞാൻ ചെയ്ത അക്രമങ്ങളുമായിട്ട് എന്റെ തെറ്റുകൾ കൊണ്ട് അങ്ങയുടെ അടുക്കൽ വരലിനെ തൊട്ട്

  فأنْتَ تعلم عُذْري،
അത് കൊണ്ട് എന്റെ ഉദ്റ് (കാരണം) തങ്ങൾ അറിയുന്നുണ്ടല്ലോ നബിയേ

ولا حیلةَ لي غیر التعلق بجاھك العظیم
അളീമായ അങ്ങയുടെ ജാഹ്  (സ്ഥാനം) കൊണ്ടല്ലാതെ എനിക്കൊന്നിനും  കഴിയില്ല  നബിയേ.......

 والصلاة علیك، صلى الله علیك وعلى آلك أفضل صلاة وأزكى تسلیم.

معترك الأقران للإمام السیوطي - ص: ٣/ ٥٥ -

*✍അള്ളാഹു നമ്മെ ഏവരെയും  പൂർവ്വ സൂരികളായ ഇമാമീങ്ങളുടെ പാതയിലായി മരണം വരെ യഥാർത്ഥ സുന്നിയായി ജീവിക്കാൻ തൗഫീഖ് നൽകുമാറാകട്ടെ ആമീൻ - സിദ്ധീഖുൽ മിസ്ബാഹ് (09496210086 wtsp)*

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....