ഖുത്വുബ സംശയനിവാരണം ഭാഗം 3
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
ഖുത്വുബ സംശയനിവാരണം ഭാഗം 3
(11). ചോ: ഖുത്വുബയിൽ ജനങ്ങളോട് സംസാരിക്കുന്നതിന് വിരോധമില്ലെന്ന് ഇമാം ശാഫിഈ(റ) പറഞ്ഞിട്ടുണ്ടല്ലോ?.
മറുപടി: ഖത്വീബിനോട് ഖുത്വുബക്കിടയിൽ വല്ലതും ചോദിച്ചാൽ അതിനു മറുപടി നല്കുമ്പോഴോ വല്ലവരെയും അപകടത്തിൽ നിന്ന് രക്ഷിക്കുവാനോ മാതൃഭാഷയിൽ സംസാരിക്കൽ നിഷിദ്ധമല്ല. എന്നാൽ അതിനെ ഖുത്വുബയായി പരിഗണിക്കുന്നതല്ല.അത് ദിക്‌റുകൾക്കിടയിൽ സംസാരിക്കുന്നത്പോലെയാണ്.ഇത്തരം സംസാരങ്ങളെ കുറിച്ചാണ് ഇമാം ശാഫിഈ(റ) 'ആ സംസാരം ഖുത്വുബക്ക് നാശം വരുത്തുകയില്ല' (അൽ ഉമ്മ് : 1 / 176 ) എന്ന് പറഞ്ഞത്. ഉമ്മിന്റെ ഈവാചകം പ്രസ്തുത സംസാരം ഖുത്വുബയുടെ ഭാഗമല്ലെന്ന് വ്യക്തമാക്കുന്നു.
(12) ചോ: ഖുത്വുബ പരിഭാഷപ്പെടുത്തുന്ന പള്ളിയിൽ ജുമുഅക്ക് പങ്കെടുത്താൽ ജുമുഅ സാധുവാകുമോ?
മറുപടി: ഇല്ല, കാരണം ജുമുഅ സാധുവാകാൻ അതിന്റെ മുമ്പ് രണ്ട് ഖുത്വുബകൾ ഉണ്ടായിരിക്കാൻ നിര്ബന്ധമാണ്. അതിനാൽ രണ്ട് ഖുത്വുബകൾ നിർവ്വഹിക്കാതെ ജുമുഅ നിസ്കരിച്ചാൽ ആ നിസ്കാരം സാധുവല്ല. ഖുത്വുബയുടെ സാധുതയ്ക്ക് അത് അറബിഭാഷയിലായിരിക്കലും നിബന്ധനയാണ്. അതിനാൽ അനറബിയിൽ നടത്തപ്പെടുന്ന ഖുത്വുബ ഖുത്വുബയായി പരിഗണിക്കപ്പെടുന്നതല്ല. അതിനാൽ ഖുത്വുബ ഓതാതെ ജുമുഅ നിസ്കരിച്ച പോലെ വേണം അത്തരം ജുമുഅകളെ നോക്കിക്കാണാൻ.
(13) ചോ: ആഴ്ചയിലൊരിക്കൽ മാതൃഭാഷയിൽ ജനങ്ങളെ ഉല്ബോധിപ്പിക്കുന്നത് നല്ലതല്ലേ?
മറുപടി: നല്ലകാര്യമാണ്. ആഴ്ചയിലൊരിക്കൽ നിർബന്ധമായും നിർവ്വഹിക്കണമെന്ന് ഇസ്‌ലാം നിർദ്ദേശിച്ച ഖുത്വുബയും ജുമുഅയും നഷ്ടപ്പെടുത്തി അത് വേണ്ട. പ്രത്യുത അറബിയിലുള്ള ഖുത്വുബയും നിസ്കാരവും കഴിഞ്ഞ ശേഷം അത് നിർവ്വഹിക്കാമല്ലോ . അതിൽ ആർക്കും എതിർപ്പില്ല. 10 മിനിട്ട് അറബി ഖുത്വുബക്കും 15 മിനിട്ട് നിസ്കാരത്തിനും ദുആക്കും 10 മിനിട്ട് പ്രസംഗത്തിനും ഉപയോഗിച്ചാൽ 35 മിനിട്ട് കൊണ്ട് എല്ലാം ഭംഗിയായി നടത്താമല്ലോ.
(14) ചോ: ഖുത്വുബ അറബിയിലോതൽ സുന്നത്താണെന്ന് ശാഫിഈ മദ്ഹബിൽ തന്നെ ഒരഭിപ്രായം ഉള്ളതായി ഇമാം നവവി(റ) ശർഹുൽ മുഹദ്ദബിൽ പറയുന്നുണ്ടല്ലോ. അതനുസരിച്ച് പരിഭാഷപ്പെടുത്തിക്കൂടേ?.
മറുപടി: പറ്റില്ല. കാരണം അത് വളരെ ദുർബ്ബലമായ അഭിപ്രായമാണ്.അതനുസരിച്ച് പ്രവർത്തിക്കുന്നതിൽ സത്യവിശ്വാസികളുടെ മാർഗ്ഗത്തിൽ നിന്ന് വ്യതിചലിക്കലും വരുന്നുണ്ട്. ഇമാം നവവി(റ)യുടെ പരാമർശം ഇപ്രകാരംവായിക്കാം:
هل يشترط كون الخطبة بالعربية ؟ فيه طريقان ( أصحهما ) : وبه قطع الجمهور : يشترط ; لأنه ذكر مفروض فشرط فيه العربية كالتشهد وتكبيرة الإحرام مع قوله صلى الله عليه وسلم { صلوا كما رأيتموني أصلي } وكان يخطب بالعربية ( والثاني ) : فيه وجهان حكاهما جماعة منهم المتولي ، أحدهما هذا ، والثاني : مستحب ولا يشترط ; لأن المقصود الوعظ وهو حاصل بكل اللغات. (المجموع شرح المهذب)
ഖുത്വുബ അറബിയിലായിരിക്കൽ നിബന്ധനയാണോ എന്നതിൽ രണ്ട് ത്വരീഖുകളുണ്ട്. അവയിൽ പ്രബലവും ബഹുഭൂരിഭാജാഗം പണ്ഡിതന്മാരും തറപ്പിച്ചു പറയുന്നതും നിബന്ധനയാണ് എന്നാണ്. കാരണം ഖുത്വുബ ഒരു നിര്ബന്ധ ദിക്റാണ്. അതിനാൽ അത്തഹിയ്യാത്ത്,തക്ബീറത്തുൽ ഇഹ്‌റാം പോലെ അതിലും അറബിഭാഷ നിബന്ധനയാക്കപ്പെട്ടു. "ഞാൻ എപ്രകാരം നിസ്കരിക്കുന്നതായാണോ നിങ്ങൾ കണ്ടത് അപ്രകാരം നിങ്ങളും നിസ്കരിക്കണം " എന്ന ഹദീസ് ഇതോടെ ചേർത്തുവായിക്കേണ്ടതാണ്. നബി(സ) അറബിയിലായിരുന്നല്ലോ ഖുത്വുബ നിർവ്വഹിച്ചിരുന്നത്. അതിൽ രണ്ട് 'വജ്ഹു' കൾ ഉണ്ടെന്നതാണ് രണ്ടാം വീക്ഷണം. പ്രസ്തുത രണ്ട് വജ്ഹുകൾ മുതവല്ലി(റ) ഉൾപ്പെടെയുള്ള ചിലർ ഉദ്ധരിച്ചിട്ടുണ്ട്. അവയിൽ ഒന്ന് അറബിഭാഷ നിബന്ധനയാണ് എന്ന ഈ അഭിപ്രായം തന്നെയാണ്. രണ്ട് ഖുത്വുബ അറബിയിലായിരിക്കൽ സുന്നത്താണെന്നാണ്. കാരണം ഖുത്വുബയുടെ ലക്‌ഷ്യം ഉപദേശമാണ്. അത് ഏത് ഭാഷയിൽ നിർവ്വഹിച്ചാലും ലഭിക്കുമല്ലോ. (ശർഹുൽ മുഹദ്ദബ്)
പ്രസ്തുത ഇബാറത്തിൽ 'ത്വരീഖ്', ഖത്വ്അ്', 'വജ്ഹ്' , എന്നിങ്ങനെ ചില സാങ്കേതിക പ്രയോഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അവയുടെ വിവക്ഷ എന്താണെന്ന് ആദ്യമായി നമുക്ക് പരിശോധിക്കാം. ത്വരീഖിന്റെ വിവക്ഷ വിവരിച്ച് ഇമാം മഹല്ലി(റ) എഴുതുന്നു:
وهي اختلاف الأصحاب في حكاية المذهب كأن يحكي بعضهم في المسألة قولين أو وجهين لمن تقدم، ويقطع بعضهم بأحدهما(شرح المحلي: ١٣/١)
മദ്ഹബിനെ ഉദ്ദരിക്കുന്നതിൽ അസ്വഹാബിന്റെ വീക്ഷണാന്തരമാണ് ത്വരീഖ്. ഒരു വിഷയത്തിൽ അസ്വഹാബിൽ ചിലർ(ഇമാം ശാഫിഈ(റ)യുടെ ) രണ്ട് അഭിപ്രായങ്ങളോ മുൻഗാമികളായ അസ്വഹാബിന്റെ രണ്ട് അഭിപ്രായങ്ങളോ ഉദ്ധരിക്കുകയും അസ്വഹാബിൽ ചിലർ ഒന്നുകൊണ്ട് തറപ്പിച്ചുപറയുകയും ചെയ്യുന്നത് ഇതിനുദാഹരണമാണ്. (ശർഹുൽ മഹല്ലി: 1 / 13 )
'ഖത്വ്ഇ' ന്റെ വിവക്ഷ വിവരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു:
ഇതല്ലാത്ത മറ്റൊരഭിപ്രായം ഇവിടെ ഇല്ലെന്ന് പറയലാണ് 'ഖത്വ്ഇ' ന്റെ വിവക്ഷ. (തുഹ്ഫത്തുൽ മുഹ്താജ് : 1 / 51 )
ഇമാം ശാഫിഈ(റ)യുടെ സംസാരത്തിൽ നിന്ന് അസ്വഹാബ് കണ്ടെത്തുന്ന അഭിപ്രായങ്ങളാണ് സാങ്കേതിക തലത്തിൽ വജ്ഹുകൾ. ഇമാമിന്റെ പൊതു നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ടാണ് അധികവും അവർ അത്തരം അഭിപ്രായങ്ങൾ കണ്ടെത്തുന്നത്. എന്നാൽ ചിലപ്പോൾ ഇമാമിന്റെ സംസാരം പരിഗണിക്കാതെ സ്വയം ഗവേഷണത്തിലൂടെയും അവർ വജ്ഹുകൾ കണ്ടെത്താറുണ്ട്. ഖൽയൂബി: 1 / 13 )
ഇനി നമുക്ക് ഇമാം നവവി (റ)യുടെ ഇബാറത്ത് വിശകലനം ചെയ്യാം. ഖുത്വുബയിൽ അറബിഭാഷ നിബന്ധനയാണോ എന്ന വിഷയത്തിൽ രണ്ട് ത്വരീഖുകളുണ്ട്. അതിൽ പ്രബലവും ബഹുഭൂരിഭാഗം അസ്വഹാബും 'ഖത്വ്അ്' ചെയ്തു പറഞ്ഞതും നിബന്ധനയാണ് എന്നാണ്.അഥവാ ഇതല്ലാത്ത മറ്റൊരഭിപ്രായവും ഈ വിഷയത്തിൽ മുന്ഗാമികൾക്ക് ഇല്ലേയില്ല. എന്നാണു ശാഫിഈ അസ്വഹാബിൽ ബഹുഭൂരിഭാഗവും പറയുന്നത്. അതുതന്നെയാണ് പ്രബലവും. ഇനി ഈ വിഷയത്തിൽ രണ്ടഭിപ്രായങ്ങൾ ഉണ്ടെന്ന് പറയുന്ന രണ്ടാം ത്വരീഖ് അപ്രബലവും ബഹുഭൂരിഭാഗം പറഞ്ഞതിനെതിരിലുള്ള ത്വരീഖുമാണ്. പ്രസ്തുത ത്വരീഖ് പറയുന്നത് തദ്ദിശയകമായി രണ്ട് അഭിപ്രായങ്ങൾ നിലവിലുണ്ട് എന്നാണ് . ആ രണ്ടഭിപ്രായങ്ങളിൽ ഒന്നും ഖുത്വുബ അറബിയിലായിരിക്കൽ നിബന്ധനയാണ് എന്ന് തന്നെയാണ്. രണ്ടാം അഭിപ്രായം അത് സുന്നത്താണ് എന്നുമാണ്. അതിനാൽ ആ അഭിപ്രായം വളരെ ദുർബ്ബലമാണ്. അതനുസരിച്ച് പ്രവർത്തിക്കുന്നതിൽ സുന്നത്ത് ഒഴിവാക്കൽ ഉള്ളതോടപ്പം സത്യവിശ്വാസികളുടെ മാർഗ്ഗം ഉപേക്ഷിക്കൽ കൂടിയുണ്ട്. അതിനാൽ അതനുസരിച്ച് പ്രവർത്തിക്കാൻ പറ്റില്ല.
(15) ചോ: നബി(സ) അറബിഭാഷയിൽ ഖുത്വുബ നിർവ്വഹിച്ചത് അവിടുത്തെ മാതൃഭാഷ അറബിയായതിനാൽ മാത്രമാണ്. അപ്പോൾ നബി(സ)യോടുള്ള അനുധാവനം പൂർണ്ണമാവാൻ അനറബികൾ അവരവരുടെ മാതൃഭാഷയിൽ ഖുത്വുബ നിർവ്വഹിക്കേണ്ടതില്ലേ?.
മറുപടി: നിസ്കാരം, ബാങ്ക് തുടങ്ങിയ ആരാധനകളും നബി(സ) അവിടത്തെ മാതൃഭാഷയായ അറബിയിൽ തന്നെയാണല്ലോ നിര്വ്വഹിച്ചത്. എന്തുകൊണ്ട് പരിഭാഷ വാദക്കാർ അവയിൽ നബി(സ)യോട് തുടരുന്നില്ല.?. ഖുത്വുബയിൽ തഖ്‌വകൊണ്ടുള്ള വസ്വിയ്യത്ത് ജനങ്ങളോടായതുപോലെ ബാങ്കും നിസ്കാരത്തിലെ സലാമും ജനങ്ങളോടാണല്ലോ. ഇതിനു പുറമെ നബി(സ)യുടെ ഖുത്വുബയുടെ സദസ്സിൽ അറബിഭാഷയറിയാത്ത അനറബികളായ സ്വഹാബിമാരും ഉണ്ടായിരുന്നുവല്ലോ. ഒരു ഖുത്വുബപോലും അവരുടെ ഭാഷയിൽ നിർവ്വഹിക്കാതെ അവരെ പരിഗണിക്കാതിരുന്നത് ഇസ്‌ലാമിന്റെ സുന്ദരമായ തത്വങ്ങൾക്ക് നിരക്കുന്നതാണോ? . അനറബി നാടുകളിൽ ഇസ്‌ലാം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഖുത്വുബ അനറബിയിൽ നിർവഹിക്കാനുള്ള എത്രെയോ സാഹചര്യങ്ങളുണ്ടായിട്ടും അതിനു തുനിയാതെ സ്വഹാബത്തും താബിഉകളും അറബിയിൽ മാത്രം ഖുത്വുബ നിർവ്വഹിച്ചത് പ്രസ്തുത വാദത്തിന്റെ അടിവേരറുക്കുന്നതാണ്. അതേസമയം കാരക്കയും മുന്തിരിയും സകാത്ത് കൊടുത്തിരുന്ന സ്വഹാബിമാർ ഇതര നാടുകളിൽ ചെന്നപ്പോൾ അവിടങ്ങളിലെ ഭക്ഷ്യപദാർത്ഥങ്ങളിൽ നിന്ന് സകാത്ത് നൽകുകയുണ്ടായി. എന്നാൽ ഖുത്വുബയുടെ ഭാഷയുടെ കാര്യത്തിൽ അതുണ്ടായിട്ടില്ല.
(16). ചോ: സ്വഹാബത്ത് (റ ) അനറബിയിൽ ഖുത്വുബ നിർവ്വഹിക്കാതിരുന്നത് അവർക്ക് അറബേതരഭാഷകൾ അറിയാത്തത്കൊണ്ടായിക്കൂടേ?.
മറുപടി: ആയിക്കൂടാ. കാരണം ഒന്നിലധികം ഭാഷകൾ കൈകാകാര്യം ചെയ്യാനറിയുന്നവരും സ്വഹാബത്തിന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നുവല്ലോ. അവരിൽ ഒരാളും തന്നെ അനറബിയിൽ ഖുത്വുബ നിർവ്വഹിച്ചതായി തെളിയിക്കാൻ സാധ്യമല്ല. ഇനി പരിഭാഷാവാദികൾ പറയും പോലെ ശ്രാതാക്കളുടെ ഭാഷക്കാണ് ഖുത്വുബയിൽ പ്രാമുഖ്യം നല്കേണ്ടതെങ്കിൽ അറബിഭാഷ പടിക്കൽ നിർബന്ധമാണെന്ന് പറഞ്ഞപോലെ ശ്രോതാക്കളുടെ ഭാഷ അറിയാത്തവർ നോക്കിവായിക്കാനെങ്കിലും നിർബന്ധമായും അത് പഠിക്കുകയും എന്നിട്ട് ശ്രോതാക്കളുടെ ഭാഷയിൽ ഖുത്വുബ നിർവ്വഹിക്കുകയും ചെയ്യുകയാണല്ലോ വേണ്ടിയിരുന്നത്. അല്ലെങ്കിൽ ശ്രോതാക്കളുടെ ഭാഷ അറിയുന്നവരെ ഖുത്വുബ നിർവ്വഹിക്കാൻ ഏൽപ്പിക്കേണ്ടിയിരുന്നു. പക്ഷെ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. അത് തെളിയിക്കാൻ സാധ്യവുമല്ല.
(17) .ചോ: ജുമുഅ ഖുത്വുബയും പെരുന്നാൾ ഖുത്വുബയും വല്ല വ്യത്യാസവുമുണ്ടോ?. ചില നാടുകളിൽ പെരുന്നാൾ ഖുത്വുബ പരിഭാഷപ്പെടുത്തിക്കാണുന്നു. ഇത് തെറ്റാണോ?
മറുപടി: തെറ്റാണ്. ഇമാം റംലി(റ) പറയുന്നു:
സുന്നത്ത് കരസ്ഥമാവാൻ (40 പേരെ ) കേൾപ്പിക്കലും അവർ കേൾക്കലും പെരുന്നാൾ ഖുത്വുബ അറബിയിലാവലും പരിഗണിക്കുന്നതാണ്. (നിഹായ :2 / 341 )
പെരുന്നാൾ നിസ്കാരവും അതിനുശേഷം രണ്ട് ഖുത്വുബകൾ നിർവ്വഹിക്കലും സുന്നത്ത് മാത്രമാണല്ലോ. ആ സുന്നത്ത് കരസ്ഥമാവാൻ ഖുത്വുബ അറബിയിൽ തന്നെ ഓതണം. അല്ലെങ്കിൽ സുന്നത്ത് കരസ്ഥമാവികയില്ലേ. ശ്രോതാക്കൾ അനറബികളാണെങ്കിലും ഈ ബാധകമാണെന്ന് അലിയ്യുശബ്‌റാമുല്ലസി(റ) പറയുന്നു:
ഇമാം റംലി(റ)യുടെ പരാമർശത്തിൽ നിന്ന് വ്യക്തമാകുന്നത് ശ്രോതാക്കൾ അനറബികളാണെങ്കിലും സുന്നത്ത് കരസ്ഥമാവാൻ ഖുത്വുബ അറബിയിൽ തന്നെ ഓതണമെന്നാണ്. ഖുത്വുബയുടെ ലക്‌ഷ്യം കേവലം ഉപദേശമല്ലെന്നും ഒരാരാധനയെന്ന നിലക്ക് അതിൽ മികച്ചു നിൽക്കുന്നത് ഇത്തിബാആണെന്നും അതിനു ന്യായം പറയാവുന്നതാണ്.(ശർവാനി: 3 / 46 )
ഇബ്നു ഹജർ (റ) പറയുന്നു:
ولا بد في أداء سنتها من كونها عربية لكن المتجه أن هذا شرط لكمالها لا لأصلها(تحفة: ٤٦/٣)
ഖുത്വുബയുടെ സുന്നത്ത് വീടാൻ അറബിയിലാവൽ കൂടാതെ കഴിയില്ല. എങ്കിലും ഇപ്പറഞ്ഞത് ഖുത്വുബയുടെ പൂർണ്ണത ലഭിക്കാനാണ്. അടിസ്ഥാന പ്രതിഫലത്തിനല്ല. (തുഹ്ഫ: 3 / 46 )
അല്ലാമ ശർവാനി (റ ) പറയുന്നു:
ഈ അഭിപ്രായം സകരിയ്യൽ അൻസ്വാരി(റ),ഇമാം റംലി(റ ), ഖത്വീബ് ശിർബീനി (റ) തുടങ്ങിയ പണ്ഡിതന്മാർ പ്രസ്താവിച്ചതിനെതിരാണ് . (ശർവാനി: 3 / 46 )
ഞാൻ ചുരുക്കുന്നു....അപ്പോൾ ചുരുക്കത്തിൽ അടിസ്ഥാന പ്രതിഫലത്തിന് അറബിയ്യത്ത് ശർത്വില്ലെന്ന ഈ അഭിപ്രായമനുസരിച്ച് ഖുത്വുബ സാധുവാകുമെന്നല്ലാതെ അത് അനുവദനീയമാണെന്ന് വരുന്നില്ല. കാരണം അത് നബി(സ) യും സ്വഹാബത്തും മുതൽ പരമ്പരാഗതമായി വന്നതും മുസ്ലിം സമൂഹം എല്ലാ കാലത്തും നിരന്തരമായി അനുഷ്ഠിച്ചുപോന്നതുമായ സുന്നത്തിനു വിരുദ്ധമാണെന്ന് പറയേണ്ടതില്ല. ഇത് തെറ്റും കുറ്റവുമാണെന്ന് പ്രമാണബദ്ധമായി നേരത്തെ വിവരിച്ചതാണ്. അവസാനിപ്പിക്കുന്നു.
ഞിങ്ങളുടെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ.

No comments:
Post a Comment