Sunday, June 24, 2018

കൂട്ടപ്രാർഥന


സുന്നത്ത്  വൽജമാ‌അ  സോങ്കാൽ
▼അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
Tuesday, 12 August 2014

ഇമാം സലാം വീട്ടിയാലുടന്‍ മുസ്വല്ലയില്‍ നിന്നെഴുന്നേറ്റ് പോകണം
ചോദ്യം: ഇമാം സലാം വീട്ടിയാലുടന്‍ മുസ്വല്ലയില്‍ നിന്നെഴുന്നേറ്റ് പോകണമെന്നും പി ന്നെയും അവിടെ ചടഞ്ഞിരിക്കുന്നത് ശരിയല്ലെന്നും ചിലര്‍ പറയുന്നു. ഇത് ശരിയാണോ? നിസ്കാരാനന്തരം ഇമാമ് ദുആ ചെയ്യുകയും മഅ്മൂമുകള്‍ ആമീന്‍ പറയുകയും ചെയ്യുന്ന ഇന്നത്തെ സമ്പ്രദായം നബി(സ്വ)യുടെ കാലത്തുണ്ടായിരുന്നില്ലെ? നിസ്കാരശേഷമുള്ള കൂട്ടപ്രാര്‍ഥനക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന വാദം ശരിയാണോ? ഈ പ്രശ്നത്തില്‍ വല്ല ആയത്തോ ഹദീസോ ഉണ്ടോ? ഇമാം പ്രാര്‍ഥിക്കുമ്പോള്‍ മഅ്മൂം ആമീന്‍ പറയുന്നത് ക്രിസ്ത്യന്‍ സ്വഭാവമാണെന്ന ചിലരുടെ വാദത്തെ സംബന്ധിച്ചെന്തു പറയുന്നു?
ഉത്തരം: : “നിങ്ങള്‍ നിസ്കാരം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ നിന്നോ ഇരുന്നോ കിടന്നോ ദി ക്റ് ചൊല്ലുക” (സൂറഃ അന്നിസാഅ് 103).
“ദിക്റ് പ്രാര്‍ഥനയോ പ്രകീര്‍ത്തനമോ ഉദ്ദേശിച്ചുള്ള വാക്കാണ്” (തുഹ്ഫ – 1/56).
സൂറഃ അല്‍ബഖറയിലെ 200, 201 ല്‍ ദിക്റിനുദാഹരണമായി ‘റബ്ബനാ ആതിനാ ഫിദ്ദുന്‍ യാ ഹസനതന്‍…’ എന്നുപറഞ്ഞത് തുഹ്ഫയില്‍ പറഞ്ഞതിനുപോല്‍ബലകമാണ്. ഇതി ല്‍ പ്രാര്‍ഥന ഉള്‍ക്കൊള്ളുന്നുണ്ടല്ലോ.
സൂറഃ അല്‍കഹ്ഫ് 28ല്‍ ഇങ്ങനെ കാണാം: “അല്ലാഹുവിന്റെ പ്രീതി മോഹിച്ച് പ്രഭാതത്തിലും പ്രദോഷത്തിലും പ്രാര്‍ഥിക്കുന്നവരോടൊപ്പം തങ്ങള്‍ ക്ഷമിക്കുക.”
നിസ്കാരാനന്തരം പ്രാര്‍ഥിക്കണമെന്നും പ്രാര്‍ഥിക്കുന്നവരോട് കൂടെ ക്ഷമാശീലരായി കഴിഞ്ഞ് കൂടണമെന്നുമാണ് മേല്‍ സൂക്തങ്ങള്‍ ഉത്ബോധിപ്പിക്കുന്നത്. നിസ്കാരം കഴിഞ്ഞാല്‍ ദിക്റ് ചൊല്ലണമെന്നല്ലാതെ ഉടനെ എഴുന്നേറ്റ് പോകണമെന്ന് ഖുര്‍ആനില്‍ എവിടെയും പറഞ്ഞിട്ടില്ല. മറിച്ച് നിസ്കാരവും കൂട്ടപ്രാര്‍ഥനയും കഴിഞ്ഞേ പോകാവൂ എന്നാണ് ഖുര്‍ആനിന്റെ സന്ദേശം.
സൂറഃ അലംനശ്റഹിലെ ഏഴാം സൂക്തമായ ‘നിസ്കാരത്തില്‍ നിന്ന് വിരമിച്ചാല്‍ പ്രാര്‍ഥനയില്‍ വ്യാപൃതനാവുക.’ എന്ന അല്ലാഹുവിന്റെ നിര്‍ദേശം നിസ്കാരാനന്തരം പ്രാര്‍ഥന നടത്തണമെന്ന് വ്യക്തമാക്കുന്നു.
ഉപര്യുക്ത സൂക്തത്തിന്റെ ഉദ്ദേശ്യം നിസ്കാരാനന്തരം പ്രാര്‍ഥന നടത്താന്‍ നിര്‍ദ്ദേശിക്കുകയാണെന്ന് ഖതാദ(റ)യില്‍ നിന്ന് ഇമാം അബൂജഅ്ഫരിന്നഹ്ഹാസ്(റ) അന്നാസിഖു വല്‍ മന്‍സൂഖ് 1/288ല്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇപ്രകാരം ളഹ്ഹാക്കി(റ)ല്‍ നിന്ന് അബ്ദുബ്നു ഹുമൈദും(റ) ഇബ്നുനസ്വ്റും ഉദ്ധരിച്ചതായി അദുര്‍റുല്‍ മന്‍സ്വൂര്‍ 6/365ലും പ്രസ്താവിച്ചിട്ടുണ്ട്.
ശൈഖ് അബ്ദുല്‍ ഖാദിരില്‍ ജീലാനി(റ) പറയുന്നു: “അപ്പോള്‍ നിസ്കാരാനന്തര പ്രാര്‍ഥന നടത്തല്‍ (ശറഇല്‍) നിര്‍ദ്ദേശിക്കപ്പെട്ട കാര്യമാണ്. അതുകൊണ്ടുതന്നെ ദുആ ചെ യ്യാതെ ഇമാമും മഅ്മൂമും പള്ളിയില്‍ നിന്ന് പുറപ്പെടല്‍ അനുയോജ്യമല്ല. നിസ്കാരത്തില്‍ നിന്ന് വിരമിച്ചുകഴിഞ്ഞാല്‍ ദുആഇല്‍ വ്യാപൃതനാവുകയെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്” (ജീലാനിയുടെ ഗുന്‍യത് 2/131).
ഇനി നമുക്ക് ഹദീസിലേക്ക് കടക്കാം.
(1) ഉഖ്ബതി(റ)ല്‍ നിന്ന് നിവേദനം: നബി(സ്വ)യുടെ പിന്നില്‍ മദീനയില്‍ വെച്ച് ഞാന്‍ അസ്വര്‍ നിസ്കരിച്ചു. സലാം വീട്ടിയ ഉടനെ നബി(സ്വ) ജനങ്ങളെ ചാടിക്കടന്നുകൊണ്ട് ധൃതിയില്‍ ഏതോ ഒരു ഭാര്യയുടെ വസതിയിലേക്ക് പോയി. നബി(സ്വ)യുടെ ഈ ധൃതിപിടിച്ച പുറപ്പാട് കണ്ട് ജനങ്ങള്‍ ഭയവിഹ്വലരായി. ഇത് മനസ്സിലാക്കിയ നബി(സ്വ) ഉടനെ തന്നെ അവരിലേക്ക് മടങ്ങിവന്നു. ശേഷം ഇങ്ങനെ പറഞ്ഞു. അല്‍പ്പം സ്വര്‍ണ്ണം നമ്മുടെ കൈവശമുണ്ടായിരുന്നു. ഇത് എന്നെ തടസ്സപ്പെടുത്തുന്നത് ഞാന്‍ വെറുത്തപ്പോള്‍ അത് വിഹിതിച്ച് കൊടുക്കാന്‍ ഞാന്‍ ആജ്ഞാപിക്കുകയുണ്ടായി (ബുഖാരി 1/117, 118).
ഈ ഹദീസ് വ്യാഖ്യാനിച്ചുകൊണ്ട് ഇബ്നുഹജര്‍(റ) പറയുന്നു: “നബി(സ്വ)യില്‍ നിന്ന് സാധാരണ അറിയപ്പെട്ട് പോന്നതിന് വിരുദ്ധമായി സ്വഹാബത്ത് വല്ലതും കണ്ടാല്‍ അവ ര്‍ ഭയവിഹ്വലരാകല്‍ പതിവായിരുന്നു. ബുദ്ധിമുട്ടുണ്ടാക്കുന്ന വല്ലതും സംഭവിച്ചോ എന്ന് ഭയപ്പെട്ടായിരുന്നു ഇത്” (ഫത്ഹുല്‍ബാരി).
അപ്പോള്‍ നിസ്കാരാനന്തരം നബി(സ്വ) അവിടെതന്നെ ഇരിക്കലായിരുന്നു അവര്‍ നബി (സ്വ)യില്‍ നിന്ന് അറിഞ്ഞുപോന്നതെന്നും ഇതിന് വിപരീതമായി പ്രസ്തുത ദിവസം നബി(സ്വ) സലാം വീട്ടിയ ഉടനെ എഴുന്നേറ്റ് പോയതാണ് അവരെ ഭയപ്പെടുത്തിയതെന്നും വ്യക്തം.
(2) സമുറതുബ്നുജുന്‍ദുബി(റ)ല്‍ നിന്ന് നിവേദനം: “നബി(സ്വ) നിസ്കരിച്ചുകഴിഞ്ഞാല്‍ ഞങ്ങളിലേക്ക് മുഖം തിരിച്ചിരിക്കുമായിരുന്നു” (ബുഖാരി 1/117).
ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇബ്നുഹജര്‍(റ) എഴുതുന്നു: “സമുറതി(റ)ല്‍ നിന്ന് നിവേദനം ചെയ്ത ഹദീസിന്റെ ബാഹ്യം തന്നെ കുറിക്കുന്നത് നിസ്കാരാനന്തരം തിരിഞ്ഞിരിക്കല്‍ നബി(സ്വ) പതിവാക്കി പോന്നതായിരുന്നുവെന്നതാണ്” (ഫത്ഹുല്‍ബാരി 1/117).
(3) ബറാഅ്(റ)വില്‍ നിന്ന് നിവേദനം. “ഞങ്ങള്‍ നബി(സ്വ)യുടെ പിന്നില്‍ നിസ്കരിക്കുമ്പോള്‍ അവിടുത്തെ വലതുഭാഗത്ത് നില്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. നബി(സ്വ) മുഖം കൊണ്ട് ഞങ്ങളിലേക്ക് തിരിയും” (മുസ്ലിം 1/247).
ഉപര്യുക്ത ഹദീസുകളില്‍ നിന്ന് നിസ്കാരം കഴിഞ്ഞാല്‍ വലതുഭാഗം മഅ്മൂമുകളിലേക്ക് തിരിച്ചിരിക്കലായിരുന്നു നബി(സ്വ)യുടെ പതിവെന്ന് വ്യക്തമാണ്.
ഹാഫിള് അബൂബക്ര്‍ ഇബ്നുസ്സുന്നി(റ) അനസി(റ)ല്‍ നിന്ന് നിവേദനം ചെയ്ത മറ്റൊരുഹദീസ് ഇത് വ്യക്തമാക്കുന്നുണ്ട്. അനസ്(റ) പറഞ്ഞു: “നിസ്കാരാനന്തരം മുഖം ഞ ങ്ങളിലേക്ക് തിരിച്ചിരുന്നതല്ലാതെ ഒരു ഫര്‍ള് നിസ്കാരവും നബി(സ്വ) ഞങ്ങള്‍ക്ക് ഇമാമായി നിര്‍വ്വഹിച്ചിട്ടില്ല” (ഇബ്നുസ്സുന്നി(റ)യുടെ അമലുല്‍ യൌമി വല്ലൈല. പേജ് 47).
ഈ ഹദീസ് അനസ്(റ)വില്‍ നിന്ന് തന്നെ ഇമാം ബസ്സാറും(റ) അബൂയഅ്ല(റ)യും
നിവേദനം ചെയ്തതായി ഹൈസമി(റ)യുടെ മജ്മഉസ്സവാഇദ് 10/110ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
നബി(സ്വ) എഴുന്നേറ്റ ശേഷമേ സ്വഹാബത്ത് എഴുന്നേല്‍ക്കാറുള്ളൂവെന്ന് ബുഖാരിയില്‍ തന്നെ തന്നെ കാണാം. (ഈ ഇരുപ്പില്‍) നബി(സ്വ) ദിക്റും ദുആഉം നടത്തിയിരുന്നുവെന്ന് ബുഖാരി 1/117, 2/937ലും മറ്റും കാണാം.
ഈ അടിസ്ഥാനത്തിലാണ് ഇബ്നുഹജര്‍(റ) ഇപ്രകാരം പ്രസ്താവിച്ചത്. “ഇമാം നിസ് കാരാനന്തരം ദുആഅ് കഴിയുന്നതുവരെ വലഭാഗം മഅ്മൂമുകള്‍ കൊള്ളെ ആക്കിയാണ് ഇരിക്കേണ്ടത്” (ഫതാവല്‍ കുബ്റ 1/252).
മാത്രമല്ല ഫര്‍ള് നിസ്കാരം കഴിഞ്ഞാല്‍ ദിക്റ് കൊണ്ട് ശബ്ദമുയര്‍ത്തല്‍ നബി(സ്വ)യുടെ കാലത്ത് പതിവുണ്ടായിരുന്നുവെന്നും അത് കേട്ടാല്‍ ജനങ്ങള്‍ ഫര്‍ള് നിസ്കാരം കഴിഞ്ഞിരിക്കുന്നുവെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നുവെന്നും ഇബ്നുഅബ്ബാസ്(റ) പറഞ്ഞതായി ഇമാം ബുഖാരി 1/116ലും മുസ്ലിം 1/217ലും അബൂദാവൂദ് 1/361ലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇനി നബി(സ്വ) മഅ്മൂമുകള്‍ക്കുവേണ്ടി പ്രാര്‍ഥിച്ചുവെന്നതിന് തെളിവുകാണുക: “ഉത് ബാനുബ്നു മാലികില് അന്‍സ്വാരി(റ)യില്‍ നിന്ന് നിവേദനം. നബി(സ്വ)യും സ്വിദ്ദീഖ്   (റ)വും ഒരുദിവസം പകല്‍ സമയത്ത് എന്റെ വീട്ടില്‍ കടന്നുവരികയും നിന്റെ വീട്ടില്‍ ഞാന്‍ എവിടെ നിസ്കരിക്കുന്നതാണ് നീ ഇഷ്ടപ്പെടുന്നതെന്ന് ചോദിക്കുകയും ചെയ്തപ്പോള്‍ ഇഷ്ടപ്പെടുന്നൊരു സ്ഥലം ഞാന്‍ നിര്‍ണയിച്ചു കൊടുത്തു. നബി(സ്വ) നിസ്കാരത്തിന് വേണ്ടി അവിടെ നില്‍ക്കുകയും ഞങ്ങള്‍ നബി(സ്വ)യുടെ പിന്നില്‍ സ്വഫ്ഫായി നില്‍ക്കുകയും ശേഷം രണ്ട് റക്അത്ത് നിസ്കരിക്കുകയും ചെയ്തു (ബുഖാരി 1/158).
ഇമാം ബുഖാരി(റ) തന്നെ ഈ സംഭവം അനസ്(റ) വഴിയായി ഉദ്ധരിച്ചതില്‍ ഇപ്രകാരം കാണാം. “അങ്ങനെ നബി(സ്വ) നിസ്കരിക്കുകയും ശേഷം അവര്‍ക്കുവേണ്ടി ദുആ ചെ യ്യുകയും ചെയ്തു” (ബുഖാരി 2/898).
ഈ ഹദീസ് ഇമാം ബുഖാരി(റ) തന്നെ തന്റെ അല്‍ അദബുല്‍ മുഫ്റദ് പേജ് 81ലും ഉദ്ധരിച്ചിട്ടുണ്ട്.
അനസ്(റ)ന്റെ വീട്ടില്‍ നബി(സ്വ) വന്ന് വീട്ടുകാര്‍ക്ക് ഇമാമായി നിസ്കരിച്ചത് ബുഖാരി 1/101ല്‍ കാണാം. തന്റെ വീട്ടുകാര്‍ക്ക് ഇമാമായി നിസ്കരിക്കുകയും നിസ്കാരാനന്തരം വീട്ടുകാര്‍ക്കുവേണ്ടി ദുന്‍യവിയ്യും ഉഖ്റവിയ്യുമായ എല്ലാ നന്മകൊണ്ടും പ്രാര്‍ഥിച്ചു. തന്റെ ഉമ്മയുടെ പ്രത്യേക ആവശ്യപ്രകാരം തനിക്കുവേണ്ടി നബി(സ്വ) സമ്പത്തും സന്താനവും ബറകതും കൂടുതലാകാന്‍ പിന്നെയും പ്രാര്‍ഥിച്ചുവെന്ന് അനസ്(റ) പറയുന്നതായി ഇമാം ബുഖാരി(റ) അല്‍ അദബുല്‍ മുഫ്റദ് പേജ് 31ല്‍ ഉദ്ധരിച്ചിട്ടുണ്ട്.
ഇബ്നുകസീര്‍(റ) പറയുന്നു: “ഒരു നിവേദനത്തില്‍ ഇപ്രകാരം കാണാം. അനസ്(റ) പറഞ്ഞു: “അല്ലാഹുവാണ് സത്യം. എനിക്ക് ധനം കൂടുതലുണ്ട്. എന്റെ ഈത്തപ്പനകളും
മുന്തിരി വള്ളികളും കൊല്ലത്തില്‍ രണ്ട് പ്രാവശ്യം പഴം തരുന്നു. അപ്രകാരം തന്നെ എന്റെ സന്താനങ്ങളും സന്താനങ്ങളുടെ സന്താനങ്ങളുമായി നൂറിനെ വിട്ടുകടന്നിരിക്കുന്നു.” മറ്റൊരു നിവേദനത്തില്‍ ഇങ്ങനെയുണ്ട്. “നിശ്ചയം എന്റെ സ്വന്തം സന്താനങ്ങള്‍ തന്നെ നൂറ്റിആറെണ്ണമുണ്ട്.” ഈ ഹദീസിന് വിവിധങ്ങളായ പദങ്ങളിലൂടെയായി ധാരാ ളം നിവേദക പരമ്പരയുണ്ട്” (ഇബ്നുകസീറിന്റെ അല്‍ബിദായതു വന്നിഹായ, 9/90).
ഇനി ഇമാമിന്റെ പ്രാര്‍ഥനക്ക് ആമീന്‍ പറയണോ എന്ന പ്രശ്നമാണ്. അനസ്(റ) പറയുന്നു: “ഞങ്ങള്‍ നബി(സ)ക്കരികെ ഇരിക്കുകയായിരുന്നു. നബി(സ) പറഞ്ഞു. മൂന്നുകാര്യം എനിക്കല്ലാഹു നല്‍കി. അണിനിരന്നുള്ള നിസ്കാരം, അഭിവാദനത്തിന്റെ സലാം, പ്രാര്‍ഥനക്ക് ആമീന്‍ പറയല്‍ ഇവയാണത്. മൂസാനബി(അ) പ്രാര്‍ഥിച്ചപ്പോള്‍ ഹാറൂന്‍ നബി(അ) ആമീന്‍ പറഞ്ഞതൊഴിച്ചാല് മുമ്പ് മറ്റാര്‍ക്കും ഇത് നല്‍കപ്പെട്ടിട്ടില്ല” (ഇബ്നുഖുസൈമ(റ)യില്‍ നിന്ന് അത്തര്‍ഗീബു വത്തര്‍ഹീബ് 1/329 ല്‍ ഇതുദ്ധറിച്ചിട്ടുണ്ട്).
ആഇശ(റ) പറയുന്നു: “നാം പരസ്പരം സലാം പറയുന്നതിലും പ്രാര്‍ഥനക്ക് ആമീന്‍ പറയുന്നതിലുമുള്ളത്ര അസൂയ ഒരു വിഷയത്തിലും ജുതന്മാര്‍ക്ക് നമ്മോടില്ല” (ഇബ്നു ഖുസൈമ 1/287, 288).
‘നിങ്ങള്‍ പ്രാര്‍ഥനക്ക് ആമീന്‍ പറയുന്നതിലുള്ളത്രയും അസൂയ മറ്റൊരു കാര്യത്തിലും ജൂതന്മാര്‍ക്ക് നമ്മോടില്ല. അതിനാല്‍ നിങ്ങള്‍ ആമീന്‍ പറയുന്നത് കൂടുതലാക്കണ’മെന്ന് നബി(സ്വ) പറഞ്ഞതായി ഇബ്നു അബ്ബാസി(റ)ല്‍നിന്ന് ഇബ്നുമാജ(റ) സുനന്‍ 1/278, 279 ല്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു. അത്തര്‍ഗീബു വത്തര്‍ഹീബ് 1/330 ലും ഇതുദ്ധരിച്ചിട്ടുണ്ട്.
അത്വാഇല്‍(റ) നിന്ന് ഹാഫിള് അബ്ദുറസാഖ്(റ) നിവേദനം: “പരസ്പരം സലാം പറയുന്നതിലും ആമീന്‍ പറയുന്നതിലും ജൂതന്മാര്‍ക്ക് നിങ്ങളോട് അസൂയയുള്ളതുപോലെ മറ്റൊന്നിലും അവര്‍ അസൂയ വെച്ചിട്ടില്ലെന്ന് നബി(സ്വ)യില്‍ നിന്നെനിക്കെത്തിയിട്ടുണ്ട്” (മുസ്വന്നഫു അബ്ദിറസാഖ് 2/98).
പ്രാര്‍ഥിക്കുന്നവനും ആമീന്‍ പറയുന്നവനും കൂലിയില്‍ പങ്കാളികളാണെന്ന് നബി(സ്വ) പറഞ്ഞിരിക്കുന്നു (അബൂദാവൂദ് അല്‍ ജാമിഉസ്സ്വഗീര്‍ 2/16).
ഈ ഹദീസ് ഇബ്നു അബ്ബാസ്(റ) വഴിയായി ഇമാം ദൈലമി(റ) മുസ്നദുല്‍ ഫിര്‍ദൌസി ല്‍ നിവേദനം ചെയ്തിട്ടുണ്ടെന്ന് അലിയ്യുല്‍ മുത്തഖില്‍ ഹിന്‍ദി(റ)യുടെ കന്‍സുല്‍ ഉമ്മാല്‍ 1/170ലും ഇമാം മുനാവി(റ)യുടെ കുനൂസുല്‍ ഹഖാഇഖ് 1/131ലും (ഹാമിശുജാമിഉസ്സ്വഗീര്‍) ഉദ്ധരിച്ചിട്ടുണ്ട്.
നബി(സ്വ)യുടെ അരികില്‍ ജിബ്രീല്‍ (അ) വന്ന് (പ്രാര്‍ഥനക്ക് ആമീന്‍ പറയാനാവശ്യപ്പെടുകയും ജിബ്രീല്‍(അ) പ്രാര്‍ഥിച്ചപ്പോള്‍ നബി(സ്വ) ആമീന്‍ പറയുകയും ചെയ്തതായി ജാബിറി(റ)ല്‍ നിന്ന് ഇമാം ബുഖാരി(റ) അല്‍അദബുല്‍ മുഫറദ് പേജ് 140ല്‍ ഉദ്ധരിച്ചിട്ടുണ്ട്.
ചിലര്‍ ദുആ ചെയ്യുകയും മറ്റുള്ളവര്‍ ആമീന്‍ പറയുകയും ചെയ്താല്‍ അല്ലാഹു അത് സ്വീകരിക്കാതിരിക്കില്ലെന്ന് ഹബീബുബ്നു മസ്ലമ(റ) വഴിയായി ഇമാം ഹാകിം(റ) മുസ് തദ്റക് 3/374ല്‍ നിവേദനം ചെയ്തിട്ടുണ്ട്. ഈ ഹദീസ് ഇമാം ബൈഹഖി(റ)യും ത്വബ്റാനി(റ)യും നിവേദനം ചെയ്തതായി തഹ്ദീബു താരീഖി ഇബ്നി അസാകിര്‍ 4/38ലും കാ ണാം.
ഇമാം ത്വബ്റാനി(റ) ഔസത്വില്‍ ഖൈസി(റ)ല്‍ നിന്ന് നിവേദനം: “സൈദുബ്നു സാബിത്(റ) പറഞ്ഞു. ഞാനും അബൂഹുറയ്റ(റ)യും മറ്റൊരു വ്യക്തിയും പള്ളിയില്‍ വെച്ച് ദുആ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ നബി(സ്വ) വന്ന് ഞങ്ങളോടൊപ്പം ഇരുന്നു. അപ്പോ ള്‍ ഞങ്ങള്‍ നിശ്ശബ്ദരായി. നബി(സ്വ) പറഞ്ഞു. നിങ്ങള്‍ ചെയ്തിരുന്ന പ്രവൃത്തിയിലേ ക്ക് മടങ്ങുക. അപ്പോള്‍ ഞാനും എന്റെ കൂട്ടുകാരനായ വ്യക്തിയും ദുആ ചെയ്തു. നബി(സ്വ) അപ്പോള്‍ ആമീന്‍ പറയുന്നുണ്ടായിരുന്നു” (മജ്മഉസ്സവാഇദ് 9/361). ഈ ഹ ദീസ് ഇമാം ഹാകിം(റ) മുസ്തദ്റക് 3/508ലും നിവേദനം ചെയ്തിട്ടുണ്ട്.
ഞാന്‍ ദുആ ചെയ്യുമ്പോള്‍ നിങ്ങള്‍ ആമീന്‍ പറയണമെന്ന ഹദീസും  പ്രസിദ്ധമാണ്.
നബി(സ്വ) വെള്ളിയാഴ്ച ദിവസം മിമ്പറില്‍ വെച്ച് ദുആ ചെയ്യുമ്പോള്‍ ജനങ്ങള്‍ ആമീന്‍ പറഞ്ഞിരുന്നുവെന്ന് ഇബ്നുശിഹാബ്(റ) വഴിയായി മുസ്വന്നഫു അബ്ദിറസാഖ് 3/216ല്‍ നിവേദനം ചെയ്തിട്ടുണ്ട്.
ഇത്രയും വിശദീകരിച്ചതില്‍ നിന്ന് താഴെപറയുന്ന കാര്യങ്ങള്‍ വ്യക്തമായി.
(1) ഫര്‍ള് നിസ്കാരാനന്തരം വലതുഭാഗം മഅ്മൂമുകളിലേക്കാക്കി തിരിഞ്ഞിരിക്കലായിരുന്നു നബിചര്യ. (2) പ്രസ്തുത ഇരുത്തത്തിലായിരുന്നു നബി(സ്വ) ദിക്റുകളും ദുആക ളും നടത്തിയിരുന്നത്. (3) പിന്നിലുള്ള മഅ്മൂമുകള്‍ക്കു വേണ്ടി നിസ്കാരാനന്തരം നബി(സ്വ) ദുആ ചെയ്തിരുന്നു.(4) സുന്നത്ത് നിസ്കാരമായിരുന്നാല്‍ പോലും അത് ജമാഅത്തായി നിര്‍വഹിക്കപ്പെട്ടാല്‍ നബി(സ്വ) മഅ്മൂമുകള്‍ക്കും വേണ്ടിയുള്ള കൂട്ടപ്രാര്‍ഥന ഉപേക്ഷിച്ചിരുന്നില്ല. (5) നബി(സ്വ) ദുആ ചെയ്യുമ്പോള്‍ അത് ശ്രവിക്കുന്നവരോട് ആമീന്‍ പറയാന്‍ നിര്‍ദ്ദേശിച്ചിരുന്നു.(6) ഈ നിര്‍ദ്ദേശം പാലിച്ചവരായിരുന്നു സ്വഹാബാക്കള്‍. (7) ഇമാമിന്റെ ദുആഇന് ആമീന്‍ പറയല്‍ ക്രിസ്തീയ സ്വഭാവമാണെന്ന ധാരണ നബിചര്യയെ കുറിച്ചുള്ള അജ്ഞതയും ആമീന്‍ പറയുന്നതിനോടുള്ള അലര്‍ ജ്ജിയുമാണ്.

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ-32` *അരക്കെട്ട് (ഊര)*

 https://www.facebook.com/share/1Aryxojirt/ 1️⃣7️⃣9️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ ...