Saturday, May 19, 2018

ഇസ്തിഗാസയും റൂഹുൽ മആനിയും

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ചോദ്യം ആറ്:

തഫ്സീർ റൂഹുൽമആനിയിൽ ആലൂസി മരണപ്പെട്ടവരോടും സ്ഥലത്തില്ലാത്തവരോടും സഹായം തേടുന്നത് അനുവദനീയമല്ലെന്ന  കാര്യത്തിൽ ഒരു പണ്ഡിതനും സംസയിക്കുകയില്ലെന്നും അത് സലഫിൽ നിന്ന്   ഒരാളും ചെയ്യാത്ത ബിദ്അത്താണെന്നും പറയുന്നുണ്ടല്ലോ.(റൂഹുൽ മആനി: 6/125)


 മറുവടി:
ഇതിന്റെ കർത്താവ് ശിഹാബുദ്ദീൻ മഹ്മൂദുബ്നു അബ്ദില്ലാഹിൽ ഹുസൈനിയാണ്.(ഹി: 1217-1270) ഇദ്ദേഹം പല വിഷയങ്ങളിലും ഇബ്നു തൈമിയ്യയുടെ ആശയക്കാരാണ്. അദ്ദേഹം പറഞ്ഞതിന്റെ പ്രമാണമായി തുടര്ന്നുള്ള വിവരണത്തിൽ അദ്ദേഹം ഉദ്ദരിക്കുന്നതും ഇബ്നു തൈമിയ്യയെയാണ്.
   എന്നാൽ നബി(സ)യുടെയും മറ്റുള്ളവരുടെയും ജാഹ് കൊണ്ട് തവസ്സുൽ ചെയ്യാമെന്ന് സാഹിബ് തുടർന്ന് പറയുന്നുമുണ്ട്.
                        സലഫിൽ ഒരാളും അങ്ങനെ ചെയ്തിട്ടില്ലെന്ന അദ്ദേഹത്തിൻറെ വാദം ശരിയല്ല. ബിലാലുബ്നു ഹാരിസ് (റ),ഉഖ്ബത്തുബ്നു ആമിർ(റ) തുടങ്ങിയ സ്വഹാബിമാർ നബി(സ) യുടെ ഖബറിങ്കൽ വന്ന് സഹായാര്ഥന നടത്തിയ സംഭവം പ്രബലമായി വന്നിട്ടുള്ളതാണ്. സുന്നിസോന്കാൽ ബ്ലോഗ്സിൽ ഇസ്തിഗാസ നൂറ്റാണ്ടുകളിൽ എന്ന അധ്യായത്തിൽ വിവരിച്ചതാണ്. 

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....