Friday, May 11, 2018

ബിദ് അത്ത് മാല മൗലിദ്

*മഹാൻമാരുടെ മദ്ഹും, പുത്തൻ വാദികളും*
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
📒📒📕📗📗📘📘📙📒📒
➖➖➖➖➖➖➖➖➖

*✍ഹാരിസ് തറമ്മൽ*

📞+9715020 87206
➖➖➖➖➖➖➖

മുഹ്യദ്ധീൻ ശൈഖ്, രിഫാഈ ശൈഖ് (റ) എന്നിവർ ജനിക്കുന്നതിന് മുമ്പ് മുഹ്യദ്ധീൻ മാല, രിഫാഈ മാല ഇല്ലാത്തതു കൊണ്ട് അവ ചൊല്ലാൻ പാടില്ലെന്ന് ഒരു ലേഖനം ശ്രദ്ധയിൽ പെട്ടു. എന്നാൽ അങ്ങനെ ഒരു ഹുക്മ് (വിധി) ഒരു പണ്ഡിതരും പറഞ്ഞിട്ടില്ല. എന്നല്ല, അവരുടെ സ്മരണ നിലനിർത്തുന്നതിന് അവരുടെ മദ്ഹുകൾ പദ്യ ഗദ്യ രൂപങ്ങളിലും ചൊല്ലാവുന്നതാണ്. കാരണം പല മഹാൻമാരും മുൻ കഴിഞ്ഞ മഹാൻമാരെ പ്രകീർത്തിച്ച് ഖസ്വീദകൾ രചിച്ചിട്ടുണ്ട്.
🔻🔻🔻

സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാതാവായ ഇമാം ഇബ്നു ഹജർ അസ്ഖലാനി(റ) തന്റെ ദീവാനിൽ നബി (സ) യെ മദ്ഹ് പറഞ്ഞ് എഴുതിയത് കാണുക:



يا سيد الرسل الذي فاق الورى === بأسا سما كل الوجود وجودا

هذي ضراعة مذنب متمسك === بولائكم من يوم كان وليدا

يرجو بك المحيا السعيد وبعثه ===بعد الممات إلى النعيم شهيدا

ധീരതയാൽ എല്ലാ ജനങ്ങളുടെയും മീതെ നിൽക്കുന്നവരും ഉണ്മയാൽ ലോകരുടെ മുന്നിൽ നില്ക്കുന്നവരുമായ മുര്സലുകളുടെ നേതാവായ നബിയെ! ഇത് അങ്ങയുടെ  സഹായം അവലംബമാക്കുന്ന ഒരു പാപിയുടെ വിനായപ്രകടനവും അപേക്ഷയുമാണ്‌. അങ്ങ് കാരണമായി ഐഹികലോകത്ത് വിജയകരമായ ജീവിതവും മരണാനന്തര സ്വർഗ്ഗ ലോകത്തേക്കുള്ള യാത്രയും ആ പാപി ആഗ്രഹിക്കുന്നു നബിയെ!..(ദീവാൻ : 117)


ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതനായ ഇബ്നു ഹജർ ഹൈതമീ(റ) നിഅമത്തുൽ കുബ്റ എന്ന മൗലിദ് കിതാബ് രചിച്ചിട്ടുണ്ട്.


മാത്രമല്ല ഇമാം ബൂസ്വൂരി (റ) ഖസ്വീദത്തുൽ ബുർദ രചിച്ചപ്പോൾ അതിന് ശറഹ് 100 അധികം പണ്ഡിതന്മാർ രചിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തു. ബുർദക്ക് ശറഹ് എഴുതിയവരിൽ ഇബ്നു ഹജർ ഹൈതമി(റ), ഇമാം ഖസ്ത്വല്ലാനി(റ), ഇമാം സകരിയ്യൽ അൻസ്വാരി (റ) എന്നിവർ അതിൽ ചിലരാണ്.
🔹🔹🔹

വിമർശകർക്ക് മറുപടി ഇല്ലാത്ത ചോദ്യങ്ങൾ:
➖➖➖➖➖➖

1⃣ മഹാൻമാരുടെ മദ്ഹ് കാവ്യങ്ങൾ അവർ ജനിക്കുന്നതിന് മുമ്പ് ഇല്ലാത്തതിനാൽ ചൊല്ലാൻ പാടില്ലെന്ന് നാല് പ്രമാണങ്ങളിൽ നിന്ന് തെളിയിക്കാമോ❓


2⃣ഇബ്നു ഹജർ അസ്കലാനി, ഇബ്നു ഹജർ ഹൈതമി, അബു ഹനീഫ, ഖസ്തല്ലാനി(റ) തുടങ്ങിയവരായ 100 കണക്കിന്മഹാന്മാരായ പണ്ഡിതന്മാർ മദ്ഹ് കാവ്യങ്ങൾ (മാല) രചിച്ചതിനെ സംബന്ധിച്ച് മൗനം പാലിച്ച് രിഫാഈ മാല, മുഹ്യദ്ധീൻ മാല, ബുർദ എന്നിവയിൽ മാത്രം വിമർശനങ്ങൾ കേൾക്കുന്നു. എന്ത് കൊണ്ട് നിങ്ങൾ മേൽ പറഞ്ഞ മാലകൾ വിമർശിക്കാൻ ധൈര്യം കാണിക്കുന്നില്ല❓

3⃣ ഉമർ മൗലവിയെക്കുറിച്ചുള്ള മദ്ഹ് കാവ്യ (മാല)ത്തെ സംബന്ധിച്ച് എന്ത് കൊണ്ട് ശിർക്കാണെന്നോ, കുഫ്റാണെന്നോ,ബിദ്അത്താണെന്നോ പറയാൻ വിമർശകർ പറയാത്തത് നിങ്ങളുടെ സലഫീ നേതാവായത് കൊണ്ടാണോ❓
🔅🔅🔅
ഈ ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയില്ലെന്ന് അറിയാം. അതു കൊണ്ട് ഇത്തരം മണ്ടത്തരങ്ങൾ വലിയ കാര്യമായി കൊണ്ട് നടന്ന് അവസാനം ഞക്കളെ പോലുള്ള സാധാരണക്കാരുടെ മറുപടി കിട്ടിക്കഴിഞ്ഞ് ജിന്നൂരികളും, കെ എൻ എമ്മുകാരും നിങ്ങളുടെ സംഘടന നേതാക്കളെ പറയിപ്പിക്കാതിരുന്നാൽ നിങ്ങൾക്ക് നല്ലത്. ജിന്ന് ശൈത്വാൻ തർക്കം നിങ്ങളുടെ അടിവേര് വരെ ഇളക്കിയത് ഇപ്പോഴും ഓരോരുത്തവർക്കും ഒരു പാഠമാണെന്ന് അറിയാമല്ലോ. അല്ലാഹു ഹിദായത്ത് നൽകട്ടെ!
🔷🔹🔹🔹🔷

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...