Thursday, May 31, 2018

, ബുർദന,ബിതിരുമേനിയെ_കാണാൻ

*Muhammad Sajeer Bukhari*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
‎يا رب هيئة لنا سر الوصول إلى
رؤيا الرسول علينا دائما أدم‎.

#നബിതിരുമേനിയെ_കാണാൻ!
#ആഴ്‌ചയിലൊരിക്കൽ_ബുർദ_പൂർത്തിയാക്കുന്ന_വിധം

തിരു സ്നേഹമുള്ളവർക്കെല്ലാം ആ പൂവദനം കാണാൻ കൊതിയാണ്. അതു യാഥാർഥ്യമാക്കുന്നതിനു ഏറ്റവും ഉത്തമവഴിയാണ് സ്വലാത്തുകൾ പതിവാക്കുന്നത്.അശ്ശയ്ഖ് സുലൈമാനുൽ ജസൂലി റ.വിന്റെ ദലാഇലുൽ ഖയ്റാത് ദിനേന ചെല്ലാവുന്ന വിധത്തിൽ തയ്യാറാക്കപ്പെട്ട പ്രസിദ്ധമായ സ്വലാത്തു സമാഹാരമാണ്. അതിന്റെ വിശേഷങ്ങൾ ഇൻഷാ അല്ലാഹ്, വഴിയേ പറയാം.

അനുരാഗത്തിന്റെ സ്നേഹപ്പൊന്നാടയായ ഖസീദതുൽ ബുർദയെ പറ്റി അൽപം പറയാം. ഇമാം ബൂസ്വീരിയെ ആശിഖുകൾക്കഖിലവും എന്ന പോലെ തിരു ദർബാറിലും ചിരപരിചിതനാക്കിയത് ഖസീദതുൽ ബുർദയാണ്.

ഓരോന്നിനും ശരിയായ ഫലപ്രാപ്തിക്കു അതാതിന്റെ ചിട്ടവട്ടങ്ങൾ പാലിക്കണമല്ലോ. ഖസീദതുൽ ബുർദയും വെറുതെ ചൊല്ലിപ്പോയാൽ പോരാ. ചില ചിട്ടകൾ കൃത്യമായി പാലിച്ചാൽ തിരുദർശനം സാധ്യമാകുമെന്ന്അനേകം മഹത്തുക്കൾ പറഞ്ഞിട്ടുണ്ട്. അല്ലാമാ ഉമർ ബ്ൻ അഹ്'മദ് ആഫൻദീ റ.വിന്റെ #അസ്വീദതു_ശ്ശുഹ്ദ #ഫീ_ഖസ്വീദതിൽ_ബുർദ എന്ന ഗ്രന്ഥത്തിന്റെ സമാരംഭത്തിൽ ചേർത്തിട്ടുള്ള ഒരു സംഭവം ഉദ്ധരിക്കാം.

ആദരവായ നബി തിരുമേനി സ്വ.യെ സ്വപ്നത്തിൽ ദർശിക്കണമെന്നു ആഗ്രഹിച്ചു ഇമാം ഗസ്നവി ദിനേന ബുർദ ചൊല്ലുമായിരുന്നു. കുറേ കാലമായിട്ടും തന്റെ മോഹം പൂവണിയാതെ വന്നപ്പോൾ അദ്ദേഹം ഗുരുസന്നിധിയിൽ സങ്കടം ബോധിപ്പിച്ചു.
"നീ ചിട്ടകൾ പാലിക്കുന്നുണ്ടാവില്ല"
"അല്ല ഗുരോ, ഞാൻ എല്ലാ ചിട്ടകളും കൃത്യമായി പാലിക്കാറുണ്ട്"
ഗുരു അല്പനേരം ചിന്താ നിമഗ്നനായിരുന്നു. തുടർന്നു പറഞ്ഞു: "ഓരോ ഈരടിക്കും പിറകെ ഇമാം ബൂസ്വീരി റ. തന്നെ ചൊല്ലാറുണ്ടായിരുന്ന مولاي صل وسلم دائما ابدا على حبيبك خير الخلق كلهم എന്ന സ്വലാത് നീ ചൊല്ലാൻ വിട്ടു പോയിട്ടുണ്ട്, അതു കൂടി ചൊല്ലണം. ഇമാമവർകൾ ഈ സ്വലാത് തന്നെ തിരഞ്ഞെടുക്കാനുണ്ടായ ഒരു സിർറുണ്ട്. ബുർദയുടെ രചന പൂർത്തിയായ ശേഷം മഹാനവർകൾ അതു തിരുസന്നിധിയിൽ ഓതിക്കേൾപ്പിക്കുകയായിരുന്നു. فمبلغ العلم فيه انه بشر (അവിടത്തെ കുറിച്ചു നമ്മുടെ പരമാവധി അറിവ്, തീർച്ചയായും അവിടന്ന് മനുഷ്യൻ തന്നെയാകുന്നു എന്നതത്രെ) എന്ന വരിയെത്തിയപ്പോൾ ബാക്കി ആലപിക്കാനാവാതെ തപ്പിത്തടഞ്ഞു നിന്നു. ബാക്കി ആലപിക്കാൻ തിരുമേനി സ്വ. പറഞ്ഞപ്പോൾ വാക്കുകൾ കിട്ടാതെ അദ്ദേഹം വിഷമിച്ചു. അപ്പോൾ തിരുമേനി സ്വ. തന്നെ പൂർത്തീകരിച്ചു ഇങ്ങനെ നൽകി: وأنه خير خلق الله کلهم ( സൃഷ്ടി സാകല്യത്തിലും ഏറ്റവും ഉത്തമർ അവിടന്നു തന്നെ തീർച്ച). ഈ വരി കടമെടുത്താണ് ഈ സ്വലാത് രചിച്ചത്.

ഇമാം ഗസ്നവി ഗുരുവിന്റെ നിർദ്ദേശങ്ങൾ യഥോചിതം പാലിക്കുകയും ആഗ്രഹം സഫലമാവുകയും ചെയ്തു, അൽ ഹംദുലില്ലാഹ്!

ബുർദ ചൊല്ലുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ അല്ലാമാ ഉമർ ബ്ൻ അഹ്'മദ് ആഫൻദീ റ. തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
1. വുളൂ പാലിക്കുക.
2. ഖിബ്'ലയെ. അഭിമുഖീകരിക്കുക.
3. വാക്കുകളും വ്യാകരണ നിയമങ്ങളും പാലിക്കുക.
4. അർഥം ചിന്തിച്ചു കൊണ്ടു ആദരപുരസ്സരമായിരിക്കുക. മറ്റൊരാളെ പ്രകീർത്തിക്കുമ്പോളാകട്ടെ, ദുആ ചെയ്യുമ്പോഴാകട്ടെ പറയുന്നത് എന്താണെന്നു തെല്ലും അറിയാതെ കുറേയേറെ ഒച്ചയിടുന്നതു പോലെയാകരുതല്ലോ (അർഥം അറിയാത്തവർ മൊത്തത്തിൽ ഇതു തിരുമേനിയുടെ പ്രകീർത്തനങ്ങളും അവ മുൻനിർത്തിയുള്ള പ്രാർഥനയുമാണെന്ന വിചാരത്തോടെ വിനയാന്വിതവും പ്രാർഥനാ ഭാവത്തിലും ഇരിക്കണം).
5. പദ്യരൂപേണ തന്നെ ആലപിക്കുക, ഗദ്യം പോലെ വായിച്ചു പോകരുത്.
6. മന:പാഠമാക്കുക.
7. ഓരോ ഈരടിക്കു ശേഷവും സ്വലാത് ആലപിക്കുക.
9. മുകളിലുദ്ധരിച്ച സ്വലാത് തന്നെ ആയിരിക്കുക.
8. യോഗ്യരായ ഗുരുവിൽ നിന്നുള്ള ഇജാസത് പ്രകാരമായിരിക്കുക.

ഇത്രയും കാര്യങ്ങൾ പാലിച്ചു ഖസീദതുൽ ബുർദ പാരായണം ചെയ്യാൻ സാധ്യമായാൽ ഇൻഷാ അല്ലാഹ് നമുക്കും തിരുമേനി സ്വ.യെ ദർശിക്കാനാവും. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ!

ദലാഇലുൽ ഖയ്റാത് പോലെ ദിനേന നിശ്ചിതഖണ്ഡങ്ങൾആലപിച്ചു ആഴ്ചയിൽ ഒരു തവണ ഖസീദതുൽ ബുർദ പൂർത്തിയാക്കുന്ന ഒരു രീതി മശാഇഖിലൂടെ കൈമാറി വരുന്നുണ്ട്. നമ്മെപ്പോലെയുള്ള സാധാരണക്കാർക്കുഅനായാസമായി ഖസീദതുൽ ബുർദയുടെ സഹചാരിയാവാനും മധുരഫലങ്ങൾ ആസ്വദിക്കാനും ഇതു വഴി സാധ്യമാവുന്നു. ദലാഇലുൽ ഖയ്റാത് പോലെയുള്ള ദീർഘമായ സ്വലാതു സമാഹാരങ്ങൾ പാരായണം ചെയ്യുവാൻ സമയം കിട്ടാത്തവർക്കും ഇതൊരു അനുഗ്രഹമായിരിക്കും. നരിക്കോട് മുഹമ്മദ് മുസ്‌ലിയാർ തന്നോടു അടുത്തു ബന്ധപ്പെട്ടിരുന്ന ചിലർക്ക് ഇപ്രകാരം പതിവാക്കാൻ ഇജാസതു നൽകിയിട്ടുണ്ട്. ഇരുപതു വർഷത്തോളം നിരന്തരം അദ്ദേഹവുമായി ബന്ധം നിലനിർത്തിയിരുന്ന ആറളം അബ്ദുൽ ഖാദിർ ഫൈളി മഹാനവർകളിൽ ഇജാസതു സ്വീകരിച്ചിട്ടുണ്ട്. അതിന്റെ രൂപം:

1. വെള്ളിയാഴ്ച - أمِنْ تَــذَكِّرِ جيرانٍ بــذي سَــلَم മുതലുള്ള ആദ്യത്തെ രണ്ടു ഖണ്ഡങ്ങൾ (ഫസ്'ലുകൾ)
2. ശനിയാഴ്ച - ظلمت سنة من എന്നു തുടങ്ങുന്ന മൂന്നാം ഖണ്ഡം.
3. ഞായറാഴ്ച - ابان مولده എന്നു തുടങ്ങുന്ന നാലാം ഖണ്ഡം.
4. തിങ്കളാഴ്ച - جاءت لدعوته എന്നു തുടങ്ങുന്ന അഞ്ചാം ഖണ്ഡം.
5. ചൊവ്വാഴ്ച - دعني و وصفي എന്നു തുടങ്ങുന്ന ആറാം ഖണ്ഡം. (ഈ ഖണ്ഡത്തിന്റെ ആരംഭം آيات حق من الرحمن എന്ന വരി മുതലാണ് എന്നു അഭിപ്രായമുണ്ട്. നമുക്കു കിട്ടിയ സമ്മതം അപ്രകാരമാണ്).
6. ബുധനാഴ്ച - يا خير من يمم എന്നു തുടങ്ങുന്ന ഏഴും എട്ടും ഖണ്ഡങ്ങൾ.
7. വ്യാഴാഴ്ച - خدمته بمديح മുതൽ അവസാനം വരെ.

തിരുമേനിയെ കാണാൻ കൊതിക്കുന്നവർക്ക് ഈ വിവരണം ഒരു അമൂല്യനിധിയാകും. അല്ലാഹുവേ, ഉണർവിലും ഉറക്കത്തിലും ഞങ്ങൾക്കാ തൃക്കാഴ്ച കൊണ്ടു അനുഗ്രഹിക്കണേ.

മദ്ഹബും സ്വീകരിക്കാതെ ഇന്നു ജീവിക്കാമോ ❓*


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

*ഒരു മദ്ഹബും സ്വീകരിക്കാതെ ഇന്നു ജീവിക്കാമോ ❓*

*❓ചോദ്യം:* ഒരു മദ്ഹബും തഖ്ലീദ് ചെയ്യാതെ ഖുർആനും സുന്നത്തും മാത്രം അനുസരിച്ചു ജീവിച്ചുകൂടെ? എന്ന് പി.മുഹമ്മദ് അബ്ദുർറഹ്മാൻ അൽഐൻ എന്ന ആളുടെ ചോദ്യത്തിന് 1972 ഡിസംബർ 23ലെ പ്രബോധനം വാരികയിൽ ജീവിക്കാം എന്ന മറുപടി കണ്ടു. ഈ മറുപടി ഇക്കാലത്തേക്ക് യോജിച്ചതാണോ?

*🔴ഉത്തരം:* ഒരു മദ്ഹബും സ്വീകരിക്കാതെ ജീവിക്കുന്നവരെ ആരും കൊല ചെയ്യാറില്ലല്ലോ! അതുകൊണ്ടവർ എങ്ങനെ ജീവിച്ചാലും ഭയപ്പെടാനൊന്നുമില്ല. പക്ഷേ, ആ ജീവിതം ഇസ്ലാമിന്റെ വിധിവിലക്കുകളനുസരിച്ച് ആവുകയില്ലെന്നേയുള്ളൂ. ആയത്ത് ഹദീസുകളുടെ ഉദ്ദേശ്യാർത്ഥം ഗ്രഹിച്ച് മതവിധികൾ ഗവേഷണം ചെയ്യാൻ ഇന്നുള്ളവർക്ക് അവർ എത്ര വലിയ മതപണ്ഡിതൻമാരായിരുന്നാലും സാധിക്കാത്ത സാഹചര്യമാണുള്ളത്. ഈ സന്ദർഭത്തിൽ അവർ ഗവേഷണം ചെയ്യുകയാണെങ്കിൽ അതൊന്നും ഇസ്ലാമിന്റെ സാക്ഷാൽ നിയമങ്ങളായിരിക്കുകയുമില്ല. കവർച്ചക്കാർ പ്രബലന്മാരും മോഷ്ടാക്കൾ സാധാരണയിൽ സാധുക്കളുമായതോടുകൂടി കവർന്നവരുടെ കൈ മുറിക്കണമെന്ന് ഖുർആനോ സുന്നത്തോ വിവരിക്കാത്ത സ്ഥിതിക്ക് "കട്ടവന്റെയും കട്ടവളുടെയും കൈമുറിക്കുക" എന്ന അർത്ഥം വരുന്ന ഖുർ ആൻ വാക്യത്തിനു 'കൈമുറിക്കുക' എന്ന അർത്ഥം ഉദ്ദേശിക്കാൻ തരമില്ലെന്നും മോഷ്ടിക്കേണ്ടിവരുന്ന പരിസ്ഥിതിയിൽ നിന്ന് അവരെ മോചിപ്പിക്കുക എന്നാണ് അതിന്റെ ഉദ്ദേശ്യമെന്നും അഥവാ ധനികരുടെ സ്വത്ത് പിടിച്ചെടുത്ത് സാധുക്കൾക്ക് വിതരണം ചെയ്ത് സോഷ്യലിസം നടപ്പാക്കണമെന്നാണെന്നും ഇന്നത്തെ സോഷ്യലിസ്റ്റാനുകൂല പണ്ഡിതന്മാർക്കും മറ്റും ഗവേഷണം ചെയ്യാവുന്നതാണ്. ഇസ്ലാമിന്റെ ചില നിയമങ്ങളെ അതിന്റെ മൗലിക സിദ്ധാന്തങ്ങൾക്കു മാറ്റം വരാത്ത നിലയിൽ ഭേദഗതികൾ വരുത്തുന്നതിന് വിരോധമില്ലെന്നും ഒരു മോഷ്ടാവിന്റെ മോഷണത്തിന് കാരണം, ദാരിദ്ര്യമണെന്നറിഞ്ഞപ്പോൾ ഉമർ(റ) അവന്റെ കൈമുറിക്കാതിരുന്ന ഏതോ ഒരു ചരിത്രം അതിന് തെളിവാണെന്നും പ്രബോധനം മാസിക പു:33, ല:8ൽ ഇവിടെ സ്മരണീയമാണ്. ഇതുപോലെ പലതും.

ഇനി,സുന്നത്തിനെ(ഹദീസ്) സംബന്ധിച്ചുനോക്കാം. റസൂലിന്റെ(സ)ന്റെ പക്കൽ നിന്ന് കേട്ടവരാരും ഇന്നൂ ജീവിച്ചിരിപ്പില്ലാത്തതുകൊണ്ടും നിവേദനം ചെയ്തവർ പിഴക്കാൻ സാദ്ധ്യതയുള്ളതുകൊണ്ടും ഹദീസുകളൊന്നും സ്വീകാര്യമല്ലെന്നും ഖുർആൻ മാത്രമേ സ്വീകരിക്കാവൂ എന്നും പറയുന്ന അഹ് ലുൽ ഖുർആനീ പണ്ഡിതന്മാർ ഖുർആനിൽ രണ്ടു വഖ്ത്ത് നമസ്കാരം മാത്രം പറഞ്ഞിട്ടുള്ളതുകൊണ്ടും രണ്ട് വഖ്ത്ത് നമസ്കരിക്കേണ്ടതുള്ളൂവെന്നും ഗവേഷണം ചെയ്യുന്നു. രണ്ടു സാക്ഷികളുള്ള ഹദീസുകൾ മാത്രമേ സ്വീകരിച്ചുകൂടുവെന്ന് പറയുന്ന തിരുത്തൽ വാദിയും അനുയായികളും മൂന്ന് വഖത്തിൽ നമസ്കരിച്ചാൽ മതിയെന്നും ഗവേഷണം ചെയ്യുന്നു. തന്റെ യുക്തിക്ക് നിരക്കാത്തതൊന്നും ഹദീസാവാൻ തരമില്ലെന്ന് പറയുന്ന സി.എം.മൗലവി ബുഖാരിയിൽ പോലും കള്ള ഹദീസുകളുണ്ടെന്ന് വാദിക്കുകയും അതനുസരിച്ച് നിരവധി നവീന അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇവരെല്ലാം കിതാബും സുന്നത്തുമനുസരിച്ച് ജീവിക്കുന്നവരാണെന്ന് ഒരു നിലയിൽ പറയാമല്ലോ. ആകയാൽ ഇന്ന് ഒരു മദ്ഹബും സ്വീകരിക്കാതെ ജീവിക്കുകയാണെങ്കിൽ ആ ജീവിതം ഇസ്ലാമിന്റെ സാക്ഷാൽ വിധിവിലക്കുകളനുസരിച്ചായിരിക്കുകയില്ല. താന്തോന്നിത്തിനനുസരിച്ചേ ആവുകയുള്ളൂ.

*✍🏻മുഫ്തി താജുൽ ഉലമാ ഖുദ്‌വത്തുൽ മുഹഖ്ഖിഖീൻ ശൈഖുനാ കെ.കെ.സദഖത്തുല്ല മൗലവി(റ)💥*

*📚സമ്പുർണ്ണ ഫതാവാ*
*📖പേജ് 61,ചോദ്യം:40*

Wednesday, May 30, 2018

തറാവീഹ്, കുന്നോളം വൈരുദ്ധ്യങ്ങളുമായി മൗലവിമാർ. ➖➖➖➖➖➖➖➖ വൈരുദ്ധ്യം നമ്പർ 4⃣

🔹🔹🔹🔹🕸അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
തറാവീഹ്,
കുന്നോളം
വൈരുദ്ധ്യങ്ങളുമായി
മൗലവിമാർ.
➖➖➖➖➖➖➖➖
വൈരുദ്ധ്യം നമ്പർ 4⃣

തറാവീഹ് 23 റക്അത് ഉത്തമമാണെന്ന് പണ്ഡിതന്മാർ പറഞ്ഞത് ഉമർ(റ) ന്റെ കാലത്ത് 23 നിസ്കരിച്ചുവെന്ന റിപ്പോർട്ടടിസ്ഥാനത്തിലാണെന്ന് ഹുസൈൻ മടവൂർ എഴുതിയതിനെ ഖണ്ഡിച്ചു കൊണ്ട് സകരിയ സ്വലാഹി എഴുതുന്നു:

" ഉമർ (റ)ന്റെ കാലത്ത് 23 നമസ്കരിച്ചുവെന്ന് പറയുന്ന മുഴുവൻ റിപ്പോർട്ടുകളും തെളിവിന് കൊള്ളാത്ത ദുർബലങ്ങളാണ് എന്ന് അൽബാനി തന്റെ തറാവീഹ് നമസ്കാരം എന്ന കൃതിയിൽ ശക്തിയുക്തം സമർത്ഥിച്ചിട്ടുണ്ട്. മുജാഹിദുകൾ ഇത്രയും കാലം ജനങ്ങളെ പഠിപ്പിച്ചതുമാണ്. അതിനാൽ ആ ദുർബ്ബല റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ള പണ്ഡിതാഭിപ്രായം സലഫികൾക്ക് ഒട്ടും പ്രാമാണികമല്ല; മറിച്ച് ദുർബലമാണ് എന്ന് വ്യക്തം..... ഹുസൈൻ മൗലവി മുജാഹിദുകൾ
പഠിപ്പിച്ച ഇക്കാര്യം അറിയാതെ പോവുമോ? ഒരിക്കലുമില്ല. എന്നിട്ടും 23 ന്റെ ഹദീസ് ദുർബ്ബലമാണെന്ന് പറയാതെ അതിന്റെ അടിസ്ഥാനത്തിലുള്ള പണ്ഡിതാഭിപ്രായത്തെ സാധാരണക്കാർ വായിക്കുന്ന പുസ്തകത്തിൽ യാതൊരെതിർപ്പും കൂടാതെ രേഖപ്പെടുത്തിയിരിക്കുന്നു.!? ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്ന ഈ ശൈലി പ്രമാണങ്ങളെ സമീപിക്കുന്നതിൽ മുജാഹിദുകൾ സ്വീകരിച്ച നിലപാടിൽ നിന്നും (ഹുസൈൻ ) മടവൂർ വ്യതിചലിച്ചതിന്റെ വ്യക്തമായ തെളിവാണ്. "

     ഗൾഫ് സലഫികളും
     കേരളത്തിലെ ഇസ്ലാഹി
     പ്രസ്ഥാനവും പേ: 145.

എന്നാൽ ഇപ്പോൾ
തറാവീഹ് (വിത്റടക്കം)23 ഉം ആകാം എന്നതിന് സകരിയ്യ സ്വലാഹി തെളിവ് കാണിക്കുന്നത്  ഉമർ (റ)ന്റെ കൽപനപ്രകാരം സ്വഹാബികൾ 23 റക്അത്ത് നിസ്കരിച്ച റിപ്പോർട്ടാണ്. അതായത് മുമ്പ് ദുർബ്ബലം, തെളിവിനു കൊള്ളാത്തത്, സലഫികൾക്ക് ഒട്ടും പ്രമാണമല്ല, വ്യതിചലനം എന്നെല്ലാം പറഞ്ഞ് തള്ളിയ അതേ റിപ്പോർട്ട് അതേ ഹദീസ്.

സകരിയ്യ സ്വലാഹി തന്നെ എഴുതുന്നു:

" ഒരാൾ ഉമർ(റ)വും മറ്റു സ്വഹാബികളും ചില റമദാൻ രാത്രികളിൽ ചെയ്തതു പോലെ 23 റക്അത്ത് നിസ്കരിക്കുകയാണെങ്കിൽ അങ്ങനെ ചെയ്യുന്നതും തെറ്റല്ല ഈ വിഷയം വിശാലമാണ്. ഉമർ(റ)വും സ്വഹാബികളും ആഇശ(റ)യുടെ ഹദീസിലുള്ളത് പോലെ 11റക്അത്ത് രാത്രി നിസ്കരിച്ചതും സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. ഉമർ(റ) വിൽ നിന്ന് ഇത് രണ്ടും (11ഉം 23 ഉം) സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. അദ്ദേഹം ഉമർ(റ) താൻ ഇമാമായി നിശ്ചയിച്ച വ്യക്തിയോട് 11 നിസ്കരിക്കാൻ കൽപിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. സ്വഹാബികൾ ഉമർ(റ) വിന്റെ കൽപന പ്രകാരം തന്നെ 23 നിസ്കരിച്ചതായും അവരിൽ നിന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്. "

     അൽ ഇസ്ലാഹ് മാസിക
      2018 മെയ്  31.


✍Aboohabeeb payyoli
🔘🔘🔘🔘🔘🔘🔘🔘

🔴 ബദ്ർ അനുസ്മരിക്കപ്പെടാതിരിക്കാനോ

🔴 ബദ്ർ അനുസ്മരിക്കപ്പെടാതിരിക്കാനോ ❗അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
🚩ബദർ യുദ്ധ ഭൂമി ...
♻ തിരു നബി ﷺ‌ ഇരു കരങ്ങളും ആകാശത്തിലേക്കുയര്‍ത്തി  പ്രാര്‍ത്ഥിച്ചു:
 ‘നാഥാ, ഇത് നിന്റെ സൈന്യമാണ്. ഇന്നിവര്‍ പരാചയപ്പെടുത്തപ്പെട്ടാല്‍ മേലില്‍ നീ ഭൂമിയില്‍ ആരാധിക്കപ്പെടുകയില്ല. അതിനാല്‍, ഞങ്ങളെ നീ സഹായിക്കേണമേ.’ തേങ്ങിക്കൊണ്ടുള്ള പ്രവാചകരുടെ പ്രാര്‍ത്ഥന ...

⛔ ഈ പ്രാർതന തന്നെ ധാരാളമാണു അന്ത്യ നാൾവരെയുള്ള വിശ്വാസികൾക്കു ബദ്ർ സ്മരിക്കപ്പെടാൻ..

⭕ഓർക്കുന്നില്ലേ.. ഇസ്‌ലാമിന്റെ വികാസചരിത്രത്തില്‍ നിര്‍ണായക പങ്ക് വഹിച്ച മഹത്തായ പ്രഥമ പ്രതിരോധ സമരമായ ബദറിനെ..

💠 ഒരാശയത്തിന്റെ സംസ്ഥാപനത്തിന് വേണ്ടി സഹനത്തിന്റെയും
ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും വീര ഗാഥ രചിക്കപ്പെട്ട ബദ്ർ ..

✴ സത്യാസത്യ വിവേചനത്തിന്റെ കാഹള ധ്വനിയുമായി ഇസ്‌ലാമിക ചരിത്രത്തെ ആവേശോജ്ജ്വലമാക്കിയ മഹത്തായ സുദിനമായ ആ  റമളാൻ 17 ..

🌵 നിരായുധരെങ്കിലും ഈമാനിന്റെ മൂർച്ചയേറിയതും ഈടുറ്റതുമായ 'ആയുധശക്തിക്ക് ' മുമ്പിൽ,
ഭൌതിക പ്രമത്തയുടെയും അഹങ്കാരത്തിന്റെയും  പ്രതീകങ്ങളായ ആയിരക്കണക്കിനു മുശ്‌രിക്കുകളുടെ ആയുധങ്ങളെയും അംഗബലത്തേയും അടിയറവ് പറയിപ്പിച്ച 313 വീര യോദ്ധാക്കളായ ‘ബദ്‌രീ‍ങ്ങൾ’...

🌼 നിരായുധരായി ശത്രുക്കളെ നേരിട്ട സ്വഹാബാക്കളെ ജിബ്‌രീലി(അ)ന്റെ നേതൃത്വത്തിലിറങ്ങിയ മലക്കുകളെ കൊണ്ടു അല്ലാഹു സഹായിച്ചു .

⭐ മുഹാജിറുകളും അൻസാറുകളുമായ 313 പേരിൽനിന്നും 14  യോദ്ധാക്കളാണു  ശഹീദായത്.

✔പ്രവാചക തിരുമേനിയുടെ കാലം മുതൽ ഖലീഫമാരുടെ കാലത്തും സഹാബികളിൽ ബദ്‌രീങ്ങളെ ഏറെ ആദരിക്കുകയും വളരെ ഭഹുമാനിക്കുകയും ചെയ്യുതുപോരുന്നു..

💦 ബദ്രീങ്ങളുടെ മഹത്വം വിവരണാദീതമാണു .ചിലതു മാത്രം ഒന്നു ഓർമപ്പെടുത്തട്ടെ ..

🌷 നിങ്ങള്‍ക്കിഷ്ടമുള്ളതു പ്രവര്‍ത്തിച്ചുകൊള്ളുക. സ്വര്‍ഗം നിങ്ങള്‍ക്കു സുനിശ്ചിതമാണ്. നിങ്ങള്‍ക്കു പാപംപൊറുത്തുതന്നിരിക്കുന്നു എന്നതു ബദ് രീങ്ങൾക്കു അല്ലാഹുവിന്റെ വാഗ്ദത്തമാണു ..

🎓തിരുനബി ﷺ യുടെ  ഒരു ഹദീസ് നോക്കൂ

“ജിബ്‌രീൽ (അ) നബി ﷺ യുടെ സന്നിധിയിൽ ചെന്ന് ചോദിച്ചു. നിങ്ങൾക്കിടയിൽ ബദ്‌രീങ്ങളുടെ പദവി എന്താണ്?
പ്രവാചകൻ ﷺപറഞ്ഞു : അവർ മുസ്‌ലിംകളിൽ ഏറ്റവും ശ്രേഷ്ഠരാണ്.

അപ്പോൾ ജിബ്രീൽ (അ) പറഞ്ഞു അതുപോലത്തന്നെ ബദറിൽ പങ്കെടുത്ത മലക്കുകളാണു മലക്കുകളിലെ  കൂട്ടത്തിലെ ശ്രേഷ്ഠർ
📕(സഹീഹ് ബുഖാരി )

🎊 ബദ്‌രീങ്ങൾ ആദരിക്കപ്പെടുന്നതുപോലെ അവരുടെ നാമങ്ങൾക്കും,അവരെ അനുസ്മരിക്കുന്നതിലും  വളരെ പ്രാദാന്ന്യമുണ്ട്.

🎁 “ഒരു വീട്ടിൽ ബദ്‌രീങ്ങളുടെ മദ്ഹ് പാടി ദഫ് മുട്ടിക്കൊണ്ടിരുന്ന പെൺ‌കുട്ടികൾ നബി ﷺ കയറി വരുന്നതു  കണ്ടപ്പോൾ സ്വാഭാവികമായും അതിൽ നിന്ന് പിൻ‌മാറി പ്രവാചകരുടെ മദ്‌ഹ് കാവ്യങ്ങൾ അവർ പാടാൻ തുടങ്ങി.
അപ്പോൾ നബി ﷺ  അവരോടു  നേരത്തെ ചൊല്ലിയതു തന്നെ (ബദ് രീങ്ങളുടെ മദ്ഹ്) പാടാൻ   അവരോട്  നിർദ്ദേശിച്ചു.
 📒(സഹീഹുൽ ബുഖാരി)

🎓ബദ്‌റില്‍ പങ്കെടുത്തവരുടെ മഹത്വം 'എന്ന ശീര്‍ഷകത്തില്‍ ഇമാം ബുഖാരി(റ) അനസ്(റ)വില്‍നിന്നു നിവേദനം:

📌കുട്ടിയായിരുന്ന ഹാരിസത്തി(റ)നുബദ്ര്‍ യുദ്ധത്തില്‍ അമ്പേറ്റു . അപ്പോള്‍ഹാരിസത്തിന്റെ മാതാവ് നബി ﷺ യുടെ അരികിലേക്കു വന്നുവേവലാതിപ്പെട്ടപ്പോള്‍ നബി ﷺ ഇപ്രകാരം പറഞ്ഞു: ''നിശ്ചയം ഹാരിസത്(റ) ജന്നാത്തുല്‍ ഫിര്‍ദൗസിലാകുന്നു.'' (സഹീഹുൽ ബുഖാരി)

📢 ചുരുക്കത്തിൽ ബദ് രീങ്ങൾക്കും ബദറിനും ഇസ്ലാമിൽ മഹത്തായ സ്താനവും സ്രേശ്ട്ടതയുമുണ്ട്.
അതിനാൽ തന്നെ വിശുദ്ധ റമദാനില്‍ ലോകം ബദ്‌രീങ്ങളുടെ മഹത്വവും അവര്‍ അനുഷ്ഠിച്ച ത്യാഗവും എടുത്തു പറഞ്ഞും അതിലൂടെ ലോകത്തിന് ലഭിച്ച ഗുണഫലങ്ങളും പാടിയും പറഞ്ഞും അനുസ്മരിച്ചും, ഇസ്ലാമിക വിജയത്തിൽ സന്തോശിച്ചും  ദാനധര്‍മങ്ങള്‍ നടത്തിയും, അതിലൂടെ ജീവിത പരിവർത്തനം ഉണ്ടാക്കാനും  ബദ്ർ എന്ന വിമോചനത്തെ മുസ്ലിം ലോകം ഇന്നും  നെഞ്ചിലേറ്റുന്നു ..

🎉 അല്ലാഹു ബദ് രീങ്ങളെ ബറക്കത്തിനാൽ ഇരു ലോകത്തും നമ്മെ വിജയിപ്പിക്കുമാറാവട്ടെ .. ആമീൻ
🔁അറിവുകൾ മറ്റുള്ളവർക്കുൻ എത്തിക്കുമല്ലോ ..

തവസ്സുൽ:മൗദൂദികൾക്ക് ശിർക്ക് മടുത്ത് തുടങ്ങി*

📚📚📚📚📚📚📚📚📚

*മൗദൂദികൾക്ക് ശിർക്ക് മടുത്ത് തുടങ്ങി*




അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*_🙋‍♂🙋‍♂🤓ബദ് രീങ്ങളെ ബറക്കത്തിനാൽ ശിഫയാക്കണേ യാ റബ്ബനാ..._*

*_" അതേ സമയം മരിച്ച് പോയ മഹാന്മാരെ മുൻനിറുത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുക എന്നത് തവസ്സുലിന്റെ ഒരിനമാണ്._*

  *_ഹഖ് കൊണ്ടും , ജാഹ് കൊണ്ടും ബർക്കത്ത് കൊണ്ടുമൊക്കെയുള്ള ദുആയാണ് ഇതിന്റെ രീതി. " ബദ് രീങ്ങളെ ബറക്കത്തിനാൽ ശിഫയാക്കണേ യാ റബ്ബനാ " എന്ന ബദ്ർ ബൈത്തിലെ വരി_*
    *_ഉദാഹരണം തവസ്സുലിന്റെ ഈ ഇനം ശിർക്കാണെന്ന് ആധികാരികരായ  പണ്ഡിതന്മാർക്ക് അഭിപ്രായമില്ല._*

             _[ പ്രബോധനം_  _1996 ആഗസ്ത് 17]

കൂടുതൽ വിവരങ്ങൾക്ക്
സന്ദർശിക്കൂ
sim-da'wa-tgi
9947830145
🥁🥁🥁🥁🥁🥁🥁🥁

അവയവധാനം

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി

📚🔎___________________🔍📚

ചോദ്യം

ഇസ്ലാമിക നിയമമനുസരിച്ച് അവയവധാനം അനുവദനീയമാവുമോ?

ഉത്തരം
നിർബന്ധിതാവസ്ഥയിലുള്ളവർക്ക് ഫലപ്പെടുമെങ്കിൽ മരിച്ചവരുടെ അവയവങ്ങൾ ഉപയോഗപ്പെടുത്തൽ അനുവദനീയമാണ്. കർമ്മശാസ്ത്ര ഗ്രന്തങ്ങളിൽ നിന്ന് വെക്തമാവുന്നുണ്ട്-

ഇമാം ഇബ്നു ഹജർ എഴുതുന്നു. ഭക്ഷത്തം കിട്ടാതെ അപകടാവസ്ഥയിലുള്ള വെക്തി മനുഷ്യന്റെ മ്രതശരീരം ഭക്ഷിക്കൽ അനുവദനീയമാണ്; മൃതദേഹത്തേക്കാൾ വിലപ്പെട്ടതാണ്  ജീവിച്ചിരിക്കുന്ന മനുഷ്യന്റെ മഹത്വം എന്നതാണ് കാരണം.
പക്ഷെ മറ്റു ജീവികളുടെ മൃതശരീരം ഉൾപെടെ മറ്റൊന്നും ലഭ്യമായില്ലെങ്കിൽ മാതൃമേ മനുഷ്യന്റെ മൃതദേഹം ഉപയോഗപ്പെടുത്താവൂ എന്നാണ് നിയമം
(തുഹ്ഫ 9 - 390 )

എന്നാൽ നിർബന്ധിതാവസ്ഥയിലുള്ള മറ്റൊരാൾക്ക് വേണ്ടി ജീവിച്ചിരിക്കുന്ന മുസ്ലിം തന്റെ അവയവം ധാനം ചെയ്യൽ അനുവധനീയമല്ലന്നാണ് ഇസ്ലാമിക കർമ്മ ശാസത്ര ഗ്രന്തങ്ങളിൽ നിന്നും മനസ്സിലാകുന്നത്.
പ്രമുഖ ഇസ്ലാമിക പണ്ഡിതനായ ഇമാം നവവി റ ഇമാം ഇബ്നു ഹജർ റ ഇമാം റംലി എന്നിവർ എഴുതി നിർബന്ധിതാവസ്ഥയിലുള്ളവനാണങ്കിലും മറ്റൊരാൾക്ക് തന്റെ ശരീര ഭാഗം മുറിച്ചുനൽകൽ അനുവദനീയമല്ല നിഷിദ്ധമാണത്. മൊത്തം ശരീരത്തിന്റെ രക്ഷക്ക് വേണ്ടി അതിൽ നിന്നൽപം മുറിച്ചെടുക്കുക എന്ന ന്യായം ഇവിടെയില്ല. (തുഹ്ഫ 9 - 397 നിഹായ 8-163)

അബ്ദുൽ ജലീൽ സഖാഫി ചെറുശോല
സുന്നത്ത് മാസിക 2018 മെയ്

ഖുർആൻ.മൊബൈലിൽ ഖുർആൻ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚


ചോദ്യം
മൊബൈലിൽ ഖുർആൻ സേവ് ചെയ്താൽ മൊബൈൽ തൊടാനും മൊബൈലിൽ ഖുർആൻ ഓതാനും വുളൂ ഉ നിർബന്ധമുണ്ടോ? വുളൂഅ ഇല്ലാതെ തൊടൽ ഹറാമാകുമോ  ?

ഉത്തരം
മൊബൈലിൽസേവ് ചെയ്യപെടുന്ന ഖുർആൻ എഴുത്തായി പരിഗണിക്കപ്പെടുകയില്ല'സാങ്കേതിക സംവിധാനത്തിലൂടെ പ്രകാശിക്കപ്പെടുകയാണ്. അതിനാൽ
മൊബൈലിൽഖുർആൻ ഓതാനോ പ്രസ്തുത മൊബൈൽ തൊടാനോ
വുളൂ നിർബന്തമില്ല.വുളൂഅ ഇല്ലാതെ തൊടൽ ഹറാമില്ല.

എങ്കിലും ഖുർആൻ പാരായണം ചെയ്യുമ്പോൾ വുളൂ ഉണ്ടായിരിക്കലാണ് ഉത്തമമെന്ന് പറയേണ്ടതില്ല.

അബ്ദുൽ ജലീൽ സഖാഫി.
സുന്നത്ത് മാസിക 2018 മെയ്
https://islamicglobalvoice.blogspot.in/?m=0

തറാവീഹ് കുന്നോളം വൈരുദ്ധ്യങ്ങളുമായി മൗലവിമാർ. ➖➖➖➖➖➖➖➖ വൈരുദ്ധ്യം നമ്പർ2⃣

🔹🔹അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
തറാവീഹ്
കുന്നോളം
വൈരുദ്ധ്യങ്ങളുമായി മൗലവിമാർ.
➖➖➖➖➖➖➖➖
വൈരുദ്ധ്യം നമ്പർ2⃣

ഹുസൈൻ മടവൂരിന്റെ വിവാദ പുസ്തകത്തിൽ തറാവീഹ് 11 ഉം, 20 ഉത്തമമാണെന്നെഴുതിയതിനെ കുറിച്ച്  ' അത്, പണിതന്മാരുടെ അഭിപ്രായം എഴുതിയതാണെന്ന' വിശദീകരണത്തെ  വിമർ ശിച്ചു കൊണ്ട്  സകരിയ്യ സ്വലാഹി ഇങ്ങനെ എഴുതി:

"ഒന്നിലധികം ഉത്തമങ്ങൾ മടവൂർ പറയുന്നത് താൻ കണ്ടെത്തിയ സ്വഹീഹായ വല്ല ഹദീസിന്റെയും അടിസ്ഥാനത്തിലാണെങ്കിൽ കെ.എൻ.എം ഇത്രയും നാൾ പറഞ്ഞത് തിരുത്താൻ മുജാഹിദുകൾ തയ്യാറാണ്. പക്ഷേ, അങ്ങനെ യാതൊന്നും മൂപ്പർ തെളിയിച്ചിട്ടില്ല."പല പണിതന്മാരും അഭിപ്രായപ്പെടുന്നു " എന്നല്ലേ മടവൂർ പറഞ്ഞത്. അപ്പോൾ അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമല്ല; പണ്ഡിതന്മാരുടെ അഭിപ്രായം പറഞ്ഞതാണ്. അതിലെന്താണ് തെറ്റ്. അങ്ങനെ അഭിപ്രായപ്പെട്ട പണ്ഡിതന്മാരില്ലേ "ചില വി.സികളുടെ ന്യായീകരണമാണിത്.

സ്വലാഹി തുടരുന്നു:

പണ്ഡിതാഭിപ്രായങ്ങൾ പ്രാമാണികവും നമുക്ക് അനുകൂലവുമാണെങ്കിൽ നമുക്ക് ഉദ്ദരിക്കാം. എന്തിനെന്നാൽ ഇത് ഞങ്ങൾ പുതുതായി പറയുന്നതല്ല;മുൻഗാമികളായ പണ്ഡിതന്മാർ പലരും പറഞ്ഞിട്ടുണ്ട്. എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ അതിൽ ആർക്കും തർക്കമില്ല.എന്നാൽ നമുക്കെതിരായ പണ്ഡിതാഭിപ്രായമാണെങ്കിലോ? ഉദ്ദരിക്കാതിരിക്കുകയാണ് നമ്മുടെ രീതി"

     ഗൾഫ് സലഫികളും
     കേരളത്തിലെഇസ്ലാഹി
     പ്രസ്ഥാനവും.പേ .. 145
     സകരിയ സ്വലാഹി

പണ്ഡിത ഉദ്ദരണികൾ വെച്ച് തറാവീഹ് 11 ൽ കൂടുതലാണെന്ന് പറയരുത്, ആ തെളിവുകൾ മൂടിവെക്കണം എന്ന്
മടവൂർ മൗലവിയെ ഉപദേശിച്ച സ്വലാഹി തന്നെയാണ് ഇപ്പോൾ തറാവീഹ് 11 ൽ കൂടൽ തെറ്റെല്ല എന്നതിന്  പണ്ഡിതമ്മാരുടെ അഭിപ്രായങ്ങളെ രേഖയാക്കുന്നത്.
അൽ ഇസ് ലാഹ് മാസികയിൽ സ്വലാഹി എഴുതുന്നു:

" സൗദീ അറേബ്യയിലെ ഗ്രാൻറ് മുഫ്തിയായിരുന്ന ശൈഖ് ഇബ്നുബാസ് ( ) യുടെ ഒരു സുപ്രധാന ഫത് വ ഇവിടെ ഉദ്ദരിക്കുന്നത് ഈ വിഷയത്തിലുള്ള ഭൂരിഭാഗം സലഫീ ഉലമാക്കളുടെയും നിലപാട് മനസിലാക്കാൻ ഉപകരിക്കും....... എത്ര റക്അത്തും നിസ്കരിക്കാമെന്നാണ് സലഫീ ഉലമാക്കളുടെ നിലപാട്....... ചുരുക്കത്തിൽ തറാവീഹിന്റെ റക്അത്തിന്റെ കാര്യത്തിൽ 11 എന്നോ 23 എന്നോ ഉള്ള കടുംപിടുത്തത്തിന് പ്രമാണങ്ങളുടെ പിൻബലമില്ലന്നും സലഫുകളുടെ മാതൃകക്കെതിരാണെന്നു മാണ് മേൽ പറഞ്ഞ ഉലമാക്കളെല്ലാം സമർത്ഥിക്കുന്നത്. "


      അൽ ഇസ് ലാഹ് മാസിക
      2018 മെയ്  34


   
   അടുത്ത വൈരുദ്ധ്യം
   അടുത്ത ദിവസം

✍ Aboohabeeb payyoli
🔹🔹🔹🔹🔹🔹🔹🔹

സകാത്ത്.സംഘടിതമായുള്ള സകാത്ത്

*🌹സംഘടിതമായുള്ള സകാത്ത്🌹*
👇🏻👇🏻👇🏻👇🏻👇🏻👇🏻


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚



*സംഘടിത സകാതിന്റെ ഇസ്ലാമിക വിധി വിശദമാക്കാം. മൊത്തം സകാതിനെ മുസ്ലിം പണ്ഢിതന്മാര്‍ രണ്ടിനമായി തിരിക്കുന്നു. ഒന്ന് ബാഹ്യമായ ധനത്തിന്റെ സകാതും മറ്റൊന്ന് ആന്തരികമായ ധനത്തിന്റെ സകാതും. ഇമാം നവവി(റ) പറയുന്നു:* *“ഫിത്വ്ര്‍ സകാത്, കച്ചവട സ്വത്ത്, നിധി, സ്വര്‍ണം, വെള്ളി എന്നിവ ആന്തരികമായ സ്വത്തുക്കളും ഖനിജങ്ങള്‍, പഴവര്‍ഗങ്ങള്‍, ആട്,മാട്,ഒട്ടകം, കൃഷി എന്നിവ ബാഹ്യമായ സ്വത്തുക്കളുമാണ്” (ശര്‍ഹുല്‍ മുഹദ്ദബ് 6/146).*
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
ഈ വിഭജനത്തിന്റെ മാനദണ്ഡം ഇങ്ങനെ ഗ്രഹിക്കാം. ഒരു വ്യക്തിയുടെ അരികില്‍ സൂക്ഷിപ്പുള്ള തുകയെ സംബന്ധിച്ചും തനിക്കു കിട്ടിയ നിധിയെ സംബന്ധിച്ചും തന്റെ കടയിലും ഗോഡൌണിലും സ്റ്റോക്കുള്ള ചരക്കുകളെ സംബന്ധിച്ചും അന്യര്‍ക്ക് അറിയുന്നതിലുപരി തനിക്ക് തന്നെയാണ് അറിയുക. അതു പോലെ തന്റെ ശരീരത്തിനും തന്നെ ആശ്രയിച്ചു നില്‍ക്കുന്നവര്‍ക്കും പെരുന്നാള്‍ ദിവസം ആവശ്യമായവ കഴിച്ച് തന്റെ കയ്യില്‍ വല്ലതും ശേഷിക്കുമ്പോഴാണല്ലോ ഫിത്വ്ര്‍ സകാത് നിര്‍ബന്ധമാകുന്നത്. ഇത് സംബന്ധിച്ചും തനിക്കാണ് കൂടുതല്‍ അറിവ്. അന്യന്റെ നിരീക്ഷണങ്ങള്‍ക്കു ഇവകള്‍ പൂര്‍ണമായും അധീനമല്ലെന്ന് ചുരുക്കം. ഇതാണ് ഇവകള്‍ ആന്തരിക സകാതായി കാണുന്നതിന്റെ ന്യായം.

എന്നാല്‍ കൃഷികള്‍, ആട്, മാട്, പഴവര്‍ഗങ്ങള്‍, ഒട്ടകം, ഖനിയില്‍ നിന്ന് കിട്ടുന്ന ലോഹങ്ങള്‍ എന്നിവയുടെ സകാത് മുമ്പ് പറഞ്ഞത് പോലെയല്ല. ഇസ്ലാമിക ഭരണകൂടത്തിനു കീഴില്‍ സ്ഥാപിതമാകുന്ന ബൈതുല്‍ മാല്‍ ഫണ്ടിന്റെ ഉദോഗസ്ഥര്‍ക്ക് നേരിട്ടുള്ള നിരീക്ഷണത്തിലൂടെ സകാത് ഇത്രയുണ്ടാകുമെന്ന് കണക്കാക്കാന്‍ കഴിയും. ഉടമസ്ഥന്റെ അറിവിനെ മാത്രം ആശ്രയിച്ചു നില്‍ക്കുന്നതല്ല ഇത്. വയലില്‍ വിളഞ്ഞു നില്‍ക്കുന്ന നെല്ല് ഇത്രയുണ്ടാകുമെന്നും അതില്‍ നിന്നു തന്നെ സകാത് ഇത്രയുണ്ടാകുമെന്നും അവര്‍ക്ക് കണക്കാക്കാനാകും. അതു പോലെ തന്നെയാണ് മുന്തിരി, കാരക്ക തോട്ടങ്ങളിലെ പഴവര്‍ഗങ്ങളും ഖനിയില്‍ നിന്നെടുക്കുന്ന സ്വര്‍ണം, വെള്ളി തുടങ്ങിയ ലോഹങ്ങളും. ഇതാണ് ഇത് ബാഹ്യധനമായി കാണുന്നതിന്റെ രഹസ്യം. ഈ വിഷയങ്ങള്‍ പ്രമുഖ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുണ്ട്. തുഹ്ഫ 3/337, നിഹായ 3/130, മുഗ്നി 1/114, മഹല്ലി 2/40, ജമല്‍ 2/239, ബുജൈരിമി 2/587 എന്നിവനോക്കുക.

ഈ രണ്ടിനം സകാതുകള്‍ ഇമാമോ അദ്ദേഹം ചുമതലപ്പെടുത്തുന്ന വ്യക്തിയോ ചോദിക്കുന്നതും തദവസരത്തില്‍ സകാത് ദായകരുടെ ബാധ്യതയും സംബന്ധിച്ച് പണ്ഡിതന്മാര്‍ വിശദീകരിക്കുന്നത് കാണുക: ഇമാം നവവി(റ) പറയുന്നു: “ബാഹ്യമായ ധനത്തിന്റെ സകാത് ഇമാം ആവശ്യപ്പെട്ടാല്‍ ഇമാമിനെ ഏല്‍പ്പിക്കല്‍ ഉടമസ്ഥന്റെ ബാധ്യതയാണെന്നതില്‍ അഭിപ്രായാന്തരമില്ല. എന്നാല്‍ ഇമാമിന് നല്‍കാതെ അവകാശികള്‍ക്ക് ഉടമസ്ഥന്‍ നേരിട്ട് തന്നെ നല്‍കാന്‍ തയ്യാറായാല്‍ പോലും അരാജകത്വമില്ലാതാക്കാന്‍ വേണ്ടി മുസ്ലിം ഭരണാധിപരന്‍ അവരോട് യുദ്ധം ചെയ്യേണ്ടതാണ്. ഇമാം ചോദിക്കാതിരിക്കുകും ഇമാം നിശ്ചയിക്കുന്ന വ്യക്തി വരാതിരിക്കുകയും ചെയ്താല്‍ വരുമെന്ന പ്രതീക്ഷയുണ്ടെങ്കില്‍ സകാത് പിന്തിച്ച് വെക്കേണ്ടതും വരുമെന്ന് പ്രതീക്ഷയില്ലെങ്കില്‍ സകാത് ദായകനു തന്നെ സ്വയം വിതരണം ചെയ്യാവുന്നതുമാണ്. ഇമാം ശാഫി’ഈ(റ) ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ആന്തരിക സ്വത്തിന്റെ സകാതാണെങ്കില്‍ അധികാരികള്‍ക്കതില്‍ ചിന്തിക്കേണ്ടതില്ല. ഉടമസ്ഥന്‍ സ്വയം അവകാശികള്‍ക്ക് വിതരണം ചെയ്യുകയാണ് വേണ്ടത്. സ്വമേധയാ ഉടമസ്ഥന്‍ ഇമാമിനെ ഏല്‍പ്പിച്ചാല്‍ അവരില്‍ നിന്നും ഇമാമിന് സ്വീകരിക്കാവുന്നതാണ്. ഇമാം മാവര്‍ദി(റ) ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്” (ശര്‍ഹുല്‍ മുഹദ്ദബ് 6/166).

“ആന്തരികമായ ധനത്തിന്റെ സകാത് തന്നെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെടലും അത് പിരിച്ചെടുക്ക ലും ഇമാമിന് (മുസ്ലിം ഭരണാധികാരി) അനുവദനീയമല്ലെന്നാണ് പണ്ഢിതലോകത്തിന്റെ ഇജ്മാ’അ് (ഏകാഭിപ്രായം) തുഹ്ഫ 3/344, ഇപ്രകാരം നിഹായ 3/136, മുഗ്നി 1/413, ജമല്‍ 2/294, ബുജൈരിമി 2/587 എന്നിവയിലും കാണാം. നിഹായയുടെ വാക്കിനെ വ്യാഖ്യാനിച്ച് കൊണ്ട് ശൈഖ് അലിയ്യുശ്ശിബ്റാമുല്ലസി(റ) പറയുന്നു: “ഇമാം ആവശ്യപ്പെട്ടാലും ആന്തരികമായ ധനത്തിന്റെ സകാത് അദ്ദേഹത്തിന് നല്‍കല്‍ ഉടമസ്ഥന് നിര്‍ബന്ധമില്ല. ആവശ്യപ്പെടല്‍ ഇമാമിന് നിഷിദ്ധവുമാണ്” (ഹാശിയതുന്നിഹായ 3/136).

ഇമാം നവവി(റ) പറയുന്നു; “വല്ല വ്യക്തിയും ആന്തരികമായ സ്വത്തിന്റെ സകാത് നല്‍കാത്തതായി ഇമാമിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വയം അവകാശികള്‍ക്ക് നല്‍കാനോ അല്ലെങ്കില്‍ അവകാശികള്‍ക്ക് എത്തിക്കാന്‍ വേണ്ടി എന്റെ വശം തരണമെന്നോ ഇമാമിന് പറയാവുന്നതാണ്.” (ശര്‍ഹുല്‍ മുഹദ്ദബ് 6/166)

ഇബ്നു ഹജര്‍(റ) തുടരുന്നു: “ഒരു വ്യക്തി ആന്തരികമായ സ്വത്തിലെ നിര്‍ബന്ധ സകാത് നല്‍കുന്നില്ലെന്ന് ഇമാം മനസ്സിലാക്കിയാല്‍ അവനോട് അത് കൊടുക്കാന്‍ വേണ്ടിയോ അല്ലെങ്കില്‍ അവകാശികള്‍ക്ക് കൊടുക്കാന്‍ വേണ്ടി തന്നെ ഏല്‍പ്പിക്കാന്‍ വേണ്ടിയോ  കല്‍പ്പിക്കല്‍ ഇമാമിന് നിര്‍ബന്ധമാണ്. ഞാന്‍ നല്‍കിക്കൊള്ളാമെന്ന വാക്ക് കേട്ട് മതിയാക്കരുത്. കാരണം പെട്ടെന്ന് കൊടുത്തു തീര്‍ക്കാന്‍ രണ്ടാലൊന്ന് ചെയ്യണം. എല്ലാ നല്ല കാര്യങ്ങളുടെയും സംസ്ഥാപനത്തിലും ചീത്ത കാര്യങ്ങളുടെ വിപാടനത്തിലും ഇമാം ശ്രദ്ധിക്കേണ്ടതിനാലാണിത്” (തുഹ്ഫ 3/345 ശര്‍വാനി സഹിതം നോക്കുക).

ചുരുക്കത്തില്‍ ഇസ്ലാമിക ഭരണാധികാരിയാണെങ്കില്‍ പോലും ആന്തരികമായ സകാത് പിരിക്കാനോ ആവശ്യപ്പെടാനോ ശരീ’അത്തില്‍ നിയമമില്ല. എന്നാല്‍ ഉടമസ്ഥന്‍ സകാത് കൊടുക്കില്ലെന്നറിഞ്ഞാല്‍ അവനെ കൊണ്ട് കൊടുപ്പിക്കുകയോ തന്നെ ഏല്‍പ്പിക്കണമെന്ന് പറയുകയോ ആണ് ഇമാം ചെയ്യേണ്ടത്. ഇമാം റംലി(റ) നിഹായയില്‍ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ വ്യാഖ്യാനത്തില്‍ അലിയ്യുശ്ശിബ്റാമുല്ലസി(റ) പറയുന്നു. “ഇമാമിനെ പോലെ മറ്റുള്ളവര്‍ക്കും അവനോട് സകാത് കൊടുക്കാന്‍ കല്‍പ്പിക്കാവുന്നതാണ്. പക്ഷേ അവനെ ഏല്‍പ്പിക്കാന്‍ പറയാവതല്ല” (ഹാശിയതുന്നിഹായ 3/136). ഇത്രയും വിശദീകരിച്ചതില്‍ നിന്ന് താഴെപറയുന്ന കാര്യങ്ങള്‍ വ്യക്തമായി.
(1) ആന്തരിക സ്വത്തിന്റെ സകാത് മുസ്ലിം ഭരണാധികാരിക്ക് പോലും ജനങ്ങളില്‍ നിന്ന് ശേഖരിച്ച് വിതരണം നടത്താന്‍ വകുപ്പില്ല. (2) ജനങ്ങളില്‍ നിന്ന് അത് പിരിച്ചെടുക്കുന്നത് നിഷിദ്ധമാണെന്നതില്‍ ഇജ്മാ’ഉണ്ട്. (3) സകാത് ദായകന്‍ സകാത് കൊടുക്കില്ലെന്നറിഞ്ഞാല്‍ പോലും ഖണ്ഡിതമായി അത് തന്നെ ഏല്‍പ്പിക്കണമെന്ന് ഇമാമിന് പോലും പറയാന്‍ പാടില്ല. (4) സ്വന്തമായി കൊടുക്കുകയോ അല്ലെങ്കില്‍ തന്നെ ഏല്‍പ്പിക്കുകയോ ചെയ്യണമെന്നേ പറയാന്‍ പാടുള്ളൂ. (5) ഇമാമ് അല്ലാത്തവര്‍ക്ക് ഇപ്പറഞ്ഞതിനും വകുപ്പില്ല. (6) നല്ല കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന രൂപത്തില്‍ സകാത് കൊടുക്കാന്‍ നിര്‍ദ്ദേശിക്കുക മാത്രമേ അവര്‍ക്ക് ചെയ്യാന്‍ ന്യായമുള്ളൂ.

ഇസ്ലാമിക ഭരണാധികാരിയായ ഇമാമിന് പോലും(തന്റെ അധികാര പരിധിക്ക് പുറത്തായതിനാല്‍) ആ ന്തരികമായ സ്വത്തിന്റെ സകാത് പിരിക്കാന്‍ അര്‍ഹതയില്ലെന്നിരിക്കെ മറ്റുള്ള കൈകാര്യകര്‍ത്താക്കള്‍ക്ക് -ഇന്നത്തെ രീതിയിലുള്ള കമ്മിറ്റിക്ക് പ്രത്യേകിച്ചും- ഫിത്വ്ര്‍ സകാത് പിരിക്കാനോ ആവശ്യപ്പെടാനോ ഇസ്ലാമില്‍ ഒരു വകുപ്പുമില്ല.

ചില സംശയങ്ങള്‍ക്ക് മറുപടി

(1) പരിശുദ്ധ ഖ്വുര്‍ആനിലെ ആയതുകള്‍ ഉദ്ധരിച്ച് സംഘടിത സകാതിനെ ന്യായീകരിക്കുന്നവരുണ്ട്. “അവരുടെ സ്വത്തില്‍ നിന്നും നിങ്ങള്‍ സ്വദഖ്വയെ പിടിക്കണം.” എന്നര്‍ത്ഥം വരുന്ന ആയതാണ് അവര്‍ എടുത്തു കാണിക്കുന്നത്.
ജനങ്ങളുടെ സമ്പത്തില്‍ നിന്ന് ശഖരിച്ച് ദരിദ്രര്‍ക്ക് വിതരണം ചെയ്യപ്പെടണമെന്ന ഹദീസും സംഘടിത സകാതു വാദികള്‍ ഉദ്ധരിക്കാറുണ്ട ്.

രണ്ട് രൂപത്തില്‍ ഇതിന്റെ മറുപടി ഗ്രഹിക്കാം.

ഒന്ന്: ഈ പറഞ്ഞ ശേഖരണവും വിതരണവും ബാഹ്യമായ സ്വത്തിന്റെ സകാത് സംബന്ധിച്ചാണ്. ആന്തരികമായ സ്വത്തിനെ സംബന്ധിച്ചല്ല. കാരണം ഉടമസ്ഥന് ആന്തരികമായ ധനത്തിന്റെ സകാത് സ്വയം വിതരണം നടത്താമെന്നതില്‍ അഭിപ്രായ ഭിന്നതയില്ലാത്തതാണെന്ന് ഇമാം ശാഫി’ഈ(റ)യും അസ്വ്ഹാബും പ്രസ്താവിച്ചിട്ടുണ്ട്. മാത്രമല്ല, ലോക മുസ്ലിംകളുടെ ഇജ്മാ’അ് തന്നെ അതിലുണ്ടെന്ന് നമ്മുടെ അസ്വ്ഹാബ് ഉദ്ധരിക്കുന്നു” (ശര്‍ഹുല്‍ മുഹദ്ദബ് 6/164).

രണ്ട്: ഇബ്നുഹജര്‍(റ) പറയുന്നു: “ശേഖരിച്ച് വിതരണം ചെയ്യണമെന്ന ആജ്ഞ ഒരു യാദൃശ്ചിക കാരണത്തിനു വേണ്ടിയായിരുന്നു (സകാത് നിര്‍ബന്ധമാക്കിയ ആദ്യഘട്ടത്തില്‍) ജനങ്ങള്‍ അത് വേണ്ടത്ര ഗ്രഹിക്കാത്തതും അതിനോട് അവര്‍ക്കുള്ള വിയോജിപ്പുമായിരുന്നു അത്. ശരീ’അത്തിന്റെ നിയമങ്ങളെല്ലാം സ്ഥിരമാകാത്തതാണിതിനു കാരണം. ഈ പറഞ്ഞ ന്യായമെല്ലാം പിന്നീട് നീങ്ങിയിട്ടുണ്ട്” (തുഹ്ഫ 3/344).

(2) ആയതുല്‍ കുര്‍സിയ്യിന്റെ ശ്രേഷ്ഠതയിലായി ഇമാം ബുഖാരി(റ) അബൂഹുറയ്റ(റ)യില്‍ നിന്നുദ്ധരിച്ച ഹദീസില്‍ റമള്വാനിലെ സകാത് സൂക്ഷിക്കാന്‍ നബി(സ്വ) എന്നെ ഏല്‍പ്പിച്ചു.’ എന്നര്‍ത്ഥം വരുന്ന ഭാഗം കൊണ്ട് ഫിത്വ്ര്‍  സകാത് നബി(സ്വ്വ)യുടെ കാലത്ത് ശേഖരിച്ച് വിതരണം ചെയ്യലായിരുന്നുവെന്ന് വരുന്നില്ലെ?

മറുപടി: ഇല്ല. കാരണം ഹദീസില്‍ സകാതു റമള്വാന്‍ എന്നാണുള്ളത്. മറിച്ച് സകാതുല്‍ ഫിത്വ്ര്‍ എന്നല്ല. ഇനി വാദത്തിനുവേണ്ടി ഫിത്വ്ര്‍ സകാതാണെന്ന് സമ്മതിച്ചാല്‍ തന്നെ (ഇപ്രകാരം ചില ഹദീസ് വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്.) പിരിക്കാനും വിതരണം ചെയ്യാനും ഈ ഹദീസില്‍ തെളിവില്ല. പിരിവുകാരനെ അയക്കുകയോ ജനങ്ങളില്‍നിന്ന് സകാത് ആവശ്യപ്പെടുകയോ ചെയ്യാതെ നബി(സ്വ)യുടെ അരികില്‍ സകാത് ദായകരില്‍ നിന്ന് റമള്വാന്‍ മാസത്തില്‍ സംഘടിച്ചു കിട്ടിയ ഫിത്വ്ര്‍ സകാത് സ്വത്തുക്കള്‍ സൂക്ഷിക്കുന്നതിനു വേണ്ടി അബൂഹുറയ്റ(റ)യെ നബി(സ്വ)ചുമതലപ്പെടുത്തിയെന്ന് മാത്രമാണ് പരമാവധി ഹദീസില്‍നിന്ന് ഗ്രാഹ്യമാവുക. ഇസ്ലാമിക ഭരണാധികാരിയായ ഇമാമുള്ളപ്പോള്‍ ഇമാമിന്റെ ഭാഗത്തു നിന്നുള്ള പിരിച്ചെടുക്കലോ ആവശ്യപ്പെടലോ ഇല്ലാതെ മൊത്തം സകാത് സ്വത്തുക്കള്‍ ഇമാമിന്റെ അരികിലെത്തിക്കലാണ് ഏറ്റവും ശ്രേഷ്ഠതയെന്ന കര്‍മശാസ്ത്ര നിയമം ഇതിനുപോല്‍ബലകമാണ്.
(3) ഇബ്നുഹജര്‍(റ) പറയുന്നു: “പൊതുവായ രൂപത്തില്‍ ഖ്വാള്വിയെ സ്ഥാനമേല്‍പ്പിക്കല്‍ കൊണ്ട് മുഴുവന്‍ അധികാരങ്ങളും പൊതുജന പ്രശ്നങ്ങളും ഖ്വാള്വിയുടെ ചുമതലയില്‍ വരുന്നു. മറ്റൊരാളെ ഏല്‍പ്പിക്കാത്ത സകാത് കാര്യങ്ങള്‍ വരെ.” (തുഹ്ഫ 10/120) ഇതുകൊണ്ട് സകാത് ശേഖരിച്ച് വിതരണം ചെയ്യാനും ഖ്വാള്വിക്ക് അധികാരമുണ്ടെന്ന് വരുന്നില്ലേ?
മറുപടി: തുഹ്ഫയുടെ ഈ ഉദ്ധരണി ഒരിക്കലും സകാത് കമ്മിറ്റിക്കാര്‍ക്കനുകൂലമല്ല. മറിച്ച് അനാഥന്‍, സ്വയം ക്രയവിക്രയം അനുവദിക്കപ്പെടാത്തവന്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക സംരക്ഷകരില്ലാത്തപ്പോള്‍ സകാതിന്റെ കാര്യം പൊതുസംരക്ഷകനെന്ന നിലക്ക് ഖ്വാള്വി ശ്രദ്ധിക്കേണ്ടതിനെ സംബന്ധിച്ചാണത്. മേലുദ്ധരണിയുടെ അവസാനത്തിലെ “മറ്റാരെയും ഉത്തരവാദപ്പെടുത്താത്ത സകാത് കാര്യം വരെ.” എന്ന വാക്ക് ഇതിന് ബലം നല്‍കുന്നു. മറ്റുള്ള പണ്ഡിതന്മാരുടെ വാക്കുകളും ഇതിന് പിന്‍ബലമായുണ്ട്.

ഇമാം അഹ്മദുറംലി(റ) പറയുന്നു: “അസ്നയുടെ വാക്കിന്റെ താത്പര്യം സകാത് പിരിക്കാനും വിതരണം ചെയ്യാനും ഖ്വാള്വിക്ക് അവകാശമുണ്ടെന്നാണെങ്കിലും ഖ്വാള്വിയുടെ സംരക്ഷണത്തിലുള്ള അനാഥക്കുട്ടികളുടെ സ്വത്തിലാണത്” (ഹാശിയതു അസ്നല്‍ മത്വാലിബ് 1/395).
ഇമാം ഖത്വീബുശിര്‍ബീനി(റ)യുടെ വാക്കുകള്‍ കാണുക: “ഖ്വാള്വിക്ക് സകാത് സ്വത്ത് വാങ്ങി വിതരണം ചെയ്യാവുന്നതാണെന്നാണ് മൂലഗ്രന്ഥകാരന്റെ (ഇമാം നവവി)വാക്കിന്റെ താത്പര്യം. എന്നാല്‍ ഇപ്പറഞ്ഞത് തന്റെ സംരക്ഷണത്തിലുള്ള അനാഥക്കുട്ടികളുടെ സ്വത്തിലാണ്. പ്രസ്തുത മുതലുകളുടെ സംരക്ഷണത്തിന് മുസ്ലിം ഭരണാധികാരി ഒരു നാള്വിറി(മേല്‍ നേട്ടക്കാരന്‍)നെ നിശ്ചയിക്കാതിരിക്കുമ്പോള്‍ ഖ്വാള്വിയുടെ അധികാരപരിധിയില്‍ ആ സ്വത്തിന്റെ സംരക്ഷണം ഉള്‍പ്പെടുമെന്നാണ് പ്രബലമായത്. ഇപ്രകാരം മൂലഗ്രന്ഥകാരന്‍ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇമാം റാഫി’ഈ(റ) ഖ്വള്വാഅ് സംബന്ധിച്ച അധ്യായത്തില്‍ പ്രസ്തുത സ്വത്തുക്കളുടെ സംരക്ഷണം ഖ്വാള്വിയുടെ അധികാര പരിധിയില്‍ ഉള്‍പ്പെടുന്നതാണെന് നിരുപാധികമായി പറഞ്ഞിട്ടുണ്ട്. ഒരു നാള്വിറിനെ ഇമാം നിശ്ചയിക്കാത്തിടത്താണ് അപ്പറഞ്ഞതെന്ന് വെക്കേണ്ടതാണ്” (മുഗ്നി 3/199).
ബഹു. ഇബ്നുഹജര്‍(റ) തന്നെ പറയട്ടെ. “വിവേകമില്ലാത്തത് കാരണം ജപ്തി ചെയ്യപ്പെട്ടവനും ഇങ്ങനെ തന്നെയാണെന്നത് അവിതര്‍ക്കിതമാണ്. ഇങ്ങനെ മജ്മൂ’ഇല്‍ പ്രസ്താവിച്ചിട്ടുണ്ട്” (ഫത്ഹുല്‍ ജവാദ് 1/199).

ഇമാം സുബ്കി(റ)യുടെ വാക്കുകള്‍ കാണുക: “കുട്ടിയുടെ സ്വത്ത് കൈകാര്യം ചെയ്യുന്നവന്റെ ബാധ്യത അവകാശികള്‍ക്ക് അതിന്റെ സകാത് സ്വയം വിതരണം ചെയ്യലാണെന്നതില്‍ സന്ദേഹമില്ല. ഇനി ഇമാമിലേക്കോ ഖ്വാള്വിയിലേക്കോ അതേല്‍പ്പിക്കുകയും അവകാശികള്‍ക്ക് രണ്ടിലൊരാള്‍ അവ വിഹിതിച്ച് കൊടുക്കുകയും ചെയ്താല്‍ തന്റെ ബാധ്യത ഒഴിവാകുമെന്നതും സംശയരഹിതമാണ്” (ഫതാവാ സുബ്കി 1/201).
എന്നാല്‍ ഇപ്പറഞ്ഞത് തന്നെ സകാത് കാര്യങ്ങള്‍ നോക്കുന്നതിന് വേണ്ടി നിശ്ചിതമായ ഒരാളെ ഇമാമ് നിയോഗിക്കാതിരിക്കുമ്പോഴാണ്. നിയോഗിക്കുന്ന പക്ഷം സകാത് കാര്യങ്ങള്‍ ഖ്വാള്വിയുടെ നിയന്ത്രണ പരിധിയില്‍ നിന്ന് പാടേ പുറത്താണ്. ഇമാം നവവി(റ) പറയുന്നു: “സകാത് കാര്യങ്ങള്‍ ഇമാം മാവര്‍ദി (റ) ഇങ്ങനെ വിശദീകരിക്കുന്നു. “സകാത് കാര്യങ്ങള്‍ക്ക് വേണ്ടി നിശ്ചിതമായ ഒരാളെ ഇമാമ് നിയമിക്കുന്ന പക്ഷം അവ ഖ്വാള്വിയുടെ അധികാര പരിധിയില്‍ നിന്ന് പുറപ്പെടുന്നതാണ്” (റൌള്വ 11/125).

(4) ചിലരുടെ സംശയം ‘ഉംദയുടെ ‘ഇബാറത്തിലാണ്. “ഒരു സംഘമാളുകള്‍ അരുടെ ഫിത്വ്ര്‍ സകാത് ഒരുമിച്ച് കൂട്ടിക്കലര്‍ത്തി അവരോ അവര്‍ സമ്മതം നല്‍കിയ ഒരാളോ വിതരണം ചെയ്താല്‍ സാധുവാകുന്നതാണ്”.
മറുപടി: “ഈ പറഞ്ഞത് നമ്മുടെ വിഷയമേ അല്ലെന്ന് ഒരാവര്‍ത്തി കൂടി വായിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. കാരണം പലരുടെയും സകാത് പിരിച്ചെടുക്കാനും അവകാശികള്‍ക്ക് വിതരണം ചെയ്യാനും ഒരു വിഭാഗമാളുകള്‍ സംഘടിക്കുകയും പൊതു ജനങ്ങളില്‍ നിന്നും അവരുടെ സകാതിനെ ആവശ്യപ്പെടുകയും അത് പിരിച്ചെടുത്ത് വിതരണം നടത്തുകയും ചെയ്യുന്ന സംഘടിത സകാതിലുണ്ടാകുന്ന ന്യൂനതകളാണ് മേല്‍ പറഞ്ഞത്. ‘ഉംദയുടെ വാക്കിലാണെങ്കില്‍ പിരിച്ചെടുക്കലോ അതിനൊരു കമ്മിറ്റിയോ കമ്മിറ്റി വിതരണമോ അല്ല പറയുന്നത്. മറിച്ച് കുറച്ചാളുകള്‍ അവരുടെ സകാത് ഒരുമിച്ചുകൂട്ടിക്കലര്‍ത്തി അവര്‍ തന്നെയോ അല്ലെങ്കില്‍ അവര്‍ സമ്മതം നല്‍കിയ ഒരാളോ അവകാശികള്‍ക്കെത്തിക്കുന്ന രൂപമാണ് സാധുവാകുന്നതെന്ന് പറഞ്ഞത്. സ്വത്തിന്റെ ഉടമസ്ഥന്‍മാര്‍ തന്നെ സ്വമേധയാ അവരുടെ സകാത് ഒരുമിച്ച് കൂട്ടിക്കലര്‍ത്തി അവനവന്റെ വിഹിതം വിതരണം നടത്തിയാല്‍ കൂട്ടിക്കലര്‍ത്തിയതിന്റെ പേരില്‍ പ്രശ്നമില്ലെന്ന് സാരം.

(5) സകാതിന്റെ യഥാര്‍ത്ഥ അവകാശികള്‍ യാചകരെ പോലെ പണക്കാരുടെ വീട്ടുപടിക്കല്‍ സഞ്ചിയും ചുമന്ന് നില്‍ക്കുന്ന ദയനീയ രംഗം തുടച്ചു മാറ്റാന്‍ വേണ്ടിയാണ് സകാത് കമ്മിറ്റിക്കാര്‍ ശ്രമിക്കുന്നത്. ഇത് നാമെന്തിന് എതിര്‍ക്കണം? എന്നതാണ് ചിലരുടെ സംശയം.
മറുപടി: വാസ്തവത്തില്‍ ഒറ്റപ്പെട്ട യാചന ഒഴിവാക്കുന്നതിന് വേണ്ടി സംഘടിത യാചന ഏര്‍പ്പെടുത്തുന്നത് വിരോധാഭാസമാണ്. ഇതാണ് സംഘടിത സകാതിലൂടെ നടക്കുന്നത്. ഇസ്ലാമിക അനുഷ്ഠാനങ്ങള്‍ക്ക് സാധുത ലഭിക്കാന്‍ കുറേ ഉപാധികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഈ ഉപാധികളിലൊന്നിന് ഭംഗം വരുത്തിയാല്‍ ആ കര്‍മ്മം അസ്വീകാര്യായി. സകാതിന്റെ സ്വീകാര്യതക്കുള്ള ഉപാധികള്‍ മുഴുവന്‍ സ്വീകരിക്കപ്പെട്ടാല്‍ മാത്രം അത് ഇസ്ലാമില്‍ സകാതായി അംഗീകരിക്കപ്പെടും. മറ്റു ഉപദേശങ്ങളൊന്നും ഈ വിഷയത്തില്‍ സ്വീകാര്യമല്ല. നിയമപരമായി സകാത് സാധുവാകുന്നുണ്ടോയെന്നതാണ് ഇസ്ലാം നോക്കുന്നത്. അല്ലാത്ത പക്ഷം അംഗീകാരവുമില്ല. ഇത്തരം സാമൂഹിക നന്മകളില്ലെന്ന് വെച്ച് ഉപാധികളൊത്ത സകാതിന്റെ സാധുതക്ക് പ്രശ്നമില്ല. ഉപാധിയൊക്കാത്തതിന് ഈ നന്മയുണ്ടായി എന്ന് കരുതി അസ്വീകാര്യത പരിഹരിക്കുന്നുമില്ല. ഉപാധിയോടെ സകാത് കൊടുക്കുമ്പോള്‍ തന്നെ ഇത്തരം സാമൂഹിക നന്മക്ക് വേണ്ടി യത്നിക്കലാണ് മുസ്ലിംകളുടെ സകാത് അസാധുവാക്കുന്ന പൊതു പ്രവര്‍ത്തനത്തെക്കാള്‍ ഉത്തമമെന്ന് പറയേണ്ടതില്ലല്ലോ.

അല്ലാഹു ഖ്വുര്‍ആനില്‍ പറയുന്നത് ചോദിച്ചുവരുന്നവര്‍ക്കും ചോദിക്കാത്തവര്‍ക്കും മുഅ്മിനിന്റെ സ്വത്തില്‍ വിഹിതമുണ്ടെന്നാണ്. എല്ലാവര്‍ക്കും കൊടുക്കുന്നവനാണ് പൂര്‍ണ വിശ്വാസി. മാത്രമല്ല ശര്‍’ഇന്റെ മാനമില്ലാതെ പൊതുനന്മകള്‍ ശര്‍’ഇല്‍ അവലംബ രേഖയല്ലെന്ന് നിദാന ശാസ്ത്രത്തില്‍ അംഗീകരിക്കപ്പെട്ട തത്വമാണ്. ഇനി യാചന ഒഴിവാക്കുകയെന്ന നന്മ പരിഗണിച്ചാല്‍ തന്നെയും സ്വന്തമായി കൊടുത്താലും  ഇത് നടപ്പാക്കാമല്ലോ. സംഘടിപ്പിച്ച് വിതരണം ചെയ്താലേ ഈ നന്മ നടപ്പിലാക്കാനാകൂ എന്നത് നിരര്‍ത്ഥകമാണ്. എല്ലാം പോകട്ടെ. ഇങ്ങനെയൊരു നന്മക്കു വേണ്ടി സംഘടിപ്പിച്ച് വിതരണം ചെയ്യലായിരുന്നു അഭികാമ്യമെങ്കില്‍ ഈ ശ്രേഷ്ഠ പ്രവര്‍ത്തിയുടെ പ്രയോക്താക്കളാകേണ്ടി യിരുന്നത് പൂര്‍വ്വീക മഹത്തുക്കളായിരുന്നു. ശര്‍’ഇല്‍ അനുമതിയില്ലാത്തത് കൊണ്ടാണല്ലോ അവരത് ചെയ്യാതിരുന്നത്.

ഇബ്നുഹജര്‍(റ) പറയുന്നു: “മുസ്ലിം ഉമ്മതിലെ സല്‍വൃത്തരും ശ്രേഷ്ഠരുമായവര്‍ക്ക് വിലക്കപ്പെട്ട ഒരുകാര്യം പില്‍ക്കാല ജനങ്ങള്‍ക്ക് അനുവദിക്കപ്പെടുമെന്ന് ആരെങ്കിലും ഊഹിക്കുമോ, ഒരിക്കലുമില്ല” (ഫതാവാ ഇബ്നുഹജര്‍ 3/161). ഇമാം അബൂശാമ(റ) പറയുന്നു: “അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാനുള്ള മാര്‍ഗവും വഴിപാടുമാണെന്ന് മിക്കജനങ്ങളും ധരിക്കുന്ന ചില കാര്യങ്ങളൊന്നും അങ്ങനെയാകില്ല. എന്നല്ല, അങ്ങനെ പ്രവര്‍ത്തിക്കുന്നതിലുപരി ഉപേക്ഷിക്കുന്നതിലാകും നന്മ. ഇത് വിശദീകരിക്കുന്നതിന് വേണ്ടിയാണ് എന്റെ ഈ രചന തന്നെ. യഥാര്‍ത്ഥത്തില്‍ ഇക്കൂട്ടര്‍ അല്ലാഹു ശര്‍’ആക്കാത്ത ഒന്ന് മുഖേനയാണ് അല്ലാഹുവിലേക്ക് അടുക്കാന്‍ ശ്രമിക്കുന്നത്. എന്നല്ല അല്ലാഹു വിരോധിച്ച കാര്യം മുഖേന. ഭൂമിയില്‍ നിങ്ങള്‍ നാശം വിതക്കരുതെന്നവരോട് പറയപ്പെട്ടാല്‍ ഞങ്ങള്‍ നന്മ വിതക്കുന്നവരാണെന്നായിരിക്കും അവരുടെ മറുപടി. നിശ്ചയം ഇക്കൂട്ടരാണ് നാശകാരികളെന്നറിയുക. പക്ഷേ, അവര്‍ക്കറിയില്ല” (അബൂശാമ(റ)യുടെ കിതാബുല്‍ ബാഇസ്, പേജ് 25).

ഏറ്റവും നല്ലത്

ഇനി ഒരു നാട്ടില്‍ രൂപീകൃതമായ കമ്മിറ്റി ജനങ്ങളില്‍ നിന്ന് തീരെ സകാത് ആവശ്യപ്പെടാതെ ആരെങ്കിലും ഏല്‍പ്പിക്കുന്നത് സ്വീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് സങ്കല്‍പ്പിക്കുക.(പക്ഷേ, ഇത് സാങ്ക ല്‍പ്പിക്കം മാത്രമാണ്) എന്നാല്‍ തന്നെ കമ്മിറ്റിയിലെ നിശ്ചിത ഒരാളെ നിയമാനുസൃതം വകാലതാക്കുകയും മറ്റെല്ലാ നിബന്ധനകളും ഒത്തു കൂടുകയും ചെയ്താല്‍ ഉടമസ്ഥന്റെ ബാധ്യത വീടുമെങ്കിലും അത് ശ്രേഷ്ഠമായതിന് വിരുദ്ധമാണെന്നതില്‍ പക്ഷാന്തരമില്ല. കാരണം സ്വന്തമായി വിതരണം ചെയ്യുന്നത് വകാലതായി വിതരണം ചെയ്യുന്നതിനെക്കാള്‍ ശ്രേഷ്ഠമാണെന്നതില്‍ തര്‍ക്കമേയില്ലെന്ന് ശര്‍ഹുല്‍ മുഹദ്ദബ് 6/165, റൌള്വ 2/61, ശര്‍ഹുല്‍ കബീര്‍ 5/521, മുഗ്നി 1/414 എന്നിവയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഉടമ നേരിട്ട് വിതരണം ചെയ്യല്‍ മറ്റൊരാളെ ഏല്‍പ്പിക്കുന്നതിനെക്കാള്‍ പുണ്യമാണെന്നതില്‍ പക്ഷാന്തരമില്ല(മുഗ്നി 1/414, നിഹായ 3/135, മഹല്ലി 2/42). ചുരുക്കത്തില്‍ ഒരു പരിതസ്ഥിതിയിലും വകീലിനെ ഏല്‍പ്പിക്കുന്നത് ഉത്തമമല്ലെന്ന് വ്യക്തം.

ഇമാമ് നിലവിലില്ലാത്ത നമ്മുടെ നാട് പോലെയുള്ള സ്ഥലങ്ങളില്‍ സ്വയം വിതരണം നടത്തലാണ് ഏറ്റവും അഭികാമ്യമെന്നതില്‍ പണ്ഡിതര്‍ ഏകാഭിപ്രായക്കാരാണെന്ന് സംക്ഷിപ്തം. ശരിയായ വകാലതിന് തന്നെ രണ്ടാം സ്ഥാനമേയുള്ളൂ. അപ്പോള്‍ പിന്നെ സാധുതയില്ലാത്ത രൂപത്തിലുള്ള വകാലതും വിതരണവും വഴി മുസ്ലിംകളുടെ പുണ്യ കര്‍മ്മം പാഴാക്കുന്നത് അവസാനിപ്പിക്കേണ്ടതാണ്. സംശയരഹിതമായ രൂപത്തില്‍ സകാത് നല്‍കി, ചെയ്യുന്ന നല്ല കാര്യങ്ങള്‍ അതിന്റേതായ രൂപത്തിലാകാന്‍ മുസ്ലിംകള്‍ ശ്രദ്ധിക്കണം.

അബൂസ’ഈദില്‍ മഖ്ബുരി(റ)യില്‍ നിന്ന് നിവേദനം: “ഇരുനൂറ് ദിര്‍ഹമുമായി ഞാന്‍ ‘ഉമറുബ്നുല്‍ ഖത്ത്വാബി(റ)ന്റെ അരികില്‍ ചെന്ന് ഇങ്ങനെ പറഞ്ഞു. ഓ അമീറുല്‍ മുഅ്മിനീന്‍, ഇതെന്റെ ധനത്തിന്റെ സകാതാണ്. അവിടുന്നിപ്രകാരം പ്രതിവചിച്ചു. ഇത് നീ തന്നെ കൊണ്ടുപോയി വിതരണം ചെയ്യുക. (ബൈഹഖ്വി) സ്വന്തമായി സകാത് വിതരണം ചെയ്യുന്നതിന് ഈ ഹദീസ് രേഖയാണെന്ന് ശര്‍ഹുല്‍ മുഹദ്ദബ് 6/164ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

സൂക്ഷിപ്പ് പണമായ ദിര്‍ഹമുകളുടെ സകാതായിരുന്നു ഹദീസില്‍ പറഞ്ഞതെന്ന് വ്യക്തം. സൂക്ഷിപ്പ് പണം ആന്തരിക ധനത്തില്‍ പെട്ടതാണെന്ന് ശ്രദ്ധേയമാണ്. ആന്തരികസ്വത്തിന്റെ സകാത് സ്വന്തമായി കൊടുക്കല്‍ ഉത്തമമായത് കൊണ്ട് തന്നെയാണ് ‘ഉമര്‍(റ) സ്വന്തമായി കൊടുക്കാന്‍ പറഞ്ഞതെന്ന് തീര്‍ച്ച .

🌹🌹🌹🌹🌹🌹

വിത്റിലെ ഖുനൂത്ത് നരകത്തിൽ നിന്ന് സ്വർഗത്തിലെത്തിച്ച് മുജാഹിദുകൾ*

*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

വിത്റിലെ ഖുനൂത്ത് നരകത്തിൽ നിന്ന് സ്വർഗത്തിലെത്തിച്ച് മുജാഹിദുകൾ*


റമളാനിലെ പകുതിയിലെ വിത്റില്‍ ഖുനൂത്ത് അനാചാരമാണെന്ന് കൊട്ടിഘോഷിച്ചവരായിരുന്നു- മുമ്പ് കേരള വഹാബികള്‍. വിതറിലെ ഖുനൂതിന്റെ ഹദീസ് സ്വഹീഹല്ല, അത് തനിച്ച അനാചാരമാണെന്ന് ഫത്വ ഇറക്കിയവര്‍ തന്നെ ഇപ്പോള്‍ അതേ ഹദീസ് വെച്ച് വിത്റില്‍ ഖുനൂത്ത് സുന്നത്താണെന്ന് പഠിപ്പിക്കുന്നുണ്ട്.

വിത്റിലെ ഖുനൂത്ത് നിഷേധിച്ചുകൊണ്ട് മൗലവിമാര്‍ ആദ്യം പഠിപ്പിച്ചതിങ്ങനെയാണ്: നബി(സ്വ) വിത്റില്‍ ഏതെങ്കിലും കാലത്ത് ഖുനൂത്ത് ഓതിയതായി സ്വഹീഹായ ഒരു ഹദീസിലും നിവേദനം ചെയ്യുന്നില്ല (മുസ്ലിംകളിലെ അനാചരങ്ങള്‍, കെഎന്‍എം, 173).

തുടര്‍ന്നു ഹസന്‍(റ)ന് നബി(സ്വ) ഖുനൂത്ത് പഠിപ്പിച്ച അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീസ് ദുര്‍ബലമാണ് എന്ന് വാദിക്കുന്നു. എന്നാല്‍ ഇപ്പോള്‍ അതേ ഹദീസ് തെളിവാക്കി ഖുനൂത്ത് പഠിപ്പിക്കുന്നത് നോക്കൂ: നബി(സ്വ) ഹസന്‍(റ)ന് വിത്റിലെ ഖുനൂത്ത് പഠിപ്പിച്ചു കൊടുത്തതായി ഹദീസികളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട് (അല്‍ ഇസ്ലാഹ്, ജൂണ്‍ 2015, പേ 26).

അബൂദാവൂദിന്റെ ഖുനൂത്ത് പരാമര്‍ശിച്ച ഹദീസ് രേഖപ്പെടുത്തിയ ശേഷം എഴുതുന്നു: നബി(സ്വ) തന്റെ പേരമകന്‍ ഹസന്‍(റ)വിനു പഠിപ്പിച്ചു നല്‍കിയ (സുന്നികള്‍ ഇപ്പോള്‍ ചൊല്ലി വരുന്ന ഖുനൂത്ത്-ലേഖ) മേല്‍ കൊടുത്ത പ്രാര്‍ത്ഥനയാണ് ചൊല്ലാന്‍ കൂടുതല്‍ ഉത്തമം. ഉദ്ദേശിക്കുന്നുവെങ്കില്‍ ചില ദുആകള്‍ അവന് വര്‍ധിപ്പിക്കാം എന്ന് മാത്രം (അല്‍ ഇസ് ലാഹ്, 2015 ജൂണ്‍, പേ 2).

ഇതു സംബന്ധമായി സകരിയ്യ സ്വലാഹി എഴുതിയത് വായിക്കുമ്പോള്‍ മൗലവിയുടെ ഹദീസ് പരിജ്ഞാനം നമുക്കു ബോധ്യപ്പെടും: *'''യഥാര്‍ത്ഥത്തില്‍ വിത്റിലെ ഖുനൂതിന്റെ ഹദീസ് ളഈഫ് (ദുര്‍ബലം) ആണെന്ന ചില പണ്ഡിതന്മാരുടെ നിഗമനം സത്യമാണെന്ന് കരുതിയതു കൊണ്ടാണ് വിത്റില്‍ ഖുനൂതില്ലെന്ന് നമ്മുടെ പണ്ഡിതന്മാര്‍* *പലരും വിശ്വസിച്ചത്. എന്നാല്‍ ലോകത്തിന്റെ നാനാഭാഗത്തുമുള്ള സലഫികള്‍* *കരുതുന്നപോലെ ഈ വിഷയത്തിലുള്ള ഹദീസുകള്‍ സ്വഹീഹാണ്'''* (ഗള്‍ഫ് സലഫികളും കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനവും, പേ 172).

*വിത്റിലെ ഖുനൂത്തിന്റെ ഹദീസ് ദുര്‍ബല മാണെന്ന് ഏതോ മൗലവി തട്ടിവിട്ടപ്പോള്‍ അത് ശരിയാണോ എന്നു പരിശോധിക്കാന്‍ പോലും കഴിയാത്ത ഇവരാണ് ഇമാമുകള്‍ക്ക് ഹദീസ് മനസ്സിലായില്ലെന്നും അവര്‍ക്ക് പിഴച്ചു എന്നും പറയുന്നത്*.

ഏതായാലും സുന്നികള്‍ മുമ്പേ ചെയ്തുവരുന്നതും മൗലവിമാര്‍ ബിദ്അത്താണ് എന്ന് പണ്ടേ ‘തെളിയിച്ച’തുമായ വിത്റിലെ ഖുനൂത്ത് സുന്നത്താണെന്ന് ഇപ്പോള്‍ [ മൗലവിമാർക്ക് ] സ്ഥിരപ്പെടുകയും മുജാഹിദ് മൗലവിമാരിലൂടെ തന്നെ ,ലോകമതറിയുകയും ചെയ്തു...!!!....


*വിത്റിലെ ഖുനൂതും വഹാബികളുടെ ചേരി തിരിഞ്ഞുള്ള വമ്പൻ ഫിത്നയും !*

കുറച്ച് മുജാഹിദുകൾ - മുജാഹിദ് വിശ്വാസ പ്രകാരം നരകത്തിൽ ! ദാണ്ടെ കെടക്കണു നവോത്ഥാനത്തിന്റെ വമ്പനൊരു തൂൺ ! ഒരു കൂട്ടർ നരകത്തിലും മറ്റൊരു കൂട്ടർ ,മൗലവിമാർക്ക് മാത്രം റിസർവ്വ് ചെയ്യപ്പെട്ട സ്വർഗത്തിലും! സുന്നികളെ മുശ്രിക്കാക്കാനും നരകത്തിലാക്കാനും സലഫീ ലാബിൽ പ്രത്യേകം തയ്യാർ ചെയ്തെടുത്ത ഉസൂൽ വഹാബികളെ തിരിഞ്ഞ് കുത്തുന്നു!.  ഈ സുന്നത്ത് 1920 കൾ മുതൽ രണ്ടായിരമാണ്ട് വരെ മൂടി വച്ചതെന്തിനാണ് മൗലവിമാരേ? വിത്റിലെ  ഖുനൂത്  ബിദ്അത്താണെന്നും ഓതുന്നവർ നരകത്തിലാണെന്നും വിശ്വസിച്ച് -ഒച്ചവച്ച് -സ്വ സ്വാധീന മേഖലകളിൽ തടഞ്ഞ് -മരിച്ചു പോയ വഹാബികളുടെ കാര്യം ആര് ഏറ്റെടുക്കും?  ഖുനൂത്തോതിയാലും ഓതിയില്ലെങ്കിലും നരകമെന്ന എലിക്കെണിയിലാണിന്ന് വഹാബികൾ !.ചക്കിന് വച്ചത് കൊക്കിന് കൊണ്ട പ്രതീതി! മുജാഹിദ് നേതാവ് സകരിയ്യ സലാഹി വിഷയത്തിന്റെ മർമം പറയട്ടെ! ബാക്കി നിങ്ങൾ സങ്കല്പിക്കുക!സ്വയം നിർമ്മിത പ്രസ്ഥാനങ്ങളുടെ ഗതികേടെന്നല്ലാതെന്ത് പറയാൻ!!!
                         ✍            *ഖുദ്സി*
👇👇👇👁👁👁
https://youtu.be/4CT-YG0fDyw
👇👇👇👁👁👁
https://visionofahlussunna.blogspot.com/2018/05/blog-post_625.html

തറാവീഹ്.വൈരുദ്ധ്യം നമ്പർ 3⃣

🔹🔹🔹🌹അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
തറാവീഹ്
കുന്നോളം
വൈരുദ്ധ്യങ്ങളുമായി
മൗലവിമാർ.
➖➖➖➖➖➖➖➖

   വൈരുദ്ധ്യം നമ്പർ 3⃣

തറാവീഹ് റക്അത്തിന്റെ എണ്ണം ക്ലിപ്തമല്ല എന്ന പുതിയ വാദത്തിന്  സകരിയ സ്വലാഹിക്ക് തെളിവ് നബി (സ) രാത്രി നിസ്കാരം ഈരണ്ട് ഈരണ്ട്  നിസ്കരിച്ചു എന്ന ഹദീസാണ്.

സകരിയ എഴുതുന്നു:
"സ്വലാത്തുല്ലൈ ലി മഥ്നാ മഥ്നാ" (രാത്രി നിസ്കാരം ഈരണ്ട് ഈരണ്ടാകുന്നു) എന്ന ഹദീസിൽ നിന്നും തറാവീഹിന്റെ എണ്ണം ക്ലിപ്തമല്ല എന്നും പതിനൊന്നിലധികം നിസ്കരിക്കുന്നതും അനുവദനീയമാണ് എന്നുമാണ് മുൻഗാമികളും പിൻഗാമികളും മനസ്സിലാക്കിയിട്ടുള്ളത്. മാത്രമല്ല, എണ്ണം ക്ലിപ്തമായിരുന്നെങ്കിൽ 'രാത്രി നിസ്കാരം എങ്ങിനെയാണ് ' എന്ന് ചോദിച്ച വ്യക്തിയോട് നബി(സ) കൃത്യമായ എണ്ണം പറയുമായിരുന്നു. ഒരു കാര്യം വിവരിക്കൽ അനിവാര്യമായ സന്ദർഭത്തിൽ ആയത് വിവരിക്കാതെ പിന്തിപ്പിക്കുന്നത് നബി(സ)ക്ക് യോജിച്ചതല്ല. അഥവാ അനുവദനീയമല്ല എന്ന കാര്യം പൊതുവെ അംഗീകരിക്കപ്പെട്ടതാണ്. പ്രത്യേകിച്ചും ജനങ്ങൾക്ക് മുമ്പാകെ വെച്ച് പരസ്യമായി മിമ്പറിൽ വെച്ച് നബി(സ) ഖുതുബ നടത്തിക്കൊണ്ടിരിക്കെ ചോദ്യം ചെയ്ത ഒരാളോട്. അത് കൊണ്ട് തന്നെ റക്അതുകൾ പരിമിതമല്ല എന്നതിന് തെളിവായി ഈ ഹദീസ് പല പണ്ഡിതന്മാരും ഉദ്ദരിച്ചിട്ടുണ്ട് ചില പണ്ഡിതോദ്ദരണികൾ കൂടി വിലയിരുത്താം.
1, ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ ( ) യുടെ മജ്മൂ ഉൽ ഫതാവ (22/272-273) ൽ ഇപ്രകാരം കാണാം...... "

   അൽ ഇസ്‌ലാഹ് മാസിക
      2018 മെയ് പേ: 33

ഇനി നിങ്ങൾ സകരിയ സ്വലാഹി തന്നെ ഈ ഹദീസ് തറാവീഹ് റക്അത്തിന്റെ എണ്ണം ക്ലിപ്തമല്ല എന്നതിന് രേഖയല്ല എന്നും അതിന് തെളിവാക്കിയ ഇബ്നുതൈമിയ്യ അടക്കമുള്ള അറബികൾക്ക് പിഴച്ചുവെന്നും എഴുതിയത് വായിക്കൂ...

സകരിയ സ്വലാഹി എഴുതുന്നു:

"യഥാർത്ഥത്തിൽ 'ഈരണ്ട് ഈരണ്ടായി എത്രയും നിസ്കരിക്കാം' എന്ന് ഈ ഹദീസിനെ ചിലർ വ്യാഖ്യാനിക്കുന്നത് ശരിയല്ല. കാരണം റക്അതുകൾ എത്രയുമാവാമെന്നാണ് ഈ ഹദീസ് കൊണ്ട് റസൂൽ (സ) ഉദ്ദേശിച്ചതെങ്കിൽ അവിടുന്ന് ഒരിക്കൽ 15, മറ്റൊരിക്കൽ 17, മൂന്നാമതൊരിക്കൽ 21,.... എന്നിങ്ങനെ വിവിധ എണ്ണങ്ങൾ വിവിധ സന്ദർഭങ്ങളിൽ നമസ്കരിച്ച് കാണിക്കുമായിരുന്നു. പക്ഷേ, 11 ൽ കുറവായ റക്അത്തുകൾ ( 9,7,5,3) ഒക്കെ ചെയ്തു കാണിച്ച നബി(സ) 11 ലധികം നമസ്കരിച്ചതായി തെളിയിക്കപ്പെട്ടിട്ടില്ല....... അപ്പോൾ രാത്രിനമസ്കാരം ഈരണ്ട് ഈരണ്ടാണ് എന്ന ഹദീസ് 11റക് അത്തിന്റെ രൂപം വിവരിക്കുകയാണ് ചെയ്യുന്നത്. അല്ലാതെ റക്അത്ത് എത്രയുമാവാമെന്ന് ധ്വനിപ്പിക്കുകയല്ല എന്ന് വ്യക്തം.ഇത് കൊണ്ടാണ് അറബികളുടെ  ( ഇബ്നുതൈമിയ്യ മുതൽ ഇബ്നു ബാസ് വരെയുള്ള ) വ്യാഖ്യാനം അബദ്ധമാണ് , പിഴവാണ് എന്ന് നാം ഇത്രയും കാലം ജനങ്ങളെ പഠിപ്പിച്ചത്. അറബ് ലോകത്തെ ആധുനിക പണ്ഡിതന്മാരേക്കാൾ എത്രയോ ഉന്നതരായ ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ യെപ്പോലുള്ളവർ മേൽ പറഞ്ഞ വിധം വ്യാഖ്യാനിച്ചിട്ടും നാം ആ വ്യാഖ്യാനം സ്വീകരിക്കാതിരുന്നത് നബിചര്യയിൽ സ്ഥിരപ്പെട്ടത് സ്വീകരിക്കണം എന്ന നിലക്കായിരുന്നു .വ്യക്തികളല്ല; തെളിവുകളെയാണ് മുജാഹിദ് പ്രസ്ഥാനം എക്കാലത്തും നോക്കാറുള്ളത്. ഈയടുത്ത കാലം വരെ മുജാഹിദുകളിൽ ആർക്കും ഈ വിഷയത്തിൽ യാതൊരു വസ് വാസും അങ്കലാപ്പും ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ മുജാഹിദുകളിൽ തന്നെ ചിലർ ഒരു വിഭാഗം അറബികളുടെ എത്രയുമാവാമെന്ന വാദത്തെ ഏറ്റെടുത്ത് പ്രചരിപ്പിക്കുകയും തങ്ങളുടെ വ്യതിയാനങ്ങൾക്ക് മറപിടിക്കുകയും ചെയ്യുന്നു എന്നതാണ് ഇന്നത്തെ പ്രശ്നം. "

    ഗൾഫ് സലഫികളും
   കേരളത്തിലെഇസ്‌ലാഹി
     പ്രസ്ഥാനവും പേ: 142
     സകരിയ്യ സ്വലാഹി

ഇതൊക്കെ എഴുതിവിട്ടത് ഒരു മൗലവി തന്നെയാണ്. അയാളാണെങ്കിൽ ചില്ലറക്കാരനല്ല. സംവാദ വേദികളിൽ മുജാഹിദ് പണ്ഡിതനിരയിലെ ഒന്നാമൻ. ആലോചിച്ചു നോക്കൂ , വിശുദ്ധ റമളാനിലെ പ്രധാനപ്പെട്ട ഒരു നിസ്കാരം എത്ര റക്അത്താണെന്ന്  അറിയാനോ, അനിയായികളെ പഠിപ്പിക്കാനോ ഒരു നൂറ്റാണ്ടായിട്ടും ഇവന്മാർക്ക് സാധിച്ചിട്ടില്ല!! ഇതിനിടെ മരണമടഞ്ഞ മൗലവിമാരടക്കം മുജാഹിദുകളുടെ അവസ്ഥ എന്തായിരിക്കും?

അല്ലാഹ്... നീ ഞങ്ങളെ കാത്തു. ഇനിയും നീ കാക്കണേ ഈ പുത്തൻ പ്രസ്ഥാനക്കാരുടെ ശർറിൽ നിന്ന്.


അടുത്ത വൈരുദ്ധ്യം
അടുത്ത ദിവസം

✍ Aboohabeeb payyoli
⏺⏺⏺⏺⏺⏺⏺⏺

Tuesday, May 29, 2018

തറാവീഹ് മുജാഹിദ് ഗവേശണം പൂർത്തിയായില്ല

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚കോയ :ഹലോ, മുജായിദ് ആപ്പീസല്ലേ ?....... തറാവീഹിലെ  റക്അത്തിന്റെ  വിഷയത്തിൽ പുതിയ ഗവേഷണ ഫലം പുറത്തു വന്നോ?

മൗലവി :20-8-11-8- കണക്കില്ല തുടങ്ങി ഒരു പാട് റിസൾട്ടുകൾ വന്നു. പക്ഷേ ഒന്നുമങ്ങ് ഒക്കണില്ല.

കോയ :ഏറ്റവും ലാസ്റ്റ് എന്ത് തീരുമാനിച്ചു?

മൗലവി :അത് ഫൈനൽ തീരുമാനമല്ല.ഗവേഷണം മാത്രം!.

കോയ :1922ൽ തുടങ്ങിയതല്ലേ ഈ ഗവേഷണം? നൂറാം വാർഷികമാഘോഷിക്കുമ്പോഴെങ്കിലും തീരുമാനമാകുമോ?

മൗലവി :നോക്കാം!

കോയ :ഈ റമളാനിലെങ്കിലും മനസുറപ്പിച്ച് നിസ്കരിക്കാനാകുമോ? ഏകദേശം ഉറപ്പുള്ള ഒരു എണ്ണം പറയീൻ...?

മൗലവി :മ്മളെല്ലാം മുജ്തഹിദുകളാണ്.ഓരോരുത്തർക്കും ഓരോ ഗവേഷണവും എണ്ണവുമാണ്.കൃത്യമായിട്ടൊരു തീരുമാനം ഇതുവരെ ആപ്പീസീന്ന് കിട്ടിയിട്ടില്ല!

കോയ: ആയിരം കോഴിക്ക് അരക്കാട എന്ന് കേട്ട്ക്ക്ണ് ..... ഇവിടെ ആയിരം  മുജായിദിന് ആയിരം തീരുമാനമോ?

മൗലവി: അയിനെന്താ കൊയപ്പം!. അനക്ക് മതനിയമവും ഗവേഷണവും അറിയാത്തോണ്ടാണിത്തരം സംശയങ്ങൾ!

കോയ :ഇസ്ലാം ഒന്നേയുള്ളു - 4 ൽ ഒരു മദ്ഹബ് എന്നത് മതത്തെ നാലാക്കലാണ്- മ്മക്ക് ഒന്നു മതീന്നും പറഞ്ഞ് എന്നെ മുജായിദാക്കിയത് നിങ്ങളല്ലേ.....?.... ഇവിടെ ഇപ്പോൾ ഓരോരുത്തർക്ക് ഓരോ അഭിപ്രായമോ ....?.... നല്ല ചേലായി.'.......!.....

മൗലവി :അത്..... അത്..... മ്.....

കോയ :ഞാനിപ്പോൾ തറാവീഹ് നിക്കരിക്കാൻ ആരെ പിൻപറ്റണം...?...'

മൗലവി :ആരെയും പിൻപറ്റിക്കോളൂ......

കോയ: എത്ര നിക്കരിക്കണം....?

മൗലവി :ആപ്പീസീന്ന് ഫൈനൽ  തീരുമാനമൊന്നും വന്നിട്ടില്ല..... അതു കൊണ്ട് ആരെ വേണേലും പിൻ പറ്റിക്കോളൂ....

കോയ :ഈ പേട്ട് മൗലവിമാരെ പിൻ പറ്റുന്നതിലും നല്ലത് മദ്ഹബിന്റെ ഇമാമുമാരെ പിൻപറ്റലല്ലേ?

മൗലവി :അത്......മ്.....മ്....

കോയ :എട്ടിൽ കൂടുതൽ   നിസ്കരിക്കൽ ബിദ്അത്തും നരകത്തിലുമാണെന്ന വാദം തിരുത്തിയോ ?മ്മടെ തീരുമാനമനുസരിച്ച് പടച്ചോൻ നരകത്തിലിട്ടവരെ തിരിച്ച് സ്വർഗത്തിലാക്കിയോ? മ്മൾ ഫൈനൽ തീരുമാനമെത്താത്തതിനാൽ-ഈ വിഷയവുമായി ബന്ധപ്പെട്ട് ആരെയും നരകത്തിലോ സ്വർഗത്തിലോ ഇടാൻ പടച്ചോനൊക്കുമോ?[ബിദ് അത്ത് ചെയ്യുന്നവർ നരകത്തിലാണെന്നാണല്ലോ !]
മൗലവി :അത്......മ്.....മ്....
കോയ: മൗലവീ..... ജീവിതം ഒന്നേയുള്ളു. തന്റെ വാക്ക് കേട്ട് - പരീക്ഷണം നടത്തി ഈമാൻ ടെസ്റ്റ് ചെയ്യാൻ ഞാനില്ല.ഗവേഷണം നടത്തി നടത്തി മൗലവിമാരിപ്പോൾ എട്ടോളം ഗ്രൂപ്പായി' തറാവീഹ് വെട്ടി നിരത്തി ഒരു കോലവുമില്ലാത്ത കോലത്തിലാക്കി.ഞാനേതായാലും ഇനി മുതൽ ശാഫിഈ ഇമാമിനെ പിൻതുടർന്ന് ജീവിക്കാൻ തന്നെ തീരുമാനിച്ചു.ദയവ് ചെയ്ത് സാധുക്കളെ ഇതുപോലെ പറ്റിക്കരുത്...... മതത്തിന്റെ പേരിൽ പാവപ്പെട്ട ആളുകളെ-നുണ പറഞ്ഞും മഖ്ബറ പ്രാർത്ഥന ഇസ്തിഗാസ തുടങ്ങിയ വിഷയങ്ങളിൽ തെറ്റിദ്ധരിപ്പിച്ചും മുജായിദാക്കി പരലോകം നഷ്ടപ്പെടുത്തുന്ന പണി ഇനിയെങ്കിലും നിർത്തണം...... നിങ്ങൾ പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിഷയങ്ങളിൽ എന്തെങ്കിലും യാഥാർത്ഥ്യമുണ്ടോന്ന് നെഞ്ചത്ത് കൈ വച്ച് സ്വയം ചിന്തിക്ക്......!തറാവീഹ് എട്ടാണെന്ന് സമർത്ഥിക്കാനും 20 നിസ്കരിക്കുന്നവരെ നരകത്തിലാക്കാനും എത്ര കെട്ട് നോട്ടീസുകളാണ് ഒരു കാലത്ത് നിങ്ങളൊക്കെ അടിച്ച് കൂട്ടിയത്!..... നിങ്ങൾ ഹദീസോതുമ്പോൾ ശെരിയെന്ന് കരുതിയ എതയോ ആളുകളെയാണ് നിങ്ങൾ പറ്റിച്ചത്!... നിങ്ങളോതിയ ഹദീസുകളോടുള്ള സ്നേഹത്താൽ- യാഥാർത്ഥ്യമറിയാതെ, ഉമ്മയെയും ഉപ്പയെയും ഉസ്താ ദുമാരെയും മുശ്രിക്കാക്കിയ എത്രയോ പച്ചപ്പാവങ്ങൾ.....!!!
മൗലവി :അത്.. പിന്നെ......
 ....പകർപ്പ്.....
.

Monday, May 28, 2018

മൊബൈലിൽ ഖുർആൻ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚


ചോദ്യം
മൊബൈലിൽ ഖുർആൻ സേവ് ചെയ്താൽ മൊബൈൽ തൊടാനും മൊബൈലിൽ ഖുർആൻ ഓതാനും വുളൂ ഉ നിർബന്ധമുണ്ടോ? വുളൂഅ ഇല്ലാതെ തൊടൽ ഹറാമാകുമോ  ?

ഉത്തരം
മൊബൈലിൽസേവ് ചെയ്യപെടുന്ന ഖുർആൻ എഴുത്തായി പരിഗണിക്കപ്പെടുകയില്ല'സാങ്കേതിക സംവിധാനത്തിലൂടെ പ്രകാശിക്കപ്പെടുകയാണ്. അതിനാൽ
മൊബൈലിൽഖുർആൻ ഓതാനോ പ്രസ്തുത മൊബൈൽ തൊടാനോ
വുളൂ നിർബന്തമില്ല.വുളൂഅ ഇല്ലാതെ തൊടൽ ഹറാമില്ല.

എങ്കിലും ഖുർആൻ പാരായണം ചെയ്യുമ്പോൾ വുളൂ ഉണ്ടായിരിക്കലാണ് ഉത്തമമെന്ന് പറയേണ്ടതില്ല.

അബ്ദുൽ ജലീൽ സഖാഫി.
സുന്നത്ത് മാസിക 2018 മെയ്
https://islamicglobalvoice.blogspot.in/?m=0

Sunday, May 27, 2018

ഖിബ് ല അറിയാൻ

🌍🌏🌎💚🌍🌏🌎🥀🥀🥀🥀🥀🥀🥀അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
~~~~~~~~~~~~~~~~
ജിദ്ദ: അടുത്ത തിങ്കളാഴ്ച (28-05-18)ഉച്ചക്ക് സൂര്യൻ വിശുദ്ധ കഅ്ബാലയത്തിനു
നേർ മുകളിൽ വരും.

*ഗോളശാസ്ത്ര ഗവേഷകനും* അറബ് യൂനിയൻ ഫോർ ആസ്‌ട്രോണമി ആന്റ് സ്‌പേയ്‌സ് അംഗവുമായ *മുൽഹിം ഹിന്ദി* യാണു ഇക്കാര്യം അറിയിച്ചത്‌.

*തിങ്കളാഴ്ച ഉച്ചക്ക് ളുഹർ ബാങ്ക് സമയം 12.18 ന്* ആയിരിക്കും സൂര്യൻ കഅ്ബാലയത്തിനു നേർ മുകളിൽ വരിക.

ഈ സമയത്ത് കഅ്ബാലയത്തിനും മക്കയിലെ കെട്ടിടങ്ങൾക്കും *നിഴലുണ്ടാകില്ല.*

ഈ നേരം ലോകത്തെവിടെ നിന്നും സൂര്യനെ കാണുന്നവർക്ക് *ഖിബ്‌ലയുടെ ദിശ കൃത്യമായി നിർണയിക്കുന്നതിന് എളുപ്പത്തിൽ സാധിക്കും.*

സൂര്യനിലേക്ക് നേരിട്ട് നോക്കുന്നതു മൂലമുള്ള അപകടം ഒഴിവാക്കുന്നതിന് *ആ സമയത്തെ നിഴൽ നോക്കി ഖിബ്‌ലയുടെ ദിശ നിർണയിക്കാവുന്നതാണ്.*

നിഴലിന്റെ ദിശയുടെ നേർ എതിർ ഭാഗത്തായിരിക്കും ഖിബ്‌ല.

ഖിബ്‌ലയുടെ ദിശ നിർണയിക്കുന്നതിനുള്ള ഏറ്റവും കൃത്യവും എളുപ്പവുമാർന്ന മാർഗമാണിത്.

*എല്ലാ വർഷവും മെയ് 28 നും ജൂലൈ 16 നും ആയി രണ്ടു തവണയാണ്* സൂര്യൻ വിശുദ്ധ കഅ്ബാലയത്തിനു നേർ മുകളിൽ വരികയെന്നും മുൽഹിം ഹിന്ദി പറഞ്ഞു.
~~~~~~~~~~~~~~~~
*വിശ്വ വൃത്തത്തിന് മേൽ സൗരയൂദ ചംക്രമണം ചാക്രികമാകുന്ന പ്രക്രിയയുടെ പ്രകൃതി പ്രതിഭാസ ഭാഗമാണിത്.*
~~~~~~~~~~~~~~~~
വാസ്തു നിരീക്ഷകൻ
*PMK Darimi wynd mdy*

Saturday, May 26, 2018

തറാവീഹ് റക്അത്ത് പരിണാമ പട്ടിക (1921 മുതൽ 2018 വരെ)

🌹അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
കേരള വഹാബികളുടെ
തറാവീഹ് റക്അത്ത്
പരിണാമ പട്ടിക
(1921 മുതൽ 2018 വരെ)
➖➖➖➖➖➖➖➖
1921 മുതൽ
1941വരെ         20 റക്അത്

1941മുതൽ.       8 റക്അത്

1969ൽ              11റക്അത്‌,

1996ൽവീണ്ടും   8 റക്അത്

2006ൽ വീണ്ടും 11റക്അത്, 11 ൽ അധികം ബിദ്അത്ത്

2015മുതൽ.      11ൽ അധികം ബിദ്അത്തല്ല

2018 മുതൽ 11 ആണ് എന്നതിന് പ്രമാണമില്ല
11 ഉം ഉത്തമം 20 ഉം ഉത്തമം


🔵🔵🔵🔵🔵🔵🔵🔵🔵

________________________
✍ Aboohabeeb Payyoli

തറാവീഹ്- രണ്ടുത്തമവുമായി മുജാഹിദുകൾ*❗

*തറാവീഹ്- രണ്ടുത്തമവുമായി മുജാഹിദുകൾ*❗
🕸🕸🕸🕸🕸🕸🕸🕸അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚


തറാവീഹ്-കുന്നോളം
വൈരുദ്ധ്യങ്ങളുമായി മൗലവിമാർ.
➖➖➖➖➖➖➖➖
വൈരുദ്ധ്യം നമ്പർ1⃣

മുമ്പ് ഹുസൈൻ മടവൂർ തറാവീഹ് 11 ഉം 20 ഉം ശ്രേഷ്ഠമാണ് എന്നെഴുതിയതിനെ ഖണ്ഡിച്ചു കൊണ്ട് സകരിയ സ്വലാഹി 2008 ൽ ഇങ്ങനെ എഴുതി:

" തുടർന്നദ്ദേഹം (മടവൂർ മൗലവി) മുജാഹിദുകൾ സാധാരണ ഉദ്ദരിക്കുന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ 11 ആണ് ഉത്തമമെന്ന് കാണുന്നു എന്നെഴുതി. അവിടെ അദ്ദേഹം നിർത്തിയില്ല. ഉമറി(റ)ന്റെ കാലത്ത് 23 റക്അത്ത് നമസ്കരിച്ചതിനാൽ അതാണുത്തമമെന്ന് പല പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ടത്രെ! അപ്പോൾ രണ്ടുത്തമമായി. മുജാഹിദുകൾക്ക് ആകെ തറാവീഹിൽ 11 മാത്രമെ ഉത്തമമായതുള്ളൂ. രണ്ടു തരം 'ഉത്തമം' മടവൂരിന്റെ വകയാണ്."

      ഗൾഫ് സലഫികളും
      കേരളത്തിലെ
      ഇസ്ലാഹി പ്രസ്ഥാനവും.
      പേജ്: 145
      സകരിയ്യ സ്വലാഹി

നോക്കൂ...
2008 ൽ 'രണ്ടുത്തമം' എന്നെഴുതിയ ഹുസൈൻ മടവൂരിനെ ശക്തമായി ഖണ്ഡിച്ച സകരിയ തന്നെ 2018ൽ 'രണ്ടുത്തമം' പഠിപ്പിക്കുന്നു..

സകരിയ സ്വലാഹി എഴുതുന്നു:

"നമസ്കരിക്കുന്നവരുടെ അവസ്ഥകളുടെ വ്യത്യാസത്തിനനുസരിച്ച് ശ്രേഷ്ഠതയുടെ കാര്യത്തിലും വ്യത്യാസം വരുന്നതാണ്. ദീർഘമായി നിൽക്കാൻ കഴിയുമെങ്കിൽ നബി(സ) റമദാനിലും അല്ലാത്തപ്പോഴും നിസ്കരിച്ചത് പോലെ പത്തും മൂന്നും 13 നിസ്കരിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം. അതിന് സാധിക്കാത്തവരാണെങ്കിൽ ഇരുപത് നിസ്കരിക്കുന്നതാണ് ശ്രേഷ്ഠം. മുസ്ലിംകളിൽ ഭൂരിഭാഗവും നിർവഹിച്ചുകൊണ്ടിരിക്കുന്നത് അതാണ്."
 
    അൽ ഇസ്ലാഹ് മാസിക
    2018   മെയ്  പേ: 34.

നോക്കൂ... 2008 ൽ ഏതൊരു കാര്യത്തെയാണൊ സ്വലാഹി ഖണ്ഡിച്ചത് / മുജാഹിദാശയമല്ല എന്ന് പറഞ്ഞത്, അതേ വിഷയം  അങ്ങനെ തന്നെ 2018ൽ മുജാഹിദാശയമായി പഠിപ്പിച്ചു.

ഇനി, സകരിയ്യ സ്വലാഹി തന്നെ മുജാഹിദ് പ്രസ്ഥാനത്തിനു അവകാശപ്പെട്ട ഒരവകാശവാദമുണ്ട് അത് കൂടി വായിക്കുക:

"ഒന്നുകൂടി പറയട്ടെ മുജാഹിദുകൾക്ക് സമസ്തക്കാരെപ്പോലെ ഇടക്കിടെ വാദങ്ങൾ മാറ്റേണ്ടി വന്നിട്ടില്ല. എന്തെന്നാൽ, മുജാഹിദുകൾ വാദങ്ങൾ സ്വീകരിച്ചത്
പ്രമാണങ്ങളിൽ നിന്നാണ്. "
        ഇസ്ലാഹ് മാസിക
        2008 ജൂലായ് പേ: 20

😃😃😃😃😃😃😃😃
മൗലവി മാരുടെ പ്രമാണങ്ങൾക്ക് ഗ്യാരണ്ടി കുറവാണെന്ന് മാത്രം...
🤭🤭🤭🤭🤭🤭🤭🤭
അപ്പോൾ ഒരു കാര്യം ഉറപ്പായി, മൗലവിമാർ ദീൻ പറയുന്നത് പ്രമാണങ്ങളിൽ നിന്നല്ല,
അത് കൊണ്ട് തന്നെ ഇനിയും വൈരുദ്ധ്യങ്ങൾ വന്നു കൊണ്ടേയിരിക്കും.

അടുത്ത വൈരുദ്ധ്യം
അടുത്ത ദിവസം....

✍ Aboohabeeb payyoli
👇👇👇👁👁👁
https://visionofahlussunna.blogspot.com/2018/05/blog-post_498.html

തറാവീഹ്;തഴവാ ഉസ്താദിന്റെ ഇശലിൽ

*
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

തറാവീഹ്;തഴവാ ഉസ്താദിന്റെ ഇശലിൽ*
✍🏻VMH വണ്ടൂർ
Www.Jannathulminna.Tk

ചിലരുണ്ട് എട്ടിൽ പൊട്ടി എട്ട് പറഞ്ഞ്..
വെട്ടുന്നു പന്ത്രെണ്ടെണ്ണം കൂലി കളഞ്ഞ്
അതു മാത്രമല്ലിജ്മാഇനേയും തളളി
കൊളളുന്നു പൊളളും ബിദ്അത്തിൻ തീക്കൊളളി
വിത്റിന്റെ വിഷയമിലായി വന്ന ഹദീസിനേ..
മാറ്റുന്നവർ തെളിവായി തറാവീഹിനേ..
റമളാനിലും അല്ലാത്തകാലത്തും നബി
നിസ്കരിച്ചു പതിനൊന്ന് എന്നാഇശാബീ
പറയുന്നതിൽ നിന്നായി തന്നെ ഫഹിംനാ
റമളാൻ വിശേഷ തറാവീഹല്ല ഇതെന്നാ
ശുഹ്റുറ്റ ആലിം  ഹൈതമി തൻ തുഹ്ഫഃ യിൽ
പറയുന്നു ഇത് വിത്റിൻ ദലീലാ സ്പഷ്ടമിൽ
ഉമർ തങ്ങൾ ഇരുപത് നിസ്കരിച്ചു അന്ന്
ഒട്ടേറെ റിപ്പോർട്ടിൽ ഇത് കാണുന്ന്
അതുമാത്രമല്ലലി തങ്ങളെ കാലത്തിലും
ഇശ്റൂന തന്നുസ്മാൻ ഖലീഫഃ സമാനിലും
ഇവയിൽ ഹദീസാനി സ്വഹീഹായ് വന്നതാ
ഇമാമുനാ നവവി സമർത്ഥിച്ചുളളതാ
ബൈഹഖി തങ്ങൾ സാഇബോരിൽ നിന്നായ്
രിവായ ചെയ്തത് സനദ് നല്ലത് തന്നാ
ഇനി വാദത്തിന്നായ് ളുഹ്ഫ് എഗ്രി എങ്കിലും
നിവേദനാധിക്യം സൊലൂഷ്യൻ ചൊങ്കിലും 
ഉമർ തങ്ങൾ ഇരുപത് തന്നെയെങ്കിൽ പിന്നെ
തിരുമുത്ത്നൂറും അപ്രകാരം തന്നെ
മദ്ഹബ് നാലുണ്ടവയിലെല്ലാം ഇരുപത്
മുറിമൗലവീസിൻ എട്ട് എവിടുന്നുളളത്..
ആചാര്യൻ ഇബ്നു തൈമിയയും ഇരുപത്
സ്ഥാപകനിബ്നു വഹാബുമപ്പടിയാഖദ്
ഇബ്നു ഉസൈമീനിബ്നു ബാസിൻ ഫത് വയിൽ
ഇത് തന്നെ കാണാം പോരിശ ഇശ്റൂനയിൽ
അങ്ങോട്ട് പോവേണ്ടിങ്ങ് കേരളം തന്നെയും
ഓൾഡ് ബഡാ മുറി മൗലവീസിൻ ഫത് വയും
ഇരുപത് തന്നെയാണ് പിന്നാപ്പീസിലായ്
വഹ്യ് വന്നു എട്ടായ് മാറ്റി കഷ്ടം തന്നെയാ
അഇമ്മതിനേ തള്ളി ഗുരുത്വക്കേടിനാൽ
തളളുന്നു ഇന്നവർ ഓൾഡ് ലീഡർമാരെയും
സമാന്  മാറി ഇന്ന് എട്ടായ് പൊട്ടിയേ..
പലരും ഗവേഷണനിപുണരായ് സ്വയം മാറിയേ
വിസ്ഡത്തിലാദ്യം സജീവമായസകരിയ്യ
സ്വലാഹി പറയുന്നിരുപതും ബെസ്റ്റയ്യാ
ഈ എട്ട് ഇനിയും വെട്ടുമിവർ വൈകാതെ
കാത്തീട് റബ്ബേ ഇവരെ കെണിയിൽ പെടാതെ
👍🏻👍🏻👍🏻👍🏻👍🏻👍🏻
 _*പരമാവധി ഷെയർ ചെയ്യുമല്ലോ
*_

Friday, May 25, 2018

തറാവീഹ്എന്ത് കൊണ്ട് 11 ന്റെ ഹദീസ് തറാവീഹല്ല 15 പോയന്റുകൾ*

✍🏻Siddeequl Misbah - 25/05/2018
🔮
*എന്ത് കൊണ്ട് 11 ന്റെ ഹദീസ് തറാവീഹല്ല 15 പോയന്റുകൾ*

⏬അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

*"റമളാനിലെ സ്പെഷ്യൽ നമസ്ക്കാരമായ തറാവീഹ് നമസ്ക്കാരം സുന്നത്തും അതിന്റെ റക് അത്ത് 20 ആണെന്നത് സ്വഹാബത്തിന്റെ ഇജ്മാഓടെ സ്ഥിരപ്പെട്ടതുമാണ്. എന്നാൽ ആദ്യ കാലത്ത് തറാവീഹെന്ന സ്പെഷൽ നമസ്ക്കാരമുണ്ടെന്നും അത് 20 റക് അത്താണെന്ന് വാദിക്കുകയും പഠിപ്പിക്കുകയും ചെയ്ത വഹാബി യുക്തിവാദികൾ ഇക്കാലയളവിൽ എല്ലാം പൊളിച്ചെഴുതി അപ്ഡേഷന് വിധേയമാക്കിയിരിക്കുകയാണ് , അതായത് തറാവീഹ് എന്ന സുന്നത്ത് നമസ്ക്കാരം തന്നെ ഇല്ലെന്നും , വെറും ഖിയാമുല്ലൈൽ മാത്രമാണെന്നും , 11 റക് അത്താണെന്നുമാണ് വാദം - ഇതിന്ന് തെളിവാകട്ടെ ബുഖാരിയിൽ ആയിഷാബീവി (റ) വിൽ നിന്നുദ്ധരിക്കുന്ന ഒരു ഹദീസും -*

✍🏻എന്നാൽ എന്ത് കൊണ്ട് ഈ 11 ന്റെ ഹദീസ് തറാവീഹല്ലെന്ന് സുന്നികൾ പറയുന്നു താഴെയുള്ള പ്രാമാണിക പോയന്റുകൾ കൊണ്ട് സമർഥിക്കുകയാണ് , ഖണ്ഡനമാഗ്രഹിക്കുന്ന വല്ല 11 വാദികളും ഉണ്ടെങ്കിൽ അക്കമിട്ട് മറുപടി പ്രതീക്ഷിക്കുന്നു.

ഒരു കാര്യം ഉണർത്തുന്നു എന്തിന്നും ഏതിന്നും വഹാബികൾ യുക്തിക്കനുസരിച്ചാണ് മതം പറയാറുള്ളത് അതിനാൽ യുക്തി പറയാനാണെങ്കിൽ മുജായിദ് സെന്ററിൽ പറയാം പക്ഷെ ഈ യുക്തി കൊണ്ട് മുഹ്മിനീങ്ങളുടെ അമലുകൾ മുടക്കാൻ വരല്ലെ എന്നുണർത്തുന്നു.

▶(01) - ഈ ഹദീസ് തറാവീഹിന്റെ ബാബിൽ ബുഖാരി ഇമാം കൊടുത്തു എന്നാണല്ലോ പ്രധാന വാദം എന്നാൽ ലോകത്ത് ബുഖാരിയുടെ ഏറ്റവും ആധികാരിക ഷറഹായി ഇന്ന് ലോക മുസ്ലിമീങ്ങൾ അംഗീകരിക്കുന്ന ഫത് ഹുൽ ബാരി എഴുതിയ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) വിന്ന് ഈ ബാബും ഹദീസും മനസ്സിലായില്ലയോ ??? കാരണം പ്രസ്തുത റമളാനിലെ രണ്ടൊ മൂന്നോ ദിവസം നബി സ്വ നമസ്ക്കരിച്ച നമസ്ക്കാരത്തിന്റെ എണ്ണമെത്രയെന്ന് ഒരു വഴിയിൽ കൂടിയും ഞാൻ കണ്ടിട്ടില്ലാ എന്നാണ് അസ്ഖലാനി ഇമാം ആകെത്തുക ചർച്ചയിൽ സമർത്ഥിക്കുന്നത്

وَلَمْ أَرَ فِي شَيْءٍ مِنْ طُرُقِهِ بَيَانَ عَدَدِ صَلَاتِهِ فِي تِلْكَ اللَّيَالِي

"പ്രസ്തുത ആ രാത്രികളിൽ നബി (സ്വ) എത്ര റക് അത്ത് നിസ്കരിച്ചു എന്നത് ഒരു ഹദീസിൻ റ്റെ വഴിയിലും ഞാൻ കണ്ടിട്ടില്ല" (ഫത് ഹുൽ ബാരി) - തറാവീഹിന്റെ ബാബിൽ കൊടുത്ത 11 ന്റെ ഈ ഹദീസ് തറാവീഹ് സ്പെഷ്യൽ നമസ്ക്കാരമായിരുന്നെങ്കിൽ '"ഞാൻ കണ്ടിട്ടില്ലാ എന്ന് അസ്ഖലാനി ഇമാമിന്ന് പറയേണ്ട ആവശ്യമില്ലാല്ലോ !!! മുജായിദുകളെ പോലെ കളവ് പറഞ്ഞ് തെളിവ് സമർത്ഥിക്കേണ്ട ഗതികേട് അസ്ഖലാനി ഇമാമിന്നില്ലല്ലോ !! ഈ 11 ന്റെ തെളിവ് തറാവീഹാണെന്നത് സുന്ദരമായി സമർത്ഥിച്ചാൽ മതിയല്ലോ !!! പക്ഷെ അസ്ഖലാനി ഇമാമിന്നും അറിയാം ഈ 11 എന്നത് വിത്റ് നമസ്ക്കാരമാണെന്നത്.

▶(02) - ബുഖാരിയിലെ ബാബ് നോക്കൊയിട്ടാണ് ഈ 11 റക് അത്ത് തറാവീഹാണെന്ന് മനസ്സിലാക്കിയതെങ്കിൽ തഹജ്ജുദിന്റേയും , വിത്റിന്റേയും ബാബിൽ പ്രസ്തുത same ഹദീസ് ബുഖാരി ഇമാം കൊണ്ട് വരുന്നുമുണ്ടല്ലോ അപ്പോൾ ഇതെങ്ങനെ ഷരിയാകും. അപ്പോൾ കാര്യം കൃത്യം രാത്രിയിൽ നമസ്ക്കരിക്കേണ്ട പ്രധാന നമസ്ക്കാരമാണ് വിത്റ് എന്നും അത് 11 ആണെന്നും റമളാനിൽ തറാവീഹ് ഉണ്ടായത് കൊണ്ട് വിത്റ് 11 ൽ നബി (സ്വ) അധികരിപ്പിക്കാറില്ലായിരുന്നു എന്നും , തറാവീഹ് 20 ആയത് കൊണ്ട് വിത്റിനെ ഒഴിവാക്കല്ലെ എന്നും ഏറ്റവും ചുരുങ്ങിയത് ഒരു റക് അത്തും അധികരിച്ചത് 11 റക് അത്താണെന്നും , അത് പോലെ തഹജ്ജുദ് നമസ്കരിക്കുന്നയാളാണെങ്കിലും വിത്റിനെ ഒഴിവാക്കരുതെന്നുമൊക്കെ പഠിപ്പിക്കാൻ തന്നെയാണ് പ്രസ്തുത 03 ബാബിലും ഈ ഹദീസ് കൊണ്ട് വന്നിട്ടുള്ളത്. അല്ലാതെ തറാവീഹ് എന്ന സ്പെഷൽ നമസ്ക്കാരത്തിന്റെ എണ്ണം പറയാനല്ല.

ഇനി ബുഖാരിയിലെ ബാബ് തന്നെയാണ് വീണ്ടും പറയുന്നുവെങ്കിൽ ഇതേ സ്വഹീഹുൽ ബുഖാരിയിൽ മയ്യിത്തിന്റെ ബാബ് കൊടുത്ത് ഷിർക്കിന്റെ ഹദീസ് മഹാനവർകൾ കൊണ്ട് വന്നതായി കാണാം അപ്പോൾ മയ്യിത്ത് കർമ്മങ്ങളൊക്കെ ഷിർക്കൻ ഏർപ്പാടാണെന്ന് ബാബ് നോക്കി മനസ്സിലാക്കാൻ പറ്റുമോ ??? വഹാബിയൻ യുക്തിയാണ് തെളിവെങ്കിൽ ഇങ്ങനെ പറയേണ്ടി വരില്ലേ !!?

▶(03) - പ്രസ്തുത 11 ന്റെ ഹദീസ് നബി (സ്വ) നമസ്ക്കരിച്ച തറാവീഹിന്റെ റക് അത്തിന്റെ എണ്ണമാണ് ആയിഷ (റ) റിപ്പോർട് ചെയ്തതെങ്കിൽ മദീനത്തെ പള്ളിയിൽ സ്വഹാബാക്കൾ പരസ്പരം ഒരെതിർപ്പും ഇല്ലാതെ ഉമർ (റ) വിന്റെ കാലത്ത് 20 റക് അത്ത് ഒരൊറ്റ ഇമാമിന്റെ കീഴിൽ റമളാൻ മുഴുവനും നമസ്ക്കരിച്ചത് തൊട്ടിപ്പുറത്ത് നിന്നും മഹതി ആയിഷാ (റ) ഒരുപാട് വർഷക്കാലം കണ്ടിട്ടും എന്ത് കൊണ്ട് എതിർത്തിട്ടില്ല ????? സ്വഹാബത്ത് 20 നമസ്ക്കരിച്ചത് 11 ന്റെ റിപ്പോർട് ചെയ്ത ആയിഷാ (റ) എന്ത് കൊണ്ട് തിരുത്തിക്കൊടുത്തിട്ടില്ല ????? അപ്പോൾ  11 എന്ന് പറഞ്ഞ് തന്നത് അത് നബി (സ്വ) നമസ്ക്കരിച്ച വിത്റിന്റെ എണ്ണമായിരുന്നുവെന്നും , സ്വഹാബത്തായ നിങ്ങൾ ഒരെതിർപ്പും ഇല്ലാതെ നമസ്ക്കരിക്കുന്ന 20 റക് അത്ത് റമളാനിൽ മാത്രമായി സ്പെഷലായി നിസ്ക്കരിക്കുന്ന സുന്നത്തായ തറാവീഹ് നമസ്ക്കാരത്തിന്റേതാണെന്നും കൃത്യമായി മഹതിയവർകൾക്ക് ബോധമുള്ളത് കൊണ്ടല്ലേ ? എതിർക്കാതിരുന്നത്???? അങ്ങനെ അല്ലാ എങ്കിൽ ആയിഷാ ബീവി (റ) തന്റെ തൊട്ടിപ്പുറത്ത് നടക്കുന്ന ബിദ് അത്തിന്ന് കൂട്ട് നിന്ന് എന്ന് പറയേണ്ടി വരും !!!

▶(04) - ബുഖാരി കഴിഞ്ഞാൽ അടുത്ത പ്രാധാന്യ ഗ്രന്ഥമാണ് സ്വഹീഹ് മുസ്ലിം എന്നാൽ ഇമാം മുസ്ലിം (റ) ഉദ്ധരിക്കുന്ന ഹദീസിന്റെ രൂപം നോക്കൂ

: يَا أُمَّ الْمُؤْمِنِينَ أَنْبِئِينِي عَنْ وِتْرِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَتْ:
" ആയിഷാ ബീവി (റ) യോട് ചോദിക്കുന്നു യാ ഉമ്മുൽ മുഹ്മിനീൻ നബി (സ്വ) യുടെ വിത്റ് നമസ്ക്കാരത്തെ പ്പറ്റി ഒന്ന് വിശദീകരിച്ച് തരണം"
👆
" كُنَّا نُعِدُّ لَهُ سِوَاكَهُ وَطَهُورَهُ، فَيَبْعَثُهُ اللهُ مَا شَاءَ أَنْ يَبْعَثَهُ مِنَ اللَّيْلِ، فَيَتَسَوَّكُ، وَيَتَوَضَّأُ، وَيُصَلِّي تِسْعَ رَكَعَاتٍ لَا يَجْلِسُ فِيهَا إِلَّا فِي الثَّامِنَةِ، فَيَذْكُرُ اللهَ وَيَحْمَدُهُ وَيَدْعُوهُ، ثُمَّ يَنْهَضُ وَلَا يُسَلِّمُ، ثُمَّ يَقُومُ فَيُصَلِّ التَّاسِعَةَ، ثُمَّ يَقْعُدُ فَيَذْكُرُ اللهَ وَيَحْمَدُهُ وَيَدْعُوهُ، ثُمَّ يُسَلِّمُ تَسْلِيمًا يُسْمِعُنَا، ثُمَّ يُصَلِّي رَكْعَتَيْنِ بَعْدَ مَا يُسَلِّمُ وَهُوَ قَاعِدٌ،
👈 فَتِلْكَ إِحْدَى عَشْرَةَ رَكْعَةً يَا بُنَيَّ،

"" യാ പൊന്ന് മോനെ നബി (സ്വ) യുടെ വിത്റ് നമസ്ക്കാരം അത് 11 റക് അത്താണേ""

(സ്വഹീഹ് മുസ്ലിം)__________

ഈ ഹദീസും കൂടി കൂട്ടി വായിക്കുമ്പോൾ ആയിഷ (റ) പറഞ്ഞ 11 ന്റെ ഹദീസ് വിത്റ് നമസ്ക്കാരത്തിന്റേതാണെന്ന് ഒരർത്ഥശങ്കക്കിടയില്ലാതെ തന്നെ മനസ്സിലാകും‌.

▶(05) - ആയിഷാ ബീവി (റ) യിൽ നിന്ന് റിപ്പോർട് ചെയ്യപ്പെട്ട ഹദീസ് ആദ്യം കേട്ടതും മനസ്സിലാക്കിയതും സ്വഹാബാക്കളാണ് ശേഷം സ്വഹാബത്തിൽ നിന്ന് താബി ഈങ്ങളും - എന്നാൽ ഈ ഹദീസിലെ എണ്ണം അത് തറാവീഹിന്റേതായിരുന്നുവെങ്കിൽ ഏത് സ്വഹാബിയാണ് ഈ ഹദീസ് പ്രകാരം അമലായി 11 നമസ്ക്കരിച്ചത് ??? ഏത് താബിആണ് ഇപ്രകാരം 11 നിസ്ക്കരിച്ചത് ???  അമീറുൽ മുഹ്മിനീൻ ഉമർ (റ) ഉബയ്യ് ബിൻ കഹ്ബ് (റ) വിനെയും കൂട്ടി 20 നമസ്ക്കരിക്കുമ്പോൾ ഒരൊറ്റ സ്വഹാബി പോലും ഇന്ന് വഹാബികൾ ഈ നബി ചര്യയുടെ 11 ന്റെ ഹദീസ് എന്നും പറഞ്ഞുള്ള വാദം അന്നുന്നയിച്ചോ ???? ഉമർ (റ) തിരുചര്യയിൽ വെള്ളം ചേർക്കുമോ ???? ബാക്കിയുള്ള മുഴുവൻ സ്വഹാബത്തും ആയിഷാ ബീവി (റ) അടക്കം തിരുചര്യയെ അട്ടിമറിക്കാൻ ശ്രമിക്കുമോ ?????

▶(06) -وَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «عَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ
"എന്റെ സുന്നത്തും എന്റെ ഖുലഫാഉറാഷിദുകളുടെ സുന്നത്തും മുറുകെ പിടിക്കുക" , ഈ ഹദീസ് ഷരി വെക്കുന്നതല്ലേ സ്വഹാബത്തിന്റെ ഇജ്മാഹ് ആകുന്ന 20 റക് അത്ത് തറാവീഹ് , വഹാബികളുടെ വാദ പ്രകാരം 11 ന്റെ ഹദീസ് തറാവീഹാണെങ്കിൽ നബി (സ്വ) പറഞ്ഞത് കളവാണെന്ന് വരില്ലേ ? കാരണം സ്വഹാബത്ത് 20 നിസ്ക്കരിച്ചു എന്ന് സ്വഹീഹായ പരമ്പരയോടെ സ്ഥിരപ്പെട്ടതാണ് !!! നബിചര്യയും സ്വഹാബത്തിന്റെ ചര്യയും വൈരുദ്ധ്യം വരുകയില്ല എന്ന് ഹബീബ് (സ്വ) വ്യക്തമായി അറിയാവുന്നത് കൊണ്ടാണല്ലോ ഇങ്ങനെ ഹദീസിലൂടെ മുത്ത് നബി പഠിപ്പിച്ചത്. അപ്പോൾ 11 ന്റെ ഹദീസ് തറാവീഹല്ലെന്ന് സ്വഹാബത്തിന്റെ ഇജ്മാഹ് കൊണ്ട് പൊളിയുന്നു.

▶(07) - പ്രസ്തുത 11 ന്റെ ഹദീസിന്ന് ഷറഹ് എഴുതിയ ലോകത്ത് ഒരൊറ്റ ഫുഖഹാക്കളും ഇത് റമളാനിലെ സ്പെഷ്യൽ നമസ്ക്കാരമായ തറാവീഹാണെന്ന് പഠിപ്പിക്കുന്നില്ല മറിച്ച് വിത്റ് നമസ്ക്കാരമാണെന്നതിന്ന് ഈ ഹദീസ് തെളിവാക്കി പഠിപ്പിക്കുന്നു.

ആദ്യമായി ലോകത്ത് രണ്ടാം ഷാഫിഈ എന്നറിയപ്പെടുന്ന ഇമാം നവവി റ അവിടെത്തെ ഷറഹ് മുഹദ്ദബിൽ പഠിപ്പിക്കുന്നു വിത്റ് നമസ്ക്കാരം അത് അധികരിച്ചത് 11 റക് അത്തും ചുരുങ്ങിയത് ഒരു റക് അത്തുമാണ് ഇതിന്ന് തെളിവ് 👇 ആയിഷ ബീവി (റ) ഉദ്ധരിച്ച 11 റക് അത്തിൻറ്റെ ഹദീസ് ആകുന്നു.

" وأكثره إحدى عشرة ركعة لما روت عائشة رضي الله
عنها أن النبي صلى الله عليه وسلم " كان يصلي من الليل إحدى عشرة ركعة يوتر فيها بواحدة "     - النووي - شرح المهذب : 4/11،،،،،،،،،،،،،،،،

രണ്ടാമതായി സ്വഹീഹുൽ ബുഖാരിയുടെ മറ്റൊരു ആധികാരിക വ്യാഖ്യാന ഗ്രന്ഥമായ ഇർഷാദുസ്സാരിയിൽ ഇമാം ഖസ്ത്വല്ലാനി (റ) പഠിപ്പിക്കുന്നു

وأما قول عائشة الآتي في هذا الباب إن شاء الله تعالى ما كان أي النبي -صلى الله عليه وسلم- يزيد في رمضان ولا في غيره على إحدى عشرة ركعة فحمله أصحابنا على الوتر

ആയിഷ (റ) വിൽ നിന്ന് നിവേദനം ചെയ്ത 11 റക് അത്ത് ഹദീസ് നമ്മുടെ അസ് ഹാബുമാർ വിത് റ് നിസ്ക്കാരത്തിന്മെൽ ചുമത്തിയിരിക്കുന്നു...

▶(08) - നബി (സ്വ) റമളാനിലും അല്ലാത്ത കാലത്തും 11 ൽ അധികരിപ്പിക്കാറില്ലാ എന്നും പറഞ്ഞ് മറ്റ് നമസ്ക്കാരങ്ങളൊന്നും തന്നെ ഇല്ലാ എന്നും എല്ലാറ്റിന്നും കൂടി ഖിയാമുറമളാൻ എന്ന പേര് വെച്ച് ലോകത്താരും ഇന്നേ വരെ പറയാത്ത പുതിയ വാദം വഹാബികൾ ഇന്ന് പറയുമ്പോൾ ഇതേ ബുഖാരിയിൽ ഇബ്നു അബ്ബാസ് (റ) വിൽ നിന്നുദ്ധരിക്കുന്ന

*حَدَّثَنَا مُسَدَّدٌ، قَالَ حَدَّثَنَا يَحْيَى، عَنْ  شُعْبَةَ، قَالَ حَدَّثَنِي أَبُو جَمْرَةَ، عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ كَانَ صَلاَةُ النَّبِيِّ صلى الله عليه وسلم ثَلاَثَ عَشْرَةَ رَكْعَةً‏.‏ يَعْنِي بِاللَّيْلِ‏.‏*
(Sahih al-Bukhari 1138)

*"ഇബ്നു അബ്ബാസ് (റ)വിൽ നിന്ന് നിവേദനം നബി (സ്വ) രാത്രിയിൽ 13 റകഅത്ത് നിസ്കരിക്കാറുണ്ടായിന്നു"* ബുഖാരിയിൽ നിന്ന് 11 ൽ കൂടാറില്ലായിരുന്നു എന്ന വാദം ബുഖാരി കൊണ്ട് തന്നെ പൊളിഞ്ഞില്ലേ ??? ഈ 13 റക് അത്ത് നമസ്കാരമേതാണ് ????

ഈ ഹദീസ് എന്ത് ചെയ്യും ????

▶ (09) - ആയിഷാ (റ) ഉദ്ധരിച്ച ഈ 11 റക് അത്ത് തന്നെയാണ് ഉമർ (റ) തമീമുദ്ദാരിയോട് കൽപ്പിച്ചത് ഇത് മുവത്വയിലുണ്ട് എന്ന വാദമാണെങ്കിൽ മുവത്വയിലെ 11 ന്റെ റിപ്പോർട് സ്വീകാര്യ യോഗ്യമല്ല , കാരണം പ്രസ്തുത റിപ്പോർടിലെ സനദിൽ ഉള്ളത് മുഹമ്മദ് ബിൻ യൂസുഫ് എന്ന റാവി ആണ് ഇദ്ദേഹത്തിൽ നിന്ന് തന്നെ 11 കൂടാതെ 21 എന്നും 13 എന്നും ഒരേ സംഭവം പറയുന്നിടത്ത് വന്നിട്ടുണ്ട് അപ്പോൾ ഉസൂലുൽ ഹദീസ് പ്രകാരം ഇദ്ദേഹത്തിൽ നിന്ന് ഇള്തിറാബ് വന്ന് കഴിഞ്ഞു അതിനാൽ ഈ 03 റിപ്പോർടും സ്വീകാര്യ യോഗ്യമല്ല അതിനാൽ അതേ മുവത്വയിൽ തന്നെ യസീദ് ബിൻ ഖുസൈഫയിൽ നിന്ന് സാഇബ് ബിൻ യസീദ് (റ) പറയുന്ന സ്വഹീഹായ പരമ്പരയോടെ ഉദ്ധരിക്കുന്ന 20 റക് അത്തിന്റെ റിപ്പോർടാണ് തെളിവിനായി എടുക്കാൻ സാധിക്കുക.

കൂടാതെ മാലികി ഇമാമിന്റെ പ്രസ്തുത 11 ന്റെ റിപ്പോർടിനെ പറ്റി മുവത്വയുടേ ഷറ ഇൽ ഹാഫിള് ഇബ്നു അബ്ദിൽ ബറ് (റ) അത് വഹ്മ് സംഭവിച്ചതാണെന്നും രേഖപ്പെടുത്തുന്നു .

മുഹമ്മദ് ബിൻ യൂസുഫിൽ നിന്നും വന്ന 21 ന്റെ റിപ്പോർട് ബുഖാരി ഇമാമിന്റെ ഉസ്തദായ അബ്സുറസാഖ് (റ) അവിടെത്തെ മുസ്വന്നഫിൽ ഉദ്ധരിച്ചതിന്റെ സനദ് ഖവിയ്യാണെന്നും ഗ്രന്ഥങ്ങളിൽ കാണാൻ സാധിക്കും.

▶(10) - ബുഖാരി ഇമാം ആയിഷാ (റ) വിൽ നിന്നുള്ള 11 ന്റെ ഹദീസ് ഉദ്ധരിക്കുന്നത് മദ് ഹബിന്റെ രണ്ടാമത്തെ ഇമാമും മുവത്വയുടെ മുസ്വന്നിഫും കൂടിയായ ഇമാം മാലിക് (റ) വിൽ നിന്നാണ് എന്നാൽ മാലികി ഇമാമിന്റെ സ്വന്തം കിതാബിൽ പോലും തറാവീഹ് എണ്ണം ചുരുക്കാൻ അനുവാദം കൊടുക്കുന്നില്ല എന്നിട്ട് വേണ്ടെ മാലികി ഇമാം 11 റക് അത്ത് തറാവീഹാണെന്ന് വാദിക്കാനും നമസ്ക്കരിക്കാനും ???

*ഇമാം മാലിക് (റ) ന്റെ  സ്വന്തം കിതാബായ മുദവ്വന; യിൽ നിന്നും;*

{ قَالَ مَالِكٌ: بَعَثَ إلَيَّ الْأَمِيرُ وَأَرَادَ أَنْ يُنْقِصَ مِنْ قِيَامِ رَمَضَانَ الَّذِي كَانَ يَقُومُهُ النَّاسُ بِالْمَدِينَةِ، قَالَ ابْنُ الْقَاسِمِ: وَهُوَ تِسْعَةٌ وَثَلَاثُونَ رَكْعَةً بِالْوِتْرِ سِتٌّ وَثَلَاثُونَ رَكْعَةً وَالْوِتْرُ ثَلَاثٌ، قَالَ مَالِكٌ: فَنَهَيْته أَنْ يُنْقِصَ مِنْ ذَلِكَ شَيْئًا، وَقُلْتُ لَهُ: هَذَا مَا أَدْرَكْتُ النَّاسَ عَلَيْهِ وَهَذَا الْأَمْرُ الْقَدِيمُ الَّذِي لَمْ تَزَلْ النَّاسُ عَلَيْهِ.}

ഇമാം മാലിക് (റ) പറയുന്നു: മദീനയിലെ ഭരണാധികാരി, അന്ന് മദീനയില്‍ നമസ്കരിച്ചു പോന്നിരുന്ന ഖിയാമു-റമദാന്‍ അഥവാ തറാവീഹ് ചുരുക്കാന്‍ അനുവാദം ചോദിച്ചുകൊണ്ട് എന്റെا അടുക്കലേക്കു ആളെ അയച്ചു – അവിടെ ഇരുപതു വർഷത്തെ ശിഷ്യനായ ഇബ്നു ഖാസിം (റ) പറയുന്നു: അത് 39 റകഹത്താണ് അതില്‍ മൂന്ന് വിതുറും – (തറാവീഹ് 20 + മദീനക്കാർ മാത്രനായി നാല് തർവീഹാത്തിൽ നമസ്ക്കരിച്ചിരുന്ന സുന്നത്ത് നമസ്ക്കാരം 16 റക് അത്ത് + 03 വിത്റ് = 39) ഇമാം മാലിക് തുടർന്നു  “ആ നിസ്കരിച്ച് പോന്നതില്‍ നിന്നും ഒന്നുംതന്നെ കുറയ്ക്കുന്നതില്‍ നിന്നും ഞാന്‍ വിരോധിച്ചു, ഞാന്‍ അദ്ദേഹത്തോട് (വന്ന വ്യക്തിയോടു) പറഞ്ഞു; ഇത് ഞാന്‍ ജനങ്ങളില്‍ സാക്ഷിയായി പണ്ടുമുതലേ കണ്ടുവരുന്ന കാര്യമാണ്” ( അല്‍-മുദവ്വന 1/287).

▶(11) - 11 ന്റെ ഹദീസ് സ്വഹീഹുൽ ബുഖാരിയിൽ ഉദ്ധരിച്ച ഇമാം ബുഖാരി (റ) തന്നെ അവിടത്തെ താരീഖുൽ കബീറിൽ തറാവീഹ് 20 നമസ്ക്കരിച്ച റിപ്പോർട് ഉദ്ധരിക്കുന്നു

*(قال يحيى بْن مُوسَى : قَالَ : نا جَعْفَر بْن عون ، سَمِعَ أبا الخضيب الجعفِي ، كَانَ سويد بْن غفلة يؤمنا فِي رمضان عشرين ركعة)*
*അബല്‍ ഖളീബ് അല്ജഹ്ഫിയിൽ നിുന്നും.. റമളാനില്‍ സുവൈദുബ്നു ഗഫ്’ല (റ) ഞങ്ങൾക്ക് ഇമാമായി 20 റക്അത്ത് നിസ്കരിക്കാരുണ്ടായിരുന്നു (താരീഖുല്‍ കബീര്‍- 9/28 – ഹദീസ് നോ: 233, അൽ കുനാ)* ചോദിക്കട്ടെ ബുഖാരി ഇമാം മുസ്ലിം ലോകത്തിന്ന് വൈരുദ്ധ്യം പഠിപ്പിക്കുമോ ???? 11 ന്റെ റിപ്പോർട് തറാവീഹിന്റെ ബാബിൽ കൊണ്ട് വന്ന ബുഖാരി ഇമാമിന്ന് അതാണ് തറാവീഹെന്ന് പറഞ്ഞ് താരീഖുൽ കബീറിലെ തറാവീഹ് 20 നെ ഖണ്ടിച്ചോ ???? കൂടാതെ ഇമാം ബുഖാരി (റ) 11 തറാവീഹ് നമസ്ക്കരിച്ചതായ ഒരൊറ്റ റിപ്പോർട് സ്വഹീഹായ നിലയിൽ കാണിക്കാൻ സാധിക്കുമോ ??

▶(12) - അത് പോലെ 08 തറാവീഹ് + 03 വിത്റ് എന്നതിന്ന്  11 ന്റെ ഹദീസ് തറാവീഹാണെന്ന് പറയാൻ പോലും ന്യായമില്ല  കാരണം നാല് റക്അത്തുകൾക്കിടയിൽ അൽപസമയം വിശ്രമിക്കാറുള്ളത് കൊണ്ടാണ് ഓരോ നാല് റക്അത്തുകൾക്ക് തർവീഹത്ത് എന്ന് പേര് വെക്കപ്പെട്ടത് "തർവീഹത്തിന്റെ ബഹുവചനമായ തറാവീഹ് കൊണ്ടുള്ള നാമകരണം ഈ നിസ്കാരത്തിൽ രണ്ടിൽ കൂടുതൽ തർവീഹത്തുകൾ  ഉണ്ടെന്ന് വ്യക്തമാക്കുന്നു. *കാരണം ബഹുവചനം പ്രയോഗിക്കാൻ ചുരുങ്ങിയത് മൂന്ന് തർവീഹത്തുകൾ ആവശ്യമാണ്‌.* അപ്പോൾ ചുരുങ്ങിയത് 12 റക്അത്തുകളെങ്കിലും വേണം. എട്ട് റക്അത്തുകാർക്ക് ഈ നിസ്കാരത്തിനു തറാവീഹ് എന്ന നാമം വെക്കാൻ സാധിക്കുകയില്ല‌.

▶ (13) - 11 ന്റെ ഹദീസിൽ റമളാനിലും അല്ലാത്തപ്പോഴും എന്ന് കാണാം അത് കൊണ്ട് തന്നെ റമളാനിൽ മാത്രം നമസ്ക്കരിക്കുന്ന തറാവീഹല്ലെന്ന് വ്യക്തമാകുന്നു. കാരണം  റമളാനിൽ മാത്രമുള്ള സുന്നത്ത് നിസ്കാരമാണ് തറാവീഹ്. അത് തഹജ്ജുദോ വിത്റോ അല്ല. കാരണം നബി(സ) അതിനു പ്രത്യേകം പ്രോത്സാഹനം നൽകുകയും മൂന്ന് രാത്രികളിൽ ജമാഅത്തായി നിസ്കരിച്ചു കാണിച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് അത് നിർബന്ധമാക്കപ്പെടുമോ എന്ന ഭയം കാരണം ജമാഅത്തായി നിർവഹിക്കുന്നത് ഉപേക്ഷിക്കുകയാണുണ്ടായത്.
ഇതിൽ നിന്ന് തന്നെ അത് റമളാനിൽ മാത്രമുള്ള നിസ്കാരമാണെന്നത് വ്യക്തമാണ്. വിത്റും തഹജ്ജുദും മക്കയിൽ നിന്ന് തന്നെ നിലവിൽ വന്നിട്ടുണ്ട് ഇത് സൂറത്ത് മുസ്സമ്മിലിൽ കാണാം , എന്നാൽ റമളാനിലെ നോമ്പും രാത്രി നമസ്ക്കാരവും ലഭിക്കുന്നത് മദീനയിൽ നിന്നുമാകുന്നു. റമാളാനിൽ രാത്രി നമസ്ക്കാരത്തെ സുന്നത്താക്കിയിരിക്കുന്നു എന്ന് ഹബീബ് (സ്വ) പഠിപ്പിച്ചത് മുന്നേ നമസ്ക്കരിച്ച് വന്നിരുന്ന വിത്റോ തഹജ്ജുദിനെ പറ്റിയോ അല്ലെന്ന് വളരെ കൃത്യമായി മനസ്സിലാക്കാം . അതല്ല മുന്നേ നമസ്ക്കരിച്ച് വന്നിരുന്ന വിത്റോ തഹജ്ജുദോ ആണ് റമളാനിൽ എങ്കിൽ പുതിയ കൽപ്പനയായി പറയേണ്ട ആവശ്യം വരുന്നില്ല

അല്ലാമ ബാജി(റ) വിന്റെ വാക്കുകൾ ശ്രദ്ദിക്കുക.

قال الباجي: وقيام رمضان يجب أن يكون صلاة تختص به ولو كان شائعا في جميع العام لما اختص به ولا انتسب إليه كما لا تنتسب إليه الفرائض والنوافل التي تصلى فى جميع السنة.(أوجز المسالك: ٢٨٩/٢)
ഖിയാമുറമളാൻ റമളാനിൽ മാത്രമുള്ള നിസ്കാരമായെ മതിയാകൂ. വർഷം മുഴുവനുമുള്ള  ഒന്നായിരുന്നു അതെങ്കിൽ റമളാനുമായി  അതിനു പ്രത്യേക ബന്ധമുണ്ടാവുകയോ റമളാനിലേക്ക്ചേർത്തി അതിനെ വിളിക്കുകയോ ചെയ്യുമായിരുന്നില്ല. വർഷം മുഴുവനും നിർവഹിക്കപ്പെടുന്ന ഫർളോ സുന്നത്തോ ആയ നിസ്കാരങ്ങൾ റമളാനിലേക്ക് ചേർത്തി പറയാറില്ലല്ലോ. (ഔജസുൽ മസാലിക് 2/289)

▶(14) -  തറാവീഹ് നമസ്ക്കാരം 08 +  03 വിത്റുമാണെന്നാണല്ലോ വാദം  എന്നാൽ  ഇങ്ങനെ തറാവീഹ് 08 ഉം വിത്റ് 03 റക് അത്തെന്ന നിലക്കാണോ മുജായിദുകൾ നിസ്ക്കരിക്കാറുള്ളത് ??? ഇങ്ങനെയാണെങ്കിൽ പിന്നെ തറാവീഹ് എന്ന സ്പെഷ്യൽ നമസ്ക്കാരം ഇല്ലെന്ന വാദം എന്തിന്ന് ❓
ഇനിയല്ല ഇത് വെറും 11 റക് അത്ത് നബി സ്വ എല്ലായിപ്പോഴും നമസ്ക്കരിക്കുന്ന നമസ്ക്കാരമാണ് എങ്കിൽ ആ ഹദീസിൽ 08 റക് അത്തും + വിത്റും എന്നത് എന്തിന്ന് പറഞ്ഞു എല്ലാം വിത്റാണെങ്കിൽ എല്ലാം വിത്റാണെന്ന് പറഞ്ഞാൽ പോരെ അപ്പോൾ 08 എന്നത് വഹാബികളായ നിങ്ങളുടെ ഭാഷയിൽ റമളാനിൽ ഉള്ള സ്പെഷൽ നമസ്ക്കാരമാണൊ??????????

▶(15) - തറാവീഹ് 11 വാദിക്കാൻ ആയിഷാ ബീവി (റ) യുടെ ഹദീസ് തെളിവാക്കി ആധുനിക വഹാബികൾ ഇപ്പോൾ രംഗത്ത് വന്നു എന്നല്ലാതെ ലോകത്ത് കഴിഞ്ഞ് പോയ ഏതെങ്കിലും ഇമാമീങ്ങളുടെ , അല്ലെങ്കിൽ ഒരു സമൂഹത്തിന്റെ മാതൃകയുണ്ടായിരുന്നോ ????മുജായിദുകളേ നിങ്ങൾക്ക് പറയാൻ കേവലം യുക്തിയല്ലാതെ !! ഉണ്ടോ !!???? സാമ്പിളിനെങ്കിലും ഉണ്ടെങ്കിൽ ആര് എവിടെ ??? എപ്പോൾ ???

*✍🏻 ഖണ്ടനമുണ്ടെങ്കിൽ പ്രതീക്ഷിക്കുന്നു - സിദ്ധീഖുൽ മിസ്ബാഹ് - 09072 784  786*

*കൂടുതൽ വായനക്കായി sunniknowledge ഇസ്ലാമിക് ബ്ലോഗ് സന്ദർശിക്കുക*⬛🌷💐🌺🌸👍🏻👍🏻👍🏻

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....