*Muhammad Sajeer Bukhari*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
📚🔎___________________🔍📚
يا رب هيئة لنا سر الوصول إلى
رؤيا الرسول علينا دائما أدم.
#നബിതിരുമേനിയെ_കാണാൻ!
#ആഴ്‌ചയിലൊരിക്കൽ_ബുർദ_പൂർത്തിയാക്കുന്ന_വിധം
തിരു സ്നേഹമുള്ളവർക്കെല്ലാം ആ പൂവദനം കാണാൻ കൊതിയാണ്. അതു യാഥാർഥ്യമാക്കുന്നതിനു ഏറ്റവും ഉത്തമവഴിയാണ് സ്വലാത്തുകൾ പതിവാക്കുന്നത്.അശ്ശയ്ഖ് സുലൈമാനുൽ ജസൂലി റ.വിന്റെ ദലാഇലുൽ ഖയ്റാത് ദിനേന ചെല്ലാവുന്ന വിധത്തിൽ തയ്യാറാക്കപ്പെട്ട പ്രസിദ്ധമായ സ്വലാത്തു സമാഹാരമാണ്. അതിന്റെ വിശേഷങ്ങൾ ഇൻഷാ അല്ലാഹ്, വഴിയേ പറയാം.
അനുരാഗത്തിന്റെ സ്നേഹപ്പൊന്നാടയായ ഖസീദതുൽ ബുർദയെ പറ്റി അൽപം പറയാം. ഇമാം ബൂസ്വീരിയെ ആശിഖുകൾക്കഖിലവും എന്ന പോലെ തിരു ദർബാറിലും ചിരപരിചിതനാക്കിയത് ഖസീദതുൽ ബുർദയാണ്.
ഓരോന്നിനും ശരിയായ ഫലപ്രാപ്തിക്കു അതാതിന്റെ ചിട്ടവട്ടങ്ങൾ പാലിക്കണമല്ലോ. ഖസീദതുൽ ബുർദയും വെറുതെ ചൊല്ലിപ്പോയാൽ പോരാ. ചില ചിട്ടകൾ കൃത്യമായി പാലിച്ചാൽ തിരുദർശനം സാധ്യമാകുമെന്ന്അനേകം മഹത്തുക്കൾ പറഞ്ഞിട്ടുണ്ട്. അല്ലാമാ ഉമർ ബ്ൻ അഹ്'മദ് ആഫൻദീ റ.വിന്റെ #അസ്വീദതു_ശ്ശുഹ്ദ #ഫീ_ഖസ്വീദതിൽ_ബുർദ എന്ന ഗ്രന്ഥത്തിന്റെ സമാരംഭത്തിൽ ചേർത്തിട്ടുള്ള ഒരു സംഭവം ഉദ്ധരിക്കാം.
ആദരവായ നബി തിരുമേനി സ്വ.യെ സ്വപ്നത്തിൽ ദർശിക്കണമെന്നു ആഗ്രഹിച്ചു ഇമാം ഗസ്നവി ദിനേന ബുർദ ചൊല്ലുമായിരുന്നു. കുറേ കാലമായിട്ടും തന്റെ മോഹം പൂവണിയാതെ വന്നപ്പോൾ അദ്ദേഹം ഗുരുസന്നിധിയിൽ സങ്കടം ബോധിപ്പിച്ചു.
"നീ ചിട്ടകൾ പാലിക്കുന്നുണ്ടാവില്ല"
"അല്ല ഗുരോ, ഞാൻ എല്ലാ ചിട്ടകളും കൃത്യമായി പാലിക്കാറുണ്ട്"
ഗുരു അല്പനേരം ചിന്താ നിമഗ്നനായിരുന്നു. തുടർന്നു പറഞ്ഞു: "ഓരോ ഈരടിക്കും പിറകെ ഇമാം ബൂസ്വീരി റ. തന്നെ ചൊല്ലാറുണ്ടായിരുന്ന مولاي صل وسلم دائما ابدا على حبيبك خير الخلق كلهم എന്ന സ്വലാത് നീ ചൊല്ലാൻ വിട്ടു പോയിട്ടുണ്ട്, അതു കൂടി ചൊല്ലണം. ഇമാമവർകൾ ഈ സ്വലാത് തന്നെ തിരഞ്ഞെടുക്കാനുണ്ടായ ഒരു സിർറുണ്ട്. ബുർദയുടെ രചന പൂർത്തിയായ ശേഷം മഹാനവർകൾ അതു തിരുസന്നിധിയിൽ ഓതിക്കേൾപ്പിക്കുകയായിരുന്നു. فمبلغ العلم فيه انه بشر (അവിടത്തെ കുറിച്ചു നമ്മുടെ പരമാവധി അറിവ്, തീർച്ചയായും അവിടന്ന് മനുഷ്യൻ തന്നെയാകുന്നു എന്നതത്രെ) എന്ന വരിയെത്തിയപ്പോൾ ബാക്കി ആലപിക്കാനാവാതെ തപ്പിത്തടഞ്ഞു നിന്നു. ബാക്കി ആലപിക്കാൻ തിരുമേനി സ്വ. പറഞ്ഞപ്പോൾ വാക്കുകൾ കിട്ടാതെ അദ്ദേഹം വിഷമിച്ചു. അപ്പോൾ തിരുമേനി സ്വ. തന്നെ പൂർത്തീകരിച്ചു ഇങ്ങനെ നൽകി: وأنه خير خلق الله کلهم ( സൃഷ്ടി സാകല്യത്തിലും ഏറ്റവും ഉത്തമർ അവിടന്നു തന്നെ തീർച്ച). ഈ വരി കടമെടുത്താണ് ഈ സ്വലാത് രചിച്ചത്.
ഇമാം ഗസ്നവി ഗുരുവിന്റെ നിർദ്ദേശങ്ങൾ യഥോചിതം പാലിക്കുകയും ആഗ്രഹം സഫലമാവുകയും ചെയ്തു, അൽ ഹംദുലില്ലാഹ്!
ബുർദ ചൊല്ലുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ അല്ലാമാ ഉമർ ബ്ൻ അഹ്'മദ് ആഫൻദീ റ. തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
1. വുളൂ പാലിക്കുക.
2. ഖിബ്'ലയെ. അഭിമുഖീകരിക്കുക.
3. വാക്കുകളും വ്യാകരണ നിയമങ്ങളും പാലിക്കുക.
4. അർഥം ചിന്തിച്ചു കൊണ്ടു ആദരപുരസ്സരമായിരിക്കുക. മറ്റൊരാളെ പ്രകീർത്തിക്കുമ്പോളാകട്ടെ, ദുആ ചെയ്യുമ്പോഴാകട്ടെ പറയുന്നത് എന്താണെന്നു തെല്ലും അറിയാതെ കുറേയേറെ ഒച്ചയിടുന്നതു പോലെയാകരുതല്ലോ (അർഥം അറിയാത്തവർ മൊത്തത്തിൽ ഇതു തിരുമേനിയുടെ പ്രകീർത്തനങ്ങളും അവ മുൻനിർത്തിയുള്ള പ്രാർഥനയുമാണെന്ന വിചാരത്തോടെ വിനയാന്വിതവും പ്രാർഥനാ ഭാവത്തിലും ഇരിക്കണം).
5. പദ്യരൂപേണ തന്നെ ആലപിക്കുക, ഗദ്യം പോലെ വായിച്ചു പോകരുത്.
6. മന:പാഠമാക്കുക.
7. ഓരോ ഈരടിക്കു ശേഷവും സ്വലാത് ആലപിക്കുക.
9. മുകളിലുദ്ധരിച്ച സ്വലാത് തന്നെ ആയിരിക്കുക.
8. യോഗ്യരായ ഗുരുവിൽ നിന്നുള്ള ഇജാസത് പ്രകാരമായിരിക്കുക.
ഇത്രയും കാര്യങ്ങൾ പാലിച്ചു ഖസീദതുൽ ബുർദ പാരായണം ചെയ്യാൻ സാധ്യമായാൽ ഇൻഷാ അല്ലാഹ് നമുക്കും തിരുമേനി സ്വ.യെ ദർശിക്കാനാവും. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ!
ദലാഇലുൽ ഖയ്റാത് പോലെ ദിനേന നിശ്ചിതഖണ്ഡങ്ങൾആലപിച്ചു ആഴ്ചയിൽ ഒരു തവണ ഖസീദതുൽ ബുർദ പൂർത്തിയാക്കുന്ന ഒരു രീതി മശാഇഖിലൂടെ കൈമാറി വരുന്നുണ്ട്. നമ്മെപ്പോലെയുള്ള സാധാരണക്കാർക്കുഅനായാസമായി ഖസീദതുൽ ബുർദയുടെ സഹചാരിയാവാനും മധുരഫലങ്ങൾ ആസ്വദിക്കാനും ഇതു വഴി സാധ്യമാവുന്നു. ദലാഇലുൽ ഖയ്റാത് പോലെയുള്ള ദീർഘമായ സ്വലാതു സമാഹാരങ്ങൾ പാരായണം ചെയ്യുവാൻ സമയം കിട്ടാത്തവർക്കും ഇതൊരു അനുഗ്രഹമായിരിക്കും. നരിക്കോട് മുഹമ്മദ് മുസ്‌ലിയാർ തന്നോടു അടുത്തു ബന്ധപ്പെട്ടിരുന്ന ചിലർക്ക് ഇപ്രകാരം പതിവാക്കാൻ ഇജാസതു നൽകിയിട്ടുണ്ട്. ഇരുപതു വർഷത്തോളം നിരന്തരം അദ്ദേഹവുമായി ബന്ധം നിലനിർത്തിയിരുന്ന ആറളം അബ്ദുൽ ഖാദിർ ഫൈളി മഹാനവർകളിൽ ഇജാസതു സ്വീകരിച്ചിട്ടുണ്ട്. അതിന്റെ രൂപം:
1. വെള്ളിയാഴ്ച - أمِنْ تَــذَكِّرِ جيرانٍ بــذي سَــلَم മുതലുള്ള ആദ്യത്തെ രണ്ടു ഖണ്ഡങ്ങൾ (ഫസ്'ലുകൾ)
2. ശനിയാഴ്ച - ظلمت سنة من എന്നു തുടങ്ങുന്ന മൂന്നാം ഖണ്ഡം.
3. ഞായറാഴ്ച - ابان مولده എന്നു തുടങ്ങുന്ന നാലാം ഖണ്ഡം.
4. തിങ്കളാഴ്ച - جاءت لدعوته എന്നു തുടങ്ങുന്ന അഞ്ചാം ഖണ്ഡം.
5. ചൊവ്വാഴ്ച - دعني و وصفي എന്നു തുടങ്ങുന്ന ആറാം ഖണ്ഡം. (ഈ ഖണ്ഡത്തിന്റെ ആരംഭം آيات حق من الرحمن എന്ന വരി മുതലാണ് എന്നു അഭിപ്രായമുണ്ട്. നമുക്കു കിട്ടിയ സമ്മതം അപ്രകാരമാണ്).
6. ബുധനാഴ്ച - يا خير من يمم എന്നു തുടങ്ങുന്ന ഏഴും എട്ടും ഖണ്ഡങ്ങൾ.
7. വ്യാഴാഴ്ച - خدمته بمديح മുതൽ അവസാനം വരെ.
തിരുമേനിയെ കാണാൻ കൊതിക്കുന്നവർക്ക് ഈ വിവരണം ഒരു അമൂല്യനിധിയാകും. അല്ലാഹുവേ, ഉണർവിലും ഉറക്കത്തിലും ഞങ്ങൾക്കാ തൃക്കാഴ്ച കൊണ്ടു അനുഗ്രഹിക്കണേ.

No comments:
Post a Comment