വീടുനിര്‍മാണം ലക്ഷ്യം തെറ്റരുത്● 0
സ്വന്തമായൊരു വീട് ഏതൊരു വ്യക്തിയുടെയും ചിരകാലാഭിലാഷവും അത്യാന്താപേക്ഷിതവുമാണല്ലോ?
ജീവിതത്തില്‍ ഒരു വ്യക്തി കൈവരിക്കുന്ന അനുഗ്രഹത്തില്‍ ഏറ്റവും പ്രധാനമായ നാലെണ്ണങ്ങളില്‍ ഒന്നാണ് വീട്. നബി(സ്വ) പറയുന്നു: “വിശാലമായ വീടും,സല്‍വൃത്തനായ അയല്‍ക്കാരനും സൗകര്യപ്രദമായ വാഹനവും ഒരു വിശ്വാസിയടെ ജീവിത വിജയമാണ്’ (ശുഅ്ബുല്‍ ഈമാന്‍). മറ്റൊരു റിപ്പോര്‍ട്ടില്‍ വര്‍ഗബോധമുളള ഇണ (ഭാര്യ) യെയും പരാമര്‍ശിക്കുന്നുണ്ട്. പാര്‍പ്പിടമെന്ന അനുഗ്രഹത്തെ പ്രത്യേകം സ്മരിക്കാന്‍ അല്ലാഹു ഓര്‍മിപ്പിക്കുന്നുണ്ട് (അല്‍അഅ്റാഫ് 74).
ശ്രദ്ധയും ശുഷ്കാന്തിയും കാണിക്കേണ്ട പ്രധാന സംരംഭമാണ് നിര്‍മാണമേഖല. പ്രയോജനക്ഷമത, സ്ഥിരത, സൗന്ദര്യാത്മകത തുടങ്ങിയ വിഷയങ്ങള്‍ നിര്‍മിതിയില്‍ നിര്‍ബന്ധമായും പാലിക്കപ്പെടേണ്ടതുണ്ട്. അതോടൊപ്പം അന്ധവിശ്വാസങ്ങളില്‍ നിന്ന് വിട്ട് നിന്ന് അനാവശ്യമായ ആശങ്കകളില്‍ നിന്ന് അകന്ന് നില്‍ക്കുകയും പരിഗണിക്കേണ്ട വിഷയങ്ങളെ പരിഗണിക്കുകയും അവഗണിക്കേണ്ട കാര്യങ്ങളെ തൃണവല്‍കരിക്കുകയും വേണം. നിലവില്‍ അനാവശ്യ ചര്‍ച്ചകളും ഗുണകരമല്ലാത്ത വിവാദങ്ങളും വലിച്ചിഴച്ച് ഭവന ശാസ്ത്ര മേഖലയെ സങ്കീര്‍ണമാക്കി കൊണ്ടിരിക്കുന്നത് ആശങ്കാജനകമാണ്. അതിനാല്‍ കാര്യങ്ങള്‍ വസ്തു നിഷ്ഠമായി അപഗ്രഥിക്കല്‍ അനിവാര്യമായി വന്നിരിക്കുകയാണ്. ലോകത്തിന് ആവശ്യമായ എല്ലാ വിഷയങ്ങളിലും ഇസ്‌ലാമിന് പരിഹാരം നിര്‍ദേശിക്കാനുണ്ടെന്നതിനാല്‍ നാം അവ മനസ്സിലാക്കണം.
പ്രാധാന്യവും പ്രയോഗങ്ങളും
ഓരോ വസ്തുവിന്‍റെയും ഗുണങ്ങളും പ്രയോജനവും പ്രാധാന്യവും അതിന്‍റെ പ്രയോഗത്തില്‍ നിന്നും മനസ്സിലാക്കാം. ഖുര്‍ആന്‍ ഹദീസ് മറ്റു ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ പാര്‍പ്പിടത്തിന് വ്യത്യസ്ത പ്രയോഗങ്ങളുണ്ട്. അഭയ കേന്ദ്രം, വിഹാരം, സ്ഥാനം, നാട്, ആശ്വാസകേന്ദ്രം, കെട്ടിടം, ആവാസം, വിശ്രമ കേന്ദ്രം, നിദ്രാലയം, സഹായി, കോട്ട, നിലനില്‍പ്പ് തുടങ്ങിയ പ്രയോഗങ്ങള്‍ ചിലത് മാത്രമാണ് (അല്‍മഫ് സ്വല്‍, പേ 14/370 കാണുക).
ഇതര ജീവികള്‍ ആവാസത്തിനു മുമ്പിലുളള സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ മനുഷ്യര്‍ കൃത്യമായ നിയമങ്ങളും നിര്‍ണിത വസ്തുക്കളും ഉപയോഗപ്പെടുത്തി നിര്‍മിതികള്‍ നടത്തുന്നു. ലക്ഷ്യമനുസരിച്ച് നിര്‍മാണ മാര്‍ഗങ്ങളില്‍ വ്യത്യസ്ത കാഴ്ചപ്പാടുകളും നിയമങ്ങളും ഈ മേഖലയില്‍ കാണുന്നുണ്ട്.
നിര്‍മാണ ലക്ഷ്യം
ഒരു വീട് നിര്‍മിക്കുമ്പോള്‍ എന്തിന് എന്നത് പ്രാധാന വിഷയമാണ്. ലക്ഷ്യം പവിത്രമാകുമ്പോള്‍മാത്രമാണ് അല്ലാഹുവിന്‍റെ പൊരുത്തവും അന്തേവാസികള്‍ക്ക് സംതൃപ്തിയും കൈവരികയുളളൂ. അഹന്തതയും കേവല പ്രൗഢിയും ലക്ഷ്യമാക്കി നിര്‍മിക്കുന്ന വീടുകള്‍ കാരണം അന്തേവാസികള്‍ അപായത്തില്‍ അകപ്പെടുമെന്ന് സൂറത്തുതൗബയുടെ 110ാസൂക്തം പഠിപ്പിക്കുന്നു.
സ്വസ്തതയാണ് പാര്‍പ്പിടത്തിന്‍റെ പ്രധാന ലക്ഷ്യം. ജനസമ്പര്‍ക്കവും ജോലിത്തിരക്കിലും അകപ്പെട്ട് ആന്തരിക സംഘര്‍ഷങ്ങളില്‍ പെടുമ്പോള്‍ സ്വസ്തതക്ക് വേണ്ടി തിരഞ്ഞെടുക്കാറുളളത് സ്വന്തം വീടാണ്.
സുരക്ഷിതത്വമാണ് നിര്‍മിതിയുടെ മറ്റൊരു ലക്ഷ്യം ജീവികള്‍ ഭീഷണി നേരിടുമ്പോള്‍ കൂടണയാന്‍ ശ്രമിക്കാറുണ്ട്. സൗന്ദര്യവും സൗകര്യവും ലക്ഷ്യമാക്കുന്നതിനേക്കാള്‍ പ്രാമുഖ്യം നല്‍കേണ്ടത് സുരക്ഷിതത്വത്തിനാണ്. നിലവിലുളള പാര്‍പ്പിട സംസ്കാരത്തില്‍ ദുരഭിമാനത്തിനും പ്രൗഢിക്കും പ്രതാപത്തിനും പ്രാമുഖ്യം നല്‍കുമ്പോള്‍ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്നും മനുഷ്യന്‍ അകന്നു കൊണ്ടിരിക്കുകയാണ്.
സമാധാനം പാര്‍പ്പിടോദ്ദേശ്യത്തില്‍ പ്രധാനമാണ്. കൂടുതല്‍ ഇമ്പമാകുന്ന കുടുംബവും അടുപ്പത്തില്‍ സ്നേഹമുളവാക്കുന്ന അയല്‍ബന്ധവും നല്ല വീടിലൂടെ നേടിയെടുക്കേണ്ട അനുഗ്രഹങ്ങളാണ്. വിശുദ്ധ ഖുര്‍ആന്‍ അനുഗ്രഹങ്ങളില്‍ പ്രധാനമായ പാര്‍പ്പിടത്തെ കുറിച്ച് പരാമര്‍ശിക്കുന്നിടത്ത് സുക്ന്‍ എന്നാണ് ഭവന വാസത്തെ പ്രയോഗിച്ചത്. അഥവാ ഇഷ്ട ഭവനത്തിലൂടെ സ്വായത്തമാക്കേണ്ട പ്രധാന സന്പാദ്യം സമാധാനമാണ്.
വിശ്രമം ഏതൊരു ജീവിക്കും അനിവാര്യമാണ്. ശരീരത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ആന്തരികവും ബാഹ്യവുമായ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യവസ്ഥാപിതമായ വിശ്രമം കൂടിയേ തീരൂ. പുറം മേഖലയിലുളള വിശ്രമങ്ങള്‍ ഒരിക്കലും പൂര്‍ണമാകണമെന്നില്ല. അതുകൊണ്ട് പരമാവധി കുറ്റമറ്റ വിശ്രമം നേടിത്തരാന്‍ സ്വന്തം ഭവനം സഹായിക്കുന്നു. അതിനാല്‍ മറ്റൊരു പ്രധാന ലക്ഷ്യം വിശ്രമമായത് കൊണ്ട് അതിനുതകുന്ന വീടായിരിക്കണം നിര്‍മിക്കേണ്ടത്.
വീട് അറിവ് നേടാനുളള ഇടവുമാവണം. വിജ്ഞാന സന്പാദനത്തില്‍ മുഖ്യപങ്ക് വഹിക്കുന്നത് വീട്ടില്‍ നിന്നുമുളള പരിശീലനമാകുന്നു. അതു കൊണ്ട് പാര്‍പ്പിടത്തില്‍ മക്കളുടെ വിദ്യാഭ്യാസത്തിനുതകുന്ന കൃത്യമായ ക്രമീകരണം അനിവാര്യമാണ്.
അധ്വാനത്തിന്‍റെ ഭാരം ലഘൂകരിക്കാന്‍ ജോലിയുടെ നല്ലൊരു ഭാഗം വീട്ടിലേക്ക് മാറ്റിവെക്കാം. മാത്രമല്ല ചെറിയ വ്യവസായങ്ങളും ചില ഉല്‍പന്നങ്ങളും നിര്‍മിക്കാന്‍ വീട് ഉപയോഗപ്പെടുത്തുന്ന സ്ഥിതിയുണ്ടായാല്‍ ഭവന നിര്‍മാണം അനുവദനീയ സന്പാദനത്തിനുളള വേദി കൂടിയാവും. അത്തരം സാഹചര്യങ്ങള്‍ക്കനുസരിച്ച് നിര്‍മിതി നടത്തുമ്പോള്‍ തികച്ചും സംതൃപ്തവും സന്തോഷകരവുമായ അവസ്ഥ ആവാസ മേഖലയില്‍ സംവിധാനിക്കാം.
ജീവന്‍റെ നിലനില്‍പ്പിന് ആരോഗ്യം അനിവാര്യമാണ്. ഭക്ഷണമാണ് അതില്‍ മുഖ്യ പങ്ക് വഹിക്കുന്നത്. എന്നാല്‍ വിവേകജീവിയായ മനുഷ്യര്‍ ആഹാരം കഴിക്കാന്‍ ചില ചിട്ടകളും മര്യാദകളും പാലിക്കേണ്ടതുണ്ട്. കൃത്യമായ പാചകത്തിലൂടെ നിര്‍മിച്ച ഭക്ഷണത്തിലൂടെ ആരോഗ്യവും ആനന്ദവും നേടിയെടുക്കുമ്പോഴാണ് പാരത്രിക യാത്ര സുഗമമായ നിലയിലാകുന്നത്. ഇതിനാല്‍അതനുസരിച്ച സംവിധാനം വീട്ടില്‍ ഉണ്ടാക്കേണ്ടതുണ്ട്. അതു കൊണ്ടാണ് ഊട്ടുപുര വീടു നിര്‍മാണത്തിലെ അനുപേക്ഷണീയമായ കാര്യമായി മാറുന്നത്. വീട് ആരാധന കേന്ദ്രമാണെന്നും ഒരിക്കലും ശ്മശാനത്തെ പോലെയാവാന്‍ പാടില്ലെന്നും നബി(സ) പഠിപ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ ഭവനങ്ങളെ ഖിബ്ലയാക്കുക എന്ന ഖുര്‍ആനിലെ (യൂനുസ്) നിര്‍ദ്ദേശം പാര്‍പ്പിടം പരലോക വിജയം നേടിത്തരാന്‍ സഹായിക്കുന്ന തരത്തിലായിരിക്കെണമെന്ന് വ്യക്തമാക്കുന്നു.
അല്ലാഹുവിന്‍റെ അനുഗ്രഹം നേടാന്‍ സാധിക്കുന്ന പ്രധാനപ്പെട്ട ആരാധനയാണ് അഥിതി സല്‍ക്കാരം.ഹിറാമലമുകളില്‍ ധ്യാനത്തിലായിരുന്ന തിരുനബി(സ്വ)തങ്ങള്‍ക്ക് വഹ്യിന്‍റെ പ്രാരംഭ പാഠങ്ങള്‍ ജിബ്രീല്‍(അ) ഓതിക്കൊടുത്തപ്പോള്‍ ഖദീജ(റ)തിരുനബിയെ ആകുലരായി കണ്ടത് ചരിത്രമാണല്ലോ. വേദനകളില്‍ സാന്ത്വനവുമായി സമീപിക്കാറുളള സഹധര്‍മ്മിണി അന്ന് തിരു നബി(സ്വ)യെ ആശ്വസിപ്പിച്ച് പറഞ്ഞ നബിയില്‍ മേളിച്ച പുണ്യകാര്യത്തില്‍ ഒന്ന് അഥിതി സല്‍ക്കാരമാണ്. ആയിരം മലക്കുകളുടെ അകമ്പടി ഒരു അഥിതിയുടെ കൂടെയുണ്ടാകുമ്പോള്‍ അതിന്‍റെ ശ്രേഷ്ഠത പറഞ്ഞറിയക്കേണ്ടതില്ല. അതിനാല്‍ നിര്‍മാണത്തില്‍ അഥിതി സല്‍ക്കാരം പ്രധാനമാണ്. പാര്‍പ്പിട ക്രമീകരണം അതിനുതകുന്ന തരത്തിലായിരിക്കണം. മനുഷ്യര്‍ക്ക് പുറമെ പ്രധാന അഥിതികള്‍ മലക്കുകളാണ്. അതിനാല്‍ ഗൃഹാന്തരീക്ഷം മലക്കുകളുടെ ആവാസത്തിന് ആക്കം കൂട്ടുന്ന നിലയിലായിരിക്കേണ്ടതുണ്ട്.
മാറിവരുന്ന കാലാവസ്ഥക്കനുസൃതമായി ജീവിതം ക്രമീകരിക്കാനുതകുന്ന തരത്തിലാകണം നിര്‍മാണം നടത്തേണ്ട്. പാരപ്പിടോദ്ദേശ്യത്തില്‍ അതും പ്രധാനമാണ്. കാറ്റും വെളിച്ചവും സഹോദരന് തടയുന്ന രൂപത്തില്‍ നിര്‍മ്മിക്കരുതെന്നാണ് തിരുനിര്‍ദേശം.
വീട് എങ്ങനെ?
വീട് നിര്‍മാണത്തിന് ഉപയോഗപ്പെടുത്തുന്ന പണത്തെ മരിച്ച സന്പാദ്യം എന്നാണ് പറയാറുള്ളത്. ഏറെക്കുറെ അത് ശരിയാണെന്ന് നിലവിലുള്ളനിര്‍മാണ രീതി വിലയിരുത്തുമ്പോള്‍ ബോധ്യപ്പെടും. നിര്‍മാണത്തില്‍ വിനിയോഗിക്കുന്ന സന്പാദ്യം തിരികെ ലഭിക്കുകയില്ല. നിര്‍മിതിയില്‍ ശ്രദ്ധചെലുത്തിയിട്ടില്ലെങ്കില്‍ ഭീമമായ നഷ്ടവും നിരാശയുമായിരിക്കും ഫലം. അനുവദനീയ മാര്‍ഗത്തിലൂടെയല്ലാതെ ഒരാള്‍ സന്പാദിച്ചാല്‍ വീടു നിര്‍മാണത്തിലൂടെ അത് നഷ്ടപ്പെടുത്തുമെന്ന തിരുവചനം (ത്വബ്റാനി) ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
സൗന്ദര്യത്തേക്കാള്‍ പ്രാമുഖ്യം നല്‍കേണ്ടത് സൗകര്യത്തിനും സുരക്ഷിതത്വത്തിനുമാണെന്ന് പറയേണ്ടതില്ലല്ലോ. പരിഷ്കാരങ്ങള്‍ ഋതുക്കളെപ്പോലെ മാറുന്ന ഈ ലോകത്ത് നിര്‍മാണ മേഖലയില്‍ അനാവശ്യ ചര്‍ച്ചകളും അരുതാത്ത ആശങ്കളും നിലനില്‍ക്കുന്നു. അത് തിരുത്തേണ്ടത് അനിവാര്യമാണ്.
മനുഷ്യാലയവും ആരാധനാലയവും മൃഗാലയവും എങ്ങനെയായിരിക്കമെന്ന് പൂര്‍വികര്‍ വിശദീകരിച്ച് തന്നത് വസ്തുനിഷ്ഠമായി വിലയിരുത്തിയാല്‍ ഈ വിഷയത്തിലുളള ആശങ്കകള്‍ ഒരു പരിധിവരെ ഇല്ലാതാക്കാനാവും.
(തുടരും)
അബ്ദുറശീദ് സഖാഫി ഏലംകുളം
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
COMMENTSവീടുനിര്‍മാണം ലക്ഷ്യം തെറ്റരുത്● 0അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

No comments:
Post a Comment