ത്വരീഖത്ത് തർബിയത്ത്
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
അൽഹള്റമിയെ ഉദ്ധരിച്ചു തന്റെ ഖവാഇദിൽ ഷെയ്ഖ് അഹ്മദ് സുറൂഖ് തങ്ങൾ സാങ്കേതിക അർത്ഥത്തിലുള്ള തർബിയത് അറ്റുപോയിരിക്കുന്നു എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അൽഇബ്രീസ് മത്തെ 207 പേജിൽ ഈ പരമർശം കാണാം.
തര്ബിയത്ന്റെ തിരോധാനം നടന്നതായി അഹ്മദ് സുറൂഖ് തങ്ങൾ പറയുന്ന കാലം ഹിജ്റ 824 ആണ്. അങ്ങനെ വരുമ്പോൾ ആറു നൂറ്റാണ്ടിനു ഇപ്പുറം തർബിയത്തിന്റെ തിരോധാനം നടന്നതായി വരുന്നു. തർബിയത്തിന്റെ തിരോഭാവം നടന്നതായി പണ്ഡിതന്മാർ സാദു മുസ്ലിമിന്റെ രണ്ടാം വാള്യം 385 )0പേജിലും കാണാം.
സാങ്കേതിക തർബിയത്തിന്റെ തിരോധാനത്തിനു ചരിത്രപരമായ കാരണങ്ങൾ പലതുമുണ്ട്.
ഒന്നാമത്തേത് തര്ബിയത്തിനു അവകാശപ്പെട്ട മഹാത്മാക്കൾ കുറഞ്ഞു വന്നതാണ്. ഈ വസ്തുത നിഷേധിക്കുന്നതിൽ അര്തമില്ല. നൂറ്റാണ്ടുകളുടെ വൈവിധ്യത്തിനു അനുസൃതമായി മതപരമായി മാറ്റ് കുറവ് നബി(സ) തന്നെ മുന്നറിയിപ്പ് നൽകിയതാണ്. നല്ലവർ നല്ലവർ നാട് നീങ്ങുമെന്നും മൂല്യം പിഴിഞ്ഞുമാറ്റിയ ചന്ടികൾ മാത്രം അവശേഷിക്കുന്ന സ്ഥിതി വരുമെന്നും ഒട്ടേറെ ഹദീസുകളിലൂടെ നബി(സ) പഠിപ്പിച്ചതായി കാണാം. സ്വാഭാവികമായ ഈ പരിണാമത്തിന്റെ ഫലമായി തര്ബിയതിനു ഉതകുന്ന ശൈഖുമാർ കുറഞ്ഞു വരുന്നതിൽ അതിശയോക്തി ഇല്ല. ഇമാം ഖുശയ്‌രി(റ) പറയുന്നത് കാണുക.
" കൂട്ടുകാരെ ! നിങ്ങൾ മനസ്സിരുത്തുക, അല്ലാഹു നിങ്ങള്ക്ക് കരുണ ചൊരിയട്ടെ. ത്വരീഖതിന്റെ ഈ ഗണത്തിൽ പെട്ട അഗ്രെസരന്മാർ അതികവും കടന്നു കളഞ്ഞിരിക്കുന്നു.
നമ്മുടെ ഇക്കാലത്ത് ആ കൂട്ടത്തിൽ അവശേഷിക്കുന്നവർ അവരുടെ അടയാളങ്ങൾ മാത്രമാണ്. ' തമ്പുകൾ കണ്ടാൽ അവരുടെ തമ്പുകൾക്ക് തുല്യം. പക്ഷെ , അകത്തളത്തിലെ തരുണികളുടെ ഗോത്രങ്ങൾ വേറെയാണെന്നു' ഒരു കവി പരിതപിച്ച പോലെയാണിന്നത്തെ കഥ. ഈ ത്വരീകത്തിൽ തുടർച്ച മുറിഞ്ഞെന്നു മാത്രം പറഞ്ഞാൽ പോര , മറിച്ചു സത്യമായും തിരസ്കാരം പറ്റിയെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. സന്മാർഗ ചിരിതരായ ശൈഖുമാർ കഴിഞ്ഞു പോയി. അവറെ പിന്തുടർന്നും അവരുടെ ചര്യ സാംശീകരിച്ചു വന്നിരുന്ന ചെറുപ്പക്കാരും കുറഞ്ഞു പോയി" ( രിസാല :2)
തർബിയത്തിന്റെ തിരോധനത്തെ പറ്റി പറയുമ്പോൾ മനസിലാക്കേണ്ട പ്രധാന വസ്തുത , തര്ബിയത്തിനു അർഹതപ്പെട്ട ശൈഖുമാർ ഇന്നുണ്ടെങ്കിൽ തന്നെ അവർ തർബിയത്ത് നിർത്തി വച്ചിരിക്കുന്നു എന്ന യാഥാർഥ്യമാണ്. സാങ്കേതികമായ തർബിയത്ത് അത്തരക്കാർ മാറ്റി വക്കാൻ പ്രധാന കാരണം ത്വരീഖത്തിലെ വ്യാജന്മാരുടെ വ്യാപനമാവുന്നു.
'ഇബ്രീസ് ' പറയുന്നത് കാണുക:
" തർബിയത്തിന്റെ യുഗം കഴിഞ്ഞു നീങ്ങവേ സത്യവും അസത്യവും , ഇരുട്ടും വെളിച്ചവും തമ്മിൽ കൈകോർക്കുന്ന ദുരവസ്ഥ വന്നു. അതോടെ കള്ളനാണയങ്ങൾ തങ്ങൾക്ക് മുൻപിൽ വരുന്നവരെ തർബിയതെന്ന പേരിൽ കൈകാര്യം ചെയ്യാൻ തുടങ്ങി. തെറ്റായ ഉദ്ദേശത്തോടെയും സത്യ വിരുദ്ധമായ ലക്ഷ്യത്തോടെയും ജനങ്ങളോട് ഏകാന്തത കൊണ്ടുമൊക്കെ അവർ കൽപ്പിച്ചു പോന്നു. ഈ താന്തോന്നിത്തം ശൈഖ് സുറൂഖിന്റെ കാലത്ത് വ്യാപകമായിരുന്നു. അത് ഗ്രഹിച്ച ശൈഖുമാർ പാവപ്പെട്ട ജനങ്ങളെ രക്ഷിക്കാൻ കള്ള നാണയങ്ങൾ കടന്നു കൂടിയ പരസ്യ തർബിയത് മേഖല ഉപേക്ഷിക്കണമെന്ന് നിർദ്ദേശിക്കുകയായിരുന്നു". ( ഇബ്രീസ് ;208)
വിശ്രുതനായ അഹ്മദ് കോയ ശാലിയാത്തി (റ) പറയുന്നത് കാണുക:
" തർബിയത്ത് ഉയർന്നുവന്നു പറയുന്നത് തര്ബിയത്തിന് ഉതകുന്ന സമ്പൂർണ ശൈഖുമാർ പറ്റെ ഇല്ലാതായത് കൊണ്ടല്ല, അത്തരക്കാർ മാറി മറിയുകയും കള്ള ശൈഖുമാർ രംഗ പ്രവേശത്താൽ കാര്യങ്ങൾ അവതാളത്തിലാവുകയും ചെയ്തതിനാലാണ്." ( അൽഫതാവൽഅസ്ഹരിയ്യ:1/55)
അഹ്മദ് സുറൂഖ് (റ)ന്റെ ഈ പ്രഖ്യാപനത്തെ സമകാലീനരോ പില്കാലക്കാരോ ഖണ്ഡിച്ചതായി കാണുന്നില്ല. അതുകൊണ്ട് തർബിയത്തിന്റെ കാര്യത്തിൽ സംസാരിക്കാൻ അർഹതപ്പെട്ടവർ ഈ വിഷയത്തിൽ ഏകോപിതരാണെന്നു വന്നു. ഇബ്രീസിൽ സുറൂഖിന്റെ പ്രസ്താവത്തെ ന്യായികരിക്കുന്നതാണ് നാം കാണുന്നത്. തര്ബിയത്തിന്റെ കാര്യത്തിലെ സുറൂഖിന്റെ വീക്ഷണം ഒറ്റപ്പെട്ടതാണെന്ന ജല്പനം ചെവികൊടുക്കാവുന്നതല്ലെന്നു ഇതോടെ വ്യക്തമായി. പിൽകാലത്ത് ശേഷിച്ചു വന്ന തർബിയത് സാങ്കേതിക അർത്ഥത്തിലുള്ളതല്ലെന്നും ഗ്രാഹ്യമായി.
No comments:
Post a Comment