Friday, April 20, 2018

മറഞ്ഞ മയ്യിത്ത് നിസ്കാരം

*⭕മറഞ്ഞ മയ്യിത്ത് നിസ്കാരം.⭕*
👇🏻👇🏻👇🏻👇🏻👇🏻
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ശാഫിഈ ഹമ്പലീ മദ്ഹബുകൾ പ്രകാരം മറഞ്ഞ മയ്യിത്തിന്റെ പേരിൽ നിസ്കരിക്കാവുന്നതാണ്. നബി(സ)യും സ്വഹാബത്തും(റ) അബ്സീനിയയിൽ വഫാത്തായ നജാശി രാജാവിന്റെ പേരിൽ മദീനയിൽ വെച്ച് മയ്യിത്ത് നിസ്കരിച്ച സംഭവമാണ് ഇതിന്നാധാരം. എന്നാൽ മാലിഖീ ഹനഫീ മദ്ഹബുകൾ പ്രകാരം പറ്റില്ല. നബി(സ) നജാശി രാജാവിന്റെ മേൽ നിസ്കരിച്ചത് മയ്യിത്തിനെ കണ്ടു കൊണ്ടാണെന്ന് അവർ വിശദീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഇബ്നു ഹജർ(റ) എഴുതുന്നു: 
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
وذلك لأنه صلى الله عليه وسلم { أخبر بموت النجاشي يوم موته وصلى عليه هو وأصحابه } رواه الشيخان وكان ذلك سنة تسع وجاء { أن سريره رفع له صلى الله عليه وسلم حتى شاهده } وهذا بفرض صحته لا ينفي الاستدلال لأنها - وإن كانت صلاة حاضر بالنسبة له صلى الله عليه وسلم - هي صلاة غائب بالنسبة لأصحابه(تحفة المحتاج في شرح المنهاج١٤٩/٣)


നജാസി രാജാവ് മരണപ്പെട്ട ദിവസം തന്നെ അദ്ദേഹത്തിൻറെ മരണവാർത്ത നബി(സ) സ്വഹാബത്തിനെ അറിയിക്കുകയും നബി(സ)യും സ്വഹാബത്തും അദ്ദേഹത്തിൻറെ പേരിൽ നിസ്കരിക്കുകയും ചെയ്തതായി ശൈഖാനി (ബുഖാരി,മുസ്ലിം) നിവേദനം ചെയ്ത ഹദീസിലുണ്ട്. ആ സംഭവം നടന്നത് ഹിജ്റ ഒമ്പതാം വർഷത്തിലായിരുന്നു. നജാശീ രാജാവിന്റെ മയ്യിത്ത് കട്ടിൽ നബി(സ)ക്ക് ഉയര്ത്തപ്പെടുക വഴി നബി(സ) മയ്യിത്തിനെ കണ്ടുകൊണ്ടാണ് നിസ്കരിച്ചതെന്നു വന്നിട്ടുണ്ട്. അത് ശരിയാണെന്ന് സംങ്കല്പ്പിച്ചാൽ  തന്നെ മറഞ്ഞ മയ്യിത്ത് നിസ്കാരത്തിനു ആസംഭവം  തെളിവാക്കാവുന്നതാണ്. കാരണം നബി(സ)യിലേക്ക്  ചേർത്തി അത് ഹാജറായ മയ്യിത്ത് നിസ്കാരമാണെങ്കിലും സ്വഹാബത്തിലെക്ക് ചേർത്തി അത് മറഞ്ഞ മയ്യിത്ത് നിസ്കാരം തന്നെയാണല്ലോ.(തുഹ്ഫ: 3/150).


ഇതാ റംലി(റ)യുടെ വിവരണമിങ്ങനെ:


 فإن قيل : لعل الأرض زويت له صلى الله عليه وسلم حتى رآه أجيب عنه بوجهين : أحدهما أنه لو كان كذلك لنقل ، وكان أولى بالنقل من الصلاة ; لأنه معجزة ، والثاني أن رؤيته إن كانت لأن أجزاء الأرض تداخلت حتى صارت الحبشة بباب المدينة لوجب أن تراه الصحابة أيضا ولم ينقل ، وإن كانت لأن الله خلق له إدراكا فلا يتم على مذهب الخصم ; لأن البعد عن الميت عنده يمنع صحة الصلاة وإن رآه ، وأيضا وجب أن تبطل صلاته الصحابة(نهاية المحتاج إلى شرح المنهاج: ١٩٥/٤)


ഭൂമി ചുരുട്ടപ്പെടുക വഴി നബി(സ) മയ്യിത്ത് നോക്കിക്കണ്ടുവെന്നു പറയുന്നതിന് രണ്ടു രൂപത്തിൽ മറുവടി കൊടുക്കാം.

1- അപ്രകാരം സംഭവിച്ചിരുന്നുവെങ്കിൽ അത് ഉദ്ദരിക്കപ്പെടുമായിരുന്നു . അത് ഒരു അമാനുഷിക സിദ്ദിയായതിനാൽ നിസ്കരിച്ചുവെന്നത് ഉദ്ദരിക്കുന്നതിനേക്കാൾ പ്രാധാന്യത്തോടെ അതായിരുന്നു ഉദ്ദരിക്കപ്പെടുക. എന്നാൽ അതുണ്ടായിട്ടില്ല.

2- നബി(സ) മയ്യിത്ത് കണ്ടുവെന്നു പറയുന്നത് ഭൂമിയുടെ ഘടകങ്ങൾ പരസ്പരം പ്രവേശിച്ച് അബ്സീനിയക്കാർ മാദീനയുടെകവാടത്തിലെത്തുക വഴിയായിരുന്നുവെങ്കിൽ സ്വഹാബത്തും അത് കാണേണ്ടിയിരുന്നു. നജാസിയുടെ ജനാസ അവർ കണ്ടതായി ഉദ്ദരിക്കപ്പെടുന്നില്ല. ഇനി നബി(സ)ക്ക് പ്രതേക കാഴ്ച  ശക്തി അല്ലാഹു സൃഷ്ടിച്ചുനല്കുക വഴിയാണ് കണ്ടതെങ്കിൽ പ്രതിയോഗിയുടെ വീക്ഷണമനുസരിച്ചും തെളിവ് പൂരനമല്ല. കാരണം മയ്യിത്ത് ദൂരെയാകുമ്പോൾ അതിനെ കണ്ടിരുന്നാലും അവരുടെ വീക്ഷണപ്രകാരം നിസ്കാരം സാധുവല്ലല്ലോ. ഇതിനു പുറമേ സ്വഹാബത്തി(റ) ന്റെ നിസ്കാരം അസാധുവാണെന്നും വരും. (നിഹായ: 4/195)   


മറഞ്ഞ മയ്യിത്ത് നിസ്കരിക്കാൻ മയ്യിത്ത് ഖിബ്‌ലയുടെ ഭാഗത്തായിരിക്കണമെന്ന നിബന്ധനയില്ല. എന്നാൽ മയ്യിത്ത് കുളിപ്പിച്ചിട്ടുണ്ടെന്ന അനുമാനം ആവശ്യമാണ്‌. എന്നാൽ മയ്യിത്ത് കുളിപ്പിച്ചിട്ടുന്ടെങ്കിൽ അതിന്റെ പേരിൽ ഞാൻ നിസ്കരിക്കുന്നു എന്നിങ്ങനെ നിയ്യത്ത് ചെയ്ത നിസ്കരിക്കാവുന്നതാണെന്ന് പ്രബലാഭിപ്രായം.(തുഹ്ഫ: 3/150)


അതുപോലെ മരണപ്പെടുന്ന സമയത്ത് നിർബന്ധമായ മയ്യിത്ത് നിസ്കരിക്കാനുള്ള യോഗ്യതയും നിസ്കരിക്കുന്നവനുണ്ടായിരിക്കണം. അഥവാ മരണപ്പെടുമ്പോൾ പ്രായപൂര്തിയെത്തുകയും മുസ്ലിമായിരിക്കുകയും ശുദ്ദിയുണ്ടായിരിക്കുകയും വേണം. അപ്പോൾ മരണപ്പെടുമ്പോൾ പ്രായപൂര്ത്തിയെത്താത്തവനൊ കാഫിറായിരുന്നവനൊ ആർത്തവമുള്ളവല്ക്കോ മറഞ്ഞ മയ്യിത്ത് നിസ്കാരം പറ്റില്ല.(തുഹ്ഫ, ശർവാനി: 3/151)


സാധാരണ നിലയിൽ ഒരു നാട്ടിലേക്ക് ചേർത്തിപറയുന്ന സ്ഥലത്തിന്റെ പുറത്തായാൽ അപ്രകാരം നിസ്കരിക്കാവുന്നതാണ്. ഒരു നാട്ടിൽ പെട്ടതായി എണ്ണപ്പെടുന്ന സ്ഥലത്തുള്ള മയ്യിത്തിന്റെ പേരിൽ മറഞ്ഞുള്ള നിസ്കാരം പറ്റില്ല. നാട് എത്ര വലിയതാണെങ്കിലും അറസ്റ്റുകൊണ്ടോ മറ്റോ മയ്യത്തുള്ള സ്ഥലത്ത് ഹാജറാകാൻ സാധിക്കാതെ വന്നാലും പറ്റില്ലെന്നാണ് ഇബ്നു ഹജറി(റ) ന്റെ വീക്ഷണം. (തുഹ്ഫ: 3/149-150).

എന്നാൽ മയ്യിത്തുള്ള സ്ഥലത്ത് ഹാജറാകാൻ പ്രയാസമുണ്ടോ ഇല്ലെയോ എന്നതാണ് മാനദണ്ടമെന്നാണ് ഇമാം റംലി(റ) പ്രബലമായി പറയുന്നത്. ഇതനുസരിച്ച് മയ്യിത്ത് നാട്ടിൽ തന്നെയാണെങ്കിലും നാടിന്റെ വലിപ്പം കൊണ്ടോ മറ്റോ അവിടെ ഹാജറാകാൻ പ്രയാസമാണെങ്കിൽ മറഞ്ഞ് നിസ്കരിക്കൽ മയ്യിത്ത് നാടിന്റെ പരിധിക്കു  പുറത്താണെങ്കിൽപോലും  സാധുവാകുന്നതുമല്ല.(ശർവാനി: 3/150)


മറഞ്ഞ മയ്യിത്തിന്റെ മേൽ നിസ്കരിക്കാമെന്ന് പറയുന്നവരെല്ലാം ആ നിസ്കാരം കൊണ്ട് സാമൂഹ്യബാധ്യത വീദുമെന്നു ഏകോപിച്ചു പറയുന്നു. ഇബ്നുൽഖത്വാനി(റ)ൽ നിന്ന് ഇതിന്റെ എതിരഭിപ്രായം ഉദ്ദരിക്കപ്പെടുന്നുണ്ട്. എന്നാൽ മയ്യിത്തിന്റെ സമീപത്ത് ഹാജരായവർ മറഞ്ഞ നിസ്കാരത്തെ കുറിച്ച് അറിയുമ്പോഴാണ് അതുകൊണ്ട് ഫർള് കിഫായ വീടുകയുള്ളുവെന്ന കാര്യം വ്യക്തമാണ്.(ശർവാനി : 3/150)
🌹🌹🌹🌹🌹

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....