തവസ്സുൽ എന്തിന്?
ഭാഗം 4 ഇവിടെ ക്ലിക്ക് ചെയ്യുക
തവസ്സുലിന്റെ ആവശ്യകത അല്ലാഹു വിശുദ്ദ ഖുർആനിൽ പലയിടങ്ങളിലായി ഊന്നിപ്പറഞ്ഞത് കാണാം. ഖുർആനിന്റെ മാതാവ് എന്നാ പേരിൽ അറിയപ്പെടുന്ന ഫാതിഹയിലൂടെ ഒരു അടിമ അല്ലാഹുവോട് ചോദിക്കുന്നതിന്റെ രൂപമാണ് അല്ലാഹു പഠിപ്പിക്കുന്നത്. അതിനാല 'സൂറത്തു തഅലീമിൽ മസ്അലത്തി' (ചോദ്യം പഠിപ്പിക്കുന്ന അദ്ധ്യായം) എന്ന് അതിനു പേരുണ്ട്. ബിസ്മി മുതൽ നാല് വചനങ്ങളിൽ അല്ലാഹുവിന്റെ സ്തുതി കീർത്തനങ്ങളും വിശേഷണങ്ങളും എടുത്തുപറയലാണല്ലോ ഉള്ളത്. അതിനു ശേഷം 'നിന്നെ ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് ഞങ്ങൾ സഹായം തേടുന്നു" അന്ന വചനത്തിൽ സഹായം തേടുന്നതിന്റെ മുമ്പ് ആരാധനയുടെ കാര്യം പറഞ്ഞത് ചോദിക്കുന്നതിന്റെ മുമ്പ് വസീല സമർപ്പിക്കുന്നതിന്റെ ആവശ്യകത പഠിപ്പിക്കാനാണ്. ഇക്കാര്യം ഇമാം ബൈളാവി(റ) വ്യക്തമാക്കുന്നത് കാണുക:
അർത്ഥം:
സഹായം തേടുന്നതിനേക്കാൾ ഇബാദത്തിനെ മുന്തിച്ചതിൽ നിന്ന് ഏതൊരാവശ്യവും ഉന്നയിക്കുന്നതിന്റെ മുമ്പ് വസീല സമർപ്പിക്കൽ പ്രാർത്ഥനക്കുത്തരം ലഭിക്കാൻ കൂടുതൽ പ്രേരകമാണെന്ന് മനസ്സിലാക്കാം. (ബൈളാവി 1/9)
പുത്തൻവാദവും ഖണ്‍ഡനവും
ഒരു മൗലവി എഴുതുന്നു: "സൃഷ്ടികൾ അവരുടെയും അല്ലാഹുവിന്റെയും ഇടയിൽ ഒന്നിനെ മധ്യവർത്തിയായി നിറുത്തി അത് മുഖേന അല്ലാഹുവിലേക്ക് അടുക്കുവാൻ ശ്രമിക്കുന്നതിന്നാണ് തവസ്സുൽ എന്നു പറയുന്നത്. ഇടയിൽ നിർത്തപ്പെടുന്ന അവർ ചെയ്ത പുണ്യകർമ്മങ്ങളോ അല്ലാഹുവിന്റെ സ്വിഫത്തുകളോ (വിശേഷണങ്ങൾ) ജീവിച്ചിരിക്കുന്ന വ്യക്തികൾ അല്ലെങ്കിൽ സമൂഹമോ (അവരുടെ പ്രാർത്ഥനയും ശുപാർശയും) ജീവിച്ചിരിക്കുന്ന വ്യക്തിയോ (അയാളുടെ ഹഖ്, ജാഹ് ബർക്കത്ത്) മരണപ്പെട്ട വ്യക്തികളോ ആകാവുന്നതാണ്. മരണപ്പെട്ട വ്യക്തിയോ രണ്ടുതരമാണ്. അവരുടെ ശുപാർശ ലഭിക്കുമെന്ന് വിചാരിക്കുന്നവരാണ് അതിലൊന്ന്. ഉദാ: മന്ത്രിയിൽ നിന്ന് ഏതെങ്കിലും കാര്യസിദ്ദിക്കുവേണ്ടി അദ്ദേഹത്തിൻറെ കീഴുദ്ദ്യോഗസ്തരുമായി ബന്ധപ്പെടുനത് പോലെ. അവരുടെ ഹഖ്,ജാഹ്, ബർകത്ത് എന്നിവ എടുത്തുപറഞ്ഞാൽ അല്ലാഹുവിന് തന്നെ സഹായിക്കൽ നിർബന്ധമായിത്തീരുമെന്നു വിചാരിക്കലാണ് രണ്ടാമത്തേത്. അല്ലെങ്കിൽ കാര്യസിദ്ദിക്ക് ഈ മാർഗ്ഗമാണ് ഏറ്റവും ഉത്തമമെന്ന് വിചാരിക്കുക. ആദ്യം പറഞ്ഞ മൂന്നു വിഭാഗത്തിൽപ്പെട്ട തവസ്സുലുകൾ നബി(സ)യുടെയും സ്വഹാബിമാരുടെയും ഇടയിൽ ഉണ്ടായിരുന്നതും ശേഷം പറഞ്ഞ രണ്ടിനങ്ങളിൽപ്പെട്ട തവസ്സുലുകൾ മുശ്രിക്കുകളുടെ ഇടയിൽ മാത്രം പ്രചാരത്തിലുണ്ടായിരുന്നതുമാണ്". (തൗഹീദ് സമഗ്ര വിശകലനം പേ: 358)
മഹത്തുക്കളെക്കൊണ്ടും അവരുടെ ഹഖ്,ജാഹ്, ബറക്കത്തുകൊണ്ടും തവസ്സുൽ ചെയ്യുന്നവർ ഉദ്ദേശിക്കുന്നത് അവരെയും അവരുടെ ഹഖ്,ജാഹ് ബറകത്തിനെയും ഇഷ്ടപ്പെടുന്നവനും സ്നേഹിക്കുന്നവനുമാണ് ഞാൻ. ഈ ഇഷ്ടപ്പെടലും സ്നേഹിക്കളും വലിയൊരു സല്കർമ്മമാണ്. ഈ സൽകർമം മുൻനിർത്തി അല്ലാഹുവേ നിന്നോട് ഞാൻ ചോദിക്കുന്നു. എന്റെ ഉദ്ദേശ്യം നീ പൂർത്തിയാക്കേണമേ! എന്റെ രോഗം നീ സുഖപ്പെടുത്തേണമേ! എന്നർത്ഥം ഉൾകൊള്ളുന്നതാണ് സുന്നികൾ ചെയ്യുന്ന തവസ്സുൽ. ഈ തവസ്സുൽ യതാർത്ഥത്തിൽ മൗലവി വിവരിച്ച ഒന്നാമത്തെ ഇനത്തിൽപെട്ടതാണ്. ഈ തവസ്സുൽ മുശ്രിക്കുകളുടെ ഇടയിൽ മാത്രം ഉണ്ടായിരുന്നതാണെന്ന് പറയുന്നത് ശരിയല്ലെന്ന് മുമ്പ് വിവരിച്ച ആയത്തുകളിൽ നിന്നും പ്രബലമായ ഹദീസുകളിൽ നിന്നും വിശ്വവിഖ്യാതമയ നാല് മദ്ഹബുകളിലെ പണ്ഡിതന്മാരുടെ പ്രസ്താവനകളിൽ നിന്നും വ്യക്തമാണ്.
മഹാന്മാരുടെ ഹഖ്,ജാഹ്,ബറകത്ത് എന്നിവ എടുത്ത് പറഞ്ഞാൽ അല്ലാഹുവിന്ന് തന്നെ സഹായിക്കൽ നിർബന്ധമാണെന്ന് ഒരു സുന്നിയും വിശ്വസിക്കുന്നില്ല. അത് സുന്നികളെ കുറിച്ചുള്ള ദുരാരോപണം മാത്രമാണ്. ഹഖ്,ജാഹ് ബറകത്തുകൊണ്ട് സുന്നികൾ തവസ്സുൽ ചെയ്യുന്നതിന്റെ വിവക്ഷ എന്താണെന്ന് സുന്നികളാണല്ലോ പറയേണ്ടത്. അത് നേരത്തെ നാം വിവരിച്ചു കഴിഞ്ഞു.
തവസ്സുൽ ചെയ്യുന്നവാൻ അല്ലാഹുവോടാണ് പ്രാർത്ഥിക്കുന്നത്. മന്ത്രിയിൽനിന്നും ഏതെങ്കിലും കാര്യം നേടാൻ അദ്ദേഹത്തിൻറെ കീഴുദ്ദ്യാഗസ്തന്മാരുമായി ബന്ധപ്പെടുന്നതുപോലെ ഇവിടെ ബന്ധപ്പെടുന്നില്ല. അല്ലാഹുവും അവന്റെ ഇഷ്ടദാസന്മാരുമായുള്ള ബന്ധം മന്ത്രിയും കീഴുദ്ദ്യോഗസ്തരും തമ്മിലുള്ള ബന്ധമാണെന്നും സമ്മർദ്ദം ചെലുത്താൻ കഴിയുമെന്നും ഒരു സുന്നിയും വിശ്വസിക്കുന്നില്ല. മഹത്തുക്കളോട് അവരുടെ ജീവിതക്കാലത്തും മരണശേഷവും പ്രാർത്ഥിക്കാനും ശുപാർശ പറയാനും ആവശ്യപ്പെടുന്നത് ഇസ്തിഗാസയാണ്. ഇത് പ്രമാണബദ്ദമായി മുമ്പ് വിവരിച്ചിട്ടുള്ളതാണ്. വളരെ എളുപ്പത്തിൽ ലിങ്കുകൾ കിട്ടുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
തന്റെ പുണ്യകർമ്മങ്ങൾ എടുത്ത് പറഞ്ഞു അല്ലാഹുവോട് പ്രാർത്ഥിച്ചാൽ അത് ഉത്തമമാണെന്നതിൽ സംശയമില്ല. മഹത്തുക്കളുടെയും അവരുടെ ജാഹ് ബറക്കത്തിനെയും അവരുടെ പുണ്യകർമ്മങ്ങളെയും സ്നേഹിക്കലും ഇഷ്ടപ്പെടലും പുണ്യകർമ്മങ്ങളിൽ പെട്ടതാണല്ലോ. അപ്പോൾ അതെടുത്ത് പറഞ്ഞ് പ്രാർത്ഥിക്കൽ ഉത്തമം തന്നെയാണ്.
ചുരുക്കത്തിൽ സുന്നികൾ നടത്തുന്ന ഏതു തവസ്സുലും പ്രമാണബദ്ദവും ഉത്തമവുമാണ്. മൗലവി പറയുന്ന തവസ്സുൽ സുന്നികളാരും ചെയ്യുന്നില്ല.
പുത്തൻ പ്രസ്ഥാനക്കാർ അവരുടെ പ്രസ്ഥാനത്തിന്റെ നേതാവായി പരിചയപ്പെടുത്തുന്ന ശൌകാനി തന്നെ പറയുന്നു:
وعندي أنه لا وجه لتخصيص جواز التوسل بالنبي - صلى الله عليه وسلم - كما زعمه الشيخ عز الدين بن عبد السلام لأمرين : الأول : ما عرفناك به من إجماع الصحابة رضي الله تعالى عنهم . والثاني : أن التوسل إلى الله بأهل الفضل والعلم هو في التحقيق توسل بأعمالهم الصالحة ومزاياهم الفاضلة إذ لا يكون فاضلاً إلا بأعماله ، فإذا قال القائل : اللهم إني أتوسل إليك بالعالم الفلاني فهو باعتبار ما قام به من العلم ، وقد ثبت في الصحيحين وغيرهما أن النبي - صلى الله عليه وسلم - حكى عن الثلاثة الذين انطبقت عليهم الصخرة أن كل واحد منهم توسل إلى الله بأعظم عمل عمله فارتفعت الصخرة ، فلو كان التوسل بالأعمال الفاضلة غير جائز أو كان شركاً كما زعمه المتشددون في هذا الباب كابن عبد السلام ، ومن قال بقوله من أتباعه لم تحصل الإجابة لهم ولا سكت النبي - صلى الله عليه وسلم - عن إنكار ما فعلوه بعد حكايته عنهم.
ശൈഖ് ഇബ്നുഅബ്ദിസ്സലാം(റ) വാദിച്ചതുപോലെ നബി(സ)യെ കൊണ്ട് മാത്രമേ തവസ്സുൽ ചെയ്യാവൂ എന്ന ആശയം രണ്ട കാര്യങ്ങളുടെ വെളിച്ചത്തിൽ ശരിയല്ല. ഉമർ(റ) അബ്ബാസ്(റ)നെ കൊണ്ട് തവസ്സുൽ ചെയ്തത് സ്വഹാബത്ത്(റ) അംഗീകരിച്ചതായി നാം വിവരിച്ച ഇജ്മാആണ് ഒന്ന്. രണ്ടാമത്തെ കാര്യം മഹത്തുക്കളെ മുൻനിർത്തി അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യുനത് യതാർത്ഥത്തിൽ അവരുടെ സൽകർമ്മങ്ങളും അവരുടെ ഉന്നതമായ സ്ഥാനങ്ങളും മുൻനിർത്തിയുള്ള തവസ്സുലാണ്. കാരണം ഒരാൾ ശ്രേഷ്ടവാനും മഹാനുമാകുന്നത് സൽകർമ്മങ്ങൾ കൊണ്ട് മാത്രമാണല്ലോ. അപ്പോൾ 'ഇന്നാളിന്ന പണ്ഡിതനെ മുൻനിർത്തി നിന്നോട് ഞാൻ ചോദിക്കുന്നു' എന്നൊരാൾ പറഞ്ഞാൽ അത് അദ്ദേഹത്തിൽ നിൽക്കുന്ന വിജ്ഞാനം പരിഗണിച്ചാണ്. മൂന്നുപേർ അവരവരുടെ വലിയ സൽകർമ്മം മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിച്ചപ്പോൾ അവരുടെ ഗുഹാമുഖത്ത് നിന്ന് പാറക്കല്ല് നീങ്ങിയതായി നബി(സ) വിവരിച്ച സംഭവം ബുഖാരി(റ)യും മുസ്ലിമും(റ) മറ്റും നിവേദനം ചെയ്തതാണ്. അപ്പോൾ ഇക്കൂട്ടർ വാദിക്കുന്നത് പോലെ സൽകർമ്മങ്ങൾ കൊണ്ടുള്ള തവസ്സുൽ ശിർക്കോ അനുവദനീയമല്ലാത്തതൊ ആയിരുന്നുവെങ്കിൽ അവർക്കുത്തരം ലഭിക്കുകയോ അവരുടെ പ്രവർത്തി വിവരിച്ച ശേഷം നബി(സ) അതംഗീകരിക്കുകയോ ചെയ്യുമായിരുന്നില്ല. (തുഹ്ഫത്തുൽ അഹ് വദി 8/476)
തവസ്സുൽ വിരോദിയായ ഒരു മൗലവി കുറിക്കുന്നു:
"അല്ലാഹു പറയുന്നു:
وَيَعْبُدُونَ مِن دُونِ اللَّـهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّـهِ.(يونس: ١٨)
"അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു".
أنهم وضعوا هذه الأصنام والأوثان على صور أنبيائهم وأكابرهم ، وزعموا أنهم متى اشتغلوا بعبادة هذه التماثيل ، فإن أولئك الأكابر تكون شفعاء لهم عند الله تعالى ، ونظيره في هذا الزمان اشتغال كثير من الخلق بتعظيم قبور الأكابر ، على اعتقاد أنهم إذا عظموا قبورهم فإنهم يكونون شفعاء لهم عند الله .
ഈ ബിംബങ്ങളെയും വിഗ്രഹങ്ങളെയും അവര്‍ അവരുടെ പ്രവാചകന്മാരുടെയും മഹാന്മാരുടെയും രൂപങ്ങളില്‍ പ്രതിഷ്ടിച്ചു. അങ്ങനെ ഈ രൂപങ്ങളെ ആരാധിക്കുന്നതിലൂടെ, ആ മഹാന്മാര്‍ അവര്‍ക്ക് വേണ്ടി അല്ലാഹുവിന്റെ അടുക്കല്‍ ശുപാര്‍ശകര്‍ ആകും എന്ന് അവര്‍ വാദിച്ചു. തതുല്യമാണ് ഇക്കാലത്ത് മഹാന്മാരുടെ ഖബ്രുകളെ ആദരിക്കുന്നതില്‍ വ്യാപ്രുതരായ സൃഷ്ടികളില്‍ അധികം പേരുടെയും ചെയ്തികള്‍. ആ മഹാന്മാരുടെ ഖബറുകള്‍ ആദരിച്ചാല്‍ അവര്‍ അല്ലാഹുവിന്റെ അടുക്കല്‍ അവര്‍ക്കുള്ള ശുപാര്‍ശകര്‍ ആകും എന്ന വിശ്വാസത്തില്‍ ആണ് അവര്‍.(റാസി 17/60)
"മരണപ്പെട്ടവരുടെ ശുപാർശ ലഭിക്കുവാൻ അറേബ്യൻ മുശ്രിക്കുകൾ ചെയ്തിരുന്ന ഇബാദത്തുകളിൽ ഹജ്ജ്, നോമ്പ്, നമസ്കാരം, പള്ളിപരിപാലനം, ത്വവാഫ്, സധുസംരക്ഷണം, ഇഅതികാഫ് എന്നിവയൊന്നും തന്നെ ഉള്പ്പെട്ടിരുന്നില്ല. ഇവയെല്ലാം മുസ്ലിംകളിൽ ഉൾപ്പെട്ട ശിർക്ക് ചെയ്യുന്ന ഒരു വിഭാഗം അല്ലാഹുവിനെ ഉദ്ദേശിച്ച് ചെയ്യുന്നത് പോലെ തന്നെയായിരുന്നു അറേബ്യൻ മുശ്രിക്കുകളും ചെയ്തിരുന്നത്. മഹാന്മാരുടെ ക്വബ്റിന്റെ സ്ഥാനത്ത് അവരുടെ പ്രതിമകളെ പ്രതിഷ്ടിച്ച് അവയെ ബഹുമാനിക്കുകയായിരുന്നു അവർ ചെയ്തിരുന്ന ഒരു ഇബാദത്ത്. ഇതും ക്വബ്റാളികളുടെ ശുപാർശ ലഭിക്കുവാൻ ക്വബ്റ് സിയാറത്ത് ചെയ്യ്ന്നതും ഒരു പോലെ തന്നെയാണെന്നാണ് ഇമാം റാസി(റ) ഇവിടെ പ്രസ്താവിക്കുന്നത്. ശിര്ക്കിന്റെ തവസ്സുലാണ് ഇവിടെയെല്ലാം നടക്കുന്നത്". (തൗഹീദ് സമഗ്രവിശകലനം. പേ: 358-359)
മൗലവി ഉദ്ദരിച്ച ആയത്തും സുന്നികൾ നടത്തുന്ന തവസ്സുലുമായി യാതൊരു ബന്ധമില്ല. സുന്നികൾ നടത്തുന്ന തവസ്സുലിനെ വിമർശിക്കാൻ ഒരൊറ്റ തെളിവ് കിട്ടാത്തത് കൊണ്ടായിരിക്കാം വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ ആയത്ത് ഉദ്ദരിച്ചത്.ഈ ആയത്തിന്റെ മുമ്പും ശേഷവുമുള്ള വചനങ്ങൾ പരിശോദിച്ചാൽ മനസ്സിലാകുന്നത് പരലോകത്തെ നിഷേധിക്കുകയും ദൈവപുത്രിമാരിൽ വിശ്വസിക്കുകയും അല്ലഹുവിനെയല്ല ബിംബങ്ങലെയാണ് ആരാധിക്കെണ്ടതെന്നു ജല്പ്പിക്കുകയും ആ ബിംബങ്ങളെ ആരാധിക്കുകയും ചൈതിരുന്നതിനെ കുറിച്ചാണ് മേല ആയത്തിൽ പറഞ്ഞിട്ടുള്ളത് എന്നാണു. അല്ലാതെ സുന്നികൾ നടത്തുന്ന തവസ്സുലിനെ കുറിച്ച് അതിൽ യാതൊരു പരമാർഷവുമില്ല. തവസ്സുൽ വിരോധികൾ ഉന്നയിക്കുന്ന എല്ലാ ആയത്തുകളുടെയും അവസ്ഥ
ഇതാണ്. ഇക്കാര്യം പുത്തൻവാദികളുടെ നേതാവ് ശൌകാനി തന്നെ പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹത്തിൻറെ വാക്കുകൾ ശ്രദ്ദിക്കുക.
وبهذا تعلم أن ما يورده المانعون من التوسل بالأنبياء والصلحاء من نحو قوله تعالى ما نعبدهم إلا ليقربونا إلى الله زلفى ونحو قوله تعالى فلا تدعوا مع الله أحدا ونحو قوله تعالى له دعوة الحق والذين يدعون من دونه لا يستجيبون لهم بشيء ليس بوارد بل هو من الاستدلال على محل النزاع بما هو أجنبي عنه ، فإن قولهم ما نعبدهم إلا ليقربونا إلى الله زلفى مصرح بأنهم عبدوهم لذلك والمتوسل بالعالم مثلا لم يعبده بل علم أن له مزية عند الله بحمله العلم فتوسل به لذلك (تحفة الأحوذي: ٤٧٦/٨)
അമ്പിയാ-ഔലിയാക്കളെ കൊണ്ട് തവസ്സുൽ ചെയ്യുന്നതിന്നെതിരിൽ തവസ്സുൽ വിരോധികൾ ഉന്നയിക്കുന്ന പ്രമാണങ്ങൾ അസ്ഥാനത്താണെന്ന് ഇതുകൊണ്ട് മനസ്സിലാക്കാം. "അല്ലാഹുവിലേക്ക് ഞങ്ങളെ അവർ അടുപ്പിക്കാൻ വേണ്ടിയല്ലാതെ അവര്ക്ക് ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല". "അല്ലഹുവോടപ്പം ഒരാളെയും നിങ്ങൾ ആരാധിക്കരുത്". "യഥാർത്ഥ ആരാധന അല്ലാഹുവിനുമാത്രമുള്ളതാകുന്നു". അല്ലാഹുവേ കൂടാതെ അവർ ആരാധിക്കുന്നവർ യാതൊന്നു കൊണ്ടും അവര്ക്കുത്തരം നല്കുകയില്ല.". തുടങ്ങിയ വചനങ്ങളാണ് അവരുദ്ദരിക്കുന്നത്. കാരണം "അല്ലാഹുവിലേക്ക് ഞങ്ങളെ അവർ അടുപ്പിക്കാൻ വേണ്ടിയല്ലാതെ അവര്ക്ക് ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല" എന്നാ വചനം മുശ്രിക്കുകൾ അവർക്ക് ഇബാടത്തെടുത്തുവെന്നു വ്യക്തമാക്കുന്നു. ഉദാഹരണമായി പണ്ഡിതനെ കൊണ്ട് തവസ്സുൽ ചെയ്യുന്നവൻ അവന്ന് ഇബാദത്തെടുക്കുന്നില്ല. പ്രത്യുത വിജ്ഞാനം കാരണമായി അവന്ന് അല്ലാഹുവിന്റെയടുത്ത് സ്ഥാനമുണ്ടെന്ന് മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിൽ അവനെകൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യുക മാത്രമാണ് ചെയ്യുന്നത്...(തുഹ്ഫത്തുൽ അഹ് വദി 8/476).
ഇസ്ലാഹി പ്രസ്ഥാനത്തിന്റെ നേതാക്കളിലൊരാളായ ശൌകാനി തന്നെ അസ്ഥാനത്താണെന്ന് പറഞ്ഞ ആയത്തുകളാണ് കേരളത്തിലെ മൌലവിമാർ വ്യക്തികളെ കൊണ്ടുള്ള തവസ്സുൽ ശിർക്കാണെന്ന് സ്താപിക്കാമെന്ന വ്യാമോഹത്തോടെ ഉദ്ദരിക്കുന്നതെന്നു മുകളിലെ ഉദ്ടരിനിയിൽ നിന്ന് സ്പഷ്ടമാണല്ലോ.
തങ്ങളുടെ ദൈവങ്ങൾ അല്ലാഹുവിന്റെ അനുമദിയൊ നിർദ്ദേശമോ കൂടാതെ തങ്ങൾക്കു ശുപാർശ പറയുമെന്ന് വിശ്വസിച്ചിരുന്ന മുശ്രിക്കുകളുടെ കാര്യത്തിൽ അവതരിച്ചതാണ് മൗലവി ഉദ്ദരിച്ച ആയത്ത്.അതിനെ ഖൻഡിച്ചുകൊണ്ടാണ് "അല്ലാഹുവിന്റെ അനുമതി കൂടാതെ അല്ലഹുവിന്റെയടുക്കൽ ശുപാർശപറയുന്നവർ ആരാണ്".(അൽബഖറ 255) എന്ന് അള്ളാഹു ചോദിച്ചത്.ഇക്കാര്യം ഇമാം റാസി(റ) യുടെ വിവരണത്തിൽ നിന്ന് തന്നെ വ്യതമാണ്. അദ്ദേഹം എഴുതുന്നു:
قوله: {مَن ذَا الذى} استفهام معناه الإنكار والنفي، أي لا يشفع عنده أحد إلا بأمره وذلك أن المشركين كانوا يزعمون أن الأصنام تشفع لهم وقد أخبر الله تعالى عنهم بأنهم يقولون {مَا نَعْبُدُهُمْ إِلاَّ لِيُقَرّبُونَا إِلَى الله زُلْفَى} وقولهم: {هَؤُلاء شفعاؤنا عِندَ الله}(التفسير الكبير: ٣/٤٤٨)
അല്ലാഹുവിന്റെ നിർദ്ദേശം കൂടാതെ ആരും അവന്റെയടുക്കൽ ശുപാർശപറയുകയില്ലെന്നാണ് ഈ ചോദ്യത്തിന്റെ താല്പര്യം. അങ്ങനെ ചോദിക്കാൻ കാരണം മുശ്രിക്കുകൾ അവരുടെ ബിംബങ്ങൾ അവർക്കുവേണ്ടി ശുപാർശപറയുമെന്ന് വാദിച്ചിരുന്നു. "അവർ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടിയല്ലാതെ ഞങ്ങൾ അവർക്ക് ഇബാദത്തെടുക്കുന്നില്ല". "ഇക്കൂട്ടർ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങളുടെ ശുപാര്ഷകരാണ് എന്നൊക്കെ പറഞ്ഞിരുന്നതായി അള്ളാഹു തന്നെ പറഞ്ഞിട്ടുണ്ട്.(റാസി 3/448)
അപ്പോൾ "അല്ലാഹുവിന്റെ അനുമതി കൂടാതെ അല്ലഹുവിന്റെയടുക്കൽ ശുപാർശപറയുന്നവർ ആരാണ്" എന്ന് അള്ളാഹു ചോദിച്ചത് ഇക്കൂട്ടർ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങളുടെ ശുപാർഷകരാണ്" എന്ന മുശ്രിക്കുകളുടെ വാദത്തിന്റെ ഖൻഡനമാനെന്നാണ് ഇമാം റാസി(റ) തന്നെ പറയുന്നത്. അത് അവർക്കുള്ള ഖൻഡനമാകേണമെങ്കിൽ അല്ലാഹുവിന്റെ അനുമതിയോ നിർദ്ദേശമോ കൂടാതെ ദൈവങ്ങൾ തങ്ങൾക്കുവേണ്ടി ശുപാർശ പറയുമെന്ന് അവർ വിശ്വസിക്കണമല്ലോ. ഇക്കാര്യം ഇമാം റാസി(റ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറയുന്നു:
إن القوم كانوا يقولون في الأصنام إنها شفعاؤنا عند الله وكانوا يقولون إنها تشفع لنا عند الله من غير حاجة فيه إلى إذن الله ، ولهذا السبب رد الله تعالى عليهم ذلك بقوله { مَن ذَا الذى يَشْفَعُ عِندَهُ إِلاَّ بِإِذْنِهِ } [ البقرة : 255 ] فهذا يدل على أن القوم اعتقدوا أنه يجب على الله إجابة الأصنام في تلك الشفاعة ، وهذا نوع طاعة ، فالله تعالى نفى تلك الطاعة بقوله { مَا للظالمين مِنْ حَمِيمٍ وَلاَ شَفِيعٍ يُطَاعُ } تفسير الرازي – (ج 13 / ص 321
ബിംബങ്ങളെ കുറിച്ച് അവർ അള്ളാഹുവിന്റെയടുക്കൽ ഞങ്ങളുടെ ശുപാർഷകാരാനെന്നും അല്ലാഹുവിന്റെ അനുവാദം ആവശ്യമില്ലാതെ തന്നെ അവർ ഞങ്ങൾക്ക് ശുപാര്ശ പറയുമെന്നും നിശ്ചയം മുശ്രിക്കുകൾ പറഞ്ഞിരുന്നു. ഇതുകൊണ്ടാണ് "അല്ലാഹുവിന്റെ അനുമതി കൂടാതെ അല്ലഹുവിന്റെയടുക്കൽ ശുപാർശ പറയുന്നവർ ആരാണ്" (അൽബഖറ 255) എന്നാ ചോദ്യത്തിലൂടെ അവരെയാണ് അല്ലാഹു ഖണ്‍ഡിച്ചത്. ഇതറിയിക്കുന്നത് ബിംബങ്ങളുടെ ശുപാർശ സ്വീകരിക്കാൻ അല്ലാഹുവിനു നിർബന്ദമാനെന്നു മുശ്രിക്കുകൾ വിശ്വസിച്ചിരുന്നു എന്നാണ്.ഇത് ഒരിനം വഴിപ്പെടലായതിനാൽ "അക്രമകാരികൾക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാർഷകനായോ ആരും തന്നെയില്ല" (മുഅമിൻ 18) എന്ന വചനത്തിലൂടെ അവരുടെ വാദത്തെ അല്ലാഹു ഖണ്‍ഡിക്കുകയുണ്ടായി.(റാസി : 13/321).
അപ്പോൾ അല്ലാഹുവിന്റെ അനുവാദവും നിർദ്ദേശവും കൂടാതെ ആരെങ്കിലും അല്ലഹുവിന്റെയടുക്കൽ ശുപാർശ പറയുമെന്ന് വിശ്വസിക്കുന്നവർക്ക് മാത്രമേ പ്രസ്തുത വചനം ബാധകമാവൂ. മഹാന്മാരെ കൊണ്ട് തവസ്സുൽ ചെയ്യുന്ന ഒരു മുസ്ലിമും അപ്രകാരം വിശ്വസിക്കുന്നില്ല. ഇക്കാര്യം ശൌകാനി തന്നെ വ്യക്തമാക്കിയതാണ്. അതിനാല പ്രസ്തുത ആയത്തിന്റെ പരിധിയിൽ തവസ്സുൽ ചെയ്യുന്ന മുസ്ലിംകൾ കടന്നുവരുന്നതല്ല. എന്നിരിക്കെ മുശ്രിക്കുകളിൽ അവതരിച്ച ആയത്ത് വിശ്വാസികൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് കടുത്ത പാതകമാണ്. അത് ഖാവാരിജുകളുടെ സ്വഭാവമായിരുന്നുവെന്നു മുത്തബിഉസ്സുന്ന അബ്ദുല്ലാഹിബ്നു ഉമർ(റ) നെ ഉദ്ദരിച്ച് ഇമാം ബുഖാരി(റ) രേഖപ്പെടുത്തിയിട്ടുണ്ട്.
അമ്പിയാക്കൾ,ഔലിയാക്കൾ ,മലക്കുകൾ ,പണ്ഡിതൻമാർ, സത്യവിശ്വാസികൾ തുടങ്ങി പലരും ആഖിറത്തിൽ പാപികളായ വിശ്വാസികൾക്ക് വേണ്ടി ശുപാർശ പറയുമെന്ന് ഖുർആനിൽ സൂചിപ്പിക്കുകയും ഹദീസിൽ വ്യക്തമായി പ്രസ്ഥാപിക്കുകയും ചെയ്തതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ അവരെല്ലാം വിശ്വാസികളുടെ ശുപാർഷക്കാരാനെന്നു വിശ്വസിക്കൽ ഖുർആനും സുന്നത്തും അംഗീകരിക്കുന്നതിന്റെ ഭാഗമാണ്. അതിനാല മുസ്ലിംകൾ വിശ്വസിക്കുന്ന ശുപാർശയും മുശ്രിക്കുകൾ വിശ്വസിക്കുന്ന ശുപാർശയും തമ്മിൽ വ്യത്യാസമുണ്ടായേ മതിയാവൂ. ആ വ്യത്യാസമാണ് ഇമാം റാസി(റ) യുടെ മുന് വിവരണത്തിൽ കാണുന്നത്.
മൗലവിയുടെ തെറ്റായ ആശയം ജൽപ്പിക്കാൻ ഇമാം റാസി (റ) യുടെ ഇബാറത്താനല്ലൊ മൗലവി ഉദ്ദരിച്ചിരിക്കുന്നത്.എന്നാൽ ഇമാം റാസി(റ) യുടെ ഇബാറത്താനല്ലൊ മൗലവി ഉദ്ദരിച്ചിരിക്കുന്നത്. എന്നാൽ ഇമാം റാസി(റ) ഇബാറത്ത് ഒരിക്കലും മൌലവിക്ക് അനുകൂലമല്ല.കാരണം അല്ലാഹുവിന്റെ അനുമതിയോ നിർദ്ദേശമോ കൂടാതെ അവന്റെ അടുക്കൽ ദൈവങ്ങൾ ശുപാർശ പറയുമെന്ന് വിശ്വസിച്ചിരുന്ന മുശ്രിക്കുകളുടെ വാദം എടുത്തുപറയുന്ന "ഇക്കൂട്ടർ അല്ലാഹുവിന്റെയടുക്കൽ ഞങ്ങളുടെ ശുപാർഷകരാന് എന്നാ ആയത്തിന്റെ വിശദീകരണത്തിലാണ് ഇമാം റാസി(റ) അപ്രകാരം പ്രസ്ഥാപിച്ചിരിക്കുന്നത്. അതിനാൽ അല്ലാഹുവിന്റെ അനുമതിയോ നിർദ്ദേശമോ കൂടാതെയുള്ള ശുപാർശയാണ് അവിടെയും ഉദ്ദേശ്യമെന്നത് വ്യക്തമാണ്. അത്തരം ഒരു ശുപാർശയിൽ മുസ്ലിംകൾ വിശ്വസിക്കുന്നില്ല. അതിനാൽ ഇമാം റാസി(റ) യുടെ പരമാർഷം ഖബ്ർ പൂജ നടത്തുന്ന മുശ്രിക്കുകളെ കുറിച്ചാണ്. മഹാന്മാരെ സന്ദർശിക്കുന്ന മുസ്ലിംകളെ കുറിച്ചല്ല. മുസ്ലിംകൾ ശുഹദാക്കളെ സന്ദർശിക്കുന്നതും അവരുടെ ഖബ്റുകളെ ആദരിക്കുന്നതും ശുഹദാക്കൾ ഇപ്പോൾ തന്നെ ജീവിച്ചിരിക്കുന്നവരാനെന്നതിനു രേഖയായാണ് ഇമാം റാസി(റ) അവതരിപ്പിക്കുന്നത്. ഇമാം റാസി(റ) യുടെ പരമാർഷം കാണുക.
أن الناس يزورون قبور الشهداء ويعظمونها ، وذلك يدل من بعض الوجوه على ما ذكرناه(التفسير الكبير٤٤٣/٢)
നിശ്ചയം ജനങ്ങൾ ശുഹദാക്കളുടെ ഖബ്റുകൽ സന്ദർശിക്കുകയും അവയെ ആദരിക്കുകയും ചെയ്യുന്നു. ശുഹദാക്കൾ ഇപ്പോൾ തന്നെ ജീവിച്ചിരിക്കുന്നവരാണെന്ന് നാം പറഞ്ഞ ആശയത്തിന് ഇത് രേഖയാണ്. (റാസി 2/443) .
അപ്പോൾ മുസ്ലിംകളുടെ സിയാറത്തിനെയല്ല ഇമാം റാസി(റ) ഉദ്ദേശിച്ചതെന്ന കാര്യം വ്യക്തമാണ്. ഇമാം റാസി(റ) യുടെ കാലത്തുണ്ടായിരുന്ന ചില വ്യാജ സിദ്ദന്മാരെ കുറിച്ച് മറ്റൊരിടത്ത് അദ്ദേഹം ഇപ്രകാരം പറയുന്നുണ്ട്.
أن الجهال والحشوية إذا بالغوا في تعظيم شيخهم وقدوتهم ، فقد يميل طبعهم إلى القول بالحلول والاتحاد ، وذلك الشيخ إذا كان طالبا للدنيا بعيدا عن الدين ، فقد يلقي إليهم أن الأمر كما يقولون ويعتقدون ، وشاهدت بعض المزورين ممن كان بعيدا عن الدين كان يأمر أتباعه وأصحابه بأن يسجدوا له ، وكان يقول لهم : أنتم عبيدي ، فكان يلقي إليهم من حديث الحلول والاتحاد أشياء ، ولو خلا ببعض الحمقى من أتباعه ، فربما ادعى الإلهية(التفسير الكبير: ٣٧/١٦)
വിഡ്ഢികളിൽ ചിലര് അവരുടെ ശൈഖിനെ അമിതമായി ബഹുമാനിച്ച് അവസാനം ഷൈഖും ദൈവവും ഒന്നാണെന്ന അവതാരവാദത്തിലേക്ക് എത്തിച്ചേരുന്നു. ഭൌതിക നേട്ടങ്ങൾ ആഗ്രഹിക്കുന്നവനും മതത്തിൽ നിന്ന് അകന്നുഅവനുമായ കള്ള ഷൈഖാകുമ്പോൾ ഇത്തരം അവതാരവാദത്തെ മുരീദുമാർക്കു പറഞ്ഞു കൊടുക്കുന്നു. എന്ന് മാത്രമല്ല മുരീദുകാരോടു തനിക്ക് സുജൂദു ചെയ്യാൻ ആജ്ഞാപിക്കുകയും ചെയ്യുന്നു. ഇത്തരം കള്ള ഷൈഖന്മാരെ ഞാൻ തന്നെ നേരിൽ കണ്ടിട്ടുണ്ട്. വിഡ്ഢികളായ മുരീദുമാരുമായി താൻ തനിച്ചാകുമ്പോൾ താൻ ദൈവമാനെന്നുകൂടി ആ ശൈഖ് വാദിക്കാരുണ്ട്(റാസി : 16/37)
ഇത്തരം കള്ള ഷൈഖുമാർ കേരളത്തിലുമുണ്ട്. ചേറ്റൂർ,കൊരുൽ,ശംസിയ്യ തുടങ്ങിയ കള്ള ത്വരീഖത്തുകാർ ഉദാഹരണം. ഇത്തരം വിശ്വാസ ആചാരങ്ങളാണ് ഇമാം റാസി(റ) ഇവിടെ വിവരിച്ചത്. ഇത്തരം വിശ്വാസക്കാർ അവരുടെ ഷൈഖൻമാരുടെ ഖബ്റുകളെ ആരാധിക്കുന്നത് അറേബിയൻ മുശ്രിക്കുകളുടെ പ്രവർത്തിയോടു തുല്യമാണെന്ന് പറയാവുന്നതാണ്. ഇവരുടെയും അവരുടെയും വീക്ഷണത്തിൽ യാതൊരു വ്യത്യാസവുമില്ല. ദൈവമാണെന്നോ ദാവാവതാരമാണെന്നോ ഉള്ള വിശ്വാസമാല്ലാതെ മഹത്തുകളുടെ ഖബ്റ് ആദരിക്കുന്നതിനെ ഒരിക്കലും ഇമാം റാസി(റ) എതിർക്കുന്നില്ലെന്നു നേരത്തെ ഉദ്ദരിച്ച ഇമാം റാസി(റ) യുടെ ഇബാറത്തിൽ നിന്ന് വ്യക്തമാണല്ലോ.
മഹാന്മാരെകൊണ്ട് തവസ്സുൽ ചെയ്യുന്നത് ശിർക്കാണെന്ന് ജൽപിക്കാൻ മൗലവി ദുർവ്യാഖ്യാനം ചെയ്യാൻ തീരുമാനിച്ച മറ്റൊരായത്തിതാണ്. മൗലവി എഴുതുന്നു:
"അല്ലാഹു പറയുന്നു:
مَا جَعَلَ اللَّـهُ مِن بَحِيرَةٍ وَلَا سَائِبَةٍ وَلَا وَصِيلَةٍ وَلَا حَامٍ ۙ وَلَـٰكِنَّ الَّذِينَ كَفَرُوا يَفْتَرُونَ عَلَى اللَّـهِ الْكَذِبَ ۖ وَأَكْثَرُهُمْ لَا يَعْقِلُونَ(المائدة)
ബഹീറഃ, സാഇബഃ, വസ്വീലഃ, ഹാം എന്നീ നേര്‍ച്ചമൃഗങ്ങളെയൊന്നും അല്ലാഹു നിശ്ചയിച്ചതല്ല. പക്ഷെ, സത്യനിഷേധികള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയാണ്. അവരില്‍ അധികപേരും ചിന്തിച്ച് മനസ്സിലാക്കുന്നില്ല. (അൽമാഇദ 103) അറബികളുടെ ഇടയിൽ ഉണ്ടായിരുന്ന മറ്റൊരു തവസ്സുലാണിവിടെ അല്ലാഹു വിവരിക്കുന്നത്. നേർച്ചക്കൂറ്റന്മാർക്ക് അവർ നൽകുന്ന പേരാണ് ഇവയെല്ലാം. മുസ്ലിംകൾ ഇന്ന് വലിയ്യുകളുടെ പേരിൽ നടത്തുന്ന നേർച്ചകൾ ഇതിന് തുല്യമാണെന്ന് ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ തഫ്സീർ സ്വാവിയിൽ പറയുന്നു. നേര്ച്ചയുടെ അദ്ദ്യായത്തിൽ വിശദീകരിക്കാം". (തൗഹീദ് സമഗ്രവിശകലനം പേ: 359)
ഈ ആയത്തിൽ പറഞ്ഞ സമ്പ്രദായം മുസ്ലിംകളിൽ ഉണ്ടെന്നത് മൌലവിയുടെ ആരോപണം മാത്രമാണ്. മുസ്ലിംകൾ ചെയ്യുന്നത് മഹത്തുക്കളുടെ പേരിൽ ദാനധർമ്മം ചെയ്യാൻ തീർച്ചപ്പെടുത്തുകയാണ്. ആ ജീവികളെ അറുത്ത് പാവങ്ങൾക്ക് ധർമ്മം ചെയ്യുകയും ചെയ്യുന്നു. "ദാനധർമ്മങ്ങൾ ആപത്തുകളെ തടുക്കുന്നതാണ്". എന്നു നബി(സ) പഠിപ്പിച്ച കാര്യമാണ്. 'ഈ ധർമ്മം കൊണ്ട് മഹത്തുക്കളോടുള്ള സ്നേഹം കൊണ്ടും എന്റെ ഉദ്ദേശ്യം പൂർത്തിയാക്കേണമേ അല്ലാഹുവേ' എന്നതാണ് മുസ്ലിംകളുടെ പ്രാർത്ഥന. ഇത് അല്ലാഹുവോടുള്ള പ്രാർത്ഥനയാണ്. മരണപെട്ടവരുടെ പേരിൽ ദാനധർമ്മം ചെയ്യൽ അല്ലാഹുവും റസൂലും കൽപ്പിച്ച കാര്യം സ്വീകരിക്കലുമാണ്. ഇത് അല്ലാഹുവിനോടുള്ള ആരാധനയുമാണ്. ഇതിനെക്കുറിച്ച് മൗലവി ഉദ്ദരിച്ച ആയത്തിൽ യാതൊന്നും പറഞ്ഞിട്ടില്ല.
പ്രസ്തുത മ്രഗങ്ങളുടെ വിശദീകരണം ഹദീസിൽ വന്നതിങ്ങനെയാണ്.
അർത്ഥം:
മ്രഗങ്ങൾക്കുവേണ്ടി പാൽ തടയപ്പെടുന്ന മ്രഗമാണ് ബഹീറത്ത്. അതിനാല ജനങ്ങളിൽ ആരും അതിന്റെ പാൽ കറന്നെടുക്കുകയില്ല. മുശ്രിക്കുകളുടെ ഇലാഹുകൾക്കുവേണ്ടി അവർ ഉഴിഞ്ഞിട്ടിരുന്ന ഒട്ടകമാണ് സാഇബത്ത്. അതിനാല അതിന്റെ മേൽ യാതൊരു ചുമടുകളും മയട്ടുകയില്ല. തുടരെ രണ്ടു പെണ്‍കുട്ടികളെ പ്രസവിച്ച ഒട്ടകമാണ് വസ്വീലത്ത്. ഇടയിൽ ആണ്‍കുഞ്ഞിനെ പ്രസവിച്ചിട്ടില്ലെങ്കിൽ അവരുടെ ദൈവങ്ങൾക്കുവേണ്ടി അതിനെ അവർ ഉഴിഞ്ഞിടുമായിരുനു. നിശ്ചിത എണ്ണം ഇണചെർന്ന ഒട്ടകക്കൂറ്റനാണ് ഹാമ്. പ്രസ്തുത എണ്ണം പൂർത്തിയാക്കിയാൽ വിഗ്രഹങ്ങൾക്ക് വേണ്ടി അതിനെ അവർ ഉപേക്ഷിക്കുന്നതും ഭാരം ചുമക്കുന്നതിൽ നിന്നെ അതിനെ മാറ്റി നിർത്തുന്നതുമാണ്. (ബുഖാരി: 4347)
തെറ്റായ വിശ്വാസങ്ങളുടെ പേരിൽ സമ്പത്ത് വെറുതെ പാഴാക്കുകയാണ് അതിലൂടെ അവർ ചെയ്തിരുന്നത്. ഇമാം റാസി(റ) യുടെ വാക്കുകൾ കാണുക:
وأما هذه الحيوانات فإنها مخلوقة لمنافع المكلفين ، فتركها وإهمالها يقتضي فوات منفعة على مالكها من غير أن يحصل في مقابلتها فائدة.(التفسير الكبير: ١١٧/١٢)
മനുഷ്യരുടെ ഉപകാരങ്ങൾക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടവയാണ് ഈ മ്രഗങ്ങൾ. അതിനാൽ അവയെ ഉപയോഗിക്കാതെ ഒഴിച്ചിടൽ യാതൊരു പ്രയോചനവും ലഭിക്കാതെ ഉടമസ്ഥന്റെ മേൽ ഉപകാരം നഷ്ടപ്പെടുത്തലാണ്. (രാശി: 12/117)
മഹാന്മാരുടെ പേരിൽ നേർച്ചയാക്കുന്ന മ്രഗങ്ങളെ ബഹീറ, സാഇബ, വസ്വീല, ഹാം, എന്നീ മ്രഗങ്ങളോട് താരതമ്യം ചെയ്യുന്ന പുത്തൻ വാദികളുടെ നയം ശരിയല്ലെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. കാരണം ഇലാഹുകളുടെ സാമീപ്യം ലക്ഷ്യം വെച്ച് അല്ലാഹു ഹലാലാക്കിയ സമ്പത്ത് നിഷിദ്ദമാക്കുകയും അതുവഴി അത് പാഴാക്കുകയുമാണ് അവർ ചെയ്തിരുന്നത്. മഹാന്മാരുടെ പേരിൽ നേർച്ചയാക്കുന്ന മ്രഗത്തെയോ അതിന്റെ പാലോ ഉപയോഗിക്കാതെ മുസ്ലിംകൾ നഷ്ടപ്പെടുത്തുന്നില്ല. പ്രത്യുത അതിനെ അറുത്ത് അതിന്റെ മാംസം സാധുക്കൾക്ക് ദാനം ചെയ്യുകയും അതിന്റെ പ്രതിഫലം മഹാന്മാർക്ക് ഹദ് യ ചെയ്യുകയുമാണ് മുസ്ലിംകൾ ചെയ്യുന്നത്. നേർച്ച എന്ന ഇബാദത്തിലൂടെ അല്ലാഹുവിന്റെ സാമീപ്യം മാത്രമാണ് മുസ്ലിംകൾ കാംക്ഷിക്കുന്നതും അതിനാൽ മുശ്രിക്കുകളുടെ പ്രവർത്തിയോട് അതിന്റെ താരതമ്യം ചെയ്യുന്നത് അബദ്ദമാണ്. മുസ്ലിംകളുടെ പ്രവർത്തിയും മുശ്രിക്കുകളുടെ പ്രവർത്തിയും സാദ്രശ്യപ്പെടുത്തുന്നുവെങ്കിൽ മുസ്ലിംകൾ കഅബയിൽ ചെയ്യുന്നതും അമുസ്ലിംകൾ അമ്പലത്തിൽ ചെയ്യുന്നതും സാദ്രശ്യപ്പെടുത്താമല്ലോ. ഇവിടെ വീക്ഷണാന്തരമുള്ളത് പോലെ അവിടെയും വീക്ഷണാന്തരമുണ്ട്.
അല്ലാമ സ്വാവി(റ) പറഞ്ഞത്?
പ്രസ്തുത ആയത്തിന്റെ വിശദീകരണത്തിൽ സ്വാവിയിൽ ഇപ്രകാരം കാണാവുന്നതാണ്.
അർത്ഥം:
വിവരമില്ലാത്ത പാമരജനങ്ങളിൽ ചിലർ ചെയ്യുന്ന പ്രവ്ർത്തി നിഷിദ്ദമാണെന്ന വിഷയത്തിൽ അതുപോലെയാണ്. ഒരു പശുക്കുട്ടിയെയോ ഒരാടിനെയോ ഒരു വലിയ്യിന്റെ പേരിൽ അവർ വിട്ടയക്കുന്നു. ജനങ്ങളുടെ സ്വത്തുക്കളിൽ നിന്ന് അത് തിന്നുന്നു. ജനങ്ങളിൽ ഒരാളും അതിലേക്ക് വെളിവാകുന്നില്ല. ഇങ്ങനെ ചെയ്യൽ ഹറാമാണെന്ന് പറഞ്ഞ് ആരെങ്കിലും അവരെ ഉപദേശിച്ചാൽ അവനെക്കുറിച്ച് അവർ മോശമായ ധാരണ വെച്ചു പുലർത്തുകയും ഔലിയാക്കളെ പ്രിയം വെക്കാത്തവനാണ് അവനെന്ന് അവർ പ്രഖ്യാപിക്കുകയും ചെയ്യുന്നു. അതൊരു ഇബാദത്താണെന്ന വിശ്വാസത്തോടെയാണ് അങ്ങനെ അവർ ചെയ്യുന്നതെങ്കിൽ നിശ്ചയം അവർ കാഫിറായിപോയിരിക്കുന്നു. അല്ലാത്ത പക്ഷം നിഷിദ്ദമായ കാര്യങ്ങളുടെ കൂട്ടത്തിൽ അതുൾപ്പെടുന്നതാണ്. നല്ലകാര്യമാണ് ഞങ്ങൾ ചെയ്യുന്നതെന്നാണ് അവരുടെ ധാരണ. അറിയുക, അവർ കളവുപറയുന്നവർ തന്നെയാകുന്നു. (സ്വാവി: 1/231)
ഇവിടെ വലിയ്യിന്റെ പേരിൽ പശുക്കുട്ടിയെയോ ആടിനെയോ നേർച്ചയാക്കുന്നതിനെയല്ല അല്ലാമ സ്വാവി(റ) വിമര്ശിക്കുന്നത്. പ്രത്യുത ജനങ്ങളുടെ സ്വത്തുക്കൾ അവരുടെ ത്രപ്തിയില്ലാതെ തിന്നും വിധം വിട്ടയക്കുന്നതിനെയാണ്. അങ്ങനെ വിട്ടയക്കൾ തെറ്റാണ്. അതെ പോലെ വലിയ്യിന്റെ പേരിൽ വിട്ടയക്കുന്ന മ്രഗത്തെ ഉടമസ്ഥനോ വലിയ്യുമായി ബന്ധപ്പെട്ടവരോ അറുക്കുകയോ അതിൽ പാലും മാംസവും ഉപയോഗിക്കുകയോ ചെയ്യാത്തവിധം വിട്ടയക്കുന്നതിനെക്കുറിച്ചുമാവാം അല്ലാമാ സ്വാവി(റ)യുടെ പരമാർശം. അതും തെറ്റ് തന്നെയാണ്. അല്ലാമ സ്വാവി(റ) തന്നെ പറയട്ടെ.
അറവ് അല്ലാഹുവിനും അതിന്റെ പ്രതിഫലം വലിയ്യിനുമാണ് അവനുദ്ദേശിച്ചതെങ്കിൽ വിരോധമില്ല. (സ്വാവി: 1/231)
സുന്നികൾ മഹാന്മാരുടെ പേരിൽ മ്രഗങ്ങളെ നേർച്ചയാക്കുന്നതും അവയെ അറുക്കുന്നതും ഈ ഉദ്ദേശ്യത്തോടെ മാത്രമാണ്. അതിനാൽ ഈ ആയത്തും സുന്നികൾക്ക് ബാധകമല്ല. വിശദ വിവരണത്തിന് നേർച്ച എന്ന ഭാഗം കാണുക.
തവസ്സുൽ ശിർക്കാണെന്ന് ജൽപ്പിക്കാൻ മൗലവി ഉദ്ദരിക്കുന്ന മറ്റൊരായത്തിതാണ്.
"അല്ലാഹു പറയുന്നു:
أَلَا لِلَّـهِ الدِّينُ الْخَالِصُ ۚ وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّـهِ زُلْفَىٰ(الزمر: ٣)
"അറിയുക, നിഷ്കളങ്കമായ കീഴ്വണക്കം അല്ലാഹുവിനുള്ളതാണ്. അവനെക്കൂടാതെ രക്ഷാധികാരികളെ ഉണ്ടാക്കിയവർ അല്ലാഹുവിലേക്ക് ഞങ്ങളെ അവർ അടുപ്പിക്കുവാനല്ലാതെ അവര്ക്ക് ഇബാദത്തെടുക്കുന്നില്ലെന്ന് (പറയുന്നു)" (സുമാർ: 3) ഈ ഇബാദത്തിന്റെ ഇനത്തിൽപ്പെട്ട ചിലതാണ് നാം മുകളില വിവരിച്ചത്". തൗഹീദ് സമഗ്ര വിശകലനം പേ: 359)
മലക്കുകൾ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്നും അല്ലാഹുവേ ആരാധിക്കുന്നത് പോലെ അവരെയും ആരാധിക്കേണ്ടതുണ്ടെന്നും അവരെ ആരാധിച്ചാൽ അവർ തങ്ങളെ ആല്ലാഹുവിലെക്കടുപ്പിക്കുമെന്നും വിശ്വസിച്ചിരുന്ന മക്കാ മുശ്രിക്കുകളെപ്പറ്റിയാണ് പ്രസ്തുത വചനത്തിലെ പരാമർശം. ഇതിന്റെ തൊട്ടു പിറകെയുള്ള വചനത്തിൽ നിന്ന് തന്നെ അക്കാര്യം വ്യക്തമാണ്. അല്ലാഹു പറയുന്നു:
لَّوْ أَرَادَ اللَّـهُ أَن يَتَّخِذَ وَلَدًا لَّاصْطَفَىٰ مِمَّا يَخْلُقُ مَا يَشَاءُ ۚ سُبْحَانَهُ ۖ هُوَ اللَّـهُ الْوَاحِدُ الْقَهَّارُ(الزمر:٤)
"അല്ലാഹു സന്താനങ്ങളെ സ്വീകരിക്കണമെന്നുദ്ദേശിച്ചിരുന്നുവെങ്കിൽ അവന്‍ സൃഷ്ടിച്ചവരിൽ നിന്നു തെരെഞ്ഞെടുക്കുമായിരുന്നു. (സന്താനങ്ങളെ സ്വീകരിക്കുന്നതിൽ നിന്നു) അവൻ പരിശുദ്ദനെത്രേ. അവൻ സര്‍വ്വാധിപതിയും ഏകനായ അല്ലാഹുമാകുന്നു". (സുമാർ 4)
പ്രസ്തുത ആയത്തിന്റെ അവതരണ പശ്ചാത്തലം വിവരിച്ച് ഇമാം സുയൂത്വി(റ) എഴുതുന്നു:
أخرج ابن جرير من طريق جويبر عن ابن عباس في قوله : والذين اتخذوا من دونه أولياء قال : أنزلت في ثلاثة أحياء، عامر وكنانة وبني سلمة، كانوا يعبدون الأوثان ويقولون : الملائكة بناته، فقالوا : إنما نعبدهم ليقربونا إلى الله زلفى .(الدر المنثور: ٦١١/٧)
ജുവൈബർ(റ) വഴിയായി ഇബ്നുഅബ്ബാസ്(റ)ൽ നിന്നു ഇബ്നു ജരീർ(റ) ഉദ്ദരിക്കുന്നു: മേൽസൂക്തം ആമിർ, കിനാനത്ത്,ബനൂസലമ എന്നീ മൂന്നു ഗോത്രക്കാരിൽ അവതരിച്ചതാണ്. അവർ വിഗ്രഹങ്ങൾക്ക് ആരാധിക്കുകയും മലക്കുകൾ അല്ലാഹുവിന്റെ പുത്രിമാരാണെന്ന് ജൽപ്പിക്കുകയും ചെയ്തിരുന്നു. "അല്ലാഹുവിലേക്ക് ഞങ്ങളെ അടുപ്പിക്കാൻ വേണ്ടിയല്ലാതെ അവർക്ക് ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല" എന്ന് പറഞ്ഞിരുന്നത് അവരാണ്. (അദ്ദുർറുൽ മൻസൂര്: 7/211)
മലക്കുകൾ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്നു വിശ്വസിച്ച മുശ്രിക്കുകൾ മലക്കുകൾക്ക് ചില രൂപങ്ങൾ സങ്കൽപ്പിക്കുകയും ആ രൂപത്തിൽ ചില പ്രതിമകൾ ഉണ്ടാക്കുകയും ചെയ്യുകയായിരുന്നു. ആ പ്രതിമകൾക്ക് ആരാധിക്കുന്നത് കൊണ്ട് അവർ ലക്ഷ്യമാക്കുന്നത് അല്ലാഹുവിന്റെ പെണ്‍മക്കളായ മലക്കുകളെയാണ്. അതിനാൽ പിതാവും മക്കളും തമ്മിലുള്ള ബന്ധമാണ് മലക്കുകളും അല്ലാഹും തമ്മിലുള്ളതെന്നാണ് അവരുടെ വിശ്വാസം. ഇക്കാര്യം ഇബ്നു കസീർ വ്യക്തമാക്കുന്നത് കാണുക.
അർത്ഥം:
"അല്ലാഹുവിലേക്ക് ഞങ്ങളെ അടുപ്പിക്കാൻവേണ്ടിയല്ലാതെ അവർക്ക് ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല" എന്ന് മുശ്രിക്കുകളിൽ നിന്നുള്ള വിഗ്രഹാരാധകർ പറഞ്ഞിരുന്നതായാണ് അല്ലാഹു പറയുന്നത്. അല്ലാഹുവിങ്കൽ സാമീപ്യം ലഭിച്ചവരിൽപ്പെട്ടവരാണെന്ന് അവർ വിശ്വസിച്ചിരുന്ന മലക്കുകളുടെ രൂപത്തിൽ പ്രതിമകൾ നിർമ്മിച്ച് മലക്കുകളെ ലക്ഷ്യം വെച്ച് പ്രതിമകൾക്ക് ആരാധിക്കുകയെന്ന വീക്ഷണമാണ് പ്രതിമകളെ ആരാധിക്കുന്നതിനു അവരെ പ്രേരിപ്പിച്ചത്. അങ്ങനെ ആരാധിച്ചാൽ അവരെ സഹായിക്കുന്നതിലും ഭക്ഷണം നല്കുന്നതിലും മറ്റു ഐഹിക കാര്യങ്ങളിലും മലക്കുകൾ അല്ലാഹുവിന്റെ അടുക്കൽ (സമ്മർദ്ദം ചെലുത്തുന്ന ) ശുപാർശ പറയുമെന്നാണ് അവരുടെ ധാരണ. ഐഹികലോകത്തെന്ന് പറയാൻ കാരണം പരലോകത്തിൽ അവർക്ക് വിശ്വാസാമുണ്ടായിരുന്നില്ലല്ലോ. (ഇബ്നുകസീർ: 4/45)
ഇബ്നു കസീർ തുടരുന്നു:
അർത്ഥം:
അല്ലാഹുവിന്റെ സാമീപ്യം ലഭിച്ചവരും അല്ലാത്തവരുമായ വാനലോകത്തുള്ള മലക്കുകൾ മുഴുവനും അല്ലാഹുവിന്റെ അടിമകളും അവന്നു വിനയം കാണിക്കുന്നവരുമാണെന്ന് അല്ലാഹു പറയുന്നു. അല്ലാഹു ഇഷ്ടപെട്ടവർക്ക് അവന്റെ അനുവാദ പ്രകാരം മാത്രമേ അവർ ശുപാർശ പറയുകയുള്ളൂ. രാജാക്കന്മാരും മന്ത്രിമാരും തമ്മിലുള്ള ബന്ധമല്ല അല്ലാഹുവും മലക്കുകളും തമ്മിലുള്ളത്. മന്ത്രിമാർ രാജാക്കന്മാരുടെ അനുവാദമില്ലാതെ അവർക്കിഷ്ടമുള്ളതിലും അല്ലാത്തതിലും ശുപാർശ പറയുമല്ലോ. അങ്ങനെ ചെയ്യാൻ മലക്കുകൾക്ക് കഴിയില്ല. (ഇബ്നു കസീർ: 4/45)
മലക്കുകൾ അല്ലാഹുവിന്റെ പെണ്‍മക്കളായ കഥ അവർ വിശ്വസിച്ചിരുന്നതിങ്ങനെയാണ്:
അർത്ഥം:
ഉയർന്ന കുടുംബത്തിൽപ്പെട്ട ജിന്നുകളുമായി അല്ലാഹു വിവാഹാലോചന നടത്തി. തുടർന്ന് അവരുടെ ഉയർന്ന പെണ്മക്കളെ അല്ലാഹുവിന്ന് അവർ വിവാഹം ചെയ്തുകൊടുത്തു. അതിൽ നിന്നുണ്ടായ സന്താനങ്ങളാണ് മലക്കുകൾ എന്നവർ പറഞ്ഞ്. (സുബ്ദത്തുത്തഫാസീർ 596)
ചുരുക്കത്തിൽ മലക്കുകൾ അലാഹുവിന്റെ പെണ്മക്കളാണെന്നും അവർക്ക് ഇബാദത്തെടുത്താൽ അവർ പിതാവിന്റെയടുക്കൽ സമ്മർദ്ദം ചെലുത്തി തങ്ങളെ പിതാവിലേക്ക് അടുപ്പിക്കുമെന്നും വിശ്വസിച്ചിരുന്ന മുശ്രിക്കുകളെക്കുറിച്ചാണ് പ്രസ്തുത ആയത്തിലെ പരാമാർശം. അതിനാൽ അവര്ക്കും അത്തരം വിശ്വാസമുള്ളവർക്കും മാത്രമേ പ്രസ്തുത വചനം ബാധകമാവൂ. തവസ്സുൽ ചെയ്യുന്നവർ മഹാന്മാർക്ക് അല്ലാഹുവിന്റെ അനുമതി കൂടാതെ ശുപാർശ ചെയ്യാൻ സാധിക്കുമെന്നൊ അല്ലാഹുവിന്റെ അടുക്കൽ സമ്മർദ്ദം ചെലുത്താൻ സാധിക്കുമെന്നോ വിശ്വസിക്കുന്നില്ല. അതിനാൽ അവർക്ക് ഈ ആയത്ത് ബാധകവുമല്ല. ഇക്കാര്യം പുത്തൻ പ്രസ്ഥാനക്കാരുടെ നേതാവ് ശൌകാനി പോലും പ്രസ്ഥാപിചിട്ടുള്ളതാതാണെന്ന് നേരത്തെ നാം മനസ്സിലാക്കിയല്ലോ.
No comments:
Post a Comment