Sunday, March 18, 2018

സ്ത്രീ പള്ളി :മകനെ ഇബ്നു ഉമര്‍ (റ) ആക്ഷേപിച്ചതായി ഹദീസുകളില്‍ ഉണ്ടോ⁉

ഇസ്ലാമികാദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

🚩വഹാബികളുടെ തട്ടിപ്പ്
-----------------
🔴ചോദ്യം :
        ഇബ്നു ഉമര്‍ (റ) പള്ളിയെ തൊട്ട് സ്ത്രീകളെ തടയരുത് എന്ന ഹദീസ് ഒാതിയപ്പോള്‍ ,മകന്‍ ബിലാല്‍ (റ) ഞാന്‍ തടയും എന്ന്
പറഞ്ഞു, അപ്പോള്‍ മകനെ ഇബ്നു ഉമര്‍ (റ) ആക്ഷേപിച്ചതായി ഹദീസുകളില്‍ ഉണ്ടോ⁉

🔵ഉത്തരം
---------------------

ആ ഹദീസിന്‍റെ വ്യാഖ്യാനം വഹാബികള്‍ മൂടിവെക്കാറാണ് പതിവ്.
അതിനു പണ്ഡിതന്മാര്‍ പറയുന്ന വ്യാഖ്യാനം പുറത്ത് വിട്ടാല്‍ വഹാബിസത്തിന്‍റെ കാറ്റ് പോവും എന്ന് അവര്‍ക്ക് തന്നെ അറിയാം.

📚സ്വഹീഹ് ബുഖാരിയുടെ ഏറ്റവും വലിയ  ശറഅ' എഴുതിയ ഹാഫില്‍ ഇബ്നു ഹജര്‍ അസ്ഖലാനി (റ) പറയുന്നു:
✅ബഹുമാനപ്പെട്ട ബിലാല്‍(റ) ചില സ്ത്രീകളുടെ ഫസാദ് കണ്ടപ്പപ്പോള്‍ അങ്ങിനെ പറഞ്ഞതാണ്.
അതുകൊണ്ടാണ് അദ്ധേഹത്തെ ആ ഈര്‍ശ്യതയുടെ മേല്‍ പ്രേരിപ്പിച്ചത്.
അദ്ദേഹത്തിന് എതിരെ ഇബ്നു ഉമര്‍ (റ) എതിര്‍പ്പ് പ്രകടിപ്പിച്ചത് ഹദീസിന് നേരെ വിരുദ്ധം വ്യക്തമായി പറഞ്ഞത് കൊണ്ടാണ് . കാലഘട്ടം
മാറ്റം വന്നിട്ടുണ്ട്. പള്ളിയെ കരുതുന്ന സ്ത്രീകള്‍ ഉള്ളില്‍ മറ്റൊന്ന് മറച്ചു വച്ച് കൊണ്ട് വരുന്നുണ്ട് എന്ന് ബിലാല്‍(റ) വ്യക്തമാക്കുകയാണെങ്കില്‍
അവര്‍ക്ക് എതിരെ ഇബ്നു ഉമര്‍ (റ) എതിര്‍ക്കുമായിരുന്നില്ല.
(ബുഖാരിയില്‍) അവസാനം പറയുന്ന ഹദീസില്‍ ആഇശ ബീവി(റ) ബിലാല്‍ (റ)വിന്‍റെ ഈ അഭിപ്രായത്തിലേക്ക് സൂചന നല്‍കിയിട്ടുണ്ട്(ഫത്ഹുല്‍ബാരി405/3).
📚ﻛﺄﻥ ﺍﻟﺴﺮ ﻓﻲ ﺫﻟﻚ ﺃﻥ ﺑﻼﻻ ﻋﺎﺭﺽ ﺍﻟﺨﺒﺮ ﺑﺮﺃﻳﻪ ﻭﻟﻢ ﻳﺬﻛﺮ ﻋﻠﺔ ﺍﻟﻤﺨﺎﻟﻔﺔ ،

، ﻭﻛﺄﻧﻪ ﻗﺎﻝ ﺫﻟﻚ ﻟﻤﺎ ﺭﺃﻯ ﻣﻦ ﻓﺴﺎﺩ ﺑﻌﺾ ﺍﻟﻨﺴﺎﺀ ﻓﻲ ﺫﻟﻚ ﺍﻟﻮﻗﺖ ﻭﺣﻤﻠﺘﻪ ﻋﻠﻰ ﺫﻟﻚ ﺍﻟﻐﻴﺮﺓ ، ﻭﺇﻧﻤﺎ ﺃﻧﻜﺮ ﻋﻠﻴﻪ ﺍﺑﻦ ﻋﻤﺮ
ﻟﺘﺼﺮﻳﺤﻪ ﺑﻤﺨﺎﻟﻔﺔ ﺍﻟﺤﺪﻳﺚ ، ﻭﺇﻻ ﻓﻠﻮ ﻗﺎﻝ ﻣﺜﻼ ﺇﻥ ﺍﻟﺰﻣﺎﻥ ﻗﺪ ﺗﻐﻴﺮ ﻭﺇﻥ ﺑﻌﻀﻬﻦ ﺭﺑﻤﺎ ﻇﻬﺮ ﻣﻨﻪ ﻗﺼﺪ ﺍﻟﻤﺴﺠﺪ ﻭﺇﺿﻤﺎﺭ ﻏﻴﺮﻩ ﻟﻜﺎﻥ ‏[ ﺹ : 406 ‏] ﻳﻈﻬﺮ ﺃﻥ ﻻ ﻳﻨﻜﺮ ﻋﻠﻴﻪ ، ﻭﺇﻟﻰ ﺫﻟﻚ ﺃﺷﺎﺭﺕ
ﻋﺎﺋﺸﺔ ﺑﻤﺎ ﺫﻛﺮ ﻓﻲ ﺍﻟﺤﺪﻳﺚ ﺍﻷﺧﻴﺮ فتح الباري

✅ഇബ്നു ഹജര്‍(റ)വിന്‍റെ മേല്‍ വിശദീകരണത്തില്‍ നിന്നും ഫിത്‌ന ഉണ്ടായതു കൊണ്ട് തടയണം എന്നും , അത് തന്നെയാണ് ബിലാല്‍(റ) ഇബ്നു ഉമര്‍ (റ) ഇബ്നു ഉമര്‍(റ)
ആഇശ (റ) തുടങ്ങിയവരുടെ അഭിപ്രായമെന്നും മനസിലാക്കാം. കാരണം ഫിത്‌നയുടെ കാരണം ഇബ്നു ഉമര്‍(റ)വിനെ ബോധ്യപ്പെടുത്തിയിരുന്നെങ്കില്‍
അദ്ദേഹവും ബിലാല്‍(റ)വിനോട് യോജിക്കുമായിരുന്നു , എതിര്‍ക്കുമായിരുന്നില്ല എന്നാണ് ഈ ഹദീസ് വിവരിച്ചു ശൈഖുല്‍ ഇസ്ലാം ഇബ്നു ഹജര്‍(റ) പറഞ്ഞത്.
ഇത് തന്നെയാണ് ആഇശ ബീവി(റ)യുടെ അഭിപ്രായം എന്നും , അതാണ്‌ ഇമാം ബുഖാരി (റ) ആ അധ്യായത്തിന്‍റെ അവസാനം ആഇശ ബീവിയുടെ ആ ഹദീസ് ഉദ്ധരിച്ചത്
എന്നും , ഫിത്‌നയുള്ള കാലത്ത് തടയണമെന്നതില്‍ സ്വഹാബത്തിനോ , പണ്ഡിതന്മാര്‍ക്കോ തര്‍ക്കമില്ലെന്നും ഇതില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.
🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸


 

*അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
 *+91 81294 69100*

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....