Thursday, March 22, 2018

ഇസ്ലാംസൃഷ്ടാവിനെ അറിയുക

സൃഷ്ടാവിനെ അറിയുക (01)

*സ്രഷ്ടാവിനെ എങ്ങനെ അറിയുക*____ _________
🔻
 *മനുഷ്യസൃഷ്‌ടിപ്പിന്റെ അത്ഭുതങ്ങളിലേക്ക്‌ മനസ്സ്‌ വെക്കുന്ന ഏതൊരാള്‍ക്കും `അല്‍ഖാലിക്വി’ ന്റെ വിശാലാര്‍ത്ഥങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഗ്രഹിക്കാനാവും. പിറവിയെടുക്കുന്ന ഒരു കുഞ്ഞിന്റെ ശരീരത്തെക്കുറിച്ച്‌ തന്നെ ചിന്തിച്ചുനോക്കുക!*

*ഒമ്പത്‌ വ്യവസ്ഥകളാണ്‌ ആ കൊച്ചുശരീരത്തില്‍ സജീവമാവുന്നത്‌. അസ്ഥി വ്യവസ്ഥ, പേശീ വ്യവസ്ഥ, നാഡീ വ്യവസ്ഥ, ദഹന വ്യവസ്ഥ, ശ്വസന വ്യവസ്ഥ, രക്തചംക്രമണ വ്യവസ്ഥ, അന്തഃസ്രാവ വ്യവസ്ഥ, മൂത്ര വ്യവസ്ഥ, പ്രത്യുല്‍പാദന വ്യവസ്ഥ എന്നിവയാണവ.*

*ജനനം വരെ പ്രവര്‍ത്തനരഹിതമായിരുന്ന ഇവയില്‍ മിക്കതും ജനനത്തോടുകൂടി സജീവമാകുന്നു. പിന്നീട്‌ കൃത്യമായ പരിശീലനം ലഭിക്കപ്പെട്ടപോലെ ഈ വ്യവസ്ഥകള്‍ അവയുടെ ധര്‍മങ്ങള്‍ നിര്‍വഹിക്കാനാരംഭിക്കുന്നു. കോശം വിഭജിക്കപ്പെട്ടാണ്‌ ഈ വ്യവസ്ഥകളും അവയോടനുബന്ധിച്ച അവയവങ്ങളും രൂപാന്തരപ്പെടുന്നത്‌.*

*ഒന്നുകൂടി ചിന്തിക്കുക നാം! 0.2 മില്ലി മീറ്റര്‍ വലിപ്പമുള്ള ഗോളാകൃതിയിലുള്ള സിക്താണ്‌ഡം വിഭജിക്കപ്പെട്ടാണല്ലോ അതിസങ്കീര്‍ണ്ണവും അത്ഭുതകരവുമായ മനുഷ്യശരീരമുണ്ടാവുന്നത്‌. ആദ്യകോശം വിഭജിക്കപ്പെട്ട്‌ രണ്ടായിത്തീരുകയും വീണ്ടും അവ വിഭജിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ അവ 43 പ്രാവശ്യം ഇരട്ടിച്ചാണ്‌ ഒരു പൂര്‍ണ്ണ മനുഷ്യരൂപത്തിലെത്തുന്നത്‌.*

*ഇനികോശങ്ങളെക്കുറിച്ചുതന്നെ ഒന്നാലോചിച്ചുനോക്കുക.
വളരെ ചെറുതാണ്‌ അവ എന്ന്‌ കാണാന്‍ സാധിക്കും. പത്ത്‌ മുതല്‍ നൂറുവരെ മൈക്രോണ്‍ (ഒരു മൈക്രോണ്‍ = 1/100 മില്ലി ലിറ്റര്‍) ആണ്‌ സാധാരണ കോശങ്ങളുടെ വലിപ്പം. 10 ലക്ഷം കോശങ്ങള്‍ ഒരുമിച്ചുകൂട്ടിയാല്‍ ഒരു മൊട്ടുസൂചിയുടെ തലയോളം മാത്രമേ ഉണ്ടാകൂ എന്നര്‍ത്ഥം. ഇത്ര സൂക്ഷ്‌മമായ കോശങ്ങളില്‍ ഒന്നിനകത്തുതന്നെ നൂറുമുതല്‍ ആയിരം വരെ ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന മൈറ്റോ കോണ്‍ഡ്രിയോണ്‍ (mito chondrion) എന്ന വസ്‌തുവിനെ സംവിധാനിച്ചതിനു പിന്നില്‍ `അല്‍ ഖാലിക്വ്‌’ ആയ അല്ലാഹുവല്ലാതെ മറ്റാരാണ്‌? അതുകൊണ്ട്‌ അര്‍ത്ഥശങ്കക്കിടയില്ലാതെ റബ്ബ്‌ തന്നെ വ്യക്തമാക്കുന്നു.”*

*നിന്നെ സൃഷ്‌ടിക്കുകയും നിന്നെ സംവിധാനിക്കുകയും നിന്നെ ശരിയായ അവസ്ഥയിലാക്കുകയും താനുദ്ദേശിക്കുന്ന രീതിയില്‍ നിന്നെ സംഘടിപ്പിക്കുകയും ചെയ്‌തവനത്രെ അവന്‍. (വി.ക്വു. 82:7, 8)*_____❓❓👆👆


*ഇതല്ലാത്തത് യുക്തി കൊണ്ട് എന്ത് പറയാനുണ്ട്*👆👆❓❓❓

No comments:

Post a Comment

വിത്റ് ബാക്കി നിസ്കരിക്കൽ

 വിത്റ് ബാക്കി നിസ്കരിക്കൽ ചോദ്യം :  വിത്റ് മൂന്ന് റക്അത്ത് നിസ്കരിച്ച യാൾ ബാക്കി വിത്റ് നിസ്കരിച്ച് പതിനൊന്ന് ആക്കണമെന്ന് ഉദ്ധേശിച്ചാൽ അനുവ...