Thursday, March 1, 2018

പാങ്ങിലിനെതിരെ മുജാഹിദ് ഭീകരത

സുന്നി പടനായകൻ മർഹൂം പാങ്ങിൽ ഉസ്താദിനെ കാരാഗ്രഹത്തിലടക്കാൻ വഹാബി ഒരുക്കിയ ഒരു കെണി കഥയുണ്ടിവിടെ: തിരുവനന്തപുരത്ത് വഹാബി വിഷം കയറിയ 16 പേരുണ്ടായിരുന്നു. അവരാണെങ്കിൽ ഗവൺമെന്റ് ഉദ്യോഗ സ്തരും എന്നാൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവിന്റെ സെക്രട്ടറിയേറ്റിൽ ഇബ്രാഹീം സാഹിബ് എന്ന ഒരു സുന്നി യുണ്ടായിരുന്നു വഹാബി പ്രചാരണത്തിനെതിരെ മലബാറിലെ സുന്നി ഉലമാക്കളെ ക്ഷണിച്ച് ഒരു സുന്നി സമ്മേളനം നടത്താൻ തീരുവനന്തപുരത്തെ സുന്നികൾ തീരുമാനിച്ചു സ്വാഗത സംഗം നായകത്വം വഹിച്ചത് മേൽ പറഞ്ഞ ഇബ്രാഹീം സാഹിബായിരുന്നു .പാങ്ങിൽ ഉസ്താദും ഇമിപ്പുറം അബ്ദുൽ ഖാദിർ മുസ്ലിയാരും ക്ഷണിക്കപെട്ടവരായിരുന്നു .തിരിവിതാം കൂറിലേക്ക് പ്രഭാഷണത്തിന് പോകുകയാണെങ്കിൽ അദ്യക്ഷ പ്രസംഗം എഴുതി തയ്യാറാക്കാമെന്ന് പാങ്ങിൽ ഉസ്താദിന്റെ പ്ര വൈറ്റ് സെക്രട്ടറിയായ ഒ.മാമു കോയ ശഠിച്ചു .അദ്ധേഹം പ്രസംഗം എഴുതി മൗലാനാ യെകേൾപ്പിച്ചു ശരിപ്പെടുത്തി അച്ചടപ്പിച്ചു .ഇതര സമുധായത്തോട് മുസ് ലിംകൾ വർത്തികേണ്ട മതസൗഹാർദത്തിന്റെ ആവശ്യകതയും മറ്റും രാജാക്കൻമാരോടും ഭരണകർത്താക്കളോടും അനുവർത്തികേണ്ട നയവും നിയമലംഘനത്തിന്റെ ഭ വിശ്യത്തുകളും പ്രത്യേഗം ഹെഡിങ്ങിൽ വിശദീകരിക്കുന്നതായിരുന്നു പ്രഭാഷണം .സമ്മേളന ദിവസം അടുത്തു നടന്ന സംഭവങ്ങൾ മാമുകോയ സാഹിബ് വിവരിക്കുന്നതിങ്ങനെ ,പാങ്ങിൽ ഉസ്താദും മറ്റു ഉസ്താദുമാരും ഞാനും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു ടൗണിനടുത്ത് എത്തിയപ്പോൾ സാധാരണ പോലീസിന് പുറമെ തൊപ്പിയിട്ട തോക്ക് പിടിച്ച പട്ടാളക്കാരെയും അങ്ങുമിങ്ങും കാണുന്നു ഞങ്ങൾ വാഹനത്തിൽ നിന്നുഇറങ്ങി ഉടനെ ഒരു ഉദ്യോഗസ്തനും പട്ടാളവും ഞങ്ങളെ വളഞ്ഞു ,നിങ്ങൾക്ക് അറസ്റ്റ് വാറണ്ട് ഉണ്ടെന്നും വീട്ടുതടങ്കലിൽ പാർപ്പിക്കുമെന്നും പറഞ്ഞു, ഞങ്ങൾ നിയമത്തെ ചോദ്യം ചൈതില്ല കീഴടങ്ങി കൊടുത്തു .ഞങ്ങൾ വീട്ടുതടങ്കലിൽ താമസം തുടങ്ങി മുൻകൂട്ടി പോലീസ് അനുമതിയില്ലാതെ ഞങ്ങളെ കാണാറനും പുറത്തിറങ്ങാനും പാടില്ലന്ന് അറിയിച്ചു.പാങ്ങിൽ ഉസ്താദ് പറയും ഒന്നും പേടിക്കേണ്ട ,നാം അല്ലാഹു വിന്റെ ദീൻ കാക്കാനാ വന്നത് ആ ദീനിന്റെ ഉടമ നമ്മളെ കാക്കും, ശത്രുക്കളെ പരാജയപ്പെടുത്തുകയും ചെയ്യും .നമ്മൾ നിയമം ലംഘിച്ച് സമ്മേളനം നടത്തുന്നവരാണെന്നാണ് ശത്രുപക്ഷം പരാതിപ്പെട്ടത് അതിനാൽ സമ്മേളനവേധിക്ക് ചുറ്റും പട്ടാളം വളഞ്ഞിരിക്കുന്നു .. ഇവർ (മുസ്ലിയാക്കർമാർ ) രാജാവിനെയും ഭരണകർത്താക്കളെയും എതിർക്കുന്നവരും ഹിന്ദു മുസ്ലിം സ്പർദ്ധ ഉണ്ടാക്കുന്നവരും ഇവർ പ്രസംഗിച്ചാൽ നാട്ടിൽ മതസ്പർദ്ധ ഉണ്ടാകുമെന്നൊക്കെയാണ് അന്നത്തെ ദിവാന് ശത്രുപക്ഷം ഹരജി സമർപ്പിച്ചത് .തിരുവിതാംകൂർ മഹാരാജാവ് ഇംഗ്ലണ്ടിൽ പോയ അവസരമായത് കൊണ്ട് ദിവാനായിരുന്നു ചുമതല .അദ്ദേഹം ഹരജി കിട്ടിയ ഉടനെ മുൻകരുതലന്ന നിലക്കാണ് അറസ്റ്റ് ചൈതത് .സമ്മേളന പന്തൽ പട്ടാളം വളഞ്ഞത്.. ഇങ്ങനെ എല്ലാം സംഭവിച്ചെങ്കിലും സ്വാഗത സംഘം സെക്രട്ടറി ഇബ്രാഹീം സാഹിബ് നിരാശനാവാതെ ആലിമിങ്ങൾക്കെതിരെ നൽകിയ ഹരജി ഉടൻ വിചാരണ ചെയ്യിപ്പിക്കാൻ ശ്രമിച്ചു.അത് ഫലം കാണുകകം ചൈതു ക്ഷണക്കപ്പെട്ടവരിൽ ഒരാളായ മാമുക്കോയ സാഹിബ് കോടതിയിൽ ഹാജരായി  ഹാജരായ ഉടനെ അന്യായം വായിച്ചു കേൾപ്പിച്ച ശേഷം വല്ലതും പറയുന്നുണ്ടോ എന്ന് കോടതി ചോദിച്ചു അതിന് മറുപടി ഒന്നും പറയാതെ  കാലെ കൂട്ടി തയ്യാറാക്കി കൊണ്ട് വന്ന അദ്ധ്യക്ഷപ്രസംഗം ( അച്ചടി കോപ്പി) കോടതിക്ക് കൊടുക്കുകയാണ് ചൈതത് .കോടതി കേൾപ്പിച്ച ആക്ഷേപങ്ങൾക്കുള്ള മറുപടി ആ പ്രസംഗത്തിലുള്ളത് കൊണ്ട് കൂടുതലൊന്നും എനിക്ക് പറയേണ്ടതില്ല കോടതി അതൊന്നു വായിച്ച് നോക്കണമെന്ന അപേക്ഷ മാത്രമാണുള്ളത്, ഇംഗ്ലീഷിലായിരുന്നു കോടതിയോട് ഇത്രയും കാര്യങ്ങൾ മാമുക്കോയ സാഹിബ് പറഞ്ഞത് .കോടതി ശ്രദ്ധാപൂർവം ആ പ്രസംഗം വേണ്ടത് പോലെ ഗ്രഹിച്ച ശേഷം മാമു കോയ സാഹിബി നോട് ചോദിച്ചു ഈ പണ്ടിതൻമാർ ഇംഗ്ലീഷ് വിദ്യഭ്യാസം എതിർക്കുന്നവരാണോ? ഇതിന് മാമുക്കോയ സാഹിബിന്റെ മറുപടി ഇവിടെ സംബന്ധിക്കുന്ന എന്റെ നേതാവ് പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ ഒരു മുസ്ലിം എന്ന നിലക്ക് അദ്ധേഹത്തിന്റെ ഏത് ആജ്ഞയും സ്വീകരിക്കാൻ ഞാൻ സന്നദ്ധമാണ് .ഇംഗ്ലീഷ് പഠിക്കരുതെന്ന് ആജ്ഞാപിക്കുന്ന ആളാണ് അദ്ധേഹമെങ്കിൽ ഞാൻ ഇംഗ്ലീഷ് പഠിക്കുകയോ .. ഇംഗ്ലീഷ് സംസാരിക്കുകയോ ചെയ്യുകില്ലായിരുന്നു .. ഞാൻ കോടതിയിൽ ഇംഗ്ലീഷ് സംസാരിച്ചത് തന്നെ അദ്ദേഹം അതിനെതിരല്ല എന്നതിന്റെ തെളിവാണ് .. ഇത്രയും കേട്ടപ്പോൾ ജഡ്ജി ,മേഷയിൽ അടിച്ചു പറഞ്ഞു വെരി ഗുഡ്. വെരി ഗുഡ്. ഉടനെ വിധി എഴുതാൻ തുടങ്ങി അത് ഇപ്രകാരമായിരുന്നു ,പാങ്ങിൽ അഹമദ്കുട്ടി മുസ്ലിയാർ തുടങ്ങിയവരുടെ പേരിൽ ഇവിടെ കൊണ്ടുവന്ന ആരോപണം കഴമ്പില്ലാത്തതും സത്യത്തിന് നിരക്കാത്തതും തള്ളപ്പടേണ്ടതുമാണന്ന് കോടതിക്ക് ബോധ്യപെട്ടിരിക്കുന്നതിനാൽ ഹരജി തള്ളിയെന്നും മുസ്ലിയാർക്കും പാർട്ടിക്കുമെതരെയുള്ള കൽപന റദ്ദാക്കുകയും അവർക്ക് സമ്മേളനം നടത്താൻ അനുവാദം നൽകുകയും ചെയ്യുന്നു എല്ലാ സംരക്ഷണവും നൽകണമെന്നും കൽപിക്കുന്നു.അതോടൊപ്പം 16 പേർക്ക് ( വഹാബികൾക്ക് ) സമ്മേളനം കഴിക്കുന്നത് വരെ തമിൽ കൂടി ചേരുന്നതും സമേളനത്തിൽ പ്രവേശിക്കുന്നത് തടയപ്പെക്ക ചൈതിരിക്കുന്നു... അല്ലാഹു അക്ബർ.. വിധി വായിച്ചു കേട്ട ശേഷം എല്ലാവരും സന്തോശ വാൻമാരായി സമ്മേളനം ഗംഭീരമായി നടത്തി വഹാബികളുടെ തനിനിറം തുറന്ന് കാട്ടി .. വാൽകഷ്ണം....വർത്തമാനകാല അറസ്റ്റുകൾ  പൗരാണിക വഹാബികൾ ചൈത തിട്ടൂരത്തിന്റെ പലിശ സഹിതമുള്ള വരവായി മാത്രമേ കാണേണ്ടതുള്ളു:...
    മുഹമ്മദ് ഇസ്മാഈൽ      മാഹിരി .26 ,2,2018,, അവലംബം .സമസ്ത 60 tha..വാർഷിക സുവനീർ

No comments:

Post a Comment

വിത്റ് ബാക്കി നിസ്കരിക്കൽ

 വിത്റ് ബാക്കി നിസ്കരിക്കൽ ചോദ്യം :  വിത്റ് മൂന്ന് റക്അത്ത് നിസ്കരിച്ച യാൾ ബാക്കി വിത്റ് നിസ്കരിച്ച് പതിനൊന്ന് ആക്കണമെന്ന് ഉദ്ധേശിച്ചാൽ അനുവ...