Sunday, February 25, 2018

മദ്ഹബ് സ്വീകരിക്കൽ വഹാബി ദുർവ്യാഖ്യാനം


മദ്ഹബ് സ്വീകരിക്കൽ വഹാബി ദുർവ്യാഖ്യാനം

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
പോസ്റ്റിൽ നൽകിയിട്ടുള്ള "സലഫി ഐക്യ സംഘം" എന്ന വഹ്ഹാബീ ഗ്രൂപ്പിന്റെ ഇൻഫോ ചെക്ക് ചെയ്‌താൽ കാണാവുന്ന ഒരു ആയത്തിന്റെ പരിഭാഷയും അതിനെ ചുവടു പിടിച്ചുകൊണ്ട് നമ്മിൽ ഇന്ന് കാണുന്ന അഭിപ്രായ വ്യത്യാസങ്ങൾ ഖുർആനിലേക്കും ഹദീസിലേക്കും മടക്കണം എന്നുമാണ് പറഞ്ഞിരിക്കുന്നത്..

എങ്കിൽ  വഹ്ഹാബി
 പ്രസ്ഥാനത്തോടും ഗ്രൂപ്പ് അഡ്മിനോടും
"Sidheeque sha"
യുടെ ചില ചോദ്യങ്ങൾ
👇👇

==================
Sidheeque sha✍✍
==================

1:ഇമാമീങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസമില്ലാതെ അംഗീകരിച്ചു ഇജ്മാആയ ഒരു വിഷയത്തിൽ ഇന്ന് നമുക്ക് അഭിപ്രായ വെത്യാസം അനുവദനീയമാണോ?ഇജ്മാഇനെതിരെ വാദിക്കൽ ഹറാമല്ലേ...?

2:
ഇമാമീങ്ങൾക്കിടയിൽ അഭിപ്രായ വെത്യാസം സംഭവിക്കുക എന്നാൽ ഖുർആനിലും ഹദീസിലും രണ്ട് വ്യാഖ്യാനത്തിന് വകയില്ലാത്ത വിധം നെസ്സായി പറഞ്ഞിട്ടില്ല എന്നാണല്ലോ..

അപ്പൊ ഖുർആനിലും ഹദീസിലും നെസ്സായി പറയാത്ത വിഷയത്തിൽ ഇമാമീങ്ങൾപോലും അഭിപ്രായ ഭിന്നതിയിൽ എത്തിയ വിഷയത്തിൽ ഇന്ന് കേരളത്തിലെ മുജാഹിദ് എങ്ങനെയാണ് ഖുർആനിന്റെയും ഹദീസിന്റെയും നെസ്സിലേക്ക് മടക്കുക?

3:
അങ്ങിനെ നെസ്സിലേക്ക് മടക്കിയാൽ അഭിപ്രായ വെത്യാസം മാറുമെങ്കിൽ ആദ്യമേ ഇമാമീങ്ങൾക്കിടയിൽ അഭിപ്രായ വെത്യാസം സംഭവിക്കില്ലായിരുന്നല്ലോ..?

 4:
ഖുർആൻ ഹദീസിന്റെ നെസ്സ് മനസ്സിലാക്കാൻ കഴിയുക എന്നത് ഒരാളെ അഹ്‌ലുസ്സുന്നയുടെ ഇമാമായി അംഗീകരിക്കുക എന്നതിന്റെ മാനദണ്ഡമല്ലേ..?

5:
അതല്ല ഇമാമീങ്ങൾക്ക് ഖുർആൻ ഹദീസിന്റെ നെസ്സ് മനസ്സിലായിട്ടില്ല ഞങ്ങൾ കേരളത്തിലെ വഹ്ഹാബികൾക്കാണ് അവയുടെ നെസ്സ്‌.മനസ്സിലായത് എന്നാണോ പറഞ്ഞു വരുന്നത്?

6:
"സ്വർണ്ണത്തിന്റെ ഇരുമ്പൊലക്ക.."
എന്ന് പറഞ്ഞത് പോലെയല്ലേ നിങ്ങളുടെ ഇമാമീങ്ങളുടെ വിഷയം വന്നുചേരുന്നത്..?

ഉദാഹരണം:തൗഹീദും ശിർക്കും അറിയാത്ത ഇമാം,ഖുർആനിന്റെ നെസ്സ് അറിയാത്ത ഇമാം..etc...എന്നത് പോലെയല്ലേ നിങ്ങൾ പരിചയപ്പെടുത്തുന്ന ഇമാമീങ്ങളുടെ അവസ്ഥ?

7:ഇജ്ത്തിഹാദിന് യോഗ്യതയുള്ള ഇമാമീങ്ങൾ ഇജ്ത്തിഹാദ് ചെയ്തപ്പോൾ അഭിപ്രായ വെത്യാസത്തിലായ കാര്യത്തിൽ നിങ്ങൾ ഇജ്ത്തിഹാദിന് മുതിരുന്നത് യോഗ്യത ഇല്ലാത്തവർ ഖുർആനിനേയും ഹദീസിനെയും വിശകലനം ചെയ്ത് മതവിധി പറയരുത് എന്ന ഇജ്മാഉ കൊണ്ട് ഹറാമായ കാര്യമല്ലേ?

8:
അപ്പോൾ നിങ്ങൾ ഓരോരുത്തരും ചെയ്യുന്ന ഈ ഇജ്ത്തിഹാദ് യഥാർത്ഥത്തിൽ ഹറാമല്ലേ?

9:
അതല്ല കേരളത്തിലെ വഹ്ഹാബികൾ ഖുർആൻ ഹദീസ് ഇജ്ത്തിഹാദ് ചെയ്യാനുള്ള യോഗ്യത എത്തിയവരാണോ?

10:
നിങ്ങൾ അങ്ങിനെ യോഗ്യത എത്തിയവരാണെങ്കിൽ "ഇന്ന് ലോകത്ത് ഇജ്ത്തിഹാദിന് യോഗ്യത ഉള്ളവർ ജീവിച്ചിരിപ്പില്ല" എന്ന് നിങ്ങൾ തന്നെ നിങ്ങളുടെ പുസ്തകങ്ങളിൽ പരസ്യമായി എഴുതിയതിന് എതിരല്ലേ?
അതോ അതിന് ശേഷം ആരെങ്കിലും ജനിച്ചോ?

വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു..

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....