Saturday, February 10, 2018

ഉത്തമ ഭാര്യയുടെ ഗുണങ്ങൾ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0





*⭕ഉത്തമ ഭാര്യയുടെ ഗുണങ്ങൾ⭕*
➖➖➖➖➖➖➖➖


*ഭർത്താവിന്റെ ഭാവത്തിലും അഭാവത്തിലും  സദ്‌വ്രത്തയായിരിക്കുക, അവന്റെ സ്വത്ത് സൂക്ഷിക്കുക, അവന്റെ കുറ്റവും കുറവും മറ്റുള്ളവരെ അറിയിക്കാതിരിക്കുക, ഭർത്താവിൽ നിന്ന് ലഭിക്കുന്ന അനുഗ്രഹങ്ങൾ നന്ദിപൂർവ്വം സ്വീകരിക്കുക, വീടുപരിപാലനം,സന്താന ശിക്ഷണം, തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ദ കേന്ദ്രീകരിക്കുക, നുസ്കാരം, നോമ്പ്, ആർത്തവക്കുളി, ജനാബത്തുക്കുളി, തുടങ്ങിയ മതപരമായ കാര്യങ്ങൾ ക്രത്യസമയത്ത് നിർവ്വഹിക്കുക, ഭർത്താവിന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കുവാൻ സന്നദ്ദയാവുക,അതുവഴി അവന്റെ സ്നേഹം പിടിച്ചു പറ്റുക, തുടങ്ങിയ സവിശേഷ ഗുണങ്ങൾ ഒത്തിണങ്ങിയവളാണ് ഉത്തമ ഭാര്യ, അത്തരത്തിലുള്ളവൾക്ക് സ്വർഗ്ഗ കവാടങ്ങളിൽ നിന്ന് ഉദ്ദേശിക്കുന്ന കവാടത്തിലൂടെ പ്രവേശിക്കുവാൻ അനുമതി ലഭിക്കുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്.*
      നബി(സ) പറയുന്നു: "ഇഹലോകം മുഴുവൻ വിഭവമാണ്. അതിലെ ഏറ്റവും മികച്ച വിഭവം സദ്‌വ്രത്തയായ സ്ത്രീയെത്രേ". (നസാഈ: 3180)
      *അബൂഉമാമ(ര) യിൽ നിന്ന് നിവേദനം നബി(സ) പറഞ്ഞു: "സത്യവിശ്വാസിക്ക്  അല്ലാഹുവെക്കുറിച്ച സൂക്ഷ്മത കഴിച്ചാൽ ലഭിക്കുക സദ്‌വ്രത്തയായ സഹ ധർമ്മിണിയിൽനിന്നാണ്. കൽപ്പിച്ചാൽ അവളനുസരിക്കും. കാഴ്ച്ചയിൽ കൗതുകമുണർത്തും, അവളുടെ കാര്യത്തിൽ ശപഥം ചെയ്താൽ അവളത് പൂർത്തീകരിക്കും. ഭർത്താവിന്റെ അസാന്നിധ്യത്തിൽ സ്വന്തം ശരീരത്തിലും അയാളുടെ ധനത്തിലും തികഞ്ഞ ഗുണകാംക്ഷം പുലർത്തും." (മുസ്നദുത്ത്വയാലിസീ: 2434)*
https://chat.whatsapp.com/ErueWH2jr9Y1xH2U0B6mHM
നബി(സ) പറയുന്നു: *"നിങ്ങളിടെ ഭാര്യമാരിൽ ഏറ്റവും നല്ലവൾ കൂടുതൽ പ്രേമവും പ്രജനനശേഷിയുള്ളവളും പതിവ്രതയും മാന്യ തറവാട്ടിലുള്ളവളും ഭർത്താവിനോട് വിനയം കാണിക്കുന്നവളും അയാളുടെ മുമ്പിൽ കൊഞ്ചിക്കുഴയുന്നവളും അന്യരുടെ അടുത്ത് മാന്യ പാതിവ്രതയും പരിരക്ഷിക്കുന്നവളും ഭർത്താവിന്റെ വാക്കുകൾ വിലവെക്കുന്നവളും ആജ്ഞകൾ അനുസരിക്കുന്നവളും അസാന്നിധ്യത്തിൽ അയാളുദ്ദേശിക്കും വിധം ചെലവഴിക്കുന്നവളും പുരുഷന്മാരെപോലെ നാണമില്ലായ്മ പ്രകടിപ്പിക്കാത്തവളുമാണ്".*

*ഇബ്നു അബ്ബാസ്(റ) യിൽ നിവേദനം. നബി(സ) പറയുന്നു: നാല് കാര്യങ്ങൾ നേടിയവന് ഇഹത്തിലും പരത്തിലും ഉത്തമമായത് ലഭിച്ചു. അല്ലാഹുവേ വാഴ്ത്തുന്ന നാവു, നന്ദിയുള്ള മനസ്സ്, പ്രയാസമേറിയ പരിസ്ഥിതികളിൽ സഹിക്കാൻ സാധിക്കുന്ന ശരീര, തന്റെ ശരീരത്തിലും ഭർത്താവിന്റെ ധനത്തിലും തിന്മ മോഹിക്കാത്ത ഭാര്യ." (ത്വബ് രീ)*

*ഏറ്റവും നല്ല നിക്ഷേപം ഇതാണ് നബിയെ?.ഞങ്ങൾക്കത് നെടാമല്ലോ. നബി(സ) പ്രതിവചിച്ചു: "അല്ലാഹുവേ സ്മരിക്കുന്ന നാവ്, നന്ദിയുള്ള മനസ്സ്,പുരുഷന്റെ വിശ്വാസത്തിനു താങ്ങായിത്തീരുന്ന വിശ്വാസിനിയായ പെണ്ണ്". (തുർമുദി, ഇബ്നുമാജ.)*

*നബി(സ) പറയുന്നു: മനുഷ്യന്റെ സൗഭാഗ്യം മൂന്ന് കാര്യത്തിലാണ്. നിര്ഭാഗ്യവും മൂന്ന് കാര്യത്തിൽ തന്നെ. നല്ലവളായ ഭാര്യ, സൌകര്യമുള്ള വീട്, നല്ല വാഹനം ഇവയാണ് സൗഭാഗ്യം. ചീത്തയായ ഭാര്യ, മോശമായ വീട്, കൊള്ളാത്ത വാഹനം, ഇവ നിര്ഭാഗ്യവും. (ത്വബ്റാനി)*
   നബി(സ) പറയുന്നു: മൂന്നുകാര്യങ്ങൾ നിര്ഭാഗ്യത്തിന്റെ നിമിത്തങ്ങളാകുന്നു. ചീത്തയായ ഭാര്യയാണ് അതിലൊന്ന്. അവളെ കാണുന്നത് നിനക്ക് അരോചകമായിരിക്കും. അവളുടെ നാവ് നിന്നെ കുറ്റപ്പെടുത്തികൊണ്ടിരിക്കും. നിന്റെ അഭാവത്തിൽ അവളുടെ ശരീരത്തെയും നിന്റെ സമ്പത്തിനെയും സംബന്ധിച്ച് നീ അസ്വസ്തനായിരിക്കും. തീരെ വേഗതയില്ലാത്ത വാഹനമാണ് രണ്ടാമത്തേത്. അതിനെ അടിച്ചാൽ നീ ക്ഷീണിച്ചു പോകും. വെറുതെ വിട്ടാൽ ലക്ഷ്യസ്ഥാനത്ത് അത് നിന്നെ കൊണ്ടെത്തിക്കുകയുമില്ല.ഒട്ടു സൌകര്യമില്ലാത്ത ഇടുങ്ങിയ വീടാണ് മൂന്നാമത്തേത്. (ഹാകിം)

*സന്താനസൗഭാഗ്യം വിവാഹത്തിന്റെ പരമ പ്രധാനമായ ലക്ഷ്യമായതിനാൽ അധികം പ്രസവിക്കുന്ന സ്ത്രീയെ വിവാഹം കഴിക്കാൻ നബി(സ) പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട് . അവിടുന്ന് പറയുന്നു. "അധികം പ്രസവിക്കുന്ന സ്നേഹസമ്പന്നയായ സ്ത്രീയെ നിങ്ങൾ വിവാഹം കഴിക്കുക. എങ്കിൽ പുനരുത്ഥാന ദിവസം നിങ്ങളുടെ ബാഹുല്യത്തിൽ ഇതര സമുദായങ്ങളുടെ മുമ്പിൽ എനിക്ക് അഭിമാനം കൊള്ളാൻ കഴിയും." നസാഈ: 3175)*

അതിനാൽ ഭർത്താവിനെയും അയാളുടെ കുടുംബത്തെയും സന്താനങ്ങളെയും കൂടുതൽ സ്നേഹിക്കുന്ന സ്ത്രീയെ കണ്ടെത്താനാണ്‌ ശ്രമിക്കേണ്ടത്. അന്വേഷണവേളയിൽ കുടുംബസാഹചര്യവും പാരമ്പര്യവും പഠിച്ചാൽ അനായാസം അതു കണ്ടെത്താനാവും.

ദുർവ്രത്തയുടെ അടയാളങ്ങൾ

*ഭർത്താവിന്റെ കുറ്റങ്ങളും കുറവുകളും മറ്റുള്ളവരെ അറിയിക്കുക, ഭര്ത്താവിനെ വിഷമിപ്പിക്കുക, അന്യർക്ക് സൗന്ദര്യം പ്രദർശിപ്പിക്കുക, ഭർത്താവിൽ നിന്ന് ലഭിച്ച അനുഗ്രഹങ്ങൾ വിസ്മരിക്കുക, അവനു വഴിപ്പെടാതിരിക്കുക, അവന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കതിരികുക, തുടങ്ങിയ കാര്യങ്ങൾ മേളിച്ചവൾ ദുർവ്രത്തയാണ്. അത്തരം സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന സ്ത്രീകൾക്ക് നബി തങ്ങൾ ശക്തമായ ഭാഷയിൽ താക്കീത് നൽകിയിട്ടുണ്ട്*.

   നബി(സ) പറയുന്നു: *"ഭർത്താവിന്റെ സാന്നിധ്യത്തിൽ അവനെ വിഷമിപ്പിക്കുക, അവന്റെ കുറ്റങ്ങൾ എടുത്തു പറയുക,അവന്റെ കഴിവിനതീതമായ കാര്യങ്ങൾ നിർബന്ധിക്കുക, കണ്ണഞ്ചിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിച്ച് അഹങ്കാരത്തോടെ വീട് വിട്ടിറങ്ങി അന്യർക്ക് സന്ദര്യം  പ്രദർശിപ്പികുക, ഭർത്താവിനെ അനുസരിക്കുന്നതിലും അല്ലാഹുവിനും റസൂലിനും വഴിപ്പെടുന്നതിലും നിസ്കാരാദി കർമ്മങ്ങൾ നിർവഹിക്കുന്നതിലും  ആഗ്രഹമില്ലാതിരിക്കുക, ആഹാരപാനീയങ്ങളിലും സുഖനിദ്രയിലും മാത്രം ശ്രദ്ദ കേന്ദ്രീകരിക്കുക, തുടങ്ങിയവ ദുർഗുണങ്ങളാണ്. അത്തരം സ്ത്രീകള് നരകത്തിലുമാണ്'.*

അതിനാൽ വിവാഹാലോചന വേളയിൽ ആദർശനിഷ്ഠയും ആഷയപ്പൊരുത്തവും മതബോധവും  സ്വഭാവശുദ്ദിയും പെരുമാറ്റ മര്യാദയും സ്നേഹശീലവും പാതി വ്രത്യവും സാമൂഹികസ്ഥിതിയിൽ സാദ്രശ്യവും സാംസ്കാരികപ്പൊരുത്തവുമെല്ലാം ഒത്തിണങ്ങിയ വധുവെ തേടാനാണ്  വിശുദ്ദ ഇസ്ലാം ആവശ്യപ്പെടുന്നത്.

(മൂസാ സോന്കാൽ)

🌹🌹🌹🌹🌹

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....