Thursday, March 13, 2025

നോമ്പു മുറിയുന്ന കാര്യങ്ങൾ.!* `4️⃣ ഇന്ദ്രിയസ്ഖലനം ഉണ്ടാക്കൽ

 *നോമ്പു മുറിയുന്ന കാര്യങ്ങൾ.!*



`4️⃣ ഇന്ദ്രിയസ്ഖലനം ഉണ്ടാക്കൽ`


   മേൽ പറഞ്ഞ സംയോഗം കൊണ്ടല്ലാതെ 'ഇസ്തിംനാഅ്' (മുഷ്ടി മൈഥുനം) പോലത്ത പ്രവർത്തനങ്ങൾ കൊണ്ട് സ്ഖലനമുണ്ടാക്കിയാൽ നോമ്പു മുറിയുന്നതാണ്. അതുപോലെത്തന്നെ വുളൂ മുറിയുന്ന വിധത്തിൽ മറയൊന്നുമില്ലാതെ സ്ത്രീകളെ ചുംബിച്ചതുകൊണ്ടോ തൊട്ടതുകൊണ്ടോ കൂട്ടിപ്പിടിച്ചതുകൊണ്ടോ സ്ഖലനമുണ്ടായാലും നോമ്പു മുറിയുന്നതാണ്. ഇത്തരത്തിലുള്ള യാതൊരു പ്രവർത്തനവുമില്ലാതെ വെറും ആലോചനകൊണ്ടോ അല്ലെങ്കിൽ വികാരവിജംഭിതനായിക്കൊണ്ട് ശരീരത്തിലെ മോഹനഭാഗങ്ങൾ നോക്കി രസിച്ചതുകൊണ്ടോ അതുമല്ലെങ്കിൽ വുളൂ മുറിയാത്ത വിധത്തിൽ മറയുടെ മീതെ ചുംബനസ്പർശനാദികൾ നടത്തിയതുകൊണ്ടോ സ്ഖലനമുണ്ടായാലും സ്വപ്നസ്ഖലനമുണ്ടായാലും നോമ്പു മുറിയുന്നതല്ല.


   വെറും ചുംബനം കൊണ്ട് നോമ്പു മുറിയുകയില്ലെങ്കിലും ചുംബനം കൊണ്ട് വികാരമിളകിമറിയുന്നവർ ഫർളുനോമ്പ് നോറ്റുകൊണ്ട് ചുംബനമർപ്പിക്കൽ കുറ്റകരമാണ്. വികാരമിളകാത്തവരും നോമ്പുള്ള സമയത്ത് അതൊഴിവാക്കലാണു ഏറ്റവും ഉത്തമം. കൊമ്പുവച്ചോ വരിഞ്ഞു കുത്തിയോ മറ്റോ രക്തമെടുത്താൽ നോമ്പു മുറിയുകയില്ലെങ്കിലും അതും നോമ്പുള്ളപ്പോൾ ഒഴിവാക്കലാണു നല്ലത്. നോമ്പ് നോറ്റവർ അതു ചെയ്താൽ കൂടുതൽ ക്ഷീണിക്കുമല്ലോ.


`ശൈഖുൽ ഉലമാഇ വതാജുഹും എൻ.കെ മുഹമ്മദ് മൗലവി(ഖു:സി)യുടെ "കർമ്മശാസ്ത്ര പാഠങ്ങൾ" പേ: 214`

എട്ടുകാലിയെ കൊല്ലാമോ?

 ............................................

*എട്ടുകാലിയെ കൊല്ലാമോ?*

➖➖➖➖➖➖➖➖➖


❓ എട്ടുകാലിയെ കൊല്ലാൻ പാടില്ലന്നൊരു നാട്ടുവർത്തമാനമുണ്ട്. വസ്തുതയെന്ത്?


✅ അടിസ്ഥാന രഹിതമായ നാട്ടുവർത്തമാനമാണത്.

     നബി(സ്വ) പറയുന്നു:العنكبوت شيطان فاقتلوه എട്ടുകാലി പിശാചാണ് , അതു കൊണ്ട് എട്ടുകാലിയെ നിങ്ങൾ കൊല്ലുക (ഫൈളുൽ ഖദീർ )

     അലി (റ) വിൽ നിന്നു സഅലബി(റ) റിപ്പോർട്ട് ചെയ്യുന്നു:طهروا بيوتكم من نسج العنكبوت فان تركه يورث الفقر എട്ടുകാലിയുടെ വലയിൽ നിന്നു നിങ്ങളുടെ ഭവനങ്ങളെ നിങ്ങൾ ശുദ്ധിയാക്കുക. കാരണം ,അവ നീക്കാതിരിക്കൽ ദാരിദ്ര്യത്തെ ഉണ്ടാക്കുന്നതാണ്. *കർമശാസ്ത്രം*

    എട്ടുകാലിയെ കൊല്ലൽ സുന്നത്താണെന്ന് കർമശാസ്ത്ര പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്. 

    ഇമാം ശൈഖ് സകരിയ്യൽ അൻസാരി (റ) പ്രസ്താവിക്കുന്നു:

ومنه ما يسن قتله كحية وعقرب وكلب عقور وبق وبرغوث وكل موذ 

 '   പാമ്പ് , തേള് ,കടിക്കുന്ന പട്ടി ,അട്ട ,ചെള്ള് ,ബുദ്ധിമുട്ടാക്കുന്ന എല്ലാ ജീവികളും കൊല്ലൽ സുന്നത്തായതിൽ പെട്ടതാണ്.(അസ്നൽ മത്വാലിബ്: 1/514)* 

    ഇമാം ശിഹാബുദ്ദീൻ റംലി (റ) (ഇമാം ഇബ്നു ഹജറി നിൽ ഹൈതമി(റ) വിൻ്റെ ഗുരുനാഥൻ) വിശദീകരിക്കുന്നു:

(قوله وكل موذ) ومنه العناكب لأنها من ذوات السموم كما قاله بعض الأطباء وكثير من العوام يمتنع من قتلها لأنها عششت  في فم الغار على النبي صلى الله عليه وسلم وهذا يلزمه أن لا يذبح الحمام

     ബുദ്ധിമുട്ടാക്കുന്ന ജീവി എന്നതിൽ എട്ടു കാലികൾ ഉൾപ്പെടും. - അതിനെ കൊല്ലൽ സുന്നത്താണ് - കാരണം ,അതു വിശജീവിയാണന്നു ഡൊക്ടർമാർ  വ്യക്തമാക്കിയിട്ടുണ്ട്.

*തിരുത്തപ്പെടേണ്ട ധാരണ*

     പൊതു ജനങ്ങളിൽ കുറേ പേർ എട്ടുകാലിയെ കൊല്ലാൻ സമ്മതിക്കില്ല. അതു ഗുഹാമുഖത്ത് കൂടുകൂട്ടി നബി(സ്വ)ക്ക് സംരക്ഷണം നൽകിയ ജീവിയാണല്ലോ എന്നാണവർ ന്യായം (?) പറയുന്നത്.ഈ ന്യായപ്രകാരം പ്രാവിനെ അറുക്കാൻ പാടില്ലന്നു വരുമല്ലോ. - പ്രാവും ഗുഹാമുഖത്ത് നബി(സ്വ)ക്ക് സംരക്ഷണം നൽകിയ ജീവിയാണല്ലോ.എന്നാൽ പ്രാവിനെ അറുത്ത് തിന്നാമല്ലോ. ( ഹാശിയത്തു റംലി :1/514)

   *സംശയ നിവാരണം*   

    നബി(സ്വ) എട്ടുകാലിയെ പുകഴ്ത്തി പറഞ്ഞിട്ടുണ്ടല്ലോ. ഒരു ഹദീസ് ഇങ്ങനെ:جزى الله العنكبوت عنا فإنها نسجت علي في الغار എട്ടുകാലിക്ക് അല്ലാഹു പ്രതിഫലം നൽകട്ടെ. കാരണം ,അതു ഗുഹയിൽ എനിക്ക് വലക്കെട്ടി സംരക്ഷണം നൽകിയിട്ടുണ്ട്.

      ഈ ഹദീസിനെ വ്യാഖ്യാനിച്ചു കൊണ്ട് മുഹദ്ദിസീങ്ങൾ രേഖപ്പെടുത്തുന്നു:

ذاك في معينة نسجت على باب  الغار

ഗുഹാമുഖത്ത് വലകെട്ടിയ എട്ടുകാലിയെ മാത്രം ഉദ്ദേശിച്ചാണ് നബി(സ്വ) പ്രസ്തുത ഹദീസ് പറഞ്ഞത്. فأما هذا ففي الجنس بأسره എട്ടുകാലിയെ കൊല്ലൽ സുന്നത്തന്നു പഠിപ്പിച്ചത് എട്ടുകാലി വർഗം മുഴുവനത്തിലുമാണ്.( ഫൈളുൽ ഖദീർ )


*മഹാ വൈറസിനെ സൂക്ഷിക്കുക*

   ഫുഖഹാക്കൾ ഒരു വിധി പറഞ്ഞാൽ അതു സ്വീകരിക്കുന്ന രീതിയാണ് അഹ്'ലു സ്സുന്നക്കുള്ളത്. അതിനു ഹദീസുണ്ടോ ഉണ്ടെങ്കിൽ തന്നെ അതു സ്വഹീഹാണോ എന്നൊന്നും മുഖല്ലിദീങ്ങൾ ( മദ്ഹബ് സ്വീകരിച്ച സുന്നികൾ ) നോക്കേണ്ടതില്ല. പക്ഷേ ഇന്നു അത്തരം ശബ്ദങ്ങൾ ഉയർന്നു വരുന്നുണ്ട്. അതു അപകടം പിടിച്ച വൈറസാണ്.

     നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ...

~~~~~~~~~~~~~~~~


പുരുഷൻ്റെ ഹജ്ജ്, ഉംറ സ്ത്രീ ചെയ്യൽ*⁉️

 *പുരുഷൻ്റെ ഹജ്ജ്, ഉംറ സ്ത്രീ ചെയ്യൽ*⁉️


❓ മരിച്ചവർക്കു വേണ്ടി ഹജ്ജ്, ഉംറ ചെയ്യുമ്പോൾ പുരുഷൻ്റെ ഹജ്ജ് സ്ത്രീ ചെയ്താൽ മതിയാകുമോ?


✅ മതിയാകും. ഒരാൾ മറ്റൊരാൾക്കു വേണ്ടി ഹജ്ജ് ചെയ്യുമ്പോൾ ലിംഗസമത്വം നിബന്ധനയല്ല.പുരുഷനു വേണ്ടി സ്ത്രീയും സ്ത്രീക്കു വേണ്ടി പുരുഷനും ഹജ്ജ് ചെയ്യാവുന്നതാണ്.[ ഉംറയുടെ വിധിയും ഇതുതന്നെയാണെന്ന് വ്യക്തം ]  

▫️ശർവാനി: 4/28 ▫️

ﻭﻻ ﻳﺸﺘﺮﻁ ﻓﻴﻤﻦ ﻳﺤﺞ ﻋﻦ ﻏﻴﺮﻩ ﻣﺴﺎﻭاﺗﻪ ﻟﻠﻤﺤﺠﻮﺝ ﻋﻨﻪ ﻓﻲ اﻟﺬﻛﻮﺭﺓ ﻭاﻷﻧﻮﺛﺔ ﻓﻴﻜﻔﻲ ﺣﺞ اﻟﻤﺮﺃﺓ ﻋﻦ اﻟﺮﺟﻞ ﻛﻌﻜﺴﻪ [ شرواني : ٤ / ٢٨ ]

കോപ്പി 

~~~~~~~~~~~~~~~~

വുളൂഇലെ ഓരോ അവയവവും പ്രത്യേക പ്രാർത്ഥനകളും*

 *വുളൂഇലെ ഓരോ അവയവവും പ്രത്യേക പ്രാർത്ഥനകളും*


❓വുളൂ ചെയ്യുന്ന വേളയിൽ ഓരോ അവയവം കഴുകുമ്പോളും പ്രത്യേക പ്രാർത്ഥന സുന്നത്തുണ്ടോ? ഉണ്ടെങ്കിൽ ഏതൊക്കെയാണ് ആ പ്രാർത്ഥനകൾ?


✅ അതേ, ഓരോ അവയവം കഴുകുമ്പോളും പ്രത്യേക പ്രാർത്ഥനകൾ സുന്നത്തുണ്ട്. അതിങ്ങനെ:

രണ്ടു മുൻകൈ കഴുകുമ്പോൾ

*اللهم احفظ يدي عن معاصيك كلها* 


വായിൽ വെള്ളം കൊപ്ലിക്കുമ്പോൾ

*اللهم أعني على ذكرك وشكرك* 


മൂക്കിൽ വെള്ളം കയറ്റി ചീറ്റുമ്പോൾ

*اللهم أرحني رائحة الجنة*

 

മുഖം കഴുകുമ്പോൾ

 *اﻟﻠﻬﻢ ﺑﻴﺾ ﻭﺟﻬﻲ ﻳﻮﻡ ﺗﺒﻴﺾ ﻭﺟﻮﻩ ﻭﺗﺴﻮﺩ ﻭﺟﻮﻩ،*

വലതു കൈ മുട്ടു ഉൾപ്പെടെ കഴുകുമ്പോൾ

 *اﻟﻠﻬﻢ ﺃﻋﻄﻨﻲ ﻛﺘﺎﺑﻲ ﺑﻴﻤﻴﻨﻲ ﻭﺣﺎﺳﺒﻨﻲ ﺣﺴﺎﺑﺎ ﻳﺴﻴﺮا،*

ഇടതു കൈ മുട്ടു ഉൾപ്പെടെ കഴുകുമ്പോൾ

 *اﻟﻠﻬﻢ ﻻ ﺗﻌﻄﻨﻲ ﻛﺘﺎﺑﻲ ﺑﺸﻤﺎﻟﻲ ﻭﻻ ﻣﻦ ﻭﺭاء ﻇﻬﺮﻱ.*


തല തടവുമ്പോൾ

*اﻟﻠﻬﻢ ﺣﺮﻡ ﺷﻌﺮﻱ ﻭﺑﺸﺮﻱ ﻋﻠﻰ اﻟﻨﺎﺭ.*

ഇരുചെവി തടവുമ്പോൾ

*اللهم اجعلني من اللذين يستمعون القول فيتبعون أحسنه* 


ഇരു കാലുകളും കഴുകുമ്പോൾ

 *اﻟﻠﻬﻢ ﺛﺒﺖ ﻗﺪﻣﻲ ﻋﻠﻰ اﻟﺼﺮاﻁ ﻳﻮﻡ ﺗﺰﻝ ﻓﻴﻪ اﻷﻗﺪاﻡ.*

    പ്രസ്തുത ദിക്റുകൾ ചൊല്ലൽ സുന്നത്താണെന്ന് ഇമാം റാഫിഈ (റ) (ശർഹുൽ കബീർ 1/135) ഇമാം അബൂ ഇസ്ഹാഖ ശ്ശീറാസി (റ) (മുഹദ്ദബ്: 1/34) ഇമാം ഗസാലി (റ) (ഇഹ്'യാ: 1/133, വജീസ് പേജ്: 29, ബിദായത്തുൽ ഹിദായ :പേജ്: 79) ഇമാം ശിഹാബുദ്ദീൻ റംലി (റ), ഇമാം മുഹമ്മദ് റംലി (റ) (നിഹായ :1/ 192) ഇമാം ഖത്വീബുശ്ശിർബീനി (മുഗ്'നി: 1/107) (റ), ഇമാം സകരിയ്യൽ അൻസാരി (റ) (അസ്നൽ മത്വാലിബ്: 1/44) ഇമാം ബാജൂരി (റ) ഇമാം കുർദി(റ) (ശർവാനി (1/240) തുടങ്ങി നിരവധി ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്

   ഇമാം ഇബ്നു ഹജർ ഹൈതമി(റ)വിൻ്റെ വീക്ഷണത്തിൽ പ്രസ്തുത പ്രാർത്ഥനകൾ സുന്നത്തില്ല എന്നാണ് (തുഹ്ഫ: 1/240)

   എന്നാൽ പ്രാർത്ഥിക്കൽ കൊണ്ട് വിരോധമില്ല എന്ന് ഇമാം ഇബ്നു ഹജർ(റ) തന്നെ തൻ്റെ മൻഹജുൽഖവീം (പേജ്: 91) ൽ [ولا بأس بالدعاء عند الأعضاء أي أنه 

مباح لا سنة ]

 പറഞ്ഞിട്ടുണ്ട്.

-------------------------------------

   .....h

വുളൂഇലെ പ്രാർത്ഥനകളും ഇമാം നവവി(റ)വിൻ്റെ പരാമർശവും*

 *വുളൂഇലെ പ്രാർത്ഥനകളും ഇമാം നവവി(റ)വിൻ്റെ പരാമർശവും*


❓ വുളൂഇൽ ഓരോ അവയവം കഴുകുമ്പോളും പ്രത്യേകം പ്രാർത്ഥനകൾ സുന്നത്താണെന്ന് നിരവധി ഇമാമുകൾ വ്യക്തമാക്കിയിട്ടും ഇമാം നവവി(റ) മിൻഹാജിൽ لا أصل له [ അതിനു അടിസ്ഥാനമില്ല ] എന്നു പറഞ്ഞത് എന്തുകൊണ്ട് .

= മിഖ്ദാദ് മുസ്'ലിയാർ ഗൂഡല്ലൂർ


✅ ശൈഖ് സകരിയ്യൽ അൻസ്വാരി (റ) വിവരിക്കുന്നു: അടിസ്ഥാനമില്ല എന്നു പറഞ്ഞത് സ്വഹീഹായ ഹദീസിൽ വന്നിട്ടില്ല എന്ന അർത്ഥത്തിലാണ്. അമൽ ചെയ്യാൻ പറ്റുന്ന നിലയിൽ ഇബ്നു ഹിബ്ബാൻ (റ) വിൻ്റെ താരീഖിലും മറ്റും നിരവധി പരമ്പരയിലൂടെ പ്രസ്തുത പ്രാർത്ഥനകൾ ഹദീസിൽ വന്നിട്ടുണ്ട്.[ അസ്നൽ മത്വാലിബ് 1/44 ]

    ഇമാം ശർവാനി (റ) വിവരിക്കുന്നു: സ്വഹീഹായ പരമ്പരയുള്ള ഹദീസിൽ വന്നിട്ടില്ല എന്ന നിലയ്ക്കാണ് ഇമാം നവവി(റ) അടിസ്ഥാനമില്ല എന്നു പറഞ്ഞത്. എന്നാൽ നിരവധി പരമ്പരയിലൂടെ പ്രസ്തുത പ്രാർത്ഥനകൾ വന്ന ഹദീസ് ഇമാം നവവി(റ)വിൻ്റെ അരികിൽ സ്ഥിരപ്പെടാത്തത് കൊണ്ടോ രചനാ സമയം മനസ്സിൽ ഉദിക്കാത്തത് കൊണ്ടോ ആവാം പ്രസ്തുത പ്രാർത്ഥന സുന്നത്താണ് എന്നത് നിഷേധിച്ചത്. [ ശർവാനി :1/240 ]

    താരീഖ് ഇബ്നു ഹിബ്ബാനിലും മറ്റും വന്ന ഹദീസുകൾ ഇമാം നവവി(റ)വിനും ഇമാം റാഫിഈ (റ) വിനും നഷ്ടപ്പെട്ടു - ലഭിച്ചില്ല - എന്നു ഇമാം ജലാലുദ്ദീൻ മഹല്ലി (റ) كنز الراغبين ൽ (1/ 64 ) വ്യക്തമാക്കിയിട്ടുണ്ട്

[ ഇമാം റാഫിഈ (റ)പ്രസ്തുത പ്രാർത്ഥനകൾ സുന്നത്താണ് എന്നു പറഞ്ഞ ഇമാമാണ്. എന്നാൽ അതു സലഫുസ്സാലിഹീങ്ങളിൽ നിന്നു സ്ഥിരപ്പെട്ടത് എന്ന നിലയ്ക്കാണ് എന്നാണ് അദ്ദേഹം സമർത്ഥിച്ചത് (ശർഹുൽ കബീർ 1/135, മഹല്ലി: 1/64


ﻻ ﺃﺻﻞ ﻟﻪ) ﺃﻱ ﻓﻲ اﻟﺼﺤﺔ، ﻭﺇﻻ ﻓﻘﺪ ﺭﻭﻱ ﻋﻨﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻣﻦ ﻃﺮﻕ ﺿﻌﻴﻔﺔ ﻓﻲ ﺗﺎﺭﻳﺦ اﺑﻦ ﺣﺒﺎﻥ، ﻭﻏﻴﺮﻩ، ﻭﻣﺜﻠﻪ ﻳﻌﻤﻞ ﺑﻪ ﻓﻲ ﻓﻀﺎﺋﻞ اﻷﻋﻤﺎﻝ ( أسنى المطالب: ١ / ٤٤)


 ﻭﻧﻔﻰ اﻟﻤﺼﻨﻒ ﺃﺻﻠﻪ ﺑﺎﻋﺘﺒﺎﺭ اﻟﺼﺤﺔ ﺃﻣﺎ ﺑﺎﻋﺘﺒﺎﺭ ﻭﺭﻭﺩﻩ ﻣﻦ اﻟﻄﺮﻕ اﻟﻤﺘﻘﺪﻣﺔ ﻓﻠﻌﻠﻪ ﻟﻢ ﻳﺜﺒﺖ ﻋﻨﺪﻩ ﺫﻟﻚ ﺃﻭ ﻟﻢ ﻳﺴﺘﺤﻀﺮﻩ ﺣﻴﻨﺌﺬ ( شرواني : ١ / ٢٤٠)


 ﻓﺎﺗﻬﻤﺎ [ النوويَّ والرافعيَّ ] ﺃﻧﻪ ﺭﻭﻱ ﻋﻦ اﻟﻨﺒﻲ  ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻣﻦ ﻃﺮﻕ ﻓﻲ ﺗﺎﺭﻳﺦ اﺑﻦ ﺣﺒﺎﻥ ﻭﻏﻴﺮﻩ ﻭﺇﻥ ﻛﺎﻧﺖ ﺿﻌﻴﻔﺔ ﻟﻠﻌﻤﻞ ﺑﺎﻟﺤﺪﻳﺚ اﻟﻀﻌﻴﻒ ﻓﻲ ﻓﻀﺎﺋﻞ اﻷﻋﻤﺎﻝ. [ كنز الراغبين: ١ / ٦٤ ]

കോപ്പി 

=====================

h

കല്യാണം മുടക്കൽ നിർബന്ധം / ഹറാം*

 *കല്യാണം മുടക്കൽ നിർബന്ധം / ഹറാം*


❓ ഒരാൾ തൻ്റെ മകളെ വിവാഹാലോചന നടത്തുന്ന വ്യക്തിയെക്കുറിച്ച് അന്വേഷിച്ചാൽ അവനിലുള്ള തെറ്റുകളെ പറഞ്ഞു കൊടുക്കാമോ? അതു അയാൾക്ക് ഇഷ്ടമാവില്ലല്ലോ .അതിനാൽ ഗീബത്താകുമോ?


✅ അവനിലുള്ള ന്യൂനതകളെ സത്യമായ നിലയിൽ പറയൽ നിർബന്ധമാണ് .

അതു തൻ്റെ നിർബന്ധമായ നസ്വീഹത്താണ്.- ഉപദേശമാണ്.  അതു കുറ്റമുള്ള ഗീബത്തല്ല, കുറ്റമില്ലാത്ത, പറയൽ അനുവദനീയമായ ഗീബത്താണ്.(തുഹ്ഫ: 7/212, 213 ) 

     പെണ്ണ് അന്വേഷിക്കുന്നവൻ കള്ള് കുടിയനാണെങ്കിൽ അതു തുറന്നു പറയണം, മയക്കുമരുന്നിന് അടിമയാണെങ്കിൽ അതു പറയണം. ജുമുഅക്ക് വരാത്തവനാണെന്ന് ബോധ്യമുണ്ടെങ്കിൽ അതു പറയണം . പുത്തൻ വാദിയാണെങ്കിൽ അതു പറയണം ... 

  *പ്രത്യേക ശ്രദ്ധയ്ക്ക്*

      ഇനി, ന്യൂനത പറയാതെ തന്നെ കല്യാണം മുടങ്ങുമെങ്കിൽ ആ രീതി സ്വീകരിക്കണം.അതു നിർബന്ധമാണ്. ഉദാ: അവൻ നല്ലവനല്ല. ഇനി ചില ന്യൂനതകൾ പറഞ്ഞാൽ തന്നെ കല്യാണം മുടങ്ങുമെങ്കിൽ അതു മാത്രമേ പറയാവൂ, കൂടുതൽ പറയാൻ പാടില്ല. പറയൽ ഹറാമാണ്.  ( ഇആനത്ത് : 3/311)

  ന്യൂനത പറഞ്ഞാലും ഒരു പ്രയോജനവും ഇല്ല എന്നു അറിയുമെങ്കിൽ പറയരുത് (തുഹ്ഫ: 7/213)

  *രണ്ടു ഹദീസുകൾ*

  ഒന്ന്: അബൂജഹ്'മ് (റ)വിനെക്കുറിച്ച് തിരുനബി(സ്വ)യോട് അന്വേഷിച്ചപ്പോൾ അവിടുന്നു പറഞ്ഞത് ഇങ്ങനെ: അദ്ദേഹം കൂടുതലായി അടിക്കുന്ന ആളാണ്. 

രണ്ട്: മുആവിയ(റ) വിനെ കുറിച്ച് അന്വേഷിച്ചപ്പോൾ അവിടുന്നു പറഞ്ഞത് ഇങ്ങനെ: അദ്ദേഹം സമ്പത്ത് ഇല്ലാത്ത വ്യക്തിയാണ് (തുഹ്ഫ: 7/ 2 13 ) 

         ഈ പറഞ്ഞ മുആവിയ(റ) അബൂസുഫ്'യാൻ (റ) വിൻ്റെ മകനായ പ്രസിദ്ധനായ മുആവിയ (റ) അല്ല (ശർവാനി: 7/213)

    *കളവു പറഞ്ഞ് കല്യാണം മുടക്കൽ ഹറാമാണ് , വൻ കുറ്റമാണ്*


ﻭﻣﻦ اﺳﺘﺸﻴﺮ ﻓﻲ ﺧﺎﻃﺐ  ﺃﻭ ﻟﻢ ﻳﺴﺘﺸﺮ ﻓﻲ ﺫﻟﻚﺫﻛﺮ) ﻭﺟﻮﺑﺎ .. ﻣﺴﺎﻭﺋﻪ اﻟﺸﺮﻋﻴﺔ ﻭﻛﺬا اﻟﻌﺮﻓﻴﺔ ﻓﻴﻤﺎ ﻳﻈﻬﺮ..

 (ﺑﺼﺪﻕ) ﻟﻴﺤﺬﺭ ﺑﺬﻻ ﻟﻠﻨﺼﻴﺤﺔ اﻟﻮاﺟﺒﺔ ﻭﺻﺢ «ﺃﻧﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - اﺳﺘﺸﻴﺮ ﻓﻲ ﻣﻌﺎﻭﻳﺔ ﻭﺃﺑﻲ ﺟﻬﻢ ﻓﻘﺎﻝ ﺃﻣﺎ ﺃﺑﻮ ﺟﻬﻢ ﻓﻼ ﻳﻀﻊ ﻋﺼﺎﻩ ﻋﻦ ﻋﺎﺗﻘﻪ ﻛﻨﺎﻳﺔ ﻋﻦ ﻛﺜﺮﺓ اﻟﻀﺮﺏ ﻗﻴﻞ ﺃﻭ اﻟﺴﻔﺮ ﻭﺃﻣﺎ ﻣﻌﺎﻭﻳﺔ ﻓﺼﻌﻠﻮﻙ ﻻ ﻣﺎﻝ ﻟﻪ» ﻧﻌﻢ ﺇﻥ ﻋﻠﻢ ﺃﻥ اﻟﺬﻛﺮ ﻻ ﻳﻔﻴﺪ ﺃﻣﺴﻚ ﻛﺎﻟﻤﻀﻄﺮ ﻻ ﻳﺒﺎﺡ ﻟﻪ ﺇﻻ ﻣﺎ اﺿﻄﺮ ﺇﻟﻴﻪ ﻭﻗﺪ ﻳﺆﺧﺬ ﻣﻨﻪ ﺃﻧﻪ ﻳﺠﺐ ﺫﻛﺮ اﻷﺧﻒ ﻓﺎﻷﺧﻒ ﻣﻦ اﻟﻌﻴﻮﺏ ﻭﻫﺬا ﺃﺣﺪ ﺃﻧﻮاﻉ اﻟﻐﻴﺒﺔ اﻟﺠﺎﺋﺰﺓ، ( تحفة: ٧ / ٢١٢ - ٢١٣)


 ﺫﻛﺮ) ﺃﻱ اﻟﻤﺴﺘﺸﺎﺭ.

ﻭﻗﻮﻟﻪ ﻭﺟﻮﺑﺎ: ﻣﺤﻠﻪ ﺇﺫا ﻟﻢ ﻳﻨﺪﻓﻊ ﺇﻻ ﺑﺬﻛﺮ اﻟﻌﻴﻮﺏ، ﻓﺈﻥ اﻧﺪﻓﻊ ﺑﺪﻭﻧﻪ، ﺑﺄﻥ اﻛﺘﻔﻰ ﺑﻘﻮﻟﻪ ﻟﻪ ﻫﻮ ﻻ ﻳﺼﻠﺢ، ﺃﻭ اﺣﺘﻴﺞ ﻟﺬﻛﺮ اﻟﺒﻌﺾ ﺩﻭﻥ اﻟﺒﻌﺾ، ﺣﺮﻡ ﺫﻛﺮ ﺷﺊ ﻣﻨﻬﺎ ﻓﻲ اﻷﻭﻝ ﻭﺷﺊ ﻣﻦ اﻟﺒﻌﺾ اﻵﺧﺮ ﻓﻲ اﻟﺜﺎﻧﻲ. ( إعانة : ٣ / ٣١١) കോപ്പി 

----------------------------------------

h

ഖുനൂത്തിലെ رب اغفر* *❓

 *ഖുനൂത്തിലെ رب اغفر* 

*❓ ഖുനൂതിന്റെ അവസാനത്തിൽ رب اغفر وارحم وأنت خير الراحمين എന്നു പ്രാർത്ഥിക്കൽ സുന്നത്തുണ്ടോ?*


 ✅ ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണത്തിൽ സുന്നത്തില്ല. എന്നാൽ പ്രസ്തുത പ്രാർത്ഥനാ വാക്യം ഖുനൂതിൽ വർദ്ധിപ്പിച്ചാൽ നല്ലതാണെന്നു ഇമാം റൂയാനി *(روياني)* (റ) പ്രസ്താവിച്ചിട്ടുണ്ട് (ബിഗ്‌യ: 47).

    ഖുനൂതിൽ നബി(സ്വ)യുടെ കുടുംബത്തിന്റെയും മേൽ സ്വലാത്ത് ചൊല്ലിയ ശേഷം

 *رب اغفر وارحم وأنت خير الراحمين* 

എന്നു ചൊല്ലൽ നല്ലതാണെന്നു *(حسن)* ഇമാം റൂയാനി(റ)യും മറ്റു പലരും പറഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞത് ഇമാം സർകശി(റ)വും മറ്റു പലരും അംഗീകരിച്ചിട്ടുമുണ്ടെന്നും ഇമാം ഇബ്നു ഹജർ(റ) ഇംദാദിൽ വിവരിച്ചിട്ടുണ്ട്.

ഹസൻ [ حسن ] എന്നത് സുന്നത്ത് എന്നതിന്റെ പര്യായമാണ് (തുഹ്ഫ: 2/29).

    അപ്പോൾ ഇമാം റൂയാനി(റ)വിനെ തഖ്‌ലീദ് ചെയ്ത് പ്രസ്തുത പ്രാർത്ഥനാ വാക്യം ഖുനൂതിന്റെ അവസാനം കൊണ്ടു വരാം.

   ബിഗ് യ: യുടെ ഇബാറത്ത്:

*قال في البحر لو زاد في القنوت رب اغفر وارحم وأنت خير الراحمين فحسن*

        ഇമാം ഇബ്നു ഹജർ(റ)വിൻ്റെ ഇംദാദിൻ്റ ഇബാറത്ത്:

*قال الروياني وغيره ولو زاد بعد الصلاة على الآل رب اغفر وارحم وأنت خير  الراحمين كان حسنا وأقرهم الزركشي وغيره* 

*പ്രത്യേക ശ്രദ്ധയ്ക്ക്*

     ഇംദാദിൻ്റ ഇബാറത്തായി ബഹു , മൗലാനാ കരിങ്കപ്പാറ മുഹമ്മദ് മുസ് ലിയാർ (റ) ബഹു , സൈതാലി മുസ് ലിയാർ (റ) എന്നിവർ നന്നാക്കിയ ഫത്ഹുൽ മുഈനിൻ്റെ തഖ് രീരിലുള്ളത് 

رب اغفر وارحم وأنت أرحم الراحمين 

എന്നാണ് .

      എന്നാൽ ഇന്നു വിപണിയിലുള്ള ഇംദാദിൽ 

 خير الراحمين

 എന്നാണുള്ളത്. ارحم الراحمين എന്നല്ല . നന്നാക്കിയ ഫത്ഹുൽ മുഈനിൽ അതെങ്ങനെ സംഭവിച്ചുവെന്നറിയില്ല.


*❓ ഇമാം റൂയാനി(റ) അഭിപ്രായപ്പെട്ടത് ഒഴിവാക്കിയാൽ സഹ്‌വിന്റെ സുജൂദ് സുന്നത്തുണ്ടോ?*


✅  ഇല്ല. സുന്നത്തില്ല.


*❓ ഖുനൂതിൽ കൈ ചേർത്തി പിടിക്കലോ അകറ്റി പിടിക്കലോ എറ്റവും നല്ലത്?*


  ✅ രണ്ടു രീതിയിൽ പിടിച്ചാലും സുന്നത്തിന്റെ പ്രതിഫലം ലഭിക്കുമെങ്കിലും കൂട്ടി പിടിക്കലാണ് ഏറ്റവും നല്ലത് (ശർവാനി: 2/67).


❓ *ഇമാം   ഖുനൂതിൽ  رب اغفر എന്നോ ربنا اغفر എന്നോ പറയേണ്ടത് ?*


✅ വിവരിക്കാം.  ശാഫിഈ മദ്ഹബിൽ ആധികാരിക വീക്ഷണപ്രകാരം ഖുനൂത്തിൽ رب اغفر 

وارحم وأنت خير الراحمين

എന്നു പ്രാർത്ഥിക്കൽ സുന്നത്തില്ലന്നു പറഞ്ഞല്ലോ.  അതു ഖുനൂതായി തിരു നബി(സ്വ)യിൽ നിന്നു വന്നിട്ടില്ല. 

     തിരു നബി(സ്വ)യിൽ നിന്നു വന്ന പ്രസിദ്ധ ഖുനൂതിൽ നിന്നു ഒരു അക്ഷരം ഒഴിവാക്കിയാൽ പോലും സഹ് വിൻ്റെ സുജൂദ് സുന്നത്തുണ്ട്. എന്നാൽ رب اغفر എന്നത് ഒഴിവാക്കിയാൽ സഹ് വിൻ്റെ സുജൂദ് സുന്നത്തില്ല.

     رب اغفر وارحم وأنت خير الراحمين

എന്നത് ഒരു ആയത്താണ്. അതായത് مأثور ആണ്.

     = മഅ്സൂർ

കൊണ്ടുവരുമ്പോൾ ആ പദത്തിനോട് പിൻപറ്റണം എന്നതാണ് അഭികാമ്യമെന്ന് =  ഇമാം ഇബ്നു ഹജർ(റ) 

 തുഹ്ഫ: യിൽ പ്രസ്താവിക്കുന്നു: 

وحيث أتى بمأثور أتبع لفظه

(2/66)

   ഇമാം റംലി (റ) പറയുന്നത് പ്രാർത്ഥനാ വാക്യം ഖുനൂതിൽ ബഹുവചനമാക്കണമെന്നാണ്. (നിഹായ :ശർവാനി 2 / 66) 

    ഇമാം റംലി (റ)വിൻ്റെ വീക്ഷണത്തിൽ ربنا اغفر

എന്നു പറയണം. 

[ നിസ്കാര ശേഷമുള്ള പ്രാർത്ഥനകൾ ഏകവചനമായിട്ടാണ് ഹദീസിലുള്ളത്. അതു ബഹുവചനമാക്കിയാണല്ലോ ഇമാമത്ത നിൽക്കുന്നവർ പ്രാർത്ഥിക്കാറുള്ളത് ' അപ്പോൾ ഇമാം റംലി (റ) വിൻ്റെ വീക്ഷണപ്രകാരമാണ് ഇന്നു അമൽ ]

*പ്രത്യേക ശ്രദ്ധയ്ക്ക്*  

   നമ്മുടെ നാടുകളിലെ മത്റൂഖായ പള്ളികളിലെ ഇമാം ഖുനൂതിൽ പ്രസ്തുത വാക്യം കൊണ്ടുവരൽ സുന്നത്താകുമോ ഇല്ലയോ  എന്നു ആലോചിക്കേണ്ടതാണ്.

 الله اعلم.. കോപ്പി

------------------------------------------ 

ഫത്വകൾ സാമ്പത്തികം 1

  ചോദ്യം: ഓൺലൈൻ ഇടപാടുകൾ വ്യാപകമായി ക്കൊണ്ടിരിക്കുകയാണല്ലോ. ഓൺലൈനിലൂടെ വാങ്ങു മ്പോൾ പലതിനും നല്ല വിലക്കുറവുണ്ടെന്നാണ് അിറ യാൻ കഴിഞ്ഞത്. എന്ന...