Sunday, May 30, 2021

മൗലിദ് ايا صنم

 മങ്കൂസ് മൗലിദ് വരികളിലെ യാഥാർത്ത്യം



         *"മങ്കൂസ് മൗലിദിലെ വരികളിലെ യാഥാർത്ത്യവും വഹാബികളുടെ പെരുങ്കള്ളത്തരവും"*

_______________________


സുബ് ഹാനള്ളാഹ് എന്താ ഒരു കബളിപ്പിക്കൽ മങ്കൂസ് മൗലിദിൽ നബി സ്വ യുടെ ജനനവുമായി ബന്ധപ്പെട്ട് ബിംബങ്ങൾ തല കുത്തി വീണപ്പോൾ ഉസ്മാനുബ്നുൽ ഹുവൈരിസ് എന്ന ഖുറൈശി സംഘത്തിൽ പെട്ടയാൾ സങ്കടത്തോടെ   ബിംബങ്ങളെ വിളിച്ച് പാടിയ  സംഭവവും പാട്ടും  ഇമാമീങ്ങളൊക്കെ അവരുടെ കിതാബുകളിൽ ഉദ്ധരിക്കുന്നുണ്ട് ഇബ്നു അസാകിർ (റ) താരീഖ് ദിമശ്ഖിലും , ഹാഫിള് ഇബ്നു കസീർ (റ) അൽ ബിദായത്തു വന്നിഹായയിലും , സീറത്തു ന്നബവിയ്യയിലും , ഹാഫിള് ജലാലുദ്ദീൻ സുയൂത്വി (റ) ഖസ്വാഇസുൽ കുബ്റയിലും മറ്റ് ധാരാളം ഇമാമീങ്ങൾ അവരുടെ  ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചതായി കാണാം ഈ ചരിത്രം നബി സ്വ യുടെ മൗലിദുമായി ബന്ധപ്പെട്ട് മങ്കൂസ് മൗലിദിലും പ്രസ്തുത ചരിത്രം അത് പോലെ കൊടുത്തതായും കാണാം വരികൾ ഒരുപാട് ഉണ്ട് ആദ്യ രണ്ട് വരി കൊടുക്കാം


👇🏻

أَيَا صَنَمَ الْعِيدِ الَّذِي صُفَّ حَوْلَهُ

... صَنَادِيدُ وَفْدٍ مِنْ بِعِيدٍ وَمِنْ قُرْبِ


(ഉസ്മാനുബ്നുൽ ഹുവൈരിസ് പാടിയ പാട്ടിലെ ആദ്യ വരികൾ ഈ വരികൾ മങ്കൂസ് മൗലിദിലും കാണാം) ☝🏻☝🏻

⏬☝

എന്നാൽ ഈ വരികൾ എടുത്തുദ്ധരിച്ച് കണ്ടൊ സുന്നികൾ മങ്കൂസ് മൗലിദിൽ ബിംബങ്ങളെ വിളിക്കുന്നത് നോക്കൂ എന്നിട്ട് അതിന്ന് ജവാബായി സ്വലാത്തും ചൊല്ലുന്നു !!!! എന്തായാലും മൗലവിമാരുടെ ഈ കബളിപ്പിക്കൽ സാധാരണക്കാർക്കിടയിൽ പെട്ടെന്ന് ഏശുമല്ലോ , ഇങ്ങനെ പെരും നുണകൾ പറഞ്ഞും എഴുതിയും ചലിപ്പിക്കുന്ന ഒരു പ്രസ്ഥാനം കഷ്ടം തന്നെ !!!!

എന്നാൽ മുഹ്മിനീങ്ങൾ കാര്യം മനസ്സിലാക്കുക‌ നബി സ്വ യുടെ ജനന സമയത്ത് അവിടത്തെ മുഹ്ജിസത്തെന്നോണം  ധാരാളം അൽഭുത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് അതിൽ പെട്ടതാണ് അന്നുണ്ടായ മുഴുവൻ ബിംബങ്ങളും  തലകുത്തി വീഴുകയും അത് കണ്ട് വെഷമം അടക്കി വെക്കാനാകാതെ ഖൽബ് പൊട്ടി ഖുറൈശിയിൽ പെട്ട ഉസ്മാനിബ്നുൽ ഹുവൈരിസ് എന്ന മുശ്രിഖ് പാടിയ സംഭവം അത് അത്പോലെ‌ മൗലിദ് കിതാബിൽ കൊടുത്തതാകുന്നു ഇത് നബി സ്വ യുടെ ജനന സമയത്തുണ്ടായ അൽഭുതം പറയാൻ വേണ്ടി മാത്രമാകുന്നു അല്ലാതെ ആ സംഭവത്തിൽ ആ ഖുറൈശി പാടിയ പാട്ടിൽ ബർകത്തെടുക്കാനോ പുണ്യം കിട്ടും എന്ന വിശ്വാസത്തിലോ എന്ന നിലക്കല്ല , മറിച്ച് അന്ന് നടന്ന സംഭവം ഇമാമീങ്ങളിൽ നിന്ന് അത് പോലെ ഉദ്ധരിക്കുന്നു അല്ലാതെ ബിംബങ്ങളെ വിളിച്ച് പറയുകയല്ല , പിന്നെ ഈ വരികൾ കഴിഞ്ഞാൽ  ജവാബ് സ്വലാത്തും ചൊല്ലാറില്ല അത് മൗലവിയുടെ അടുത്ത നുണയാകുന്നു കാരണം മങ്കൂസ് മൗലിദ് കിതാബിൽ  ഈ ബൈത്ത് ഉള്ളടുത്ത് തന്നെ ജവാബ് ഇല്ലാതെ സംഭവം റാവിമാരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു എന്ന് പറഞ്ഞാകുന്നു  കൊടുത്തിട്ടുള്ളത്

പക്ഷെ തിരൂരങ്ങാടി പോലുള്ള  വഹാബികളുടെ പ്രസ്സുകളിൽ നിന്ന് അടിച്ചിറക്കുന്ന മൗലിദ് കിതാബുകളിൽ ഈ വരികൾ കൊടുത്തിട്ട് സ്വലാത്തിന്റെ ജവാബ് കൊടുത്തതായി കാണാം , കദ്ദാബുകളാണല്ലോ കള്ളത്തരം കാണിച്ച് സംഘടനയുടെ ആദർശം പറയുകയെന്നല്ലാതെ സുന്നി ആദർശത്തിനോ സുന്നികൾ പാടുന്ന മാലക്കോ മൗലിദിനോ ഒരു കുഴപ്പവും കണ്ട് പിടിക്കാൻ ഇക്കൂട്ടർക്ക് കഴിയുകയില്ലെന്ന യാഥാർത്ത്യം എല്ലാവരും തിരിച്ചറിയുക.

പ്രസ്തുത സംഭവവും പാട്ടും മഹാനായ സ്വാലിഹിശാമി (റ) അവിടത്തെ സുബുലുൽ ഹുദ എന്ന കിതാബിൽ കൊണ്ട് വരുന്നത് തന്നെ നബി സ്വ യുടെ ജനനത്തിൽ ഇബ്ലീസ് അട്ടഹസിച്ച് കരഞ്ഞോടി എന്ന് പറഞ്ഞ് ഒരു ബാബ് കൊടുത്തിട്ടാകുന്നു 👇🏻


*الباب العاشر في حزن إبليس وحجبه من السموات وما سمع من الهواتف لما ولد رسول الله صلى الله عليه وسلم*

      __________________________


وروى الخرائطي وابن عساكر عن عروة بن الزبير رحمه الله تعالى أن نفرا من قريش منهم ورقة بن نوفل وزيد بن عمرو بن نفيل وعبيد الله بن جحش وعثمان بن الحويرث كانوا عند صنم يجتمعون إليه فلما دخلوا يوماً فرأوه مكبوباً على وجهه، فأنكروا ذلك فأخذوه فردوه إلى حاله فلم يلبث أن انقلب انقلاباً عنيفاً فردوه إلى حاله، فانقلب الثالثة فقال عثمان: إن هذا لأمر حدث. وذلك في الليلة التي ولد فيها رسول الله صلى الله عليه وسلم. فجعل عثمان بن الحويرث يقول:

أيا صنم العيد الذي صفّ حوله ... صناديد وفدٍ من بعيدٍ ومن قرب

ينكس مقلوباً فما ذاك قل لنا ... أذاك سفيهٌ أم تنكّس للعتب


(ـ[سبل الهدى والرشاد، في سيرة خير العباد،

المؤلف: محمد بن يوسف الصالحي الشامي)  ✍🏻☝🏻

അപ്പോൾ ഇമാമീങ്ങൾ അവരുടെ കിതാബുകളിൽ കൊടുക്കുന്നത് നബി സ്വ യുടെ മുഹ്ജിസത്ത് പറയാനാകുന്നു അല്ലാതെ അവരൊക്കെ ബിംബങ്ങളെ വിളിക്കാൻ വേണ്ടിയാണെന്ന് ആരും പറയില്ല മങ്കൂസ് മൗലിദിൽ പ്രസ്തുത പാട്ടും സംഭവവും കൊടുത്തതാണ് പ്രശ്നമെങ്കിൽ ഈ സംഭവം കൊണ്ട് വന്ന ഇബ്നു കസീർ തങ്ങളും ഇബ്നു അസാകിർ (റ) വിനെ പോലുള്ള ധാരാളം ഇമാമീങ്ങളുടെ ചരിത്ര ഗ്രന്ഥം തന്നെ കുഴപ്പാമാണെന്ന് പറയേണ്ടി വരും. കാരണം ചരിത്ര ഗ്രന്ഥമാണല്ലോ അത് പോലെത്തന്നെ കൊടുക്കും അത് പോലെ ഈ പാട്ടും സംഭവവും പ്രസ്തുത കിതാബുകളിൽ ഉണ്ട് എന്നും പറയുകയും ചെയ്യും.  അത് പോലെ മങ്കൂസ് മൗലിദ് കിതാബിലും നബി സ്വ യുടെ ജനന സമയത്ത് നടന്ന അൽഭുത സംഭവങ്ങൾ ഇമാമീങ്ങളിൽ നിന്ന് ഉദ്ധരിക്കുന്നു , അപ്പോൾ ഈ സംഭവവും പാട്ടും മങ്കൂസ് മൗലിദിൽ ഉണ്ട് എന്നും പറയാം നേരത്തെ ചരിത്ര ഗ്രന്ഥങ്ങളിൽ ഉള്ളത് പോലെ പക്ഷെ മങ്കൂസ് മൗലിദ് കിതാബിലും ഇത് എന്തിന്ന്  കൊടുത്തു എന്ന സന്ധർഭം പറയാതെ ഈ വരികൾ സുന്നികളുടെ വിശ്വാസമാക്കി മാറ്റി ബിംബങ്ങളെ വിളിക്കുന്നു എന്നൊക്കെയുള്ള ആരോപണങ്ങൾ തീർത്തും കാപട്യവും സുന്നി വിശ്വാസത്തെ തകർക്കുക എന്ന നിഘൂഡ തന്ത്രവുമാകുന്നു.

ഇനി മങ്കൂസ് മൗലിദിൽ ഉദ്ധരിച്ച  സംഭവവും ഉസ്മാനുബ്നുൽ ഹുവൈരിസ് പാടിയ പാട്ടും ഹാഫിള് ഇബ്നു കസീർ (റ) വിന്റെ ചരിത്ര ഗ്രന്ഥമായ അൽ ബിദായത്തു വന്നിഹായയിൽ നിന്നും അതേ പോലെ വായിക്കാം


وَقَالَ الْخَرَائِطِيُّ: حَدَّثَنَا عَبْدُ اللَّهِ بْنُ مُحَمَّدٍ الْبَلَوِيُّ بِمِصْرَ

حَدَّثَنَا عُمَارَةُ بْنُ زَيْدٍ حَدَّثَنِي عُبَيْدُ اللَّهِ بْنُ الْعَلَاءِ حَدَّثَنِي يَحْيَى بْنُ عُرْوَةَ عَنْ أَبِيهِ أَنَّ نَفَرًا مِنْ قُرَيْشٍ مِنْهُمْ وَرَقَةُ بْنُ نَوْفَلِ بْنِ أَسَدِ بْنِ عَبْدِ الْعُزَّى بْنِ قُصَيٍّ وَزَيْدُ بْنُ عَمْرِو بْنِ نُفَيْلٍ، وَعُبَيْدُ اللَّهِ بْنُ جَحْشِ بْنِ رِئَابٍ، وَعُثْمَانُ بْنُ الْحُوَيْرِثِ، كَانُوا عِنْدَ صَنَمٍلَهُمْ يَجْتَمِعُونَ إِلَيْهِ قَدِ اتَّخَذُوا ذَلِكَ الْيَوْمَ مِنْ كُلِّ سَنَةٍ عِيدًا كَانُوا يُعَظِّمُونَهُ، وَيَنْحَرُونَ لَهُ الْجَزُورَ، ثُمَّ يَأْكُلُونَ وَيَشْرَبُونَ الْخَمْرَ، وَيَعْكُفُونَ عَلَيْهِ فَدَخَلُوا عَلَيْهِ فِي اللَّيْلِ فَرَأَوْهُ مَكْبُوبًا عَلَى وَجْهِهِ فَأَنْكَرُوا ذَلِكَ فَأَخَذُوهُ فَرَدُّوهُ إِلَى حَالِهِ فَلَمْ يَلْبَثْ أَنِ انْقَلَبَ انْقِلَابًا عَنِيفًا فَأَخَذُوهُ فَرَدُّوهُ إِلَى حَالِهِ فَانْقَلَبَ الثَّالِثَةَ فَلَمَّا رَأَوْا ذَلِكَ اغْتَمُّوا لَهُ، وَأَعْظَمُوا ذَلِكَ، فَقَالَ عُثْمَانُ بْنُ الْحُوَيْرِثِ: مَا لَهُ قَدْ أَكْثَرَ التَّنَكُّسَ، إِنَّ هَذَا لِأَمْرٍ قَدْ حَدَثَ، وَذَلِكَ فِي اللَّيْلَةِ الَّتِي وُلِدَ فِيهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَجَعَلَ عُثْمَانُ يَقُولُ


أَيَا صَنَمَ الْعِيدِ الَّذِي صُفَّ حَوْلَهُ ... صَنَادِيدُ وَفْدٍ مِنْ بِعِيدٍ وَمِنْ قُرْبِ

تَكَوَّسْتَ مَغْلُوبًا فَمَا ذَاكَ قُلْ لَنَا ... أَذَاكَ سَفِيهٌ أَمْ تَكَوَّسْتَ لِلْعَتْبِ

فَإِنْ كَانَ مِنْ ذَنْبٍ أَتَيْنَا فَإِنَّنَا ... نَبُوءُ بِإِقْرَارٍ وَنَلْوِي عَنِ الذَّنْبِ

وَإِنْ كُنْتَ مَغْلُوبًا تَكَوَّسْتَ صَاغِرًا ... فَمَا أَنْتَ فِي الْأَوْثَانِ بِالسَّيِّدِ الرَّبِّ

قَالَ: فَأَخَذُوا الصَّنَمَ فَرَدُّوهُ إِلَى حَالِهِ فَلَمَّا اسْتَوَى هَتَفَ بِهِمْ هَاتِفٌ مِنَ الصَّنَمِ، بِصَوْتٍ جَهِيرٍ وَهُوَ يَقُولُ:

تَرَدَّى لِمَوْلُوْدٍ أَنَارَتْ بِنُورِهِ ... جَمِيعُ فِجَاجِ الْأَرْضِ فِي الشَّرْقِ وَالْغَرْبِ

وَخرَّتْ لَهُ الْأَوْثَانُ طُرًّا وَأُرْعِدَتْ ... قُلُوبُ مُلُوكِ الْأَرْضِ طُرًّا مِنَ الرُّعْبِ

وَنَارُ جَمِيعِ الْفُرْسِ بَاخَتْ وَأَظْلَمَتْ ... وَقَدْ بَاتَ شَاهُ الْفُرْسِ فِي أَعْظَمِ الْكَرْبِ

وَصُدَّتْ عَنِ الْكُهَّانِ بِالْغَيْبِ جِنُّهَا ... فَلَا مُخْبِرٌ عَنْهُمْ بِحَقٍّ وَلَا كَذِبَ

فَيَالَ قُصَيٍّ إِرْجِعُوا عَنْ ضَلَالِكُمْ ... وَهُبُّوا إِلَى الْإِسْلَامِ وَالْمَنْزِلِ الرَّحْبِ


(അൽബിദായത്തു വന്നിഹായ ✍🏻 ☝🏻 ഹാഫിള് ഇബ്നു കസീർ)

സംഭവം ചുരുക്കത്തിൽ ഇങ്ങനെ


"യഹ്യബ്നു ഉർവ്വ റിപ്പോർട് ചെയ്യുന്നു ഖുറൈശികളിൽ നിന്ന് ഒരു സംഘം ബിംബങ്ങളുടെ അടുത്ത് ഒരുമിച്ച് കൂടി  ആ ദിവസം അവർ‌ അറവ് മ്ർഗങ്ങളെ അറുത്തും , തിന്നും കുടിച്ചും കളികളും  ഒക്കെ ആയി വലിയൊരു ഒരു ആഘോഷമാക്കി മാറ്റി , അങ്ങനെ അവർ ബിംബങ്ങളുടെ അടുത്ത് ചെന്ന് നോക്കിയപ്പോൾ ബിംബങ്ങളൊക്കെ മുഖം കുത്തി വീണ നിലയിലായിരുന്നു കണ്ടത് , ഇത് കണ്ടപ്പോൾ അതിനെ എടുത്ത് പഴയ അവസ്ഥയിലേക്ക് ആക്കിയപ്പോഴും തല കുത്തിത്തന്നെ വീഴുന്നു ഇങ്ങനെ മൂന്ന് പ്രാവശ്യം ചെയ്ത് നോക്കി യഥാ സ്ഥാനത്ത് നിൽക്കുന്നില്ല തല കുത്തിത്തന്നെ വീണ് കൊണ്ടിരുന്നു  , ഇത് ഇവർക്ക് വലിയ വെഷമവും ഉണ്ടാക്കി , നബി സ്വ തങ്ങൾ ജനിച്ച ദിവസത്തിലായിരുന്നു ഇങ്ങനെ സംഭവിച്ചത്  ഇതറിഞ്ഞ   ഉസ്മാനുബ്നുൽ ഹുവൈരിസ് എന്ന ആ സംഘത്തിൽ ഉണ്ടായിരുന്നയാൾ സങ്കടത്തോടെ ബിംബങ്ങളെ വിളിച്ച് പാടിയ പാട്ടാണ് "അയാ സ്വനമൽ ഈദി" എന്ന വരികൾ

🔽🔽👇🏻🔽🔽

*പ്രിയ സത്യാന്വേഷികൾ സത്യം മനസ്സിലാക്കുക മൗലിദ് കിതാബുകളിലെ വരികൾ  സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി പാവപ്പെട്ട മുഹ്മിനീങ്ങളെ കബളിപ്പിക്കുകയാണ് മുജായിദ് പോലുള്ള പുത്തനാശയക്കാർ നടത്തി വരുന്നത്*


✍🏻 സിദ്ധീഖുൽ മിസ്ബാഹ്. 

      8891 786 787

_________________

Tuesday, May 25, 2021

അല്ലാഹു അർശിൻ്റെ മേലെ ഇരിക്കുകയാണെന്ന് വാദിച്ച വഹാബിക്ക് മറുപടി*

 ടെലിഗ്രാംലിങ്ക്

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

http://islamicglobalvoice.blogspot.com/

h


*അല്ലാഹു അർശിൻ്റെ മേലെ

 ഇരിക്കുകയാണെന്ന് വാദിച്ച വഹാബിക്ക് മറുപടി*


വഹാബി യുടെ വാദം


*അല്ലാഹു അർശിൻ്റെ മേലെ ഇരിക്കുന്നു* എന്നാണ്

 الرَّحْمَنُ عَلَى الْعَرْشِ اسْتَوَى

 അർത്ഥം എന്നും അതാണ് ഇമാം തബരി (റ) തഫ്സീറിൽ പറയുന്നത് 


അതിന് ഉദാ: സൂറത്ത് താഹ യിലെ ഉദ്ധരണി   കോട്ട് ചെയ്യുന്നു 


(ٱلرَّحۡمَـٰنُ عَلَى ٱلۡعَرۡشِ ٱسۡتَوَىٰ)

[Surah Ta-Ha 5]

وقوله ﴿الرَّحْمَنُ عَلَى الْعَرْشِ اسْتَوَى﴾

يقول تعالى ذكره: الرحمن على عرشه ارتفع وعلا.

(تفسير الطبري/طه:٥)



സുന്നി ഉസ്താദ് പറയുന്നത് അതിൻ്റെ കൂടെ തൊട്ടടുത്ത് വന്ന വരി കൂടി വായിച്ചാൽ ഈ

علا وارتفع 

എന്നതിൻ്റെ ഉദ്ദേശം എന്താണെന്നതിന് റഫറൻസ് ബഹു. തബരി (റ) കൊടുത്തത് കാണാം. എന്നാണ്. അത് ഉസ്താദ് തന്നെ കോട്ട് ചെയ്യുകയും ഉണ്ടായി. 

وقوله ( الرَّحْمَنُ عَلَى الْعَرْشِ اسْتَوَى ) يقول تعالى ذكره: الرحمن على عرشه ارتفع وعلا.

وقد بيَّنا معنى الاستواء بشواهده فيما مضى وذكرنا اختلاف المختلفين فيه فأغنى ذلك عن إعادته في هذا الموضع

ഇതിൽ നിന്ന് വ്യക്തമാകുന്നത് ഇതിൻ്റെ യാഥാർത്ഥ്യം ബോധ്യപ്പെടാൻ  തഫ്സീറിൻ്റെ മേലെ പറയപ്പെട്ട അൽ ബഖറ സൂറത്തിൻ്റെ വ്യാഖ്യാനം നോക്കിയാൽ മനസ്സിലാകും എന്നാണ്. അവിടെ ബഹു. തബരി (റ) പറഞ്ഞത് 


അതു ഇങ്ങനെ 




علا عليها علوّ مُلْك وسُلْطان، لا علوّ انتقال وزَوال. (تفسير سورة البقرة للإمام الطبري رحمه الله 22اية البقرة )

*അല്ലാഹു തന്റെ അധികാരം കൊണ്ടും പദവി കൊണ്ടും മേലയായി എന്നാണ് അല്ലാതെ ചലനം കൊണ്ടും  ഒരു അവസ്ഥയിൽ നിന്ന് മറ്റൊരു അവസ്ഥയിലേക്ക് നീങ്ങൽ കൊണ്ടോ അല്ല.*


മാത്രമല്ല, അല്ലാഹു അർഷിൽ ഇരിക്കുകയാണെന്ന വാദം സ്വഹീഹായ ഹദീസിനും എതിരാണെന്ന് ഉസ്താദ് പറഞ്ഞു.


അപ്പോൾ വ്യക്തമാകുന്നത് വഹാബി പറഞ്ഞ വാദം ശരിയല്ല സലഫുകൾ വിശ്വസിച്ചത് സുന്നികൾ വിശ്വസിക്കുന്ന രൂപത്തിൽ ആണ് അല്ലാതെ വഹാബി പറയുന്ന രൂപത്തിൽ അല്ല എന്നാണ്.


ഒഹാബി പറയുന്ന, അല്ലാഹു അർഷിൽ ഇരിക്കുകയാണെന്ന വാദം മുസ്‌ലിം ഉമ്മത്ത് അംഗീകരിക്കുന്നില്ലന്ന് ബോധ്യപ്പെട്ടു.

തഫ്സീർ തിബ്രി  അൽബക്കറ 22ലെ മുഴുവൻ ഭാഗങ്ങളും വായിക്കുക


وأوْلى المعاني بقول الله جل ثناؤه: " ثم استوى إلى السماء فسوَّاهن "، علا عليهن وارتفع، فدبرهنّ بقدرته، وخلقهنّ سبع سموات.

والعجبُ ممن أنكر المعنى المفهوم من كلام العرب في تأويل قول الله: " ثم استوى إلى السماء "، الذي هو بمعنى العلو والارتفاع، هربًا عند نفسه من أن يلزمه بزعمه -إذا تأوله بمعناه المفهم كذلك- أن يكون إنما علا وارتفع بعد أن كان تحتها - إلى أن تأوله بالمجهول من تأويله المستنكر. ثم لم يَنْجُ مما هرَب منه! فيقال له: زعمت أن تأويل قوله " استوى " أقبلَ, أفكان مُدْبِرًا عن السماء فأقبل إليها؟ فإن زعم أنّ ذلك ليس بإقبال فعل، ولكنه إقبال تدبير, قيل له: فكذلك فقُلْ: علا عليها علوّ مُلْك وسُلْطان، لا علوّ انتقال وزَوال. ثم لن يقول في شيء من ذلك قولا إلا ألزم في الآخر مثله. ولولا أنا كرهنا إطالة الكتاب بما ليس من جنسه، لأنبأنا عن فساد قول كل قائل قال في ذلك قولا لقول أهل الحق فيه مخالفًا. وفيما بينا منه ما يُشرِف بذي الفهم على ما فيه له الكفاية إن شاء الله تعالى  (.تفسير الطبري البقرة 22)

സ്വലാത്തുൽ ഉൻ സ്

Thursday, May 20, 2021

മരണവും അടിയന്തിരങ്ങളും ------

 മരണവും അടിയന്തിരങ്ങളും

-------------------------------------

ചോദ്യം

*നമ്മുടെ നാട്ടിൽ കണ്ടുവരുന്ന മരണവീട്ടിൽ ഭക്ഷണം വിളമ്പുന്ന സം(ബദായം അനിസ്ലമികമല്ലേ??മരണ വീട്ടിൽ ഭക്ഷണം വിളമ്പൽ വെറുക്കപ്പെട്ടതാണെന്നു ഹദീസ് ഉണ്ടെന്നും അത് ബിദ്അത് ആണെന്നും പുത്തൻവാദികൾ പറയുന്നുണ്ടല്ലോ,എന്താണ് വസ്തുത❓❓*

*✅ഉത്തരം👇🏻👇🏻*

*ജരീറുബ്നു അബ്ദില്ലാ(റ) വില നിന്ന് നിവേദനം. മരിച്ച വീട്ടിൽ ഒരുമിച്ച് കൂടുന്നതും അവിടെ ഭക്ഷണം പാകം ചെയ്യുന്നതും "നിയാഹത്ത്" (കൂട്ടകരച്ചിൽ) ന്റെ ഗണത്തിലാണ് ഞങ്ങൾ എന്നിയിരുന്നത്. (ഇബ്നു മാജ 1612)*

അടിയന്തിരത്തിനെതിരെ വഹാബികൾ ഉദ്ധരിക്കുന്ന ഒരു ഹദീസാണ് ഇത്. അത്തരം ഹദീസുകളുടെ

ശരിയായ വിശദീകരണo ചുവടെ കുറിക്കുന്നു.

👇🏻👇🏻


ഇവിടെ ഒരു ഗ്രന്തങ്ങളിലും മയിത്തിന് വേണ്ടി സ്വദഖ യായി ഭക്ഷണ വിതരണം ചെയ്യൽ തെറ്റാണ് എന്ന് പറഞ്ഞിട്ടില്ല ഉണ്ടങ്കിൽ അതാണ് മൗലവീസ് കാണിക്കേണ്ടത്



മരിച്ചതിന്റെ പേരിൽ ദുഖ പ്രചരണമായി നടത്തുന്ന ഒരാചാരത്തെയാണ് എതിർത്തിട്ടുള്ളത് എന്ന് തുഹ്ഫയിൽ തന്നെ ഇബ്ൻ ഹജർ പറഞ്ഞിട്ടുണ്ട്


ووجه عده من النياحة ما فيه من شدة الاهتمام بأمر الحزن تحفة المحتاج

അതിനെ നിയാഹത്തിൽ എണ്ണാൻ കാരണം ഭുഖ പ്രകടി പ്പിക്കൽ കൊണ്ട്

ശക്തിയാക്കൽ ഉള്ളത് കൊണ്ടാണ്

തുഹ്ഫ


മയ്യിത്തിന് സ്വദഖാ യാ യി നടത്തുന്നതല്ല തെറ്റ് എന്നും ദുഖ പ്രകടിപ്പിച്ച് നടത്തുന്നതാണ് തെറ്റ് എന്നും മനസ്സിലാക്കാം تحفة المحتاج


 ووجه عده من النياحة ما فيه من شدة الاهتمام بأمر الحزن ومن ثم كره لاجتماع أهل الميت ليقصدوا بالعزاء قال الأئمة بل ينبغي أن ينصرفوا في حوائجهم فمن صادفهم عزاهم وأخذ جمع من هذا ومن بطلان الوصية بالمكروه وبطلانها بإطعام المعزين لكراهته لأنه متضمن للجلوس للتعزية وزيادة وبه صرح في الأنوار نعم إن فعل لأهل الميت مع العلم بأنهم يطعمون من حضرهم لم يكره [ ص: 208 ] وفيه نظر ودعوى ذلك التضمن ممنوعة ومن ثم خالف ذلك بعضهم فأفتى بصحة الوصية بإطعام المعزين وأنه ينفذ من الثلث وبالغ فنقله عن الأئمة وعليه فالتقييد باليوم والليلة في كلامهم لعله للأفضل فيسن فعله لهم أطعموا من حضرهم من المعزين أم لا أمر ما داموا مجتمعين ومشغولين لا لشدة الاهتمام بأمر الحزن تحفة المحتاج

മയ്യത്തിന്റെ വീട്ടുകാർക്ക് തയ്യാറാക്കപെടുന്ന ഭക്ഷണം അവിടെ ഹാജറാവുന്നവർ ഭക്ഷി പിക്കുന്നത് കറാഹത്തല്ല. അത് പാടില്ല എന്ന് പറഞ്ഞത് ശരിയല്ല.

സമാദാനിപ്പിക്കാൻ വേണ്ടി വരുന്നവർക്ക്  ഭക്ഷണം നൽ കാൻ വസ്വിയത്ത് ചെയ്യൽ സ്വഹീഹാണന്ന്   ചില മഹാൻമാർഫത്വ വ നൽകിയിട്ടുണ്ട്  അത് അനന്തര സ്വത്തിന്റെ മൂന്നിലൊന്നിൽ നിന്നും നടപ്പാവും -മറ്റു ഇമാമുമാരും അത് പറഞ്ഞിട്ടുണ്ട്


ശക്തമായ ദുഖാചാരണഭാകമായിട്ടല്ലാതെ സമാധാനിപ്പിക്കാൻ വരുന്നവർ ഭക്ഷണം കഴിച്ചാലും ഭക്ഷണമുണ്ടാക്കൽ സുന്നത്താണ് തുഹ്ഫ



*നമ്മുടെ നാടുകളിൽ മരണ വീട്ടിൽ ഭക്ഷണം പാകം ചെയ്യന്നത് മരണ വീട്ടുകാരല്ല. അവരുടെ ബന്ധുക്കളോ അയൽ വാസികളോ ആണ്. ഭക്ഷണം തയ്യാറാക്കാൻ അവർക്ക് പ്രായസമുണ്ടാകുന്നതിനാൽ മറ്റുള്ളവര അത് നിർവഹിച്ച് കൊടുക്കണമെന്നാണ് ഹദീസിൽ നിർദ്ദേശിച്ചിട്ടുള്ളത്. ഇത് ഭക്ഷണ സാധനങ്ങൾ ബന്ധുക്കൾ എടുത്തും അല്ലാതെയും ആകാം. എന്നാൽ ചില സ്ഥലങ്ങളിൽ നടപ്പുണ്ടായിരുന്ന പ്രത്യേക രീതിയിലും സ്വഭാവത്തിലുമുള്ള ഒരു ചടങ്ങിനെ കുറിച്ചാണ് പ്രസ്തുത പരമാർശങ്ങൾ. മയ്യിത്തിന്റെ വീട്ടുകാരെ നാണിപ്പിക്കും വിധം മരണ വീട്ടിൽ ഒരുമിച്ച് കൂടുകയും തദ്വാരാ സമ്മേളിച്ചവർക്ക് ഭക്ഷണം പാകം ചെയ്ത് കൊടുക്കാൻ വീട്ടുകാർ നിർബന്ധിതരായിതീരുകയും ചെയ്യുന്ന ഒരു രീതിയാണിത്. ആഘോഷങ്ങളിൽപോലുമില്ലാത്ത വിധം ലൈറ്റുകൾ കത്തിക്കുക,ചെണ്ടമുട്ടി ഈണത്തിൽ പാടുക, തുടങ്ങിയ സംഗതികളും പരമാർഷിത ചടങ്ങുകളിലുണ്ടായിരുന്നതായും ലോക മാന്യവും കേളിയും കീർത്തിയും ലക്ഷ്യം വെച്ച് മാത്രം സംഘടിപിച്ചിരുന്ന ഒരു പരിപാടിയായും പണ്ഡിതൻമാർ അതിനെ വിശദീകരിക്കുന്നുണ്ട്. അല്ലാഹുവിന്റെ പ്രീതിയോ മയ്യിതിന്റെ പരലോക മോക്ഷമോ അതുകൊണ്ടവർ ലക്ഷ്യമിട്ടിരുന്നില്ല. ഈ രീതിയിലുള്ളൊരു ചടങ്ങ് ജാഹിലിയ്യാ കാലത്ത് നടപ്പുണ്ടായിരുന്ന "നിഹായത്ത്" ന്റെ പരിധിയിൽ കടന്നു വരുന്നതും എതിർക്കപ്പെടെണ്ടതും തന്നെയാണ്*

*അതേസമയം മയ്യിത്തിന്റെ പരലോക മോക്ഷത്തിനു വേണ്ടി പാവങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് ഒരിക്കലും അനാചാരമല്ല. പ്രത്യുത നബി(സ)യും സ്വഹാബത്തും അംഗീകരിച്ചതും ആചരിചതുമായ ഒരു പുണ്യകർമ്മമാണ്.*

*[1 ﻥ ﺳﻔﻴﺎﻥ ﻗﺎﻝ : ﻗﺎﻝ ﻃﺎﻭﺱ : ﺇﻥ ﺍﻟﻤﻮﺗﻰ ﻳﻔﺘﻨﻮﻥ ﻓﻲ ﻗﺒﻮﺭﻫﻢ ﺳﺒﻌﺎ ، ﻓﻜﺎﻧﻮﺍ ﻳﺴﺘﺤﺒﻮﻥ ﺃﻥ ﻳﻄﻌﻢ ﻋﻨﻬﻢ ﺗﻠﻚ ﺍﻷﻳﺎﻡ * .

*സുഫ്യാന്(റ)വില് നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചി രിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവര് ഏഴുദിവസം അവരുടെ ഖബ്റുകളില് വിഷമാവസ്ഥയിലായിരിക്കും. ആയതിനാല് സ്വഹാബിമാര് അത്രയും ദിവസം അവര്ക്കുവേണ്ടി ഭക്ഷണം ദാനംചെയ്യാന് ഇഷ്ടപ്പെട്ടിരുന്നു” (അല്ഹാവി ലില് ഫതാവാ 2/216)*

*"ഏഴ് ദിവസം (മരണ വീട്ടില്) ഭക്ഷണം കൊടുക്കുക എന്ന ചര്യ സ്വഹാബാക്കളുടെ കാലം മുതല് മക്കയിലും മദീനയിലും നിലനിന്നുപോരുന്ന കാര്യമാണ് (അല് ഹാവീലില് ഫതാവാ)*

*നബി(സ) തന്നെ മരിച്ച വീട്ടില് നിന്നും ഭക്ഷണം കഴിച്ചത് കാണുക;*

👇🏻👇🏻👇🏻

* ﺭﻭﺍﻩ ﺃﺑﻮ ﺩﺍﻭﺩ ﻓﻲ ﺳﻨﻨﻪ ﺑﺴﻨﺪ ﺻﺤﻴﺢ ﻋﻨﻪ ﻋﻦ ﺃﺑﻴﻪ ﻋﻦ ﺭﺟﻞ ﻣﻦ ﺍﻷﻧﺼﺎﺭ ﻗﺎﻝ ﺧﺮﺟﻨﺎ ﻣﻊ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻲ ﺟﻨﺎﺯﺓ ﻓﺮﺃﻳﺖ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ، ﻭﻫﻮ ﻋﻠﻰ ﺍﻟﻘﺒﺮ ﻳﻮﺻﻲ ﺍﻟﺤﺎﻓﺮ : ﺃﻭﺳﻊ ﻣﻦ ﻗﺒﻞ ﺭﺟﻠﻴﻪ ، ﺃﻭﺳﻊ ﻣﻦ ﻗﺒﻞ ﺭﺃﺳﻪ ، ﻓﻠﻤﺎ ﺭﺟﻊ ﺍﺳﺘﻘﺒﻠﻪ ﺩﺍﻋﻲ ﺍﻣﺮﺃﺗﻪ ﻓﺄﺟﺎﺏ ، ﻭﻧﺤﻦ ﻣﻌﻪ ، ﻓﺠﻲﺀ ﺑﺎﻟﻄﻌﺎﻡ ﻓﻮﺿﻊ ﻳﺪﻩ ، ﺛﻢ ﻭﺿﻊ ﺍﻟﻘﻮﻡ ﻓﺄﻛﻠﻮﺍ ﺍﻟﺤﺪﻳﺚ . ﺭﻭﺍﻩ ﺃﺑﻮ ﺩﺍﻭﺩ ، ﻭﺍﻟﺒﻴﻬﻘﻲ ﻓﻲ ﺩﻻﺋﻞ ﺍﻟﻨﺒﻮﺓ : ﺃﺑﻮﺩﻭﺩ 4/644 ﻭﺍﻟﺒﻴﻬﻘﻲ 9/335 *

*നബി (സ) ഒരു മയ്യിത്ത് പരിപാലനത്തില് പങ്കെടുത്ത് തിരിച്ചു വരുമ്പോള് മരണ വീട്ടിലേക്ക് ക്ഷണിക്കപ്പെട്ടു ഞങ്ങള് അവിടെ ചെന്നപ്പോള് ഭക്ഷണം കൊണ്ടുവന്നു വെച്ചു.നബിസ്വ)ഭക്ഷണം കഴിച്ചു. ഞങ്ങളും ഭക്ഷണം കഴിച്ചു;(അബൂദാവൂദ്,ബൈഹഖി)*

*📚ഒരു അൻസ്വാരിയെ ഉദ്ദരിച്ച് ആസ്വിമുബ്നു കുലൈബ്(റ) പിതാവ് വഴി നിവേദനം ചെയ്യുന്നു. ഞങ്ങൾ നബി(സ) യോടൊന്നിച്ച് ഒരു ജനാസ സംസ്കരണത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ മരിച്ച വ്യക്തിയുടെ ഭാര്യയുടെ പ്രതിനിധി നബി(സ)യെ വീട്ടിലേക്കു ക്ഷണിച്ചു. നബി(സ) ക്ഷണം സ്വീകരിച്ചു. നബി(സ)യുടെ കൂടെ ഞങ്ങളുമുണ്ടായിരുന്നു. അങ്ങനെ ഭക്ഷണം കൊണ്ട് വന്നു. നബി(സ) ഭക്ഷണത്തിൽ കൈവെച്ചു. തുടർന്ന് കൂടെയുണ്ടായിരുന്നവരും. അങ്ങനെ അവർ ഭക്ഷണം കഴിച്ചു. അതിനിടെ നബി(സ) യിലേക്ക് ഞങ്ങൾ നോക്കുമ്പോൾ അവിടന്ന് ഒരു മാംസകഷണം വായിലിട്ട് ചവക്കുന്നത് ഞങ്ങൾ കണ്ടു. ഉടമസ്ഥന്റെ സമ്മതമില്ലാതെ വാങ്ങിയ ആടിന്റെ മാംസമായാണല്ലോ ഇതിനെ ഞാനെത്തിക്കുന്നതെന്ന് നബി(സ) പ്രതികരിച്ചപ്പോൾ ക്ഷണിച്ച സ്ത്രീ ഇടപെട്ട് വിശദീകരണം നൽകി. അല്ലാഹുവിന്റെ റസൂലെ! എനിക്കൊരാടിനെ വാങ്ങുവാൻ ഞാൻ ചന്തയിലെക്കൊരാളെ വിട്ടു. ആട് കിട്ടിയില്ല. എന്റെ അയൽവാസി വാങ്ങിയ ആടിനെ അതിന്റെ വില നൽകി വാങ്ങാൻ അദ്ദേഹത്തിൻറെ സമീപത്തേക്കും ഞാനാളെ വിട്ടു. അദ്ദേഹം സ്ഥലത്തില്ലാതെ വന്നപ്പോൾ അദ്ദേഹത്തിൻറെ ഭാര്യയെ സമീപിച്ചു. അവർ എത്തിച്ചു തന്ന ആടാണിത്. മേൽ വിശദീകരണം കേട്ട നബി(സ) തയ്യാർ ചെയ്ത ഭക്ഷണം സാധുക്കൾക്ക് വിതരണം ചെയ്യാൻ ആ സ്ത്രീയോട് നിർദ്ദേശിക്കുകയുണ്ടായി. (മിശ്കാത്ത്)📚*

ഇവിടെ നബി(സ)യെ ക്ഷണിച്ച സ്ത്രീ മയ്യിത്തിന്റെ ഭാര്യയാണെന്ന് അല്ലാമാ മുല്ലാ അലിയ്യുൽഖാരീ മിർഖാത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അദ്ദേഹംപറയുന്നു

*📚നമ്മുടെ മദ്ഹബിലെ അസ്വഹാബ് സമർത്ഥിച്ചതിനോട് പൊരുത്തപ്പെടാത്ത ആശയമാണ് ഈ ഹദീസിന്റെ ബാഹ്യം കാണിക്കുന്നത്.... അതിനാല അവരുടെ പരമാർശം പ്രത്യേക രീതിയെപറ്റിയാണെന്ന് വെക്കേണ്ടതുണ്ട്. മയ്യിത്തിന്റെ വീട്ടുകാരെ നാണിപ്പിക്കും വിധം മരണ വീട്ടിൽ തടിച്ചു കൂടുകയും അവരെ ഭക്ഷിപ്പിക്കുവാൻ വീട്ടുകാർ നിർബന്ധിതാരായി തീരുകയും ചെയ്യുന്ന രീതിയായി വേണം അതിനെ കാണാൻ. അനന്തര സ്വത്തുപയോഗിച്ച് ഭക്ഷണം പാകം ചെയ്യുമ്പോൾ അനന്തരവകാഷികളിൽ പ്രായം തികയാത്തവരുണ്ടാവുകയോ, സ്ഥലത്തില്ലത്തവരുടെ സംതൃപ്തി അറിയപ്പെടാതിരിക്കുകയോ, മൊത്തം ചെലവ് ഒരു വ്യക്തി വഹിക്കാതിരിക്കുകയോ ചെയ്യുന്ന രീതിയായും അതിനെ വിലയിരുത്താം. "മുസ്വീബത്തിന്റെ ദിവസങ്ങൾ ഖേദം പ്രകടിപ്പിക്കേണ്ട ദിവസങ്ങളാണ്. സന്തോഷിക്കേണ്ട ദിനങ്ങളല്ല. അതിനാൽ ആ ദിവസങ്ങളിൽ സല്കാരം സംഘടിപ്പിക്കൽ കറാഹത്താണ്.സാധുക്കൾക്ക് വേണ്ടിഭക്ഷണം തയ്യാറാക്കുകയാണെങ്കിൽ നല്ല സങ്കതിയുമാണ്". എന്ന ഖാളീഖാന്റെ പ്രസ്താവനയെയും മേൽ പറഞ്ഞ പ്രകാരം വിലയിരുത്തേണ്ടതാണ്. (മിർഖാത്ത്: 5/486)📚*

മരണദിവസം മുതൽ തുടർന്ന് ഏഴു ദിവസം മയ്യിത്തിന്റെ പേരിൽ ഭക്ഷണം വിതരണം ചെയ്യന്നത് പുണ്യ കർമ്മമായി സ്വഹാബിമാർ കണ്ടിരുന്നു.

👇🏻👇🏻

*📚സ്വഹാബിമാരുടെ ശിഷ്യ ഗണങ്ങളിൽ പ്രഗൽഭനായ ത്വാഊസ്(റ) നെ ഉദ്ദരിച്ച് ഇമാം അഹ്മദ്(റ) "സുഹ്ദ്" എന്ന ഗ്രന്ഥത്തിൽ പറയുന്നു:"നിശ്ചയം മരണപ്പെട്ടവർ ഏഴു ദിവസം ഖബ്റുകളിൽ പരീക്ഷിക്കപ്പെടും.അതിനാല അത്രേയും ദിവസം അവർക്ക് വേണ്ടി ഭക്ഷണം ദാനം ചെയ്യാൻ സ്വഹാബിമാർ ഇഷ്ടപ്പെട്ടിരുന്നു". (അൽഹാവീലിൽഫതാവാ : 2/270)📚*

*ഹാഫിള് അബൂനുഐം (റ) "ഹില്യത്തുൽഔലിയാഅ" (4/11) ലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ ആശയം മറ്റൊരു താബിഈ പ്രമുഖൻ ഉബൈദുബ്നു ഉമൈറി(റ) നെ ഉദ്ദരിച്ച് ഇബ്നു ജുറൈജ് (റ) "മുസ്വന്നഫ്"-ൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഹാഫിള് സൈനുദ്ദീൻ ഇബ്നു റജബ് (റ) മുജാഹിദ് (റ) നെ തൊട്ട് "അഹ് വാലുൽ ഖുബൂർ" എന്ന ഗ്രന്ഥത്തിലും ഇക്കാര്യം നിവേദനം ചെയ്തിട്ടുണ്ട്.ഇബ്നു ഹജറുൽ അസ്ഖലാനി (റ) യുടെ "അൽ മത്വാലിബുൽ അലിയ്യ" എന്ന ഗ്രന്ഥത്തിലും പ്രസ്തുത പരമാർശം കാണാം.*

എഴുപതോളം സ്വഹാബിമാരെ നേരിൽ കണ്ടവരാണ് മഹാനായ ത്വാഊസ്(റ). നബി(സ) യുടെ ജീവിത കാലത്ത് തന്നെ ജനിച്ചവരാണ് ഉബൈദുബ്നു ഉമർ(റ).അദ്ദേഹത്തെ സ്വഹാബിയാണെന്ന് പറഞ്ഞവരുമുണ്ട്. പ്രമുഖ സ്വാഹാബി വര്യൻ ഇബ്നു അബ്ബാസ്(റ) യുടെ ശിഷ്യൻ ഇക് രിമ(റ) യുടെ പ്രധാന ശിഷ്യഗണങ്ങളിൽ ഒരാളാണ് മുജാഹിദ്(റ).

ഇമാം അഹ്മദ്(റ), അബൂനുഐം(റ), ഇബ്നു റജബ് (റ) എന്നിവരിൽ നിന്ന് പ്രസ്തുത താബിഈ പണ്ഡിതൻമാരിലേക്ക് ചെന്നെത്തുന്ന നിവേദക പരമ്പര പ്രബലമാണെന്ന് ഹാഫിള് ജലാലുദ്ദീൻ സുയൂതി(റ) " അൽ ഹാവീലിൽ ഫതാവാ" (2/371) എന്നാ ഗ്രന്ഥത്തിൽ സലക്ഷ്യം പ്രതിപാദിച്ചിട്ടുണ്ട്.

*ഇമാം സുയൂതി(റ) എഴുതുന്നു:'സ്വഹാബിമാർ പ്രവർത്തിച്ചിരുന്നു' എന്ന താബിഉകളുടെ (സ്വഹാബത്തിന്റെ ശിഷ്യഗണങ്ങൾ) പ്രസ്താവനക്ക് രണ്ടു വിശദീകരണമാണുള്ളത്. നബി(സ) യുടെ ജീവിത കാലത്ത് അങ്ങനെ പതിവുണ്ടായിരുന്നുവെന്നും നബി(സ) അതറിയുകയും അനുവദിക്കുകയും ചെയ്തിരുന്നുവെന്നുമാണ് ഒന്ന്. സ്വാഹാബിമാർ അങ്ങനെ ചെയ്തിരുന്നു എന്നതാണ് രണ്ടാം വിശദീകരണം. ഇത് പ്രകാരം ആ വിഷയത്തിൽ സ്വഹാബിമാർ ഏകാഭിപ്രായക്കാരായിരുന്നുവെന്നാണ് പ്രസ്തുത പ്രസ്താവന വ്യക്തമാക്കുന്നതെന്ന് ഒരു പട്ടം പണ്ഡിത മഹത്തുക്കൾ അഭിപ്രായപ്പെടുന്നു. (അൽ ഹാവീ: 2/377)*

രണ്ടായാലും അത് പ്രമാണമായി സ്വീകരിക്കാമെന്ന് ഇമാം സുയൂതി(റ) തുടർന്ന് സമർത്ഥിക്കുന്നുണ്ട്.

*ഇമാം സുയൂതി(റ) തന്നെ പറയട്ടെ.

*📚ഏഴു ദിവസം മരിച്ചവരുടെ പേരില് അന്നദാനം നടത്തുകയെന്നസുന്നത്ത് മക്കയിലും മദീനയിലും ഈ സമയം വരെ നിലനിന്നുവന്ന ഒന്നാണെന്ന് എനിക്ക് വിവരം ലഭിച്ചിരിക്കുന്നു. സ്വഹാബത്തിന്റെ കാലം തൊട്ട് ഇന്നേവരെ പ്രസ്തുത ആചാരം ഉപേക്ഷിക്കപെട്ടിട്ടില്ലെന്നും പിൻഗാമികൾ മുൻഗാമികളെ പിന്തുടർന്ന് ചെയ്ത് വരുന്ന ആചാരമാണ് അതെന്നുമാണ് ഇത് കാണിക്കുന്നത്.(ഹാവി: 2/375)📚*

*മഹാനായ മുഹമ്മദുബ്നു ആബിദ്(റ) വിന്റെ ഫതാവയിൽ ഇപ്രകാരം കാണാം.ഒന്നിനോ രണ്ടിനോ മൂന്നിനോ ഇരുപതിണോ നാല്പതിനോ കൊല്ലത്തിലൊരിക്കലൊ മരണ വീട്ടുക്കാർ ഭക്ഷണം തയ്യാറാക്കി മയ്യിത്തിന്റെ പേരിൽ ദാനം ചെയ്യുന്ന സമ്പ്രദായം പഴയ കാലം മുതൽ നടന്നു വരുന്ന ഒന്നാണ്. പണ്ഡിതന്മാർ അതിൽ പങ്കെടുക്കാറുണ്ട്. ആരും അതിനെ വിമര്ഷിക്കാറില്ല. ഇതേക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്ത്? പിതാവിന്റെ ഫതാവയെ ഉദ്ദരിച്ച് അദ്ദേഹം കൊടുത്ത മറുവടിയിതാണ്.

മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ ഒരുമിച്ച് കൂടുന്നവർക്ക് ഭക്ഷണം തയ്യാറാക്കി കൊടുക്കുന്നത് നല്ല സംഗതിയാണ്. നിയ്യത്തനുസരിച്ചാണല്ലോ ഇതൊരു പ്രവർത്തിയും വിലയിരുത്തപ്പെടുന്നത്,അതൊരിക്കലും ബിദ്അത്തല്ല.ഇതേ ആശയം"ഇഫ്ളാത്തുൽ അന്വാർ" (പേ:386) ലും കാണാവുന്നതാണ്.

മരണ ദിവസം മയ്യിത്തിന്റെ വീട്ടുകാർക്ക് ഭക്ഷണം തയ്യാറാക്കിക്കൊടുക്കുന്നതിനെ പറ്റി *ഇബ്നു ഹജർ(റ) എഴുതുന്നു: മരണ ദിവസം മയ്യിത്തിന്റെ വീട്ടുകാർക്ക് ഭക്ഷണം പാകം ചെയ്ത് കൊടുക്കൽ അയൽക്കാർക്കും അകന്ന ബന്ധുക്കൾക്കും സുന്നത്താണ്. "ജഅഫർ(റ) രക്ത സാക്ഷിയായപ്പോൾ അദ്ദേഹത്തിൻറെ വീട്ടുകാർക്ക് ഭക്ഷണമുണ്ടാക്കിക്കൊടുക്കാൻ നബി(സ) സ്വഹാബത്തിനു നിർദ്ദേശം നൽകിയ ഹദീസാണ് ഇതിനു പ്രമാണം. ഭക്ഷണമുണ്ടാക്കുന്നതിൽ നിന്ന് അവരെ ജോലിയാക്കിക്കളയുന്ന കാര്യം അവർക്ക് വന്നിരിക്കുന്നുവെന്ന് നബി(സ) അതിനുകാരണം പറയുകയും ചെയ്തു. ലജ്ജ നിമിത്തമോ പൊറുതികേട് കാരണമോ അവർ ഭക്ഷണം കഴിക്കാതിരിക്കാൻ സാധ്യതയുള്ളതിനാൽ ഭക്ഷണം കഴിക്കുവാൻ അവരെ നിർബന്ധിക്കൽ സുന്നത്താണ്. (തുഹ്ഫ : 3/207)*

*ചുരുക്കത്തിൽ മരപ്പെട്ടവരുടെ പരലോക രക്ഷക്കു വേണ്ടി ഖുർആൻ, ദിക്ർ, മൗലീദ്, തുടങ്ങിയ പ്രതിഫലാർഹമായവ ഓതി മയ്യിത്തിന്റെ പേരിൽ ഹദ് യ ചെയ്ത് പ്രാർത്ഥിക്കുകയും അവരുടെ പേരിൽ അന്നദാനം നടത്തുകയും ചെയ്യുന്ന ചടങ്ങാണ് മുസ്ലിംകളുടെ അടിയന്തിരം.മരണപ്പെട്ടവർക്ക് പ്രാർത്ഥിക്കുവാനും അവരുടെ പേരിൽ ദാനധർമ്മംചെയ്യാനും വിശുദ്ദ ഇസ്ലാം നിർദ്ദേശിച്ചിട്ടുള്ളതുമാണ്.ഈ ഉദ്ദേശത്തോടെയുള്ള ഇത്തരം ചടങ്ങുകൾ അനിസ്ളാമികമാണെന്നോ ബിദ്അതാണെന്നോ ലോകത്തു വഹാബികളല്ലെതെ വേറെയാരും പറഞ്ഞിട്ടില്ല.* ---


വഹാബികൾ മറുവടി പറയുമോ?

---

1.മയ്യിത്തിന് വേണ്ടി സ്വദഖയായി ഭക്ഷണം നൽകുന്നത് പാടില്ല എന്ന് പറഞ്ഞ ഒറ്റ വാ ചകം കണിച്ചു തരാൻ വഹാബിസ്സിന് ദൈര്യമുണ്ടോ

🔺🔺🔺🔺🔺🔺🔺🔺🔺🔺

Wednesday, May 19, 2021

ഇസ്തിഗാസ,ആത്മാക്കൾക്ക് സഹായിക്കാൻ കഴിയുമെന്നത് ആത്മതത്വശാസ്ത്രത്തിൽ (علم المعقولات) സ്ഥിരപ്പെട്ടതാണെന്നല്ലോ

 ചോദ്യം: ആത്മാക്കൾക്ക് സഹായിക്കാൻ കഴിയുമെന്നത് ആത്മതത്വശാസ്ത്രത്തിൽ (علم المعقولات) സ്ഥിരപ്പെട്ടതാണെന്നല്ലോ ഇമാം റാസി(റ) പറഞ്ഞത്. അതെങ്ങനെ വിശുദ്ദ ഇസ്ലാമിൽ പ്രമാണമായി സ്വീകരിക്കും? 


മറുവടി: ആത്മാക്കൾ സഹായിക്കുമെന്നത് വിശുദ്ദ ഖുർആൻന്റെയും പണ്ഡിത പ്രസ്താവനകളുടെയും അടിസ്ഥാനത്തിലാണ് ഇമാം റാസി(റ) സമർത്തിക്കുന്നത്. അദ്ദേഹത്തിൻറെ വാക്കുകൾ ശ്രദ്ദിക്കുക. 


( والنازعات غرقا والناشطات نشطا والسابحات سبحا فالسابقات سبقا فالمدبرات أمرا ) (٥-١).


الوجه الثالث في تفسير هذه الكلمات الخمسة أنها هي الأرواح، وذلك لأن نفس الميت تنزع، يقال : فلان في النزع، وفلان ينزع إذا كان في سياق الموت، والأنفس نازعات عند السياق، ومعنى ( غرقا ) أي نزعا شديدا أبلغ ما يكون وأشد من إغراق النازع في القوس، وكذلك تنشط لأن النشط معناه الخروج، ثم الأرواح البشرية الخالية عن العلائق الجسمانية المشتاقة إلى الاتصال العلوي بعد خروجها من ظلمة الأجساد تذهب إلى عالم الملائكة، ومنازل القدس على أسرع الوجوه في روح وريحان، فعبر عن ذهابها على هذه الحالة بالسباحة، ثم لا شك أن مراتب الأرواح في النفرة عن الدنيا ومحبة الاتصال بالعالم العلوي مختلفة، فكلما كانت أتم في هذه الأحوال كان سيرها إلى هناك أسبق، وكلما كانت أضعف كان سيرها إلى هناك أثقل، ولا شك أن الأرواح السابقة إلى هذه الأحوال أشرف، فلا جرم وقع القسم بها، ثم إن هذه الأرواح الشريفة العالية لا يبعد أن يكون فيها ما يكون لقوتها وشرفها يظهر منها آثار في أحوال هذا العالم ، فهي ( فالمدبرات أمرا ) أليس أن الإنسان قد يرى أستاذه في المنام ويسأله عن مشكلة فيرشده إليها؟ أليس أن الابن قد يرى أباه في المنام فيهديه إلى كنز مدفون؟ أليس أن جالينوس قال : كنت مريضا فعجزت عن علاج نفسي، فرأيت في المنام واحدا أرشدني إلى كيفية العلاج؟ أليس أن الغزالي قال : إن الأرواح الشريفة إذا فارقت أبدانها، ثم اتفق إنسان مشابه للإنسان الأول في الروح والبدن، فإنه لا يبعد أن يحصل للنفس المفارقة تعلق بهذا البدن حتى تصير كالمعاونة للنفس المتعلقة بذلك البدن على أعمال الخير فتسمى تلك المعاونة إلهاما؟ ونظيره في جانب النفوس الشريرة وسوسة ، وهذه المعاني وإن لم تكن منقولة عن المفسرين إلا أن اللفظ [ ص: 30 ] محتمل لها جدا . (التفسير الكبير: ٣١/٣٠)


"നാസിആത് " സൂറത്തിലെ ആദ്യത്തെ അന്ജ് വചനങ്ങൾ കൊണ്ട് ഉദ്ദേശം ആത്മാക്കലാനെന്നതാണ്  മൂനാം വീക്ഷണം. കാരണം ഊരിയെടുക്കപ്പെടുന്നത്  എന്ന് മയ്യത്തിന്റെ ആത്മാവിനെ കുറിച്ച് പറയാമല്ലോ. മരണാസന്ന നിലയിലാകുമ്പോൾ ഇന്നയാൾ "നസ്ഇ" ലാണെന്ന് ഭാഷയില പ്രയോഗിക്കാറുണ്ട് . ശക്തമായ ഊരിയെടുക്കൽ  എന്നതാണ് "ഗർഖൻ "(غرق) എന്നതിന്റെ വിവക്ഷ. അതിനാല ആത്മാവ് സൌമ്യതയോട് പുറത്ത് വരുന്നതിനു "നശാത്വ" എന്ന് പറയാറുണ്ട്. ശാരീരിക ബന്ടങ്ങളിൽ നിന്നും മുക്തമായതും ഉപരി ലോകത്തേക്ക് പോകാൻ വെമ്പൽ കൊള്ളുന്നതുമായ മനുഷ്യരുടെ ആത്മാകൾ ശരീരങ്ങലാകുന്ന ഇരുളുകളിൽ നിന്ന്  പുറപ്പെട്ടു കഴിഞ്ഞാൽ  മലക്കുകളുടെ ലോകത്തേക്കും പരിശുദ്ദമായ സ്ഥാനങ്ങളിലെക്കും ഉല്ലാസ ഭരിതരായി അതിവേഗത്തിൽ പോകുന്നതാണ്. ഈ  രൂപത്തിൽ അങ്ങോട്ട്‌ പോകുന്നതിനെ പറ്റിയാണ് "ഊക്കോടെ നീന്തിവരുന്നവ" എന്ന്  പറഞ്ഞത്. ഐഹിക ലോകത്തോട്‌  വെറുപ്പ്‌   പുലർതുന്നതിലും ഉപരി ലോകത്തേക്ക് പോകുന്നതിനെ ഇഷ്ടം വെക്കുന്നതിലും  ആത്മാക്കൾ വ്യത്യസ്ത പദവികലുള്ളവയാനെന്നതിൽ സംശയമില്ല.ഇവയിലെല്ലാം പരിപൂർണ്ണത കൈവരിച്ച ആത്മാക്കല്ക്ക് അതിവേഗത്തിൽ സന്ജരിക്കനാകും. അല്ലാതവയിക്ക്  ആ ഭാരവുമായിരിക്കും. ഈ അവസ്ഥയിലേക്ക് അതിവേഗത്തിൽ സഞ്ചരിക്കുന്ന ആത്മാകൾ ശ്രേഷ്ടത ഉള്ളവയാനെന്നതിൽ സംശയമില്ലല്ലോ. അതിന്റെ പേരിലാണ് അള്ളാഹു അവയെ കൊണ്ട് സത്യം ചെയ്തു പറഞ്ഞത്. ഈ പരിശുദ്ദാത്മാക്കളിൽ ശക്തിയും സ്ഥാനവുമുലള്ളവയുണ്ട്. അവയില നിന്ന് ചില പ്രതിഫലനങ്ങൾ ഐഹിക ലോകത്ത് പ്രകടമാവുകയെന്ന സംഗതിയെ വിദൂരമായ ഒന്നായി കാണേണ്ടതില്ല. "എന്നിട്ട് കാര്യം നിയന്ത്രിക്കുന്നവയും  തന്നെയാനുസത്യം " എന്ന് അള്ളാഹു പറഞ്ഞത് അതാണ്‌. ഒരാള് തന്റെ ഉസ്താതിനെ സോപ്നതിൽ ദര്ഷിക്കുകയും ഉസ്താതുമായി സസ്യം പങ്കുവെക്കുകയും ഉസ്താത് സംശയം തീരത് കൊടുക്കുകയും ചെയ്യരുണ്ടല്ലോ?. മരണപ്പെട്ട പിതാവിനെ മകൻ സ്വപ്നത്തിൽ കുഴിച് മൂടപ്പെട്ട നിധിയെപറ്റി പിതാവ് മകന് ബോധനം നല്കുകയും ചെയ്യരുണ്ടല്ലോ? 


ഞാൻ രോഗിയായിരുന്നു ആ രോഗത്തിന് ചികിത്സിക്കാൻ എനിക്കായില്ല. അങ്ങനെ ഞാൻ ഒരാളെ സ്വപ്നത്തിൽ ദർശിക്കുകയും അയ്‌ യാൽ എനിക്ക് ചികിത്സയുടെ രീതി പറഞ്ഞുതരികയും ചെയ്തു'. എന്ന് വിശ്രുത വൈദ്യൻ ജാലീനുസ് പറഞ്ഞിടില്ലേ?. മഹാനായ ഇമാം ഗസ്സാലി (റ) പറഞ്ഞില്ലേ?.പരിശുദ്ദത്മാകൾ അവരുടെ ശരീരവുമായി വേർപെടുകയും ആത്മാവിലും ശരീര പ്രകിർതിയിലും അതോടു സാദിർഷ്യമായ മറ്റൊരു മനുഷ്യൻ ഉണ്ടാവുകയും ചെയ്താൽ ശരീരവുമായി വേർപിരിഞ്ഞ ആത്മാവ്  ആ ശരീരവുമായി ബന്ധം സ്ഥാപിക്കുകയം നല്ല കാര്യങ്ങൾ ചെയ്യാൻ  ആ ആത്മാവ് ഈ ശരീരത്തിലുള്ള ആതമാവിനെ സഹായിക്കുന്നതുമാണ് . അതിനാണ് ഇല്ഹാം എന്ന് പറയുന്നത്. മോശമായ ആത്മാക്കൾ മോശമായ  ആത്മാവിനെ സഹായുക്കുന്നതിനു "വസ് വാസ് " എന്നും പറയും. ഇപ്പറഞ്ഞ ആശയങ്ങൾ മുഫസ്സിരുകളെ തൊട്ട് ഉദ്ടരിക്കപ്പെട്ടു കാനുനില്ലെങ്കിലും ഇവിടെ പ്രയോഗിച്ച പദപ്രയോഗം ആവയിക്ക്  നല്ല പോലെ വക നല്കുന്നവയാണ്. (റാസി: 30/31) 


ഇമാം റാസി(റ) തുടർന്നു പറയുന്നു: 


واعلم أن الوجوه المنقولة عن المفسرين غير منقولة عن رسول الله -صلى الله عليه وسلم- نصا، حتى لا يمكن الزيادة عليها، بل إنما ذكروها لكون اللفظ محتملا لها، فإذا كان احتمال اللفظ لما ذكرناه ليس دون احتماله للوجوه التي ذكروها لم يكن ما ذكروه أولى مما ذكرناه إلا أنه لا بد هاهنا من دقيقة، وهو أن اللفظ محتمل للكل، فإن وجدنا بين هذه المعاني مفهوما واحدا مشتركا حملنا اللفظ على ذلك المشترك; وحينئذ يندرج تحته جميع هذه الوجوه . أما إذا لم يكن بين هذه المفهومات قدر مشترك تعذر حمل اللفظ على الكل؛ لأن اللفظ المشترك لا يجوز استعماله لإفادة مفهوميه معا، فحينئذ لا نقول : مراد الله تعالى هذا، بل نقول : يحتمل أن يكون هذا هو المراد، أما الجزم فلا سبيل إليه هاهنا .


മുഫസ്സിറുകളിൽ നിന്ന് ഉദ്ദരിക്കപ്പെടുന്ന എല്ലാ അഭിപ്രായങ്ങളും നബി(സ) യിൽ നിന്ന് വ്യക്തമായി ഉദ്ദരിക്കപ്പെടുന്നവയല്ല. അങ്ങനെയായിരുന്നുവെങ്കിൽ അതല്ലാത്ത മറ്റൊരു  അഭിപ്രായം പ്രകടിപ്പിക്കാൻ വകുപ്പുണ്ടാകുമായിരുന്നില്ല. എന്നാൽ മുഫസ്സിറുകൾ വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത് പദപ്രയോഗത്തിൽ നിന്ന്  അത്തരം അഭിപ്രായങ്ങൾ വായിച്ചെടുക്കാൻ പറ്റുന്നത്കൊണ്ട് മാത്രമാണ്. അതിനാൽ നാം പറയുന്ന അഭിപ്രായം പദപ്രയോഗത്തിൽ നിന്ന് വായിച്ചെടുക്കാനുള്ള സാധ്യത അവർ പറഞ്ഞ അഭിപ്രായം വായിച്ചെടുക്കാനുള്ള സാധ്യതയുടെ താഴെയൊന്നുമല്ലെങ്കിൽ അവർ പറഞ്ഞ അഭിപ്രായത്തിന് നാം പറഞ്ഞ അഭിപ്രായത്തെക്കാൾ പ്രാമുഖ്‌യമോ പരിഗണനയോ ഉണ്ടാവുന്നതല്ല. എന്നാൽ ഒരു പോയിന്റ്‌ ഇവിടെ മനസ്സിലാക്കിയിരിക്കണം. എന്തെന്നാൽ പദപ്രയോഗങ്ങൾ എല്ലാ അർത്ഥങ്ങൾക്കും ഒരു പോലെ സാധ്യതയുള്ളതാണെന്നതോടൊപ്പം എല്ലാ അഭിപ്രായങ്ങളും ഉൾകൊള്ളുന്ന ഒരു ആശയം (قدر مشترك) അവിടെ ഉണ്ടെങ്കിൽ ആ പദത്തിനു ആ ആശയത്തിന്റെ മേൽ ചുമത്തുകയും എല്ലാ അഭിപ്രായങ്ങളും ആ ആശയത്തിൽ ഉൾപ്പെടുകയും ചെയ്യും. പ്രത്യുത അത്തരമൊരു ആശയം അവയ്ക്കിടയിൽ നിലനിലക്കുന്നില്ലെങ്കിൽ എല്ലാറ്റിന്റെയും മേൽ ആ പടത്തിനെ ചുമത്താൻ പറ്റില്ല. കാരണം ഒരു മുശ്തറകായ പദത്തെ ഒരേ സമയത്ത് അതിന്റെ രണ്ടു ആശയങ്ങളുടെ മേൽ ചുമത്താൻ പറ്റില്ലല്ലോ. ഇത്തരുണത്തിൽ അല്ലാഹുവിന്റെ ഉദ്ദേശ്യം ഇന്നതാണെന്ന് തറപ്പിച്ചു പറയാൻ നമുക്ക് പറ്റില്ല. പ്രത്യുത അല്ലാഹുവിന്റെ ഉദ്ദേശ്യം ഇന്നതാകാൻ സാധ്യതയുണ്ട് എന്നു മാത്രം നമുക്ക് പറയാം.ഒരു അർഥം തറപ്പിച്ചു പറയാൻ ഇവിടെ മാർഗമില്ല, (റാസി: 31/32


അപ്പോൾ ഹദീസിൽ വന്ന "ക ലിമാത്തുല്ലാഹി" ക്ക് ആത്മാക്കൾ എന്നു ഇമാം റാസി(റ) അർഥം പറഞ്ഞത് ആയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലായല്ലോ. അതിനാല ആത്മതത്വശാസ്ത്രത്തിൽ പറഞ്ഞതും ഇസ്ലാമിക  പ്രമാണങ്ങളിൽ പറഞ്ഞതും യോജിച്ചു വന്നു എന്നു മനസ്സിലാക്കാം. അതുപോലെ പരിശുദ്ദാത്മാക്കൾ എന്നതിനെ വിവക്ഷ മലക്കുകളും നല്ല ജിന്നുകളും മാത്രമല്ലെന്നും മരിച്ചുപോയ മഹാത്മാക്കളും ഉൾപ്പെടുമെന്നും ഇമാം റാസി(റ) യുടെ മേൽ വിവരണത്തിൽ നിന്ന് സുവ്യക്തമാണ്. അപ്പോൾ അത്തരം പരമാർശങ്ങൾ മലക്കുകളെ കുറിച്ചും നല്ല ജിന്നുകളെ കുറിച്ചും മാത്രമാണെന്ന പുത്താൻ വാദികളുടെ ജല്പനം നിരർതകമാണ്‌. 


അല്ലാമ തഫ്താസാനി(റ) പറയുന്നു: 


لماكان إدراك الجزئيات مشروطاً عند الفلاسفة بحصول الصورة في الآلات ، فعند مفارقة النفس وبطلان الآلات لا تبقى مدركة للجزئيات ضرورة انتفاء الشروط بانتفاء الشرط . وعندنا لما لم تكن الآلات شرطاً في إدراك الجزئيات ، إما أنه ليس بحصول الصورة لا في النفس ولا في الحس, وإما لأنه لا يتمنع ارتسام صورة الجزئي في النفس بل الظاهر من قواعد الإسلام أنه يكون للنفس بعد المفارقة إدراكات جزئية ، وإطلاع على بعض جزئيات أحوال الأحياء ، سيما الذين بينهم وبين الميت تعارف في الدنيا ، ولذا ينتفع بزيارة القبور, والإستعانة بنفوس الأخيار من الأموات في إستنزال الخيرات وإستدفاع الملمات ، فإن للنفس بعد المفارقة تعلقاً ما بالبدن وبالتربة التي دفن فيها . فإذا زار الحي تلك التربة ، توجهت نفسه تلقاء نفس الميت حصل بين النفسين ملاقات وإفاضات(شرح امقاصد: ٣/٣٧٣)


സൂക്ഷ്മവിവരങ്ങൾ (الجزئيات) അറിയാൻ അവയുടെ രൂപങ്ങൾ ഇന്ദ്രിയങ്ങളിൽ പതിയണമെന്ന് നിബന്ദന വച്ചവരാണ് തത്വശാസ്ത്രഞ്ജർ(الفلاسفة) ഇതുപ്രകാരം ആത്മാവ് ഭൌതിക ശരീരവുമായി വെർപിരിയുകയും ഇന്ദ്രിയങ്ങൾ നശിക്കുകയും ചെയ്യുമ്പോൾ സൂക്ഷ്മ വിവരങ്ങൾ അറിയാൻ ആത്മാവിനു കഴിയില്ല. നിബന്ധനയില്ലാത്തപ്പോൾ നിബന്ധനയ്ക്ക് വിധേയമായ കാര്യവും ഇല്ലതിരിക്കെണ്ടതുണ്ടല്ലോ. എന്നാൽ സൂക്ഷ്മ വിവരങ്ങൾ അറിയാൻ ഇന്ദ്രിയത്തിൽ നിബന്ധനയില്ലെന്നാണ് നമ്മുടെ വീക്ഷണം. കാരണം സൂക്ഷ്മ വിവരങ്ങളറിയാൻ അവയുടെ രൂപം ആത്മാവിലോ ഇന്ദ്രിയത്തിലോ പതിയണമെന്നോ സൂക്ഷ്മ വിവരങ്ങൾ ആത്മാവിൽ വന്നു പതിയാൻ പറ്റില്ലെന്നോ നമുക്ക് വാദമില്ല, എന്നുമാത്രമല്ല ഭൌതിക ശരീരവുമായി വേര്പിരിഞ്ഞ ശേഷം ചില പുതിയ ജ്ഞാനങ്ങളും ജീവിച്ചിരിക്കുന്നവരുടെ ചില വിവരങ്ങളും ആത്മാവ് അറിയുമെന്നതാണ് ഇസ്ലാമിന്റെ പൊതുതത്വങ്ങളിൽ നിന്ന് വ്യക്തമാവുന്ന ആശയം. ഐഹിക ലോകത്ത് വച്ച് മയ്യിത്തുമാായി പരിചയമുള്ള വരാണെങ്കിൽ വിശേഷിച്ചും. ഇതുകൊണ്ടാണ്  ഖബ്റ് സിയാറത്തും നന്മകൾ ലഭിക്കുവാനും ആഫത്തുകൾ തട്ടിപോകുവാനും മരണപ്പെട്ട മഹാന്മാരോടുള്ള സഹായാര്തനയും ഫലം കാണുന്നത്. കാരണം ഭൌതിക ശരീരവുമായി വേര്പിരിഞ്ഞ ആത്മാവിനു ശരീരവുമായും ഖബ്റുമായും ബന്ധമുണ്ട്. അതിനാല ജീവിച്ചിരിക്കുന്നയാൽ ഖബ്റിടം  സന്ദർശിക്കുക വഴി അവന്റെ ആത്മാവ് മയ്യത്തിന്റെ ആത്മാവിന്റെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഇരു ആത്മാക്കളും പരസ്പരം ബന്ധം സ്ഥാപിക്കുന്നതും പല സഹായങ്ങളും ചൊരിയുന്നതുമാണ്‌. (ശർഹുൽ മഖാസ്വിദ്: 3/373) 


ചുരുക്കത്തിൽ ആത്മാക്കൾ ഭൌതിക ലോകത്ത് നടക്കുന്ന സൂക്ഷ്മ വിവരങ്ങൾ അറിയുമെന്നും അവയ്ക്ക് ഭൌതികലോകത്തുള്ളവർക്ക് പല സഹായങ്ങളും ചെയ്യാൻ കഴിയുമെന്നുള്ള ആശയം ഇസ്ലാമിന്റെ പൊതുതത്വങ്ങളിൽ നിന്ന് അറിയപ്പെട്ടതാനെന്നും ഫല്സഫ അതിനെതിരാനെന്നും മേൽ വിവരണത്തിൽ നിന്ന് വ്യക്തമാണല്ലോ. വിജനമായ സ്ഥലത്ത് വല്ലവര്ക്കും വല്ല സഹായവും ആവശ്യമായി വന്നാൽ അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കൂ എന്നു വിളിച്ച് അഭൌതിക ശക്തികളോട് സഹായം തേടാൻ നബി(സ) നിർദ്ദേശിച്ചതും ഈ ആശയത്തെ ശരിവെക്കുന്നതാണ്. അതിനാൽ ആത്മാക്കൾ സഹായിക്കുമെന്ന ആശയം ഗ്രീക്ക് ശാസ്ത്രം മാത്രം പറയുന്നതാണെന്ന പുത്തൻ വാദികളുടെ വാദം ശരിയല്ലെന്ന് ഇപ്പോൾ ബോദ്ധ്യമായല്ലോ.

Tuesday, May 18, 2021

അന്ത്യനാളിെെ ലെഫിത് നകൾ

 മുസ്ലിം സമുദായം പരീക്ഷണത്തിന്റെ നെല്ലി പലക കാണുകയാണ്,

 വേദനകളും നിലവിളികളും അഭയാര്‍ത്ഥി പ്രവാഹങ്ങളും നാൾക്കുനാള് വർദ്ധിക്കുന്നു,

അതി മഹതാതായ ദൈവീക നിയമങ്ങൾ നടപ്പാക്കുന്ന ഉത്തരവാദിത്തം ഏറ്റെടുത്ത ഈ സമൂഹം ഭൗതീകയിൽ ലയിച്ചു കഴിഞ്ഞതിന്റെ അനന്തര ഫലം ഭയാനകമാണ്


    എന്തെങ്കിലും ആശ്വാസം, ഒരു പ്രതീക്ഷ 🍃 നമുക്കുണ്ടോ?

കുഞ്ഞുങ്ങളുടെ കരച്ചിൽ ആഘോശമാക്കുന്ന പൈശാചിക സ്വരൂപങ്ങളുടെ ആഹ്ളാദങ്ങൾക്ക് അവസാനം പ്രതീക്ഷിക്കാമോ?

.

         അതേ, നാം നാളെയുടെ വാഗ്ദാനം

ലോകാവസാനതിന് മുമ്പ് നാം നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ പ്രവാചക വചനങ്ങൾ വെച്ച് പരിശോധിക്കാം


 🕋🕌🕋🕌🕋🕌🕋🕌🕋🕌


(1) ലോക ജനത ഇസ്ലാമിനെതിരാകുക


 നബി (സ ) പറഞ്ഞു :-

 - يوشك الأمم أن تداعى عليكم كما تداعى الأكلة إلى قصعتها . فقال قائل : ومن قلة نحن يومئذ ؟ قال : بل أنتم يومئذ كثير ، ولكنكم غثاء كغثاء السيل ، ولينزعن الله من صدور عدوكم المهابة منكم ، وليقذفن الله في قلوبكم الوهن . فقال قائل : يا رسول اللهِ ! وما الوهن ؟ قال : حب الدنيا وكراهية الموت(  أبو داود (٢٧٥ هـ)، سنن أبي داود ٤٢٩٧ ) • 

ഒരു ഭക്ഷണ തളികയുടെ ചുറ്റും ആഹാരം കഴിക്കാൻ ഒരുമിച്ച് കൂടുന്നതു പോലെ എല്ലാ സമൂഹങ്ങളും നിങ്ങൾക്കെതിരെ ഒരുമിച്ച് കൂടുന്നതാണ്

അവർ ചോദിച്ചു അന്ന് ഞങ്ങൾ എണ്ണത്തിൽ കുറവായിരിക്കുമോ?

നബി സ പറഞ്ഞു അല്ല, പക്ഷേ നിങ്ങളെ ബലഹീനത പിടികൂടും

അവർ ചോദിച്ചു ഉദ്ദേശം എന്താണ്?

നബി (സ ) പറഞ്ഞു ഭൗതീക സ്നേഹവും മരണഭയവും (അബൂ ദാവൂദ്)

.

(2) അക്രമവും ശത്രുതയും വ്യാപിക്കുക 


لا تقومُ الساعةُ حتى تُمْلأَ الأرضُ ظلمًا وعُدوانًا 

أبو سعيد الخدري  •  الألباني (١٤٢٠ هـ)، صحيح الموارد ١٥٧٥  •  حسن صحيح

നബി (സ ) പറഞ്ഞു

ഭൂമി (ഇസ്ലാമിക വിരുദ്ധ) അക്രമവും ശത്രുതയും കൊണ്ട് നിറയുന്നതു വരെ ലോകാവസാനം സംഭവിക്കുന്നതല്ല (ഇബുനു മാജാ)


.(3) മുസ്ലീം സമൂഹത്തിന്റെ ജീവിതം ദുസ്സഹമാകുക 


              നബി ( സ ) പറഞ്ഞു 

- والَّذي نَفسي بيدِهِ لا تذهَبُ الدُّنيا حتَّى يمرَّ الرَّجلُ علَى القبرِ فيتمرَّغُ عليهِ ويقولُ يا ليتَني كنتُ مَكانَ صاحبِ هذا القبرِ وليسَ بهِ الدِّينُ إلَّا البلاءُ

أبو هريرة  •  الألباني (١٤٢٠ هـ)، صحيح ابن ماجه ٣٢٧٨  •  صحيح

എന്റെ ശരീരാധിപനിൽ , സത്യം ഒരാളൂടെ കബറിന് സമീപം വന്നു അതിന്റെ സമീപം കിടന്നുരുണ്ട് ഈ കബറാളിയുടെ സ്ഥാനത്ത് ഞാനായിരുന്നു എങ്കിൽ കൊള്ളാമായിരുന്നു എന്ന് ഒരാൾ പറയുന്ന അവസ്ഥ വരുന്നതു വരെ ലോകാവസാനം സംഭവിക്കുന്നതല്ല അത് കഠിന വിപത്തുകളുടെ പേരിലാകും (ഇബുനു മാജാ) 

(3) അക്രമവും ബലാല്‍സംഗവും കൊലയും വ്യാപിക്കുന്ന നാശങ്ങൾ 


     سيكونُ أربعُ فِتَنٍ فِتنةٌ يُستَحَلُّ فيها الدَّمُ والثَّانيةُ يُستَحَلُّ فيها الدَّمُ والمالُ والثَّالثةُ يُستَحَلُّ فيها الدَّمُ والمالُ والفَرْجُ)  الطبراني (٣٦٠ هـ)، المعجم الأوسط ٨/١٠٩) كونُ في هذه الأُمَّةِ أربَعُ فِتَنٍ، في آخِرِها الفَناءُ.

عبدالله بن مسعود  •  أبو داود (٢٧٥ هـ)، سنن أبي داود ٤٢٤١  •


നബി (സ) പറഞ്ഞു:  പിന്നീട് നാല് രീതിയിലുള്ള മഹാ നാശങ്ങളുണ്ടാകും ഒന്നിൽ രക്തം ചിന്തലും രണ്ടാമത്തിൽ രക്തം ചീന്തലും കൊളളയും മൂനാമത്തതിൽ രക്തം ചീന്തലും കൊളളയും ബലാല്‍സംഗവും ഉണ്ടാകും 

നാലാമത്തതിൽ മഹാ നാശവും ഉണ്ടാകും (ത്വബ്റാനി) 


.١ - كنَّا عندَ رسولِ اللَّهِ ﷺ فذَكَرَ الفِتنَةَ وأَكْثرَ في ذِكْرِها حتَّى ذَكَرَ فتنةَالأَحلاسِ، فقالَ قائلٌ: وما فِتنةُ الأَحلاسِ ؟ قالَ: هيَ فِتنةُ هربٍ وحربٍ، ثمَّ فتنةُ السَّرَّى - أوِ السَّرَّاءِ - ثمَّ يصطلحُ النَّاسُ على رجُلٍ كَورِكٍ علَى ضِلَعٍ، ثمَّ فتنةُ الدَّهماءِ لا تَدعُ من هذِهِ الأمَّةِ إلَّا لطمتهُ لَطمةً، فإذا قيلَ انقطَعت تمادَت، يُصبحُ الرَّجلُ فيها مؤمِنًا ويُمسي كافرًا، حتَّى يصيرَ النَّاسُ إلى فُسطاطينِ: فُسطاطِ إيمانٍ لا نفاقَ فيهِ، وفُسطاطِ نفاقٍ لا إيمانَ فيهِ، فإذا كانَ ذاكُم فانتظِروا الدَّجَّالَ منَ اليومِ أو غدٍ


عبد الله بن عمر • الحاكم (٤٠٥ هـ)، المستدرك ٥/٦٦١ • صحيح الإسنا


ഇബ്നു ഉമർ (റ) പറഞ്ഞു : 

ഞങ്ങൾ നബിയുടെ സദസിലായിരുന്നു 

തങ്ങൾ അന്ത്യ ദിനത്തിന് മുന്നിലായി ഉണ്ടാകുന്ന നാശങ്ങളെ വിശാലമായി വിവരിച്ചു 

നബി (സ) അഹ്ലാസ് എന്ന നാശത്തെ പരാമർശിച്ചു 

അതിനെ നബി(സ) വിവരിച്ചു 

അത് ഒളിച്ചോട്ടവും കൊള്ളയും കൊളളിവെപ്പുമാകും 

ശേഷം അസറാർ യുദ്ധം പറഞ്ഞു 

അതിന് വിശദീകരണം നല്‍കി 

അത് എന്റെ കുടുംബത്തിലെ ഒരുവന്റെ കാൽ കീഴിൽ നിന്നുണ്ടാകും 

അയാൾ എന്നിൽ പെട്ടവനാണന്ന് വാദിക്കും അവൻ എന്നിൽ പെട്ടവനല്ല 

സൂക്ഷ്മതയുളളവർ മാത്രമാണ് എന്നിൽ പെട്ടവർ 

പിന്നെ അവർ വാരിയെല്ലിന്മേലൽ ഊര വെച്ചത് പോലെയുള്ള ഒരാളുടെ നേതൃത്വത്തിലാണ് സന്ധിയിലാവുക 

പിന്നെ അല് ദുഹൈമാഅ എന്ന നാശം വരും അത് എന്റെ സമുദായത്തെ വ്യാപകമായി പിടികൂടും 

ഒരു സ്ഥലത്ത് അവസാനിക്കുമ്പോൾ അടുത്ത സ്ഥലത് തുടങ്ങും 

രാവിലെ വിശ്വാസിയായവൻ വൈകുന്നേരം നിഷേധിയാകും 

പിന്നെ ജനം രണ്ട് വിഭാഗമാകും 

ഒന്ന് വിശ്വാസീകൾ അവരിൽ കാപട്യമുണ്ടാവുകയില്ല

 മറ്റൊന്ന് കപടവീശ്വാസികൾ അവരിൽ വിശ്വാസമുണ്ടാകുകയില്ല

ആ അവസ്ഥ വന്നാൽ ഉടനെ ദജ്ജാലിനെ പ്രതീക്ഷിക്കുക (അബൂ ദാവൂദ് )


عن أبي هريرة رضي الله عنه قال قال رسول الله صلى الله عليه وسلم تاتيكم بعدي أربع فتن الأولى يستحل فيها الدماء والأموال و الثانية يستحل فيها الدماء و الأموال و الفروج والرابعة صماء عمياء مطبقة تعرك فيها الأمة عرك الأديم و تمور مور المرج في البحر حتئ لا يجد أحد من الناس ملجأ تطيف بالشام و تغشى الغراق و تخبط الجزبرة بيدها ورجلها و تعرك فيها الأمة فيها في البلاء ثم لا يستطيع أحد من الناس يقول فيها مه مه ثم لا يعرفون من ناحية الا انفقت من ناحية أخرى (نعيم بن حماد كتاب الفتن 1/336) 



നബി (സ|  പറഞ്ഞു 

എനിക്ക് ശേഷം നാല് സ്വഭാവമുള്ള നാശങ്ങളുണ്ടാകും ഒന്ന് രക്ത ചൊരിച്ചിലുളളതും രണ്ട് അതിന് പുറമെ കൊള്ളയും നടക്കുന്നതും അടുത്തത് രക്ത ചൊരിച്ചിലും കൊളളയും ബലാല്‍സംഗവും ഉളളതുമാകും നാലാം ഘട്ടയുദ്ധതിന് ചെവിയും കണ്ണുമുണ്ടാകുന്നതല്ല, അത് ഒന്നിന് മീതെ ഒന്നായീ വന്നു വീഴും എന്റെ സമുദായം അതിൽ കശ്ണങ്ങളായി ചിതറും സമുദ്ര തിരമാലകൾ പോലെ അത് വരും 

ഒരാള്‍ക്കും അഭയ സ്ഥാനമുണ്ടാവില്ല 

അത് സിറിയയിൽ ചുറ്റി കറങ്ങും 

ഇറാക്കിനെ ആവരണം ചെയ്യും 

അറേബ്യ ഉപദ്വീപിനെ ആ നാശം കൈ കൊണ്ടും കാലു കൊണ്ടും അടിക്കും, എന്റെ സമുദായം കടുത്ത പരീക്ഷണങ്ങളുടെ പിടിയിലാകും 

അത് അവസാനിപ്പിക്കൂ എന്ന് പറയാന് ആർക്കും സാധിക്കില്ല (നുഐം)


(4) കഠിന വേദനയോടെയുളള കൂട്ടപാലായനങ്ങൾ 


إنها ستكونُ هجرةٌ بعدَ هجرةٍ (أحمد في المسند)

നബി (സ| പറഞ്ഞു

നിശ്ചയം പിന്നീട് കൂട്ട അഭയാര്‍ത്ഥി പ്രവാഹങ്ങളൾ ഉണ്ടാകുന്നതാണ് (അഹ്മദ്).


عن إبن عمر رضي الله عنه قال  ليأتين على الناس زمان يتمنى الرجل أنه في فلك مشحون هو وأهله يموج بهم في البحر من شدة ما في الأرضِ من البلاء  (نعيم) 

 ജനങ്ങളിൽ ഒരു കാലം വരും ഭൂമുഖത്തൂളള കഠിനമായ വിപത്തുകളുടെ പേരിൽ താനും തന്റെ കുടുംബവും കടലിൽ ആടി ഉലയുന്ന കപ്പലിൽ ആയിരുന്നുവെങ്കിൽ നല്ലതായിരുന്നു എന്ന് ആഗ്രഹിക്കും 


.

(5) മത ബഹിഷ്കരണവും മിഷനറി പ്രവറ്ത്തനവും


  നബി സ പറഞ്ഞു 

. تخوفت أن تكون فتنةتكون بعدها ردة (• الهيثمي (٨٠٧ هـ)، مجمع الزوائد ٥/٢٠٣ •) 


നബി( സ ) പറഞ്ഞു 

കുഴപ്പങ്ങളും ശേഷമുണ്ടാകുന്ന മത ബഹിഷ്കരണവും ഞാൻ ഭയപ്പെടുന്നു

 

ജൂത ക്രിസ്ത്യന്സിന്റെ ചൂശണം കാരണമായി വ്യാപകമായി മതം മാറ്റം ഉണ്ടാകും ധാരാളം മുസ്ലിംഗള് ക്രിസ്ത്യാനിയോ ജൂതനോ ആയി മാറും എന്ന നബി (സ| പറഞ്ഞതായി ഇമാം നുഐം ഖിതാബ് അൽ ഫിതനില് ഉദ്ധരിക്കുന്നു  


. (6) പരസ്യമായ ദൈവ നിശേധം വ്യാപിക്കുക

 നബി (സ ) പറഞ്ഞു :-

അല്ലാഹു വിനെ പരസ്യമായി നിഷേധിക്കുന്നത് വരെ ലോകം അവസാനിക്കുകയില്ല (ഹാകിം)

.

 (7) മുസ്ലിം കൂട്ട കൊലകൾ ഉണ്ടാകുക 

عن مخبر رضي الله عنه عن النبي صلى الله عليه وسلم قال و تثب الروم على ما بقي في بلادهم من العرب فيقتلونهم (نعيم بن حماد 1/421) 

നബി സ പറഞ്ഞു 

ക്രിസ്ത്യാനികള് 

അവരുടെ നാടുകളില് ശേഷിച്ചിരിക്കുന്ന അറബി കളെ തിരഞ്ഞ് പിടികൂടി വധിക്കുന്നതാണ് (നുഐം) 


(8) മുസ്ലിം രാജ്യങ്ങളിലെ ഉപരോധം 


 يوشِكُ أهلُ العراقِ ألا يُجبَى إليهم يزٌ ولا درهمٌ . قلنا : من أين ذاك ؟ قال : من قِبَلِ العجَمِ . يمنعون ذاك . ثم قال : يوشِكُ أهلُ الشامِ أن لا يُجبَى إليهم دينارٌ ولا مُديٌ . قلنا : من أين ذاك ؟ قال : من قِبَلِ الرومِ . ثم أسكتُ هُنيَّةً . ثم قال : قال رسولُ اللهِ ﷺ " يكونُ في آخرِ أمتي خليفةٌ يُحثي المالَ حثيًا . لا يَعدُّه عددًا " .

جابر بن عبدالله  •  مسلم (٢٦١ هـ)، صحيح مسلم ٢٩١٣  •  صحيح  

.നബി സ പറഞ്ഞു

ഇറാഖ് ജനതക്ക് ഒരു പാത്രം ഭക്ഷ്യ ധാന്യമോ ഒരു ദീനാറോ ഇറക്കുമതി ചെയ്യപ്പടാത്ത കാലം വരുന്നതാണ്. അവർ ചോദിച്ചു. അത് എവിടെ നിന്നാണ് വരിക. നബി (സ) പറഞ്ഞു അനറബികളുടെ ഭാഗത്ത് നിന്നാണ്

പിന്നെ സിറിയ നിവാസികൾക്ക് ഒരു പാത്രം ധാന്യമോ ഒരു നാണയമോ പോലും ഉപരോധിക്കപ്പടുന്ന കാലം വരും

ചോദിക്കപ്പട്ടു അത് എവിടെ നിന്നാണ് വരിക? 

നബി(സ) പറഞ്ഞു :


റോം അഥവാ പാശ്ചാത്യരുടെ ഭാഗത്ത് നിന്നുമാണ്  (മുസ്ലിം)


(9)  കുരിശു യുദ്ധം

ഭീകരമായ കുരിശു യുദ്ധങ്ങള് മുമ്പ് കഴിഞ്ഞതാണ്, ഇനിയും ഒരു കുരിശു യുദ്ധം വരുന്നതാണ്

  ഇതിന്റെ ആദ്യ ഭാഗം ക്രിസ്ത്യനികൾ മുസ്ലിംകളോട് ചേർന്ന് നയിക്കുന്ന യുദ്ധങ്ങളാകും


അതിൽ ഈ സഖ്യസേന വിജയിക്കും പിന്നെ ക്രിസ്ത്യനികള് ചതിക്കും നബി( സ ) പറഞ്ഞു


- ستصالحُكم الرومُ صلحًا آمنًا ، ثمَّ تغزونَّ أنتم وهم عدوًّا فتُنصَرونَ وتغنمونَ وتقتسِمونَ وتَسلمونَ ، ثمَّ تنصرِفونَ حتَّى تنزلوا بمرجِ ذي تلولٍ فيرفعُ رجلٌ من أهلِ الصليبِ صليبَه ، فيقولُ غلبَ الصليبُ فيغضبُ رجلٌ من المسلمينَ فيقومُ إليه فيدفعهُ ، فعند ذلك تغدِرُ الرومُ ويجمعونَ الملحمةَ ، فيأتونَ تحت ثمانينَ رايةً اثنا عشرَ ألفًا ويثورُ المسلمونَ إلى أسلحتِهم فيقتتِلون فيكرمِ اللهُ تلك العصابةَ بالشهادةِ

ذو مخمر  •  القرطبي المفسر (٦٧١ هـ)، التذكرة للقرطبي ٥٨٥  •  إسناده صحيح  •

നിങ്ങളും റോമക്കാരും പരസ്പരം യുദ്ധമില്ലാ കരാർ ചെയ്യും, നിങ്ങളും അവരും ചേര്‍ന്ന് മറ്റൊരു ശത്രുവിനോട് യുദ്ധം ചെയ്യും നിങ്ങൾ വിജയിക്കും

ഒരു പുൽതകിടിയിൽ നിങ്ങൾ സമ്മേളിക്കും. അപ്പോൾ ഒരു കുരിശു പോരാളി കുരിശ് വിജയിച്ചു എന്നു വിളിച്ചു പറയും

അപ്പോള് ഒരു മുസ്ലിം ആ കുരിശ് തകർക്കും. ആ വേളയിൽ അവർ ചതിക്കും, അവരും നിങ്ങളുമായി ഘോര യുദ്ധം നടക്കും

മുസ്ലിംഗള് പരാജയപ്പടും (ബൈഹഖി)

*

*

*

ഇതാണ് മുസ്ലിംഗളുടെ അവസാന പരാജയം, അനന്തരമാണ് ഇമാം മഹ്ദി വരിക

☀️☀️☀️☀️☀️☀️☀️☀️☀️☀️☀️

.

നബി (സ) പറഞ്ഞു

മഹ്ദി വരികയേയില്ല എന്ന് ജനങ്ങള് പറയുന്നതു വരെ മഹ്ദി വരികയില്ല (നുഐം)

 *

*

* മുസ്ലിം സമൂഹം ശക്തമായ പരീക്ഷണങ്ങളുടെ തീച്ചൂളയിൽ വേകുമ്പോൾ

ശത്രുക്കള് ആനന്ദ നൃത്തമാടുമ്പോൾ

മുസ്ലിംഗൾക്കെതിരെ ലോകം ഐക്യത്തിലാകുമ്പോൾ

കരയുന്ന മുസ്ലിമിന് ആനന്ദമായി

പ്രതീക്ഷയോടെ

 നമ്മുടെ ഈമാന് മുറുകെ പിടിക്കുക


. 🏜️🏝️🏞️🏜️🏝️🏞️🏜️🏝️🏞️


﴾ يُرِيدُونَ لِيُطْفِئُوا نُورَ اللَّـهِ بِأَفْوَاهِهِمْ وَاللَّـهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ ﴿٨﴾ هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَىٰ وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَلَوْ كَرِهَ الْمُشْرِكُونَ

.

തങ്ങളുടെ വായ കൊണ്ട് അല്ലാഹുവിന്റെ തേജസ്സ് കെടുത്തിക്കളയാനാണ് അവരുടെ ഉദ്ദേശ്യം. എന്നാല്‍ സത്യനിഷേധികള്‍ അനിഷ്ടപ്പെട്ടാലും തന്റെ പ്രകാശം അല്ലാഹു സമ്പൂര്‍ണമാക്കുക തന്നെ ചെയ്യും. (5) നേര്‍മാര്‍ഗവും ഋജുവായ മതവും കൊണ്ട് തന്റെ ദൂതനെ അയച്ചവനാണവന്‍- മുഴുവന്‍ മതങ്ങള്‍ക്കുമുപരിയായി അതിനെ പ്രകടമാക്കാന്‍; ബഹുദൈവ വിശ്വാസികള്‍ അനിഷ്ടപ്പെട്ടാലും (ഖുറ്ആന് 61 /