Saturday, December 28, 2024

الخلاف في أن المعوذتين منا القرءان

 


الخلاف في أن المعوذتين منا القرءان



حدثنا علي بن عبد الله حدثنا سفيان حدثنا عبدة بن أبي لبابة عن زر بن حبيش ح وحدثنا عاصم عن زر قال سألت أبي بن كعب قلت يا أبا المنذر إن أخاك ابن مسعود يقول كذا وكذا فقال أبي سألت رسول الله صلى الله عليه وسلم فقال لي قيل لي فقلت قال فنحن نقول كما قال رسول الله صلى الله عليه وسلم صحيح البخاري


وفي فتح الباري

قوله : ( يقول كذا وكذا ) هكذا وقع هذا اللفظ مبهما ، وكأن بعض الرواة أبهمه استعظاما له . وأظن ذلك من سفيان فإن الإسماعيلي أخرجه من طريق عبد الجبار بن العلاء عن سفيان كذلك على الإبهام ، كنت أظن أولا أن الذي أبهمه البخاري لأنني رأيت التصريح به في رواية أحمد عن سفيان ولفظه " قلت لأبي إن أخاك يحكها من المصحف " وكذا أخرجه الحميدي عن سفيان ومن طريقه أبو نعيم في " المستخرج " وكأن سفيان كان تارة يصرح بذلك وتارة يبهمه . وقد أخرجه أحمد أيضا وابن حبان من رواية حماد بن سلمة عن عاصم بلفظ " إن عبد الله بن مسعود كان لا يكتب المعوذتين في مصحفه " وأخرج أحمد عن أبي بكر بن عياش عن عاصم بلفظ " إن عبد الله يقول في المعوذتين " وهذا أيضا فيه إبهام ، وقد أخرجه عبد الله بن أحمد في زيادات المسند والطبراني وابن مردويه من طريق الأعمش عن أبي إسحاق عن عبد الرحمن بن يزيد النخعي قال : " كان عبد الله بن مسعود يحك المعوذتين من مصاحفه ويقول إنهما ليستا من كتاب الله . قال الأعمش : وقد حدثنا عاصم عن زر عن أبي بن كعب فذكر نحو حديث قتيبة الذي في الباب الماضي ، وقد أخرجه البزار وفي آخره يقول " إنما أمر النبي - صلى الله عليه وسلم - أن يتعوذ بهما " قال البزار . ولم يتابع ابن مسعود على ذلك أحد من الصحابة . وقد صح عن النبي - صلى الله عليه وسلم - أنه قرأهما في الصلاة .


قلت : هو في صحيح مسلم عن عقبة بن عامر وزاد فيه ابن حبان من وجه آخر عن عقبة بن عامر فإن استطعت أن لا تفوتك قراءتهما في صلاة فافعل وأخرج أحمد من طريق أبي العلاء بن الشخير عن رجل من الصحابة أن النبي - صلى الله عليه وسلم - أقرأه المعوذتين وقال له : إذا أنت صليت فاقرأ بهما وإسناده صحيح ولسعيد بن منصور من حديث معاذ بن جبل أن النبي - صلى الله عليه وسلم - صلى الصبح فقرأ فيهما بالمعوذتين وقد تأول القاضي أبو بكر الباقلاني في كتاب " الانتصار " وتبعه عياض وغيره ما حكي عن ابن مسعود فقال : لم ينكر ابن مسعود كونهما من القرآن وإنما أنكر إثباتهما في المصحف ، فإنه كان يرى أن لا يكتب في المصحف شيئا إلا إن كان النبي - صلى الله عليه وسلم - أذن في كتابته فيه ، وكأنه لم يبلغه الإذن في ذلك ، قال : فهذا تأويل منه وليس جحدا لكونهما قرآنا . وهو تأويل حسن إلا أن الرواية الصحيحة الصريحة التي ذكرتها تدفع ذلك حيث جاء فيها : ويقول : إنهما ليستا من كتاب الله . نعم يمكن حمل لفظ كتاب الله على المصحف فيتمشى التأويل المذكور . وقال غير القاضي : لم يكن اختلاف ابن مسعود مع غيره في قرآنيتهما ، وإنما كان في صفة من صفاتهما انتهى . وغاية ما في هذا أنه أبهم ما بينه القاضي . ومن تأمل سياق الطرق التي أوردتها للحديث استبعد هذا الجمع . وأما قول النووي في شرح المهذب : أجمع المسلمون على أن المعوذتين والفاتحة من القرآن ، وأن من جحد منهما شيئا كفر ، وما نقل عن ابن مسعود باطل ليس بصحيح ، ففيه نظر ، وقد سبقه لنحو ذلك أبو محمد بن حزم فقال في أوائل " المحلى " : ما نقل عن ابن مسعود من إنكار قرآنية المعوذتين فهو كذب باطل . وكذا قال الفخر الرازي في أوائل تفسيره : الأغلب على الظن أن هذا النقل عن ابن مسعود كذب باطل . والطعن في الروايات الصحيحة بغير مستند لا يقبل ، بل الرواية صحيحة والتأويل محتمل ، والإجماع الذي نقله إن أراد شموله لكل عصر فهو مخدوش ، وإن أراد استقراره فهو مقبول . وقد قال ابن [ ص: 616 ] الصباغ في الكلام على مانعي الزكاة : وإنما قاتلهم أبو بكر على منع الزكاة ولم يقل إنهم كفروا بذلك ، وإنما لم يكفروا لأن الإجماع لم يكن يستقر . قال : ونحن الآن نكفر من جحدها . قال : وكذلك ما نقل عن ابن مسعود في المعوذتين ، يعني أنه لم يثبت عنده القطع بذلك ، ثم حصل الاتفاق بعد ذلك . وقد استشكل هذا الموضع الفخر الرازي فقال : إن قلنا إن كونهما من القرآن كان متواترا في عصر ابن مسعود لزم تكفير من أنكرها ، وإن قلنا إن كونهما من القرآن كان لم يتواتر في عصر ابن مسعود لزم أن بعض القرآن لم يتواتر . قال : وهذه عقدة صعبة . وأجيب باحتمال أنه كان متواترا في عصر ابن مسعود لكن لم يتواتر عند ابن مسعود فانحلت العقدة بعون الله تعالى .


باب بيان أن القرآن على سبعة أحرف وبيان معناه

 


باب بيان أن القرآن على سبعة أحرف وبيان معناه]

وفي شرح مسلم للنووي

قوله صلى الله عليه وسلم إن هذا القرآن أنزل على سبعة أحرف فاقرءوا ما تيسر منه قال العلماء سبب إنزاله على سبعة التخفيف والتسهيل ولهذا قال النبي صلى الله عليه وسلم هون على أمتي كما صرح به في الرواية الأخرى واختلف العلماء في المراد بسبعة أحرف قال القاضي عياض قيل هو توسعة وتسهيل لم يقصد به الحصر قال وقال الأكثرون هو حصر للعدد في سبعة ثم قيل هي سبعة في المعاني كالوعد والوعيد والمحكم والمتشابه والحلال والحرام والقصص والأمثال والأمر والنهي ثم اختلف هؤلاء في تعيين السبعة وقال آخرون هي في أداء التلاوة وكيفية النطق بكلماتها من إدغام وإظهار وتفخيم وترقيق وإمالة ومد لأن العرب كانت مختلفة اللغات في هذه الوجوه فيسر الله تعالى عليهم ليقرأ كل إنسان بما يوافق لغته ويسهل على لسانه وقال آخرون هي الألفاظ والحروف وإليه أشار بن شهاب بما رواه مسلم عنه في الكتاب ثم اختلف هؤلاء فقيل سبع قراءات وأوجه وقال أبو عبيد سبع لغات العرب يمنها ومعدها وهي أفصح اللغات وأعلاها وقيل بل السبعة كلها لمضر وحدها وهي متفرقة في القرآن غير مجتمعة في كلمة واحدة وقيل بل هي مجتمعة في بعض


الكلمات كقوله تعالى وعبد الطاغوت ونرتع ونلعب وباعد بين أسفارنا وبعذاب بئيس وغير ذلك وقال القاضي أبو بكر بن الباقلاني الصحيح أن هذه الأحرف السبعة ظهرت واستفاضت عن رسول الله صلى الله عليه وسلم وضبطها عنه الأمة وأثبتها عثمان والجماعة في المصحف وأخبروا بصحتها وإنما حذفوا منها ما لم يثبت متواترا وأن هذه الأحرف تختلف معانيها تارة وألفاظها أخرى وليست متضاربة ولا متنافية وذكر الطحاوي أن القراءة بالأحرف السبعة كانت في أول الأمر خاصة للضرورة لاختلاف لغة العرب ومشقة أخذ جميع الطوائف بلغة فلما كثر الناس والكتاب وارتفعت الضرورة كانت قراءة واحدة قال الداودي وهذه القراءات السبع التي يقرأ الناس اليوم بها ليس كل حرف منها هو أحد تلك السبعة بل تكون مفرقة فيها وقال أبو عبيد الله بن أبي صفرة هذه القراءات السبع إنما شرعت من حرف واحد من السبعة المذكورة في الحديث وهو الذي جمع عثمان عليه المصحف وهذا ذكره النحاس وغيره قال غيره ولا تكن القراءة بالسبع المذكورة في الحديث في ختمة واحدة ولايدري أي هذه القراءات كان آخر العرض على النبي صلى الله عليه وسلم وكلها مستفيضة عن النبي صلى الله عليه وسلم ضبطها عنه الأمة وأضافت كل حرف منها إلى من أضيف إليه من الصحابة أي أنه كان أكثر قراءة به كما أضيف كل قراءة منها إلى من اختار القراءة بها من القراء السبعة وغيرهم قال المازري وأما قول من قال المراد سبعة معان مختلفة كالأحكام والأمثال والقصص فخطأ لأنه صلى الله عليه وسلم أشار إلى جواز القراءة بكل واحد من الحروف وإبدال حرف بحرف وقد تقرر إجماع المسلمين أنه يحرم إبدال آية أمثال بآية أحكام قال وقول من قال المراد خواتيم الآي فيجعل مكان غفور رحيم سميع بصير فاسد أيضا للإجماع على منع تغيير القرآن للناس هذا مختصرها نقله القاضي عياض في المسألة والله أعلم

Thursday, December 26, 2024

നേർച്ച സുന്നികൾ നടത്തുന്ന നേർച്ച എന്താണെന്നറിയാതെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്ന വഹാബി പുരോഹിതന്മാർക്ക് മറുപടി.

 നേർച്ച

സുന്നികൾ നടത്തുന്ന നേർച്ച എന്താണെന്നറിയാതെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്ന വഹാബി പുരോഹിതന്മാർക്ക് മറുപടി.


ചോദ്യം


മഹാന്മാരുടെ മഖ്ബറയിലേക്ക് നേർച്ചയാക്കുന്നത് പാടില്ല എന്ന് ഹനഫി മദ്ഹബിലെ ഗ്രന്ഥത്തിൽ ഉണ്ടെന്ന് ഒരു വഹാബി പുരോഹിതൻറെ പ്രസംഗം കേട്ടു ശരിയാണോ


മറുപടി


നേർച്ച എന്നാൽ സുന്നത്തായ ഒരു കർമ്മത്തെ നിർബന്ധമായി ഏറ്റെടുക്കുന്നതിനാണ്. ഉദാഹരണം സ്വദക്ക ചെയ്യാൻ വേണ്ടി നേർച്ചയാക്കുന്നു.

നേർച്ച അല്ലാഹുവിനുള്ള ഇബാദത്താണ് അത് ഏതെങ്കിലും വലിയ്യിനുള്ള ഇബാദത്തല്ല .

 അതുകൊണ്ടുതന്നെ  അല്ലാഹുവിനുവേണ്ടിയാണ് നേർച്ചയാക്കേണ്ടത് .

മഹാന്മാരുടെ ഖബറിന്റെ അരികിലേക്ക് സ്വദക്ക നൽകാൻ വേണ്ടി ഒരാൾ നേർച്ചയാക്കിയാൽ ആ ഖബറിന്റെ അരികിലുള്ള സാധുക്കൾക്ക് വേണ്ടിയോ അവിടെയുള്ള മറ്റു നന്മകൾക്ക് വേണ്ടിയോ ആണ് നേർച്ചയാക്കുന്നത്.

ഈ വലിയ്യിനെ ഇബാദത്ത് ആയിട്ട് ഉള്ള നേർച്ച അല്ല

ആ സ്വദഖയുടെയും നേർച്ചയുടെയും പ്രതിഫലം വലിയ്യിനിക്ക് ഹദിയ യാക്കുന്നു എന്ന് മാത്രം

ആ സ്വദഖയുടെ പുണ്യം കൊണ്ട് ആവശ്യങ്ങൾ വിട്ടണം എന്ന് കരുതുകയും ചെയ്യുന്നു. അതിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഇതാണ് സുന്നികൾ നടത്താറുള്ള നേർച്ച . ഈ നേർച്ച ശിർക്കാണെന്നോ ഹറാമാണെന്നോ പണ്ഡിതന്മാർ പറഞ്ഞിട്ടില്ല.


എന്നാൽ ഒരു വലിയ്യിന് വേണ്ടി അതായത് അദ്ധേഹത്തിന് ഇബാദത്തായി നേർച്ചയാക്കുകയോ വലിയ്യിന് തഖറുബായിട്ട്  അതായത് ഇബാദത്ത് (ഖുർബത്ത്) കൊണ്ട് അടുക്കലെ കരുതുകയോ ചെയ്താൽ അത് പാടില്ലാത്ത നേർച്ചയാണ്.അപ്രകാരം നേർച്ച വസ്തു മരണപ്പെട്ട വലിയ്യിന് ഉടമയാക്കി കൊടുക്കലിനെ കരുതിയാലും പാടില്ലാത്തതാണ് .കാരണം ജീവിച്ചിരിക്കുന്നവർ മാത്രമേ ഭൗതികവസ്തുക്കളുടെ ഉടമാവകാശം ഉണ്ടാവുകയുള്ളൂ. എന്നാൽ ഖബറിന്റെ അരികിലുള്ള സേവകന്മാർക്കോ സാധുക്കൾ യോ ഉടമായാക്കി കൊടുക്കുകയോ നന്മകളുടെ പ്രവർത്തനങ്ങൾക്ക് വേണ്ടി യോ  ആക്കുന്നത് തെറ്റല്ല.ഇത് തെറ്റാണെന്ന് തെളിയിക്കാൻ ഒരു പുരോഹിതനും സാധ്യവുമല്ല, ഒരു പണ്ഡിതനും അത് തെറ്റാണെന്ന് പഠിപ്പിച്ചിട്ടുമില്ല.

ഇതിൽനിന്നും നേർച്ച പാടില്ലാത്ത നേർച്ചയും നല്ല നേർച്ചയും ഉണ്ട് എന്ന് മനസ്സിലാക്കാം. 

ഈ വിഷയം ധാരാളം ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട് -


ഹനഫീ മദ്ഹബിലെ പണ്ഡിതൻ

സിറാജുദ്ധീൻ ഇബ്നു നജീം റ നഹ്റുൽ ഫാഇഖ് എന്ന ഗ്രന്തത്തിൽ പറയുന്നു.

وأعلم أن الشيخ قاسم قال في (شرح في درر البحار): إن النذر الذي يقع من أكثر العوام بأن يأتي إلى قبر بعض الصلحاء ويكشف الستر قائلا سيدي فلان إن رد غائبي أو عوفي مريضي أو قضيت حاجتي فلك من الذهب أو الفخمة أو الطعام أو الماء أو الشمع أو الزيت كذا باطل إجماعا لوجوه منها أن النذر للمخلوق لا يجوز ومنها أن المنذور له ميت وهو لا يملك ومنها أنه ظن أن الميت يتصرف في الأمن دون الحق سبحانه وتعالى واعتقاد هذا كفر 

നീ അറിയുക

ശൈഖ് ഖാസിം അൽ ഹനഫി റ ശറഹു ദുററുൽ ബിഹാറ് എന്ന ഗ്രന്തത്തിൽ പറയുന്നു.

സാധാരണക്കാരിൽ നിന്നുണ്ടാവുന്ന ചില നേർച്ചകൾ ഉണ്ട് . സ്വാലിഹീങ്ങളിൽ ചിലരുടെ ഖബറുകളുടെ അരികിൽ വന്നു മറ തുറന്നു നേർച്ചയാക്കുന്നവൻ ഇങ്ങനെ പറയുന്നു. നേതാവേ എന്റെ ആവശ്യങ്ങൾ വീടി കിട്ടിയാൽ

രോഗി സുഖമായാൽ വിദേശി മടങ്ങിവന്നാൽ നിങ്ങൾക്ക് സ്വർണ തരാം അല്ലങ്കിൽ ഭക്ഷണം നെയ്യ് എണ്ണ മറ്റു വസ്തുക്കൾ തരാം എന്ന നേർച്ച ബാത്വിലാണ് എന്നതിൽ ഇജ്മാ ഉണ്ട് -


ഇത് ബാത്വിലാണ് എന്ന് പറയാൻ കാരണം 


منها أن النذر للمخلوق لا يجوز

1ഇത് സൃഷ്ടിക്കുള്ള നേർച്ചയാണ് (അല്ലാഹുവിനല്ല )

(കാരണം ഇവിടെ നേർച്ചയിൽ പറഞ്ഞത് എണ്ണ ഭക്ഷണം ദിർഹം തുടങ്ങിയ വസ്തുക്കൾ നിങ്ങൾക്കാണ് എന്നാണ്. അപ്പോൾ ആ നേർച്ച ആ വ്യക്തിക്കായി മാറി . അല്ലാഹുവിന് മാത്രമേ നേർച്ചയാക്കാൻ പാടുള്ളൂ.നേർച്ചയാക്കപ്പെടുന്ന വസ്തുക്കൾ ജീവിച്ചിരിക്കുന്നസാധുക്കൾക്കോ  മറ്റോ നൽകുകയും ചെയ്യും.

 ആ പുണ്യകർമ്മത്തിന്റെ ആ സ്വദഖയുടെ പ്രതിഫലം  മഹാന്മാർക്ക് ഹദ്യ ചെയ്യുകയും ചെയ്യും .ഈ നേർച്ച അനുവദനീയമാണ്. ആ നേർച്ച അല്ലാഹുവിന് വേണ്ടി യാണ് അല്ലാഹുവിനുവേണ്ടി ഇബാദത്ത് ആയിട്ടാണ്. ഇവിടെ ആ വ്യക്തിക്ക് ഇബാദത്തായി നേർച്ചയാക്കിയത് കൊണ്ടാണ് പാടില്ലാതെ ആയത് .)


ومنها أن المنذور له ميت وهو لا يملك

2 നേർച്ചയാക്കപെട്ട വെക്തി മരണപെട്ടവനാണ് അദ്ധേഹം നേർച്ചയാക്കപെട്ട വസ്തു ഉടമയാക്കുകയില്ല. (കാരണം ഇവിടെ നിങ്ങൾക്ക് ദിർഹം ഉണ്ട് ഭക്ഷണമുണ്ട് നെയ്യുണ്ട് എണ്ണയുണ്ട് എന്നാണല്ലോ പറഞ്ഞത് .അതൊരിക്കലും ആ മയ്യത്ത് ഉടമയാക്കുകയില്ല .കാരണം ദുനിയാവിലുള്ള വസ്തുക്കളുടെ ഉടമാവകാശം ജീവിച്ചിരിക്കുന്നവർക്ക് ലഭിക്കുകയുള്ളൂ .നേർച്ചയാക്കുന്നവൻ മയ്യത്ത് ഉടമയാക്കും എന്ന നിലക്കുള്ള പദങ്ങൾ പറഞ്ഞതുകൊണ്ടാണ് ഇത് ബാത്വിലാകുന്നത് ജീവിച്ചിരിക്കുന്ന സാധുക്കൾക്കോ മറ്റോ ഉടമയാക്കാൻ വേണ്ടിയായിരുന്നു നേർച്ച എങ്കിൽ സ്വഹീഹാക്കാമായിരുന്നു എന്നർത്ഥം )


ومنها أنه ظن أن الميت يتصرف في الأمن دون الحق سبحانه وتعالى واعتقاد هذا كفر 

3മേൽ നേർച്ച പാടില്ലാതിരിക്കാനുള്ള മറ്റൊരു കാരണംഅല്ലാഹുവിനെ കൂടാതെ ആ മയ്യത്ത് കൈകാര്യം ചെയ്യും എന്ന വിശ്വാസമാണ് ആവിശ്വാസം കുഫ്റാണ് (അല്ലാഹുവിനെ കൂടാതെ ജീവിച്ചിരിക്കുന്നയാളോ മരിച്ചയാളോ ഒരു കൈകാര്യം ചെയ്യുകയില്ല എന്ന വിശ്വാസമാണ് സുന്നികൾക്ക് ഉള്ളത് മരണപ്പെട്ട മഹാന്മാരാവട്ടെ ജീവിച്ചിരിക്കുന്നവരാവട്ടെ അവർ കൈവിരൽ വരെ ഇളക്കുകയാണെങ്കിൽ അത് അല്ലാഹുവിൻറെ ഉദ്ദേശപ്രകാരവും അനുമതി പ്രകാരവും മാത്രമേ നടക്കുകയുള്ളൂ അല്ലാഹുവിനെ കൂടാതെ ആരെങ്കിലും കൈകാര്യം ചെയ്യുമെന്ന് വിശ്വസിച്ചാൽ അത് കുഫറാണെന്ന് സംശയമില്ല]



(എന്നാൽ ഇന്ന് സുന്നികൾ നടത്തുന്ന അനുവദനീയമായ നേർച്ചയെ വിശദീകരിച്ചുകൊണ്ട് തൊട്ടുടനെ അദ്ദേഹം പറയുന്ന പാചകം കാണുക)


نعم لو قال: يا الله إني نذرت لك إن شفيت مريضي ونحوه أن أطعم الفقراء الذين بباب السيدة نفيسة ونحوها أو أشتري حصيرا لمسجدها أو زيتا لوقودها أو دراهم لمن يقوم بشعائرها مما يكون فيه نفع للفقراء وذكر الشيخ إنما هو محل لصرف النذر لكن لا يجوز صرفه إلا إلى الفقراء لا إلى أي علم يعلمه ولا لحاضر الشامخ إلا أن يكون واحدا من الفقراء

പക്ഷേ ഒരാൾ ഇങ്ങനെ പറഞ്ഞാൽ 

അല്ലാഹുവേ എന്റെ രോഗം മാറുകയോ മറ്റോ ഉണ്ടായാൽ നഫീസ ബീവിയുടെ കബറിന്റെ അരികിൽ ഉള്ള സാധുക്കൾക്ക് ഭക്ഷണം കൊടുക്കാൻ  അല്ലാഹുവിനുവേണ്ടി ഞാൻ നേർച്ചയാക്കി. അല്ലെങ്കിൽ അതുപോലെയുള്ളതിനേർച്ചയാക്കി ' അല്ലെങ്കിൽ നഫീസ ബീവിയുടെ പള്ളിയുടെ പായ വാങ്ങാൻ  അല്ലെങ്കിൽ  നഫീസ ബീവിയുടെ ചിഹ്നങ്ങൾ നിലനിർത്തുന്ന അവിടെയുള്ള സേവകന്മാർക്ക് പണം നൽകാൻ അല്ലാഹുവിനു വേണ്ടി നേർച്ചയാക്കി തുടങ്ങിയ സാധുക്കൾക്കും ഉപകാരമുള്ള കാര്യങ്ങളാണ് പറഞ്ഞതെങ്കിൽ അത് ഹറാമല്ല (സുന്നികൾ ചെയ്യുന്ന നേർച്ചയുടെ ശരിയായ രൂപമാണ് മഹാനവർകൾ ഇപ്പോൾ വിവരിച്ചത് ഇത് ശിർക്കാണെന്നോ പാടില്ലെന്നോ അദ്ദേഹം പറയുന്നില്ല .ഈ ഭാഗം മറച്ചുവെച്ചാണ് പല പുരോഹിതന്മാരും പ്രസംഗിക്കുകയും എഴുതുകയും ചെയ്യാറുള്ളത്.)



( പാടില്ലാത്ത നേർച്ചയുടെ ഇനങ്ങൾ വിവരിച്ച് മഹാനവർകൾ വീണ്ടും തുടരുന്നു )

മഹാന്മാരിലേക്ക് ഇബാദത്ത് കൊണ്ടുള്ള അടുപ്പത്തിന് കരുതിക്കൊണ്ട് എണ്ണയും മെഴുകും ദിർഹമുകളും നേർച്ചയാക്കുകയും കബറിലേക്ക് കൊടുത്തയക്കുകയും ചെയ്യുന്നത് ഹറാമാണ് അതിൽ ഇജ്മാഉണ്ട് എന്നാൽ ഈ നേർച്ച ആക്കുന്നത് കൊണ്ട് അവിടെ ജീവിച്ചിരിക്കുന്ന സാധുക്കൾക്ക് ദാനധർമ്മം ചെയ്യാൻ കരുതിക്കൊണ്ട് അല്ലാഹുവിനുവേണ്ടിയാണ് നേർച്ചയാക്കുന്നതെങ്കിൽ അത് തെറ്റല്ല.


(ഇവിടെ മഹാൻമാരിലേക്ക് ഖുർബത്തായി കൊണ്ട് അതായത് അവരിലേക്ക് ഇബാദത്ത് കൊണ്ട് അടുക്കൽനെ കരുതി അവർക്ക് ഇബാദത്ത് ആയി നേർച്ച ആക്കുന്നത് പാടില്ല എന്നാണ് പറയുന്നത്. നേർച്ച അല്ലാഹുവിനുവേണ്ടി മാത്രമായിരിക്കണം മഹാന്മാരുടെ ഹള്റത്തിലേക്ക് അവരുടെ മഖ്ബറയിലേക്ക് നേർച്ചയാക്കിയാലും അത് അല്ലാഹുവിനുവേണ്ടി മാത്രമായിരിക്കണം.

മഹാന്മാർക്ക് ഇബാദത്ത് ആയിട്ടും  നേർച്ച ചെയ്യാൻ പാടില്ല. അത് പാടില്ലാത്തതാണ് എന്നതിൽ ഇവിടെ ആരും തർക്കിച്ചിട്ടില്ല. സുന്നികൾ സാധാരണ നേർച്ചയാക്കാറുള്ളത് അല്ലാഹുവിനുവേണ്ടി മാത്രമാണ് .മഹാന്മാരുടെ മഖ്ബറയിലേക്ക് അവിടെയുള്ള നന്മയുള്ള പ്രവർത്തനങ്ങൾക്കും സാധുക്കൾക്ക് ദാനധർമ്മങ്ങൾ ചെയ്യാൻ വേണ്ടിയുമാണ് നേർച്ചയാക്കുന്നത് . നേർച്ച പുണ്യകർമ്മത്തിന്റെയും സ്വദഖയുടെയും പ്രതിഫലം ആ മഹാനിലേക്ക് ഹദിയ ചെയ്യുകയും ചെയ്യാറുണ്ട്. അത് ശിർക്കാണന്നോ  കുഫറാണെന്നോ ഒരു ഇമാമും പറഞ്ഞിട്ടില്ല. അത് തെളിയിക്കാൻ ഒരു പുരോഹിതനും സാധ്യമല്ല.)

 فإذا عرف هذا فما يؤخذا الدراهم والشمع والزيت ونحوها وينقل إلى شرائح الأولياء تقربا إليهم فحرام بإجماع المسلمين ما لم يقصدوا بصرفها للفقراء الأحياء قولا واحدا انتهى. وقد ابتلي الناس بدلك ولا زعيما في موعد الشيخ أحمد البدوي ولقد قال الإمام محمد بن الحسن الشيباني: لو كان العوام عبيدي لأعتقهم وأسقطت ولائي وذلك لأنهم لا يهتدون فالكل بهم يتعيشون.


كتاب النهر الفائق شرح كنز الدقائق

[سراج الدين ابن نجيم]

باب الاعتكاف

 

Aslam Kamil Saquafi parappanangadi


Wednesday, December 25, 2024

തനിച്ചു നിസ്കരിക്കുന്നവൻ ഖിറാഅത്തു ഉറക്കെയാക്കൽ*

 7️⃣7️⃣6️⃣0️⃣

----------------------------------------------------

*തനിച്ചു നിസ്കരിക്കുന്നവൻ ഖിറാഅത്തു ഉറക്കെയാക്കൽ*

🧻🧻🧻🧻🧻🧻🧻🧻🧻


❓ സുബ്ഹിലും മഗ്'രിബ്, ഇശാഅ് എന്നിവയിലെ ആദ്യത്തെ രണ്ടു റക്അത്തിലും ഇമാം ഖിറാഅത്ത് ഉറക്കെയാക്കൽ സുന്നത്തുണ്ടല്ലോ .ഈ സുന്നത്ത് ഒറ്റക്ക് നിസ്കരിക്കുന്നവനുണ്ടോ?


✅ അതേ, ഒറ്റക്കു നിസ്കരിക്കുന്ന പുരുഷനും   ഖിറാഅത്ത് ഉറക്കെയാക്കൽ സുന്നത്താണ് . 

   അന്യർ ഇല്ലാത്ത സ്ഥലമാണെങ്കിൽ സ്ത്രീയും ഉറക്കെയാക്കൽ സുന്നത്തുണ്ട്. പക്ഷേ, പുരുഷൻ ഉറക്കെയാക്കുന്നതിലും കുറഞ്ഞ ശബ്ദത്തിലാവണം.  *മസ്ബൂഖും ജഹ്റാക്കണം*

    ഇമാമിൻ്റെ നിസ്കാര ശേഷം ബാക്കി നിസ്കരിക്കുന്ന മസ്ബൂഖിനു, ആ റക്അത്തുകൾ നിസ്കാരത്തിൽ ഉറക്കെ ഓതൽ സുന്നത്തുള്ള റക്അത്തുകളാണെങ്കിൽ [ സുബ്ഹ് നിസ്കാരം,മഗ്'രിബ് ഇശാഇലെ ആദ്യത്തെ രണ്ട് റക്അത്ത് , ജുമുഅ: എന്നിവയാണെങ്കിൽ ] ഉറക്കെ ഓതൽ സുന്നത്തുണ്ട് (ശർഹു ബാഫള്ൽ: 1/249) 

يسن الجهر بالقراءة لغير المرأة والخنثى - وغير المؤموم - أما هما بحضرة الأجانب فيسن لهما عدم الجهر خشية الفتنة وبحضرة نحو المحارم فيسن لهما الجهر لكن دون جهر الرجل وسنية الجهر تكون في ركعتي الصبح وأولتي العشاءين أي المغرب والعشاء وفي الجمعة *حثى في ركعة المسبوق التي يأتي بها* ( شرح بافضل , الحواشي المدنية : ١ / ٢٤٩)


🖌️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1446 ജുമാദൽ ഊലാ 22


*നേർച്ചയിലൂടെ പലിശ ഇടപാടിൽ നിന്നു രക്ഷ നേടാം*

 7️⃣7️⃣5️⃣9️⃣

------------------------------------------------------

*നേർച്ചയിലൂടെ പലിശ ഇടപാടിൽ നിന്നു രക്ഷ നേടാം*

⚡⚡⚡⚡⚡⚡⚡⚡⚡


❓ നല്ലയിനം അരിയും നിലവാരം കുറഞ്ഞ അരിയും തമ്മിൽ  പരസ്പരം കച്ചവടം നടത്തുകയാണെങ്കിൽ രണ്ടു അരിയും തുല്യ തൂക്കമാകണ മെന്നും വ്യത്യസ്ത തൂക്കമായാൽ പലിശ ഇടപാടാകുമെന്നും മസ്അല നമ്പർ *7758* - ൽ വിവരിച്ചത് കണ്ടു.

   എന്നാൽ വ്യത്യസ്ത തൂക്കത്തോടെ പലിശ വരാതെ പരസ്പരം അരി കൈപറ്റാൻ വല്ല മാർഗവുമുണ്ടോ?


✅ ഉണ്ട്. നേർച്ചാ ഇടപാടിലൂടെ ചരക്ക് പരസ്പരം സ്വന്തമാക്കി പലിശ ഇടപാടിൽ നിന്നു രക്ഷ നേടാം.

   അതിങ്ങനെ:

 പരസ്പരം കച്ചവടമിടവാട്  നടത്താനുദ്ദേശിച്ച രണ്ടാളുകൾ കച്ചവടം നടത്താതെ ഓരോരുത്തരും തൻ്റെ ചരക്ക് ( ഉദാ: അരി ) മറ്റൊരാൾക്ക് നേർച്ചയാക്കുക. 

ഉദാ: ഒരാൾ തൻ്റെ അടുത്തുള്ള നിലവാരം കുറഞ്ഞ 40 കിലോ  അരി മറ്റൊരാൾക്ക് നേർച്ചയാക്കുക, ആ മറ്റൊരാൾ തൻ്റെയടുത്തുള്ള മുന്തിയ ഇനം 20 കിലോ അരി  ഇവനും നേർച്ചയാക്കുക 

   കച്ചവടം സാധുവാകാത്തതും [ ഉദാ: പലിശ വരാൻ സാധ്യതയുള്ള കച്ചവടം, ഏറ്റ വിത്യാസത്തോടെ നേർച്ചയാക്കി കൈമാറൽ: ഇബ്നു ഖാസിം :10/ 78 ] എന്നാൽ നേർച്ച സാധുവാകുന്നതുമായ വസ്തുക്കളിൽ ഈ ഏർപ്പാട് ധാരാളം നടക്കാറുണ്ട് ( തുഹ്ഫ: തുഹ്ഫ: 10/78, ഫത്ഹുൽ മുഈൻ )

 *ﻭﺃﻓﺘﻰ ﺟﻤﻊ ﻓﻴﻤﻦ ﺃﺭاﺩ ﺃﻥ ﻳﺘﺒﺎﻳﻌﺎ ﻓﺎﺗﻔﻘﺎ ﻋﻠﻰ ﺃﻥ ﻳﻨﺬﺭ ﻛﻞ ﻟﻵﺧﺮﺑﻤﺘﺎﻋﻪ ﻓﻔﻌﻼ ﺻﺢ. ﻭﺇﻥ ﺯاﺩ اﻟﻤﺒﺘﺪﺉ: ﺇﻥ ﻧﺬﺭﺕ ﻟﻲ ﺑﻤﺘﺎعك ﻭﻛﺜﻴﺮا ﻣﺎ ﻳﻔﻌﻞ ﺫﻟﻚ ﻓﻴﻤﺎ ﻻ ﻳﺼﺢ ﺑﻴﻌﻪ ﻭﻳﺼﺢ ﻧﺬﺭﻩ*. (تحفة : ١٠ ٧٨, فتح المعين)

قوله فيما لا يصح بيعه :  كالربويات مع التفاضل: ابن قاسم , والشرواني , ١٠ / ٧٨)


🖊️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*

റേഷൻ കടയിലെ അരിയും സൂപ്പർ മാർക്കറ്റിലെ അരിയും പരസ്പരം കൈമാറൽ

 7️⃣7️⃣5️⃣8️⃣

..........................................

 *റേഷൻ കടയിലെ അരിയും സൂപ്പർ മാർക്കറ്റിലെ അരിയും പരസ്പരം കൈമാറൽ*

🍿🍿🍿🍿🍿🍿🍿🍿🍿


❓കുറഞ്ഞ വിലയിൽ റേഷൻ കടയിൽ നിന്നു കിട്ടുന്ന അരി [ ഉദാ: നാൽപ്പത് കിലോ അരി ] സൂപ്പർമാർക്കറ്റിൽ കൊടുത്തി പകരം അവിടെയുള്ള വില കൂടിയ അരി [ ഉദാ: ഇരുപത് കിലോ അരി ] പകരം വാങ്ങുന്ന കച്ചവടം പലയിടത്തും നടക്കുന്നുണ്ട്. 

    വില കുറഞ്ഞ 40 കിലോ അരി കൊടുത്തു വില കൂടിയ 20 കിലോ അരി വാങ്ങുന്ന കച്ചവടം അനുവദനീയമാണോ?


✅ അല്ല, അനുവദനീയമല്ല, ഹറാമാണ്, വൻദോഷമാണ്. പലിശ ഇടപാടാണത്. ആ ഇടപാട് ബാത്വിലുമാണ്. സ്വഹീഹല്ല.

   അരിയും അരിയും തമ്മിൽ കച്ചവടം നടത്തുമ്പോൾ മൂന്നു നിബന്ധന അനിവാര്യമാണ്. 

*ഒന്ന്:*

 രണ്ടു പേരുടെയും അരി തുല്യ തൂക്കമായിരിക്കണം ( ഒരാളുടെത് ഇരുപത് കിലോ ആണെങ്കിൽ മറ്റെയാളുടെതും ഇരുപത് കിലോ ആവണം

*രണ്ട്:*

രണ്ടു അരിയും റൊക്കമായിരിക്കണം .

*മൂന്ന്:*

സദസ്സ് വിട്ടുപിരിയും മുമ്പ് പരസ്പരം അരി കൈമാറണം.(ഫത്ഹുൽ മുഈൻ)

    ഈ മൂന്നു നിബന്ധനകളിൽ ഏതെങ്കിലും ഒന്നു നഷ്ടപ്പെട്ടാൽ തന്നെ കച്ചവടം ഹറാമാണ്, വൻദോഷമാണ്. പലിശ ഇടപാടാണ്. തിരു നബി(സ്വ) ശപിച്ച തെറ്റാണിത് ( ഫത്ഹുൽ മുഈൻ )

  സംഗ്രഹം

   ചോദ്യത്തിൽ പറഞ്ഞ അരിക്കച്ചവടം വൻകുറ്റമാണ്. 

   അരിക്കച്ചവടത്തിന് മാത്രമുള്ള നിയമമല്ല ഇത്. പലിശ വരാൻ സാധ്യതയുള്ള മറ്റു വസ്തുക്കളിലുമുണ്ട്

   രണ്ടു ഇനം വസ്തുക്കളിലാണ് പലിശ വരാൻ സാധ്യതയുള്ളത്. ഭക്ഷ്യവസ്തുക്കളും ഇരു നാണയങ്ങളുമാണത്. അതു അല്പം വിവരിക്കാനുണ്ട്. പിന്നീടാവാം

إن شاء الله

............

 ﻭﺷﺮﻁ ﻓﻲ ﺑﻴﻊ ﻣﻄﻌﻮﻡ ﻭﻧﻘﺪ ﺑﺠﻨﺴﻪ ﺣﻠﻮﻝ ﻭﺗﻘﺎﺑﺾ ﻗﺒﻞ ﺗﻔ ﻭﻣﻤﺎﺛﻠﺔ ﻭﺑﻐﻴﺮ ﺟﻨﺴﻪ ﺣﻠﻮﻝ ﻭﺗﻘﺎﺑﺾﻭﺷﺮﻁ ﻓﻲ ﺑﻴﻊ ﺭﺑﻮﻱ ﻭﻫﻮ ﻣﺤﺼﻮﺭ ﻓﻲ ﺷﻴﺌﻴﻦ:ﻣﻄﻌﻮﻡ ﻛﺎﻟﺒﺮ ﻭاﻟﺸﻌﻴﺮ ﻭاﻟﺘﻤﺮ ﻭاﻟﺰﺑﻴﺐ ﻭاﻟﻤﻠﺢ ﻭاﻷﺭﺯ ﻭاﻟﺬﺭﺓ ﻭاﻟﻔﻮﻝ.ﻭﻧﻘﺪ ﺃﻱ ﺫﻫﺐ ﻭﻓﻀﺔ ﻭﻟﻮ ﻏﻴﺮ ﻣﻀﺮﻭﺑﻴﻦ ﻛﺤﻠﻲ ﻭﺗﺒﺮ.

ﺑﺠﻨﺴﻪ ﻛﺒﺮ ﺑﺒﺮ ﻭﺫﻫﺐ ﺑﺬﻫﺐ.ﺣﻠﻮﻝ ﻟﻠﻌﻮﺿﻴﻦ ﻭﺗﻘﺎﺑﺾ ﻗﺒﻞ ﺗﻔﺮﻕ ﻭﻟﻮ ﺗﻘﺎﺑﺾا اﻟﺒﻌﺾ: ﺻﺢ ﻓﻴﻪ ﻓﻘﻂ ﻭﻣﻤﺎﺛﻠﺔ ﺑﻴﻦ اﻟﻌﻮﺿﻴﻦ ﻳﻘﻴﻨﺎ: ﺑﻜﻴﻞ ﻓﻲ ﻣﻜﻴﻞ ﻭﻭﺯﻥ ﻓﻲ ﻣﻮﺯﻭﻥ ﻭﺫﻟﻚ ﻟﻘﻮﻟﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: "ﻻ ﺗﺒﻴﻌﻮا اﻟﺬﻫﺐ ﺑﺎﻟﺬﻫﺐ ﻭﻻ اﻟﻮﺭﻕ ﺑﺎﻟﻮﺭﻕ ﻭﻻ اﻟﺒﺮ ﺑﺎﻟﺒﺮ ﻭﻻ اﻟﺸﻌﻴﺮ ﺑﺎﻟﺸﻌﻴﺮ ﻭﻻ اﻟﺘﻤﺮ ﺑﺎﻟﺘﻤﺮ ﻭﻻ اﻟﻤﻠﺢ ﺑﺎﻟﻤﻠﺢ ﺇﻻ ﺳﻮاء ﺑﺴﻮاء ﻋﻴﻨﺎ ﺑﻌﻴﻦ ﻳﺪا ﺑﻴﺪ ﻓﺈﺫا اﺧﺘﻠﻔﺖ ﻫﺬﻩ اﻷﺻﻨﺎﻑ ﻓﺒﻴﻌﻮا ﻛﻴﻒ ﺷﺌﺘﻢ ﺇﺫا ﻛﺎﻥ ﻳﺪا ﺑﻴﺪ"

ﺃﻱ:ﻣﻘﺎﺑﻀﺔ.ﻗﺎﻝ اﻟﺮاﻓﻌﻲ: ﻭﻣﻦ ﻻﺯﻣﻪ اﻟﺤﻠﻮﻝ ﺃﻱ ﻏﺎﻟﺒﺎ ﻓﻴﺒﻄﻞ ﺑﻴﻊ اﻟﺮﺑﻮﻱ ﺑﺠﻨﺴﻪ ﺟﺰاﻓﺎ ﺃﻭ ﻣﻊ ﻇﻦ ﻣﻤﺎﺛﻠﺔ ﻭﺇﻥ ﺧﺮﺟﺘﺎ ﺳﻮاء.ﻭﺷﺮﻁ ﻓﻲ ﺑﻴﻊ ﺃﺣﺪﻫﻤﺎ ﺑﻐﻴﺮ ﺟﻨﺴﻪ ﻭاﺗﺤﺪا ﻓﻲ ﻋﻠﺔ اﻟﺮﺑﺎ ﻛﺒﺮ ﺑﺸﻌﻴﺮ ﻭﺫﻫﺐ ﺑﻔﻀﺔ ﺣﻠﻮﻝ ﻭﺗﻘﺎﺑﺾ ﻗﺒﻞ ﺗﻔﺮﻕ ﻻ ﻣﻤﺎﺛﻠﺔ ﻓﻴﺒﻄﻞ ﺑﻴﻊ اﻟﺮﺑﻮﻱ ﺑﻐﻴﺮ ﺟﻨﺴﻪ ﺇﻥ ﻟﻢ ﻳﻘﺒﻀﺎ ﻓﻲ اﻟﻤﺠﻠﺲ ﺑﻞ ﻳﺤﺮﻡ اﻟﺒﻴﻊ ﻓﻲ اﻟﺼﻮﺭﺗﻴﻦ ﺇﻥ اﺧﺘﻞ ﺷﺮﻁ ﻣﻦ اﻟﺸﺮﻭﻁ.ﻭاﺗﻔﻘﻮا ﻋﻠﻰ ﺃﻧﻪ ﻣﻦ اﻟﻜﺒﺎﺋﺮ ﻟﻮﺭﻭﺩ اﻟﻠﻌﻦ ﻵﻛﻞ اﻟﺮﺑﺎ ﻭﻣﻮﻛﻠﻪ ﻭﻛﺎﺗﺒﻪ ( فتح المعين )


🖌️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1446 ജുമാദൽ ഊലാ 20


ഇമാമത്തു നിൽക്കുന്ന സ്ത്രീ

 7️⃣7️⃣5️⃣7️⃣

.............................................

*ഇമാമത്തു നിൽക്കുന്ന സ്ത്രീ*

🕹️🕹️🕹️🕹️🕹️🕹️🕹️🕹️🕹️


❓ മദ്റസയിൽ വെച്ച് മഗ്'രിബും ഇശാഉം പെൺകുട്ടികൾ ജമാഅത്തായി നിർവ്വഹിക്കാറുണ്ട്. പെൺകുട്ടി തന്നെയാണ് ഇമാമത്ത് നിൽക്കാറുള്ളത്. നിസ്കാരം ശ്രദ്ധിക്കാനും തെറ്റുണ്ടെങ്കിൽ പറഞ്ഞു തരാനും ഉസ്താദ് പിന്നിൽ നിന്നു വീക്ഷിക്കാറുണ്ട്. ഇത്തരം വേളയിൽ പുരുഷ ഇമാമ് നിസ്കാരത്തിൽ ഖിറാഅത്തും തക്ബീറുകളും ഉറക്കെയാക്കും പോലെ

 '' സത്രീ ഇമാം''

 ഉറക്കെയാക്കാമോ?

= സീനത്ത് കൊടക്കാട്


✅ ഉറക്കെയാക്കാവതല്ല. അന്യപുരുഷനുള്ള സ്ഥലത്ത് (ഉദാ: ഉസ്താദ്) ഇമാമത്ത് നിൽക്കുന്ന സ്ത്രീ ഖിറാഅത്തും തക്ബീറുകളും പതുക്കെയാക്കണം.

   അന്യപുരുഷൻ ഇല്ലെങ്കിൽ  ഇമാമായ സ്ത്രീക്ക് ഉറക്കെയാക്കൽ സുന്നത്തുണ്ട്. എന്നാലും പുരുഷ ഇമാമ് ഉറക്കെയാക്കുന്നത്ര ഉറക്കെയാക്കരുത്. അതിൻ്റെ താഴെയാവണം. (ഇആനത്ത്: 1/180)


_[ ഉസ്താദ് ക്ലാസിൽ വെച്ച് മസ്അല പറഞ്ഞു കൊടുത്ത് നിസ്കാരം വീക്ഷിക്കാൻ പോകാതിരിക്കലാണ് തടിക്ക് മെച്ചം ]_


(ﻭاﻋﻠﻢ) ﺃﻥ ﻣﺤﻞ ﻣﺎ ﺫﻛﺮ ﻣﻦ اﻟﺠﻬﺮ ﻭاﻟﺘﻮﺳﻂ ﻓﻲ ﺣﻖ اﻟﺮﺟﻞ، ﺃﻣﺎ اﻟﻤﺮﺃﺓ ﻭاﻟﺨﻨﺜﻰ ﻓﻴﺴﺮاﻥ ﺇﻥ ﻛﺎﻥ ﻫﻨﺎﻙ ﺃﺟﻨﺒﻲ، ﻭﺇﻻ ﻛﺎﻧﺎ ﻛﺎﻟﺮﺟﻞ، ﻓﻳﺠﻬﺮاﻥ ﻭﻳﺘﻮﺳﻄﺎﻥ، ﻭﻳﻜﻮﻥ ﺟﻬﺮﻫﻤﺎ ﺩﻭﻥ ﺟﻬﺮ اﻟﺮﺟﻞ. ( اعانة: ١ / ١٨٠)


🖊️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1446 ജുമാദൽ ഊലാ: 19


ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...