Thursday, July 25, 2024

قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِهِ فَلَا يَمْلِكُونَ كَشْفَ الضُّرِّ‌ عَنكُمْ وَلَا تَحْوِيلًاഇസ്തിഗാസ ദുർവ്യാഖ്യാനം ചെയ്യപ്പെട്ട ആയത്തുകൾقُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِهِ فَلَا يَمْلِكُونَ كَشْفَ الضُّرِّ‌ عَنكُمْ وَلَا تَحْوِيلًا

 

---------------------------------------
ഇസ്തിഗാസ ദുർവ്യാഖ്യാനം ചെയ്യപ്പെട്ട ആയത്തുകൾ
---------------------------------------

            ⛔ ഇസ്തിഗാസ ( അമ്പിയാ ഔലിയാക്കളോട് അമ്പിയാ ഔലിയാക്കളോട് അവരുടെ മുഅജിസത്ത് കറാമത്ത് കൊണ്ട് സഹായം തേടൽ ) ശിർക്കാക്കാൻ വേണ്ടി പുത്തൻ വാദികൾ ആയത്തുകൾ ദുർവ്യാഖ്യാനിക്കാറുണ്ട് അതിൽ പെട്ട ഒരു ആയത്താണ് താഴെ നൽകുന്നത്.

قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِهِ فَلَا يَمْلِكُونَ كَشْفَ الضُّرِّ‌ عَنكُمْ وَلَا تَحْوِيلًا
(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്‌) വാദിച്ച് പോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്‌) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല.

💢ഇബ്നു കസീർ എഴുതുന്നു:

بين تعالى أنه الإله الواحد الأحد ، الفرد الصمد ، الذي لا نظير له ولا شريك له ، بل هو المستقل بالأمر وحده ، من غير مشارك ولا منازع ولا معارض ، فقال : ( قل ادعوا الذين زعمتم من دون الله ) أي : من الآلهة التي عبدت من دونه ( لا يملكون مثقال ذرة في السماوات ولا في الأرض ) ، كما قال تبارك وتعالى : ( والذين تدعون من دونه ما يملكون من قطمير ) [ فاطر : 13 ] . وقوله : ( وما لهم فيهما من شرك ) أي : لا يملكون شيئا استقلالا ولا على سبيل الشركة ، ( وما له منهم من ظهير ) أي : وليس لله من هذه الأنداد من ظهير يستظهر به في الأمور ، بل الخلق كلهم فقراء إليه ، عبيد لديه .  (تفسير القرآن تفسير ابن كثير: ٥١٣/٦)

ഏകനും ഒരുവനും ഒറ്റയും നിരാശ്രയനുമായ  ഇലാഹ് അല്ലാഹു മാത്രമാണെന്നാണ് ഈ വചനത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്നത്. അവന്നു തത്തുല്യനോ പങ്കാളിയോ ഇല്ല. പ്രത്യുത എല്ലാം അവന്റെ തീരുമാനം മാത്രമാണ്. പങ്കാളിയോ തർക്കിക്കുന്നവനോ  എതിർക്കുന്നനോ ഇല്ല. അങ്ങനെ അല്ലാഹു പറയുന്നു: "പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ച് നോക്കുക".

*അല്ലാഹുവിനെ കൂടാതെ ആരാധിക്കപ്പെടുന്ന ദൈവങ്ങളാണ് വിവക്ഷ*.

"ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല". "അല്ലാഹുവിനു പുറമേ ആരോട് നിങ്ങൾ പ്രാര്‍ത്ഥിക്കുന്നുവോ  അവർ ഒരു ഈത്തപ്പഴക്കുരു വിന്റെ പാടപോലും ഉടമപ്പെടുത്തുകയില്ല". (ഫാത്വിർ :13) എന്ന അല്ലാഹുവിന്റെ പ്രസ്താവനപോലെയാണിത്. "അവർ രണ്ടിലും അവര്ക്ക് യാതൊരു പങ്കുമില്ല".  അതായത് യാതൊന്നും സ്വന്തമായോ പങ്കായോ അവർ ഉടമപ്പെടുത്തുന്നില്ല. ഈ പങ്കാളികളുടെ കൂട്ടത്തിൽ   നിന്ന് കാര്യങ്ങൾ നിർവഹിക്കുന്നതിൽ അല്ലാഹു സഹായം തേടുന്ന ഒരു സഹായവുമില്ല. മറിച്ച് എല്ലാ സൃഷ്ടികളും അല്ലാഹുവിലേക്ക് ആവശ്യമുള്ളവരും അവന്റെ  ദാസന്മാരുമാണ്. (ഇബ്നു കസീർ: 6/513)

ദൈവമാണെന്ന് നിലക്ക് അല്ലാഹുവിന് പുറമേ പലരെയും മക്കയിലെ മുശ്രിക്കുകൾ ആരാധന ചെയ്തിരുന്നു. അതിനെ സംബന്ധിച്ച് ഇറങ്ങിയ ആയത്തുകളാണ് വഹാബി പുരോഹിതന്മാർ തെളിവായി കൊണ്ടുവരുന്നത്. മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ മഹാന്മാരോട് സഹായം തേടുന്നതിന് എതിർക്കുന്ന ഒരു ആയത്ത് പോലും ഖുർആനിലില്ല .ഒരു മുഫസറും അങ്ങനെ വ്യാഖ്യാനിച്ചിട്ടില്ല ഉണ്ടെങ്കിൽ അതാണ് ഒഹാബി പുരോഹിതൻമാർ തെളിയിക്കേണ്ടത്

Aslam Kamil Saquafi parappanangadi

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Wednesday, July 24, 2024

അല്ലാഹു ആകാശത്തിൽ ആണെന്നയിലാണന്ന ഒഹാബിവാദം പിഴച്ച വാദമാണ്

 


*അല്ലാഹു ആകാശത്തിൽ ആണെന്നയിലാണന്ന ഒഹാബിവാദം പിഴച്ച വാദമാണ് അഹ്ലുസ്സുന്നക്കു വിരുദ്ധമാണ്*


സൂറത്തുൽ മുൽക്കിലെ പതിനാറാമത്തെ ആയത്ത് ദുർവ്യാഖ്യാനം ചെയ്തു അല്ലാഹു ആകാശത്തിലാണ് എന്നതിന് തെളിവാണ് എന്ന വഹാബി വാദം ഇമാം ഖുർതുബി പൊളിച്ചെഴുതുന്നത് കാണുക

وقال المحققون : أمنتم من فوق السماء ; كقوله : فسيحوا في الأرض أي فوقها لا بالمماسة والتحيز لكن بالقهر والتدبير .تفسير القرطبي سورة الملك 16

തഫ്സീറിൽ ഇമാം ഖുർത്വുബി റ പറയുന്നു

ആകാശത്തിൻമേൽ

 അധികാരം കൊണ്ടും നിയന്ത്രണം കൊണ്ടുമുള്ളവൻ എന്നാണ് അർത്ഥം. അവിടെ സ്ഥലമുള്ളവൻ എന്നോ തൊട്ടുനിൽക്കുന്നവൻ തൊട്ടവൻ എന്ന അർത്ഥമില്ല സൂറത്തുൽ മുൽക് 16 തഫ്സീറുൽ ഖുർത്വുബി


ഖുർആനിൽ അല്ലാഹു ആകാശത്തുള്ളവൻ എന്ന് പറഞ്ഞു എന്ന് അർത്ഥം പറഞ്ഞ ചില സാധുക്കൾ ഉദ്ദേശം ആകാശത്തിനേക്കാൾ അപ്പുറമാണ് എന്ന് ദുർവ്യാഖ്യാനിക്കുകയും ചെയ്യുന്നതിൽ അത്ഭുതപ്പെടുന്നു

അല്ലാഹു അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾ എന്തിന് അപ്പുറം എന്ന ദുർവ്യാഖ്യാനം ചെയ്യുന്നു.


ഇമാം ഖുർതുബി തുടരുന്നു

ഇങ്ങനെയും അഭിപ്രായമുണ്ട്


അതിൻറെ അർത്ഥം ആകാശത്തിന്റെ ഉടമസ്ഥനും അതിൻറെ നിയന്ത്രണമുള്ളവനും

എന്നാണ്.ഇന്നയാൾ ഇറാഖിന് മേൽ ആണ് അല്ലെങ്കിൽ ഹിജാസിന്മേൽ ആണ് എന്ന് പറഞ്ഞാൽ അതിൻറെ അധികാരിയാണ് എന്ന അർത്ഥത്തിന് പറയാറുണ്ട്.


അല്ലാഹുവിൻറെ മഹത്വത്തിലേക്ക് അറിയിക്കുന്ന ധാരാളം ഇത്തരം ഹദീസുകളും കാണാവുന്നതാണ് അതിന് ഒന്നും നിഷേധിക്കാൻ പാടില്ല


അതുകൊണ്ടുള്ള ഉദ്ദേശം അല്ലാഹുവിനെ മഹത്വപ്പെടുത്തലും താഴെയായി ഇരിക്കുന്നവനാണ് എന്നതിനെ തൊട്ട് പരിശുദ്ധൻ ആക്കലുമാണ് ,


അവൻ മേൽമയുള്ളവനാണ് മഹത്വമുള്ളവനാണ് എന്നത് കൊണ്ടുള്ള ഉദ്ദേശം സ്ഥലങ്ങളെ കൊണ്ടോ അതിർത്തി കൊണ്ടോ ഭാഗങ്ങളെ കൊണ്ടോ അല്ല


കാരണം അതെല്ലാം ജിസ്മുകളുടെ പ്രത്യേകതകളാണ്.



وقيل : معناه أمنتم من على السماء ; كقوله تعالى : ولأصلبنكم في جذوع النخل أي عليها .

ومعناه أنه مديرها ومالكها ; كما يقال : فلان على العراق والحجاز ; أي واليها وأميرها .

والأخبار في هذا الباب كثيرة صحيحة منتشرة ، مشيرة إلى العلو ; لا يدفعها إلا ملحد أو جاهل معاند .

والمراد بها توقيره وتنزيهه عن السفل والتحت .

ووصفه بالعلو والعظمة لا بالأماكن والجهات والحدود لأنها صفات الأجسام 


ദുആ ചെയ്യുമ്പോൾ ആകാശത്തിലേക്ക് കൈകൾ ഉയർത്തുന്നത് അത് വഹ് യ് ഇറങ്ങുന്ന സ്ഥലം ആയതുകൊണ്ട്  മഴയിറങ്ങുന്ന സ്ഥലം ആയതുകൊണ്ടുമാണ്.

പരിശുദ്ധതയുടെ സ്ഥാനവും സംശുദ്ധരായ മലക്കുകളുടെ സ്ഥാനവും ആണ് അടിമകളുടെ സൽക്രമങ്ങൾ ആകാശത്തിലേക്കാണ് ഉയർത്തപ്പെടുക അതിനുമുകളിലാണ് അർഷും സ്വർഗ്ഗവും ഉള്ളത് അതുകൊണ്ടാണ് കൈകൾ ഉയർത്തുന്നത് ആകാശത്തേക്ക് ഉയർത്തുന്നത് ,


ഇത് പ്രാർത്ഥനയുടെയും നിസ്കാരത്തിന്റെയും ഖിബ്ലയായി കഅബയെ അല്ലാഹു വച്ചത് പോലെയാണ് . (അല്ലാഹു അവിടെ ആയതുകൊണ്ട് അല്ലല്ലോ )കൂടാതെ അല്ലാഹുവാണ് എല്ലാ സ്ഥലങ്ങളിലും സൃഷ്ടിച്ചത് അവൻ സ്ഥലങ്ങളിലേക്ക് ആവശ്യമുള്ളവനല്ല സ്ഥലങ്ങളും സമയങ്ങളും സൃഷ്ടിക്കുന്നതിന് മുമ്പേ അവനുണ്ട് അപ്പോൾ  അവൻക്ക് സ്ഥലമോ സമയമോ ആവശ്യമില്ലായിരുന്നു അവൻ

 മാറ്റമില്ല (തഫ്സീറുൽ ഖുർത്വുബി സൂറത്തുൽ മുൽക് )

وإنما ترفع الأيدي بالدعاء إلى السماء لأن السماء مهبط الوحي ، ومنزل القطر ، ومحل القدس ، ومعدن المطهرين من الملائكة ، وإليها ترفع أعمال العباد ، وفوقها عرشه وجنته ; كما جعل الله الكعبة قبلة للدعاء والصلاة ، ولأنه خلق الأمكنة وهو غير محتاج إليها ، وكان في أزله قبل خلق المكان والزمان .

ولا مكان له ولا زمان .

وهو الآن على ما عليه كان  تفسير القرطبي سورة الملك.


https://m.facebook.com/story.php?story_fbid=pfbid02Y78fkVKxBcUbb3nzEEZnasGAg3YYv6ypzmvEUt6WHMQ75QayvGgygkGft8NzdSDHl&id=100016744417795&mibextid=Nif5oz


Aslam Kamil Saquafi parappanangadi

Tuesday, July 23, 2024

തവസ്സുൽ മറുപടി

 

*ഏറ്റവും*
*അടുത്തവനിലേക്ക്* *അടുക്കാൻ ഇടയാളനോ?*
⚡⚡⚡⚡⚡⚡⚡⚡⚡

വഹാബി പുരോഹിതൻ അബ്ദുൽ മാലിക് സലഫി എഴുതുന്നു

അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ ഇടയാളനെ ആവശ്യമില്ല
എന്നതാണ് ഇസ്‌ലാമിൻ്റെ അടിത്തറ.

മറുപടി

ഇങ്ങനെ ഒരു അടിത്തറ ഇസ്ലാമിൽ ഇല്ല . അത് മൗലവിക്ക് തെളിയിക്കാൻ സാധ്യമല്ല.

ഒഹാബിമൗലവി

ആദം നബി(അ) മുതൽ മുത്ത് നബി(സ) വരെയുള്ള പ്രവാചകന്മാർ പഠിപ്പിച്ചതും ചെയ്തതും ഇക്കാര്യമാണ്.

മറുപടി

അല്ല .അവരല്ലാം തവസ്സുൽ അംഗികരിച്ചിട്ടുണ്ട്.

ഒഹാബിമൗലവി

വിശുദ്ധ കുർആനിലെ മുഴുവൻ പ്രാർത്ഥനകളും അല്ലാഹുവിനോട് നേരിട്ടാണ്.
ഹദീസിൽ പഠിപ്പിക്കപ്പെട്ട മുഴുവൻ പ്രാർത്ഥനകളും
റബ്ബിനോട് നേരിട്ടാണ്.

മറുപടി

ഇബാദത്താവുന്ന പ്രാർത്ഥന അല്ലാഹുവിനോടാണന്നതിൽ അർക്കും സംശയമില്ല.
അത് കൊണ്ട് തന്നെ നിസ്കാര ശേഷമടക്കം സുന്നികൾ എപ്പോഴും അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നവരാണ്.
സുന്നികൾ പ്രാർത്ഥിക്കുമ്പോൾ മൂട് തട്ടി എഴുന്നേറ്റു പോവുന്നവരാണ് ഒാ ഹാബി കുഞ്ഞാടുകൾ:
അതോട് കൂടെ അല്ലാഹുവും റസൂലും പഠിപ്പിച്ചത് പോലെ
മഹാന്മാരെ കൊണ്ടും മറ്റു സൽകർമങ്ങൾ കൊണ്ടും തവസ്സുൽ ചെയ്യുകയും ചെയ്യും.

ഒഹാബിമൗലവി

അല്ലാഹു നമ്മുടെ സമീപസ്ഥനാണ്. അവനിലേക്ക് എന്തിന് മറ്റൊരു ഇടയാളൻ?

മറുപടി

അല്ലാഹുനമ്മുടെ സമീപസ്ഥനാണ്. അവനിലേക്ക് എന്തിന് സൽകർമങ്ങൾ കൊണ്ട് മറ്റൊരു ഇടതേട്ടം.

സൽകർമങ്ങൾ ഒരു സൃഷ്ടിയായിരിക്കെ മഹാന്മാരും ഒരു സൃഷ്ടി തന്നെ . സൃഷ്ടിയായ സൽകർമം മുഖേനെ എന്റെ ആവശ്യം വീട്ടണേ എന്ന് ദുആ ചെയ്യാൻ പറ്റുമെങ്കിൽ ഇന്ന മഹാൻ നീ ഇഷ്ടപ്പെടുന്നവരാണ് ഞാൻ അദ്ധേഹത്തെയും ഇഷ്ടപ്പെടുന്നു അവരുടെ മഹത്വം കൊണ്ടും  ആ ഇഷ്ടം കൊണ്ടും എന്റെ ആവശ്യം വിടണേ എന്നും ദുആ ചെയ്യാവുന്നതാണ്.
ഇതുതന്നെയാണ് മഹാന്മാരെ കൊണ്ടുള്ള തവസ്സുലിന്റെ അർത്ഥവും .
സാധാരണ കാര്യങ്ങളിൽ അല്ലാഹുവിന്റെ  ഉദ്ധേശ പ്രകാരം സഹായം തേടൽ അനുവദനീയമായത് പോലെ അസാധാരണമായ മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ  സഹായം തേടുന്നതും അനുവദനീയമാണ് . അവയെ ശിർക്കാണന്ന് പറയുന്ന ഒരായത്തും ഒഹാബീ പുരോഹിതൻമാർക്ക്  കാണിക്കാൻ സാധ്യമല്ല.

ഒഹാബിമൗലവി

അല്ലാഹു പറയുന്നു:
{ وَإِذَا سَأَلَكَ عِبَادِی عَنِّی فَإِنِّی قَرِیبٌۖ أُجِیبُ دَعۡوَةَ ٱلدَّاعِ إِذَا دَعَانِۖ فَلۡیَسۡتَجِیبُوا۟ لِی وَلۡیُؤۡمِنُوا۟ بِی لَعَلَّهُمۡ یَرۡشُدُونَ }
[سُورَةُ البَقَرَةِ: ١٨٦]
"നിന്നോട് എൻ്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്‌.അതുകൊണ്ട് എൻ്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍: വേണ്ടിയാണിത്‌."

മറുപടി

ഇതിൽ എവിടെയാണ് മൗലവി തവസ്സുൽ ഇസ്തിഗാസ പാടില്ല എന്ന് .
അങ്ങനെ ഒരായത്തുണ്ടങ്കിൽ അതാണ് പുരോഹിതന്മാരെ നിങ്ങൾ കൊണ്ട് വരേണ്ടത്.
അല്ലാഹു അടുത്തവനായതിനാൽ സൃഷ്ടിയായ സൽകർമങ്ങൾകൊണ്ട് തവസ്സുലാക്കൽ വിരോധമില്ലാത്തത് പോലെ  അല്ലാഹു ഇഷ്ടപ്പെട്ട മഹാന്മാരെ കൊണ്ടും അവരോടുള്ള ഇഷ്ടം കൊണ്ടും തവസ്സുൽ മേൽ ആയത്തിന് വിരുദ്ധമല്ല.
ദുൻയാവിൽ ജീവിച്ചിരിക്കുന്ന മഹാന്മാരോട് ദുആ ചെയ്യാൻ ആവശ്യപെടലും (സുബാർശ തേടൽ )  അവരുടെ മുഅജിസത്ത് കറാമത്ത് ( അസാധാരണ കാര്യങ്ങൾ) കൊണ്ടു ആവശ്യപ്പെടലും ശിർക്കല്ലാതത് പോലെ ബർസഖി ലോകത്ത് ജീവിച്ചിരിക്കുന്ന മഹത്തുക്കളോടു ദുആ ചെയ്യാൻ ആവശ്യപ്പെടലും (സുബാർശതേടലും )അവരുടെ മുഅജിസത്ത് കറാമത്ത് ( അസാധാരണ കാര്യങ്ങൾ) കൊണ്ടു ആവശ്യപ്പെടലും ശിർക്കല്ലാത്തതാണ്
അത് ശിർക്കാണന്നതിന് വല്ല ആയത്തുമുണ്ടങ്കിൽ കൊണ്ടുവരു മൗലവീസ്

ഒഹാബിമൗലവി

റബ്ബിനോട് നേരിട്ട് ചോദിച്ചാൽ അവൻ  നമുക്ക് ഉത്തരം നൽകും എന്ന് അവൻ നമ്മോട് ഉറപ്പിച്ച് പറഞ്ഞിരിക്കുന്നു!
ഈ ആഹ്വാനം നിങ്ങൾ സ്വീകരിക്കണം എന്നും അല്ലാഹു പറഞ്ഞിരിക്കുന്നു!
ഇത്രയും വ്യക്തമായി റബ്ബ് പറഞ്ഞിരിക്കെ പിന്നെ എവിടുന്നാണ് ഇടയാള വാദം കടന്നു വന്നത്?

മറുപടി

ഞങ്ങൾ ധാരാളം തവണ അല്ലാഹുവിനോട് എപ്പോഴും ദുആ ചെയ്യുന്നവർ തന്നെയാണ് മൗലവീസ്

റബ്ബിനോട് നേരിട്ട് ചോദിച്ചാൽ അവൻ  നമുക്ക് ഉത്തരം നൽകും എന്ന് അവൻ നമ്മോട് ഉറപ്പിച്ച് പറഞ്ഞിരിക്കെ എന്തിനാണ് ജീവിച്ചിരിക്കുന്ന പലരോടും ആവശ്യപെടുന്നത്. എന്തിനാണ് ജീവിച്ചിരിക്കുന്ന മഹാന്മാരോട് ദുആ ചെയ്യാൻ ആവശ്യപ്പെടുന്നത്. അതിനു നിങ്ങൾക്ക് എന്താണോ മറുപടി അതേ മറുപടി തന്നെയാണ് ആത്മീയമായ നിലക്ക് സഹായ തേട്ടത്തിനുമുള്ളത്.

ഒഹാബിമൗലവി

ഏറ്റവും
അടുത്തവനിലേക്ക് അടുക്കാൻ ഇടയാളനോ?
അതാവശ്യമില്ല.
ഇടയാളവാദം പുതിയതാണ്.അതിനാൽ തന്നെ അത് വഴികേടുമാണ്. വഴികേടുകൾ ചെന്നെത്തുക നരകത്തിലേക്കുമാണ്.

മറുപടി

ഏറ്റവും
അടുത്തവനിലേക്ക് അടുക്കാൻ
സാധാരണ കാര്യത്തിൽ എന്തിന് ഇടയാളൻ എന്ന ചോദ്യത്തിനുള്ള  എന്താണ് മൗലവീസിന്റെ ഉത്തരം അത്  തന്നെ ഇവിടയും പറഞ്ഞു കൊള്ളുക

ഒഹാബിമൗലവി

അപ്പോൾ ഉയരാവുന്ന ചോദ്യമിതാണ്:
{  وَٱبۡتَغُوۤا۟ إِلَیۡهِ ٱلۡوَسِیلَةَ  }
[سُورَةُ المَائـِدَةِ: ٣٥]
അല്ലാഹുവിലേക്ക് നിങ്ങൾ വസീലതേടുക എന്ന് പറഞ്ഞിട്ടില്ലേ?

ശരിയായ അർഥം എന്താണ്?
തഫ്സീർ ജലാലൈനി തന്നെ പറയട്ടെ:
ما يُقَرِّبكُمْ إلَيْهِ مِن طاعَته
അവനിലേക്കടുപ്പിക്കുന്ന നന്മകൾ ചെയ്യുക ഇതാണ്
ഉദ്ദേശ്യം!

മറുപടി

ഇവിടെ വസീലയിൽ പുണ്യങ്ങൾ ചെയ്യൽ ഉൾപെടുമെന്നതിൽ ഇവിടെ ആർക്കും തർക്കമില്ല.

മഹാന്മാരെ കൊണ്ടുള്ള തവസ്സുലും ഉൾപ്പെടുന്നതാണ് എന്ന് മുഫസ്സിറുകൾ വെക്തമാക്കിയിട്ടുണ്ട്

ഒഹാബിമൗലവി

മറ്റൊരു സംശയം:
اللهم  إنِّي أسألُكَ وأتوسَّلُ إليكَ بنبيِّكَ محمَّدٍ نبيِّ الرَّحمةِ،
അല്ലാഹുവേ നിൻ്റെ നബിയെ കൊണ്ട് ഞാൻ വസീലയാക്കുന്നു എന്ന് ഹദീസിൽ ഇല്ലേ എന്നാണ് .
ഉണ്ട്.ഇവിടെയും അല്ലാഹുവിനും അടിമക്കും ഇടയിൽ ഇടയാളനെ വേണം എന്നല്ല.
കാരണം ഹദീസിൻ്റെ ആദ്യഭാഗം അത് വ്യക്തമാക്കുന്നുണ്ട്.
ادعُ اللَّهَ أن يعافيَني قالَ : إن شئتَ دعوتُ ، وإن شِئتَ صبرتَ فَهوَ خيرٌ لَكَ . قالَ : فادعُهْ ،
അന്ധനായ സ്വഹാബി വന്ന് നബി(സ)യോട് അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയാണ്.
നബി(സ) അദ്ദേഹത്തോട് പ്രാർത്ഥിക്കാം എന്നും പറയുന്നു.
ജീവിച്ചിരിക്കുന്നവരോട് തനിക്ക് വേണ്ടി താങ്കൾ പ്രാർത്ഥിക്കണം എന്ന് പറയുന്നതിൽ തെറ്റില്ല.
ഇതിൽ എവിടെയാണ് ഇടയാളവാദത്തിന് തെളിവ്?

മറുപടി

ഇവിടെ സ്വഹാബി നബി സ്വ യോട് ദുആ ചെയ്യാൻ ആവശ്യപ്പെടുക മാത്രമല്ല ചെയ്തത്. നബി സ്വ യെ കൊണ്ട് തവസ്സുൽ ചെയ്തു അല്ലാഹുവിനോടുള്ള  ദുആ നബി സ്വ പഠിപ്പിക്കുകയും ദുആ ചെയ്യുകയും ചെയ്തിട്ടുണ്ട്.
അല്ലാഹുമ്മ എന്ന് പറഞ്ഞ് കൊണ്ടാണ് തവസ്സുൽ അടങ്ങിയ ദുആ തുടങ്ങുന്നത്

اللهم إني أسألك وأتوجه إليك بنبيك محمد نبي الرحمة، يا محمد إني توجهت بك إلى ربي في حاجتي هذه لتقضى لي، اللهم فشفعه
അല്ലാഹുവെ ഞാൻ നിന്നോട് ചോദിക്കുകയും അനുഗ്രഹത്തിന് നബിയായ മുഹമ്മദ് എന്ന നിന്റെ നബിയെ കൊണ്ട് നിന്നിലേക്ക് ഞാൻ തവസ്സുൽ ചെയ്യുകയും ചെയ്യുന്നു. മുഹമ്മദ് നബിയെ
എന്റെ ഈ ആവശ്യത്തിൽ അത് വീട്ടാൻ വേണ്ടി
അങ്ങയെ കൊണ്ട് എന്റെ റബ്ബിലേക്ക് ഞാൻ  മുന്നിടുന്നു
അല്ലാഹുവേ നബിയുടെ സുബാർഷ സ്വീകരിക്കണേ .
ഇതാണ് ആ ദുആയിൽ ഉള്ളത് ഇതിൽ തവസ്സുൽ ഇല്ല എന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കൽ മാത്രമാണ്.ആവശ്യ പൂർത്തീകരണത്തിന് വേണ്ടി ദുആ ചെയ്യുന്നതിനെ പറ്റിപ്പറയുന്ന അധ്യായം എന്ന അധ്യായത്തിൽ ഇമാം നവവി അദ്കാറിൽ അടക്കം ഈ ഹദീസ് കൊണ്ടുവന്നിട്ടുണ്ട്. അതിൽനിന്നും തിരുനബിയുടെ വഫാത്തിന് ശേഷവും ഈ ദുആ പുണ്യമാണെന്ന് മനസ്സിലാക്കാം.
ഈ ചരിത്രത്തിൻറെ ആദ്യഭാഗത്ത് നബിയോട് സ്വഹാബത്ത് ദുആ ചെയ്യാൻ വേണ്ടി ആവശ്യപ്പെട്ടു പരാതി പറഞ്ഞു എന്നതിനാൽ നബി തങ്ങൾ പഠിപ്പിച്ചതിൽ തവസ്സുലില്ല എന്ന വഹാബിവാദം കള്ളത്തരം മാത്രമാണ്.

ഒഹാബിമൗലവി

അബ്ബാസ്(റ)നെ മഴക്കുള്ള പ്രാർത്ഥനയിൽ ഇമാമാക്കിയതും ഇതിനു സമാനമാണ്.

മറുപടി


ഉമർ എന്നവർ അബ്ബാസ് എന്നവരൊട പ്രാർത്ഥിക്കാൻ ആവശ്യപ്പെടുക മാത്രമല്ല ചെയ്തത് .മുത്ത് നബിയുടെ എളാപ്പയെ കൊണ്ട് തവസ്സുൽ ചെയതു അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട്
അപ്പോൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനിടയിൽ മഹാന്മാരെ കൊണ്ട് തവസ്സുൽ ചെയ്തു കൊണ്ടുള്ള പ്രാർത്ഥനപുണ്യമാണെന്ന് അതിൽ നിന്നും മനസ്സിലാക്കാം

ഒഹാബിമൗലവി


നന്മകൾ കൊണ്ട് റബ്ബിലേക് അടുക്കുക,
നല്ലവരോട് പ്രാർത്ഥിക്കാൻ പറയുക എന്നതിനപ്പുറത്ത്
അല്ലാഹുവിനും അടിമക്കും ഇടയിൽ
ഇടയാളനെ വെച്ച് അവരോട് പ്രാർത്ഥിക്കുന്ന
രീതി പ്രമാണങ്ങൾക്കപരിചിതമാണ്.

മറുപടി

നല്ലവരോട് പ്രാർത്ഥിക്കാൻ പറയുക എന്നതിൽ ജീവിച്ചിരിക്കുന്നവരും മരണപ്പെട്ട വരും ഉൾപ്പെടും. ഇല്ല എന്നതിന് യാതൊരു തെളിവുമില്ല അല്ലാഹുവിനോട് പ്രാർത്ഥിക്കുമ്പോൾ സൽക്രമങ്ങളെ കൊണ്ടും മഹാന്മാരെ കൊണ്ടും തപസ്വലാക്കി കൊണ്ടും പ്രാർത്ഥിക്കാവുന്നതാണ് അത് നിഷേധിക്കാൻ വഹാബിക്ക് യാതൊരു തെളിവുമില്ല

അസ് ലം കാമിൽ സഖാഫി
https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Sunday, July 21, 2024

കര്‍ബലയും ഹുസൈന്‍(റ)ന്റെ കൊലപാതകവും അതിലുള്ള ദുഖവും വേദനയും പരാമര്‍ശിക്കുന്ന നശീദകളും പാട്ടുകളും

 *_ചോദ്യോത്തരം: ശാഫിഈ_*  

ചെറുശോല അബ്ദുല്‍ ജലീല്‍ സഖാഫി


📕📕📕📕📕📕📕

 _(സുന്നത്ത് മാസിക - ഒക്ടോബര്‍ 2023)_ 


📌 *ചോദ്യം:* 

ഇക്കഴിഞ്ഞ മുഹര്‍റം മാസത്തില്‍ കര്‍ബലയും ഹുസൈന്‍(റ)ന്റെ കൊലപാതകവും അതിലുള്ള ദുഖവും വേദനയും പരാമര്‍ശിക്കുന്ന നശീദകളും പാട്ടുകളും നമ്മുടെ ചില സ്റ്റേജുകളിലും ആലപിക്കപ്പെട്ടിരുന്നു. ഇതില്‍ എന്തെങ്കിലും തെറ്റുണ്ടോ? ഇത് പാടില്ലെന്ന് ചിലര്‍ പറയുന്നു. എന്താണ് പ്രശ്‌നം? മറുപടി പ്രതീക്ഷിക്കുന്നു. 


 📍 *ഉത്തരം:* 


ചോദ്യത്തില്‍ സൂചിപ്പിക്കപ്പെട്ട പാട്ടുകളുടെയും നശീദകളുടെയും ഉള്ളടക്കം എന്താണെന്ന് ഞാന്‍ പരിശോധിച്ചിട്ടില്ല. പൊതുവെ കര്‍ബലയും ഹുസൈന്‍(റ) കൊല്ലപ്പെട്ട സാഹചര്യങ്ങളും അതുസംബന്ധമായി ഉദ്ധരിക്കപ്പെട്ട വിവരണങ്ങളും സദസ്സുകളില്‍ പറയുന്നത് ശരിയല്ല. അതൊഴിവാക്കപ്പെടേണ്ടതാണ്. ഇവ്വിഷയകമായി പ്രാമാണിക ഇമാമുകളുടെ വിശദീകരണം കാണുക: 'അല്ലാമ ഇസ്മാഈലുല്‍ ഹിഖി(റ) പറയുന്നു: 'മുഹര്‍റമിന്റെ ആദ്യദിവസങ്ങളിലും ആശൂറാഇലും ഹുസൈന്‍(റ) കൊല്ലപ്പെട്ട സാഹചര്യം പാരായണം ചെയ്യുന്നവര്‍ റാഫിളുകളോട് സാമ്യമാവുകയാണ്; ശ്രോതാക്കളില്‍ ദുഖമുണ്ടാക്കാനായി ആദരവിന് കോട്ടം തട്ടുന്ന വിധത്തിലാകുമ്പോള്‍ വിശേഷിച്ചും. ഹുസൈന്‍(റ) കൊല്ലപ്പെട്ടത് വിശദീകരിക്കുന്നുവെങ്കില്‍ മറ്റു പലസ്വഹാബികളും കൊലചെയ്യപ്പെട്ടതും വിശദീകരിക്കേണ്ടതല്ലേ? അതില്ലാതെ ഇതുമാത്രം പറയുന്നത് റവാഫിളുകളുടെ രീതിയാണ്. ഹുസൈന്‍(റ)വിന്റെ കൊലപാതകവും അതുസംബദ്ധമായ ഹികായതുകളും പറയല്‍ ഹറാമാണെന്ന് ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുണ്ട്.' (തഫ്‌സീര്‍ റൂഹുല്‍ബയാന്‍-4:143)


ഇമാം അര്‍ദബീലി(റ) എഴുതുന്നു: 'ഹുസൈന്‍(റ) കൊല്ലപ്പെട്ട സാഹചര്യവും അതുസംബദ്ധമായ റിപ്പോര്‍ട്ടുകളും സ്വഹാബികള്‍ക്കിടയില്‍ സംഭവിച്ചിട്ടുള്ള തര്‍ക്കങ്ങളും ജനങ്ങളോട് പറയല്‍ വഅള് പറയുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഹറാമാണെന്ന് ഇമാം ഗസ്സാലിയും മറ്റും പറഞ്ഞിരിക്കുന്നു.' (അന്‍വാര്‍-1:348) മുആവിയ(റ)നെ ആക്ഷേപിക്കലും അവരുടെ പുത്രന്‍ യസീദിനെ ലഅ്‌നത്ത് ചെയ്യലും ഹുസൈന്‍(റ) കൊല്ലപ്പെട്ട രംഗവും സ്വഹാബികള്‍ക്കിടയിലുണ്ടായ വിവാദങ്ങളും വിവരിക്കലും ഹറാമാണെന്ന് 'ഉബാബില്‍' പറഞ്ഞിട്ടുണ്ട്.(ഹാശിയതുല്‍ ജമല്‍-5:114, ഹാശിയതുന്നിഹായ-7:403) ഇമാം ഇബ്‌നുഹജര്‍(റ) എഴുതി: 'പ്രഭാഷകരും മറ്റും ഹുസൈന്‍(റ) കൊല്ലപ്പെട്ട സാഹചര്യവും അതുസംബദ്ധമായ ഹികായതുകളും സ്വഹാബത്തിനിടയില്‍ സംഭവിച്ചിട്ടുള്ള തര്‍ക്കങ്ങളും ജനങ്ങളോട് പറയല്‍ ഹറാമാണെന്ന് ഗസ്സാലി(റ)യും മറ്റും പറഞ്ഞിട്ടുണ്ട്. ദീനിന്റെ നേതൃത്വമായ സ്വഹാബത്തിനെ ആക്ഷേപിക്കാന്‍ അത് കാരണമായേക്കും. എന്നാല്‍ ഇമാം ഗസ്സാലിയുടെ പ്രസ്തുത പ്രസ്താവന എന്റെ ഈ ഗ്രന്ഥത്തിലുള്ള വിശദീകരണത്തിന് എതിരല്ല. കാരണം, സ്വഹാബത്തിന്റെ മഹ്വത്വവുമായി ബന്ധപ്പെട്ട് നിര്‍ബന്ധമായി വിശ്വസിക്കേണ്ടതായ ശരിയായ നിലപാടാണ് ഈ ഗ്രന്ഥത്തില്‍ വിശദീകരിച്ചിട്ടുള്ളത്. എന്നാല്‍ ശരിയായ അറിവില്ലാത്ത പ്രഭാഷകര്‍ തെറ്റായ ചില വിവരണങ്ങള്‍ പറയുകയും ശരിയായ വ്യാഖ്യാനങ്ങള്‍ വിശദീകരിക്കാതിരിക്കുകയും നിര്‍ബന്ധമായും വിശ്വസിക്കേണ്ടതായ സത്യം വ്യക്തമാക്കാതിരിക്കുകയും ചെയ്യുമ്പോള്‍ സാധാരണക്കാര്‍ സ്വഹാബികളെ കുറ്റപ്പെടുത്താനും വിമര്‍ശിക്കാനും അത് കാരണമായേക്കും' (അസ്സവാഇഖുല്‍ മുഹ്‌രിഖ- 640) 


ഹുസൈന്‍(റ) ഉള്‍പ്പെടെയുള്ള മഹത്തുക്കളുടെ മദ്ഹ് പറയല്‍ പുണ്യകര്‍മ്മമാണ്. എങ്കിലും കര്‍ബലയും ഹുസൈന്‍(റ)വിന്റെ കൊലപാതകവും അതുസംബദ്ധമായ ഹികായത്തുകളും പാടുന്നതിലും പറയുന്നതിലും അപകടമുണ്ടെന്ന് മേല്‍ ഉദ്ധരണികളില്‍ നിന്ന് വ്യക്തമാണല്ലോ. അതിനാല്‍ അത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതാണ്. ആശൂറാഇനോടനുബദ്ധിച്ച് ശിയാക്കള്‍ നടത്തുന്ന ആചാരങ്ങളോട് അകലം പാലിക്കേണ്ടതുമുണ്ട്. ഇത്തരം കാര്യങ്ങളിലെല്ലാം സൂക്ഷ്മശാലികളായ പൂര്‍വ്വിക പണ്ഡിതരുടെ രീതികള്‍ തന്നെയാണ് അഭികാമ്യം.

Saturday, July 20, 2024

فالمدبرات امرا* 🖋️മൗലാനാ നജീബ് മൗലവി

 *فالمدبرات امرا*

🖋️മൗലാനാ നജീബ് മൗലവി


മനുഷ്യരടക്കമുള്ള ഈ അധോലോകത്തിന്റെ മേൽ കൈകാര്യാധികാരവും നിയന്ത്രണശേഷിയും അല്ലാഹു നല്കിയിട്ടുള്ളത് ഉപരിലോക സൈന്യത്തിനാണ്. ആകാശ ലോകത്തെ മലക്കുകൾക്ക്. അതിനു വേണ്ട പ്രകൃതിയിലും, ഉപരി ലോകത്തും ഭൂമിയിലുമെല്ലാം നിവസിക്കുവാനും സഞ്ചരിക്കുവാനുമുള്ള സിദ്ധിയിലുമാണ് അവരെ അല്ലാഹു ഒരുക്കിയിരിക്കുന്നത്. അല്ലാഹുവിന്റെ സൃഷ്ടികളെ ഇതനുസരിച്ച് രണ്ടു ഗണമായി തരംതിരിക്കപ്പെട്ടിട്ടുണ്ട്. ആലമുൽ ഖൽഖ്(عالم الخلق), ആലമുൽ അംറ്(عالم الامر). സൃഷ്ടിലോകം, അതിന്റെ മേൽ അധികാരമുള്ള നിയന്ത്രക ലോകം എന്നിങ്ങനെ ഇതിനെ മൊഴിമാറ്റാം. പദാർത്ഥലോകം-ആത്മീയലോകം എന്നും ഇന്ദ്രിയലോകം- ഇന്ദ്രിയാതീത ലോകം എന്നും ഭൗതിക ലോകം, അഭൗതിക ലോകം എന്നും വിശേഷിപ്പിക്കാം. 

( عالم الغيب عالم الشهادة ، عالم الملكوت عالم الملك)

ഇതാണ് ألا له الخلق والأمر تبارك الله ربِّ العالمين-

ഖൽഖിന്റെ ലോകവും അംറിന്റെ ലോകവും അല്ലാഹുവിന്നുടമപ്പെട്ടതാകുന്നു എന്ന ഖുർആൻ വാക്യം കൊണ്ടുദ്ദേശ്യം.


ഭൗതിക-ജഢലോകത്തിന്റെ മേൽ നിയന്ത്രണാധികാരവും ആധിപത്യവും നല്കിക്കൊണ്ടാണ് ആത്മീയ ലോകത്തെ സംവിധാനിച്ചിട്ടുള്ളതെന്ന് അല്ലാഹുതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

فالمدبرات امرا - النازعات ٥

'കാര്യങ്ങളെല്ലാം ചിട്ടപ്പെടുത്തി നിയന്ത്രിച്ചു ഭരിക്കുന്ന സൃഷ്ടികളെത്തന്നെയാണ് സത്യം' എന്ന് അല്ലാഹു ആണയിട്ട പടപ്പുകൾ കൊണ്ടുദ്ദേശ്യം ഭൂമിലോകത്തിന്റെ മേൽ ആധിപത്യമുള്ള ഉന്നതാത്മാക്കളായ മലക്കുകളാണെന്നാണ് ഇമാം റാസിയും മറ്റും ബലപ്പെടുത്തിയത്.


"കാര്യങ്ങൾ നിയന്ത്രിക്കുന്ന ദാത്തുകൾ എന്നുള്ളത് മലക്കുകളുടെ കർമ്മശേഷി വിവരിക്കുന്നതിലേക്ക് സൂചനയാണ്. അതെങ്ങനെയെന്നാൽ, ഈ അധോലോകത്തിന്റെ ഏതൊരു നിലപാടും ഉപരിലോകനിവാസികളും ആകാശങ്ങളിൽ താമസിക്കുന്നവരുമായ മലക്കുകളിൽ ഓരോരുത്തരുടെ ഭരണ നിയന്ത്രണത്തിലേക്ക് ഏല്പിക്കപ്പെട്ടതാണ്."

(തഫ്സീറുൽ കബീർ: 31-30)


മലക്കുകളെപ്പോലെ ഉപരിലോകത്തിന്റെയും അഭൗതിക ലോകത്തിന്റെയും ഭാഗമാണ് നമ്മുടെ ആത്മാവ്. 'റൂഹിനെക്കുറിച്ച ചോദ്യത്തിന് അത് ആലമുൽ അംറിന്റെ-കാര്യനിർവ്വഹണ ലോകത്തിന്റെ ഭാഗമാണെന്ന് നബിയേ തങ്ങൾ മറുപടി പറയുക'യെന്ന് ഖുർആൻ നിർദ്ദേശിച്ചിട്ടുണ്ട്.

[يسئلونك عن الروح قل الروح من امر ربي- الإسراء ٨٥]


പക്ഷേ, അധോലോകത്തെ മനുഷ്യാത്മാക്കളിൽ പരിശുദ്ധാത്മാക്കൾക്കു മാത്രമേ ഈ പദവിയുള്ളൂ. മഹാത്മാക്കൾ അവയുടെ ശരീരത്തിൽ നിന്ന് വേർപ്പെട്ടാൽ ഉപരിലോകത്തെ ഇല്ലിയ്യിനിലേക്ക് ഉയരുമെന്നും മലക്കുകളോട് ചേരുമെന്നും ഹദീസുകളിൽ വിവരിക്കപ്പെട്ടിട്ടുണ്ട്. ദുഷ്ടാത്മാക്കൾ സിജ്ജീനിലേക്ക് ആപതിക്കുകയും അധോലോകത്തിന്റെ ഭാഗമായി പീഢനങ്ങളനുഭവിക്കുകയും ചെയ്യുന്നുവെന്നും പ്രമാണങ്ങൾ വ്യക്തമാക്കുന്നു.


'ഭൗതികലോകത്തെ നിയന്ത്രിക്കുന്ന തിരുസത്തകൾ' എന്ന് അല്ലാഹു പറഞ്ഞതു(فالمدبرات امرا)കൊണ്ടുദ്ദേശ്യം മനുഷ്യാത്മാക്കളാണെന്നും തഫ്സീറുണ്ട്. ഈ തഫ്സീറിനെ സമർത്ഥിച്ചു കൊണ്ട് ഇമാം റാസി(റ) കുറിക്കുന്നു:


"ജഢിക ബന്ധങ്ങളിൽ നിന്ന് മുക്തമായ-ഭൗതികശരീരത്തിന്റെ ഇരുട്ടിൽ നിന്നു പുറപ്പെട്ട ശേഷം ഉപരിലോകത്തോട് ചേരാൻ കൊതിച്ചുകൊണ്ടിരിക്കുന്ന മനുഷ്യാത്മാക്കൾ മലക്കുകളുടെ ലോകത്തേക്കും വിശുദ്ധ പദവികളിലേക്കും അതീവ സുഖത്തോടെ വളരെ പെട്ടെന്ന് ചെന്നെത്തുന്നതാണ്. ഈ രൂപത്തിലുള്ള യാത്രയാണ് والسابحات എന്നതിലെ നീന്തൽ കൊണ്ടുദ്ദേശ്യം. ഇതേ ആത്മാക്കൾ ഭൗതികലോകത്തോടുള്ള വിരക്തിയിലും ഉപരിലോകത്തോട് ചേരാനുള്ള ഇഷ്ടത്തിലും വ്യത്യസ്ത പദവികളിലാണ്. ഈയവസ്ഥകളിൽ സമ്പൂർണ്ണമായിട്ടുള്ളവ മലക്കുകളുടെ ലോകത്തേക്കുള്ള പ്രയാണത്തിൽ മത്സരിച്ചു മുന്നേറും. ദുർബ്ബലസ്ഥാനത്തുള്ളതിന്റെ പ്രയാണം ഭാരമേറിയതും പിന്നിലുമാകും. മുന്നേറുന്ന ആത്മാക്കളാണ് ഏറ്റം മഹത്വമുള്ളതെന്നതു കൊണ്ടാണ് والسابقات سبقا-മുന്നേറുന്ന ആത്മാക്കൾ എന്ന് അല്ലാഹു സത്യം ചെയ്തത്. ഈ പരിശുദ്ധ മഹാത്മാക്കളുടെ ശേഷിയും സ്ഥാനവും മൂലം ഭൗതികലോകത്തിന്റെ സ്ഥിതിഗതികളിൽ അവയ്ക്ക് പലതരം സ്വാധീനങ്ങളുണ്ടെന്നത് തീർച്ചയാണ്. ഇതാണ് فالمدبرات امرا-കാര്യങ്ങൾ നിയന്ത്രിക്കുന്ന ആത്മാക്കൾ എന്നതു കൊണ്ടുദ്ദേശ്യം...


(തഫ്സീറുൽ കബീർ 31-31)


*[പുസ്തകം: വഹ്ഹാബിസം ഭാഗം-1]*

ലോകത്തിലെ പലകാര്യങ്ങൾ നിയന്ത്രിക്കാൻ അല്ലാഹു മഹത്മാക്കളെ ഏൽപ്പിക്കുമെന്ന് ഇമാം റാസി പറഞ്ഞിട്ടുണ്ടോ ?

 📓📒📔📙📘📕📗📓

ചോദ്യം

فالمدبرات امرا

എന്ന ആയത്തിന്റെ തഫ്സീറിൽ ഇമാം റാസി

ലോകത്തിലെ പലകാര്യങ്ങൾ നിയന്ത്രിക്കാൻ അല്ലാഹു മഹത്മാക്കളെ ഏൽപ്പിക്കുമെന്ന് ഇമാം റാസി പറഞ്ഞിട്ടുണ്ടോ ?


മറുപടി


ലോക പ്രശസ്ത മുഫസിര്‍ ഇമാം റാസി(റ), കാര്യങ്ങള്‍ നിയന്ത്രിക്കുന്നവര്‍ എന്ന ആയത്തിന് അങ്ങനെ അര്‍ഥം വിശദീകരിച്ചിട്ടുണ്ട്.

കാര്യങ്ങള്‍ നിയന്തിര്‍ക്കുന്നവന്‍ തന്നെയാണ് സത്യം എന്ന ആയത്തിന്‍റെ തഫ്സീറില്‍ ഇമാം റാസി(റ) പറയുന്നു .

ഇവിടെ മൂനാമത്തെ വിവരണം ഈ ആയതിന്‍റെ ഉദ്ദേശം മഹാത്മാക്കള്‍ എന്നാണ്.

ശാരീരിക ബന്ധങ്ങളില്‍ നിന്നും ഒഴിവായ ഉന്നത സ്ഥാനങ്ങളിലേക്ക് എത്താന്‍  ആശിക്കുന്ന മനുഷ്യത്മാവ് ശാരീരിക ഇരുട്ടില്‍ നിന്നും പുറപ്പെട്ട ശേഷം 

പരിശുദ്ധ സ്ഥാനങ്ങളിലെക്കും മലാഇകത്തിന്‍റെ ലോകത്തേക്കും ഏറ്റവും സന്തോഷത്തോടെയും വളരെ വേഗതയിലും പോവുന്നതാണ്.

ആ അവസ്ഥയിലുള്ള പോക്കിനെ പറ്റിയാണ് നീന്തല്‍ എന്ന് ഖുറാനില്‍ പറഞ്ഞത്. പിന്നെ ദുനിയാവിനെ തൊട്ടുള്ള അകല്‍ച്ചയിലും 

ഉന്നത ലോകവുമായി ചേരല്‍നെ ആഗ്രഹിക്കുന്നതിലും ആത്മാക്കള്‍ വ്യത്യസ്മായിരിക്കും എന്നതില്‍ സംശയമില്ല,

മേല്‍ കാര്യത്തില്‍ പരിപൂര്‍ണത പ്രാപിച്ച ആത്മാവിന്‍റെ സഞ്ചാരം ഏറ്റവും മുന്‍കടക്കുന്നതാവും.

മേല്‍ കാര്യത്തില്‍ ഏറ്റവും ദുര്‍ബലന്‍ അവനു സഞ്ചാരം ഭാരമായിരിക്കും.

ഈ അവസ്ഥയിലേക്ക് മുന്നില്‍ പോവുന്ന ആത്മാവ് ഏറ്റവും ബഹുമാനിയാണ് എന്നതില്‍ സംശയമില്ല,.

അതുകൊണ്ട് ഈ മഹാത്മാക്കളെ കൊണ്ട് അല്ലാഹു സത്യം ചെയ്തത്.

പിന്നെ ഈ മഹാത്മാക്കള്‍, അവര്‍ക്ക് മഹത്വവും ശക്തിയും ഉണ്ടായതിനു വേണ്ടി ഈ ലോകത്തിന്‍റെ 

അവസ്ഥയില്‍ ഇവരില്‍ നിന്നും പ്രതിഫലനങ്ങള്‍ ഉണ്ടാവുന്നത് വിദൂരമല്ല.


👉🏻അതാണ്‌ കാര്യങ്ങള്‍ നിയന്ത്രിക്കുന്നവന്‍ എന്ന് അല്ലാഹു പറഞ്ഞത്.

മനുഷ്യന്‍ അവന്‍റെ മരണപ്പെട്ട ഉസ്താദിനെ സ്വപ്നത്തില്‍ കാണുകയും 

സംശയങ്ങള്‍ ചോദിക്കുകയും ചെയ്യുമ്പോള്‍ അദ്ദേഹം അവനു വഴി 

കാണിച്ചു കൊടുക്കാറില്ലേ?

👉🏻ഒരു മകന്‍ പിതാവിനെ സ്വപ്നം കാണുകയും , മറക്കപ്പെട്ട നിധിയിലേക്ക് അവന്‍ നേര്‍മാര്‍ഗം

കാണിക്കുകയും ചെയ്യാറില്ലേ?



👉🏻ജാലിനൂസ് രാജാവ് പറഞ്ഞിട്ടില്ലയോ എന്ന് ഞാന്‍ , 

"ഞാന്‍ രോഗിയാവുകയും ചികിത്സ ആശക്തമാവുകയും ചെയ്തപ്പോള്‍ ഞാന്‍

സ്വപ്നത്തില്‍ മരണപ്പെട്ട ഒരാളെ കാണുകയും , ചികിത്സ എങ്ങനെ എന്ന് നിര്‍ദേശിക്കുകയും ചെയ്തു”.

ആത്മാക്കള്‍ ശരീരവുമായി പിരിഞ്ഞാല്‍ , ശരീരത്തിലും ആത്മാവിലും യോജിപ്പുള്ള (ജീവിച്ചിരിക്കുന്ന) ഒരു മനുഷ്യനുമായി ബന്ധം 

സ്ഥാപിച്ചാല്‍ പിരിഞ്ഞു പോയ ആത്മാവ് മേല്‍ ശരീരവുമായി ബന്ധമുണ്ടാവുകയും , നന്മയുടെ മേല്‍ ആ ശരീരതെ ആത്മാവ് 

സഹായിക്കുകയും ചെയ്യുന്നത് വിദൂരമല്ല.

എങ്ങനെയുള്ള സഹായത്തിനു ഇല്‍ഹാം എന്ന് പറയുന്നതാണ്.

ഈ കാര്യം ഇമാം ഗസ്സാലി(റ) പറഞ്ഞിട്ടില്ലയോ?(തഫ്സീറുല്‍ കബീര്‍ , റാസി / സൂറത്ത് അന്നാസിആത്ത് ).


ثم الأرواح البشرية الخالية عن العلائق الجسمانية المشتاقة إلى الاتصال العلوي بعد خروجها من ظلمة الأجساد تذهب إلى عالم الملائكة، ومنازل القدس على أسرع الوجوه في روح وريحان، فعبر عن ذهابها على هذه الحالة بالسباحة، ثم لا شك أنمراتبالأرواح في النفرة عن الدنيا ومحبة الاتصال بالعالم العلوي مختلفة،فكلما كانت أتم في هذه الأحوال كان سيرها إلى هناك أسبق، وكلما كانت أضعف كان سيرها إلى هناك أثقل، ولا شك أن الأرواح السابقة إلى هذه الأحوال أشرف، فلا جرم وقع القسم بها، ثم إن هذه الأرواح الشريفة العالية لا يبعد أن يكون فيها ما يكون لقوتها وشرفها يظهر منها آثار في أحوال هذا العالم ، فهي )فالمدبرات أمرا( أليس أن الإنسان قد يرى أستاذه في المنام ويسأله عن مشكلة فيرشده إليها؟ أليس أن الابن قد يرى أباه في المنام فيهديه إلى كنز مدفون؟ أليس أن جالينوس قال : كنت مريضا فعجزت عن علاج نفسي، فرأيت في المنام واحدا أرشدني إلى كيفية العلاج؟ أليس أنالغزاليقال : إن الأرواح الشريفة إذا فارقت أبدانها، ثم اتفق إنسان مشابه للإنسان الأول في الروح والبدن، فإنه لا يبعد أن يحصل للنفس المفارقة تعلق بهذا البدن حتى تصير كالمعاونة للنفس المتعلقة بذلك البدن على أعمال الخي

👉🏻

Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

മുദബ്ബിറുൽ ആലം

 


*മുദബ്ബിറുൽ ആലം*


ചോദ്യം

ഔലിയാക്കളിൽ ഉന്നത സ്ഥാനം ലഭിച്ചവർക്ക് മുദബ്ബറുൽ ആലം എന്ന് പറയാമോ ?



മറുപടി


അല്ലാഹു അല്ലാത്ത സർവലോകത്തിന്റെ എല്ലാ ഭാഗങ്ങളും ഒരു വലിയ്യ് എല്ലാ വിധ നിയന്ത്രണങ്ങളും ചെയ്യുമെന്ന നിലക്കും സ്വയം നിയന്ത്രിക്കുമെന്ന നിലക്കും ഒരാളെ പറ്റി മുദബ്ബിറുൽ ആലം എന്ന് പറയാൻ പാടില്ല.

ഉണ്ട് എന്ന വാദം സുന്നികൾക്കില്ല .അതിൽ സംവാദത്തിന് വെല്ലുവിളിക്കേണ്ടതില്ല.


ലോകത്ത് പല നിയന്ത്രണങ്ങൾ മലക്കുകൾക്കും ഔലിയാക്കൾക്കും അല്ലാഹു നൽകുന്നതാണ് എന്ന അർത്ഥത്തിൽ മുദബ്ബിറുൽ ആലം എന്ന് പറയുന്നത് തെറ്റാണന്ന് ആരും പറഞ്ഞിട്ടില്ല.

പക്ഷെ സാധാരണതെറ്റിദ്ധരിപ്പിക്കുന്ന നിലക്ക് പറയുന്നത് ശൂക്ഷിക്കണമെന്ന് മാത്രം 


അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....