*കഫൻ ചെയ്യൽ*
മയ്യിത്ത് കുളിപ്പിച്ച ശേഷം കഫൻ ചെയ്യൽ നിർബന്ധമാണ്. മയ്യിത്തിന്റെ മേൽ നമുക്ക് നിർബന്ധമായ സാമൂഹ്യ ബാധ്യതയിൽ നിന്ന് രണ്ടാമത്തേ താണിത്. കുളിപ്പിച്ച മയ്യിത്തിനെ പൂർണ്ണമായി വസ്ത്രത്തിൽ പൊതിയുക എന്നതാണിതിന്റെ താൽപര്യം. ജീവിത കാലത്ത് ഉപയോഗിക്കൽ അനുവ ദനീയമായ എല്ലാ വസ്ത്രവും ഇതിനുപയോഗിക്കാവുന്നതാണ്. പുരുഷന് പട്ടും, കുങ്കുമച്ചായം കൊടുത്ത വസ്ത്രവും കഫൻ പുടവയായി ഉപയോഗിക്കാൻ പാടില്ല. ജീവിത കാലത്ത് അവന്ന് അത് ഹറാമായിരുന്നുവെന്നതാണ് ഇതിൻ്റെ കാരണം. എങ്കിലും മറ്റ് വസ്ത്രങ്ങൾ ലഭ്യമല്ലെങ്കിൽ അവ ഉപയോ ഗിക്കാമെന്ന് ഇമാം അദ്റഈ പ്രസ്‌താവിച്ചിരിക്കുന്നു. (തുഹ്ഫ) പട്ട് വസ്ത്രം സ്ത്രീകൾക്ക് ജീവിത കാലത്ത് അനുവദനീയമായത് കൊണ്ട് അവരെ അതിൽ കഫൻ ചെയ്യാവുന്നതാണ്. എങ്കിലും വിലപിടിപ്പുള്ള വസ്ത്രമായതു കൊണ്ട് അത് ഉത്തമമല്ല.
*പുത്തൻ വേണമെന്നില്ല പഴയത് മതി*
കഫൻ ചെയ്യുന്നതിന് തുണി വാങ്ങുമ്പോൾ ആവശ്യത്തിന്ന് തികച്ചും മതിയാകുന്നത് അളവിൽ വാങ്ങണം. നിങ്ങളിൽ ആർക്കെങ്കിലും തന്റെ സഹോദരന്റെ മയ്യിത്ത് സംസ്‌കരണം നടത്തേണ്ടി വന്നാൽ അതിന്നുള്ള കഫൻ അവൻ മെച്ചപ്പെടുത്തിക്കൊള്ളട്ടെ എന്ന് നബി (സ) ഉപദേശിച്ചിരി ക്കുന്നു (തുർമുദി, ഇബ്‌നുമാജ). വിലപ്പിടിപ്പുള്ള മേത്തരം തുണിയായിരിക്ക ണമെന്നല്ല ഈ പറഞ്ഞതിൻ്റെ താൽപര്യം ആവശ്യത്തിന് മതിയാകുന്ന അളവിൽ വേണമെന്നാണ്. കാരണം നിങ്ങൾ കഫന്ന് വേണ്ടി വിലപിടിപ്പു ഉള്ളത് വാങ്ങരുത്. അത് വേഗം നശിക്കാനുള്ളതാണല്ലോ എന്നും നബി صلى الله عليه وسلم ഉപദേശിച്ചിട്ടുണ്ട്. (അബൂദാവൂദ്)
ഉപയോഗിച്ച പഴയ വസ്ത്രങ്ങളാണ് പുത്തൻ വസ്ത്രങ്ങളേക്കാൾ നല്ലത്. ഒരിക്കൽ അബൂബക്കർ സിദ്ധീഖ് (റ) താൻ രോഗശയ്യയിൽ കിടക്കു മ്പോൾ ഉപയോഗിച്ച ഒരു വസ്ത്രം ചൂണ്ടിക്കാണിച്ച് ഇപ്രകാരം പറഞ്ഞു 'എന്റെ ഈ വസ്ത്രം നിങ്ങൾ കഴുകി എടുക്കണം' എന്നിട്ട് വേറെ രണ്ടെണ്ണം കൂടി ചേർത്ത് അവയിൽ എന്നെ കഫൻ ചെയ്യണം. അത് പഴകിയതാണല്ലേല്ലാ എന്ന് ആഇശ (റ) പറഞ്ഞപ്പോൾ സിദ്ധീഖ് (റ) മറുപടി പറഞ്ഞതിപ്രകാരമാണ്. പുതിയ വസ്ത്രം ജീവിച്ചിരിക്കുന്നവനാണ് മരിച്ചവനേക്കാൾ കൂടുതൽ അവകാശപ്പെട്ടത്. (ബുഖാരി)
പോളിസ്റ്റർ വേണ്ട
വെള്ളവസ്ത്രമാണ് കഫൻ ചെയ്യാനുത്തമം നബി (സ) പറയുന്നു. 'നിങ്ങൾ വെള്ള വസ്ത്രം ധരിക്കുക. അതാണുത്തമമായ വസ്ത്രം. മരിച്ച വരെ അതിൽ കഫൻ ചെയ്യുകയും ചെയ്യുക' (അബൂദാവൂദ്, തുർമുദി, ഇബ്നു മാജ) ഈ ആജ്ഞകൊണ്ട് വെള്ളവസ്ത്രം നിർബന്ധമാണെന്ന് വരുന്നില്ല. കാരണം നബി (സ) പലതരത്തിലുള്ള കളർ വസ്ത്രം ധരിച്ചതായി സ്ഥിര പ്പെട്ടിട്ടുണ്ട്. ഉഹ്‌ദു യുദ്ധത്തിൽ ശഹീദായവരെ കളർ വസ്ത്രം കൊണ്ട് കഫൻ ചെയ്തതായും സ്ഥിരപ്പെട്ടിട്ടുണ്ട്.
കഫൻ ചെയ്യുന്ന തുണികൽ പരുത്തിയുടേതായിരിക്കലും ഉത്തമമാണ്. (ഖൽയൂബി) തിരുനബി (സ) പരുത്തി നൂൽകൊണ്ടുള്ള മൂന്ന് യമനീ തുണി കളിലാണ് കഫൻ ചെയ്യപ്പെട്ടത് (ബുഖാരി, മുസ്ലിം). അപ്പോൾ പോളിസ്റ്റർ, ടെട്രോൻ തുടങ്ങിയ വസ്ത്രങ്ങൾ ഗുണകരമല്ല.
*വസ്ത്രമില്ലെങ്കിൽ*
വസ്ത്രമില്ലാത്ത ഘട്ടത്തിൽ പട്ടു വസ്ത്രവും ലഭ്യമല്ലെങ്കിൽ തോൽ, പുല്ല്, മണ്ണ് എന്നിവയിൽ കഫൻ ചെയ്യണം. വസ്ത്രമുണ്ടാവുമ്പോൾ അത് ഹറാമാണ്. ഖബ്ബാബു (റ) പറയുന്നു. അല്ലാഹുവിൻ്റെ 'വജ്ഹ്' മാത്രം ഉദ്ദേശിച്ച് ഞങ്ങൾ നബിയോടൊപ്പം ഹിജ്റ പോയി. അത്‌മൂലം അല്ലാഹുവിങ്കൽ അളവറ്റ പ്രതിഫലം ഞങ്ങൾക്ക് സ്ഥാപിതമാവുകയും ചെയ്‌തു. ഞങ്ങളിൽ ചിലർ മരണപ്പെട്ടപ്പോൾ ഐഹിക ലോകത്ത് നിന്ന് അവരുടെ പ്രതിഫലം അവർ ഒട്ടും അസ്വദിച്ചിരുന്നില്ല. മിസ്അബ്ബ്‌നു ഉമൈർ (റ) അക്കൂട്ടത്തിൽ പെട്ട വരാണ് ഉഹ്ദ് യുദ്ധത്തിലാണ് അദ്ദേഹം രക്തസാക്ഷിയായത്. അദ്ദേഹത്തെ
കഫൻ ചെയ്യാൻ ഒരു പുതപ്പല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. അത് കാല് നീളം കുറവായിരുന്നു. തലമറച്ചാൽ കാൽ മറയുകയില്ല. കാൽ മറ ച്ചാൽൻ തല മറയുകയില്ല. അപ്പോൾ നബി (സ) പറഞ്ഞു. 'ആ വസ്ത്രം കൊണ്ട് അദ്ദേഹത്തിന്റെ തല മറക്കുക. കാലിൽ ചങ്ങനപ്പുല്ല് ചുറ്റുകയും ചെയ്യുക' (ബുഖാരി, മുസ്‌ലിം)
*സാലിഹീങ്ങളുടെ വസ്ത്രം ഉത്തമം *
- കഫൻ തുണി മുൻകൂട്ടി തെയ്യാർ ചെയ്‌ത് വെയ്ക്കൽ സുന്നത്തില്ല. പക്ഷേ, ഹലാലാണെന്നുറപ്പുള്ളതോ, സാലിഹീങ്ങളിൽ നിന്ന് ലഭിച്ചതോ ആയ വസ്ത്രം കഫൻ ആവശ്യാർത്ഥം സൂക്ഷിച്ചുവെക്കാവുന്നതാണ്.) ഇങ്ങനെ സൂക്ഷിച്ചുവെച്ചാൽ മരണശേഷം മറ്റുള്ളവർക്ക് അത് മാറ്റാൻ അനുവദനീയ മല്ല. ഹറാമാണ് (ഖൽയൂബി). സജ്ജനങ്ങൾ ഉപയോഗിച്ച വസ്ത്രങ്ങൾ കഫന്ന് വേണ്ടി കരുതിവെക്കൽ നല്ലതാണെന്ന് ഫത്ഹുൽ ബാരി വ്യക്തമാ ക്കിയിട്ടുണ്ട്. (ഒരിക്കൽ ഒരു സ്ത്രീ നബി (സ)ക്ക് ഒരു പുതു വസ്ത്രം സമ്മാനിച്ചു. അവർ സ്വ കരങ്ങൾകൊണ്ട് നെയ്തെടുത്തതായിരുന്നു അത്. നബി (സ) ഒരു ദിവസം ആ വസ്ത്രം ധരിച്ച് വന്നപ്പോൾ സഹാബികളിലൊരാൾക്ക് അത് കിട്ടിയാൽ കൊള്ളാമെന്നായി. അദ്ദേഹം തിരുമേനിയുടെ അടുത്ത് - ചെന്ന് അത് തൊട്ട് നോക്കി. ഇതെനിക്ക് തരുമോ എന്ന് ചോദിച്ചു. ഉദാരമനസ്‌കനായ നബി അതയാൾക്ക് നൽകി. സദസ്സിലുണ്ടായിരുന്ന മറ്റ് സ്വഹാബികൾക്ക് ആ പ്രവൃത്തി തീരെ രസിച്ചില്ല. നബി (സ)യോട് ചോദിച്ചു വാങ്ങിയതിലായിരുന്നു അവർക്കു പരാതി. നീ ഈ ചെയ്‌തത് ശരിയായില്ല എന്ന് സ്വഹാബികൾ കുറ്റപ്പെടുത്തിയപ്പോൾ 'ഇതെനിക്ക് ധരിക്കാനല്ല. കഫൻ പുട വയായി സൂക്ഷിച്ചു വെക്കാനാണ്' എന്നായിരുന്നു പ്രസ്‌തുത സ്വഹാബിയുടെ മറുപടി. ഇത് കേട്ടപ്പോൾ അവർ മൗനം പാലിച്ചു (ബുഖാരി).) അദ്ദേഹത്തിന്റെ അഭിലാഷമനുസരിച്ച് അതേ വസ്ത്രത്തിൽ തന്നെ കഫൻ ചെയ്യപ്പെടുകയും ചെയ്‌തു. തിരുനബിയുടെ ദേഹം തൊട്ട വസ്ത്രം കൊണ്ട് ബർക്കത്തെടു ക്കുകയായിരുന്നു ആ സ്വഹാബിയുടെ ഉദ്ദേശ്യം. നബിയും സ്വഹാബാക്കളും ഈ ഉദ്ദേശത്തെ അപലപിച്ചില്ല.
*ബർക്കത്തെടുക്കൽ നബിയുടെ മാതൃക *
നബി (സ)യുടെ പുത്രി സൈനബയുടെ മയ്യിത്ത് കുളിപ്പിക്കാനിറങ്ങിയ സ്ത്രീകളോട് വെള്ളത്തോടൊപ്പം താളി ഉപയോഗിക്കണമെന്നും വലതു ഭാഗത്ത് നിന്ന് ആരംഭിക്കണമെന്നും മൂന്നോ അഞ്ചോ വേണ്ടി വരുന്ന പക്ഷം അതിൽ കൂടുതലോ തവണ കുളിപ്പിക്കണമെന്നും അവസാനത്തേതിൽ കർപ്പൂരം കലർത്തണമെന്നും കുളിപ്പിച്ചു കഴിഞ്ഞാൽ എന്നെ അറിയിക്കണ
മെന്നും നബി (സ) ഉപദേശിച്ചും കുളി കഴിഞ്ഞ വിവരം നബി صلى الله عليه وسلم
യെ അൻ നിച്ചപ്പോൾ അവിടുന്ന് ധരിച്ചിരുന്ന ഒരു വസ്ത്രം അവർക്ക് നൽകുകയും ആ വസ്ത്രം പുത്രിയുടെ ദേഹത്ത് സ്‌പർശിക്കുന്ന വിധം കഫൻ പുടവ താഴെ വെയ്ക്കാൻ കൽപ്പിക്കുകയും ചെയ്‌തു. (ബുഖാരി, മുസ്ലിം). 57
മഹാൻമാരായ സ്വാലിഹീങ്ങളുമായി ബന്ധപ്പെട്ടതുകൊണ്ട് ബർക്കത്തെ ടുക്കുന്നതിലുള്ള അടിസ്ഥാനമാണ് ഈ ഹദീസെന്ന് ശൈഖ് ലുമ ആത്ത് വിവരിച്ചിട്ടുണ്ട്. അല്ലാഹു അല്ലാത്തതിൽ നിന്ന് മറഞ്ഞ വഴിയിൽ കൂടി അഭൗതികവും മനുഷ്യാതീതവുമായ ഗുണ പ്രതീക്ഷ ആരാധനയും ഇലാഹാക്കലും ശിർക്കുമാണെന്ന വഹാബി മൗദൂദി വാദം ശരിയല്ലെന്ന് ഈ ഹദീസുകൊണ്ട് ഗ്രഹിക്കാവുന്നതാണ്. ശിർക്കായ ഒരു കാര്യം നബിയും സ്വഹാബത്തും അംഗീകരിച്ചു എന്നുവെക്കാൻ നിർവ്വാഹമില്ലല്ലോ.
*നജസായ . വസ്ത്രം*
പൊറുക്കപ്പെടാത്ത നജസുകൊണ്ട് മലിനമായ വസ്ത്രത്തിൽ കഫൻ ചെയ്യാൻ പാടില്ല. ജീവിതകാലത്ത് അത് ധരിക്കൽ അനുവദനീയമാണ ങ്കിലും ശരി (ശറഹുൽ മിൻഹാജ്). ശുദ്ധിയുള്ള വസ്ത്രം കിട്ടാനില്ലാത്ത സാഹചര്യത്തിൽ നജസായ വസ്ത്രത്തിൽ കഫൻ ചെയ്യാവുന്നതാണ്. അപ്പോൾ നിസ്കാരം കഫൻ ചെയ്യുന്നതിനു മുമ്പായി നിർവ്വഹിക്കണം സാധ്യ മാവുമെങ്കിൽ നജസായ വസ്ത്രം കഴുകി വൃത്തിയാക്കണം. ആശുപത്രികളിൽ വെച്ചും മറ്റും മരിക്കുമ്പോൾ ഈ മസ്‌അല പ്രയോജനപ്പെടുന്നതാണ്.
*എത്ര വസ്ത്രം വേണം*
കഫൻ ചെയ്യുന്നതിന്ന് വേണ്ടത് ഏറ്റവും ചുരുങ്ങിയത് ഔറത്ത് മറക്കുന്ന ഒരു തുണിയും പൂർണ്ണമായത് ഓരോന്നും ദേഹം മുഴുവനും മറക്കുന്ന വിധ ത്തിലുള്ള മൂന്ന് തുണിയുമാണ്. നിർബന്ധമായത് ഔറത്ത് മറക്കുന്ന ഒരു തുണിയാണെന്നും അതല്ല ശരീരം മുഴുവനും മറക്കുന്ന ഒരു തുണിയാ ണെന്നും മൂന്ന് തുണി സുന്നത്താണെന്നും അതല്ല നിർബന്ധമാണെന്നും ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുണ്ട്.
ഈ വിവരിച്ചത് എപ്പോഴാണെന്ന് ഇമാം സുലൈമാനുൽ കുർദി (റ) വിശദീകരിച്ചുകൊണ്ട് പറഞ്ഞതിപ്രകാരമാണ്. 'കഫൻ ചെയ്യുന്ന വസ്ത്രം നാലു വിധമാണ്. (1) അല്ലാഹുവിൻ്റെ ഹഖ്. ഇത് ഔറത്ത് മറക്കുന്ന വിധത്തി ലുള്ള ഒരു തുണിയാണ്. അതില്ലാതെയാക്കാനോ ചുരുക്കാനോ ആർക്കും അധികാരമില്ല.
(2) മയ്യിത്തിൻ്റെ അവകാശം. ഇത് ശരീരം മുഴുവനും മറ ക്കുന്ന ഒരു തുണിയാണ്. ഇതില്ലാതെയാക്കാൻ കടക്കാർക്കോ മറ്റോ അവ
കാശമില്ല. എന്നാൽ ഔറത്ത് മറക്കുന്നതിൽ കൂടുതൽ വേണ്ടെന്ന് മയ്യിത്ത് വസിയ്യത്ത് ചെയ്തിട്ടുണ്ടെങ്കിൽ കൂടുതലുള്ളത് ഒഴിവാക്കാമെന്നാണ് ഇബ്നു ഹജർ (റ)വിന്റെ അഭിപ്രായം. ഇമാം റംലി ഈ അഭിപ്രായത്തിനെതിരാണ്. മയ്യിത്തിൻ്റെ ശരീരം മുഴുവൻ മറയുന്നതിൽ അല്ലാഹുവിന്റെയും മയ്യിത്തി ന്റെയും ഹഖുകൾ കൂടി കലർന്നതിനാൽ മയ്യിത്തിന്റെ വസ്വിയ്യത്ത് കൊണ്ടോ മറ്റോ അതിനേക്കാൾ ചുരുക്കാൻ പാടില്ലെന്ന അഭിപ്രായത്തെയാണ് അദ്ദേഹം ബലപ്പെടുത്തിയിരിക്കുന്നത്.
(1) കടക്കാർക്കുള്ള അവകാശം ഇത് രണ്ടാമത്തെയും മൂന്നാമത്തെയും തുണിയാണ്. മയ്യിത്തിൻ്റെ സ്വത്തിൻ്റെ അത്ര തന്നെ കടം അവന്നുണ്ടെങ്കിൽ രണ്ടാമത്തെയും മൂന്നാമത്തെയും തുണികളെ കടക്കാർക്കു തടയാം. എന്നാൽ അനന്തരാവകാശികൾക്ക് ഇത് തടയാൻ അവകാശമില്ല.
(4) അനന്തരാവകാശികളുടെ ഹഖ്. ഇത് മൂന്ന് തുണികളേക്കാൾ കുടു തലുള്ളതാണ്. ഇതിനെ അനന്തരവകാശികൾക്കും തടയാം. (കുർദി)
ആകയാൽ മയ്യിത്തിന്റെ അനന്തര സ്വത്തിൽ നിന്നാണ് കഫൻ പുടയുടെ ചിലവ് വഹിക്കുന്നതെങ്കിൽ അനന്തര സ്വത്തിനെ മുഴുവൻ ഉൾക്കൊള്ളുന്ന കടബാധ്യതയില്ലെങ്കിൽ)*മൂന്ന് കഷണം തുണി നിർബന്ധമാണ്.*
കട ബാധ്യ തയുണ്ടെങ്കിൽ രണ്ടും മൂന്നും കഷ്‌ണം കടക്കാർ അനുവദിക്കാത്തപക്ഷം ഒരു കഷ്ണമാണ് നിർബന്ധം. കടക്കാർ അനുവദിക്കുന്ന പക്ഷം മൂന്നുമാവാം എന്നാൽ പൊതു ഭണ്ഡാരത്തിൽ നിന്നോ (ബൈത്തുൽ മാൽ) കഫൻ ആവശ്യാർത്ഥം വഖഫ് ചെയ്ത് സ്വത്തിൽ നിന്നോ അതിനു വേണ്ടി ചിലവഴിക്കുമ്പോൾ ഒന്നിൽ കൂടുതലാകാതിരിക്കൽ നിർബന്ധമാണ്. മയ്യിത്തിന്റെ ബന്ധുക്കളോ ഭർത്താവോ കഴിവുള്ള മറ്റാരെങ്കിലുമോ കഫൻ്റെ ചിലവു വഹിക്കുന്ന പക്ഷം ഒന്നിൽ കൂടുതലാക്കുവാൻ അവർ സന്നദ്ധരല്ലെങ്കിൽ (ഒന്ന്‌കൊണ്ട് മതിയാക്കുന്നതിന് വിരോധവുമില്ല. *കടബാധ്യതയില്ലാത്ത മയ്യി ത്തിന്ന് സ്വത്തുണ്ടെങ്കിൽ മൂണെണ്ണം നിർബന്ധമാണെന്നത് പ്രത്യേകം ശ്രദ്ധേ യമാണ്* അപ്പോൾ ഏറ്റവും കുറഞ്ഞ കഫൻ ശരീരമാസകലം മൂടുന്ന ഒരു കഷ്ണം തുണിയാണെന്ന് ചില ഗ്രന്ഥങ്ങളിൽ എഴുതിയത് ബൈത്തുൽ മാലിൽ നിന്നോ വഖ്ഫ് സ്വത്തിൽ നിന്നോ ആകുമ്പോൾ ഒന്നേ നിർബന്ധമു ഉള്ളൂ എന്ന അർത്ഥത്തിലാണത്. ഇക്കാര്യം ശർവാനിയും മറ്റ് ഗ്രന്ഥങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് തുണി നിർബന്ധമാണെന്ന് ശർഖാവിയിലുമു ണ്ട്. ഇതിൽ സ്ത്രീ പുരുഷ വ്യത്യാസമോ ചെറുപ്പവലുപ്പ വ്യത്യാസമോയില്ല.
* പുരുഷൻമാർക്ക് കഫൻ *
പുരുഷനെ സംബന്ധിച്ചേടത്തോളം കഫൻ പുടവ മൂന്നെണ്ണമാവലാണുത്തമം. അവകാശികൾ അനുവദിക്കുന്നപക്ഷം അഞ്ചെണ്ണമാകുന്നതിൽ വിരോധമില്ല. എന്നാൽ അവകാശികളുടെ കൂട്ടത്തിൽ പ്രായപൂർത്തിയെത്താത്ത കുട്ടികളുണ്ടെങ്കിൽ മയ്യിത്തിൻ്റെ സ്വത്തിൽ നിന്ന് മൂന്ന് തുണിയിൽ കൂടുതൽ കഫനിന്ന് വേണ്ടി ഉപയോഗിക്കാൻ പാടില്ല. പുരുഷന്ന് അഞ്ചെണ്ണമാകു മ്പോൾ നീളക്കുപ്പായവും തലപ്പാവും ധരിച്ചതിനു ശേഷം മറ്റു തുണികളെ കൊണ്ടും പൊതിയണം. ഇബ്നു ഉമർ (റ) തൻ്റെ മകനെ അഞ്ചു വസ്ത്രങ്ങ ളിൽ കഫൻ ചെയ്തു വെന്ന് ബൈഹഖി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
*സ്ത്രീകൾക്ക്*
മയ്യിത്ത് സ്ത്രീയാണെങ്കിൽ അഞ്ചു വസ്ത്രങ്ങളിൽ കഫൻ ചെയ്യലാണു ത്തമം. ഒരു അരയുടുപ്പ്, നീളക്കുപ്പായം, മുഖമക്കന, ദേഹം മുഴുവൻ മറക്കുന്ന രണ്ട് വസ്ത്രങ്ങൾ എന്നിവയാണ് അഞ്ചെണ്ണം. പ്രവാചക പുത്രി ഉമ്മുകുൽസും (റ) യെ കഫൻ ചെയ്തത് അഞ്ചു വസ്ത്രങ്ങളിലായിരുന്നു വെന്ന് അബൂദാവൂദു റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. സ്ത്രീകളുടെ മാർ ഉലയാതി രിക്കാൻ മാറത്തൊരുകെട്ടും ആവശ്യമാണെന്ന് ഇമാം ശാഫിഈ പറഞ്ഞിരിക്കുന്നു. പുരുഷനും സ്ത്രീക്കും അഞ്ചു വസ്ത്രത്തേക്കാൾ അധികമാക്കു ന്നത് കറാഹത്താണ്. ഹറാമാണെന്ന പക്ഷവുമുണ്ട്. (ശർഹുൽ മിൻഹാജി) ഹജ്ജിന് ഇഹ്റാം കെട്ടിയ പൂരുഷൻ മരിച്ചാൽ അവൻ്റെ തലയും സ്ത്രീ മരിച്ചാൽ അവളുടെ മുഖവും മറക്കാൻ പാടില്ലെന്നാണ് ശാഫിഈ ഹമ്പലി മദ്ഹ ബുകൾ
* കഫൻ ചെയ്യേണ്ട ക്രമം*
മൂന്ന് തുണികളിൽ നിന്ന് നല്ലതും വിശാലമായതും ആദ്യം വിരിക്കേണ്ടതാണ്. മീതെ രണ്ടാമത്തേയും അതിനു മീതെ മൂന്നാമത്തേയും തുണികൾ വിരിക്കണം. ഓരോ തുണിക്കും സുഗന്ധ ദ്രവ്യം തേക്കലും 'ഊദു' പോലു ള്ളവ കൊണ്ട് വാസന പിടിപ്പിക്കലും സുന്നത്താകുന്നു. പിന്നീട് മൂന്നാമത്തെ തുണിയിലെ മയ്യിത്തിനെ മലർത്തി കിടത്തണം, മയ്യിത്തിന്റെ ചന്തിക്കെട്ട് വല്ല തുണിക്കഷണം കൊണ്ടോ മറ്റോ കെട്ടൽ സുന്നത്താണ്. (മിൻഹാജ്) പിന്നീട് പഞ്ഞിയിൽ അൽപം കർപ്പൂരം ചേർത്തു മയ്യിത്തിൻ്റെ ദ്വാരങ്ങളുടെ മീതെയും സുജൂദ് ചെയ്യുമ്പോൾ നിലത്തു വെക്കുന്ന അവയവങ്ങളിലും വെക്കണം. പിന്നീട് മൂന്ന് തുണിയിൽ നിന്ന് മയ്യിത്തിൻ്റെ ദേഹത്തോട് തൊട്ട് നിൽക്കുന്ന (മൂന്നാമതു വിരിച്ച്) തുണിയുടെ ഇടതു ഭാഗം ഉയർത്തി വലതു ഭാഗത്തേക്കും പിന്നെ വലതു ഭാഗം ഉയർത്തി ഇടതു ഭാഗത്തേക്കും മടക്കി മയ്യിത്തിനെ ചുറ്റേണ്ടതാണ്. (എന്നാൽ ജീവിച്ചിരിക്കുന്നവർ വസ്ത്രം ധരിക്കേണ്ടതും ഇതു പോലെ തന്നെയാണ്) പിന്നീട് അതിൻ്റെ താഴെയുള്ള രണ്ടാമതു വിരിച്ച തുണിയും ശേഷം ഏറ്റവും അടിയിലുള്ള (ആദ്യം വിരിച്ച) തുണിയും അപ്രകാരം ചെയ്തിട്ട് കൂടുതലുള്ള നീളം തലയുടെയും കാലിന്റെയും അപ്പുറംകൂട്ടിപ്പിടിച്ച് ശീല കയർ കൊണ്ട്
കെട്ടുകയും തൂണി അങ്ങോട്ടുമിങ്ങോട്ടും നിക്കി ചൊകാതിരിക്കുന്നതിൽ നടുവിലും ഒരു കെട്ട് ഉണ്ടായിരിക്കേണ്ടതാണ്. ഖബറിൽ വെച്ച ശേഷം ആ നാട അഴിക്കേണ്ടനുമാണ്.
*കൈയും മുടിയും എങ്ങനെ വെക്കണം*
വിരിച്ച തുണിയിൽ മയ്യിത്തിനെ മലർത്തി കിടത്തുമ്പോൾ നിസ്കാരത്തിൽ കൈക കെട്ടുന്നതു പോലെ ഇടതുകൈ അടിയിലും വലതു കൈ മുകളിലുമായി കെട്ടണം കൈ കെട്ടാതെ ഇരുവശത്തും നിവർത്തിയിടുന്നതിന്നും മതമില്ല നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ പുത്രി സൈനബയുടെ തലമുടി മൂന്ന് ഭാഗമാക്കി
പുറകിലേക്കിടുകയാണ് ചെയ്‌തതെന്ന് അവരുടെ മയ്യിത്ത് കുളിപ്പിക്കുന്നതിന് നേതൃത്വം കൊടുത്ത ഉമ്മു അത്വിയ്യത്ത് പ്രസ്‌താവിച്ചിട്ടുണ്ട്
പരിപാലന ചിലവ് ആർ വഹിക്കണം
കഫൻ, ഖബർ മുതലായ പരിപാലനങ്ങളുടെ ചിലവ് നിർവ്വഹിക്കേണ്ടത് മയ്യിത്തിന്റെ സ്വത്തിൽ നിന്നാണ്. എന്നാൽ ജീവിത കാല ചിലവ് വഹിക്കൽ നിർബന്ധമായ ഭർത്താവുള്ള ഒരു സ്ത്രീയാണ് മരിച്ചതെങ്കിൽ അവൾക്ക് കഴിവുണ്ടാകട്ടെ ഇല്ലാതിരിക്കട്ടെ ആ ഭർത്താവാണ് പ്രസ്‌തുത പരിപാലന ചിലവ് വഹിക്കേണ്ടത്.
നേരെമറിച്ച് ഭർത്താവ് ദരിദ്രനാണെങ്കിൽ അവൾക്ക് സ്വത്തുള്ളപക്ഷം അതിൽ നിന്നും ആ ചിലവി നിർവ്വഹിക്കണം.
മരിച്ച ആൾക്ക് സ്വത്തില്ലെങ്കിൽ അയാളുടെ ജീവിതകാല ചിലവ് വഹിക്കൽ നിർബന്ധമായ ആളാണ് മേൽപറഞ്ഞ ചിലവ് വഹിക്കേണ്ടത്.
അതിന്ന് ശേഷം കഫന്നിനു വെണ്ടണ്ടിയുള്ള വല്ഫിൽ നിന്ന് അതിന്ന് ശേഷം ബൈതുൽ മാലിൽ നിന്ന് അതില്ലെങ്കിൽ നാട്ടുകാരിൽ നിന്ന് സാമ്പത്തിക ശേഷിയുള്ളവരും അത് നിർവ്വ ഹിക്കണം. നാട്ടുകാർ കഫൻ ചെയ്യുകയാണെങ്കിൽ ഒരു തുണി മാത്രം മതി യാകുന്നതാണ്. മൂന്ന് നിർബന്ധമില്ല.
അവസാന കാഴ്‌ച
മയ്യിത്ത് കഫൻ ചെയ്‌തു കഴിഞ്ഞ ശേഷം അന്തിമ ദർശനത്തിനു വേണ്ടി മൂലം തുറന്നിട്ടു എല്ലാവരേയും വിളിച്ചു വരുത്തി കാണിക്കുന്ന ഒരു സമ്പ്രദാ യമുണ്ട്. ദുഖത്തിന്റെ ആഘാതമേറ്റു പരവശരായ ബന്ധുക്കളുടെയും സ്ത്രീ ജനങ്ങളുടെയും ക്ഷമയും സഹനവും പൊട്ടിത്തെറിക്കുന്ന ഒരു സന്ദർഭമാണിത്. ചിലപ്പോൾ മാറത്തടിക്കും. കൂട്ടക്കരച്ചിലിനും ഇത് കാരണമാക്കിയേ ക്കും അങ്ങിനെയാണെങ്കിൽ ആ പ്രദർശനം ഒഴിവാക്കുന്നതാവും ഉത്തമം.
Aslam Saquafi parappanangadi
കടപ്പാട് നെല്ലിക്കുത്ത് ഉസ്താദ്