﷽ ഇസ്ലാമിക പഠനത്തിനായി ഈ ബ്ലോഗ് തീർച്ചയായും നിങ്ങൾക്ക് ഉപകരിക്കട്ടെ . മുകളിൽ ഇടത് വശത്ത് ആവശ്യമായവ സെർച്ച് ചെയ്യുക . ദുആ വസ്വിയത്തോടെ : അസ് ലം കാമിലി الاسلام هو الدين الذي ارتضاه الله تعالى لا زالت رايةُ أهل السُّنَّة والجماعة خَفَّاقة يَتناوَلها قرنٌ بعد قرنٍ، يَنفون عنها تحريفَ الغالبين، وانتحالَ المُبْطلين، فغابت عن كثير من الناس معالِمُ أهل السُّنَّةوالجماعة وهذا يرشدكم الي معالم اهل السنة -محمد اسلم الثقافي الكاملي المليباري الهندي
Wednesday, January 18, 2023
Tuesday, January 17, 2023
ബാങ്ക് വിളി: ഹദീസ് നിഷേധം തുടരുന്നു*
*ബാങ്ക് വിളി: ഹദീസ് നിഷേധം തുടരുന്നു*
നൂറ്റാണ്ടുകളായി ലോക മുസ്‌ലിംകൾ പുണ്യകർമമായി ചെയ്ത് പോരുന്ന ഒരു ആചാരമാണ് പ്രസവിച്ച ഉടനെ കുട്ടിയുടെ ചെവികളിൽ ബാങ്കും ഇഖാമത്തും കൊടുക്കുക എന്നുള്ളത്. നാല് മദ്ഹബുകളും അംഗീകരിച്ച ഒരു ശ്രേഷ്ഠ കർമമാണിത്. സലഫികൾക്കിത് ഒരാനാചാരമാണ്. കഴിഞ്ഞ ദിവസം കാസർകോഡ് നടന്ന മുജാഹിദ് (ജിന്ന്) സമ്മേളനത്തിൽ ഈ ബാങ്ക് വിളി അനാചാരമാണെന്ന് ഒരിക്കൾക്കൂടി പ്രഖ്യാപിച്ചതോട് കൂടി നവജാത ശിശുവിന്റെ ചെവിയിലെ ബാങ്ക് വിളി ഒരിക്കൽ കൂടി ചർച്ചയായിരിക്കുകയാണ്.
പ്രസ്തുത ബാങ്ക് വിളിയുടെ പ്രാമാണിക വശങ്ങൾ നമുക്കൊന്ന് പരിശോധിക്കാം.
ഇമാം തിർമിദി അബൂ റാഫിഅ് എന്നവരിൽ നിന്ന് ഉദ്ധരിക്കുന്നു: "ഫാത്വിമ ബീവി (റ) ഹസൻ , ഹുസൈൻ (റ) എന്നവർക്ക് ജന്മം നൽകിയപ്പോൾ തിരുനബി കുഞ്ഞിന്റെ ചെവികളിൽ ബാങ്ക് കൊടുക്കുന്നത് ഞാൻ കണ്ടു."
ശേഷം ഈ ഹദീസ് ഹസനും സ്വഹീഹുമാണെന്നും ഇമാം തിർമിദി പ്രസ്ഥാവിക്കുന്നുണ്ട്.
1514 - حَدَّثَنَا مُحَمَّدُ بْنُ بَشَّارٍ، قَالَ: حَدَّثَنَا يَحْيَى بْنُ سَعِيدٍ، وَعَبْدُ الرَّحْمَنِ بْنُ مَهْدِيٍّ، قَالاَ: أَخْبَرَنَا سُفْيَانُ، عَنْ عَاصِمِ بْنِ عُبَيْدِ اللهِ، عَنْ عُبَيْدِ اللهِ بْنِ أَبِي رَافِعٍ، عَنْ أَبِيهِ قَالَ: رَأَيْتُ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَذَّنَ فِي أُذُنِ الحَسَنِ بْنِ عَلِيٍّ حِينَ وَلَدَتْهُ فَاطِمَةُ بِالصَّلاَةِ.
هَذَا حَدِيثٌ حَسَنٌ صَحِيحٌ
ഈ ഹദീസ് ഇമാം അഹമദ് (റ) മുസ്നദിലും (27186) ഇമാം അബൂദാവൂദ് സുനനിലും (5105) ഇമാം ത്വബ്റാനി മുഅ്ജമുൽ കുബ്റയിലും (926) ഇമാം ഹാകിം മുസ്തദ്റകിലും (4827) ഇമാം ബൈഹഖി ശുഅബുൽ ഈമാനിലും (8252) നിവേദനം ചെയ്തിട്ടുണ്ട്. വേറെയും നിരവധി മുഹദ്ദിസുകൾ അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിക്കുന്നുണ്ട്.
ഇങ്ങിനെയുള്ള ഹദീസുകളുടെ വെളിച്ചത്തിൽ പൂർവസൂരികളായ നൂറുകണക്കിന് അഇമ്മത്തുകളാണ് നവജാത ശിശുവിന്റെ ചെവികളിൽ ബാങ്ക് കൊടുക്കൽ സുന്നത്താണ് എന്ന് രേഖപെടുത്തിയിരിക്കുന്നത്. ഇവരെന്നും കാണാത്ത ദുർബലത സലഫികൾക്ക് എവിടെ നിന്നാണ് ലഭിച്ചത്.
ഇമാം തിർമിദിക്ക് പുറമെ ഈ ഹദീസ് സ്വീകര്യയോഗ്യമാണെന്ന് മുഹദ്ദിസുകളായ ഇമാം ഹാകിം മുസ്തദ്റകിലും ഇമാം അബ്ദുൽ ഹഖ് അഹ്കാമിലും ഇമാം ബഗവി മസ്വാബീഹുസ്സുന്നയിലും (3/ 146) ഇമാം ഇബ്നു മലിക് ശർഹുൽ മസ്വാബീഹിലും (4/ 533) ഇമാം മുള്ഹിരി അൽ മഫാതീഹിലും (4/ 495)
ഇമാം ഇബ് ഹജർ അൽ ഹൈതമി തുഹ്ഫത്തുൽ മുഹ്താജിലും (9/ 376) രേഖപെടുത്തിയിട്ടുണ്ട്.
ഇമാം തിർമിദി പ്രസ്ഥുത ഹദീസ് സ്വീകാര്യയോഗ്യമെന്ന് പ്രസ്താവിച്ചതിനെ അംഗീകാര സ്വാഭാവത്തിൽ നിരവധി അഇമ്മത്തുകൾ അവരുടെ ഗ്രന്ഥങ്ങളിൽ എടുത്തുദ്ധരിച്ചിട്ടുണ്ട്.
*ചില ഉദാഹരണങ്ങൾ താഴെ നൽകാം.*
1. الأذكار للإمام النووي (286)
2. البدر المنير للإمام ابن الملقن (9/ 348)
3. مشكاة المصابيح للإمام الخطيب الشربيني (2/ 1209)
4. ميزان الاعتدال للحافظ الذهبي (2/ 354)
5. ذخائر العقبى في مناقب ذوي القربى للإمام محب الدين الطبري (120)
6. مرقاة المفاتيح شرح مشكاة المصابيح للإمام ملا علي القاري (7/ 2691)
7. أسنى المطالب في شرح روض الطالب للإمام زكريا الأنصاري (1/ 549)
8. الغرر البهية في ش رح البهجة الوردية للإمام زكريا الأنصاري (5/ 173)
9. فتح الوهاب بشرح منهج الطلاب للإمام زكريا الأنصاري (2/ 234)
10. حدائق الأنوار ومطالع الأسرار في سيرة النبي المختار للإمام بحرق الحضرمي (508)
11. تاريخ الخميس في أحوال أنفس النفيس للإمام حسين الدِّيار بَكْري (1/ 418)
12. كفاية النبيه في شرح التنبيه للإمام الرفعة (8/ 132)
13. كنز الراغبين للإمام المحلي (4/ 257)
14. حاشية الجمل على شرح للإمام الجمل (5/ 267)
15. حاشية البجيرمي على شرح المنهج للإمام البجيرمي (4/ 303)
16. الوابل الصيب من الكلم الطيب لإبن قيم الجوزية (ص: 131)
17. مواهب الجليل في شرح مختصر خليل للإمام الحطاب الرُّعيني المالكي (1/ 434)
18. شرح منتهى الإرادات للإمام منصور البهوتي الحنبلي(1/ 130)
19. كشاف القناع عن متن الإقناع للإمام منصور البهوتي الحنبلي (1/ 234)
പൂർവസൂരികളായ ഈ പണ്ഡിതരെല്ലാം തിർമിദി ഹസനും സ്വഹീഹുമാണെന്ന് പറഞ്ഞതിനെ അംഗീകരിക്കുകയും ശരിവെക്കുകയും ചെയ്തവരാണ്.
ഇവരെയെല്ലാം പുറം കാലു കൊണ്ട് ചവിട്ടിത്തെറിപ്പിച്ചാണ് കാസർകോഡിലെ ഗവേഷണത്തിൽ ബാങ്ക് കൊടുക്കൽ ബിദ്അത്താക്കിമാറ്റിയത്.
എന്നാൽ തിർമിദിയുടെ പ്രസ്ഥുത രിവായത്തിലെ ആസ്വിമുബ്ന് വാഇൽ എന്ന റാവിയെ ചിലർ ജർഹ് ചെയ്തിട്ടുണ്ട് എന്നത് ഈ ഹദീസിന്റെ സ്വീകാര്യതയെ ബാധിക്കില്ല.
ഇമാം ഇബ്നുൽ മുലഖ്വിൻ പറയുന്നു: ആസ്വിമുബ്ന് വാഇൽ എന്ന റാവി ഉണ്ടായിരുന്നിട്ടും മുഹദ്ദിസുകൾ ഈ ഹദീസ് സ്വീകര്യമാണെന്ന് പറഞ്ഞത് അവരുടെ അടുക്കൽ വേറെ രിവായത്തുകൾ സ്ഥിരപെട്ടത് കൊണ്ടായിരിക്കാം.
(അൽ ബദ്റുൽ മുനീർ 9/ 348)
സലഫി പണ്ഡിതനായ അല്ലാമ മുബാറക് ഫൂരി ഒന്നുകൂടെ വ്യക്തമാക്കി പറയുന്നു: ആസ്വിമുബ്ന് വാഇൽ എന്ന റാവിയുടെ ജർഹ് ഇമാം ഇബ്നുസ്സുന്നി ഹുസൈൻ (റ) വിലൂടെ ഉദ്ധരിച്ച രിവായത്ത് കൊണ്ട് പരിഹരിക്കപ്പെടുന്നതാണ് (തുഹ്ഫതുൽ അഹ് വദി 5/90)
ഇനി ഹദീസിൽ ദുർബലത സ്ഥിര പെട്ടാൽ തന്നെ ഫളാഇലുൽ അഅ്മാലിൽ ളഈഫായ ഹദീസ് മതിയെന്നത് പണ്ഡിത ലോകത്ത് അവിതർക്കിതമായി സ്ഥിരപെട്ടതാണല്ലോ .....
ഇമാം ഇബ്നുസ്സുന്നിയുടെ രിവായത്ത്: ഇമാം ഹുസൈൻ (റ) പറയുന്നു: തിരുനബി (സ്വ) പറയുന്നു: വല്ലവർക്കും കുട്ടി ജനിച്ചാൽ വലത് ചെവിയിൽ ബാങ്കും ഇടത് ചെവിയിൽ ഇഖാമത്തും കൊടുക്കണം, അപ്രകാരം ചെയ്താൽ ജിന്നുകളുടെ ശർറുകൾ കുട്ടിയെ തൊട്ട് ഉയർത്തപ്പെടും.
عَنِ الْحُسَيْنِ بْنِ عَلِيٍّ، قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: " مَنْ وُلِدَ لَهُ مَوْلُودٌ فَأَذَّنَ فِي أُذُنِهِ الْيُمْنَى، وَأَقَامَ فِي أُذُنِهِ الْيُسْرَى رُفِعَتْ عَنْهُ أُمُّ الصَّبِيَّاتِ "
ഇമാം ഇബ്നുസ്സുന്നി അമലുൽയൗമിവല്ലൈലയിലും (578) ഇമാം ബൈഹഖി ശുഅ്ബുൽ ഇമാനിലും (8254) വേറെയും ധാരളം മുഹദ്ദിസുകൾ ഹുസൈൻ (റ) ൽ നിന്നുളള ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.
*ഇമാം ഉമറുബ്നു അബ്ദുൽ അസീസ് (റ) ചെവിയിൽ ബാങ്ക് വിളിക്കുന്നു.*
അഞ്ചാം ഖലീഫ എന്ന പേരിൽ ഖ്യാതി നേടിയ വലിയ പണ്ഡിതനും ഭരണാധികരിയും സർവ സ്വീകാര്യനുമായ ഉമറുബ്നു അബ്ദുൽ അസീസ് (റ) കുട്ടി ജനിച്ചാൽ വലത് ചെവിയിൽ ബാങ്കും ഇടത് ചെവിയിൽ ഇഖാമത്തും കൊടുക്കുമായിരുന്നു.
وفي شرح السنة للإمام البغوي (11/ 273) رُوِي أَن عُمر بْن عبْد الْعزِيز كَانَ يُؤذِّنُ فِي اليُمْنى ويُقِيمْ فِي اليُسْرى إِذا وُلِد الصّبِيُّ.
ഡസൻ കണക്കിന് അഇമത്ത് ഇത് അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചിട്ടുണ്ട്.
ഇമാം ഇബ്നു മുലഖ്വിൻ (റ) പറയുന്നത് കാണൂ: നമ്മുടെ അസ്ഹാബ് മുതവാതിറായ രൂപത്തിൽ ഈ സംഭവം അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചിട്ടുണ്ട്.
وفي البدر المنير للإمام ابن الملقن (9/ 350): وَذكر فِيهِ عَن عمر بن عبد الْعَزِيز - رَحْمَة الله عَلَيْهِ - أَنه كَانَ إِذا ولد لَهُ ابْن أذن فِي أُذُنه الْيُمْنَى وَأقَام فِي الْيُسْرَى. وأصحابنا يتواترون عَلَى نقل هَذَا عَنهُ،
നാല് മദ്ഹബിന്റെ ഗ്രന്ഥങ്ങളിലും കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുക്കണം എന്ന് പ്രസ്ഥാവിച്ചിട്ടുണ്ട്.
*ശാഫിഈ മദ്ഹബ്*
ഇമാം നവവി (റ) പറയുന്നു: കുട്ടി പ്രസവിക്കപ്പെട്ടാൽ ആൺകുട്ടിയാണെങ്കിലും പെൺകുട്ടിയാണെങ്കിലും ബാങ്ക് കൊടുക്കൽ സുന്നത്താണ്, അബൂ റാഫിഅ് (റ) വിന്റെയും ഹുസൈൻ (റ) വിന്റെയും ഹദീസുകളാണതിന് രേഖ . മാത്രവുമല്ല, ഉമറുബ്നു അബ്ദുൽ അസീസ് (റ) അങ്ങിനെ ബാങ്ക് കൊടുത്തതായി നമ്മുടെ അസ്ഹാബ് രേഖപെടുത്തിയിട്ടുമുണ്ട്.
وفي المجموع شرح المهذب (8/ 442): السُّنَّةُ أَنْ يُؤَذَّنَ فِي أُذُنِ الْمَوْلُودِ عِنْدَ وِلَادَتِهِ ذَكَرًا كَانَ أَوْ أُنْثَى وَيَكُونُ الْأَذَانُ بِلَفْظِ أَذَانِ الصَّلَاةِ لِحَدِيثِ أَبِي رَافِعٍ الَّذِي ذَكَرَهُ الْمُصَنِّفُ قَالَ جَمَاعَةٌ مِنْ أَصْحَابِنَا يُسْتَحَبُّ أَنْ يُؤَذِّنَ فِي أُذُنِهِ الْيُمْنَى وَيُقِيمَ الصَّلَاةَ فِي أُذُنِهِ الْيُسْرَى وَقَدْ رَوَيْنَا فِي كِتَابِ ابْنِ السُّنِّيِّ عَنْ الْحُسَيْنِ بْنِ عَلِيٍّ رَضِيَ اللَّهُ عَنْهُمَا قَالَ (قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ وُلِدَ لَهُ مَوْلُودٌ فَأَذَّنَ فِي أُذُنِهِ الْيُمْنَى وَأَقَامَ فِي أُذُنِهِ الْيُسْرَى لَمْ تَضُرَّهُ أُمُّ الصِّبْيَانِ) وَأُمُّ الصِّبْيَانِ التَّابِعَةُ مِنْ الْجِنِّ وَنَقَلَ أَصْحَابُنَا مِثْلَ هَذَا الْحَدِيثِ عَنْ فِعْلِ عُمَرَ بْنِ عَبْدِ الْعَزِيزِ رَحِمَهُ اللَّهُ
ഇമാം ഇബ്നു ഹജർ അൽ ഹൈതമി പറയുന്നു: കുട്ടിയുടെ വലത് ചെവിയിൽ ബാങ്കും ഇടത് ചെവിയിൽ ഇഖാമത്തും സുന്നത്താക്കപ്പെടും. തിരുനബി (സ്വ) ഹസൻ (റ) വിന്റെ ചെവിയിൽ ബാങ്ക് കൊടുത്തു എന്ന ഹസനായ ഹദീസാണതിന് രേഖ.
തുഹ്ഫത്തുൽ മുഹ്താജ് (9/ 376)
وفي تحفة المحتاج في شرح المنهاج للإمام ابن حجر الهيتمي (9/ 376) (وَ) يُسَنُّ أَنْ (يُؤَذَّنَ فِي أُذُنِهِ الْيُمْنَى) ثُمَّ يُقَامُ فِي الْيُسْرَى (حِينَ يُولَدُ) لِلْخَبَرِ الْحَسَنِ «أَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَذَّنَ فِي أُذُنِ الْحُسَيْنِ حِينَ وُلِدَ»
*ഹനഫി മദ്ഹബ്*
وفي الدر المختار وحاشية ابن عابدين (1/ 385): مَطْلَبٌ فِي الْمَوَاضِعِ الَّتِي يُنْدَبُ لَهَا الْأَذَانُ فِي غَيْرِ الصَّلَاةِ...وَفِي حَاشِيَةِ الْبَحْرِ الرَّمْلِيِّ: رَأَيْت فِي كُتُبِ الشَّافِعِيَّةِ أَنَّهُ قَدْ يُسَنُّ الْأَذَانُ لِغَيْرِ الصَّلَاةِ، كَمَا فِي أَذَانِ الْمَوْلُودِ، وَالْمَهْمُومِ، وَالْمَصْرُوعِ، .....أَقُولُ: وَلَا بُعْدَ فِيهِ عِنْدَنَا. اهـ. أَيْ لِأَنَّ مَا صَحَّ فِيهِ الْخَبَرُ بِلَا مُعَارِضٍ فَهُوَ مَذْهَبٌ لِلْمُجْتَهِدِ وَإِنْ لَمْ يُنَصَّ عَلَيْهِ، لِمَا قَدَّمْنَاهُ فِي الْخُطْبَةِ عَنْ الْحَافِظِ ابْنِ عَبْدِ الْبَرِّ وَالْعَارِفِ الشَّعْرَانِيِّ عَنْ كُلٍّ مِنْ الْأَئِمَّةِ الْأَرْبَعَةِ أَنَّهُ قَالَ: إذَا صَحَّ الْحَدِيثُ فَهُوَ مَذْهَبِي، عَلَى أَنَّهُ فِي فَضَائِلِ الْأَعْمَالِ يَجُوزُ الْعَمَلُ بِالْحَدِيثِ الضَّعِيفِ
*മാലികി മദ്ഹബ്*
وفي مواهب الجليل في شرح مختصر خليل للإمام الحطاب الرُّعيني المالكي (1/ 434): قَالَ جَمَاعَةٌ مِنْ أَصْحَابِنَا: يُسْتَحَبُّ أَنْ يُؤَذِّنَ فِي أُذُنِ الصَّبِيِّ الْيُمْنَى، وَيُقِيمَ الصَّلَاةَ فِي أُذُنِهِ الْأُخْرَى، وَقَدْ رَوَيْنَا فِي سُنَنِ أَبِي دَاوُد وَالتِّرْمِذِيِّ عَنْ أَبِي رَافِعٍ، قَالَ: رَأَيْت رَسُولَ اللَّه - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «أَذَّنَ فِي أُذُنِ الْحَسَنِ بْنِ عَلِيٍّ حِينَ وَلَدَتْهُ فَاطِمَةُ بِالصَّلَاةِ» قَالَ التِّرْمِذِيُّ حَدِيثٌ حَسَنٌ صَحِيحٌ وَرَوَيْنَا فِي كِتَابَ ابْنِ السُّنِّيِّ عَنْ الْحُسَيْنِ بْنِ عَلِيٍّ - رَضِيَ اللَّهُ تَعَالَى عَنْهُمَا - قَالَ: قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: «مَنْ وُلِدَ لَهُ مَوْلُودٌ فَأَذَّنَ فِي أُذُنِهِ الْيُمْنَى، وَأَقَامَ فِي الْأُذُنِ الْيُسْرَى لَمْ تَضُرَّهُ أُمُّ الصِّبْيَانِ» انْتَهَى.
(قُلْتُ) وَقَدْ جَرَى عَمَلُ النَّاسِ بِذَلِكَ فَلَا بَأْسَ بِالْعَمَلِ بِهِ وَاَللَّهُ أَعْلَمُ
*ഹമ്പലി മദ്ഹബ്*
وفي كشاف القناع عن متن الإقناع للإمام منصور البهوتي الحنبلي (3/ 28): (وَ) سُنَّ أَنْ (يُؤَذَّنَ فِي أُذُنِ الْمَوْلُودِ الْيُمْنَى) ذَكَرًا كَانَ أَوْ أُنْثَى (حِينَ يُولَدُ، وَ) أَنْ (يُقِيمَ فِي الْيُسْرَى) لِحَدِيثِ أَبِي رَافِعٍ قَالَ «رَأَيْت رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ – أَذَّنَ فِي أُذُنِ الْحَسَنِ بْنِ عَلِيٍّ حِينَ وَلَدَتْهُ فَاطِمَةُ» رَوَاهُ أَبُو دَاوُد وَالتِّرْمِذِيُّ وَصَحَّحَاهُ وَعَنْ الْحَسَنِ بْنِ عَلِيٍّ مَرْفُوعًا «مَنْ وُلِدَ لَهُ مَوْلُودٌ فَأَذَّنَ فِي أُذُنِهِ الْيُمْنَى وَأَقَامَ فِي أُذُنِهِ الْيُسْرَى رُفِعَتْ عَنْهُ أُمُّ الصِّبْيَانِ» وَعَنْ ابْنِ عَبَّاسٍ «أَنَّ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَذَّنَ فِي أُذُنِ الْحَسَنِ بْنِ عَلِيٍّ يَوْمَ وُلِدَ وَأَقَامَ فِي أُذُنِهِ الْيُسْرَى» رَوَاهُمَا الْبَيْهَقِيُّ فِي الشُّعَبِ وَقَالَ وَفِي إسْنَادِهِمَا ضَعْفٌ.
*ഇബ്നുൽ ഖയ്യിമും പറയുന്നു: ബാങ്ക് വിളിക്കൽ സുന്നത്താണെന്ന്*
സലഫികൾക്ക് സർവ സ്വീകര്യനായ ഇബ്നുൽ ഖയ്യിം തന്റെ തുഹ്ഫതുൽ മൗദൂദ് എന്ന ഗ്രന്ഥത്തിൽ കുട്ടി ജനിച്ചാൽ വലത് ചെവിയിൽ ബാങ്കും ഇടത് ചെവിയിൽ ഇഖാമത്തും കൊടുക്കൽ സുന്നത്താണ് എന്ന ഒരു അധ്യായം തന്നെ നൽകുന്നു. തെളിവായി ഇമാം തിർമിദിയുടെ ഹദീസടക്കം 3 ഹദീസ് ഉദ്ധരിക്കുന്നുണ്ട്. ശേഷം ബാങ്ക് കൊടുക്കൽ കൊണ്ടുള്ള ഫാഇദകളും വിവരിക്കുന്നു.
*CP ഉമർ സുല്ലമിയും കൈവെടിയുന്നു*
കേരള മുജാഹിദിന്റെ നേതൃപദവി അലങ്കരിച്ചിരുന്ന CP ഉമർ സുല്ലമി പ്രാർത്ഥനകൾ നിത്യ ജീവിതത്തിൽ എന്ന പുസ്തകത്തിൽ "കുട്ടി ജനിച്ചാൽ" എന്ന അധ്യായത്തിൽ എഴുതുന്നത് കാണൂ:
"നബി (സ്വ) യുടെ മകൾ ഫാത്വിമ (റ) ഹസനെ പ്രസവിച്ചപ്പോൾ നബി (സ്വ) കുട്ടിയുടെ ചെവിയിൽ നമസ്കാരത്തിന് ബാങ്ക് കൊടുക്കുന്നത് പോലെ ബാങ്ക് കൊടുക്കുകയുണ്ടായി (അബൂദാവൂദ്, തിർമിദി)
അഹ് ലുസ്സുന്നയുടെ പൂർവകാല പണ്ഡിതരും പഴയകാല മുജാഹിദ് നേതാക്കളും പുണ്യകർമമായി പരിചയപ്പെടുത്തിയ ഈ ബാങ്ക് വിളിയെ അനാചാരമാക്കാൻ ഏത് ലെബോറട്ടറിയിലാണാവോ പ്രസ്തുത ഹദീസുകൾ ജിന്ന് മുജാഹിദുകൾ പരിശോധനക്ക് വിധേയമാക്കിയത്.
പി.പി. ഉവൈസ് അദനി വെട്ടുപാറ
9656424078
Thursday, January 12, 2023
സ്വാലിഹ് നിസാമിയെ േപേറുന്ന ഒഹാബി
സ്വാലിഹ് നിസാമി യോട് ഞാൻ ചോദിച്ചത്
വഫാതിന് ശേഷം നബി തങ്ങളുളോട് നബിയേ എനിക്ക് വേണ്ടി ദുആ ചെയ്യണമെന്ന് പറയുന്ന തശ ഫുഉ നിങ്ങളുടെ വഹാബി നയം അനുസരിച്ച്
ശിർക്കാണോ ?
നിസാമി നൽകിയ മറുപടി
അതിലൊരു ശുബ്ഹത്തുണ്ട്. അതിന് വ്യക്തമായ രേഖയില്ല. കൊണ്ടുവരാറുള്ള രേഖ 'ജാഊക' യാണ്. അതിനെ ഇസ്‌തിഷ്‌ഫാആയി വ്യാഖ്യാനിക്കുകയാണ് ചിലർ. ആ വ്യാഖ്യാനത്തോട് യോജിപ്പില്ല. എന്നാൽ, അങ്ങനെയൊരു വ്യാഖ്യാനത്തിനിടയാക്കുന്ന വളരെ അകന്ന ഒരു പരാമർശം ഖുർആനിൽ ഉള്ളതിനാൽ, സിയാറത്ത് വേളയിൽ അപ്രകാരം ചെയ്യുന്നത് ശിർക്ക് മുകഫ്ഫിർ ആണെന്ന് മനസ്സിലാക്കുന്നില്ല. '
മറുപടിക്കുള്ള എന്റെ പ്രതികരണം
അപ്പോൾ കേരള വഹാബികൾക്ക് ഇങ്ങളും ഞങ്ങളെ പോലെ ശിർക്ക് അക്ബറിന്റെ അളാണ്.
അവരെ ഭാഷയിൽ പച്ചക് ശിർക്കായ ഒന്നിനെ ശിർക്കായി ഇങ്ങൾ വിശ്വസിക്കുന്നില്ലല്ലൊ.
ശിയാ ആരോപണം വഹാബികളെ തിരിഞ്ഞു കൊത്തുന്നു!
ശിയാ ആരോപണം വഹാബികളെ തിരിഞ്ഞു കൊത്തുന്നു!
*കര്‍മശാസ്ത്രത്തില്‍ ഹനഫി, മാലികി, ശാഫിഈ, ഹമ്പലീ മദ്ഹബുകള്‍ പിന്തുടരുന്ന അഹ്‌ലുസ്സുന്നയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമായി ശിയാക്കള്‍ക്ക് സൈദിയ്യഃ, ജഅഫരിയ്യഃ എന്നിങ്ങനെ രണ്ട് മദ്ഹബുകളാണ് ഉള്ളത്. അതിനാല്‍ തന്നെ പല വിഷയങ്ങളിലും നാല് മദ്ഹബുകള്‍ക്ക് വിരുദ്ധമായ അഭിപ്രായങ്ങള്‍ അവര്‍ സ്വീകരിക്കുന്നതായി കാണാന്‍ കഴിയും.ഒരുപാട് വിഷയങ്ങളില്‍ അഹ്‌ലുസ്സുന്നയുടെ നിലപാടുകളില്‍ നിന്ന് തീര്‍ത്തും വിഭിന്നമായ നിലപാടുകള്‍ സ്വീകരിച്ചവരാണ് ശിയാക്കള്‍. എന്നാല്‍ ശിയാക്കള്‍ ചെയ്യുന്നതും വിശ്വസിക്കുന്നതുമായ മുഴുവന്‍ കാര്യങ്ങളും ശീഈസമാകുന്നില്ല. സുന്നികള്‍ ചെയ്യുന്ന അനുഷ്ഠാനാചാരങ്ങള്‍ ശിയാക്കള്‍ ചെയ്താല്‍ അവര്‍ സുന്നികളുമാകുന്നില്ല. കേരളത്തിലെ സുന്നികള്‍ ചെയ്യുന്ന വല്ല കാര്യവും ശിയാക്കള്‍ ചെയ്യുന്നുണ്ടെങ്കില്‍ സുന്നികള്‍ ശിയാക്കളോ മറിച്ചോ ആകുന്നില്ലെന്ന് ചുരുക്കം. അടിസ്ഥാനപരമായുള്ള ചില വിശ്വാസ വൈകല്യങ്ങളാണ് ശിഈസത്തെ അഹ്‌ലുസ്സുന്നഃയില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്.*
*ശിയാക്കള്‍ സ്വീകരിക്കുന്ന ചില വികലമായ ആശയങ്ങള്‍ വഹാബികള്‍ സ്വീകരിച്ചാല്‍ വഹാബികള്‍ ശിയാക്കളായി മാറുമോ? മുത്വലാഖ് അസാധുവാണെന്നും മൂന്ന് ത്വലാഖും ഒന്നിച്ച് ചൊല്ലിയാലത് ഒന്നായിട്ടാണ് പരിഗണിക്കപ്പെടുകയെന്ന ശീഈ ജഅഫരീ മദ്ഹബിന്റെ വാദം തന്നെ (മജ്മൂഅത്തു ഫതാവാ ഇബ്‌നി തീമിയ്യ 8:33, ഫത്ഹുല്‍ ബാരി 9:362) വഹാബിസവും ആവര്‍ത്തിക്കുന്നത് കാരണം വഹാബികള്‍ ശീഈകളാവുമോ? തറാവീഹ് എന്നൊരു പ്രത്യേക നിസ്‌കാരമില്ലെന്നും തഹജ്ജുദും വിത്‌റും തറാവീഹും രാത്രിയിലുള്ള നിസ്‌കാരത്തിന്റെ വ്യത്യസ്ത പേരുകളാണെന്നുമുള്ള ശീഈ വാദം ( അല്‍ മബസൂത്വ് 2:142) അടുത്ത കാലത്തായി വഹാബികള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചതിനാല്‍ അവര്‍ ശിയാക്കളായി മാറുമോ?*
*വഹാബികളുടെ പുസ്തകങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ആധികാരിക പണ്ഡിതനായി വാഴ്ത്തപ്പെടുന്ന മുഹമ്മദ് ബ്‌നു അലിയ്യിശൗകാനി ശീഈ ഉള്‍വിഭാഗങ്ങളില്‍ പെട്ട സൈദി സരണിയുടെ വക്താവും അലി(റ) നബി(സ്വ)യുടെ പ്രത്യേക വസ്വിയ്യാണെന്ന് സമര്‍ത്ഥിക്കുന്ന 'അല്‍ ഇഖ്ദുസ്സമീന്‍ ഫീ ഇസ്ബാതി വിസ്വായാത്തി അമീരില്‍ മുഅമിനീന്‍' എന്ന് ഗ്രന്ഥത്തിന്റെ രചയിതാവുമാണ്. ഇദ്ദേഹത്തെ കുറിച്ചുള്ള വഹ്ഹാബികളുടെ അഭിപ്രായ പ്രകടനം കാണാം: '1172-ല്‍ ഭൂജാതനായി 1250-ല്‍ അന്തരിച്ച ശൗകാനി യമനില്‍ ഉദ്ദാരണ പ്രവര്‍ത്തനം നടത്തി. തഖ്‌ലീദിനെ വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം ഒരു ഗ്രന്ഥം രചിച്ചപ്പോള്‍ അദ്ദേഹത്തിനെതിരില്‍ കാലഘട്ടത്തിലെ പണ്ഡിതന്മാര്‍ കടുത്ത ആക്ഷേപശരങ്ങള്‍ അഴിച്ചുവിട്ടു. ചെറുതും വലുതുമായ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ശൗക്കാനിയുടെ നൈലുല്‍ ഒൗതാര്‍ എന്ന ഹദീസ് വ്യാഖ്യാന ഗ്രന്ഥം മതവിധികള്‍ കണ്ടുപിടിക്കാനുള്ള ഒരു ആധികാരിക ഗ്രന്ഥമാണ്. ഇമാം സനൂസി ഹജ്ജിനു വന്നതോടെ ഇബ്‌നു അബ്ദില്‍ വഹാബിന്റെ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി അല്‍ജീരിയയിലും അബുല്‍ അബ്ബാസുത്തീജാനി മൊറോക്കോവിലും ഉദ്ദാരണ പ്രവര്‍ത്തനം നടത്തി. (ഇസ്‌ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം, പേജ് 15)*
*സുന്നികള്‍ക്കെതിരെ ശീഈ ആരോപണം ഉന്നയിക്കുന്നവര്‍ തന്നെ ശീഈ പണ്ഡിതനെ മഹത്വവല്‍ക്കരിക്കുന്ന വൈരുദ്ധ്യമാണ് ഇവിടെ പ്രകടമാവുന്നത്. സുന്നികള്‍ക്കുള്ള ചില വിശ്വാസങ്ങളും കര്‍മങ്ങളും ശിയാക്കള്‍ ഏറ്റെടുക്കുന്നത് കാരണം സുന്നികള്‍ ശിയാക്കളായി മാറുന്നുവെന്ന ആരോപണം എത്ര കടുത്താണ്. അഹ്‌ലുബൈത്തിനോടുള്ള അദമ്യമായ സ്‌നേഹം കാരണം ഇമാം ശാഫിഈ(റ)വിനെതിരെ ശീഈ ആരോപണങ്ങള്‍ വന്നപ്പോള്‍ അഹ്‌ലുബൈത്തിനോടുള്ള സ്‌നേഹമാണ് ശീഈ വിശ്വാസമെങ്കില്‍ ഞാന്‍ ശീഇയാണെന്നതിന് മനുഷ്യവര്‍ഗവും ജിന്ന് വര്‍ഗവും സാക്ഷിയാകട്ടെ എന്ന് പ്രഖ്യാപിച്ച ഇമാം ശാഫിഈ(റ)വിന്റെ അനുയായികള്‍ ഈ ആരോപണങ്ങളെ മുഖവിലക്കെടുക്കുന്നില്ല.*
*മഹാന്മാരുടെ ഖബ്‌റുകള്‍ കെട്ടിപൊക്കുന്നത് ശീഇസമാണെന്നും അക്കാരണത്താല്‍ അത് നടത്തുന്നവര്‍ ശിയാക്കളാണെന്നുമാണ് സുന്നികള്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ഒന്ന്. അവര്‍ എഴുതുന്നു: ഖബ്‌റിടങ്ങള്‍ കെട്ടിപ്പൊക്കലും നേര്‍ച്ചകള്‍ എന്ന പേരില്‍ അവിടങ്ങളില്‍ പൂരങ്ങള്‍ സംഘടിപ്പിക്കലും തനിച്ച ശീഈ ആചാരമാണ്. സുന്നികളെന്ന പേരില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സമസ്തക്കാരാണ് ഇതിന്റെ വക്താക്കള്‍. (ഇസ്വലാഹ് ഏപ്രില്‍ 2017) കേരളീയ മുസ്‌ലിംകള്‍ ഖബ്‌റ് കെട്ടിപ്പൊക്കുന്നത് ഇമാം നവവി(റ), ഇമാം ഇബ്‌നു ഹജര്‍ അസ്ഖലാനി(റ), ഇമാം ബ്‌നു ഹജര്‍ ഹൈതമി(റ), അല്ലാമാ ബുജൈരിമി(റ), ഇമാം റംലി(റ), ഇമാം ശര്‍ഖാവി(റ),അല്ലാമാ ശര്‍വാനി(റ)തുടങ്ങിയ പ്രമുഖരായ ശാഫിഈ പണ്ഡിതന്മാര്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാക്കിയത് കൊണ്ടാണ്. *
*സുന്നികളെ പോലെ ശിയാക്കളും ഇസ്തിഗാസ ചെയ്യുന്നവരാണെന്നാണ് മറ്റൊരാക്ഷേപം. അതിനാല്‍ സുന്നികളില്‍* *ശീഇസം കടന്നുകൂടിയുട്ടുണ്ടെന്ന ആരോപണം മറ്റൊരു വിവരക്കേടാണ്. കാല് കോച്ചിയാല്‍ യാ മുഹമ്മദ് എന്ന് വിളിക്കണമെന്ന ആശയം* *അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)വില്‍ നിന്നുള്ള ഹദീസായി ഇബ്‌നു തൈമിയ്യ തന്നെ തന്റെ അല്‍ കലിമുത്ത്വയ്യിബില്‍ ഉദ്ധരിച്ചതെങ്കിലും വിമര്‍ശകര്‍ അറിയുന്നത് നല്ലതാണ്.*
*കേരളീയ മുസ്‌ലിം സമൂഹത്തിന് നേതൃത്വം നല്‍കിയ സാത്വികരായ പണ്ഡിതന്മാരും പ്രഗത്ഭരായ സാദാത്തുമാരും ശീഇസത്തിനെതിരെ പോരാടിയവരായിരുന്നു.* *ഈ യാഥാര്‍ത്ഥ്യം കൊണ്ടോട്ടി-പൊന്നാനി കൈ തര്‍ക്കമെന്ന പേരില്‍ പ്രസിദ്ധമായ സംവാദ ചരിത്രത്തില്‍ നിന്ന് ബോധ്യപ്പെടുന്നതാണ്.* *കോഴിക്കോട്ടെ ജീഫ്‌രീ തങ്ങന്മാരും പൊന്നാനിയിലെ മഖ്ദൂമുമാരും ഒരു പക്ഷത്തും കൊണ്ടോട്ടി തങ്ങന്മാരുടെ പിന്മുറക്കാരില്‍ ചിലര്‍ മറുപക്ഷത്തുമായാണ് വിവാദം നടന്നത്.* *കൊണ്ടോട്ടിയില്‍ നടന്നിരുന്ന ശീഈ ആചാരാനുഷ്ടാനങ്ങള്‍ക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിച്ച ശൈഖ് ജിഫ്‌രി തങ്ങള്‍(റ) അവര്‍ക്കെതിരെ അല്‍ ഇര്‍ശാദാത്തുല്‍ ജിഫ്രിയ്യ, കന്‍സുല്‍ ബറാഹീനില്‍ കസ്ബിയ്യ തുടങ്ങിയ ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്.* *അത് പോലെ മമ്പുറം സയ്യിദ് അലവി തങ്ങളുടെ പ്രധാന ശിഷ്യനായ വെളിയങ്കോട് ഉമര്‍ ഖാളി(റ)വും അവര്‍ക്കെതിരെ ശക്തമായി രംഗത്ത് വരികയും അവരുടെ വാദങ്ങളുടെ പൊള്ളത്തരങ്ങള്‍ വിവരിച്ച് കൊണ്ട് ഒരു ഖസ്വീദഃ രചിക്കുകയും ചെയ്തിട്ടുണ്ട്.*
*ചുരുക്കത്തില്‍, കേരളീയ പാരമ്പര്യ മുസ്‌ലിംകള്‍ ശീഇസത്തിനെതിരെ അന്നും ഇന്നും ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നവരാണെന്ന യാഥാര്‍ത്ഥ്യം പകല്‍ വെളിച്ചം പോലെ വ്യക്തമാണ്. ഐ.എസിന്റെ പേരില്‍ വഹാബിസം ഭീകരവാദത്തിന്റെ കരിനിഴലില്‍ നില്‍ക്കുമ്പോള്‍ സ്വാഭാവികമായും പിടിച്ച് നില്‍ക്കാനുള്ള കച്ചിത്തുരുമ്പായേ സുന്നികള്‍ക്കെതിരെയുള്ള ആരോപണങ്ങളെ മനസ്സിലാക്കേണ്ടതുള്ളൂ.*
കടപ്പാട് Visionofahlussunna
പള്ളിയുടെ ചുറ്റുമുള്ള മുസബ്ബ ലല്ലാത്ത സ്ഥലത്ത് മഹാൻമാരുടെ ഖബറിനോട് ബന്ധിച്ച് ഖുബ്ബകൾ പോലെയുള്ളവ നിർമിക്കൽ ജാഇസാണ് #
# പള്ളിയുടെ ചുറ്റുമുള്ള മുസബ്ബ ലല്ലാത്ത സ്ഥലത്ത് മഹാൻമാരുടെ ഖബറിനോട് ബന്ധിച്ച് ഖുബ്ബകൾ പോലെയുള്ളവ നിർമിക്കൽ ജാഇസാണ് #
പള്ളിക്കും മറ്റു ദീനീ ആവശ്യത്തിനും വേണ്ടി പഴയ കാലത്ത് ജന്മികൾ നൽകുന്ന ഭൂമി മിൽക്കിലുള്ള ഭൂമിയാണ്. മുസബ്ബലോ മൗഖൂഫോ അല്ല. അവിടെ പള്ളി നിർമിക്കുന്നു .ആവശ്യമായ മറ്റു ബിൽഡിങ്ങുകൾ നിർമിക്കുന്നു. മരണപെട്ടവരെ മറമാടുന്നു .
കൃഷി ചെയ്യുന്നു. മഹാൻമാർ ആരെങ്കിലും മരണപെട്ടാൽ ആളുകൾക്ക് സിയാറത്തിന്റെ സൗകര്യത്തിന് വേണ്ടി അവരുടെ ഖബറിനോട് അനുബന്ധിച്ച് ഖുബ്ബ പോലോത്തത് നിർമിക്കുന്നു.
മയ്യിത്തിന് സ്വദഖ ചെയ്താൽ അത് മയ്യിത്തിന് ഉപകാരപെടും എന്ന നബി സ്വ വചനത്തിന്റെ അടിസ്ഥാനത്തിൽ മയ്യിത്തുകളായ മഹാൻമാർക്ക് ഗുണം കിട്ടുന്നതിന് വേണ്ടി സ്വദഖയായി അവിടെ നൽകുന്നു. ആ കിട്ടുന്ന പൈസ ദർസ് പഠനം , അവരുടെ ഖിദ്മ ചെയ്യുന്നവർക്ക് ശമ്പളം നൽകൽ, മറ്റു കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവക്ക് ഉപയോഗിക്കുന്നു.അമലുകൾ മുൻ നിറുത്തി അല്ലാഹുവിനോട് ദുആ ചെയ്താൽ ഉത്തരം ലഭിക്കാൻ കൂടുതൽ നല്ലതാണ് എന്ന അവിതർക്കിതമായ ഇസ്ലാമിക തത്വത്തിന്റെ അടിസ്ഥാനത്തിൽ മയ്യിത്തുകളായ മഹാൻമാരുടെ ഗുണത്തിന് വേണ്ടി ചെയ്ത സ്വദഖ എന്ന അമൽ മുൻനിറുത്തി അല്ലാഹുവോട് ചോദിക്കുന്നു.
ഈ പ്രവർത്തനങ്ങളിൽ എവിടെയും ഇസ്ലാമിന് വിരുദ്ധമായി ഒന്നും ഇല്ല.
കറാമത്ത് പരിഹസിക്കുന്നവർക്ക് മറുപടി
# കള്ളനോട്ട് ഇറങ്ങുന്നത് കൊണ്ട് ഇറങ്ങുന്ന നോട്ടല്ലാം കള്ളനോട്ട്#
കറാമത്ത് എന്താണ് എന്നത് ആദ്യം വ്യക്തമാക്കേണ്ടതുണ്ട്.
കറാമത്ത് മഹാന്മാരിലൂടെ അല്ലാഹു വെളിവാക്കുന്ന അസാധാരണമായ കാര്യങ്ങളാണ് .
സാധാരണ കാര്യകാരണ ബന്ധങ്ങൾക്ക് അതീതമായതാണ്.
കറാമത്തുകൾ മഹാന്മാരുടെ പ്രവർത്തനങ്ങൾക്ക് ബന്ധമില്ലാതെ ഉണ്ടാവുന്ന രൂപമുണ്ട് .ഉദാഹരണം ഗുഹാവാസികളുടെ ഉറക്കം.
300 ഓളം വർഷം ഭക്ഷണങ്ങളോ പാനീയമോ ഇല്ലാതെ ദീർഘമായ ഉറക്കം അതിനുശേഷം അവർ ഉണരുകയും കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നു.
ഇതെല്ലാം അസാധാരണ സംഭവങ്ങളാണ് അത്ഭുതങ്ങളാണ് ഇതെല്ലാം നടത്തുന്നത് പ്രപഞ്ച സൃഷ്ടാവായ അല്ലാഹുവാണ് അല്ലാഹുവിൻറെ അപാരമായ കഴിവിൽ വിശ്വസിക്കുന്ന ഒരാൾക്ക് ഇതിൽ സംശയിക്കേണ്ടതില്ല. ഇതിനെ അസാധ്യമായി കാണുകയുമില്ല.
രണ്ടാമതൊരു ഇനം മഹാന്മാരുടെ പ്രവർത്തനങ്ങളോട് ബന്ധിച്ചു അവരുടെ ഉദ്ദേശങ്ങൾക്ക് അനുസരിച്ച് അല്ലാഹു സുബ്ഹാനവുതാല നടത്തുന്ന അത്ഭുതങ്ങളാണ്.
ഉദാഹരണം പറഞ്ഞാൽ ആയിരക്കണക്കിന് കിലോമീറ്റർ ദൂരത്തുള്ള ബൽക്കീസ് രാജ്ഞിയുടെ കൊട്ടാരം നിമിഷം കൊണ്ട് നിങ്ങളുടെ മുന്നിലെത്തിക്കുക. അല്ലാഹുവിന്റെ വലിയ്യായ സ്വാലിഹായ ഒരു പണ്ഡിതൻ സുലൈമാൻ നബിയോട് പറയുന്നതും കൊണ്ടുവരുന്നതും
പ്രപഞ്ച പ്രപഞ്ച അപാരമായ കഴിവിൽ വിശ്വസിക്കുന്ന ആർക്കും സംശയിക്കേണ്ടതില്ല.
എന്നാൽ യുക്തർക്ക് ട്രോളും . വഹാബികൾ അതിന് കൈയ്യും മെയ്യും മറന്ന് സഹായിക്കും
ഇവിടെ ആ സ്വാലിഹായ മനുഷ്യൻ ചില ദിക്റുകളും ദുആ നിർവഹിച്ചാണ് അയാളുടെ ഉദ്ദേശത്തിന് അനുസരിച്ച് ഇങ്ങോട്ട് കൊണ്ടുവരുന്നത് അഥവാ അള്ളാഹു ഇങ്ങോട്ട് കൊണ്ടുവരാൻ കാരണക്കാരൻ ആയത്.
ഖുർആൻ പറയുന്ന ഈ അത്ഭുതത്തെയും ട്രോളാവുന്നതാണ് .
അത്രയും ദൂരത്തുള്ള കൊട്ടാരത്തെ കൊണ്ടുവന്ന വ്യക്തി ഉള്ളപ്പോൾ പിന്നെ അയാൾക്ക് രോഗം വരാൻ പാടില്ല ആ കാലഘട്ടത്തിൽ ഒരാളും രോഗം വന്ന് മരിക്കാൻ പാടില്ല കാരണം ഇയാളുടെ മുന്നിൽ വന്നാൽ അതെല്ലാം സുഖപ്പെടണമല്ലോ യാത്രാ ബുദ്ധിമുട്ട് ഉണ്ടാകാൻ പാടില്ല നിമിഷം കൊണ്ട് ഉദ്ദേശിച്ച സ്ഥലങ്ങളിൽ എത്താൻ കഴിയണം ഇങ്ങനെ ഇങ്ങനെ ധാരാളം വഹാബി ട്രോളർമാർക് അവിടെയും സാധ്യതകളുണ്ട്.
ഒരു വാഹനത്തിലെ പെട്രോൾ കഴിഞ്ഞ് പ്രയാസപ്പെടുന്ന സമയത്ത് അതിലുള്ള മഹാൻ അല്ലാഹുവിനോട് ദുആ ചെയ്തു അത് അല്പം ദൂരം സഞ്ചരിക്കുന്നത് അല്ലെങ്കിൽ ഒരു പെട്രോൾ പമ്പ് വരെ എങ്കിലും ആ വാഹനത്തെ പെട്രോൾ ഇല്ലാതെ തന്നെ ഈ മഹാന്റെ ഉദ്ദേശത്തിന് അനുസരിച്ച് അല്ലാഹു സഞ്ചരിപ്പിക്കുന്നത് ഒരു അസാധ്യമായ കാര്യമാണെന്ന് വിശ്വസിക്കുന്നത് അല്ലാഹുവിൻറെ ശക്തിയിൽ ഉള്ള വിശ്വാസക്കുറവ് മുഖേനയാണ് ഉണ്ടാകുന്നത്.
ഈ സംഭവം നേരിട്ട് കാണാത്തതു കൊണ്ട് അങ്ങനെ നടന്നത് എനിക്ക് വിശ്വാസയോഗ്യമായി ലഭിക്കാത്തതുകൊണ്ട് ഞാനത് അംഗീകരിക്കുന്നില്ല എന്ന് പറയാം അതേ സ്ഥാനത്ത് അങ്ങനെ ഒരു കാര്യം സംഭവിക്കൽ അസാധ്യമാണെന്ന് പറയുന്നത് അല്ലാഹുവിൻറെ ഖുദ്റത്തിലുള്ള വിശ്വാസക്കുറവ് മുഖേനയാണ്.
وكذلك ما حدث لسيدنا علي رَضِيَ اللهُ عَنْهُ يوم خيبر حين كان يشتكي عينيه “فجئ به إلى رسول الله صَلَّى اللهُ عَلَيْهِ وَسَلَّم لما سأل عنه، فبصق في عينيه ودعا له فبرأ حتى كأن لم يكن به وجع“. (صحيح البخاري، كتاب المغازي، باب غزوة خيبر 7/ 476. وصحيح مسلم، كتاب الفضائل، فضل علي رضي الله عنه 15/ 176).
അലി (റ) കണ്ണിന് ബുദ്ധിമുട്ട് പറഞ്ഞപ്പോൾ കണ്ണിലേക് തുപ്പി ദുആ ചെയ്ത് സുഖപെടുത്തിയ നബി അവസാനകാലം പനി പിടിപെട്ടപ്പോൾ എന്തുകൊണ്ട് സ്വന്തം ശരിയാക്കിയില്ല അങ്ങനെ അങ്ങനെ ട്രോളുകളുടെ ചാൻസുകൾ ധാരാളം ഒഴിഞ്ഞു കിടക്കുന്നു ട്രോളേണ്ടവർക്ക് അത് ചെയ്യാം വിശ്വാസികൾക്ക് വിശ്വസിക്കാം.
ഹോട്ടലിൽ കയറി പൈസ കൊടുക്കാതെ ഇറങ്ങുന്നത് കറാമത്താണെന്ന് ആരാണ് പറഞ്ഞത് ? അങ്ങനെ ആരും പറയുമെന്ന് തോന്നുന്നില്ല അതിൽ എന്താണ് അത്ഭുതം ഉള്ളത്.എന്നല്ല മുകല്ലഫായ ഒരാളാണ് അത് ചെയ്യുന്നതെങ്കിൽ ഹറാമാണ്.
തുണി എടുക്കാതെ നടക്കുന്നത് കറാമത്ത് ആണെന്ന് ആരും പറഞ്ഞിട്ടില്ല.
ആയിരക്കണക്കിന് കിലോമീറ്റർ ദൂരത്തുള്ള കൊട്ടാരം ഒരു പണ്ഡിതന്റെ ഉദ്ദേശത്തിനനുസരിച്ച് അദ്ദേഹത്തിന്റെ
ആഫലമായി കൊണ്ടുവന്ന അല്ലാഹുവിന് ഒരു വലിയ്യിനെ പുരികത്തിൽ ഒളിക്കാൻ മാത്രം ചെറുതാക്കൽ അസാദ്ധ്യമോ ?
ഒരു മഹാനെ കടിച്ച പാമ്പിന്റെ ജീവൻ അൽപസമയത്തിനകം അള്ളാഹു ഇല്ലാതെ ആക്കാൻ അല്ലാഹുവിന് കഴിയൂലെ ?
ഒരു നല്ല മനുഷ്യനെ കടിച്ച് അല്പസമയത്തിനകം ആ പാമ്പ് ചത്തത് കണ്ട് കഴിഞ്ഞാൽ സാധാരണയിൽ നമ്മൾ പറയുക അയാളെ കടിച്ച കാരണം അല്ലാഹു അതിൻറെ ജീവൻ ഇല്ലാതെ ആക്കി എന്നാണ്. അത് അദ്ദേഹത്തിന് അല്ലാഹു നൽകിയ കറാമത്തായാണ്. അത് നമ്മുടെ ധാരണയാണ്.
ഡോക്ടറുടെ അടുത്ത് പോയി മരുന്നു കഴിച്ച് അസുഖം മാറിയാൽ ആ ഡോക്ടർ കാരണം അല്ലാഹു എൻറെ രോഗം ശിഫ ആക്കി എന്ന് പറയുന്ന രൂപത്തിൽ
സത്യത്തിൽ ഒരുപക്ഷേ ഈ ഡോക്ടർ നൽകിയ മരുന്ന് അസുഖം ഷിഫയാവുന്നതിനുള്ള കാരണമേ അല്ലാതിരിക്കാം പക്ഷേ നമ്മൾ നമ്മുടെ ധാരണയനുസരിച്ച് അങ്ങനെ പറയുന്നു അത്രയേ ഉള്ളൂ ഇവിടെയും.
കറാമത്തുകളുടെ പേരിൽ കുറേ ഇല്ലാത്ത കഥകൾ പറയപ്പെടുന്നുണ്ട് എന്നത് സത്യമാണ്.
കള്ളനോട്ടുകൾ ഇറങ്ങുന്നുണ്ട് എന്നതുകൊണ്ട് ഇറങ്ങുന്ന നോട്ടെല്ലാം കള്ളനോട്ട് ആണെന്ന് പറയുന്ന തത്വം എത്രത്തോളം യുക്തിരഹിതമാണ്.
കറാമത്ത് ദൂരയുള്ളത് കാണുക കേൾക്കുക സഞ്ചരിക്കുക സഹായിക്കുക ..... തുടങ്ങി എല്ലാ അൽഭുതങ്ങളും കറാമത്തായി സംഭവിക്കും - ഇമാം നവവി റ
കറാ മത്ത് ദൂരയുള്ളത് കാണുക കേൾക്കുക സഞ്ചരിക്കുക സഹായിക്കുക ..... തുടങ്ങി എല്ലാ അൽഭുതങ്ങളും കറാമത്തായി സംഭവിക്കും - ഇമാം നവവി റ وفيه أن ...
-
*ഒരു മുസ്‌ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://isl...
-
അഹ്‌ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 തവസ്സു...
-
അഹ്‌ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= *നബിദിനാഘ...