Wednesday, April 15, 2020

താഊൻالطاون في المدينةതാ ഊന് മദീനയിലോ

No Entry

സമൂഹത്തിൽ വ്യാപിക്കുന്ന ഏതു വ്യാധിയും 'വബാ' യാണ്. കൂട്ടത്തിൽ മഹമാരിയാണ്
ത്വാഊൻ.ഇതിനു 'കുത്ത് കിലശം' എന്നു പഴമക്കാർ പറയും. കുത്ത് കുടുങ്ങിയാൽ
ചികിത്സ ഫലിക്കാതെ ഉടനെ മരിക്കാം. കുത്തുന്നത് അദൃശ്യ വസ്തുക്കളാകും;പിശാചുകൾ പോലെ. കുത്തുന്നത് ശരീരത്തിൻ്റെ ഉള്ളിലാണ്.
ആന്തരികാവയവങ്ങളെ ബാധിക്കും.
തന്നിമിത്തം ഒരേ സമയം ഛർദ്ദിയും അതിസാരവുമുണ്ടാകും.

പിശാചുകൾ മനുഷ്യരിൽ രക്തചംക്രമണമുള്ളിടത്തെല്ലാം
പ്രവർത്തിക്കുമെന്നു പ്രവാചകർ /സ്വ/ പറഞ്ഞിട്ടുണ്ട്. കൂടുതൽ രക്തം പ്രവർത്തിക്കുന്നത് ഹൃദയത്തിലല്ലേ.
തന്നിമിത്തം രക്തസമ്മർദ്ദം,ക്ഷോഭം,അറ്റാക്ക് എന്നിവ
കുത്ത് കൊണ്ടുണ്ടാകാം.
ആകസ്മിക മരണത്തിന് ഇതൊക്കെ കാരണമാണ്‌.

' ആദർശമഹാമാരി ' പരത്തുന്നവനാണ് 'ദജ്ജാലു' കളിൽ സൂപ്പർ (ലോകമഹാ വഞ്ചകൻ).ശാരീരിക മഹാമാരിയാണല്ലൊ സൂപ്പർ ' ത്വാഊൻ'. സൂപ്പറല്ലാത്ത 'ദജ്ജാലു' കൾ അനവധിയുണ്ട് ; ത്വാഊനും.
'അലിഫ് ലാം ' ചേർത്താൽ രണ്ടും സൂപ്പറാകും.'സാധാരണ ത്വാഊൻ' കൊണ്ട് പെട്ടെന്ന് മരിക്കില്ല..

മദീനയിൽ പ്രവേശിക്കില്ലെന്ന്  [No Entry]
പ്രവാചകർ /സ്വ/ പ്രഖ്യാപിച്ച ദജ്ജാലും ത്വാഊനും സൂപ്പറാകാം.                                      ' അദ്ദജ്ജാൽ, അത്ത്വാഊൻ'  എന്നാണ് അവിടന്നു പ്രയോഗിച്ചത്.
എങ്കിൽ സൂപ്പർ അല്ലാത്തത് ഉണ്ടാകാം.
ഉണ്ടായോ എന്നത് വേറെ പ്രശ്നം.

ഇബ്നു ഹജർ അസ്ഖലാനീ /റ/ പറയുന്നു :
' വസ്തുത പറഞ്ഞാൽ  'മദീനയിൽ പ്രവേശിക്കില്ല'  എന്നു പ്രവാചകർ /സ്വ/ പറഞ്ഞ 'അത്ത്വാഊൻ'  പിശാചിൻ്റെ കുത്തേറ്റുള്ളതാണ്.അതിനാൽ രക്തസമ്മർദ്ദമുണ്ടാകും.തുടർന്നു മരണം സംഭവിക്കും.ഇത് ഇന്നു വരേ മദീനയിൽ കടന്നുവന്നിട്ടില്ല.' [ ഫത്ഹുൽബാരി 13- 93,94]

പക്ഷേ, 'മദീനയിൽ ദജ്ജാലും ത്വാഊനും പ്രവേശിക്കില്ല ; ഇൻശാ അല്ലാഹ് ' എന്നു നബി /സ്വ/ യിൽ നിന്നു തന്നെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ഇവിടെ ' ഇൻശാ അല്ലാഹ് ' ത്വാഊനെ സംബന്ധിച്ചെന്നുമുണ്ട്.അഥവാ മദീനയിൽ ത്വാഊൻ പ്രകടമാകാൻ സാധ്യതയുണ്ടെന്ന് ഇതടിസ്ഥാനത്തിൽ ചിലർ പറയുന്നു.
'നിന്നെ ഞാൻ ത്വലാഖ് ചൊല്ലി- ഇൻശാ അല്ലാഹ് ' എന്നു പറഞ്ഞാൽ ത്വലാഖ് സംഭവിക്കില്ലെന്നുണ്ടല്ലോ.

'സൂപ്പർ ദജ്ജാൽ മദീനയിൽ പ്രവേശിക്കില്ലെ' ന്നു തന്നെയാണ് മേൽ ഹദീസിൻ്റെ ആശയമെന്നു പണ്ഡിതർ പറയുന്നു.എന്നാൽ സൂപ്പർ ത്വാഊൻ പ്രവേശിക്കില്ലെന്നു പറഞ്ഞത് ശേഷത്തേക്ക് ബാധകമാണ്.
മുമ്പ് പകർച്ചവ്യാധിയുടെ ഈറ്റില്ലമായിരുന്നു മദീന:
അന്നു അവശേഷിച്ച ത്വാഊൻ്റെ ശാഖ നിലവിലും ശേഷവും അവിടെ പ്രകടമാകാം.
ഇതിനു ഹദീസ് എതിരല്ല.
എന്നാൽ തന്നെ  'അങ്ങനെയൊന്ന് ഇതു വരേ ഉണ്ടായതിനു തെളിവില്ല; ഉണ്ടാകാം'
 എന്നാണ് ചിലർ പറഞ്ഞത്. ഫത്ഹുൽ ബാരീ 13 - 94 നോക്കുക.

'മദീനയുടെ കവാടങ്ങളിൽ
മാലാഖമാർ പ്രതിരോധിക്കുന്നുണ്ട്.
അതിനാൽ ദജ്ജാലും ത്വാഊനും അവിടെ പ്രവേശിക്കില്ല' എന്നാണ് ഹദീസിൽ കാണുന്ന കാരണം.
ഈ പ്രതിരോധം അപ്രകാരം നബി /സ്വ/ പറയുന്നതിനു മുമ്പേയുണ്ടെന്നതിനു തെളിവില്ല.
മദീന അതിനു മുമ്പ് ഏറ്റം വലിയ പകർച്ചവ്യാധിയുടെ കേന്ദ്രമായിരുന്നു.
ഇതുകൊണ്ടാകും മേൽ പ്രകാരം പ്രതിരോധം
പിന്നീട് ഏർപ്പെടുത്തിയത്.
ശേഷം കടക്കില്ല.നേരത്തെയുള്ളത് വല്ലപ്പോഴും പ്രകടമാകാം.

വ്യാധി സാമൂഹികമായി ബാധിച്ചപ്പോൾ
കവാടങ്ങളിൽ മാലാഖമാർ പ്രതിരോധിച്ചെങ്കിലും നേരത്തെ ഉള്ളിൽ കയറിയ പിശാചുകൾ കുത്തുന്നതിനു തടസ്സമില്ല. മാത്രമല്ല പിശാചും 'സൂപ്പറാ' കാമല്ലോ.എങ്കിൽ ഉള്ളിൽ കയറാതെ
അകലെ നിന്ന് രോഗാണുക്കൾ കടത്തിവിടാം.
സുരക്ഷിത മേഖലയായ
സ്വർഗ്ഗത്തിലെ  ആദമി/അ/നെ
പുറത്ത് നിന്ന് പിശാച് വഞ്ചിച്ചല്ലോ.

Monday, April 13, 2020

തബ്ലീഗ്:താജുസ്വലാത്ത് മാരകവിഷം♨️* *ദേവ്ബന്ദി തബ്ലീഗീ* *നേതാവിന്റെ ഫത് വ* *വിവാദമാകുന്നു.*


https://t.me/thableegjamaathdayoobanthi


തബ്ലീഗ് ജമാഅത്തിനെന്താ കുഴപ്പം അറിയാനാഗ്രഹിക്കുന്നവർ ഈ ടെലി ഗ്രാം ലിങ്കിലൂടെ വരിക


ബഹു 
*മുഹമ്മദ് ഇസ്മാഈൽ അംജദി*
*മഹാരാഷ്ട്ര*
ഉസ്താദിന്റെ ക്ളാസുകൾ ഉണ്ടാവുന്നതാണ്

 https://chat.whatsapp.com/CAljfsL4JO17aJXj8WcPMp

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


*♨️താജുസ്വലാത്ത് മാരകവിഷം♨️*

*ദേവ്ബന്ദി തബ്ലീഗീ*
 *നേതാവിന്റെ ഫത് വ*
*വിവാദമാകുന്നു.*

തബ്ലീഗീ ജമാഅത്തിന്റെ ശില്പി മൗലവി ഇല്യാസിന്റെ
ശൈഖായ തബ്ലീഗീ ജമാഅത്തുകാരുടെ സീനിയർ മുഫ്തിയുടെ 
സ്വലാത്ത് വിരുദ്ധ ഫത് വയാണ് വിവാദമാകുന്നത്.
ഫത് വ ഇങ്ങനെ വായിക്കാം.

⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️

"താജുസ്വലാത്തിന്റെ മഹത്വങ്ങളെ കുറിച്ച് ചില ജാഹിലുകൾ പ്രചരിപ്പിക്കുന്ന മുഴുവൻ കാര്യങ്ങളും അബദ്ധമാകുന്നു.

ഇത് പിൽകാലത്ത് രചിക്കപ്പെട്ടതിനാൽ നബി (സ) യിൽ നിന്ന് ഇതിന്റെ ശ്രേഷ്ടത അറിയൽ അസംഭവ്യമായിരിക്കെ എങ്ങിനെയാണ് ഈ പദങ്ങൾക്ക് പ്രതിഫങ്ങൾ വാഗ്ദാനം ചെയ്യൽ.

താജു സ്വലാത്തിൽ
സാധാരണക്കാരുടെ വിശ്വാസം ചീത്തയാകുമെന്ന ആശങ്ക വരുത്തുന്ന ശിർക്കൻ പദങ്ങളുള്ളതിനാൽ
ഇതിൽ വലിയ പ്രതിഫലം പ്രതീക്ഷിക്കലും 
താജുസ്വലാത്ത് വിർദായി
ചൊല്ലലും നിരോധിക്കപ്പെട്ടതും പിഴച്ച ബിദ്അത്തുമാകുന്നു.

ധാരാളമാളുകൾ ശിർക്കൻ വിശ്വാസത്തിലകപ്പെട്ട് കുഴപ്പം സംഭവിക്കുന്നതിനാൽ
*താജുസ്വലാത്തിനെ പഠിപ്പിക്കൽ*
*പൊതു ജനങ്ങൾക്ക് ഉഗ്രവിഷം*
*നൽകുന്നതിന്ന് തുല്ല്യമാകുന്നു".*

ആശയ വിവർത്തനം 
*[ഫതാവാറ ശീദിയ്യ: പേജ്162]*


ദേവ്ബന്ദി വഹാബീ തബ്ലീഗികൾ
 ശൈഖുൽ മശാഇഖായും
قطب الإرشاد
 ഖുത്വുബുൽ ഇർഷാദായും
غوث الأعظم
ഗൗസുൽ ആളമായും
മഹത്വവൽകരിക്കുന്ന

മൗലവി 
റശീദ് അഹ്മദ് ഗങ്കോഹിയുടെ
സ്വലാത്ത് വിരോധം ഉൾകൊള്ളുന്ന ഫത് വയാണ്
നാം വായിച്ചത്.

മുത്ത് നബി(സ)യുടെ *മീലാദാഘോഷം*
*പിഴച്ച ബിദ്അത്താണെന്നും* *മുളഫർ രാജാവിനെ* കുറിച്ച് ഭൂരിപക്ഷം ചരിത്ര പണ്ഡിതരും
*തെമ്മാടിയാ* ണെന്നെഴുതിയിട്ടുണ്ടെന്നും
എന്നാൽ
 കുട്ടികളുടെ
 *ബർത്ത്ടേ* ആഘോഷം
*അനുവദനീയമാണെന്നും*
തുടങ്ങിയ ഇദ്ദേഹത്തിന്റെ 
ഫത് വകൾ
 നേരത്തേ വിവാദമായിട്ടുണ്ട്.

*മുഹമ്മദ് ഇസ്മാഈൽ അംജദി*
*മഹാരാഷ്ട്ര*
*9819631650*

ഇസ് ലാം:സർവ്വശക്തനായ_അല്ലാഹു



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


#സർവ്വശക്തനായ_അല്ലാഹു

സന്ദേഹം 1
ഒട്ടകത്തെ സൂചിക്കുഴയിലൂടെ പ്രവേശിപ്പിക്കാൻ സർവ്വശക്തനായ അല്ലാഹുവിന് കഴിയുമോ ?
കുറിപ്പ് : സൂചിക്കുഴ വലുതാക്കുകയോ ഒട്ടകത്തെ ചെറുതാക്കുകയോ ചെയ്യരുത്

നിവാരണം :
നിനക്ക് വൃത്തം വരക്കാൻ കഴിയുമോ എന്ന് നമുക്കൊരാളോട് ചോദിക്കാം. എന്നാൽ,  കോണുകളുള്ള വൃത്തം വരക്കാൻ കഴിയുമോ എന്ന് ചോദിക്കാൻ പറ്റില്ല. കാരണം, അങ്ങനെയൊരു വൃത്തമില്ല.

ത്രികോണം വരക്കാൻ കഴിയുമോ എന്ന് ചോദിക്കാം. എന്നാൽ, നാലു കോണുകളുള്ള ത്രികോണം വരക്കാൻ കഴിയുമോ എന്ന് ചോദിക്കാൻ പറ്റില്ല. കാരണം; അപ്രകാരമൊരു ത്രികോണമില്ല.

തഥൈവ, വസ്തുവിനെ വലുതാക്കാൻ കഴിയുമോ എന്ന് ചോദിക്കാം.  ചെറുതാക്കാൻ കഴിയുമോ എന്നും ചോദിക്കാം. ചെറുതാകാതെ ചെറുതാക്കാൻ കഴിയുമോ എന്ന് ചോദിച്ചേക്കരുത് . കാരണം; ചെറുതാകാതെ ചെറുതാവുക എന്നൊരു സംഗതി ഇല്ല.

വലുതിനെ ചെറുതിൽ പ്രവേശിപ്പിക്കാൻ കഴിയുമോ എന്നാൽ ചെറുതാകാതെ ചെറുതാക്കാൻ കഴിയുമോ എന്നാണർത്ഥം.
പ്രവേശിക്കുന്ന വസ്തു പ്രവേശന ദ്വാരത്തേക്കാൾ ചെറുതായിരിക്കുമല്ലോ അല്ലെങ്കിൽ പിന്നെ എന്താണു പ്രവേശനം.

സന്ദേഹം 2
തനിക്ക് ഉയർത്താൻ കഴിയാത്ത ഒരു പാറ സൃഷ്ടിക്കുവാൻ സർവ്വശക്തനായ അല്ലാഹുവിന് കഴിയുമോ ?

നിവാരണം :
1. സർവ്വശക്തന്  സർവ്വശക്തനല്ലാതിരിക്കാൻ കഴിയുമോ എന്നാണ് ചോദ്യത്തിന്റെ അർത്ഥം. രണ്ടു മണ്ടത്തരങ്ങളെ ചോദ്യം ഉൾവഹിക്കുന്നു.
എ. സർവ്വശക്തൻ സർവ്വ ശക്തനല്ലാതിരിക്കണമെന്ന വൈരുദ്ധ്യാത്മക ആവശ്യം 
ബി. ‹ദൈവ ശക്തി› അനിവാര്യഗുണമല്ല. മറിച്ച്, കഴിവുപയോഗിച്ച് യഥേഷ്ടം ദൈവം ഉണ്ടാക്കിയെടുക്കുന്ന കാര്യമാണെന്ന അസംബന്ധം.

“സർവ്വശക്തനല്ലാതിരിക്കാൻ കഴിയുമോ” എന്നാൽ സർവ്വശക്തനാകാൻ കഴിയുമോ എന്നുമാണല്ലോ അർഥം. കാരണം, ഒരു കാര്യം ചെയ്യാൻ കഴിഞ്ഞാൽ അതു ചെയ്യാതിരിക്കാനും കഴിയണം. അല്ലെങ്കിൽ, ‹ചെയ്യൽ› കഴിവിന്റെ പരിധിയിൽ പെട്ട കാര്യമല്ല. മറിച്ച് സംഭവിക്കൽ അനിവാര്യമായ ഒരു കാര്യമാണ് എന്നു വരും.

2. ഒരാൾ പറഞ്ഞു : എനിക്കു നടക്കാൻ കഴിയില്ല. മറ്റൊരാൾ പറഞ്ഞു : ഒന്നാം ചുവടു വെയ്ക്കും മുമ്പ് രണ്ടാം ചുവടു വെയ്ക്കാൻ എനിക്കാവില്ല. രണ്ടും തമ്മിൽ വലിയ അന്തരമുണ്ട്. ഒന്നാമത്തേത് കർത്താവിന്റെ അപ്രാപ്തിയും രണ്ടാമത്തേത് കർമത്തിന്റെ അപ്രാപ്യതയുമാണ്. സർവ്വശക്തനെന്നാൽ , പ്രാപ്യമായ / സംഭവ്യമായ സർവ്വ കാര്യങ്ങൾക്കും കഴിവുള്ളവൻ എന്നാണർത്ഥം.

സന്ദേഹം 3
സർവ്വശക്തനായ ദൈവം പ്രപഞ്ചം സൃഷ്ടിക്കാൻ ആറു ദിവസമെടുത്തതെന്തിന്?

നിവാരണം :
1. പ്രപഞ്ചം ആറു ദിവസമെടുത്തു സൃഷ്ടിച്ചുവെന്നാൽ,  പ്രപഞ്ചത്തിന്റെ വിവിധ ഭാഗങ്ങൾ വിവിധ സമയങ്ങളിലായി സൃഷ്ടിച്ച് ആറു ദിവസം കൊണ്ട് പൂർത്തിയാക്കിയെന്നാണല്ലോ അർത്ഥം. എപ്പോഴും നിർവഹിക്കാൻ കഴിയുന്ന ഒരു കാര്യം ഒരു സമയത്ത് ചെയ്യാതെ മറ്റൊരു സമയത്തേക്കു നീട്ടി വെക്കാമെങ്കിൽ, ഒരേ, സമയത്ത് നിർവഹിക്കാൻ കഴിയുന്ന വിവിധ കാര്യങ്ങൾ വിവിധ സമയങ്ങളിലായി നിർവഹിക്കുന്നതിൽ എന്താണു കുഴപ്പം ! എല്ലാം സ്വതന്ത്രമായി നിർണയിക്കുന്ന അല്ലാഹുവിന് സമയങ്ങളും അങ്ങനെ നിർണയിക്കാമല്ലോ.

2. സർവ്വശക്തനായിരുന്നിട്ടു കൂടി പ്രപഞ്ചം ഒറ്റയടിക്കു സൃഷ്ടിക്കാതെ , ആറു ദിവസമെടുത്ത് സൃഷ്ടി കർമം നിർവഹിച്ചതിൽ, കർമ നിർവഹണത്തിൽ അവധാനത പാലിക്കണമെന്ന സമുന്നത സന്ദേശം അന്തർഭവിച്ചിട്ടുണ്ട്. «നിങ്ങൾ അല്ലാഹുവിന്റെ സ്വഭാവഗുണങ്ങൾ സ്വീകരിക്കുവിൻ»

സന്ദേഹം 4
ഭൂമിയും ഇതര ഗ്രഹങ്ങളും അക്ഷത്തിൽ കറങ്ങാൻ തുടങ്ങിയത് മുതലാണ് ദിവസങ്ങൾ നിലവിൽ വന്നത്. അപ്പോ, താൻ പ്രപഞ്ചം സൃഷ്ടിക്കാൻ ആറു ദിവസമെടുത്തുവെന്ന് ദൈവം പറഞ്ഞത് എങ്ങനെ സത്യമാകും ?

നിവാരണം :
ഭൂമിയും ഇതര ഗ്രഹങ്ങളും അക്ഷത്തിൽ കറങ്ങാൻ തുടങ്ങിയത് മുതലാണ് ദിവസങ്ങൾ നിലവിൽ വന്നതെന്നു പറഞ്ഞത് ശരിയാണ്. എന്നാൽ, ദൈവം പറഞ്ഞത് ശരിയല്ലെന്നു പറയാനല്ല മറിച്ച്, ദൈവിക വചനത്തിന്റെ ഉദ്ദേശ്യം സുപരിചിതമായ ആറു ദിവസങ്ങളല്ല, ആറു ദിവസങ്ങളുടെ ദൈർഘ്യമുള്ള സമയമാണ് എന്നു പറയാനാണ് അതു തെളിവാകുക.  ദിവസമെന്നാൽ സമയത്തിന്റെ, നിർണിത ദൈർഘ്യമുള്ള ഒരു ഏകകമാണല്ലോ. പ്രപഞ്ചം ഉൺമയിലേക്കു വരാൻ തുടങ്ങിയത് മുതൽ തന്നെ സമയം നിലവിൽ വരാം. കാരണം, സമയത്തിനു നിദാനം ചലനമാണ്, ഗോളങ്ങൾ രൂപംകൊള്ളും മുമ്പ് തന്നെ ചലനം നിലവിൽ വരാമല്ലോ.

സന്ദേഹം 5
ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യം അല്ലാഹു അറിയുകയാണെങ്കിൽ അതിനു വിരുദ്ധം ചെയ്യാൻ അവനു കഴിയില്ല. അപ്പോൾ അവൻ സർവ്വ ശക്തനല്ലെന്നു വരും, അതിനു വിരുദ്ധം ചെയ്യാൻ അവനു കഴിയുകയാണെങ്കിൽ അവൻ ഭാവി അറിയുകയില്ല. അപ്പോൾ അവൻ സർവ്വജ്ഞനല്ലെന്നും വരും [സർവ്വ ശക്തനാവലും സർവ്വജ്ഞനാവലും തമ്മിൽ വൈരുദ്ധ്യം നിലനിൽക്കുന്നു] എന്ന പ്രസ്താവന ശരിയല്ലേ ?

നിവാരണം :
ശരിയല്ല. കാരണം, ഭാവിയിൽ താൻ എന്തു ചെയ്യുമെന്ന് അല്ലാഹു അറിഞ്ഞാൽ അതിനു വിരുദ്ധം അവൻ ചെയ്യില്ലെന്നു വരുമെങ്കിലും, വിരുദ്ധം ചെയ്യാൻ അവനു കഴില്ലെന്നു വരില്ല. കാരണം, എന്തു ചെയ്യുമെന്ന് അറിഞ്ഞതു മൂലം അവൻ അത് ചെയ്യുകയല്ല. മറിച്ച്, താൻ അക്കാര്യം സ്വതന്ത്രമായി നിർവഹിക്കുമെന്ന് മുമ്പു തന്നെ അവൻ അറിയുകയാണ്. അറിഞ്ഞതേ അവൻ നിർവഹിക്കൂ എന്നല്ല മറിച്ച്, നിർവഹിക്കുന്നതേ [നിർവഹിക്കുമെന്ന്] അവന് അറിയൂ എന്നാണു പറയേണ്ടത്.

സന്ദേഹം 6
അല്ലാഹുവിന് ഭാവി അറിയാമെങ്കിൽ അതിനെതിരെ തീരുമാനമെടുക്കാൻ അവനു കഴിയില്ലെന്നും അതിനെതിരെ, തീരുമാനമെടുത്താൽ അവന് ഭാവി  അറിയല്ലെന്നും വരില്ലേ

മറുപടി :
അതു വരില്ല. ഭാവി അല്ലാഹു അറിയുകയെന്നാൽ, [ഭാവിയിൽ സംഭവിക്കാനിരിക്കുന്ന] കാര്യങ്ങൾ സംഭവിക്കണമെന്ന് താൻ സ്വതന്ത്രമായി തീരുമാനിക്കുകയും തീരുമാനം താൻ സ്വതന്ത്രമായി നടപ്പിലാക്കുകയും ചെയ്തതിനെ തുടർന്ന് അവ സംഭവിക്കുമെന്ന് അവൻ അറിയലാണ്. തീരുമാനിച്ച കാര്യം അറിയുകയാണ്, അറിഞ്ഞത് തീരുമാനിക്കുകയല്ല

പിന്നെ, അനാദിയിൽ താൻ സ്വതന്ത്രമായി തീരുമാനിച്ച കാര്യത്തിൽ മാറ്റം / പുനർ തീരുമാനം സംഭവ്യമേയല്ല. കാരണം : തീരുമാനം മാറ്റുകയാണെങ്കിൽ, മാറ്റുമെന്ന് ആദ്യമെ സർവ്വജ്ഞനായ അല്ലാഹു അറിയുമല്ലോ. അപ്പൊ ആദ്യത്തേത് തീരുമാനമായിരുന്നില്ലെന്നു വരും.

എന്നാൽ ഒരു കാര്യം തീരുമാനിക്കുന്നതിനു പകരം അതിനു വിപരീതം തീരുമാനിക്കാമായിരുന്നു. അതാണ് കർമ നിർണയ സ്വാതന്ത്ര്യം.

പ്രസ്തുത കാര്യം നടപ്പിലാക്കണമെന്നും, വിപരീതം നടപ്പിൽ വരുത്തേണ്ടെന്നും തീരുമാനിക്കൽ ഉപര്യുക്ത സ്വാതന്ത്ര്യത്തിന്റെ പ്രയോഗമാണ്.

അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

ഇസ്തിഗാസ് استغاثة أعوذ بكلمات الله التامة


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m



(6) ചോദ്യം: നബി(സ) യോ സ്വഹാബത്തോ ഇസ്തിഗാസ നടത്തിയിട്ടുണ്ടോ?.

മറുവടി: ഉണ്ട്. ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാവുന്നതാണ്;


عن خولة بنت حكيم السّليمة أَنَّهَا سَمِعَتْ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ , يَقُولُ : " إِذَا نَزَلَ أَحَدُكُمْ مَنْزِلا فَلْيَقُلْ : أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ ، فَإِنَّهُ لا يَضُرُّهُ شَيْءٌ حَتَّى يَرْتَحِلَ مِنْهُ "

ഖൌല(റ) യിൽ നിന്ന് നിവേദനം: നബി(സ) ഇപ്രകാരം പറയുന്നത് അവർ കേട്ട്: "നിങ്ങളിലൊരാൾ ഒരു സ്ഥലത്തിറങ്ങിയാൽ "അല്ലാഹുവിന്റെ  സൃഷ്ടികളുടെ ശർറിൽ നിന്ന് അല്ലാഹുവിന്റെ പരിപൂർണ്ണ കലിമത്തുകളോട് ഞാൻ കാവൽ തേടുന്നു" എന്നാവാൻ പറയട്ടെ.എന്നാൽ ആസ്ഥലത്തുനിന്ന് അവൻ യാത്ര തിരിക്കുന്നത് വരെ യാതൊന്നും അവനെ ശല്യം ചെയ്യുന്നതല്ല. (മുസ്ലിം: 4882)

ഈ ഹദീസിൽ പരമാർശിച്ച "കളിമാത്തുല്ലാഹി" യുടെ വിവക്ഷ വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:


وأيضا ثبت في علم المعقولات أن عالم الأرواح مستول على عالم الأجسام ، وإنما هي المدبرات لأمور هذا العالم كما قال تعالى : ( فالمدبرات أمرا ) [ النازعات : 5 ] فقوله : " أعوذ بكلمات الله التامات " استعاذة من الأرواح البشرية بالأرواح العالية المقدسة الطاهرة الطيبة في دفع شرور الأرواح الخبيثة الظلمانية الكدرة ، فالمراد بكلمات الله التامات تلك الأرواح العالية الطاهرة .(التفسير الكبير: ٧٢/١)

ആത്മീയ ലോകം ശാരീരിക ലോകത്ത് ആധിപത്യം പുലർതുന്നതാനെന്നും ശാരീരിക ലോകത്തെ നിയന്ദ്രിക്കുന്നത് ആത്മീയ ലോകമാനെന്നും ആത്മത്വത ശാസ്ത്രത്തിൽ സ്ഥിരപെട്ടിടുണ്ട്. "കാര്യം നിയന്ദ്രിക്കുന്നവയും  തന്നെയാണ് സത്യം " എന്ന് അള്ളാഹു പറഞ്ഞത് അതാണ്‌. അതിനാൽ(اعوذ بكلماتالله تامات) "സംബൂര്നമായ അല്ലാഹുവിന്റെ കലിമാതുകളോട് ഞാൻ കാവൽ തേടുന്നു " എന്ന വാചകം മോശമായ ആത്മാക്കളുടെ ശല്ല്യം തടുക്കാനായി  മനുഷ്യരുടെ ആത്മാക്കൾ പരിശുദ്ദാത്മാകളോട് നടത്തുന്ന കാവൽ തേട്ടമാണ്‌. അതിനാല "കലിമതുല്ലാഹി" യുടെ വിവക്ഷ പരിശുദ്ദാത്മാകളാണ്. (തഫ്സീറു റാസി: 1/72).

മഹാനായ ഈസാ നബി (അ) യെക്കുറിച്ച് "കലിമത്" എന്ന്  വിശുദ്ദ ഖുർആൻനിൽ അള്ളാഹു പ്രയോകിച്ചത് ഇവിടെ ശ്രദ്ദേഹമാണ്. ഇമാം റാസി തുടരുന്നു. 

http://sunnisonkal.blogspot.com/                        (Moosa Sonkal) 
عن خولة بنت حكيم عن النبي - صلى الله عليه وسلم - أنه قال : " من نزل منزلا فقال أعوذ بكلمات الله التامات من شر ما خلق لم يضره شيء حتى يرتحل من ذلك المنزل " ،قلت : والسبب فيه أنه ثبت في العلوم العقلية أن كثرة الأشخاص الروحانية فوق كثرة الأشخاص الجسمانية ، وأن السماوات مملوءة من الأرواح الطاهرة ، كما قال عليه الصلاة والسلام : " أطت السماء ، وحق لها أن تئط ، ما فيها موضع قدم إلا وفيه ملك قائم أو قاعد " وكذلك الأثير والهواء مملوءة من الأرواح ، وبعضها طاهرة مشرقة خيرة ، وبعضها كدرة مؤذية شريرة ، فإذا قال الرجل : " أعوذ بكلمات الله التامات " فقد استعاذ بتلك الأرواح الطاهرة من شر تلك الأرواح الخبيثة ، وأيضا كلمات الله هي قوله " كن " وهي عبارة عن القدرة النافذة ومن استعاذ بقدرة الله لم يضره شيء .

നബി(സ) യിൽ നിന്ന്  ഹകീമിന്റെ പുത്രി ഖൗല(റ) നിവേദനം ചെയ്യുന്നു: നിങ്ങളിലൊരാൾ ഒരു സ്തലതിറങ്ങിയാൽ " അല്ലാഹുവിന്റെ സൃഷ്ടികളുടെ ഷറിൽ നിന്ന്  അല്ലാഹുവിന്റെ പരിപൂർണ്ണമായ കലിമാതുകളോട് ഞ്ഞാൻ കാവൽ തേടുന്നു" എന്നവൻ പറയട്ടെ . എന്നാൽ ആ സ്ഥലത്ത് നിന്ന് അവൻ യാത്ര തിരിക്കുന്നത് വരെ  യാതൊന്നും അവനെ ശല്ല്യം ചെയ്യുന്നതല്ല. ഇമാം റാസി (റ) പറയുന്നു. ആത്മീയ വ്യക്തികളുടെ ആധിക്യം ശാരീരിക വ്യക്തികളുടെ ആധിക്ക്യത്തിന്റെ മീതെയാനെന്നും  ആകാശങ്ങൾ പരിഷുദ്ദാത്മാക്കലാൽ നിറഞ്ഞു കിടക്കുകയാണെന്നും ആത്മത്വത ശാസ്ത്രത്തിൽ സ്ഥിരപെട്ടിടുണ്ട്. വാനലോകം ശബ്ടിചിരിക്കുന്നു. അത് ശബ്ടിക്കെണ്ടാതുമാണ് നില്ക്കുന്നതോ ഇരിക്കുന്നതോ  ആയ ഒരു മലക്കിന്റെ സാനിട്ദ്യമല്ലാത്ത ഒരു കാല്പാദം വെക്കാനുള്ള സ്ഥലം പോലും വാന ലോകത്തില്ല " എന്ന് നബി (സ) പറഞ്ഞതും അതാണ്‌. അതുപോലെ വായുഗോളവും അതിന്റെ മുകളിലുള്ള ഭാഗവും ആത്മാക്കലാൽ നിരഞ്ഞുനില്ക്കുകയാണ്. അവയില ചിലത് പരിഷുദ്ദാത്മാക്കലും നന്മ  ചെയ്യുന്നവയും മറ്റു ചിലത് മോശമായവയും ഉപദ്രവിക്കുന്നവയുമാനു. അപ്പോൾ അല്ലാഹുവിന്റെ പരിപൂർണ്ണമായ കലിമതിനോട് ഞാൻ കാവൽ ചോദിക്കുന്നുവെന്ന് ഒരാള് പറഞ്ഞാൽ മോശമായ ആത്മാകളുടെ ശല്ല്യത്തെ തൊട്ട് ആ പരിശുദ്ദാത്മാക്കളോട് അവൻ കാവൽ തേടിയിരിക്കുന്നു. (റാസി) .

അല്ലാമ നിള്വമുദ്ദീൻ നയ്സാബൂരി (റ) വഫാ: ഹി: 724) പറയുന്നു. 


المستعاذ له إنما هو الله أو كلمات الله كما جاء في الأخبار : " أعوذ
بكلمات الله التامة " وأما كلمات الله
فالمراد بها المبدعات الصادرة عنه تعالى بكلمة ) _ كن ) من غير مادة ومدة ، فكأن الأرواح
البشرية تستعيذ وتستعين بالأرواح العلوية المقدسة في دفع شرور الأرواح الخبيثة(غرائب القرآن١٦-١٥/١)

കാവൽ തേടപ്പെടുന്നവാൻ  അല്ലാഹുവോ "കലിമതുല്ലാഹി " യോ മാത്രമാകുന്നു. 'അല്ലാഹുവിന്റെ പരിപൂർണ കലിമതി നോട്  ഞാൻ കാവൽ തേടുന്നു' എന്ന് ഹദീസുകളിൽ വന്നിടുണ്ടല്ലോ.. 'കലിമാതുല്ലാഹിയുടെ വിവക്ഷ സമയമോ മൂലകാമോ കൂടാതെ ഉണ്ടാവു (كن) എന്ന വാചകം കൊണ്ട് അല്ലഹുവില്നിന്നുണ്ടായ അത്ഭുതകരമായ സൃഷ്ടികളാണ് .അപ്പോൾ മോശമായ ആത്മാകളുടെ ശല്ല്യം തടുക്കാൻ മനുഷ്യരുടെ ആത്മാക്കൾ പരിശുദ്ദാത്മാക്കളോട് കാവൽ തേടലാണ്  ഹദീസിന്റെ താല്പര്യം. എന്ന് മനസ്സിലാക്കാം.(ഗറാ ഇബുൽ ഖുർആൻ 1/15-16)

ചുരുക്കത്തിൽ കലിമതുല്ലഹിയുടെ  വിവക്ഷ പരിശുദ്ദത്മാക്കലാണ്. അതിനാല പരിശുദ്ദാത്മാക്കളോട്  ഉള്ള കാവൽ തേട്ടം പ്രസ്തുത ഹദീസ് ഉൾകൊള്ളുന്നു. നബി(സ) യും സ്വഹാബതും മഹാനായ ഇബ്രാഹീം നബി (അ) പ്രസ്തുത കാവൽ തേട്ടം നടത്തിയിരുന്നതായി പ്രബലമായ ഹദീസുകളിൽ വന്നിടുണ്ട് .

(7) ചോദ്യം: ആത്മാക്കൾക്ക് സഹായിക്കാൻ കഴിയുമെന്നത് ആത്മതത്വശാസ്ത്രത്തിൽ (علم المعقولات) സ്ഥിരപ്പെട്ടതാണെന്നല്ലോ ഇമാം റാസി(റ) പറഞ്ഞത്. അതെങ്ങനെ വിശുദ്ദ ഇസ്ലാമിൽ പ്രമാണമായി സ്വീകരിക്കും? 


മറുവടി: ആത്മാക്കൾ സഹായിക്കുമെന്നത് വിശുദ്ദ ഖുർആൻന്റെയും പണ്ഡിത പ്രസ്താവനകളുടെയും അടിസ്ഥാനത്തിലാണ് ഇമാം റാസി(റ) സമർത്തിക്കുന്നത്. അദ്ദേഹത്തിൻറെ വാക്കുകൾ ശ്രദ്ദിക്കുക. 


( والنازعات غرقا والناشطات نشطا والسابحات سبحا فالسابقات سبقا فالمدبرات أمرا ) (٥-١).
الوجه الثالث في تفسير هذه الكلمات الخمسة أنها هي الأرواح، وذلك لأن نفس الميت تنزع، يقال : فلان في النزع، وفلان ينزع إذا كان في سياق الموت، والأنفس نازعات عند السياق، ومعنى ( غرقا ) أي نزعا شديدا أبلغ ما يكون وأشد من إغراق النازع في القوس، وكذلك تنشط لأن النشط معناه الخروج، ثم الأرواح البشرية الخالية عن العلائق الجسمانية المشتاقة إلى الاتصال العلوي بعد خروجها من ظلمة الأجساد تذهب إلى عالم الملائكة، ومنازل القدس على أسرع الوجوه في روح وريحان، فعبر عن ذهابها على هذه الحالة بالسباحة، ثم لا شك أن مراتب الأرواح في النفرة عن الدنيا ومحبة الاتصال بالعالم العلوي مختلفة، فكلما كانت أتم في هذه الأحوال كان سيرها إلى هناك أسبق، وكلما كانت أضعف كان سيرها إلى هناك أثقل، ولا شك أن الأرواح السابقة إلى هذه الأحوال أشرف، فلا جرم وقع القسم بها، ثم إن هذه الأرواح الشريفة العالية لا يبعد أن يكون فيها ما يكون لقوتها وشرفها يظهر منها آثار في أحوال هذا العالم ، فهي ( فالمدبرات أمرا ) أليس أن الإنسان قد يرى أستاذه في المنام ويسأله عن مشكلة فيرشده إليها؟ أليس أن الابن قد يرى أباه في المنام فيهديه إلى كنز مدفون؟ أليس أن جالينوس قال : كنت مريضا فعجزت عن علاج نفسي، فرأيت في المنام واحدا أرشدني إلى كيفية العلاج؟ أليس أن الغزالي قال : إن الأرواح الشريفة إذا فارقت أبدانها، ثم اتفق إنسان مشابه للإنسان الأول في الروح والبدن، فإنه لا يبعد أن يحصل للنفس المفارقة تعلق بهذا البدن حتى تصير كالمعاونة للنفس المتعلقة بذلك البدن على أعمال الخير فتسمى تلك المعاونة إلهاما؟ ونظيره في جانب النفوس الشريرة وسوسة ، وهذه المعاني وإن لم تكن منقولة عن المفسرين إلا أن اللفظ [ ص: 30 ] محتمل لها جدا . (التفسير الكبير: ٣١/٣٠)

"നാസിആത് " സൂറത്തിലെ ആദ്യത്തെ അന്ജ് വചനങ്ങൾ കൊണ്ട് ഉദ്ദേശം ആത്മാക്കലാനെന്നതാണ്  മൂനാം വീക്ഷണം. കാരണം ഊരിയെടുക്കപ്പെടുന്നത് എന്ന് മയ്യത്തിന്റെ ആത്മാവിനെ കുറിച്ച് പറയാമല്ലോ. മരണാസന്ന നിലയിലാകുമ്പോൾ ഇന്നയാൾ "നസ്ഇ" ലാണെന്ന് ഭാഷയില പ്രയോഗിക്കാറുണ്ട് . ശക്തമായ ഊരിയെടുക്കൽ  എന്നതാണ് "ഗർഖൻ "(غرق) എന്നതിന്റെ വിവക്ഷ. അതിനാല ആത്മാവ് സൌമ്യതയോട് പുറത്ത് വരുന്നതിനു "നശാത്വ" എന്ന് പറയാറുണ്ട്. ശാരീരിക ബന്ടങ്ങളിൽ നിന്നും മുക്തമായതും ഉപരി ലോകത്തേക്ക് പോകാൻ വെമ്പൽ കൊള്ളുന്നതുമായ മനുഷ്യരുടെ ആത്മാകൾ ശരീരങ്ങലാകുന്ന ഇരുളുകളിൽ നിന്ന്  പുറപ്പെട്ടു കഴിഞ്ഞാൽ മലക്കുകളുടെ ലോകത്തേക്കും പരിശുദ്ദമായ സ്ഥാനങ്ങളിലെക്കും ഉല്ലാസ ഭരിതരായി അതിവേഗത്തിൽ പോകുന്നതാണ്. ഈ രൂപത്തിൽ അങ്ങോട്ട്‌ പോകുന്നതിനെ പറ്റിയാണ് "ഊക്കോടെ നീന്തിവരുന്നവ" എന്ന് പറഞ്ഞത്. ഐഹിക ലോകത്തോട്‌ വെറുപ്പ്‌ പുലർതുന്നതിലും ഉപരി ലോകത്തേക്ക് പോകുന്നതിനെ ഇഷ്ടം വെക്കുന്നതിലും  ആത്മാക്കൾ വ്യത്യസ്ത പദവികലുള്ളവയാനെന്നതിൽ സംശയമില്ല.ഇവയിലെല്ലാം പരിപൂർണ്ണത കൈവരിച്ച ആത്മാക്കല്ക്ക് അതിവേഗത്തിൽ സന്ജരിക്കനാകും. അല്ലാതവയിക്ക് ആ ഭാരവുമായിരിക്കും. ഈ അവസ്ഥയിലേക്ക് അതിവേഗത്തിൽ സഞ്ചരിക്കുന്ന ആത്മാകൾ ശ്രേഷ്ടത ഉള്ളവയാനെന്നതിൽ സംശയമില്ലല്ലോ. അതിന്റെ പേരിലാണ് അള്ളാഹു അവയെ കൊണ്ട് സത്യം ചെയ്തു പറഞ്ഞത്. ഈ പരിശുദ്ദാത്മാക്കളിൽ ശക്തിയും സ്ഥാനവുമുല്ലവയുണ്ട്. അവയില നിന്ന് ചില പ്രതിഫലനങ്ങൾ ഐഹിക ലോകത്ത് പ്രകടമാവുകയെന്ന സംഗതിയെ വിദൂരമായ ഒന്നായി കാണേണ്ടതില്ല. "എന്നിട്ട് കാര്യം നിയന്ത്രിക്കുന്നവയും  തന്നെയാനുസത്യം " എന്ന് അള്ളാഹു പറഞ്ഞത് അതാണ്‌. ഒരാള് തന്റെ ഉസ്താതിനെ സോപ്നതിൽ ദര്ഷിക്കുകയും ഉസ്താതുമായി സസ്യം പങ്കുവെക്കുകയും ഉസ്താത് സംശയം തീരത് കൊടുക്കുകയും ചെയ്യരുണ്ടല്ലോ?. മരണപ്പെട്ട പിതാവിനെ മകൻ സ്വപ്നത്തിൽ കുഴിച് മൂടപ്പെട്ട നിധിയെപറ്റി പിതാവ് മകന് ബോധനം നല്കുകയും ചെയ്യരുണ്ടല്ലോ? 

ഞാൻ രോഗിയായിരുന്നു ആ രോഗത്തിന് ചികിത്സിക്കാൻ എനിക്കായില്ല. അങ്ങനെ ഞാൻ ഒരാളെ സ്വപ്നത്തിൽ ദർശിക്കുകയും അയ്‌ യാൽ എനിക്ക് ചികിത്സയുടെ രീതി പറഞ്ഞുതരികയും ചെയ്തു'. എന്ന് വിശ്രുത വൈദ്യൻ ജാലീനുസ് പറഞ്ഞിടില്ലേ?. മഹാനായ ഇമാം ഗസ്സാലി (റ) പറഞ്ഞില്ലേ?.പരിശുദ്ദത്മാകൾ അവരുടെ ശരീരവുമായി വേർപെടുകയും ആത്മാവിലും ശരീര പ്രകിർതിയിലും അതോടു സാദിർഷ്യമായ മറ്റൊരു മനുഷ്യൻ ഉണ്ടാവുകയും ചെയ്താൽ ശരീരവുമായി വേർപിരിഞ്ഞ ആത്മാവ്  ആ ശരീരവുമായി ബന്ധം സ്ഥാപിക്കുകയം നല്ല കാര്യങ്ങൾ ചെയ്യാൻ ആ ആത്മാവ് ഈ ശരീരത്തിലുള്ള ആതമാവിനെ സഹായിക്കുന്നതുമാണ് . അതിനാണ് ഇല്ഹാം എന്ന് പറയുന്നത്. മോശമായ ആത്മാക്കൾ മോശമായ ആത്മാവിനെ സഹായുക്കുന്നതിനു "വസ് വാസ് " എന്നും പറയും. ഇപ്പറഞ്ഞ ആശയങ്ങൾ മുഫസ്സിരുകളെ തൊട്ട് ഉദ്ടരിക്കപ്പെട്ടു കാനുനില്ലെങ്കിലും ഇവിടെ പ്രയോഗിച്ച പദപ്രയോഗം ആവയിക്ക് നല്ല പോലെ വക നല്കുന്നവയാണ്. (റാസി: 30/31) 

ഇമാം റാസി(റ) തുടർന്നു പറയുന്നു: 


واعلم أن الوجوه المنقولة عن المفسرين غير منقولة عن رسول الله -صلى الله عليه وسلم- نصا، حتى لا يمكن الزيادة عليها، بل إنما ذكروها لكون اللفظ محتملا لها، فإذا كان احتمال اللفظ لما ذكرناه ليس دون احتماله للوجوه التي ذكروها لم يكن ما ذكروه أولى مما ذكرناه إلا أنه لا بد هاهنا من دقيقة، وهو أن اللفظ محتمل للكل، فإن وجدنا بين هذه المعاني مفهوما واحدا مشتركا حملنا اللفظ على ذلك المشترك; وحينئذ يندرج تحته جميع هذه الوجوه . أما إذا لم يكن بين هذه المفهومات قدر مشترك تعذر حمل اللفظ على الكل؛ لأن اللفظ المشترك لا يجوز استعماله لإفادة مفهوميه معا، فحينئذ لا نقول : مراد الله تعالى هذا، بل نقول : يحتمل أن يكون هذا هو المراد، أما الجزم فلا سبيل إليه هاهنا .

മുഫസ്സിറുകളിൽ നിന്ന് ഉദ്ദരിക്കപ്പെടുന്ന എല്ലാ അഭിപ്രായങ്ങളും നബി(സ) യിൽ നിന്ന് വ്യക്തമായി ഉദ്ദരിക്കപ്പെടുന്നവയല്ല. അങ്ങനെയായിരുന്നുവെങ്കിൽ അതല്ലാത്ത മറ്റൊരു  അഭിപ്രായം പ്രകടിപ്പിക്കാൻ വകുപ്പുണ്ടാകുമായിരുന്നില്ല. എന്നാൽ മുഫസ്സിറുകൾ വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത് പദപ്രയോഗത്തിൽ നിന്ന് അത്തരം അഭിപ്രായങ്ങൾ വായിച്ചെടുക്കാൻ പറ്റുന്നത്കൊണ്ട് മാത്രമാണ്. അതിനാല നാം പറയുന്ന അഭിപ്രായം പദപ്രയോഗത്തിൽ നിന്ന് വായിച്ചെടുക്കാനുള്ള സാധ്യത അവർ പറഞ്ഞ അഭിപ്രായം വായിച്ചെടുക്കാനുള്ള സാധ്യതയുടെ താഴെയൊന്നുമല്ലെങ്കിൽ അവർ പറഞ്ഞ അഭിപ്രായത്തിന് നാം പറഞ്ഞ അഭിപ്രായത്തെക്കാൾ പ്രാമുഖ്‌യമോ പരിഗണനയോ ഉണ്ടാവുന്നതല്ല. എന്നാൽ ഒരു പോയിന്റ്‌ ഇവിടെ മനസ്സിലാക്കിയിരിക്കണം. എന്തെന്നാൽ പദപ്രയോഗങ്ങൾ എല്ലാ അർത്ഥങ്ങൾക്കും ഒരു പോലെ സാധ്യതയുള്ളതാണെന്നതോടൊപ്പം എല്ലാ അഭിപ്രായങ്ങളും ഉൾകൊള്ളുന്ന ഒരു ആശയം (قدر مشترك) അവിടെ ഉണ്ടെങ്കിൽ ആ പദത്തിനു ആ ആശയത്തിന്റെ മേൽ ചുമത്തുകയും എല്ലാ അഭിപ്രായങ്ങളും ആ ആശയത്തിൽ ഉൾപ്പെടുകയും ചെയ്യും. പ്രത്യുത അത്തരമൊരു ആശയം അവയ്ക്കിടയിൽ നിലനിലക്കുന്നില്ലെങ്കിൽ എല്ലാറ്റിന്റെയും മേൽ ആ പടത്തിനെ ചുമത്താൻ പറ്റില്ല. കാരണം ഒരു മുശ്തറകായ പദത്തെ ഒരേ സമയത്ത് അതിന്റെ രണ്ടു ആശയങ്ങളുടെ മേൽ ചുമത്താൻ പറ്റില്ലല്ലോ. ഇത്തരുണത്തിൽ അല്ലാഹുവിന്റെ ഉദ്ദേശ്യം ഇന്നതാണെന്ന് തറപ്പിച്ചു പറയാൻ നമുക്ക് പറ്റില്ല. പ്രത്യുത അല്ലാഹുവിന്റെ ഉദ്ദേശ്യം ഇന്നതാകാൻ സാധ്യതയുണ്ട് എന്നു മാത്രം നമുക്ക് പറയാം.ഒരു അർഥം തറപ്പിച്ചു പറയാൻ ഇവിടെ മാർഗമില്ല, (റാസി: 31/32

അപ്പോൾ ഹദീസിൽ വന്ന "കളിമാത്തുല്ലാഹി" ക്ക് ആത്മാക്കൾ എന്നു ഇമാം റാസി(റ) അർഥം പറഞ്ഞത് ആയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലായല്ലോ. അതിനാല ആത്മതത്വശാസ്ത്രത്തിൽ പറഞ്ഞതും ഇസ്ലാമിക  പ്രമാണങ്ങളിൽ പറഞ്ഞതും യോജിച്ചു വന്നു എന്നു മനസ്സിലാക്കാം. അതുപോലെ പരിശുദ്ദാത്മാക്കൾ എന്നതിനെ വിവക്ഷ മലക്കുകളും നല്ല ജിന്നുകളും മാത്രമല്ലെന്നും മരിച്ചുപോയ മഹാത്മാക്കളും ഉൾപ്പെടുമെന്നും ഇമാം റാസി(റ) യുടെ മേൽ വിവരണത്തിൽ നിന്ന് സുവ്യക്തമാണ്. അപ്പോൾ അത്തരം പരമാർശങ്ങൾ മലക്കുകളെ കുറിച്ചും നല്ല ജിന്നുകളെ കുറിച്ചും മാത്രമാണെന്ന പുത്താൻ വാദികളുടെ ജല്പനം നിരർതകമാണ്‌. 

അല്ലാമ തഫ്താസാനി(റ) പറയുന്നു: 


لماكان إدراك الجزئيات مشروطاً عند الفلاسفة بحصول الصورة في الآلات ، فعند مفارقة النفس وبطلان الآلات لا تبقى مدركة للجزئيات ضرورة انتفاء الشروط بانتفاء الشرط . وعندنا لما لم تكن الآلات شرطاً في إدراك الجزئيات ، إما أنه ليس بحصول الصورة لا في النفس ولا في الحس, وإما لأنه لا يتمنع ارتسام صورة الجزئي في النفس بل الظاهر من قواعد الإسلام أنه يكون للنفس بعد المفارقة إدراكات جزئية ، وإطلاع على بعض جزئيات أحوال الأحياء ، سيما الذين بينهم وبين الميت تعارف في الدنيا ، ولذا ينتفع بزيارة القبور, والإستعانة بنفوس الأخيار من الأموات في إستنزال الخيرات وإستدفاع الملمات ، فإن للنفس بعد المفارقة تعلقاً ما بالبدن وبالتربة التي دفن فيها . فإذا زار الحي تلك التربة ، توجهت نفسه تلقاء نفس الميت حصل بين النفسين ملاقات وإفاضات(شرح امقاصد: ٣/٣٧٣)
സൂക്ഷ്മവിവരങ്ങൾ (الجزئيات) അറിയാൻ അവയുടെ രൂപങ്ങൾ ഇന്ദ്രിയങ്ങളിൽ പതിയണമെന്ന് നിബന്ദന വച്ചവരാണ് തത്വശാസ്ത്രഞ്ജർ(الفلاسفة) ഇതുപ്രകാരം ആത്മാവ് ഭൌതിക ശരീരവുമായി വെർപിരിയുകയും ഇന്ദ്രിയങ്ങൾ നശിക്കുകയും ചെയ്യുമ്പോൾ സൂക്ഷ്മ വിവരങ്ങൾ അറിയാൻ ആത്മാവിനു കഴിയില്ല. നിബന്ധനയില്ലാത്തപ്പോൾ നിബന്ധനയ്ക്ക് വിധേയമായ കാര്യവും ഇല്ലതിരിക്കെണ്ടതുണ്ടല്ലോ. എന്നാൽ സൂക്ഷ്മ വിവരങ്ങൾ അറിയാൻ ഇന്ദ്രിയത്തിൽ നിബന്ധനയില്ലെന്നാണ് നമ്മുടെ വീക്ഷണം. കാരണം സൂക്ഷ്മ വിവരങ്ങളറിയാൻ അവയുടെ രൂപം ആത്മാവിലോ ഇന്ദ്രിയത്തിലോ പതിയണമെന്നോ സൂക്ഷ്മ വിവരങ്ങൾ ആത്മാവിൽ വന്നു പതിയാൻ പറ്റില്ലെന്നോ നമുക്ക് വാദമില്ല, എന്നുമാത്രമല്ല ഭൌതിക ശരീരവുമായി വേര്പിരിഞ്ഞ ശേഷം ചില പുതിയ ജ്ഞാനങ്ങളും ജീവിച്ചിരിക്കുന്നവരുടെ ചില വിവരങ്ങളും ആത്മാവ് അറിയുമെന്നതാണ് ഇസ്ലാമിന്റെ പൊതുതത്വങ്ങളിൽ നിന്ന് വ്യക്തമാവുന്ന ആശയം. ഐഹിക ലോകത്ത് വച്ച് മയ്യിത്തുമാായി പരിചയമുള്ള വരാണെങ്കിൽ വിശേഷിച്ചും. ഇതുകൊണ്ടാണ്  ഖബ്റ് സിയാറത്തും നന്മകൾ ലഭിക്കുവാനും ആഫത്തുകൾ തട്ടിപോകുവാനും മരണപ്പെട്ട മഹാന്മാരോടുള്ള സഹായാര്തനയും ഫലം കാണുന്നത്. കാരണം ഭൌതിക ശരീരവുമായി വേര്പിരിഞ്ഞ ആത്മാവിനു ഷരീരവുമായും ഖബ്റുമായും ബന്ധമുണ്ട്. അതിനാല ജീവിച്ചിരിക്കുന്നയാൽ ഖബ്റിടം സന്ദർശിക്കുക്ക വഴി അവന്റെ ആത്മാവ് മയ്യത്തിന്റെ ആത്മാവിന്റെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഇരു ആത്മാക്കളും പരസ്പരം ബന്ധം സ്ഥാപിക്കുന്നതും പല സഹായങ്ങളും ചൊരിയുന്നത്മാണ്‌. (ശർഹുൽ മഖാസ്വിദ്: 3/373) 

ചുരുക്കത്തിൽ ആത്മാക്കൾ ഭൌതിക ലോകത്ത് നടക്കുന്ന സൂക്ഷ്മ വിവരങ്ങൾ അറിയുമെന്നും അവയ്ക്ക് ഭൌതികലോകത്തുള്ളവർക്ക് പല സഹായങ്ങളും ചെയ്യാൻ കഴിയുമെന്നുള്ള ആശയം ഇസ്ലാമിന്റെ പൊതുതത്വങ്ങളിൽ നിന്ന് അറിയപ്പെട്ടതാനെന്നും ഫല്സഫ അതിനെതിരാനെന്നും മേൽ വിവരണത്തിൽ നിന്ന് വ്യക്തമാണല്ലോ. വിജനമായ സ്ഥലത്ത് വല്ലവര്ക്കും വല്ല സഹായവും ആവശ്യമായി വന്നാൽ അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കൂ എന്നു വിളിച്ച് അഭൌതിക ശക്തികളോട് സഹായം തേടാൻ നബി(സ) നിർദ്ദേശിച്ചതും ഈ ആശയത്തെ ശരിവെക്കുന്നതാണ്. അതിനാൽ ആത്മാക്കൾ സഹായിക്കുമെന്ന ആശയം ഗ്രീക്ക് ശാസ്ത്രം മാത്രം പറയുന്നതാണെന്ന പുത്തൻ വാദികളുടെ വാദം ശരിയല്ലെന്ന് ഇപ്പോൾ ബോദ്ധ്യമായല്ലോ.

(8)ചോദ്യം :  കലിമാത്തുല്ലാഹിയുടെ വിവക്ഷ ഖുർആൻനാണെന്നും ഒരു സൃഷ്ടിയോട് നബി(സ) കാവൽ തേടാത്തത്കൊണ്ട് ഖുർആൻ സ്രിഷ്ടിയല്ലെന്നതിനു ഈ ഹദീസ് രേഖയാണെന്നും ഇമാം അഹ്മദുബ്നുഹമ്പൽ(റ) നെ ഉദ്ദരിച്ച് ഫത്ഹുൽ ബാരിയിലും മറ്റും രേഖപ്പെടുത്തിയിട്ടുണ്ടല്ലോ?.  

  http://sunnisonkal.blogspot.com/                        (Moosa Sonkal)
മറുവടി: നബി(സ) ഒരു സ്രിഷ്ടിയോടും ഒരു വിധത്തിലും കാവൽ തെടുകയില്ല എന്നാ ആശയം ശരിയല്ല. കാരണം നബി(സ) സൃഷ്ടികളോട് കാവൽ തേടിയ ധാരാളം സംഭവങ്ങൾ പ്രബലമായ ഹദീസുകളിൽ കാണാം. സ്വഹീഹു മുസ്ലിമിൽ നിന്ന് വായിക്കുക.

قالت عائشة : أرق النبي صلى الله عليه وسلم ذات ليلة،  إذ سمعنا صوت السلاح، قال: من هذا؟ قال: سعد يا رسول الله! جئت أحرسك،  فنام النبي صلى الله عليه وسلم حتى سمعنا غطيطه(صحيح البخاري: ٦٦٩-صحيح مسلم: ٤٤٢٧)

ആഇഷാ(റ) യിൽ നിന്ന് നിവേദനം: ഒരു രാത്രി നബി(സ) ക്ക് ഉറക്കമില്ലാതെയായപ്പോൾ നബി(സ) ഇപ്രകാരം പറഞ്ഞു: "എന്റെ അനുയായികളിൽപെട്ട നല്ലൊരു പുരുഷൻ ഈ രാത്രി എനിക്ക് കാവൽ നിന്നിരുന്നെങ്കിൽ  എത്ര നന്നായിരുന്നു". തത്സമയം ഒരു ആയുധത്തിന്റെ ശബ്ദം ഞങ്ങൾ കേട്ടു. അപ്പോൾ നബി(സ) ചോദിച്ചു: ആരാണിത്?. അപ്പോൾ സഅദ്(റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ! ഇത് സഅദ് ആണ്. ഈ രാത്രി താങ്കൾക്കു കാവൽ നില്ക്കാൻ വന്നതാണ് ഞാൻ. ഉടനെ നബി(സ) സുഖ നിദ്രയിലാണ്ടു. നബി(സ) കൂർക്കം വലിക്കുന്നത് ഞങ്ങൾക്ക് കേള്ക്കാമായിരുന്നു". (ബുഖാരി: 6690- മുസ്ലിം : 4427)

ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു: 


فيه جواز الاحتراس من العدو ، والأخذ بالحزم ، وترك الإهمال في موضع الحاجة إلى الاحتياط . (شرح النووي على مسلم: ١٥٣/٩)

ശത്രുവിനെ തൊട്ട് കാവൽ നിറുത്തൽ അനുവടനീയമാണെന്നതിനും ആത്മവിശ്വാസത്തിനാവശ്യമായ മുന് കരുതലുകൾ സ്വീകരിക്കണമെന്നതിനും സൂക്ഷ്മത പാലിക്കെണ്ടിടത്ത് അതിൽ ഉപേക്ഷ വരുത്തരുതെന്നതിനും ഹദീസ് രേഖയാണ്.(ശർഹുൽമുസ്ലിം: 9/153)

ഇബ്നുഹജറുൽ അസ്ഖലാനി(റ) എഴുതുന്നു:  

وفي الحديث الأخذ بالحذر والاحتراس من العدو وأن على الناس أن يحرسوا سلطانهم خشية القتل . وفيه الثناء على من تبرع بالخير وتسميته صالحا(فتح الباري: ٣١/٩)

ശത്രുവിനെ തൊട്ട് കാവൽ നിറുത്താമെന്നതിനും കൊലപാതകം ഭയപ്പെടുമ്പോൾ നേതാവിന് സംരക്ഷണം നൽകൽ ജനങ്ങളുടെ ബാധ്യതയാണെന്നതിനും നല്ലൊരു കാര്യം സൗജന്യമായി ചെയ്യാൻ മുമ്പോട്ടുവരുന്നവരെ വാഴ്ത്തിപറയാമെന്നതിനും അങ്ങനെയുള്ളവരെ "സ്വാലിഹ്" എന്ന് വിലിക്കാമെന്നതിനും പ്രസ്തുത ഹദീസ് രേഖയാണ്. (ഫത്ഹുൽബാരി: 9/31)  

സമാധാനത്തോടെ കിടന്നുറങ്ങാൻ വേണ്ടി വിശ്വസ്തനായ ഒരാൾ എനിക്ക് കാവൽ നിന്നാൽ  നന്നായിരുന്നു എന്നാണല്ലോ നബി(സ) ഇവിടെ ആഗ്രഹം പ്രകടിപ്പിക്കുന്നത്. അതനുസരിച്ച് സഅദ്(റ) കാവൽ നില്ക്കുകയും  നബി(സ) നന്നായി കിടന്നുറങ്ങുകയും ചെയ്തു. കാവൽ നിന്ന സഅദ്(റ) നെ നബി(സ) പ്രശംസിക്കുകയുണ്ടായി. അപ്പോൾ നബി(സ) ഒരു സ്രിഷ്ടിയോടും ഒരു നിലയിലും കാവൽ തേടുകയില്ലെന്നു ഇമാം അഹ്മദ് (റ) പറഞ്ഞതിന്നു അർത്ഥമാക്കാൻ പറ്റില്ല. മറിച്ച് സ്വയം പര്യാപ്തതയുണ്ടെന്ന   നിലക്കോ അന്യൂനമാണെന്ന നിലക്കോ ഒരു സ്രിഷ്ടിയോടും കാവൽ തേടുകയില്ല എന്നാണു ഇമാം അഹ്മദ്(റ) പറഞ്ഞതിനർഥം. ഇമാം ബൈഹഖി (റ) യുടെ വിവരണത്തിൽ നിന്നും ഈ ആശയം വായിച്ചെടുക്കാവുന്നതാണ്.

അദ്ദേഹം പറയുന്നു: 

وَبَلَغَنِي عَنْ أَحْمَدَ بْنِ حَنْبَلٍ رَضِيَ اللَّهُ عَنْهُ , أَنَّهُ كَانَ يَسْتَدِلُّ بِذَلِكَ عَلَى أَنَّ الْقُرْآنَ غَيْرُ مَخْلُوقٍ , قَالَ : وَذَلِكَ ، لأَنَّهُ مَا مِنْ مَخْلُوقٍ إِلا وَفِيهِ نَقْصٌ(كتاب لأسمء والصفات)

ഖുർആൻ സൃഷ്ടിയല്ല എന്നതിന് ഇമാം അഹ്മദ്(റ) ഈ ഹദീസ് പ്രമാണമാക്കിയിരുന്നതായി എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതിനു കാരണമായി അദ്ദേഹം പറയുന്നത് ഏതൊരു സൃഷ്ടിയും ന്യൂനതയുള്ളതാണ് എന്നാണ്.
http://sunnisonkal.blogspot.com/                        (Moosa Sonkal)
അല്ലാഹുവിനെ വിട്ട് മറ്റൊരാളോട് കാവല തേടുന്നതിൽ അർത്ഥമുണ്ടാവേണമെങ്കിൽ അല്ലാഹുവിനെ മറികടന്ന് വല്ലതും ചെയ്യാൻ ആ സൃഷ്ടിക്ക് സാധിക്കെണ്ടാതുണ്ടല്ലോ. അങ്ങനെയുള്ള ഒരു സൃഷ്ടിയും ഇല്ലാത്തത്കൊണ്ട് ഒരു സ്രിഷ്ടിയോടും നബി(സ) കാവല തെടുകയില്ല എന്നാണ് ഇമാം അഹ്മദ്(റ) പറഞ്ഞതിന്റെ വിവക്ഷ . എന്നാൽ നബി(സ) സഅദ്(റ) വിനെ കാവല നിറുത്തിയതിയതിനോടോ അള്ളാഹു നിശ്ചയിച്ച കാരണങ്ങളുമായി ബന്ധപ്പെടുന്നതിനോടോ അത് എതിരല്ല. എന്തുകൊണ്ടെന്നാൽ തന്നെ കാക്കാൻ സഅദ്(റ) നു  സ്വയം പര്യാപ്തത ഉണ്ടെന്ന നിലക്കോ എല്ലാ നിലയിലും പൂർണ്ണത കൈവരിച്ച വ്യക്തിയാണ് സഅദ്(റ) എന്നാ നിലക്കോ അല്ല സഅദ്(റ) നെ നബി(സ) കാവൽ നിറുത്തിയത്. പ്രത്യുത അല്ലാഹു നിശ്ചയിച്ച കാരണം എന്ന നിലക്കു മാത്രമാണ്. അല്ലാഹു നിശ്ചയിച്ച കാരണവുമായി ബന്ധപ്പെടുന്നത് യഥാർതത്തിൽ കാവൽ നൽകുന്നവൻ അല്ലാഹു മാത്രമാണെന്ന ആശയത്തിനോ പരിപൂർണമായ തവക്കുലിനോ എതിരല്ല. ഇബ്നു ഹജർ അസ്ഖലാനി (റ) എഴുതുന്നു. 


يقول ابن حجر: "فالتّوكّل لا ينافي تعاطي الأسباب لأنّ التّوكّل عمل القلب وهي عمل البدن، وقد قال إبراهيم عليه السّلام: {وَلَـٰكِن لّيَطْمَئِنَّ قَلْبِى وقال عليه الصّلاة والسّلام: ((اعقلها وتوكّل))"(فتح الباري: ٣١/٩)

കാരണങ്ങളുമായി ബന്ധപ്പെടുന്നത് തവക്കുലിനു എതിരല്ല. കാരണം തവക്കുൽ ഹ്രദയത്തിന്റെ പ്രവർത്തിയും കാരണങ്ങളുമായി ബന്ധപ്പെടൽ ശരീരത്തിന്റെ പ്രവ്ർത്തിയുമാണ്. "എനിക്ക് മനസമാധാനമുണ്ടാവാൻ വേണ്ടി" എന്ന് ഇബ്രാഹീം നബി(അ)പറഞ്ഞല്ലോ. "മ്രഗത്തെ നീ കെട്ടിയിടുകയും  നീ തവക്കുലാക്കുകയും ചെയ്യൂ" എന്ന് നബി(സ) പറഞ്ഞല്ലോ.(ഫത്ഹുൽ ബാരി: 9/31)

അത്പോലെ അല്ലാഹു നിശ്ചയിച്ച അമ്ബിയാ-ഔലിയാക്കളോട് കാവൽ തേടുന്നതിനും ആ പ്രസ്താവന എതിരല്ല. വിജനമായ സ്ഥലത്തുവെച്ച് നിങ്ങള്ക്ക് വല്ല സഹായവും ആവശ്യമായി വന്നാൽ അദ്രിശ്യരായ അല്ലാഹുവിന്റെ അടിമകളോട് സഹായം തേടാൻ നബി(സ) നിർദ്ദേശിച്ചിട്ടുണ്ടല്ലോ.  

വിശുദ്ദ ഖുർആൻ അല്ലാഹുവിന്റെ കലാമാണ്.കലാം അടക്കമുള്ള അല്ലാഹുവിന്റെ വിശേഷണങ്ങൾ എല്ലാനിലയിലും അല്ലാഹുവിൽ നിന്ന് അന്യമായതോ എല്ലാ നിലയിലും അല്ലാഹുതന്നെയോ അല്ല. അതിനാൽ ഉപരിസൂചത ഹദീസിലെ കാവൽ തേട്ടം ഖുർആനിനോടാണെന്ന് സമ്മതിച്ചാൽ തന്നെ അല്ലാഹുവോട് നേരിട്ട് കാവൽ തേടുന്നതിനു പകരം ഖുർആൻനോട് കാവൽ തേടുന്നത് ഒരു കാരണം എന്ന നിലക്കാണല്ലോ. അപ്പോൾ അല്ലാഹു നിശ്ചയിച്ച ഭൌതികവും അഭൌതികവുമായ മറ്റു കാരണങ്ങളോടും കാവൽ തേടാമെന്നാണ് അതിൽ നിന്ന് ലഭിക്കുന്ന പാഠം.

(9) ചോദ്യം: (والله يعصمك من النّاس) "ജനങ്ങളിൽ നിന്ന് അല്ലാഹു താങ്കളെ രക്ഷിക്കുന്നതാണ്". എന്നാ വചനം അവതരിക്കുന്നതിന്റെ മുമ്പാണ് നബി(സ) കാവൽ നിറുത്തിയിരുന്നത്. പ്രസ്തുത വചനം അവതരിച്ച ശേഷം നബി(സ) ആരെയും തനിക്ക് കാവൽ നിറുത്തിയിട്ടില്ല.  എന്ന് പണ്ഡിതന്മാർ പറയുന്നുണ്ടല്ലോ?.

മറുവടി: സൃഷ്ടികളോട് കാവൽ തേടുന്നത് ശിർക്കല്ലെന്ന് അതിൽ നിന്ന് മനസ്സിലാക്കാം. കാരണം വ്യക്തികളുടെ വ്യത്യാസം കൊണ്ടോ സ്ഥലകാല വ്യത്യാസം കൊണ്ടോ വ്യത്യാസപ്പെടുന്ന ഒന്നല്ലല്ലോ ശിർക്ക്. പ്രസ്തുത വചനം അവതരിച്ച ശേഷം നബി(സ) കാവൽ തേട്ടം ഒഴിവാക്കിയത് അത് ശിർക്കായതിന്റെ പേരിലല്ല. പ്രത്യുത നബി(സ)ക്ക് ആവശ്യമില്ലാത്തതിന്റെ പേരിൽ മാത്രമാണ്. ج

Sunday, April 12, 2020

ബറാഅത്ത് രാവ്: മക്കത്തുല്‍ മുകര്‍,റമയില്‍:-*


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m



*ബറാഅത്ത് രാവ്: മക്കത്തുല്‍ മുകര്‍,റമയില്‍:-*
.....................................................................
*ഹിജ്റ:280.നു മുമ്പ്  (272. ലാണു വഫാത്തായതെന്നും അഭിപ്രായമുണ്ട്) ഏതായാലും ഹിജ്റ: 280. നു മുമ്പ് (മൂന്നാംനൂറ്റാണ്ടില്‍) വഫാത്തായ മക്കയിലെ പ്രമുഖ ഇമാമും ചരിത്ര പണ്ഡിതനു മായ ഇമാം അബൂഅബ്ദില്ലാഹി മുഹമ്മദ് ബ്നു ഇസ്ഹാഖ് അല്‍ഫാക്കിഹീ(റ) തന്റെ കിത്താ ബില്‍ പറയുന്നത് കാണുക:-*
"ശഅബാന്‍ പതിനെഞ്ചിന്റെ രാവില്‍ മക്കക്കാരുടെ കര്‍മ്മങ്ങളും കര്‍മ്മങ്ങലിലുള്ള മക്കക്കാരുടെ തല്പരതയും പതിനെഞ്ചാം രാവിന്റെ ശ്രേഷ്ടതയും" എന്ന തലക്കെട്ടില്‍ ഇമാം ഫാക്കിഹീ(റ) പറ യുന്നു:-
മുന്‍കാലം മുതല്‍ ഇന്നു വരെ ശഅബാന്‍ പതിനെഞ്ചാം രാവില്‍(ബറാഅത്ത് രാവില്‍) മക്കയിലു ള്ള മുഴുവന്‍ പുരുഷന്മാരും മുഴുവന്‍ സ്ത്രീകളും മസ്ജിദുല്‍ ഹറാമിലേക്കു പോകുകയും അവര്‍ നിസ്കാരത്തിലും ത്വവാഫിലും മുഴുകുകയും സ്വുബ്ഹി വരെ വിശുദ്ധ ഖുര്‍ആന്‍ പാരായണത്തി ലായി മുഴുകുകയും  അങ്ങിനെ ഖുര്‍ആന്‍ ഖ്ത്മുചെയ്യുകയും ചെയ്യാറായിരുന്നു, അവര്‍ നിസ്ക രിക്കും ചിലയാളുകള്‍ 100. റക്അത്ത് നിസ്കരിക്കും, ഓരോ രക്അത്തിലും ഫാത്തിഹയും സൂറ ത്തുല്‍ ഇഖ് ലാസ്വും പത്ത്തവണ പാരായണം ചെയ്യും, സംസംവെള്ളം വേണ്ടുവോളം കുടിക്കുക യും സംസം വെള്ളം കൊണ്ട് കുളിക്കുകയും ചെയ്യും, രോഗികള്‍ക്കുവേണ്ടി സംസം വെള്ളം ശേകരിച്ചു സൂക്ഷിച്ചുവെക്കുകയും ചെയ്യും, ഇങ്ങനെചെയ്യുന്നത് കൊണ്ടൊക്കെ മക്കക്കാര്‍ ബറാഅ ത്ത് രാവിന്റെ ബറക്കത്തിനെ ആഗ്രഹിച്ചും കാംക്ഷിച്ചുമായിരുന്നു ചെയ്തിരുന്നത്. നിരവധി ഹദീസുകള്‍ ശഅബാന്‍ പതിനെഞ്ചാം രാവിന്റെ മഹത്വത്തില്‍ റിപ്പോറ്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്". ഇമാം ഫാക്കിഹീ(റ) തന്റെ പ്രസിദ്ധ ചരിത്ര കിത്താബായ (അഖ്ബാറു മക്ക ഫീ ഖദീമിദ്ദഹ് രി വഹദീസിഹി:വാള്യം:3, പേജ്/84)ല്‍ വിവരിച്ചതായി കാണാം.
ഇങ്ങനെ മക്കക്കാര്‍ ബറാഅത്ത് രാവില്‍ സല്‍കര്‍മ്മങ്ങളെ കൊണ്ട് ധന്യമാക്കിയിരുന്നു എന്നതി ന്റെ മറ്റൊരു തെളിവാണു ബറാഅത്ത് രാവില്‍ നാം ദുആ ചെയ്യേണ്ട പ്രത്യേക ദുആ ഇന്നും സൗദിയിലെ "ജാമിഅത്തു മലിക്കി സുഊദ്" ലൈബ്രറിയില്‍ അതിന്റെ കയ്യെഴുത്ത് കോപ്പി സൂക്ഷി ക്കപ്പെട്ടിട്ടുള്ളത്.
<<<<<<<<<<<>>>>>>>>>>>>>>>>>>>
*Abu Yaseen Ahsani – Cherushola*
ahsani313@gmail.com
............................
Posted:- 19-04-2019 (Friday)

Saturday, April 11, 2020

തബ്ലീഗ് :ദയൂബന്ധി വാട്സപ്പ് ഗ്രൂപ്പിൽ




തബ്ലീഗ് ജമാഅത്തിനെന്താ കുഴപ്പം അറിയാനാഗ്രഹിക്കുന്നവർ ഈ ലിങ്കിലൂടെ വരിക
Sideeq Misbah: 💙_______________________✍🏻
*ദയൂബന്ധി വാട്സപ്പ് ഗ്രൂപ്പിൽ സുന്നികളുമായി നടന്ന ആശയവിനിമയ ഖണ്ഡനത്തിൽ കേരളത്തിൽ അറിയപ്പെട്ട ദയൂബന്ധി നേതാവും ഓൺലൈൻ മുഫ്തിയുമായ മൗലാന അല്ലാമ ശൈഖ് ഇഖ്ബാൽ ഖാസിമിക്കുള്ള ഖണ്ഡനം :-*

*അബുൽ ബഥൂൽ :- 07/04/2020*

വിഷയത്തിലേക്ക് കടക്കുന്നതിന്ന് മുമ്പ് ദയൂബന്ധികളായ നിങ്ങളെ ഒന്ന് കൂടി പ്രതിരോധിക്കാൻ രണ്ട് ഹദീസ് കൂടി ; 

الجمعة بأن يوم الجمعة لمزيد الفضيلة تعرض عليه من غير واسطة
*"വെള്ളിയാഴ്ച ദിവസം നബി (സ്വ) ക്ക്  വാസിത്വ ഇല്ലാതെ തന്നെ !!!!!!!!!!!!!!! എന്ത് പറയാനുണ്ട്?????*  

കാര്യം വ്യക്തം ! വാസിത്വ ഇല്ലാതെയും !!!! കിതാബ് ചോദിച്ചോളൂട്ടോ !!! 

ﻭﻋﻦ ﺃﺑﻲ ﻫﺮﻳﺮﺓ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ، ﻗﺎﻝ: ﻗﺎﻝ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: " «ﻣﺎ ﻣﻦ ﺃﺣﺪ ﻳﺴﻠﻢ ﻋﻠﻲ ﺇﻻ ﺭﺩ اﻟﻠﻪ ﻋﻠﻲ ﺭﻭﺣﻲ، ﺣﺘﻰ ﺃﺭﺩ ﻋﻠﻴﻪ اﻟﺴﻼﻡ» " 

*മേൽപ്പറഞ്ഞ ഹദീസിൽ നോക്കിക്കോളൂ ഒരു വാസിത്വയും ഇല്ല ഖരീബെന്നോ ബഈദെന്നോ ഇവിടെ പറയുന്നില്ല ﻣﺎ ﻣﻦ ﺃﺣﺪ ഒരാളും തന്നെ ഇല്ലെന്നാണ് എവിടെ നിന്നായാലും  അവരുടെ സലാം മടക്കും അല്ലാഹു റൂഹ് മടക്കിത്തരുമെന്ന് തന്നെ പഠിപ്പിക്കുന്നു ! എന്ത് പറയാനുണ്ട് ദയൂബന്ധികളേ !!!* 

സ്വലാത് എത്തിച്ച് കൊടുക്കാൻ മലക്കുകളെ നിശ്ചയിച്ചത് അത് നബി സ്വ യുടെ ആദരവായിട്ട് വേണം കാണാൻ , അല്ലാതെ ചെറുതാക്കിക്കാണുകയല്ല വേണ്ടത് , അല്ലാഹു എല്ലാം കാണുന്നവനും കേൾക്കുന്നവനുമാണല്ലോ പിന്നെന്തിനാണ് അല്ലാഹു കർമ്മങ്ങൾ രേഖപ്പെടുത്തി വെക്കാൻ മലക്കുകളെ നിശ്ചയിച്ചത് അല്ലാക്ക് കഴിവില്ലാത്തത് കൊണ്ടല്ലല്ലോ ആണോ ??? മുത്ത് നബി (സ്വ) അഷ്രഫുൽ ഖൽഖ് ആണ് അതിന്ന് വേണ്ട എല്ലാ ഗുണങ്ങളും പ്രത്യേകതയും അല്ലാഹു നബിക്ക് നൽകിയിട്ടുണ്ട് !

*ഇനി ഖണ്ഡനത്തിലേക്ക് കടക്കാം*

*ദയൂബന്ധി ഖണ്ഢനം 01:*  ഇതിൽ أعلمته എന്നതിന് താങ്കൾ നൽകിയ അർത്ഥം തെറ്റാണ്... അത് ശരിയാണ് എന്ന് താങ്കൾക്ക് വാദമുണ്ടെങ്കിൽ അതൊന്ന് തെളിയിക്കണം

*മറുപടി 01 :-*  ഇവിടെ أعلمته എന്നതിന്റെ മലയാളത്തിൽ ആശയമാണ് കൊടുത്തത് , അതായത് നിങ്ങൾ വാദിക്കുന്നു "എനിക്ക് അറിയിക്കപ്പെടും", ഞാൻ പറഞ്ഞു "എനിക്കത് അറിയും" അപ്പോൾ രണ്ടിലും നബി (സ്വ) ക്ക് അറിയുകയില്ലെന്ന വാദം ഇല്ല നിങ്ങൾക്കും ഇല്ല എനിക്കുമില്ല ,  അത് കൊണ്ട് തന്നെ ഞാൻ പറഞ്ഞതിൽ അല്ലാഹു അറിയിച്ച് കൊടുക്കുന്നു എന്ന ഉദ്ദേശം വെച്ചാൽ മതി എല്ലാം അല്ലാഹു അറിയിച്ച് കൊടുക്കുന്നതാണല്ലോ ! ഈയൊരടിസ്ഥാനത്തിൽ അറിയും എന്നാലും അറിയിക്കൽ എന്നാലും രണ്ടും വ്യത്യാസമില്ലല്ലോ!!! 

*ദയൂബന്ധി ഖണ്ടനം 2 :-* നിങ്ങൾ ഇതിൽ من صلى علي എന്ന് തുടങ്ങുന്ന ഹദീഥ് തെളിവാക്കി വിദൂരത്ത് നിന്നും ഇസ്തിഗാസ ചെയ്യാമെന്ന് താങ്കൾ പറഞ്ഞു..ഏത്  ഇമാമാണ് ഈ ഹദീഥിന് ഇങ്ങനെ വ്യാഖ്യാനം നൽകിയത്..!?അതോ സ്വന്തം ഷറഹ് ആണോ..അങ്ങനെയാണ് എങ്കിൽ താങ്കൾ മുജ്തഹിദാണോ..!?

*• മറുപടി 02 :-* ഈയൊരു ഹദീസിന്റടിസ്ഥാനത്തിലാണ് ഇസ്തിഗാസ ചെയ്യേണ്ടതെന്ന് ഞാൻ പറഞ്ഞിട്ടില്ല , ഈ ഹദീസിലൂടെ നബി (സ്വ) നാം നടത്തുന്ന സലാം കേട്ട് നബിതങ്ങൾ മടക്കുന്നു എന്നാണ് അല്ലാഹു റൂഹ് മടക്കിക്കൊടുക്കുന്നു വാസിത്വ ഉണ്ടാവട്ടെ ഇല്ലാതിരിക്കട്ടെ ! അപ്പോൾ നബി (സ്വ) നമ്മുടെ സലാം മാത്രമേ കേൾക്കുകയുള്ളൂ മറ്റൊരു കാര്യവും കേൾകൂല, അറിയൂല എന്നത് ദയൂബന്ധി വഹാബികളുടെ പൊട്ട വാദം മാത്രമാകുന്നു,  സ്വലാതും സലാമും നബിയുടെ ഖബറിങ്കലിൽ പോയിട്ടാണെങ്കിൽ നബിതങ്ങൾ (സ്വ) നേരിട്ട് കേൾക്കുമെന്ന് നിങ്ങൾ തന്നെ സമ്മതിച്ച കാര്യമാണല്ലോ ! അപ്പോൾ ഹബീബായ (സ്വ) യുടെ ഖബറിങ്കലിൽ ചെന്ന് സലാം പറഞ്ഞ് മറ്റെന്തെങ്കിലും ഇസ്തിഗാസ നടത്തിയാൽ അത് നബി (സ്വ) കേൾക്കൂല എന്ന വാദം നിങ്ങൾക്കുണ്ടൊ ??? ഉണ്ടെങ്കിൽ പറയുക ഖണ്ഡനം റെഡി ! 

നിങ്ങളുടെ വാദത്തിന്ന് കൂട്ട് പിടിച്ച മഹാനായ *ഇബ്നു ഹജരിനിൽ ഹൈതമി (റ)* തന്നെ  *ഇസ്തിഗാസ* പഠിപ്പിച്ചാൽ വിഷയം തീർന്നല്ലോ ! മഹാനവർകൾ സ്വഹീഹായ ഹദീസ് ഉദ്ധരിച്ച്  പഠിപ്പിക്കുന്നു *"നബി (സ്വ) യെ കൊണ്ടും മറ്റും ഇസ്തിഗാസ, തവസ്സുൽ, തവജ്ജുഹ് എന്നൊക്കെ പറയുന്നത് ഒരേ അർത്ഥത്തിൽ തന്നെയാണ് അവ തമ്മിൽ വ്യത്യാസമില്ല""* 

*മാത്രവുമല്ല നിങ്ങൾ ഉദ്ധരിച്ച അതേ കിതാബിൽ തന്നെ അഥവാ ഷറഹുൽ ഹംസിയ്യയിൽ തന്നെ ഇബ്നു ഹജർ (റ)  പഠിപ്പിക്കുന്നു*

"നബി (സ്വ) യോടുള്ള സ്നേഹം കാരണം അല്ലാഹുവിന്റെ പൊരുത്തം ആഗ്രഹിക്കുകയും, ആസ്നേഹം കാരണം നബി (സ്വ) യുടെ ഔദാര്യം പ്രതീക്ഷിക്കുകയും ചെയ്യുന്ന ഇമാം ബൂസ്വൂരി (റ) നബിതങ്ങളെ വിളിച്ച്  കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നവന്റെ സഹായ തേട്ടം നബി (സ്വ) യോട് നടത്തുകയും ചെയ്യുന്നു" എന്ന ഇമാം ബൂസൂരിയുടെ ഈ വരികൾ പ്രമാണങ്ങളുടെ അകമ്പടിയോടെ അംഗീകരിച്ച ഇബ്നു ഹജർ (റ) തന്റെ ഹംസിയ്യയുടെ വ്യാഖ്യാനമായ ഷറഹുൽ ഹംസിയ്യയിൽ  വിശദീകരിക്കുന്നു 

*ഇഖ്ബാൽ മൗലവി ഷറഹുൽ ഹംസിയ്യയിലെ ഈ ഭാഗം കണ്ടിട്ടുണ്ടോ അംഗീകരിക്കുന്നുണ്ടോ  ????*

ദയൂബന്ധികളായ ആശയ ശ്രോതസ്സും, തൗഹീദിന്റെ വാഹകരുമായ  ഇബ്നു അബ്ദുൽ വഹാബ് തന്നെ "ഞങ്ങൾ ഹദീസ് മനസ്സിലാക്കാൻ സഹായം അവലംബമാക്കാറുള്ളത്  ബുഖാരിക്ക് ആധികാരിക വ്യാഖ്യാനം എഴുതിയ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) ഇമാം ഖസ്ത്വല്ലാനി (റ) ആണെന്ന് പരിചയപ്പെടുത്തുന്നതായി കാണാൻ പറ്റും" ഇദ്ദേഹം  ദീൻ മനസ്സിലാക്കിയ, അല്ലാമ *ഖസ്ത്വല്ലാനി (റ)* തന്നെ ഹിജ് റ 893 ജമാദുൽ ഊല 28 ന്ന് രാത്രി റസൂലുള്ളാനോട് *രോഗശമനത്തിന്നും, ആഫിയത്തിന്നും വേണ്ടി ഇസ്തിഗാസ നടത്തുന്നു* !!!!! പറയൂ ഈ ഖസ്ത്വല്ലാനി ഇമാം മുശ് രിഖും കാഫിറുമായോ ?????

*ദയൂബന്ധി ഖണ്ഢനം 03 :-* ഖബറിൽ നബി തങ്ങളുടെ ശരീരം തന്നെ ഹാജറാകുമെന്നും തങ്ങൾ നഗ്ന നേത്റങ്ങൾ കൊണ്ട് തന്നെ കാണുന്നുവെന്നും ഇബ്നു ഹജർ ഹൈതമി പഠിപ്പിച്ചു എന്ന് താങ്കൾ പറഞ്ഞു..ഈ പറഞ്ഞതിൻറെ ഉദ്ദേശ്യം എന്താണ്..!?*

*• മറുപടി 03 :-* നബി (സ്വ) ക്ക് വ്യത്യസ്ഥ സമയത്ത് വ്യത്യസ്ഥ സ്ഥലങ്ങളിൽ  *ഹാജറാകാൻ* കഴിയില്ലെന്ന ദയൂബന്ധി വഹാബികളായ നിങ്ങളുടെ വാദത്തിന്റെ ഖബറടക്കം നടത്താൻ തന്നെ !!!  കാരണം ബഹുമാനപ്പെട്ട അണ്ടോണ ഉസ്താദിന്റെ നബി (സ്വ) ക്ക് ഹാജറാകാൻ കഴിയുമെന്ന വാദം ശരിയല്ലെന്ന് താങ്കളെ പോലുള്ളവർ വീമ്പിളക്കിയിട്ടുണ്ടല്ലോ അത് പൊളിച്ചടുക്കാൻ തന്നെ ! 

*ഇബ്നു ഹജർ ഹൈതമി (റ) പഠിപ്പിക്കുന്നു :-*  "ഖബറിൽ പ്രത്യക്ഷപ്പെടുന്നത് യഥാർത്ഥ നബി (സ്വ) ദാത്  (ശരീരം) തന്നെ ഹാജറാകുന്നു അല്ലാതെ (ഫോട്ടോയോ ചിത്രീകരണമോ അല്ല) ആ ശരീരം ഖബറാളി തന്റെ നഗ്ന നേത്രം കൊണ്ടാണ് കാണുന്നത്, അല്ലാഹുവിന്റെ കഴിവ് അപാരമാണെന്നതിന് വ്യക്തമായ തെളിവാണിത് ,അടുത്തും അകലെയുമായി ഭൂമിയുടെ നാനാ ഭാഗങ്ങളിൽ ഒരേ സമയം നിരവധി പേർ മരിക്കുന്നുണ്ടല്ലോ അവരെല്ലാം തന്നെ നബി (സ്വ) യെ അവരവരുടെ സമീപത്ത് ദർശിക്കുന്നു *ഒരേ സമയത്ത് വ്യത്യസ്ഥ സ്ഥലത്ത് വ്യത്യസ്ഥ രൂപങ്ങളിൽ നബി (സ്വ) യെ കാണുന്നതിനെ നിഷേധിക്കുന്നവർക്ക് ഖണ്ഡനമാണിത്* (കിതാബ് ചോദിച്ചാൽ നൽകും) 

*ദയൂബന്ധി ഖണ്ഡനം :- 4* നിങ്ങൾ നബി തങ്ങളുടെ കഴിവിനെ വിവരിച്ചു..അതിൻറെ പരിധിയും ബർസഖീ ജീവിതത്തിൽ അത് അവശേഷിക്കുന്നു എന്നതിനും വ്യക്തമായ രേഖകൾ അഹ്ലു സുന്നയുടെ പണ്ഡിതർ പറഞ്ഞത് കാണിക്കാമോ .!?*

*• മറുപടി 4 :-*  പ്രവാചകർ (സ്വ) യുടെ പ്രത്യേകത ബർസഖി ലോകത്തില്ലെന്നോ ?  നബി (സ്വ) തന്നെ പഠിപ്പിക്കട്ടെ 
"أن علمي بعد موتي كعلمي في الحياة"
"തീർച്ചയായും വഫാതിന്റെ ശേഷമുള്ള എന്റെ അറിവ്‌ ജീവിത കാലത്തുള്ള  അറിവ്‌ പോലെ ത്തന്നെ യാണ്" 
ഇതിനേക്കാൾ വല്യ രേഖ വേണ്ടല്ലോ ?! കൂടാതെ അമ്പിയാക്കൾ ഖബറിൽ ജീവിക്കുന്നവരും , നിസ്ക്കരിക്കുന്നവരുമാണെന്നും ഹദീസിൽ വന്നിട്ടുണ്ട് 

മാത്രവുമല്ല എന്റെ ജീവിതവും വഫാത്തും നിങ്ങൾക് ഖൈറാണ് വഫാതിന്ന് ശേഷം നിങ്ങളുടെ അമലുകൾ എനിക്ക് വെളിവാക്കപ്പെടുന്നുണ്ടെന്നും പഠിപ്പിച്ച ഹബീബ് (സ്വ) യുടെ കഴുവുകളും പ്രത്യേകതയും ബർസഖീ ലോകത്തുമുണ്ടെന്നാണ് 

റസൂൽ (സ്വ)   ഇന്ന് ബർസഖി ലോകത്താണെന്ന് കരുതി റസൂൽ റസൂലല്ലാതാകുമോ , പ്രവാചകരുടെ കഴിവുകൾ അവിടന്ന് വഫാത്തോടെ മുറിഞ്ഞ് പോകുമെന്നൊ ഒരിക്കലുമില്ല ഇമാമീങ്ങൾ തന്നെ പഠിപ്പിക്കട്ടെ
لأن معجزة الأنبياء وكرامة الأولياء لا تنقطع بموتهم
"അമ്പിയാക്കളുടെ മുഹ്ജിസതും, ഔലിയാക്കളുടെ കറാമത്തും മരണത്തോടെ മുറിഞ്ഞ് പോകുകയില്ല" 

ഇനി നിങ്ങളുടെ ആശയ ശ്രോതസ്സായ ഇബ്നു തയ്മിയ്യ തന്നെ പഠിപ്പിക്കട്ടെ :-  

ഇബ്നു തൈമിയ്യ തന്നെ -- സുന്നികൾ നടത്തുന്ന ഇസ്തിഗാസ വിമർശിക്കുന്ന കാര്യമല്ലെന്ന് പറഞ്ഞ് -അംഗീകരിച്ചതായി കാണാൻ പറ്റും, ഹിജ്റ 17 ൽ   നബി(സ)യുടെ ഖബറിങ്കൽ വന്ന് മഴ ചോദിച്ച സംഭവം :- ഇമാം സുബ്കി(റ) അടക്കമുള്ള പണ്ഡിതന്മാർ ഇസ്തിഗാസക്ക് പ്രമാണമായി ഉദ്ദരിച്ച ഈ സംഭവത്തെ പറ്റി ഇബ്നു തൈമിയ്യ തന്നെ പറയട്ടെ

وكذلك أيضا ما يروى : " أن رجلا جاء إلى قبر النبي صلى الله عليه وسلم ، فشكا إليه الجدب عام الرمادة ، فرآه وهو يأمره أن يأتي عمر ، فيأمره1 أن يخرج يستسقي بالناس "فإن هذا ليس من هذا الباب . ومثل هذا يقع كثيرا لمن هو دون النبي صلى الله عليه وسلم ، وأعرف من هذا وقائع كثيرا.(إقتضاء الصراط المستقيم: ٣٧٢) 
റമദാവർഷം (മഴയില്ലാത്തത് കാരണം എല്ലാ വസ്തുക്കളും വെണ്ണീറിന്റെ നിറത്തിലായത്കൊണ്ടാണ്  ആ വർഷത്തെ ആമുർറമാദ: (عام الرمادة) എന്ന് വിളിക്കുന്നത്) ഒരാള് നബി(സ) യുടെ ഖബ്റിങ്കൽ വന്നു മഴയില്ലാത്തതിനെപ്പറ്റി  നബി(സ) യോട് ആവലാതി ബോധിപ്പിച്ചതായും തുടർന്ന് അദ്ദേഹം റസൂൽലി(സ) നെ കാണുകയും ഉമർ(റ) സമീപ്പിച്ച് ജനങ്ങളുമായി പുറപ്പെട്ടു മഴയെ മഴയെ തേടുന്ന നിസ്കാരം നടത്താൻ അദ്ദേഹത്തോട് നിർദ്ദേശിക്കാനും  നബി(സ) അദ്ദേഹത്തിനു നിർദ്ദേശം നല്കിയതായും ഉദ്ദരിക്കപ്പെടുന്നുണ്ട്. അതും ഈ അദ്ദ്യായത്തിൽ(വിമർശിക്കപ്പെടുന്ന) പെട്ടതല്ല. നബി(സ) യേക്കാൾ സ്ഥാനം കുറഞ്ഞവർക്ക് തന്നെ ധാരാളമായി അങ്ങനെ സംഭവിക്കുന്നുണ്ട്. ഇതുപോലുള്ള ധാരാളം സംഭവങ്ങൾ എനിക്കറിയാം. 
(ഇഖ്‌തിളാഅ് പേ: 372). 

*ഇതൊക്കെ നബി സ്വ ക്ക് ബർസഖി ലോകത്ത് കഴിവില്ലാഞ്ഞിട്ടാണോ ഇസ്തിഗാസ നടത്തിയ ആൾക്ക് ഉത്തരം കൊടുത്തത്?????*

         സിദ്ധീഖുൽ മിസ്ബാഹ് (അബുൽ ബത്തൂൽ) 
         8891 786 787

🌸_____________________✍🏻
[4/7, 4:13 PM] Sideeq Misbah: *ഖണ്ഡനം ദയൂബന്ദികൾക്ക് :-*

*വിദൂരത്ത് നിന്ന് കേൾക്കാൻ കഴിവില്ലാത്ത നബിയല്ലെന്റെ മുത്ത് നബി (സ്വ)*

വിദൂരത്ത് നിന്ന് സ്വലാത്തും സലാമും  അത് നബി (സ്വ) അറിയും അഥവാ പ്രവാചകർ സ്വ ശ്രദ്ധിച്ച് കേൾക്കേണ്ടതില്ല മലക്കുകൾ നേതാവായ നബി സ്വ ക്ക് വേണ്ടി ആ ഡ്യൂട്ടി ചെയ്ത് കൊടുക്കുന്നു  എന്നതാണ് ഇബ്നു ഹജർ ഹൈതമി റ വിന്റെ കിതാബിൽ നിന്ന് മനസ്സിലാകുക നബി സ്വ യുടെ പ്രത്യേകതയായിട്ടാണ് ഇതിനെ മനസ്സിലാക്കേണ്ടത് അല്ലാതെ കഴിവില്ലാത്ത നബിയെന്ന് ചിത്രീകരിക്കുന്നത് ശരിയല്ല !!! 

ശേഷം ഇബ്നു ഹജർ റ അവിടെത്തന്നെ കൊടുക്കുന്ന  ഈ ഹദീസിൽ നിന്ന് വ്യക്തമാണ് 

من صلى علي عند قبري سمعته، ومن صلى علي من بعيد أعلمته،

"എന്റെ മേലിലുള്ള വിദൂരത്തുള്ള സ്വലാതും സലാമും എനിക്കതറിയും"

*അപ്പോൾ കാര്യം വ്യക്തം!!!  എല്ലാം നബിതങ്ങൾ അറിയുന്നുണ്ട് ധയ്ര്യമായി ഇസ്തിഗാസ നടത്താം അടുത്ത് നിന്നോ വിദൂരത്ത് നിന്നോ അൽഹംദുലില്ലാഹ് !   മാത്രവുമല്ല ! >>"ഓരോരുത്തരുടെയും ഖബറിൽ ഹാജറാകുന്നത് നബി (സ്വ) യുടെ ശരീരം തന്നെയാണെന്നും അത് ഖബറാളികൾ നഗ്ന നേത്രം കോണ്ട് കാണുന്നുവെന്നും പഠിപ്പിഛ ഇബ്നു ഹജർ ഹൈതമി (റ) ആദർശം തന്നെയാണ് സുന്നികൾക്ക്*

*വിദൂരത്ത് നിന്നുള്ള കേൾവിയെന്ന കഴിവ് നബി (സ്വ) ഇല്ല എന്ന് ഉണ്ടോ ഒരിക്കലും ഇല്ല അതിന്റെ തെളിവും കൂൂടി നോക്കുക*

*പ്രവാചകരുടെ സവിശേഷ ഗുണങ്ങൾ ഇബ്നു ഹജർ (റ)  വിവരിക്കുന്നിടത്ത് പഠിപ്പിക്കുന്നത് നോക്കിയാൽ അതും തീരുമാനമാവും*

*പ്രവാചകർ (സ്വ) സ്വ യുടെ കേൾവി :-*

عاشرها : ذكاء سمعه حتى يسمع من أقصى الأرض ما لا يسمعه غيره .

*പത്ത്: കേൾവിയുടെ കൂർമത. അതിനാൽ ഭൂമിയുടെ അറ്റത്തുനിന്ന് മറ്റുള്ളവർ കേൾക്കാത്തത് പ്രവാചകന് കേൾക്കാൻ  സാധിക്കും.*

*പ്രവാചകർ (സ്വ) യുടെ കാഴ്ച ശക്തിയും കൂടി നോക്കിക്കോളൂ*

تاسعها : ذكاء بصره حتى يكاد يبصر الشيء من أقصى الأرض .

*ഒമ്പത്: കാഴ്ച്ചയുടെ കൂർമത. അതിനാൽ ഭൂമിയുടെ അറ്റത്തുള്ളത് നോക്കി കാണാൻ പ്രവാചകന് സാധിക്കും.*

മാത്രവുമല്ല ബുഖാരിയിലെ ഹദീസും കൂടി നോക്കിക്കോളൂ  "അല്ലാഹു ഖുദുസിയ്യായ ഹദീസിലൂടെ പഠിപ്പിക്കുന്നു" 

فَإِذَا أَحْبَبْتُهُ: كُنْتُ سَمْعَهُ الَّذِي يَسْمَعُ بِهِ،
*"അല്ലാഹുവിനെ സ്നേഹിച്ചാല്‍ അവന്‍ കേള്‍ക്കുന്ന കേള്‍വി ഞാനാകും"  ഈ കേൾവി അല്ലാഹുന്റെ ഹബീബായ (സ്വ) ക്ക് ഇല്ലെന്ന വാദം നിങ്ങൾക്കുണ്ടൊ ?*

ഈ ഹദീസിന്റെ വിശദീകരണത്തിൽ റാസിയിൽ കാണാം 

كنت له سمعا وبصرا فإذا صار نور جلال الله سمعا له سمع القريب والبعيد

"سمع القريب والبعيد" 
*അടുത്തുള്ളതും വിദൂരത്തുള്ളതും കേൾക്കാൻ കഴിയുന്നു* 

അപ്പോൾ കാര്യം വ്യക്തം ! വിദൂര കേൾവിയെന്ന കഴിവ് ഉണ്ട് എന്നത് തന്നെയാണ് 

ഒരു ഹദീസും കൂടി :- ما من مسلم يسلم علي في شرق أو غرب

ഏത് ദിക്കിൽ നിന്നായാലും കിഴക്ക് നിന്നോ പടിഞ്ഞാറ് നിന്നോ ആയാലും  നമ്മുടെ സലാം നബി സ്വ അത് മടക്കും എന്നാണ് അഥവാ നബി (സ്വ) ക്ക് റൂഹ് മടക്കി ക്കൊടുക്കുന്നു

👆🏻👆🏻👆🏻👆🏻____________ *അബുൽ ബഥൂൽ*

💙 _______________

തബ്ലീഗ് ജമാഅത്തിനെന്താ കുഴപ്പം



തബ്ലീഗ് ജമാഅത്തിനെന്താ കുഴപ്പം അറിയാനാഗ്രഹിക്കുന്നവർ ഈ ലിങ്കിലൂടെ വരിക

എന്താണ് തബ്ലീഗ് ജമാഅത്. ഇതെങ്ങനെ ഇസ്‍ലാമിക വിരുദ്ധമാകും.


അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

പുതിയ വാദങ്ങളുമായി ഒട്ടേറെ സംഘടനകളും പ്രസ്ഥാനങ്ങളും ഉടലെടുത്തിട്ടുണ്ട്. വികലമായ ആശയങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ അവര്‍ അവതരിപ്പിക്കുന്നു. പ്രത്യക്ഷത്തില്‍ നല്ലതെന്നു തോനുന്ന രീതിയിലാണ് തബ്‍ലീഗ് ജമാഅത് കടന്നു വരുന്നത്. പക്ഷേ, അവരുടെ നേതാക്കള്‍ വെച്ചു പുലര്‍ത്തുകയും എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പല ആശയങ്ങളും വികലവും സുന്നത് ജമാഅതിന്‍റെ ആദര്‍ശങ്ങള്‍ക്കു വിരുദ്ധവുമാണ്.

ഈ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ മുഹമ്മദ് ഇല്‍യാസ് (1885-1944) തന്‍റെ ഗുരുവായ റശീദ് അഹ്‍മദ് ഗംഗോഹിയുടെ വഹ്ഹാബി ചിന്തകളില്‍ ആകൃഷ്ടനാവുകയും അദ്ദേഹത്തെ അത് വളരെയധികം സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. ഇല്‍യാസിന്‍റെ വരമൊഴികളുടെ സമാഹാരമായ മകാതീബിലും വാമൊഴികളുടെ സമാഹാരമായ മല്‍ഫൂളാതിലും വികലമായ പല ആശയങ്ങളും പ്രസ്താവനകളും കാണാം. തബ്ലീഗ് ജമാഅതിന്‍റെ പിഴച്ച ആശയങ്ങളില്‍ ചിലത് താഴെ കൊടുക്കുന്നു.

1) പ്രവാചകന്മാരുടെ ജീവിതം കളങ്കരഹിതമല്ല. (മല്‍ഫൂളാത് - 87)

2) അത്തഹിയ്യാതില്‍ നബി(സ)യുടെ പേരുച്ചരിക്കുമ്പോള്‍ നബി(സ)യെ മനസ്സില്‍ ഓര്‍ക്കുന്നതിനേക്കാള്‍ നല്ലത് കാള കഴുത എന്നിവയെ ഓര്‍ക്കലാണ്. (ഇസ്മാഈല്‍ ദഹ്ലവി യുടെ സിറാഥെ മുസ്തഖീം 148)

3) ഖത്മുന്നുബുവ്വതിനെ കുറിച്ച് ഖാദിയാനികളെ പോലെയുള്ളവര്‍ക്ക് വളം വെച്ചു കൊടുക്കന്ന തരത്തില്‍ അവ്യക്ത സൃഷ്ടിച്ചു കൊണ്ടുള്ള വിശദീകരണം (മുഹമ്മദ് ഖാസിം നാനൂതവിയുടെ തഹ്ദീറുന്നാസ് - 139)

4) സാധാരണക്കാര്‍ക്കു ഗോപ്യമായവ പ്രവാചകന്മാര്‍ക്കും ഗോചരമല്ല. (അശ്റഫ് അലി ഥാനവിയുടെ ഹിഫ്ളുല്‍ഈമാന്‍ - 15)

5) ഇസ്തിഗാസ ശിര്‍ക്കാണ് (ഗംഗോഹിയുടെ ഫത്‍വാ സമാഹരമായ ഫതാവാ റശീദിയ്യ)

6) മൌലിദാഘോഷം ബിദ്അതും തെറ്റുമാണ്. (ഖലീല്‍ അഹ്‍മദ് സഹാറന്‍പൂരിയുടെ ബറാഹീനെ ഖാതിഅ)

7) അല്ലാഹു കളവു പറയാന്‍ സാധ്യതയുണ്ട്. ഇബ്ലീസിനു റസൂല്‍ (സ)യെക്കാള്‍ ഇല്മുണ്ട്. (ബറാഹീനെ ഖാതിഅ)

8) മരണാന്തരമുള്ള ആണ്ടു കഴിക്കല്‍ ബിദ്അതും കുറ്റകരവുമാണ്. (ഫതാവാ റശീദിയ്യ - 135)

ഇവരുടെ വഹാബി ബാന്ധവത്തിനു അവരുടെ ലേഖനങ്ങളും ഗ്രന്ഥങ്ങളും സാക്ഷിയാണ്.

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...