Saturday, November 9, 2019

*നബിദിനാഘോഷം ഇസ്ലാമികം* നബിദിനം സംശയങ്ങൾക്ക് മറുപടി

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=


*നബിദിനാഘോഷം ഇസ്ലാമികം*
നബിദിനം സംശയങ്ങൾക്ക് മറുപടി

*സംശയം* 1

 തിരു ദൂദർ (സ്വ) കാലത്തില്ലായിരുന്നു എന്ന കാരണത്താൽ ഒരു കാര്യം ബിദ്‌ അത്താകുമോ?

*മൗലിദിന്റെ അടിസ്ഥാനം ഖുർആൻ സുന്നത്ത് ഖിയാസ് മുസ് ലിം ലോകത്തിന്റെ പ്രവർത്തനം കൊണ്ട് സ്ഥിരപ്പെട്ടതാണ്.*

എന്നാൽ
*ഇന്ന് വ്യാപകമായി കണ്ട് വരുന്ന രീതിയിൽ മൌലിദും മൌലിദാഘോഷവും അതുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന മറ്റുപരിപാടികളും മുഹമ്മദ് നബി(സ്വ)യുടെ കാലത്ത് ഉണ്ടായിരുന്നില്ല എന്നതിനാല്‍ ഭാഷാര്‍ത്ഥത്തില്‍ അവ ബിദ്അത്ത് ആണ്. മൌലിദും നബിദിനാഘോഷവും ഒരു നിലക്കും മതപ്രമാണങ്ങളോട് എതിരാകുന്നില്ല എന്നതിനാല്‍ അവ ശാഫഈ വീക്ഷണത്തില്‍ ചീത്തയായ ബിദ്അത്ത് ആകുന്നില്ല. പ്രസ്തുത പരിപാടികളില്‍ പ്രധാനമായി നടത്തപ്പെടുന്ന ചടങ്ങ് പ്രവാചക പ്രകീര്‍ത്തനം, മൌലിദ് പാരയണം, അന്നദാനം തുടങ്ങി ശറഅ് അംഗീകരിക്കുന്ന കാര്യങ്ങളാണ്.

*സംശയം*2

ബിദ്അത്തിന്റെ അപാകതയും ഭീകരതയും വരച്ചുകാട്ടാന്‍ സാധാരണ ഉപയോഗിക്കപ്പെടുന്ന ഹദീസ് ഇതാണ്. ജാബിര്‍ ബിന്‍ അബ്ദുല്ലാ(റ)യില്‍ നിന്ന് നിവേദനം, തിരുദൂതര്‍ (സ്വ) പറയുന്നു: .... ഏറ്റവും മോശപ്പെട്ട കാര്യങ്ങള്‍ പുതുതായി ഉണ്ടാക്കപ്പെട്ടതാണ്. എല്ലാ പുതുതായി ഉണ്ടാക്കപ്പെട്ടതും പിഴച്ചതാണ്. (മുസ്ലിം)

*തിരുദൂതര്‍ (സ്വ)യുടെ കാലത്തില്ലാത്ത പുതുതായി ഉണ്ടായവയും വൈജ്ഞാനികവും കര്‍മ്മശാസ്ത്രപരവുമായ എല്ലാ പുതുതായി ഉണ്ടായവയും ശറഇന്റെ വീക്ഷണത്തില്‍ ചീത്തയായ ബിദ്അത്ത് ആണെന്ന് ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ പറയുന്നത് യുക്തിയല്ല. കാരണം, അങ്ങനെയാണെങ്കില്‍ നാമിന്ന് കാണുന്ന പഠന രീതിയും സര്‍ട്ടിഫിക്കറ്റ് വിതരണവും സനദ്ദാനവും സാങ്കേതിക വിദ്യ ഉപയോഗിച്ച് രമ്യഹര്‍മ്മങ്ങള്‍ നിര്‍മിക്കുന്നതും ചീത്തയായ ബിദ്അത്ത് ആവേണ്ടതല്ലേ?. ഒരിക്കലും അവ അങ്ങനെയല്ലല്ലോ. എന്നാല്‍ ഉപര്യുക്ത ഹദീസ് സൂചിപ്പിക്കുന്ന പുതുതായി നിര്‍മ്മിക്കപ്പെട്ട കാര്യങ്ങള്‍ ശറഇല്‍ അടിസ്ഥാനമില്ലാത്തവയാണെന്നും വ്യക്തമാണ്.*

*സംശയം*3

*എല്ലാ പുതുതായി ഉണ്ടാക്കപ്പെട്ടതും കുല്ലു ബിദ്അതിന്‍ പിഴച്ചതാണ് എന്ന തിരുമേനി(സ്വ) വ്യക്തമാക്കിയതാണല്ലോ*

, അതിനാല്‍ കുല്ല് എന്ന സമഗ്ര വാചകത്തില്‍ നിന്ന് ചില ബിദ്അത്തുകളെ മാറ്റി നിര്‍ത്താമോ എന്ന് ചില മുബ്തദീഈങ്ങള്‍ (പുത്തനാശയക്കാര്‍) സംശയം ജനിപ്പിക്കാറുണ്ട്. അവര്‍ക്ക് അവരുടെ പ്രിയനേതാവായ ഇബ്നു തൈമിയ്യ നല്‍കുന്ന മറുപടി ഇങ്ങനെയാണ്.

*ഇബ്നു തൈമിയ്യ പറയുന്നു: *

*എല്ലാ പുതുതായി ഉണ്ടാക്കപ്പെട്ടതും പിഴച്ചതാണ് എന്ന സമഗ്ര വാചകത്തില്‍ നിന്നും ചില ബിദ്അത്തിനെ മാറ്റി നിര്‍ത്താമോ എന്നതിന് രണ്ട് രൂപത്തില്‍ മറുപടി പറയാം. ഒന്ന്, നല്ലതാണെന്ന് സ്ഥിരപ്പെട്ടവ ബിദ്അത്ത് അല്ല. അപ്പോള്‍ മേല്‍ ഹദീസിന്റെ സമഗ്രത സുരക്ഷിതമായിരിക്കുമല്ലോ. രണ്ട്, നല്ല ബിദ്അത്ത് മേല്‍ ഹദീസിലെ പൊതുനിയമത്തില്‍ നിന്ന് വിരുദ്ധമായി വേര്‍പെട്ടതാണ്. ഇത്തരും പൊതുനിയമം മാറ്റിനിര്‍ത്തിയവയില്ലാല്ലത്തതിലാണല്ലോ തെളിവാകുക. (ഇഖ്തിളാഅ്2/88)*

*സംശയംനിവാരണം*4
: "*നബിദിനം എന്ത് കൊണ്ട് ആഘോഷിക്കുന്നില്ല" *



" എന്ന പേരിൽ ഒരു
കുറിപ്പ് കണ്ടു - സ്വതന്ത്രമായ ഒരു
വിശകലനവും ഒപ്പം പടച്ചു
വിട്ടവരുടെ ഇരട്ടത്താപ്പ് തുറന്നു
കാട്ടലുമാണീ കുറിപ്പിന്റെ ലക്ഷ്യം:
ആദരവായ നബിതങ്ങൾ(സ്വ)
യുടെ തിരുജന്മപ്പിറവി ഇന്നു കാണുന്ന
രീതിയിൽ ആഘോഷിക്കപ്പെടാൻ
തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ പലത് കഴിഞ്ഞു
എന്നത് എല്ലാവരും സമ്മതിക്കുന്ന
പരമാർത്ഥമാണ്.ഇന്ന് കാണുന്ന രീതിയിൽ
മൗലിദ് കിത്താബുകൾ
നോക്കി ഹബീബായ
തങ്ങളുടെ തിരുജന്മത്തിലെ അൽഭുതങ്ങളും ചരിത്രങ്ങളും അവിടുത്തെ മഹത്വങ്ങളും പാടിപ്പുകഴ്ത്തു
കയും, ഖുർ ആൻ പാരായണം,
അന്നദാനം തുടങ്ങി വിപുലമായ
ആഘോഷരീതിയാണ് ഹിജ്ര മുന്നൂറിന്
ശേഷം തുടങ്ങി എന്നു പറയുന്നത്. ഈ
രീതിയിൽ ഉള്ള
ആഘോഷം മുമ്പില്ലായിരുന്നു എന്ന്
ഇമാമുകൾ പറഞ്ഞത് സുലഭമാണ്.
അപ്പറഞ്ഞതിൽ നിന്ന് തന്നെ ഈ
രീതിയിലല്ലാത്ത ആഘോഷം മുമ്പ്
നടന്നിരുന്നു എന്ന് വ്യക്തമാണ്.
സ്വകാര്യമായി ഓരോരുത്തരും ചെയ്ത്
വന്നിരുന്ന ഒരു കാര്യം ഒന്നിച്ച്
കൂടി ചെയ്യാൻ തുടങ്ങിയത്
പിൽക്കാലത്താണെന്നർഥം.
✅✅ ✅✅ ✅✅ ✅✅
*ഈ രീതിയിലുള്ള ആഘോഷം തുടങ്ങിയ
ശേഷം ലോകത്ത് വന്ന ആയിരക്കണക്കായ
ഇമാമീങ്ങളിൽ ഷാഫി ഈ,
ഹനഫീ മദ്ഹബുകളിലെ ഒരു
ഇമാം പോലും എതിർത്തിട്ടില്ലെന്ന്
മാത്രമല്ല വളരെ നല്ല പുണ്യമുള്ള പുതിയ
ആചാരം ആണെന്ന് പഠിപ്പിക്കുകയും
ചെയ്തു.*



ഹമ്പലീ മദ്ഹബിലേ ഒരേ ഒരു ഇമാമും ചില
മാലിക്കികളും മാത്രമാണ് എതിർത്തത് -
അദ്ദേഹവും മട്ടുള്ളവരും എതിർക്കാൻ
പറഞ്ഞ
ന്യായങ്ങളെ എല്ലാം പിൽക്കാല
ഇമാമീങ്ങൾ അക്കമിട്ട് ഘണ്ഡിച്ചിട്ടുണ്ട്.*

*സംശയംനിവാരണം*5

،*നബിതങ്ങളുടെ ജന്മദിനത്തിൽ
പ്രത്യേകമായി ഒന്നും ചെയ്യാനില്ല
എന്ന വാദം നബിതങ്ങൾ
തന്നെ പൊളിചിട്ടുണ്ട്.തിങ്കളാഴ്ച
നോമ്പെടുക്കാൻ അവിടുന്ന്
കൽപ്പിച്ചപ്പോ തന്നെ അതിന്റെ കാരണവും വ്യക്തമാക്കിയിട
്ടുണ്ട് - "ഞാൻ ജനിച്ച ദിവസമാണത്" എന്ന്.
ഈ ഹദീസ് സ്വഹീഹാണെന്നതിൽ
ഒരാൾക്കും തർക്കമില്ല - ഈ
നോമ്പെടുക്കൽ
നബിതങ്ങളുടെ ജന്മദിനത്തെ ആദരിക്കലാണ്
എന്നതിലും തർക്കമില്ല,
അപ്പോ നബിജന്മദിനത്തിന് പ്രത്യേകത
ഇല്ലെന്ന വാദം പ്രമാണവിരുദ്ധവു
ം ഇസ്ലാമിന് അന്യമായതുമാണ്*.

*എല്ലാ ആഴ്ച്ചയിലും ഒരുനാൾ
അവിടുത്തെ ജന്മദിനം കൊണ്ടാടാൻ
അവിടുന്ന് തന്നെ പഠിപ്പിച്ചു - അത്
നബി തങ്ങൾ
സ്വയവും സ്വഹാബത്തും ചെയ്തു എന്ന് ഈ
ഹദീസിൽ തെളിഞ്ഞു കഴിഞ്ഞു.
അനുഗ്രഹത്തിന് നന്ദിയായി നോമ്പ്
എടുക്കുക എന്ന അവിടുന്ന് പഠിപ്പിച്ച
രൂപമല്ലാതെ മറ്റുരീതികളിൽ
ആഘോഷിക്കുന്നു എന്നതാണ്
ഇവിടുത്തെ മറ്റൊരു പ്രശ്നം.*
✅ ✅ ✅
ആഴ്ച്ചയിൽ ജന്മദിനം ദിവസപ്പേര്
കൊണ്ടും മാസത്തിലേത്
തീയതി കൊണ്ടും വർഷത്തിലേത്
മാസവും തീയതിയും കൊണ്ടുമാണല്ലോ മനസ്സിലാക്കുക.എ
ല്ലാ ആഴ്ച്ചയിലെ തിങ്കളാഴ്ച്ചയും
നോമ്പെടുത്ത് തിരുജന്മദിനത്തെ
ആദരിക്കുക എന്നതും മാസത്തിൽ
പന്ത്രണ്ടാം തീയതി മൗലിദും മറ്റുമായി ചെയ്യുക
എന്നതും പൊതുസമൂഹത്തിൽ
നിന്നും കുറഞ്ഞു
വന്നുവെങ്കിലും വർഷത്തിൽ ഒരു
മാസവും പ്രത്യേകിച്ച് ആ
ദിവസവും തിരുപ്പിറവിയുടെ
ദിവസത്തെ ആദരിക്കുക എന്നത്
ഇന്നും കെങ്കേമമായി നടക്കുന്നു.
♻ ♻ ♻
*
❓ ❓ ❓

*സംശയംനിവാരണം*6

നോമ്പ് എടുത്ത് ജന്മദിനത്തെ സ്മരിക്കുന്നത് പോലെ നോമ്പ്
പോലെ തന്നെ സൽക്കർമ്മങ്ങളായ മറ്റുള്ള
കാര്യങ്ങൾ കൊണ്ട് സ്മരിക്കരുത് എന്ന്
ഇസ്ലാമികലോകത്ത്‌ എന്തെങ്കിലും ഒരു
വിലക്ക് ഉള്ളതായോ അങ്ങനെ ചെയ്താൽ
പുണ്യം കിട്ടില്ല
എന്നോ ആർക്കെങ്കിലും തെളിയിക്കാൻ
കഴിയുമോ?
❕❔ ❕❔ ❕❔

*സംശയംനിവാരണം*7

*ഖുർആനും ഹദീസും എന്താണെന്ന് നമുക്ക്
പഠിപ്പിച്ചു തന്ന ഇമാമീങ്ങളിൽ
അഗ്രഗണ്യരായ
ഇമാം നവവി തങ്ങളുടെ ഉതാദ്
ഇമാം അബൂശാമ (റ),
നബി തങ്ങളുടെ മൗലിദ്
പാരായണം ചെയ്യാൻ
വേണ്ടി എഴുതിക്കൊടുത്ത
ഇമാം സഖാവി, സ്വഹീഹുൽ
ബുഖാരി പഠിക്കാൻ അവലംബമായ ഫത്
ഹുൽബാരി എഴുതിയ ഇമാം ഇബ്ജുഹജർ
അസ്ഖലാനി (റ), ലോകപ്രശസ്ത
പണ്ഡിതസൂര്യൻ ഇമാം സുയൂഥി(റ),
ഇമാം ഇബ്നുൽ ഹാജ്(റ), ഷാഫിഈ
മദ്ഹബിലെ വിധികളിൽ
ഇക്കാലത്തെ അവസാനവാക്കായ
ഇമാം ഇബ്നുഹജർ ഹൈത്തമി(റ) മുതലായ
ഇമാമുകൾ ഒക്കെ ഇത് വളരെ പുണ്യമുള്ള
കർമ്മമാണ് എന്ന് വ്യക്തമാക്കിയവര
ും അത് ലക്ഷ്യസഹിതം കിത്താബ്
എഴുതി സമർത്ഥിച്ചവരുമാണ്.
ഇവരേക്കാൾ അറിവുള്ള
ആരെങ്കിലും ആണോ കുറിപ്പ്
എഴുതിവിട്ടത് എന്നത് വ്യക്തമായിട്ടില
്ല..!*
❗❗❗❗❗❗❗❗
*സംശയംനിവാരണം*

ഇനി എണ്ണിപ്പറഞ്ഞ
പോയിന്റുകളിലേക്ക് വരാം.
1⃣&2⃣ *ആമത്തെ പ്രശ്നങൾ*
: ➡
ശറഇൽ ഒരു
കാര്യം അനുവദനീയം ആകണം എങ്കിൽ
അത് നബിതങ്ങൾ(സ്വ)
ചെയ്തിരിക്കണം എന്ന് നിർബന്ധമില്ല
മറിച്ച് ഇസ്ലാമിലെ നാലിൽ ഒരു
പ്രമാണത്തിനും ആ
കർമ്മം എതിരാകാതിരുന്നാൽ മതി.
ലോകത്ത് കഴിഞ്ഞു പോയ
എല്ലാ ഇമാമീങ്ങളും ഇത്
പഠിപ്പിചിട്ടുണ്ട്. നബിതങ്ങൾ(സ്വ)
ചെയ്യാത്തതൊന്നും ചെയ്യാൻ
പാടില്ല എന്നും കുറ്റകരമാണ്
എന്നും പറയുകയാണെങ്കിൽ

1) മുസ്ഹഫ് നോക്കി ഖുർ ആൻ ഓതൽ
2) പിരിവെടുത്ത് പള്ളി ഉണ്ടാക്കൽ
3) സംഘടന ഉണ്ടാക്കൽ,പ്രവർത്തിക്കൽ
4) ദഅവത്തിനു വാട്സപ്പ്,ഫെയ്സ്ബുക്ക്
മുതലായവ ഉപയോഗിക്കൽ..
എന്നിങ്ങനെ എണ്ണിയാൽ തീരാത്ത
കാര്യങ്ങൾ തെറ്റാണ് എന്ന്
പറയേണ്ടി വരും കാരണം നബിതങ്ങൾ
ഇതൊന്നും ചെയ്റ്റ്യിട്ടോ ചെയ്യാൻ
പറഞ്ഞിട്ടോ ഇല്ല.
☑✔☑✔☑✔☑✔
*ഇനി നബിതങ്ങൾ
സ്വന്തം ജന്മദിനം ആചരിച്ചോ എന്നതിനു
മുകളിൽ മറുപടി പറഞ്ഞിട്ടുണ്ട്.
അബൂ ഖത്താദത്തൽ അൻസ്വാരി (റ)
തങ്ങളെ തൊട്ട്
ഇമാം മുസ്ലിം ഉദ്ധരിക്കുന്ന ഹദീസിൽ
തിങ്കളാഴ്ച്ച നോമ്പിനെ കുറിച്ച്
നബിതങ്ങളോട് ചോദിച്ചപ്പോ അവിടുന്ന്
പറഞ്ഞത്
ﻓِﻴﻪِ ﻭُﻟِﺪْﺕُ ﻭَﻓِﻴﻪِ ﺃُﻧْﺰِﻝَ ﻋَﻠَﻲَّ
അന്നാണ് ഞാൻ ജനിച്ചതും എന്റെ മേൽ
കിത്താബ് ഇറക്കപ്പെട്ടതും എന്നാണ് .
അപ്പോ തിങ്കളാഴ്ച്ച
തന്റെ തിരുജന്മം ഉണ്ടാത് കൊണ്ടാണ്
അന്ന് നോമ്പെടുക്കുന്നത് എന്ന് അവിടുന്ന്
തന്നെ സ്വന്തം ജന്മദിനം ആചരിക്കാൻ
പഠിപ്പിച്ചു - മാത്രമല്ല അവിടുന്ന്
തിങ്കളാഴ്ച്ച നോമ്പുകാരൻ ആയിരുന്നു
എന്ന് മറ്റൊരുപാട് ഹദീസുകൾ ഉണ്ട് താനും.*
✂ ✂ ✂
*സംശയംനിവാരണം*9

*മുൻ കഴിഞ്ഞു പോയ പ്രവാചകന്മാരുടെ
ജന്മദിനമോ മരണദിനമോ നബിതങ്ങൾ
ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ലെന
്നും അതിനാൽ അത് രണ്ടും തെറ്റാണ് എന്ന
അത്യുഗ്രൻ കണ്ടെത്തലും കൂടെയുണ്ട്.*

ആലോചിക്കേണ്ട മറ്റൊരു
കാര്യം ക്രിസ്തീയ മതവിശ്വാസികൾ
നബിതങ്ങൾ (സ്വ) വരുന്നതിനു
മുമ്പേ അവരുടെ യേശുവിന്റെ ജന്മദിനം ആഘോഷിച്ചിരുന്നു
. അവർ പിഴച്ചതിന്റെ കാരണങ്ങൾ
എണ്ണിയെണ്ണി ഖണ്ഡിച്ച വിശുദ്ധ ഖുർ
ആനോ തിരുനബി തങ്ങളോ (സ്വ) ഒരിക്കൽ
പോലും ഈസാ നബിയുടെ ജന്മദിനം ആഘോഷിച്ചതിന്റെ പേരിൽ
അവർ പിഴച്ചു എന്ന് പറഞ്ഞിട്ടേയില്ല.
അവരുടെ സകല പിഴച്ച
വാദങ്ങളെയും എതിർത്ത
ഇസ്ലാം അവരിൽ ഉണ്ടായിരുന്ന
ജന്മദിനാഘോഷം അവർ പിഴക്കാൻ
കാരണമായി എന്നു പറയുന്ന വല്ല
തെളിവും ആർക്കെങ്കിലും ഉദ്ധരിക്കാൻ
കഴിയുമോ..?
❓ ❓ ❓ ❓ ❓
*സംശയംനിവാരണം*10


*ജനന മരണ ദിവസങ്ങൾക്ക് യാതൊരു
പ്രത്യേകതയുമില്ലെന്ന
വാദത്തിന്റെ കഴുത്തിൽ പിടിക്കുന്ന
മറ്റൊരു ഹദീസ്:
ആദരവായ നബി തങ്ങൾ (സ്വ)
വെള്ളിയാഴ്ച്ചയു
ടെ മഹത്വം പറയിന്നിടത്ത് ഇത്
രണ്ടും ഒന്നിച്ച് തന്നെ വ്യക്തമാക്കുന്നു:*
ﺇِﻥَّ ﻣِﻦْ ﺃَﻓْﻀَﻞِ ﺃَﻳَّﺎﻣِﻜُﻢْ ﻳَﻮْﻡَ ﺍﻟْﺠُﻤُﻌَﺔِ ، ﻓِﻴﻪِ ﺧُﻠِﻖَ ﺁﺩَﻡُ ﻋَﻠَﻴْﻪِ ﺍﻟﺴَّﻠَﺎﻡ ، ﻭَﻓِﻴﻪِ
ﻗُﺒِﺾَ ...
"നിങ്ങളുടെ ദിവദങ്ങളിൽ വെച്ച്
ഏറ്റവും ശ്രേഷ്ടമായ
ദിവസം വെള്ളിയാഴ്ച്ചയാകുന്നു -
അന്നാണ് ആദം നബി(അ)
നെ സൃഷ്ടിക്കപ്പെട്ടത്, അന്നാണ്
അദ്ദേഹം വഫാത്തായതും.."

നോക്കൂ ദിവസങ്ങളിൽ
ഏറ്റവും മഹത്തായതായ
വെള്ളിയാഴ്ച്ചയുടെ പല പ്രത്യേകതകൾ
എണ്ണുന്ന കൂട്ടത്തിൽ
ആദം നബിയുടെ ജനനവും മരണവും നബിതങ്ങൾ
എണ്ണിയിരിക്കുന്നു..
വെള്ളിയാഴ്ച്ചകളിലെ സൽക്കർമ്മങ്ങൾക്
ക് വളരെ അധികം പ്രതിഫലമുണ്ടെന്
നും അവിടുന്ന് പഠിപ്പിച്ചു.
അപ്പോൾ മഹാന്മാരുടെ ജനന മരണ
ദിവസങ്ങൾക്ക് ഇസ്ലാമിൽ
സ്ഥാനമുണ്ടെന്നും ആ
ദിവസം ഇബാദത്തുകൾ കൊണ്ട്
ധന്യമാക്കണമെന്നും വ്യക്തം..!
⭐⚡ ⭐⚡ ⭐⚡
*സംശയംനിവാരണം*11


3⃣ & 4⃣, പ്രശ്നങ്ങൾ:*

*നബി തിരുമേനി (സ്വ) യും ഖുലഫാ ഉ
റാഷിദീങ്ങളും സ്വഹാബത്തുമൊന്ന
ും ചെയ്തില്ലെങ്കിൽ തന്നെ ആ
ചെയ്യാതിരിക്കൽ ഒരു
കാര്യം ഹറാമാണ് എന്നതിനുള്ള
കാരണമാണെന്ന് വല്ല
ഇമാമും പഠിപ്പിച്ചെങ്കിൽ അതൊന്ന്
കാണിക്കണം..!*

ഇവരൊന്നും നിർവ്വഹിക്കാത്ത ഒരു
കാര്യമെങ്ങനെ പുണ്യകർമ്മമാകും എന്ന്
ചില അൽപ്പബുദ്ധികൾ
സംശയിച്ചേക്കാം. ആ
സംശയം തന്നെ അസ്ഥാനത്താണ്. എന്ത്
കൊണ്ടെന്നാൽ ഒരു കാര്യം ശറഇൽ
സുന്നത്താണ് (പ്രതിഫലാർഹമായ
പുണ്യകർമ്മം) എന്നു പറയുവാൻ ആ
കാര്യം നബി (സ്വ) പ്രവർത്തിച്ചതായ
ി തെളിയുകയൊന്നും വേണ്ട.

നോക്കുക -
പ്രത്യേകം വിലക്കപ്പെടാത്ത
സമയങ്ങളിൽ സുന്നത്ത് നിസ്ക്കാരം (നഫ്ൽ
മുത്ലഖ്) എത്രയും നിർവ്വഹിക്കുന്നത്
പുണ്യകർമ്മമാണ് - സുന്നത്താണ്. എന്നാൽ
നബി (സ്വ) അങ്ങനെ പ്രവർത്തിച്ചു
കാണിച്ചതാണെന്നോ
ഇക്കാര്യം പ്രത്യേകം കല്പ്പിചിട്ടുണ്
ടെന്നോ ആർക്കും തെളിയിക്കാനാകില
്ല. മറിച്ച് ശറഇന്റെ പൊതു
നിർദ്ദേശത്തിൽ ഉൾക്കൊണ്ടിരുന്ന
ാലും ഒരു കാര്യം സുന്നത്താണെന്ന്
വിധി കൽപ്പിക്കാവുന്നതാണ്.
✅✅✅✅✅✅✅✅✅
*മറ്റൊരുദാഹരണം കാണുക.*
*നമസ്ക്കാരത്തിന്റെ സമയമായ
ശേഷം ഒറ്റക്ക് നിസ്ക്കരിച്ച ആൾക്ക്
ശേഷം ജമാഅത്ത് ലഭിക്കുമ്പോൾ ആ
നിസ്ക്കാരം മടക്കി നിർവ്വഹിക്കൽ
സുന്നത്തുണ്ട്. ഇത് സംബന്ധിച്ച് ഫുഖഹാഅ്
പറയുന്നു.*
ﻭﻋﺪﻡ ﻧﻘﻞ ﺍﻻﻋﺎﺩﺓ ﻋﻨﻪ ﺻﻠﻌﻢ ﻻ ﻳﺴﺘﻠﺰﻡ ﻋﺪﻡ ﻧﺪﺑﻬﺎ - ﺗﺤﻔﺔ
(ഇങ്ങനെ നബി (സ്വ) തങ്ങളെ തൊട്ട്
മടക്കി നിസ്ക്കരിച്ചതായ
ി ഉദ്ധരിക്കപ്പെട്ടിരുന്നില്ലെന്ന് വെച്ച്
അക്കാര്യം സുന്നത്തല്ലെന്ന് വരുന്നില്ല -
തുഹ്ഫ 1-434). ആകയാൽ തിരുനബി (സ്വ)
പ്രവർത്തിച്ചതല്
ലെങ്കിലും ഇന്നത്തെ മൗലിദു
കർമ്മവും അതോടനുബന്ധിച്ച
സദാചാരങ്ങളുമെല്
ലാം സുന്നത്തും പ്രതിഫലാർഹവുമാണെന്ന്
ഫിഖ്ഹ് ഗ്രന്ഥങ്ങളിലൂടെ മനസ്സിലാക്കാൻ
പ്രയാസമില്ല.

*സംശയംനിവാരണം*12

5⃣ & 6⃣ *പ്രശ്നങ്ങൾ:*
ലോകം മുഴുക്കെ ഒരേ സ്വരത്തിൽ
അംഗീകരിക്കുന്ന നാലു മദ്
ഹബിന്റെ ഇമാമീങ്ങൾ
ആഘോഷിച്ചില്ല എന്നതാണടുത്ത
പ്രശ്നം.അവരാരും ചെയ്തില്ല എന്ന്
വന്നാൽ തന്നെ അത് "സുന്നത്ത്" ആകുന്ന
രീതി മുകളിൽ വിവരിച്ചല്ലോ.
✖✖✖✖✖✖✖✖✖
ചോദിക്കുന്നവരുടെ നിഫാഖ്
വ്യക്തമാകാൻ ഇതിലേറെ വേറൊരു
തെളിവ് ആവശ്യമില്ല - കാരണം അവർ
നാലുപേരും ആഘോഷിച്ചിരുന്നു എങ്കിൽ
ഇവർ ആഘോഷിക്കുമായിരുന്നോ?
ഇല്ലെന്നത് തീർച്ചയാണ് കാരണം നാലു
മദ് ഹബിന്റെ ഇമാമീങ്ങളും ഏകോപിച്ച്
പറഞ്ഞ വിഷയങ്ങൾ
പലതും തള്ളിപ്പറയുന്നവരാണിവർ.
❓❓❓❓
*നിസ്ക്കാരത്തിൽ കൈ കെട്ടുന്നെങ്കിൽ
കെട്ടേണ്ടത്
നെഞ്ചിന്റെ താഴെ ആണെന്നതിൽ നാലു
മദ് ഹബും ഇജ്മാ ആണ് - പക്ഷേ ഇവർ
അതിനെതിരു ചെയ്യുന്നു..
തറാവീഹ് നിസ്ക്കാരം 20 റക് അത്ത് ഉണ്ട്
എന്നതിൽ നാലു മദ് ഹബും ഇജ്മാ ആണ്* -
പക്ഷേ ഇവർ അതിനെതിരു ചെയ്യുന്നു..
ഇനിയുമുണ്ട് - ചുരുക്കുന്നു
അപ്പോ ഇവർ ചെയ്തിട്ടുണ്ടോ എന്ന
ചോദ്യം തന്നെ കാപട്യത്തിന്റെ അടയാളമാണ്.

*സംശയംനിവാരണം*13


ഇനി ബിദ് അത്ത് എന്നത്
നല്ലതും ചീത്തയും ഉണ്ടെന്നും പ്രമാണങ്ങൾക്ക്
വിരുദ്ധമല്ലാത്ത നല്ല ആചാരങ്ങൾ നല്ല
ബിദ്
അത്താണെന്നും ഇമാം ഷാഫിബീ തങ്ങൾ
പറഞ്ഞത് ഇവർ അംഗീകരിക്കുമോ?
ഇല്ലെങ്കിൽ പിന്നെ നിങ്ങൾക്ക്
അനുകൂലമാക്കി മുതലെടുക്കാൻ
സാധ്യതയുള്ളതിൽ
അവരുടെ പേരിനെ വലിച്ചു കൊണ്ട്
വരികയും നിങ്ങൾക്ക് എതിരാകുമ്പോൾ
തള്ളുകയും ചെയ്യുന്നത്
തനി കാപട്യമല്ലേ..??

*സംശയംനിവാരണം*14


دനബി(സ) ജനിച്ചതില്‍ സന്തോഷം* പ്രകടിപ്പിച്ചതിനാല്‍ സത്യ നിഷേധിയായ അബൂലഹബിന് നരക ശിക്ഷയില്‍ ലഘൂകരണം ലഭിക്കുന്നുവെന്ന്‍ പറയുന്ന സംഭവത്തിനു തെളിവില്ലെന്ന് ചിലര്‍ *പറയുന്നു?
ആ പറയുന്നത് ശരിയല്ല. സ്വഹീഹുല്‍ ബുഖാരിയില്‍ ഉദ്ധരിച്ച അസറിലാണ് ഈ സംഭവം പറയുന്നത്. അത് സംബന്ധിച്ച് വ്യക്തമായ ചിത്രം ബുഖാരി വ്യാഖ്യാന ഗ്രന്ഥമായ ഫത്ഹുല്‍ ബാരിയില്‍ പറയുന്നുണ്ട്.
*ഇമാം സുഹൈലി(റ) പറഞ്ഞു:* അബുലഹബ് മരണപ്പെട്ട ശേഷം സ്വപ്നത്തില്‍ അദേഹത്തെ കണ്ടുവെന്നു അബ്ബാസ്‌(റ) പറഞ്ഞു. വളരെ മോശമായ അവസ്ഥയിലാണ് അബൂലഹബ്. അബൂലഹബ് അബ്ബാസ്‌(റ)നോട് പറഞ്ഞു: നിങ്ങളുമായി വേര്‍പിരിഞ്ഞ ശേഷം എനിക്കൊരശ്വാസവും ലഭിച്ചിട്ടില്ല. പക്ഷെ, എല്ലാ തിങ്കളാഴ്ചയും ശിക്ഷയില്‍ ലഘൂകരണം ലഭിക്കുന്നുണ്ട്. നബി(സ) തിങ്കളാഴ്ചയാണ് ജനിച്ചത്. സുവൈബ എന്ന തന്റെ അടിമ സ്ത്രീയാണ് ഈ വിവരം അബൂലഹബിനെ അറിയിച്ചത്. സന്തോഷാധിക്യത്താല്‍ തത്സമയം സുവൈബയെ അബൂലഹബ് മോചിപ്പിച്ചിരുന്നു. (ഫത്ഹുല്‍ ബാരി 9/145

*സംശയംനിവാരണം*15

*നബി ദിനത്തിന് പല പ്രത്യേക പരിപാടികളും നാം നടത്തുന്നുണ്ടല്ലോ, ഇവയെല്ലാം പ്രത്യേക ആരാധന കര്മങ്ങളല്ലേ?*

*നബി ദിനത്തിന് പല പ്രത്യേക പരിപാടികളും നാം നടത്തുന്നുണ്ടല്ലോ, ഇവയെല്ലാം പ്രത്യേക ആരാധന കര്മങ്ങളല്ലേ? *

*ഉ: അല്ല, മറ്റെല്ലാ സമയങ്ങളിലും നാം ചെയ്യുന്ന ആരാധന കര്‍മങ്ങള്‍ മാത്രമാണ് ‍ നബി ദിനത്തോടനുബന്ധിച്ചും നാം ചെയ്യുന്നത്. ഉദാ: പെരുന്നാളിന് പ്രത്യേക നമസ്കാരമുണ്ട്, പ്രത്യേക തക്ബീര്‍ ഉണ്ട്, മറ്റു പ്രത്യേക ആരാധന കര്‍മങ്ങള്‍ വേറെയുമുണ്ട്. നബിദിനത്തിന് അങ്ങനെ പ്രത്യേക ആരാധന കര്മങ്ങളില്ല.*

*ഇസ്ലാമില്‍ രണ്ടാഘോഷങ്ങളല്ലേ ഉള്ളൂ, മൂന്നാമതൊരാഘോഷം അനുവദനീയമാണോ?*

*പ്രത്യേക ആരാധനാ കര്‍മങ്ങള്‍ നിശ്ചയിക്കപ്പെടുകയും നിരുപാധികമായി ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ആഘോഷങ്ങള്‍ രണ്ടെണ്ണം മാത്രമാണ്. എന്നാല്‍ ചില സാഹചര്യങ്ങളിലും പ്രത്യേക കാരണങ്ങളുമായി ബന്ധപ്പെട്ടും നടത്തുന്ന ആഘോഷങ്ങള്‍ ഒരു മുസ്ലിമിന്റെ ജീവിതത്തില്‍ ധാരാളമാണ്. അതിരറ്റ സന്തോഷവും ആഹ്ലാദവും ഉണ്ടാക്കുന്ന ചില സമയങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടകാറുണ്ട്. ഒരു പക്ഷെ, പെരുന്നാള്‍ ദിനത്തെക്കാള്‍ കൂടുതല്‍ സന്തോഷം ആ ദിവസങ്ങളിലായിരിക്കും. അത്തരം മുഹൂര്‍ത്തങ്ങള്‍ നാം ആഘോഷിക്കാറുമുണ്ട്. പക്ഷെ, പ്രത്യേക ആരാധന കര്‍മങ്ങള്‍ ഒന്നും ഉണ്ടാകാറില്ലെന്ന്‍ മാത്രം.
നബി(സ) മദീനയില്‍ വന്ന ദിവസം സ്വഹാബിമാര്‍ക്ക് പെരുന്നാള്‍ ദിനത്തെക്കാള്‍ കൂടുതല്‍ സന്തോഷമുള്ള ദിവസമായിരുന്നെന്ന്‍ സ്വഹീഹുല്‍ ബുഖാരിയുടെ പ്രമുഖ വ്യാഖ്യാതാവായ ഇബ്നു ഹജറില്‍ അസ്ഖലാനി(റ) രേഖപ്പെടുത്തിയിരിക്കുന്നു. (ഫത് ഹുല്‍ ബാരി 2/443)*

*സംശയംനിവാരണം*16


* നബി(സ)യുടെ ജനനത്തില്‍ സന്തോഷം രേഖപ്പെടുത്താന്‍ ജനിച്ച ദിവസമോ മാസമോ ഉപയോഗപ്പെടുത്തുന്നത് എന്തിനാണ്?*

*ബദര്‍ ദിനം അനുസ്മരിക്കുന്നത്‌ ബദര്‍ ദിനത്തിലാണ്. ജീലാനി ദിനം അനുസ്മരിക്കുന്നത്‌ ജീലാനി ദിനത്തിലാണ്. ചരിത്ര സംഭവങ്ങള്‍ ലോകമെമ്പാടും അനുസ്മരിക്കുന്നത്‌ ആ സംഭവങ്ങള്‍ നടന്ന ദിവസത്തോടനുബന്ധിച്ചാണ്. ആ ദിനത്തില്‍ അനുസ്മരിക്കുന്നത്‌ മനുഷ്യ മനസ്സുകളില്‍ കൂടുതല്‍ സ്വാദീനം ചെലുത്താന്‍ സഹായകമാണ്. നബി ദിനത്തോടനുബന്ധിച്ചു നാം നടത്തി വരുന്ന സല്‍കര്‍മങ്ങള്‍ ആ ദിവസമോ ആ മാസമോ മാത്രം പരിമിതപ്പെടുത്തണമെന്നു നാം പറയുന്നില്ല. പല വിശേഷ അവസരങ്ങളിലും റബീഉല്‍ അവ്വല്‍ അല്ലാത്ത മാസങ്ങളിലും നാം മൌലിദ് പാരായണം നടത്തുന്നതും പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ സംഘടിപ്പിക്കുന്നതും അത് കൊണ്ടാണ്.*

*സംശയംനിവാരണം*17

*: എന്താണ്‌ നബിദിനം*

മൌലിദ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം ജനിച്ച സ്ഥലം, ജനിച്ച സമയം എന്നിങ്ങനെയാണ്. സാങ്കേതികാര്‍ഥം ഇപ്രകാരം: ആളുകള്‍ ഒരുമിച്ച് കൂടുകയും ഖുര്‍ആന്‍ പാരായണം നടത്തുക, നബി (സ) യുടെ ജനന സമയത്തും അതോടനുബന്ധിച്ചും ഉണ്ടായ സംഭവങ്ങള്‍ അനുസ്മരിക്കുക. ധാനധർമ്മങ്ങൾ ചെയ്യുക തുടങ്ങി നബി (സ) ജനിച്ചതിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നതിന് “ മൌലിദ് ” എന്ന് പറയുന്നു. (അല്‍ഹാവി 1/252) *

*ആധുനിക കാലഘട്ടത്തില്‍ നബിദിന പരിപാടികള്‍ക്ക് കൂടുതല്‍ വികാസം കൈവന്നിരിക്കുന്നു. പ്രവാചകരുടെ ജീവിത ചരിത്രം, ജനന സമയത്തെ അത്ഭുതങ്ങള്‍, വിശുദ്ധ കുടുംബ പരമ്പര, പ്രവാചകരുടെ സവിശേഷ ഗുണങ്ങള്‍ എന്നിവ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും പഠിപ്പിക്കുന്നതിനും പര്യാപ്തമായ സദസ്സുകളും പരിപാടികളും സംഘടിപ്പിക്കുക, പ്രവാചക മാതൃക മുറുകെ പിടിക്കാന്‍ പ്രേരിപ്പിക്കുക, നബി(സ) യെ പുകഴ്ത്തിക്കൊണ്ടു രചിക്കപ്പെട്ട ഗദ്യ പദ്യ സമ്മിശ്രമായ മൌലിദ് കള്‍ പാരായണം ചെയ്യുക, സ്വലാതും സലാമും ചൊല്ലുക, ഇത്തരം സദസ്സുകളില്‍ പങ്കെടുത്തവര്‍ക്ക് നല്ല ഭക്ഷണവും കാശും നല്‍കുക തുടങ്ങിയവയെല്ലാം ഇന്ന് നബിദിന പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നു.*


: *ഇനിയും ധാരാളം തരാം തെളിവുകൾ....*
*ഓ എന്റെ വഹ്ഹാബികളേ നിങ്ങൾ ശെരിക്കും ചിന്തിക്കൂ...നിങ്ങൾ ഒരു നന്മയെ തടയുമ്പോൾ നിങ്ങൾക്ക് ഉണ്ടാകുന്ന ഭവിഷത്ത്*.
*വൈകിയിട്ടില്ല ഇനിയും...നന്നാകാൻ സമയമുണ്ട്...*
*ഫെയ്സ് റ്റു ഫെയ്സ് ഗ്രൂപ്പ് നിങ്ങൾക്കതിനൊരു ചാലകം ആകട്ടെ*

നബിദിനം ഇമാമുമാർ പറഞ്ഞത്*


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=



*നബിദിനാഘോഷം ഇസ്ലാമികം*

നബിദിനാഘോഷം പ്രമാണങ്ങൾക്ക് മുന്നിൽ പിടയുന്ന ബിദഇകൾ

*ഇമാമുമാർ പറഞ്ഞത്* നബിദി



നബിദിനാഘോഷം ആരംഭിച്ചതിനു ശേഷം ജീവിച്ച സാത്വികരും അഗാധ ജ്ഞാനികളുമായിരുന്ന പണ്ഡിതന്മാരുടെ ഇതു സംബന്ധമായ നിലപാട് വഹാബി വീക്ഷണത്തിനു വിരുദ്ധമായിരുന്നുവെന്നത് ഈ ആഘോഷത്തിന്റെ സാധുത കൂടുതല്‍ ബോധ്യപ്പെടുത്തുന്നു.

1. *ഇമാം അബൂ ശാമ (റ)* (ഹിജ്‌റ 7-ാം നൂറ്റാണ്ട്) പറയുന്നു: ഇവയെല്ലാം (മുമ്പ് പറയപ്പെട്ട നബിദിനാഘോഷവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍) ദരിദ്രര്‍ക്ക് ഗുണം ചെയ്യുകയെന്നതോടൊപ്പം  തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിയുടെ മനസ്സില്‍ നബി(സ്വ)യോടുള്ള സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രകടനമാണ്. ലോകാനുഗ്രഹിയായി അല്ലാഹു നിയോഗിച്ച റസൂല്‍ തിരുമേനി (സ്വ)യെ സൃഷ്ടിച്ചതിലൂടെ അല്ലാഹു  ചെയ്ത അനുഗ്രഹത്തിന് നന്ദി     പ്രകടിപ്പിക്കലുമാണത്. (അല്‍ ബാഇസു അലാ ഇന്‍കാരില്‍ ബിദഇ വല്‍ ഹവാദിസ്).

2. *ഹാഫിളുബ്‌നു നാസിറുദ്ദീന്‍ ദിമശ്ഖി* (8-ാം നൂറ്റാണ്ട്) നബിദിനാഘോഷത്തെ കുറിച്ച് 3 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഒന്ന്: ജാമിഉല്‍ ആസാര്‍ ഫീ മൗലിദിന്നബിയ്യില്‍ മുഖ്താര്‍. രണ്ട്: അല്ലഫ്‌ളുര്‍റാഇഖ് ഫീ മൗലിദി ഖൈരില്‍ ഖലാഇഖ്. മൂന്ന്: മൗരിദുസ്സാദീ ഫീ മൗലിദില്‍ ഹാദീ.

3. *ഇബ്‌നു ഹജര്‍ അസ്ഖലാനി (റ) *
(9-ാം നൂറ്റാണ്ട്) നബിദിനാഘോഷം സംബന്ധിച്ച ചോദ്യത്തിനു നല്‍കിയ മറുപടി ഇതായിരുന്നു.
ഭദ്രമായ ഒരു അടിസ്ഥാനത്തിന്‍മേലാണ് നബിദിനാഘോഷം സ്ഥാപിക്കപ്പെട്ടിട്ടുള്ളതെന്ന് എനിക്ക്     ബോധ്യപ്പെട്ടിട്ടുണ്ട്. (ഇമാം സുയൂത്വി: ഹുസ്‌നുല്‍ മഖ്‌സദ് ഫീ അമലില്‍ മൗലിദ്).

4. *ഇമാം ഇബ്‌നു ഹജര്‍ ഹൈതമി(റ) (10-ാം നൂറ്റാണ്ട്)* പറയുന്നു: നമ്മുടെ സമീപത്ത് നടത്തപ്പെടുന്ന മൗലിദ് പരിപാടികളധികവും സ്വദഖ, ദിക്ര്‍, സ്വലാത്ത്, സലാം എന്നീ നന്മകള്‍ അടങ്ങിയതാണ്.

5. *ഇമാം ശാഹ് അബ്ദുര്‍റഹീം അദ്ദഹ്‌ലവി (12-ാം നൂറ്റാണ്ട്*) പറയുന്നു: ‘ഞാന്‍ നബി(സ്വ)യുടെ ജന്മദിനത്തോടനുബന്ധിച്ചു ഭക്ഷണമുണ്ടാക്കാറുണ്ടായിരുന്നു. ഒരു വര്‍ഷം എനിക്ക് ഭക്ഷണമുണ്ടാക്കാന്‍ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. അല്‍പം കടല മാത്രമേ ലഭിച്ചുള്ളൂ. അത് ഞാന്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു.
ഇനിയും നിരവധി പണ്ഡിതന്മാര്‍ നബിദിനാഘോഷത്തെ അനുകൂലിക്കുകയും അതില്‍ പങ്കെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതായി കാണാന്‍ കഴിയും.

നബിദിനാഘോഷവും പ്രമാണവും ഉസൂലില്ലാത്ത വഹ്ഹാബി ഖണ്ഡനവും*

മുജാഹിദ്/മൗദൂദി പ്രസ്ഥാനങ്ങൾ പിഴച്ചതാണ്..
കാരണം NO:46
====================
sidheeque sha✍✍
====================
*നബിദിനാഘോഷവും പ്രമാണവും ഉസൂലില്ലാത്ത വഹ്ഹാബി ഖണ്ഡനവും*
============================
ഖുർആനിലും ഹദീസിലും ഇജ്മാ
ഇലും ഖണ്ഡിതമായി നിയമം പറയാത്ത വിഷയത്തിലാണ് അർഹതയുള്ള ഇമാമീങ്ങൾ ഇജ്തിഹാദ്‌ ചെയ്യുക.
അർഹതയുള്ളവരെ ഇജ്തിഹാദ് ചെയ്യാൻ പഠിപ്പിച്ചത് നബിതങ്ങളാണ്.അങ്ങിനെ ഇജ്തിഹാദ്‌ ചെയ്ത് ലഭിക്കുന്ന വിധിയായാണ് ഖിയാസ്..
ഖിയാസ് ഇസ്ലാമിലെ പ്രമാണങ്ങളിൽ പെട്ട ഒരു പ്രമാണമാണ്.എന്ന് മാത്രമല്ല ഖിയാസ് ചെയ്ത് വിധി കണ്ടെത്തുന്ന ആ കർമ്മം ഇസ്ലാമിനകത്ത് തന്നെയാണ്. അത് ചെയ്യാൻ പഠിപ്പിച്ചത് മുത്ത് റസൂലാണ് എന്നതാണതിന് കാരണം.

ഇവിടെയാണ് നബിദിനാഘോഷം ഇസ്ലാമികമാണോ എന്ന ചോദ്യത്തിന് പ്രസക്തി.
നബിദിനാഘോഷം എന്നത് ഇസ്ലാമിക പ്രമാണത്തിലെ നാലാം പ്രമാണമായ ഖിയാസ് കൊണ്ട് സ്ഥിരപ്പെടുന്നതാണ്.അത് അസ്ഖലാനി ഇമാം വളരെ ഭംഗിയായി നിർവഹിച്ചു.ഇത്തരത്തിൽ നിർവഹിച്ച് നമ്മെ പഠിപ്പിച്ച ആ കർമ്മം ഇസ്ലാമിനകത്ത് തന്നെയാണ്.അതുകൊണ്ടാണ് വിവരമുള്ള ഇമാമീങ്ങൾ അതിനെ പുണ്യമുള്ള കർമ്മമായി പഠിപ്പിച്ചതും പ്രവർത്തിച്ചതും.
ഇനി ഇതിനെ ഖണ്ഡിക്കാൻ വേണ്ടി വഹാബികൾ കൊണ്ടുവരുന്ന ഖണ്ഡങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..
ഒന്നാമതായി അത് സ്വഹാബത്തിനും മൂന്ന് നൂറ്റാണ്ടുകാർക്കും അറിയില്ലായിരുന്നോ എന്നതാണ്..
അത് വിവരമില്ലാത്ത ജാഹിലുകളുടെ ചോദ്യമാണ്.എന്തുകൊണ്ടെന്നാൽ നബിയുടെയും സ്വഹാബത്തിന്റെയും കാലത്തില്ലാത്ത ഒരു പ്രത്യേക കർമ്മത്തിനുള്ള നിയമമാണ് ഇജ്തിഹാദിലൂടെ കണ്ടെത്തുന്നത്.അപ്പോൾ പിന്നെ ആ ഇജ്തിഹാദ്‌ ചെയ്യപ്പെട്ട കാര്യം നബിയും സ്വഹാബത്തും അറിഞ്ഞില്ലേ എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. യോഗ്യതയുള്ളവർ ഇജ്തിഹാദ്‌ ചെയ്ത് കണ്ടെത്തിയ നിയമത്തെ പൊളിക്കാനുള്ള ഖണ്ഡനമല്ല അത്.

ഇനി അടുത്ത ചോദ്യം: നാല് ഇമാമീങ്ങൾക്കും അറിയില്ലായിരുന്നോ എന്നാണ്.

അതിനും ഉള്ള മറുപടി ഇത് തന്നെ,പഠിക്കാനാഗ്രഹിക്കുന്നവർക്ക് അതിന്റെ കൂടെ ഒന്നുകൂടി ചേർക്കാം.
ഈ ഇജ്തിഹാദിന് വേണ്ട ഉസൂലുകൾ പഠിപ്പിച്ചത് ഈ പറയപ്പെട്ട നാല് ഇമാമീങ്ങളാണ്.അപ്പോൾ പിന്നെ അവർ പഠിപ്പിച്ച ഉസൂലിൽ നിന്ന് കൊണ്ട് യോഗ്യതയുള്ളവർ ഇജ്തിഹാദ്‌ ചെയ്ത് എത്തിയ നിലപാടുകൾ ഇവരുടെയും നിലപാട് തന്നെയാണ്.അത് അവർ ചെയ്തോ ഇല്ലയോ എന്ന വഹ്ഹാബീ ചോദ്യം കൊണ്ട് അത് അവരുടെ നിലപാടല്ലാതാകില്ല..

ചുരുക്കി പറഞ്ഞാൽ ഖിയാസ് ചെയ്ത് സ്ഥിരപ്പെടുത്തിയ ഒരു കർമ്മത്തെ എതിർക്കാൻ നബിചെയ്തോ സ്വഹാബത്ത് ചെയ്തോ മൂന്ന് നൂറ്റാണ്ടുകാർ ചെയ്തോ എന്നിത്യാദി ചോദ്യങ്ങൾ ബുദ്ദിശൂന്യവും അര്ഥശൂന്യവുമാണ്..
ഇനി വേണമെങ്കിൽ ഇതിനെയൊക്കെ ഖണ്ഡിക്കാൻ ഒരു വഴി ഞങ്ങള് തന്നെ പറഞ്ഞു തരാം..
അത് വേറൊന്നുമല്ല,
ഖിയാസ് കൊണ്ട് സ്ഥിരപ്പെടുന്ന കർമ്മം നമുക്ക് ഇന്ന് പ്രവർത്തിക്കണമെങ്കിൽ നബിയും സ്വഹാബത്തും മൂന്ന് നൂറ്റാണ്ടുകാരും അങ്ങിനെ തന്നെ ചെയ്തതായി കാണണം എന്നൊരു നിയമം ഇസ്ലാമിൽ ഉണ്ടെന്ന് തെളിവ് സഹിതം തെളിയിച്ചാൽ മാത്രം മതി..അതേ ഇനി വഹ്ഹാബികൾക്ക് വഴിയുള്ളൂ..വഹ്ഹാബികൾ ആ വഴിക്കൊന്ന് തപ്പി നോക്ക്..ഞങ്ങളിവിടെയൊക്കെ തന്നെയുണ്ട്..
https://m.facebook.com/groups/458734191231403?view=permalink&id=790562258048593

നബിദിനം അസ്ഖലാനി യും സുന്നി പക്ഷത്ത്

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=


*നബിദിനാഘോഷം ഇസ്ലാമികം*

*ഇസ്ലാമിൽ നാല് പ്രമാണമാണുള്ളത്
ഒന്ന് ഖുർആൻ 2 ഹദീസ് 3 ഇജ്മാഅ
4 ഖിയാസ്*

*ഈ നാല് പ്രമാണങ്ങളിൽ ഏത് കൊണ്ടും
ഇസ്ലാമിലേ അഞ്ച് ഹുക്മുകൾ  സ്ഥിരപ്പെടുന്നതാണ്
അത് കൊണ്ടാണ് ഈ അഞ്ച് ഹുക്മുകൾക്ക് നാല് പ്രമാണങ്ങൾ ഉണ്ട് എന്ന് പറയുന്നത്*


*ഇതിൽ നാലാം പ്രമാണമായ ഖിയാസ് കൊണ്ട്  ഇന്ന് നാം നടത്തുന്ന മാലിദ് പരിപാടിയെ 3 ലക്ഷ൦ ഹദീസ് മനപ്പാടമുള്ള അമീറുൽ മുഅ്മിനീന ഫിൽ ഹദീസ് എന്നറിയപ്പെടുന്ന സ്വഹീഹുൽ ബുഖാരിയുടെ ഏറ്റവു൦ പ്രബലമായ ഷറഹ്  ആയ ഫത്ഹുൽ ബാരിയുടെ രചയിതാവ്   ഖുർആനും ഹദീസും ശരിയായി പഠനം നടത്തിയ ബഹു ...ഹാഫിള് ഇബ്നു ഹജര്‍ അസ്ഖലാനി(റ) സമർഥിക്കുന്നത് കാണുക*
وَقَدْ ظَهَرَ لِي تَخْرِيجُهَا عَلَى أَصْلٍ ثَابِتٍ وَهُوَ مَا ثَبَتَ فِي الصَّحِيحَيْنِ مِنْ «أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدِمَ الْمَدِينَةَ فَوَجَدَ الْيَهُودَ يَصُومُونَ يَوْمَ عَاشُورَاءَ، فَسَأَلَهُمْ فَقَالُوا: هُوَ يَوْمٌ أَغْرَقَ اللَّهُ فِيهِ فرعون وَنَجَّى مُوسَى فَنَحْنُ نَصُومُهُ شُكْرًا لِلَّهِ تَعَالَى» ، فَيُسْتَفَادُ مِنْهُ فِعْلُ الشُّكْرِ لِلَّهِ عَلَى مَا مَنَّ بِهِ فِي يَوْمٍ مُعَيَّنٍ مِنْ إِسْدَاءِ نِعْمَةٍ أَوْ دَفْعِ نِقْمَةٍ، وَيُعَادُ ذَلِكَ فِي نَظِيرِ ذَلِكَ الْيَوْمِ مِنْ كُلِّ سَنَةٍ، وَالشُّكْرُ لِلَّهِ يَحْصُلُ بِأَنْوَاعِ الْعِبَادَةِ كَالسُّجُودِ وَالصِّيَامِ وَالصَّدَقَةِ وَالتِّلَاوَةِ، وَأَيُّ نِعْمَةٍ أَعْظَمُ مِنَ النِّعْمَةِ بِبُرُوزِ هَذَا النَّبِيِّ نَبِيِّ الرَّحْمَةِ فِي ذَلِكَ الْيَوْمِ؟ وَعَلَى هَذَا فَيَنْبَغِي أَنْ يُتَحَرَّى الْيَوْمُ بِعَيْنِهِ حَتَّى يُطَابِقَ قِصَّةَ مُوسَى فِي يَوْمِ عَاشُورَاءَ،

الكتاب: الحاوي للفتاوي📚👆🏻


*നബിദിനം കഴിക്കുന്നതിന്ന്‍ ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസ് തെളിവായിഞാന്‍ മനസ്സിലാകുന്നു അതായത് നബി(സ)മദീനയില്‍ ചെന്നപ്പോള്‍ അവിടത്തെ ജുതര്‍ മുഹറം പത്തിന്ന്‍ നോമ്പ് നോക്കുന്നത് കണ്ടു അപ്പോള്‍ അവരോട് നബി(സചോദിച്ചു എന്തിന്നാണ് നിങ്ങള്‍ നോമ്പ് നോക്കുന്നത്?അവര്‍ പറഞ്ഞു ഫിര്‍ഒൌനിനെ അല്ലാഹു മുക്കി കൊന്നതും മൂസാ നബിയെ അല്ലാഹു രക്ഷിച്ചതും ഈ ദിവസമാണ് അത് കൊണ്ട് ഞങ്ങള്‍ നന്ദി പ്രഘടിപ്പിച്ച് നോമ്പ് നോക്കുകയാണ്""*

*"" ഇതിൽ നിന്നും
ഒരു നിശ്ചിത ദിവസത്തിൽ അള്ളാഹു ചെയ്ത അനുഗ്രഹത്തിന്ന് നന്ദി പ്രകടനം നടത്തുക വ൪ഷ൦ തോറു൦ ആ ദിവസത്തിൽ അതിനെ ആവ൪ത്തിക്കുകയു൦ ചെയ്യുക. അതായത് അള്ളാഹു  ചെയ്ത് തന്ന ഒരനുഗ്രഹത്തിന്ന് വേണ്ടിയോ അല്ലെങ്കിൽ ഒരു ബുദ്ധിമുട്ട് തട്ടി മാറ്റിയതിന് വേണ്ടിയോ ഒരു നിശ്ചിത ദിവസത്തിൽ അള്ളാഹുവിന് ഷുക്റ് ചെയ്യാമെന്നു൦ വ൪ഷ൦ തോറു൦ ആ ദിവസത്തിൽ അതിനെ ആവ൪ത്തിക്കപ്പെടാമെന്നു൦ ഇതിൽ നിന്നു൦ മനസ്സിലാവുന്നു.*

*അതിനാൽ നബി സ  യുടെ ജനന൦ എന്ന് പറയുന്ന അനുഗ്രഹത്തേക്കാൾ വലിയൊരു ഒരനുഗ്രഹം എനി ഏതുണ്ട്.    അതിനാൽ നബി സ ഈ ലോകത്തേക്ക് വന്ന  ദിവസമായ റബീഉൽ അവ്വൽ 12  ന് നബിദിനാഘോഷ൦ അനുവദനീയമാകുന്നു.
ആഷൂറാആ് ദിവസത്തിൽ മൂസാ നബി (അ) മി൯റ്റെ ചരിത്രവുമായി യോജിപ്പുണ്ടാവാൻ വേണ്ടിയും മുസാ നബിയെ ഫി൪അൌനിൽ നിന്നു൦ രക്ഷപ്പെടുത്തിയ ദിവസത്തിന് അവ൪ പ്രത്യേകത കൽപിച്ചത് പോലെ  നബി സ ജനിച്ച ദിവസമായ റബീഉൽ അവ്വൽ 12 ന് തന്നെ നാം പ്രത്യേകം പരിഗണിച്ച് കൊണ്ട് ജ൯മദിനാഘോഷ൦ നടത്തുക എന്ന ഖിയാസ് ആകുന്നു മഹാനവ൪കൾ സ്ഥിരപ്പെടുത്തുന്നത്*...

الكتاب: الحاوي للفتاوي

ഒഹാബികൾ മറുപടി പറയുമോ?

 1നബിദിനാഘോഷം പുണ്യമാണന്ന്
ഇസ് ലാമിലെ ചതുർ പ്രമാണം കൊണ്ട്
സമർഥിക്കുന്ന
3 ലക്ഷ൦ ഹദീസ് മനപ്പാടമുള്ള അമീറുൽ മുഅ്മിനീന ഫിൽ ഹദീസ് എന്നറിയപ്പെടുന്ന സ്വഹീഹുൽ ബുഖാരിയുടെ ഏറ്റവു൦ പ്രബലമായ ഷറഹ്  ആയ ഫത്ഹുൽ ബാരിയുടെ രചയിതാവ് ബഹു ...ഹാഫിള് ഇബ്നു ഹജര്‍ അസ്ഖലാനി(റ) ബിദ്അത്ത് പ്രജാരകനാണോ?

2 ഇങ്ങനെ ബിദ്അത്ത്? പ്രജരി പിച്ച ഒരു പണ്ഡിതന്റെ ഗ്രന്തങ്ങൾ അവലംഭ യോഗ്യമാണോ ?

3ബിദ്അത്ത് കരോട് പെരുമാറേണ്ട അതേ സമീപനമാണോ ഈ പണ്ഡിതന്മാരോടും പെരുമാറേണ്ടത് ?

4 ഇവർ ഉദ്ധരിച്ച പ്രമാണത്തെയും വിധിയേയും ഏതങ്കിലും ഒരു പണ്ഡിതൻ എതിർത്തതായി തെളിയിക്കാമോ?

5 ഒഹാബി പുരോഹിതർ ഉദ്ധരിക്കുന്ന ഞ്ഞൊണ്ടി ന്യായങ്ങൾ ഇസ് ലാമിലുണ്ടന്ന് ഇവർക്കൊന്നും മനസ്സിലായില്ലയോ?

6  മൗലിദ് പരിപടിയെ അങ്ങീകരിച്ച  ഇമാം അബൂ ശാമ (റ)* (ഹിജ്‌റ 7-ാം നൂറ്റാണ്ട്)

ഹാഫിളുബ്‌നു നാസിറുദ്ദീന്‍ ദിമശ്ഖി* (8-ാം നൂറ്റാണ്ട്)

ഇമാം ഇബ്‌നു ഹജര്‍ ഹൈതമി(റ) (10-ാം നൂറ്റാണ്ട്)*

ഇമാം ശർവാനി റ
ഹാശിയത്തു തുഹ്ഫ 350

ശൈഖ് സയ്യിദുൽ ബകരി റ
ഇആനത്തു ത്വാലിബീൻ 3/ 400

ഇമാം ശാഹ് അബ്ദുര്‍റഹീം അദ്ദഹ്‌ലവി (12-ാം നൂറ്റാണ്ട്*)

തുടങ്ങി പണ്ഡിതന്മാരും മറ്റു പണ്ഡിതന്മാരും  പുത്തൻ വാദികളുമാണോ?

7 ഇവർ ദീൻ അറിയാത്തവരാണോ?

അസ് ലം സഖാഫി
പരപ്പനങ്ങാടി
دلاءل أهل السنة

നബിദിനം വീട്ടിൽ മൗലിദ് ഒതുക

💚 *റബീഉൽ അവ്വൽ Post-4*💚

بسم اللّٰه الرحمن الرحيم

الحمد للّه ربّ العالمين

اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَبْدِكَ وَنَبِيِّكَ وَرَسُولِكَ النَّبِيِّ الْأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلَّمْ


പണ്ഡിതന്മാർ പറയുന്നു : ഒരു വീട്ടിൽ വെച്ച് ഒരാൾ ഹബീബായ നബി ﷺ തങ്ങളുടെ മൗലിദ് പാരായണം ചെയ്താൽ അടുത്ത വർഷം അതേ ദിവസംവരെ ഒരു വർഷം പൂർണ്ണമായി മലക്കുകൾ ആ വീടിനെ ചുറ്റുന്നതാണ്

*مَنْ قَرَأَ مَوْلِدَ النَّبِيِّ ﷺ فِى مَنْزِلٍ حَفَّتِ الْمَلَائِكَةُ ذَلِكَ الْمَنْزِلِ سَنَةً كَامِلَةً إِلَى ذَلِكَ الْيَوْمِ الَّذِى قُرِأَ فِيهِ مَوْلِدُ النَّبِيِّ ﷺ*

[النعمة الكبرى]

ഹാറൂൺ റശീദിന്റെ കാലത്ത് തെറ്റുകൾ ചെയ്തു ജീവിച്ചിരുന്ന ഒരു യുവാവുണ്ടായിരുന്നു . മോശപ്പെട്ട ജീവിതം കാരണം ജനങ്ങളെല്ലാം അയാളെ നിസ്സാരമായിട്ടായിരുന്നു കണ്ടിരുന്നത് . എന്നാൽ എല്ലാ വർഷവും റബീഉൽ അവ്വൽ മാസം വന്നാൽ വസ്ത്രങ്ങളെല്ലം കഴുകി വൃത്തിയാക്കി സുഗന്ധം പൂശി ഭംഗിയാവുകയും ഭക്ഷണം തയ്യാറാക്കി അതിൽ വെച്ച് ഹബീബായ നബി ﷺ തങ്ങളുടെ മൗലിദ് ചൊല്ലിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു . ഈ രൂപത്തിൽ അയാൾ ഒരുപാട് കാലം ജീവിച്ചു

അയാൾ മരണപ്പോൾ ആ നാട്ടുകാർ ഒരശരീരി കേട്ടു : ബസ്വറക്കാരേ , നിങ്ങൾ അല്ലാഹുവിന്റെ ഔലിയാക്കളിൽ പെട്ട മഹാന്റെ ജനാസക്കരികിൽ വരൂ . അവൻ എന്റെ അടുക്കൽ പ്രതാപിയാണ്

*اُحْضُرُوا يَا اَهْلَ الْبَصَرَةِ وَاشْهَدُوا جَنَازَةَ وَلِيٍّ مِنْ اَوْلِيَاءِ اللَّهِ فَاِنَّهُ عَزِيزٌ عِنْدِي*

ഇതുകേട്ട നാട്ടുകാർ അവിടെ സന്നിഹിതരാവുകയും അദ്ദേഹത്തെ മറവു ചെയ്യുകയും ചെയ്തു . പിന്നീട് അയാളെ പട്ടു വസ്ത്രങ്ങൾ ധരിച്ച് അഭിമാനത്തോടെ നടക്കുന്നതായി അവർ സ്വപ്നത്തിൽ കണ്ടു . ചോദ്യം : നിങ്ങൾക്കെങ്ങിനെയാണ് ഈ സ്ഥാനം ലഭിച്ചത് ! മറുപടി : ഹബീബായ നബി ﷺ തങ്ങളുടെ മൗലിദിനെ ബഹുമാനിച്ചതു കൊണ്ട്

*بِمَ نِلْتَ هَذِهِ الْفَضِيلَة ؟ بِتَعْظِيمِ مَوْلِدِ النَّبِيِّ ﷺ*

[اعانة الطالبين : ٣/٤١٥]

Wednesday, November 6, 2019

നബിദിനം ബിദ്അത്തോ അബൂ ശാമ പറയുന്നു

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=


*നബിദിനം അനിസ്ലാമികമല്ല*
*മൗലിദ് പരിപാടി
ലോക പണ്ഡിതർ എന്ത് പറയുന്നു*
,عمل المولد


*ഇമാം നവവി ( റ ) യുടെ ഉസ്താദ് അബൂശാമ ( റ ) പറയുന്നു .


فالبدع الحسنة : متفق على جواز فعلها والاستحباب لها ورجاء الثواب لمن حسنت نيته فيها وهي كل مبتدع موافق لقواعد الشريعة غير مخالف لشيء منها ولا يلزم من فعله محذور شرعي وذلك نحو بناء المنابر والربط والمدارس وخانات السبيل وغير ذلك من أنواع البر التي لم تعهد في الصدر الأول فانه موافق لما جاءت به الشريعة من اصطناع المعروف والمعاونة على البر والتقوى . ومن أحسن ما ابتدع في زماننا ) ومن أحسن ما ابتدع في زماننا من هذا القبيل ما كان يفعل مدينة اربل جبرها الله تعالى كل عام في اليوم الموافق ليوم مولد النبي و من الصدقات و المعروف وإظهار الزينة والسرور فان ذلك مع ما فيه من الاحسان إلى الفقراء مشعر بمحبة النبي ع وتعظيمه وجلالته في قلب فاعله و شكر الله تعالى على مامن به من إيجاد رسوله الذي أرسله رحمة للعالمين وعلى جميع المرسلين وكان أول من فعل ذلك بالموصل الشيخ عمر بن محمد الملا احد الصالحين المشهورين و به اقتدى في ذلك صاحب اربل وغيره رحمهم الله تعالى . ومما يعد أيضا من البدع الحسنة : التصانيف في جميع العلوم النافعة الشرعية على اختلاف فنونها وتقرير قواعدها وتقسيمها وتقريرها وتعليمها وكثرة التفريعات فرض المسائل التي لم تقع وتحقيق الاجوبة فيها وتفسير الكتاب العزيز وأخبار ( ۱ )

" ' നബി സ്വ ടെ ജന്മദിനത്തിൽ പ്രവർത്തിക്കപ്പെടുന്ന സൽക്കർമ്മങ്ങൾ ദാനധർമങ്ങൾ സന്തോശ പ്രകടനം എന്നിവ നല്ല സമ്പ്രദായങ്ങളിൽ പെട്ടതാണ് ,
  കാരണം അതിൽ പാവപ്പെട്ടവർക്ക് ഗുണം ചെയ്യൽ ഉള്ളതോടപ്പം  അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സിൽ നബി ( സ ) യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും കുറിക്കു ന്നവയാണ് . ലോകത്തിനാകയും അനുഗ്രഹമായി അയക്കപ്പെട്ട നബി ( സ ) യുടെ ജന്മത്തിൽ അല്ലാഹുവോടുള്ള നന്ദി പ്രകാശനത്തെയും ഇത്തരം പ്രവർത്തനങ്ങൾ അറിയിക്കുന്നു* . ” ( അൽബാഇസ് പേ 21 ) .

ഇമാം അബൂ ശാമ നല്ല ബിദ്അത്തിനെ വിവരിക്കുന്നു.

فالبدع الحسنة : متفق على جواز فعلها والاستحباب لها ورجاء الثواب لمن حسنت نيته فيها وهي كل مبتدع موافق لقواعد الشريعة غير مخالف لشيء منها ولا يلزم من فعله محذور شرعي وذلك نحو بناء المنابر والربط والمدارس وخانات السبيل وغير ذلك من أنواع البر التي لم تعهد في الصدر الأول فانه موافق لما جاءت به الشريعة من اصطناع المعروف والمعاونة على البر والتقوى . ومن أحسن ما ابتدع في زماننا ) ومن أحسن ما ابتدع في زماننا من هذا القبيل ما كان يفعل مدينة اربل جبرها الله تعالى كل عام في اليوم الموافق ليوم مولد النبي (الباعث علي ابتكار البدع المحدثة)

നല്ല ബിദ്അത് പ്രവർത്തിക്കൽ അനുവദനീയമാണന്നതും പുണ്യമാണന്നതും
നിയ്യത്ത് നന്നാക്കിയവന്ന് അതിന്ന് പ്രതിഫലം ലഭിക്കുമെന്നതും എല്ലാ പണ്ഡിതന്മാരും ഏകോപിച്ചതാണ് '
അത് പ്രവർത്തിച്ചതിനാൽ ശറഇയായ ഒരു വിലക്കും വരാതെ ശരീഅത്തിന്റെ പൊതു തത്ത്വങ്ങളോട് വിരുദ്ധമാവാതെ യോജിച്ചു കൊണ്ട് പുതിയത് കൊണ്ട് വരുന്ന വനാണ് അവൻ'

ആദ്യ നൂറ്റാണ്ടിൽ അറിയപ്പെടാത്ത നന്മയുടെ വിവിധ ഇനങ്ങൾ പലതുമുണ്ട്
വഴിയമ്പലങ്ങൾ മദ്രസകൾ മിനാരങ്ങൾ തുടങ്ങിയവ നല്ല ബിദ്അത്തിൽ പെട്ടതാണ്.

ഇവയല്ലാം നന്മ ചെയ്യുക നന്മയെ സഹായിക്കുക എന്ന ശരീഅത്തിന്റ പൊതു തത്ത്വത്തിനോട് യോജിച്ച കാര്യങ്ങളാണ്
നമ്മുടെ ഈ കാലത്ത് പുതുതായ നല്ല ബിദ് അത്തിൽ പെട്ടതുമാണ്.

നബി സ്വയുടെ ജന്മദിനവുമായി യോജിച്ചു വരുന്ന ദിനത്തിൽ എല്ലാവർഷവും ഇർബൽ പട്ടണ ത്തിൽ ചെയ്യപെടുന്ന പ്രവർത്തനം നമ്മുടെ ഈ കാലഘട്ടത്തിൽ ഉണ്ടായ നല്ല ബിദ്അത്തിൽ പെട്ടതാണ് '


നബി സ്വ ടെ ജന്മദിനത്തിൽ പ്രവർത്തിക്കപ്പെടുന്ന സൽക്കർമ്മങ്ങൾ ദാനധർമങ്ങൾ സന്തോശ പ്രകടനം എന്നിവ നല്ല സമ്പ്രദായങ്ങളിൽ പെട്ടതാണ് ,
  കാരണം അതിൽ പാവപ്പെട്ടവർക്ക് ഗുണം ചെയ്യൽ ഉള്ളതോടപ്പം  അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സിൽ നബി ( സ ) യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും കുറിക്കു ന്നവയാണ് . ലോകത്തിനാകയും അനുഗ്രഹമായി അയക്കപ്പെട്ട നബി ( സ ) യുടെ ജന്മത്തിൽ അല്ലാഹുവോടുള്ള നന്ദി പ്രകാശനത്തെയും ഇത്തരം പ്രവർത്തനങ്ങൾ അറിയിക്കുന്നു* . ” ( അൽബാഇസ് പേ 21 ) .


*ഇമാം അബൂ ശാമ പറയുന്നു.*

*ഇമാം അബൂ സുലൈമാൻ അൽ ഖത്വാബി റ പറയുന്നു.*

*എല്ലാ പുതുതായതും ബിദ് അത്താണ് എന്ന നബി സ്വ യുടെ വാജകം ചില കാര്യങ്ങളിൽ പ്രതേകമാക്കപെട്ടതാണ്.*

*ദീനിന്റെ അടിസ്ഥാനതത്തത്തിന് വിരുദ്ധമായതും അതിന്റെ ഖിയാസിന്നും ആരാധനക്കും വിരുദ്ധമാവാത്തതുമായ മുൻ മാതൃകയില്ലതെ പുതുക്കപെട്ട താണ് ചീത്ത ബിദ്അത്ത് എന്ന് നബി പറഞ്ഞത് '*

*അടിസ്ഥാനതത്ത്വത്തിൻ മേൽ എടുക്കപെട്ടതും അതിലേക്ക് മടക്കപ്പെട്ടതുമായ പുതിയവ  പിഴച്ച ളലാലത്തായ ബിദ്അത്തല്ല*'

*٠ഞാൻ പറയുന്നു. നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ പ്രത്യേകമായി ആയി  ശറഇൽ അങ്ങീകാരം  വരാതെ തന്നെ എല്ലാ  വുളൂ ഇനുശേഷവും രണ്ട് റക്അത്ത് നിസ്കാരം ബിലാൽ റ പതിവാക്കുകയും നബിസല്ലല്ലാഹു അലൈഹി വസല്ലമ അതിന് അംഗീകാരം കൊടുക്കുകയും ചെയ്തത്   നല്ല ബിദ്അത്തിൽ
 പെട്ടതാണ്*

*അപ്രകാരം മറ്റു സൂറത്തുകളെ ഓതാതെ  അതെ  അതെ د*

قل هو الله احد

*സൂറത്ത് എപ്പോഴും പാരായണം ചെയ്യൽ    ഒരു സ്വഹാബി പതിവാക്കി അപ്പോൾ നബി സല്ലല്ലാഹു അലൈഹി വസല്ലമ അതിന് അംഗീകാരം നൽകിയത് നല്ല വിധത്തിൽ പെട്ടതാണ്#


*എന്നാൽ നാം ഈ കിത്താബിന്റെ രചനക കൊണ്ട് ഉദ്ദേശിക്കുന്നത് ശരീഅത്തിന്ന്
 വിരുദ്ധമായ ബിദ്അത്തിനെ എത്രിക്കുക  മാത്രമാണ് 'അത് ഹറാമും  കറാഹത്തും ഉണ്ടാവും '

،*ഈ നല്ല ബിദ്അത്തിന്റെയും
 ചീത്ത ബിദ്അത്തിന്റെയും*

 *ഇടയിലുള്ള ഉള്ള വേർതിരിവ് എന്താണെന്ന്  തൗഫീഖ് ലഭിച്ച ഏതൊരു പണ്ഡിതനും അല്ലാഹുവിൻറെ സഹായം കൊണ്ട്  മനസ്സിലാക്കാൻ സാധിക്കും  വിശ്വാസത്തിലും ജ്ഞാനത്തിലും അവൻ പാദം ഉറച്ചവനാവണമെന്ന് മാത്രം
( അൽ ബാഇസ് 20)*

وقد قال الإمام أبو سليمان الخطابي رحمه الله تعالى في شرح قوله و كل محدثة بدعة هذا خاص في بعض الأمور دون بعض وهي شيء أحدث على غير مثال أصل من أصول الدين و على غير عبادته وقياسه وأما ما كان منها مبنية على قواعد الأصول ومردودة اليها فليس بدعة ولا ضلالة والله أعلم . قلت ومن هذا الباب اقراره لر بلالاً رضي الله عنه على صلاة ركعتين بعد كل وضوء وإن كان هو لم يشرع خصوصية ذلك بقول ولا فعل وذلك لأن باب التطوع بالصلاة مفتوح إلا في الأوقات المكروهة . ومن ذلك : إقراره و الصحابي الآخر على ملازمة قراءة « قل هو الله أحد » دون غيرها من السور . وأما البدع المستقبحة : فهي التي أردنا نفيها بهذا الكتاب وإنكارها وهي كل ما كان مخالف للشريعة أو ملتزما لمخالفتها وذلك منقسم إلى محرم ومكروه ويختلف ذلك باختلاف الوقائع وبحسب ما به من مخالفة الشريعة تارة ينتهى ذلك إلى ما يوجب التحريم وتارة لا يتجاوز صفة كراهة التنزيه وكل فقيه موفق يتمكن بعون الله من التمييز بين القسمين مهما رسخت قدمه في إيمانه وعلمه .الباعث٢٠


*ഇമാം  ശൈബാനി ( റ ) പറയുന്നു . “ നബി ( സ ) ജനിച്ച ദിവസം ആഘോഷിക്കപ്പെടാൻ ഏറ്റവും അർഹമാണ് . " ( ഹരാനൽ അൻവാർ , - വാ 1 , പേ 1 )*



അസ് ലം സഖാഫി അബൂശ
പരപ്പനങ്ങാടി


 . *നബി ( സ ) വഫാത്താവുക നിമിത്തം ദുഖമുണ്ടായ മാസം കൂടി യാണല്ലോ റബീഉൽ അവ്വൽ ? ഈ ചോദ്യത്തിന് ഇമാം സുയൂഥി ( 0 ) മറുപടി പറയുന്നു . “ നിശ്ചയം നബി ( സ ) യുടെ ജനനം ലഭ്യമായ ഏറ്റവം വലിയ അനുഗ്രഹമാണ് . നബി ( സ ) യുടെ വഫാത്ത് നമുക്കു സംഭവിച്ച ഏറ്റവും വലിയ മുസീബത്തുമാകുന്നു . അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപിക്കാനും മുസീബത്തുകളുടെ മേൽ ക്ഷമിക്കാനുമാണ് ശരീഅത്ത് കൽപ്പിക്കുന്നത് , " ( അൽ ഹാവീലിൽ ഫതാവ , വാ : 1 , പേ 24 )*

അസ്ലം പരപ്പനങ്ങാടി
دلاءل اهل السنة-

നബിദിനം:മൌലീദ് ആഘോഷം ചരിത്രത്തി‍ല്‍ 📜 എന്ന മുജാഹിദ് പോസ്റ്റിനു മറുപടി

ج
طഅഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക



📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



മൌലീദ് ആഘോഷം ചരിത്രത്തി‍ല്‍ 📜
എന്ന മുജാഹിദ് പോസ്റ്റിനു മറുപടി
----------------------------------------------
അബു മിന്ഹ നാലപ്പാട് 
*****************************************
(മറുപടി ഇല്ലാത്തതിനാല്‍ അഞ്ചാം വര്‍ഷം വീണ്ടും പോസ്റ്റുന്നു)
(മുഹമ്മദ് നബി(സ്വ) പടിപിപ്പിച്ചില്ല, സിദ്ധിഖ് (റ), ഉമർ.. *ഇമാമീങ്ങൾ ഇവർ ആരും ആഘോഷിച്ചിട്ടില്ല* എന്ന് എഴുതിവിട്ട അതെ പോസ്റ്റ് എഡിറ്റ് ചെയ്താണ് ഈ പോസ്റ്റ് തെയ്യാർ ചെയ്തത്. അതിനാൽ മുജാഹിദുകൾ ചെയ്ത പോസ്റ്റിനു ഉപകാര സ്മരണയോടെ തുടങ്ങാം!)

പ്രവാചകന്‍ മുഹമ്മദ് നബി(സ).  
[പഠിപ്പിച്ചിച്ചു] (പഠിപ്പിച്ചിട്ടില്ല - എന്നായിരുന്നു മുജ്ജു പോസ്റ്റ് :) ) 
*തന്റെ ജന്മ ദിനത്തിൽ പ്രാധാന്യം പഠിപ്പിക്കാൻ എല്ലാ ആഴ്ചയിലും തിങ്കളാഴ്ച്ച നോമ്പ്‌ നോറ്റും അതിനു നമ്മോട് പ്രേരിപിച്ചും മുസ്ലിമിന്റെ ഏറ്റവുംനല്ല ആഘോഷ മാർഘമായ ഇബാദത്ത് ചെയ്തു കാണിച്ചുതന്നു.
🔘 അബൂ ബക്കര്‍ സിദ്ദീക്ക് (റ).
[ആഘോഷിച്ചു]☑
നബി സ്വല്ല. യുടെ സുന്നത് അവർ കൈവെടിയില്ല.
🔘 ഉമര്‍ (റ). [ആഘോഷിച്ചു]☑
🔘ഉസ്മാന്‍ (റ). [ആഘോഷിച്ചു]☑
🔘അലി(റ). [ആഘോഷിച്ചു]☑
🔘ഇമാം അബൂ ഹനീഫ 150AH. [ആഘോഷിച്ചു]☑
🔘ഇമാം മാലിക്ക്.170AH
[ആഘോഷിച്ചു]☑
🔘ഇമാം ശാഫി.204AH [ആഘോഷിച്ചു]☑
🔘ഇമാം അഹമദ് ഇബ്നു ഹംബല്‍.241AH [ആഘോഷിച്ചു]☑
🔘ഇമാം ബുകാരി.256AH [ആഘോഷിച്ചു]☑
🔘ഇമാം മുസ്ലിം.261AH [ആഘോഷിച്ചു]☑
🔘ഇമാം അബൂദാവൂദ്. 275AH
[ആഘോഷിച്ചു]☑
🔘ഇമാം തിര്‍ മിദി.279AH [ആഘോഷിച്ചു]☑
🔘ഇമാം നാസഇ.303AH [ആഘോഷിച്ചു]☑
അതെ,
ഇവർ ആരും തിങ്കളാഴ്ച്ച നോമ്പ് എടുക്കാതിരിക്കില്ലല്ലോ.... ഇസ്‌ലാമിക ആഘോഷം സസന്തോഷപൂർവ്വം ഇബാദത്തുകൾ ചെയ്യൽ തന്നെ.
((ഇരുപെരുന്നാൽ ദിവസവും വെള്ളിയാഴ്ച്ചയും നാം അതു തന്നെയാണ്
ചെയ്യാറുള്ളത്))
@ കിങ്ങ് മുസ്ഫറുദ്ദീന്‍. ഇബ്ന്‍ അര്‍ബല്‍. 630AH.[💫ആഘോഷിച്ചു].
👆👆👆👆👆👆👆
അതെ, അദ്ദേഹം വളരെ വിപുലമായി ജനകീയമായി കൂടുതൽ ഇബാദത്തുകൾ കൊണ്ട് വർഷത്തിലും ആഘോഷിച്ചു മുസ്ലിം ഭരണാഥി പന്മമാർക്ക് മാത്രുക കൂടിയായി. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഇമാം ഇബ്നു കസീർ, അല്ലാമ സഹബി യെപ്പോലുള്ളവർ വാനോളം പുകഴ്ത്തിയത്.
എന്ന് മാത്രമല്ല അദ്ദേഹം ചെയ്ത ആ മൌലീദാഘോഷത്തെ വരെ പരിശുധമായാണ് ഉദ്ദരിചിട്ടുള്ളത്‌ :

*ഇബ്നു കസ്സീര്‍ അല്‍ ബിദായയില്‍ പറയുന്നത് കാണാം...*
وَكَانَ يَعْمَلُ المولد الشريف في رَبِيعٍ الْأَوَّلِ وَيَحْتَفِلُ بِهِ احْتِفَالًا هَائِلًا
*മുളഫര്‍ രാജാവ് റസൂല്‍ (സ) യുടെ പരിശുദ്ധ മീലാദ് കെങ്കേമമായി ആഘോഷിച്ച മഹല്‍ വെക്തിത്തമാണ്.....*
*അല്‍ ബിദായത്തു വന്നിഹായ - 13 /160*
-----------------------------------------
*അമലുല്‍ മൌലിദ് (മൌലീദ് ആഘോഷം)* *പരിശുദ്ധമാണ് എന്ന് ഇബ്നു കസീര്‍ (റ) ഇവിടെ സുവ്യക്തമാക്കുന്നുണ്ട്*

🔊📎"നിങള്‍ക്ക് ഞാന്‍ സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുന്നതും,നരകത്തില്‍ നിന്നും അകറ്റുന്നതുമായ ഒരുകാര്യവും പറയാതെ വിട്ടേച്ച് പൊയിട്ടില്ല".(മുഹമ്മദ് നബി." സ")
ഇല്ലേയില്ല.. നബിദിനവും തിങ്കളാഴ്ച്ച നോമ്പിലൂടെ പഠിപ്പിച്ചു. പെരുന്നാൾ ദിനങ്ങളിൽ നിർദേശിക്കപ്പെട്ട ഇബാദത്തുകളേ ചെയ്യാവൂ എന്നില്ലാതത്ത് പോലെ ഈ ദിവസവും മറ്റു സൽകർമ്മങ്ങൾ ആവാം.
.▪ ഒരു ചെ രിപ്പും വസ്ത്രവും ദരിക്കുബോള്‍ വലതു ഭാഗത്ത് നിന്നും തുടങുന്നതില്‍ പുണ്യമുണ്ടെന്ന് പഠിപ്പിച്ച മുത്ത് മുഹമ്മദ് നബി (സ).
▪നഖം വെട്ടുന്നതില്‍ പുണ്യമുണ്ടെന്ന് പഠിപ്പിച്ച മുത്ത് മുഹമ്മദ് നബി (സ).
▪വഴി തടസ്സം നീക്കുന്നതില്‍ പുണ്യമുണ്ടെന്ന് പഠിപ്പിച്ച മുത്ത് മുഹമ്മദ് നബി (സ).
▪സ്വന്തം മാതാവിന്റെ മുഖത്തെക്ക് നോക്കുന്നതില്‍ പോലും പുണ്യമുണ്ടെന്ന്പഠിപ്പിച്ച മുത്ത് മുഹമ്മദ് നബി (സ).
▪തന്റെ സഹോദരനെ കണ്ടാല്‍ ചിരിക്കുന്നതില്‍ പുണ്യമുണ്ടെന്ന്പഠിപ്പിച്ച മുഹമ്മദ് നബി (സ).
ഇങനെ നിസ്സാരമായ കാര്യങളില്‍ പ്പോലും
പുണ്യമുണ്ടെന്ന് പഠിപ്പിച്ച മുഹമ്മദ് നബി (സ)........
❓*എന്തു കൊണ്ട് ഖുർആൻ ഒറ്റ കോപിയാക്കി മറ്റു
നാട്ടിലേക്ക് അയച്ചില്ല ?, എന്തേ നിര്‍ദേശിച്ചില്ല ?*
❓ഖുർആനിക അക്ഷരങ്ങൾക്ക് പുള്ളിയും "ഹര്ക്കത്തും" എന്തുകൊണ്ടിട്ടില്ല !? ഇടാൻ നിർദേശിചില്ല
❓ *തജ്.വീദ് എന്ന വിജ്ഞാന ശാഖയുടെ ഗ്രന്ദങ്ങൾ രചന നടത്താൻ
സ്വഹാബത്തിനോട് പറഞ്ഞില്ല ?*
❓ഹദീസ് ഗ്രന്ദങ്ങൾ തയ്യാർ ചെയ്യാൻ പറയാൻ വിട്ടുവോ ?
❓തറാവീഹു ഒരു ഇമാമിന്റെ കീഴിൽ മുപ്പത് ദിവസം നടത്താൻ എന്തെ നിർദേശിചില്ല ?
❓ ജുമുഅ ദിവസം രണ്ടു ബാങ്ക് നിര്ദേശിച്ചില്ല ? 
❓ മക്കയിലോ മദീനയിലോ ഖുർആൻ സ്റ്റുഡി സെന്റെർ തുറക്കാൻ എന്തുകൊണ്ട് കല്പിച്ചില്ല?
❓വിദ്യാർഥിക്കാൾക്ക്/ യുവാക്കൾക്ക് വെവ്വേറെ സംഘന ഉണ്ടാക്കി വർഷങ്ങളിൽ സമ്മേളനം നടത്താൻ എന്തുകൊണ്ട്‌ നിർദേശിചില്ല ?

ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾക്കു
ഇതല്ലാം ഒരു അണു അളവ് പോലും പുണ്യമുള്ള കാര്യങ്ങൾ അല്ലാത്തത് കൊണ്ടാണ് എന്ന് ആരെങ്കിലും പറയുമോ ❓
ഒരിക്കലുമില്ലാ എങ്കിൽ
മീലാദ് നബി ഘോഷത്തില്‍ ഒരു അണു അളവ് പുണ്യമുണ്ടായിരുന്നെങ്കില്‍ ഇതിന്റെ പുണ്യത്തെ പറ്റിയോ ഇത് ആഘോഷിക്കേണ്ട രീതി യെ പറ്റിയോ ഒരു വാക്ക് പറഞില്ല...ഒരു വാക്ക്?!!. - എന്ന മുജ്ജു മൌലവിമാരുടെ ചോദ്യം വെറും കബളിപ്പിക്കാനുള്ള കുതന്ത്രം മാത്രമെന്ന് ഏതൊരു കൊച്ചു കുട്ടിയുടെ ബുദ്ദിക്കും മനസ്സിലാവും!
റസൂൽ കരീം സ്വല്ല... തന്നെ സൂചിപ്പിച്ചിട്ടുണ്ട്, തിങ്കളാഴ്ച്ച നോമ്പിലൂടെ എന്നത് നാം ഏവരും അറിയുന്ന വാസ്തവം!
🔗ഇനി നബിദിനത്തെ ബിദ്അത്തും ലലാലത്തുമാക്കുന്ന മുജ്ജുസ് മൌലവിമാർ
ഓര്‍ക്കുക.......💀
📎 "എല്ലാ ബിദ് അതുകളും വഴികേടിലാണ്".
എല്ലാ വഴികേടുകളും നരകത്തിലാണ്.മുഹമ്മദ് നബി (സ) എന്ന് പഠിപ്പിച്ചപ്പോൾതന്നെ മറ്റൊന്നുകൂടെ പഠിപ്പിച്ചിട്ടുണ്ട് . എന്താണ് ബിദ്അത്ത് !?
📌📋 عن أم المؤمنين عائشة رضي الله عنها قالت : قال رسول الله صلى الله عليه وسلم : ( من أحدث في أمرنا هذا ما ليس منه فهو رد ) رواه البخاري ومسلم
ഉമ്മുൽ മുഅമിനീൻ ആയിഷ (റ) യെ തൊട്ട്; മഹതി പറയുന്നു. റസൂൽ (സ്വ) പറഞ്ഞു: ആരെങ്കിലും നമ്മുടെ ഈ (ദീൻ) കാര്യത്തിൽ ഈ ദീനിൽ പെടാത്ത വല്ലതും പുതുതായി ഉണ്ടാക്കിയാൽ അത് (അവനെയും) തള്ളേണ്ടതാണ്.
ബുഖാരി- മുസ്‌ലിം.
പുതുതായി ഉണ്ടാകുന്നവ (ബിദത്ത് )ദീൻ കാര്യത്തിൽ പെട്ടതും, പെടാത്തതും ഉണ്ടെന്നു ഈ ഹദീസിൽ നിന്ന് തന്നെ സുവ്യക്തമാണ്.
അല്ലായിരുന്നെങ്കിൽ (ما ليس منه) ദീനിൽ അഥവാ ശറഹിൽ പെടാത്ത വല്ലതും എന്ന് അവിടുന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ അപ്പോൾ (ما فيه) അഥവാ ശറഹിൽ പെട്ടത് തള്ളേണ്ടതല്ല എന്ന് ഈ ഹദീസിൽനിന്ന തന്നെ ലഭിക്കുന്നു...
അത് ഇമാമീങ്ങൾ വളരെ വ്യക്തമാക്കിയതുമാണ്.

ഇബ്നു റജബ് (റ) ഈ ഹദീസിനെ വിശദീകരിക്കുന്നത് ഇപ്രകാരമാണ്;
مَن أحدث في أمرنا هذا ما ليس منه فهو ردٌّ، فالمعنى إذاً: أنَّ مَنْ كان عملُه خارجاً عن الشرع ليس متقيداً بالشرع، فهو مردود. (جامع العلوم والحكم )
അപ്പോൾ ഈ ഹദീസ് കൊണ്ട്അർത്ഥമാക്കുന്നത്; തീർച്ചയായും ഒരാളുടെ പ്രവർത്തി ഷറഇനെ തൊട്ടുപുറത്തുള്ളതായി; അഥവാ ഷറഇനോട് ഒരു ബന്ധവും ഇല്ലാതെ വന്നാൽ അതു തള്ളപ്പെടെണ്ടാതാണ്.
ഇമാം ഇബ്ൻ ഹജർ അസ്ഖലാനി ഫതുഹുൽ ബാരിയിൽ ഈ ഹദീസിനെ വിശദീകരിക്കുന്നു
وَهَذَا الْحَدِيث مَعْدُودٌ مِنْ أُصُولِ الْإِسْلَامِ، وَقَاعِدَةٌ مِنْ قَوَاعِدِهِ، فَإِنَّ مَعْنَاهُ: مَنْ اخْتَرَعَ مِنْ الدِّينِ مَا لَا يَشْهَدُ لَهُ أَصْلٌ مِنْ أُصُولِهِ فَلَا يُلْتَفَتُ إلَيْهِ
ഈ ഹദീസ് ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളിൽ എന്നപ്പെട്ടതും അതിന്റെ നിയമങ്ങളിൽ പെട്ടതുമാണ്. അപ്പോൾ ഈ ഹദീസിന്റെ അർത്ഥം ; ആരെങ്കിലും ദീനിൽ അതിന്റെ അടിസ്ഥാനങ്ങളിലെ ഒരു അടിസ്ഥാനത്തോടും ചേരാത്ത ഒന്ന് പുതുതായി ഉണ്ടാക്കുകയും ചെയ്‌താൽ അത് ദീനിൽ വകവേയ്ക്കാവുന്നതല്ല.
മറ്റൊരിടത്തു ഇബ്നു ഹാജർ റഹി. പറയുന്നത് കാണുക : 
ഉദാരണങ്ങൾ സഹിതം വിശദീകരിച്ചതിനു ശേഷം :
 وَالْمُرَادُ بِقَوْلِهِ كُلَّ بِدْعَةٍ ضَلَالَةٌ مَا أُحْدِثُ وَلَا دَلِيلَ لَهُ مِنَ الشَّرْعِ بِطَرِيقٍ خَاصٍّ وَلَا عَام
" എല്ലാ ബിദ്അത്തും വഴിപിഴച്ചതാണ് എന്ന് അവിടുത്തെ വാക്കുകൊണ്ടുള്ള ഉദ്ദേശം, പൊതുവായോ അല്ലെങ്കിൽ പ്രത്യേകമായോ ശറഹിൽ തെളിവുകളൊന്നുമില്ലാത്ത പുതുതായ കാര്യങ്ങളാണ്"  (ഫത്ഹുൽബാരി) 
വീണ്ടും ഇമാം ഷാഫി (റഹി) നിന്നും ഉദ്ധരിക്കുന്നു; 
അതാണ്‌ ഇമാം ഷാഫി റഹിമഹുല്ലാ പറഞ്ഞത് : ബിദ്അത്ത് രണ്ടു വിതമുണ്ട് ; നല്ല ബിദ്അതും ചീത്ത ബിദ്അതും., സുന്നത്തിനോട്
യോജിച്ചാൽ നല്ലതും വിയോജിച്ചാൽ ചീത്ത ബിദ്അതും...
قال الشافعي "البدعة بدعتان : محمودة ومذمومة ، فما وافق السنة فهو محمود وما خالفها فهو مذموم "
************
വീണ്ടും ഇമാം ഷാഫി (റ) പറയുന്നു;
خرجه أبو نعيم بمعناه منطريق إبراهيم بن الجنيد عن الشافعي ، وجاء عن الشافعيأيضا ما أخرجه البيهقي في مناقبه قال " المحدثات ضربان ما أحدث يخالف كتابا أو سنة أو أثرا أو إجماعا فهذه بدعة الضلال ، وما أحدث من الخير لا يخالف شيئا من ذلك فهذه محدثة غير مذمومة " انتهى .
(ഫത്‌ഹുൽ ബാരി)
പുതുതായി ഉണ്ടായത് രണ്ടു വിതമാണ്; 1) കിതാബിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി
പുതുതായത്. ഇത് പിഴച്ച ബിദ്അത്താണ്. എന്നാൽ അവയോടൊന്നിനോടും എതിരാവാത്ത പുതുതായി ഉണ്ടായ നല്ലകാര്യങ്ങൾ.. ഇവ എതിർക്കപ്പെടാത്ത ബിദ്അതുകളാണ്...
ഇവിടെയാണ്‌ ലോക പ്രശസ്തരായ പണ്ഡിതര് നമ്മോടു പഠിപ്പിച്ചത്, നബിദിനം ഖുർആൻ, സുന്നത്ത്, അസർ, ഇജ്‌മായിനോടോന്നും തന്നെ എതിരാവുന്നില്ല മറിച്ചു അവയോടു യോജിച്ചു വരുന്നകാര്യങ്ങളാണ്
അവ. പുണ്യ റസൂൽ സ്വ. യുടെ മദ്
ഹു പദ്യ ഗദ്യ രൂപങ്ങളിൽ ആവിഷ്കരിക്കുന്നതും ഭക്ഷണവിതരണവും റിലീഫ്‌-ആതുരസേവനങ്ങളും സജ്ജന സമ്പർക്കവും ദീനി പ്രബോധനവും മറ്റു ഇതര ദീനി പ്രവർത്തനങ്ങളെ കൊണ്ട് ആ മാസവും ദിവസവും ധന്യമാക്കുന്നു.
ഇനി റബീഉൽ അവ്വൽ 12 ഉം തിങ്കളാഴ്ചയും ചേർന്ന് വന്നാൽ അന്ന് നോമ്പ് പിടിച്ചു 
തന്നെയാവാം ആഘോഷം, നേരെ മറിച്ച് യോജിച്ചു വരാത്തപ്പോൾ നോമ്പ് പിടിക്കുകയോ,   മറ്റു സൽകർമ്മങ്ങൾ കൊണ്ടോ സന്തോഷ പ്രകടനമാവാമല്ലോ...
ഒരേ സമയം ലോകാനുഗ്രഹിയായ പ്രവാചകരാണെന്ന് പറയുമ്പോഴും അവിടുന്ന് ഈ ലോകത്തേക്ക് ഭൂജാതനായ അഥവാ നമുക്ക് ആ അനുഗ്രഹത്തെ അല്ലാഹു സമ്മാനിച്ച ദിവസം/മാസം ഒന്ന് സന്തോഷിക്കാൻ പാടില്ലെന്ന് വാഷിപിടിക്കുന്ന ഈ മുജാഹിദ് മതം എത്ര ഹീനവും അസഹിഷ്ണതനിറഞ്ഞതുമാണെന്ന് ആര്ക്കാണ് മനസ്സിലാവാത്തത്...!?
صلى وسلم عليك يارسول الله

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....