Wednesday, August 7, 2019

*ശഅറ് മുബാറക്* ഭാഗം 1


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆
*ശഅറ് മുബാറക്*

*ഭാഗം I*

തിരുകേശം എന്നർത്ഥം നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരു കേശത്തിൽ ബറകത്ത്  ഉണ്ടെന്നും സഹാബിമാരും താബിഉകളും അതുകൊണ്ട് ബറക്കത്ത് എടുത്തിരുന്നു എന്നും പ്രമാണബദ്ധമായി തെളിഞ്ഞതാണ്


റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലമയെ നേരിൽ കാണുവാനുഭാഗ്യം ലഭിച്ച സ്വഹാ,ബത്ത് എന്തു നിലപാട് സ്വീകരിച്ചു എന്ന് നോക്കാം
عن أنس أن رسول الله لما حلق رأسه
كان أبو طلحة أول من أخذ من شعره ( بخاري : ۱۱۹ )

അനസ്  റ ൽ നിന്നും നിവേദനം  നബി സ തല മുണ്ഡനം ചെയ്തപ്പോൾ  അവിടത്തെ തിരുകേശം ആദ്യം സ്വീകരിച്ചത്  അബൂത്വൽഹ റ ആയിരുന്നു (ബുഖാരി 166 )

മേൽ ഹദീസിനെ വിശദീകരണത്തിൽ ഇമാം അസ്ഖലാനി റ പറയുന്നു

അബൂ അവാന റ  സ്വഹീഹിൽ ഇതിനേക്കാൾ വിശദമായി ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് '
അതിങ്ങനെ വായിക്കാം   നിക്ഷയം റസൂലുല്ലാഹി സല്ലല്ലാഹു അലൈവസല്ലം മുടി എടുക്കുന്ന വ്യക്തിക്ക്  മുടി എടുക്കാൻ നിർദ്ദേശം നൽകുകയും അദ്ദേഹം മുടി എടുക്കുകയും ചെയ്തു

അങ്ങനെ  വലതുവശത്തെ കേശം നബിസല്ലല്ലാഹു അലൈഹി വസല്ലമ അബൂത്വൽഹ റ ക്ക് നൽകി


പിന്നെ മറ്റേ വശത്ത് മുടി എടുത്തു അത് ജനങ്ങൾക്കിടയിൽ വിതരണം ചെയ്യാൻ
അബൂത്വൽഹ റ ക്ക്
നിർദേശം നൽകി '

ഇബ്നു ഉയയ്ന റ വഴിയായി മുസ്ലിം റ. ഇബ്നു സീരീൻ റ ൽ നിന്ന്  നിവേദനം
ചെയ്ത ഹദീസിലെ പരാമർശങ്ങൾ ഇങ്ങനെയാണ് '

നബി സല്ലല്ലാഹു അലിവസല്ലം ജംറയിൽ എറിഞ്ഞ അറവ് നടത്തിയശേഷം മുടി എടുക്കാൻ വലതുഭാഗം  ഒസാന് നൽകി.
പിന്നീട് നബി സല്ലല്ലാഹു അലൈവസല്ലം അബൂത്വൽഹ റ യെ വിളിച്ചുവരുത്തി വലതുഭാഗത്തെ കേശം അദ്ദേഹത്തിനു നൽകി ' പിന്നെ തലയുടെ ഇടതു വശം ഒസാന്  നൽകി

അദ്ദേഹം എടുത്ത കേഷം അബൂത്വൽഹ റ ക്ക് നൽകി

അത് ജനങ്ങൾക്കിടയിൽ വിതരണം ചെയ്യാൻ നബിസല്ലല്ലാഹു അലൈഹി വസല്ലമ നിർദേശിച്ചു.

ഹഫ്സ് ബ്ന് ഗിയാസ്   റ വഴി ഹിശാം റ നിന്ന് മുസ്ലിം ഉദ്ധരിച്ച മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു '

വലതു ഭാഗത്തു നിന്ന് എടുത്ത കേശം നബിസല്ലല്ലാഹു അലൈഹി വസല്ലമ  അടുത്തുള്ളവർക്ക് വിതരണം ചെയ്തു -

മറ്റൊരു പരാമർശം ഇങ്ങനെയാണ് ഒരു കേശം  രണ്ട് കേശം എന്ന തോതിൽ അത് ജനങ്ങൾക്കിടയിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമ വിതരണം ചെയ്തു.

ഇടതുവശത്തെ കേശം ഉമ്മു സൈ ലൈം  റ നൽകി " അബൂത്വൽഹക്ക് നൽകി " എന്ന പരാമർശമാണ്  പ മറ്റൊന്നിൽ കാണുന്നത്


തുടർന്ന് ഇമാം അസ്കലാനി റ  വ പറയുന്നു '

ഈ രിവായത്തുകൾ തമ്മിൽ വൈരുദ്ധ്യമില്ലേ അവയെ ഇപ്രകാരം സംയോജിപ്പിക്കാൻ ഇരുവശത്തെ കേശവും നബി  സ്വ അബൂ ത്വൽഹ റ യെ ഏൽപിച്ചു.

വലതുവശത്തെ കേശം നബിസല്ലല്ലാഹു വസല്ലമയുടെ നിർദ്ദേശപ്രകാരം അബൂത്വൽഹ ജനങ്ങൾക്കിടയിൽ വിതരണം ചെയ്തു.

ഇടതുവശത്തെ കേശം നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ നിർദേശപ്രകാരം തന്നെ ഭാര്യ ഉമ്മുസുലൈമിന് നൽകി

ഇമാം അഹമ്മദ് നിവേദനത്തിൽ മഹതിക്ക് തന്റെ സുഗന്ധത്തിൽ ആക്കാൻ വേണ്ടി ഒരു പരാമർശവും കൂടി കാണാം .
ഇതനുസരിച്ച് അബൂ അഭവനയു  റ ടെ രിവാഹത്തിൽ വന്ന യഖ്സിംഹു എന്നതിൽ ഇബ്നു ഉെയെനയുടെ റ രിവായത്തിൽ വന്ന  ഇഖ് സിംഹു എന്നതിലുള്ള ഇമീർ (സർവ്വനാമം) മടങ്ങുന്നത് വലതുവശത്തെ കേശത്തിലേക്കാണ്


(ഫത്ഹുൽ ബാരി 1 /278)

പ്രസ്തുത ഹദീസ് മുസ്ഖ് റജ അബൂ അവാന 7 /41  ' ,7/ 43 ൽ കാണാം


മുസ്ലിം  റ ഉദ്ധരിച്ച പ്രസ്തുത രിവായത്തുകൾ സ്വഹീഹ് മുസ്‌ലിം ഹദീസ് നമ്പർ 22 98 ൽ കാണാം


ഇമാം അഹമ്മദ് റ മുസ്നദ് 120 26
, 127 41, 130 21 എന്നീ നമ്പറുകളിൽ പ്രസ്തുത പരാമർശം കാണാം

ഇതിൽനിന്ന് മനസ്സിലാകുന്നത് ഇടതുവശത്തെ കേശംമുഴുവനും ഉമ്മുസുലൈം   റ സൂക്ഷിച്ചിരുന്നു എന്നാണ്
***************-*******-*-**-**-****-************
*ബഹു''മുആവിയ  റ യുടെ സമീപനം കാണുക*

നബിസല്ലല്ലാഹു മിനയിൽ വെച്ച് മുടി കളഞ്ഞപ്പോൾ അത് മുആവിയ റ ക്ക് നൽകിയിരുന്നു  'അദ്ദേഹം അത് സൂക്ഷിച്ചു 'അദ്ദേഹം വഫാത്തായപ്പോൾ. അത് അദ്ദേഹത്തിന്റെ രണ്ട് കണ്ണിന്മേൽ വെക്കുകയുണ്ടായി.

മുഖ്തസ്വറ് താരീഖ് ദിമശ് ഖ് 7/36  )

************************
:*അനസി  റ ന്റെ വസ്വിയത്ത്*

ദഹബി  എഴുതുന്നു' താൻ മരണപ്പെട്ടാൽ നബി സ്വ യുടെ തിരു കേശങ്ങളിൽ ചിലത് തന്റെ വായിൽ വെക്കാൻ അനസ് റ വസിയ്യത്ത് ചെയ്തിരുന്നു (മീസാൻ 4/ 468 )

ഇമാം അസ്ഖലാനി  റ പറയുന്നു

ഇബ്ന് സകൻ റ ഹബീറ റ ൽ നിന്ന് റിപ്പോർട്ട്     ചെയ്യുന്നു സാബിതുൽ ബുന്നാനി എന്നോട് പറഞ്ഞു '

അനസ് എന്നോട് പറഞ്ഞു

ഇത് റസൂലുല്ലാഹിയുടെ തിരുകേശങ്ങളിൽ പെട്ട ഒരു കേരമാണ് അത് എന്റെ നാവിനെ ചുവട്ടിൽ താങ്കൾ വെക്കണം

സാബിതുൽ ബുന്നാനി  പറയുന്നു അദ്ദേഹം നിർദ്ദേശിച്ചതുപോലെ അദ്ദേഹത്തിന്റെ നാവിനു ചുവട്ടിൽ ഞാനതു വച്ചു '

ആ തിരുകേശം മഹാന്റ നാമാവിൻ ചുവട്ടിൽ ആയിരിക്കെ അദ്ദേഹം മറവ് ചെയ്തത്

അൽ ഇസ്വാബ 1 / 43


നബിസല്ലല്ലാഹു വസല്ലമ ക്ക്  പത്ത്വർഷം സേവനം ചെയ്തിരുന്ന സ്വഹാബിയായ അനസ്  റ
ഭൗതികലോകത്തെ തിരുകേശ അനുഗ്രഹം ധാരാളം ലഭിച്ച വ്യക്തിയാണ് ഏകാന്ത ഭവനമായ ഖബറിലും തിരുകേശത്തിന്റെ പുണ്യം ലഭിക്കണമെന്ന് ആഗ്രഹിച്ചാണ് ശിഷ്യൻ
സാബിതുൽ ബുന്നാനി യോട്
അപ്രകാരം വസിയ്യത്ത് ചെയ്തത്.

അനസിൽ നിന്നും നിവേദനം'

ഒസാൻ  നബി സല്ലമയുടെ മുടി എടുത്തു കൊണ്ടിരിക്കുമ്പോൾ.  മുടി കളയാൻ മുടി എടുത്തുകൊണ്ടിരിക്കുമ്പോൾ നബിയെ ഞാൻ നോക്കിക്കണ്ടു

അവിടത്തെ അനുയായികൾ അവിടെത്തെ ചുറ്റിനടന്നു.
അവരിൽ ഒരാളുടെ കയ്യിൽ അല്ലാതെ ഒരു മുടിയും വീഴരുത് എന്നായിരുന്നു അവരുടെ ഉദ്ദേശം.
( മുസ്ലിം 42 92 )

ഇമാം നവവി വിശദീകരിക്കുന്നു:

നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരു കേശം മുമ്പിലെത്തിയ ഒരാളുടെ കയ്യിൽ അല്ലാതെ സമ്മതിക്കാതെ  സ്വഹാബത്ത് അതിന്ന ആദരിക്കുന്നുവെന്ന് ഹദീസ് പഠിപ്പിക്കുന്നു

ശറഹു മുസ്ലിം 8/34)*

***************************

ഉമ്മുസലമ റ തിരുകേശം കൊണ്ട് രോഗ ശമനം തേടുന്നു.

ഇമാം ഹലബി    റ പറയുന്നു '

പിന്നെ നബിസല്ലല്ലാഹു  ചുവന്ന നിറത്തിലുള്ള തോലിനാൽ നിർമ്മിതമായ ഒരു ടെന്റിൽ പ്രവേശിച്ചു

കിറാശി റ വിനേ വിളിച്ചുവരുത്തി തലമുണ്ഡനം ചെയ്തു മുടി ഒരു മരത്തിനു മുകളിലേക്ക് എറിഞ്ഞു അപ്പോൾ ജനങ്ങൾ അത് പൂർണ്ണമായും എടുത്തു

ഉമ്മു ഉമാ റ   റ അതിൽ നിന്ന് കുറെ കെട്ടുകൾ എടുത്തു .
തുടർന്ന് മഹതി അവ കഴുകിയ വെള്ളം രോഗിക്ക് കൊടുക്കുകയും രോഗി സുഖം പ്രാപിക്കുകയും ചെയ്യാറുണ്ടായിരുന്നു  സീറത്തുൽ ഹല ബി 2/ 713 )

ഈ സംഭവം വാഖിദി റ   യുടെ മഗാസി 2, 615 ലും കാണാം
**
മഹാനായ  ഉമ്മുസലമ നബിസല്ലല്ലാഹു വസല്ലമയുടെ തിരുകേശം സൂക്ഷിച്ചിരുന്നതായും സ്വഹാബിമാരിൽ നിന്ന് ആരെങ്കിലും കണ്ണേറോ മറ്റോ സംഭവിച്ചാൽ ഒരു വെള്ളപ്പാത്രവുമായി മഹതിയെ സമീപിച്ചിരുന്നതായും മഹതി തിരുകേശം എടുത്തു വെള്ളത്തിൽ മുക്കി കൊടുത്തിരുന്നതായും ഇമാം ബുഖാരി രേഖപ്പെടുത്തിയിട്ടുണ്ട് ( ബുഖാരി 54 46)


:++++++++++++++++++++

*ഖാലിദ് റ ബറക്കത്തെടുത്തു*


മഹാനായ ഖാലിദുബ്നു വലീദ് റ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ മൂർധാവിൽ നിന്നുള്ള കേശങ്ങൾ  അദ്ദേഹത്തിൻറെ തൊപ്പിയിൽ തുന്നി പീഡിപ്പിച്ചിരുന്നതായും അത് നിമിത്തം അദ്ദേഹം എല്ലാ യുദ്ധങ്ങളിലും വിജയം കൈവരിച്ചിരു ന്നതായും ഹദീസിൽ വന്നിട്ടുണ്ട് (അൽ ബിദായ 7 /278)

മഹാനായ അബൂയ അല റ മുസ് നദിൽ പറയുന്നു ഖാലിദ് ബ്നു വലീദ് റ നബിസല്ലല്ലാഹു അലൈഹി വസല്ലമ നിർവഹിച്ച ഒരു ഉംറയിൽ നബിയോട് ഒന്നിച്ച് ഞങ്ങൾ ഉംറ നിർവഹിച്ചു നബി സല്ലല്ലാഹു അലൈവസല്ലം മുടി കളഞ്ഞപ്പോൾ തിരുകേശത്തിലേക്ക് ജനങ്ങൾ മുന്നിട്ടു

മൂർദ്ധാവിൽ   കേശങ്ങൾ ഞാൻ കൈവശപ്പെടുത്തുകയും ഒരു തൊപ്പി ഉണ്ടാക്കി അതിൻറെ മുൻഭാഗത്ത് അത് ഞാൻ നിക്ഷേപിക്കുകയും ചെയ്തു

അത് കാരണം ഏത് വഴിക്ക് പോയാലും എനിക്ക് വിജയം സുനിശ്ചിതമായിരുന്നു

മുസ്നദ് അബീയ അല   6 /359)


മുഹമ്മദ് ൽ വാഖിദ് ഫുതൂ ഹു ശാമിൽ വിവരിക്കുന്ന നിവേദനം

ഖാലിദ്  റ പറയുന്നു നബി സല്ലല്ലാഹു അലൈവസല്ലം ഹജ്ജത്തുൽ വദാഇൽ വച്ച് തലമുടി നീക്കിയപ്പോൾ തുരുകേശങ്ങളിൽ നിന്നും ഏതാനും കേശങ്ങൾ ഞാൻ സ്വീകരിച്ചു.
അപ്പോൾ  നബിസല്ലല്ലാഹു അലൈഹിവസല്ലമ ഇപ്രകാരം ചോദിച്ചു ഓ ഖാലിദ് ഇവ കൊണ്ട് താങ്കൾ എന്ത് പ്രവർത്തിക്കും?

 അപ്പോൾ ഞാൻ പറഞ്ഞു അല്ലാഹുവിനെ തിരുദൂതരെ അതുകൊണ്ട് ബറകത്ത്എടുക്കുകയും ശത്രുക്കളോടുള്ള യുദ്ധത്തിൽ അവർക്കെതിരെ ഞാൻ സഹായം തേടുകയും ചെയ്യും

അപ്പോൾ നബി സല്ലല്ലാഹു അലൈഹി വസല്ലമ എന്നോട് പറഞ്ഞു തിരുകേശങ്ങൾ താങ്കൾകോപമുണ്ടാകുമ്പോൾ എല്ലാം താങ്കൾക്ക് സഹായം ലഭിക്കും.

അങ്ങനെ ആ തിരുകേശങ്ങൾ ഞാനെൻറെ തലയുടെ മുൻഭാഗത്ത് തുന്നിപ്പിടിപ്പിച്ച തുടർന്ന് ഞാൻ കണ്ടുമുട്ടുന്ന സംഘങ്ങളെല്ലാം റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ബറക്കത്ത് കാരണം തോറ്റോടുകയായിരുന്നു -

ഫുതൂ ഹുശാം
1/ 220)

വാഖി ദി റ മഗാസിയിൽ പറയുന്നു.
പണ്ഡിതന്മാർ പറയുന്നു നബിസല്ലല്ലാഹു അലൈഹി വസല്ലമ ഹദിയ അറുത്തപ്പോൾ മുടി കളയുന്നയാളെ വിളിച്ചുവരുത്തി നബി സല്ലല്ലാഹു അലൈവസല്ലം യുടെ തിരുകേശം ആവശ്യപ്പെട്ടു മുസ്ലിങ്ങൾ സന്നിഹിതരായി

മുടിയെടുക്കാനായി തലയുടെ വലതു ഭാഗം നബി സ്വ കളയുന്ന വന്നയാൾക്ക് നൽകി

പിന്നീട് എടുത്ത് മുടി അബൂത്വൽഹ. റ ക്ക് നൽകി

മൂർദ്ധാവിലെ മുടി തനിക്കു നൽകണമെന്ന് ഖാലിദ്  റ നബിയോട് ആവശ്യപ്പെട്ടു ' അതുപ്രകാരം മൂർദ്ധാവിലെ മുടി നബിസല്ലല്ലാഹു  ഖാലിദിന് നൽകി. ഖാലിദ് അത് തൻറെ തൊപ്പിയുടെ മുൻഭാഗത്ത് പിടിപ്പിച്ചു'


അത് നിമിത്തം അദ്ദേഹം കാണുന്ന എല്ലാ സംഘത്തെയും സംഘത്തെയും ചിന്നഭിന്നമാകുമായിരുന്നു'

അബൂബക്കർ വിവരിക്കുന്നു ഉഹ്ദ് ഖന്ദ ഖ് ഹുദൈബിയ  തുടങ്ങി ഞങ്ങൾ കണ്ടുമുട്ടിയ എല്ലാ സ്ഥലങ്ങളിലും ഖാലിദ് റ ന്റെ പ്രകടനം ഞാൻ നോക്കിക്കൊണ്ടിരുന്നു



പിന്നീട് പെരുന്നാൾ ദിവസം തടിച്ചുകൊഴുത്ത ആരോഗ്യവാനായ ഒരു ഒട്ടകത്തെ ബലിയർപ്പിക്കാനായി അദ്ദേഹം നബിസല്ലല്ലാഹു വസല്ലമ യെഏൽപ്പിച്ചതും  ഞാൻ കണ്ടു

പിന്നീട് നബി തലമുണ്ഡനം ചെയ്തു കൊണ്ടിരിക്കുമ്പോൾ അദ്ദേഹം അവിടെ സന്നിഹിതരായിരുന്നു ഇപ്രകാരം ആവശ്യപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടു അല്ലാഹുവിന്റെ റസൂലെ സ്വ അങ്ങയുടെ മൂർധാവിലെതിരുകേശം എനിക്കല്ലാതെ മറ്റാർക്കും നൽകരുത്

എന്റെ മാതാവും പിതാവും അങ്ങേയ്ക്ക് ദണ്ഡമാണ്
തുടർന്ന് നബി സല്ലല്ലാഹു അലൈവ സല്ലമയുടെ മൂർധാവിലെ കേശം ഖാലിദ് റ സ്വീകരിക്കുന്നത് ഞാൻ നോക്കിക്കണ്ടു

പ്രസ്തുത കേശം അദ്ദേഹം  രണ്ടു കണ്ണുകളുടെയും മേലെയും വായിലും വെച്ച് ഉമ്മവച്ചു'

അൽമ ഗാസി 1/ 464

********************************

*ആഇശ ബീവി റ യും സൂക്ഷിച്ചു*

വാഖി ദി  റ തുടരുന്നു.അബൂബക്കർ സിദ്ധീഖ് പറയുന്നു


ഞാൻ ആയിഷയോടു ചോദിച്ചു നിങ്ങളുടെ പക്കലുള്ള തിരുകേശങ്ങൾ എവിടെനിന്ന് ലഭിച്ചു മഹതി പ്രതിവചിച്ചു ഹജ്ജ് വേളയിൽ വിതരണം ചെയ്തപ്പോൾ ജനങ്ങൾക്കു ലഭിച്ചത് ഞങ്ങൾക്കും ലഭിച്ചു (അൽമ ഗാസി 1/ 464 )

അബൂബക്കർ സിദ്ധീഖ് പറയുന്നു

സുഹൈലുബ്നു അംറ് ഇസ്ലാം സ്വീകരിച്ചശേഷം ഹജ്ജത്തുൽ വദാഇൽ അറവ് നടത്തുന്ന സ്ഥലത്ത് അദ്ദേഹം നിൽക്കുന്നത് ഞാൻ കണ്ടു അദ്ദേഹം റസൂലുള്ളാഹി  യുടെ ഒട്ടകങ്ങളെ അടുപ്പിച്ചു കൊടുക്കുന്നു നബി സല്ലല്ലാഹു അലൈഹിവസല്ലം സ്വന്തം കൈകൊണ്ട് അവയെ അറുക്കുകയും ചെയ്യുന്നു

തല മുണ്ഡനം ചെയ്യുന്നതിനായി നബിസല്ലല്ലാഹു ഒസാനെ വിളിച്ചുവരുത്തി

ഒസാൻ പടിച്ചെടുക്കുന്ന മുടികൾ എല്ലാം

 സുഹൈൽ റ ഇരുന്നാ നയനങ്ങളിലേക്ക് ചേർത്തുവെക്കുന്നു
സീറത്തുൽ ഹലബി 2/ 21


ജനങ്ങൾ തിരു   ചര്യയിൽനിന്ന് വ്യതിചലിക്കാൻ തുടങ്ങിയപ്പോൾ മഹതിയായ   ആയിശ റ ശക്തിയായി അതിനെ വിമർശിക്കുകയുണ്ടായി.

നബിസല്ലല്ലാഹു സല്ലമയുടെ തിരുകേശങ്ങൾ നിന്ന് ചിലതും   അവിടത്തെ വസ്ത്രങ്ങളിൽ നിന്നും ചെരുപ്പുകളിൽ. ചിലതും എടുത്തുകാണി ചു മഹതി പറഞ്ഞു '

എത്രപെട്ടന്നാണ് നിങ്ങളുടെ പ്രവാചകരുടെ ചര്യ നിങ്ങൾ ഉപേക്ഷിക്കുന്നത്

ഇത് നബിസല്ലല്ലാഹു വസല്ലമയുടെ വസ്ത്രവും ചെരുപ്പമാണ്   അവ ഇതുവരെ നുരുമ്പിയിട്ടില്ല ( അൻസാബുൽ അസ്റാർ 2 / 275 )

***************-**********--*****

*അബൂ സംഅ റ സൂക്ഷിച്ചു*.


മഹാനായ അബൂ സംഅ  റ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരുകേശം സൂക്ഷിച്ചിരുന്നു ബറക്കത്തടുത്തിരുന്നു. അദ്ദേഹത്തിന്റെ ചരിത്രം വിവരിക്കുന്ന സ്ഥലത്തു പറയുന്നു '

വൃക്ഷ ചുവട്ടിൽ നബിസല്ലല്ലാഹു വസല്ലമ യോ അദ്ദേഹം ബൈഅത്ത് ചെയ്തു

മിസ്റിൽ താമസമാക്കിയിരുന്ന അദ്ദേഹം ഇബ്ന് ഖദീജി റ യുടെ കൂടെ  ആഫ്രിക്കയോട യുദ്ധം ചെയ്തു ആഫ്രിക്കയിൽ വച്ച് അദ്ദേഹം വഫാത്തായി


അദ്ദേഹം സൂക്ഷിച്ചിരുന്ന തിരുകേശങ്ങൾ അദ്ദേഹത്തോടൊപ്പം മറവു ചെയ്യപ്പെട്ടു

(അൽ ഇസ്തിഖ് സ്വ
 1 /145 )

തിരുകേശം സൂക്ഷിച്ച ബറക്കത്ത് എടുത്ത് ചില സ്വഹാബിമാരുടെ ചരിത്രമാണ് മേൽപറഞ്ഞത്


തിരുകേശ മഹത്വം ഇവയിൽ നിന്ന് വളരെ വ്യക്തമാണ്

***********************



*ശഅറ്മുബാറക്കും താബിഉകളും*


സഹാബത്തിന്റെശിഷ്യന്മാരായ താബിഉകളും തിരുകേശത്തെ അങ്ങേയറ്റം ആദരിക്കുകയും ബഹുമാനിക്കുകയും അത് കൊണ്ട് ബറക്കത്തടുക്കുകയും ചെയ്തിരുന്നു


നബിസല്ലല്ലാഹു ജീവിതത്തിൽ പലതവണ തല മുണ്ഡനം ചെയ്യുകയോ മുടി വെട്ടുകയോ താടിയും മീശയും ഭംഗിയാക്കുകയും ചെയ്തിട്ടുണ്ട്

ഈ സന്ദർഭങ്ങളിൽ പൂർണ്ണ കേശങ്ങളോ കഷ്ണങ്ങളോ ഒന്നോ അതിലധികമ മോആയിരക്കണക്കിന് സ്വഹാബിമാർ കൈവശപ്പെടുത്തി എന്ന കാര്യം തീർച്ചയാണ്


അവരിൽ ചിലരുടെ വസിയത്ത് പ്രകാരം അവയിൽ ചിലതൊക്കെ പലരുടെയും ജനാസയോടൊപ്പം മറവ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നത് ശരി തന്നെ

എങ്കിലും സഹാബിമാരുടെ ജീവിതകാലത്തോ മരണശേഷമേ അവയിലധികവും പിൽക്കാലക്കാർ കൈമാറിയതായി ചരിത്രത്തിൽ വായിക്കാവുന്നതാണ്
******************

ഇമാം ബുഖാരി   റ ഉദ്ധരിക്കുന്നു


*ഇബ്ൻ സീരീൻ റ പറയുന്നു*

അബിദ യോട് ഞാൻ ഇപ്രകാരം പറഞ്ഞു അനസ് റ റ ർ നിന്ന് ലഭിച്ച നബിയുടെ തിരുകേശം ഞങ്ങളുടെ അടുത്തുണ്ട്.

അല്ലെങ്കിൽ അനസി  റ ന്റെ കുടുംബം മുഖേന ലഭിച്ച എന്നാണ് പറഞ്ഞത്

അപ്പോൾ അബീദ റ പറഞ്ഞു നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തീരകേശങ്ങളിൽ ഒന്ന് എനിക്ക് ലഭിക്കുന്നത് ദുനിയാവും അതിലുള്ളതും   ലഭിക്കുന്നതിനേക്കാൾ എനിക്ക് പ്രിയപ്പെട്ടതാണ്

(ബുഖാരി165)

മേൽ ഹദീസ് വിവരിച്ചു  ഇമാം അസ്ഖലാനി റ പറയുന്നു

ഇബ്നുസീനയുടെ നാമം മുഹമ്മദ് എന്നാണ് നബിസല്ലല്ലാഹു സല്ലമ  വഫാതാക്കുന്നതിന് രണ്ടുവർഷംമുമ്പ് ഇസ്ലാം സ്വീകരിച്ച പ്രകൽപ താബിഉകളിൽ ഒരാളാണ്   ഇബ്നു അംറ് സൽമാൻ ആണ് അബീദ റ

നബിസല്ലല്ലാഹു അലൈഹി വസല്ലമയെ നേരിൽ കാണാൻ അദ്ദേഹത്തിന് സാധിച്ചില്ല

ഇബ്ന് ഹജർ റ  തുടരുന്നു ഈ അസർ ഉദ്ധരിച്ചുകൊണ്ട് ഇമാം ബുഖാരി ലക്ഷ്യമാക്കുന്നത് അബൂത്വൽഹക്ക് ലഭിച്ച തിരുകേശങ്ങൾ അദ്ദേഹത്തിൻറെ കുടുംബത്തിൽ നിലനിൽക്കുകയും അവരുടെ മൗല മാരിലേക്ക് കൈമാറി വരികയും ചെയ്തു എന്ന് കാണിക്കലാണ്


 കാരണം മുഹമ്മദിെ റ ന്റെ പിതാവായ സീരിൻ      റ. അനസ് ന്റെ മൗല യാ ണ്

അനസ് അബൂത്വൽഹയുടെ  പോറ്റ് മകനാണ് (ഫത്ഹുൽ ബാരി 1 /277 J

***************************
ഉമറ് ബന് അബ്ദുൽ അസീ സ് റ ന്റെ  ബറകത്തടുത്ത്

നീതി പൂർണ്ണമായ ഭരണം നടത്തിയതിന് പേരിൽ രണ്ടാം ഉമർ എന്ന അപരനാമത്തിൽ വിശ്രുതനായ ഉമറുബ്നു അബ്ദുൽ അസീസ് റ തിരുകേശവും നബിസല്ലല്ലാഹു വസല്ലമയുടെ നഖങ്ങളും കൈവശംവച്ചു അനുഗ്രഹം തേടിയിരുന്നു'


മരണം ആസന്നമായ പോൾ  അവരണ്ടും ഹാജരാക്കുകയും  താൻ മരിച്ചാൽ കഫം തുണിയില് വെക്കാൻ അവിടുന്ന് വസിയത്ത് ചെയ്യുകയും ചെയ്തു അദ്ദേഹത്തിന് വസിയ്യത്ത് നടപ്പാക്കി'

അത്തബഖാത്ത് 5/ 406

അദ്ദേഹത്തിന്റെ ചരിത്രം പറയുന്നിടത്ത് ഇമാം നവവി   റ 'വിവരിക്കുന്നു നബിയുടെ തിരുകേശത്തിൽ നിന്നും നഘങ്ങളിൽനിന്നും  ചിലത് മഹാൻ സൂക്ഷിച്ചിരുന്നു അവ എൻറെ കൂടെ മറവ് ചെയ്യാൻ അവിടുന്ന് വസിയ്യത്ത് ചെയ്തു


 അവിടുന്ന് പറഞ്ഞു ഞാൻ മരിച്ചാൽ അത് നിങ്ങൾ എൻറെ കഫം തുണിയിൽ  വെക്കുക



അദ്ദേഹത്തെ വസിയ്യത്ത് അവർ നടപ്പാക്കി


തഹ് ദീബുൽ അസ്മാ   1 /277)

സിയറ് അഇലാം    5 /143

ത്വബഖാത്ത് ഇബ്നു സഅദ് 5/ 406
തുടങ്ങിയവയിലും ഈ സംഭവം കാണാം

*****************************
* ഇമാം അഹമ്മദ് ബ്നു ഹമ്പൽ റ ന്റെ വസിയ്യത്ത് കാണുക*


ഹമ്പലി റ നിന്ന് നിവേദനം അബു അബ്ദുല്ല   റ ജയിലിലായിരിക്കേ ഫള്ല് ബ്ന് അബ്ദുല്ലായുടെ മകൻ അദ്ദേഹത്തിന് മൂന്ന് കേശങ്ങൾ നൽകുകയുണ്ടായി '

ഇത് നബിസല്ലല്ലാഹു സല്ലമയുടെ തിരുകേശങ്ങളിൽപെട്ടതാണെന്ന് അവിടുന്ന് പറയുകയും ചെയ്തു.

അങ്ങനെ വഫാത്തിന് സമയത് ഇമാം അഹമദ്  റ ഓരോ കണ്ണുകളുടെ മുകളിൽ ഓരോ കേശവും നാവിന്മേൽ ഒരു കേശവും വെക്കാൻ  വസിയ്യത്ത് ചെയ്തു

അദ്ദേഹം വഫാത്തായപ്പോൾ ആ വസിയ്യത്ത് നടപ്പാക്കപ്പെട്ടു
സിയറ് അഇലാം11 /337 )


ഇമാം അഹമ്മദ് മകൻ അബ്ദുല്ല പറയുന്നു

എൻറെ പിതാവ് നബിസല്ലല്ലാഹു കേശങ്ങളിൽ നിന്ന് ഒന്നെടുത്ത് വായയിൽ വെച്ച് ചുംബിക്കുന്നത് ഞാൻ കാണുകയുണ്ടായി

അത് തന്റെകണ്ണിന് മുകളിൽ വെക്കുന്നത് കണ്ടതായും ഞാനോർക്കുന്നു അത് വെള്ളത്തിൽ മുക്കിയ വെള്ളം കുടിച്ചു അവിടുന്ന് രോഗശമനം തേടാറുണ്ടായിരുന്നു


സിയർ11 /221 )

ഇമാം അഹ്മദ് മുഅതസ്വിമിെ തടവിൽ
തടവിലായിരുന്നപ്പോൾ


ഇസ്ഹാഖുബ്ന് ഇബ്രാഹീം റ തിരുകേശങ്ങൾ കയ്യിൽ തുന്നിപ്പിടിപ്പിച്ച ഇമാം അഹമ്മദ് റ ൻറെ തന്നെ നീളക്കുപ്പായം കൊടുത്തയച്ചു


അത് കണ്ടപ്പോൾ ചോദിച്ചു എന്താണീ തുന്നിപ്പിടിപ്പിക്കുന്നത് നബിയുടെ തിരുകേശം ആണെന്ന് മറുപടി പറഞ്ഞു.

 ചിലർ എൻറെ ശരീരത്തിൽനിന്ന് നീളക്കുപ്പായം വലിച്ചുകീറി  മാറ്റാൻ ശ്രമിച്ചപ്പോൾ പറഞ്ഞു നീളക്കുപ്പായം നിങ്ങൾ വലിച്ചുകീറരുത്

: അപ്പോൾ എന്റെ ശരീരത്തിൽ നിന്നും ഖമീസ് അവർ ഊരിമാറ്റി

തമിഴിൽ തുന്നിപ്പിടിപ്പിച്ച തിരുകേശം നിമിത്തമാണ് അത് കീറരുത് എന്ന് മുഅത്ത സിം നിർദേശിച്ചതെന്ന് ഞാൻ അനുമാനിക്കുന്നു

ദഹബിയുടെ താരീഖുൽ ഇസ്ലാം 4/ 374)
******************
*ഇബ്ന് അസാക്കിർ എഴുതുന്നു*
അബ്ദുല്ലാഹിബ്നു മുഹമ്മദ് റ  അനസ് റ നോട് പറഞ്ഞു പറഞ്ഞു ഞങ്ങളുടെ വീട്ടിലുള്ള തിരുകേശങ്ങളിൽ ഒന്ന് മഞ്ഞനിറത്തിൽ ഉള്ളതായി ഞാൻ കണ്ടുവല്ലോ

അനസ് പ്രതിവചിച്ചു

നബിസല്ലല്ലാഹു  പുരട്ടുന്ന സുഗന്ധത്തിന്റെ നിറമാണിത്

താരീഖ് ദിമശ് ഖ് 4 /163)

ഇമാം അസ്ഖലാനി എഴുതുന്നു


ഇബ്ന് ലഹീ അ റ പറയുന്നു

വലീദ് ബ്നു അബ്ദുൽ വലീദ് സൂക്ഷിച്ച തിരുകേശങ്ങൾ മൈലാഞ്ചി കൊണ്ട് നിറം പിടിപ്പിച്ചിരുന്നു എന്നാൽ കടുംചുവപ്പ് ആയിരുന്നില്ല അദ്ദേഹം തിരുകേശം വെള്ളം കൊണ്ട് കഴുകി അത് കുടിക്കുമായിരുന്നു

അൽ ഇസാബ 6/ 637)


അബ്ദുൽഖാദിർ മുഹമ്മദ് ന്ന ഈമി റ
*************************
* സൈഫുദ്ദീൻ  മൻജകി ന്റെ ചരിത്രവിവരണത്തിൽ പറയുന്നു*

സൈഫുദ്ദീൻ  മൻജകിക്ക്
തിരുകേശം ലഭിച്ചത് അദ്ദേഹത്തിന്റെ വിജയമായിരുന്നു അതദ്ദേഹം സൂക്ഷിച്ചിരുന്നു

അദാരിസ് ഫീ താരീഖിൽ മദാരിസ്

1 /36

************************

ഇബ്ന് താരീഖ്  റ ത്വബഖാത്തിൽ രേഖപ്പെടുത്തുന്നു
*ഇക്രിമ ബ്ന് ഖാലിദ് പറയുന്നു*


എൻറെ കൈവശം തിരുകേശങ്ങളുണ്ട് സുഗന്ധം പൂഷപെട്ടതും മൈലാഞ്ചി കൊണ്ട് നിറം പീഡിപ്പിക്കപ്പെട്ടത് മാണവ  പ്രത്യേകം തയ്യാറാക്കിയ ലോഹത്തിന് പാത്രത്തിലാണ് അത് സൂക്ഷിച്ചിരിക്കുന്നത്

ത്വബഖാത്ത് 1/ 437


*യഹ് യബ്ന് അബ്ബാദ്  റ പിതാവിൽനിന്ന്* ഉദ്ധരിക്കുന്നു സ്വർണ്ണ നിർമ്മിതമായ ചെറിയ   ടപ്പി ഞങ്ങൾക്കുണ്ടായിരുന്നു

നബി സല്ലല്ലാഹു അലൈഹി വ സല്ലമയുടെ തിരുകേശങ്ങൾ ആയിരുന്നു അതിൽ  സൂക്ഷിച്ചിരുന്നത് '


ജനങ്ങൾ  ആ പാത്രം കഴുകി എടുക്കുമായിരുന്നു മൈലാഞ്ചി കൊണ്ട്  കൊണ്ടും നിറം പി ഡിപ്പിക്കപ്പെട്ട ഏതാനും കേശങ്ങൾ ആയിരുന്നു  അതിലുണ്ടായിരുന്നത്



ത്വബക്കാത്ത് 1/ 437



*ഉസ്മാന് ബ്ന് ഹകം റ*
പറയുന്നു മൈലാഞ്ചി കൊണ്ട് നിറം പിടിപ്പിക്കപെട്ട ഏതാനു തിരുകേശങ്ങൾ. അബൂഉബൈദയുടെ കുടുംബത്തിൽ ഞാൻ കാണുകയുണ്ടായി
ത്വബക്കാത്ത് 1/ 437



*മഹാനായ ഇബ്ന് ഹിംസാബ*

(ഹിജ്റ 808 -891 )യുടെ ചരിത്രത്തിൽ ഇപ്രകാരം കാണാം


അദ്ദേഹം ഭീമമായ തുക നൽകി മൂന്ന് തിരുകേശങ്ങൾ കൈവശപ്പെടുത്തിയിരുന്നു


സ്വർണ sബിയിൽ കസ്തൂരി പുരട്ടി സീൽ ചെയ്തതായിരുന്നു സൂക്ഷിച്ചിരുന്നത്

*അദ്ദേഹത്തിൻറെ വസിയത്ത് അനുസരിച്ച് ആ മൂന്ന് കേശങ്ങൾ
 അദ്ദേഹത്തിന് വായിൽ വച്ചുകൊടുത്ത് അദ്ദേഹത്തെ കഫൻ ചെയ്തു*


അൽ വാഫി ബിൽ വഫയാത്ത് 4/ 25

തദ് കിത്തുൽ ഹുഫാള്  3/152


 *സുൽത്താൻ മഹ്മൂദ്    ബ്ന് സംഗി റ യുടെ ചരിത്രം വിവരിക്കുന്നിടത്ത്   ഇബ്ന് ഇമാദ് റ എഴുതുന്നു അദ്ദേഹത്തിൻറെ ഖബറിന് സമീപം വച്ചുള്ള പ്രാർത്ഥന ഉത്തരം ലഭിക്കുന്നതാണ് എന്ന് ഉദ്ധരിക്കപ്പെടുന്നു*


നബിസല്ലല്ലാഹു വസല്ലമയുടെ താടിയിൽ നിന്നുള്ള മൂന്ന് തിരുകേശങ്ങൾ അദ്ദേഹത്തിന്റെ കൂടെ മറവ് 'ചെയ്യപ്പെട്ടതായി പറയപ്പെടുന്നു അതിനാൽ അദ്ദേഹത്തെ സന്ദർശിക്കുന്നവർ ' തിരുകേശ സന്ദർശനം കൂടി  ലക്ഷ്യം വെക്കേണ്ടതുണ്ട്


ശദ റാത്തു ദഹബ്  4 278


*ഇമാം ബുഖാരി യുടെ ചരിത്രം വിവരിക്കുന്നിടത്ത്  ദഹബി എഴുതുന്നു*

മുഹമ്മദ്  വറാഖ് റ പറയുന്നു


ഫർ ബറിൽ വച്ച് അബു അബ്ദുല്ല. റ  കുളിപ്പുരയിൽ പ്രവേശിച്ചു



ഞാനദ്ദേഹത്തിന്റെ വസ്ത്രങ്ങൾ സൂക്ഷിച്ച് കുളി പുരയുടെ വസ്ത്രം മാറ്റുന്ന സ്ഥലത്തായിരുന്നു'

അദ്ദേഹം പുറത്തിറങ്ങിയപ്പോൾ ഞാൻ വസ്ത്രം കൈമാറുകയും അദ്ദേഹം അത് ധരിക്കുകയും ചെയ്തു  ചെയ്തു പിന്നീട് ഞാൻ അദ്ദേഹത്തിന് ഖുഫ നൽകി

അദ്ദേഹം എന്നോട് പറഞ്ഞു നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരുകേശം ഉള്ള ഒരു വസ്തു താങ്കൾ സ്പർശിച്ചിരിക്കുന്നു
അപ്പോൾ തിരുകേശം ഏത് സ്ഥലത്താണ് ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹം എനിക്കു പറഞ്ഞുതന്നില്


(സിയർ 12/453)
********------***********-***-*-***-------*******************
*ഭാഗം 4*

*ശഅർ മുബാറക്കും പണ്ഡിതന്മാരും*

*പാത്രം കൊണ്ട് ബറകത്ത്*

നബിസല്ലല്ലാഹു വസല്ലമയുടെ തിരുശേഷിപ്പുകൾ കൊണ്ടും നബിസല്ലല്ലാഹു യുമായി ബന്ധപ്പെട്ട മുഴുവൻ വസ്തുക്കൾ കൊണ്ട് ബറകത്ത് എടുക്കുക എന്നത് സലഫ് ഖലഫിന്റെ

ഇജ്മാഉ  കൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ്



ഇമാം മുസ്ലിം നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം

സഹ്ല് ബന് സഅദ് റ പറയുന്നു


 അന്നേരം നബിയും അനുയായികളും ബനൂ സാഇദക്കാരുടെ പന്തലിൽ വന്നിരുന്നു പിന്നീട് വെള്ളം കുടിപ്പിക്കാൻ ആവശ്യപ്പെട്ടു

സഹ്ൽ  റ പറയുന്നു. അപ്പോൾ അവർക്ക് ഈ പാത്രം നല്കി അതിൽ അവരെ ഞാൻ കുടിപ്പിച്ചു


അബൂഹാസിം   റ ''പറയുന്നു ആ പാത്രം സഹൽ   റ ഞങ്ങൾക്ക് നൽകുകയും അതിൽ ഞങ്ങൾ കുടിക്കുകയും ചെയ്തു

പിന്നീട്  ഉമർ ബ്ൻ അബ്ദുൽഅസീസ് റ അദ്ദേഹത്തോട്   ആപാത്രം ഒശാരമായി നൽകാൻ ആവശ്യപ്പെടുകയും പാത്രം അദ്ദേഹത്തിന് നൽകുകയും ചെയ്തു

മുസ് ലിം 3747)


പ്രസ്തുത ഹദീസ് വിശദീകരിച്ച് ഇമാം നവവി റ എഴുതുന്നു



*നബി  സ്വ കുടിച്ച പാത്രമാണ് അതുകൊണ്ടുദ്ദേശിക്കുന്നത് അതിനാൽ ഇതിൽ നബിസല്ലല്ലാഹു അലൈഹി  യുടെ ആസാറ് [ തിരു ശേശിപ്പ് ]കൊണ്ട് ബറക്കത്തെടുക്കൽ ഉണ്ട്*

*നബി സല്ലല്ലാഹു അലയ്ഹിവസല്ലം സ്പർശിച്ചതോ അവിടുന്ന് ധരിച്ചതോ മറ്റൊരു വിധേന  അവിടുന്ന് കാരണക്കാരൻ ആവുകയോ ചെയ്തത് ബർക്കത്തിന് വേണ്ടി ഉപയോഗിക്കുക എന്നത് സലഫും ഖലഫും  ഏകോപിച്ച കാര്യമാണ്* '


*പരിശുദ്ധ റൗളയിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമ നിസ്കരിച്ച സ്ഥലത്ത് നിസ്കരിച്ച് ബറക്കത്തടുക്കുക  അവിടന്ന്പ്രവേശിച്ച ഗുഹയിൽ പ്രവേശിക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമാണ്*

*'ജനങ്ങൾക്ക്വീതിച്ചു  നൽകാൻവേണ്ടി നബിസല്ലല്ലാഹു വസല്ലമ തന്റെ മുടി അബൂത്വൽഹ  റ യേ ഏൽപ്പിച്ചതും തൻറെ പുത്രിയെ കഫൻ ചെയ്യാനായി അവിടുത്തെ വസ്ത്രം നൽകിയതും രണ്ട് ഖബറുകൾക്ക് മീതെ രണ്ട് ഈത്തപ്പന മടൽ കുത്തിയതും ഇതിന്റെ  ഭാഗമാണ്*

*മിൽഹാനിന്റെ പുത്രി നബിസല്ലല്ലാഹു വസല്ലമയുടെ  വിയർപ് ശേകരിച്ചതും അവിടന്ന് അംഗശുദ്ധി വരുത്തിയ വെള്ളത്തിൻറെ ബാക്കി സഹാബത്ത് തൊട്ട് പുരട്ടുന്നതും നബിസല്ലല്ലാഹു യുടെ ഉ മുനീര് സ്വഹാബത്ത് അവരുടെ മുഖത്തും ശരീര ഭാഗങ്ങളിലും തേച്ചി രുന്നതും  തുടങ്ങി ധാരാളം സംഭവങ്ങൾ പ്രബലമായ ഹദീസുകളിൽ വന്നതാണ്
 അതെല്ലാം വ്യക്തവും സുതാര്യവുമാണ് യാതൊരു സംശയത്തിനും വകയില്ല*
(ശറഹു മുസ്ലിം 7/40)



*വഹാബി പണ്ഡിതനായിരുന്ന ഇബ്നുബാസും ഇബ്ന് ഉസൈമീനും*

എല്ലാംതന്നെ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരുശേഷിപ്പ് കൊണ്ട് ബറക്കത്തെടുക്കൽ പറയുന്നു'

അതോടൊപ്പം മറ്റുള്ളവരുടെ തിരുശേഷിപ്പുകൾ കൊണ്ട്  നടക്കുന്നത് ബറക്കത്തെടുക്കൽ ശിർക്കാണെന്നും പറയുന്നു ഇത് അബദ്ധമാണ് കാരണം ബറകത്തെടുക്കൽ ശിർക്കാണെങ്കിൽ  നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരുശേഷിപ്പുകൾ കൊണ്ട് ബറകത്ത് എടുക്കുന്നതും ശിർക്കാകണമല്ലോ

' എന്ന് മാത്രമല്ല അതാണ് ഏറ്റവും വലിയ ശിർക്കാവേണ്ടത് '

കാരണം ആദരവും ബഹുമാനവും മറ്റൊരാൾക്കും ഇല്ല

വ്യക്തികൾ മാറുന്നതനുസരിച്ച് മാറുന്ന ഒന്നല്ല ശിർക്ക്


പ്രത്യുത അത്  വിശ്വാസവുമായി ബന്ധപ്പെട്ട ഒന്നാണ് '


ശിർക്കായ വിശ്വാസം ആരുടെ തിരുശേഷിപ്പുമായി ബന്ധപ്പെട്ടു വന്നാലും അത്   ശിർക്ക് തന്നെയാണ് '

എന്നിരിക്കെ നബിസല്ലല്ലാഹു വസല്ലമയുടെ  തിരുശേഷിപ്പുകളും അല്ലാത്തവരും തമ്മിൽ ഈ വിഷയത്തിൽ വ്യത്യാസപ്പെടുത്തുന്ന യാതൊരു ന്യായവുമില്ല


ഇത്തരം ഹദീസുകളുടെ  വിശദീകരണത്തിൽ ഇമാം നവവിയും ഇമാമ്  അസ്ഖലാനി റ യും മറ്റും സച്ചരിതരുടെ തിരുശേഷിപ്പുകൾ കൊണ്ട് പുണ്യം നേടുന്നതിന്  ഇവ പ്രമാണമാണ് എന്നെഴുതിയതും അതുകൊണ്ടാണ്

നബി സല്ലല്ലാഹു അലൈവസല്ലമയുടെ തിരുശേഷിപ്പുകൾ കൊണ്ട് മാത്രമേ പുണ്യം നേടാവു എന്ന് ഇവരല്ലാതെ ലോകത്ത്  പ്രാമാണികരായ ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല


അഭൗതിക മാർഗത്തിലൂടെ മറഞ്ഞ വഴിയിലൂടെ കാര്യകാരണബന്ധത്തിൽ അതീതമായി ഗുണം പ്രതീക്ഷിക്കുന്നത് ശിർക്കാണെന്ന് പുത്തൻവാദികളുടെ വാദത്തിന് അടിവേരറുക്കുന്നതാണ്


തബറുകുമായി ബന്ധപ്പെട്ട പ്രമാണങ്ങൾ


*കാരണം മുടി മുക്കിയ വെള്ളം കുടിച്ചാൽ രോഗം ഭേദമാകും എന്നത്  തികച്ചും അഭൗതികവും കാര്യകാരണ ബന്ധങ്ങൾക്ക് അതീതവുമാണ്* '

സാധാരണനിലയിൽ ഒരാളുടെ മുടിയോ ധരിച്ച വസ്ത്രമോ മുക്കിയ വെള്ളം കുടിച്ചാൽ. രോഗം ഉണ്ടാക്കാനാണ് നിമിത്തമാകുന്നത് '
രോഗം ഭേദമാവാൻ അല്ല '


എന്നാൽ ഇത്തരം പ്രമാണങ്ങളെ തള്ളാൻ സാധിക്കാത്തതിനാൽ ദുർവ്യാഖ്യാനം ചെയ്യാനാണ്  പുത്തൻ വാദികൾ തീരുമാനിച്ചിരിക്കുന്നത്

അവരുടെ ദുർവ്യാഖ്യാനവും അതിലെ പൊള്ളത്തരവും ആണ് മുകളിൽ നാം വായിച്ചത് '
*******************************************--------------

ഭാഗം 6

*ഷെയർ മുബാറക്കും സവിശേഷതയും*
''........... -- .

തിരുകേശത്തിന് പല അത്ഭുതങ്ങളും പ്രകടമായത് ചരിത്രത്തിൽ കാണാം



ഇമാം മുസ്തർ ശി ദി റ നെയും അനിയായികളേയും ബാത്വിനിയ്യത്ത് ക്രൂരമായി കൊലപ്പെടുത്തുകയും  അവരുടെ മയ്യത്തുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു

പ്രസ്തുത സംഭവം വിവരിക്കുന്നിടത്ത്  ഇമാം സുബ് കി റ എഴുതുന്നു

വധിക്കപ്പെടുമ്പോൾ ഇമാം മുസ്തർശിദ് റ നോമ്പുകാരൻ ആയിരുന്നുവെന്ന് ഉധരിക്കപ്പെടുന്നു
ളുഹ് നിസ്കരിച്ച് ഖുർആൻ പാരായണം ചെയ്തു കൊണ്ടിരിക്കുമ്പോൾ ശത്രുക്കൾ പ്രവേശിച്ചുഅദ്ദേഹത്തെ വധിച്ചു പിന്നെ അവരുടെ ജനാസകൾ അഗ്നിക്കിരയാക്കി

മയ്യത്തുകൾ മുഴുവനും കത്തിക്കരിഞ്ഞു എങ്കിലും മടക്കി പിടിച്ച  ഒരാളുടെ കൈപ്പത്തി കരിഞ്ഞിരുന്നില്ല

ആ കൈപ്പത്തിയും കൂടി കരിക്കാനുള്ള ശത്രുക്കളുടെ ശ്രമവും പരാജയപ്പെട്ടു

 കൂട്ടിപ്പിടിച്ച് കൈപ്പത്തി അവർ തുറന്നു നോക്കുമ്പോൾ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരു കേശം അതിൽ അവർ കണ്ടെത്തി ഭരണാധികാരി    മസ്ഊദ് അത് എടുത്ത് സ്വർണത്തിന്റെ കിണ്ണത്തിൽ സൂക്ഷിച്ചു

ത്വബഖാത്ത് 7/261

സിയറ് 19/569 ൽ ഇത് കാണാം

അബുൽ ഗനാ ഇം റ നുസ് ഹത്തുൽഉയൂ ൽ. എന്ന ഗ്രന്തത്തിൽ എഴുതുന്നു.

ശരീഫ് ഹസന്ബ് ന്  മലീഹ് റ ഉദ്ധരിക്കുന്നു

 ഞാൻ ഡമസ്കസിലെ ഭരണാധികാരി ആയിരുന്ന. ബഗ് ജൂറിനെ  സന്ദർശിക്കുകയുണ്ടായി ഞാനെന്ന് യുവാവായിരുന്നു '

ബഹജൂർ തങ്ങൻമാരെ പ്രിയം വെക്കുന്ന അയാളായിരുന്നു എൻറെ പിതാവ് അന്ന് മദീനയിൽ അമീറായിരുന്നു

അങ്ങനെ ഡമസ്കസിലെ  കും ഹ് ടൗണിലെ ഹോട്ടലിൽ ഞാൻ ചെന്നിറങ്ങി നബിസല്ലല്ലാഹു വസല്ലമയുടെ കേശങ്ങളിൽനിന്ന് ചിലത് അദ്ദേഹത്തിന് സമ്മാനമായി ഞാൻ നൽകി


ബഗ് ജൂർ അർഹമായ ആദരവോടെ അത് വാങ്ങി സൂക്ഷിച്ചു

പിന്നീട് അതിൽ ചിലർ സംശയം പ്രകടിപ്പിച്ചു

ഇതെങ്ങനെ തിരുകേശമാവും  ആകും അദ്ദേഹത്തിൻറെ വീട്ടുകാരുടെതായിക്കൂടെ എന്നായിരുന്നു അവരുടെ സംശയം .

ഈ വിവരം അറിഞ്ഞപ്പോൾ ഞാൻ വളരെയേറെ വേദനിക്കുകയും ബഗ്ജൂറിനെ സമീപിച്ച് ഹദിയ  തിരികെ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു



സമ്മാനം ബഗ്ജൂർ
തിരികെ നൽകിയപ്പോൾ തീ കത്തിക്കുന്ന ഉരക്കല്ല് കൂടി ആവശ്യപ്പെട്ടു


ഉരക്കല്ല് ഹാജരാക്കപ്പെട്ടപ്പോൾ പതിനാൽ തിരുകേശങ്ങൾ ഉരകല്ലിൽ വച്ച് അഗ്നിക്കിരയാക്കി

മഹാൽഅത്ഭുതമെന്ന് പറയട്ടെ ഒരു കേശം  പോലും കരിഞ്ഞില്ല
ഇതുകണ്ട്   ബഗ് ജൂർ പൊട്ടിക്കരയുകയും  പൊന്ന് റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലമ യിൽനിന്നും ഞങ്ങൾ ലജ്ജിച്ചു എന്ന് പറയുകയും ചെയ്തു

പിന്നീട് അമിതമായി അദ്ദേഹം എന്നെ ആദരിച്ചു എത്രത്തോളം എന്ന് വെച്ചാൽ ഞാൻ കുതിരപ്പുറത്തു കയറിയപ്പോൾ എൻറെ കാൽ അദ്ദേഹം ചുംബിച്ചു (താരീഖുൽ ഇസ്‌ലാം 6/ 407)

നബിസല്ലല്ലാഹു വസല്ലമയുടെ സവിശേഷതകൾ വിവരിച്ച ഇമാം ഹല ബി റ എഴുതുന്നു നബിസല്ലല്ലാഹു വസല്ലമയുടെ തിരുകേശ ങ്ങളിൽ നിന്ന്  വല്ലതും തീയിൽ വീണാൽ അത് കരിയുന്നതല്ല (സീറത്തുൽ. ഹല ബിയ്യ 3/ 381 )

മഹാനായ ഖലീലുള്ള ഇബ്രാഹിം നബിയെ തീയിൽ അറിഞ്ഞപ്പോൾ അദ്ദേഹത്തെ ബന്ധിച്ചിരുന്ന കയറു മാത്രമാണ് കരിഞ്ഞുപോയത് കാര്യം ഇവിടെ പ്രസ്താവ്യമാണ്


റാസി  റ എഴുതുന്നു ഇബ്രാഹിം നബിയെ ബന്ധിച്ചിരുന്ന കയർ മാത്രമാണ് തീ കരിച്ചു കളഞ്ഞത് (റാസി 11/ 37)


അബൂദാവൂദ് നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം വായിക്കാം


നബിസല്ലല്ലാഹു അലൈഹി സലാം പറയുന്നു നിശ്ചയം അമ്പിയാക്കളെ ശരീരങ്ങൾ ഭൂമിക്ക് അല്ലാഹു തആല  നിഷിദ്ധമായിരിക്കുന്നു സുനനു (അബൂദാവൂദ് 883
സുന്നനുന്ന സാഇ13 57
ഇബ്നുമാജ10 75  

മുസ്നദ് അഹ്മദ് 15 575

മുസന്ന ഫ് ഇബ്ന് അബീശൈബ  2 399


ബൈഹഖി 3 249

ഹാക്കിം 950
മുഅ ജം ൽ കബീർ 588

മുഅ ജംൽ ഔസത്ത് 4936

ശുഅബുൽ ഈമാൻ 2894

ദാരിമി 1 624

ഇബ്നു ഹിബാൻ  912

ഇബ്നു ഖുസൈമ 1638

അബൂ നു അയ്മ്‌ മഅറിഫത്തു സ്വഹാബ് 926



പ്രസ്തുത ഹദീസ് വിശദീകരിച്ച് മുല്ലാ അൽഖാരി എഴുതുന്നു

അമ്പിയാക്കളെ മുഴുവൻ ഭാഗങ്ങളും ഭക്ഷിക്കുന്നതിൽ നിന്ന് ഭൂമിയെ എല്ലാ നിലയിലും തടഞ്ഞിരിക്കുന്നു എന്ന് അർത്ഥം
മിർഖാത്ത്5 /38

ഇമാം മുനാവി എഴുതുന്നു

കാരണം അവരുടെ ശരീരങ്ങൾ പ്രകാശമാണ് പ്രകാശം വ്യത്യാസപ്പെടുകയില്ലമറിച്ച് ഒരു അവസ്ഥയിൽ നിന്നും മറ്റൊരു അവസ്ഥയിലേക്ക് നീങ്ങുകയാണ് ചെയ്യുക

ഫൈളുൽ ഖദീർ 2 111


മറ്റൊരിടത്ത് അദ്ദേഹം എഴുതി

കാരണം അമ്പിയാക്കളുടെ കാൽപാദങ്ങൾ പതിക്കൽ കൊണ്ട് ഭൂമിക്ക് ശ്രേഷ്ഠത ലഭിക്കുന്നു ഭൂമിയിലേക്ക്  ചേരൽ കൊണ്ട് ഭൂമി അഭിമാനം കൊള്ളുകയും ചെയ്യുന്നു എന്നിരിക്കെ എങ്ങനെയാണ് ഭൂമി അവരിൽനിന്നും ഭക്ഷിക്കുക

മാത്രവുമല്ല ഭൂമിയിൽനിന്ന് ഉപയോഗിച്ചതല്ലാം അവകാശമുള്ളതും നീതി പ്രകാരമുള്ള തുമാണ്
നീതി നടപ്പാക്കാൻ ഭൂമിയുടെ ഉപരിതലത്തെ  അല്ലാഹു അവർക്ക് കീഴ്പെടുത്ത് കൊടുക്കുകയും ചെയ്തു അതിനാൽ ഭൂമിക്ക് യാതൊരു അധികാരവുമില്ല (ഫയ് ഉൽകതിർ 2/ 678) '


നാല് മൂലകങ്ങളിൽ പെട്ട മണ്ണിന്റെ കാര്യം ഇതാണെങ്കിൽ  തീയിക്കറെ കാര്യവും ഇതുതന്നെയാണ് മേൽ പണ്ഡിത പ്രസ്താവനകളിൽ നിന്നും ഇക്കാര്യം സുതരാം വ്യക്തമാണ്

മഹാനായ   യൂസ് ഫ് ന്നബ്ഹാനി റ റജവാഹിറുൽ ബീഹാർ എന്ന ഗ്രന്ഥത്തിൽ എഴുതുന്നു

എൻറെ സയ്യിദ് അബ്ദുൽ ഗനിയ്യി നാബൽസി   റ

ഹിജാസിലേക്ക് നടത്തിയ യാത്രയിൽ അദ്ദേഹം മദീനാ മുനവ്വറയിൽ ആയിരുന്നപ്പോൾ നടന്ന ഒരു പ്രധാന സംഭവം എനിക്ക് വിവരിച്ചു തന്നു.
മുഹമ്മദ് എന്ന പേരായ അബൂ മുഹമ്മദ് എന്ന അപരനാമത്തിൽ വിളിക്കപ്പെടുന്ന ഇന്ത്യയിലെ ഒരു മഹാപണ്ഡിതൻ


ളുഹ്റിന് ശേഷം അസർ   വരെ ശൈഖ് മുഹിയുദ്ദീൻ അറബി റ യുടെ
ഫുതൂ ഹാത്ത് മക്കിയ യുടെ
ആദ്യ ഭാഗത്ത് നിന്ന് ഞങ്ങൾക്ക് ദർസ് നടത്തി തന്നിരുന്നു

അദ്ദേഹത്തിന്റെ പിതാവ് ഇന്ത്യയിൽ പ്രസിദ്ധരായ കർമശാസ്ത്ര പണ്ഡിതനും ഹറമൈനി യിലും മറ്റും പ്രസിദ്ധമായ അൽ ഫതാവൽ ഹിന്ദിയാ  ക്രോഡീകരിക്കുന്നതിനായ് ഔറംഗസീബ് രാജാവ് സംഘടിപ്പിച്ച പണ്ഡിതരിൽ ഒരാളായിരുന്നു എന്നും അദ്ദേഹം ദർസിൽ വെച്ച് ഞങ്ങളോട് പറഞ്ഞിരുന്നു


ഹനഫീ മദ്ഹബിൽ പ്രബലമായ അഭിപ്രായങ്ങൾ ഉൾക്കൊള്ളുന്ന വലിയ കർമശാസ്ത്രമാണ് അൽ ഫതാവൽ  ഹിന്ദിയ


നാബൽസി റതുടർന്നു പറയുന്നു


ഇന്ത്യയിൽ വിവിധ നാടുകളിൽ ആയി പലരുടെയും പക്കൽ നബിസല്ലല്ലാഹു വസല്ലമയുടെ തിരുകേശം ഉണ്ടെന്ന് അദ്ദേഹം എന്നോട് പറയുകയുണ്ടായി  ചിലരുടെ അടുക്കൽ ഒരു കേശവും ചിലരുടെ അടുത്ത രണ്ട് കേശവും തുടങ്ങി 20 കേശങ്ങൾ വരെ കൈവശമുള്ളവർ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു


തിരുകേശം സന്ദർശിക്കാൻ വരുന്നവർക്ക് അത് കൈവശംവച്ചവർ പ്രദർശിപ്പിക്കാറുണ്ട് എന്നും അദ്ദേഹം വിശദീകരിച്ചു


ഇന്ത്യയിലെ സ്വാലിഹായ ഒരാളെ കുറിച്ച് അദ്ദേഹം എന്നോട് ഇപ്രകാരം പറഞ്ഞു  എല്ലാവർഷവും റബിഉൽ അവ്വൽ ഒമ്പതിന് അദ്ദേഹം തിരുകേശം പ്രദർശിപ്പിക്കും പണ്ഡിതന്മാരും സ്വജനങ്ങളുമായി നിരവധിപേർ തിരുകേശ സന്ദർശനത്തിനായി എത്തിച്ചേരും'

നബിസല്ലല്ലാഹു പേരിലുള്ള സ്വലാത്തുകളും ദിക്റുകളും മറ്റും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്

സ്വർണത്താൽ നിർമിതമായ ഒരു പാത്രത്തിൽ കസ്തൂരിയും അമ്പറും പുരട്ടിയാണ് തിരുകേശം അവർ  സൂക്ഷിച്ചിരുന്നത്


നാബൽ സി റ തുടരുന്നു തിരുകേശം ചിലപ്പോൾ സ്വയം ചലിക്കാറു ഉണ്ടെന്നും  താൻ അത് നേരിട്ട് ദർശിച്ച ഉണ്ടെന്നും അദ്ദേഹം എന്നോട് പറയുകയുണ്ടായി


തിരുകേശം നീളുകയും അതിന് ശാഖകൾ പുറപ്പെടുകയും ചെയ്യാറുണ്ടെന്നും തിരുകേശ ങ്ങളിൽ ചിലത് സൂക്ഷിച്ച് വച്ച് അവർ അദ്ദേഹത്തോട് പറഞ്ഞതായി അദ്ദേഹം എന്നോട് പറയുകയുണ്ടായി.'

ഇതിൽ അത്ഭുതപ്പെടാനില്ല കാരണം നബിസല്ലല്ലാഹു വസല്ലമ ക്ക് റബ്ബാനിയതായ വലിയ ഹയാത്ത് ഉണ്ടല്ലോ  ആ ഹയാത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഷറഫ്ആക്കപ്പെട്ട എല്ലാ അംശങ്ങളിലും വ്യാപിച്ചതാണ് (ജവാഹിറുൽ ബീഹാർ ഫീ ഫളാ ഇലിൽ നബിയ്യിൽ മുഖ്താർ 4/96-97)
***********************************************
ഭാഗം 7

*ശഅറ് മുബാറക്കും സനദും*

 ഹദീസുകൾക്കുള്ളത്പോലെ സുശക്തമായ പരമ്പരയുടെ വെളിച്ചത്തിൽ സ്ഥിരപ്പെട്ടാൽ മാത്രമേ തിരുശേഷിപ്പുകൾ ബറകത്തിനായി  സ്വീകരിക്കാവൂ എന്ന വാദം ശരിയല്ല. ബറകത്തെടുക്കാനും ആദരിക്കാനും പ്രസ്തുത രൂപത്തിൽ സ്ഥിരപ്പെട്ട് കൊള്ളണമെന്നില്ല ഇക്കാര്യം ചർച്ചചെയ്യുമ്പോൾ നാം അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ കൂടി ഇവിടെ കുറിക്കട്ടെ പ്രമാണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളേ നമക്ക് നാലായി തരംത്തിരി ക്കാം
1 വിശ്വാസ പരം

ഇത് സ്ഥിരപ്പെടാൻ പ്രബലമായ അഭിപ്രായ പ്രകാരം ഖണ്ഡിതമായ പ്രമാണങ്ങൾ അനിവാര്യമാണ് വിശുദ്ധ ഖുർആനോ മുതവാതിറായ ഹദീസോ വേണമെന്നർത്ഥം ഇമാം അസ്ഖലാനി (റ)പറയുന്നു.

കിതാബ് തൗഹീദിൽ ഇമാം ബുഖാരി സ്വീകരിച്ച സമീപനം ഇതാണ് പരിശുദ്ധമായ വിശേഷണങ്ങൾ പരാമർശിക്കുന്ന ഹദീസക്കൾ കൊണ്ടുവരുന്നു എന്നിട്ട് ഓരോ ഹദീസും അതാതിന്റെ അധ്യായത്തിൽ കൊടുക്കുകയും ഖുർആനിലെ ആയത്ത്കൊണ്ട് അതിന് ശക്തി പകരുകയും ചെയ്യുന്നു.


ഖബർ വാഹിദ് എന്ന പരിതിയിൽ നിന്ന് അവ പുറപ്പെട്ടു എന്ന് സൂചിപ്പിക്കാനാണ് അങ്ങനെ ചെയ്യുന്നത്. വിശ്വാസപരമായ കാര്യങ്ങളിൽ ഖബർ വാഹിദ് പറ്റില്ലന്ന് അഭിപ്രായം സ്വീകരിച്ചാണ് ഈ സിഫത്തുകൾ നിഷേധിക്കുന്നവർ കിതാബിനോടും സുന്നത്തിനോടും എതിരായിരിക്കുന്നുവെന്ന് കാണിക്കലും അതിന്റെ ലക്ഷ്യമാണ് (ഫത്ഹുൽ ബാരി 20/444 )


2-കർമ്മപരമായ നിയമം

ഇത് സ്ഥിരപ്പെടാൻ വിശുദ്ധഖുർആനോ മുതവാതിറായ ഹദീസോ തന്നെ വേണമെന്നില്ല.ഖബര് വാഹിദ്(മുതവാതിർ ആവാൻ നിബന്ധന ഇല്ലാത്തത് )  ആയാലും മതി പക്ഷേ ഖബര് വാഹിദ് പ്രബലമായ പരമ്പരയിലൂടെ സ്ഥിരപ്പെട്ടത് ആവണം.


ഇമാം നവവി (റ)എഴുതുന്നു
മുതവാതിർ ആവാനുള്ള നിബന്ധനകൾ ഒക്കാത്തതാണ് ഖബർ വാഹിദ് അതിന്റെ റിപ്പോർട്ടർ ഒരാളോ ഒന്നിലധികമോ ആകാവുന്നതാണ്.


അതിന്റെ വിധിയിൽ അഭിപ്രായാന്തരമുണ്ട് സ്വഹാബത്ത് താബിഉകൾ അവർക്ക് ശേഷമുള്ള ഹദീസ് പണ്ഡിതന്മാർ കർമശാസ്ത്ര പണ്ഡിതന്മാർ നിദാനശാസ്ത്ര പണ്ഡിതന്മാർ തുടങ്ങിയ മുസ് ലിംകളിൽനിന്നുള്ള ബഹുഭൂരിപക്ഷാഭിപ്രായം വിശ്വാസയോഗ്യനായ ഒരാൾ  ഉദ്ധരിക്കുന്ന ഹദീസ് ശറഹിന്റെ പ്രമാണങ്ങളിൽ പെട്ട ഒരു പ്രമാണമാണ് എന്നാണ് അതനുസരിച്ച് പ്രവർത്തിക്കൽ നിർബന്ധമാണ്.

അതുകൊണ്ട് ഉറപ്പു കിട്ടുകയില്ല അനുമാനംലഭിക്കും അതനുസരിച്ച് പ്രവർത്തികൽ നിർബന്ധമാണെന്നത് ശറഹ്കൊണ്ട് സ്ഥിരപ്പെട്ടതാണ് ബുദ്ധി കൊണ്ടല്ല (ശറഹുമുസ്ലിം 1/ 64

അതിന്റെ പ്രമാണമായി ഇമാംമഹല്ലി (റ)എഴുതുന്നു നബി സല്ലല്ലാഹു അലിവസല്ലം  നിയമങ്ങൾ എത്തിച്ചുകൊടുക്കുന്ന തിനായി ചില ഗോത്രങ്ങളിലേക്കും ചില ഭാഗങ്ങളിലേക്കും ഓരോ വ്യക്തികളെ പറഞ്ഞ അയക്കാറുണ്ടായിരുന്നു അവർ പറയുന്നതനുസരിച്ച് പ്രവർത്തിക്കൽ നിർബന്ധം ഇല്ലെങ്കിൽ അവരെ പറഞ്ഞയക്കുന്നത് കൊണ്ട് യാതൊരു ഫലവും ഉണ്ടാവുകയില്ലല്ലോ ( ശറഹുജംമ് ഉൽ ജവാമിഅ 2 /131)

3 - ശ്രേഷ്ഠകരമായ കർമ്മം ചെയ്യാൻ

ഇതിന് പ്രബലമായ ഹദീസ് തന്നെ വേണമെന്നില്ല ദുർബലമായ ഹദീസ് ആയാലും മതി .ഇമാം നവവി (റ) മറ്റും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ് ഇമാം നവവി (റ)പറയുന്നു മുർസൽ , ളഹീ ഫ്,മൗക്കൂഫ് എന്നീ ഹദീസുകൾ അനുസരിച്ച് ശ്രേഷ്ഠമായ കർമ്മങ്ങൾ ചെയ്യാമെന്ന് പണ്ഡിതന്മാർ ഏകോപിച്ച പറയുന്നു (ശറഹുൽ മുഹദ്ദബ് 2 /94)

4-*തബറുക്ക് മായി ബന്ധപ്പെട്ടത്*

ഇവിടെ രണ്ട് വശങ്ങളുണ്ട് ഒന്ന് തിരുശേഷിപ്പുകൾ കൊണ്ട് പുണ്യം നേടുന്ന മതപരമായ വിധി അത് സുന്നത്താണെന്ന് ആയത്തുകളുടെയും ഹദീസുകളുടെയും അടിസ്ഥാനത്തിൽ പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുള്ളതാണ്. വിശദവിവരത്തിന് തബറുക് എന്ന അദ്ധ്യായം നോക്കൂ  കോശം 3/149

2- നബിസല്ലല്ലാഹു വസല്ലമയിലേക്ക് ചേർത്തി പറയപ്പെടുന്നതിനെ ആദരിക്കൽ
 ഇതിനു മുമ്പ് വിവരിച്ച മൂന്നുതരത്തിലുള്ള പ്രമാണങ്ങളും ആവശ്യമില്ല .


മാത്രമല്ല അത്തരത്തിലുള്ള പരമ്പരകൾ അവയ്ക്ക് ലഭിക്കുക സാധ്യമല്ല കാരണം ഹദീസ് നിവേദകരുടെ ചരിത്രവും അവരുടെ യോഗ്യതകളും വ്യക്തവും കൃത്യവുമായ പൂർവ്വസൂരികൾ നിരവധി ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തി വച്ചിട്ടുണ്ട്

അതുപോലെ തിരുശേഷിപ്പുകൾ കൈവശംവച്ച് വരുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി അവരുടെ ചരിത്രവും യോഗ്യതകളും കൃത്യമായി വ്യക്തമായി രേഖപ്പെടുത്തിയ ഗ്രന്ഥങ്ങൾ ലഭ്യമല്ല .


ഇനി പറയുന്നതിൽനിന്നും ഇക്കാര്യം സുതര്യം വ്യക്തമാണ്.

നബിസല്ലല്ലാഹു വസല്ലമയുടെ കാൽപാദം പതിഞ്ഞ ബൈത്തുൽ മുഖദ്ദസിൽ ഉള്ള ഒരു പാറയെ കുറിച്ച് ചർച്ച ചെയ്തപ്പോൾ അതിനെ വിമർശിക്കുന്ന ഇബ്നുതൈമിയ്യയും അനുയായികളെയും എതിർത്ത്  ഷെയ്ഖ് അബ്ദുൽ ഗനിയ്യൂനാബൽസി ( റ)പറഞ്ഞ ഏതാനും കാര്യങ്ങൾ അല്ലാമാ യൂസഫു നബഹാനി (റ) അദ്ദേഹത്തിന്റെ ജവാഹിറുൽ ബിഹാറിൽ എടുത്തുപറയുന്നുണ്ട്

.നബിസല്ലല്ലാഹു വസല്ലമയുടെയും മറ്റു അമ്പിയാക്കൾ ഔലിയാക്കളുടെയും ഖബറുകൾ സന്ദർശിക്കുന്നതിനായി വാഹനം സംഘടിപ്പിച്ച് പോകുന്നതിനേയും മുഹമ്മദ് നബിയെ കൊണ്ടും മറ്റു അമ്പിയാക്കൾ ഔലിയാക്കളേ കൊണ്ടും അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യുന്നതിനെയും വിമർശിച്ചയാളും മൂന്ന് ത്വലാഖ് ഒരുമിച്ച് ചൊല്ലിയാൽ ഒന്ന് മാത്രമേ സംഭവിക്കുകയുള്ളു എന്ന് പറഞ് നാല് മദ്ഹബിന്റെ ഇമാമുകളുടെ ഇജ്മാഇനോട് എതിരാവുകയും ചെയ്ത വ്യക്തിയാണ് ഇബ്നുതൈമിയ്യ


. ഈ വിഷയങ്ങളിലെല്ലാം ഇബ്നുതൈമിയ്യയെ പണ്ഡിതന്മാർ ശക്തിയായി ഗണ്ഡിക്കുകയും ഗ്രന്ഥരചന നടത്തുകയും ചെയ്തിട്ടുള്ളതാണ് എന്നെല്ലാം പറഞ്ഞ ശേഷം അബ്ദുൽ ഗനിയൂന്നാബുൽസി ( റ )പറയുന്നു


ഇതിനുശേഷം നബിസല്ലല്ലാഹു വസല്ലമയുടെ കാൽപ്പാദങ്ങൾ പതിഞ്ഞ കല്ലുകളും മറ്റു തിരുശേഷിപ്പുകളെ  വിമർശിക്കുന്ന കവാടം ഇബ്നുതൈമിയ തുറക്കുന്നത് അത്ഭുതപ്പെടാനൊന്നുമില്ല


അതിനെ വിമർശിക്കുന്നതിന്ന് ഇബ്ന് തൈമിയ  പറയുന്ന കാരണം ഹദീസ് ഗ്രന്ഥങ്ങളിൽ അതിനു സനദ് ഇല്ലെന്നും മറിച്ച് ജനങ്ങൾക്കിടയിൽ പ്രസിദ്ധമാണ ന്നതിന്റെ മേൽ സ്ഥാപിതമാണ് അതെന്നുമാണ്


ഈ തിരുശേഷിപ്പുകൾ കൊണ്ട് ബറക്കെ രെന്ത്യുക്കുന്നതും അവയെ സ്പർശിക്കുന്നതും തടവുന്നതു ഇബ്ന് തൈമിയ ശക്തിയായി വിമർശിക്കുന്നു '

എന്നാൽ ഹജറുൽ അസ്‌വദ് തൊട്ടു മുത്തുന്ന തും ചുംബിക്കുന്നതും സുന്നത്താണെന്നും സാധിക്കുമെങ്കിൽ ഓരോ ചുറ്റിലും  അത് സുന്നത്താണെന്നും തിക്കും തിരക്കും കാരണം അതിനു സാധിക്കുന്നില്ലെങ്കിൽ വടികൊണ്ട് മറ്റോ അത് ചുംബിക്കണം എന്നും ഏകകണ്ഠമായി പണ്ഡിതന്മാർ പ്രസ്താവിച്ച കാര്യമാണ് '


നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ കാൽപാദം പതിഞ്ഞ കല്ല് ഉൾപ്പെടെയുള്ള തിരുശേഷിപ്പുകൾ ആദരിക്കുന്നതിനും ചുംബിക്കുന്നതും അടിസ്ഥാനമായി ഹജറുൽ അസ്‌വദിന്റെ കാര്യത്തിൽ പണ്ഡിതന്മാർ ഏകോപിച്ച പറഞ്ഞ കാര്യം മതി '

സ്ഥിരപ്പെടാൻ ബൈത്തുൽ മുഖദ്ദസിൽ ഉള്ള പാറക്കല്ലിൽ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരുപാദം പതിഞ്ഞതായി സ്ഥിരപ്പെടാൻ  പ്രസിദ്ധി തന്നെ മതി


കാരണം ഹലാൽ ഹറാമാണന്നോ ഹറാം ഹലാലാണെന്ന് പ്രഖ്യാപിക്കുന്ന തരത്തിലുള്ള ഒരു മതനിയമം സ്ഥിരപ്പെടുത്തൽ ഇത് കൊണ്ടുവരുന്നില്ല

അങ്ങനെ വരുമായിരുന്നു എങ്കിൽ ആ വിഷയത്തിൽ പണ്ഡിതന്മാർ പ്രത്യേകം ശ്രദ്ധിക്കുകയും അവര്ക്ക് പ്രബലമായ പരമ്പരകൾ അന്വേഷിക്കുകയും ചെയ്യുമായിരുന്നു '

മറിച്ച്   ഇത് കൊണ്ടുവരുന്നത് ബറകത്തും ഫളിലത്തും സമ്പൂർണ ഭക്തിയും വിനയവും നബിയോടുള്ള ആദരവും സ്ഥിര പ്പെടൽ മാത്രമാണ്


  പൂർവികരായ പണ്ഡിതന്മാർക്കിടയിൽ അത് പ്രസിദ്ധമാവുകയും
ഫളിലത്തും ജനങ്ങൾക്ക് ബർക്കത്തും കരസ്ഥമാക്കണം എന്ന ലക്ഷ്യത്തോടെ അവരുടെ ഗദ്യത്തിലും പദ്യത്തിലും പരാമർശിക്കുകയും ചെയ്ത സ്ഥിതിക്ക് വിശേഷിച്ചും

എന്നിരിക്കെ ഇതിനെ ഒരു മതപരമായ വിധിയായി കണ്ട് മതപരമായി വിധികൾക്ക്  സനദ് അന്വേഷിക്കുന്നത് പോലെ വ്യക്തമായ സനദ് വേണമെന്ന് പറയുന്നത് എങ്ങിനെയാണ്

ഞാൻ പറയുന്നു നിക്ഷയം ആ തിരു കാൽപ്പാട് അനിഷേധ്യമായി  സ്ഥിരപ്പെട്ടതാണ് .

കാരണം പാറക്കല്ലിൽ പതിഞ്ഞ ആ കാൽപ്പാടു നബി സല്ലല്ലാഹു അലൈവ സല്ലമയുടെ കാൽപാട് ആണെന്ന് ബൈത്തുൽ മുഖദ്ദസിലെ എല്ലാവരും പറയുകയും അവരുടെ പിതാക്കന്മാരിൽ നിന്നും പിതാമഹന്മാരിൽ നിന്നും അങ്ങനെ ഉദ്ധരിക്കുകയും ചെയ്യുന്നു


എല്ലാവരും കൂടിപറയുന്നത് കളവാണെന്ന് വെക്കാൻ സാധ്യമല്ലാത്തവിധം ഒരു വിഭാഗമാളുകൾ ഉദ്ധരിക്കുന്നതാണ് ത വാതുറന്ന്  അതിന്റെ നിർവചനത്തിൽ പണ്ഡിതന്മാർ പറയുന്നുണ്ട്


പിന്നീടത് ത വാതുറിഞ്ഞ
അർത്ഥം വിശദീകരിക്കുന്ന കർമ്മശാസ്ത്ര പണ്ഡിതന്മാരുടെ പ്രസ്താവനകൾ എടുത്തശേഷം അബ്ദുൽ ഗനിയ്യു നാബൽ സി റ തുടരുന്നു '

ജനങ്ങൾക്കിടയിൽ പ്രസിദ്ധമാവുകയും പൂർവികരിൽനിന്ന് പിൻഗാമികൾ മനസ്സിലാക്കുകയും ചെയ്ത നബിസല്ലല്ലാഹു വസല്ലമയുടെ തിരുശേഷിപ്പുകൾ ശ്രേഷ്ഠമായ ഒരു കാര്യത്തെ കാണിക്കുന്നുവെന്ന് നിനക്കറിയാമല്ലോ
അതിൽ ശ്രേഷ്ഠതയും ബറക്കത്തും ഉണ്ട്. എന്നിരിക്കെ അതിനെ തള്ളി പറയലും അതിൽ ആക്ഷേപം പറയലും പൂർവ പിതാക്കളിൽ നിന്നും പിതാമഹന്മാരിൽ നിന്നും അത് ശരിയാണെന്ന് ബോധ്യപ്പെട്ട വരെ കളവിലേക്ക് ചേർത്തി പറയലും അനുവദിനീയമാകുന്നത് എങ്ങനെയാണ്?

മതത്തിലുള്ള ശത്രുതയായും മുസ്ലിങ്ങൾക്ക് നന്മയുടെ മാർഗ്ഗം തടയലായയും മാത്രമേ അതിനെ കാണാൻ പറ്റൂ (ജവാഹിറുൽ ബീഹാർ 3 456 - 466)


നാബൽ സി  റ തുടരുന്നു ആദ്യമായ്  ഇതിനെ തള്ളിക്കളഞ്ഞതും വിമർശിച്ചതും ഇബ്നുതൈമിയ്യയും അയാളുടെ ശിഷ്യൻ ഇബ്നു ഖയ്യി മുമാണ്

ജവാഹിറ് 3 466

അൽ റദ്ധുൽ മതീൻ അലാ മുത നഖി സി സയ്യിദ് മുഹ് യ ദ്ധീൻ ഇബ്നുൽ അറബി
എന്ന ഗ്രന്ഥത്തിലാണ് നാബൽ സി യുടെ പ്രസ്തുത പരാമർശം ഉള്ളത്


മഹാനായ ഖാളി ഇയാള് റ ശിഫയിൽ പറയുന്നു


നബിസല്ലല്ലാഹു വസല്ലമ യെ വന്നിക്കുന്നതിന്റെയും ബഹുമാനിക്കുന്നജനിക്കുന്നതിന്റെ യും '  ഭാഗമാണ് നബിയുമായി ബന്ധപ്പെട്ട മുഴുവൻ വന്നിക്കൽ


മക്കയിലും മദീനയിലും സ്ഥലങ്ങളും നബിസല്ലല്ലാഹു  ഹാജരായ സ്ഥലങ്ങളും നബിസല്ലല്ലാഹു ബന്ധപ്പെട്ടിരുന്ന സ്ഥലങ്ങളും അവിടുന്ന് സ്പർശിക്കുകയും നബിസല്ലല്ലാഹു അലൈഹി വസല്ലമയെ കൊണ്ട് അറിയപ്പെട്ട വസ്തുക്കളും ആദരിക്കലും ബഹുമാനിക്കലും തദൈവ


(ശിഫ56 )

മഹാനായ ഖാളി ഇയാള് റ ൻറെ പരാമർശത്തെ വിശദീകരിച്ച് അലിയുൽ ഖാരി എഴുതുന്നു



നബി സല്ലല്ലാഹു അലൈവസല്ലമ. യിലേക്ക് ചേർത്ത് പറയപ്പെടുന്നതും നബിസല്ലല്ലാഹു വസല്ലമയുടെ തായി അറിയപ്പെട്ടതു മല്ലാമാണ് വിവക്ഷ



ശറഹു ശിഫ 2/97 7

മക്കയിലെ സ്ഥലങ്ങൾക്ക് മുല്ല അലിയ്യുൽ ഖാരി ഉദാഹരണം പറഞ്ഞതിങ്ങനെ വാഹിയ് ഇറങ്ങിയിരുന്ന ഖദീജ ബീവിയുടെ വീട് ,
ദാറുൽ അർഖം,
ഹിറാഗുഹ ,സൗർ ഗുഹ ,നബിയുടെ ജന്മസ്ഥലം ,എന്നിവ ഉദാഹരണം

ശറഹു ശിഫ 2/97




നബിസല്ലല്ലാഹു വസല്ലമ യെ  കൊണ്ട് അറിയപ്പെട്ട വസ്തു എന്നതിൻറെ താല്പര്യം ഇക്കാലത്ത് ആദരിക്കാനും വന്നിക്കാനും സൗകര്യ പെടുന്നവയാണ്

ശറഹു ശിഫ 2/97


 അല്ലാമ അഹമ്മദ് ശിഹാബുദ്ധീൻ. അൽ ഖഫാ ജി റ  എഴുതുന്നു

നബിസല്ലല്ലാഹു വസല്ലമ യെ  കൊണ്ട് അറിയപ്പെട്ടതി ന്ന്   അവിടന്ന് യുദ്ധംചെയ്ത സ്ഥലങ്ങളും അവിടുന്ന് പ്രവേശിച്ച ഗുഹയും  ഉദാഹരണമായി പറയാം

നബി സ ഇറങ്ങിയ സ്ഥലങ്ങൾ പ്രത്യേകം തെരഞ്ഞുപിടിച്ച് ഇബ്ൻ ഉമർ റ നമസ്കരിക്കുകയും ഉറങ്ങുകയും നടക്കുകയും ചെയ്തിരുന്നതായി നേരത്തെ വിവരിച്ചുവല്ലോ



നസീമു റിയാൽ 3/ 431)


ഇതിന്റെ പ്രമാണമായ അദ്ദേഹം തുടർന്നെഴുതുന്നു


നജ്ദയുടെ പുത്രി സഫിയ റ യിൽനിന്നും ഉദ്ധരിക്കപ്പെടുന്നു


അബൂ മഹദൂറ റ യുടെ  തലയുടെ മുൻഭാഗത്ത് ഒരു മുടിക്കെട്ട് ഉണ്ടായിരുന്നു അദ്ദേഹം  ഇരുന്ന് അത് അയച്ചു വിട്ടാൽ അത് ഭൂമിയെ സ്പർശിക്കും ആയിരുന്നു

അത് നിങ്ങൾ കളയുന്നില്ലെഎന്ന ചോദ്യത്തോടെ അദ്ദേഹം പ്രതികരിച്ചത് തിരുനബി യുടെ തിരു കൈകൊണ്ട് സ്പർശിച്ചത് ആയതിനാൽ ഞാനത് കളയുന്നില്ല  എന്നായിരുന്നു


ഖാലിദ് റ യുടെ തൊപ്പിയിൽ നബിസല്ലല്ലാഹു വസല്ലമയുടെ തിരുകേശങ്ങൾ ചിലതു ഉണ്ടായിരുന്നു ഒരു യുദ്ധത്തിൽ ആ തൊപ്പി വീണുപോയ അപ്പോൾ അതിൻറെ പേരിൽ അദ്ദേഹം നിർത്തിവെച്ചു അത് തിരയാൻ തുടങ്ങി

ആ സമയത്ത് ആ യുദ്ധത്തിൽ  വധിക്കപ്പെട്ടവരുടെ വർദ്ധനവ് എടുത്തുപറഞ്ഞു  സ്വഹാബികൾ അദ്ദേഹത്തെ വിമർശിച്ചപ്പോൾ

അദ്ദേഹം പ്രതികരിച്ചതിങ്ങനെ

തൊപ്പിയുടെ കാര്യത്തിൽ അല്ല ഞാൻ അങ്ങനെ  ചെയ്തത് മറിച്ച് തൊപ്പിയിൽ നബിസല്ലല്ലാഹു വസല്ലമയുടെ തിരൂ കേശങ്ങളിൽനിന്ന് ചിലതുണ്ട്

അതിൻറെ ബറക്കത്ത് എനിക്ക്  നഷ്ടപ്പെടാതിരിക്കാനും അത് മുശ്രിക്കുകളുടെ കൈകളിൽ  അകപ്പെടാതിരിക്കാൻ വേണ്ടിയായിരുന്നു അത്


അസ് ലം സഖാഫി
പരപ്പനങ്ങാടി

അവലംബം
വിശ്വാസകോശം




തുടരും

Saturday, August 3, 2019

പിശാജ് പാദ ഉണ്ട് സകരിയ സ്വലാഹി

⚪🔘⚪

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,



സകരിയ്യ സ്വലാഹി
പറഞ്ഞ് വെച്ച
യാഥാർത്ഥ്യങ്ങൾ
5⃣👇
*കുട്ടികളെ പുറത്ത് വിടരുത്,*
*ശൈത്താൻ കൂടും.*

പഴയ കാലത്ത് ഉമ്മമാർ പറയും
കരിച്ചക്ക് (സന്ധ്യാസമയത്ത്) കുട്ടികളെ പുറത്ത് വിടരുത് ശൈത്താൻ കൂടും. മുജാഹിദുകൾ ഇതൊക്കെ അന്ധവിശ്വാസങ്ങളാണെന്ന് മുദ്രകുത്തി സുന്നികളെ പരിഹസിച്ചു , പഴഞ്ചന്മാരാക്കി.

സ്വലാഹി ഇതിനെയും
പൊളിച്ചെഴുതിയിരുന്നു.

"നബി(സ) പറഞ്ഞു: രാത്രിയായിക്കഴിഞ്ഞാൽ നിങ്ങൾ കുട്ടികളെ (പുറത്ത് വിടാതെ ) പിടിച്ചു വെക്കുക. എന്തെന്നാൽ ആ സമയത്ത് പിശാചുക്കൾ വ്യാപിക്കുന്നതാണ്...... (ബുഖാരി -3280)
സന്ധ്യാസമയത്ത് സൂര്യൻ അസ്തമിക്കാറടുത്തായാൽ ചെറിയ കുഞ്ഞുങ്ങളെ വീടിന് പുറത്ത് വിടരുതെന്നും ബിസ്മി ചൊല്ലി വാതിൽ അടക്കണമെന്നും അത് പിശാചുക്കൾ വ്യാപരിക്കുന്ന സമയമായത് കൊണ്ടാണെന്നും നബി(സ) ഇവിടെ പഠിപ്പിക്കുന്നു.
കൊച്ചു കുട്ടികളിൽ വേഗത്തിൽ പിശാച് ബാധിക്കാനിടയുള്ളത് കൊണ്ടാണ് റസൂൽ (സ) ഇപ്രകാരം മുന്നറിയിപ്പ് നൽകുന്നത്. "

*സകരിയ്യ സ്വലാഹി*
ജിന്ന് സിഹ്ർ കണ്ണേർ....
പേജ്: 63.

*✍Aboohabeeb.payyoli*

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....