Friday, June 21, 2019

ശാഫിഈ ഇമാം

📙📘📓📒📔📕📗
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0


ഹദീസ് ജ്ഞാനത്തിന്റെ മറുവാക്ക്● 0 COMMENTS

ഇസ്‌ലാമിന്റെ നാല് അടിസ്ഥാന പ്രമാണങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള ‘സുന്നത്തി’ന്റെ സംരക്ഷകൻ കൂടിയായിരുന്നു ഇമാം ശാഫിഈ(റ). പത്തു ലക്ഷത്തിലേറെ ഹദീസുകൾ ഉൾക്കൊള്ളുന്നതാണ് തിരുനബി(സ്വ)യുടെ സുന്നത്ത്. പ്രവിശാലമായ ഹദീസ് വിജ്ഞാനത്തിന് പരിധി നിശ്ചയിക്കുക സാധ്യമല്ല. ഹദീസുകളെ ആഴത്തിൽ പഠിച്ചും അപഗ്രഥിച്ചും മനഃപാഠമാക്കിയും മസ്അലകൾ കണ്ടെടുത്തും മുസ്‌ലിം ഉമ്മത്തിന് ദിശാബോധം നൽകിയ ഇമാം ശാഫിഈ(റ)യുടെ ഹദീസ് പരിജ്ഞാനത്തിന്റെ അഗാധത അടുത്തറിയുമ്പോൾ ആരും വിസ്മയിക്കും. ഏഴാം വയസ്സിൽ ഖുർആൻ മനഃപാഠമാക്കിയ ഇമാം ശാഫിഈ(റ) പത്താം വയസ്സിൽ ഇമാം മാലിക്(റ)വിന്റെ ‘മുവത്വ’യും ഹൃദിസ്ഥമാക്കി. ഇക്കാര്യം താരീഖു ബഗ്ദാദ് 2/63, താരീഖുബ്‌നു അസാകിർ 14/402, സിയർ അഅ്‌ലാമിന്നുബലാഅ്, തർജുമത്തുശ്ശാഫിഈ(റ) അൽബിദായത്തുവന്നിഹായ പോലുള്ളവയിൽ കാണാം.

ജ്ഞാന ദാഹിയായി മദീനയിലെത്തിയ പതിനാലു വയസ്സുകാരനായ ശാഫിഈ(റ)യുടെ നൈപുണ്യവും തന്റെ രചനയായ മുവത്വയുടെ മനഃപാഠവും അറിഞ്ഞ, ഇമാം മാലിക്(റ) ശാഫിഈ(റ)വിനെ ശിഷ്യനായി സ്വീകരിച്ചു. ‘നിങ്ങൾക്ക് സ്തുത്യർഹമായ സ്ഥാനങ്ങൾ കൈവരും. അതിനാൽ അല്ലാഹു നൽകുന്ന പ്രഭയെ ദോഷങ്ങൾ കൊണ്ട് കെടുത്തിക്കളയരുത്’ എന്ന് ഉസ്താദ് ഉപദേശിച്ചു (ശറഹുൽ മുഹദ്ദബ് 1/8).


ഇമാം മാലിക്(റ)വിന്റെ മരണം വരെ, ശാഫിഈ(റ) മദീനയിൽ ജ്ഞാന സമ്പാദനത്തിൽ മുഴുകി. പിന്നെ യമനിലേക്കു പോയി. ശേഷം ഇറാഖിലേക്കും. മുഹദ്ദിസുകളും ഫുഖഹാക്കളുമായ പ്രമുഖ പണ്ഡിതരുമായി ചർച്ച നടത്താനും ജ്ഞാനമണ്ഡലം വികസിപ്പിക്കാനും അതുവഴി സാധിച്ചു. ഇറാഖിൽ ശാഫിഈ(റ) വലിയ പ്രശസ്തി നേടി. ഫിഖ്ഹിന്റെ ഉസ്വൂൽ (നിദാനം) രൂപപ്പെടുത്തിയതു പോലെ ഹദീസ് വിജ്ഞാനത്തിനും നിദാന ശാസ്ത്രത്തിനും (ഉസ്വൂൽ) വലിയ സംഭാവനകൾ നൽകി. ഹദീസ് ഉസ്വൂലിലെ നിരവധി തത്ത്വങ്ങൾ ആദ്യമായി പ്രഖ്യാപിച്ചത് ഇമാമായിരുന്നു. അർത്ഥം ഗ്രാഹ്യമല്ലാത്ത ഹദീസുകളുടെ അർത്ഥ-ആശയ തലങ്ങളിലേക്ക് പ്രഗത്ഭ മുഹദ്ദിസുകൾക്കു പോലും വഴിവെട്ടിത്തെളിച്ചു. ഇമാം സുയൂഥി(റ) രേഖപ്പെടുത്തുന്നു: ‘പ്രഗത്ഭരായ മുഹദ്ദിസുകൾ ഇമാം ശാഫിഈ(റ)വിനെ സമീപിച്ചു തങ്ങൾക്കു മനസ്സിലാകാത്ത ഹദീസുകൾ അവതരിപ്പിക്കും. അവർക്കു സംശയമുള്ള പ്രശ്‌നങ്ങളെല്ലാം അദ്ദേഹം കുരുക്കഴിക്കും. ഹദീസുകളുടെ ആശയങ്ങൾ വിവരിക്കുമ്പോൾ അവർ സ്തബ്ധരായി നിന്നുപോകും. അത്ഭുതത്തോടെയാണവർ ആ സദസ്സിൽ നിന്ന് പിരിഞ്ഞുപോവാറുള്ളത്’ (തദ്‌രീബുറാവി പേ: 81, ഇമാം സുയൂഥി).


ഹദീസ് വിജ്ഞാനീയത്തിലെ അഗാധതയും ഔന്നത്യവും കാരണം ‘നാസ്വിറുൽ ഹദീസ്’ എന്ന അപര നാമത്തിലാണ് ഇറാഖിൽ ഇമാം ശാഫിഈ(റ) വിശ്രുതനായത്. ശാഫിഈ മദ്ഹബ് സ്വീകരിച്ചവർ ‘അസ്വ്ഹാബുൽ ഹദീസ്’ എന്ന പേരിലും അറിയപ്പെട്ടു. ഹദീസ് ശാസ്ത്രത്തിന്റെ നേതൃത്വത്തെ വിസ്മയിപ്പിക്കുന്ന അവഗാഹമാണ് ശാഫിഈ(റ) പ്രകടിപ്പിച്ചത്. പത്തു ലക്ഷം ഹദീസ് മനഃപാഠമുള്ള ഇമാം അഹ്മദുബ്‌നു ഹമ്പൽ(റ) പറഞ്ഞതു നോക്കൂ:

‘ഇമാം ശാഫിഈ(റ) അല്ലാഹുവിന്റെ കിതാബിലും നബി(സ്വ)യുടെ സുന്നത്തിലും ജനങ്ങളിൽ ഏറ്റവും കൂടുതൽ പാണ്ഡിത്യമുള്ള ആളാണ്. ഹദീസ് ശേഖരണത്തിൽ കുറഞ്ഞതുകൊണ്ട് അദ്ദേഹം തൃപ്തിപ്പെട്ടിരുന്നില്ല’ (ആദാബുശ്ശാഫിഈ വ മനാഖിബുഹു പേ: 55, ഇമാം അബൂഹാതമുർറാസി).

ബഗ്ദാദിന്റെ ചരിത്രം രചിച്ച വലിയ പണ്ഡിതനായ അൽഹാഫിള് ഖത്വീബുൽ ബഗ്ദാദി, ഹദീസ് വിജ്ഞാനത്തിൽ ഇമാം ശാഫിഈ(റ)വിന്റെ മികവും കഴിവും പ്രമാണികതയും സമർത്ഥിച്ചുകൊണ്ട് ‘അൽഇഹ്തിജാജു ബിൽ ഇമാമിശ്ശാഫിഈ’ എന്ന ബ്രഹത്തായ ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. ദഹബി തന്റെ ഹദീസ് നിരൂപണ ഗ്രന്ഥങ്ങളായ തദ്കിറത്തുൽ ഹുഫാള്, സിയറു അഅ്‌ലാമിന്നുബല, തഹ്ദീബുത്തഹ്ദീബ്, താരീഖുൽ ഇസ്‌ലാം, ത്വബഖാതുൽ ഖുറാഅ് എന്നിവയിൽ ഇമാം ശാഫിഈ(റ)ന്റെ ഹദീസ് പാണ്ഡിത്യത്തെയും പ്രാമാണികതയെയും ശക്തിയുക്തം പ്രതിപാദിച്ചിട്ടുണ്ട്. അദ്ദേഹം എഴുതി: ‘പൂർവികരായ പണ്ഡിത മഹത്തുക്കൾ ഏകകണ്ഠമായി പറഞ്ഞതിൽ നിന്നു ബോധ്യപ്പെടുന്നത്, ഇമാം ശാഫിഈ(റ) വിശ്വസ്ത പ്രമാണമാണെന്നാണ്. കഠിന അസൂയാലുവോ, പരമ വിഡ്ഢിയോ അല്ലാതെ ഒരാളും അദ്ദേഹത്തെക്കുറിച്ച് വിപരീതമായ ഒന്നും പറഞ്ഞിട്ടില്ല. ഹദീസ് വിജ്ഞാനത്തിൽ അദ്ദേഹം കിടയറ്റ ഹാഫിളാണ്’ (സിയറു അഅ്‌ലാമിന്നുബലാഅ്).


തഹ്ദീബു താരീഖുദിമശ്ഖ് 2/20-ൽ പറയുന്നു: ‘ഒരാളെപ്പറ്റി ഹാഫിള് എന്നു പറയണമെങ്കിൽ മിക്ക ഹദീസുകളും അവയുടെ നിദാന ശാസ്ത്രങ്ങളും ഹൃദിസ്ഥമാക്കിയിരിക്കണം. ഒരു  ലക്ഷമെന്നോ മറ്റോ എണ്ണം നിർണയിക്കാവതല്ല; ചിലരുടെ പക്ഷപ്രകാരം ഒരു ലക്ഷം ഹദീസ് മനഃപാഠമാക്കിയവന് ഹാഫിള് എന്ന സ്ഥാനം ലഭിക്കുന്നതാണ്.’ എന്നാൽ ഈ പ്രയോഗത്തിന്റെ എത്രയോ മേലെയായിരുന്നു ഇമാം ശാഫിഈ(റ). പത്തു ലക്ഷത്തോളം ഹദീസുകൾ ഹൃദിസ്ഥമാക്കി അദ്ദേഹം. അതോടൊപ്പം, ഇതര ഹദീസ് നിപുണരിൽ നിന്ന് വ്യത്യസ്തമായി ഇമാം ശാഫിഈ(റ) ഹദീസ് അപഗ്രഥനത്തിൽ അഗ്രഗണ്യനായിരുന്നു. തനിക്കു ലഭിച്ച സ്വഹീഹായ ഹദീസുകളെ അന്യൂനമായി, അപഗ്രഥിക്കാൻ ഇമാമിനോളം പോന്നവർ ഇല്ലായിരുന്നു. ഇമാം അബൂഹനീഫ(റ) ഖിയാസിനു (താരതമ്യ പഠനത്തിന്) മുൻതൂക്കം നൽകിയും ഇമാം മാലിക്(റ) മദീനാ നിവാസികളുടെ ചര്യകളിൽ ഊന്നി നിന്നുകൊണ്ടും കർമശാസ്ത്രത്തെ അപഗ്രഥിച്ച് വിധികൾ കണ്ടെടുത്തപ്പോൾ, ഇമാം ശാഫിഈ(റ) ഹദീസുകളുടെ അപഗ്രഥനത്തിലൂടെ അത്ഭുതങ്ങൾ സൃഷ്ടിച്ചു. ഹദീസടക്കമുള്ള പ്രമാണങ്ങളെ കിടയറ്റ രീതിയിൽ വിശകലനം നടത്തുന്ന ഇജ്തിഹാദിന് ‘ഫിഖ്ഹുൽ ഹദീസ്’ എന്നാണ് പറയുക. ഹദീസുകളുടെ ഭാഷാർത്ഥത്തിനപ്പുറം സാഹചര്യങ്ങളും ചരിത്രങ്ങളും പശ്ചാത്തലങ്ങളും മറ്റു വൈജ്ഞാനിക ഘടകങ്ങളും ഉൾകൊണ്ട് ഹദീസുകൾ നൽകുന്ന ആശയ സാഗരത്തെ കണ്ടുപിടിക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. സകല വിജ്ഞാന ശാഖകളിലും അവഗാഹമുള്ളവർക്കേ ഇതിന് നന്നായി സാധിക്കുകയുള്ളൂ. ഈ ദൗത്യമാണ് ഇമാം ശാഫിഈ(റ)യിലൂടെ സാർത്ഥകമായത്.


വ്യാഖ്യാനത്തിന് വെളിച്ചം കിട്ടാതെ മൂടിക്കിടന്ന പല പ്രബല ഹദീസുകളെയും ഇമാം ശാഫിഈ(റ) തന്റെ വൈജ്ഞാനിക കരുത്ത് കൊണ്ട് മലർക്കെ തുറന്നുകൊടുത്തു. ഇമാം ശാഫിഈ (റ)വിന്റെ ഗുരു മുഹമ്മദുബ്‌നുൽ ഹസനിശ്ശൈബാനി(റ) പറഞ്ഞു.

‘ഹദീസ് വക്താക്കൾ എന്തെങ്കിലും സംസാരിക്കുന്നുണ്ടെങ്കിൽ അതു ശാഫിഈ(റ)വിന്റെ നാവുകൊണ്ടായിരിക്കും’ (തവാലിത്തഅ്‌സീസ്, ഇമാം ഹാഫിള് ഇബ്‌നുഹജർ-റ, പേ: 55).

ഇമാം ഹിലാലുബ്‌നു അലാഅ്(റ) പറഞ്ഞത് ശ്രദ്ധേയമാണ്: ‘ഇമാം ശാഫിഈ(റ)വിനു അല്ലാഹു കരുണ ചൊരിയട്ടെ. അദ്ദേഹമാണ് ഹദീസ് വക്താക്കൾക്ക് പൂട്ടുകൾ തുറന്നുകൊടുത്തത്’ (തഹ്ദീബുൽ അസ്മാഅ്, ഇമാം നവവി-റ, 1/64).

വിജ്ഞാനത്തിന്റെ പ്രപഞ്ചം കൈവശമുണ്ടായിരുന്നവരാണ് പ്രമാണങ്ങളിൽ നിന്ന് മതവിധികൾ കണ്ടെടുത്തത്. മുജ്തഹിദെന്ന അത്യുന്നത പദവിയിൽ ഇവർക്കാണ് എത്തിച്ചേരാനാവുക. ഒരു ലക്ഷം ഹദീസ് മന:പാഠമുള്ള വ്യക്തിക്കു ഇജ്തിഹാദ് നടത്താമോ എന്ന ചോദ്യത്തിന് ഇമാം അഹ്മദുബ്‌നു ഹമ്പൽ മറുപടി നൽകിയത് രണ്ടോ മൂന്നോ നാലോ ലക്ഷം ഹദീസുകൾ മന:പാഠമുണ്ടെങ്കിലും ഇജ്തിഹാദ് സാധ്യമല്ലെന്നാണ്’ (ഹുജ്ജത്തുല്ലാഹിൽ ബാലിഗ 1/150).

ഒരു മതവിധി അപഗ്രഥിച്ചെടുക്കാൻ, പത്തു ലക്ഷം ഹദീസുകൾ മന:പാഠമുള്ള ഇമാം ശാഫിഈ(റ) മൂന്നു തവണ ഖുർആൻ ഓതുമായിരുന്നു എന്ന് ഇമാം റാസി(റ) പറഞ്ഞിട്ടുണ്ട്. ‘മുന്നൂറ് തവണ ഖുർആൻ ഓതിയതിന് ശേഷമാണ് ഇജ്മാഅ് ദീനിൽ തെളിവാണെന്ന് ഖുർആൻ അടിസ്ഥാനമാക്കി ഇമാം ശാഫിഈ(റ) പ്രഖ്യാപിച്ചത്’ (തഫ്‌സീറുറാസി 11/43).

കേവലം ഹദീസുകൾ സമാഹരിക്കുന്നതിലോ മന:പാഠമാക്കുന്നതിലോ ആയിരുന്നില്ല ഇമാമവർകളുടെ ശ്രദ്ധ. ലഭിച്ച സ്വഹീഹായ ഹദീസുകളെ, മുഴുവൻ മാനദണ്ഡങ്ങളും അടിസ്ഥാനമാക്കി, ഇഴ കീറി നിദാനങ്ങളും (ഉസ്വൂലുകളും) മതവിധികളും കണ്ടെടുക്കുന്നതിലായിരുന്നു. അതിനാലാണ് ഹദീസ് റിപ്പോർട്ടിംഗിന്റെ ശ്രേണിയിൽ ശാഫിഈ(റ) അധികമൊന്നും കടന്നുവരുന്നില്ല. ഹദീസുകൾ സമാഹരിച്ചു പ്രചരിപ്പിക്കുന്ന വഴി സ്വീകരിക്കാതിരുന്നപ്പോൾ തന്നെ, ഹദീസ് വിജ്ഞാനീയത്തെ സജീവമാക്കി തേജസ്സുറ്റതാക്കാൻ ഇമാമിന് സാധിച്ചു. ഹസനുബ്‌നു മുഹമ്മദുശ്ശഅ്ഫറാനി(റ) പറഞ്ഞു:


‘ഹദീസ് പണ്ഡിതന്മാർ ഉറക്കിലായിരുന്നു. ഇമാം ശാഫിഈ(റ)യാണ് അവരെ തട്ടി ഉണർത്തിയത്, അഹ്മദുബ്‌നു ഹമ്പലി(റ)ന്റെ വാക്കുകൾ: ‘വിജ്ഞാനത്തിൽ ഇമാം ശാഫിഈ(റ)യുടെ സംഭാവന അതുല്യമായതിനാൽ അദ്ദേഹത്തോട് കടപ്പാടില്ലാതെ ഒരാളും പേനയും മഷിയും സ്പർശിച്ചിട്ടില്ല.’

ഹദീസ് സമാഹരണത്തിൽ അത്യാർത്തി കാണിച്ച ഇമാം ശാഫിഈ(റ)ന്റെ ശ്രമത്തെ പല പണ്ഡിതരും വാനോളം പുകഴ്ത്തി എഴുതിയിട്ടുണ്ട്. ഹാഫിള് ഇബ്‌നുഹജറിൽ അസ്ഖലാനി(റ) പറയുന്നു: ”ഇമാം ശാഫിഈ(റ) പരമാവധി സമ്പാദിക്കുന്ന പ്രകൃതിക്കാരനായിരുന്നു. എന്നാൽ പല മുഹദ്ദിസുകളും ചെയ്യാറുള്ളതുപോലെ ശൈഖുമാരുടെ എണ്ണം വർധിപ്പിക്കാൻ അദ്ദേഹത്തിനു താൽപര്യമില്ലായിരുന്നു. ഫിഖ്ഹ് അപഗ്രഥനത്തിൽ ഇമാമവർകൾ വ്യാപൃതനായതാണ് കാരണം’ (തവാലിത്തഅ്‌സീസ്/53).

ഇമാം നവവി(റ)വിന്റെ വീക്ഷണം നോക്കൂ; ‘സ്വഹീഹായ ഹദീസുകൾ മുഖവിലക്കെടുക്കുകയെന്നത് ഇമാം ശാഫിഈ(റ)വിന്റെ ശ്രേഷ്ഠതകളിൽ ഒന്നായിരുന്നു. അടിസ്ഥാനമില്ലാത്തവയും ദുർബലമായവയും അദ്ദേഹം അവഗണിക്കുമായിരുന്നു. സ്വഹീഹും അല്ലാത്തതും വേർതിരിച്ചു ഗ്രഹിക്കുന്നതിലും സ്വഹീഹ് മാത്രം പരിഗണിക്കുന്നതിലും ഇമാം ശാഫിഈ(റ)വിന്റെയത്ര കണിശത പാലിച്ച മറ്റൊരു ഫഖീഹിനെയും എനിക്കറിഞ്ഞുകൂടാ. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ ഈ ശൈലി വളരെ വ്യക്തമാണ്. പിൽകാലത്ത് വന്ന നമ്മുടെ പല വക്താക്കളും ഇക്കാര്യത്തിൽ ഇമാമിന്റെ മാർഗം വേണ്ടത്ര പിന്തുടർന്നിട്ടില്ല’ (തഹ്ദീബുൽ അസ്മാഅ്, ഇമാം നവവി 1/51).

ഹദീസുകൾ ലഭിക്കാൻ രാത്രികൾ പകലാക്കിയിട്ടുണ്ട് ഇമാം. അന്വേഷണ യാത്രകൾ നിരന്തരമുണ്ടായിരുന്നു. ഇമാം മുസ്‌നി പറഞ്ഞു: ‘ഇമാം ശാഫിഈ(റ) പറയുന്നതു ഞാൻ കേട്ടു. ഒരൊറ്റ ഹദീസിനു വേണ്ടി ഞാൻ പല രാത്രികൾ സഞ്ചരിച്ചിട്ടുണ്ട്’ (തവാലിത്തഅ്‌സീസ്/52).

എന്തുകൊണ്ട് ബുഖാരി-മുസ്‌ലിം?

ഇമാം ശാഫിഈ(റ)വിന്റെ അഗാധമായ ഹദീസ് പാണ്ഡിത്യം പ്രമാണബന്ധമായി ബോധ്യപ്പെടുമ്പോൾ തന്നെ, ചിലർ ഉന്നയിക്കുന്ന ചോദ്യമിതാണ്: ‘ഇങ്ങനെയെങ്കിൽ സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹുൽ മുസ്‌ലിമിലും എന്തുകൊണ്ട് ശാഫിഈ(റ)ന്റെ ഹദീസുകൾ കാണുന്നില്ല? (അബൂഹനീഫ(റ)വിന്റെ ഹദീസുകളും സ്വഹീഹൈനിയിൽ ഇല്ലെന്നതു വേറെ കാര്യം).

ഇമാം ബുഖാരി(റ)യും ഇമാം മുസ്‌ലിം(റ)യും ഇമാം ശാഫിഈ(റ)നെ അയോഗ്യനായി കണ്ടതു കൊണ്ടാണിങ്ങനെ എന്ന് ചിന്തിക്കാൻ പോലും പാടില്ല. കാരണം പിഴവ് പറ്റിയ ഒരു ഹദീസും ഇമാം ശാഫിഈ(റ)യിലൂടെ വന്നിട്ടില്ല. പല പണ്ഡിതരും മുകളിലെ സംശയങ്ങൾക്ക് മറുപടി പറഞ്ഞിട്ടുണ്ട്. ചിലതു താഴെ ചേർക്കുന്നു:


ഇമാം അസ്‌നവി(റ) തന്റെ ത്വബഖാതുശ്ശാഫിഇയ്യ: 1/5-ൽ പറയുന്നു: ”നിശ്ചയം, അഗ്രഗണ്യരായ ഹദീസ് പണ്ഡിതരെല്ലാം ഒരുപക്ഷേ, ഇമാം ശാഫിഈ(റ)യിൽ നിന്ന് നേരെ ഹദീസ് സ്വീകരിച്ച അസ്വ്ഹാബുകളോ അവരിൽ നിന്ന് ഹദീസ് സ്വീകരിച്ചവരോ ആണ്. ഇമാം അഹ്മദ്, തുർമുദി, നസാഈ, ഇബ്‌നുമാജ, ഇബ്‌നുൽ മുൻകദിർ, ഇബ്‌നുഹിബ്ബാൻ, ഇബ്‌നുഖുസൈമ, ബൈഹഖി, ഹാകിം, ഖത്വാബി, ഖത്വീബുൽ ബഗ്ദാദി, അബൂനുഐം(റ) തുടങ്ങിയവരും മറ്റും രണ്ടിലൊരു വിഭാഗത്തിൽ പെട്ടവരാണ്. അല്ലെങ്കിൽ ഹദീസുകളുദ്ധരിച്ചിട്ടില്ലെങ്കിലും വലിയ ഹദീസ് പണ്ഡിതർ ഇമാം ശാഫിഈ(റ)വിന്റെ അഭിപ്രായങ്ങളോടു യോജിപ്പുള്ളവരും അതുകൊണ്ടുതന്നെ അവരുടെ അഭിപ്രായങ്ങൾ ഉദ്ധരിക്കുന്നവരുമാണ്. ഇമാം ബുഖാരി(റ)വും മറ്റും ഈ ഇനത്തിൽ (മൂന്നാം വിഭാഗം) പെട്ടവരാണ്. എന്നാൽ ഇമാം ശാഫിഈ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) ഹദീസുകളുദ്ധരിക്കാതിരുന്നത്, എല്ലാ ഹദീസ് പണ്ഡിതരും മുൻഗാമികളിൽ നിന്ന്-നബി(സ്വ)യോട് കാലം അടുത്തവരിൽ നിന്ന്-ഹദീസുകളുദ്ധരിക്കുന്നതിൽ അമിതാഗ്രഹം കാണിച്ചതിനാലാണ്. നിവേദക പരമ്പരയുടെ മഹത്ത്വം കണക്കിലെടുത്താണ് ഇത്. ഇമാം ശാഫിഈ(റ) ദീർഘകാലം ജീവിച്ചിട്ടില്ല. അമ്പത്തി നാലാമത്തെ വയസ്സിൽ (ഹി. 204 ൽ) വഫാത്തായി. അതേ സമയം ഇമാം ശാഫിഈ(റ)വിന്റെ ഉസ്താദുമാരും അവരുടെ സമകാലികരും ഇമാം ബുഖാരി(റ) വഫാതാകുന്നതിന്റെ അടുത്ത കാലം വരെ ജീവിച്ചിരിപ്പുള്ളവരുമായിരുന്നു.”

ഇമാം ശാഫിഈ(റ) വഫാതാകുമ്പോൾ ഇമാം ബുഖാരി(റ)ക്ക് പത്തു വയസ്സായിരുന്നു പ്രായം. ഇമാം ബൈഹഖിയുടെ വിശദീകരണം ഇതോട് ചേർത്തു വായിക്കേണ്ടതാണ്. ”ഇമാം ബുഖാരി(റ)ക്ക് ഇമാം ശാഫിഈ(റ)വുമായി കണ്ടുമുട്ടാൻ സാധിച്ചിട്ടില്ല. അതേസമയം, ഇമാമിന്റെ ഉസ്താദുമാരെയും സമകാലികരെയും നേരിൽ കണ്ടുമുട്ടുകയും ചെയ്തു. ഇമാം ശാഫിഈ(റ)വിൽ നിന്ന് ഹദീസുകളുദ്ധരിക്കുന്ന പക്ഷം, ഇമാം ശാഫിഈ(റ)വിന്റെ ഉസ്താദുമാരിൽ നിന്നോ സമകാലികരിൽ നിന്നോ നേരിട്ട് കിട്ടിയ ഈ ഹദീസുകളെ, ഒരാളുടെ (അധിക) ഇടനിലയോടെ ഇമാം ബുഖാരി(റ) പരാമർശിക്കേണ്ടി വരും. അങ്ങനെ ഒരു പടി താഴെയിറങ്ങി ഹദീസ് ഉദ്ധരിക്കുന്നതിനേക്കാളേറെ ഉത്തമം ആ ഹദീസുകൾ ഉസ്താദുമാരിൽ നിന്നോ സമകാലികരിൽ നിന്നോ സ്വീകരിക്കലാണ്. നിവേദക പരമ്പരയിൽ റിപ്പോർട്ടർമുടെ എണ്ണം ആവുന്നത്ര ചുരുക്കുകയെന്ന നയം ഹദീസ് പണ്ഡിതരെല്ലാം സ്വീകരിച്ചതാണ് ഇതിനു പ്രേരകം. (പരമ്പര നീളും തോറും നബി(സ്വ)യിൽ നിന്ന് അകലം കൂടുമല്ലോ) എണ്ണം ചുരുങ്ങിയ പരമ്പരക്ക് ‘ഉലുവ്വുൽ ഇസ്‌നാദ്’ (മികച്ച പരമ്പര) എന്ന പറയപ്പെടുന്നു.

ഇമാം മുസ്‌ലിമും ഇമാം ശാഫിഈ(റ)ൽ നിന്ന് ഹദീസുകളുദ്ധരിക്കാത്തതിന്റെ രഹസ്യം മറ്റൊന്നല്ല. എങ്കിലും ശാഫിഈ(റ)വിനെ പ്രകീർത്തിച്ച്, ഇമാം ബുഖാരി(റ) താരീഖുൽ കബീറിലും സ്വഹീഹിൽ തന്നെ രണ്ടു സ്ഥലങ്ങളിലായും പരാമർശിച്ചിട്ടുണ്ട്’ (ബയാനുഖത്വഇ മൻ അഖ്തഅ അലശ്ശാഫിഈ പേജ്: 334).

ഖത്വീബുൽ ബഗ്ദാദി(റ)ന്റെ വാക്കുകൾ ഹാഫിളുദ്ദഹബി ഉദ്ധരിക്കുന്നു:

‘ഇമാം ശാഫിഈ(റ)വിൽ നിന്ന് ഇമാം ബുഖാരി(റ) ഹദീസുകളുദ്ധരിക്കാതിരുന്നത് അദ്ദേഹം അയോഗ്യനാണെന്ന് വെച്ചല്ല. ഇമാം ശാഫിഈ(റ)നെക്കാൾ പ്രായം കൂടിയവരെ ഇമാം ബുഖാരി(റ) കണ്ടിട്ടുണ്ട്. ഉബൈദുല്ലാഹിബ്‌നു മൂസ, ഇബ്‌നു ആസ്വിം(റ) തുടങ്ങിയവർ അവരിൽ ചിലരാണ്. ഇവരെല്ലാം താബിഉകളിൽ നിന്ന് നേരിട്ട് ഹദീസുകൾ കേട്ടവരുമാണ്. അതോടൊപ്പം ഇമാം ശാഫിഈ(റ)യുമായി ഇമാം ബുഖാരി(റ) കണ്ടുമുട്ടിയിട്ടുമില്ല. എന്നാൽ ഇമാം ശാഫിഈ(റ)വിന്റെ ഉസ്താദുമാരിൽ നിന്ന് അദ്ദേഹം ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപ്പോൾ പിന്നെ, ഒരു പടി ഇറങ്ങിക്കൊണ്ട് ആ ഹദീസുകൾ ഇമാം ശാഫിഈ(റ) വഴിക്ക് റിപ്പോർട്ട് ചെയ്യേണ്ട ആവശ്യം ഇമാം ബുഖാരി(റ)ക്കില്ല’ (സിയറു അഅ്‌ലാമിന്നുബലാഅ് 10/96).

ശാഫിഈ(റ)വിന് പിഴവ് പറ്റിയിട്ടില്ല

ചില ഹദീസ് നിരൂപകർ ശാഫിഈ(റ)വിന്റെ ഗ്രേഡ് കുറക്കാനോ ഹദീസ് വിഷയങ്ങളിൽ പിഴവ് വന്നിട്ടുണ്ടെന്ന് വരുത്തുവാനോ ശ്രമിച്ചിട്ടുണ്ട്. മദ്ഹബ് വിരോധം കൊണ്ടോ മറ്റേതെങ്കിലും സ്വാർത്ഥ താൽപര്യങ്ങൾ ആവാം ഇത്. ഈ അബദ്ധ ധാരണകളെ പിഴുതെറിയും വിധമാണ് ഇമാം ശാഫിഈ(റ)വിന്റെ ശിഷ്യൻ കൂടിയായ ഇമാം മുസ്‌നി(റ)വിന്റെ പ്രഖ്യാപനം: ‘ഇമാം ശാഫിഈ(റ)ക്ക് പിഴവ് പറ്റിയതായി സ്ഥിരപ്പെടുത്താൻ അല്ലാഹുവിന്റെ സൃഷ്ടികളിൽ നിന്നാരെങ്കിലും എന്നോട് വാദപ്രതിവാദം നടത്താനുദ്ദേശിക്കുന്നുവെങ്കിൽ, ഇമാം ശാഫിഈ(റ)വിനല്ല പിശക് സംഭവിച്ചതെന്നും അദ്ദേഹത്തിൽ നിന്ന് ഹദീസ് പകർത്തിയെടുത്ത വ്യക്തിക്കാണ് പിശക് സംഭവിച്ചിട്ടുള്ളതെന്നും ഞാൻ സ്ഥിരപ്പെടുത്തും’ (ബയാനു ഖത്വഇ മൻ അഖ്ത്വഅ അലശ്ശാഫിഈ, ഇമാം ബൈഹഖി പേ: 55).

ഇമാം ശാഫിഈ(റ)വിന് ഹദീസിൽ പിശക് പറ്റിയിട്ടുണ്ടെന്ന വാദഗതികളെ വിലയിരുത്തി, ഇമാം സുബ്കി(റ) ത്വബഖാതിൽ പറയുന്നതു കാണുക: ‘ഇമാം ശാഫിഈ(റ)വിന്റെ വിജ്ഞാനവും യോഗ്യതയും വിശ്വസ്തതയും മറ്റു ശ്രേഷ്ഠതകളുമൊക്കെ എല്ലാ രാജ്യങ്ങളിലും വ്യാപകമായി അറിയപ്പെടുന്നതാണ്. അവർക്ക് പിശക് സംഭവിക്കുക വളരെ അപൂർവമാണ്. അബൂസർഅ(റ) പറയുന്നത് പിശക് സംഭവിച്ച ഒരു ഹദീസും ഇമാം ശാഫിഈ(റ)യുടെ അരികിലില്ലെന്നാണ്. പിശക് പറ്റിയ ഒരു ഹദീസ് പോലും ഇമാം ശാഫിഈ(റ)ക്ക് ഉള്ളതായി താനറിയില്ലെന്നാണ് അബൂദാവൂദ്(റ) പറയുന്നത്. എന്നിരിക്കെ ഹദീസിൽ ഇമാം ശാഫിഈ(റ) യോഗ്യനല്ലെന്ന് ഇബ്‌നുമഊൻ പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇതേപ്പറ്റി ദഹബി പറയുന്നു: ‘ഇങ്ങനെ പറഞ്ഞുകൊണ്ട് സ്വശരീരത്തെ തന്നെയാണ് ഇബ്‌നുമഊൻ വിഷമിപ്പിച്ചിരിക്കുന്നത്. ആരും തന്നെ ഇബ്‌നു മഊനിന്റെ ഈ പരാമർശത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.’


ഇമാം ശാഫിഈ(റ)വിനെക്കുറിച്ച് ദഹബി നീട്ടിപ്പറഞ്ഞതിനൊടുവിൽ ഇങ്ങനെ കാണാം: ‘ഇമാം ശാഫിഈ(റ) പ്രമുഖ ഹദീസ് പണ്ഡിതരിൽ പെട്ട ആളാണ്. ഹദീസ് പഠനാവശ്യാർത്ഥം മക്ക, മദീന, ഇറാഖ്, യമൻ, മിസ്വ്‌റ് തുടങ്ങിയ സ്ഥലങ്ങളിൽ പോയിട്ടുണ്ട്. ബഗ്ദാദിൽ ‘നാസ്വിറുൽ ഹദീസ്’ എന്നായിരുന്നു സ്ഥാനപ്പേര്. പിഴവ് സംഭവിച്ച ഒരു ഹദീസ് പോലും ഇമാം ശാഫിഈ(റ)യുടെ പക്കലുള്ളതായി അറിയപ്പെട്ടിട്ടില്ല. സ്വാർത്ഥ താൽപര്യമോ, അജ്ഞതയോ മൂലം ആരോപണം ഉന്നയിക്കുന്നവരെ അല്ലാഹു വിചാരണ ചെയ്തുകൊള്ളും’.

ഈ പരാമർശത്തിനു ശേഷം ദഹബി കൂട്ടിച്ചേരർത്തു: ‘ഹദീസ് വിജ്ഞാനത്തിൽ യഹ്‌യൽ ഖത്വാൻ, ഇബ്‌നുമഹ്ദി, അഹ്മദുബ്‌നു ഹമ്പൽ, ഇബ്‌നു മദീനി(റ) തുടങ്ങിയവരുടെ താഴെയാണ് ഇമാം ശാഫിഈ(റ)വിന്റെ സ്ഥാനം.’

ദഹബിയുടെ ഈ പരാമർശത്തെ ശിഷ്യൻ ഇമാം സുബ്ഖി(റ) തിരുത്തുന്നുണ്ട്. ”ഇമാം ശാഫിഈ(റ) ഹദീസ് പാണ്ഡിത്യത്തിൽ അവർക്ക് താഴെയാണെന്ന വാദം ശരിയല്ല. ഇമാം ശാഫിഈ(റ)വിന് പിഴവ് സംഭവിച്ച ഒരു ഹദീസ് പോലുമില്ലെന്ന മുഹദ്ദിസീങ്ങളുടെ സാക്ഷ്യപ്പെടുത്തൽ തന്നെ അദ്ദേഹത്തിന്റെ സ്ഥാനം തെളിയിക്കാൻ ധാരാളം മതി” (ത്വബഖാത് 5/220, 221, സിയറു അഅ്‌ലാ 10/48).

ശാഫിഈ മദ്ഹബും ഹദീസ് കാർക്കശ്യവും

ഇതര മദ്ഹബുകളിൽ നിന്ന് ഭിന്നമായി ശാഫിഈ സരണിയിൽ ഹദീസുകൾക്ക് ശക്തമായ പരിഗണന നൽകിയതായി കാണാം. ഹദീസ് സ്വഹീഹായി വന്നാൽ അതാണെന്റെ മദ്ഹബ് എന്നാണ് ഇമാം ശാഫിഈ(റ) തന്റെ മദ്ഹബിന്റെ പ്രാമാണികത കാണിക്കാൻ പറഞ്ഞത്. മദ്ഹബിലെ വിശദാംശങ്ങളിലേക്ക് പോകുമ്പോൾ, ഏതു കാര്യത്തിലും ഹദീസ് ബന്ധം കണ്ടെത്താനാവും. ഉസ്വൂൽ നിർമിതിയിലും തിരുസുന്നത്തുകൾക്ക് മുന്തിയ അംഗീകാരം നൽകിയിട്ടുണ്ട്. തിരുചര്യയെ ഗൗനിക്കുന്ന കാര്യത്തിൽ ഇമാം ശാഫിഈ(റ) കാർക്കശ്യം കാണിച്ചു. പ്രമുഖ മുഹദ്ദിസും ഇമാം നസാഈ(റ)വിന്റെ ഗുരുവും അഹ്മദുബ്‌നു ഹമ്പൽ(റ)വിന്റെ കൂട്ടുകാരനുമായ ഇമാം അബ്ദുൽ മലിക്ബ്‌നു മഹ്‌റാൻ(റ) പറയുന്നു: ‘ഇമാം അഹ്മദ്(റ) എന്നോട് ഇപ്രകാരം പറഞ്ഞു: നിങ്ങൾ എന്തുകൊണ്ട് ഇമാം ശാഫിഈ(റ)വിന്റെ ഗ്രന്ഥങ്ങൾ കൂടുതൽ പഠിക്കാൻ തുനിയുന്നില്ല? ഗ്രന്ഥാവിഷ്‌കാരം ആരംഭിച്ചതു മുതൽ ഇമാം ശാഫിഈ(റ)വിനെ പോലെ സുന്നത്തിനെ ഇത്ര കണിശമായി പിന്തുടരുന്ന മറ്റൊരാളെയും എനിക്കറിയില്ല’ (ആദാബുശ്ശാഫിഈ വ മനാഖിബുഹു പേ: 61).

ഇമാം ഹാഫിളുബ്‌നു ഹജറിൽ അസ്ഖലാനി(റ) ‘തവാലിത്തഅ്‌സീസ്’ എന്ന ഗ്രന്ഥത്തിൽ ഇമാം അഹ്മദ്(റ)നെ ഉദ്ധരിക്കുന്നു: ”ഇമാം ശാഫിഈ(റ)വിന്റെ ഏറ്റവും വലിയ ഗുണം തന്റെ കൈവശമില്ലാത്ത ഒരു ഹദീസ് കേൾക്കാനിട വന്നാൽ ‘അതു സ്വീകരിക്കുകയും തന്റെ അഭിപ്രായം അതനുസരിച്ച് ആവിഷ്‌കരിക്കുകയും ചെയ്യും എന്നതായിരുന്നു” (പേജ്: 63).

ശാഫിഈ(റ)വിന്റെ പ്രധാന ശിഷ്യരിലൊരാളായ ഇമാം റബീഅ്(റ)ന്റെ വാക്കുകൾ: ‘ഒരിക്കൽ ഒരു ചോദ്യത്തിനുത്തരമായി ഇമാം പറഞ്ഞു; നബി(സ്വ)യിൽ നിന്ന് ഇപ്രകാരം നിവേദനം വന്നിട്ടുണ്ട് എന്ന്. ഈ ചോദ്യത്തിനുത്തരം മറ്റൊരാളിൽ നിന്ന് വ്യത്യസ്ത രൂപത്തിൽ മനസ്സിലാക്കിയ ചോദ്യകർത്താവ് സംശയമുന്നയിച്ചു. ‘അബൂഅബ്ദില്ലാ’ നിങ്ങൾ ഈ ഹദീസ് സ്വീകരിക്കുകയാണോ? നിങ്ങൾ ഇങ്ങനെയാണ് പറയുന്നത്? ഈ ചോദ്യം കേട്ട ശാഫിഈ(റ)വിന്റെ അവസ്ഥ മാറി. മുഖം ചുവന്നുതുടുത്തു. സിരകൾ ഉണർന്നു. അവിടുന്ന് പറഞ്ഞു: ‘സഹോദരാ, നബി(സ്വ)യുടെ ഒരു ഹദീസ് സ്വീകാര്യമായി എനിക്ക് ലഭിച്ചിട്ട് ഞാൻ അതു പ്രാവർത്തികമാക്കിയില്ലെങ്കിൽ ഏതു ഭൂമിയാണ് എന്നെ താങ്ങിനിറുത്തുക. ഏത് ആകാശമാണ് എനിക്ക് തണൽ തരിക? കണ്ണും കാതും പൂട്ടി ഞാനതു സ്വീകരിക്കുക തന്നെ ചെയ്യും’ (മുഅ്ജമുൽ ഉദബ).


പ്രധാനമായും ഹദീസുകളെ അടിസ്ഥാനപ്പെടുത്തി ശാഫിഈ മദ്ഹബ് ചിട്ടപ്പെടുത്തിയതിനാൽ, അനിവാര്യമാകുമ്പോൾ മറ്റു മദ്ഹബിലുള്ളവർ പോലും ശാഫിഈ ഇമാമിന്റെ നിലപാടിനെ അവലംബിക്കാറുണ്ടായിരുന്നു. ഇമാം അഹ്മദ്(റ)പറയുന്നു: ”ഏതെങ്കിലും ഒരു മസ്അല സംബന്ധിയായി എനിക്ക് ചോദ്യം ലഭിക്കുകയും ആ വിഷയത്തിലുള്ള ഹദീസ് എന്റെ വശമില്ലാതിരിക്കുകയും ചെയ്താൽ, ഇമാം ശാഫിഈ(റ)ന്റെ അഭിപ്രായം ഞാൻ പരിശോധിക്കും. അതവലംബിച്ചാണ് ഞാൻ പറയുക. കാരണം നബി(സ്വ) പ്രവചനത്തിൽ പുകഴ്ത്തിപ്പറഞ്ഞ ‘ഭൂതലമാകെ വിജ്ഞാനം നിറക്കുന്ന ഖുറൈശി പണ്ഡിതനാണ് അദ്ദേഹം.’

പത്തു ലക്ഷം ഹദീസ് ഹൃദിസ്ഥമുള്ള ഇമാം അഹ്മദ്(റ)വിന്റെ വാക്കുകളാണിതെന്നോർക്കുക.

ഹദീസ് വിശകലനം – ചില ഉദാഹരണങ്ങൾ

ഇമാമിന്റെ ഹദീസ് വിശകലന പാടവം അതുല്യമായിരുന്നു. ഹദീസുകളുടെ ആശയങ്ങൾ ശരിയാം വണ്ണം ഗ്രഹിക്കണമെങ്കിൽ അറബി ഭാഷയിൽ അത്യഗാധ പരിജ്ഞാനം അന്നത്തെ അറേബ്യൻ ചരിത്ര-സാഹചര്യങ്ങളും സാമൂഹിക നടപടികളും പശ്ചാത്തലങ്ങളുമെല്ലാം അറിയണം. ഇമാം ശാഫിഈ(റ) ഇവയിലെല്ലാം തികഞ്ഞ ജ്ഞാനിയായിരുന്നു. ഒരു സംഭവം പറയാം: ‘പക്ഷികളെ നിങ്ങൾ അവയുടെ സങ്കേതങ്ങളിൽ സ്ഥിരപ്പെടുത്തുക’ (ബൈഹഖി). എന്ന ഹദീസ് ശാഫിഈ(റ) വ്യാഖ്യാനിച്ചതു കേട്ട് അക്കാലത്തെ പണ്ഡിത പ്രമുഖർ ആശ്ചര്യപ്പെട്ടുപോയി. അതിങ്ങനെയാണ്:

അറബികളുടെ അക്കാലത്തെ സമ്പ്രദായമായിരുന്നു പക്ഷികളുമായി ബന്ധപ്പെടുത്തിയുള്ള ലക്ഷണശാസ്ത്ര പ്രകാരം കാര്യങ്ങൾ പ്രവചിക്കുന്നത്. അവർ നാലു വിധത്തിൽ ലക്ഷണം നോക്കിയായിരുന്നു. ഒരാൾ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഒരു സംഗതി ചെയ്യണമെന്ന് കരുതും. പുറത്തിറങ്ങി ആദ്യം കാണുന്ന പക്ഷിയെ നിരീക്ഷിക്കും. അത് ഇടതു ഭാഗത്തു നിന്ന് വലതുഭാഗത്തേക്ക് പറന്നകന്നാൽ അവർ പറയും: ഇത് ശുഭലക്ഷണം കുറിക്കുന്ന പക്ഷിയാണ്. അയാൾ തന്റെ ലക്ഷ്യത്തിലേക്ക് സന്തോഷപൂർവം പുറപ്പെടും. പക്ഷി വലതു ഭാഗത്തു നിന്ന് ഇടതു ഭാഗത്തേക്കാണ് വന്നതെങ്കിൽ അത് അവ ലക്ഷണമായി കണക്കാക്കി യാത്ര നിറുത്തിവെക്കുകയും പക്ഷിയെ ശപിക്കുകയും ചെയ്യും. ഇത് വ്യക്തമാക്കുന്ന ഒരു അറബിക്കവിത തെളിവായുദ്ധരിച്ച് കൊണ്ട് ഇമാം ശാഫിഈ(റ) തുടരുന്നു: അറബികൾ പുറത്തേക്കിറങ്ങുമ്പോൾ പറക്കുന്ന പക്ഷി ദൃഷ്ടിയിൽ പെട്ടില്ലെങ്കിൽ മരച്ചില്ലകളിലും മറ്റും കൂടുകെട്ടി അടയിരിക്കുന്ന പക്ഷികളെ ശല്യം ചെയ്ത് പുറത്തു ചാടിച്ചു ദിശ നോക്കിയായിരുന്നു ലക്ഷണം സ്വീകരിച്ചിരുന്നത്. ഈ പശ്ചാതലത്തിലാണ് തിരുനബി(സ്വ) അവരുടെ അന്ധവിശ്വാസത്തെ എതിർത്തുകൊണ്ട്, പക്ഷികളെ നിങ്ങൾ അവയുടെ സങ്കേതങ്ങളിൽ സ്ഥിരപ്പെടുത്തുക എന്നു പ്രസ്താവിച്ചത്. അഥവാ കൂട്ടിൽ ഒതുങ്ങിയിരിക്കുന്ന പക്ഷിയെ ഇളക്കിവിട്ട് ശല്യം ചെയ്യരുത്. അവ അവിടെ സ്വസ്ഥമായി കഴിഞ്ഞോട്ടെ. പക്ഷികളിലൂടെ ലക്ഷണം നോക്കുന്നത് അന്ധമാണ്. അതുകൊണ്ട് ഒരു പ്രയോജനവുമില്ല എന്നാണ് നബി(സ്വ) പ്രഖ്യാപിച്ചതിന്റെ വിവക്ഷ.

നബി(സ്വ)യോട് ഒരാൾ പക്ഷിലക്ഷണം നോക്കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ ‘അതെല്ലാം നിങ്ങളുടെ തോന്നലുകളാണ്. അതു സ്വാധീനിക്കപ്പെടാതിരിക്കട്ടെ’ എന്നായിരുന്നു പ്രതികരണം. ഈ ഹദീസ് സൂചിപ്പിക്കുന്നതും പ്രസ്തുത ആശയം തന്നെയാണ്. ഇതാണ് ഹദീസിന്റെ വിവക്ഷ (ഹിൽയതുൽ ഔലിയ 9/94, മുഅ്ജമുൽ ഉദബ 17/300).

കെ.കെ. നിസാമുദ്ദീൻ അഹ്‌സനി പറപ്പൂർ

ലീഗ് എങ്ങിനെ ഉണ്ടായി

'' അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0







ലീഗ് എങ്ങിനെ ഉണ്ടായി     ഒരു എത്തിനോട്ടം ''              1920 കാലഘട്ടം ബ്രിട്ടീഷുകാരും മാപ്പിളമാരും തമ്മിലുള്ള പോരാട്ടം  പാവപ്പെട്ട മുസ്ലിംങ്ങൾ പല നിലക്കും അക്രമിക്കപ്പെട്ടു, വള്ളു നാട്ടിലും ഏറനാട്ടിലും മറ്റും ബ്രിട്ടീഷ് പട്ടാളം മുസ്ലിംങ്ങൾക്കെതിരിൽ അണിനിരന്നു, ഈ പോരാട്ടത്തിൽ പതിനായിരക്കണക്കിന് മുസ്ലിംങ്ങൾ മരിച്ചുവീണു ബാക്കിയുള്ളവരെ ആന്ധമാൻ പോലെയുള്ള സ്ഥലങ്ങളിലെക്ക് നാട് കടത്തി, വാഗൺ ട്രാജഡി പോലെയുള്ള ദുരന്തങ്ങൾ ഉണ്ടായി,  കേരളത്തിലെ സയ്യിദന്മാരും ഉമറാക്കളും മുസ്ലിം പണ്ഡിതന്മാരും ഒറ്റക്കെട്ടായി ബ്രിട്ടീഷ് കാർക്കെതിരെ പട പൊരുതുമ്പോൾ മുസ്ലിം ലീഗിന്റെ സ്ഥാപക നേതാവായ കാത്തിബ് മുഹമ്മദ് എന്ന KM മൗലവിയും KM സീതി സാഹിബും ചേർന്ന് ബ്രിട്ടീഷുകാർ ഒരുക്കിക്കൊടുത്ത സങ്കേ ദത്തിൽ ഒളിഞ്ഞിരുന്ന് സമുദായത്തെ ചതിക്കുകയാണ് ചെയ്ത ത്, ഒരു പ്രധിസന്ധി ഘട്ടത്തിൽ സമുദായത്തൊടൊപ്പം നിൽക്കാതെ സമുദായത്തെ ഒറ്റിക്കൊടുത്ത ആ വിഭാഗം പിന്നീട് കേരളത്തിൽ തിരിച്ച് വന്ന് കൊണ്ട് പുതിയ ഒരു പാർട്ടി ഉണ്ടാക്കി , മുഹമ്മദ് ഇസ്മായിൽ സാഹിബും KM മൗലവിയും സീതി സാഹിബും കൂടി മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാർട്ടിയെ തമിഴ്നാട്ടിൽ നിന്നും ഇറക്കുമതി ചെയ്തു, റസൂലും സ്വഹാബത്തും കാണിച്ചു തന്ന പരമ്പരാകതമായി മുസ്ലിംങ്ങൾ അനുഷ്ടിച്ച് പോന്ന വിശ്വാസങ്ങൾക്കും അനുഷ്ടാനങ്ങൾക്കും വിപരീതമായി വഹാബി നേതാക്കളുടെ ഈ പാർട്ടിയിൽ സുന്നികളായ ജനങ്ങൾ പ്രവർത്തിക്കാൻ തയ്യാറല്ലായിരുന്നില്ല, കുറെക്കാലം പ്രവർത്തിച്ചിട്ടും ആളെ കിട്ടാതായപ്പോൾ KM മൗലവി യുടെ കുരുട്ടു ബുദ്ധിയിലുദിച്ച ആശയമാണ് സയ്യിദ് കുടുംബത്തിൽപ്പെട്ട ഒരു സുന്നി യെ നേതൃത്ത്വസ്ഥനത്തെക്ക് കൊടുന്നാൽ സുന്നിക്ൾ ലീഗിൽ ചേരുമെന്നത് ആ  കുരുട്ടു ബുദ്ധി വിജയിച്ചു, അങ്ങിനെയാണ്‌ കോഴിക്കോട് അരിക്കച്ചവടം ചെയ്തിരുന്ന ബാഫഖി തങ്ങളെ ലീഗിന്റെ നേതൃസ്ഥാനത്തേക്ക് കൊടുന്നത് KM മൗലവിയുടെയും കൂട്ടരുടെയും ലക്ഷ്യം മുസ്ലിംങ്ങളുടെ ഉന്നമനമായിരുന്നില്ല, മറിച്ച് വഹാബി പ്രസ്ഥാനം വളർത്തുക എന്ന ഗൂഡ തന്ത്രമായിരുന്നു അതിൽ അവർ വിജയിച്ചു പാവപ്പെട്ട സുന്നികളുടെ വോട്ടു വാങ്ങി പല വഹാബി നേതാക്കളും MP യും MLA യും മന്ത്രിയുമായി CH ഉം സീതി ഹാജിയും അതിൽ ചിലത് മാത്രം, അവർ അവരുടെ പ്രവർത്തനം ഊർജിതപ്പെട്ടു ത്തി, ഗവൺമെന്റ് ചിലവിൽ വഹാബിആഷയം പഠിപ്പിക്കുന്നഏഴ് ഓറിയന്റ് അറബി കോളേജുകൾ തുടങ്ങി, അതിൽ നിന്നും പുറത്തിറങ്ങുന്ന അദ്ധ്യാപകർക്ക് പഠിപ്പിക്കാൻ സകൂ ളിൽ അറബി ഭാഷ(EMS മുഖ്യമന്ത്രിയായ സമയത്ത്) കൊണ്ട് വന്നു ശേഷം സകൂൾ അറബി പുസ്തകത്തിലൂടെ വഹായി ആശയം പഠിപ്പിക്കാൻ തുടങ്ങി കോഴിക്കോട് ടൗണിൽ മാത്രം മുഹ് യിദ്ധീൻ പള്ളി സാദിരിപ്പള്ളി പട്ടാള പള്ളി തുടങ്ങിയ പള്ളികളടക്കം പതിനഞ്ചാളം സുന്നി പള്ളികൾ ലീഗിന്റെ നേതാക്കളായ. വഹാബികൾ തട്ടിയെടുത്തു 1960 ൽ സുന്നികളുടെ വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുന്നതിന് വേണ്ടി ഉണ്ടാക്കിയ വഖഫ് ബോർടിൽ ഒരു സുന്നി യെപ്പോലും മെമ്പറായി എടുത്തില്ല, 1925ൽ കോഴിക്കോട് മൂന്നാക്കര പള്ളിയിൽ വെച്ച് സമസ്ഥരൂപീകരിച്ചു 1964ൽ അയ്നിക്കാട് ഇബ്രാഹിം മുസ്ല്യാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന മുശാവറ യോഗത്തിൽ കേരള ഗവൺമെൻറിന്റെ കീഴിൽ രൂപീകരിച്ച വഖഫ് ബോടിൽ സുന്നികളെ മെമ്പറാക്കണമെന്ന പ്രമേയം അവതരിപ്പിച്ചു 1980 ന് ശേഷം നായനാരുടെ മന്ത്രിസഭയുടെ കാലത്ത് ശംസുൽ ഉലമ E K അബൂബക്കർ മുസല്യാരെ വഖഫ് ബോടിൽ മെമ്പറാക്കി,  ഈ കാരണത്താൽ മാപ്പിള നാട് എന്ന പത്ര ത്തിൽ നാട്ടിക മൂസ മുസല്യാർ E Kഉസ്താദിനെതിനെതിരെ വളരെ മോഷമായ രീതിയിൽ എഴുതി ( അത് ഇവിടെ എഴുതാൻ എന്റെ മനസ് അനുവദിക്കുന്നില്ല) ശേഷം ലീഗെന്ന പാർട്ടിയും സിങ്കിടികളും കൂടി പട്ടിക്കാട് കോളേജിൽ നിന്ന് EK ഉസ്താദിനെ പുറത്താക്കി അരിക്ക് ക്ഷാമമുള്ള കാലം പല സ്ഥലങ്ങളിലും പ്രസംഗിക്കാൻ പോകുന്ന സ്ഥലങ്ങളിൽ നിന്ന് പേപ്പറുകളും ഫയലുകളും വെക്കുന്ന ബേഗിൽ അരി കൊടുന്ന് വിദ്യാർത്തികൾക്ക് ഭക്ഷണം കൊടുത്ത വളർത്തിയ കോളേജിൽ നിന്ന് കണ്ണീരൊടെ ആ മഹാൻ പുറത്തിറങ്ങി, ശേഷം പൂച്ചക്കാട് പോയി ഭർസ് തുടങ്ങി ശേഷമാണ് AP യു മായുള്ള വിഷയം ഉണ്ടാവുന്നത് മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാർട്ടിക്ക് സമുദായ സംരക്ഷണമല്ല പ്രധാനം വഹാബി യെയും സലഫി യെയും വളർത്തലാണ് ഇന്നും അത് തുടർന്ന് കൊണ്ടിരിക്കുന്നു സിന്ദാബാദ് വിളിക്കാനും സ്റ്റേജ് കെട്ടാനും നോട്ടീസ് ഒട്ടിക്കാനും പാവം സുന്നികൾ. MP യും MLA യും മന്ത്രിയും വഹാബികളും, ET ഉം KNA ഖാദറും മുനീറും അബ്ദുറബ്ബും സീതി ബഷീറും ഫിറോസും തുടങ്ങി 90/ നേതാക്കളും കടുത്ത വഹാബികളാണ് വഹാബിയെ ചെറുക്കുന്നതിന് വേണ്ടി 1925 സമസ്ഥരൂപീകരിച്ചു വഹാബികളൊട് സ്വീകരിക്കേണ്ട നിയമങ്ങൾ (തർക്കുൽ മുവാലാത്ത) കാറ്റിൽ പറത്തി വഹാബിക്കു വളരാൻ ഏണി വെച്ച് കൊടുക്കുന്നസയ്യിദന്മാർ നാളെ റബ്ബിന്റെ മുന്നിൽ മറുപടി പറയേണ്ടിവരും, ലീഗ് ഇല്ലെങ്കിൽ വഹാബിക്ക് നിലനിൽപില്ല സത്യമറിയാത്ത പാവം ലീഗ് സുന്നികൾ കോഴിക്ക് മുല വരുന്നതും നോക്കി സമുദായ സ് നേഹം പറഞ് വഹാബിക്ക് വളരാൻ വേണ്ടി കൊല്ലാനും ചാവാനും തയ്യാറാവുന്നു (ശേഷം തുടരും) സ് നേഹത്തൊടെ TMA Kadar Kanmanam

Wednesday, June 19, 2019

കൂട്ടപ്രാർഥന ഇബ്രാഹീം നജ്മി എന്ന പുരോഹിതൻ നടത്തിയ തെറ്റിദ്ധരിപ്പിക്കലിന് മറുപടി

https://www.youtube.com/watch?v=ebcMzLy-pDA&feature=youtu.be

*കണ്ണൂർ ഒരു പള്ളിയിൽ കൂട്ടുപ്രാർഥനയെ വിമർശിച്ചു കൊണ്ട് ഇബ്രാഹീം നജ്മി എന്ന പുരോഹിതൻ നടത്തിയ തെറ്റിദ്ധരിപ്പിക്കലിന് മറുപടി*

_അസ്‌ലം സഖാഫി പരപ്പനങ്ങാടി_

Monday, June 17, 2019

ദിക്റ് 'ഹാ - ഹൂ - ഹീ - ഹയ്യ്

https://youtu.be/3eLeqmpCqwk

ഹാ - ഹൂ - ഹീ - ഹയ്യ് - സുന്നികൾ റാതീബിൽ ചൊല്ലുന്ന ദിക്റ് എന്താണിതിന്റർത്ഥമെന്നറിയാത്തവർക്കായി പേരോടുസ്താദ് വിശദീകരിക്കുന്നു

ഹാ - അറിയണം

ഹൂ - അള്ളാഹുവിനെ

ഹീ - പറയണം

ഹയ്യ് - അള്ളാഹു ഹയ്യ് (എന്നെന്നും ജീവനുള്ളവനാണ്)

മുജാഹിദ് പോലുള്ള വിവരമില്ലാത്ത ജാഹിലുകൾ ഇത്തരം ദിക്റുകളെ കളിയാക്കാറുണ്ട് സത്യത്തിൽ അള്ളാഹുവിനെ സ്മരിക്കുന്ന ഇത്തരം ദിക്റുകളെ കളിയാക്കുന്ന പണി   ഇബ്ലീസിന്റെ പണിയാണെന്ന് മുഹ്മിനീങ്ങൾ മനസ്സിലാക്കുക. അള്ളാഹു നമ്മെ കാക്കട്ടെ ആമീൻ

            സിദ്ധീഖുൽ മിസ്ബാഹ്

Sunday, May 12, 2019

നോമ്പ് തുറ ധൃതികാണിക്കണമോ മുജാഹിദുകൾ പ്രചരിപ്പിക്കുന്നതിന്റെ യാഥാർത്ത്യമെന്ത്

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0



*നോമ്പ് തുറ ധൃതികാണിക്കണമോ മുജാഹിദുകൾ പ്രചരിപ്പിക്കുന്നതിന്റെ യാഥാർത്ത്യമെന്ത് ?*

നോമ്പ് തുറക്കാൻ ധൃതി കാണിക്കണമെന്നും പിന്തിപ്പിക്കുക എന്നത് ജൂതന്മാരുടെ ഏർപ്പാടാണെന്നുമാണത്രേ !!!!?

എന്നാൽ ഇവിടെ സുന്നികൾ നോമ്പ് തുറക്കാൻ ധൃതി കാണിക്കുന്നില്ല എന്നത് പച്ച നുണയാണ്! സുന്നികൾക്ക് അതേ ഉള്ളൂ! സുന്നിപ്പള്ളിയിൽ ഒന്ന് വന്ന് നോക്കുക എന്താ ഒരു ധൃതിയാണ് നോമ്പ് തുറക്ക് !!!!!  പക്ഷെ നോമ്പ് മുറിക്കാൻ ധൃതി കൂട്ടണമെന്നാൽ സൂര്യാസ്തമയം ഉറപ്പാക്കുന്നതിന്ന് മുമ്പ് നോമ്പ് തുറക്കണമെന്നല്ലാ!!! നബി (സ്വ) യും സ്വഹാബത്തും സൂര്യൻ ശരിക്കും അസ്തമിച്ചു എന്നുറപ്പായിട്ടാണ് നോമ്പ് മുറിച്ചിരുന്നത് അന്ന് സൺ ടൈമോ വാച്ചോ ഗൂഗിളൊ നോക്കിയിട്ടല്ലല്ലോ !!! സൂര്യന്റെ ചലനം കൃത്യമായി ബോധ്യപ്പെടുത്തി.  അത് പോലെ സുന്നിപ്പള്ളികളിൽ രണ്ട് മിനുട്ട്സ് അധികമായി വെച്ച് കൊണ്ട് ബാങ്ക് വിളിക്കുമ്പോൾ സൂര്യാസ്തമയത്തിന്നെടുക്കുന്ന മൂന്നോ നാലോ മിനുട്ടിനുള്ളിലാണ് ഈ സൂക്ഷ്മതയുടെ ടൈം ഉൾക്കൊള്ളിച്ചിട്ടുള്ളത് അത് കൊണ്ട് തന്നെ സൂര്യൻ അസ്തമിച്ചു എന്നുറപ്പായെന്ന് ആർക്കും ഒരു സംശയത്തിന്നും ഉളവാകുന്നില്ല !!!!

*ഹബീബ് (സ്വ) യുടെ അദ്ധ്യാപനം നോക്കാം*

അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം: റസൂല്‍ (ﷺ) പറഞ്ഞു: അല്ലാഹു അരുള്‍ ചെയ്തിട്ടുണ്ട്. എന്‍റെ ദാസന്മാരില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടവര്‍ അസ്തമനത്തിനുശേഷം ധൃതിയില്‍ നോമ്പ് മുറിക്കുന്നവരാണ്. (തുർമുദി)

അപ്പോൾ സൂര്യാസ്തമനം ഉറപ്പായതിന്ന് ശേഷമാണ് ധൃതിയിൽ നോമ്പ് മുറിക്കേണ്ടതെന്ന് മുകളിലെ ഹദീസിൽ നിന്നും വ്യക്തമാണ്

*ഇനി ഇമാമീങ്ങൾ എന്ത് പഠിപ്പിക്കുന്നു എന്ന് നോക്കാം*

قال النووي رحمه الله كما في شرح مسلم (4/225)

قوله صلي الله عليه و سلم " لا يزال الناس بخير ما عجلوا الفطر " فيه الحث علي تعجيله بعد تحقق غروب الشمس ، و معناه لا يزال أمر الأمة منتظماً و هم بخير ما داموا محافظين على هذه السنة و إذا أخروه كان ذلك علامة على فساد يقعون فيه .
قال النووي في المجموع

اتفق أصحابنا و غيرهم من العلماء على أن السحور سنة و إن تأخيره أفضل ، و على أن تعجيل الفطر سنة بعد تحقق غروب الشمس و دليل ذلك كله الأحاديث الصحيحة و لأن فيها إعانة على الصوم ،............... و لأن محل الصوم هو النهار فلا معنى لتأخير الفطر .

*മഹാനായ ഇമാം നവവി (റ) ഷറഹ് മുസ്ലിമിലും , മജ് മൂഇലും  നോമ്പ് തുറ ധൃതിയിലാവണം എന്ന ഹദീസിനെ വിശദീകരിച്ച് കൊണ്ട് പഠിപ്പിക്കുന്ന ഇബാറത്താണ് മുകളിൽ കൊടുത്തിട്ടുള്ളത്  ഷറഹ് അതായത് "തഹ്ജീലിൽ ഫിത്വ് ർ" """നോമ്പ് തുറ ധൃതി കാണിക്കൽ സുന്നത്താണെന്നത് "ബഅ്ദ തഹഖുഖി ഗുറൂബി ഷംസി" (സൂര്യൻ അസ്തമിച്ചു എന്ന് ഉറപ്പായതിന്റെ ശേഷമാണ്)""" എന്നത് പണ്ടിതന്മാർക്കിടയിൽ ഏകോപനമുള്ള കാര്യമാകുന്നു*

അപ്പോൾ സൂര്യൻ അസ്തമിച്ചു എന്ന് ഉറപ്പായതിന്റെ ശേഷമാണ് നോമ്പ് തുറക്ക് ധൃതി കാണിക്കേണ്ടതെന്ന് വളരെ കൃത്യമായി ഹദീസിന്റെ വ്യാഖ്യാനത്തിൽ നിന്നും മനസ്സിലായി . ഈ ഉറപ്പിന്ന് വേണ്ടി സൂക്ഷ്മതയുടെ രണ്ട് മിനുട്ട് അധികമായി ചേർക്കലാണ് സമയത്തിന്റെ ഉറപ്പിന്ന് ഉത്തമമെന്ന് ആർക്കും മനസ്സിലാകും.
*ആരോപണം - (02)*

ജൂതന്മാർ നോമ്പ് മുറിക്കാൻ  വൈകിച്ചു എന്ന ഹദീസ് എടുത്ത് സുന്നികളെ മേൽ ചാർത്താൻ നോക്കിയ വഹാബികൾ കഥയറിയാതെ ആടിയതാണ് പക്ഷെ ഈ ആട്ടം പ്രമാണമനുസരിച്ച് അമൽ ചെയ്യുന്ന സുന്നികളുടെ മുന്നിൽ വിലപോവില്ലെന്ന് മാത്രം.

ജൂതന്മാർ നോമ്പ് തുറക്കാൻ പിന്തിച്ചു എന്ന ഹദീസ് കൊടുത്ത് പോസ്റ്ററൊട്ടിച്ച വഹാബികൾ ജൂതനസ്വാറാക്കളുടെ പിന്തിച്ച രൂപമെങ്ങനെയായിരുന്നു എന്ന് കൊടുത്തിട്ടില്ല ഒന്നുകിൽ പോസ്റ്റിൽ എഴുതിയ വ്യക്തിക്ക് അറിയില്ല അല്ലെങ്കിൽ അറിഞ്ഞിട്ടും മനപ്പൂർവ്വം മറച്ച് വെച്ചു എന്നതായിരിക്കാം ഏതായാലും യാഥാർത്ത്യം നോക്കാം

*ജൂത നസ്വാറാക്കൾ നോമ്പ് പിന്തിച്ച രൂപം എങ്ങനെയായിരുന്നു എന്ന് മഹാനായ ഇമാം മുനാവി (റ) വിശദീകരിക്കുന്നു*

قال المناوي في الفيس القدير 583/6

" لا يزال الناس بخير ما عجلوا الفطر " أي ما داموا على هذه السنة لأن تعجيله بعد تيقن الغروب من سنن المرسلين فمن حافظ عليه تخلق بأخلاقهم

("""""و لأن فيه مخالفة أهل الكتاب في تأخيرهم إلى اشتباك النجوم      ""
*ജൂതനസ്വാറാക്കൾ  നക്ഷത്രങ്ങൾ ആകാശത്ത് കൂടിക്കലർന്നതായിട്ട് ദൃശ്യമാകുന്നത്  വരെ ( ഇങ്ങനെ കൂടിക്കലർന്ന് ദൃശ്യമാകണമെങ്കിൽ ഇരുട്ടാകണം) നോമ്പിനെ പിന്തിച്ചിരുന്നു""""""""""")*
وفي ملتنا شعار أهل البدع فمن خالفهم و اتبع السنة لم يزل بخير فإن أخَر غير معتقد وجوب التأخير و لا ندبه فلا خير فيه

*اشتباك النجوم*
    <ഇശ്തിബാക്കിന്നുജൂം എന്നാണ്"" ഇശ്തിബാക്കിന്നുജൂം""" എന്നാൽ ആകാശത്ത് നക്ഷത്രങ്ങൾ കൂടിക്കലർന്നത് ദൃശ്യമാകുന്നത് വരെ (ഇങ്ങനെയുള്ള ദൃശ്യം തെളിഞ്ഞ് കാണണമെങ്കിൽ ഇരുട്ടാകണം) ഈ സമയം വരെ നോമ്പിനെ അവർ പിന്തിച്ചിരുന്നു എന്നതാണ്   ഈ ഇരുട്ടിലാണോ സുന്നികളുടെ നോമ്പ് തുറ ഒരിക്കലുമല്ല !!! അപ്പോൾ ജൂത നസ്വാറാക്കൾ ചെയ്തിരുന്ന ഇത്രത്തോളം പിന്തിച്ചിട്ടുള്ള നോമ്പ് തുറ പാടില്ലാ എന്നതാണ് അല്ലാതെ പ്രവാചകർ (സ്വ) സൂര്യാസ്തമയം ഉറപ്പാക്കുന്നതിന്ന് വേണ്ടി ഒന്നോ രണ്ടൊ മിനുട്ട് സൂക്ഷമതക്ക് വെക്കുന്നതിനെയല്ല എതിർത്തിട്ടുള്ളത്. വഹാബികൾ ഹദീസിന്റെ ആശയം മാറ്റിമറിച്ചതാണ് !!!! നഊദുബില്ലാഹ് !!!!

നമസ്ക്കാര ബാങ്ക് സമയങ്ങൾ ഗോള ശാസ്ത്ര വിഷയത്തിൽ ഗഹനമുള്ള  നമ്മുടെ ആലിമീങ്ങൾ പ്രാമാണത്തിന്റെ വെളിച്ചത്തിൽ തയ്യാറാക്കിയത്  നോക്കാതെ പഠിക്കാതെ ഗൂഗിളും നോക്കി സമയവിവരം തെറ്റായി നൽകി നമ്മുടെ ഇബാദത്തുകൾ നശിപ്പിക്കാൻ  സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടുന്ന ബിദ ഇകളുടെ നുണപോസ്റ്റുകളിപകപ്പെട്ട് ആരും തെറ്റിദ്ധരിച്ച് പോകരുതേ !!!!!!  എന്ന അഭ്യർത്ഥനയോടെ
___________________

Monday, April 29, 2019

തറാവീഹ് 'പുറത്തൻവാദിയുടെ ദുർബ്ബലമായ രേഖകൾ-

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎പുറത്തൻവാദിയുടെ ദുർബ്ബലമായ രേഖകൾ- തറാവീഹ്





രേഖകളെ വ്യഭിചരിക്കുകയും സ്വഹാബതിന്റെ ഇജ്മാ’ഇനെ പുറം തള്ളുകയും ലോക മുസ്ലിം ഉമ്മതിനോട് പുറം തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന എട്ട് റക്’അതു വാദികള്‍ അവലംബിക്കുന്ന രേഖകള്‍ മുഴുക്കെയും ബാലിശമാണ്. അവ ഓരോന്നും ഇവിടെ വിവരിക്കാം.

(1) ജാബിര്‍(റ)വില്‍നിന്ന് നിവേദനം: “നബി(സ്വ) ഞങ്ങള്‍ക്ക് ഇമാമായി എട്ട് റക്’അതും വിത്റും നിസ് കരിച്ചു”.

(2) ഉബയ്യുബ്നു ക’അ്ബി(റ)ല്‍ നിന്ന് നിവേദനം: “ഒരു റമള്വാനില്‍ നബി(സ്വ)യുടെ സന്നിധിയില്‍ വന്ന് അവര്‍ ഇങ്ങനെ പറഞ്ഞു. കഴിഞ്ഞ രാത്രി എന്നില്‍നിന്നൊരു സംഭവമുണ്ടായി. നബി(സ്വ) ചോദിച്ചു. അതെന്താണ്? ഉബയ്യ്(റ) ഇപ്രകാരം വിശദീകരിച്ചു. വീട്ടിലെ സ്ത്രീകള്‍ എന്റെ കൂടെ തുടര്‍ന്നു നിസ്കരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഞാന്‍ ഇമാമായി എട്ട് റക്അതും വിത്റും നിസ്കരിച്ചു. നബി(സ്വ) ഇത് തൃപ്തിപ്പെട്ട പോലെ മൌനം ദീക്ഷിച്ചു.”

ഈ രണ്ട് ഹദീസുകളും അവയുടെ ദൌര്‍ബല്യങ്ങളും നേരത്തേ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഒന്നാമത്തെ ഹദീസിനെ സംബന്ധിച്ച് ഇസ്നാദുഹു വസത്വുന്‍ (ഇതിന്റെ നിവേദക പരമ്പര മധ്യനിലവാരത്തിലുള്ളതാണ്) എന്നാണ് ഹാഫ്വിളുദ്ദഹബി മീസാനുല്‍ ഇ’അ്തിദാല്‍ 3/311ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

ഈ ഹദീസിന്റെ നിവേദക പരമ്പരയില്‍ ബലഹീനത ഉണ്ടെന്നും അതിന്റെ നിദാനം റിപ്പോര്‍ട്ടകരില്‍ ഒരാളായ ‘ഈസബ്നുജാരിയ എന്ന അയോഗ്യ വ്യക്തിയാണെന്നും ശൈഖ് നൈമവി(റ) പറഞ്ഞശേഷം ഇപ്രകാരം തുടരുന്നു;
“എന്നാല്‍ ഈ ഹദീസിന്റെ നിവേദക പരമ്പര മധ്യനിലവാരത്തിലുള്ളതാണെന്ന ദഹബിയുടെ പരാമര്‍ശം വാസ്തവ വിരുദ്ധവും നിവേദക പരമ്പര അപ്പറഞ്ഞതിനും താഴെയുള്ളതുമാകുന്നു” (ത’അ്ലീഖ്വുആസാരിസ്സുനന്‍ 2/52).

ഇനി ഹദീസിന്റെ നിവേദക പരമ്പര പരിഗണിക്കാതെ ആശയം അംഗീകരിച്ചാല്‍ തന്നെയും പ്രസ്തുത ഹദീസില്‍ പറഞ്ഞ എട്ട് റക്’അത് തറാവീഹ് തന്നെയാണെന്നതിന് യാതൊരു രേഖയുമില്ല. ഇതിന് രണ്ട് കാരണങ്ങളുണ്ട്.

(ഒന്ന്) ഹദീസിന്റെ വാചകത്തില്‍ എട്ട് റക്’അതും വിത്റും നിസ്കരിച്ചു എന്ന് മാത്രമേയുള്ളൂ. അപ്പോള്‍ ആ പറഞ്ഞ എട്ട് റക്’അത് തഹജ്ജുദാകാന്‍ ന്യായമുണ്ട്. ഇമാം ത്വബ്റാനി(റ) ഔസത്വില്‍ അനസ്(റ) വഴിയായി നിവേദനം ചെയ്ത ഹദീസ് ഇതിനുപോല്‍ബലകമാണ്. അനസ്(റ) പറഞ്ഞു: “നബി(സ്വ) രാത്രിയെ എട്ട് റക്’അതുകളെക്കൊണ്ട് ഹയാതാക്കാറുണ്ടായിരുന്നു.” (മജ്മ’ഉസ്സവാഇദ് 2/277) ഇപ്പറഞ്ഞത് രാത്രി നിസ്കാരമായ തഹജ്ജുദിനെ സംബന്ധിച്ചാണെന്ന് പണ്ഢിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.

(രണ്ട്) ഹദീസില്‍ എട്ട് റക്’അതും വിത്റും നിസ്കരിച്ചുവെന്ന് പറഞ്ഞത് പൂര്‍ണമായും വിത്റിനെ സംബന്ധിച്ചു തന്നെയാകാം. എന്നാല്‍ പിന്നെ എട്ട് റക്’അതും വിത്റും എന്ന് പറയാനുള്ള കാരണം ആദ്യത്തെ എട്ട് റക്’അതുകള്‍ ഈരണ്ട് റക്അതുകളായി നിസ്കരിച്ചതും അവസാനത്തെ മൂന്ന് റക്’അത് ഒന്നിച്ച് നിസ്കരിച്ചതുമാണ്. അപ്പോള്‍ വിത്റ് നിസ്കരിച്ചു എന്നത് കൊണ്ടുദ്ദേശിക്കുന്നത് ആദ്യത്തെ എട്ട് റക്’അതുകള്‍ പോലെ ഇരട്ടയാക്കാതെ അവസാനത്തെ മൂന്ന് റക്’അത് ഒറ്റയാക്കിയെന്നാണ്. (വിത്റ് എന്നാല്‍ ഒറ്റ എന്നാണല്ലോ ഭാഷാര്‍ത്ഥം). ഒരു നിവേദനത്തില്‍ ‘സമാന റക്അതിന്‍ വ ഔതറ’ (എട്ട് റക്’അത് നിസ്കരിക്കുകയും ഒറ്റയായി നിസ്കരിക്കുകയും ചെയ്തു) എന്ന പ്രയോഗം തന്നെ ഇതിന് ഉപോല്‍ബലകമാണ്. ഇതു കൊണ്ട് തന്നെയാണ് ഹദീസ് റിപ്പോര്‍ട്ടു ചെയ്ത ഇബ്നു ഖുസൈമ(റ)യും മറ്റും തറാവീഹിന്റെ അധ്യായത്തില്‍ ഈ ഹദീസിനെ കൊണ്ട് വരാതെ വിത്റിന്‍റെ അധ്യായത്തില്‍ കൊണ്ടു വന്നത്. ‘വിത്റ് നിസ്കാരം നിര്‍ബന്ധമില്ലെന്നതിന് രേഖ പറയുന്ന അധ്യായം’ എന്ന തലവാചകത്തിലാണ് ഇബ്നു ഖുസൈമ(റ) സ്വഹീഹ് 2/138ല്‍ ഈ ഹദീസ് കൊണ്ടു വന്നത്. ഹദീസിന്റെ പൂര്‍ണ രൂപം കാണുക.

ജാബിര്‍ (റ) പറഞ്ഞു: “നബി(സ്വ) റമള്വാനില്‍ ഞങ്ങള്‍ക്ക് ഇമാമായി എട്ട് റക്’അതും വിത്റും നിസ്കരിച്ചു. പിറ്റേ ദിവസം ഞങ്ങള്‍ പള്ളിയില്‍ ഒരുമിച്ചു കൂടുകയും നബി(സ്വ) ഞങ്ങളിലേക്ക് പ്രത്യക്ഷപ്പെടുമെന്ന് പ്രത്യാശിക്കുകയും ചെയ്തെങ്കിലും നബി(സ്വ) ഞങ്ങളിലേക്ക് പ്രത്യക്ഷപ്പെട്ടില്ല. ഞങ്ങള്‍ നേരം പുലരുന്നത് വരെ പള്ളിയില്‍ തന്നെയായിരുന്നു. അങ്ങനെ ഞങ്ങള്‍ നബി (സ്വ)യുടെ അടുക്കലേക്ക് കടന്നു ചെന്ന് ചോദിച്ചു;
അല്ലാഹുവിന്റെ റസൂലേ, തങ്ങള്‍ ഞങ്ങളിലേക്ക് പ്രത്യക്ഷപ്പെടുമെന്നും ഞങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കുമെന്നും ഞങ്ങള്‍ ആശിച്ചിരുന്നു. നബി(സ്വ) പ്രത്യുത്തരം നല്‍കി. നിങ്ങള്‍ക്ക് വിത്റ് നിര്‍ബന്ധമാക്കപ്പെടുന്നത് ഞാനിഷ്ടപ്പെടുന്നില്ല.” (സ്വഹീഹു ഇബ്നുഖുസൈമ)

നബി(സ്വ) പതിവാക്കുക എന്നത് അല്ലാഹു ഒരു കാര്യം നിര്‍ബന്ധമാക്കാന്‍ കാരണമാകുമെന്ന് നബി(സ്വ) അറിഞ്ഞത് കൊണ്ടാണ് അവിടുന്ന് ഇപ്രകാരം പറഞ്ഞത്. ഇത് ഹദീസില്‍ പറഞ്ഞ നിസ്കാരത്തിന് ബാധകമാണല്ലോ. എട്ട് റക്’അത് സംബന്ധിച്ച് ഇത് ബാധകമല്ലായിരുന്നുവെങ്കില്‍ എട്ട് റക്അത് നിസ്കരിച്ചശേഷം വിത്റ് നിസ്കരിക്കാന്‍ വീട്ടിലേക്ക് പോയാല്‍ മതിയായിരുന്നു. ഇത് ചെയ്യാതെ വിത്റ് നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കപ്പെടുന്നത് ഞാനിഷ്ടപ്പെടുന്നില്ലെന് നബി(സ്വ)പറഞ്ഞത് ആ നിസ്കാരം പൂര്‍ണമായും വിത്റാണെന്നതിന് രേഖയാണ്. വിത്റിന്റെ എട്ട് റക്അതുകള്‍ ഇരട്ടകളായും മൂന്ന് റക്അത് ഒറ്റയായും നബി(സ്വ)നിസ്കരിക്കാറുണ്ടായിരുന്നുവെന്ന് ‘അബ്ദുല്ലാഹി ബ്നു അബീഖ്വൈസി(റ)ല്‍നിന്ന് അബൂദാവൂദ്(റ) ഉദ്ധരിച്ച ഹദീസില്‍നിന്ന് വ്യക്തമാകും.

“‘അബ്ദുല്ലാഹി(റ) ‘ആഇശ(റ)യോട് ചോദിച്ചു. നബി(സ്വ)എത്ര റക്’അതുകള്‍ കൊണ്ടായിരുന്നു വിത്റ് നിസ്കരിച്ചിരുന്നത്? ‘ആഇശ(റ) പറഞ്ഞു. നാലും മൂന്നുമായും ആറും മൂന്നുമായും എട്ടും മൂന്നുമായും നിസ്കരിച്ചിരുന്നു.’ (സുനനു അബീദാവൂദ് 1/193)

ചുരുക്കത്തില്‍ മൂന്ന് റക്’അതുകള്‍ ഒന്നിച്ചു നിസ്കരിച്ചത് കൊണ്ടും മൂന്ന് എന്ന എണ്ണം ഒറ്റയായത് കൊണ്ടുമാണ് ‘വല്‍ വിത്റ, വ ഔതറ’ എന്നൊക്കെയുള്ള പരാമര്‍ശം വന്നത്. ആദ്യത്തെ എട്ട് റക്’അതുകള്‍ വിത്റ് നിസ്കാരത്തില്‍ പെട്ടതല്ലാത്തത് കൊണ്ടല്ല.

ഇനി ഹദീസില്‍ പറഞ്ഞ എട്ട് റക്’അത് തറാവീഹാണെന്ന് സമ്മതിച്ചാല്‍ തന്നെ ജാബിര്‍(റ) നബി(സ്വ)യോട് തുടര്‍ന്നു നിസ്കരിച്ചത് മുതല്‍ക്കുള്ള എണ്ണമാണ് ജാബിര്‍(റ) പരാമര്‍ശിക്കുന്നത്. ബുഖാരി, മുസ്ലിം അടക്കമുള്ള ഹദീസ് ഗ്രന്ഥങ്ങളില്‍ തറാവീഹ് നിസ്കാരതിന് നബി(സ്വ) മൂന്ന് ദിവസം ജനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവെന്നും നാലാം ദിവസം പള്ളിയിലേക്ക് വന്നില്ലെന്നുമാണുള്ളത്. ജാബിര്‍(റ)വിന്റെ റിപ്പോര്‍ട്ടിലാകട്ടെ ഒരു ദിവസം ജനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവെന്നും പിറ്റേ ദിവസം നബി(സ്വ) ഞങ്ങളിലേക്ക് പ്രത്യക്ഷപ്പെട്ടില്ല എന്നുമാണുള്ളത്. മറ്റു ഹദീസ് ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ച നാലു രാത്രികളിലെ മൂന്ന്, നാല് രാത്രികളില്‍ മാത്രമേ ജാബിര്‍(റ) പള്ളിയില്‍ ഹാജരായിട്ടുള്ളൂവെന്ന് ഈ വാക്ക് തന്നെ കുറിക്കുന്നുണ്ട്. മൂന്നാം രാത്രിയില്‍ തന്നെ പന്ത്രണ്ട് റക്അതുകള്‍ കഴിഞ്ഞതിന് ശേഷവുമാകാം ജാബിര്‍(റ) വന്ന് തുടരുന്നത്.

ഇമാം മഹല്ലി(റ) പറയുന്നത് കാണുക: “മൂന്ന്, നാല് രാത്രികളില്‍ മാത്രമേ ജാബിര്‍(റ) പള്ളിയില്‍ വന്നിട്ടുള്ളൂവെന്നാണ് മനസ്സിലാകുന്നത്.” ഇതിനെ വ്യാഖ്യാനിച്ച് ഖല്‍യൂബി (റ) പറയുന്നു: “അത് തന്നെ എട്ടു റക്അത് മാത്രം ബാക്കിയുള്ളപ്പോഴുമാകുന്നു.” (മഹല്ലി, ഖ്വല്‍യൂബി ഹിതം 1/217)
ഇനി മൂന്നാം രാത്രിയില്‍ തറാവീഹ് നിസ്കാരത്തിന് ആദ്യം മുതല്‍ തന്നെ ജാബിര്‍(റ) ഉണ്ടായിരുന്നുവെന്ന് വെച്ചാല്‍ തന്നെയും എട്ട് റക്’അതും വിത്റും എന്ന പരാമര്‍ശത്തിനുള്ള കാരണം ആകെയുള്ള ഇരുപത്തിയൊന്ന് റക്അതുകളില്‍ ആദ്യത്തെ എട്ട് മാത്രം തറാവീഹും ശേഷമുള്ള പതിമൂന്ന് റക്അതുകള്‍ വിത്റുമാണെന്ന് ജാബിര്‍(റ) ധരിച്ചതാകാം. നബി(സ്വ) വിത്റ് പതിമൂന്ന് നിസ്കരിച്ചിരുന്നുവെന്ന് ജാബിര്‍(റ) തന്നെ നിവേദനം ചെയ്തത് ഇതിനുപോല്‍ബലകമാണ്.

ജാബിര്‍(റ) പറയുന്നു: “നിശ്ചയം നബി(സ്വ) ഇശാ നിസ്കാരത്തിനുശേഷം പതിമൂന്ന് റക്അതുകള്‍ നിസ്കരിച്ചിരുന്നു.’ (സ്വഹീഹു ഇബ്നി ഖുസൈമ 2/192)

ചുരുക്കത്തില്‍ നബി(സ്വ)ഇരുപത് റക്’അത് തറാവീഹും ഒരു റക്’അത് വിത്റും നിസ്കരിച്ചത് എട്ട് റക്’അത് തറാവീഹും പതിമൂന്ന് റക്’അത് വിത്റുമായി ജാബിര്‍(റ) മനസ്സിലാക്കിക്കാണും. ഇതിന് നിദാനം നബി(സ്വ)പതിമൂന്ന് റക്’അത് വിത്റ് നിസ്കരിച്ചുവെന്ന ഹദീസുമാണ്. ഇനി പ്രസ്തുത രാത്രിയില്‍ നബി (സ്വ) എട്ട് റക്’അത് നിസ്കരിച്ചു എന്നത് തറാവീഹിനെക്കുറിച്ചു തന്നെയാണെന്ന് സമ്മതിച്ചാല്‍ തന്നെ അത് പള്ളിയില്‍ വെച്ചു നടന്ന പൊതുവായ ജമാഅതിനെ സംബന്ധിച്ചാണ്. ബാക്കിയുള്ള പന്ത്രണ്ട് റക്അതുകള്‍ ജമാഅതായിട്ടല്ലാതെ നബി(സ്വ) നിസ്കരിച്ചിരിക്കാം.
ശബീര്‍ അഹ്മദ് തന്റെ ഫത്ഹുല്‍ മുല്‍ഹിം 2/319ല്‍ എഴുതുന്നു: “നബി(സ്വ) അവരിലേക്ക് പ്രത്യക്ഷപ്പെടും മുമ്പ് അല്ലാഹു ഉദ്ദേശിച്ചത്ര റക്’അതുകള്‍ തനിച്ചു നിസ്കരിച്ചിരിക്കാം. പിന്നെ എട്ട് റക്’അതും വിത്റും നിസ്കരിച്ചതുമാകാം.”

ബഹു. ‘അലിയ്യുശ്ശിബ്റാ മുല്ലസി(റ)യുടെ വാക്കുകള്‍ കാണുക: “ബാക്കിയുള്ള റക്’അതുകള്‍ പള്ളിയിലേക്ക് വരുന്നതിന് മുമ്പോ ശേഷമോ വീട്ടില്‍ വെച്ച് നബി(സ്വ)നിസ്കരിച്ചിരിക്കാന്‍ സാധ്യതയുണ്ട്.” (ഹാശിയതുന്നിഹായ 2/121)
ബിദ്’അതുകാരനായ ജസീരി പറയുന്നത് കാണുക: “അവരും(സ്വഹാബാക്കള്‍) ബാക്കിയുള്ള റക്’അതകള്‍ വീടുകളില്‍ വെച്ച് നിസ്കരിച്ചിരിക്കാം. തേനീച്ചയുടെ മൂളല്‍ ശബ്ദം പോലെയുള്ള ഒരു ശബ്ദം അവരുടെ വീടുകളില്‍നിന്ന് കേള്‍ക്കാമായിരുന്നു.” (കിതാബുല്‍ ഫിഖ്വ്ഹി ‘അലല്‍ മദാഹിബില്‍ അര്‍ബ’അ 1/341) ഇപ്രകാരം ബാജൂരി 1/139, ശര്‍വാനി 2/240 തുടങ്ങിയവയിലും കാണാം. ചുരുക്കത്തില്‍ ഈ സാധ്യതകളെല്ലാം ഉള്ള ഹദീസാണ് ജാബിര്‍(റ)വിന്റേത.്  അത് സ്വഹീഹാണെന്ന് സമ്മതിച്ചാല്‍ പോലും എട്ട് റക്’അത് വാദികള്‍ക്ക് അത് തെളിവാക്കാന്‍ യാതൊരു ന്യായവുമില്ല.

(3) ‘ആഇശ(റ)യില്‍ നിന്ന് നിവേദനം: “റമള്വാനിലും അല്ലാത്ത കാലങ്ങളിലും നബി(സ്വ) പതിനൊന്ന് റക്’തുകളെക്കാള്‍ വര്‍ധിപ്പിക്കാറുണ്ടായിരുന്നില്ല.” ഈ ഹദീസ് മിക്ക ഹദീസ് ഗ്രന്ഥങ്ങളിലും റിപ്പോര്‍ട്ടു ചെയ്തതാണ്. പക്ഷേ, ഇത് റമള്വാനില്‍ മാത്രമുള്ള തറാവീഹ് നിസ്കാരത്തെ പരാമര്‍ശിക്കുന്നതല്ലെന്ന് മാത്രം. അതിന് പല കാരണങ്ങളുമുണ്ട്.

(ഒന്ന്) ഹദീസിന്റെ വാചകത്തിലെ ‘റമള്വാനിലും അല്ലാത്ത കാലങ്ങളിലും’ എന്ന പരാമര്‍ശം തന്നെ കുറിക്കുന്നത് പ്രസ്തുത പതിനൊന്ന് റക്’അത് റമള്വാനില്‍ മാത്രമുള്ളതല്ലെന്നും എല്ലാ കാലങ്ങളിലും നിസ്കരിക്കുന്നതാണെന്നുമാണ്.  പക്ഷേ, റമള്വാനിലെ പ്രത്യേക നിസ്കാരമായ തറാവീഹിനെ നിഷേധിച്ച് എല്ലാ കാലത്തുമുള്ള ഒരു നിസ്കാരം തന്നെയാണ് തറാവീഹും വിത്റും ഖ്വിയാമുല്ലൈലും ഖ്വിയാമുറമള്വാനും തഹജ്ജുദും ഒക്കെയാകുന്നതെന്ന തലതിരിഞ്ഞ മോഡേണ്‍ വാദത്തിന് പ്രസ്തുത ഹദീസ് രേഖയാക്കിക്കൂടെന്നില്ല. എന്നാല്‍ ഇത് മുസ്ലിം ലോകമോ പൌരാണിക പുത്തന്‍ വാദികള്‍ പോലുമോ അംഗീകരിക്കുകയില്ലെന്നേയുള്ളൂ.
യഥാര്‍ഥത്തില്‍ പ്രസ്തുത ഹദീസ് പരാമര്‍ശിക്കുന്ന നിസ്കാരം വിത്റ് ആണെന്നാണ് പണ്ഢിതമതം. ഇമാം ഖ്വസ്ത്വല്ലാനി(റ)യുടെ വാക്കുകള്‍ കാണുക. “നമ്മുടെ അസ്വ്ഹാബ് ഈ ഹദീസിനെ വിത്റിന്റെ മേല്‍ ചുമത്തിയിരിക്കുന്നു.’ (ഇര്‍ശാദുസ്സാരി 3/426) ഇപ്രകാരം ഇമാം ശംസുര്‍റംലി(റ)യുടെ ഗായതുല്‍ ബയാന്‍ പേജ് 79ലും കാണാം.
ഇബ്നുഹജര്‍(റ) പറയുന്നത് കാണുക: “വിത്റില്‍ നിന്ന് അധികരിച്ചത് പതിനൊന്ന് റക്’അതുകളാകുന്നു. ‘ആഇശ(റ)യില്‍നിന്ന് അവിതര്‍ക്കിതമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ഹദീസാണ് രേഖ. റമള്വാനിലും അല്ലാത്ത കാലങ്ങളിലും നബി(സ്വ)പതിനൊന്ന് റക്’അതിനെക്കാള്‍ വര്‍ധിപ്പിക്കാറുണ്ടായിരുന്നില്ലെന്നാണത് പ്രസ്തുത ഹദീസ്.’ (തുഹ്ഫ 2/225) ഇപ്രകാരം ശൈഖുല്‍ ഇസ്ലാമി (റ)ന്റെ അസ്നല്‍ മത്വാലിബ് 1/202ലും കാണാം.

ഇബ്നു തൈമിയ്യ പറയുന്നു: “നബി(സ്വ)യുടെ രാത്രി നിസ്കാരം അത് വിത്റ് തന്നെയായിരുന്നു. റമള്വാനിലും അല്ലാത്ത കാലങ്ങളിലും പതിനൊന്ന് റക്’അതായിരുന്നു നിസ്കരിച്ചിരുന്നത്.’ (മജ്മൂ’ഉല്‍ ഫതാവ 23/112)
ശൈഖ് ഇബ്റാഹീമുല്‍ ബാജൂരി(റ) ശമാഇലുല്‍ മുഹമ്മദിയ്യയുടെ വ്യാഖ്യാനമായ അല്‍മവാഹിബുല്ലദുന്നിയ്യ പേജ് 168ല്‍ എഴുതുന്നു: ” ‘ആഇശ(റ)യുടെ ഹദീസില്‍ പ്രസ്താവിച്ചത് നബി(സ്വ)ഒന്നുറങ്ങിയതിനു ശേഷമുള്ള നിസ്കാരം സംബന്ധിച്ചാണ്. അതുകൊണ്ടു തന്നെ ഉറങ്ങുന്നതിന് മുമ്പ് മറ്റൊരു സുന്നത് നിസ്കരിച്ചിരുന്നുവെന്ന ഹദീസിനോട് ഇത് എതിരല്ല. അപ്പോള്‍ റമള്വാനിലെ പ്രത്യേക നിസ്കാരമായ തറാവീഹിനെ നിഷേധിക്കുന്നവരല്ല ‘ആഇശ(റ) എന്ന് വ്യക്തം”.

ഇബ്നുതൈമിയ്യ തന്നെ പറയട്ടെ. “ഒരു വിഭാഗം ആളുകള്‍ക്ക് ഈ അടിസ്ഥാന തത്വത്തില്‍ അസ്വസ്ഥത ബാധിച്ചു. ഖുലഫാഉര്‍റാശിദുകളുടെ ചര്യയോടും ലോക മുസ്ലിംകളുടെ ‘അമലിനോടും പ്രസ്തുത ഹദീസ് എതിരാകുമെന്ന് അവര്‍ തെറ്റിദ്ധരിച്ചുപോയി.” (മജ്മൂ’ഉല്‍ ഫതാവ 23/113)

പ്രസ്തുത ഹദീസ് തറാവീഹ് സംബന്ധിച്ചുള്ളതാണെന്നും ആ ഹദീസില്‍ പതിനൊന്ന് റക്’അതുകളേ പറയുന്നുള്ളൂവെന്നും ഇത് ഖുലഫാഉറാശിദുകളുടെ ചര്യയും ലോക മുസ്ലിംകളുടെ പ്രവൃത്തിയുമായ ഇരുപത് റക്’അത് തറാവീഹിനോട് വിരുദ്ധമാകുന്നുണ്ടെന്നും ഉള്ള ധാരണ പിഴവാണെന്നാണ് ഇബ്നുതൈമിയ്യ പറയുന്നത്.

(രണ്ട്) അബൂസലമ(റ)വിന്റെ ചോദ്യത്തിന്റെ മറുപടിയായിട്ടാണ് ‘ആഇശ(റ)യുടെ ഹദീസ്. ചോദ്യം ഇപ്രകാരമായിരുന്നു. “നബി(സ്വ)യുടെ റമള്വാനിലെ നിസ്കാരം എങ്ങനെയായിരുന്നു?’ ഈ നിസ്കാരം കൊണ്ട് വിവക്ഷ രാത്രി നിസ്കാരമായ തഹജ്ജുദ് ആകാന്‍ ന്യായമുണ്ട്. ഇബ്നുഖുസൈമ(റ)യുടെ ഒരു നിവേദനം ഇതിനുപോല്‍ബലകമാണ്. അബൂസലമ(റ) ചോദിച്ചു. നബി(സ്വ)യുടെ രാത്രി നിസ്കാരത്തെ സംബന്ധിച്ചു എനിക്ക് പറഞ്ഞുതരിക. ഉമ്മുല്‍ മുഅ്മിനീന്‍!. (സ്വഹീഹു ഇബ്നിഖുസൈമ 3/341)

അപ്പോള്‍ അബൂസലമ(റ)യുടെ ചോദ്യത്തിന്റെ സംക്ഷിപ്തം ഇങ്ങനെ സംഗ്രഹിക്കാം. റമള്വാനിലായത് കൊണ്ട് സാധാരണക്കപ്പുറമായി തഹജ്ജുദിന്റെ റക്അതുകളെ നബി   (സ്വ)വര്‍ധിപ്പിക്കാറുണ്ടോ?
ബാജൂരി(റ) പറയുന്നത് കാണുക: “റമള്വാനില്‍ നബി(സ്വ)യുടെ നിസ്കാരം എങ്ങനെയായിരുന്നുവെന്ന ചോദ്യത്തിന്റെ വിവക്ഷ റമള്വാനിന്റെ രാത്രികളില്‍ തഹജ്ജുദിന്റെ സമയത്ത് വര്‍ധനവ് വരുത്താറുണ്ടോ എന്നാണ്.” (ശര്‍ഹു ശ്ശമാഇല്‍ 168)

പ്രസ്തുത ഹദീസിന് തലവാചകമായി ഇബ്നുഖുസൈമ(റ) പറയുന്നത് കാണുക: “രാത്രി നിസ്കാരത്തിന്റെ റക്അതുകളുടെ എണ്ണങ്ങളില്‍ റമള്വാനല്ലാത്തപ്പോള്‍ നിസ്കരിക്കുന്നതിലുപരി റമള്വാനില്‍ നബി(സ്വ)വര്‍ധിപ്പിക്കാറുണ്ടായിരുന്നില്ലെന്നതിന് തെളിവ് പരാമര്‍ശിക്കുന്ന അധ്യായം.” പ്രസ്തുത ഹദീസ് തറാവീഹിനെ സ്പര്‍ശിക്കുന്നില്ലെന്നും അത് തഹജ്ജുദ് സംബന്ധമായുള്ളതാണെന്നും സംക്ഷിപ്തം.

(മൂന്ന്) ബാജൂരി(റ) പറയുന്നു: “റമള്വാനിലും അല്ലാത്തപ്പോഴും പതിനൊന്ന് റക്’അതുകളെക്കാള്‍ നബി(സ്വ) വര്‍ധിപ്പിക്കാറുണ്ടായിരുന്നില്ലെന്ന ‘ആഇശ(റ)യുടെ പരാമര്‍ശം അവരുടെ അപ്പോഴത്തെ അറിവനുസരിച്ചാകാം. കാരണം റമള്വാനില്‍ മാത്രമുള്ള ഒരു പ്രത്യേക നിസ്കാരം നബി(സ്വ)ക്കുണ്ടായിരുന്നുവെന്ന് ആദ്യകാലഘട്ടത്തിലെ ബഹുഭൂരിപക്ഷത്തിന്റെ അടുക്കലും സ്ഥിരപ്പെട്ടതാണ്” (ബാജൂരി(റ)യുടെ മവാഹിബ്, പേജ് 168).

ഇബ്നുല്‍ ‘അറബി(റ), തിര്‍മിദി വ്യാഖ്യാനമായ ‘ആരിളതുല്‍ അഹ്വദി 2/230 ല്‍ എഴുതുന്നു. “നബി(സ്വ) പതിനൊന്ന് റക്’അതുകളെക്കാള്‍ വര്‍ധിപ്പിക്കാറുണ്ടായിരുന്നില്ലെന്നാണ് ‘ആഇശ(റ) ഉദ്ധരിക്കുന്നത്. അവരുടെ അരികില്‍വെച്ചുള്ള നിസ്കാരമുദ്ദേശിച്ചാണിത്. കാരണം മൈമൂന(റ)യുടെ വീട്ടില്‍വെച്ച് നബി(സ്വ)പതിനാറ് റക്’അത് നിസ്കരിക്കുന്നതായി ഇബ്നു ‘അബ്ബാസ്(റ) കണ്ടിട്ടുണ്ട്.”

അപ്രകാരം തന്നെ പള്ളിയില്‍വെച്ച് തറാവീഹ് ഇരുപത് റക്’അത് നിസ്കരിക്കുന്നതായും ഇബ്നു ‘അബ്ബാസ്(റ) തന്നെ കണ്ടിട്ടുണ്ട്. ‘ആഇശ(റ)യാകട്ടെ പള്ളിയില്‍ നടക്കുന്ന നിസ്കാരത്തിന് സംബന്ധിക്കാത്തത് കൊണ്ട് പള്ളിയില്‍ വെച്ചു നടന്ന തറാവീഹ് നിസ്കാരത്തെ കണ്ടിട്ടില്ല.
(നാല്) അധിക ദിവസങ്ങളിലും നബി(സ്വ) നിസ്കരിക്കുന്ന  നിശാ നിസ്കാരത്തെ സംബന്ധിച്ചാണ് പ്രസ്തുത ഹദീസ്. ഖാള്വി ഇയാള്വ്(റ) പറയുന്നു: “പതിനൊന്ന് റക്’അതുകള്‍ എന്നുള്ള ‘ആഇശ(റ)യുടെ പരാമര്‍ശം അധിക ദിവസങ്ങളിലുമുള്ളത് സംബന്ധിച്ചാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ‘ആഇശ(റ)യില്‍ നിന്ന് തന്നെയുള്ള മറ്റു റിപ്പോര്‍ട്ടുകള്‍ ചില സമയങ്ങളില്‍ മാത്രം നടന്നത് സംബന്ധിച്ചുമാകാം.” (ഉംദത്തുല്‍ഖ്വാരി 1/187)

ശബീര്‍ അഹ്മദ് പറയുന്നത് കാണുക. “അപ്പോള്‍ നബി(സ്വ)റമള്വാനില്‍ ഇരുപത് റക്’അത് നിസ്കരിച്ചിരുന്നുവെന്ന് ഇബ്നു അബീശൈബ, ത്വബ്റാനി, ബൈഹഖ്വി(റ) തുടങ്ങിയവര്‍ ഇബ്നു ‘അബ്ബാസി(റ)ല്‍ നിന്നുദ്ധരിക്കുന്ന ഹദീസിനും ‘ആഇശ(റ)യുടെ ഈ ഹദീസിനുമിടയില്‍ വൈരുദ്ധ്യമില്ല. കാരണം ഇബ്നു ‘അബ്ബാസി(റ)ന്റെ ഹദീസില്‍ പറയുന്നത് ചില രാത്രികളിലുണ്ടായ കാര്യം മാത്രമാണ്. അധിക രാത്രികളിലും ഉള്ളതല്ല.’ (ഫത്ഹുല്‍ മുല്‍ഹിം 2/320)
ഇബ്നുല്‍ ‘ആബിദീന്‍(റ) പറയുന്നു: ” ‘ആഇശ(റ)യുടെ ഹദീസിന് ഇങ്ങനെ മറുപടി പറയാം. അപ്പറഞ്ഞത് നബി(സ്വ)യുടെ അധികസന്ദര്‍ഭത്തിലുമുള്ള നിസ്കാരം സംബന്ധിച്ചാണ്. ഇത് (ഇബ്നു ‘അബ്ബാസി(റ)ന്റെ ഹദീസ്) കേവലം രണ്ട് രാത്രികളിലെ നിസ്കാരം സംബന്ധിച്ചുമാണ്. (അല്ലെങ്കില്‍ മൂന്ന് രാത്രികളില്‍) അപ്പോള്‍ ഈ ഹദീസില്‍ പറയുന്ന നിസ്കാരത്തെ ‘ആഇശ(റ) പരാമര്‍ശിച്ചിട്ടില്ല.” (മിന്‍ഹതുല്‍ ഖാലിഖ്വ് 2/66)

ഈ സാധ്യതകളെല്ലാം നിലനില്‍ക്കുമ്പോള്‍ ‘ആഇശ(റ)യുടെ പ്രസ്തുത ഹദീസ് തറാവീഹിന് രേഖയാക്കാന്‍ പറ്റുകയില്ലെന്ന് ചുരുക്കം. ബദ്ലുല്‍ മജ്ഹൂദ് 2/290ല്‍ പറയുന്നത് കാണുക. “നിശ്ചയം ഈ ഹദീസിന് തറാവീഹ് നിസ്കാരവുമായി ഒരു ബന്ധവുമില്ല. തറാവീഹ് എട്ട് റക്’അതാണെന്നതിന് ഈ ഹദീസ് രേഖയാക്കുന്നത് നിഷ്ഫലമാണ്.”

എന്നാല്‍ പിന്നെ സ്വഹീഹുല്‍ ബുഖാരിയില്‍ ഈ ഹദീസ് തറാവീഹിന്റെ അധ്യായത്തില്‍ കൊണ്ടുവന്നതെന്തിന്?  പ്രതിയോഗികളുടെ ചോദ്യമാണിത്. ഇത് ഇമാം ബുഖാരി(റ)യുടെ ഗ്രന്ഥമായ സ്വഹീഹിന്റെ അടിസ്ഥാന പ്രമാണങ്ങളെ സംബന്ധിച്ചുള്ള അജ്ഞതയില്‍ നിന്നുടലെടുത്തതാണ്. തലവാചകമായി പറയുന്ന ആശയത്തിന് അനുകൂലമോ പ്രതികൂലമോ ആയ ഹദീസുകള്‍, പ്രസ്തുത ആശയവുമായി ഏതെങ്കിലും പണ്ഢിതന്മാര്‍ ബന്ധപ്പെടുത്തിയ ഹദീസുകള്‍ തുടങ്ങിയവയൊക്കെ ആ തലവാചകത്തിന് താഴെ കൊണ്ടുവരിക ഇമാം ബുഖാരി(റ)യുടെ പതിവാണ്.  ആ ആശയങ്ങളെ ല്ലാം ഇമാം ബുഖാരി(റ) അംഗീകരിച്ചതാകണമെന്നില്ല.

(4) സാഇബി(റ)ല്‍നിന്ന് നിവേദനം: “അവര്‍ പറഞ്ഞു. ഉബയ്യുബ്നു ക’അ്ബി(റ)നോടും തമീമുദ്ദാരി(റ)യോടും ജനങ്ങള്‍ക്ക് ഇമാമായി പതിനൊന്ന് റക്’അത് നിസ്കരിക്കാന്‍ ‘ഉമര്‍(റ) ആജ്ഞാപിച്ചു. ഈ ഹദീസ് ഇമാം മാലിക്(റ) മുവത്ത്വ 1/40ലും ബൈഹഖ്വി(റ) സുനന്‍ 2/496ലും നിവേദനം ചെയ്തിട്ടുണ്ട്. ഇബ്നുവഹ്ബ്(റ), അബ്ദുര്‍റസ്സാഖ്(റ), ള്വിയാഉല്‍ മഖ്വ്ദിസി(റ), ത്വഹാവി(റ), ജ’അ്ഫറുല്‍ ഫിര്‍യാബി(റ) തുടങ്ങിയവര്‍ ഇമാം മാലിക്(റ) വഴിയായി തന്നെ ഈ ഹദീസ് നിവേദനം ചെയ്തതായി കന്‍സുല്‍ ‘ഉമ്മാല്‍ 4/283ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഹദീസ് പല കാരണങ്ങളാലും എട്ട് റക്’അത് വാദികള്‍ക്ക് രേഖയാക്കാന്‍ പറ്റില്ല.
(ഒന്ന്) മാലികി മദ്ഹബുകാരനും സുപ്രസിദ്ധ ഹദീസ് പണ്ഢിതനുമായ ഹാഫിള്വ് ഇബ്നു ‘അബ്ദില്‍ ബര്‍റ്(റ) (മരണം ഹി. 462) പറയുന്നത് കാണുക: “ഇമാം മാലിക് അല്ലാത്തവരെല്ലാം ഈ ഹദീസ് നിവേദനത്തില്‍ ഇരുപത്തിയൊന്ന് റക്’അത് എന്നാണ് പ്രസ്താവിച്ചിട്ടുള്ളത്. അത് തന്നെയാണ് സ്വഹീഹും. മാലിക് (റ) അല്ലാതെ പതിനൊന്ന് റക്’അതെന്ന് പ്രസ്താവിച്ചതായി മറ്റാരെയും നാം അറിയുന്നില്ല. എന്റെ ബലമായ ധാരണ, പതിനൊന്ന് റക്’അതാണെന്ന പ്രസ്താവന പിഴവാകുമെന്നാണ്.” (സുര്‍ഖ്വാനി 1/239)

ഇബ്നു ‘അബ്ദില്‍ബര്‍റി(റ)ന്റെ മേല്‍ വാക്കുകള്‍ ഉദ്ധരിച്ച ശേഷം ഔജസുല്‍ മസാലിക് 1/394ല്‍ എഴുതുന്നു: “ഇബ്നു ‘അബ്ദില്‍ ബര്‍റ്(റ) പറഞ്ഞതാണ് എന്റെ വ്യക്തമായ അഭിപ്രായം. കാരണം, മിക്ക നിവേദക പരമ്പരകളിലും തറാവീഹ് ഇരുപത് റക്’അതായിരുന്നു നിസ്കരിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.”

ഇതു കൊണ്ടു തന്നെയാണ് മാലികി മദ്ഹബുകാരന്‍ തന്നെയായ ഇബ്നുല്‍ ‘അറബി(റ) തന്റെ തിര്‍മിദി വ്യാഖ്യാനമായ ‘ആരിളതുല്‍ അഹ്വദി 4/19 ല്‍ ഇപ്രകാരം പറഞ്ഞത്. “(ഉബയ്യുബ്നു ക’അ്ബ്(റ) പതിനൊന്ന് റക്’അതായിരുന്നു നിസ്കരിച്ചിരുന്നതെന്ന് ഇമാം മാലിക്(റ) നിവേദനം ചെയ്യുന്നു. എന്നാല്‍ ജനങ്ങളെല്ലാം അതിനെതിരാണ്. അവര്‍ ഇരുപത്തൊന്ന് റക്അത് നിസ്കരിച്ചിരുന്നുവെന്നാണ് പറയുന്നത്.”

ചുരുക്കത്തില്‍ തറാവീഹ് ജമാഅതായി പള്ളികളില്‍ ‘ഉമര്‍(റ) പുനഃസംഘടിപ്പിച്ചപ്പോള്‍ ഒരു റക്’അത് വിത്റ് സഹിതം ഇരുപത്തൊന്ന് റക്’അതാണ് കല്‍പ്പിച്ചതെന്നാണ് ഇമാം മാലിക്(റ) അല്ലാത്തവരുടെ നിവേദനങ്ങളിലെല്ലാം ഉള്ളത്. മാലിക്(റ)വിന്റെ നിവേദനത്തില്‍ മാത്രം പതിനൊന്ന് എന്നാണ്. ഇരുപത്തിയൊന്ന് എന്നിടത്ത് പതിനൊന്ന് എന്ന് പറഞ്ഞത് പിഴവാകാനാണ് സാധ്യത എന്ന് സംക്ഷിപ്തം.

കാരണം തറാവീഹ് ഇരുപത് റക്’അതാണ് ‘ഉമര്‍(റ) പുനഃസംഘടിപ്പിച്ചപ്പോള്‍ നിസ്കരിച്ചതെന്ന് സാഇബി(റ)ല്‍നിന്ന് ഹാരിസ്(റ) വഴിയായി മുസ്വന്നഫു അബ്ദിര്‍റസ്സാഖ് 4/261ലും, യസീദ്(റ) വഴിയായി ഇമാം മാലിക്(റ) മവത്ത്വയിലും, ബൈഹഖ്വി(റ) സുനന്‍ 2/496ലും, മുഹമ്മദുബ്നു നസ്വ്ര്‍(റ) ഖ്വിയാമുല്ലൈല്‍ പേജ് 91ലും നിവേദനം ചെയ്തിട്ടുണ്ട്. ഇപ്രകാരം തന്നെ സാഇബി(റ)ല്‍നിന്ന് മുഹമ്മദുബ്നു യൂസുഫ്(റ) വഴിയായി മുസ്വന്നഫു അബ്ദിറസ്സാഖ് 4/260ലും നിവേദനം ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇബ്നു ‘അബ്ദില്‍ബര്‍റ്(റ)പ്രസ്താവിച്ചതിന് ഖണ്ഡനമുണ്ടെന്നും കാരണം ഇമാം മാലിക്(റ) വഴിയല്ലാതെ തന്നെ പതിനൊന്ന് എന്ന പരാമര്‍ശം വന്നിട്ടുണ്ടെന്നും ഇബ്നുഹജര്‍(റ) തന്റെ ഇംദാദ് 1/103ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
ഇമാം മാലിക്(റ) വഴിയല്ലാതെ പതിനൊന്ന് എന്ന പരാമര്‍ശം വന്നത് സ’ഈദു ബ്നു മന്‍സ്വൂറി(റ)ന്റെ സുനനിലാണ്. മുഹമ്മദുബ്നു യൂസുഫി(റ)ല്‍നിന്ന് ‘അബ്ദുല്‍ ‘അസീസിദ്ദറാവര്‍ദി(റ) വഴിക്കാണ് സ’ഈദുബ്നു മന്‍സ്വൂര്‍(റ) ഇങ്ങനെ നിവേദനം ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് ഇമാം സുബ്കി(റ) ഇപ്രകാരം പറഞ്ഞത്. “ഇബ്നു അബ്ദില്‍ ബര്‍റ്(റ) സഈദുബ്നു മന്‍സൂറി(റ)ന്റെ സുനന്‍ കണ്ടിട്ടില്ലെന്ന് തോന്നുന്നു. കാരണം അതിലെ നിവേദനം ഇമാം മാലികി(റ)ന്റെ നിവേദനം പോലെ തന്നെയാണ്.” (ഫതാവാ സുയൂഥ്വി 1/350)

ഇപ്രകാരം തന്നെയാണ് മുഹമ്മദുബ്നു യൂസുഫി(റ)ല്‍ നിന്ന് യഹ്യബ്നു സ’ഈദ്(റ) നിവേദനം ചെയ്തിട്ടുള്ളതെന്ന് ഇബ്നു അബീശൈബ(റ)യില്‍ നിന്ന് നൈമവി(റ)യുടെ തഅ്ലീഖ്വു ആസാരിസ്സുനന്‍ 2/55ല്‍ ഉദ്ധരിച്ചിട്ടുണ്ട്. മുഹമ്മദ്ബ്നു യൂസുഫി(റ)ല്‍ നിന്ന് ഇമാം മാലിക്(റ) തന്റെ മുവത്ത്വയില്‍ പതിനൊന്ന് റക്’അതെന്ന് പരാമര്‍ശിച്ച പോലെ അതേ മുഹമ്മദുബ്നു യൂസുഫി(റ)ല്‍നിന്ന് തന്നെ ‘അബ്ദുല്‍ ‘അസീസിദ്ദറാവര്‍ദി(റ) പതിനൊന്ന് എന്ന് പരാമര്‍ശിച്ചതായി സ’ഈദുബ്നു മന്‍സ്വൂറിന്റെ സുനനിലും യഹ്യബ്നു സ’ഈദ്(റ) പരാമര്‍ശിച്ചതായി ഇബ്നുഅബീശൈബ(റ)യുടെ മുസ്വന്നഫിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സംക്ഷിപ്തം. അ പ്പോള്‍ ഇമാം മാലിക്(റ)വിന് പിഴവു പറ്റിയെന്ന് പറയാവതല്ല.

എന്നാല്‍ സാഇബി(റ)ല്‍ നിന്നുള്ള മിക്ക നിവേദക പരമ്പരകളിലും ഇരുപത്തിയൊന്ന് എന്നു പറയുമ്പോള്‍ സാഇബി(റ)ല്‍ നിന്ന് മുഹമ്മദുബ്നു യൂസുഫ്(റ) വഴിയായുള്ള നിവേദനത്തില്‍ മാത്രം (മുഹമ്മദ്ബ്നു യൂസുഫി(റ)യില്‍നിന്ന് ഇമാം മാലികും(റ), അബ്ദുല്‍ അസീസുദുറാര്‍ദി(റ)യും യഹ്യബ്നു സഈദും(റ) പതിനൊന്ന് എന്ന് നിവേദനം ചെയ്തതില്‍) വന്ന പിഴവ് എവിടെയാണെന്ന് പരിശോധിക്കേണ്ടതുണ്ട്.

ഔജസുല്‍ മസാലികില്‍ പറയുന്നത് കാണുക: “എന്റെ വീക്ഷണത്തില്‍ പിഴവ് സംഭവിച്ചത് മുഹമ്മദ് ബ്നു യൂസുഫി(റ)ല്‍ നിന്നാണ്. ഇമാം മാലികി(റ)ല്‍ നിന്നല്ല. സ’ഈദുബ്നു മന്‍സ്വൂറി(റ)ന്റെ സുനനില്‍ മുഹമ്മദ്ബ്നു യൂസുഫി(റ)ല്‍ നിന്ന് ‘അബ്ദുല്‍ ‘അസീസിദ്ദറാവര്‍ദി(റ) പതിനൊന്ന് എന്ന് നിവേദനം ചെയ്തത് ഇതിനുപോല്‍ബലകമാണ് (ഔജസുല്‍ മസാലിക് 1/394).

മുഹമ്മദു ബ്നു യൂസുഫി(റ)ല്‍ നിന്ന് ദാവൂദു ബ്നു ഖ്വൈസ്(റ) നിവേദനം ചെയ്തപ്പോള്‍ ഇരുപത്തിയൊന്ന് എന്നു തന്നെ പ്രസ്താവിച്ചതായി മുസ്വന്നഫു ‘അബ്ദിര്‍റസ്സാഖ് 4/260ലും ‘അബ്ദുല്‍ ‘അസീസിദ്ദറാവര്‍ദി(റ) തന്നെ മുഹമ്മദുബ്നു യൂസുഫി(റ)ല്‍ നിന്ന് മറ്റൊരിക്കല്‍ നിവേദനം ചെയ്തപ്പോള്‍ ഇതേ പോലെ ഇരുപത്തിയൊന്ന് എന്ന് പ്രസ്താവിച്ചതായി മവാഹിബുല്ലദുന്നിയ്യ 7/420ലും ഇപ്രകാരം തന്നെ മുഹമ്മദ്ബ്നു യൂസുഫി(റ)ല്‍ നിന്ന് മുഹമ്മദു ബ്നു നസ്വ്റ്(റ) നിവേദനം ചെയ്തതായി നൈലുല്‍ ഔ ത്വാര്‍ 3/54ലും രേഖപ്പെടുത്തിയത് ഔജസില്‍ പ്രസ്താവിച്ചതിന് ഉപോല്‍ബലകമാകുന്നുണ്ട്. കാരണം മുഹമ്മദ്ബ്നു യൂസുഫ്(റ) ദാവൂദു ബ്നു ഖ്വൈസി(റ)നും ഒരിക്കല്‍ അബ്ദുല്‍ ‘അസീസിദ്ദറാവര്‍ദി(റ)ക്കും മുഹമ്മദു ബ്നു നസ്റ്(റ)നും ഈ ഹദീസ് നിവേദനം ചെയ്ത് കൊടുത്തപ്പോള്‍ മറ്റു നിവേദനങ്ങളോട് യോജിച്ചു കൊണ്ട് ഇരുപത്തിയൊന്ന് എന്ന് പറഞ്ഞ സ്ഥിതിക്ക് അതേ മുഹമ്മദുബ്നു യൂസുഫ്(റ) ഇമാം മാലിക്(റ)നും മറ്റൊരിക്കല്‍ ‘അബ്ദുല്‍ ‘അസീസുദ്ദറാവര്‍ദി(റ)ക്കും യഹ്യബ്നു സ’ഈദി(റ)നും നിവേദനം ചെയ്തു കൊടുത്തപ്പോള്‍ പതിനൊന്ന് എന്നുപറഞ്ഞത് പിഴച്ചു പറഞ്ഞതാകാനേ നിര്‍വാഹമുള്ളൂ.

സാഇബുബ്നു യസീദി(റ)ല്‍ നിന്ന് പ്രസ്തുത ഹദീസിന്റെ നിവേദക പരമ്പരകള്‍ ഇപ്രകാരം സംഗ്രഹിക്കാം. (1) സാഇബു ബ്നു യസീദി(റ)ല്‍ നിന്ന് ഹാരിസു ബ്നു ‘അബ്ദിറഹ്മാന്‍(റ) വഴി ഇരുപത്തിമൂന്ന് എന്ന് ‘അബ്ദുര്‍റസ്സാഖ്വി(റ)ന്റെ നിവേദനം. (2) സാഇബ്ബ്നു യസീദി(റ)ല്‍നിന്ന് യസീദുബ്നു ഖസീഫ(റ) വഴി ഇരുപത് എന്ന് ഇമാം മാലിക്(റ)ന്റെയും മുഹമ്മദുബ്നു നസ്വ്റ്(റ)ന്റെയും നിവേദനം. (3) സാഇബു ബ്നു യസീദി(റ)ല്‍നിന്ന് മുഹമ്മദ് ബ്നു യൂസുഫ്(റ) വഴി ഏഴു രൂപത്തില്‍ നിവേദനം. അവ ഇപ്രകാരമാണ്. (അ) മുഹമ്മദു ബ്നു യൂസുഫി(റ)ല്‍ നിന്ന് ദാവൂദു ബ്നു ഖ്വൈസ്(റ) വഴി ഇരുപത്തിയൊന്ന് (മുസ്വന്നഫു അബ്ദിര്‍റസ്സാഖ്വ്), (ആ) മുഹമ്മദുബ്നു യൂസുഫി  (റ)ല്‍ നിന്ന് ‘അബ്ദുല്‍ ‘അസീസിദ്ദറാവര്‍ദി(റ) വഴി ഇരുപത്തിയൊന്ന്. (അല്‍ മവാഹിബുല്ലദുന്നിയ്യ), (ഇ) മുഹമ്മദുബ്നു യൂസുഫി(റ)ല്‍നിന്ന് മുഹമ്മദുബ്നു നസ്വ്റ്(റ)വഴി ഇരുപത്തിയൊന്ന്. (നൈലുല്‍ ഔത്വാര്‍), (ഉ) മുഹമ്മദ്ബ്നു യൂസുഫി(റ)ല്‍നിന്ന് മുഹമ്മദു ബ്നു ഇസ്ഹാഖ്വ്(റ) വഴി പതിമൂന്ന് (ഖ്വിയാമുല്ലൈല്‍), (ഋ) മുഹമ്മദ്ബ്നു യൂസുഫി(റ)ല്‍ നിന്ന് ഇമാം മാലിക്(റ) വഴി പതിനൊന്ന്. (മുവത്ത്വ), (എ) മുഹമ്മദുബ്നു യൂസുഫി(റ)ല്‍നിന്ന് മറ്റൊരിക്കല്‍ ‘അബ്ദുല്‍ ‘അസീസിദ്ദറാവര്‍ദി(റ) വഴി പതിനൊന്ന്. (സുനനു സ’ഈദിബ്നി മന്‍സൂര്‍), (ഏ) മുഹമ്മദ്ബ്നു യൂസുഫി(റ)ല്‍ നിന്ന് യഹ്യബ്നു സ’ഈദ്(റ) വഴി പതിനൊന്ന്. (മുസ്വന്നഫു ഇബ്നി അബീ ശൈബ).
എന്നാല്‍ മുഹമ്മദ്ബ്നു ഇസ്ഹാഖ്വി(റ)ന്റെ നിവേദനം ദുര്‍ബലമാണ്. കാരണം മുഹമ്മദുബ്നു ഇസ്ഹാഖ്വ്(റ) അയോഗ്യനാണെന്ന് താരീഖു ബഗ്ദാദ് 1/223ലും, തഹ്ദീബുത്തഹ്ദീബ് 9/38ലും, ഖുലാസ്വത്തുല്‍ ഖസ്റജി 2/379ലും, മീസാനുല്‍ ഇ’അ്തിദാല്‍ 3/24ലും വിശദീകരിച്ചിട്ടുണ്ട്.

ചുരുക്കത്തില്‍ ഉബയ്യുബ്നു ക’അ്ബി(റ)ന്റെ നേതൃത്വത്തില്‍ ‘ഉമര്‍(റ) തറാവീഹ് നിസ്കാരം പുനഃസംഘടിപ്പിച്ചപ്പോള്‍ ഇരുപത് റക്’അത് തന്നെയായിരുന്നു നിസ്കരിച്ചിരുന്നതെന്ന് മുഹമ്മദുബ്നു യൂസുഫ്(റ) വഴിയല്ലാത്ത എല്ലാ നിവേദക പരമ്പരയും ഒത്തു സമ്മതിക്കുന്നു. മുഹമ്മദുബ്നു യൂസുഫ് (റ) വഴിയായി തന്നെയുള്ള മൂന്ന് നിവേദക പരമ്പരയിലും ഇരുപത് എന്നു തന്നെയാണ്. മറ്റ് മൂന്ന് പരമ്പരകളില്‍ മാത്രമാണ് പതിനൊന്ന് എന്ന് പറയുന്നത്. അതില്‍ തന്നെ ‘അബ്ദുല്‍ ‘അസീസിദ്ദറാവര്‍ദി(റ)യുടെ നിവേദനം ബലഹീനവുമാണ്. കാരണം അദ്ദേഹം ഹദീസില്‍ കൂടുതല്‍ പിഴവ് സംഭവിച്ചിരുന്ന ആളായിരുന്നുവെന്ന് ത്വബഖ്വാതു ഇബ്നി സ’അ്ദ് 5/424ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

ഹാഫിള്വ് ഇബ്നുഹജര്‍(റ) പറയുന്നു: “മുവത്ത്വയിലും ഇബ്നു അബീശൈബയിലും,ബൈഹഖ്വിയിലും ഇപ്രകാരമുണ്ട്; ‘ഉമര്‍(റ) ഉബയ്യുബ്നു ക’അ്ബി(റ)ന്റെ നേതൃത്വത്തില്‍ ജനങ്ങളെ സംഘടിപ്പിച്ചപ്പോള്‍ ഇരുപത് റക്’അതായിരുന്നു നിസ്കരിച്ചിരുന്നത്.” (ഹാഫിള്വിന്റെ തല്‍ഖീസ് 4/265)
ഹാഫിള്വ് ഇബ്നു ‘അബ്ദില്‍ ബര്‍റ്(റ) പറയുന്നു: “ഉബയ്യുബ്നു ക’അ്ബി(റ)ല്‍ നിന്ന് സ്വഹീഹായി വന്നിട്ടുള്ളത് ഇതു തന്നെയാണ്. സ്വഹാബതില്‍ നിന്നാര്‍ക്കും ഇതിനെതിരില്‍ അഭിപ്രായം ഉണ്ടായിട്ടില്ല. (‘ഉംദതുല്‍ ഖ്വാരി 11/127) ഇപ്രകാരം ലാമി’ഉദ്ദിറാരി 2/87ലും, ശര്‍ഹുസ്സുര്‍ഖ്വാനി അലല്‍ മവാഹിബ് 7/420ലും കാണാം.

ഇബ്നുതൈമിയ്യ പറയുന്നു: “റമള്വാന്‍ മാസത്തില്‍ ജനങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്’അത് തറാവീഹും മൂന്ന് റക്’അത് വിത്റും ഉബയ്യുബ്നു ക’അ്ബ്(റ) നിസ്കരിച്ചിരുന്നതായി സ്ഥിരപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ബഹുഭൂരിപക്ഷം പണ്ഢിതരും അഭിപ്രായപ്പെടുന്നത് ഇതു തന്നെയാണ് സുന്നതെന്നാകുന്നു. കാരണം മുഹാജിറുകളും അന്‍സ്വാറുകളുമടങ്ങുന്ന സ്വഹാബതിനിടയിലാണ് ഉബയ്യുബ്നു ക’അ്ബ്(റ) ഇത് നിലനിര്‍ത്തിയത്. അവരില്‍ നിന്നാരും തന്നെ ഇതിനെ എതിര്‍ത്തിട്ടില്ല.” (മജ്മൂ’ഉല്‍ ഫതാവ 23/112) മിര്‍ഖ്വാത് 2/175ലും ഇതുദ്ധരിച്ചിട്ടുണ്ട്.

ശൈഖ് മഹ്മൂദ് ഹസന്‍ തന്റെ തഖ്വ്രീറു തിര്‍മിദി പേജ് 26ല്‍ പറയുന്നു: “സ്വഹാബതിന്റെ ഇജ്മാ’ഇനെക്കാള്‍ സുശക്തമായ മറ്റെന്തൊരു രേഖയാണുള്ളത്. കാരണം നബി (സ്വ)യുടെ വാക്കുകളും പ്രവൃത്തികളും കൂടുതല്‍ അറിയുന്നവര്‍ അവരാണല്ലോ. എന്നിരിക്കെ ഇരുപത് അല്ലാത്തതിനെ അവര്‍ ഉപേക്ഷിച്ച സ്ഥിതിക്ക് തറാവീഹിന്റെ റക്’അതുകള്‍ ഇരുപത് തന്നെയാണെന്ന് തെളിയിക്കുന്ന രേഖ നബി(സ്വ)യില്‍ നിന്ന് അവര്‍ക്ക് വ്യക്തമായിട്ടുണ്ടെന്ന് ഉറപ്പിക്കാം. അപ്പോള്‍ തങ്ങള്‍ അഹ്ലുല്‍ ഹദീസാണെന്ന് അവകാശപ്പെടുന്ന ചിലര്‍ എട്ടാക്കി ചുരുക്കിയതിന് ഹദീസുകളില്‍ യാതൊരടിസ്ഥാനവുമില്ല. അത് ചിന്തിക്കാത്തതിന്റെയും ബുദ്ധിമാന്ദ്യതയുടെയും സൃഷ്ടി മാത്രമാണ്.”

(2) ശൈഖ് ‘അത്വിയ്യ(റ) പറയുന്നു: ” ‘ഉമര്‍(റ) രണ്ട് ഇമാമുകളെ നിശ്ചയിച്ചത് പുരുഷന്മാര്‍ക്കു തന്നെയാണ്. ആ രണ്ട് ഇമാമുകള്‍ ഉയ്യുബ്നു ക’അ്ബും(റ) തമീമുദ്ദാരി(റ)യുമത്രെ. ഒരു രാത്രിയില്‍ തന്നെ രണ്ടുപേരും ഇമാമത് നില്‍ക്കും. ഒരാള്‍ അവസാനിച്ചിടത്തുനിന്ന് രണ്ടാമത്തെയാള്‍ തുടങ്ങുന്നു. ‘ഉമര്‍(റ) ഉബയ്യുബ്നു ക’അ്ബി(റ)നോടും തമീമുദ്ദാരി(റ)യോടും ജനങ്ങള്‍ക്ക് ഇമാമായി പതിനൊന്ന് റക്’അത് നിസ്കരിക്കാന്‍ ആജ്ഞാപിച്ചുവെന്ന് പറഞ്ഞത് ഈ അര്‍ത്ഥത്തിലാണ്.” (‘അത്വിയ്യ(റ)യുടെ അത്തറാവീഹു അക്സറ മിന്‍ അല്‍ഫി ആം, പേജ് 28, 29)

ഔജസിന്റെ വാക്കുകള്‍ കാണുക: “രണ്ടുപേരും കൂടി ഇമാമായി നിസ്കരിച്ചതിനെ പരിഗണിച്ചാണ് ഇരുപത്തൊന്ന് റക്അതുകള്‍ നിസ്കരിച്ചുവെന്ന നിവേദനമെന്നും ഓരോരുത്തരും നിസ് കരിച്ചത് പരിഗണിച്ചാണ് പതിനൊന്ന് റക്അത് നിസ്കരിച്ചുവെന്ന നിവേദനമെന്നും പറയാന്‍ ന്യായമുണ്ട്. രണ്ടുപേരും പത്ത് റക്’അതുകള്‍ വീതം നിസ്കരിക്കും. ഒരു റക്’അത് വിത്റ് ഒരു പ്രാവശ്യം ഒരു ഇമാമ് നിസ്കരിച്ചാല്‍ മറ്റൊരു പ്രാവശ്യം മറ്റേ ഇമാമ് നിസ്കരിക്കും. ഈ അര്‍ത്ഥത്തില്‍ രണ്ടു പേരിലേക്കും പതിനൊന്ന് എന്ന് ചേര്‍ത്തു പറയല്‍ ശരി തന്നെ. ഇതനുസരിച്ച് നിവേദനത്തില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് പറയേണ്ടതില്ല. ഈ വിഷയമായി വന്ന മറ്റു റിപ്പോര്‍ട്ടുകളോട് ഇത് എതിരാകുന്നുമില്ല.” (ഔജസുല്‍ മസാലിക് 1/394)

ഇബ്നു സ’അ്ദി(റ)ന്റെ നിവേദനം ഇതിനുപോല്‍ബലകമാകുന്നുണ്ട്. ‘അംറ്(റ) പറയുന്നു: “നി ശ്ചയം ഉബയ്യു ബ്നു ക’അ്ബും തമീദുദ്ദാരി(റ)യും നബി(സ്വ) നിസ്കരിച്ച സ്ഥാനത്ത് തന്നെ പുരുഷന്മാര്‍ക്ക് ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു.” (ത്വബഖ്വാതു ഇബ്നി സ’അ്ദ് 5/26)
ചുരുക്കത്തില്‍ അധിക നിവേദനങ്ങളിലും ഇരുപത്തൊന്ന് റക്’അതുകള്‍ എന്നു വന്നപ്പോള്‍ ചില നിവേദനങ്ങളില്‍ പതിനൊന്ന് റക്’അതുകള്‍ എന്ന് വന്നത് പരസ്പര വൈരുദ്ധ്യമല്ല. നിവേദനത്തില്‍ ഇരുപത്തിയൊന്ന് എന്ന് പറയേണ്ടിടത്ത് പതിനൊന്ന് എന്ന് പിഴവായി പറഞ്ഞതാണെന്ന് വെക്കേണ്ടതുമില്ല. കാരണം ഉബയ്യുബ്നു ക’അ്ബ്  (റ) പത്തും തമീമുദ്ദാരി(റ) പത്തും നിസ്കരിച്ച ശേഷം ഒരു റക്’അത് വിത്റ് നിസ്കാരത്തിന് ഇമാമായി ഒരാള്‍ നിന്നാല്‍ മറ്റേ ദിവസം രണ്ടാമത്തെയാള്‍ നില്‍ക്കുന്നു. ഇതനുസരിച്ച് ഇരുപത്തിമൂന്ന് റക്’അതുകള്‍ നിസ്കരിച്ചുവെന്ന് പരാമര്‍ശിക്കുന്ന ഹദീസുകള്‍ ചില ദിവസങ്ങളില്‍ വിത്റ് മൂന്ന് റക്’അത് നിസ്കരിക്കുന്നതിനെ സംബന്ധിച്ചാണെന്ന് ഗ്രഹിക്കാനാകും.

(3) നബി(സ്വ) നിസ്കരിച്ചതായും ‘ഉമര്‍(റ) തറാവീഹിന് ജനങ്ങളെ സംഘടിപ്പിച്ചതായുമുള്ള എല്ലാ റിപ്പോര്‍ട്ടുകളും നിവേദക പരമ്പരകളുടെ ബലാബലം പരിഗണിക്കാതെ ഇങ്ങനെ സമന്വയിപ്പിക്കാനാകും:- നബി(സ്വ) പടിപടിയായി റക്’അതുകള്‍ വര്‍ധിപ്പിച്ചത് പോലെ ‘ഉമര്‍(റ) വര്‍ധിപ്പിച്ചതാണ്. ആദ്യം എട്ട് റക്’അത് തറാവീഹും മൂന്ന് റക്’അത് വിത്റും നിസ്കരിക്കുകയും ശേഷം പത്ത് റക്’അത് തറാവീഹും മൂന്ന് റക്’അത് വിത്റും നിസ്കരിക്കുകയും അവസാനം ഇരുപത് റക്’അത് തറാവിഹും മൂന്ന് റക്’അത് വിത്റും നിസ്കരിക്കുകയും ചെയ്തു .

നു’അ്മാനു ബ്നു ബശീറി(റ)ല്‍ നിന്ന് നിവേദനം: അവര്‍ പറഞ്ഞു: “റമള്വാനിന്റെ ഇരുപത്തിമൂന്നാം രാവില്‍ രാത്രിയുടെ മൂന്നിലൊന്ന് ഭാഗം ആകുന്നത് വരെയും ഇരുപത്തഞ്ചാം രാവില്‍ രാത്രി പകുതി ആകുന്നത് വരെയും ഇരുപത്തേഴാം രാവില്‍ ഞങ്ങള്‍ക്ക് അത്താഴം നഷ്ടപ്പെടുമോ എന്ന് ഭയപ്പെടുന്നത് വരെയും നബി(സ്വ)യോടൊന്നിച്ച് ഞങ്ങള്‍ നിസ്കരിച്ചു.” ഈ ഹദീസ് ഇബ്നു അബീശൈബ(റ)മുസ്വന്നഫ് 2/394ലും, നസാഈ(റ)സുനന്‍ 1/182ലും, മുസ്തദ്റക് 1/44ലും, സ്വഹീഹു ഇബ്നി ഖുസൈമ 3/336ലും, ഖ്വിയാമുല്ലൈല്‍ പേജ് 89ലും നിവേദനം ചെയ്തിട്ടുണ്ട്.

അബൂ ദര്‍റി(റ)ല്‍ നിന്നുളള മറ്റൊരു നിവേദനത്തില്‍ ഇപ്രകാരം കാണാം. “ഞങ്ങള്‍ നബി(സ്വ)യോടൊന്നിച്ച് റമള്വാന്‍ മാസത്തില്‍ വ്രതമെടുത്തു. ആ മാസത്തില്‍ ഏഴ് ദിവസം ബാക്കിയാവുന്നത് വരെയുള്ള  ദിവസങ്ങളില്‍ (റമള്വാനിലെ പ്രത്യേക നിസ്ക്കാരം) ഞങ്ങള്‍ക്ക് ഇമാമായി നബി(സ്വ) നിസ്കരിച്ചില്ല. അങ്ങനെ ഏഴു ദിവസം ബാക്കിയുള്ളപ്പോള്‍ ആദ്യമായി (23 ന്റെ രാത്രിയില്‍) രാത്രിയുടെ മൂന്നിലൊരു ഭാഗം കഴിയുന്നത് വരെ ഞങ്ങള്‍ക്ക് ഇമാമായി നബി(സ്വ) നിസ്കരിച്ചു. പിറ്റേ ദിവസം നിസ്കരിച്ചില്ല. അഞ്ചു ദിവസം ബാക്കിയുള്ളപ്പോള്‍ (25 ന്റെ രാവില്‍) രാത്രി പകുതിയാകുന്നത് വരെ ഞങ്ങള്‍ക്ക് ഇമാമായി നബി(സ്വ) നിസ്കരിച്ചു. അപ്പോള്‍ ഞങ്ങള്‍ നബി(സ്വ)യോട് പറഞ്ഞു. അല്ലാഹുവിന്റെ റസൂലേ, ബാക്കിയുള്ള രാവുകളിലും ഇങ്ങനെ ചെയ്തിരുന്നെങ്കില്‍!. നബി(സ്വ) പറഞ്ഞു: “നിശ്ചയം ഒരാള്‍ അവസാനം വരെ ഇമാമിനോടൊന്നിച്ച് നിസ്കരിച്ചാല്‍ ആ രാത്രി മുഴുക്കെയും നിസ്കരിച്ചതായി അവന് കണക്കാക്കപ്പെടുന്നു. പിറ്റേ ദിവസവും നിസ്കരിച്ചില്ല. മൂന്നു ദിവസം ബാക്കിയുള്ളപ്പോള്‍ (27 ന്റെ രാവില്‍) ഞങ്ങള്‍ക്ക് അത്താഴം നഷ്ടപ്പെടുമോ എന്ന് ഭയപ്പെടുന്നത് വരെ നബി(സ്വ)നിസ്കരിച്ചു. മാസത്തിലെ ബാക്കിയുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് ഇമാമായി നിസ്കരിച്ചതുമില്ല.” ഈ ഹദീസ് സുനനുദ്ദാരിമി 2/27ലും, ത്വയാലിസി, ഇബ്നു സന്‍ജവൈഹി, ഇബ്നു ഹിബ്ബാന്‍, ബൈഹഖ്വി (റ) തുടങ്ങിയവര്‍ നിവേദനം ചെയ്തതായി അദ്ദുര്‍റുല്‍ മന്‍സൂര്‍ 6/374ലും കാണാം.

അപ്പോള്‍ ‘ഈസബ്നു ജാരിയ വഴിയായി ഇബ്നു ഖുസൈമ(റ)യും മറ്റും ജാബിര്‍(റ)വില്‍നിന്ന് ഉദ്ധരിച്ച ഹദീസില്‍ എട്ട് റക്’അതും വിത്റും നിസ്കരിച്ചുവെന്ന് പറഞ്ഞത് ഇരുപത്തിമൂന്നാം രാവിലും മുഹമ്മദ്ബ്നു ഇസ്ഹാഖ്വ്(റ) വഴിയായി മുഹമ്മദ്ബ്നു നസ്വ്റ് (റ) നിവേദനം ചെയ്ത ഹദീസില്‍ വിത്റ് സഹിതം പതിമൂന്ന് റക്’അതുകള്‍ എന്ന് പറഞ്ഞത് ഇരുപത്തഞ്ചാം രാവിലും അബൂ ശൈബ(റ) വഴിയായി ബൈഹഖ്വി(റ)യും മറ്റും ഇബ്നു ‘അബ്ബാസി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസില്‍ വിത്റ് സഹിതം ഇരുപത്തിമൂന്ന് റക്’അത് നിസ്കരിച്ചുവെന്നത് ഇരുപത്തിയേഴാം രാവിലും ആയിരുന്നുവെന്ന് വെക്കാന്‍ ന്യായമുണ്ട്. അപരിചിതമായ ഒരു നിസ്കാരം ആദ്യമേ ദീര്‍ഘമായ ഇരുപത്തിമൂന്ന് റക്അതുകള്‍ നിസ്കരിച്ചാല്‍ ജനങ്ങള്‍ക്ക് അലസത വരുമെന്ന് വെച്ച് തുടക്കത്തില്‍ നബി(സ്വ) ലഘൂകരിക്കുകയും പടിപടിയായി ഉയര്‍ത്തുകയും ചെയ് തുവെന്ന് സംക്ഷിപ്തം. പിന്നീട് നബി(സ്വ)യുടെ കാലവും സ്വിദ്ദീഖ്വ്(റ)വിന്റെ കാലവും ‘ഉമര്‍(റ)വിന്റെ ഭരണത്തിന്റെ ആദ്യകാലവും കഴിയുന്നത് വരെ ഈ നിസ്കാരം പള്ളിയില്‍ വെച്ച് ജമാഅതായി നടത്തപ്പെട്ടിരുന്നില്ല. ശേഷം ‘ഉമര്‍(റ) ഇത് പുനഃസംഘടിപ്പിച്ചപ്പോള്‍ അന്നത്തെ അധികജനങ്ങള്‍ക്കും അപരിചിതമായ ഈ നിസ്കാരം നബി(സ്വ)യെ അനുകരിച്ച് ഉമര്‍(റ) റക്അതുകളെ പടിപടിയായി വര്‍ധിപ്പിച്ചു. ആദ്യം ഇമാം മാലികും(റ) മറ്റും റിപ്പോര്‍ട്ടു ചെയ്ത പോലെ വിത്റ് സഹിതം പതിനൊന്നും പിന്നീട് മുഹമ്മദു ബ്നു നസ്വ്റും(റ) മറ്റും നിവേദനം ചെയ്ത പോലെ വിത്റ് സഹിതം പതിമൂന്നും അവസാനം അബ്ദുര്‍റസ്സാഖ്വും(റ) മറ്റും നിവേദനം ചെയ്ത പോലെ വിത്റ് സഹിതം ചിലപ്പോള്‍ ഇരുപത്തിയൊന്നും മറ്റു ചിലപ്പോള്‍ ഇരുപത്തിമൂന്നും ‘ഉമര്‍(റ)വിന്റെ ആജ്ഞ പ്രകാരം നിസ്കരിച്ചുവെന്ന് വെക്കാന്‍ ന്യായമുണ്ട്.

ഇതു തന്നെയാണ് പതിനൊന്ന് കൊണ്ട് ആജ്ഞാപിച്ചുവെന്ന ഹദീസ് ആദ്യകാലഘട്ടത്തിലാകാനും ഇരുപത്തൊന്ന് റക്’അതുകളെന്ന് വന്നത് അവസാനമാകാനും സാധ്യതയുണ്ടെന്ന് ഇബ്നു ‘അബ്ദില്‍ ബര്‍റ്(റ) പ്രസ്താവിച്ചത്. (ശര്‍ഹുല്‍ മുവ്വത്ത്വഅ് 1/239 നോക്കുക.)
ശൈഖ് മുഹമ്മദ് ഇദ്രീസിന്റെ വാക്കുകള്‍ കാണുക. “നബി(സ്വ) ആദ്യരാത്രിയില്‍ രാത്രിയുടെ മൂന്നിലൊന്ന് വരെ എട്ട് റക്’അതും വിത്റുമായും അവസാന ദിവസം ഏകദേശം രാത്രി പൂര്‍ത്തിയാകുന്നത് വരെ ഇരുപത് റക്’അതും വിത്റുമായും പടിപടികളാക്കി വര്‍ധിപ്പിച്ചത് പോലെ ‘ഉമര്‍(റ) എട്ട് മുതല്‍ ഇരുപത് വരെ പടിപടികളായി ഉയര്‍ത്തിയിരിക്കാം.” (അത്തഅ്ലീഖ്വുസ്വബീഹ് 2/105)

അബ്ദുറഹ്മാനുല്‍ ജസീരി എഴുതുന്നു: “തറാവീഹ് ഇരുപത് റക്’അതാണെന്ന് നിശ്ചയം ‘ഉമര്‍(റ) വെ ളിപ്പെടുത്തിയിട്ടുണ്ട്. പള്ളിയില്‍ വെച്ച് അവസാനമായി ഇത്ര എണ്ണം നിസ്കരിച്ചുവെന്നതാണ് അതിനുള്ള രേഖ. അറ്റു സ്വഹാബികളെല്ലാം ‘ഉമര്‍(റ)വിനോട് യോജിക്കുകയായിരുന്നു. അവരില്‍ നിന്നോ ശേഷമുള്ളവരില്‍ നിന്നോ ഒരു എതിരഭിപ്രായവും ഉണ്ടായിട്ടേയില്ല. (അല്‍മദാഹിബുല്‍ അര്‍ബ’അ 1/341)

ഇഖ്തിയാറില്‍ പ്രസ്താവിച്ചതായി ശൈഖ് ഇബ്നു നുജൈം(റ) ഉദ്ധരിക്കുന്നു. “‘ഉമര്‍(റ) ഈ ചെയ്തതിനെ സംബന്ധിച്ച് അബൂയുസുഫ്(റ) ഇമാം അബൂഹനീഫ(റ)യോട് ചോദിച്ചു. അവിടുന്നിപ്രകാരം പ്രതിവചിക്കുകയുണ്ടായി. ഇത് ശക്തിയാര്‍ജ്ജിച്ച സുന്നതാകുന്നു. ‘ഉമര്‍(റ) സ്വന്തം അഭിപ്രായമനുസരിച്ച് ചെയ്തതല്ല ഇത്. തല്‍വിഷയത്തില്‍ ‘ഉമര്‍ ഒരു നവീന ആശയ ക്കാരനായിട്ടുമില്ല. നബി(സ്വ)യില്‍ നിന്ന് അറിയപ്പെട്ടതും അവരുടെ അരികില്‍ സ്ഥിരപ്പെട്ടതുമായ ഒരു അടിസ്ഥാന രേഖ അവലംബമാക്കിയിട്ടല്ലാതെ ‘ഉമര്‍(റ) ഇങ്ങനെ ചെയ്യാന്‍ ആജ്ഞാപിച്ചിട്ടില്ല.” (ഇബ്നു നുജൈമി(റ)ന്റെ അല്‍ ബഹ്റുര്‍ റാഇഖ്വ് 2/66)

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....