Tuesday, January 8, 2019

ഇസ്തിഗാസ ചെയ്തതാര്

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0



ക്ഷാമകാലത്ത് ഇസ്തിഗാസ ചെയ്തതാര്?● അലവി സഖാഫി കൊളത്തൂർ 0 COMMENTS
Isthigasa - Malayalam
മനുഷ്യ സമൂഹത്തിന് സ്രഷ്ടാവ് നിൽകിയ ജീവിതരേഖയാണ് ഇസ്‌ലാം. മാറ്റിത്തിരുത്തലുകൾ ആവശ്യമില്ലാത്തവിധം സമഗ്രവും സർവകാലികവുമായ മതത്തെ കേവല യുക്തിയിൽ അളന്നെടുക്കാൻ ശ്രമിക്കുന്നത് അബദ്ധമാണ്. ഇസ്‌ലാമിന്റെ പ്രമാണ നിബദ്ധമായ വിശ്വാസാചാരങ്ങളിൽ പരിഷ്‌കരണം ആവശ്യപ്പെടുന്നവർ എക്കാലത്തുമുണ്ടായിട്ടുണ്ട്. യഥാസമയങ്ങളിൽ മതപണ്ഡിതർ അവരെ പ്രതിരോധിക്കുകയാണ് ചെയ്തത്. മുസ്‌ലിം ലോകത്ത് അനിഷേധ്യമാംവിധം സ്ഥിരപ്പെട്ട ‘ഇസ്തിഗാസ’ക്കു നേരെയും ഇത്തരക്കാരുടെ കൈയേറ്റ ശ്രമങ്ങളുണ്ടായി. ഇസ്‌ലാമിന്റെ അംഗീകൃത പ്രമാണങ്ങളെല്ലാം ഇസ്തിഗാസക്ക് സാക്ഷ്യമാകുമ്പോഴും അവയെ അംഗീകരിക്കാതെ അവയ്ക്കുമേൽ അബദ്ധം നിറഞ്ഞ ആരോപണങ്ങളെറിഞ്ഞ് ഓടിമാറുന്ന രീതിയാണ് പരിഷ്‌കരണവാദികൾ സ്വീകരിക്കാറുള്ളത്.

അമ്പിയാക്കളും വലിയ്യുകളും അവർക്ക് അല്ലാഹു നൽകുന്ന കഴിവ്‌കൊണ്ട് സഹായിക്കുമെന്ന വിശ്വാസത്തോടെ മരണാനന്തരം അവരോട് സഹായം തേടുന്നതാണ് ഇസ്തിഗാസ. മുസ്‌ലിം സമൂഹം നിരാക്ഷേപം ചെയ്തുവരുന്ന കർമമാണിത്. മതം പഠിച്ച പണ്ഡിത മഹത്തുക്കൾ മുഴുവനും ഇത് പഠിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്തത് കാണാം. ഇമാം നവവി(റ)നെ പോലുള്ള പ്രമുഖർ ഇസ്തിഗാസ നടത്തിയതിനാൽ അവർക്ക് ലഭിച്ച ഫലം വിശദീകരിക്കുക കൂടി ചെയ്തു. ഇതൊന്നും മനസ്സിലാക്കാൻ ശ്രമിക്കാതെ സൃഷ്ടികളോട് ഇവ്വിധമുള്ള സഹായാർത്ഥന നടത്തുന്നത് ശിർക്കും മഹാപാപവുമായി പ്രചരിപ്പിക്കാനാണ് മതവിരുദ്ധർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മതപ്രമാണങ്ങൾ വെട്ടിയും മറച്ചുവച്ചും കള്ളം പറഞ്ഞും പിടിച്ചുനിൽക്കാനാണ് അവരുടെ കുത്സിത ശ്രമം.



വഫാത്തായ നബി(സ്വ)യോട് സ്വഹാബിവര്യനായ ബിലാലുബ്‌നു ഹാരിസ് അൽമുസനി (റ) നടത്തിയ ഇസ്തിഗാസയെ സംബന്ധിച്ചും ഇത്തരത്തിൽ യാതൊരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കപ്പെടാറുണ്ട്. സത്യം അംഗീകരിക്കാനുള്ള വിമുഖതയിൽ നിന്നുയിരെടുത്ത കേവല വിമർശനങ്ങളാണ് ഇവയെന്ന് ആർക്കും മനസ്സിലാകും.

അല്ലാമാ ഇബ്‌നു കസീർ വ്യക്തമാക്കുന്നു: ‘മാലിക്(റ)വിൽനിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഉമർ(റ)വിന്റെ ഭരണകാലത്ത് കഠിനമായ വരൾച്ച ബാധിച്ചു. അന്ന് ഒരാൾ (സ്വഹാബിയായ ബിലാലുബ്‌നു ഹാരിസ്-റ) നബി(സ്വ)യുടെ ഖബറിനരികിൽവന്നു പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയുടെ സമുദായത്തിനു മഴ ലഭിക്കാനായി അങ്ങ് അല്ലാഹുവോട് പ്രാർത്ഥിക്കുക. നിശ്ചയം അവർ നാശത്തിന്റെ വക്കിലാണ്. പിന്നീട് അദ്ദേഹം നബി(സ്വ)യെ സ്വപ്നത്തിൽ ദർശിച്ചു. നബി(സ്വ) അദ്ദേഹത്തോട് പറഞ്ഞു: ‘താങ്കൾ ഉമർ(റ)വിനെ സമീപിച്ച് എന്റെ സലാം പറയുക. അവർക്ക് വെള്ളം നൽകപ്പെടുമെന്നും ഭരണത്തിൽ ശാന്തത വരുത്തണമെന്നും അറിയിക്കുക.’ അദ്ദേഹം ഉടൻ ഉമർ(റ)വിനെ സമീപിക്കുകയും നബി(സ്വ) നിർദേശിച്ച കാര്യങ്ങൾ അറിയിക്കുകയും ചെയ്തു. ഇതുകേട്ട ഉമർ(റ) കരയുകയും ജനങ്ങളെ വിളിച്ചുകൂട്ടി മഴയെ തേടുന്ന നിസ്‌കാരം നിർവഹിക്കുകയും ചെയ്തു.’ അദ്ദേഹം തുടരുന്നു: ‘ഇത് സ്വഹീഹായ പരമ്പരയിലൂടെ അംഗീകൃതമായതാകുന്നു’ (അൽബിദായതു വന്നിഹായ 7/74).



സംക്ഷിപ്തമായും അല്ലാതെയും ഈ സംഭവം ധാരാളം ഇമാമുമാർ ഉദ്ധരിച്ചിട്ടുണ്ട്. മുസ്വന്നഫു ഇബ്‌നു അബീ ശയ്ബ 7/482, ഇമാം ബൈഹഖി; ദലാഇലുന്നുബുവ്വ 7/47, ഹാഫിള് ഇബ്‌നു കസീർ; അൽ ബിദായതു വന്നിഹായ 7/92, ശൈഖ് അലാഉദ്ദീനുൽ ഹിന്ദി; കൻസുൽ ഉമ്മാൽ 8/431, ഇമാം ബുഖാരി; താരീഖുൽ കബീർ 7/304, അല്ലാമാ അബൂജഅ്ഫർ ജരീറുത്വബ്‌രി; താരീഖുൽ ഉമമി വൽ മുലൂക് 4/224, ഹാഫിള് ഇബ്‌നുൽ അസ്വീർ; അൽ കാമിലു ഫീതാരീഖ് 2/556, ഹാഫിള് ഇബ്‌നു ഹജർ; ഫത്ഹുൽ ബാരി 2/495, അൽ ഇസ്വാബ 3/484, ഇബ്‌നു അബ്ദിൽ ബർറ്; ഇസ്തീആബ് 2/464, ഇമാം തഖ്‌യുദ്ദീനു സ്വുബുകി; ശിഫാഉസ്സഖാം 174, അഹ്മദുബ്‌നു മുഹമ്മദുൽ ഖസ്ത്വല്ലാനി; അൽ മവാഹിബുല്ലദുന്നിയ്യ 8/77 എന്നിവ അവയിൽ ചിലതാണ്.

ഈ സംഭവത്തിന്റെ പരമ്പര സ്വഹീഹാണെന്ന് ഹാഫിള് ഇബ്‌നു ഹജർ(റ) ഫത്ഹുൽ ബാരി 2/575-ലും ഹാഫിള് ഇബ്‌നു കസീർ അൽബിദായതു വന്നിഹായ 7/91-ലും മുസ്‌നദുൽ ഫാറൂഖ് 1/331-ലും രേഖപ്പെടുത്തിയിട്ടുണ്ട്.

നബി(സ്വ)യുടെ വഫാത്തിന് ശേഷം ഉമർ(റ)വിന്റെ ഭരണകാലത്താണ് ഈ സംഭവം. ഇത് കേവലം കെട്ടുകഥയാണെന്നാണ് ചില പുത്തൻവാദികൾ പറയാറുള്ളത്. അങ്ങനെയെങ്കിൽ ഖുർആൻ കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠതയേറിയ ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ ആധികാരിക വിശദീകരണമായ ഫത്ഹുൽ ബാരിയടക്കമുള്ള മേൽ പ്രസ്താവിത ഗ്രന്ഥങ്ങളെല്ലാം കേവലം കെട്ടുകഥകൾ കുത്തി നിറച്ചതാണെന്നും ഇസ്തിഗാസാ വിരോധികൾ കൂടി അംഗീകരിക്കുന്ന ഇബ്‌നു കസീർ അടക്കമുള്ള വ്യക്തിത്വങ്ങളെല്ലാം കള്ളക്കഥകളുടെ പ്രചാരകരാണെന്നും പറയേണ്ടി വരും. ഇതിനിവർ തയ്യാറാകുമോ?



പ്രവാചകരുടെ ഖബറിങ്കൽ ചെന്ന് ഇസ്തിഗാസ നടത്തിയ വ്യക്തി ബിലാലുബ്‌നുൽ ഹാരിസ്(റ) അല്ലെന്നാണ് ബിദഇകൾ ഉന്നയിക്കാറുള്ള മറ്റൊരു ആരോപണം. ഇത് ശരിയല്ല. തിരുനബി(സ്വ)യുടെ ഖബറിങ്കൽ ചെന്ന് ഇസ്തിഗാസ നടത്തിയ വ്യക്തി ബിലാലുബ്‌നു ഹാരിസ്(റ) ആണെന്ന് ചരിത്രത്തിൽ സ്ഥിരപ്പെട്ടതാണ്. നിരവധി പണ്ഡിതർ അത് രേഖപ്പെടുത്തിയിട്ടുമുണ്ട്.

ആരാണ് ബിലാലുബ്‌നു ഹാരിസ്(റ)?

മുഅ്ജമുസ്വഹാബ 1/278, ഉസ്ദുൽ ഗാബ 1/236 തുടങ്ങിയ ഗ്രന്ഥങ്ങളിൽ ബിലാലുബ്‌നുൽ ഹാരിസ്(റ)വിന്റെ ചരിത്രം രേഖപ്പെടുത്തിയത് കാണാം. തിരുനബി(സ്വ)യുടെ അനുഗൃഹീത സ്വഹാബിയായിരുന്നു അദ്ദേഹം. മാതാവിന്റെ ഖബീലയിലേക്ക് ചേർത്തിക്കൊണ്ട് ബിലാലുബ്‌നു ഹാരിസ് അൽമുസനി എന്നാണ് അറിയപ്പെടുന്നത്. മദീന സ്വദേശി. ഹിജ്‌റ അഞ്ചാം വർഷം റജബ് മാസത്തിലാണ് നബി(സ്വ)യിലേക്കെത്തുന്നത്. മദീനയ്ക്ക് പുറകിലായിരുന്നു (അശ്അർ, അജ്‌റദ്) താമസം. പിന്നീട് നബി(സ്വ)യുടെ വഫാത്തിന് ശേഷം ഇസ്‌ലാമിക വെളിച്ചവുമായി സ്വഹാബികൾ വിവിധ നാടുകളിലേക്ക് പോയപ്പോൾ അദ്ദേഹം ബസ്വറയിലേക്ക് മാറി. മക്കാ വിജയ വേളയിൽ മുസയ്‌ന ഖബീലക്കാരുടെ പതാക വാഹകനായിരുന്ന അദ്ദേഹത്തിന് നബി(സ്വ) അഖീഖ എന്ന സ്ഥലം പതിച്ചു നൽകി. ഹിജ്‌റ 60-ൽ വഫാത്തായ മഹാനവർകളിൽ നിന്ന് മകൻ ഹാരിസ്(റ)വും അൽഖമതുബ്‌നു വഖാസുമടക്കം ചിലർ ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ കുറിച്ചുള്ള ഹദീസുകൾ സുനനുകളിലും സ്വഹീഹ് ഇബ്‌നു ഖുസൈമ, ഇബ്‌നു ഹിബ്ബാൻ തുടങ്ങിയ ഗ്രന്ഥങ്ങളിലുമെല്ലാം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

തിരുനബിയുടെ ഖബറിനരികിൽ ചെന്നതും നബിതങ്ങളെ സ്വപ്നത്തിൽ ദർശിച്ചതും ഉമർ(റ)വിനോട് കാര്യങ്ങൾ പറഞ്ഞതുമെല്ലാം വ്യത്യസ്ത ആളുകളാണെന്ന് ബിദഇകൾ തെറ്റിദ്ധരിപ്പിക്കാറുണ്ട്. ഇത് ശരിയല്ല. ക്ഷാമ കാലത്ത് തിരുനബി(സ്വ)യോട് ഇസ്തിഗാസ നടത്തിയതും അനന്തരം മുത്ത് നബിയെ സ്വപ്നത്തിൽ ദർശിച്ചതും പ്രവാചകരുടെ നിർദേശപ്രകാരം ഉമർ(റ)വിന്റെ അടുക്കൽ ചെന്ന് കാര്യങ്ങൾ വിവരിച്ചതുമെല്ലാം ഒരാളാണെന്നും അത് ബിലാലുബ്‌നു ഹാരിസ്(റ) തന്നെയാണെന്നും ധാരാളം ഗ്രന്ഥങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഹാഫിള് ഇബ്‌നു കസീറിന്റെ അൽബിദായതു വന്നിഹായ 7/91, മുസ്‌നദുൽഫാറൂഖ് 1/331, ഇബ്‌നു ഹജറിൽ അസ്ഖലാനി(റ)യുടെ ഫത്ഹുൽബാരി 5/180, ശർഹുസ്സുബാനി 1/150, അൽജൗഹറുൽ മുനള്ളം 178, വഫാഉൽവഫാ 4/1374 തുടങ്ങിയ ഗ്രന്ഥങ്ങളിലെല്ലാം ഇക്കാര്യം വ്യക്തമായി തന്നെ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.



സ്വപ്നം തെളിവല്ലെന്ന് പറഞ്ഞ് മറ്റു ചിലർ ഈ സംഭവത്തിനെതിരെ ഉറഞ്ഞു തുള്ളാറുണ്ട്. സ്വപ്നാനന്തരം ഉണർവിലാണ് സ്വഹാബിയായ ബിലാലുബ്‌നു ഹാരിസ്(റ) അമീറുൽ മുഅ്മിനീൻ ഉമർ(റ)വിന്റെയടുത്ത് ചെല്ലുന്നതും നബി(സ്വ) നിർദേശിച്ച പ്രകാരം കാര്യങ്ങൾ പറയുകയും ചെയ്തത്. അപ്പോൾ ഉമർ(റ)വോ മറ്റ് സ്വഹാബിമാരോ ആരും തന്നെ നിങ്ങൾ ചെയ്തത് ശരിയല്ലെന്നോ വഫാത്തായ നബിയുടെ ഖബറിനരികിൽ സഹായം തേടി പോകാൻ പാടില്ലെന്നോ സഹായാർത്ഥന നടത്തിയത് തെറ്റായെന്നോ ഒന്നുംതന്നെ പറഞ്ഞില്ല. പ്രത്യുത അതിനെ അംഗീകരിച്ച് നിർദേശ പ്രകാരം പ്രവർത്തിക്കുകയാണ് ചെയ്തത്. നക്ഷത്ര തുല്യരായ സ്വഹാബികൾ പ്രവൃത്തിയിലൂടെ കാണിച്ചിട്ടും ഇസ്തിഗാസയെ അംഗീകരിക്കാത്തവർ സ്വഹാബികളെയും അതുവഴി ദീനിനെയും തള്ളിക്കളയുകയാണ് ചെയ്യുന്നത്. ക്ഷാമ കാലത്ത് റസൂൽ(സ്വ)യുടെ ഖബറിനടുത്ത് ചെന്ന് ഇസ്തിഗാസ നടത്തിയത് സ്വഹാബിയല്ലെന്ന വാദവും നിർവീര്യമായതാണ് മേൽ പരാമർശിച്ചത്. ഇനി ബിദ്അത്തുകാർക്ക് മുമ്പിലുള്ളത് രണ്ടാലൊരു മാർഗമാണ്. ഒന്നുകിൽ ഇസ്തിഗാസ അംഗീകരിക്കുക, അല്ലെങ്കിൽ സ്വഹാബികളെ മൊത്തം തള്ളിക്കളയുക!

Saturday, January 5, 2019

ഇംഗ്ലീഷ് ഭാഷാ വിരോധം സുന്നികളുടെ പിന്തിരിപ്പൻ നയമോ?

🌐🔰

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


ഇംഗ്ലീഷ് ഭാഷാ വിരോധം
സുന്നികളുടെ പിന്തിരിപ്പൻ
നയമോ?
➖➖➖➖➖➖➖➖

സുന്നികൾ ഇംഗ്ലീഷ് ഭാഷക്കെതിരാണ്,വിദ്യാഭ്യാസത്തിൽ നിന്ന് സമുദായത്തെ പിന്തിരിപ്പിച്ചു എന്നൊക്കെ സുന്നികൾക്കെതിരെ പുത്തൻവാദികൾ പണ്ടു മുതലേ പറഞ്ഞുവരാറുള്ള  ഒരാരോപണമാണ്.
എന്താണിതിന്റെ സത്യാവസ്ഥ.

കാസർഗോഡ് ജില്ലയിൽ പുത്തൻ വാദികൾ നടത്തിവരുന്ന സ്ഥാപനമാണ് ആലിയ അറബിക് കോളേജ്. 1978ൽ പ്രസ്തുത സ്ഥാപനത്തിൽ നിന്നിറക്കിയ സുവനീറിൽ ഇംഗ്ലീഷ് ഭാഷ വിരോധം എങ്ങിനെയുണ്ടായി എന്ന് വിശദീകരിച്ചിട്ടുണ്ട്.

"1885ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപം കൊള്ളുന്നതിന് മുമ്പ് തന്നെ ഇവിടുത്തെ മുസ്‌ലിം പണ്ഡിതന്മാർ നാടിന്റെ സ്വാതന്ത്ര്യത്തെ കുറിച്ചു ചിന്തിക്കുകയും പ്രസംഗിക്കുകയും ചെയ്തത് വരുന്നു.അക്കാലത്താണ്ഇംഗ്ലീഷ് ഭാഷയും എല്ലാ ഇംഗ്ലീഷ് നിർമിത വസ്തുക്കളും വർജിക്കണമെന്നുള്ള തീരുമാനമെടുത്തത്.അത് ഇംഗ്ലീഷ് ഭാഷയോടുള്ള വെറുപ്പ് കൊണ്ടല്ല.ദേശീയ വികാരത്താൽ ഉള്ള ആവേശം കൊണ്ട് മാത്രമായിരുന്നു.അത് തെറ്റാണെന്ന് ആരെങ്കിലും പറയുമോ?....എന്നാൽ ഈ ആഹ്വാനം നയിച്ചത് മുസ്ലിംകൾ മാത്രമായിരുന്നില്ല.മറ്റു പല സംഘടനകളും ഇപ്രകാരം ചെയ്തു.മലബാർ,തെക്കൻ കർണ്ണാടക എന്നീ പ്രദേശങ്ങളിലെ കോൺഗ്രസ്സ്കാരും ഇങ്ങനെ ഒരു നിസ്സഹകരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്."

         ആലിയ അറബിക് 
         കോളേജ് സുവനീർ
         1978.  പേജ്:72,73


✍🏻Aboohabeeb payyoli
🌹🌹🌹🌹🌹🌹🌹🌹

കൈ കെട്ടി നരകത്തിലായ വക്കം മൗലവി

*സുന്നികളെപ്പോലെ കൈ കെട്ടി നരകത്തിലായ വക്കം മൗലവി ,എങ്ങിനെയാണ് വഹാബികളുടെ നവോത്ഥാന നായകനായത്...❓*
♦♦♦♦♦♦♦♦
👇👇👇👁👁👁
https://visionofahlussunna.blogspot.com/2019/01/blog-post_52.html
നിസ്കാരത്തിൽ കൈ കെട്ടുന്ന വിഷയത്തിൽ വഹാബീ മൗലവിമാർ ,നജ്ദിയൻ വരട്ടു ശാസ്ത്രവുമായി സുന്നതിനെതിരെ രംഗത്ത് വന്നത് 1938ലാണ്.

1936ൽ മൗലവിമാർ  പുറത്തിറക്കിയ അമലിയ്യാത്തിൽ പഠിപ്പിച്ചത് ഇന്ന് സുന്നികൾ കൈ കെട്ടുന്നത് പോലെയാണ് നിസ്കാരത്തിൽ  കൈ കെട്ടേണ്ടത് എന്നാണ്.

"അല്ലാഹു അക്ബർ എന്ന് പറയുമ്പോൾ വിരലുകൾ തമ്മിൽ തൊടാതെ നിവർത്തിയും കൊണ്ട് കൈപ്പടങ്ങൾ ചുമലിന്റെ നേരെ ഉയർത്തുന്നതും പിന്നെ അവയെ നെഞ്ചിന്റെയും പൊക്കിളിന്റെയും ഇടയിൽ വെക്കുന്നതും വലത്തേത് കൊണ്ട് ഇടത്തേതിന്റെ കെണിപ്പിൽ പിടിച്ചുകൊണ്ടിരിക്കുന്നതും സുന്നത്താണ്."         [അമലിയാത്ത് 1936 ആറാം പതിപ്പ് പേജ്18
   രചന:ഇ.കെ.മൗലവി
     എം.സി.സി മൗലവി
              ടി.കെ മൗലവി]
1938ൽ ഇതേ അമലിയ്യാത്ത് ഏഴാം പതിപ്പ് അച്ചടിച്ചപ്പോളാണ്  മുജാഹിദുകൾ അറിയുന്നത് കൈ കെട്ടേണ്ടത് നെഞ്ചിലാണെന്ന്...❗❗❗
"കൈപ്പടങ്ങൾ ചുമലിന്റെ നേരെ ഉയർത്തുന്നതും പിന്നെ അവയെ നെഞ്ചിന്റെ മേൽ വെക്കുന്നതും ...സുന്നതാകുന്നു."
      [അമലിയാത്ത്
        1938 edi:7
          പേജ്:20]
എല്ലാ ദിവസവും എല്ലാ നിസ്കാരത്തിലും ആവശ്യമുള്ള
ഈ സുന്നത്ത് മൗലവിമാർ കണ്ടെത്തിയത് 1938ൽ.
അതായത്,
മുജാഹിദ് പ്രസ്ഥാനം നിലവിൽ വന്ന്
17 വർഷം കഴിഞ്ഞിട്ട്.
അപ്പോഴേക്കുംസ്ഥാപകൻ
വക്കം മൗലവി മരിച്ച്
6 വർഷം കഴിഞ്ഞുകാണും.🤭

ചുരുക്കത്തിൽ
'നെഞ്ചത്തു കൈ കെട്ടൽ' എന്ന നജ്ദിയൻ തൗഹീദ്
വക്കം മൗലവിക്ക് ജീവിതത്തിൽ ഒരിക്കൽ പോലും കിട്ടാത്ത ഒരു സുന്നത്ത്...🤭❗❗❗

1932ലാണ് വക്കം മൗലവി മരിച്ചത്.1938ലെത്തിയ പുതിയ സുന്നത്ത് 1932ൽ മരിച്ച വക്കം മൗലവിക്കെങ്ങിനെ കിട്ടാനാണ്...പാവം വക്കം മൗലവി മുജാഹിദ് നേതാക്കൾ വെട്ടിത്തിരുത്തിയ വഹാബിത്തൗഹീദിന്റെ കഥയറിയാതെ 6 വർഷം മുന്നേ പരലോകം പുൽകി... ഫലമോ -നെഞ്ചിനും പൊക്കിളിനും ഇടയിൽ കൈ കെട്ടി-ബിദ്അത്തുമായി പാവം വക്കം മൗലവിയും സുന്നികളോടൊപ്പം വഹാബീ നരകത്തിൽ...❗...വഹാബീ മാനിഫെസ്റ്റോ അനുസരിച്ച് നരകത്തിലായ വക്കം മൗലവി എങ്ങിനെയാണാവോ വഹാബീ നവോത്ഥാന നായകനായത്...❓
      ✍ *ഖുദ്സി*

Wednesday, January 2, 2019

വക്കം മൗലവിയെ കുറിച്ചുള്ള കെ എം സീതി

വക്കം മൗലവിയെ കുറിച്ചുള്ള കെ എം സീതി സാഹിബിന്റെ ലേഖനം നേരത്തെ വായിച്ചിരുന്നെങ്കിലും Shafeeq Vazhippara ശഫീഖ് വഴിപ്പാറയുടെ പോസ്റ്റില്‍ നിന്നാണ്, മുജീബുര്‍റഹ്മാന്‍ കിനാലൂരിന്റെ എമ്മാര്‍ കിനാലൂര്‍) ആ കൗശലം മനസ്സിലായത്.

വിഷമേറ്റാല്‍ അത് ഇറക്കുവാന്‍ മൗലവി സാഹിബിനെക്കൊണ്ട് ”വെള്ളം ജപിപ്പിച്ച് കൊണ്ടുപോകുക” എന്നുള്ളത് സ്ഥലത്തെയും പരിസരങ്ങളിലെയും ഹിന്ദുക്കളുടെ ഒരു സാധാരണ പതിവായിരുന്നു എന്നാണ് കെ എം സീതി സാഹിബിന്റെ ലേഖനത്തിലുള്ളത്. എന്നാല്‍ അത് മുജീബുര്‍റഹ്മാന്‍ ഉദ്ധരിച്ചത് ഇങ്ങനെ: വിഷമേറ്റാല്‍ അത് ഇറക്കുവാന്‍ മൗലവി സാഹിബിനെ കൊണ്ടുപോകുക എന്നുള്ളത് സ്ഥലത്തെ പരിസരങ്ങളിലെയും ഹിന്ദുക്കളുടെ ഒരു സാധാരണ പതിവായിരുന്നു. ”വെള്ളം ജപിപ്പിച്ച് കൊണ്ടുപോകുക” എന്നത് മുജീബുര്‍റഹ്മാന്‍ വിട്ടുകളഞ്ഞു.
സലഫീ – സുന്നീ സംവാദ ചരിത്രം ശ്രദ്ധിച്ചവര്‍ക്ക് ഇങ്ങനെ വിട്ടുകളയുന്നതിലും കൂട്ടിച്ചേര്‍ക്കുന്നതിലുമൊന്നും അതിശയം തോന്നിക്കൊള്ളണമെന്നില്ല. (പണ്ട് ‘ല’ എന്ന അക്ഷരമായിരുന്നല്ലോ ഒരു മൗലവി വിട്ടത്. ഇപ്പോള്‍ വാക്കുകള്‍ തന്നെയായി. കുറച്ചുകൂടി കഴിഞ്ഞാല്‍ സെന്റന്‍സും പുസ്തകങ്ങളും കാണാതായിക്കൂടായ്കയില്ല.) എന്നാല്‍, എങ്ങനെയാണ് കേരള മുസ്ലിം നവോത്ഥാനത്തിന് സലഫീ വിഷബാധയേറ്റതെന്ന് മനസ്സിലാക്കാന്‍ കൂടി ഉപകരിക്കുന്നതാണ് മുജീബീന്റെ നടപടി.

ഇത് വായിച്ച് നമ്മുടെ നവോത്ഥാന നായകന്‍ നല്ലൊരു വിഷചികിത്സകന്‍ കൂടിയായിരുന്നു എന്ന് ആരെങ്കിലും വിചാരിക്കുന്നെങ്കില്‍ വിചാരിക്കട്ടെ എന്നു കരുതിക്കാണണം. ഏതായാലും വക്കം മൗലവി വലിയൊരു പാമ്പ് പിടുത്തക്കാരനായിരുന്നു എന്ന് പറയാതിരുന്നത് ഭാഗ്യമായി.
വക്കം മൗലവി വിഷചികിത്സയില്‍ വിദഗ്ധനാണെന്ന് മനസ്സിലായി. അപ്പോള്‍ മുജീബുര്‍റഹ്മാന്‍ എന്തിലൊക്കെ വിധഗ്ദനാണ് എന്നാണല്ലോ അദ്ദേഹത്തിന്റെ പ്രവര്‍ത്തി തന്നെ വ്യക്തമാക്കുന്നത്.

പലമാതിരി ആരോപണങ്ങളാല്‍ പ്രതിരോധത്തിലായ ഇന്നത്തെ അന്തരീക്ഷത്തില്‍ അല്ലെങ്കിലും കേരളത്തിലെ സലഫികള്‍ ഇങ്ങനെ ചിലതൊക്കെ വെട്ടിക്കളഞ്ഞും മായ്ച്ചുകളഞ്ഞുമല്ലാതെ എങ്ങനെയാണ് നിന്ന്പിഴക്കുക? ഇനിയും ഇറങ്ങാത്ത എത്രയെത്ര വിഷങ്ങള്‍ അവര്‍ക്ക് ഇങ്ങനെ ഇറക്കാനുണ്ടാകും? അതിന് വക്കം മൗലവിയില്ലെങ്കിലും അതിലും സമര്‍ഥരായ പിന്മുറക്കാരുണ്ടല്ലോ എന്നാലോചിക്കുമ്പോഴാണ് ഒരു സമാധാനം.



Read more http://www.sirajlive.com/2019/01/01/347263.html

ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി സലഫി ആയിരുന്നില്ലെന്ന് വഹാബീ പുസ്തം-പേരോട്*

*സലഫിയല്ലെന്ന് വഹാബികളെഴുതിയ മൗലാനാ ചാലിലകത്ത് എങ്ങിനെയാണ് വഹാബികളുടെ നവോത്ഥാന നായകനായത്...❓*

*മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി സലഫി ആയിരുന്നില്ലെന്ന് വഹാബീ പുസ്തം-പേരോട്*
👇👇👇👁👁👁
https://youtu.be/BPPh0ZOuNc4
🌷KNM പബ്ളിഷിംഗ് വിംഗ് കോഴിക്കോട് രണ്ടിൽ നിന്ന് പ്രസിദ്ധീകരിച്ച ഇസ്ലാഹീ പ്രസ്ഥാനമെന്ന ബുക്കിന്റെ 58 ആമത്തെ പേജിലാണിത് ഈ നഗ്ന സത്യം എഴുതി വച്ചത്.

വിശുദ്ധ ഇസ്ലാം തിരുനബിയിൽ നിന്ന് കിട്ടിയ പരമ്പര പറയാനില്ലാത്ത വഹാബികൾ ,ആ  പരമ്പരക്കു വേണ്ടി സുന്നീ പണ്ഡിതന്മാരെ അടിച്ചു മാറ്റുന്നു.
*വഹാബികൾക്കാകെ  അവകാശപ്പെടാനുള്ളത് ''അടിച്ച് മാറ്റൽ നവോത്ഥാനവും നുണ പറയൽ നവോത്ഥാനവും'' മാത്രമാണ്.*

മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി സലഫിയല്ലെന്ന് മുജാഹിദ് പ്രസിദ്ധീകരണം വെണ്ടക്കാ അക്ഷരത്തിലെഴുതിയിട്ടും പുതിയ മൗലവിമാർക്ക് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെ സലഫിയാക്കിയേ പറ്റൂ....
*നുണ പറയൽ മത്സരത്തിന് സോപ്പു പെട്ടി സമ്മാനം ഏർപ്പെടുത്തിയ വഹാബികളുടെ നുണ നവോത്ഥാനത്തിന്റെ മറ്റൊരു എപ്പിസോഡിനു കൂടി ശുഭപര്യവസാനം...🤭 ഇനി അടുത്ത നുണ നവോത്ഥാനത്തിനായി കാത്തിരിക്കാം... ഒപ്പം ഒരു ചോദ്യം- *കേരളത്തിലെ വഹാബീ മൗലവിമാർക്ക് തിരുനബിയിലേക്കെത്തുന്ന ,അടിച്ച് മാറ്റാത്ത പരമ്പര ഉണ്ടോ...❓* *ഉണ്ടെങ്കിലൊന്ന് ഉദ്ധരിക്കാമോ... ❓🤭*
                   ✍ *ഖുദ്സി*

Tuesday, January 1, 2019

അദ്രശ്യം അറിയൽ




ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

6)ചോദ്യം: വിദൂരത്തുനിന്ന് കേൾക്കുകയെന്നത് അല്ലാഹുവിന്റെ വിശേഷണമല്ലേ, സൃഷ്ടികളിലൊരാൽ അങ്ങനെ കേൾക്കുമെന്ന് വിശ്വസിക്കുന്നത് ആ സൃഷ്ടിയെ അല്ലാഹുവിന്റെ പങ്കാളിയാക്കലാവില്ലേ?.

മറുവടി: വിദൂരത്ത് നിന്ന് സ്വയം കേള്ക്കുകയെന്നതാണ് അല്ലാഹുവിന്റെ വിശേഷണം. അപ്രകാരം ഏതെങ്കിലുമൊരു സൃഷ്ടി കേൾക്കുമെന്ന് വിശ്വസിക്കുന്നത് ശിർക്ക് തന്നെയാണ്. വിദൂരത്തുള്ളത് കാണാനും കേൾക്കാനും വാസനിക്കാനും പ്രവാചകൻമാർക്കും ഓളിയാക്കൾക്കും സാധിക്കുമെന്നതിന് ധാരാളം തെളിവുകളുണ്ട്. ഇബ്നു ഹജറുൽ അസ്ഖലാനി(റ) പ്രവാചകന്റെ സവിശേഷത ഗുണങ്ങൾ വിവരിച്ചു എഴുതുന്നു:

تاسعها : ذكاء بصره حتى يكاد يبصر الشيء من أقصى الأرض .

عاشرها : ذكاء سمعه حتى يسمع من أقصى الأرض ما لا يسمعه غيره .

حادي عشرها : ذكاء شمه كما وقع ليعقوب في قميص يوسف ( باب رؤيا الصالحين: ١٩/٤٥١)

ഒമ്പത്: കാഴ്ച്ചയുടെ കൂർമത. അതിനാല ഭൂമിയുടെ അറ്റത്തുള്ളത് നോക്കി കാണാൻ പ്രവാചകന് സാധിക്കും.

പത്ത്: കേൾവിയുടെ കൂർമത. അതിനാല ഭൂമിയുടെ അറ്റത്തുനിന്നു മറ്റുള്ളവര കേൾക്കാത്തത് കേൾക്കാൻ പ്രവാചകന് സാധിക്കും.

പതിനൊന്നു: വാസനിക്കാനുള്ള ശക്തിയുടെ കൂർമത. യൂസുഫ് നബി(അ)യുടെ കുപ്പായത്തിന്റെ വാസന വളരെ ദൂരെ നിന്ന് യഅഖൂബ് നബി(അ) എത്തിച്ചല്ലോ.(ഫത്ഹുൽബാരി: 19/451)

ഇബ്നു ഹജർ(റ) തുടരുന്നു:  

وله صفة بها يدرك ما سيكون في الغيب ويطالع بها ما في اللوح المحفوظ كالصفة التي يفارق بها الذكي البليد

പ്രവാചകന് ഒരു വിശേഷണമുണ്ട്. അതുകൊണ്ട് ഉണ്ടാവാൻ പോകുന്ന അദ്രിശ്യങ്ങൾ എത്തിക്കുവാനും ലൗഹുൽമഹ്ഫൂളിലുള്ളത് നോക്കി വായിക്കാനും പ്രവാചകന് സാധിക്കും. കൂർമ ബുദ്ദിയുള്ളവൻ ബുദ്ദിമാന്ദ്യമുള്ളവനിൽ നിന്ന് വ്യത്യാസപ്പെടുന്ന വിശേഷണം പോലെ വേണം പ്രസ്തുത സിദ്ദിയെ നോക്കിക്കാണാൻ.( ഫത്ഹുൽബാരി:19/451)    

ഇത്തരം കഴിവുകൾ പ്രവാചകർക്കുണ്ടെന്ന് വിശ്വസിക്കുന്നത് പ്രവാചകൻമാരെ വിശ്വസിക്കുന്നതിന്റെ  ഭാഗവും തൗഹീദുമാണ്. ശിർക്കോ കുഫ്രോ അല്ല.

(27) ചോദ്യം: അമ്ബിയാക്കളും ഔലിയാക്കളും സുന്നികൾ നടത്തുന്ന ഇസ്തിഗാസ കേൾക്കുമെന്നതിനു വല്ല തെളിവുമുണ്ടോ?.

മറുവടി: ഉണ്ട്. ഖുദ്സിയായ ഹദീസിൽ അല്ലാഹു പറയുന്നു:

وما يزال يتقرب الي بانوافل حتى احبه فاذا احببته كنت سمعه الذي يسمع و وبصره الذي يبصر ويده التي يبطش بها ،ورجله التي يمشي بها ، ولئن سألني لأعـطينه ، ولئن استعاذني لأعيذنه )…( رصحيح البخاري: ٦٠٢١ )

സുന്നത്തായകർമ്മങ്ങൾ കൊണ്ട് എന്റെ അടിമ എന്നിലേക്ക്‌  അടുത്തുകൊണ്ടിരിക്കും. അങ്ങനെ ഞാനവനെ പ്രിയം വെക്കും. ഞാനവനെ പ്രിയം വെച്ചു കഴിഞ്ഞാൽ അവൻ കേൾക്കുന്ന ചെവിയും അവൻ കാണുന്ന കണ്ണും അവൻ പിടിക്കുന്ന കയ്യും അവൻ നടക്കുന്ന കാലും ഞാനാകും അവനെന്നോട് ചോദിച്ചാൽ അവനു ഞാൻ നല്കുക തന്നെ ചെയ്യും. അവനെന്നോട് കാവൽ തേടിയാൽ അവനു ഞാൻ കാവൽ നല്കുക തന്നെ ചെയ്യും” (ബുഖാരി: 6021)

ഈ ഹദീസിന്റെ അർത്ഥതലം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:

وكذلك العبد إذا واظب على الطاعات بلغ إلى المقام الذي يقول الله : كنت له سمعا وبصرا ، فإذا صار نور جلال الله سمعا له سمع القريب والبعيد ، وإذا صار ذلك النور بصرا له رأى القريب والبعيد ، وإذا صار ذلك النور يدا له قدر على التصرف في الصعب والسهل والبعيد والقريب . (التفسير الكبير: ٩٢/٢١)

അപ്രകാരം അടിമ ആരാധനകളിൽ വ്യാപ്രതനായാൽ ‘ഞാൻ ചെവിയാകും, കണ്ണാകും’ എന്ന് അല്ലാഹു പ്രസ്താവിക്കുന്ന പദവിയിലവനെത്തുന്നതാണ്. അല്ലാഹു അടിമയുടെ ചെവിയായാൽ അടുത്തുള്ളതും വിദൂരത്തുള്ളതും അവൻ കേൾക്കുന്നതാണ്. അല്ലാഹു അടിമയുടെ കണ്ണായാൽ സമീപത്തും ദൂരത്തുമുള്ളത് അവൻ കാണുന്നതാണ്. അല്ലാഹു അടിമയുടെ കൈയായാൽ പ്രയാസകരമായതും എളുപ്പമായതും അടുത്തുള്ളതും അകലെയുള്ളതും ഒരുപോലെ കൈകാര്യം ചെയ്യാൻ അവനു കഴിയും.(റാസി: 21/92)

           അമ്ബിയാക്കളും  ഔലിയാക്കളും ഉള്പ്പെടുന്ന അല്ലാഹുവിന്റെ ഇഷ്ട ദാസന്മാർക്ക്  അവരുടെ സമീപത്തുള്ളത് കേള്ക്കാനും കാണാനും കൈകാര്യം ചെയ്യാനും സാധിക്കുന്നത് പോലെ വിദൂരത്തുള്ളതും കേള്ക്കാനും കാണാനും കൈകാര്യം ചെയ്യാനും സാധിക്കുമെന്ന് വ്യക്തമായല്ലോ. അതുകൊണ്ടാണ് മദീനയിലെ മിംബറിൽ ഖുതുബ ഓതികൊണ്ടിരിക്കുന്ന ഉമർ(റ) എത്രെയോ കിലോ മീറ്ററുകൾ അകലേയുള്ള നഹാവന്തിലെ തന്റെ സൈന്യത്തെ മദീനയിലെ മിമ്പറിൽ നിന്ന് നോക്കിക്കണ്ടതും യുദ്ദത്തലവൻ സാരിയ(റ)യെ വിളിച്ച് അവർക്കാവശ്യമായ നിർദേശം നല്കിയതും. എന്റെ വിളി നഹാവന്തിലുള്ള സാരിയ(റ) കേൾക്കുമെന്ന വിശ്വാസം ഉമർ(റ) വിന്നു ഉണ്ടായിരുന്നത് കൊണ്ടാണല്ലോ മദീനയിൽ നിന്ന് ഉമർ(റ) അദ്ദേഹത്തെ വിളിച്ചതും ആവശ്യമായ നിർദേശം നല്കിയതും. ഇത്തരം വിശ്വാസം ശിർക്കോ കുഫ്റോ അല്ലെന്നു ഇതിൽ നിന്ന് മനസ്സിലാക്കാം.

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....