Friday, April 27, 2018

നബിദിനാഘോഷത്തിന് പ്രമാണങ്ങളില്ലെന്നോ


നബിദിനാഘോഷത്തിന് പ്രമാണങ്ങളില്ലെന്നോ?● 0 COMMENTS
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


മൗലിദാഘോഷം പ്രതിഫലാര്‍ഹവും പുണ്യകരവുമാണെന്നാണ് പൂര്‍വികരും ആധുനികരുമായ മുഖ്യധാരാ മുസ്‌ലിംകളുടെ കാഴ്ചപ്പാട്. എന്നാല്‍കുറ്റകരവും ദുരാചാരവുമാണെന്ന് ചിലര്‍വാദിക്കുന്നു. റസൂല്‍(സ്വ) ചെയ്തതോ ചെയ്യാന്‍കല്‍പിച്ചതോ ആയ കാര്യമല്ലെങ്കില്‍ഏതു കാര്യവും ബിദ്അത്താണ്, അത് തള്ളിക്കളയേണ്ടതാണ് എന്ന് അല്‍മനാറില്‍മുജാഹിദുകള്‍എഴുതി. മുജാഹിദുകള്‍പൊതുവേ പറയാറുള്ളതും ഇതാണ്. ഈ തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് മൗലിദാഘോഷം ദുരാചാരമാണെന്ന വാദം നിര്‍മിതമായിരിക്കുന്നത്. അല്‍മനാറിന്റെ അഭിപ്രായം ശരിയാണെങ്കില്‍നബി(സ്വ) ചെയ്തിട്ടില്ലാത്തതോ നിര്‍ദേശിച്ചിട്ടില്ലാത്തതോ ആയ ഏതുകാര്യവും അനാചാരമാണെന്ന് വരുന്നു. ഈ അടിത്തറ പൊളിക്കപ്പെട്ടാല്‍മൗലിദാഘോഷം അനാചാരമാണ് എന്ന വാദത്തിന് നിലനില്‍പ്പുണ്ടാവില്ല.

സര്‍വസമ്മതമായതും എന്നാല്‍തിരുനബി ചെയ്തതായി തെളിയിക്കാന്‍ബിദ്അത്തുവാദികള്‍ക്ക് സാധിക്കാത്തതുമായ ചില കാര്യങ്ങള്‍സൂചിപ്പിക്കുന്നത് ഇവിടെ സംഗതമായിരിക്കും.

ഒരു വിശ്വാസിയെ ഖബറടക്കിയാല്‍അദ്ദേഹത്തിന്റെ ഖബറിന്റെ അരികില്‍നിന്ന് നാം അല്ലാഹുമ്മ സബ്ബിത്ഹു ഇന്‍ദസ്സുആല്‍എന്നു ചൊല്ലുന്നു. സുന്നിയും മുജാഹിദും ഇതു ചെയ്യുന്നുണ്ട്. ഈ വാചകങ്ങള്‍നബി(സ്വ) പഠിപ്പിച്ചതാണോ? അവിടുന്ന് നിര്‍ദേശിച്ചതാണോ? ഈ വാചകങ്ങള്‍അവിടുന്ന് ചൊല്ലിയതായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍തസ്ബീത് ചോദിക്കാന്‍തിരുനബി പഠിപ്പിച്ചിട്ടുണ്ട്. അതിന് ഒരു രീതി പില്‍ക്കാലത്തുണ്ടായി. അത് തെറ്റാണോ?

സ്വഹാബത്തിനെ കുറിച്ച് റളിയല്ലാഹു അന്‍ഹും എന്ന് ഖുര്‍ആന്‍പറഞ്ഞിട്ടുണ്ട്. ശരിയാണ്; പക്ഷേ ഏതെങ്കിലും സ്വഹാബി കടന്നുവരുന്പോള്‍സ്വഹാബിയെക്കുറിച്ച് നബി(സ്വ) റളിയല്ലാഹു അന്‍ഹു എന്ന് ചൊല്ലിയോ? സ്വഹാബത്ത് പരസ്പരം ചൊല്ലിയോ? നബിയും സ്വഹാബത്തും ചെയ്യാത്തകാര്യംശേഷമുള്ളവര്‍ചെയ്തുമുസ്‌ലിംകളെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു. ഇത് ബിദ്അത്താണോ?

നബി(സ്വ) ഖുര്‍ആന്‍ഒരു ഗ്രന്ഥത്തിലാക്കിയില്ല. അങ്ങനെ ചെയ്യണമെന്ന് ഉമര്‍(റ) അബൂബക്കര്‍(റ)നോട് പറഞ്ഞു. നബി(സ്വ) ചെയ്യാത്ത കാര്യം ഞാനെങ്ങനെ ചെയ്യുമെന്നാണ് അബൂബക്കര്‍(റ) ആദ്യം ചോദിച്ചത്. പക്ഷേ എന്നിട്ടും ഉമര്‍(റ) പിന്‍മാറിയില്ല. വീണ്ടു വീണ്ടും പറഞ്ഞപ്പോള്‍കാര്യം ശരിയാണെന്ന് അബൂബക്കര്‍(റ)വിന് തോന്നി. രണ്ടുപേരും കൂടി സൈദുബ്നു സാബിത്(റ)വിനെ കണ്ടു. വിഷയം അവതരിപ്പിച്ചു. എന്താണ് സൈദ്(റ) പറഞ്ഞത്? കയ്ഫ തഫ്അലാനി ശൈഅന്‍ലം യഫ്അല്‍ഹു നബിയു(സ്വ)നബി(സ്വ) ചെയ്യാത്ത കാര്യം നിങ്ങള്‍രണ്ടുപേരും എങ്ങനെയാണ് ചെയ്യുക? ആ ചോദ്യം കേട്ട് അബൂബക്കര്‍(റ)വും ഉമര്‍(റ)വും പിന്തിരിഞ്ഞ് പോയിരുന്നുവെങ്കില്‍ഇന്ന് നമുക്ക് ഖുര്‍ആന്‍ലഭിക്കുമായിരുന്നോ?

നബി(സ്വ)യുടെ കാലത്ത് റമളാനിലെ കുറഞ്ഞ ദിവസങ്ങള്‍മാത്രമേ തറാവീഹ് നടന്നുള്ളൂ. പിന്നീട് ഒറ്റയും തെറ്റയുമായി നടന്നു. അബൂബക്കര്‍(റ)വിന്റെ കാലത്തും ഈ സ്ഥിതി തുടര്‍ന്നു. ഒറ്റ ജമാഅതായി റമളാന്‍മാസം മുഴുവനും തറാവീഹ് സംഘടിപ്പിച്ചത് ഉമര്‍(റ) ആണ്.

നബി(സ്വ)യും അബൂബക്കര്‍(റ)വും ചെയ്യാത്തത് ചെയ്ത കാരണത്താല്‍ഉമര്‍(റ) മുബ്തദിഅ് ആയോ? അത് കണ്ടപ്പോള്‍എന്താണ് ഉമര്‍(റ) പറഞ്ഞത്. ബുഖാരി ഉദ്ധരിക്കുന്നു:

നിഅ്മല്‍ബിദ്അതു ഹാദിഹിഇത് നല്ല ബിദ്അത് തന്നെ അപ്പോള്‍എന്ത് മനസ്സിലായി?

നല്ല ബിദ്അത് ഉണ്ട്. ഇതാര് പറഞ്ഞു? ഉമര്‍(റ). ആര് ഉദ്ധരിച്ചു? ബുഖാരി..

അബൂബക്കര്‍(റ)വും ഉമര്‍(റ)വും ചെയ്യാത്ത കാര്യം ഉസ്മാന്‍(റ) ചെയ്തു. ഖുര്‍ആന്‍വിവിധ കോപ്പികളാക്കി. ജുമുഅക്ക് രണ്ട് വാങ്ക് സ്ഥാപിച്ചു. നബി ചെയ്യാത്തത് ചെയ്തതിന്റെ പേരില്‍ഉസ്മാന്‍(റ) മുബ്തദിഅ് ആണെന്നു പറയാന്‍ഇവര്‍ക്കാകുമോ?

നാല് ഖലീഫമാരും ചെയ്യാത്ത കാര്യമാണ് ഹദീസ് ക്രോഡീകരണം. താബിഉകള്‍ചെയ്യാത്ത കാര്യമാണ് മദ്റസകള്‍സ്ഥാപിക്കല്‍. നാല് ഇമാമുമാരും ചെയ്യാത്ത കാര്യമാണ് സംഘടന ഉണ്ടാക്കല്‍. ഹദീസ് ക്രോഡീകരണത്തിന് പ്രതിഫലം കിട്ടില്ലേ? അതിന് വേണ്ടി നടന്ന അലച്ചിലുകള്‍വെറുതെയാകുമോ? തര്‍ളിയത് ചൊല്ലുന്നതിനും തസ്ബീത് ചൊല്ലുന്നതിനും പ്രതിഫലം കിട്ടില്ലേ? ഇതൊന്നും മതകാര്യങ്ങളല്ലേ? സംഘടനകള്‍എല്ലാ മാസവും മീറ്റിംഗ് വിളിക്കുന്നു. എല്ലാ വര്‍ഷവും വാര്‍ഷികാഘോഷങ്ങള്‍നടത്തുന്നു. ക്യാന്പുകളും ക്യാന്പയിനുകളും നടത്തുന്നു. ഈ മീറ്റിങ്ങിന് പോകുന്നതിന് പോസ്റ്റര്‍ഒട്ടിക്കുന്നതിനും അവര്‍ക്ക് ഒരു പ്രതിഫലവും കിട്ടില്ലേ? നബിയും സ്വഹാബത്തും ചെയ്തില്ല എന്ന കാരണത്താല്‍?

കിട്ടും. കാരണം അതൊക്കെ ഉമര്‍(റ) പറഞ്ഞതുപോലെ നല്ല ബിദ്അതുകളാണ്. ഇല്‍മ് പഠിക്കുക പഠിപ്പിക്കുക എന്ന പൊതു തത്ത്വത്തിന്റെ കീഴിലാണ് മദ്റസകള്‍വരുന്നത്. ദീന്‍പ്രചരിപ്പിക്കുക എന്ന പൊതുതത്ത്വത്തിനു കീഴിലാണ് സംഘടനകള്‍വരുന്നത്. തിരുനബിയാകുന്ന അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കുക എന്ന പൊതുതത്ത്വത്തിനു കീഴിലാണ് മൗലിദും മൗലിദാഘോഷവും അന്നദാനവും മദ്ഹുറസൂല്‍പ്രഭാഷണവുമൊക്കെ വരുന്നത്. സംഘടനാ സംവിധാനത്തിന്റെയും മതപഠനത്തിന്റെയും പില്‍കാല മാതൃകകള്‍മുന്പില്ലാത്തത് കൊണ്ട് അത് ബിദ്അതും തള്ളപ്പെടേണ്ടതുമാണെന്ന് പറയാന്‍പറ്റാത്തത് പോലെ നബി(സ്വ) എന്ന അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കുക എന്നതിന്റെ പില്‍ക്കാല മാതൃകകള്‍മുന്പ് ഇല്ലായെന്ന് തര്‍ക്കത്തിനുവേണ്ടി സമ്മതിച്ചാല്‍തന്നെയും കൊണ്ട് അതും തള്ളപ്പെടേണ്ടതാണെന്ന് പറയാവുന്നതല്ല.

അത് കൊണ്ടാണ് ഇമാം ശാഫിഈ പറഞ്ഞത്: പില്‍കാലത്ത് ഉണ്ടാക്കപ്പെട്ട കാര്യങ്ങള്‍രണ്ടുവിധമുണ്ട്. കിതാബിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരാകുന്ന രൂപത്തില്‍ഉണ്ടാക്കപ്പെടുന്നത്. ഇതാണ് ചീത്ത ബിദ്അത്. ഇവയോടൊന്നും എതിരാകാത്ത രൂപത്തില്‍ഉണ്ടാക്കപ്പെടുന്നത്, ഇത് ആക്ഷേപാര്‍ഹമല്ലാത്ത ബിദ്അതാണ്.

നബി(സ്വ)യാകുന്ന അനുഗ്രഹത്തിന് നന്ദിചെയ്ത് സന്തോഷം പ്രകടിപ്പിക്കുക എന്ന കാര്യം ഖുര്‍ആനിനോടും സുന്നത്തിനോടും എതിരല്ല എന്നു മാത്രമല്ല അവരണ്ടും കല്‍പിക്കുന്ന കാര്യമാണ്. എന്നാല്‍അവക്ക് എതിരായ കാര്യമാണെങ്കില്‍അത് ബിദ്അത് തന്നെ. മാസപ്പിറവി നിര്‍ണയിക്കാന്‍കാഴ്ചയെ മാത്രമേ മാനദണ്ഡമാക്കാവൂ എന്നതാണ് തിരുനബി നിര്‍ദേശം. അതിന് പകരം കണക്കുകൂടി നോക്കണം എന്ന വാദം സുന്നത്തിനെതിരാണ്. അതുകൊണ്ട് അത് ബിദ്അത്താണ്. ഇത്തരം ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമായ പുത്തനാചാരങ്ങളാണ് ഇസ്‌ലാമിന്റെ സാങ്കേതിക ഭാഷയില്‍ബിദ്അത്. ഈ അര്‍ത്ഥത്തില്‍സംഘടനയും മദ്റസയും മൗലിദും ബിദ്അതേ അല്ല. പ്രമാണ വിരുദ്ധമായത് എന്ന അര്‍ത്ഥത്തിലുള്ള ഈ സാങ്കേതിക ബിദ്അതിനെ കുറിച്ചാണ് ഹദീസില്‍കുല്ലു ബിദ്അതിന്‍ളലാല (എല്ലാ ബിദ്അതും വഴികേടാണ്)എന്നു പറഞ്ഞത്.

ഇുസ്സിബ്നു അബ്ദിസ്സലാം(റ) ബിദ്അതിനെ അഞ്ചായി തിരിച്ചിട്ടുണ്ട്. വാജിബും സുന്നതും ഹറാമും കറാഹതും മുബാഹും. അറബി വ്യാകരണപഠനം വാജിബായ ബിദ്അതായും മദ്റസകളും മറ്റും സുന്നത്തായ ബിദ്അതുമായിട്ടാണ് അദ്ദേഹം എണ്ണുന്നത്. സ്വഹാബത്തിന്റെ കാലത്തില്ലാത്തതെല്ലാം ബിദ്അതാണെന്ന് വിഡ്ഢികളുടെ വാദമാണെന്നാണ് ഇമാം തഫ്താസാനി(റ)യും പറയുന്നത്. പ്രമാണബന്ധമായ നല്ല ആചാരങ്ങള്‍ഉണ്ടാക്കാമെന്ന് നബി(സ്വ) തന്നെ പറഞ്ഞിട്ടുമുണ്ട്. മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീസില്‍അങ്ങനെ കാണാം.

അപ്പോള്‍പ്രസക്തമായ കാര്യം നബി(സ്വ)യാകുന്ന അനുഗ്രഹത്തിന് ശുക്റ് ചെയ്യുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യാമെന്നതിനു രേഖയുണ്ടോ എന്നാണ്. ഉണ്ടെങ്കില്‍ആ നന്ദിപ്രകടനത്തിന്റെ ഭാഗമായ മൗലിദാഘോഷം ഒരിക്കലും അനാചാരമല്ല. പ്രത്യേക പ്രതിഫലാര്‍ഹമാണ്. ചോദ്യത്തിന്റെ ഉത്തരമിതാഉണ്ട്.

മുഫസ്സിറുകള്‍പറഞ്ഞ പ്രകാരം നബി(സ്വ)യാകുന്ന അനുഗ്രഹത്തില്‍സന്തോഷിക്കാന്‍ഖുര്‍ആന്‍പറയുന്നു. സൂറതു യൂനുസ് 58ാംആയത്തിലൂടെ. ഈ ആയത്തില്‍പറഞ്ഞ റഹ്മതുകൊണ്ടുദ്ദ്യേം നബി(സ്വ) തങ്ങളാണെന്ന് ഇബ്നു അബ്ബാസ്(റ)വില്‍നിന്ന് ളഹാക്കും അബുശൈഖും ഉദ്ധരിച്ചതായി പല തഫ്സീറുകളിലും പറഞ്ഞിട്ടുണ്ട്. നബി(സ്വ) തന്നെ ഒരു മൃഗത്തെ അറുത്തു കൊടുത്തുകൊണ്ട് തന്റെ ജന്മത്തില്‍സന്തോഷം പ്രകടിപ്പിച്ചുവെന്ന് ഇമാം സുയൂത്വി സമര്‍ത്ഥിച്ചിട്ടുണ്ട്. ആ ഹദീസിന്റെ ചില സനദുകളില്‍ദുര്‍ബലരുണ്ടെങ്കിലും പ്രബലമായ സനദുണ്ടെന്ന് ഇമാം ഇബ്നു ഹജറുല്‍അസ്ഖലാനി ഫത്ഹുല്‍ബാരിയിലും മുബാറക് ഫൂരി തുഹ്ഫതുല്‍അഹ്വദിയിലും ഇമാം ഇബ്നു ഹജറുല്‍ഹൈതമി തുഹ്ഫയിലും ഹൈസമി മജ്മഉസ്സവാഇദിലും പറഞ്ഞിട്ടുണ്ട്.

സൂറതു ഇബ്റാഹീമിലെ 28ാം വചനത്തെ വിശദീകരിച്ചുകൊണ്ട് ഇബ്നുകസീര്‍എഴുതുന്നു: ഈ സൂക്തത്തില്‍പറഞ്ഞ നിഅ്മതുകൊണ്ടുദ്ദ്യേം നബി(സ്വ) തങ്ങളാണെന്ന് ഇബ്നുഅബ്ബാസ്(റ) പറഞ്ഞിട്ടുണ്ട്. അത്കൊണ്ടുതന്നെ ആ അനുഗ്രഹത്തെ അറിയിക്കാനും ആ അനുഗ്രഹം നല്‍കിയതിന് അല്ലാഹുവിന് നന്ദിചെയ്യാനും ഖുര്‍ആന്‍ആവശ്യപ്പെടുന്നു. ഈ നന്ദിപ്രകടനത്തിന്റെ ഭാഗമാണ് തിരുനബിയാകുന്ന അനുഗ്രഹത്തെ എടുത്തു പറയുകയും അവിടുത്തെ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുന്ന മൗലിദാഘോഷ പരിപാടികള്‍. ഇക്കാര്യം ഇമാം ഇസ്മാഈല്‍ഹഖില്‍ബറൂസവി തന്റെ തഫ്സീറില്‍പറഞ്ഞിട്ടുണ്ട്. ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍രചിച്ച ഇമാം സ്വുയൂത്വിയും ലക്ഷക്കണക്കിന് ഹദീസുകള്‍മനഃപാഠമാക്കിയ അല്‍ഹാഫിള് ഇബ്നു ഹജറുല്‍അസ്ഖലാനിയും ഇക്കാര്യം വിശദമായി സമര്‍ത്ഥിച്ചിട്ടുണ്ട്.

ഈ നന്ദി പ്രകടനം സ്വഹാബത്തും ചെയ്തിരുന്നു. അവര്‍തിരുനബിക്കൊപ്പം യുദ്ധം ചെയ്തു, അവിടുത്തെ അങ്ങേയറ്റം സ്നേഹിച്ചു. അവിടുത്തെക്കുറിച്ച് പാട്ടുപാടി, മദ്ഹ് ചൊല്ലി, ബറകത്തെടുത്തു, തിരുനബി അവരുടെ കൂടത്തന്നെ ഉണ്ടായിരുന്നു. അതിനു പ്രത്യേക സമയം അവര്‍ക്കു നിശ്ചയിക്കേണ്ടി വന്നില്ല. സ്വഹാബികളുടെ ദഅ്വാ പ്രവര്‍ത്തനങ്ങളും അങ്ങനെയൊക്കെത്തന്നെയായിരുന്നു. പില്‍കാലത്ത് ദഅ്വാ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ രീതികള്‍കണ്ടുപിടിച്ചു. തിയ്യതിയും സ്ഥലവും സമയവും നിശ്ചയിച്ച് പരിപാടികള്‍നടത്തി. ഒരു മാസവും ആഴ്ചകളും നീണ്ടുനില്‍ക്കുന്ന പരിപാടികള്‍വെച്ചു. ഇത് പോലെ പില്‍ക്കാല മുസ്‌ലിംകള്‍ഈ നന്ദിപ്രകടനത്തിന്, സന്തോഷപ്രകടനത്തിന് ചില രീതികള്‍ആവിഷ്കരിച്ചു. ചിലര്‍മൗലിദുകള്‍രചിച്ചു. അവരൊരുമിച്ചിരുന്നു പാടി, വന്നവര്‍ക്ക് ഭക്ഷണം നല്‍കി, തിരുനബിയെ സിയാറത് ചെയ്തു, ജനിച്ച സ്ഥലം സന്ദര്‍ശിച്ചു. അവിടുന്ന് ജനിച്ച മാസത്തിലും ദിനത്തിലും തൊട്ടുള്ള മാസങ്ങളിലുമൊക്കെ അവര്‍കൂടുതലായി തിരുനബിയെ അനുസ്മരിച്ചു, മദ്ഹ് ഗീതങ്ങള്‍ആലപിക്കുന്നു, സന്തോഷം പ്രകടിപ്പിക്കുന്നു. പണ്ടുമുതലേ മക്കത്തും മദീനത്തുമൊക്കെ നിലനിന്ന ആചാരമാണിത്. റബീഉല്‍അവ്വല്‍മാസത്തില്‍തിങ്കളാഴ്ച ദിവസം തിരുനബി(സ്വ) ജനിച്ച സ്ഥലം ജനങ്ങള്‍സന്ദര്‍ശിക്കുക പതിവായിരുന്നെന്ന് ഹിജ്റ 614 ല്‍വഫാതായ ഇബ്നുജുബൈര്‍തന്റെ രിഹ്ലയില്‍പറഞ്ഞിട്ടുണ്ട്. ഇസാറതു തര്‍ഗീബു വതശ്വീഖ് എന്ന കൃതിയില്‍ഇമാം ഖവാറസ്മിയും പഴയകാലത്ത് മക്കയില്‍നടന്നിരുന്ന നബിദിനാഘോഷ പരിപാടികളെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. മുസ്‌ലിം ലോകം മുഴുവനും റബീഉല്‍അവ്വല്‍മാസത്തില്‍ആഘോഷപരിപാടികള്‍നടത്തുന്നതിനെ കുറിച്ച് സ്വഹീഹുല്‍ബുഖാരിയുടെ വ്യാഖ്യാതാവ് കൂടിയായ ഇമാം ഖസ്തല്ലാനി തന്റെ മവാഹിബു ലദുന്നിയ്യയില്‍പറഞ്ഞിട്ടുണ്ട്.

ഈ നന്ദിപ്രകടനത്തിന് പൊതുവെ ജന്മദിനം തന്നെ തിരഞ്ഞെടുക്കാന്‍കാരണമെന്താണ്? സ്വഹീഹുല്‍ബുഖാരിയുടെ വ്യാഖ്യാതാവായ ഇമാം ഇബ്നുഹജറില്‍അസ്ഖലാനി പറയുന്നു: ആ ദിവസത്തിലാണ് റഹ്മത്തിന്റെ പ്രവാചകനായ തിരുനബി(സ്വ)യുടെ ആഗമനമുണ്ടായത്. ഇതിനേക്കാള്‍വലിയ മറ്റേതനുഗ്രഹമാണുള്ളത്. ആ ദിവസത്തിനെ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. അതല്ലെങ്കില്‍ആ മാസത്തിലെ ഏതു ദിവസവുമാകാം. കൊല്ലത്തിലെപ്പോള്‍വേണമെങ്കിലുമാകാം എന്നു പറഞ്ഞവരുമുണ്ട്.

അനുഗ്രഹങ്ങളെടുത്തുപറയാന്‍ദിവസവും സമയവും നിശ്ചയിക്കുന്നതു തെറ്റല്ല. തിരുനബി മദീനയിലെത്തുന്നതിനു മുന്പ് അന്‍സ്വാറുകള്‍ഒരിടത്ത് സംഘടിച്ചു. അവര്‍ചര്‍ച്ച ചെയ്തു: നമുക്ക് വലിയൊരനുഗ്രമാണ് വരാന്‍പോകുന്നത്. നമുക്ക് അതിനെ കുറിച്ചു പറയാന്‍ഒന്നു ഒരുമിച്ചുകൂടിയാലെന്താ? ഏത് ദിവസം എന്നായി പിന്നത്തെ ചര്‍ച്ച. അതിനു യോജിച്ച ദിവസം അവര്‍നിശ്ചയിച്ചു. അവര്‍ആ ദിവസം ഒരുമിച്ചു കൂടും, പരിപാടി സംഘടിപ്പിക്കും. ആടിനെ അറുത്ത് ഭക്ഷണം കഴിക്കും. നബി(സ്വ)യുടെ നിര്‍ദേശം ഇല്ലാതിരുന്ന ആ കാര്യം ദിവസവും സമയവും നിശ്ചയിച്ച് ചെയ്തപ്പോഴേക്കും അവരെല്ലാം മുബ്തദിഉകളായോ?

അല്ലാഹുവിന്റെ ദിനങ്ങളെ കൊണ്ട് ജനങ്ങള്‍ക്ക് ഉല്‍ബോധനം നടത്താന്‍അല്ലാഹു തന്നെ വിശുദ്ധ ഖുര്‍ആനിലൂടെ നിര്‍ദേശിച്ചതാണല്ലോ?

ചുരുക്കത്തില്‍നബി(സ്വ) യാകുന്ന അനുഗ്രഹത്തിന് നന്ദി പ്രകാശിപ്പിക്കുക, അവിടുത്തെ കൊണ്ട് സന്തോഷിക്കുക എന്ന അടിസ്ഥാന തത്ത്വത്തിന് ഇന്ന് കാണുന്ന മാതൃക തിരുനബിയുടെയും സ്വഹാബത്തിന്റെയും കാലത്ത് ഇല്ല എന്നു വന്നാല്‍തന്നെയും അത് ഖുര്‍ആന്റെ നിര്‍ദേശത്തിന്റെ ഭാഗമായത് കൊണ്ട് പ്രതിഫലാര്‍ഹമാണ് എന്ന വിഷയത്തില്‍തര്‍ക്കമില്ല. മുസ്‌ലിം ലോകത്ത് കഴിഞ്ഞുപോയ മുഫസ്സിറുകളും മുഹദ്ദിസുകളും ഫുഖഹാക്കളും ചരിത്രകാരന്മാരുമായ നൂറുക്കണക്കിന് പണ്ഡിതന്മാര്‍ഇത് പ്രതിഫലാര്‍ഹമാണെന്ന് ഫത്വ നല്‍കിയവരാണ്. സുബുലല്‍ഹുദാ വറശാദ് ഫീ സീറതി ഖൈരില്‍ഇബാദ് എന്ന കൃതിയില്‍മാത്രം ഇമാം മുഹമ്മദ് ബ്നു യൂസുഫ് സ്വാലിഹി മൗലിദാഘോഷം പ്രതിഫലാര്‍ഹമാണെന്ന് പറഞ്ഞ ഇരുപതോളം പണ്ഡിതരുടെ ഫത്വകള്‍ഉദ്ധരിച്ചിട്ടുണ്ട്. മാലികീ പണ്ഡിതനായ ഇമാം ഫാകിഹാനി മാത്രമാണ് മൗലിദാഘോഷത്തെ എതിര്‍ത്ത ഒരേ ഒരു പണ്ഡിതന്‍. ഫാകിഹാനിയുടെ ഓരോ വാദങ്ങള്‍ക്കും അക്കമിട്ടു മറുപടി പറഞ്ഞുകൊണ്ട് ഇമാം സ്വുയൂത്വി ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. ഇസ്തിഗാസ സമര്‍ത്ഥിച്ച് ഗ്രന്ഥം രചിച്ച, മദ്ഹബു അംഗീകരിക്കുന്ന ഫാകിഹാനിയെ ഒരു തെളിവായി മുന്നില്‍വെക്കാന്‍മുജാഹിദുകള്‍ക്ക് ധാര്‍മികമായ അവകാശമില്ല. എന്നാല്‍അക്കാലത്ത് ചിലയിടങ്ങളില്‍നടന്ന് വന്നിരുന്ന ഹറാമുകള്‍കലര്‍ന്ന ആഘോഷ പരിപാടികളെക്കുറിച്ചു തന്നോട് ചോദിച്ച ചോദ്യത്തിന് നല്‍കിയ ഫത്വയാണ് ഫാകിഹാനിയുടെ രചന എന്നത് പ്രസ്താവ്യമാണ്. സുന്നീ പണ്ഡിതര്‍ക്കു പുറമേ പൗരാണിക ബിദഈ പണ്ഡിതരായ ഇബ്നുതൈമിയ്യയും ശൗകാനിയും ആധുനിക ബിദഇകളായ ഖറദാവി,കെഎം മൗലവി, സി എന്‍അഹ്മദ് മൗലവി എന്നിവരൊക്കെയും മൗലിദാഘോഷത്തെ അംഗീകരിച്ചവരാണ്.

എന്നാല്‍ഖുര്‍ആന്‍സന്തോഷിക്കണമെന്നും നന്ദിപ്രകടിപ്പിക്കണമെന്നും പറഞ്ഞിട്ടും തിരുനബി(സ്വ) അതു പഠിപ്പിച്ചിട്ടും മുസ്‌ലിം ലോകം അതേറ്റെടുത്തിട്ടും പണ്ഡിത ശ്രേഷ്ഠര്‍വ്യക്തമാക്കിയിട്ടും മൗലിദാഘോഷം തെറ്റാണെന്നു മാത്രമല്ല ശിര്‍ക്കുകൂടിയാണെന്ന അപകടകരമായ വാദമാണ് ഇപ്പോള്‍കേരളാ മുജാഹിദുകള്‍മുന്നോട്ടുവെക്കുന്നത്. ആഘോഷം മാത്രമല്ല മൗലിദായ മൗലിദൊക്കെയും ശിര്‍ക്കാണെന്നാണ് ഉമര്‍മൗലവിയുടെ പഴകിയ ഗവേഷണം. നന്മയുടെ എല്ലാ വഴികളിലും മുടക്കുമായി നില്‍ക്കുന്ന ഇവരുടെ ലക്ഷ്യമെന്താണാവോ?

ഫൈസല്‍അഹ്സനി രണ്ടത്താണി

യാസീനിന്റെ മഹത്ത്വം

യാസീനിന്റെ മഹത്ത്വം
● 0 COMMENTS
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

വിശുദ്ധ ഖുര്‍ആന്‍ വിശ്വാസിയുടെ രക്ഷാകവചമാണ്. അതിലെ ചില സൂറത്തുകള്‍ക്കും സൂക്തങ്ങള്‍ക്കും പ്രത്യേക ഫലങ്ങളുണ്ട്. അവ പതിവായി ഓതുന്നതിന് ധാരാളം ശ്രേഷ്ഠതകള്‍ പണ്ഡിതര്‍ പഠിപ്പിച്ചതു കാണാം. സൂറതു യാസീന്‍ അതില്‍ പ്രധാനം. യാസീന്റെ മഹത്ത്വങ്ങള്‍ നിരവധിയാണ്. അല്ലാഹുവിന്റെ പൊരുത്തം കാംക്ഷിച്ചുകൊണ്ട് ഒരാള്‍ യാസീന്‍ ഓതിയാല്‍ ദോഷം പൊറുക്കപ്പെടുമെന്ന് നബി(സ്വ) പറഞ്ഞു. ഇശാമഗ്രിബിനിടയിലെ സമയം സിനിമസീരിയലുകള്‍ കണ്ട് പാഴാക്കുന്നത് കുറ്റകരമാവുന്നതിനു പുറമെ തീരാ നഷ്ടവുമാണ്. യാസീന്‍, തബാറക, വാഖിഅ തുടങ്ങിയ സൂറതുകള്‍ വിശ്വാസികള്‍ പതിവാക്കിയാല്‍ ലഭിക്കുന്ന നന്മകള്‍ അനവധി. എല്ലാ രാത്രികളിലും യാസീന്‍ ഓതുന്നയാള്‍ മരണപ്പെട്ടാല്‍ ശഹീദിന്റെ പ്രതിഫലം ലഭിക്കുമെന്ന് നബി(സ്വ) പറഞ്ഞതായി ഇമാം ത്വബ്റാനി “മുഅ്ജമുല്‍ ഔസതി’ല്‍ ഉദ്ധരിക്കുന്നുണ്ട്.

ഇബ്നു അബ്ബാസ്(റ) നിവേദനം: ഒരാള്‍ പ്രഭാതത്തില്‍ യാസീന്‍ ഓതിയാല്‍ അന്നു വൈകുന്നേരം വരെ അവന്റെ കാര്യങ്ങള്‍ എളുപ്പമാകും. പ്രദോഷത്തില്‍ ഓതിയാല്‍ പിറ്റേന്നു പ്രഭാതം വരെയുള്ള പ്രശ്നങ്ങള്‍ പരിഹൃതമാകും (സുനനുദ്ദാരിമി 10/315).

അലി(റ) പറയുന്നു: “തിരുനബി(സ്വ) എന്നോടരുളി: അലീ, താങ്കള്‍ യാസീന്‍ ഓതുക. കാരണം അതില്‍ പത്ത് ബറകത്തുകളുണ്ട്. 1. വിശന്നവന് വിശപ്പടങ്ങും, 2. ദാഹിച്ചവന് ദാഹം തീരും, 3. നഗ്നന് വസ്ത്രം ലഭിക്കും, 4. അവിവാഹിതന് ഇണയെ ലഭിക്കും, 5. ഭയന്നവന്‍ നിര്‍ഭയനാവും, 6. ജയില്‍വാസി മോചിതനാവും, 7. യാത്രക്കാരന് സഹായം ലഭിക്കും, 8. നഷ്ടപ്പെട്ടത് തിരിച്ചുലഭിക്കും, 9. രോഗിക്ക് ശമനമുണ്ടാകും, 10. മയ്യിത്തിന്റെ സമീപം ഓതിയാല്‍ പരലോക പ്രയാസങ്ങള്‍ ലഘൂകരിക്കപ്പെടും’ (ബിഗ്യതുല്‍ ഹാരിസ 1/151,152, തഫ്സീറുന്നസഫി 3/187).

അതിരാവിലെ യാസീന്‍ ഓതിയാല്‍ അവന്റെ ആവശ്യങ്ങള്‍ പൂര്‍ത്തിയാകും (സുനനുദ്ദാരിമി 10/314). ഉബയ്യിബ്നു കഅ്ബ്(റ) ഉദ്ധരിക്കുന്നു: “നബി(സ്വ) പറഞ്ഞു: എല്ലാ വസ്തുവിനും ഹൃദയമുണ്ട്, ഖുര്‍ആനിന്റെ ഹൃദയം യാസീനാണ്. അല്ലാഹുവിന്റെ പൊരുത്തം തേടി ഒരാള്‍ അതോതിയാല്‍ ദോഷം പൊറുക്കപ്പെടും. ഖുര്‍ആന്‍ പന്ത്രണ്ട് തവണ ഖതം തീര്‍ത്ത പ്രതിഫലം അവന് ലഭിക്കുന്നതുമാണ്.’

മരണവീട്ടില്‍ യാസീന്‍ ഓതുന്ന പതിവുണ്ട് മുസ്‌ലിംകള്‍ക്ക്. മരണമാസന്നമായവരുടെ സമീപത്തും ഇതോതണം. എങ്കില്‍ പ്രസ്തുത സൂറതിന്റെ അക്ഷരങ്ങളുടെ എണ്ണമനുസരിച്ച് പത്തുവീതം മലക്കുകള്‍ ഇറങ്ങിവരികയും അവര്‍ അയാള്‍ക്കുവേണ്ടി പൊറുക്കലിനെ തേടുകയും ചെയ്യും. അയാളുടെ ജനാസ കുളിപ്പിക്കലിനും അനുബന്ധ ചടങ്ങുകള്‍ക്കും ആ മലക്കുകള്‍ പങ്കെടുക്കുന്നതുമാണ്. നിസ്കാരവും മറമാടല്‍ ചടങ്ങും പൂര്‍ത്തീകരിച്ചല്ലാതെ അവര്‍ മടങ്ങുകയില്ല. മരണവേളയിലുള്ളവരുടെ അടുക്കല്‍ വെച്ച് യാസീന്‍ ഓതിയാല്‍ സ്വര്‍ഗത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന രിള്വാന്‍(അ) സ്വര്‍ഗപാനീയം അവനെ കുടിപ്പിക്കും. ദാഹം ശമിച്ചവനായി അസ്റാഈല്‍(അ) അവന്റെ ആത്മാവ് പിടിക്കും. ഖബ്റിലും പുനര്‍ജന്മ സമയത്തും അവന്‍ ദാഹം തീര്‍ന്നവനാകും (മുസ്നദുശ്ശിഹാബുല്‍ ഖളാഈ 4/91).

മരണാസന്നരുടെ സമീപം നിങ്ങള്‍ യാസീന്‍ ഓതുവീന്‍ (അബൂദാവൂദ്, ഇബ്നുമാജ, അഹ്മദ്) എന്ന ഹദീസ് പ്രസിദ്ധമാണ്. ഇമാം ഇബ്നുഹജറില്‍ ഹൈതമി(റ) പറയുന്നു: സ്വഹീഹായ ഹദീസിന്റെ അടിസ്ഥാനത്തില്‍ മരണം സംഭവിച്ചവരുടെ സമീപം സൂറതു യാസീന്‍ ഓതല്‍ സുന്നത്താണ്. മരിച്ചയാള്‍ക്ക് ഖുര്‍ആന്‍ ശ്രവിക്കാനും ഖുര്‍ആനിന്റെ ബറകത് കരസ്ഥമാക്കാനും സാധിക്കും. ആത്മാവിന്റെ തിരിച്ചറിവ് അവശേഷിക്കുന്നതിനാല്‍ അവന്‍ ജീവിച്ചിരിക്കുന്നവനെ പോലെ തന്നെയാണ്. മരിച്ചയാള്‍ക്കു നേരില്‍ സലാം പറയുന്നുണ്ടല്ലോ. സലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നപോലെ ഖുര്‍ആന്‍ പാരായണവും അവര്‍ അറിയുന്നു. സിയാറത് ചെയ്യുന്നവരും സംസ്കരണ ചടങ്ങില്‍ പങ്കെടുക്കുന്നവരും ഖുര്‍ആന്‍ ഓതല്‍ സുന്നത്താണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. യാസീന്‍ ഓതുന്നതിനാല്‍ ദാഹം ശമിക്കുമെന്ന് നബിവചനവുമുണ്ട്. പ്രസ്തുത സൂറതില്‍ പരലോകത്തിന്റെ അവസ്ഥയും നരകശിക്ഷയും വിവരിക്കുന്നതിനാല്‍ തന്നെ അതു തെരഞ്ഞെടുക്കുന്നത് യുക്തിഭദ്രവുമത്രെ (തുഹ്ഫ 3/93).

ഇത്രയും മഹത്ത്വങ്ങളുള്ള യാസീന്‍ സൂറത്തും ഫാതിഹയും മരണവീട്ടിലും മറ്റും ഓതാന്‍ തുടങ്ങുമ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ചിലര്‍ വിഘടിച്ചുപോകുന്നത് വിഡ്ഢിത്തമല്ലാതെ മറ്റെന്താണ്? പിശാചിനെ വേണ്ടവിധം പ്രസാദിപ്പിക്കുകയാണിവര്‍.



അബ്ദുറഹ്മാന്‍ സഖാഫി അമ്പലക്കണ്ടി

ശീഇകളുംസുന്നികളും അഹ്ലുബൈത്ത്: വ്യത്യാസപ്പെടുന്നത എവിടെ?

ശീഇകളുംസുന്നികളും
അഹ്ലുബൈത്ത്: വ്യത്യാസപ്പെടുന്നത എവിടെ?● 0 COMMENTS🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0




കേരളത്തില്‍സമീപകാലത്ത് ശീഇസത്തെ താത്ത്വികമായും പ്രാമാണികമായും സാധൂകരിക്കാനും പ്രചരിപ്പിക്കാനും ഏറെ ശ്രമിച്ചുകൊണ്ടിരിക്കുന്ന സി ഹംസയുടെ വിവിധ രചനകളില്‍നിന്നും ഏതാനും ഭാഗങ്ങള്‍ഇവിടെ പകര്‍ത്താം: “പ്രവാചകപുത്രി ഹസ്രത്ത് ഫാത്വിമ സഹ്റാ(റ), അവരുടെ ഭര്‍ത്താവും പ്രവാചകന്റെ പിതൃവ്യപുത്രനുമായ ഹസ്രത്ത് അലി(റ), ഇവരുടെ പുത്രന്മാരായ ഹസ്രത്ത് ഹസന്‍(റ), ഹസ്രത്ത് ഹുസൈന്‍(റ) എന്നിവരും അരുടെ സന്താന പരന്പരയുമാണ് അഹ്ലുബൈത്ത്’ (ഇമാം ഖുമൈനിയുടെ ഇസ്‌ലാമിക ഗവണ്‍മെന്‍റ് എന്ന കൃതി വ്യാഖ്യാനിച്ചെഴുതിയ സമഗ്ര വിശദീകരണം, 1990, പേ 226).

ശിയാഇസത്തില്‍വിലായത്തിന് ഏറ്റവും വലിയ സ്ഥാനം നല്‍കപ്പെട്ടിരിക്കുന്നു. ഇമാം മുഹമ്മദുല്‍ബാഖിറില്‍നിന്ന് സുറാറ ഇപ്രകാരം ഉദ്ധരിക്കുന്നു. ഇമാം പറഞ്ഞു: നമസ്കാരം, സകാത്ത്, ഹജ്ജ്, വ്രതം, വിലായത്ത് എന്നീ അഞ്ചു സംഗതികളിലാണ് ഇസ്‌ലാം സ്ഥാപിതമായിരിക്കുന്നത്. സുറാറ പറയുന്നു. അപ്പോള്‍ഞാന്‍ചോദിച്ചു: ഇവയില്‍ഏതാണ് കൂടുതല്‍ശ്രേഷ്ഠം? ഇമാം പറഞ്ഞു: കൂടുതല്‍ശ്രേഷ്ഠം വിലായത്തു തന്നെ. കാരണം അതാണ് മറ്റുള്ളവയിലേക്കെല്ലാം കടന്നുചെല്ലാനുള്ള താക്കോല്‍. വാലി അവയിലേക്കുള്ള വഴികാട്ടിയാകുന്നു (ശയശറ/137).

ശാഖാപരമായ നിയമങ്ങളെക്കാളും അടിസ്ഥാന ആരാധനാനുഷ്ഠാനങ്ങളെക്കാളും ഇസ്‌ലാമിക ഗവണ്‍മെന്‍റിനാണ് പ്രാഥമികത്വമുള്ളതെന്ന് ഖുമൈനി വ്യക്തമാക്കുന്നു (ശയശറ/128).

നേരത്തെ എണ്ണിയ അഹ്ലുബൈത്തിനു മാത്രമേ ഇമാമുല്‍അഅ്ളം ആകാനുള്ള അര്‍ഹതയുള്ളൂവെന്നും പന്ത്രണ്ടു പേരടങ്ങുന്ന ആ ഇമാമീ പരന്പരയിലെ പന്ത്രണ്ടാമന്‍ഒളിഞ്ഞിരിക്കുകയാണെന്നും വാദിക്കുന്ന “ഇസ്നാ അശ്രി’യുടെ പരിഷ്കര്‍ത്താവായ ഖുമൈനിയുടെ പുതിയ കൂട്ടിച്ചേര്‍ക്കലോടു കൂടിയ ഖുമൈനിസത്തിന്റെ കേരളത്തിലെ മുഖ്യ പ്രചാരകനാണ് സി ഹംസ. കല്‍പനാധികാരികളെ അനുസരിക്കണമെന്ന ഖുര്‍ആന്‍ശാസനയുടെ അടിസ്ഥാനത്തില്‍, ഇപ്പറഞ്ഞ പന്ത്രണ്ടുപേര്‍മാത്രമാണ് കല്‍പനാധികാരികള്‍എന്ന വാദത്തിന്റെ ബലത്തില്‍, അനുസരിക്കപ്പെടേണ്ട ആ കല്‍പനാധികാരികളെല്ലാം വിശുദ്ധരായിരിക്കേണ്ടതനിവാര്യമാണെന്ന് ഇസ്നാ അശ്രികള്‍പറയുന്നു. അതായത്, അഹ്ലുല്‍ബൈത്ത് പാപ പരിശുദ്ധരായിരിക്കണം. ദൈവികമായ പ്രത്യേക സംരക്ഷണത്തില്‍പാപപരിശുദ്ധമായ ജീവിതം നയിക്കുന്നവരാണ് അഹ്ലുബൈത്ത് എന്നാണ് മേല്‍കൊടുത്ത ഖുര്‍ആന്‍വാക്യം മനസ്സിലാക്കിത്തരുന്നത് (അഹ്സാബ്/33നെ കുറിച്ച്) (പേ 226). “അതിനാല്‍പാപങ്ങളില്‍നിന്നും അബദ്ധങ്ങളില്‍നിന്നും പൂര്‍ണമായും പരിശുദ്ധരായവരും തികഞ്ഞ അനുസരണയോഗ്യരുമായിരിക്കണം ഉലുല്‍അംറ് എന്ന കാര്യം തീര്‍ച്ചയാണ്. അല്ലാത്തപക്ഷം പാപികളെ അനുസരിക്കാന്‍സമുദായം നിര്‍ബന്ധിതമാവുകയെന്ന ഒരു ദുരന്തഫലവും അത് വരുത്തിയേക്കും’ (പേ 343).

സമുദായം അനിവാര്യമായും അനുസരിക്കേണ്ട രാഷ്ട്രീയആത്മീയ നേതൃത്വമാണ് ശീഇകള്‍ക്ക് ഇമാമത്ത്. “ലൗകികവും ധാര്‍മികവും മതപരവുമായ നേതൃത്വമാണ് ഇമാമത്ത്. സ്വയാര്‍ജിതമോ ജനങ്ങളുടെ ഹിതാഹിതങ്ങളെ അടിസ്ഥാനമാക്കിയുള്ള തെരഞ്ഞെടുപ്പിലൂടെ തീരുമാനിക്കപ്പെടുന്നതോ അല്ല ആ പദവി. യുക്തിചിന്തകള്‍ക്ക് എത്താവുന്നതില്‍കവിഞ്ഞതാണ് ഇമാമത്തെങ്കിലും അതൊരിക്കലും പ്രവാചകത്വമല്ല…. (പേ 194). ഇമാമുകള്‍തെറ്റുകള്‍ക്കതീതരാണ്. വ്യക്തിപരമായ ആത്മപ്രകാശനത്തിലൂടെയാണ് അവര്‍ക്ക് അറിവും ജ്ഞാനവും ലഭിക്കുന്നത് (പേ 196). ഖുമൈനി പറയുന്നു: ഭരണാധികാരിയെന്ന നിലക്കുള്ള എല്ലാ ഉത്തരവാദിത്തങ്ങള്‍ക്കും പുറമെ തീര്‍ച്ചയായും ഇമാമിന് ചില ആധ്യാത്മിക മാനങ്ങളുണ്ട്. ദൈവകല്‍പിതവും സാര്‍വത്രികവുമാണ് ഇമാമിന്റെ സ്ഥാനം. പ്രപഞ്ചത്തിലെ ഓരോ അണുവും അധികാരസ്ഥന് വിധേയപ്പെടാന്‍മാത്രം പ്രാപഞ്ചിക പ്രാതിനിധ്യമുള്ള അധികാരമാണ് ഇമാമിന്‍റേത്. നാം നിര്‍ബന്ധമായും വിശ്വസിക്കേണ്ട കാര്യങ്ങളില്‍പെട്ടതാണ്, ദൈവനിയുക്തനായ പ്രവാചകനോ ദൈവ സാമീപ്യമുള്ള മലകിനോ പ്രാപിക്കാന്‍കഴിയാത്ത അധ്യാത്മിക പദവികളാണ് ഇമാമുകള്‍ക്കുള്ളതെന്ന്’ (പേ 256). സുന്നികളുടെ ഒരു പ്രസിദ്ധീകരണത്തില്‍സി ഹംസ അഹ്ലുല്‍ബൈത് എന്ന അധ്യായത്തിലെഴുതിയതിങ്ങനെ: അഹ്ലുബൈതിലൂെടയാണ് റസൂലിന്റെ ആധ്യാത്മിക ജീവിതത്തിന്റെ ചൈതന്യ പൂര്‍ണവും അനുസ്യൂതവുമായ പ്രവാഹം… രാഷ്ട്രീയാധികാരം തന്നെ മുസ്‌ലിംകള്‍ക്കില്ലാതിരിക്കുന്പോഴും അവര്‍ക്ക് ലോകത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ഒരു ഖുഥുബ് ഇല്ലാതിരിക്കില്ല. ആ ഖുഥുബ് അഹ്ലുല്‍ബൈതില്‍നിന്നായിരിക്കുകയും ചെയ്യും… ഖുഥുബ് അഹ്ലുബൈതില്‍പെട്ട ഗുരു മാത്രമേ ആകാവൂ…’

മറ്റൊരിടത്ത് അദ്ദേഹം കുറിക്കുന്നു: പ്രവാചക ജീവിതത്തിന്റെ ആധ്യാത്മിക രഹസ്യങ്ങളിലേക്ക് ഒരു സാധകന് എത്തണമെങ്കില്‍അവിടത്തെ കുടുംബത്തെ അങ്ങോട്ടുള്ള പാതയായി സ്വീകരിക്കണം. ബാഹ്യതലങ്ങളിലേക്കും നിയമപരവും സാമൂഹികവുമായ വശങ്ങളിലേക്കും എത്തിച്ചേരാനാകട്ടെ, സ്വഹാബികളാണവലംബം’ (അല്ലഫല്‍അലിഫ്: വിവര്‍ത്തനവും വ്യാഖ്യാനവും, പേ 247).

അഹ്ലുല്‍ബൈത്തിനെക്കുറിച്ചുള്ള ഗുരുതരമായ ഇത്തരം പിഴവാദങ്ങള്‍സുന്നി പ്രസാധനാലയങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെ ഹംസ മൗലവി അതിനിഗൂഢമായി പ്രചരിപ്പിക്കുകയായിരുന്നു.

നബി(സ്വ)യുടെ നിയോഗ ലക്ഷ്യം?

അല്ലാഹുവിനെ സ്നേഹിച്ചും അംഗീകരിച്ചും സാധനയര്‍പ്പിക്കുകയെന്ന നിയോഗ ലക്ഷ്യത്തിലേക്ക് മനുഷ്യരാശിയെ വഴിനടത്തുകയാണ് തിരുദൂതര്‍(സ്വ)യുടെ ദൗത്യം. അല്ലാഹുവിനെ അവന്റെ ഗാംഭീര്യതയും സൗന്ദര്യവും നിറഞ്ഞ സകല സന്പൂര്‍ണതയോടെയും പരിചയപ്പെടുത്തുക, അവനെ താണുവണങ്ങി ജീവിക്കേണ്ട മാതൃക കാണിച്ചുകൊടുക്കുക. ഇതാണ് സകല ദൂതന്മാരും പ്രവാചകരും നിര്‍വഹിച്ചത്. അന്ത്യദൂതന്‍എന്ന നിലയില്‍നബി(സ്വ) ആ ദൗത്യം പൂര്‍ത്തീകരിച്ചു. മനുഷ്യര്‍ക്ക് സ്രഷ്ടാവായ അല്ലാഹുവിനെ പ്രാപിക്കാനുള്ള ഏക സന്പൂര്‍ണ വഴിയാണ് തിരുദൂതര്‍(സ്വ). അവിടുത്തെ സന്ദേശങ്ങളും ജീവിതമാതൃകയും മനസാ വാചാ കര്‍മണാ പകര്‍ത്തുന്നവര്‍ക്കേ ദൈവപ്രീതി നേടാന്‍കഴിയൂ. മനുഷ്യരെ പ്രസ്തുത ലക്ഷ്യത്തിലേക്ക് നയിക്കാന്‍ഒരു പിതാവിനെക്കാളേറെ, മാതാവിനെക്കാളേറെ കാരുണ്യാതിരേകത്താല്‍അവിടുന്ന് പ്രവര്‍ത്തിച്ചു.

വിലായത്തും ഖറാബത്തും

അന്ത്യദൂതരോട് രണ്ടു തരത്തിലുള്ള ബന്ധമാണ് മറ്റു മനുഷ്യര്‍ക്കുണ്ടാവുക. അവിടുത്തെ നിയോഗ ദൗത്യത്തോടുള്ള പ്രതികരണമായിട്ടുള്ളതാണ് പ്രഥമവും പ്രധാനവുമായ ബന്ധം. അതിനു വിലായത്ത് എന്നു പറയും. രണ്ടാമത്തേത് ആദര്‍ശപരമായ ബന്ധം. അല്ലാഹുവിനെ റബ്ബും ഇലാഹുമായി ഏറ്റെടുക്കുന്നവന്‍സ്രഷ്ടാവുമായി സ്ഥാപിക്കുന്ന ബന്ധത്തെയും വിലായത്ത് എന്നു പറയാറുണ്ട്. അല്ലാഹുവുമായുള്ള വിലായത്ത് പ്രാപിക്കാന്‍അനുകരിക്കേണ്ട വഴികാട്ടിയും മാതൃകയുമെന്ന നിലയില്‍നബി(സ്വ)യോടു സ്ഥാപിക്കുന്ന ബന്ധമാണ് നബിയുമായുള്ള വിലായത്ത്. ഈമാനും തഖ്വയുമാണ് ഈ രണ്ടു വിലായത്തിന്റെയും അടിസ്ഥാനം. ഈമാനും തഖ്വയുമില്ലാത്തവര്‍ക്ക് അല്ലാഹുവുമായോ റസൂലുമായോ വിലായത്ത് സ്ഥാപിക്കാന്‍കഴിയില്ല. “നിശ്ചയം അല്ലാഹു, അവനാണ് അവിടുത്തെ രക്ഷാധികാരി. പിന്നെ ജിബ്രീലും സത്യവിശ്വാസികളായ സജ്ജനങ്ങളുമാണ് അവിടുത്തെ ആദര്‍ശ ബന്ധുക്കള്‍’ (തഹ്രീം/4) എന്ന സൂക്തം അതാണു പറയുന്നത്. “നിശ്ചയം എന്റെ ബന്ധു അല്ലാഹുവും സത്യവിശ്വാസികളായ സജ്ജനങ്ങളും മാത്രമാകുന്നു’ (മുത്തഫഖുന്‍അലൈഹി) എന്നും, നിശ്ചയം എന്റെ ബന്ധുക്കള്‍ഭക്തജനങ്ങളാകുന്നു; അവര്‍എവിടെയുള്ളവരാണെങ്കിലും ശരി (അഹ്മദ്) എന്നും തിരുവിശദീകരണങ്ങള്‍കാണാം.

ഖാളി ഇയാള്(റ) പറയുന്നു: തിരുദൂതരുടെ ആദര്‍ശബന്ധുക്കള്‍സത്യവിശ്വാസികളായ സദ്വൃത്തരാകുന്നുവെന്ന് മേല്‍ഹദീസ് ദ്യോതിപ്പിക്കുന്നു. അവര്‍ക്ക് തിരുദൂതരുമായി യാതൊരുവിധ പാരന്പര്യ ബന്ധമില്ലെങ്കിലും ശരി. സത്യവിശ്വാസിയോ സദ്വൃത്തനോ അല്ലെങ്കില്‍എത്ര അടുത്ത ബന്ധ പരന്പരയിലാണെങ്കില്‍പോലും അയാള്‍തിരുദൂതരുടെ ബന്ധുവേ അല്ല. നിശ്ചയം തിരുദൂതരുമായുള്ള ബന്ധുത്വം, മതത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളില്‍, ശരീഅത്തിന്റെ പ്രത്യക്ഷ ആചാരങ്ങളില്‍തിരുദൂതരോടു സാധര്‍മ്യം പുലര്‍ത്തുകവഴി മാത്രമേ സംഭവ്യമാവുകയുള്ളൂ; പാരന്പര്യത്തിന്റെ കൂട്ടോ ഗര്‍ഭാശയത്തിലെ സഹജീവിതമോ പറഞ്ഞ് അതു സ്ഥാപിക്കപ്പെടുകയില്ല എന്ന് മേല്‍ഹദീസ് അര്‍ത്ഥമാക്കുന്നു.’ ഇമാം നവവി(റ)യും ഇബ്നുഹജറില്‍അസ്ഖലാനി(റ)യും ഈ വീക്ഷണത്തെ ശരിവെക്കുന്നു. വിശ്വാസമില്ലെങ്കില്‍അനന്തരാവകാശ വിനിമയമോ ബന്ധുത്വമോ നിലനില്‍ക്കില്ല.

തിരുദൂതരുമായുള്ള വിലായത്താണ് കുടുംബ ബന്ധത്തേക്കാള്‍പ്രധാനം. മുന്‍കാല പ്രവാചകത്വം (നുബുവ്വത്ത്), സുഹ്ബത്ത് (തിരുദൂതരില്‍നിന്നും നേര്‍ക്ക് വിശ്വാസം സ്വീകരിക്കാന്‍ലഭിച്ച അവസരം) എന്നിവയുടെ വിലായത്തിന്റെ പ്രഥമ പദവികള്‍, എല്ലാ പ്രവാചകരും തിരുദൂതരുടെ ബന്ധുവാണ്; പിന്നെ സ്വഹാബത്ത് അഖിലവും. സ്വഹാബത്തില്‍ആദ്യമാദ്യം കടന്നുവരുന്നവരും വിശ്വാസം കൊണ്ടും ഭക്തി കൊണ്ടും മികച്ചുനില്‍ക്കുന്നവരുമാണ് മുന്നണിയില്‍. പില്‍ക്കാല അനുയായികളിലും ഇപ്രകാരം പദവി വ്യത്യാസം പരിഗണിക്കപ്പെടുന്നു.

തിരുദൂതരുമായുള്ള കുടുംബ ബന്ധമാണ് രണ്ടാമത്തേത്. പ്രാഥമികാര്‍ത്ഥത്തില്‍ഖറാബത്ത് എന്നു പറയും. മുന്‍ഗാമികളിലേക്കും പിന്‍മുറയിലേക്കും വ്യാപിക്കുന്നതാണ് ഖറാബത്ത്. ഖറാബത്ത് പരിഗണിക്കപ്പെടണമെങ്കില്‍വിലായത്തുണ്ടാകണം. സത്യവിശ്വാസവും അടിസ്ഥാന കര്‍മങ്ങളും ഇല്ലാത്തവര്‍വംശവൃക്ഷത്തിലെ ഉണങ്ങിവീണ ശാഖകളായാണ് ഗണിക്കുക; ആ ഖറാബത്ത് പരിഗണനീയമല്ല. ഖറാബത്തിന് വിവിധ തട്ടുകളുണ്ട്. ഖുറൈശ് (പിതൃപരന്പരയിലെ നള്ര്‍ബ്നു കിനാനയാണ് ഖുറൈശ്തുഹ്ഫ, ശറഹുല്‍അഖാഇദ്) മുതല്‍പുത്രസന്തതികളിലൂടെ താഴോട്ടിറങ്ങുന്ന വംശവൃക്ഷത്തില്‍തിരുദൂതര്‍(സ്വ)യിലൂടെ താഴോട്ടിറങ്ങുന്ന സന്താന പരന്പരക്കാണ് പ്രാഥമ്യം. വംശപരവും വിവാഹ ബന്ധവും പിന്നീടാണു പരിഗണിക്കപ്പെടുക. വിലായത്തും ഖറാബത്തും സമ്മേളിച്ച വ്യക്തികളില്‍, ആദ്യം വിലായത്തിന്റെയും പിന്നെ ഖറാബത്തിന്റെയും ശക്തിയും വീര്യവുമാണ് പരിഗണിക്കുക. അഹ്ലുസ്സുന്നയുടെ വ്യക്തവും പ്രാമാണികവുമായ ഈ നിലപാടില്‍മനുഷ്യരിലേറ്റം ഉത്തമരായി യഥാക്രമം അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി (റ.ഹും) എന്നിവരെ വാഴ്ത്തുന്നതും അംഗീകരിക്കുന്നതും മേല്‍വിവരിച്ച മാനദണ്ഡങ്ങള്‍പ്രകാരമാണ്. ഇവരുടെ ഉത്തമാവസ്ഥ ലൗകികവും ആത്മീയവുമാണ്; ആധ്യാത്മികനിഗൂഢതലങ്ങളില്‍മറ്റു മൂവര്‍ക്കുമില്ലാത്ത സവിശേഷത അലി(റ)നു കല്‍പ്പിക്കുന്നില്ല. അദ്ദേഹവുമായി മുആവിയ(റ)നുണ്ടായ അഭിപ്രായ വ്യത്യാസം അദ്ദേഹത്തിന്റെ അര്‍ഹതയെയും യോഗ്യതയെയും സംബന്ധിച്ചായിരുന്നില്ല. രാഷ്ട്രീയ നടപടികളെയും നയങ്ങളെയും കുറിച്ചായിരുന്നു. സ്വര്‍ഗത്തിലെത്താന്‍, ആത്മീയ ഔന്നത്യം പ്രാപിക്കാന്‍ഏതു സ്വഹാബിയെയും മാതൃകയാക്കാമെന്ന് നബി(സ്വ) ഉണര്‍ത്തിയിട്ടുണ്ട്.

മുസ്‌ലിം സമുദായത്തിന് മേല്‍പരാമര്‍ശിച്ച മാനദണ്ഡങ്ങളെക്കുറിച്ച് കൃത്യമായ അവബോധമുണ്ടായിരുന്നു, എക്കാലത്തും. ദൈവഹിതമായ ഇമാമത്ത് അലി(റ)നാണെന്ന് തിരുദൂതര്‍(സ്വ)യോ വിശുദ്ധ ഖുര്‍ആനോ പഠിപ്പിച്ചിരുന്നെങ്കില്‍, ഖലീഫയെച്ചൊല്ലിയുള്ള ഒരു കൂടിയാലോചനയെയും സ്വാഭാവികമായ വ്യത്യസ്താഭിപ്രായങ്ങളുടെയും ആവശ്യം ഉണ്ടാകുമായിരുന്നില്ല. വിശുദ്ധ ഖുര്‍ആനിലെ ചില സൂക്തങ്ങളെ അഹ്ലുബൈത്തിലേക്ക് വളച്ചൊടിച്ചു വഴിതിരിച്ചുവിടാനും, കൃത്രിമഹദീസുകള്‍നിരത്തി അതിനു ന്യായം കണ്ടെത്താനും പില്‍ക്കാലത്തുള്ളവര്‍കിണഞ്ഞു പരിശ്രമിക്കേണ്ടി വന്നത്; സ്വഹാബത്തിനു ലഭിച്ച ശിക്ഷണത്തിന്റെയും ഖുര്‍ആന്‍അവബോധത്തിന്റെയും മഹിമ ഉള്‍ക്കൊള്ളാന്‍വിസമ്മതിക്കുന്നതു കൊണ്ടുമാത്രമാണ്.

ആരാണ് തിരുദൂതരുടെ ബന്ധുക്കള്‍?

ഇബ്റാഹിം നബി(അ)യുടെ പുത്രന്‍ഇസ്മാഈല്‍നബി(അ)യുടെ സന്താന പരന്പരയിലാണ് തിരുദൂതര്‍(സ്വ) പിറക്കുന്നത്. അവിടുത്തെ പൂര്‍വപിതാക്കളില്‍അദ്നാന്‍മുതല്‍താഴോട്ടള്ള ഇരുപത് പിതാമഹന്മാരെക്കുറിച്ചു വളരെ വിശദമായ ചരിത്രം ലഭ്യമാണ്. ഇവരില്‍നള്ര്‍ബ്നു കിനാന മുതല്‍ഖുറൈശി എന്ന ബഹുമതിയാരംഭിക്കുന്നു. നബി(സ്വ) ഖുറൈശികളെയും പിന്‍മുറയില്‍അവരുടെ സഹോദരങ്ങളെയും പ്രത്യേകം പരിഗണിക്കുകയും ആദരിക്കുകയും ചെയ്തു. പില്‍ക്കാല ഖലീഫമാരും അതു തുടര്‍ന്നു. ഇസ്‌ലാമിക ഖിലാഫത്തിന്റെ അധികാരം ഖുറൈശികളില്‍നിക്ഷിപ്തമാക്കി (വിശദാംശങ്ങള്‍പിന്നീട്). ഈ പരന്പരയില്‍ഹാശിം പുത്ര പരന്പരക്ക് പ്രത്യേക പരിഗണന നല്‍കി. മുശ്രിക്കുകളുടെ ക്രൂരമായ പീഡനങ്ങള്‍പ്രസ്ഥാനത്തിനു നേരെ ഉണ്ടായ സന്ദര്‍ഭത്തില്‍”അബൂത്വാലിബ് താഴ്വരയില്‍’ പ്രവാചകരെയും അനുയായികളെയും ഉപരോധിച്ചപ്പോള്‍, ഹാശിം കുടുംബത്തോട് എ്യെദാര്‍ഢ്യം പ്രഖ്യാപിച്ച് മുത്തലിബ് പുത്രപരന്പരയിലുള്ളവരും സ്വമേധയാ ഉപരോധത്തിന് കീഴടങ്ങി. ഹാശിം കുടുംബത്തെപ്പോലെ അവരും ധാരാളം പീഡനം സഹിച്ചു. മുത്തലിബികളായ മുസ്‌ലിംകളും അമുസ്‌ലിംകളും അതില്‍സഹകരിച്ചു. അതിന് പ്രതിനന്ദിയായി, നബി(സ്വ) ഹാശിം കുടുംബത്തിന് നല്‍കിയ അതേ പരിഗണനയില്‍മുത്തലിബ് കുടുംബത്തെയും ഉള്‍പ്പെടുത്തി.

നബി(സ്വ)ക്ക് ആണ്‍മക്കളിലൂടെയുള്ള സന്താന പരന്പരയില്ലെന്നത് പ്രസിദ്ധമാണ്. അലി(റ) ഹാശിമിയാണെങ്കിലും നബി(സ്വ)യുടെ നേര്‍പുത്ര പരന്പരയിലല്ല. പ്രവാചക പുത്രി ഫാത്വിമ(റ)യിലൂടെയാണ് നബി പരന്പര നിലനില്‍ക്കുന്നത്. മറ്റു പുത്രിമാരുടെ സന്താനങ്ങള്‍ക്കും പിന്‍മുറയില്ല. പെണ്‍കുട്ടികളിലൂടെ വരുന്ന പിന്‍മുറ അറബികള്‍പൊതുവെ പരിഗണിക്കാറില്ല. ഇസ്‌ലാമിക കാഴ്ചപ്പാടിലും പെണ്‍കുട്ടികളിലൂടെ വരുന്ന സന്താന പരന്പരയല്ല പരിഗണിക്കാറുള്ളത്. ഈസാ നബി(അ)നെ പ്രവാചക പരന്പരയില്‍ഉള്‍പ്പെടുത്തിയ പോലെ (പിതാവില്ലാതെ ജനിച്ച ഈസായുടെ മാതാവാണ് പ്രവാചക പരന്പരയിലൂടെ കടന്നുവരുന്നത്) സവിശേഷമായി പരിഗണിച്ചതാണ് നബി(സ്വ)യുടെ പുത്രി പരന്പരയെയും. “ഹസനും ഹുസൈനും(റ.ഹും) എന്റെ പുത്രന്മാരാകുന്നു’വെന്ന തിരുപ്രസ്താവനയെ അക്ഷരാര്‍ത്ഥത്തില്‍തന്നെ ആദരപൂര്‍വം എടുക്കുകയായിരുന്നു സമുദായം. ഫാത്വിമ, അലി, ഹസന്‍, ഹുസൈന്‍(റ) എന്റെ അഹ്ലുബൈത്താകുന്നു എന്ന് നബി(സ്വ) പ്രഖ്യാപിച്ചതും ഇപ്രകാരമാണ് പരിഗണിച്ചത്. ഇവിടെപ്പറഞ്ഞ അഹ്ലുല്‍ബൈത്ത് പുത്രപരന്പരാപരമായ ഒരു പ്രയോഗമല്ല. ഏതര്‍ത്ഥത്തിലും പുത്രിയെ വിവാഹം ചെയ്ത വ്യക്തി സ്വന്തം പുത്രനായി ഗണിക്കപ്പെടാറില്ലല്ലോ. തിരുദൂതരുടെ ഖറാബത്തില്‍ഹാശിമികളുടെ വൃത്തത്തില്‍പ്രത്യേക പരിഗണനയര്‍ഹിക്കുന്നവരാണ് അവര്‍നാലുപേര്‍എന്നേ അതുകൊണ്ട് അര്‍ത്ഥമാക്കുന്നുള്ളൂ. അവരും അവരുടെ പുത്രന്മാരും മാത്രമാണ് അഹ്ലുല്‍ബൈത്ത് എന്നതിന് അര്‍ത്ഥമില്ല. ആ പ്രസ്താവന അക്ഷരാര്‍ത്ഥത്തിലെടുത്താല്‍അവര്‍നാലു പേര്‍മാത്രമേ ആ പ്രത്യേക പരിഗണനയില്‍ഉള്‍പ്പെടൂ. അവരുടെ പുത്രപരന്പരയെ ഉള്‍പ്പെടുത്താന്‍അതില്‍പഴുതില്ല. അങ്ങനെ ഉള്‍പ്പെടുത്താമെങ്കില്‍അലി(റ)ന് മറ്റു പത്നിമാരില്‍ജനിച്ച പുത്രന്മാരും പരന്പരയും അഹ്ലുല്‍ബൈത്തില്‍ഉള്‍പ്പെടും. ആ നിലപാടാണ് അഹ്ലുസ്സുന്നയുടേത്. എന്നാല്‍ശീഇകള്‍ഹസന്‍, ഹുസൈന്‍എന്നിവരുടെ പിന്‍മുറയെ മാത്രമേ അഹ്ലുല്‍ബൈത്തായി ഗണിക്കാറുള്ളൂ. പുതപ്പിനകത്തു കയറിയ നാലു പേര്‍(അഹ്ലുല്‍കിസാഅ്) മാത്രമാണ് അഹ്ലുല്‍ബൈത്ത് എന്ന് ശാഠ്യം പിടിക്കുന്നവര്‍ആ പ്രസ്താവനയുടെ അക്ഷരാര്‍ത്ഥം എല്ലാ നിലക്കും അംഗീകരിക്കേണ്ടിവരും. അതിനവര്‍കൂട്ടാക്കില്ല. എന്നാല്‍അഹ്ലുസ്സുന്ന ആ നാലുപേര്‍ക്ക് സവിശേഷതയുണ്ടെന്നും അത് നബി(സ്വ)യുടെ പ്രത്യേക താല്‍പര്യമാണെന്നും അതു നാം വകവെച്ചുകൊടുക്കണമെന്നും തിരിച്ചറിയുന്നു. എന്നാല്‍ആധുനിക ബിദഇകള്‍ആ തിരു പ്രസ്താവനയെ തീര്‍ത്തും അവഗണിക്കുന്നവരാണ്. ചുരുക്കത്തില്‍നബി(സ്വ)യുടെ കുടുംബത്തിന്റെ വൃത്തം ഇപ്രകാരമാണ്:

1. ഖിലാഫത്ത് ഖുറൈശികള്‍ക്കു മാത്രം.

2. സകാത്ത് അവകാശികളല്ലാത്തവര്‍.

3. പ്രത്യേക പരിഗണനയര്‍ഹിക്കുന്ന നാലുപേര്‍.

പരിഗണന ലഭിച്ച മറ്റൊരു കൂട്ടരാണ് പ്രവാചക പത്നിമാര്‍. കുടുംബത്തില്‍നിന്നു പത്നിമാരെ മാറ്റിനിര്‍ത്തുവാന്‍യാതൊരു ന്യായവുമില്ല. അഹ്ലുല്‍ബൈത്ത് എന്ന പ്രയോഗം വന്ന ഖുര്‍ആനിലെ മൂന്നിടത്തും പ്രവാചക പത്നിമാരെ പ്രത്യേകം ഉദ്ദേശിക്കുന്നുണ്ടെന്ന് കാണാം. പ്രവാചക പത്നിമാരില്‍ചിലര്‍ഖുറൈശികളായിരുന്നു.

ജ്ഞാനത്തിലും ഭക്തിയിലും നബികുടുംബം മറ്റുള്ളവര്‍ക്കു മാതൃകയാകണമെന്നത് സ്വാഭാവികമായ പ്രത്യേകതയാണ്. വിശിഷ്യാ പ്രത്യേക പരിഗണന നല്‍കപ്പെട്ടവര്‍. അതിനാല്‍അവരെ മാതൃകായോഗ്യരായ പാപപരിശുദ്ധരാക്കുകയെന്ന ലക്ഷ്യത്തോടെ കര്‍ശനമായ ചില വിധിവിലക്കുകള്‍അവര്‍ക്കു നല്‍കപ്പെട്ടു. വിശുദ്ധ ഖുര്‍ആനിലെ അഹ്സാബ്/33 സൂക്തത്തിന്റെ പശ്ചാത്തലവും സന്ദര്‍ഭവും ചേര്‍ത്തുവായിച്ചാല്‍ഇക്കാര്യം സുവ്യക്തമാണ്.

“പ്രവാചക വനിതകളേ, സ്ത്രീകളില്‍മറ്റാരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ഭയഭക്തിയുള്ളവരെങ്കില്‍അന്യരോട് കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുത്. അങ്ങനെ ചെയ്താല്‍ഹൃദയത്തില്‍രോഗമുള്ളവനു അഹിതമായതു ചെയ്യാന്‍മോഹമുണ്ടാകും. നിങ്ങള്‍സദാചാര ബദ്ധമായ വാക്കുകള്‍മാത്രം പറയുക. നിങ്ങള്‍വീടുകളില്‍അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ ജാഹിലിയ്യാ കാലത്തെ സൗന്ദര്യപ്രദര്‍ശനം പോലെ (വീടുവിട്ടു അനാവശ്യമായി പുറത്തിറങ്ങുക, വികാരം പ്രകോപിപ്പിക്കുന്ന വസ്ത്രമണിയുക, പരപുരുഷന്മാരുമായി കൂടിക്കലരുക) നിങ്ങള്‍പുറത്തിറങ്ങി നടക്കരുത്. നിസ്കാരം കൃത്യമായി നിര്‍വഹിക്കുക. സകാത്ത് നല്‍കുക, അല്ലാഹുവിനെയും അവന്റെ തിരുദൂതരെയും അനുസരിക്കുക. നിശ്ചയമായും വീട്ടുകാരേ (അഹ്ലുബൈത്ത്), നിങ്ങളില്‍നിന്നും പാപമാലിന്യം നീക്കിക്കളയാനും നിങ്ങളെ നന്നായൊന്ന് ശുദ്ധീകരിക്കാനും മാത്രമേ അല്ലാഹു ഉദ്ദേശിക്കുന്നുള്ളൂ (പ്രയാസപ്പെടുത്തുകയല്ല ലക്ഷ്യം). നിങ്ങളുടെ വീടുകളില്‍പാരായണം ചെയ്യപ്പെടാറുള്ള അല്ലാഹുവിന്റെ സൂക്തികളും തിരുദൂതരുടെ വിശദീകരണങ്ങളും നിങ്ങള്‍മനനം ചെയ്യുക. നിശ്ചയം അല്ലാഹു സൂക്ഷ്മജ്ഞാനിയായ മഹാ ഔദാര്യവാനത്രെ’ (അഹ്സാബ്/3234).

നബി(സ്വ)യുടെ അബ്ലുബൈത്തിനെ ഉദ്ദേശിച്ച് വിശുദ്ധ ഖുര്‍ആനില്‍വന്ന ഏക പരാമര്‍ശം ഇതാണ്. ഇതിലെ വാചകഘടന ശ്രദ്ധിച്ചുനോക്കൂ. പത്നിമാര്‍ക്കുള്ള നിര്‍ദേശങ്ങളാണ് എല്ലാം. മറ്റുള്ളവരെ ആകര്‍ഷിക്കും വിധം സംസാരിക്കരുത്, വീടുകളില്‍അടങ്ങിയൊതുങ്ങിക്കഴിയുക. നിസ്കാരവും സകാത്തും അവിടെവെച്ച് നിര്‍വഹിക്കുക. വീട്ടിലെ ഖുര്‍ആന്‍, സുന്നത്ത് അധ്യാപനങ്ങള്‍ശ്രദ്ധിച്ച് പഠിക്കുക, പുറത്തിറങ്ങേണ്ടി വരുന്പോള്‍പഴയ ജാഹിലിയ്യാ കാലത്തെ പരിധിവിടലുകള്‍ഒഴിവാക്കുക. കാരണം, നിങ്ങള്‍മറ്റു സ്ത്രീകളെപ്പോലെയല്ല, നിങ്ങള്‍പ്രവാചക പത്നിമാരാണ്. മേല്‍നിര്‍ദേശങ്ങള്‍ക്കിടയില്‍ഇവയുടെ ലക്ഷ്യത്തെക്കുറിച്ചുണര്‍ത്തുന്പോള്‍”വീട്ടുകാരേ’ എന്നു വിളിക്കുന്നു. അപ്പോള്‍സംബോധന പുല്ലിംഗ ബഹുവചനത്തോടാണ്. അതുവരെയും അതിനുശേഷവും സ്ത്രീലിംഗ ബഹുവചനത്തോടാണ് സംബോധന. വാചകഘടനയുടെ പെട്ടെന്നുള്ള ഈ മാറ്റത്തിന്റെ താല്‍പര്യത്തെക്കുറിച്ച് മുഫസ്സിറുകള്‍വിശദീകരിച്ചിട്ടുണ്ട്. ഇമാം റാസി പറഞ്ഞു: “നബി(സ്വ)യുടെ വീട്ടിലെ സ്ത്രീകളെയും പുരുഷന്മാരെയും ഉള്‍ക്കൊള്ളിക്കുകയാണിതിന്റെ ലക്ഷ്യം.’

ഈ സൂക്തമവതരിച്ചപ്പോള്‍നബി(സ്വ) അനുവാചകരുടെ തെറ്റിദ്ധാരണ തിരുത്തുവാനെന്നോണം, ഭാര്യമാര്‍മാത്രമല്ല ഇവിടെ അഹ്ലുബൈത്ത് എന്ന സംബോധനയിലുള്‍പ്പെടുകയെന്നു ബോധ്യപ്പെടുത്താന്‍മകള്‍ഫാത്വിമയെയും പൗത്രന്മാരായ ഹസന്‍, ഹുസൈന്‍എന്നിവരെയും മകളുടെ ഭര്‍ത്താവ് അലി(റ)നെയും ഒരു കരിന്പടത്തിനുള്ളില്‍അണച്ചുകൂട്ടി “ഇതാ ഇവര്‍എന്റെ അഹ്ലുബൈത്താകുന്നു’ എന്നു വിളംബരം ചെയ്യുകയായിരുന്നു. ഇമാം റാസി(റ) തുടരുന്നു: “അഹ്ലുല്‍ബൈതില്‍ആരെല്ലാം ഉള്‍പ്പെടുമെന്ന കാര്യത്തില്‍വിവിധ അഭിപ്രായങ്ങളുണ്ട്. തിരുനബി(സ്വ)യുടെ മക്കളും ഭാര്യമാരുമാണവര്‍. ഹസന്‍, ഹുസൈന്‍എന്നിവരും അവരില്‍പ്പെടും. നബി(സ്വ)യുടെ ഭവനവുമായി അടുത്തിടപഴകുകയും റസൂല്‍(സ്വ)യോട് നിരന്തരമായി സന്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നതിനാല്‍അലി(റ)വും തന്റെ വീട്ടംഗങ്ങളില്‍ഉള്‍പ്പെടുന്നു. ഈ അഭിപ്രായമാണ് ഏറ്റവും അനുയോജ്യം.’

അഹ്സാബ്/33ാം സൂക്തത്തില്‍പരാമര്‍ശിച്ചത്, അഹ്ലുല്‍ബൈത്തില്‍പെട്ടവരെയെല്ലാം അല്ലാഹു തന്റെ ദിവ്യൗദാര്യങ്ങളാല്‍(വഹബിയ്യ്) പാപസുരക്ഷിതരാക്കിയിരിക്കുന്നു എന്നല്ല, നബിയുടെ വീട്ടംഗങ്ങള്‍എന്ന നിലയില്‍വിശുദ്ധിയിലും നിര്‍മലതയിലും മറ്റുള്ളവര്‍ക്ക് മാതൃകയായിരിക്കാന്‍മറ്റുള്ളവരെപ്പോലെയല്ലാത്ത അഹ്ലുബൈത്ത്, ചില അച്ചടക്കം പാലിക്കണമെന്നാണ്. അവര്‍ക്ക് അധ്വാനത്തിലൂടെ (കസ്ബിയ്യ്) പാപപരിശുദ്ധിയാര്‍ജിക്കാവുന്നതാണ്. അല്ലാഹുവിന്റെ വഹബിയ്യായ കാവലാണ് ഇസ്മത്ത്. അത് രണ്ടിനമുണ്ട്. പ്രകൃത്യാ പാപ പരിശുദ്ധി നല്‍കുകയാണ് ഒരിനം. അത് മലക്കുകള്‍ക്കു മാത്രമേ നല്‍കിയിട്ടുള്ളൂ. പാപത്തിനനുകൂലമായ പ്രകൃതിയാണെങ്കിലും അല്ലാഹു നേരിട്ടു സംരക്ഷിക്കുന്നതാണ് രണ്ടാം ഇനം. ഇത് പ്രവാചകന്മാര്‍ക്കു മാത്രം. എന്നാല്‍അടിമയുടെ സ്വന്തം പ്രയത്നത്താല്‍വിശുദ്ധി കൈവരിക്കാവുന്നതാണ്. അതാണ് ഹിഫ്ള്. അതിന് ഉതവി നല്‍കപ്പെട്ടവര്‍മഹ്ഫൂളുകള്‍(പാപം വരാതെ ജീവിക്കാനുള്ള സ്വന്തം അഭീഷ്ടത്തെ അല്ലാഹു സഹായിച്ചു സംരക്ഷിക്കപ്പെട്ടവര്‍). ഉന്നതരായ സ്വഹാബികളും ഔലിയാക്കളില്‍അത്യുത്തരും ഈ ഗണത്തില്‍ഉള്‍പ്പെടുന്നുവെന്നു മാത്രം.

അതുകൊണ്ടുതന്നെ അഹ്ലുബൈതില്‍ഉള്‍പ്പെടാത്തവര്‍ക്കും അല്‍ഇമാമുല്‍അഅ്ളം ആകുന്നതിന് യാതൊരു വിലക്കും അഹ്ലുസ്സുന്ന കല്‍പിക്കുന്നില്ല. ഖുറൈശി ആകണമെന്നേയുള്ളൂ. ശൈഖ് സൈനുദ്ദീന്‍മഖ്ദൂം അവ്വല്‍(റ), ശുഅ്ബുല്‍ഈമാനില്‍(പേ 122) അതു കേരളത്തെ പഠിപ്പിച്ചു. അപ്രകാരം അഹ്ലുബൈത്തിനു പുറത്തുള്ള ഔലിയാഇനു ഖുഥുബു വരെ വളരാവുന്നതാണ് എന്നു അഹ്ലുസ്സുന്ന വിശ്വസിക്കുന്നു. ചരിത്രാനുഭവവും അതു തന്നെയാണ്. തന്റെ ആത്മീയ ശൈഖ് മുഹമ്മദുല്‍ബകരി(റ)യെയും അദ്ദേഹത്തിന്റെ പിതാവ് ശൈഖ് അബുല്‍ഹസനില്‍ബകരി(റ)യെയും ഖുഥുബായി വാഴ്ത്തിയ ചെറിയ സൈനുദ്ദീന്‍മഖ്ദൂം(റ) കേരള മുസ്‌ലിംകളെ പഠിപ്പിച്ചതും അതുതന്നെയായിരുന്നു. അതിനപ്പുറം കേരള മുസ്‌ലിംകളെ ഖുമൈനിസത്തിലേക്കു വലിച്ചിഴക്കുന്ന സൂക്ഷ്മപ്രവര്‍ത്തനങ്ങള്‍തിരിച്ചറിയാതെ പോവരുത്.

ശീഇസം4/മസ്ലൂല്‍

ബറാഅ: പണ്ഢിതന്മാര്‍ എന്തുപറയുന്നു

*🌹ലൈലതുല്‍ ബറാഅ: പണ്ഢിതന്മാര്‍ എന്തുപറയുന്നു?🌹*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


ഇമാം ശാഫിഈ(റ) തന്റെ സുപ്രസിദ്ധമായ ഉമ്മ് എന്ന ഗ്രന്ഥം ഒന്നാം വാള്യം 204-ാം പേജില്‍ പറയുന്നു: “വെള്ളിയാഴ്ച രാവ്, വലിയ പെരുന്നാള്‍ രാവ്, ചെറിയ പെരുന്നാള്‍ രാവ്, റജബ് ഒന്നാം രാവ്, ശഅബാന്‍ പതിനഞ്ചാം രാവ് എന്നീ അഞ്ചു രാവുകളില്‍ പ്രാര്‍ഥനകള്‍ക്ക് പ്രത്യേകം ഉത്തരം ലഭിക്കും”.
അല്ലാമാ ഇബ്നുഹജര്‍(റ) പറയുന്നു: “ഈ രാവിന്(ബറാഅത് രാവ്) മഹത്തായ ശ്രേഷ്ഠതയുണ്ടെന്നത് തീര്‍ച്ചയാണ്. അതുകൊണ്ടാണ് ആ രാത്രി പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുമെന്ന് ഇമാംശാഫി’ഈ(റ) പ്രസ്താവിച്ചിട്ടുള്ളത്. ബറാഅത് രാവിന്റെ ശ്രേഷ്ഠതയെ അംഗീകരിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം ആ രാത്രിയിലെ പ്രത്യേക നിസ്കാരത്തെപ്പറ്റി അദ്ദേഹത്തിന് അഭിപ്രായ ഭിന്നതയുണ്ട്. ആ നിസ്കാരം ദുരാചാര മാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം’ (ഫതാവല്‍ കുബ്റ 2/80). ഈ നിസ്കാരത്തെപ്പറ്റി ഇമാം ഗസ്സാലി(റ) തന്റെ ഇഹ്യാ ‘ഉലൂമിദ്ദീനില്‍ വിവരിച്ചിട്ടുള്ളത് ഇങ്ങനെയാണ്: “ആ രാത്രിയില്‍ ഈരണ്ടു റക്’അത്തായി നൂറു റക്’അത് നിസ്കരിക്കുക.
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
 ഓരോ റക്’അത്തിലും ഫാതിഹക്കുശേഷം പതിനൊന്നു പ്രാവശ്യം സൂറഃ ഇഖ്ലാസ്വ് ഓതുക. ഇനി ഒരാള്‍ പത്തു റക്അത് നിസ്കരിക്കുകയും ഓരോ റക്’അത്തി ലും സൂറഃ ഇഖ്ലാസ്വ് നൂറുവട്ടം ഓതുകയും ചെയ്താല്‍ അതിനും വിരോധമില്ല’ (ഇഹ്യ, 1/209).
ഈ നിസ്കാരത്തെക്കുറിച്ചുള്ള ഹദീസ് ബാത്വിലാണെന്ന് സൈനുല്‍ ഇറാഖ്വി(റ) തന്റെ തഖ്രീജുല്‍ ഇഹ്യാ (പേജ് 210) യില്‍ പ്രസ്താവിച്ചിരിക്കുന്നു. എന്നാല്‍ ഇതിന് വേറെയും നിവേദക പരമ്പരകള്‍ ഉണ്ടെന്നും അവയെ ഒന്നായി വിലയിരുത്തി ചിന്തിക്കുമ്പോള്‍ പുണ്യകര്‍മ്മങ്ങളില്‍ സ്വീകാര്യമായി എടുക്കത്തക്കനിലയില്‍ ഇത് ശക്തിയാര്‍ജിച്ചിട്ടു ണ്ടെന്നുമാണ് മറ്റൊരു വിഭാഗം പണ്ഢിതന്മാര്‍ പറയുന്നത്.
ശഅബാന്‍ പതിനഞ്ചാം രാവിനെ പുണ്യകര്‍മ്മങ്ങളാല്‍ ഹയാത്താക്കുന്നതില്‍ വിവിധ നിവേദക പരമ്പരകളില്‍ വന്നിട്ടുള്ള ഹദീസുകള്‍ നിരവധിയുണ്ട്’ (ഇത്ഹാഫുസ്സാദാത്ത് 3/325).
ഇത്രയും പ്രതിപാദിച്ചതില്‍ നിന്നും ബറാഅത് രാവിന്റെ മഹത്വത്തെപ്പറ്റി പണ്ഢിതലോകത്തിന് ഏകകണ്ഠമായ അഭിപ്രായമാണുള്ളതെന്നും വല്ല അഭിപ്രായഭിന്നതയുമുണ്ടെങ്കില്‍ അത് ആ രാ ത്രിയിലെ പ്രത്യേക എണ്ണത്തിലും ക്രമത്തിലുമുള്ള നിസ്കാരത്തെക്കുറിച്ച് മാത്രമാണെന്നും വ്യക്തമായി. ഉല്‍കൃഷ്ട സമയത്ത് ചെയ്യപ്പെടുന്ന സല്‍ക്കര്‍മ്മങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കുമെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ആകയാല്‍ ബറാഅത്ത് രാവില്‍ പുണ്യകര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ആ രാത്രിയെ സജീവമാക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യത നാം മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടതുമാണ്.
🌹🌹🌹🌹🌹
[27/04, 4:06 PM] ‪+91 94008 65400‬: *🌹വിമോചനത്തിന്‍റെ ബറാഅത്ത് രാവ്🌹*
➖➖➖➖➖➖➖➖

തെറ്റുകള്‍ പൊറുക്കാന്‍ ഇന്ന് യാചിക്കുന്നവനില്ലേ, ഞാന്‍ പൊറുത്തുകൊടുക്കും. ഭക്ഷണം തേടുന്നവനില്ലേ, ഞാന്‍ ഭക്ഷണം നല്‍കും. പ്രയാസമനുഭവിക്കുന്നവനില്ലേ, ഞാന്‍ സുഖം നല്‍കും. (ബറാഅത്ത് രാവില്‍) പ്രഭാതം വരെ അല്ലാഹു ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും (ഇബ്നുമാജ).
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
പ്രപഞ്ചത്തില്‍ എന്തുനടക്കണം, നടക്കരുത് എന്നതെല്ലാം അല്ലാഹുവിന്‍റെ അറിവിനും ഉദ്ദേശ്യത്തിനും വിധേയമാണ്. അക്കാര്യങ്ങളെല്ലാം പണ്ടേ തീരുമാനിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ഓരോ മനുഷ്യനുമായും മറ്റുള്ള ജീവികളുമായും ബന്ധപ്പെട്ട അല്ലാഹുവിന്‍റെ തീരുമാനങ്ങളുടെ രേഖകള്‍ വര്‍ഷത്തിലൊരിക്കല്‍ മലക്കുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് വിശുദ്ധറമളാനിലെ ലൈലത്തുല്‍ ഖദ്റിലാണ്. ഇത് ക്രമപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുടെ തുടക്കമാണ് ബറാഅത്ത് രാവ്. തുടക്കദിനം എന്നനിലക്ക് ബറാഖത്ത് രാവിനും സമാപനം എന്നനിലക്ക് ലൈലത്തുല്‍ഖദ്റിനും വളരെ പുണ്യങ്ങളര്‍ഹിക്കുന്നു. ബറാഅത്ത് എന്ന വാക്കിന്‍റെ അര്‍ത്ഥം മോചനം എന്നാണ്. ഈ രാവ് പാപികള്‍ക്ക് മോചനത്തിന് നിമിത്തമാകുന്നുവെന്നതാണ് ഇങ്ങനെ പേരുവരാന്‍ കാരണമെന്നു പണ്ഡിതരില്‍ ചിലര്‍ വ്യക്തമാക്കുന്നു. ബറാഅത്ത് രാവിലെ പ്രത്യേകമായ പാപമോചനം ഹദീസുകളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

മഹത്ത്വമേറിയ രാവ്

ബറാഅത്ത്രാവിന്‍റെ മഹത്ത്വം സര്‍വ്വാംഗീകൃതമാണ്. മുസ്‌ലിംലോകം എന്നും ഈ രാവിന്‍റെ മഹത്ത്വം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇന്നും ഇരുഹറമുകളിലും ബറാഅത്ത്ദിനത്തില്‍ വിശ്വാസികള്‍ തിങ്ങിനിറയുന്നത് ബറാഅത്തിന്‍റെ മഹത്ത്വം ഉള്‍ക്കൊണ്ടാണ്. ഇത് ഈ നൂറ്റാണ്ടിലോ മറ്റോ ആരംഭിച്ച പ്രക്രിയയല്ല. മുസ്‌ലിംലോകത്തെ ഉത്തമനൂറ്റാണ്ടുകാരായ സലഫുകളാണ് ബറാഅത്ത് രാവിനെ ബഹുമാനിക്കുന്നതില്‍ നമ്മുടെ മാതൃക.

ബറാഅത്ത്രാവ് ദുആക്ക് ഉത്തരംലഭിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള ദിനങ്ങളില്‍ പെട്ടതാണെന്ന് ഇമാം ശാഫിഈ(റ) അല്‍ഉമ്മില്‍ (പേജ് 231) രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രാത്രികളില്‍ ചെയ്യാനായി ചില ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ട കര്‍മങ്ങള്‍ നിര്‍ബന്ധമല്ലെങ്കിലും ഞാനിഷ്ടപ്പെടുന്നുവെന്നും ശാഫിഈ(റ) പ്രഖ്യാപിച്ചിട്ടുണ്ട്.

ഹി. 737-ല്‍ വഫാതായ ഇമാം ഇബ്നുല്‍ഹാജ്(റ) അല്‍-മദ്ഖലില്‍ രേഖപ്പെടുത്തുന്നു: ‘ബറാഅത്ത് രാവിന് വലിയ പവിത്രതയും പുണ്യവുമുണ്ട്. സലഫുകള്‍ അതിനെ ആദരിക്കുകയും ഈ ദിവസം വരുന്നതിനുമുമ്പുതന്നെ ആദരിക്കുന്നതിന് പരിശ്രമിക്കുകയും ചെയ്യാറുണ്ടായിരുന്നു. നന്മ കൊയ്യാന്‍ പൂര്‍ണസന്നദ്ധരായല്ലാതെ ഈ ദിവസം സലഫുകള്‍ക്ക് സമാഗതമായിരുന്നില്ല’ (പേ 299).

സജീവമാക്കണമെന്ന് ഇസ്ലാം നിര്‍ദേശിച്ച പഞ്ചദിനങ്ങളിലൊന്നായി ബറാഅത്ത് രാവിനെ വസാഇലുശാഫിഅ എന്ന ഗ്രന്ഥത്തില്‍ സയ്യിദുശരീഫ് രേഖപ്പെടുത്തിയിരിക്കുന്നു. ഹി. 795-ല്‍ വഫാതായ ഇബ്നുറജബില്‍ ഹമ്പലി(റ) ബറാഅത്ത് രാവിന്‍റെ മഹത്ത്വം ദീര്‍ഘമായി വിവരിച്ചിട്ടുണ്ട്. ഇമാം ഇബ്നുഹജര്‍(റ) ഫതാവല്‍ കുബ്റയില്‍ പറഞ്ഞു: ‘ഈ രാത്രിക്ക് വലിയ മഹത്വമുണ്ട്. ഇതില്‍ പ്രത്യേകം പാപമോചനവും പ്രാര്‍ത്ഥനക്കുത്തരവും ലഭിക്കും. ഇതാണ് ഇമാം ശാഫിഈ(റ) ഈ ദിനം ദുആക്ക് ഉത്തരം നല്‍കപ്പെടുന്നതാണെന്ന് പ്രസ്താവിച്ചത്’ (2/80).

ഇബ്നുതൈമിയ്യ പോലും ഈ രാവിന്‍റെ മഹത്ത്വം അംഗീകരിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. ഇഖ്തിളാഉസ്വിറാതുല്‍ മുസ്തഖീം എന്ന ഗ്രന്ഥത്തിലും അദ്ദേഹത്തിന്‍റെ ഫതാവയിലും ഇതുസംബന്ധമായി കാണാം. അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ നിരാകരിച്ച ചില കാര്യങ്ങളെപ്പോലും അദ്ദേഹം ശക്തമായി തള്ളിക്കളഞ്ഞിട്ടില്ല.

*ബിദഇകള്‍ ചെയ്തത്*

മഹത്ത്വത്തെ ചോദ്യംചെയ്ത് അനാദരവുകള്‍ പ്രകടിപ്പിക്കുക എന്ന ഇബ്ലീസിയന്‍ സിദ്ധാന്തം പുത്തന്‍ പ്രസ്ഥാനങ്ങളിലെല്ലാം പ്രകടമാണ്. ഇതിന്‍റെ ഭാഗമായി ബറാഅത്ത് രാവിന്‍റെ സ്ഥാനവും  അവര്‍ ചോദ്യംചെയ്യുന്നു. പ്രമാണങ്ങളുടെ ക്രമവും പ്രാധാന്യവും വസ്തുതാപരമായി ഉള്‍ക്കൊള്ളാനും പഠിക്കാനും കഴിയാത്തവരെ കുതന്ത്രങ്ങള്‍ പ്രയോഗിച്ചു തെറ്റിദ്ധരിപ്പിക്കുകയാണ് പുത്തന്‍വാദികളുടെ ശൈലി. ഈ വിഷയത്തിലും അവര്‍ ചെയ്തത് മറ്റൊന്നല്ല. ഇത്തരം വിഷയങ്ങളില്‍ നമുക്ക് പ്രധാനതെളിവ് ഒരിക്കലും ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്ത പൂര്‍വകാല ഉലമാക്കളുടെ ഏകോപനമാണ്. പണ്ഡിത ഏകോപനത്തെ അംഗീകരിക്കണമെന്ന് ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും വ്യക്തമായ നിര്‍ദേശമുണ്ട്. ഇതവഗണിച്ച് ഖുര്‍ആനിലുണ്ടോ, ഹദീസിലുണ്ടോ എന്ന ചോദ്യമാണ് പുത്തന്‍വാദികള്‍ സ്വീകരിക്കുന്ന പതിവുകുതന്ത്രം. ഇജ്മാഅ് രൂപപ്പെട്ട വിഷയങ്ങളില്‍ ഖുര്‍ആനിലുണ്ടോ, ഹദീസിലുണ്ടോ എന്ന ചേദ്യത്തിനുതന്നെ പ്രസക്തിയില്ലന്നെ വസ്തുത സൗകര്യപൂര്‍വം അവര്‍ മറച്ചുപിടിക്കുകയും ചെയ്യുന്നു.

ബറാഅത്ത് രാവുമായി ബന്ധപ്പെട്ട ധാരാളം ഹദീസുകളുണ്ട്. അന്ന് പാപങ്ങള്‍ക്ക് മാപ്പുനല്‍കുമെന്നും പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുമെന്നും അറിയിക്കുന്ന ഹദീസുകള്‍, നബി(സ്വ) ജന്നത്തുല്‍ബഖീഇല്‍ പ്രത്യേകം സിയാറത്തുനടത്തി പ്രാര്‍ത്ഥിച്ച ഹദീസ് തുടങ്ങിയവ. ഇത്തരം ഹദീസുകളെ ഒറ്റവാക്കില്‍ നിഷേധിക്കുകയാണ് പുത്തന്‍വാദികള്‍ക്കെളുപ്പം. ഇവര്‍ ആധികാരികത കല്‍പ്പിക്കുന്ന മുബാറക്പൂരി ഈ ഹദീസുകളെ വിശകലനം ചെയ്തുകൊണ്ട് തുഹ്ഫതുല്‍ അഹ്വദിയില്‍ രേഖപ്പെടുത്തുന്നു: ‘തീര്‍ച്ച, ശഅ്ബാന്‍ പതിനഞ്ചാംരാവിന്‍റെ മഹത്ത്വവിഷയത്തില്‍ അനേകം ഹദീസുകള്‍ വന്നിട്ടുണ്ട്. ഹദീസുകളുടെ ആധിക്യം മഹത്ത്വത്തിന് അടിസ്ഥാനമുണ്ടാവുന്നതിന് രേഖയാണ്. തുടര്‍ന്ന് പേജുകളോളം ഹദീസുകള്‍ അദ്ദേഹം വിശദീകരിച്ച ശേഷം ഇങ്ങനെ രേഖപ്പെടുത്തി. ഈ ഹദീസുകളുടെ ആകെത്തുക ശഅ്ബാന്‍ പതിനഞ്ചാംരാവിന്‍റെ പവിത്രത സ്ഥിരപ്പെട്ടിട്ടില്ലെന്ന് വാദിച്ചവര്‍ക്കെതിരെ വലിയ തെളിവാണ്’ (3/365).

സൂറത്തുദ്ദുഖാനിന്‍റെ തുടക്കത്തില്‍ ഖുര്‍ആന്‍ അവതരണത്തെ സംബന്ധിച്ചു വിവരിക്കുന്ന വാക്യമുണ്ട്. ‘അനുഗ്രഹീതരാത്രി’യില്‍ നാം ഖുര്‍ആന്‍ അവതരിപ്പിച്ചുവെന്നും അന്നു കാര്യങ്ങളെല്ലാം വിശദീകരിക്കപ്പെടുമെന്നുമുള്ള ആശയം ആ വാക്യത്തില്‍ നിന്നുലഭിക്കും. ഈ സൂറത്തില്‍ പരാമര്‍ശിച്ച അനുഗ്രഹീതരാത്രി ലൈലതുല്‍ ഖദ്ര്‍ ആണെന്നാണ് പൊതുവെ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ വിവരണം. എന്നാല്‍, ചില പ്രമുഖ വ്യാഖ്യാതാക്കള്‍ ഇത് ബറാഅത്ത് രാവിനെ സംബന്ധിച്ചാണെന്ന് വിവരിച്ചിട്ടുണ്ട്. രണ്ടാംവ്യാഖ്യാനമായി വിവരിക്കപ്പെട്ട ഇത് ഉദ്ധരിച്ചുകൊണ്ട് ബറാഅത്ത് രാവിന്‍റെ സ്ഥാനം സ്ഥാപിക്കാന്‍വേണ്ടി ശ്രമിക്കുമ്പോള്‍ ഒന്നാം വ്യാഖ്യാനം ഉദ്ധരിച്ച് പുത്തന്‍വാദികള്‍ പുകമറ സൃഷ്ടിക്കുകയാണ് പതിവ്.

ഖുര്‍ആന്‍വാക്യത്തില്‍ പരാമര്‍ശിച്ച ‘അനുഗ്രഹീതരാവ്’ ഏതാണെന്ന ചര്‍ച്ചയില്‍ മാത്രമാണ് അത് ലൈലതുല്‍ഖദ്റാണെന്ന് വിശദീകരിക്കപ്പെടുന്നത്. എന്നാല്‍ ബറാഅത്ത് രാവിന്‍റെ വിശുദ്ധി ഈ സൂറത്തിന്‍റെ വ്യാഖ്യാനത്തില്‍ തന്നെ മിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും എടുത്തുപറഞ്ഞിട്ടുണ്ട്. പരാമര്‍ശിക്കപ്പെട്ട അനുഗ്രഹീതരാത്രി ലൈലതുല്‍ ഖദ്റാണെന്ന് വ്യക്തമാക്കിയവരും ബറാഅത്ത് രാവിന്‍റെ മഹത്വം ദീര്‍ഘമായി ഉപന്യസിച്ചു

ബറാഅത്ത് രാവിന്‍റെ ശ്രേഷ്ഠതയില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്ക് അഭിപ്രായവ്യത്യാസമില്ലെന്നര്‍ത്ഥം. ദുഖാന്‍ സൂറത്തിലെ ‘ലൈലതിമ്മുബാറക’ എന്ന പരാമര്‍ശം എന്തിനെ സംബന്ധിച്ചാണെന്നതില്‍ മാത്രമാണ് വ്യാഖ്യാന വൈവിധ്യം നിലനില്‍ക്കുന്നത്. മാത്രമല്ല, ലൈലതുല്‍ ഖദ്റിന്‍റെ മഹത്ത്വം ഒരുവിധത്തില്‍ ബറാഅത്തിന്‍റെതു കൂടിയാണ്. കാരണം മുമ്പ് വ്യക്തമാക്കിയപോലെ അല്ലാഹുവിന്‍റെ ഖദ്റുകള്‍ മലക്കുകളിലേക്ക് കൈമാറുന്ന പ്രക്രിയയുടെ ആരംഭമാണ് ബറാഅത്ത്. സമാപനം ലൈലതുല്‍ഖദ്റും. സമാപനത്തിന്‍റെ ശ്രേഷ്ഠത ആരംഭത്തിന്‍റെ മഹത്ത്വത്തിനും നിദാനമാണെന്നു പറയേണ്ടതില്ലല്ലോ.

ബറാഅത്തിനെ വരവേല്‍ക്കാന്‍ മുന്‍ഗാമികള്‍ അതിനുമുമ്പുതന്നെ സന്നദ്ധരാകുമായിരുന്നു. ഈ രാവ് ആരാധനകളാല്‍ സജീവമാകണം. പ്രാര്‍ത്ഥനാനിരതമായിരിക്കണം. ഇക്കാര്യം ധാരാളം പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്. സദുദ്ദേശ്യപൂര്‍വം മൂന്ന് യാസീന്‍ സൂറത്തുകള്‍ ഓതുന്നത് നല്ലതാണ്. ഇത്ഹാഫിലും വസാഇലുശ്ശാഫിഅയിലും ഇതുസംബന്ധമായ പരാമര്‍ശങ്ങളുണ്ട്. മാത്രമല്ല, യാസീന്‍ ഉദ്ദേശ്യലബ്ധിക്ക് പൊതുവില്‍ ഉപകരിക്കുമെന്ന് പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.

ശഅ്ബാന്‍ പതിനഞ്ചാം രാവിന് പ്രത്യേകതയുണ്ടെന്നതില്‍ അംഗീകൃതമഹാന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. രാവിന്‍റെ പവിത്രത ഉള്‍ക്കൊണ്ട വിശ്വാസികള്‍ അന്നുരാത്രി തൊട്ടടുത്ത പതിനഞ്ചാം പകലിലെ നോമ്പിന് സന്നദ്ധരാവുന്നു. പതിനഞ്ചിന്‍റെ നോമ്പ് സുന്നത്താണെന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമില്ല. ധാരാളം ഹദീസുകള്‍ മുഖേന എല്ലാ മാസത്തെയും പതിനഞ്ചാംദിനത്തിലെ നോമ്പ് സ്ഥിരപ്പെട്ടിട്ടുണ്ട്. രാവിന്‍റെ ശ്രേഷ്ഠത പരിഗണിച്ച് നോമ്പിന്‍റെ നിയ്യത്ത് രാത്രി അനുഷ്ഠിച്ച് പകല്‍ നോമ്പുകാരനാവാന്‍ വിശ്വാസികള്‍ ജാഗ്രതകാണിക്കുക. ശഅ്ബാന്‍ പതിനഞ്ചിലെ നോമ്പ് സുന്നത്താണെന്ന് ഇമാം റംലി(റ), ഇമാം ഇബ്നുഹജര്‍(റ) തുടങ്ങിയവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ നോമ്പിന് ശഅബാന്‍റെ പേരില്‍ പ്രത്യേകതയുണ്ടോ എന്ന ചര്‍ച്ച സാധാരണ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്. നോമ്പനുഷ്ഠിക്കുന്നത് രാവിനെ സജീവമാക്കുന്നതിന്‍റെ ഭാഗമെന്ന നിലക്കാകുമ്പോള്‍ പ്രത്യേകിച്ചും. എന്നാല്‍ ശഅ്ബാന്‍ പതിനഞ്ചിന്‍റെ നോമ്പില്‍നിന്ന് വിശ്വാസികളെ പിന്തിരിപ്പിക്കുന്ന രൂപത്തില്‍ ഈ ചര്‍ച്ച വലിച്ചിഴക്കുന്നത് മഹാപാതകമാണ്. വിശ്വാസികളെ നന്മയില്‍നിന്ന് തടയലും സല്‍കര്‍മത്തെ നിസ്സാരപ്പെടുത്തലുമാണത്. പണ്ഡിതവേഷധാരികളുടെ അജ്ഞതയില്‍ വഞ്ചിതരാവാതിരിക്കാന്‍ വിശ്വാസികള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

ബഹു. അഹ്മദ് കോയ ശാലിയാത്തി (ന.മ) ഫതാവയില്‍ ഇതുസംബന്ധമായി വിവരിച്ചശേഷം രേഖപ്പെടുത്തുന്നു: ‘നീ മനസ്സിലാക്കുക, മുന്‍ഗാമികള്‍ മതവിഷയത്തില്‍ അറിവിന്‍റെയും സന്‍മാര്‍ഗത്തിന്‍റെയും മുകളിലാണ്. അവര്‍ സജ്ജനങ്ങളും തഖ്വയുള്ളവരുമായിരുന്നു. പാരത്രികലോകത്തേക്ക് ഭക്ഷണമൊരുക്കുന്നതില്‍ അധ്വാനിക്കുന്നവരാണവര്‍, അവരത്രെ നല്ലവര്‍! അവര്‍ക്കു പിറകില്‍ വന്നവരാണ് മടിയന്മാരായ നാശകാരികള്‍. അവര്‍ ആരാധനകളെ, മഹാന്മാരുടെ സമ്പ്രദായങ്ങളെ ആക്ഷേപിക്കുന്നു. നാശകാരികളുടെ നാശങ്ങളില്‍നിന്ന് അല്ലാഹു നമ്മെ സംരക്ഷിക്കട്ടെ’ (ഫതാവാ). മുന്‍ഗാമികള്‍ നമുക്ക് നല്‍കിയ ദീനീ പാരമ്പര്യം അടുത്തതലമുറക്ക് കൈമാറാന്‍ നമുക്ക് സാധിക്കണം. മതകര്‍മങ്ങള്‍ക്കു നേരെയുള്ള വിമര്‍ശനങ്ങള്‍ സമൂഹത്തെ വഴിതെറ്റിക്കാനുള്ളതാണെന്ന് തിരിച്ചറിയുകയും വേണം.
🌹🌹🌹🌹🌹
[27/04, 4:12 PM] ‪+91 94008 65400‬: *🌹ശഅ്ബാന്‍ മാസത്തിന്റെ പവിത്രത🌹*
➖➖➖➖

ശഅ്ബാന്‍: ഹിജ്‌റ വര്‍ഷത്തിലെ എട്ടാമത് മാസം. നബി(സ) നിരവധി സവിശേഷതകള്‍ എണ്ണിപ്പറഞ്ഞ പുണ്യം നിറഞ്ഞമാസം. പുരാതനകാലം മുതലേ മുസ്‌ലിംകള്‍ ഈ മാസത്തെ ബഹുമാനപൂര്‍വ്വം കാണുകയും നല്ല ആചാരങ്ങള്‍ ചെയ്തുപോരുകയും ഉണ്ടായി. ശഅ്ബാനില്‍ ഇസ്‌ലാം അംഗീകരിച്ച ആചാരങ്ങളെ കുറിച്ചുള്ള ഒരു ഹ്രസ്വ വിശദീകരണം നടത്തുകയാണിവിടെ.
ശഅ്ബാന്‍ പതിനഞ്ചാം രാവ് വളരെ മഹത്വമേറിയതാണ്. ബറാഅത്തുരാവ് എന്ന പേരില്‍ മുസ്‌ലിം ലോകം അതിനെ ആദരിച്ചുപോരുന്നു. പ്രസ്തുത രാത്രിയുടെ മഹത്വം കുറിക്കുന്ന അനേകം നബിവചനങ്ങളുണ്ട്.
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
മോചനം എന്നാണു ബറാഅത്ത് എന്നതിന്റെ അര്‍ത്ഥം. പ്രസ്തുത രാവില്‍ കല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്റെ എണ്ണത്തേക്കാള്‍ പാപികളെ അല്ലാഹു നരകത്തില്‍നിന്നു മോചിപ്പിക്കും (ബൈഹഖി) എന്നതിനാലാണ് ഈ പേര്‍ വന്നത്. അനുഗൃഹീതരാവ്, എല്ലാ കാര്യങ്ങളെയും രേഖപ്പെടുത്തുന്ന രാവ്, കാരുണ്യത്തിന്റെ രാവ് എന്നീ പേരുകളും ശഅ്ബാന്‍ പതിനഞ്ചിന്റെ രാവിനുണ്ട്. (റാസി 27/238)
ഖുര്‍ആനിനെ നാം അവതരിപ്പിച്ചത് ബറകത്താക്കപ്പെട്ട ഒരു രാത്രിയിലാണെന്നും തീരുമാനിച്ചുറക്കപ്പെട്ട വിധികളത്രയും അന്നു വിതരണം ചെയ്യപ്പെടുമെന്നും സാരം കുറിക്കുന്ന ഖുര്‍ആന്‍ വാക്യത്തിലെ പുണ്യരാവ് കൊണ്ടുദ്ദേശ്യം ശഅ്ബാന്‍ പതിനഞ്ചിന്റെ രാത്രിയാണെന്ന് ഇമാം ഇക്‌രിമ(റ) പ്രസ്താവിച്ചിട്ടുണ്ട്.
ഇമാം അഹ്മദും ഇബ്‌നുമാജയും തുര്‍മുദിയും നിവേദനം ചെയ്തതും ഇബ്‌നുമാജ സ്വഹീഹാക്കിയതുമായ ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ആഇശ(റ) പറയുന്നു: ഞാനൊരു രാത്രി നബി(സ)യെ എന്റെയരികില്‍ കണ്ടില്ല. ഞാന്‍ വീടുവിട്ടിറങ്ങി നോക്കുമ്പോള്‍ നബി(സ) മദീനയിലെ ഖബ്ര്‍സ്ഥാനില്‍ ആകാശത്തേക്ക് തലഉയര്‍ത്തി നില്‍ക്കുകയാണ്. എന്നെ കണ്ട നബി(സ) ചോദിച്ചു: അല്ലാഹുവും റസൂലും അനീതി കാണിച്ചുവെന്ന് നീ ഭയന്നുവല്ലേ? ഞാന്‍ പറഞ്ഞു: താങ്കള്‍ മറ്റുവല്ല ഭാര്യമാരുടെ അരികിലും പോയെന്നു ഞാന്‍ ഊഹിച്ചു. നബി(സ) പറഞ്ഞു: ശഅ്ബാന്‍ പകുതിയുടെ രാത്രിയില്‍ സര്‍വ്വശക്തന്റെ പ്രത്യേക കരുണാകടാക്ഷം ഒന്നാം ആകാശത്തിലവതരിക്കും. കല്‍ബു ഗോത്രത്തിന്റെ ആട്ടിന്‍പറ്റത്തിന്റെ രോമങ്ങളേക്കാള്‍ കൂടുതലെണ്ണം ആളുകള്‍ക്ക് അന്നവന്‍ പാപമോചനം നല്‍കും.
ഇമാം അഹ്മദ്(റ) ഉദ്ധരിച്ച ഒരു ഹദീസില്‍ കാണാം: ശഅ്ബാന്‍ പകുതിയുടെ രാവില്‍ നിശ്ചയം അല്ലാഹുവിന്റെ അനുഗ്രഹം സൃഷ്ടികളിലേക്ക് പ്രത്യക്ഷപ്പെടും. കപടവിശ്വാസിയും ആത്മഹത്യ ചെയ്തവനുമല്ലാത്ത എല്ലാവര്‍ക്കും അവന്‍ പൊറുത്തുകൊടുക്കും. ഇത്തരം ഹദീസുകള്‍ ഹാഫിളുല്‍ മുന്‍ദിരി(റ) തന്റെ അത്തര്‍ഗീബു വത്തര്‍ഹീബ് എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.
രണ്ടാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ശാഫിഈ(റ) പറയുന്നു: അഞ്ചു രാവുകളിലുള്ള പ്രാര്‍ത്ഥനയ്ക്കു പ്രത്യേകം ഉത്തരം ലഭിക്കും. വെള്ളിയാഴ്ച രാവ്, രണ്ടു പെരുന്നാള്‍ രാവ്, റജബിലെ ആദ്യരാവ്, ബറാഅത്തു രാവ്.  (അല്‍ ഉമ്മ് 1/204)

നബി(സ) തങ്ങള്‍ പറഞ്ഞു. ശഅ്ബാന്‍ പകുതിയുടെ രാവായാല്‍ ആ രാത്രിയില്‍ നിങ്ങള്‍ നിസ്‌കരിക്കുകയും അതിന്റെ പകലില്‍ നോമ്പുഷ്ടിക്കുകയും ചെയ്യുക. അന്നു സൂര്യാസ്തമയം മുതല്‍ പ്രഭാതം വരെ അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹങ്ങള്‍ ഒന്നാം ആകാശത്തേക്ക്ഇറങ്ങുകയും ഇങ്ങനെ അല്ലാഹു പറയുകുയം ചെയ്യും. എന്നോട് പൊറുക്കലിനെ തേടുന്നവനില്ലേ, അവനു ഞാന്‍ പൊറുത്തുകൊടുക്കും. എന്നോട് ഭക്ഷണം തേടുന്നവനില്ലേ, അവനു ഞാന്‍ ഭക്ഷണം നല്‍കും. പരീക്ഷിക്കപ്പെടുന്നവനില്ലേ അവനു ഞാന്‍ സുഖം നല്‍കും. (ഇബ്‌നു മാജ 99)
”ആഇശ(റ) യില്‍നിന്നു നിവേദനം: നബി(സ) ചോദിച്ചു: ഈ രാവിനെ (ശഅ്ബാന്‍ പതിനഞ്ച്) കുറിച്ചു നിനക്കറിയുമോ? ആഇശ(റ): അല്ലാഹുവിന്റെ ദൂതരേ, എന്താണതിനുള്ളത്? നബി(സ) പറഞ്ഞു: ഈ വര്‍ഷം ജനിക്കുന്നതും മരിക്കുന്നതുമായ മനുഷ്യരെ ഈ രാത്രി രേഖപ്പെടുത്തപ്പെടും. അന്ന് അവരുടെ അമലുകള്‍ ഉയര്‍ത്തപ്പെടുകയും അവരുടെ ഭക്ഷണം ഇറക്കപ്പെടുകയും ചെയ്യും.”
ബറാഅത്തുരാവില്‍ മൂന്നു യാസീന്‍ ഓതി പ്രാര്‍ത്ഥിക്കല്‍ മുന്‍ഗാമികള്‍ ആചരിച്ചുപോരുന്ന ചര്യയാണ്. ഇഹ്‌യാഉലൂമിദ്ദീനിന്റെ വ്യാഖ്യാനത്തില്‍ സയ്യിദ് മുര്‍ത്തളാ സബീദി(റ) പ്രസ്താവിക്കുന്നു: ബറാഅത്തുരാവില്‍ മൂന്നു യാസീന്‍ ഓതുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്ന പതിവ് മുന്‍ഗാമികളില്‍ നിന്നു പിന്‍ഗാമികള്‍ അനന്തരമായി സ്വീകരിച്ചുപോന്നതാണ്. ആദ്യത്തേത് ആയുസ് വര്‍ദ്ധിക്കാനും രണ്ടാമത്തേത് ഭക്ഷണത്തില്‍ ഐശ്വര്യമുണ്ടാകാനും മൂന്നാമത്തേത് ഈമാന്‍ ലഭിച്ചു മരിക്കുന്നതിനു വേണ്ടിയും. ഓരോ യാസീനിനു ശേഷവും പ്രസ്തുത ആവശ്യങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം. (ഇത്ഹാഫ് 3/427)
ബറാഅത്തു രാവിലെ മൂന്നു യാസീനിനെ കുറിച്ചും ഇമാം ദൈറബി(റ) തന്റെ മുജര്‍റബാതിലും (പേജ് 19) ഇമാം അബ്ദുല്ലാഹിബ്‌നു ബാ അലവി(റ) തന്റെ താരീഖിലും (കന്‍സുന്നജാഹ് 60) വ്യക്തമാക്കിയിട്ടുണ്ട്. നിഹായത്തുല്‍ അമല്‍ പേജ് 23-ലും മൂന്നു യാസീനിന്റെ കാര്യവും പ്രാര്‍ത്ഥനയും വിവരിച്ചിട്ടുണ്ട്.
ഒരു കൊല്ലത്തില്‍ ഉണ്ടാവുന്ന സര്‍വ്വകാര്യങ്ങളും അല്ലാഹു ബറാഅത്തുരാവില്‍ മലക്കുകളെ ഏല്‍പിക്കുമെന്ന് ഹദീസിന്റെ വെളിച്ചത്തില്‍ പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (മിര്‍ഖാത്ത് 2/146) ലൈലത്തുല്‍ ഖദ്‌റിലും ഇത്തരം ഒരു കണക്കാക്കലുണ്ട്. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ബറാഅത്തുരാവില്‍ അല്ലാഹു വിധിക്കുകയും ലൈലത്തുല്‍ ഖദ്‌റില്‍ മലക്കുകളെ ഏല്‍പിക്കുകയും ചെയ്യും. (തഫ്‌സീറുല്‍ ജമല്‍ 4/100) നടക്കാനിരിക്കുന്ന സര്‍വ്വ കാര്യങ്ങളും മുമ്പേ കണക്കാക്കിയിരിക്കുന്നു. ബറാഅത്തുരാവില്‍ കണക്കാക്കുക എന്നാല്‍ കണക്കാക്കിയതു പുതുക്കുക എന്നാണുദ്ദേശ്യം.

*സൂറത്തുദ്ദുഖാന്‍*
ദുഖാന്‍ സൂറത്തു ബറാഅത്തുരാവില്‍ ഓതുന്ന ഒരു സമ്പ്രദായം നമ്മുടെ നാടുകളില്‍ വ്യാപകമാണല്ലോ. അതിന്റെ അടിസ്ഥാനം എന്താണെന്നു നോക്കാം. നിരവധി മഹത്വങ്ങള്‍ ദുഖാന്‍ സൂറത്തിനെ കുറിച്ചു വന്നിട്ടുണ്ട്. ബറാഅത്തുരാവില്‍ പ്രത്യേകമായി ഓതാന്‍ പ്രേരിപ്പിക്കുന്ന ഹദീസുകള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ലെങ്കിലും എന്നും രാത്രി സൂറത്തുദുഖാന്‍ ഓതാന്‍ നബി(സ) പ്രേരിപ്പിച്ചിട്ടുണ്ട്. ഇമാം തുര്‍മുദി(റ) റിപ്പോര്‍ട്ടു ചെയ്ത ഹദീസില്‍ അതു കാണാം.
പാരായണം മൂലം പ്രതിഫലം ലഭിക്കുന്നതിനാല്‍ ബറാഅത്തു രാവില്‍ ദുഖാന്‍ സൂറത്തു ഓതല്‍ സുന്നത്തുതന്നെയെന്നു പറയാം. അതു ബറാഅത്തുരാവ് എന്ന പ്രത്യേകത കൊണ്ടല്ല, മറിച്ച് എന്നും ഓതല്‍ സുന്നത്താണെന്ന നിലക്കാണ്. ബറാഅത്തു രാവില്‍ മൂന്നു യാസീന്‍, സൂറത്തു ദുഖാന്‍ എന്നിവ ഓതല്‍ സുന്നത്തോ ബിദ്അത്തോ എന്ന ബിദഇകളുടെ ചോദ്യം അവരുടെ ജഹാലത്തിന്റെ തുറന്ന പ്രഖ്യാപനമാണ്. എന്തുകൊണ്ടെന്നാല്‍ പ്രസ്തുത കാര്യങ്ങള്‍ ബറാഅത്തു രാവില്‍ നിര്‍വ്വഹിക്കല്‍ സുന്നത്തും ബിദ്അത്തുമാണ്. പ്രതിഫലാര്‍ഹം എന്ന നിലയ്ക്കു സുന്നത്തും നബി(സ)യുടെ കാലത്തില്ലാത്തത് എന്നതിനാല്‍ ബിദ്അത്തും. ഈ ബിദ്അത്തു സദാചാരമാണ്, അനാചാരമല്ല.
ഇമാം സര്‍ജി(റ) തന്റെ ഫആഇദില്‍ പറയുന്നു: ഒരാള്‍ ദുഖാന്‍ സൂറിലെ ആദ്യഭാഗം അവ്വലീന്‍ വരെ ശഅ#്ബാനിന്റെ ആദ്യരാത്രി മുതല്‍ പതിനഞ്ചാം രാവുവരെ ഓതി പതിനഞ്ചാം രാവില്‍ മുപ്പതു പ്രാവശ്യം പരായണം ചെയ്തു അല്ലാഹുവിനെ സ്മരിച്ചു നബി(സ)യുടെ പേരില്‍ സ്വലാത്തു ചൊല്ലി ഇഷ്ടമുള്ള ഏതുകാര്യം ചോദിച്ചാലും ഉത്തരം ലഭിക്കും. (കന്‍സുന്നജാഹ്)

*പ്രത്യേക പ്രാര്‍ത്ഥന*
ബറാഅത്തു രാവ് പ്രാര്‍ത്ഥനകൊണ്ടു ധന്യമാക്കണം. പ്രസ്തുത രാവില്‍ പ്രത്യേക നസ്‌കാരം ഇല്ല. പ്രമുഖ സ്വഹാബാക്കളായ ഉമര്‍(റ), ഇബ്‌നു മസ്ഊദ്(റ) തുടങ്ങിയവര്‍ ബറാഅത്തു രാവില്‍ പ്രാര്‍ത്ഥിച്ചത് ഇമാം മുല്ലാ  അലിയ്യില്‍ ഖാരി(റ) വിവരിക്കുന്നതിന്റെ അര്‍ത്ഥം ഇങ്ങനെ: ”അല്ലാഹുവേ, നീ ഞങ്ങളെ പരാജിതരുടെ കൂട്ടത്തില്‍ എഴുതിയിട്ടുണ്ടെങ്കില്‍ അതു മായ്ക്കുകയും വിജയികളുടെ കൂട്ടത്തില്‍ എഴുതുകയും ചെയ്യേണമേ. വിജയികളുടെ കൂട്ടത്തില്‍ എഴുതിയിട്ടുണ്ടെങ്കില്‍ ആ പേര് അവിടെ സ്ഥിരപ്പെടുത്തേണമേ.” (മിര്‍ഖാത്ത് 2/178)
മൂന്ന് യാസീനും പ്രസ്തുത പ്രാര്‍ത്ഥനയും അസ്വറിനു ശേഷം നടത്തിയാല്‍ ബറാഅത്തു രാവില്‍ ചെയ്ത മഹത്വം ലഭിക്കില്ല.

*🌹നോമ്പ്*
ബറാഅത്തു രാവിന്റെ പകലില്‍ നോമ്പെടുക്കല്‍ സുന്നത്താണ്. ശഅ്ബാന്‍ പതിനഞ്ച് എന്ന പ്രത്യേകമായ നോമ്പ് തന്നെ എന്ന നിലയ്ക്കു സുന്നത്തുണ്ടെന്നു ഹദീസിന്റെ വെളിച്ചത്തില്‍ ഇമാം റംലി(റ) വ്യക്തമാക്കിയിട്ടുണ്ട്. (ഫതാവാ റംലി 2/79). ബറാഅത്തിന്റെ പകല്‍ എന്ന നിലയ്ക്കല്ല. അയ്യാമുല്‍ ബീളില്‍പ്പെട്ട ദിവസം എന്ന നിലയ്ക്കു സുന്നത്തുണ്ട് എന്ന വീക്ഷണമാണ് ഇമാം ഇബ്‌നു ഹജര്‍(റ) പറഞ്ഞത്. (ഫതാവല്‍ കുബ്‌റാ 2/79). ചുരുക്കത്തില്‍, ശഅ്ബാന്‍ പതിനഞ്ചിനു നോമ്പനുഷ്ഠിക്കല്‍ സുന്നത്താണെന്നു ഇബ്‌നു ഹജറും ഇമാം റംലി(റ)യും ഒത്തു സമ്മതിക്കുന്നു.
ശഅ്ബാന്‍ പതിനഞ്ചിനു ശേഷം കേവലം സുന്നത്തു നോമ്പു നിഷിദ്ധമാണ്. ഫര്‍ളു നോമ്പു ഖളാഅ് വീട്ടല്‍, പതിവുള്ള സുന്നത്തു നോമ്പ് എന്നിവയൊന്നും ശഅ്ബാന്‍ പതിനഞ്ചിനു ശേഷം നിഷിദ്ധമല്ല. അതുപോലെതന്നെ ശഅ്ബാന്‍ പതിനഞ്ചിന്റെ നോമ്പ് അനുഷ്ഠിച്ചാല്‍ തുടര്‍ന്നു ബാക്കി ദിവസങ്ങളിലും ശഅ്ബാന്‍ അവസാനം വരെ സുന്നത്തു നോമ്പനുഷ്ഠിക്കാം. (ഇആനത്ത് 2/267)
ആഗതമായ ബറാഅത്തു രാവ് ഖുര്‍ആന്‍ പാരായണവും പ്രാര്‍ത്ഥനയും നടത്തി മികച്ച ഭക്ഷണവിഭവങ്ങളൊരുക്കി വീട്ടുകാരെയും കുട്ടികളെയും സന്തോഷിപ്പിച്ചു ആചരിക്കാം; ധന്യമാക്കാം.
🌹🌹🌹🌹🌹🌹
[27/04, 4:20 PM] ‪+91 94008 65400‬: *🌹ലൈലത്തുല്‍ ബറാഅത്ത്🌹*
➖➖➖➖➖
നിരവധി ശ്രേഷ്ടതകൾ ഉൾകൊള്ളുന്ന ഒരു മഹത്തായ ഒരു ദിവസമാണിത്. നബി(സ) തങ്ങൾ ആയിശ (റ) യുടെ വീട്ടിലായിരിക്കെ രാത്രിയുടെ പ്രധാന ഭാഗം കഴിഞ്ഞു ആയിശ (റ) ഉണർന്നപ്പോൾ നബി(സ) തങ്ങളെ വിരിപ്പിൽ കാണാനില്ല. മഹതി പെട്ടെന്ന്  എഴുന്നേറ്റു അന്വേഷണത്തിനിറങ്ങിയപ്പൊൽ നബി (സ) ജന്നത്തുൽ ബഖീയിൽ  പ്രാർതിക്കുന്നതായി കണ്ടു. ആയിശ (റ) അന്വേഷിച്ചിറങ്ങിയ കാര്യം അറിഞ്ഞ നബി (സ) ആയിശ (റ) യോട് പറയുന്നത് ശ്രദ്ദിക്കുക.ആയിശാ..ഇന്നത്തെ രാത്രി അള്ളാഹു തന്റെ പ്രത്യേകമായ റഹ്മത്ത് കൊണ്ട് ജനങ്ങളിലേക്ക് വെളിവാക്കുകയും ബനൂകൽബ് ഗോത്രക്കാരുടെ ആടിന്റെ രോമത്തിന്റെ എണ്ണത്തിനേക്കാൾ അധികം ജനതയ്ക്ക് അല്ലാഹു പൊരുത കൊടുക്കുന്നതുമാണ്‌. പ്രസ്തുത സംഭവം ശഅബാൻ പതിനഞ്ചാം രാവിനായിരുന്നു.

ബനൂകൽബ് ഗോത്രക്കാരുടെ ആടുകളുടെ രോമം പറയുവാൻ കാരണം ആ ഗോത്രത്തിനായിരുന്നു അപ്പോൾ ഏറ്റവും കൂടുതൽ ആടുകളുണ്ടായിരുന്നത്. അബു ഹുറൈറ(റ) നെ തൊട്ട് റിപ്പോര്ട്ട് ചെയ്ത മറ്റൊരു ഹദീസിൽ, വശീകരണം ചെയ്യുന്നവൻ,കണക്കു വെക്കുന്നവൻ, ശറഇയ്യായ  കാരണമില്ലാതെ പരസ്പരം വെറുത്ത് നിൽക്കുന്നവൻ, പലിശ തിന്നുന്നവൻ,വ്യഭിചാരി,മദ്യപാനി ,മാതാപിതാക്കളെ വെറുപ്പിക്കുന്നവൻ,ഏഷണിക്കാരൻ,കുടുംബ ബന്ധം മുറിക്കുന്നവൻ,എന്നിവരല്ലാത്ത എല്ലാ മുസ്ലിമിനും ,അള്ളാഹു പൊരുത കൊടുക്കുമെന്നും ,ഇത്തരം ദോഷികൾ ആ ദോഷങ്ങളെ ഉപേക്ഷിച്ചു തൗബ ചെയ്യുന്നത് വരെ പൊറുത്ത് കൊടുക്കുകയില്ലെന്നും വന്നിടുണ്ട്. അപ്പോൾ പ്രസ്തുത ദിവസം ഇബാദത്തുമായി ബന്ധമുള്ള ദിവസമാണെന്ന്  മനസ്സിലാക്കാമല്ലോ. മുന് കഴിഞ്ഞ മഹത്തുക്കൾ ആ ദിവസത്തിൽ നൊംബെടുക്കാറുണ്ടായിരുന്നു. പ്രസ്തുത ദിവസം അവർ വ്യത്യസ്ത ഉദ്ദേശങ്ങൾ കരുതി മൂന്ന് തവണ യാസീനും,പിന്നെ സൂറത്ത് ദുഖാനും ഓതാറുണ്ടായിരുന്നു.

عَنْ صَوْمِ مُنْتَصَفِ شَعْبَانَ كَمَا رَوَاهُ ابْنُ مَاجَهْ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ : { إذَا كَانَتْ لَيْلَةُ النِّصْفِ مِنْ شَعْبَانَ فَقُومُوا لَيْلَهَا وَصُومُوا نَهَارَهَا } هَلْ هُوَ مُسْتَحَبٌّ أَوْ لَا وَهَلْ الْحَدِيثُ صَحِيحٌ أَوْ لَا وَإِنْ كَانَ ضَعِيفًا فَمَنْ ضَعَّفَهُ ؟.
  (فتاوي رملي٢/٧٩)( فَأَجَابَ ) بِأَنَّهُ يُسَنُّ صَوْمُ نِصْفِ شَعْبَانَ بَلْ يُسَنُّ صَوْمُ ثَالِثَ عَشَرِهِ وَرَابِعَ عَشَرِهِ وَخَامِسَ عَشَرِهِ وَالْحَدِيثُ الْمَذْكُورُ يُحْتَجُّ بِهِ ))
فتاوي رملي٢/٧٩)

*ശഅബാൻ പകുതിയുടെ രാവ് വന്നാൽ നിങ്ങൾ നിസ്കരിക്കുക. അതിന്റെ പകല നിങ്ങൾ വ്രതം അനുഷ്ടിക്കുകയും ചെയ്യുക എന്നാ ഹദീസിനെ പ്രമുഗ ഹദീസ്  പണ്ഡിതൻ ഇബ്നു മാജ റിപ്പോർട്ട്‌ ചെയ്തത് പോലെ ശഹബാൻ 15 നു നോമ്പ് സുന്നതുണ്ടോ?* *ഹദീസ് ആധികാരികമാണോ?* എന്നാ ചോദ്യത്തിന് ഇമാം റാംലി ഇപ്രകാരം മറുവടി നല്കി ,ശഅബാൻ  പകുതിയുടെ നോമ്പ് സുന്നത്താണ് മാത്രമല്ല. 13,14,15 എന്നീ ദിവസങ്ങളിലും നോമ്പ് സുന്നത്താണ്. പ്രസ്തുത ഹദീസ് അതിനു തെളിവായി ഉദ്ദരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

*പ്രമുഖ പണ്ഡിതൻ മുഹമ്മദ്‌ മുർത്തളാ സബീദി പറയുന്നു ബറാഅത് രാവിനെ സല്കര്മ്മം കൊണ്ട് സജീവമാക്കൽ  മുന്കാമികളിൽ  നിന്ന് പിങ്കാമികൽക്കു  ലഭിച്ചതാണ്. തന്നെയുമല്ല അന്നേ ദിവസം സൂരത് യാസീൻ പാരായണം ചെയ്ത്  ആയുസ്സ് , ഭക്ഷണം എന്നിവയിൽ ബർകത്ത് ഉണ്ടാകാൻ വേണ്ടിയും ഹുസ്നുൽ ഖാതിമക്ക് വേണ്ടിയും അല്ലാഹുവിനോട് അവൻ പ്രാർതിക്കണം.(إتحاف السادة المتقين ٣/٤٢٧)*

وأما ليلة النصف فقد روي في فضلها أحاديث وآثار ونقل عن طائفة من السلف أنهم كانوا يصلون فيها فصلاة الرجل فيها وحده قد تقدمه فيه سلف(فتاوي ابن تيمية ٤٣/٨٠)

*ഇബ്നു തൈമിയ്യ പറയുന്നു ശഅബാൻ പകുതിയുടെ ശ്രേഷ്ടത വ്യക്തമാക്കുന്ന ധാരാളം ഹദീസുകൾ റിപ്പോർട്ട്‌ ചെയ്തിടുണ്ട് .മുന്ഗാമികളിൽപെട്ട ഒരു വിഭാഗം ശഅബാൻ പതിനഞ്ചാം രാവിൽ നിസ്കാരം നിർവഹിക്കുകയാണെങ്കിൽ അതിൽ മുന്ഗാമികളിൽ നിന്ന് മാതിർകയും തെളിവും ഉണ്ട് (ഫതാവാ ഇബ്നു തൈമിയ്യ 43/80)*

ചുരക്കത്തില്‍ ബറാഅത്ത് രാവും അതിന്‍റെ പകലും ആരാധനാ      കര്‍മ്മങ്ങള്‍ ചെയ്യുവാന്‍  ഏറ്റവുംനല്ല സമയവും ദിവസവും മാണെന്ന്അതില്‍ വിര്‍വ്വഹിക്കപ്പെടുന്ന അമലുകള്‍ക്ക് പ്രത്യേകം പുണ്യമുണ്ടെന്നും ഖുര്‍ആന്‍-സുന്നത്ത്-പൂര്‍വ്വീക  ചര്യ  തുടങ്ങിയവയിലൂടെതെളിഞ്ഞിരിക്കെ  അതിനെ  ശിര്‍ക്കും  കുഫ്റും  ബിദ്അത്തുമാക്കി  പരിഹസിച്ചു    തള്ളുന്ന പുത്തന്‍ വാദക്കാരുടെ ശര്‍റില്‍  നിന്നും  നമ്മുടെ     *ഈമാനിനെ  നാംകാത്തുസൂക്ഷിക്കുക .*

*ബറാഅത്ത്  രാവില്‍ ചൊല്ലേണ്ട  പ്രത്യേക  ദിക്ര്‍  ദുആ *
(ശഹബാന്‍ 14  മഗ്’രിബിന്‍റെയും ഇഷാഇന്‍റെയും  ഇടയില്‍  ചൊല്ലണം)
*1) യാസീന്‍ സൂറത്ത് മൂന്നു പ്രാവശ്യം ഓതുക*

*നിയ്യത്ത്:*

 ദീര്‍ഘായുസ്സിനു വേണ്ടിഭക്ഷണത്തില്‍ വിശാലത  ലഭിക്കാന്‍ആഫിയത്തും ബറക്കത്തും ലഭിക്കാന്‍*

*2) സൂറത്ത്  ദുഖാന്‍  ഒരു പ്രാവശ്യം  ഓതുക.*

*3) താഴെ പറയുന്ന ദുആ 70 പ്രാവശ്യം ചൊല്ലണം:*

*اللهم إنك عليم حليم ذو أناةٍ , و لا طاقة لنا بحُكمك يا الله يا الله يا اللّــــــه , الأمان الأمان الأمان من الطاعون و الوباء و موتِ الفجأة , و سوء القضاء و و شماتة الأعداء , ربنا اكشف عنا العذاب إنا مؤمنون برحمتك يا أرحم الراحمين .*
(അല്ലാഹുവേ നീ സഹന ശാലിയും സമാധാനിയുമാണ്.നിന്റെ ശിക്ഷ സഹിക്കാനും ഞങ്ങള്ക്ക് യാതൊരു കഴിവുമില്ല .ആകയാൽ നിന്റെ സഹനം മുന്നിർത്തി നീ ഞങ്ങൾക്ക് മാപ്പ് ചെയ്തു തരുവാൻ നിന്നോട് ചോതിക്കുന്നു. )

*4) താഴെ പറയുന്ന ദിക്ര്‍  100  പ്രാവശ്യം ചൊല്ലണം:*

*يا حي يا قيوم برحمتك أستغيث*
(എന്നെന്നും ജീവിക്കുന്നവനും സ്രിട്ടികളുടെ കളുടെ കാര്യങ്ങൾ നിയന്ദ്രിക്കുന്നവനുമായ നാഥാ..,നിന്റെ അനുഗ്രഹം മുന്നിർത്തി നിന്നോട് ഞാൻ സഹായം തേടുന്നു. )

(നബി (സ) തങ്ങളുടെ പേരില്‍ 100 പ്രാവശ്യം സ്വലാത്ത് , حَسبِي الله وَنِعمَ الوَكِيل എന്ന ദിക്ര്‍  100 പ്രാവശ്യം എന്നിവ അധികരിപ്പിക്കുന്നതും നല്ലതാണ്)
5) താഴെ പറയുന്ന ദുആ ചെയ്യണം:


 

 *(ബറാഅത്ത്  *രാവില്‍ തസ്ബീഹ  നിസ്കാരം മഹാന്മാര്‍  പ്രത്യേകം പറഞ്ഞിട്ടുണ്ട്)
*നിങ്ങളുടെ എല്ലാ ദുആയില്‍  ഞങ്ങളെയും ഉള്‍പെടുത്തണം, നമ്മുടെ എല്ലാ അമലുകളും പടച്ചവന്‍ സ്വീകരിക്കട്ടെ (ആമീന്‍*
➖➖➖

*🌹അബൂ മിന്ഹ*

സ്വലാഹുദ്ധീൻ അയ്യൂബി


ഖുദ്സിലെ പോരാളി● 0 COMMENTS

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0

സുല്‍ത്താന്‍സ്വലാഹുദ്ദീന്‍അയ്യൂബി(റ)യെ സംബന്ധിച്ചിടത്തോളം രണ്ടു വിശേഷണങ്ങള്‍ശ്രദ്ധേയം. ഒന്ന്, ഈജിപ്തിനെ റാഫിളീ സ്വാധീനത്തില്‍നിന്നു മോചിപ്പിച്ചത്. രണ്ട്, ഖുദ്സ് പട്ടണവും ഖുദ്സ് മസ്ജിദും മോചിപ്പിച്ചത്. അതിനാല്‍തന്നെ അദ്ദേഹം സുന്നത്തിന്റെ സ്ഥാപകനും ബൈതുല്‍മുഖദ്ദസിന്റെ മോചകനുമാണ്. ഇതുമൂലം ഇസ്‌ലാമിനും മുസ്ലിമിനും രക്ഷയും തുണയുമായി അദ്ദേഹം.

സ്വലാഹുദ്ദീന്‍എന്ന അപരനാമത്തെ അന്വര്‍ത്ഥമാക്കുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. അദ്ദേഹത്തിന്റെ മഹത്ത്വവും ജീവിതശൈലിയും അടുത്തറിഞ്ഞവര്‍അവ രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്നു ശദ്ദാദ് എന്ന പേരില്‍പ്രസിദ്ധനായ ഇസ്സുദ്ദീന്‍അബ്ദില്ലാഹില്‍ഹലബി(റ) എന്ന ബനാഹുദ്ദീനുബ്നു ശദ്ദാദ് പ്രമുഖ ചരിത്രകാരനും സ്വലാഹുദ്ദീന്‍അയ്യൂബിയുടെ കാലക്കാരനുമാണ്. അദ്ദേഹം സ്വലാഹുദ്ദീന്‍അയ്യൂബിയെ കുറിച്ചെഴുതിയ ഗ്രന്ഥത്തിന്റെ പേരുതന്നെ അന്നവാദിസ്സുല്‍ത്വാനിയ്യ വല്‍മഹാസിനില്‍യൂസുഫിയ്യ ഫീ മനാഖിബി സ്വുല്‍ത്വാന്‍സ്വലാഹുദ്ദീന്‍എന്നാണ്. ഭരണ സംബന്ധമായ അപൂര്‍വ വിവരണങ്ങളും യൂസുഫില്‍പ്രകടമായിരുന്ന ഗുണഗണങ്ങളും എന്നാണിതിന്റെ അര്‍ത്ഥം. സാധാരണ ഭരണാധികാരികളില്‍കാണപ്പെടാത്ത ഗുണങ്ങള്‍സ്വലാഹുദ്ദീനില്‍പ്രകടമായിരുന്നു എന്നു ചുരുക്കം. അതിശയോക്തിപരമല്ലാത്ത വിവരണമാണിത്. സ്വലാഹുദ്ദീന്റെ വഫാത്തിനു ശേഷം 57 വര്‍ഷം ജീവിച്ചിരുന്നതിനാല്‍സ്വുല്‍ത്വാനെ പ്രശംസിച്ച് കാര്യം നേടുന്നതിനു വേണ്ടി എഴുതപ്പെട്ടതല്ല പ്രസ്തുത ഗ്രന്ഥമെന്ന് വ്യക്തം.

മറ്റൊരു സമകാലികനാണ് ഇബ്നുല്‍ഇമാദില്‍ഇസ്ബഹാനി(റ). അദ്ദേഹം അല്‍ബര്‍ലെശ്ശാഖി വല്‍ഫത്ഹുല്‍ഖുദ്സി എന്ന പേരിലും ഗ്രന്ഥമെഴുതിയിട്ടുണ്ട്. ഇമാം നവവി(റ)യുടെ ഗുരുനാഥനായ ഇമാം അബുല്‍ഖാസിം ശിഹാബുദ്ദീന്‍അബുശാമ അല്‍മഖ്ദിസി(റ)യുടെ ഒരു ചെറിയ ഗ്രന്ഥമാണ് അല്‍ഉയൂനുര്‍റൗളതയ്നി ഫീ അഖ്ബാരി നൂരിയ്യത്തി വസ്വലാഹിയ്യ. നൂറുദ്ദീന്‍സങ്കിയുടെയും സ്വലാഹുദ്ദീന്‍അയ്യൂബിയുടെയും കാലഘട്ടത്തെ പുരസ്കരിച്ചുള്ള ചരിത്ര വിവരണമാണിത്. പൂവനം എന്നാണ് അദ്ദേഹം ഓരോ ഭരണകൂടത്തെയും വിശേഷിപ്പിച്ചത്. അതിന്റെ ആമുഖത്തില്‍ഇവര്‍രണ്ടുപേരെയും തെരഞ്ഞെടുത്തതിന്റെ ന്യായം വിവരിക്കുന്നുണ്ട്.

ഉമര്‍ബിന്‍ഖത്വാബ്, ഉമര്‍ബിന്‍അബ്ദില്‍അസീസ്(റ) എന്നീ രണ്ടു മഹാന്മാരായ ഖലീഫമാര്‍ക്ക് ശേഷം അവരെപ്പോലെ മാതൃകായോഗ്യരായ ഭരണാധികാരികളായിരുന്നു നൂറുദ്ദീന്‍, സ്വലാഹുദ്ദീന്‍എന്നിവര്‍. അതിനാല്‍ഭാവി ഭരണാധികാരികള്‍ക്ക് മാതൃകയായവരെ ലോകത്തിന് സമര്‍പ്പിക്കുകയാണ് ഗ്രന്ഥരചനയുടെ പ്രധാന ലക്ഷ്യം. ഇരുവരും ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ചെയ്ത സേവനത്തെയും വിജ്ഞാനത്തെയും സംസ്കാരത്തെയും അവര്‍സംരക്ഷിച്ച വിധവും പാരസ്പര്യവും അബൂശാമ(റ) പറഞ്ഞിട്ടുണ്ട്. സ്വലാഹുദ്ദീന്‍വഫാത്തായി പത്തുവര്‍ഷം കഴിഞ്ഞാണ് അബൂശാമ(റ) ജനിക്കുന്നതെന്നതിനാല്‍രാജപ്രീതി ഇവിടെയും ലക്ഷ്യമല്ല.

വിദ്യാഭ്യാസം

പ്രാഥമിക പഠനം നാട്ടില്‍നിന്നാണു നേടിയത്. കുടുംബ പശ്ചാത്തലവും ജീവിത സാഹചര്യവും അതിനനുകൂലവുമായിരുന്നു. ചെറുപ്പത്തില്‍തന്നെ ഖുര്‍ആന്‍മനഃപാഠമാക്കി. അലക്സാണ്ട്രിയ കേന്ദ്രീകരിച്ച് വൈജ്ഞാനിക സേവനം നിര്‍വഹിച്ചിരുന്ന ഹാഫിള് അബൂത്വാഹിര്‍അഹ്മദുസ്സലഫി അല്‍ഇസ്ബഹാനി എന്ന ഹദീസ് പണ്ഡിതനില്‍നിന്നും ശൈഖ് ഖുതുബുദ്ദീനിനെ സാജൂരി, അബൂ ത്വാഹിറുബ്നു ഔഫില്‍മാലികി, അബ്ദുല്ലാഹിബ്നു ബര്‍ദീ അന്നഹ്വീ തുടങ്ങിയവരില്‍നിന്നും സ്വലാഹുദ്ദീന്‍ഹദീസ് പഠിച്ചു എന്ന് ഇമാം സുബ്കി(റ) ത്വബഖാതില്‍പറയുന്നുണ്ട്. അവരുമായുള്ള ബന്ധം പിന്നെയും തുടര്‍ന്നിരുന്നു. സ്വലാഹുദ്ദീന്‍ഫഖീഹായിരുന്നു. ഖുര്‍ആനിനു പുറമെ കര്‍മശാസ്ത്ര ഗ്രന്ഥമായ തന്‍ബീഹും മറ്റും മനഃപാഠമാക്കിയിരുന്നു എന്നും സുബ്കി ഇമാം എഴുതിയിട്ടുണ്ട്.

നൂറുദ്ദീന്‍സങ്കിയുടെ കാലത്ത് വിവിധ ഭാഗങ്ങളില്‍നിന്നും ഡമസ്കസിലേക്ക് പണ്ഡിതന്മാര്‍എത്തിച്ചേരുകയും അവിടത്തെ പള്ളികളും മതകലാലയങ്ങളും കേന്ദ്രീകരിച്ച് ദര്‍സ് നടത്തുകയും ചെയ്തിരുന്നു. അതിനാല്‍തിരക്കുപിടിച്ച ജീവിതത്തിലേക്ക് കടക്കുന്നതിനു മു് തന്നെ അവരില്‍പലരില്‍നിന്നും വിജ്ഞാനം നുകരാന്‍സ്വലാഹുദ്ദീനു കഴിഞ്ഞു. ഡമസ്കസിലെ പ്രസിദ്ധമായ ജാമിഅ അമവിയ്യയില്‍ദര്‍സ് നടത്തിയിരുന്ന പ്രഗത്ഭ പണ്ഡിതനും ശാഫിഈ കര്‍മശാസ്ത്ര വിശാരദനുമായിരുന്ന ഇബ്നു അബീ അസ്വ്റൂന്‍എന്നറിയപ്പെടുന്ന അശ്ശൈഖുല്‍ഇമാം ഖാളില്‍ഖുളാത്ത് ശറഫുദ്ദീന്‍അബൂ സഈദിത്തമീമി(റ)യുടെ ദര്‍സില്‍സംബന്ധിച്ച് വിജ്ഞാനം നുകരാന്‍സ്വലാഹുദ്ദീന് ഭാഗ്യമുണ്ടായി. പിന്നീട് ഇദ്ദേഹം സ്വലാഹുദ്ദീന്റെ മതകാര്യ ഉപദേഷ്ടാവാകുകയും സുപ്രധാന കാര്യങ്ങളില്‍നയതന്ത്ര പ്രതിനിധിയായി നിയോഗിക്കപ്പെടുകയും ചെയ്തു. മുഖ്യ ഖാളിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്വലാഹുദ്ദീന്‍അദ്ദേഹത്തെ തന്റെ ഗുരുവെന്ന നിലയില്‍ഏറെ ആദരിച്ചിരുന്നു.

ഭക്തിയും ഇബാദത്തും

സല്‍കര്‍മനിഷ്ഠയും ഇബാദത്തിലുള്ള കണിശതയും അന്ത്യം വരെ സ്വലാഹുദ്ദീന്‍നിലനിര്‍ത്തി. സുന്നി അഖീദയായിരുന്നു ആദര്‍ശം. ഖുതുബുന്നൈസാബൂരി(റ) എന്ന തന്റെ ഗുരുവര്യനെ കൊണ്ട് അഖീദ വിവരിക്കുന്ന ഗ്രന്ഥം തന്നെ രചിക്കുകയും അത് പഠിപ്പിക്കുകയും ചെയ്തിരുന്നു. സ്വന്തം മക്കളെ കൊണ്ട് ആ കാവ്യം മനഃപാഠമാക്കി ചൊല്ലിപ്പിച്ചിരുന്നു.

ഫര്‍ള് നിസ്കാരങ്ങള്‍ ജമാഅത്തായി തന്നെ നിര്‍വഹിച്ചു. പള്ളിയില്‍പോകാനാവാത്തവിധം രോഗബാധിതനായപ്പോള്‍ഇമാമായി ഒരാളെ നിയമിച്ചു. റവാതിബ് സുന്നത്തുകള്‍മുടക്കിയിരുന്നില്ല. രാത്രി നിസ്കാരങ്ങളിലും ശ്രദ്ധിച്ചു. ജീവിതാന്ത്യത്തില്‍മൂന്നു ദിവസങ്ങളോളം ഓര്‍മശേഷി നഷ്ടപ്പെട്ടപ്പോള്‍മാത്രമാണ് നിസ്കാരം മുടങ്ങിയത്. ബോധമില്ലാത്തപ്പോള്‍നിസ്കാരം നിര്‍ബന്ധവുമില്ലല്ലോ. രോഗാവസ്ഥയിലും നിന്നുതന്നെയാണ് നിസ്കാരം നിര്‍വഹിച്ചത്. യാത്രയില്‍സമയമായാല്‍വാഹനമിറങ്ങി നിസ്കരിച്ചതിനു ശേഷം യാത്ര തുടരും.

റമളാന്‍മാസത്തില്‍ഏതാനും നോുകള്‍രോഗംമൂലം അദ്ദേഹത്തിന് ഖളാആയി. തന്റെ മരണം മുന്നില്‍കണ്ടെന്നപോലെ അവസാന വര്‍ഷത്തില്‍പരിശുദ്ധമായ ഖുദ്സില്‍വെച്ചാണ് അവ നോറ്റുവീട്ടിയത്. ചികിത്സകര്‍ആവശ്യപ്പെട്ടിട്ടും അദ്ദേഹം നോ് മുറിക്കാനും ഒഴിവാക്കാനും തയ്യാറായില്ല. നോ് ബാക്കി വെച്ച് മരണപ്പെടരുത് എന്ന നിര്‍ബന്ധ ബുദ്ധിയായിരുന്നു. യുദ്ധവും ഭരണ തിരക്കുകളും കാരണം ഹജ്ജ് നിര്‍വഹിക്കാന്‍സാധിച്ചിരുന്നില്ല. അവസാന വര്‍ഷം എല്ലാം തയ്യാറാക്കിയെങ്കിലും വിധി മറ്റൊന്നായിരുന്നു.

ഉദാരത

സകാത്തിനു പര്യാപ്തമായ സത്തില്ലാതിരുന്നതിനാല്‍നിര്‍ബന്ധദാനത്തിന് അദ്ദേഹം ബാധ്യസ്ഥനായിരുന്നില്ല. എങ്കിലും തനിക്ക് ലഭിക്കുന്ന സാദ്യമെല്ലാം സ്വദഖ ചെയ്യുമായിരുന്നു. പണ്ഡിതര്‍ക്കും മതവിദ്യാര്‍ത്ഥികള്‍ക്കും ഇക്കാര്യത്തില്‍മുന്‍ഗണന നല്‍കി. ലഭിച്ച സഹായാപേക്ഷകള്‍അപേക്ഷകര്‍പ്രതീക്ഷിച്ചതിലും ഭംഗിയായി പൂര്‍ത്തീകരിക്കും. ഖജനാവില്‍സ്വത്ത് കുന്നുകൂട്ടാതെ ആവശ്യക്കാര്‍ക്ക് യഥാസമയം വിതരണം ചെയ്യാനായിരുന്നു തിടുക്കം കാണിച്ചത്. സഹായത്തിനപേക്ഷിച്ചവര്‍നിരാശപ്പെടരുതെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. ഇങ്ങനെ ചെലവഴിച്ചതുമൂലം സാദ്യം മിച്ചം വെക്കാനുണ്ടായിരുന്നില്ല.

ഒരിക്കല്‍അദ്ദേഹത്തിനെതിരെ ഒരാള്‍ഖാളി ഇബ്നു ശദ്ദാദിന്റെ മുന്നില്‍ഒരു പരാതി ഉന്നയിച്ചു. സുല്‍ത്വാന്‍തന്റെ ചില മുതലുകള്‍തട്ടിയെടുത്തിട്ടുണ്ടെന്നായിരുന്നു പരാതി. ഖാളി കേസന്വേഷിക്കുകയും തെളിവുകള്‍പരിശോധിക്കുകയും ചെയ്തപ്പോള്‍പരാതി വ്യാജമാണെന്ന് ബോധ്യമായി. പരാതിക്കാധാരമായ തെളിവുകള്‍സ്ഥാപിക്കുന്നതില്‍അന്യായക്കാരന്‍പരാജയപ്പെടുകയും ചെയ്തു. അങ്ങനെ അയാള്‍നിരാശനായി കോടതിയില്‍നിന്ന് പിരിഞ്ഞുപോകുോള്‍ആ വ്യാജ പരാതിക്കാരന് വസ്ത്രവും പണവും നല്‍കാന്‍സുല്‍ത്വാന്‍നിര്‍ദേശിച്ചു.

തീര്‍ത്തും നിസ്വനായായിരുന്നു സ്വലാഹുദ്ദീന്റെ വിയോഗം. നാല്‍പത്തിയേഴ് ദിര്‍ഹം മാത്രമായിരുന്നു അദ്ദേഹത്തിന്റെ മരണ സമയത്ത് ഖജനാവിലുണ്ടായിരുന്നത്. വീടോ സ്ഥലമോ പോലും സ്വന്തമായി ഉണ്ടായിരുന്നില്ല. മരണാനന്തരം അദ്ദേഹത്തിന്റെ പേരില്‍വലിയ സംഖ്യ ദാനം ചെയ്തത് സഹോദരി സിത്തുശ്ശാം എന്ന മഹതിയാണ്.

ഖുര്‍ആനും ഹദീസും

ഹാഫിളായിരിക്കെ തന്നെ നന്നായി ഓതാനറിയുന്നവരില്‍നിന്ന് ഖുര്‍ആന്‍ഓതിക്കേള്‍ക്കാന്‍അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു. രാത്രികളില്‍അത്തരമാളുകളെ വരുത്തി നാല് ജുസ്ഉകള്‍വരെ ഇങ്ങനെ ഓതിക്കേള്‍ക്കും. രാജസദസ്സില്‍അല്‍പം ഖുര്‍ആന്‍പാരായണം ചെയ്താണ് നടപടി ക്രമങ്ങള്‍ആരംഭിച്ചിരുന്നത്. ഒരിക്കല്‍സവാരിക്കിടയില്‍മനോഹരമായ ഖുര്‍ആന്‍പാരായണം കേള്‍ക്കാനിടയായി. ഒരു ബാലന്‍പിതാവിന്റെ മുന്നില്‍വെച്ച് ഖുര്‍ആന്‍പാരായണം ചെയ്യുകയായിരുന്നു. സുല്‍ത്വാന്‍ആ കുട്ടിയെ ആദരിക്കുകയും തന്റെ കൂടെയിരുത്തി ഭക്ഷണം നല്‍കുകയും പിതാവിന് കുറച്ച് ഭൂമി നല്‍കുകയുമുണ്ടായി.

വെറുതെ ഖുര്‍ആന്‍കേള്‍ക്കുകയായിരുന്നില്ല. ഖുര്‍ആന്‍പാരായണം വിശ്വാസിയില്‍ചലനമുണ്ടാക്കുമെന്ന് കാണിക്കുകയായിരുന്നു. അതിന്റെ ഉദാഹരണമാണ്, ഖുര്‍ആന്‍പാരായണം കേള്‍ക്കുോള്‍അദ്ദേഹത്തിന്റെ ഹൃദയത്തില്‍ഇലാഹീഭയം ശക്തമാവുകയും കണ്ണില്‍നിന്നു അശ്രുക്കള്‍ധാരധാരയായി ഒഴുകുകയും ചെയ്യുന്നത്. അന്ത്യസമയത്ത് അദ്ദേഹത്തിന്റെ അടുത്തുണ്ടായിരുന്നത് പ്രസിദ്ധ ഹദീസ് പണ്ഡിതനും ഖുര്‍ആന്‍പാരായണ വിദഗ്ധനുമായിരുന്ന അബൂജഅ്ഫരില്‍ഖുര്‍തുബി(റ) ആയിരുന്നു. സുല്‍ത്വാന് രോഗം മൂര്‍ഛിച്ച് ബോധം നഷ്ടപ്പെട്ട സമയം. രോഗശയ്യയിലിരുന്ന് ഖുര്‍തുബി ഖുര്‍ആന്‍പാരായണം ചെയ്തുകൊണ്ടിരിക്കെ സൂറതുല്‍ഹശ്റിലെ “അവനല്ലാഹുവാണ് അവനല്ലാതെ ഒരു ഇലാഹുമില്ല. കാണുന്നതും കാണാത്തതും അറിയുന്നവനാണവന്‍’ എന്ന 22ാം സൂക്തം പാരായണം ചെയ്തപ്പോള്‍സ്വലാഹുദ്ദീന്‍അബോധാവസ്ഥയില്‍തന്നെ “സ്വഹീഹുല്‍’ (അതേ, ശരിതന്നെയാണത്) എന്നു പറഞ്ഞു. പാരായണം തുടര്‍ന്നു. മരണാസന്നനായ ആളുടെ അടുത്ത് പാരായണം ചെയ്യേണ്ട സൂറത്തുര്‍റഅ്ദിലെ 30ാമത്തെ, “അവനല്ലാതെ ഇലാഹില്ല; അവന് മേല്‍ഞാന്‍ഭരമേല്‍പ്പിക്കുന്നു’ എന്ന സൂക്തമെത്തിയപ്പോള്‍പുഞ്ചിരിച്ച് മുഖം പ്രസന്നമായി അന്ത്യശ്വാസം വലിച്ചു. ഖുര്‍ആനുമായുള്ള സുല്‍ത്താന്റെ ബന്ധത്തിന്റെ അംഗീകാരവും സ്വീകാര്യതയുമായി അത്.

ഹദീസ് പഠിക്കുകയും ഹൃദിസ്ഥമാക്കുകയും അതു പകര്‍ന്നു നല്‍കുകയും ചെയ്തിരുന്നു സുല്‍ത്വാന്‍. ഹദീസ് ശേഖരിച്ച് പാരായണം ചെയ്ത് ആശയങ്ങള്‍മനനം ചെയ്ത് കരയാറുണ്ടായിരുന്നു. ഇബ്നു ശദ്ദാദ് പറയുന്നു. സുല്‍ത്വാന്‍എന്നെ വിളിച്ച് ഹദീസ് വായിച്ചു കേള്‍പ്പിക്കാനാവശ്യപ്പെടുമായിരുന്നു. ഏതെങ്കിലും ഒരു ഹദീസിനെക്കുറിച്ച് പുതുതായി വിവരം ലഭിച്ചാല്‍, അവരില്‍നിന്ന് അത് നേരിട്ട് കേള്‍ക്കാന്‍സംവിധാനമൊരുക്കും. ഹദീസ് സദസ്സില്‍കുടുംബാംഗങ്ങളെയും ഇരുത്തും. ഗുരുവര്യരുടെ അടുത്തേക്ക് ഹദീസ് കേള്‍ക്കാന്‍പോവുകയും ചെയ്യും. അദ്ദേഹത്തില്‍നിന്ന് യൂനുസ്ബ്നുല്‍ഫാറഖി, അല്‍ഇമാദുല്‍കാത്തിബ് തുടങ്ങിയവര്‍ഹദീസ് ഉദ്ധരിച്ചിട്ടുമുണ്ട്.

നിസ്തുല സംഭാവനകള്‍

വിജയങ്ങള്‍മാത്രമായിരുന്നില്ല സുല്‍ത്വാന്‍സ്വലാഹുദ്ദീന്‍സമൂഹത്തിനു സമ്മാനിച്ചത്. ബിദ്അത്തിന്റെ കേന്ദ്രമായ ഒരു ഭരണം സുന്നിവല്‍കരിച്ച് ആ മേഖലയെത്തന്നെ ആദര്‍ശപരമായി സംരക്ഷിക്കുകയും വിജ്ഞാന വിതരണത്തിനും ഇസ്‌ലാമിക പ്രബോധനത്തിനും ഏറെ സംഭാവനകളര്‍പ്പിക്കുകയും ചെയ്തു. പണ്ഡിതന്മാര്‍ക്ക് ദര്‍സിനായി വിപുലമായ സൗകര്യങ്ങളേര്‍പ്പെടുത്തി. ശരിയായ അഖീദ പഠിപ്പിക്കുന്നതിന് ഉപരിസൂചിപ്പിച്ച “അല്‍അഖീദതുല്‍യൂസുഫിയ്യ’ തയ്യാറാക്കിച്ചു.

വിദ്യാഭ്യാസത്തിനു വിപുലമായ സൗകര്യങ്ങളാണ് അദ്ദേഹം ഏര്‍പ്പെടുത്തിയിരുന്നത്. ഏതൊരു കുട്ടിക്കും പ്രാപിക്കാവുന്നവിധം പള്ളികളിലും പ്രത്യേക പാഠശാലകളിലും വിദ്യാഭ്യാസ സൗകര്യം രാജ്യത്തു വ്യാപകമാക്കി. ഡമസ്കസിനെ ജ്ഞാനികളുടെ പട്ടണമാക്കി മാറ്റി. കര്‍മശാസ്ത്ര മദ്ഹബുകള്‍ക്ക് വെവ്വേറെ പാഠശാലകള്‍നിര്‍മിച്ചു. അവയുടെ നടത്തിപ്പിനാവശ്യമായ വരുമാന മാര്‍ഗമായി വഖ്ഫുകളും നിശ്ചയിച്ചു. മദ്റസതുസ്സുയൂഫിയ്യ, മദ്റസതുസ്വലാഹിയ്യ, മദ്റസതുല്‍ഖുദ്സ് എന്നിവ അതില്‍പ്രശസ്ത സ്ഥാപനങ്ങളാണ്. പാഠശാലകളില്‍അധ്യാപകരായി പ്രമുഖരെ തന്നെ നിയമിച്ചു. മുദരിസുമാര്‍ക്ക് പുറമെ മുഈദ് എന്ന തസ്തികയുണ്ടാക്കി നിയമനം നടത്തി. കുട്ടികള്‍ക്ക് പാഠം ആവര്‍ത്തിച്ച് ഓതിക്കൊടുക്കലായിരുന്നു ഇവരുടെ ജോലി. കൂടുതല്‍ആവര്‍ത്തനം ആവശ്യമുള്ളവര്‍ക്ക് അതും ലഭ്യമായിരുന്നു.

സാത്തിക, സാമൂഹിക, ഭരണ രംഗങ്ങളിലും അനിവാര്യവും ഗുണപരവുമായ മാറ്റങ്ങള്‍സുല്‍ത്താന്‍വരുത്തി. നീതിനിര്‍വഹണത്തിലും നിയമപാലനത്തിലും ക്രമസമാധാനത്തിലും ഏറെ ശ്രദ്ധിച്ചു. അങ്ങനെ ഗുണസൂര്‍ണ ഭരണാധികാരിയായി അല്‍മലികുന്നാസ്വിറു ലി ദീനില്ലാഹി (അല്ലാഹുവിന്റെ ദീനിന്റെ സഹായിയായ സാരഥി) യായി അദ്ദേഹം.

ഈജിപ്തില്‍വര്‍ഷവും സിറിയയില്‍വര്‍ഷവുമാണ് അദ്ദേഹം ഭരണം നടത്തിയത്. 14ാം വയസ്സില്‍വിവാഹിതനായ അദ്ദേഹത്തിന് 17 ആണ്‍മക്കളും ഒരു പെണ്‍കുട്ടിയുമുണ്ടായിരുന്നു. അവരില്‍പലരും പില്‍ക്കാലത്ത് പല പ്രദേശങ്ങളിലും ഭരണച്ചുമതലയേല്‍ക്കുകയുണ്ടായി.

മുഷ്താഖ് അഹ്മദ്

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...