*🌹ലൈലതുല്‍ ബറാഅ: പണ്ഢിതന്മാര്‍ എന്തുപറയുന്നു?🌹*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
ഇമാം ശാഫിഈ(റ) തന്റെ സുപ്രസിദ്ധമായ ഉമ്മ് എന്ന ഗ്രന്ഥം ഒന്നാം വാള്യം 204-ാം പേജില്‍ പറയുന്നു: “വെള്ളിയാഴ്ച രാവ്, വലിയ പെരുന്നാള്‍ രാവ്, ചെറിയ പെരുന്നാള്‍ രാവ്, റജബ് ഒന്നാം രാവ്, ശഅബാന്‍ പതിനഞ്ചാം രാവ് എന്നീ അഞ്ചു രാവുകളില്‍ പ്രാര്‍ഥനകള്‍ക്ക് പ്രത്യേകം ഉത്തരം ലഭിക്കും”.
അല്ലാമാ ഇബ്നുഹജര്‍(റ) പറയുന്നു: “ഈ രാവിന്(ബറാഅത് രാവ്) മഹത്തായ ശ്രേഷ്ഠതയുണ്ടെന്നത് തീര്‍ച്ചയാണ്. അതുകൊണ്ടാണ് ആ രാത്രി പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുമെന്ന് ഇമാംശാഫി’ഈ(റ) പ്രസ്താവിച്ചിട്ടുള്ളത്. ബറാഅത് രാവിന്റെ ശ്രേഷ്ഠതയെ അംഗീകരിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം ആ രാത്രിയിലെ പ്രത്യേക നിസ്കാരത്തെപ്പറ്റി അദ്ദേഹത്തിന് അഭിപ്രായ ഭിന്നതയുണ്ട്. ആ നിസ്കാരം ദുരാചാര മാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം’ (ഫതാവല്‍ കുബ്റ 2/80). ഈ നിസ്കാരത്തെപ്പറ്റി ഇമാം ഗസ്സാലി(റ) തന്റെ ഇഹ്യാ ‘ഉലൂമിദ്ദീനില്‍ വിവരിച്ചിട്ടുള്ളത് ഇങ്ങനെയാണ്: “ആ രാത്രിയില്‍ ഈരണ്ടു റക്’അത്തായി നൂറു റക്’അത് നിസ്കരിക്കുക.
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
ഓരോ റക്’അത്തിലും ഫാതിഹക്കുശേഷം പതിനൊന്നു പ്രാവശ്യം സൂറഃ ഇഖ്ലാസ്വ് ഓതുക. ഇനി ഒരാള്‍ പത്തു റക്അത് നിസ്കരിക്കുകയും ഓരോ റക്’അത്തി ലും സൂറഃ ഇഖ്ലാസ്വ് നൂറുവട്ടം ഓതുകയും ചെയ്താല്‍ അതിനും വിരോധമില്ല’ (ഇഹ്യ, 1/209).
ഈ നിസ്കാരത്തെക്കുറിച്ചുള്ള ഹദീസ് ബാത്വിലാണെന്ന് സൈനുല്‍ ഇറാഖ്വി(റ) തന്റെ തഖ്രീജുല്‍ ഇഹ്യാ (പേജ് 210) യില്‍ പ്രസ്താവിച്ചിരിക്കുന്നു. എന്നാല്‍ ഇതിന് വേറെയും നിവേദക പരമ്പരകള്‍ ഉണ്ടെന്നും അവയെ ഒന്നായി വിലയിരുത്തി ചിന്തിക്കുമ്പോള്‍ പുണ്യകര്‍മ്മങ്ങളില്‍ സ്വീകാര്യമായി എടുക്കത്തക്കനിലയില്‍ ഇത് ശക്തിയാര്‍ജിച്ചിട്ടു ണ്ടെന്നുമാണ് മറ്റൊരു വിഭാഗം പണ്ഢിതന്മാര്‍ പറയുന്നത്.
ശഅബാന്‍ പതിനഞ്ചാം രാവിനെ പുണ്യകര്‍മ്മങ്ങളാല്‍ ഹയാത്താക്കുന്നതില്‍ വിവിധ നിവേദക പരമ്പരകളില്‍ വന്നിട്ടുള്ള ഹദീസുകള്‍ നിരവധിയുണ്ട്’ (ഇത്ഹാഫുസ്സാദാത്ത് 3/325).
ഇത്രയും പ്രതിപാദിച്ചതില്‍ നിന്നും ബറാഅത് രാവിന്റെ മഹത്വത്തെപ്പറ്റി പണ്ഢിതലോകത്തിന് ഏകകണ്ഠമായ അഭിപ്രായമാണുള്ളതെന്നും വല്ല അഭിപ്രായഭിന്നതയുമുണ്ടെങ്കില്‍ അത് ആ രാ ത്രിയിലെ പ്രത്യേക എണ്ണത്തിലും ക്രമത്തിലുമുള്ള നിസ്കാരത്തെക്കുറിച്ച് മാത്രമാണെന്നും വ്യക്തമായി. ഉല്‍കൃഷ്ട സമയത്ത് ചെയ്യപ്പെടുന്ന സല്‍ക്കര്‍മ്മങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കുമെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ആകയാല്‍ ബറാഅത്ത് രാവില്‍ പുണ്യകര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ആ രാത്രിയെ സജീവമാക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യത നാം മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടതുമാണ്.
🌹🌹🌹🌹🌹
[27/04, 4:06 PM] +91 94008 65400: *🌹വിമോചനത്തിന്‍റെ ബറാഅത്ത് രാവ്🌹*
➖➖➖➖➖➖➖➖
തെറ്റുകള്‍ പൊറുക്കാന്‍ ഇന്ന് യാചിക്കുന്നവനില്ലേ, ഞാന്‍ പൊറുത്തുകൊടുക്കും. ഭക്ഷണം തേടുന്നവനില്ലേ, ഞാന്‍ ഭക്ഷണം നല്‍കും. പ്രയാസമനുഭവിക്കുന്നവനില്ലേ, ഞാന്‍ സുഖം നല്‍കും. (ബറാഅത്ത് രാവില്‍) പ്രഭാതം വരെ അല്ലാഹു ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും (ഇബ്നുമാജ).

പ്രപഞ്ചത്തില്‍ എന്തുനടക്കണം, നടക്കരുത് എന്നതെല്ലാം അല്ലാഹുവിന്‍റെ അറിവിനും ഉദ്ദേശ്യത്തിനും വിധേയമാണ്. അക്കാര്യങ്ങളെല്ലാം പണ്ടേ തീരുമാനിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ഓരോ മനുഷ്യനുമായും മറ്റുള്ള ജീവികളുമായും ബന്ധപ്പെട്ട അല്ലാഹുവിന്‍റെ തീരുമാനങ്ങളുടെ രേഖകള്‍ വര്‍ഷത്തിലൊരിക്കല്‍ മലക്കുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് വിശുദ്ധറമളാനിലെ ലൈലത്തുല്‍ ഖദ്റിലാണ്. ഇത് ക്രമപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുടെ തുടക്കമാണ് ബറാഅത്ത് രാവ്. തുടക്കദിനം എന്നനിലക്ക് ബറാഖത്ത് രാവിനും സമാപനം എന്നനിലക്ക് ലൈലത്തുല്‍ഖദ്റിനും വളരെ പുണ്യങ്ങളര്‍ഹിക്കുന്നു. ബറാഅത്ത് എന്ന വാക്കിന്‍റെ അര്‍ത്ഥം മോചനം എന്നാണ്. ഈ രാവ് പാപികള്‍ക്ക് മോചനത്തിന് നിമിത്തമാകുന്നുവെന്നതാണ് ഇങ്ങനെ പേരുവരാന്‍ കാരണമെന്നു പണ്ഡിതരില്‍ ചിലര്‍ വ്യക്തമാക്കുന്നു. ബറാഅത്ത് രാവിലെ പ്രത്യേകമായ പാപമോചനം ഹദീസുകളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
മഹത്ത്വമേറിയ രാവ്
ബറാഅത്ത്രാവിന്‍റെ മഹത്ത്വം സര്‍വ്വാംഗീകൃതമാണ്. മുസ്‌ലിംലോകം എന്നും ഈ രാവിന്‍റെ മഹത്ത്വം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇന്നും ഇരുഹറമുകളിലും ബറാഅത്ത്ദിനത്തില്‍ വിശ്വാസികള്‍ തിങ്ങിനിറയുന്നത് ബറാഅത്തിന്‍റെ മഹത്ത്വം ഉള്‍ക്കൊണ്ടാണ്. ഇത് ഈ നൂറ്റാണ്ടിലോ മറ്റോ ആരംഭിച്ച പ്രക്രിയയല്ല. മുസ്‌ലിംലോകത്തെ ഉത്തമനൂറ്റാണ്ടുകാരായ സലഫുകളാണ് ബറാഅത്ത് രാവിനെ ബഹുമാനിക്കുന്നതില്‍ നമ്മുടെ മാതൃക.
ബറാഅത്ത്രാവ് ദുആക്ക് ഉത്തരംലഭിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള ദിനങ്ങളില്‍ പെട്ടതാണെന്ന് ഇമാം ശാഫിഈ(റ) അല്‍ഉമ്മില്‍ (പേജ് 231) രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രാത്രികളില്‍ ചെയ്യാനായി ചില ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ട കര്‍മങ്ങള്‍ നിര്‍ബന്ധമല്ലെങ്കിലും ഞാനിഷ്ടപ്പെടുന്നുവെന്നും ശാഫിഈ(റ) പ്രഖ്യാപിച്ചിട്ടുണ്ട്.
ഹി. 737-ല്‍ വഫാതായ ഇമാം ഇബ്നുല്‍ഹാജ്(റ) അല്‍-മദ്ഖലില്‍ രേഖപ്പെടുത്തുന്നു: ‘ബറാഅത്ത് രാവിന് വലിയ പവിത്രതയും പുണ്യവുമുണ്ട്. സലഫുകള്‍ അതിനെ ആദരിക്കുകയും ഈ ദിവസം വരുന്നതിനുമുമ്പുതന്നെ ആദരിക്കുന്നതിന് പരിശ്രമിക്കുകയും ചെയ്യാറുണ്ടായിരുന്നു. നന്മ കൊയ്യാന്‍ പൂര്‍ണസന്നദ്ധരായല്ലാതെ ഈ ദിവസം സലഫുകള്‍ക്ക് സമാഗതമായിരുന്നില്ല’ (പേ 299).
സജീവമാക്കണമെന്ന് ഇസ്ലാം നിര്‍ദേശിച്ച പഞ്ചദിനങ്ങളിലൊന്നായി ബറാഅത്ത് രാവിനെ വസാഇലുശാഫിഅ എന്ന ഗ്രന്ഥത്തില്‍ സയ്യിദുശരീഫ് രേഖപ്പെടുത്തിയിരിക്കുന്നു. ഹി. 795-ല്‍ വഫാതായ ഇബ്നുറജബില്‍ ഹമ്പലി(റ) ബറാഅത്ത് രാവിന്‍റെ മഹത്ത്വം ദീര്‍ഘമായി വിവരിച്ചിട്ടുണ്ട്. ഇമാം ഇബ്നുഹജര്‍(റ) ഫതാവല്‍ കുബ്റയില്‍ പറഞ്ഞു: ‘ഈ രാത്രിക്ക് വലിയ മഹത്വമുണ്ട്. ഇതില്‍ പ്രത്യേകം പാപമോചനവും പ്രാര്‍ത്ഥനക്കുത്തരവും ലഭിക്കും. ഇതാണ് ഇമാം ശാഫിഈ(റ) ഈ ദിനം ദുആക്ക് ഉത്തരം നല്‍കപ്പെടുന്നതാണെന്ന് പ്രസ്താവിച്ചത്’ (2/80).
ഇബ്നുതൈമിയ്യ പോലും ഈ രാവിന്‍റെ മഹത്ത്വം അംഗീകരിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. ഇഖ്തിളാഉസ്വിറാതുല്‍ മുസ്തഖീം എന്ന ഗ്രന്ഥത്തിലും അദ്ദേഹത്തിന്‍റെ ഫതാവയിലും ഇതുസംബന്ധമായി കാണാം. അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ നിരാകരിച്ച ചില കാര്യങ്ങളെപ്പോലും അദ്ദേഹം ശക്തമായി തള്ളിക്കളഞ്ഞിട്ടില്ല.
*ബിദഇകള്‍ ചെയ്തത്*
മഹത്ത്വത്തെ ചോദ്യംചെയ്ത് അനാദരവുകള്‍ പ്രകടിപ്പിക്കുക എന്ന ഇബ്ലീസിയന്‍ സിദ്ധാന്തം പുത്തന്‍ പ്രസ്ഥാനങ്ങളിലെല്ലാം പ്രകടമാണ്. ഇതിന്‍റെ ഭാഗമായി ബറാഅത്ത് രാവിന്‍റെ സ്ഥാനവും അവര്‍ ചോദ്യംചെയ്യുന്നു. പ്രമാണങ്ങളുടെ ക്രമവും പ്രാധാന്യവും വസ്തുതാപരമായി ഉള്‍ക്കൊള്ളാനും പഠിക്കാനും കഴിയാത്തവരെ കുതന്ത്രങ്ങള്‍ പ്രയോഗിച്ചു തെറ്റിദ്ധരിപ്പിക്കുകയാണ് പുത്തന്‍വാദികളുടെ ശൈലി. ഈ വിഷയത്തിലും അവര്‍ ചെയ്തത് മറ്റൊന്നല്ല. ഇത്തരം വിഷയങ്ങളില്‍ നമുക്ക് പ്രധാനതെളിവ് ഒരിക്കലും ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്ത പൂര്‍വകാല ഉലമാക്കളുടെ ഏകോപനമാണ്. പണ്ഡിത ഏകോപനത്തെ അംഗീകരിക്കണമെന്ന് ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും വ്യക്തമായ നിര്‍ദേശമുണ്ട്. ഇതവഗണിച്ച് ഖുര്‍ആനിലുണ്ടോ, ഹദീസിലുണ്ടോ എന്ന ചോദ്യമാണ് പുത്തന്‍വാദികള്‍ സ്വീകരിക്കുന്ന പതിവുകുതന്ത്രം. ഇജ്മാഅ് രൂപപ്പെട്ട വിഷയങ്ങളില്‍ ഖുര്‍ആനിലുണ്ടോ, ഹദീസിലുണ്ടോ എന്ന ചേദ്യത്തിനുതന്നെ പ്രസക്തിയില്ലന്നെ വസ്തുത സൗകര്യപൂര്‍വം അവര്‍ മറച്ചുപിടിക്കുകയും ചെയ്യുന്നു.
ബറാഅത്ത് രാവുമായി ബന്ധപ്പെട്ട ധാരാളം ഹദീസുകളുണ്ട്. അന്ന് പാപങ്ങള്‍ക്ക് മാപ്പുനല്‍കുമെന്നും പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുമെന്നും അറിയിക്കുന്ന ഹദീസുകള്‍, നബി(സ്വ) ജന്നത്തുല്‍ബഖീഇല്‍ പ്രത്യേകം സിയാറത്തുനടത്തി പ്രാര്‍ത്ഥിച്ച ഹദീസ് തുടങ്ങിയവ. ഇത്തരം ഹദീസുകളെ ഒറ്റവാക്കില്‍ നിഷേധിക്കുകയാണ് പുത്തന്‍വാദികള്‍ക്കെളുപ്പം. ഇവര്‍ ആധികാരികത കല്‍പ്പിക്കുന്ന മുബാറക്പൂരി ഈ ഹദീസുകളെ വിശകലനം ചെയ്തുകൊണ്ട് തുഹ്ഫതുല്‍ അഹ്വദിയില്‍ രേഖപ്പെടുത്തുന്നു: ‘തീര്‍ച്ച, ശഅ്ബാന്‍ പതിനഞ്ചാംരാവിന്‍റെ മഹത്ത്വവിഷയത്തില്‍ അനേകം ഹദീസുകള്‍ വന്നിട്ടുണ്ട്. ഹദീസുകളുടെ ആധിക്യം മഹത്ത്വത്തിന് അടിസ്ഥാനമുണ്ടാവുന്നതിന് രേഖയാണ്. തുടര്‍ന്ന് പേജുകളോളം ഹദീസുകള്‍ അദ്ദേഹം വിശദീകരിച്ച ശേഷം ഇങ്ങനെ രേഖപ്പെടുത്തി. ഈ ഹദീസുകളുടെ ആകെത്തുക ശഅ്ബാന്‍ പതിനഞ്ചാംരാവിന്‍റെ പവിത്രത സ്ഥിരപ്പെട്ടിട്ടില്ലെന്ന് വാദിച്ചവര്‍ക്കെതിരെ വലിയ തെളിവാണ്’ (3/365).
സൂറത്തുദ്ദുഖാനിന്‍റെ തുടക്കത്തില്‍ ഖുര്‍ആന്‍ അവതരണത്തെ സംബന്ധിച്ചു വിവരിക്കുന്ന വാക്യമുണ്ട്. ‘അനുഗ്രഹീതരാത്രി’യില്‍ നാം ഖുര്‍ആന്‍ അവതരിപ്പിച്ചുവെന്നും അന്നു കാര്യങ്ങളെല്ലാം വിശദീകരിക്കപ്പെടുമെന്നുമുള്ള ആശയം ആ വാക്യത്തില്‍ നിന്നുലഭിക്കും. ഈ സൂറത്തില്‍ പരാമര്‍ശിച്ച അനുഗ്രഹീതരാത്രി ലൈലതുല്‍ ഖദ്ര്‍ ആണെന്നാണ് പൊതുവെ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ വിവരണം. എന്നാല്‍, ചില പ്രമുഖ വ്യാഖ്യാതാക്കള്‍ ഇത് ബറാഅത്ത് രാവിനെ സംബന്ധിച്ചാണെന്ന് വിവരിച്ചിട്ടുണ്ട്. രണ്ടാംവ്യാഖ്യാനമായി വിവരിക്കപ്പെട്ട ഇത് ഉദ്ധരിച്ചുകൊണ്ട് ബറാഅത്ത് രാവിന്‍റെ സ്ഥാനം സ്ഥാപിക്കാന്‍വേണ്ടി ശ്രമിക്കുമ്പോള്‍ ഒന്നാം വ്യാഖ്യാനം ഉദ്ധരിച്ച് പുത്തന്‍വാദികള്‍ പുകമറ സൃഷ്ടിക്കുകയാണ് പതിവ്.
ഖുര്‍ആന്‍വാക്യത്തില്‍ പരാമര്‍ശിച്ച ‘അനുഗ്രഹീതരാവ്’ ഏതാണെന്ന ചര്‍ച്ചയില്‍ മാത്രമാണ് അത് ലൈലതുല്‍ഖദ്റാണെന്ന് വിശദീകരിക്കപ്പെടുന്നത്. എന്നാല്‍ ബറാഅത്ത് രാവിന്‍റെ വിശുദ്ധി ഈ സൂറത്തിന്‍റെ വ്യാഖ്യാനത്തില്‍ തന്നെ മിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും എടുത്തുപറഞ്ഞിട്ടുണ്ട്. പരാമര്‍ശിക്കപ്പെട്ട അനുഗ്രഹീതരാത്രി ലൈലതുല്‍ ഖദ്റാണെന്ന് വ്യക്തമാക്കിയവരും ബറാഅത്ത് രാവിന്‍റെ മഹത്വം ദീര്‍ഘമായി ഉപന്യസിച്ചു
ബറാഅത്ത് രാവിന്‍റെ ശ്രേഷ്ഠതയില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്ക് അഭിപ്രായവ്യത്യാസമില്ലെന്നര്‍ത്ഥം. ദുഖാന്‍ സൂറത്തിലെ ‘ലൈലതിമ്മുബാറക’ എന്ന പരാമര്‍ശം എന്തിനെ സംബന്ധിച്ചാണെന്നതില്‍ മാത്രമാണ് വ്യാഖ്യാന വൈവിധ്യം നിലനില്‍ക്കുന്നത്. മാത്രമല്ല, ലൈലതുല്‍ ഖദ്റിന്‍റെ മഹത്ത്വം ഒരുവിധത്തില്‍ ബറാഅത്തിന്‍റെതു കൂടിയാണ്. കാരണം മുമ്പ് വ്യക്തമാക്കിയപോലെ അല്ലാഹുവിന്‍റെ ഖദ്റുകള്‍ മലക്കുകളിലേക്ക് കൈമാറുന്ന പ്രക്രിയയുടെ ആരംഭമാണ് ബറാഅത്ത്. സമാപനം ലൈലതുല്‍ഖദ്റും. സമാപനത്തിന്‍റെ ശ്രേഷ്ഠത ആരംഭത്തിന്‍റെ മഹത്ത്വത്തിനും നിദാനമാണെന്നു പറയേണ്ടതില്ലല്ലോ.
ബറാഅത്തിനെ വരവേല്‍ക്കാന്‍ മുന്‍ഗാമികള്‍ അതിനുമുമ്പുതന്നെ സന്നദ്ധരാകുമായിരുന്നു. ഈ രാവ് ആരാധനകളാല്‍ സജീവമാകണം. പ്രാര്‍ത്ഥനാനിരതമായിരിക്കണം. ഇക്കാര്യം ധാരാളം പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്. സദുദ്ദേശ്യപൂര്‍വം മൂന്ന് യാസീന്‍ സൂറത്തുകള്‍ ഓതുന്നത് നല്ലതാണ്. ഇത്ഹാഫിലും വസാഇലുശ്ശാഫിഅയിലും ഇതുസംബന്ധമായ പരാമര്‍ശങ്ങളുണ്ട്. മാത്രമല്ല, യാസീന്‍ ഉദ്ദേശ്യലബ്ധിക്ക് പൊതുവില്‍ ഉപകരിക്കുമെന്ന് പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.
ശഅ്ബാന്‍ പതിനഞ്ചാം രാവിന് പ്രത്യേകതയുണ്ടെന്നതില്‍ അംഗീകൃതമഹാന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. രാവിന്‍റെ പവിത്രത ഉള്‍ക്കൊണ്ട വിശ്വാസികള്‍ അന്നുരാത്രി തൊട്ടടുത്ത പതിനഞ്ചാം പകലിലെ നോമ്പിന് സന്നദ്ധരാവുന്നു. പതിനഞ്ചിന്‍റെ നോമ്പ് സുന്നത്താണെന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമില്ല. ധാരാളം ഹദീസുകള്‍ മുഖേന എല്ലാ മാസത്തെയും പതിനഞ്ചാംദിനത്തിലെ നോമ്പ് സ്ഥിരപ്പെട്ടിട്ടുണ്ട്. രാവിന്‍റെ ശ്രേഷ്ഠത പരിഗണിച്ച് നോമ്പിന്‍റെ നിയ്യത്ത് രാത്രി അനുഷ്ഠിച്ച് പകല്‍ നോമ്പുകാരനാവാന്‍ വിശ്വാസികള്‍ ജാഗ്രതകാണിക്കുക. ശഅ്ബാന്‍ പതിനഞ്ചിലെ നോമ്പ് സുന്നത്താണെന്ന് ഇമാം റംലി(റ), ഇമാം ഇബ്നുഹജര്‍(റ) തുടങ്ങിയവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ നോമ്പിന് ശഅബാന്‍റെ പേരില്‍ പ്രത്യേകതയുണ്ടോ എന്ന ചര്‍ച്ച സാധാരണ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്. നോമ്പനുഷ്ഠിക്കുന്നത് രാവിനെ സജീവമാക്കുന്നതിന്‍റെ ഭാഗമെന്ന നിലക്കാകുമ്പോള്‍ പ്രത്യേകിച്ചും. എന്നാല്‍ ശഅ്ബാന്‍ പതിനഞ്ചിന്‍റെ നോമ്പില്‍നിന്ന് വിശ്വാസികളെ പിന്തിരിപ്പിക്കുന്ന രൂപത്തില്‍ ഈ ചര്‍ച്ച വലിച്ചിഴക്കുന്നത് മഹാപാതകമാണ്. വിശ്വാസികളെ നന്മയില്‍നിന്ന് തടയലും സല്‍കര്‍മത്തെ നിസ്സാരപ്പെടുത്തലുമാണത്. പണ്ഡിതവേഷധാരികളുടെ അജ്ഞതയില്‍ വഞ്ചിതരാവാതിരിക്കാന്‍ വിശ്വാസികള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.
ബഹു. അഹ്മദ് കോയ ശാലിയാത്തി (ന.മ) ഫതാവയില്‍ ഇതുസംബന്ധമായി വിവരിച്ചശേഷം രേഖപ്പെടുത്തുന്നു: ‘നീ മനസ്സിലാക്കുക, മുന്‍ഗാമികള്‍ മതവിഷയത്തില്‍ അറിവിന്‍റെയും സന്‍മാര്‍ഗത്തിന്‍റെയും മുകളിലാണ്. അവര്‍ സജ്ജനങ്ങളും തഖ്വയുള്ളവരുമായിരുന്നു. പാരത്രികലോകത്തേക്ക് ഭക്ഷണമൊരുക്കുന്നതില്‍ അധ്വാനിക്കുന്നവരാണവര്‍, അവരത്രെ നല്ലവര്‍! അവര്‍ക്കു പിറകില്‍ വന്നവരാണ് മടിയന്മാരായ നാശകാരികള്‍. അവര്‍ ആരാധനകളെ, മഹാന്മാരുടെ സമ്പ്രദായങ്ങളെ ആക്ഷേപിക്കുന്നു. നാശകാരികളുടെ നാശങ്ങളില്‍നിന്ന് അല്ലാഹു നമ്മെ സംരക്ഷിക്കട്ടെ’ (ഫതാവാ). മുന്‍ഗാമികള്‍ നമുക്ക് നല്‍കിയ ദീനീ പാരമ്പര്യം അടുത്തതലമുറക്ക് കൈമാറാന്‍ നമുക്ക് സാധിക്കണം. മതകര്‍മങ്ങള്‍ക്കു നേരെയുള്ള വിമര്‍ശനങ്ങള്‍ സമൂഹത്തെ വഴിതെറ്റിക്കാനുള്ളതാണെന്ന് തിരിച്ചറിയുകയും വേണം.
🌹🌹🌹🌹🌹
[27/04, 4:12 PM] +91 94008 65400: *🌹ശഅ്ബാന്‍ മാസത്തിന്റെ പവിത്രത🌹*
➖➖➖➖
ശഅ്ബാന്‍: ഹിജ്‌റ വര്‍ഷത്തിലെ എട്ടാമത് മാസം. നബി(സ) നിരവധി സവിശേഷതകള്‍ എണ്ണിപ്പറഞ്ഞ പുണ്യം നിറഞ്ഞമാസം. പുരാതനകാലം മുതലേ മുസ്‌ലിംകള്‍ ഈ മാസത്തെ ബഹുമാനപൂര്‍വ്വം കാണുകയും നല്ല ആചാരങ്ങള്‍ ചെയ്തുപോരുകയും ഉണ്ടായി. ശഅ്ബാനില്‍ ഇസ്‌ലാം അംഗീകരിച്ച ആചാരങ്ങളെ കുറിച്ചുള്ള ഒരു ഹ്രസ്വ വിശദീകരണം നടത്തുകയാണിവിടെ.
ശഅ്ബാന്‍ പതിനഞ്ചാം രാവ് വളരെ മഹത്വമേറിയതാണ്. ബറാഅത്തുരാവ് എന്ന പേരില്‍ മുസ്‌ലിം ലോകം അതിനെ ആദരിച്ചുപോരുന്നു. പ്രസ്തുത രാത്രിയുടെ മഹത്വം കുറിക്കുന്ന അനേകം നബിവചനങ്ങളുണ്ട്.

മോചനം എന്നാണു ബറാഅത്ത് എന്നതിന്റെ അര്‍ത്ഥം. പ്രസ്തുത രാവില്‍ കല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്റെ എണ്ണത്തേക്കാള്‍ പാപികളെ അല്ലാഹു നരകത്തില്‍നിന്നു മോചിപ്പിക്കും (ബൈഹഖി) എന്നതിനാലാണ് ഈ പേര്‍ വന്നത്. അനുഗൃഹീതരാവ്, എല്ലാ കാര്യങ്ങളെയും രേഖപ്പെടുത്തുന്ന രാവ്, കാരുണ്യത്തിന്റെ രാവ് എന്നീ പേരുകളും ശഅ്ബാന്‍ പതിനഞ്ചിന്റെ രാവിനുണ്ട്. (റാസി 27/238)
ഖുര്‍ആനിനെ നാം അവതരിപ്പിച്ചത് ബറകത്താക്കപ്പെട്ട ഒരു രാത്രിയിലാണെന്നും തീരുമാനിച്ചുറക്കപ്പെട്ട വിധികളത്രയും അന്നു വിതരണം ചെയ്യപ്പെടുമെന്നും സാരം കുറിക്കുന്ന ഖുര്‍ആന്‍ വാക്യത്തിലെ പുണ്യരാവ് കൊണ്ടുദ്ദേശ്യം ശഅ്ബാന്‍ പതിനഞ്ചിന്റെ രാത്രിയാണെന്ന് ഇമാം ഇക്‌രിമ(റ) പ്രസ്താവിച്ചിട്ടുണ്ട്.
ഇമാം അഹ്മദും ഇബ്‌നുമാജയും തുര്‍മുദിയും നിവേദനം ചെയ്തതും ഇബ്‌നുമാജ സ്വഹീഹാക്കിയതുമായ ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ആഇശ(റ) പറയുന്നു: ഞാനൊരു രാത്രി നബി(സ)യെ എന്റെയരികില്‍ കണ്ടില്ല. ഞാന്‍ വീടുവിട്ടിറങ്ങി നോക്കുമ്പോള്‍ നബി(സ) മദീനയിലെ ഖബ്ര്‍സ്ഥാനില്‍ ആകാശത്തേക്ക് തലഉയര്‍ത്തി നില്‍ക്കുകയാണ്. എന്നെ കണ്ട നബി(സ) ചോദിച്ചു: അല്ലാഹുവും റസൂലും അനീതി കാണിച്ചുവെന്ന് നീ ഭയന്നുവല്ലേ? ഞാന്‍ പറഞ്ഞു: താങ്കള്‍ മറ്റുവല്ല ഭാര്യമാരുടെ അരികിലും പോയെന്നു ഞാന്‍ ഊഹിച്ചു. നബി(സ) പറഞ്ഞു: ശഅ്ബാന്‍ പകുതിയുടെ രാത്രിയില്‍ സര്‍വ്വശക്തന്റെ പ്രത്യേക കരുണാകടാക്ഷം ഒന്നാം ആകാശത്തിലവതരിക്കും. കല്‍ബു ഗോത്രത്തിന്റെ ആട്ടിന്‍പറ്റത്തിന്റെ രോമങ്ങളേക്കാള്‍ കൂടുതലെണ്ണം ആളുകള്‍ക്ക് അന്നവന്‍ പാപമോചനം നല്‍കും.
ഇമാം അഹ്മദ്(റ) ഉദ്ധരിച്ച ഒരു ഹദീസില്‍ കാണാം: ശഅ്ബാന്‍ പകുതിയുടെ രാവില്‍ നിശ്ചയം അല്ലാഹുവിന്റെ അനുഗ്രഹം സൃഷ്ടികളിലേക്ക് പ്രത്യക്ഷപ്പെടും. കപടവിശ്വാസിയും ആത്മഹത്യ ചെയ്തവനുമല്ലാത്ത എല്ലാവര്‍ക്കും അവന്‍ പൊറുത്തുകൊടുക്കും. ഇത്തരം ഹദീസുകള്‍ ഹാഫിളുല്‍ മുന്‍ദിരി(റ) തന്റെ അത്തര്‍ഗീബു വത്തര്‍ഹീബ് എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.
രണ്ടാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ശാഫിഈ(റ) പറയുന്നു: അഞ്ചു രാവുകളിലുള്ള പ്രാര്‍ത്ഥനയ്ക്കു പ്രത്യേകം ഉത്തരം ലഭിക്കും. വെള്ളിയാഴ്ച രാവ്, രണ്ടു പെരുന്നാള്‍ രാവ്, റജബിലെ ആദ്യരാവ്, ബറാഅത്തു രാവ്. (അല്‍ ഉമ്മ് 1/204)
നബി(സ) തങ്ങള്‍ പറഞ്ഞു. ശഅ്ബാന്‍ പകുതിയുടെ രാവായാല്‍ ആ രാത്രിയില്‍ നിങ്ങള്‍ നിസ്‌കരിക്കുകയും അതിന്റെ പകലില്‍ നോമ്പുഷ്ടിക്കുകയും ചെയ്യുക. അന്നു സൂര്യാസ്തമയം മുതല്‍ പ്രഭാതം വരെ അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹങ്ങള്‍ ഒന്നാം ആകാശത്തേക്ക്ഇറങ്ങുകയും ഇങ്ങനെ അല്ലാഹു പറയുകുയം ചെയ്യും. എന്നോട് പൊറുക്കലിനെ തേടുന്നവനില്ലേ, അവനു ഞാന്‍ പൊറുത്തുകൊടുക്കും. എന്നോട് ഭക്ഷണം തേടുന്നവനില്ലേ, അവനു ഞാന്‍ ഭക്ഷണം നല്‍കും. പരീക്ഷിക്കപ്പെടുന്നവനില്ലേ അവനു ഞാന്‍ സുഖം നല്‍കും. (ഇബ്‌നു മാജ 99)
”ആഇശ(റ) യില്‍നിന്നു നിവേദനം: നബി(സ) ചോദിച്ചു: ഈ രാവിനെ (ശഅ്ബാന്‍ പതിനഞ്ച്) കുറിച്ചു നിനക്കറിയുമോ? ആഇശ(റ): അല്ലാഹുവിന്റെ ദൂതരേ, എന്താണതിനുള്ളത്? നബി(സ) പറഞ്ഞു: ഈ വര്‍ഷം ജനിക്കുന്നതും മരിക്കുന്നതുമായ മനുഷ്യരെ ഈ രാത്രി രേഖപ്പെടുത്തപ്പെടും. അന്ന് അവരുടെ അമലുകള്‍ ഉയര്‍ത്തപ്പെടുകയും അവരുടെ ഭക്ഷണം ഇറക്കപ്പെടുകയും ചെയ്യും.”
ബറാഅത്തുരാവില്‍ മൂന്നു യാസീന്‍ ഓതി പ്രാര്‍ത്ഥിക്കല്‍ മുന്‍ഗാമികള്‍ ആചരിച്ചുപോരുന്ന ചര്യയാണ്. ഇഹ്‌യാഉലൂമിദ്ദീനിന്റെ വ്യാഖ്യാനത്തില്‍ സയ്യിദ് മുര്‍ത്തളാ സബീദി(റ) പ്രസ്താവിക്കുന്നു: ബറാഅത്തുരാവില്‍ മൂന്നു യാസീന്‍ ഓതുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്ന പതിവ് മുന്‍ഗാമികളില്‍ നിന്നു പിന്‍ഗാമികള്‍ അനന്തരമായി സ്വീകരിച്ചുപോന്നതാണ്. ആദ്യത്തേത് ആയുസ് വര്‍ദ്ധിക്കാനും രണ്ടാമത്തേത് ഭക്ഷണത്തില്‍ ഐശ്വര്യമുണ്ടാകാനും മൂന്നാമത്തേത് ഈമാന്‍ ലഭിച്ചു മരിക്കുന്നതിനു വേണ്ടിയും. ഓരോ യാസീനിനു ശേഷവും പ്രസ്തുത ആവശ്യങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം. (ഇത്ഹാഫ് 3/427)
ബറാഅത്തു രാവിലെ മൂന്നു യാസീനിനെ കുറിച്ചും ഇമാം ദൈറബി(റ) തന്റെ മുജര്‍റബാതിലും (പേജ് 19) ഇമാം അബ്ദുല്ലാഹിബ്‌നു ബാ അലവി(റ) തന്റെ താരീഖിലും (കന്‍സുന്നജാഹ് 60) വ്യക്തമാക്കിയിട്ടുണ്ട്. നിഹായത്തുല്‍ അമല്‍ പേജ് 23-ലും മൂന്നു യാസീനിന്റെ കാര്യവും പ്രാര്‍ത്ഥനയും വിവരിച്ചിട്ടുണ്ട്.
ഒരു കൊല്ലത്തില്‍ ഉണ്ടാവുന്ന സര്‍വ്വകാര്യങ്ങളും അല്ലാഹു ബറാഅത്തുരാവില്‍ മലക്കുകളെ ഏല്‍പിക്കുമെന്ന് ഹദീസിന്റെ വെളിച്ചത്തില്‍ പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (മിര്‍ഖാത്ത് 2/146) ലൈലത്തുല്‍ ഖദ്‌റിലും ഇത്തരം ഒരു കണക്കാക്കലുണ്ട്. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ബറാഅത്തുരാവില്‍ അല്ലാഹു വിധിക്കുകയും ലൈലത്തുല്‍ ഖദ്‌റില്‍ മലക്കുകളെ ഏല്‍പിക്കുകയും ചെയ്യും. (തഫ്‌സീറുല്‍ ജമല്‍ 4/100) നടക്കാനിരിക്കുന്ന സര്‍വ്വ കാര്യങ്ങളും മുമ്പേ കണക്കാക്കിയിരിക്കുന്നു. ബറാഅത്തുരാവില്‍ കണക്കാക്കുക എന്നാല്‍ കണക്കാക്കിയതു പുതുക്കുക എന്നാണുദ്ദേശ്യം.
*സൂറത്തുദ്ദുഖാന്‍*
ദുഖാന്‍ സൂറത്തു ബറാഅത്തുരാവില്‍ ഓതുന്ന ഒരു സമ്പ്രദായം നമ്മുടെ നാടുകളില്‍ വ്യാപകമാണല്ലോ. അതിന്റെ അടിസ്ഥാനം എന്താണെന്നു നോക്കാം. നിരവധി മഹത്വങ്ങള്‍ ദുഖാന്‍ സൂറത്തിനെ കുറിച്ചു വന്നിട്ടുണ്ട്. ബറാഅത്തുരാവില്‍ പ്രത്യേകമായി ഓതാന്‍ പ്രേരിപ്പിക്കുന്ന ഹദീസുകള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ലെങ്കിലും എന്നും രാത്രി സൂറത്തുദുഖാന്‍ ഓതാന്‍ നബി(സ) പ്രേരിപ്പിച്ചിട്ടുണ്ട്. ഇമാം തുര്‍മുദി(റ) റിപ്പോര്‍ട്ടു ചെയ്ത ഹദീസില്‍ അതു കാണാം.
പാരായണം മൂലം പ്രതിഫലം ലഭിക്കുന്നതിനാല്‍ ബറാഅത്തു രാവില്‍ ദുഖാന്‍ സൂറത്തു ഓതല്‍ സുന്നത്തുതന്നെയെന്നു പറയാം. അതു ബറാഅത്തുരാവ് എന്ന പ്രത്യേകത കൊണ്ടല്ല, മറിച്ച് എന്നും ഓതല്‍ സുന്നത്താണെന്ന നിലക്കാണ്. ബറാഅത്തു രാവില്‍ മൂന്നു യാസീന്‍, സൂറത്തു ദുഖാന്‍ എന്നിവ ഓതല്‍ സുന്നത്തോ ബിദ്അത്തോ എന്ന ബിദഇകളുടെ ചോദ്യം അവരുടെ ജഹാലത്തിന്റെ തുറന്ന പ്രഖ്യാപനമാണ്. എന്തുകൊണ്ടെന്നാല്‍ പ്രസ്തുത കാര്യങ്ങള്‍ ബറാഅത്തു രാവില്‍ നിര്‍വ്വഹിക്കല്‍ സുന്നത്തും ബിദ്അത്തുമാണ്. പ്രതിഫലാര്‍ഹം എന്ന നിലയ്ക്കു സുന്നത്തും നബി(സ)യുടെ കാലത്തില്ലാത്തത് എന്നതിനാല്‍ ബിദ്അത്തും. ഈ ബിദ്അത്തു സദാചാരമാണ്, അനാചാരമല്ല.
ഇമാം സര്‍ജി(റ) തന്റെ ഫആഇദില്‍ പറയുന്നു: ഒരാള്‍ ദുഖാന്‍ സൂറിലെ ആദ്യഭാഗം അവ്വലീന്‍ വരെ ശഅ#്ബാനിന്റെ ആദ്യരാത്രി മുതല്‍ പതിനഞ്ചാം രാവുവരെ ഓതി പതിനഞ്ചാം രാവില്‍ മുപ്പതു പ്രാവശ്യം പരായണം ചെയ്തു അല്ലാഹുവിനെ സ്മരിച്ചു നബി(സ)യുടെ പേരില്‍ സ്വലാത്തു ചൊല്ലി ഇഷ്ടമുള്ള ഏതുകാര്യം ചോദിച്ചാലും ഉത്തരം ലഭിക്കും. (കന്‍സുന്നജാഹ്)
*പ്രത്യേക പ്രാര്‍ത്ഥന*
ബറാഅത്തു രാവ് പ്രാര്‍ത്ഥനകൊണ്ടു ധന്യമാക്കണം. പ്രസ്തുത രാവില്‍ പ്രത്യേക നസ്‌കാരം ഇല്ല. പ്രമുഖ സ്വഹാബാക്കളായ ഉമര്‍(റ), ഇബ്‌നു മസ്ഊദ്(റ) തുടങ്ങിയവര്‍ ബറാഅത്തു രാവില്‍ പ്രാര്‍ത്ഥിച്ചത് ഇമാം മുല്ലാ അലിയ്യില്‍ ഖാരി(റ) വിവരിക്കുന്നതിന്റെ അര്‍ത്ഥം ഇങ്ങനെ: ”അല്ലാഹുവേ, നീ ഞങ്ങളെ പരാജിതരുടെ കൂട്ടത്തില്‍ എഴുതിയിട്ടുണ്ടെങ്കില്‍ അതു മായ്ക്കുകയും വിജയികളുടെ കൂട്ടത്തില്‍ എഴുതുകയും ചെയ്യേണമേ. വിജയികളുടെ കൂട്ടത്തില്‍ എഴുതിയിട്ടുണ്ടെങ്കില്‍ ആ പേര് അവിടെ സ്ഥിരപ്പെടുത്തേണമേ.” (മിര്‍ഖാത്ത് 2/178)
മൂന്ന് യാസീനും പ്രസ്തുത പ്രാര്‍ത്ഥനയും അസ്വറിനു ശേഷം നടത്തിയാല്‍ ബറാഅത്തു രാവില്‍ ചെയ്ത മഹത്വം ലഭിക്കില്ല.
*🌹നോമ്പ്*
ബറാഅത്തു രാവിന്റെ പകലില്‍ നോമ്പെടുക്കല്‍ സുന്നത്താണ്. ശഅ്ബാന്‍ പതിനഞ്ച് എന്ന പ്രത്യേകമായ നോമ്പ് തന്നെ എന്ന നിലയ്ക്കു സുന്നത്തുണ്ടെന്നു ഹദീസിന്റെ വെളിച്ചത്തില്‍ ഇമാം റംലി(റ) വ്യക്തമാക്കിയിട്ടുണ്ട്. (ഫതാവാ റംലി 2/79). ബറാഅത്തിന്റെ പകല്‍ എന്ന നിലയ്ക്കല്ല. അയ്യാമുല്‍ ബീളില്‍പ്പെട്ട ദിവസം എന്ന നിലയ്ക്കു സുന്നത്തുണ്ട് എന്ന വീക്ഷണമാണ് ഇമാം ഇബ്‌നു ഹജര്‍(റ) പറഞ്ഞത്. (ഫതാവല്‍ കുബ്‌റാ 2/79). ചുരുക്കത്തില്‍, ശഅ്ബാന്‍ പതിനഞ്ചിനു നോമ്പനുഷ്ഠിക്കല്‍ സുന്നത്താണെന്നു ഇബ്‌നു ഹജറും ഇമാം റംലി(റ)യും ഒത്തു സമ്മതിക്കുന്നു.
ശഅ്ബാന്‍ പതിനഞ്ചിനു ശേഷം കേവലം സുന്നത്തു നോമ്പു നിഷിദ്ധമാണ്. ഫര്‍ളു നോമ്പു ഖളാഅ് വീട്ടല്‍, പതിവുള്ള സുന്നത്തു നോമ്പ് എന്നിവയൊന്നും ശഅ്ബാന്‍ പതിനഞ്ചിനു ശേഷം നിഷിദ്ധമല്ല. അതുപോലെതന്നെ ശഅ്ബാന്‍ പതിനഞ്ചിന്റെ നോമ്പ് അനുഷ്ഠിച്ചാല്‍ തുടര്‍ന്നു ബാക്കി ദിവസങ്ങളിലും ശഅ്ബാന്‍ അവസാനം വരെ സുന്നത്തു നോമ്പനുഷ്ഠിക്കാം. (ഇആനത്ത് 2/267)
ആഗതമായ ബറാഅത്തു രാവ് ഖുര്‍ആന്‍ പാരായണവും പ്രാര്‍ത്ഥനയും നടത്തി മികച്ച ഭക്ഷണവിഭവങ്ങളൊരുക്കി വീട്ടുകാരെയും കുട്ടികളെയും സന്തോഷിപ്പിച്ചു ആചരിക്കാം; ധന്യമാക്കാം.
🌹🌹🌹🌹🌹🌹
[27/04, 4:20 PM] +91 94008 65400: *🌹ലൈലത്തുല്‍ ബറാഅത്ത്🌹*
➖➖➖➖➖
നിരവധി ശ്രേഷ്ടതകൾ ഉൾകൊള്ളുന്ന ഒരു മഹത്തായ ഒരു ദിവസമാണിത്. നബി(സ) തങ്ങൾ ആയിശ (റ) യുടെ വീട്ടിലായിരിക്കെ രാത്രിയുടെ പ്രധാന ഭാഗം കഴിഞ്ഞു ആയിശ (റ) ഉണർന്നപ്പോൾ നബി(സ) തങ്ങളെ വിരിപ്പിൽ കാണാനില്ല. മഹതി പെട്ടെന്ന് എഴുന്നേറ്റു അന്വേഷണത്തിനിറങ്ങിയപ്പൊൽ നബി (സ) ജന്നത്തുൽ ബഖീയിൽ പ്രാർതിക്കുന്നതായി കണ്ടു. ആയിശ (റ) അന്വേഷിച്ചിറങ്ങിയ കാര്യം അറിഞ്ഞ നബി (സ) ആയിശ (റ) യോട് പറയുന്നത് ശ്രദ്ദിക്കുക.ആയിശാ..ഇന്നത്തെ രാത്രി അള്ളാഹു തന്റെ പ്രത്യേകമായ റഹ്മത്ത് കൊണ്ട് ജനങ്ങളിലേക്ക് വെളിവാക്കുകയും ബനൂകൽബ് ഗോത്രക്കാരുടെ ആടിന്റെ രോമത്തിന്റെ എണ്ണത്തിനേക്കാൾ അധികം ജനതയ്ക്ക് അല്ലാഹു പൊരുത കൊടുക്കുന്നതുമാണ്. പ്രസ്തുത സംഭവം ശഅബാൻ പതിനഞ്ചാം രാവിനായിരുന്നു.
ബനൂകൽബ് ഗോത്രക്കാരുടെ ആടുകളുടെ രോമം പറയുവാൻ കാരണം ആ ഗോത്രത്തിനായിരുന്നു അപ്പോൾ ഏറ്റവും കൂടുതൽ ആടുകളുണ്ടായിരുന്നത്. അബു ഹുറൈറ(റ) നെ തൊട്ട് റിപ്പോര്ട്ട് ചെയ്ത മറ്റൊരു ഹദീസിൽ, വശീകരണം ചെയ്യുന്നവൻ,കണക്കു വെക്കുന്നവൻ, ശറഇയ്യായ കാരണമില്ലാതെ പരസ്പരം വെറുത്ത് നിൽക്കുന്നവൻ, പലിശ തിന്നുന്നവൻ,വ്യഭിചാരി,മദ്യപാനി ,മാതാപിതാക്കളെ വെറുപ്പിക്കുന്നവൻ,ഏഷണിക്കാരൻ,കുടുംബ ബന്ധം മുറിക്കുന്നവൻ,എന്നിവരല്ലാത്ത എല്ലാ മുസ്ലിമിനും ,അള്ളാഹു പൊരുത കൊടുക്കുമെന്നും ,ഇത്തരം ദോഷികൾ ആ ദോഷങ്ങളെ ഉപേക്ഷിച്ചു തൗബ ചെയ്യുന്നത് വരെ പൊറുത്ത് കൊടുക്കുകയില്ലെന്നും വന്നിടുണ്ട്. അപ്പോൾ പ്രസ്തുത ദിവസം ഇബാദത്തുമായി ബന്ധമുള്ള ദിവസമാണെന്ന് മനസ്സിലാക്കാമല്ലോ. മുന് കഴിഞ്ഞ മഹത്തുക്കൾ ആ ദിവസത്തിൽ നൊംബെടുക്കാറുണ്ടായിരുന്നു. പ്രസ്തുത ദിവസം അവർ വ്യത്യസ്ത ഉദ്ദേശങ്ങൾ കരുതി മൂന്ന് തവണ യാസീനും,പിന്നെ സൂറത്ത് ദുഖാനും ഓതാറുണ്ടായിരുന്നു.
عَنْ صَوْمِ مُنْتَصَفِ شَعْبَانَ كَمَا رَوَاهُ ابْنُ مَاجَهْ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ : { إذَا كَانَتْ لَيْلَةُ النِّصْفِ مِنْ شَعْبَانَ فَقُومُوا لَيْلَهَا وَصُومُوا نَهَارَهَا } هَلْ هُوَ مُسْتَحَبٌّ أَوْ لَا وَهَلْ الْحَدِيثُ صَحِيحٌ أَوْ لَا وَإِنْ كَانَ ضَعِيفًا فَمَنْ ضَعَّفَهُ ؟.
(فتاوي رملي٢/٧٩)( فَأَجَابَ ) بِأَنَّهُ يُسَنُّ صَوْمُ نِصْفِ شَعْبَانَ بَلْ يُسَنُّ صَوْمُ ثَالِثَ عَشَرِهِ وَرَابِعَ عَشَرِهِ وَخَامِسَ عَشَرِهِ وَالْحَدِيثُ الْمَذْكُورُ يُحْتَجُّ بِهِ ))
فتاوي رملي٢/٧٩)
*ശഅബാൻ പകുതിയുടെ രാവ് വന്നാൽ നിങ്ങൾ നിസ്കരിക്കുക. അതിന്റെ പകല നിങ്ങൾ വ്രതം അനുഷ്ടിക്കുകയും ചെയ്യുക എന്നാ ഹദീസിനെ പ്രമുഗ ഹദീസ് പണ്ഡിതൻ ഇബ്നു മാജ റിപ്പോർട്ട് ചെയ്തത് പോലെ ശഹബാൻ 15 നു നോമ്പ് സുന്നതുണ്ടോ?* *ഹദീസ് ആധികാരികമാണോ?* എന്നാ ചോദ്യത്തിന് ഇമാം റാംലി ഇപ്രകാരം മറുവടി നല്കി ,ശഅബാൻ പകുതിയുടെ നോമ്പ് സുന്നത്താണ് മാത്രമല്ല. 13,14,15 എന്നീ ദിവസങ്ങളിലും നോമ്പ് സുന്നത്താണ്. പ്രസ്തുത ഹദീസ് അതിനു തെളിവായി ഉദ്ദരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
*പ്രമുഖ പണ്ഡിതൻ മുഹമ്മദ് മുർത്തളാ സബീദി പറയുന്നു ബറാഅത് രാവിനെ സല്കര്മ്മം കൊണ്ട് സജീവമാക്കൽ മുന്കാമികളിൽ നിന്ന് പിങ്കാമികൽക്കു ലഭിച്ചതാണ്. തന്നെയുമല്ല അന്നേ ദിവസം സൂരത് യാസീൻ പാരായണം ചെയ്ത് ആയുസ്സ് , ഭക്ഷണം എന്നിവയിൽ ബർകത്ത് ഉണ്ടാകാൻ വേണ്ടിയും ഹുസ്നുൽ ഖാതിമക്ക് വേണ്ടിയും അല്ലാഹുവിനോട് അവൻ പ്രാർതിക്കണം.(إتحاف السادة المتقين ٣/٤٢٧)*
وأما ليلة النصف فقد روي في فضلها أحاديث وآثار ونقل عن طائفة من السلف أنهم كانوا يصلون فيها فصلاة الرجل فيها وحده قد تقدمه فيه سلف(فتاوي ابن تيمية ٤٣/٨٠)
*ഇബ്നു തൈമിയ്യ പറയുന്നു ശഅബാൻ പകുതിയുടെ ശ്രേഷ്ടത വ്യക്തമാക്കുന്ന ധാരാളം ഹദീസുകൾ റിപ്പോർട്ട് ചെയ്തിടുണ്ട് .മുന്ഗാമികളിൽപെട്ട ഒരു വിഭാഗം ശഅബാൻ പതിനഞ്ചാം രാവിൽ നിസ്കാരം നിർവഹിക്കുകയാണെങ്കിൽ അതിൽ മുന്ഗാമികളിൽ നിന്ന് മാതിർകയും തെളിവും ഉണ്ട് (ഫതാവാ ഇബ്നു തൈമിയ്യ 43/80)*
ചുരക്കത്തില്‍ ബറാഅത്ത് രാവും അതിന്‍റെ പകലും ആരാധനാ കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ ഏറ്റവുംനല്ല സമയവും ദിവസവും മാണെന്ന്അതില്‍ വിര്‍വ്വഹിക്കപ്പെടുന്ന അമലുകള്‍ക്ക് പ്രത്യേകം പുണ്യമുണ്ടെന്നും ഖുര്‍ആന്‍-സുന്നത്ത്-പൂര്‍വ്വീക ചര്യ തുടങ്ങിയവയിലൂടെതെളിഞ്ഞിരിക്കെ അതിനെ ശിര്‍ക്കും കുഫ്റും ബിദ്അത്തുമാക്കി പരിഹസിച്ചു തള്ളുന്ന പുത്തന്‍ വാദക്കാരുടെ ശര്‍റില്‍ നിന്നും നമ്മുടെ *ഈമാനിനെ നാംകാത്തുസൂക്ഷിക്കുക .*
*ബറാഅത്ത് രാവില്‍ ചൊല്ലേണ്ട പ്രത്യേക ദിക്ര്‍ ദുആ *
(ശഹബാന്‍ 14 മഗ്’രിബിന്‍റെയും ഇഷാഇന്‍റെയും ഇടയില്‍ ചൊല്ലണം)
*1) യാസീന്‍ സൂറത്ത് മൂന്നു പ്രാവശ്യം ഓതുക*
*നിയ്യത്ത്:*
ദീര്‍ഘായുസ്സിനു വേണ്ടിഭക്ഷണത്തില്‍ വിശാലത ലഭിക്കാന്‍ആഫിയത്തും ബറക്കത്തും ലഭിക്കാന്‍*
*2) സൂറത്ത് ദുഖാന്‍ ഒരു പ്രാവശ്യം ഓതുക.*
*3) താഴെ പറയുന്ന ദുആ 70 പ്രാവശ്യം ചൊല്ലണം:*
*اللهم إنك عليم حليم ذو أناةٍ , و لا طاقة لنا بحُكمك يا الله يا الله يا اللّــــــه , الأمان الأمان الأمان من الطاعون و الوباء و موتِ الفجأة , و سوء القضاء و و شماتة الأعداء , ربنا اكشف عنا العذاب إنا مؤمنون برحمتك يا أرحم الراحمين .*
(അല്ലാഹുവേ നീ സഹന ശാലിയും സമാധാനിയുമാണ്.നിന്റെ ശിക്ഷ സഹിക്കാനും ഞങ്ങള്ക്ക് യാതൊരു കഴിവുമില്ല .ആകയാൽ നിന്റെ സഹനം മുന്നിർത്തി നീ ഞങ്ങൾക്ക് മാപ്പ് ചെയ്തു തരുവാൻ നിന്നോട് ചോതിക്കുന്നു. )
*4) താഴെ പറയുന്ന ദിക്ര്‍ 100 പ്രാവശ്യം ചൊല്ലണം:*
*يا حي يا قيوم برحمتك أستغيث*
(എന്നെന്നും ജീവിക്കുന്നവനും സ്രിട്ടികളുടെ കളുടെ കാര്യങ്ങൾ നിയന്ദ്രിക്കുന്നവനുമായ നാഥാ..,നിന്റെ അനുഗ്രഹം മുന്നിർത്തി നിന്നോട് ഞാൻ സഹായം തേടുന്നു. )
(നബി (സ) തങ്ങളുടെ പേരില്‍ 100 പ്രാവശ്യം സ്വലാത്ത് , حَسبِي الله وَنِعمَ الوَكِيل എന്ന ദിക്ര്‍ 100 പ്രാവശ്യം എന്നിവ അധികരിപ്പിക്കുന്നതും നല്ലതാണ്)
5) താഴെ പറയുന്ന ദുആ ചെയ്യണം:
*(ബറാഅത്ത് *രാവില്‍ തസ്ബീഹ നിസ്കാരം മഹാന്മാര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്)
*നിങ്ങളുടെ എല്ലാ ദുആയില്‍ ഞങ്ങളെയും ഉള്‍പെടുത്തണം, നമ്മുടെ എല്ലാ അമലുകളും പടച്ചവന്‍ സ്വീകരിക്കട്ടെ (ആമീന്‍*
➖➖➖
*🌹അബൂ മിന്ഹ*

No comments:
Post a Comment