Tuesday, June 24, 2025

യാസീനും ആർത്തവകാരിയും

 *യാസീനും ആർത്തവകാരിയും*


വലിയ അശുദ്ധിയുള്ളവർക്ക് ഖുർആനാണെന്ന ഉദ്ദേശ്യമില്ലാതെ വിശുദ്ധ ഖുർആനിലെ ഏത് ഭാഗവും ഓതാമെന്ന് നമ്മുടെ ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. (ഉദാ:ശർവാനി1/272)


  വാഹനത്തിൽ കയറുമ്പോൾ 

 سُبْحَانَ الَّذِي سَخَّرَ لَنَا....

വിപത്തു വരുമ്പോൾ ഇന്നാ ലില്ലാഹി.... 

പോലുള്ള ആയത്തുകൾ ചൊല്ലാവുന്നതാണ്.. കാരണം ഇതെല്ലാം പ്രസ്തുത വേളകളിൽ ദിക്റായിട്ടാണ് നിർവഹിക്കപ്പെടുന്നത്..


*അതേസമയം സൂറതുൽ ഇഖ്ലാസ് പോലുള്ളവ, വിശുദ്ധ ഖുർആനാണെന്ന ഉദ്ദേശ്യമില്ലാതെ ഓതിയാലും ഹറാമാണെന്ന് ചില ഇമാമുകൾക്ക് അഭിപ്രായമുണ്ട്.* ഹറാമാണോ എന്നതിൽ,അഭിപ്രായവ്യത്യാസമുള്ളത് ചെയ്യൽ *കറാഹത്ത് വരുമെന്ന്* ഇമാമുകൾ വിവരിച്ചിട്ടുണ്ട്..(തുഹ്ഫ)

അങ്ങിനെ വരുമ്പോൾ "ഖുർആൻ ഒതുക" എന്ന കരുത്തില്ലാതെ യാസീൻ പോലുള്ളവ പാരായണം ചെയ്താൽ പ്രബല വീക്ഷണമനുസരിച്ച് ഹറാമില്ലെങ്കിലും *കറാഹത്ത് വരുമെന്ന്* മനസ്സിലാക്കാവുന്നതാണ്. കറാഹത്ത്   ചെയ്യരുത് എന്നാണല്ലോ മത കല്പന.ചെയ്യാതിരിക്കൽ പ്രതിഫലാർഹവുമാണ്.


 അങ്ങനെ വരുമ്പോൾ ആർത്തവകാരിയും മറ്റു വലിയ അശുദ്ധിയുള്ള വരും ഖുർആനാണെന്ന കരുത്തില്ലാതെ  യാസീൻ പോലുള്ളവ ഓതാതിരിക്കുകയും ഓതുന്നതിനെ നിരുത്സാഹപ്പെടുത്തുകയുമാണ് വേണ്ടത്.


 *വലിയ ശുദ്ധിയുള്ളവർ "ഖുർആനെന്ന കരുത്തില്ലാതെ" വെള്ളിയാഴ്ച ദിവസം സൂറത്തുൽ കഹ്ഫ് പാരായണം ചെയ്യാമോ... എന്ന ചോദ്യത്തിനു* മറുപടിയായി,സൂറതു ൽ കഹ്ഫ് പോലുള്ളത് ഓതുമ്പോൾ "ഖുർആൻ ഓതുകയാണ്" എന്ന കരുത്ത് മനസ്സിൽ വരാതെ ഓതാൻ സാധിക്കില്ല എന്ന് ഇമാം സുയൂത്വി (റ) ഫത് വ നൽകിയിട്ടുണ്ട്..


 എങ്കിലും അപാരമായ മനക്കരുത്തുള്ള ഒരു വ്യക്തിക്ക്,തീരെ ത്തന്നെ ഖുർആനാണെന്ന് ഉദ്ദേശ്യമില്ലാതെ യാസീനോ മറ്റോ ഓതാൻ സാധിക്കുമെങ്കിൽ അവിടെ ഹറാമില്ലെങ്കിലും മേൽപ്പറഞ്ഞതനുസരിച്ചു കറാഹത്ത് വരുമെന്ന് മനസ്സിലാക്കാം..


 കൂടാതെ ഖുർആൻ ഓതുക എന്ന ഉദ്ദേശ്യം ഇല്ലെങ്കിലും *സൂറതുൽ ഇഖ്ലാസ് പോലുള്ളവ  കറാഹത്താണെന്ന് ബുശ്റർ കരീമിലും തർശീഹിലും വ്യക്തമായിത്തന്നെ പറഞ്ഞിട്ടുമുണ്ട്..*


 ഇഖ്ലാസും യാസീനും വാഖിഅയും തബാറകയും മറ്റും പതിവാക്കിയവർക്ക് മെൻസസ് സമയത്ത് പ്രസ്തുത സൂറത്തുകൾ ഓതാൻ സാധിക്കാത്തതിൽ അസ്വസ്ഥത ആവശ്യമില്ല.  നിസ്കാരം പോലും ആ സമയത്ത് വേണ്ടെന്നാണല്ലോ റബ്ബിന്റെ തീരുമാനം. 


 എന്നാൽ അശുദ്ധി സമയത്ത്,വിശുദ്ധ ഖുർആനിലെ സൂറത്തുകളല്ലാത്ത മറ്റു ദിക്റുകൾ  സ്വലാതുകൾ ദുആകൾ  എന്നിവകൊണ്ട് ധന്യമാക്കി റബ്ബിലേക്ക് അടുക്കാമല്ലോ...


🔷 (وَتَحِلُّ) لِجُنُبٍ وَحَائِضٍ وَنُفَسَاءَ (أَذْكَارُهُ) وَمَوَاعِظُهُ وَقَصَصُهُ وَأَحْكَامُهُ (لَا بِقَصْدِ قُرْآنٍ) سَوَاءٌ أَقَصَدَ الذِّكْرَ وَحْدَهُ أَمْ أَطْلَقَ؛ لِأَنَّهُ أَيْ عِنْدَ وُجُودِ قَرِينَةٍ تَقْتَضِي صَرْفَهُ عَنْ مَوْضُوعِهِ كَالْجَنَابَةِ هُنَا لَا يَكُونُ قُرْآنًا إلَّا بِالْقَصْدِ *وَذَهَبَ جَمْعٌ مُتَقَدِّمُونَ إلَى أَنَّ مَا لَا يُوجَدُ نَظْمُهُ إلَّا فِي الْقُرْآنِ كَالْإِخْلَاصِ يَحْرُمُ مُطْلَقًا وَهُوَ مُتَّجَهٌ مُدْرَكًا* وَمِنْ ثَمَّ اخْتَارَ جَمْعٌ الْحُرْمَةَ فِي حَالَةِ الْإِطْلَاقِ مُطْلَقًا لَكِنْ تَسْوِيَةُ الْمُصَنِّفِ بَيْنَ أَذْكَارِهِ وَغَيْرِهَا مِمَّا ذُكِرَ صَرِيحٌ فِي جَوَازِ كُلِّهِ بِلَا قَصْدٍ وَاعْتَمَدَهُ غَيْرُ وَاحِدٍ (تحفة المحتاج ١/٢٧١,٢٧٢)


🔷 وَيُسَنُّ أَنْ) تُخْرَجَ يَوْمَ الْعِيدِ لَا قَبْلَهُ وَأَنْ يَكُونَ إخْرَاجُهَا قَبْلَ صَلَاتِهِ وَهُوَ قَبْلَ الْخُرُوجِ إلَيْهَا مِنْ بَيْتِهِ أَفْضَلُ لِلْأَمْرِ الصَّحِيحِ بِهِ وَأَنْ (لَا تُؤَخَّرَ عَنْ صَلَاتِهِ) بَلْ يُكْرَهُ ذَلِكَ لِلْخِلَافِ الْقَوِيِّ فِي الْحُرْمَةِ حِينَئِذٍ *وَقَدْ صَرَّحُوا بِأَنَّ الْخِلَافَ فِي الْوُجُوبِ يَقْتَضِي كَرَاهَةَ التَّرْكِ فَهُوَ فِي الْحُرْمَةِ يَقْتَضِي كَرَاهَةَ الْفِعْلِ* ( تحفة المحتاج ٣/٣٠٨)


🔷 مسألة: هل يجوز للجنب قراءة سورة الكهف لا بقصد القرآن؟ .

الجواب: يجوز للجنب إيراد شيء من القرآن إذا لم يقصد القرآن، بل قصد الذكر، أو الوعظ، أو الإخبار مثل ﴿يايحيى خذ الكتاب﴾ ونحو ذلك، أما قراءة سورة الكهف لا بقصده فإن ذلك لا يتصور إيراده بلا قصد القرآن ; لأنه إنما يظهر الخلو عن قصد القرآن في آية، أو نحوها، أما مثل سورة كاملة ; فإنها لا يتصور فيها ذلك ; لأنها لا يقصد منها كلها شيء مما ذكر، واللفظ موضوع للتلاوة. (الحاوي  للفتاوى ١/١٠)


 🔷 وإنما تحرم القراءة بشروط منها: كونها (بقصد القراءة) وحدها أو مع غيرها؛ لخبر: «لا يقرأ الجنب ولا الحائض شيئًا من القرآن»، فإن لم يقصدها، بأن قصد نحو ذكره أو مواعظه أو قصصه أو التحفظ أو التحصن، ولم يقصد معها القراءة .. لم يحرم، وكذا إن أطلق؛ لأنه عند وجود قرينة تقتضي صرفه عن موضوعه كالجنابة لا يكون قرآنًا إلاَّ بقصد، *ولو بما لا يوجد نظمه في غير القرآن كسورة الإخلاص، لكن تكره به،* وفي حالة الإطلاق

( بشرى الكريم و ترشيح المستفيدين)


No comments:

Post a Comment

കടം വീടാൻ പതിവാക്കുക

 *കടം വീടാൻ പതിവാക്കുക*. ഈ ദുആ അഞ്ച് വഖ്ത് നിസ്കാരത്തിന്റെ ശേഷവും തഹജ്ജുദിന്റെ ശേഷവും മറ്റു സമയങ്ങളിലും ധാരാളം തവണ പതിവാക്കുക اللَّهُمَّ فَا...