*സ്ത്രീയുടെ മുഖം മറക്കൽ*
അന്യപുരുഷന് മുന്നിൽ സ്ത്രീയുടെ മുഖം മറക്കണോ ?
മറുപടി
ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതൻ ഇമാം ഇബ്നു ഹജർ റ
പറയുന്നു
പ്രായപൂർത്തിയായ ബുദ്ധിയുള്ള പുരുഷൻ ഇഷ്ടപ്രകാരം അന്യ സ്ത്രീയുടെ ഔറത്തിലേക്ക് നോക്കൽ ഹറാമാണ്.
നബിയെ സത്യവിശ്വാസികളായ പുരുഷൻമാരോട് പറയൂ
അവരുടെ കണ്ണുകൾ താഴ്ത്തി ഇടുക - എന്ന ആശയമുള്ള ആയത്താണ് അതിന്റെ തെളിവ് -
ഫിത്ന ഭയപ്പെടുമ്പോൾ സ്ത്രീയുടെ മുഖവും മുൻ കൈയ്യും ഇപ്രകാരമാണ് -
നോക്കൽ ഹറാമാണ് അതിൽ ഇജ്മാഉണ്ട്.
ഫിത്ന നിർഭയമാണങ്കിലും ആനന്ദത്തോടെ വൈകാരികമായ നോട്ടവും ഹറാമാണ്.
സ്വഹീഹായ അഭിപ്രായപ്രകരം വികാരത്തോടെ അല്ലങ്കിലും ഫിത്ന നിർഭയമായാലും ഹറാമാണ്
( وَيَحْرُمُ نَظَرُ فَحْلٍ ) وَخَصِيٍّ وَمَجْبُوبٍ وَخُنْثَى إذْ هُوَ مَعَ النِّسَاءِ كَرَجُلٍ وَعَكْسُهُ فَيَحْرُمُ ....... ( بَالِغٍ ) وَلَوْ شَيْخَاهُمَا وَمُخَنَّثًا ، وَهُوَ الْمُتَشَبِّهُ بِالنِّسَاءِ عَاقِلٍ مُخْتَارٍ ( إلَى عَوْرَةِ حُرَّةٍ ) خَرَجَ مِثَالُهَا فَلَا يَحْرُمُ نَظَرُهُ فِي نَحْوِ مِرْآةٍ كَمَا أَفْتَى بِهِ غَيْرُ وَاحِدٍ وَيُؤَيِّدُهُ قَوْلُهُمْ لَوْ عَلَّقَ الطَّلَاقَ بِرُؤْيَتِهَا لَمْ يَحْنَثْ بِرُؤْيَةِ خَيَالِهَا فِي نَحْوِ مِرْآةٍ ؛ لِأَنَّهُ لَمْ يَرَهَا وَمَحَلُّ ذَلِكَ كَمَا هُوَ ظَاهِرٌ حَيْثُ لَمْ يَخْشَ فِتْنَةً وَلَا شَهْوَةً وَلَيْسَ مِنْهَا الصَّوْتُ فَلَا يَحْرُمُ سَمَاعُهُ إلَّا إنْ خَشِيَ مِنْهُ فِتْنَةٌ وَكَذَا إنْ الْتَذَّ بِهِ كَمَا بَحَثَهُ الزَّرْكَشِيُّ وَمِثْلُهَا فِي ذَلِكَ الْأَمْرَدُ ( كَبِيرَةٍ ) وَلَوْ شَوْهَاءَ بِأَنْ بَلَغَتْ حَدًّا تُشْتَهَى فِيهِ لِذَوِي الطِّبَاعِ السَّلِيمَةِ لَوْ سَلِمَتْ مِنْ مُشَوَّهٍ بِهَا كَمَا يَأْتِي ( أَجْنَبِيَّةٍ ) ، وَهِيَ مَا عَدَا وَجْهَهَا وَكَفَّيْهَا بِلَا خِلَافٍ لِقَوْلِهِ تَعَالَى { قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ } ؛ وَلِأَنَّهُ إذَا حَرُمَ نَظَرُ الْمَرْأَةِ إلَى عَوْرَةِ مِثْلِهَا كَمَا فِي الْحَدِيثِ الصَّحِيحِ فَأَوْلَى الرَّجُلُ .
( وَكَذَا وَجْهُهَا ) أَوْ بَعْضُهُ وَلَوْ بَعْضَ عَيْنِهَا ، أَوْ مِنْ وَرَاءِ نَحْوِ ثَوْبٍ يُحْكَى مَا وَرَاءَهُ ( وَكَفُّهَا ) ، أَوْ بَعْضُهُ أَيْضًا ، وَهُوَ مِنْ رَأْسِ الْأَصَابِعِ إلَى الْكُوعِ ( عِنْدَ خَوْفِ الْفِتْنَةِ ) إجْمَاعًا مِنْ دَاعِيَةٍ نَحْوَ مَسٍّ لَهَا ، أَوْ خَلْوَةٍ بِهَا وَكَذَا عِنْدَ النَّظَرِ بِشَهْوَةٍ بِأَنْ يَلْتَذَّ بِهِ ، وَإِنْ أَمِنَ الْفِتْنَةَ قَطْعًا ( وَكَذَا عِنْدَ الْأَمْنِ ) مِنْ الْفِتْنَةِ [ ص: 193 ] فِيمَا يَظُنُّهُ مِنْ نَفْسِهِ وَبِلَا شَهْوَةٍ ( عَلَى الصَّحِيحِ )
അതിന് ഇമാമുൽ ഹറമൈനി കാരണം പറഞ്ഞത് മുഖം തുറന്നിട്ട് സ്ത്രീകൾ പുറത്ത് പോകുന്നത്ത് തടയേണ്ടതാണന്നതിൽ മുസ്ലിമീങ്ങൾ ഏകോപിച്ചിരിക്കുന്നു എന്നതതും
നോട്ടം ഫിത്നയുടെ ഭാവനാ സ്ഥലമാണ് എന്നതും വികാരത്തെ ഇളക്കുമെന്നതുമാണ് - അത് കൊണ്ട് ശരീഅത്തിന്റെ നന്മയോട് അനുയോജ്യമായത് നോട്ടത്തിന്റെ കവാടം തന്നെ അടക്കലാണ് .
وَوَجَّهَهُ الْإِمَامُ بِاتِّفَاقِ الْمُسْلِمِينَ عَلَى مَنْعِ النِّسَاءِ أَنْ يَخْرُجْنَ سَافِرَاتِ الْوُجُوهِ وَلَوْ جُلَّ النَّظَرُ لَكِنَّ كَالْمُرْدِ وَبِأَنَّ النَّظَرَ مَظِنَّةٌ لِلْفِتْنَةِ وَمُحَرِّكٌ لِلشَّهْوَةِ فَاللَّائِقُ بِمَحَاسِنِ الشَّرِيعَةِ سَدُّ الْبَابِ وَالْإِعْرَاضُ عَنْ تَفَاصِيلِ الْأَحْوَالِ كَالْخَلْوَةِ بِالْأَجْنَبِيَّةِ
وَبِهِ انْدَفَعَ مَا يُقَالُ هُوَ غَيْرُ عَوْرَةٍ فَكَيْفَ حَرُمَ نَظَرُهُ وَوَجْهُ انْدِفَاعِهِ أَنَّهُ مَعَ كَوْنِهِ غَيْرَ عَوْرَةٍ نَظَرُهُ مَظِنَّةٌ لِلْفِتْنَةِ ، أَوْ الشَّهْوَةِ فَفَطَمَ النَّاسَ عَنْهُ احْتِيَاطًا عَلَى أَنَّ السُّبْكِيَّ قَالَ الْأَقْرَبُ إلَى صَنِيعِ الْأَصْحَابِ أَنَّ وَجْهَهَا وَكَفَّيْهَا عَوْرَةٌ فِي النَّظَرِ
ഇമാമുൽ ഹറമൈനി റ സ്ത്രീകൾ തുറന്നിട്ട് യാത്ര ചെയ്യൽ തടയണമെന്ന് ഏകോപനമുണ്ടന്ന് പറഞ്ഞതും ഖാളി ഇയാള് റ മുഖം മറക്കൽ നിർബന്ധമില്ല എന്ന് ഇജ്മാഉണ്ട് എന്ന് പറഞ്ഞതും എതിരില്ല.
സ്ത്രീ മുഖം തുറക്കൽ കറാഹത്താണന്ന് വെച്ചാലും ഭരണാധികാരി തടയേണ്ടിവരും പൊതുനന്മക്ക് വേണ്ടി കറാഹത്തിനെ തൊട്ടു ഭരണാധികാരി തടയുന്നതാണ്. ഇതിനാൽ (അന്യപുരുഷൻ നോക്കുന്നില്ലങ്കിൽ ) മറക്കൽ നിർബന്ധമാണന്ന് വരുന്നില്ല.
എന്നാൽ അന്യപുരുഷൻ അവളെ നോക്കൽ ഉറപ്പുണ്ടങ്കിൽ അവനെ തൊട്ട് അവളുടെ മുഖം മറക്കൽ നിർബന്ധമാണ് - മുഖം മറച്ചില്ലങ്കിൽ അവൾ ഹറാമിന്റെ മേൽ സഹായിക്കുന്നവളാവും. അപ്പോൾ അവൾ കുറ്റക്കാരിയാവും
(തുഹ്ഫതുൽ മുഹ്താജ്)
وَلَا يُنَافِي مَا حَكَاهُ الْإِمَامُ مِنْ الِاتِّفَاقِ نَقْلُ الْمُصَنِّفِ عَنْ عِيَاضٍ الْإِجْمَاعَ عَلَى أَنَّهُ لَا يَلْزَمُهَا فِي طَرِيقِهَا سَتْرُ وَجْهِهَا وَإِنَّمَا هُوَ سُنَّةٌ وَعَلَى الرِّجَالِ غَضُّ الْبَصَرِ عَنْهُنَّ لِلْآيَةِ ؛ لِأَنَّهُ لَا يَلْزَمُ مِنْ مَنْعِ الْإِمَامِ لَهُنَّ مِنْ الْكَشْفِ لِكَوْنِهِ مَكْرُوهًا وَلِلْإِمَامِ الْمَنْعُ مِنْ الْمَكْرُوهِ لِمَا فِيهِ مِنْ الْمَصْلَحَةِ الْعَامَّةِ وُجُوبُ السَّتْرِ عَلَيْهِنَّ بِدُونِ مَنْعٍ مَعَ كَوْنِهِ غَيْرَ عَوْرَةٍ وَرِعَايَةُ الْمَصَالِحِ الْعَامَّةِ مُخْتَصَّةٌ بِالْإِمَامِ وَنُوَّابِهِ
نَعَمْ مَنْ تَحَقَّقَتْ نَظَرَ أَجْنَبِيٍّ لَهَا يَلْزَمُهَا سَتْرُ وَجْهِهَا عَنْهُ وَإِلَّا كَانَتْ مُعِينَةً لَهُ عَلَى حَرَامٍ فَتَأْثَمُ . تحفة المحتاج
ചുരുക്കത്തിൽ ശാഫിഈ മദ്ഹബിൽ ഇമാം ഇബ്ൻ ഹജറ് റ യുടെ അഭിപ്രായത്തിൽ
സ്വഹാബി സ്ത്രീകൾ മുഖം മറച്ചിരുന്നു എന്ന് വ്യക്തമാണ്
ഇമാം ബുഖാരി റ റിപ്പോർട്ട് ചെയ്യുന്നു
ആഇശ ബീവി പറയുന്ന ഹദീസിൽ ഇങ്ങനെ കാണാം
(പുരുഷൻ എൻറെ മുന്നിൽ ഉണ്ട് എന്നറിഞ്ഞപ്പോൾ ) എൻറെ മുഖംമൂടി കൊണ്ട് ഞാൻ മുഖം മറച്ചു (സ്വഹീഹുൽ ബുഖാരി)
അബൂദാവൂദ് റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം
ആഇശാബീവി പറയുന്നു.
ഞങ്ങൾ ഹജ്ജിന് പോകുമ്പോൾ പുരുഷന്മാർ ഞങ്ങളിൽ ഒരു സ്ത്രീയുടെ അരികിലൂടെ നടക്കുമ്പോൾ അവൾ അവളുടെ മൂട് വസ്ത്രം അവളുടെ മുഖത്തിന് മേൽ താഴ്ത്തി ഇടുമായിരുന്നു -പുരുഷന്മാർ അകന്നു കഴിഞ്ഞാൽ തുറക്കുകയും ചെയ്യും.
قالت: "فكانت إحدانا إذا دنا منها الرجال؛ سدلت جلبابها على وجهها، فإذا بعد الرجال؛ كشفن"
Aslam Kamil Saquafi parappanangadi
No comments:
Post a Comment