ചോദ്യം: വേവിക്കാത്ത ഉള്ളി ഭക്ഷിക്കുന്നതിന്റെ വിധി എന്ത് ?
ഉത്തരം:
ഉള്ളിയും മറ്റു ദുർഗന്ധമുള്ള വസ്തുക്കൾ ഭക്ഷിച്ചവർ വാസന നീക്കുന്നതിനു മുമ്പ്
പുള്ളിയിലും ജനസദസ്സുകളിലും ഹാജറാകുന്ന തിലനെ നിരോധിക്കുന്ന നിരവധി ഹദീസുകളുണ്ട്.
ഇബിനു ഉമർ (റ) നിവേദനം: നബി (സ്വ) പറഞ്ഞു. ഉള്ളി തിന്നവൻ അതിൻറെ ദുർഗന്ധം പോകുന്നതുവരെ നമ്മുടെ പള്ളികളിൽ പ്രവേശിക്കരുത് അബൂഹുറൈറ (റ) നിവേദനം ഉള്ളി തിന്നവൻ പള്ളിയിൽ പ്രവേശിക്കരുതെന്നും ദുർഗന്ധം കൊണ്ട് നമുക്ക് ശല്യമുണ്ടാക്കരുതെന്നും നബി (സ്വ) പറഞ്ഞിരി ക്കുന്നു. (മുസ്‌ലിം)
ജാബിർ (റ) റിപ്പോർട്ട് ചെയ്യുന്നു. ദുർഗന്ധമുള്ള വസ്തുക്കൾ ഭക്ഷിച്ചവർ പള്ളിയിൽ പ്രവേശിക്കരുതെന്നും മനുഷ്യർക്ക് ശല്യമാകുന്നതെല്ലാം മലക്കുകൾക്കും ശല്യമാകുമെന്നും റസൂലുല്ലാഹി (സ്വ) പറഞ്ഞിരിക്കുന്നു. (മുസ്ലിം)
അബൂ അയ്യൂബ് (റ) പറയുന്നു: റസൂലുല്ലാഹി (സ്വ) ഞങ്ങളുടെ കൂടെ താമസിക്കുമ്പോൾ അവിടുന്ന് കഴിച്ച ഭക്ഷണത്തിന്റെ ശേഷിപ്പ് ഞങ്ങൾക്ക് നൽകാറുണ്ടായിരുന്നു. ഒരിക്കൽ ഒരു ഭക്ഷണം അവിടുന്ന് ഞങ്ങൾക്ക് നൽകി. അതിൽ നിന്ന് റസൂലുല്ലാഹി (സ്വ) ഭക്ഷിച്ചിട്ടു ണ്ടായിരുന്നില്ല. അതിൽ ഉള്ളിയുണ്ടായിരുന്നു. അപ്പോൾ ഞാൻ ചോദിച്ചു ഇത് ഹറാമാണോ? അവിടുന്ന് മറുപടി നൽകി: ഹറാമല്ല; പക്ഷേ അതിൻ്റെ വാസന കാരണം എനിക്കത് ഇഷ്ടമല്ല. അപ്പോൾ ഞാൻ ഇവിടുത്തേക്ക് ഇഷ്ടമല്ലാത്തത് ഞാനും ഇഷ്ടപ്പെടില്ല (മുസ്‌ലിം).
ജാബിർ (റ) പറയുന്നു: നബി (സ്വ) ഉള്ളി കഴിക്കാത്തതിനാൽ സഹാബികളിൽ ചിലർ ഉള്ളിയെ വെറുത്തപ്പോൾ നിങ്ങൾ സംസാരിക്കാത്തവരുമായി ഞാൻ സംസാരിക്കുന്നവനാണ് ഞാൻ എന്ന് നബി (സ്വ) പറയുകയുണ്ടായി.
(മുസ്‌ലിം)
മുആവിയ (റ) നിവേദനം: നബി(സ്വ) പറഞ്ഞു: ഉള്ളി തിന്നവൻ പള്ളിയോടടുക്ക രുത്.തിന്നണമെന്നുണ്ടെങ്കിൽ വേവിച്ചു തിന്നുക (അബൂദാവൂദ്).
ഇമാം നവവി(റ) എഴുതി.
ഉള്ളി അനുവദനീയമാ ണെന്ന് ഹദീസ് വ്യക്തമാക്കിയിരിക്കുന്നു. ഇത് സർവാംഗീ കൃതമാണ്. ഉള്ളി തിന്നവൻ പള്ളിയിൽ പ്രവേശിക്കുന്നതാണ് ഹദീസിൽ നിരോധിച്ചിട്ടുള്ളത്. ഉള്ളി ഭക്ഷിക്കുന്നതല്ല. എങ്കിലും പള്ളിയിലോ ജന സദസ്സുകളിലോ ഹാജറാവാനോ മഹത്തുക്കളോട് സംഭാഷണം നടത്തുനോ ഉദ്ദേശിച്ചവൻ ഉള്ളി ഭക്ഷിക്കൽ കറാഹത്തുണ്ട് (ശറഹ് മുസ്‌ലിം)
പള്ളിയല്ലാത്ത സ്ഥലത്ത് ഉള്ളി തിന്നൽ കറാഹത്തുണ്ടോ എന്ന ചോദ്യത്തിന് ഇമാം ശിഹാബു റംലി (റ) ഇപ്രകാരം മറുപടി നൽകിയിട്ടുണ്ട്; വേവിക്കാതെ ഉള്ളി തിന്നൽ കറാഹത്തുണ്ട്. 'അൻവാറി'ൽ ഇക്കാര്യം അടിസ്ഥാന വിധിയായി തന്നെ ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു. മദ്ഹബിൽ ഉദ്ധരിക്കപ്പെട്ടത് ഇപ്രകാരം തന്നെയാ ണെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. (ഫതാവാ 1-245)
എന്നാൽ ഇമാം ഇബ്‌നു ഹജർ (റ) 'തുഹ്ഫതുൽ മുഹ്‌താജി'ൽ രേഖപ്പെടുത്തിയിട്ടുള്ളത് ഇപ്രകാരമാണ്. *വേവിക്കാത്ത ഉള്ളി പ്രത്യേക കാരണമില്ലാതെ ഭക്ഷിക്കൽ കറാഹത്താണെന്ന് പറയപ്പെട്ടിട്ടുണ്ട്. ദുർഗന്ധമുള്ളത് ഭക്ഷിക്കൽ കറാഹത്താണെന്ന് 'ശറഹു റൗളിലു' മുണ്ട്. എന്നാൽ കറാഹത്താണെന്ന് നിരുപാധികം പറയുന്നതിൽ സംശയമുണ്ട്. പള്ളി പ്രവേശനത്തിനോ ജനങ്ങളുമായി ഒരുമിച്ചു കൂടാനോ തീരുമാനമുള്ളവൻ അത് ഭക്ഷിക്കൽ കറാഹത്താണെന്ന് പറയപ്പെട്ടാൽ അത് വിദൂരമല്ല*. (തുഹ്ഫ 2-275)
*വേവിച്ചിട്ടില്ലാത്ത ഉള്ളി തിന്നവൻ അതിന്റെ ദുർഗന്ധം നീങ്ങുന്നതിന് മുമ്പ് പള്ളിയിലും ജന സദസ്സു
കളിലും ഹാജറാവൽ കറാഹത്താണെന്നും പള്ളി പ്രവേശമോ ജനങ്ങളുമായുള്ള സഹവാസമോ ഉദ്ദേശ്യ മുള്ളവൻ അത് തിന്നൽ തന്നെ കറാഹത്താണെന്നും മേൽ ഉദ്ധരണികളിൽ നിന്ന് വ്യക്തമാണ്-*.
അവലംഭം
-അൽ ഫതാവാ ചെറുശോല-
ചോദ്യം : അറുക്കപ്പെട്ട മൃഗങ്ങളുടെ ലിംഗം, വൃഷ്‌ണം എന്നിവ ഭക്ഷിക്കുന്നതിൻ്റെ വിധിയെന്താണ്? ഹറാമാ ണോ? വൃഷ്‌ണം ഭക്ഷിക്കൽ ഹറാമാണെന്ന് ചിലർ പറയുന്നതായി കേട്ടു ശരിയാണോ ?
ഉത്തരം: ചോദ്യത്തിൽ പറയപ്പെട്ട ഭാഗങ്ങൾ ഭക്ഷിക്കൽ അനുവദനീയമാണ്. ഹറാമില്ല. ആടുകളുടെ ലിംഗം, വൃഷ്ണം തുടങ്ങിയ ഭാഗങ്ങൾ ഭക്ഷിക്കൽ റസൂലുല്ലാഹി (സ്വ) വെറുത്തിരുന്നതായി മുജാഹിദ് (റ) പ്രസ്താവിച്ചിട്ടു ണ്ടെന്നും എന്നാൽ പ്രസ്തുത ഹദീസ് ളഈഫ് ആണെന്നും അത്തരം ഭാഗങ്ങൾ ഭക്ഷിക്കൽ ഹറാമില്ല കറാഹത്താണ്. എന്ന് ഇമാം ഖത്വാബി പറഞ്ഞിട്ടു ണ്ടെന്നും ശറഹുൽ മുഹദ്ദബ് 9-70-ൽ ഉദ്ധരിച്ചിട്ടുണ്ട്. അല്ലാമ: ഖൽയൂബി (റ) എഴുതുന്നു: വൃഷ്ണങ്ങൾ സാധാരണ ഭക്ഷിക്കപ്പെടാറില്ല. വൃഷണങ്ങളും ലിംഗവും ഗുഹ്യ ഭാഗവും ചീത്തയായി കണക്കാക്കപ്പെടുന്നത് കൊണ്ട് അവ ഭക്ഷിക്കൽ ഹറാമാണെന്ന് പ്രബലമല്ലാത്ത ഒരഭിപ്രായമുണ്ട്. (ഹാശിയതുൽ ഖൽയൂബി: 4-251)
916
ചോദ്യം: രോഗ ചികിത്സക്കായി മദ്യം കഴിക്കാമോ? എന്താണതിന്റെ വിധി?
ഉത്തരം: ശുദ്ധമായ മരുന്നൊന്നും ഫലപ്രദമല്ലാത്ത സാഹചര്യത്തിൽ മദ്യം ലയിച്ചു ചേർന്നിട്ടുള്ള മരുന്നുകൾ കൊണ്ട് ചികിത്സ അനുവദനീയമാണ്. അങ്ങനെയല്ലാതെ തനി മദ്യം കഴിച്ചു കൊണ്ട് രോഗ ചികിത്സ അനുവദ
നിയമല്ല. മദ്യം മരുന്നല്ലെന്നും രോഗമാണെന്നും ദീസു കളിലുണ്ട്. (തുഹ്‌ഫ: 9-170)
917
ചോദ്യം: ഗോമൂത്രം, ആട്ടിൻ മൂത്രം, ഭക്ഷിക്കാൻ പറ്റാത്ത മൃഗങ്ങളുടെ ശരീരഭാഗങ്ങൾ തുടങ്ങിയ നജസുകൾ ഉൾപ്പെട്ട മരുന്നുകൾ കഴിക്കൽ അനുവദനീയമാണോ? വൈദ്യന്മാർ അത്തരം മരുന്നുകൾ നിർദ്ദേശിച്ചാൽ എന്തു ചെയ്യണം?
ഉത്തരം: ശുദ്ധമായ മരുന്നുകളൊന്നും ഫലം ചെയ്യി ല്ലെന്നും ഇത് ചെയ്യുമെന്നും നീതിമാനായ ചികിത്സാരി പറയുകയോ സ്വന്തം അറിവുണ്ടാവുകയോ ചെയ്താൽ തനി മദ്യമല്ലാത്ത നജസായ മരുന്നുകൾ ഉപയോഗിച്ച് ചികിത്സ നടത്തൽ അനുവദനീയമാണ്. (തുഹ്ഫ 9-170)
No comments:
Post a Comment