Wednesday, April 9, 2025

വേവിക്കാത്ത ഉള്ളി ഭക്ഷിക്കുന്നതിന്റെ വിധി എന്ത് ?

 ചോദ്യം: വേവിക്കാത്ത ഉള്ളി ഭക്ഷിക്കുന്നതിന്റെ വിധി എന്ത് ? 



ഉത്തരം:


ഉള്ളിയും മറ്റു ദുർഗന്ധമുള്ള വസ്തുക്കൾ ഭക്ഷിച്ചവർ വാസന നീക്കുന്നതിനു മുമ്പ്


 പുള്ളിയിലും ജനസദസ്സുകളിലും ഹാജറാകുന്നതിനെ നിരോധിക്കുന്ന നിരവധി ഹദീസുകളുണ്ട്.



ഇബി‌നു ഉമർ (റ) നിവേദനം: നബി (സ്വ) പറഞ്ഞു. ഉള്ളി തിന്നവൻ അതിൻറെ ദുർഗന്ധം പോകുന്നതുവരെ നമ്മുടെ പള്ളികളിൽ പ്രവേശിക്കരുത്  അബൂഹുറൈറ (റ) നിവേദനം ഉള്ളി തിന്നവൻ പള്ളിയിൽ പ്രവേശിക്കരുതെന്നും ദുർഗന്ധം കൊണ്ട് നമുക്ക് ശല്യമുണ്ടാക്കരുതെന്നും നബി (സ്വ) പറഞ്ഞിരി ക്കുന്നു. (മുസ്‌ലിം)


 ജാബിർ (റ) റിപ്പോർട്ട് ചെയ്യുന്നു. ദുർഗന്ധമുള്ള വസ്‌തുക്കൾ ഭക്ഷിച്ചവർ പള്ളിയിൽ പ്രവേശിക്കരുതെന്നും മനുഷ്യർക്ക് ശല്യമാകുന്നതെല്ലാം മലക്കുകൾക്കും ശല്യമാകുമെന്നും റസൂലുല്ലാഹി (സ്വ) പറഞ്ഞിരിക്കുന്നു. (മുസ്ല‌ിം)


ജാബിർ (റ) പറയുന്നു: നബി (സ്വ) ഉള്ളി കഴിക്കാത്തതിനാൽ സഹാബികളിൽ ചിലർ ഉള്ളിയെ വെറുത്തപ്പോൾ നിങ്ങൾ സംസാരിക്കാത്തവരുമായി ഞാൻ സംസാരിക്കുന്നവനാണ് ഞാൻ എന്ന് നബി (സ്വ) പറയുകയുണ്ടായി.

(മുസ്‌ലിം) 

മുആവിയ (റ) നിവേദനം: നബി(സ്വ) പറഞ്ഞു: ഉള്ളി തിന്നവൻ പള്ളിയോടടുക്ക രുത്.തിന്നണമെന്നുണ്ടെങ്കിൽ വേവിച്ചു തിന്നുക (അബൂദാവൂദ്).


ഇമാം നവവി(റ) എഴുതി.

 ഉള്ളി അനുവദനീയമാ ണെന്ന് ഹദീസ് വ്യക്തമാക്കിയിരിക്കുന്നു. ഇത് സർവാംഗീ കൃതമാണ്. ഉള്ളി തിന്നവൻ പള്ളിയിൽ പ്രവേശിക്കുന്നതാണ് ഹദീസിൽ നിരോധിച്ചിട്ടുള്ളത്. ഉള്ളി ഭക്ഷിക്കുന്നതല്ല. എങ്കിലും പള്ളിയിലോ ജന സദസ്സുകളിലോ ഹാജറാവാനോ മഹത്തുക്കളോട് സംഭാഷണം നടത്തുനോ ഉദ്ദേശിച്ചവൻ ഉള്ളി ഭക്ഷിക്കൽ കറാഹത്തുണ്ട് (ശറഹ് മുസ്‌ലിം)


പള്ളിയല്ലാത്ത സ്ഥലത്ത് ഉള്ളി തിന്നൽ കറാഹത്തുണ്ടോ എന്ന ചോദ്യത്തിന് ഇമാം ശിഹാബു റംലി (റ) ഇപ്രകാരം മറുപടി നൽകിയിട്ടുണ്ട്; വേവിക്കാതെ ഉള്ളി തിന്നൽ കറാഹത്തുണ്ട്. 'അൻവാറി'ൽ ഇക്കാര്യം അടിസ്ഥാന വിധിയായി തന്നെ ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു. മദ്ഹബിൽ ഉദ്ധരിക്കപ്പെട്ടത് ഇപ്രകാരം തന്നെയാ ണെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. (ഫതാവാ 1-245)


 ഇമാം ഇബ്‌നു ഹജർ (റ) 'തുഹ്ഫതുൽ മുഹ്‌താജി'ൽ രേഖപ്പെടുത്തിയിട്ടുള്ളത് ഇപ്രകാരമാണ്. *വേവിക്കാത്ത ഉള്ളി പ്രത്യേക കാരണമില്ലാതെ ഭക്ഷിക്കൽ കറാഹത്താണെന്ന് പറയപ്പെട്ടിട്ടുണ്ട്. ദുർഗന്ധമുള്ളത് ഭക്ഷിക്കൽ കറാഹത്താണെന്ന് 'ശറഹു റൗളിലു' മുണ്ട്. എന്നാൽ കറാഹത്താണെന്ന് നിരുപാധികം പറയുന്നതിൽ സംശയമുണ്ട്. പള്ളി പ്രവേശനത്തിനോ ജനങ്ങളുമായി ഒരുമിച്ചു കൂടാനോ തീരുമാനമുള്ളവൻ അത് ഭക്ഷിക്കൽ കറാഹത്താണെന്ന് പറയപ്പെട്ടാൽ അത് വിദൂരമല്ല*. (തുഹ്ഫ 2-275)


*വേവിച്ചിട്ടില്ലാത്ത ഉള്ളി തിന്നവൻ അതിന്റെ ദുർഗന്ധം നീങ്ങുന്നതിന് മുമ്പ് പള്ളിയിലും ജന സദസ്സു

കളിലും ഹാജറാവൽ കറാഹത്താണെന്നും പള്ളി പ്രവേശമോ ജനങ്ങളുമായുള്ള സഹവാസമോ ഉദ്ദേശ്യ മുള്ളവൻ അത് തിന്നൽ തന്നെ കറാഹത്താണെന്നും മേൽ ഉദ്ധരണികളിൽ നിന്ന് വ്യക്തമാണ്-*.



وفي تحفة المحتاج

 وأكل ذي ريح كريه ) لمن يظهر منه ريحه كثوم وبصل وكراث [ ص: 275 ] وفجل لم تسهل معالجته ولو مطبوخا بقي ريحه المؤذي ، وإن قل على الأوجه خلافا لمن قال يغتفر ريحه لقلته ويؤيد ما ذكرته حذفه تقييد أصله بنيء وذلك لأمره صلى الله عليه وسلم في الخبر الصحيح { من أكل شيئا من ذلك أن يجلس ببيته وأن لا يدخل المسجد لإيذائه الملائكة } ومن ثم كره لآكل ذلك ولو لعذر فيما يظهر الاجتماع بالناس وكذا دخوله المسجد بلا ضرورة ولو خاليا إلا إن أكله لعذر فيما يظهر ، والفرق واضح قيل ويكره أكل ذلك إلا لعذر . ا هـ . وفي شرح الروض نعم هذا أي الأكل متكئا وما قبله أي أكل المنتن مكروهان في حقه كما في حق أمته صرح به الأصل . ا هـ .


ولم أر التصريح بكراهته للأمة في الروضة وأصلها فلعل صرح به راجع للمشبه فقط ثم في إطلاق كراهة أكله لنا نظر ولو قيدت بما إذا أكله وفي عزمه الاجتماع بالناس أو دخول المسجد لم يبعد ثم رأيت نسخة معتمدة من شرح الروض مفيدة أن الشيخ تنبه لما ذكرته وعبارتها صرح به صاحب الأنوار مقيدا بالنيء انتهت وألحق به [ ص: 276 ] كل ذي ريح كريه من بدنه أو مماسة وهو متجه ، وإن نوزع فيه ومن ثم منع نحو أبرص وأجذم من مخالطة الناس وينفق عليهم من بيت المال أي فمياسيرنا فيما يظهر أما ما تسهل معالجته فليس بعذر فيلزمه الحضور في الجمعة ويسن السعي في إزالته فعلم أن شرط إسقاط الجماعة والجمعة أن لا يقصد بأكله الإسقاط كما مر ، وإن تعسر إزالته


Aslam Kamil

Parappanangadi


No comments:

Post a Comment

കടം വീടാൻ പതിവാക്കുക

 *കടം വീടാൻ പതിവാക്കുക*. ഈ ദുആ അഞ്ച് വഖ്ത് നിസ്കാരത്തിന്റെ ശേഷവും തഹജ്ജുദിന്റെ ശേഷവും മറ്റു സമയങ്ങളിലും ധാരാളം തവണ പതിവാക്കുക اللَّهُمَّ فَا...