Thursday, April 10, 2025

വൈദ്യുതി ചാർജ്ജ് പലിശയോ*

  *വൈദ്യുതി ചാർജ്ജ് പലിശയോ*


ചോദ്യം: വൈദ്യുതി ചാർജ്ജ് നിശ്ചിത തിയ്യതിക്കുള്ളിൽ അടച്ചില്ലെങ്കിൽ കൂടുതൽ പണം അടക്കേണ്ടി വരാറു ണ്ടല്ലോ. ഈ വർദ്ധനവ് പലിശയല്ലേ ? അതടക്കുന്നതിന് പലിശയുടെ കുറ്റമുണ്ടോ ?


ഉത്തരം: നിശ്ചിത തിയ്യതിക്കകം പണമടച്ചില്ലെങ്കിൽ

നിശ്ചിത നിരക്കിൽ പലിശ ഈടാക്കുന്നതാണെന്നാണ് വൈദ്യുതി ബില്ലിൽ രേഖപ്പെടുത്തിയിട്ടുള്ളത്.  ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിശ്ചിത ചാർജ്ജ് നിശ്ചിത തിയ്യതിക്കുള്ളിൽ നൽകണമെന്ന് വൈദ്യുതി ബോർഡ് അറിയിക്കുന്നു. പ്രസ്തുത തിയ്യതിക്കുള്ളിൽ അടച്ചില്ലെങ്കിൽ സമയം തെറ്റിച്ചതിന്റെ ശിക്ഷയായി -പിഴയായി കൂടുതൽ സംഖ്യ വാങ്ങുന്നു. ഇത് ഇസ്ലാം നിരോധിച്ച മഹാ പാപമായ പലിശയിൽ ഉൾപ്പെടുന്നതല്ല.


ധനം വസൂൽ ചെയ്തു‌ കൊണ്ട് ശിക്ഷ നൽകുക എന്ന വകുപ്പിൽ പെട്ടതാണിത്. തഅ്സീർ എന്ന പേരിൽ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ പറയപ്പെടുന്ന നടപടി ക്രമമാണിത്. എന്നാൽ ധനം പിടിച്ചെടുത്തു കൊണ്ടുള്ള തഅ്സീർ (ശിക്ഷ) പാടില്ലെന്ന് തന്നെയാണ് കർമ്മ ശാസ്ത്ര നിയമം.


ഇമാം സുലൈമാനുൽ കുർദീ (റ) ഫതാവൽ കുർദി 95 ാം പേജിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പലിശ യെന്ന് കറണ്ട് ബില്ലിൽ എഴുതിയത് കൊണ്ട് ഇസ്ല‌ാമിക നിയമത്തിൽ "രിബാ" എന്ന് പറയുന്ന മാഹ പാപമായ പലിശയിൽ ഉൾപ്പെടണമെന്നില്ല. കറന്റ് ബില്ല് അടക്കാൻ വൈകിയതിന്റെ പേരിൽ കൂടുതൽ സംഖ്യ അടക്കുന്നത് പലിശയല്ല. അതിന് പലിശയുടെ കുറ്റമില്ല.


No comments:

Post a Comment

കടം വീടാൻ പതിവാക്കുക

 *കടം വീടാൻ പതിവാക്കുക*. ഈ ദുആ അഞ്ച് വഖ്ത് നിസ്കാരത്തിന്റെ ശേഷവും തഹജ്ജുദിന്റെ ശേഷവും മറ്റു സമയങ്ങളിലും ധാരാളം തവണ പതിവാക്കുക اللَّهُمَّ فَا...